Contents
Displaying 821-830 of 24922 results.
Content:
948
Category: 8
Sub Category:
Heading: യേശുവിന്‍റെ തിരുരക്തത്തോടുള്ള ഭക്തി ആത്മാക്കളുടെ രക്ഷയ്ക്കുള്ള ഒരു പരിഹാരമാര്‍ഗ്ഗം
Content: “ഞാന്‍ രക്ഷയുടെ പാനപാത്രമുയര്‍ത്തി കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കും” (സങ്കീര്‍ത്തനങ്ങള്‍ 116:13). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-16}# നമ്മുടെ കര്‍ത്താവും രക്ഷകനുമായ ഈശോമിശിഹായുടെ തിരുരക്തം പിതാവായ ദൈവത്തിന് കാഴ്ച വെച്ചു കൊണ്ട് നാം ഓരോ കരുണയുടെ ജപമാലയിലും പ്രാര്‍ത്ഥിക്കുന്നു. ഇപ്രകാരം യേശുക്രിസ്തുവിന്‍റെ തിരുരക്തം കാഴ്ചവെച്ചു കൊണ്ട് വിശുദ്ധ മേരി മഗ്ദലന്‍ ദിവസേന അമ്പത് പ്രാവശ്യമെങ്കിലും പ്രാര്‍ത്ഥിക്കുമായിരുന്നു. ഒരു ദിവസം ആത്മീയ നിര്‍വൃതിക്കിടയില്‍ തന്റെ പ്രവര്‍ത്തിമൂലം നിരവധി പാപികള്‍ക്ക് മാനസാന്തരമുണ്ടാവുന്നതായും, ശുദ്ധീകരണസ്ഥലത്ത് നിന്നും നിരവധി ആത്മാക്കള്‍ മോചിതരാവുന്നതായും അവള്‍ക്ക് കാണുവാന്‍ കഴിഞ്ഞു. #{red->n->n->വിചിന്തനം:}# മേരി മഗ്ദലനെ ചെയ്തത് പോലെ ഇങ്ങനെ പ്രാര്‍ത്ഥിക്കുക, "നിത്യ പിതാവേ, ഞങ്ങളുടെ പാപങ്ങള്‍ക്കും ലോകം മുഴുവന്‍റെയും പാപങ്ങള്‍ക്ക് പരിഹാരമായി, ഞങ്ങളുടെ നാഥനും രക്ഷകനും, അങ്ങയുടെ ഏറ്റവും വാല്‍സല്യമുള്ള പ്രിയപുത്രനുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്ക്ക് ഞങ്ങള്‍ സമര്‍പ്പിക്കുന്നു." #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FPtifiKlmpRA0I05JBtRgp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-03-15-10:34:44.jpg
Keywords: തിരുരക്ത

949
Category: 1
Sub Category:
Heading: മദർ തെരേസയോടൊപ്പം നാലുപേർ കൂടി വിശുദ്ധ പദവിയിലേക്ക്
Content: മദര്‍ തെരേസ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്നത് സെപ്തംബര്‍ 4-ന് ആയിരിക്കും എന്ന് മാർപാപ്പ പ്രഖ്യാപിച്ചപ്പോൾ അതോടൊപ്പം മറ്റു നാലു പേരുടെ, വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന തീയതികളും അദ്ദേഹം പ്രഖ്യാപിച്ചു. പോളണ്ടിൽ നിന്നുള്ള വാഴ്ത്തപ്പെട്ട സ്റ്റാൻസി ലാവൂസ് ഓഫ് ജീസസ് ആന്റ് മേരിയാണ് വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന രണ്ടാമൻ. പിയാറിസ്റ്റ് സഭാംഗമായിരുന്ന അദ്ദേഹം 'Marians of the Immaculate Conception' എന്ന സഭയുടെ സ്ഥാപകന്‍ കൂടിയാണ്. വിശുദ്ധനായി നാമകരണം ചെയ്യപ്പെടുന്ന മൂന്നാമത്തെ വ്യക്തി സ്വീഡനിൽ നിന്നുമുള്ള 'മരിയ എലിസബത്ത് ഹെസ്ൽ ബ്ലാഡ്' ആണ്. കഴിഞ്ഞ 600 വർഷങ്ങൾക്കുള്ളിൽ ആദ്യമായാണ് സ്വീഡനിൽ നിന്നും ഒരു വ്യക്തി വിശുദ്ധരുടെ പട്ടികയിൽ ഇടം പിടിക്കുന്നത്. ലൂഥറൻ സഭ വിട്ട് കത്തോലിക്കാ സഭയിലെത്തിച്ചേർന്ന മരിയ, ബ്രിജറ്റൈൻ സിസ്റ്റേർസിന്റെ ഒരു വിഭാഗം സ്ഥാപിച്ച് സ്കാൻഡിനേവിയൻ ക്രൈസ്തവരുടെ ഒരുമയ്ക്കു വേണ്ടി ഏറെ പ്രയത്നിച്ച ഒരു വ്യക്തി കൂടിയാണ്. വടക്കൻ യൂറോപ്പിൽ നിന്നുള്ള ഈ രണ്ടു പേരും ജൂൺ 5-ാം തിയതി വിശുദ്ധരായി പ്രഖ്യാപിക്കപ്പെടും. ഫ്രാന്‍സിസ് പാപ്പയുടെ രാജ്യമായ അർജൻറീനയിൽ നിന്നും ഗൗച്ചോ പ്രീസ്റ്റ് (Gaucho Priest) എന്നറിയപ്പെടുന്ന വാഴ്ത്തപ്പെട്ട വൈദികന്‍ 'ജോസ് ഗാബ്രിയൽ ഡെൽ റോസാരിയോ' ആണ് വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന നാലാമൻ. ഒരു കോവർകഴുതയുടെ പുറത്തു കയറി തന്റെ വിശാലമായ ഇടവക മുഴുവൻ ചുറ്റി നടന്ന് വിശ്വാസികള്‍ക്ക് സേവനം ചെയ്തുകൊണ്ടാണ് അദ്ദേഹം തന്‍റെ ജീവിതം ക്രിസ്തുവിന് സമര്‍പ്പിച്ചത്. ഒക്ടോബർ 16-ാം തിയതിയാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത്. അന്നുതന്നെയാണ് മെക്സിക്കോയിൽ നിന്നുമുള്ള വാഴ്ത്തപ്പെട്ട 'ജോസ് ലൂയിസ് സാഞ്ചസ് ഡെൽ റിയോയും' വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്നത്. റിയോ 14- മത്തെ വയസിലാണ് രക്തസാക്ഷിയായത്. വിശ്വാസം ഉപേക്ഷിക്കാനുള്ള മെക്സിക്കൻ അധികൃതരുടെ നിർബന്ധത്തിനും പീഡനങ്ങൾക്കും വഴങ്ങാതെ ആ ബാലൻ മരണം വരിക്കുകയായിരുന്നു.
Image: /content_image/News/News-2016-03-15-13:21:03.jpg
Keywords: Blessed Maria Elizabeth Hesselblad of Sweden, Blessed Stanisłaus of Jesus and Mary, Blessed José Gabriel del RosarioBlessed José Luis Sánchez del Río, canonization of five new saints, malayalam

950
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: പതിനാറാം തീയതി
Content: "പരസ്യജീവിതം ആരംഭിക്കുമ്പോള്‍ യേശുവിന് ഏകദേശം മുപ്പതു വയസ്സു പ്രായമായിരുന്നു. അവന്‍ ജോസഫിന്റെ മകനാണെന്നു കരുതപ്പെട്ടിരുന്നു. ജോസഫ് ഹേലിയുടെ പുത്രനായിരുന്നു" (ലൂക്ക 3:23). #{red->n->n-> ദൈവതിരുമനസ്സിനോടുള്ള വിശുദ്ധ യൗസേപ്പിന്‍റെ വിധേയത്വം}# 'അനുസരണം ബലിയെക്കാള്‍ ശ്രേഷ്ഠമാകുന്നു' എന്ന് സാമുവല്‍ ദീര്‍ഘദര്‍ശി സാവൂളിനോട് അരുളിചെയ്തിട്ടുണ്ടല്ലോ. ഈ വസ്തുത മനസ്സിലാക്കി ജീവിതം ധന്യമാക്കിയ ഒരാളായിരിന്നു വിശുദ്ധ യൗസേപ്പ്. അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ പല അവസരങ്ങളിലും മേലധികാരികളുടെ ആജ്ഞകളെ ശിരസ്സാവഹിക്കുന്നത് കാണാം. ഇതിലൂടെ ദൈവതിരുമനസ്സിനോടുള്ള വിധേയത്വം അദ്ദേഹം പ്രകടമാക്കുകയാണ് ചെയ്തത്. പരിശുദ്ധ കന്യക ഗര്‍ഭിണിയായപ്പോള്‍ വന്ദ്യപിതാവ്, അവളെ രഹസ്യത്തില്‍ പരിത്യജിക്കുവാന്‍ ആലോചിച്ചു. എന്നാല്‍ ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ട് പരിശുദ്ധ കന്യക പരിശുദ്ധാത്മാവിനാലാണ് ഗര്‍ഭിണിയായതെന്ന വിവരം അറിയിക്കുന്നു, കന്യകാമേരിയെ സ്വീകരിക്കുവാനുള്ള നിര്‍ദ്ദേശം ലഭിച്ച ഉടനെ അദ്ദേഹം അതനുസരിച്ച് പ്രവര്‍ത്തിക്കുന്നു. റോമന്‍ ചക്രവര്‍ത്തി അഗസ്റ്റസ് സീസര്‍ തന്‍റെ സാമ്രാജ്യത്തിലുള്ള എല്ലാവരും അവരുടെ സ്വദേശങ്ങളില്‍ ചെന്ന്‍ പേരെഴുതിക്കണം എന്ന്‍ പ്രഖ്യാപിച്ചപ്പോള്‍ യൌസേപ്പ് പിതാവ് യാതൊരു മടിയും കൂടാതെ അതനുസരിച്ചു. ലൗകികയില്‍ വേരൂന്നിയിരിക്കുന്ന, ചക്രവര്‍ത്തിയുടെ കല്പനയിലും വിശുദ്ധ യൗസേപ്പ് ദൈവഹിതമാണ് ദര്‍ശിച്ചത്. അതിനാല്‍ പൂര്‍ണ്ണഗര്‍ഭിണിയായ ഭാര്യയോടുകൂടി താമസമന്യേ അദ്ദേഹം ബത്ലഹേമിലെക്ക് പുറപ്പെടുന്നു. വിശുദ്ധ യൗസേപ്പിന്‍റെ മാതൃക എത്ര അനുകരണീയമാണ്. നാം, നമ്മുടെ മേലധികാരികളില്‍ ദൈവത്തെ ദര്‍ശിച്ചുകൊണ്ട് അനുസരിക്കണം. ദൈവം നമുക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള കൃത്യസ്ഥാനത്ത് എത്തിച്ചേരുന്നത് അനുസരണത്തിലൂടെയത്രേ. മനുഷ്യന്‍ സാമൂഹ്യ ജീവിയാണ്. സാമൂഹ്യ ജീവിതമുള്ളപ്പോള്‍ അധികാരികളും അധീനരുമുണ്ടായിരിക്കും. തന്നിമിത്തം ന്യായാധിപരായ അധികാരികളെ അനുസരിക്കേണ്ടത് കര്‍ത്തവ്യമാണ്. അത് പരിത്രാണ പരിപാടിയിലെ ഒരവശ്യഘടകമത്രേ. നമ്മുടെ അനുസരണം സ്വഭാവികവും സന്തോഷം നിറഞ്ഞതുമായിരിക്കണം. ജീവിതത്തില്‍ വിശുദ്ധി നിലനിര്‍ത്താന്‍ അത് വളരെ സഹായകമാണ്. അനുസരണത്തിലുള്ള ഓരോ ആഹ്വാനവും ദൈവക്യൈത്തിനുള്ള ആഹ്വാനമാണ്. നമ്മുടെ പിതാവായ മാര്‍ യൗസേപ്പ് അപ്രകാരം, ദൈവതിരുമനസ്സിനോടുള്ള പരിപൂര്‍ണ്ണ വിധേയത്വത്തിലൂടെ അഥവാ അനുസരണത്തിലൂടെ ഉന്നതമായ വിധം ദൈവവുമായി ഐക്യപ്പെട്ടു ജീവിച്ചു. "കര്‍ത്താവേ, കര്‍ത്താവേ എന്ന്‍ വിളിക്കുന്നവനല്ല, പ്രത്യുത സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഹിതം നിര്‍വഹിക്കുന്നവനാരോ അവനാണ് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നത്" എന്നുള്ള ക്രിസ്തുനാഥന്‍റെ ദിവ്യവചസ്സുകള്‍ നമുക്കും ദൈവഹിതാനുസരണം പ്രവര്‍ത്തിക്കുവാന്‍ പ്രചോദനമാകണം. #{red->n->n->സംഭവം}# 1371-ല്‍ ഫ്രഞ്ചുകാരും പേര്‍ഷ്യക്കാരും തമ്മില്‍ ഒരു യുദ്ധമുണ്ടായി. ഫ്രഞ്ചുകാരുടെ ഒരു പട്ടണം പേര്‍ഷ്യക്കാര്‍ കീഴടക്കി. പട്ടണത്തില്‍ കൊള്ളയും ആക്രമണവും നടത്തി. മാര്‍ യൗസേപ്പ് പിതാവിന്‍റെ, അതീവ ഭക്തയായ ഒരു സ്ത്രീ പ്രസ്തുത പട്ടണത്തില്‍ ജീവിച്ചിരുന്നു. അവര്‍ വിശുദ്ധ യൗസേപ്പിന്‍റെ മാധ്യസ്ഥം അപേക്ഷിച്ചു. പടയാളികള്‍ തന്‍റെ ഭവനവും കയ്യേറുമെന്നും തനിക്ക് ജീവാപായം വരുത്തുമെന്നും അവള്‍ തീര്‍ച്ചയാക്കി. ഭയത്തോടെ ആ സ്ത്രീ വിലപിപിടിച്ച സാധനങ്ങളുമായി ഒരു രഹസ്യ സങ്കേതത്തില്‍ പ്രവേശിച്ചു. യൗസേപ്പ് പിതാവിന്‍റെ മാധ്യസ്ഥമല്ലാതെ മറ്റൊരു ശരണവും അവള്‍ക്കില്ലായിരുന്നു. എന്നാല്‍ ഒരു പടയാളി ആ രഹസ്യ സങ്കേതം കണ്ടുപിടിച്ചു. അവരോടു പുറത്തു വരുവാന്‍ ആവശ്യപ്പെട്ടു. ഭയചകിതയായി മരണം മുന്നില്‍ കണ്ട് പുറത്തു വന്ന സ്ത്രീയോട് ആ പടയാളി പറഞ്ഞു: "നിങ്ങളെ ഉപദ്രവിക്കാനല്ല ഞാന്‍ വന്നിട്ടുള്ളത് പ്രത്യുത നിങ്ങളുടെ ഭവനത്തെ സംരക്ഷിക്കുവാനാണ്". മാര്‍ യൌസേപ്പിനെ വിളിച്ചപേക്ഷിക്കുന്ന ഏതൊരാള്‍ക്കും അവിടുന്ന് പരിപാലകനായിരിക്കും. #{red->n->n->ജപം}# സ്വര്‍ഗ്ഗസ്ഥനായ പിതാവേ, അങ്ങേ സ്ഥാനക്കാരനും ഈശോമിശിഹായുടെ വളര്‍ത്തുപിതാവുമായ മാര്‍ യൗസേപ്പേ എപ്പോഴും അങ്ങേ തിരുമനസ്സ് നിവര്‍ത്തിക്കുന്നതിന് ഉത്സുകനായിരുന്നുവല്ലോ. ഞങ്ങളുടെ വന്ദ്യപിതാവിന്‍റെ മഹനീയ മാതൃകയെ അനുസരിച്ചു കൊണ്ട് ദൈവഹിതത്തിന് എപ്പോഴും വിധേയരാകട്ടെ. മേലധികാരികളും മാതാപിതാക്കന്‍മാരും അങ്ങേ പ്രതിനിധികളാണെന്നുള്ള വിശ്വാസത്തോടുകൂടി അനുസരിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# അനുസരണയുടെ മകുടമായ വിശുദ്ധ യൗസേപ്പേ, ദൈവഹിതമനുസരിച്ച് ജീവിക്കുവാന്‍ ഞങ്ങളുടെ മനസ്സിനെ രൂപപ്പെടുത്തണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J5GpieZWgysLGgqKqb9Q3a}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/ChristianPrayer/ChristianPrayer-2016-03-16-08:33:16.jpg
Keywords: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ

951
Category: 1
Sub Category:
Heading: മദര്‍ തെരേസ ലോകത്തിനു മുമ്പില്‍ ഭാരതത്തിന്‍റെ വിശുദ്ധ സന്ദേശവും സാക്ഷ്യവും: കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി
Content: കൊച്ചി: ഭാരതം ലോകത്തിനു മുമ്പില്‍ സമര്‍പ്പിക്കുന്ന കാരുണ്യത്തിന്‍റെ വിശുദ്ധ സന്ദേശവും സാക്ഷ്യവുമാണു സെപ്റ്റംബര്‍ നാലിന് വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെടുന്ന മദര്‍ തെരേസയെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഭാരതത്തിലെ സഭയും പൊതുസമൂഹവും മദര്‍ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തെ ആഹ്ലാദത്തോടും അഭിമാനത്തോടും കൂടിയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മദര്‍ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപന തീയതി അറിഞ്ഞ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മേജര്‍ ആര്‍ച്ച്ബിഷപ്. സംസ്ക്കാരത്തിലും ഭാഷയിലും വ്യത്യസ്ത മതവിശ്വാസ രീതികളിലും വൈവിധ്യമാര്‍ന്ന സംഭാവനകള്‍ ലോകത്തിനു നല്‍കിയിട്ടുള്ള ഭാരതം, മദര്‍ തെരേസയിലൂടെ കാരുണ്യത്തിന്‍റെ ജീവിതഭാവവും പങ്കുവച്ചു. അഗതികളുടെ അമ്മയായ മദര്‍ തെരേസ വിശുദ്ധയായി ഉയര്‍ത്തപ്പെടുന്നത്, ഒരു മതത്തിന്‍റെയോ വിശ്വാസികളുടെയോ മാത്രം സന്തോഷമല്ല. ഭാരതം മുഴുവനും കാരുണ്യത്തിന്‍റെ ഉറവ വറ്റാത്ത ലോകവും വിശുദ്ധ പദവി പ്രഖ്യാപനത്തെ അത്യാഹ്ലാദത്തോടും ആവേശത്തോടും കൂടിയാണ് കാത്തിരിക്കുന്നത്. സഹനങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും നടുവിലാണ് മദര്‍ തെരേസ തന്‍റെ കാരുണ്യജീവിതത്തിനു അര്‍ത്ഥതലങ്ങള്‍ കണ്ടെത്തിയത്. തന്നെ തേടിയെത്തിയവര്‍ക്കും താന്‍ തേടിയെത്തിയവര്‍ക്കും മദര്‍ ക്രിസ്തുവിന്‍റെ സ്നേഹവും സാന്ത്വനവും സമ്മാനിച്ചു. കോല്‍ക്കത്തയില്‍ നിന്നു ലോകം മുഴുവനിലേക്കും ആ സ്നേഹജീവിതത്തിന്‍റെ സ്ഫുലിംഗങ്ങള്‍ അഗ്നിപോലെ പടര്‍ന്നു. കാലത്തെ അതിജീവിച്ചു ജാതിമതഭേദമന്യേ, ജനമനസ്സുകളില്‍ അതെന്നും ജ്വലിച്ചു നില്‍ക്കുമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
Image: /content_image/News/News-2016-03-16-08:47:00.jpg
Keywords: george alanchery, major archbishop, mother theresa

952
Category: 1
Sub Category:
Heading: ISIS നടത്തുന്ന അതിക്രമങ്ങൾ വംശഹത്യയാണന്ന് അമേരിക്ക
Content: മദ്ധ്യപൂർവ്വദേശത്ത് ISIS നടത്തുന്ന അതിക്രമങ്ങൾ വംശഹത്യയാണന്ന് U.S- House of Representatives വോട്ടെടുപ്പിലൂടെ പ്രഖ്യാപിച്ചു. ക്രൈസ്തവർ, യെസ്ഡികൾ, ടുർക്കികൾ, കുർദ്ദുകൾ എന്നീ മത ന്യൂനപക്ഷങ്ങൾക്കെതിരെ ISIS നടത്തുന്ന അതിക്രമങ്ങളെ 'വംശഹത്യ' എന്ന് നാമകരണം ചെയ്യപ്പെടുന്നതോടെ, അതിൽ പങ്കെടുക്കുന്ന എല്ലാവരും അന്താരാഷ്ട സമൂഹത്തിന് മുമ്പിൽ കുറ്റവാളികളായി തീരാനുള്ള വഴി തുറക്കുകയാണ്. എതിർപ്പുകളില്ലാതെ 393-0 വോട്ടിനാണ് House of Representatives ഈ പ്രമേയം പാസാക്കിയത്. എട്ടാം നൂറ്റാണ്ടിലെ കാട്ടാളന്മാർ 21-ാം നൂറ്റാണ്ടിലെ ആയുധങ്ങളുപയോഗിച്ച് മദ്ധ്യപൂർവ്വദേശത്ത് അവരുടെ കാട്ടുനീതി നടപ്പാക്കുന്നതാണ് നാം കാണുന്നതെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് ഫ്രോട്ടൻബറി MP പറഞ്ഞു. അതേസമയം ISIS-ന്റെ കാട്ടുനീതിയെയും ക്രൈസ്തവരെ വംശഹത്യ ചെയ്യുന്നതിനെയും അപലപിച്ചുകൊണ്ടുള്ള ഒരു ഓൺലൈൻ പ്രമേയത്തിൽ (www.stopthechristiangenocide.org) ക്രൈസ്തവരെല്ലാം ഒപ്പുവയ്ക്കണമെന്ന് യു.എസ്. ബിഷപ്പ്സ് കോൺഫ്രൻസിന്റെ തലവൻ ആർച്ച് ബിഷപ്പ് ജോസഫ് കർട്ട്സ് അഭ്യർത്ഥിച്ചു. "മദ്ധ്യപൂർവ്വദേശത്തുള്ള പൗരാണിക ക്രൈസ്തവ പാരമ്പര്യം നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും രക്തസാക്ഷികളുടെ എണ്ണം കൂടി വരികയാണ്." അദ്ദേഹം പറഞ്ഞു. മദ്ധ്യപൂർച്ച ദേശത്തെ കൂട്ടക്കുരുതി വംശഹത്യയാണോ എന്ന് മാർച്ച് 17-ാം തിയതി യു.എസ്.സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രഖ്യാപിക്കാനിരിക്കെയാണ് പാർലിമെന്റിലും ഓൺലൈൻ പോർട്ടലിലും അതിനു വേണ്ടിയുള്ള പ്രചാരണം നടന്നത്. 'ഇറാക്കിലും സിറിയയിലും ഇസ്ലാമിക്ക് സ്റ്റേറ്റ് നടത്തി കൊണ്ടിരിക്കുന്ന കൊലപാതകം, ലൈംഗിക അടിമത്തം, മറ്റ് അതിക്രമങ്ങൾ എന്നിവയുടെയെല്ലാം ഒരു റിപ്പോർട്ട് 'Knights of Columbus' എന്ന സംഘടന സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന് കൈമാറിയിട്ടുണ്ട്. വംശഹത്യാ വാദം സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അംഗീകരിച്ചാൽ അതു മറ്റു പല രാജ്യങ്ങൾക്കും പ്രേരകമായി തീരാം. അങ്ങനെ പല രാജ്യങ്ങളും വംശഹത്യ വാദം അംഗീകരിച്ചാൽ അത് യുണൈറ്റഡ് നേഷൻസിന് പ്രശ്നത്തിൽ ഇടപെടാനുള്ള അവസരം നൽകും. യൂറോപ്യന്‍ യൂണിയൻ പാർലിമെന്റ് കഴിഞ്ഞ മാസം തന്നെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരതയെ 'വംശഹത്യ' എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. ഇറാക്കിലെ എർബിലിൽ, മാർ ഏലിയ അഭയാർത്ഥി ക്യാമ്പിൽ പ്രവർത്തിക്കുന്ന ഫാദർ ഡഗ്ലസ് അൽ ബസ്സി പറഞ്ഞു: "ലോകത്തെ സത്യം അറിയിക്കാനുള്ള വാക്ക് അതു തന്നെയാണ്- വംശഹത്യ." അതു കൊണ്ട് മാത്രം പ്രശ്നപരിഹാരം ഉണ്ടാകില്ല; എങ്കിലും പ്രശ്നപരിഹാരത്തിന്റെ തുടക്കം കുറിക്കാനാവും എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. തങ്ങൾ ക്രിസ്തുവിന്റെ അനുയായികളാണെന്നും 'കണ്ണിനു കണ്ണ്' എന്ന കാട്ടുനീതി തങ്ങൾ അംഗീകരിക്കുന്നില്ല എന്നും, വഴിതെറ്റി സഞ്ചരിക്കുന്ന മുസ്ലീങ്ങളോട് ഞങ്ങൾ ക്ഷമിക്കുന്നുവെന്നും, ആയുധം താഴെ വച്ച് സമാധാനത്തിലേക്ക് മടങ്ങാൻ ഞങ്ങൾ അവരോട് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. (Source: EWTN News)
Image: /content_image/News/News-2016-03-16-09:18:18.jpg
Keywords: US house, ISIS genocide

953
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: പതിനേഴാം തീയതി
Content: "അവന്‍ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍നിന്നാണ്" (മത്തായി 1:20). #{red->n->n-> വിശുദ്ധ യൗസേപ്പ് പിതാവ്- ക്ഷമയുടെ പര്യായം}# "നീതിയ്ക്കു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാർ. എന്തെന്നാല്‍ അവർക്ക് സംതൃപ്തി ലഭിക്കും" (വിശുദ്ധ മത്തായി 5:6) എന്ന് ഈശോ നാഥന്‍ ഗിരിപ്രഭാഷണത്തില്‍ അരുളിച്ചെയ്യുകയുണ്ടായി. അടുത്ത കാലത്ത് ഒരു മനുഷ്യന്‍ അയാളുടെ ഭാര്യയേയും ആറു കുട്ടികളെയും വിഷം കൊടുത്തു കൊന്നതിനു ശേഷം ആത്മഹത്യ ചെയ്തതായി ഒരു വാര്‍ത്ത കേട്ടിട്ടുണ്ട്. ജീവിത പ്രശ്നങ്ങളുമായി ഏറ്റുമുട്ടി നൈരാശ്യ നിമിത്തമത്രേ അപ്രകാരം ചെയ്തത്. ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ പലരും അസ്വസ്ഥചിത്തരും നിരാശരുമാകുന്നത് എന്തുകൊണ്ടാണ്? അതിനുള്ള ലളിതമായ ഉത്തരമിതാണ്, ജീവിതത്തിന്‍റെ അര്‍ത്ഥം എന്താണെന്ന് അവര്‍ മനസില്ലാക്കിയിട്ടില്ലയെന്നത് തന്നെ. നമ്മുടെ ഭരണാധികാരികളും നേതാക്കന്മാരും മറ്റുള്ളവരും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പരിശ്രമിക്കുന്നുണ്ട്. പ്രശ്നമില്ലാത്ത ഒരു ലോക സൃഷ്ടിക്കായി അവര്‍ അവിശ്രമം പരിശ്രമിക്കുന്നു. പക്ഷേ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. എന്തുകൊണ്ടാണ് ദൈവത്തെ മാറ്റി നിര്‍ത്തിക്കൊണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ പരിശ്രമിക്കുന്നത്? നമ്മുടെ എല്ലാ പ്രശ്നങ്ങളുടെയും ഏക പരിഹാരം ദൈവമാണ്. നമ്മുടെ പിതാവ് മാര്‍ യൗസേപ്പ് അദ്ദേഹത്തിന്‍റെ എല്ലാ പ്രശ്നങ്ങളുടെയും പരിഹാരം ദൈവത്തിലാണ് കണ്ടെത്തിയത്. അതാണ് മാര്‍ യൗസേപ്പിന്‍റെ മഹത്വത്തിന് നിദാനം. സംശയങ്ങളിലും ബുദ്ധിമുട്ടുകളിലും യാതനകളിലുമെല്ലാം അദ്ദേഹം ദൈവത്തില്‍ അഭയം ഗമിച്ചതിനാല്‍ സമചിത്തതയോടുകൂടി എല്ലാ പ്രതിബന്ധങ്ങളെയും അഭിമുഖീകരിക്കുവാനും അവയേ വിജയപൂര്‍വ്വം തരണം ചെയ്യുവാനും അദ്ദേഹത്തിന് സാധിച്ചു. അതിനാല്‍ തിരുക്കുടുംബത്തില്‍ വലിയ സമാധാനവും സന്തോഷവും നിറഞ്ഞു നിന്നു. നമ്മുടെ ജീവിതത്തില്‍ പ്രശ്നങ്ങളെയും വെല്ലുവിളികളേയും അഭിമുഖീകരിക്കേണ്ടതായി വന്നേക്കാം. അപ്പോള്‍ നമ്മുടെ മനോഭാവം എന്താണ്? അങ്ങനെയുള്ള സാഹചര്യത്തില്‍ ദൈവത്തെയും കുടുംബാംഗങ്ങളേയും അയല്‍വാസികളേയും ശപിക്കുകയോ മറ്റേതെങ്കിലും വിധത്തില്‍ നിര്‍ഭാഗ്യകരമായ ജീവിതം നയിക്കുകയോ നാം ചെയ്യുന്നില്ലേ. എന്നാല്‍ ക്രിസ്തുവിലുള്ള പ്രത്യാശയും ധൈര്യവും നമുക്കുണ്ടെങ്കില്‍ അക്ഷോഭ്യരായി അചഞ്ചലരായി പതറാതെ തളരാതെ മുന്നേറുവാന്‍ സാധിക്കും. അപ്പോള്‍ നാം ഈശോയോടും പരിശുദ്ധ കന്യകാ മറിയത്തോടും നമ്മുടെ പിതാവായ മാര്‍ യൗസേപ്പിനോടും അനുരൂപരായി തീരുന്നു. തന്മൂലം സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും കൂടിചേരലായി നമ്മുടെ കുടുംബം മാറുകയും ചെയ്യും. #{red->n->n->സംഭവം}# റോമിലുള്ള സന്യാസിനി സമൂഹം ഒരിക്കല്‍ തങ്ങളുടെ മഠത്തോടനുബന്ധിച്ച് ഒരു ദേവാലയവും അനാഥാലയവും പണി കഴിപ്പിച്ചു. പണികളുടെ മേല്‍നോട്ടം നടത്തിയിരുന്ന വ്യക്തികളുടെ വഞ്ചന മൂലം സന്യാസ സമൂഹത്തിന് വളരെ ധന നഷ്ടം ഉണ്ടായി. ഉപവി പ്രവൃത്തിക്ക് വേണ്ടി നടത്തുന്ന ആ പ്രസ്ഥാനവും ദേവാലയവും പൂര്‍ത്തിയാക്കുവാന്‍ കഴിയാതെ അവര്‍ ക്ലേശിച്ചു. ആ ദിവസങ്ങളില്‍ അന്‍പതിലേറെ അനാഥക്കുട്ടികളും ജോലിക്കാരും മഠത്തിന്‍റെ വരാന്തയിലും മറ്റും കിടന്നാണ് നിദ്ര പോക്കിയത്. തങ്ങളുടെ സംരംഭം മുഴുമിപ്പിക്കുവാന്‍ യാതൊരു നിര്‍വാഹവും കാണാതെ വിഷമത്തിലായ സന്യാസിനികള്‍ മാര്‍ യൗസേപ്പില്‍ അഭയം പ്രാപിച്ചു. അവര്‍ യൗസേപ്പ് പിതാവിന്‍റെ നവനാള്‍ ആരംഭിച്ചു. ആരും തുണയില്ലാത്ത അനാഥക്കുഞ്ഞുങ്ങള്‍ക്കു വേണ്ടി ആ സന്യാസിനികള്‍ പ്രാര്‍ത്ഥിച്ചു. നവനാള്‍ അവസാനിക്കുന്നതിനു മുമ്പു തന്നെ അവരുടെ പ്രാര്‍ത്ഥന ഫലമണിഞ്ഞു. പട്ടണത്തില്‍ ആസ്പത്രിയില്‍ സമ്പന്നയായ ഒരു രോഗിണി ഉണ്ടായിരുന്നു. അവര്‍ ആളെ അയച്ച് മഠാധിപയെ വരുത്തി അവരെക്കൂടി അനാഥാലയത്തില്‍ സ്വീകരിക്കണമെന്ന് അപേക്ഷിച്ചു. എന്നാല്‍ ദരിദ്രരെ മാത്രമേ തങ്ങള്‍ക്ക് സ്വീകരിക്കാന്‍ കഴിയുകയുള്ളൂ എന്ന്‍ മഠാധിപ അവരെ അറിയിച്ചു. എന്നാല്‍ ഭക്നാശയായി തനിക്കു വേണ്ടി മാര്‍ യൗസേപ്പ് പിതാവിനോടു പ്രാര്‍ത്ഥക്കണമെന്നു അപേക്ഷിച്ച് സന്യാസിനി സമൂഹത്തിനു വേണ്ടി ഒരു വലിയ തുക സംഭാവന ചെയ്തു. മുടങ്ങിക്കിടന്ന അനാഥാലയവും ദൈവാലയവും പണി തീര്‍ക്കുവാന്‍ ആ സംഭാവന മൂലം സന്യാസിനിമാര്‍ക്ക് സാധിച്ചു. തങ്ങളുടെ ആവശ്യനേരത്ത് സന്യാസിമാര്‍ക്ക് സാധിച്ചു. തങ്ങളുടെ ആവശ്യനെരത്ത് സഹായമരുളിയ മാര്‍ യൗസേപ്പ് പിതാവിനെ അവര്‍ സ്തുതിച്ചു. #{red->n->n->ജപം}# മാര്‍ യൗസേപ്പ്പിതാവേ അങ്ങ് ജീവിതത്തിലെ പ്രശ്നങ്ങളെയും വെല്ലുവിളികളേയും ധീരമായി അഭിമിഖീകരിച്ച് യാതനകളെയും ക്ലേശങ്ങളെയും അസാധാരണമായ ക്ഷമയും സഹനശക്തിയേയും പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഞങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന വിഷമങ്ങളും വെല്ലുവിളികളും ഭീഷണികളും ഞങ്ങള്‍ പ്രശാന്തതയോടെ ക്രിസ്തീയമായ പ്രത്യാശയോടും ക്ഷമയോടും കൂടി നേരിടുവാന്‍ വേണ്ട അനുഗ്രഹം നല്‍കണമേ. ഞങ്ങളെ ആത്മീയവും ഭൗതികവുമായ വിപത്തുകളില്‍ നിന്ന്‍ അങ്ങ സംരക്ഷിക്കുകയും ചെയ്യണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രിത്വ. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# ക്ഷമയുടെ മാതൃകയായ മാര്‍ യൗസേപ്പേ ഞങ്ങള്‍ക്കു ശാന്തത നല്‍കണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D8niNFR7UuR8HY6hB1EP3Z}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/ChristianPrayer/ChristianPrayer-2016-03-16-12:37:51.jpg

954
Category: 8
Sub Category:
Heading: ആത്മാക്കളുടെ രക്ഷയ്ക്കായി അയർലണ്ടിൽ സ്ഥിതി ചെയ്യുന്ന ദ്വീപ്
Content: “പശ്ചാത്തപിക്കുന്നില്ലെങ്കില്‍, നിങ്ങളെല്ലാവരും അതുപോലെ നശിക്കും” (ലൂക്കാ 13:5) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-17}# അയര്‍ലന്‍ഡിലെ ഡോന്‍ഗീല്‍ പ്രവിശ്യയിലെ ലൌഫ് ഡെര്‍ഗ് എന്ന ദ്വീപിലാണ് ‘വിശുദ്ധ പാട്രിക്കിന്റെ ശുദ്ധീകരണസ്ഥലം’ എന്ന് വിളിക്കപ്പെടുന്ന പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രം സ്ഥിതിചെയ്യുന്നത്. അവിടെ ഒരു ഗുഹയില്‍ വിശുദ്ധ പാട്രിക്ക് ദിവസങ്ങളോളം താമസിച്ചു. താമസത്തിനിടക്ക് അദ്ദേഹത്തിന്, സ്വര്‍ഗ്ഗം, നരകം, ശുദ്ധീകരണസ്ഥലം എന്നിവയെകുറിച്ചുള്ള നിരവധി ദര്‍ശനങ്ങള്‍ ഉണ്ടായി. ഏതാണ്ട് ആയിരത്തില്‍ കൂടുതല്‍ വര്‍ഷങ്ങളോളമായി നിരവധി തീരത്ഥാടകര്‍ ഈ ദ്വീപ് സന്ദര്‍ശിക്കുകയും, മൂന്ന് ദിവസത്തോളം ഉപവസിക്കുകയും അവിടെ നഗ്നപാദരായി നടക്കുകയും ചെയ്തുകൊണ്ട് ചെറിയ തോതിലുള്ള സഹനങ്ങള്‍ക്ക് വിധേയരാകുന്നു. ഇത് ഹൃദയത്തിന്റെ മാനസാന്തരത്തിന്റെ ഒരു യാത്രയാണ്. വിശ്വാസത്താല്‍ സമ്പുഷ്ടമാക്കപ്പെട്ട ഇവിടെ വെച്ച്, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി തീര്‍ത്ഥാടകര്‍ ദിവ്യ-ബലികളും, പ്രാര്‍ത്ഥനകളും അര്‍പ്പിക്കുന്നു. #{red->n->n->വിചിന്തനം:}# പാശ്ചാത്യ-സഭകളിലെ ചില ആചാരങ്ങള്‍ അനുസരിച്ച്, വിട്ടുപിരിഞ്ഞ പ്രിയപ്പെട്ടവരുടെ ആത്മാക്കള്‍ക്കായി നോമ്പുകാലത്തിലെ എല്ലാ ശനിയാഴ്ചകളും ‘എല്ലാ ആത്മാക്കളുടേയും ശനിയാഴ്ച’ എന്നപേരില്‍ ആഘോഷിക്കുന്നു. ദൈവത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന ഈ നോമ്പുകാലത്തെ ശനിയാഴ്ചകളില്‍ നമുക്കും, നമ്മുടെ പ്രിയപ്പെട്ടവരുടെ ആത്മാക്കള്‍ക്കായി വിശുദ്ധ കുര്‍ബ്ബാനകളും, പ്രാര്‍ത്ഥനകളും അര്‍പ്പിക്കാം. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-03-16-13:38:28.jpg
Keywords: Lough Derg, St Patrick's Purgatory, purgatory, march 17, saint jethrroth, ശുദ്ധീകരണസ്ഥലം, വിശുദ്ധ ജെത്രൂത്, eternal life, malayalam, pravachaka sabdam, latest malayalam christian updates,

955
Category: 8
Sub Category:
Heading: വിശുദ്ധ യൗസേപ്പ് പിതാവിനോടുള്ള മാധ്യസ്ഥം- ആത്മാക്കളുടെ രക്ഷയ്ക്കുള്ള ഉത്തമ മാര്‍ഗ്ഗം
Content: “പിതാവിനെ ബഹുമാനിക്കുന്നവന്‍ തന്റെ പാപങ്ങള്‍ക്ക് പ്രായാശ്ചിത്വം ചെയ്യുന്നു, മാതാവിനെ മഹത്വപ്പെടുത്തുന്നവന്‍ തന്റെ നിക്ഷേപങ്ങള്‍ കൂട്ടിവെക്കുന്നു” (പ്രഭാഷകന്‍ 3:3-4). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച് 19}# ദൈവപുത്രന്റെ കൈവശം സ്വര്‍ഗ്ഗത്തിലേക്കുള്ള നിരവധി താക്കോലുകള്‍ ഉണ്ട്. നമ്മുടെ രക്ഷകന്‍ അതിലൊന്ന് തന്റെ മാതാവായ പരിശുദ്ധ മറിയത്തിനും, വേറൊരെണ്ണം തന്റെ പിതാവായ വിശുദ്ധ യൗസേപ്പിതാവിനും നല്‍കിയിരിക്കുന്നു. നമ്മിൽ നിന്നും വിട്ടുപിരിഞ്ഞ പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ ദുഃഖിക്കുന്ന നാമോരുത്തരും വിശുദ്ധ യൗസേപ്പിതാവിന്റെ പക്കല്‍ പോകേണ്ടതാണ്. ശുദ്ധീകരണസ്ഥലത്തെ അഗ്നിനാളങ്ങളില്‍ സഹനമനുഭവിക്കുന്ന ആത്മാക്കളുടെ മദ്ധ്യസ്ഥനാണ് വിശുദ്ധ യൗസേപ്പിതാവ്. ജീവിതകാലത്ത് തന്നെ ആദരിക്കുകയും, സ്നേഹിക്കുകയും ചെയ്തിട്ടുള്ളവരുടെ മോചനത്തിനായി വിശുദ്ധന്‍ പ്രത്യേക സ്വാധീനം തന്നെ ചെലുത്തും. (പുരോഹിതനും ഗ്രന്ഥരചയിതാവുമായ ഫാ. ഫ്രാന്‍സിസ് സേവ്യര്‍ ലാസാന്‍സ്) #{red->n->n->വിചിന്തനം:}# മരണശയ്യയില്‍ കിടക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുക. അവര്‍ക്കായി ഈ പ്രാര്‍ത്ഥന ദിവസവും ചൊല്ലുക, “നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്റെ വളര്‍ത്തച്ഛനും, കന്യകാ മറിയത്തിന്റെ ജീവിത-പങ്കാളിയുമായ വിശുദ്ധ യൗസേപ്പിതാവേ, ഈ പകലോ, രാത്രിയിലോ മരിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കണമേ. ആമേന്‍.” നിരന്തരമായ പ്രാര്‍ത്ഥന നിമിത്തം അവര്‍ വിശുദ്ധ ആത്മാക്കളായി തീരും. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-03-19-07:00:08.jpg
Keywords: Saint Joseph, Purgatory, March 19, Saint jethrroth, ശുദ്ധീകരണസ്ഥലം, വിശുദ്ധ ജെത്രൂത്, eternal life, malayalam, pravachaka sabdam, latest malayalam christian updates, വിശുദ്ധ യൌസേപ്പ് പിതാവ്

956
Category: 8
Sub Category:
Heading: ശുദ്ധീകരണാത്മാക്കളുടെ രക്ഷയ്ക്കായുള്ള പ്രാര്‍ത്ഥന, നമ്മേ നരകാഗ്നിയില്‍ നിന്നും രക്ഷിക്കുന്നു
Content: "അനേകര്‍ തങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും നിര്‍മലരാക്കി വെണ്‍മയുറ്റവരാക്കുകയുംചെയ്യും. എന്നാല്‍, ദുഷ്ടര്‍ ദുഷ്ടത പ്രവര്‍ത്തിക്കും; അവര്‍ ഗ്രഹിക്കുകയില്ല; ജ്ഞാനികള്‍ ഗ്രഹിക്കും" (ദാനിയേല്‍ 12:10). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച് 18}# "നരകത്തിൽ എത്താൻ തക്കവിധം പാപം ചെയ്യാത്ത നിരവധി പേരുണ്ട്. അതുപോലെ തന്നെ, നിത്യസ്നേഹമായ സ്വര്‍ഗ്ഗീയ ധന്യ ദര്‍ശനത്തിനു പൂര്‍ണ്ണമായും തയ്യാറാകാത്ത നിരവധി പേരുമുണ്ട്. അതിനാല്‍ തീര്‍ച്ചയായും നരകത്തിനും സ്വര്‍ഗ്ഗത്തിനുമിടക്കൊരു അവസ്ഥയുണ്ടായിരിക്കണം. ഇതാണ് ശുദ്ധീകരണ സ്ഥലം". (സ്വിസ്സ് തത്വചിന്തകനും ഗ്രന്ഥകര്‍ത്താവുമായ ഫാ. മോറിസ് സുന്‍ണ്ടേല്‍) #{red->n->n->വിചിന്തനം:}# നമ്മെ നരക തീയിലെറിയപ്പെടാതെ കാത്ത് സൂക്ഷിക്കുന്നതിന് തങ്ങളേകൊണ്ട് കഴിയുന്നതെല്ലാം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ ചെയ്യും. ശുദ്ധീകരണസ്ഥലത്തിന്റെ അഗാധതയില്‍ കഴിയുന്ന ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-03-16-15:02:02.jpg
Keywords: hell, purgatory, march 18, saint jethrroth, ശുദ്ധീകരണസ്ഥലം, വിശുദ്ധ ജെത്രൂത്, eternal life, malayalam, pravachaka sabdam, latest malayalam christian updates,

957
Category: 6
Sub Category:
Heading: അനുരജ്ഞനം- ദൈവത്തിന്റെ ദാനം
Content: "ഇപ്പോള്‍ നമ്മള്‍ ആനന്ദിക്കുകയും ആഹ്ലാദിക്കുകയും വേണം. എന്തെന്നാല്‍, നിന്റെ ഈ സഹോദരന്‍ മൃതനായിരുന്നു; അവനിപ്പോള്‍ ജീവിക്കുന്നു. നഷ്ടപ്പെട്ടിരുന്നു; ഇപ്പോള്‍ കണ്ടുകിട്ടിയിരിക്കുന്നു" (ലുക്ക 15:32 ). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 17}# അനുരജ്ഞനം ദൈവത്തിന്റെ ദാനമാണെന്നാണ് ധൂർത്തപുത്രന്റെ ഉപമ നമ്മേ പഠിപ്പിക്കുന്നത്. മനുഷ്യന്റെ സകലവിധ പാപത്തിന്റെ അനുരജ്ഞകനും വിമോചകനും ആയ കർത്താവിൽ വേണം നാം വിശ്വാസമർപ്പിക്കാൻ. 'സമാനതകളില്ലാതെ ജീവിച്ച നസ്രായനായ യേശുവിന്റെ വാക്കുകൾ വേണം നാം പിഞ്ചെല്ലാ'നെന്നു പൗലോസ് ശ്ലീഹ നമ്മെ പഠിപ്പിക്കുന്നു. നമ്മൾ പാപികൾ ആയിരിക്കേ തന്റെ ഏക ജാതനായ പുത്രന്റെ മരണത്തിലൂടെ ദൈവം നമ്മോട് അനുരജ്ഞനപ്പെട്ടെങ്കിൽ അതിലും ഉപരിയായി, ഇപ്പോൾ നാം അനുരജ്ഞ്ജിതരായെങ്കിൽ അവന്റെ ജീവനാൽ നാം രക്ഷ കൈവരിച്ചിരിക്കുന്നു. സാവൂള്‍, വിശുദ്ധ പൌലൊസ് ആയി തീര്‍ന്നത് ഇത് കൊണ്ടാണ്. 'ദൈവവും ആയി അനുരഞ്ജനപ്പെടാന്‍' പൌലോസ് ശ്ലീഹ കോറിന്തോസിലെ ക്രിസ്ത്യാനികളോട് ആഹ്വാനം ചെയ്യുന്നത് വിശുദ്ധ ഗ്രന്ഥത്തില്‍ കാണാന്‍ സാധിയ്ക്കും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ നമ്മൾ ദൈവത്തിൽ ആഹ്ലാദിക്കുന്നു. നമ്മുക്ക് ഇപ്പോൾ അവനിലൂടെ രക്ഷ കൈവന്നിരിക്കുന്നു. അതുകൊണ്ട്, 'കർത്താവായ യേശുക്രിസ്തുവിലൂടെ, പിതാവായ ദൈവം ലോകത്തെ താനുമായ് അനുരഞ്ജനപ്പെടുത്തി. രക്ഷാകര ദൗത്യത്തിന്റെ കേന്ദ്ര ബിന്ദുവായ അനുരഞ്ജനമെന്ന ഈ രഹസ്യം നമ്മുടെ ജീവിതത്തിലും ആരംഭിക്കാം.' (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 2.12.84) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/3?type=6 }}
Image: /content_image/Meditation/Meditation-2016-03-16-15:30:14.jpg
Keywords: അനുരജ