Contents
Displaying 801-810 of 24922 results.
Content:
928
Category: 6
Sub Category:
Heading: ക്രിസ്തുവിന്റെ സഹനവും അവിടുത്തെ മാനുഷികതയും
Content: "അവന്‍ പറഞ്ഞു: ആബ്ബാ, പിതാവേ, എല്ലാം അങ്ങേക്കു സാധ്യമാണ്. ഈ പാനപാത്രം എന്നില്‍ നിന്നു മാറ്റിത്തരണമേ! എന്നാല്‍ എന്റെ ഹിതമല്ല അങ്ങയുടെ ഹിതം മാത്രം" (മർക്കോസ് 14:36). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 12}# പിതാവുമായി ഏക സത്തയിൽ മനുഷ്യരൂപം ധരിച്ച ക്രിസ്തു, തന്നെ പിതാവിനു മുൻപിൽ പൂര്‍ണ്ണമായി സമര്‍പ്പിച്ചു കൊണ്ട് 'അബ്ബാ' എന്നു വിളിക്കുന്നു. യേശു ഭൗതികമായി നൂറു ശതമാനം മനുഷ്യൻ ആയിരുന്നു എന്ന് പൂർണമായി അംഗീകരിക്കേണ്ടതിന്‍റെ ഉദാത്തമായ തെളിവാണ് 'എന്റെ പിതാവേ, കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നും എടുത്തു മാറ്റണമെ'യെന്ന അവിടുത്തെ അഭ്യര്‍ഥന. ഇത് അസാദ്ധ്യം തന്നെയാണെന്നും 'തനിക്ക് നല്കിയ പാനപാത്രം അതിലെ അവസാനതുള്ളി വരെയും കുടിക്കുവാൻ' ആണെന്നും യേശുവിനു അറിയാമായിരുന്നു. അവിടുത്തേക്ക് പാനപാത്രം നൽകപെട്ട സമയം നവീനവും, പുതിയ ഉടമ്പടിയാൽ കുഞ്ഞാടിന്റെ രക്തത്താൽ മുദ്രവെയ്ക്കപെട്ട കൗദാശികമായ മുഹൂർത്തമായിരുന്നു. കുരിശിലെ തന്റെ ബലിയെ മുന്നിൽ കണ്ടു കൊണ്ട്, പെസഹാദിനത്തിൽ അവിടുന്ന് ശിഷ്യരോടോത്ത് ചിലവഴിച്ചപ്പോളും തന്‍റെ പിതാവിന്റെ ആഗ്രഹം അസാധുവാക്കുവാൻ യേശു ആഗ്രഹിച്ചില്ല. മറിച്ച് , പൂർണഹൃദയത്തോടെ അത് നടപ്പാക്കണം എന്ന് യേശു ആത്മാർഥമായി ആഗ്രഹിച്ചിരുന്നു. എന്നിട്ടും 'ഈ പാനപാത്രം എന്നിൽ നിന്ന് മാറ്റി തരേണമേ' എന്ന് പ്രാർഥിക്കുമ്പോൾ ദൈവത്തിനും മാനവരാശിക്കും മുൻപിൽ ആ പാനപാത്രത്തിൽ അടങ്ങിയിരിക്കുന്ന വേദനയുടെയും സഹനത്തിന്റെയും തീവ്രതയും, കാഠിന്യവും വെളിപ്പെടുത്തുന്നു. നമുക്ക് ഏല്ലാവർക്കും പകരക്കാരാൻ ആയി, നമ്മുടെ പാപത്തിന്റെ പരിഹാരവാഹകൻ ആയി അവിടുന്നു ബലിയായി. തന്റെ മാനുഷികമായ ഹൃദയത്തിൽ നിറയുന്ന സഹനത്തിന്റെ കാഠിന്യം യേശുവിന്റെ വാക്കുകള്‍ നമുക്ക് വെളിപ്പെടുത്തി തരുന്നു. ഇത്, ഭൂമിയിലുള്ള തന്റെ എല്ലാ സഹോദരീസഹോദരങ്ങളോടും മനുഷ്യപുത്രന് ആദി മുതൽ അന്ത്യം വരെയുള്ള സ്നേഹവും കരുണയും എടുത്തു കാട്ടുന്നു. മനുഷ്യകുലത്തെ സംബന്ധിച്ചിടത്തോളം സഹനം ഒരു വേദനയാണ് . ഗദ്സമെനിയിൽ യേശു അതിന്റെ പാരമ്യം മുഴുവൻ അനുഭവിച്ചു. 'എന്റെ ആത്മാവ് മരണത്തോളം ദു:ഖിതമായിരിക്കുന്നു', ഈ വാക്ക് സൂചിപ്പിക്കുന്നത്- പിതാവായ ദൈവത്തിന് മുൻപിൽ, മാനുഷികതയുടെ എല്ലാ ബലഹീനതകളും, മനുഷ്യ ഹൃദയം അനുഭവിക്കുന്ന സഹനത്തിന്റെ തീവ്രമായ നൊമ്പരവും അതിന്റെ വേദനാജനകമായ പാരമ്യത്തിൽ യേശു ഉള്‍കൊണ്ടുയെന്നാണ്. എന്നിരുന്നാലും തീവ്രമായ ദുഃഖം വിവരിക്കുവാൻ മാനുഷികമായി ആർക്കും സാധിക്കുന്നുമില്ല. ഗദ്സെമനിയിൽ പിതാവിനെ തേടുന്ന ഈ മനുഷ്യൻ അതേസമയം ദൈവവുമാണെന്ന കാര്യം നാം വിസ്മരിക്കരുത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 13.4.87) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/3?type=6 }}
Image: /content_image/Meditation/Meditation-2016-03-11-12:59:08.jpg
Keywords: സഹന

929
Category: 7
Sub Category:
Heading: സാബത്ത് March 13: 'നമ്മെ ദൈവം അറിയുന്നതുപോലെ, നാമും ദൈവത്തെ അറിയാന്‍ പ്രയത്നിക്കേണ്ടിയിരിക്കുന്നു'
Content: സീറോ മലബാർ സഭയുടെ ആരാധന ക്രമത്തിലെ March 13, ഞായറാഴ്ചയിലെ ബൈബിൾ വായനകളുടെ അടിസ്ഥാനത്തിൽ ബ്രദർ കെ. തോമസ് പോൾ നൽകുന്ന വചന സന്ദേശം- 'നമ്മെ ദൈവം അറിയുന്നതുപോലെ, നാമും ദൈവത്തെ അറിയാന്‍ പ്രയത്നിക്കേണ്ടിയിരിക്കുന്നു'
Image:
Keywords: syro malabar catholic church, Homily, മാര്‍ച്ച് 13, തോമസ് കെ പോള്‍, Thomas K Paul, pravachaka sabdam, Syro Malabar Catholic Church, Malayalam, സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്, ഞായറാഴ്ച വായന

930
Category: 1
Sub Category:
Heading: കുമ്പസാര രഹസ്യങ്ങളുടെ മേൽ നിയമത്തിന് അധികാരമില്ല: ലൂസിയാനയിലെ സുപ്രധാന കോടതി വിധി
Content: കുമ്പസാര രഹസ്യങ്ങൾ വെളിപ്പെടുത്തുവാൻ ആവശ്യപ്പെടാൻ നിയമത്തിന് അധികാരമില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് മറ്റൊരു സുപ്രധാന കോടതി വിധികൂടി. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരെയുള്ള ലൈംഗീകാരോപണങ്ങളെക്കുറിച്ച് അറിഞ്ഞാൽ അത് പുരോഹിതർ പോലീസിനെ അറിയിച്ചിരിക്കണമെന്ന സ്റ്റേറ്റ് നിയമം പുരോഹിതരുടെ കുമ്പസാര രഹസ്യം സൂക്ഷിക്കുവാനുള്ള മതസ്വാതന്ത്ര്യത്തേ തടസ്സപ്പെടുത്തരുതെന്ന് ഫെബ്രുവരി 26 വെള്ളിയാഴ്ച ലൂസിയാനയിലെ സ്റ്റേറ്റ് ഡിസ്ട്രിക്റ്റ് ജഡ്ജി മൈക്ക് കാള്‍ഡ്‌വെല്‍ സുപ്രധാനമായ തന്റെ വിധിന്യായത്തില്‍ പ്രസ്ഥാവിച്ചു. ഫാ. ജെഫ് ബെയ്ഹിക് എന്ന പുരോഹിതനും, ബാടോന്‍ റോഗ് രൂപതക്കുമെതിരെ ഇപ്പോള്‍ 22 വയസ്സായ റെബേക്കാ മയേക്സ് എന്ന യുവതി സമര്‍പ്പിച്ച അന്യായം പരിഗണിക്കവേയാണ് ജഡ്ജി ഈ വിധിന്യായം പുറപ്പെടുവിച്ചത്. 2008-ല്‍ തനിക്ക് പതിനാല് വയസ്സ് പ്രായമായിരുന്നപ്പോള്‍ 64 വയസ്സായ ഒരു വ്യക്തി തന്നോട് ലൈംഗീകപരമായി മോശമായി പെരുമാറി എന്നകാര്യം അവള്‍ കുമ്പസാര വേളയില്‍ പുരോഹിതനോട് പറഞ്ഞു. ഈ വിവരം പുരോഹിതൻ പോലീസിനെ അറിയിച്ചില്ല എന്നതായിരുന്നു അദ്ദേഹത്തിനെതിരെയുള്ള ആരോപണം. കുമ്പസാരത്തില്‍ പറഞ്ഞിട്ടുള്ള കാര്യം താന്‍ പുറത്ത് വിട്ടിട്ടുണ്ടെങ്കില്‍ താൻ സഭയില്‍ നിന്നും പുറത്താക്കപ്പെടുമെന്നു ഫാ. ജെഫ് ബെയ്ഹി പറഞ്ഞു. “കുമ്പസാരത്തെകുറിച്ചുള്ള സഭാനിയമം ലംഘിക്കാൻ സാധ്യമല്ല" അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലൈംഗീകാരോപണ വിവരങ്ങള്‍ പുരോഹിതര്‍ അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ലൂയിസിയാന നിയമം അനുശാസിക്കുന്നത്. ഇത്തരം ആരോപണങ്ങള്‍ കുമ്പസാരം പോലെയുള്ളവേളകളിലാണെങ്കില്‍ ചില ഒഴിവുകഴിവുകളും നിയമത്തിന്റെ ചില ഭാഗങ്ങളില്‍ അനുവദിക്കുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും നിയമസംഹിതയുടെ മറ്റ് ഭാഗങ്ങളില്‍ ഇത്തരം അറിയിപ്പുകള്‍ നിര്‍ബന്ധമാണെന്ന കാര്യവും, 'വിശേഷാവകാശത്തോടു കൂടിയ വിവരങ്ങളെ പ്രതിരോധിക്കാതിരിക്കുക' എന്ന നിയമവശവും ന്യൂ ഓര്‍ലീന്‍സ് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇതില്‍ രണ്ടാമത് പറഞ്ഞതിനേയാണ് കാള്‍ഡ്‌വെല്ലിന്റെ വിധിന്യായം പ്രഹരമേല്‍പ്പിച്ചത്. “മതസ്വാതന്ത്ര്യത്തെ കോടതി പിന്താങ്ങുമ്പോഴൊക്കെ ഞങ്ങള്‍ സന്തോഷിക്കാറുണ്ട്” കോടതിയില്‍ നിന്നും പുറത്തേക്ക് പോകുന്നതിനിടക്ക് ഫാ. ജെഫ് ബെയ്ഹി പറഞ്ഞു. ഈ കേസിനെക്കുറിച്ചുള്ള തന്റെ പ്രസ്താവനയില്‍ ബാറ്റണ്‍ റോഗിന്റെ മെത്രാനായ റോബര്‍ട്ട് മൂയെഞ്ച് ഇപ്രകാരം അറിയിച്ചു: “ലൈംഗീകപരമായി അപമാനം നേരിടേണ്ടി വന്ന പരാതികാരിയോട് ഞാന്‍ എന്റെ ഖേദം അറിയിക്കുകയും എന്റെ പ്രാര്‍ത്ഥനാ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു, ഇത് ഈ പരാതികാരിയുടെ കാര്യത്തില്‍ മാത്രമല്ല മറിച്ച് ഇത്തരം അപമാനം നേരിടേണ്ടിവരുന്ന എല്ലാവര്‍ക്കുമായിട്ടാണ് ഞാന്‍ പറയുന്നത്.” കോടതി വിധിയിലുള്ള തന്റെ സന്തോഷമറിയിച്ചുകൊണ്ട് മെത്രാന്‍ കൂട്ടിച്ചേര്‍ത്തു “മതവിശ്വാസ സ്വാതന്ത്ര്യത്തെ ഉറപ്പക്കുന്ന ആദ്യ ഭേദഗതിയെ പിന്താങ്ങുന്ന ഈ വിധി അനിവാര്യമായിരുന്നു.” എന്നിരുന്നാലും ലൂയിസിയാന സുപ്രീം കോടതിയില്‍ ഈ വിധിക്കെതിരെ വാദിക്ക് അപ്പീലിനു പോകാവുന്നതാണ്. പുരോഹിതനോട് വെളിപ്പെടുത്തിയ കാര്യം റെബേക്കാ മയേക്സ് 2008-ല്‍ കോടതിയില്‍ സാക്ഷ്യപ്പെടുത്തേണ്ടതായിരുന്നു വെന്ന കാര്യവും തന്റെ വിധിന്യായത്തില്‍ ജഡ്ജി ചൂണ്ടികാട്ടുന്നു. 2014-ല്‍ ഈ കേസ് ലൂയിസിയാന്‍ സുപ്രീം കോടതിയുടെ പരിഗണനാക്കായി വിട്ടിരുന്നു. കേസിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആരായുക എന്ന ആവശ്യവുമായി ഇത് പിന്നീട് ഒരു കീഴ്കോടതിയിലേക്ക് തിരികെ അയച്ചു. ഈ അന്യായത്തിനുമേല്‍ ഇതുവരെ വിചാരണ നടത്തപ്പെട്ടിട്ടില്ല എന്നു മാത്രമല്ല ഇതിൽ കുറ്റാരോപിതനായിരുന്ന ആള്‍ 2009-ല്‍ മരണപ്പെടുകയും ചെയ്തിരുന്നു. പരാതിക്കാരിയുടെ അറ്റോര്‍ണി താന്‍ ഒരിക്കലും ഫാ. ബെയ്ഹിയെ കോടതിയിലേക്ക് വിളിപ്പിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലായിരുന്നുവെന്ന് പിന്നീട് അറിയിച്ചു.
Image: /content_image/News/News-2016-03-11-17:31:46.jpg
Keywords: confession, louciana, court

931
Category: 1
Sub Category:
Heading: സാബത്ത് ദിവസത്തിന്റെ പ്രാധാന്യം മനസ്സിലാക്കികൊണ്ട് ബ്രിട്ടനിലെ ജനസഭ
Content: സാബത്ത് ദിവസമായ ഞായറാഴ്ച്ച, വ്യാപാര സമയം കൂട്ടി വരുമാനം വർദ്ധിപ്പിക്കാനുള്ള ഗവൺമെന്റ് തീരുമാനത്തെ ബ്രിട്ടനിലെ House of Commons വോട്ടു ചെയ്തു പരാജയപ്പെടുത്തി. ജന സഭയുടെ തീരുമാനം സ്വാഗതാർഹമെന്ന് ആർച്ച് ബിഷപ്പ് പീറ്റർ സ്മിത്ത് അഭിപ്രായപ്പെട്ടു. വൻകിട വ്യാപാര സ്ഥാപനങ്ങൾ ഞായറാഴ്ച്ചകളിൽ പ്രവർത്തിക്കുന്ന സമയം വർദ്ധിപ്പിക്കാനുള്ള ഗവണ്മെന്റ് നീക്കത്തിനെതിരെ കൺസർവേറ്റീവ് പാർട്ടിയിലെ വിമതർ തന്നെ രംഗത്തെത്തി. ഞായറാഴ്ച്ചകളിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതു സംബന്ധിച്ച് ഇപ്പോഴുള്ള നിജസ്ഥിതി തുടരാൻ പാർലിമെന്റ് അംഗങ്ങൾ തീരുമാനിച്ചതിൽ താൻ സംതൃപ്തനാണെന്ന് അദ്ദേഹം അറിയിച്ചു. Enterprise Bill-ൽ അടങ്ങിയിട്ടുള്ള ഗവൺമെന്റ് നിർദ്ദേശങ്ങൾ 27 കൺസർവേറ്റീവ് MP - മാരുടെ കൂടെ പിന്തുണയോടെ 317 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ഞായറാഴ്ച്ചകളിൽ വൻകിട വ്യാപാര സ്ഥാപനങ്ങൾ 6 മണിക്കൂറിൽ കൂടുതൽ പ്രവർത്തിക്കാൻ അനുവദിക്കണം എന്നതായിരുന്നുഗവൺമെന്റ് നിർദ്ദേശം. അതു കൊണ്ട് ഗവൺമെന്റിന് സാമ്പത്തിക ലാഭം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷേ, കഴിഞ്ഞയാഴ്ച്ച ആർച്ച് ബിഷപ്പ് സ്മിത്ത് ഉൾപ്പടെയുള്ളവർ എഴുതിയ ഒരു തുറന്ന കത്തിൽ സാബത്ത് ദിവസത്തിന്റെ പ്രാധാന്യം അവഗണിച്ചുകൊണ്ട് ഗവണ്മെന്റ് ഉദ്ദേശിക്കുന്ന സാമ്പത്തിക ലാഭങ്ങളെല്ലാം വ്യർത്ഥമായിരിക്കുമെന്ന് വിശദീകരിച്ചിരുന്നു. ക്രൈസ്തവരുടെ ആറു സഭാ വിഭാഗങ്ങളുടെ തലവന്മാർ പ്രസ്തുത നിയമത്തിനെതിരെ രംഗത്തു വന്നിരുന്നു.ഞായറാഴ്ച്ചയും പൂർണ്ണ പ്രവർത്തി ദിവസമാക്കിയാൽ അത് കുടുംബ -സാമൂഹ്യ ബന്ധങ്ങളെ ശിഥിലമാക്കും എന്ന് അവർ മുന്നറിയിപ്പ് നൽകി. നിയമത്തിൽ ഞായറാഴ്ച്ചത്തെ വ്യാപര സംബന്ധമായ തീരുമാനങ്ങൾ മാറ്റണം എന്ന് കൺസർവേറ്റീവ് മെമ്പർ ഡേവിഡ് ബറോയാണ് ഭേദഗതി നിർദ്ദേശിച്ചത്. ബ്രിട്ടൻ, അതിന്റെ പരമ്പരാഗത ക്രൈസ്തവ മൂല്യങ്ങൾ സംരക്ഷിക്കുന്നു എന്നതിന്റെ വലിയ തെളിവാണ് ജനസഭയുടെ ഈ തീരുമാനം
Image: /content_image/News/News-2016-03-12-03:49:04.jpg
Keywords: london, house of common, sunday

932
Category: 6
Sub Category:
Heading: പിതാവിന്‍റെ ഇഷ്ടത്തിന് കീഴ് വഴങ്ങിയ തിരുകുമാരന്‍
Content: "രണ്ടാം പ്രാവശ്യവും അവന്‍ പോയി പ്രാര്‍ത്ഥിച്ചു: എന്റെ പിതാവേ, ഞാന്‍ കുടിക്കാതെ ഇതു കടന്നുപോകയില്ലെങ്കില്‍ അങ്ങയുടെ ഹിതം നിറവേറട്ടെ" (മത്തായി 26:42). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 13}# സുവിശേഷകന്റെ വാക്കുകൾ പ്രകാരം, ദുഃഖവും അതികഠിനമായ വേദനയും യേശുവിനെ ആഗിരണം ചെയ്തു എന്നുവേണമെങ്കില്‍ പറയാം. ഗദ്സെമൻ തോട്ടത്തിലെ മുഴുവൻ പ്രാർഥനയും സഹനത്തിലുള്ള ഭയം മാത്രമല്ല പ്രതിഫലിപ്പിക്കുന്നത്. മനുഷ്യപുത്രൻ പീഡാനുഭവത്തിനു മുന്‍പ് ഉരുവിടുന്ന പ്രാര്‍ത്ഥനയിൽ ഈ ആകുലത മുഴുവൻ നിറഞ്ഞു നിൽക്കുന്നത് നമ്മുക്ക് കാണാന്‍ സാധിയ്ക്കും. തീർച്ചയായും 'ആ രാത്രി മുഴുവനും പ്രാർത്ഥനയിൽ ചിലവഴിച്ചു' എന്ന പരാമർശം സുവിശേഷങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നത് നമ്മുക്ക് കാണാന്‍ സാധിയ്ക്കും. നമ്മുടെ പ്രാർത്ഥനകൾ ഒന്നും ഗദ്സെമനിയിലെ പ്രാർത്ഥനയുടെ തീവ്രതയ്ക്കും ആഴത്തിനും തുല്യമാവുന്നില്ല. യേശുക്രിസ്തുവിന്റെ ജീവിതത്തിൽ ഗത്സമനിയിലെ നിമിഷത്തിന്റെ നിർണായകത വേറൊരിക്കലും ഇല്ലായിരുന്നു എന്നത് ഉറപ്പാണ്. യേശുവിന്റെ ജീവിതത്തിൽ, പിതാവിന്റെ ഇഷ്ടത്തിനു അനുസരിച്ച് ഇത്ര നിർണായകമായി ഒരു തീരുമാനം എടുക്കേണ്ട ഒരു സന്ദർഭവും മുൻപില്ലായിരുന്നു. ലോകത്തെ അത്രമാത്രം സ്നേഹിച്ച ആ പിതാവ്, അവനിൽ വിശ്വസിക്കുന്ന ആരും നശിച്ചു പോകാതിരിക്കുവാനും നിത്യജീവൻ ലഭിക്കുവാനും സ്വന്തം പുത്രനെ ബലിയായി നല്കി. 'എന്റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നിറവേറട്ടെ' എന്ന് കർത്താവു പറയുമ്പോൾ, പിതാവിനെ കുറിച്ചുള്ള സത്യവും ആ പിതാവിന്റെ മാനവിക രക്ഷയുടെ സ്നേഹവും വെളിപെട്ടു കിട്ടുന്നു. പിതാവിന്റെ 'തിരുവിഷ്ടം' എന്ന് പറയുന്നത് അവിടുത്തെ രക്ഷാകരസ്നേഹം തന്നെയാണ്. തന്റെ പുത്രന്റെ രക്ഷാകരമായ ത്യാഗബലിയിൽ കൂടിയാണ് ലോകത്തിന്റെ വീണ്ടെടുപ്പ് അവിടുന്ന് പൂര്‍ത്തീകരിച്ചത്. മാനവരാശിയുടെ ഉത്തരവാദിത്വം മുഴുവൻ തന്റെ ചുമലിൽ ഏറ്റി, പിതാവായ ദൈവത്തോടുള്ള പ്രാർത്ഥനയിൽ യേശു അനുഭവിക്കുന്ന തീവ്രവും, ദുസ്സഹവും ആയ വേദന നമ്മുടെ രക്ഷയുടെ അച്ചാരമാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 13.4.87) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/3?type=6 }}
Image: /content_image/Meditation/Meditation-2016-03-12-10:28:03.jpg

933
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: പതിമൂന്നാം തീയതി
Content: "യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു" (മത്തായി 1:16). #{red->n->n->വിശുദ്ധ യൌസേപ്പ്- തിരുസഭയുടെ സാര്‍വത്രികമദ്ധ്യസ്ഥന്‍}# വിശുദ്ധന്‍മാരുടെ മാദ്ധ്യസ്ഥശക്തി അവര്‍ ഈ ലോകത്തില്‍ ജീവിച്ചിരുന്നപ്പോള്‍ ദൈവത്തിന്‍റെ പരിത്രാണന പരിപാടിയില്‍ എത്രമാത്രം സഹകരിച്ചുവോ അതിന്‍റെ തോതനുസരിച്ചായിരിക്കും എന്ന്‍ വേദപാരംഗതനായ വി. തോമസ് അക്വിനാസ് അഭിപ്രായപ്പെട്ടിരിന്നു. രക്ഷാകര പദ്ധതിയില്‍ പ. കന്യകാമറിയം കഴിഞ്ഞാല്‍ ഈശോമിശിഹായോട് ഏറ്റവും കൂടുതല്‍ സഹകരിച്ച വ്യക്തി വി. യൗസേപ്പാണെന്നുള്ളത് നിസ്തര്‍ക്കമത്രേ. മനുഷ്യാവതാര കര്‍മ്മത്തില്‍ ഒരു തിരശ്ശീലയായി വര്‍ത്തിച്ചു കൊണ്ടും ഉണ്ണി മിശിഹായെ ജീവാപായത്തില്‍ നിന്നും രക്ഷിച്ചും വി. യൗസേപ്പ് രക്ഷാകരകര്‍മ്മത്തില്‍ സുപ്രധാനമായ പങ്കു വഹിച്ചു. കൂടാതെ ദിവ്യകുമാരനെ സംരക്ഷിക്കുവാനും വളര്‍ത്തുവാനും വന്ദ്യപിതാവ് ഏറെ കഠിനാദ്ധ്വാനം ചെയ്തു. നസ്രസിലെ അജ്ഞാത ജീവിതദശയില്‍ വിശുദ്ധ യൗസേപ്പ്, ഈശോമിശിഹായെ തൊഴില്‍ അഭ്യസിപ്പിക്കുകയും യഹൂദമതാനുഷ്ഠാനങ്ങളില്‍ വളര്‍ത്തുകയും ചെയ്തിരുന്നു. ഇപ്രകാരം പരിത്രാണ കര്‍മ്മത്തില്‍ വിശുദ്ധ യൗസേപ്പും സുപ്രധാനമായ പങ്ക് അനുഭവിച്ചു. ഈജിപ്തിലെ രാജാവായിരുന്ന ഫറവോന്‍ അദ്ദേഹത്തിന്‍റെ രാജകീയ ഭണ്ഡാരങ്ങളുടെ സൂക്ഷിപ്പുകാരനായി പൂര്‍വ യൗസേപ്പിനെ നിയമിച്ചതായി ഉത്പത്തിയുടെ പുസ്തകത്തില്‍ കാണുന്നു. വിദേശരാജ്യങ്ങളില്‍ നിന്നും ഭക്ഷണസാധനങ്ങളും മറ്റു വിഭവങ്ങളും വാങ്ങിക്കുവാനായി എത്തുന്നവരോട് ഫറവോന്‍ പറഞ്ഞിരുന്നത് "നിങ്ങള്‍ യൗസേപ്പിന്‍റെ പക്കല്‍ പോകുവിന്‍" എന്നാണ്. ദൈവം അവിടുത്തെ സ്വര്‍ഗ്ഗീയ നിക്ഷേപങ്ങളുടെ സൂക്ഷിപ്പുകാരനായി നമ്മുടെ പിതാവ് മാര്‍ യൗസേപ്പിനെ നിയോഗിച്ചിരുന്നു. അതിനാല്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവുംതിരുകുമാരനും, 'നിങ്ങള്‍ യൗസേപ്പിന്‍റെ പക്കല്‍ പോകുവിന്‍' എന്ന് നമ്മോട് അരുളിചെയ്യുന്നുണ്ട്. മറ്റു വിശുദ്ധന്‍മാര്‍ക്ക് നമ്മെ ചില പ്രത്യേക കാര്യങ്ങളില്‍ സഹായിക്കുവാനുള്ള കഴിവാണ് ദൈവം നല്‍കിയിരിക്കുന്നത്. എന്നാല്‍ പരിശുദ്ധ കന്യകാമറിയത്തിനും വിശുദ്ധ യൗസേപ്പിനും ആധ്യാത്മികവും ഭൗതികവുമായ എല്ലാക്കാര്യങ്ങളിലും നമുക്കു വേണ്ട അനുഗ്രഹങ്ങള്‍ നല്‍കുന്നതിനും കഴിയുന്നതാണെന്ന് നമ്മില്‍ പലര്‍ക്കുമറിയില്ല. തിരുക്കുടുംബത്തിന്‍റെ നാഥനെന്ന നിലയില്‍ ഈശോമിശിഹായിലും പരിശുദ്ധ കന്യകാമറിയത്തിലും, വിശുദ്ധ യൗസേപ്പിനുണ്ടായ അധികാരം സ്വര്‍ഗ്ഗീയ ജീവിതത്തിലും ഉണ്ടാകുമല്ലോ. അവര്‍ രണ്ടുപേരും അദ്ദേഹത്തിന്‍റെ ആഗ്രഹമറിഞ്ഞ് പ്രവര്‍ത്തിക്കുന്മെന്ന് നിസംശയം പറയാം. 1891-ല്‍ ലെയോ പതിമ്മൂന്നാമന്‍ 'ക്വാം ക്വാം ഫളൂരിസ്' എന്ന വിശ്വലേഖനത്തിലൂടെ മാര്‍ യൗസേപ്പിനെ തിരുസഭയുടെ സാര്‍വത്രിക മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചു. പൂര്‍വ്വയൗസേപ്പ് നമ്മുടെ പിതാവ് മാര്‍ യൗസേപ്പിന്‍റെ പ്രതിഛായയാണ്. അദ്ദേഹം ഈജിപ്തില്‍ രാജകീയ ഭണ്ഡാരത്തിലുള്ളവ വിതരണം ചെയ്ത് അന്നത്തെ ലോകത്തിലുള്ളവരെ സംരക്ഷിച്ചതു പോലെ, നമ്മുടെ പിതാവ് മാര്‍ യൗസേപ്പ് അദ്ദേഹത്തിന്‍റെ ഭക്തരായ ആത്മാക്കളെ സവിശേഷകരമാം വിധം സംരക്ഷിക്കുമെന്നുള്ളതില്‍ യാതൊരു സംശയവും വേണ്ട. #{red->n->n->സംഭവം}# വേളാങ്കണ്ണി തീര്‍ത്ഥാടന കേന്ദ്രത്തില്‍നിന്ന് ഒരു ക്രൈസ്തവ കുടുംബം കേരളത്തിലേക്ക് മടങ്ങുകയായിരുന്നു. കാറിലാണ് യാത്ര ചെയ്തിരുന്നത്. രാത്രിയില്‍ വിജനമായ വഴിയില്‍ വച്ച് ഒരു സംഘം കവര്‍ച്ചക്കാര്‍ കാര്‍ തടഞ്ഞു. ആ കുടുംബാംഗങ്ങളെയെല്ലാം വധിച്ച് കാറും വസ്തുക്കളും കവര്‍ച്ച ചെയ്യുക എന്നതായിരുന്നു അവരുടെ ഉദ്ദേശം. കേണപേക്ഷിച്ചെങ്കിലും ആ കഠിന ഹൃദയര്‍ക്ക് യാതൊരു കാരുണ്യവും ഉണ്ടായില്ല. കുടുംബനാഥന്‍ ഉറച്ച വിശ്വാസത്തോടെ തങ്ങളെ മുഴുവന്‍ വി. യൗസേപ്പിന് സമര്‍പ്പിച്ചു കൊണ്ടു പ്രാര്‍ത്ഥിച്ചു. ഹേറോദേസിന്‍റെ കൈകളില്‍ നിന്ന് ഈശോയേയും മറിയത്തെയും രക്ഷിച്ച വി. യൗസേപ്പ് പരിശുദ്ധ മറിയത്തിന്‍റെ സന്നിധിയില്‍ തീര്‍ത്ഥാടനം നടത്തിയ തങ്ങളെ കൈവിടുകയില്ല എന്ന ഉറപ്പോടെ ഉയര്‍ത്തിയ പ്രാര്‍ത്ഥനയ്ക്ക് ഉടന്‍ ഫലമുണ്ടായി. കൊലയായുധവുമായി കവര്‍ച്ച സംഘം അവരോട് എതിരിട്ട് നില്‍ക്കുന്ന നിമിഷത്തില്‍ ഒരു നീല വാന്‍ അവിടെ പ്രത്യക്ഷമായി. ഒരു പോലീസ് വണ്ടിയായിരുന്നു അത്. തോക്കുധാരികളായ പോലീസുകാര്‍ സംഗതി മനസ്സിലാക്കി വണ്ടിയില്‍ നിന്നും ചാടിയിറങ്ങി. കവര്‍ച്ച സംഘത്തിലെ മിക്കവരെയും അറസ്റ്റ്ചെയ്തു. ഉടനെ ലോക്കപ്പിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇതില്‍ സന്തോഷചിത്തരായ കുടുംബാംഗങ്ങള്‍ യൗസേപ്പ് പിതാവിന് നന്ദി പറഞ്ഞു. #{red->n->n->ജപം}# ഞങ്ങളുടെ മദ്ധ്യസ്ഥനായ വി. യൗസേപ്പേ, അങ്ങേ അഗാധമായ വിശുദ്ധി മൂലം അങ്ങ് ഞങ്ങളുടെ സമുന്നത മദ്ധ്യസ്ഥനാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ആകയാല്‍ പ്രത്യാശപൂര്‍വ്വം ഞങ്ങള്‍ അങ്ങേ സനിധിയില്‍ അണഞ്ഞു ഞങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു. ഈശോ മിശിഹായും പ. കന്യകാമറിയവും ധാരാളമായ അനുഗ്രഹങ്ങള്‍ അങ്ങുവഴി നല്‍കുന്നു എന്ന്‍ ഞങ്ങള്‍ക്കറിയാം. അതിനാല്‍ ഞങ്ങളുടെ വത്സല പിതാവായി ഞങ്ങളെ അങ്ങു പരിപാലിച്ചു കൊള്ളണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# തിരുസഭയുടെ സാര്‍വത്രികമദ്ധ്യസ്ഥനായ വി. യൗസേപ്പേ, ഞങ്ങളെ കാത്തുകൊള്ളണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzScEmThIicCBGPIdyydJV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/ChristianPrayer/ChristianPrayer-2016-03-12-10:50:01.jpg
Keywords: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ

934
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലം- ഭൂമിയില്‍ തങ്ങളുടെ സമയം നഷ്ടപ്പെടുത്തിയവര്‍ക്കുള്ള അടിയന്തിര കവാടം
Content: “നീ ഓരോ പ്രവര്‍ത്തിയും ചെയ്യുമ്പോള്‍ നിന്റെ ജീവിതാന്ത്യത്തെപ്പറ്റി ഓര്‍ക്കുക, എന്നാല്‍ നീ പാപം ചെയ്യുകയില്ല” (പ്രഭാഷകന്‍ 7:36). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-13}# ശുദ്ധീകരണ സ്ഥലത്ത് സഹനമനുഭവിക്കുന്നവരും, നിത്യേന സഭ പ്രാര്‍ത്ഥിക്കുന്നവരുമായ ഒരു നല്ല വിഭാഗം ആത്മാക്കളും അവിടെ പോകേണ്ടവരല്ല. ഭൂമിയിലെ സഹനങ്ങള്‍ക്കും, പരീക്ഷണങ്ങള്‍ക്കും ശേഷം വീണ്ടും ഇതിലും കഠിനമായ സഹനങ്ങള്‍ക്കായി ശുദ്ധീകരണസ്ഥലത്തേക്ക് നമ്മെ അയക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നില്ല. ഭൂമിയിലെ യാതനകള്‍ക്ക് ശേഷം നേരെ ദൈവത്തിങ്കലേക്ക് പോകുവാന്‍ ആവശ്യമായ വരദാനം നമുക്കെല്ലാവര്‍ക്കും ലഭിച്ചിരിക്കുന്നു. ഭൂമിയില്‍ തങ്ങളുടെ സമയം നഷ്ടപ്പെടുത്തിയവര്‍ക്ക് പെട്ടെന്ന്‍ തന്നെ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുവാനുള്ള ഒരു അടിയന്തിര കവാടമാണ് ശുദ്ധീകരണസ്ഥലം. എന്നിരുന്നാലും, ഒഴിവാക്കലിന് വേണ്ടി ദൈവം പരിഗണിക്കുന്നത് ഒരു വ്യവസ്ഥയായി തീര്‍ന്നു. സ്വര്‍ഗ്ഗത്തിലേക്ക് നേരെപോകേണ്ടതിനു വേണ്ട വ്യവസ്ഥ ഒഴിവാക്കലായി തീര്‍ന്നു. (ലിസ്യൂവിലെ വിശുദ്ധ തെരേസയുടെ പ്രബോധനങ്ങള്‍ തര്‍ജ്ജമ ചെയ്ത ജെര്‍മ്മന്‍ പുരോഹിതനും ഗ്രന്ഥ രചയിതാവുമായഡോ. ഹ്യൂബെര്‍ട്ട് വാന്‍ ഡിക്ക്, ഒ.ആര്‍.സി) #{red->n->n->വിചിന്തനം:}# കത്തോലിക്കാ പ്രബോധനമനുസരിച്ച് ദൈവേഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കുവാനും, ദൈവം ദത്തെടുത്ത ദൈവത്തിന്റെ നല്ല മക്കളായിതീരുവാനും, ദൈവീക പ്രകൃതത്തിലും, അവിടുത്തെ നിത്യജീവിതത്തിലും പങ്കാളികളാകുവാനുമായി ദൈവം നമുക്ക് നല്‍കുന്ന സഹായമാണ് വരദാനം. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/3?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FPtifiKlmpRA0I05JBtRgp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-03-12-11:07:03.jpg
Keywords: ശുദ്ധീകരണസ്ഥലം

935
Category: 9
Sub Category:
Heading: മൂന്നാം ചൊവ്വാഴ്ച നൈറ്റ് വിജിൽ മാര്‍ച്ച് 15 ന് സെന്റ് പാട്രിക് ദേവാലയത്തില്‍
Content: നോമ്പിന്‍റെ ദിനങ്ങളില്‍, മാനസാന്തരത്തിന്‍റെയും വിടുതലിന്‍റെയും സ്വര്‍ഗീയ അഭിഷേകം ചൊരിയാന്‍ വി.അന്തോണീസിന്റെ മദ്ധ്യസ്ഥതയാൽ നടത്തപ്പെടുന്ന, ഷെഫീൽഡ് മൂന്നാം ചൊവ്വാഴ്ച നൈറ്റ് വിജിൽ മാര്‍ച്ച് 15 വൈകിട്ട് 6 മുതൽ രാത്രി 10 വരെ സെന്റ് പാട്രിക്സ് പള്ളിയിൽ (BARNSLEY ROAD,S5 0QF) നടക്കും. പ്രശസ്ത വചനപ്രഘോഷകനും, ബൈബിൾ പണ്ഡിതനും എറണാകുളം ചിറ്റൂർ ധ്യാനകേന്ദ്രം മുൻ ഡയറക്ടറുമായ റവ ഫാ ഡോ.ജോസ് ഉപ്പാണി ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കും. വി.അന്തോണീസിന്റെ നൊവേന, ദിവ്യകാരുണ്യ ആരാധന, വചനപ്രഘോഷണം, വി.കുർബാന എന്നിവ ശുശ്രൂഷകളുടെ ഭാഗമാകും. ഏറെ അനുഗ്രഹീതമായ ഈ ദൈവീക ശുശ്രൂഷയിലേക്ക് ഷെഫീൽഡ് കാത്തലിക് കമ്യൂണിറ്റിയ്ക്കുവേണ്ടി ചാപ്ലയിൻ ഫാ.ബിജു കുന്നക്കാട്ട് ഏവരെയും ക്ഷണിക്കുന്നു.
Image: /content_image/Events/Events-2016-03-13-00:36:59.jpg
Keywords: St.patrick, Shefield, Dr.Jose Uppani, BARNSLEY ROAD,S5 0QF

936
Category: 1
Sub Category:
Heading: വൈദികന്റെ വാക്കുകൾ നിശബ്ദമായി ശ്രവിച്ചുകൊണ്ടിരിക്കുന്നത് വിശ്വാസത്തിന്റെ തെളിവായി കരുതാനാവുമോ?
Content: വൈദികന്റെ വാക്കുകൾ നിശബ്ദമായി ശ്രവിച്ചുകൊണ്ടിരിക്കുന്നത് വിശ്വാസത്തിന്റെ തെളിവായി കരുതാനാവുമോ? ഫ്രാൻസിസ് മാർപാപ്പയും റോമൻ ക്യൂരിയ അംഗങ്ങളും പങ്കെടുത്ത നോമ്പുകാല ധ്യാനത്തിന്റെ അവസാന പ്രഭാഷണത്തിൽ ധ്യാനഗുരു ഫാദർ എർമിസ് റോഞ്ചിയാണ് ഈ ചോദ്യം മാർപാപ്പായോടും മറ്റുള്ളവരോടും ചോദിച്ചത്. വിശ്വാസികളുടെ സംശയങ്ങളും ചോദ്യങ്ങളും ശക്തമായ വിശ്വാസത്തിന്റെ ലക്ഷണങ്ങളാകാമെന്ന് ഫാദർ റോഞ്ചി അഭിപ്രായപ്പെട്ടു. "ശക്തമായ സംശയങ്ങൾ ശക്തമായ വിശ്വാസത്തെ സൂചിപ്പിക്കുന്നു" അദ്ദേഹം പറഞ്ഞു. "വിശ്വാസം ഉറപ്പിക്കാനുള്ള ചോദ്യങ്ങൾ നമ്മെ അലോസരപ്പെടുത്തുന്നുണ്ടാകും. പക്ഷേ, അത് ചോദിക്കുന്നവർ അത് വഴി വലിയ വിശ്വാസത്തിലാണ് എത്തി ചേരുന്നത്. പറഞ്ഞു പഴകിയ ഉത്തരങ്ങൾ ആരെയും തൃപ്തിപ്പെടുത്തുന്നില്ല." മാർച്ച് 11-ാം തീയതിയിലെ അവസാന ധ്യാന പ്രസംഗത്തിൽ ഫാദർ റോഞ്ചി പറഞ്ഞു. ഗബ്രിയേൽ മാലാഖ കന്യകാമറിയത്തോട് 'നീ ഒരു പുത്രനെ പ്രസവിക്കും' എന്ന ദൈവിക സന്ദേശം അറിയിച്ചപ്പോൾ കന്യകാമറിയം പ്രതിവചിച്ചത് ഒരു ചോദ്യത്തിലൂടെയാണ്. 'അതെങ്ങനെ സാധ്യമാകും?' ഫാദർ റോഞ്ചിയുടെ പ്രഭാഷണത്തിന്റെ കേന്ദ്ര ബിന്ദു കന്യകാമറിയത്തിന്റെ ഈ ചോദ്യമായിരുന്നു. ദൈവത്തിന്റെ ദാനമായ വിവേകം ഉപയോഗിക്കുന്നത്. ദൈവം രൂപകൽപ്പന ചെയ്ത മനുഷ്യമഹത്വത്തിന്റെ ലക്ഷണമാണ്. കന്യകാമറിയം പ്രതികരിച്ചതു പോലെ, "ഈ നിഗൂഢ രഹസ്യം ഞാൻ അംഗീകരിക്കുന്നു; പക്ഷേ, എങ്ങനെ? എന്നു ചോദിക്കുന്നത് മനുഷ്യമഹത്വമാണ് കാണിക്കുന്നത്. ദൈവത്തിൽ വിശ്വസിക്കുന്നവരും സ്വന്തം കാര്യങ്ങൾ ദൈവകരങ്ങളിൽ ഏൽപ്പിച്ചു കൊടുക്കുന്നവരുമാണ് ചോദ്യങ്ങൾ ചോദിക്കുന്നത്. ഒഴിഞ്ഞുകിടക്കുന്ന ശവക്കല്ലറയ്ക്ക് മുന്നിൽ കർത്താവ് പ്രത്യക്ഷപ്പെട്ട് മഗ്ദലന മറിയത്തോട് ചോദിച്ചത് ഇതാണ്, "സ്ത്രീയേ, നീ വിലപിക്കുന്നതെന്തിന്?" ഉയിർത്തെഴുന്നേറ്റ കർത്താവിന്റെ ആദ്യ വാക്കുകൾ അത്യന്തം ഹൃദയവർജകമായിരുന്നു. "നിങ്ങളുടെ കണ്ണുനീരിന്റെ കാരണമെന്ത്? മറ്റെന്തിനെക്കാളും അതാണ് എനിക്ക് പ്രധാനം" കർത്താവ് പറയുന്നു. ദൈവത്തിന്റെ അനന്തമായ ബോധമണ്ഡലത്തിൽ മനുഷ്യരുടെ പാപങ്ങളല്ല, അവരുടെ കണ്ണീരും കഷ്ടപ്പാടുമാണ് കുറിക്കപ്പെട്ടിരിക്കുന്നത്. കരയുന്നവരുടെ അടുത്തുചെന്ന് അവരെ തൊട്ട് ആശ്വസിപ്പിക്കുക- അതായിരുന്ന കണ്ണീരിനോടുള്ള യേശുവിന്റെ പ്രതികരണം. അതു തന്നെയായിരിക്കണം അദ്ദേഹത്തിന്റെ അനുയായികളുടെ പ്രതികരണവും. പക്ഷേ, നൂറ്റാണ്ടുകളിലൂടെ കരുണയുടെ പ്രവർത്തികൾ രൂപാന്തരം പ്രാപിച്ച്, ഭാരമേറിയ ഒരു ഉത്തരവാദിത്വമായി മാറിയിരിക്കുന്നു. ഇപ്പോൾ പലരും നന്മ ചെയ്യുന്നത്, കിട്ടാൻ പോകുന്ന മോക്ഷത്തിന്റെ വിലയായി കാണാൻ തുടങ്ങിയിരിക്കുന്നു. വ്യഭിചാര കുറ്റത്തിന് പിടിക്കപ്പെട്ട സ്ത്രീയെ കല്ലെറിയാൻ കൂടിയ ജനക്കൂട്ടത്തോട് യേശു പറഞ്ഞു, "നിങ്ങളിൽ പാപം ചെയ്യാത്തവർ (ആദ്യത്തെ) കല്ല് എറിയട്ടെ." സമൂഹത്തിന്റെ കപടമുഖം പുറത്തു കൊണ്ടുവരുന്ന സന്ദർഭമാണത്. ആദ്യത്തെ കല്ലെറിയാൻ ആരും തയ്യാറാകുന്നില്ല. സ്വന്തം കുറ്റം മറച്ചു വച്ച് മറ്റുള്ളവരുടെ കുറ്റം ചൂണ്ടി കാണിക്കാൻ ശ്രമിക്കുന്ന സമൂഹമാണിത്. രാജ്യങ്ങളിലും സമൂഹങ്ങളിലും സമാധാനഭംഗം സൃഷ്ടിക്കുന്നത് ഈ മനോഭാവമാണെന്ന് ഫാദർ റോഞ്ചി അഭിപ്രായപ്പെട്ടു.
Image: /content_image/News/News-2016-03-13-10:22:59.jpg
Keywords: pope francis retreat

937
Category: 6
Sub Category:
Heading: നമ്മുടെ തിരിച്ചു വരവിനായി കരുണയോടെ കാത്തിരിക്കുന്ന ദൈവം
Content: "ഒരു മനുഷ്യനു രണ്ടു പുത്രന്മാരുണ്ടായിരുന്നു .ഇളയവൻ പിതാവിനോടു പറഞ്ഞു: പിതാവേ,സ്വത്തിൽ എന്റെ ഓഹരി എനിക്കു തരിക"(ലൂക്കാ 15 : 11-12) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 14}# ധൂര്‍ത്തപുത്രന്റെ ഉപമയിലൂടെ യേശു ആ യുവാവിന്റെ കഥ നാടകീയമായി അവതരിപ്പിക്കുന്നു. സാഹസികമായി പിതാവിന്റെ ഭവനത്തിൽ നിന്ന് പോകുന്ന അവന്‍, സ്വത്ത് മുഴുവൻ ദുർവ്യയം ചെയ്യുന്നു. ധൂർത്തിന്റെയും കുത്തഴിഞ്ഞ ജീവിതത്തിന്റെയും രീതിയിൽ സ്വയം നശിക്കുന്നു. പിന്നീടുള്ള കഷ്ടപാടിന്റെയും അലച്ചിലിന്റെയും പട്ടിണിയുടെയും കറുത്തദിനങ്ങൾ അവനെ ദുഃഖിതനാക്കി. അതിലുപരി നഷ്ടമായ അന്തസ്സ്, അതിലൂടെ അനുഭവിച്ച നാണക്കേടും അവഹേളനവും അവനെ കൂടുതല്‍ തളര്‍ത്തി. ഒടുവില്‍ അവന്‍ പിതാവിന്റെ ഭവനത്തിലേക്ക് മടങ്ങി പോകുന്നു, പിതാവിന്റെ സന്തോഷത്തോടെയുള്ള സ്വീകരണം- ഒരു നിമിഷം ചിന്തിച്ച് നോക്കുക. പിതാവ് തീർച്ചയായും ആ മകനെ മറന്നിരുന്നില്ല. ആ മകനോടുള്ള തന്റെ സ്നേഹത്തിനു ഒരു കുറവും വന്നിരിന്നില്ല. അതുകൊണ്ട് തന്നെ ആ മകനു വേണ്ടി പിതാവ് കാത്തിരുന്നു. നഷ്ട്ടപ്പെട്ട് പോയ മകന്‍ തിരികെ വന്നപ്പോൾ അവനെ പിതാവ് കെട്ടിപിടിക്കുന്നു. എന്നിട്ട് പുത്രന്റെ തിരച്ചു വരവ് ആഘോഷിക്കുന്നു. ഈ ഉപമയിലെ ഏറ്റം ഉദാത്തമായ ഭാഗം തിരിച്ചുവന്ന മകനെ സ്വീകരിക്കുവാൻ കാണിക്കുന്ന പിതാവിന്‍റെ സ്നേഹവും, സന്തോഷവും, സന്തോഷപ്രകടനവും തന്നെയാണ്. കരുണാർദ്രനായ എപ്പോഴും ക്ഷമിക്കുവാൻ തയ്യാറുള്ള ദൈവത്തേ ഈ ഉപമയില്‍ നമ്മുക്ക് കാണാന്‍ സാധിയ്ക്കും. ആ ധൂർത്തപുത്രൻ എല്ലാ മനുഷ്യരുടെയും പ്രതീകമാണ്. പിതാവിന്റെ ഭവനത്തിൽ നിന്നും വേർപെട്ട് സ്വതന്ത്രവും, സ്വന്തവും ആയ ഒരു ജീവിതം മോഹിക്കുന്നവർ ഇന്ന്‍ ഏറെയാണ്. തന്നെ കീഴ്പ്പെടുത്തിയ ആസക്തികൾ പൊള്ളയായ മരീചിക ആയിരുന്നു എന്നുള്ള തിരിച്ചറിവ് ഇവരെ പിന്നീട് കുറ്റബോധത്തിലേക്ക് നയിക്കുന്നു. ധൂര്‍ത്ത പുത്രന്റെ പാത നാം പിന്തുടര്‍ന്നാല്‍ ഏകാന്തത, നഷ്ടബോധം, അവഞ്ജ, അവഗണന, തന്റേതു മാത്രമായ ഒരു ലോകത്തിലേയ്ക്കുള്ള ഉൾവലിച്ചിൽ ഇതെല്ലാം നമ്മുടെ ജീവിതത്തിലും സംഭവിക്കാം. എന്നിരിന്നാലും ഈ ഉപമയിലെ പിതാവിനെ പോലെ, തന്നിൽ നിന്ന് അകന്നു പോയ മകനെ/ മകളെ കാത്തിരിക്കുന്ന ഒരു ദൈവം നമ്മുക്കുണ്ട്. തിരച്ചു വരുമ്പോൾ വാരിപുണരുകയും, വിരുന്ന് ഒരുക്കുവാൻ കൽപ്പിക്കുകയും ചെയ്യുന്ന പിതാവായ ദൈവം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 2.12.84) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/3?type=6 }}
Image: /content_image/Meditation/Meditation-2016-03-13-14:35:27.jpg
Keywords: വരവ