Contents
Displaying 811-820 of 24922 results.
Content:
938
Category: 8
Sub Category:
Heading: ദിവ്യബലിയര്‍പ്പിക്കേണ്ടത്, ജീവിച്ചിരിക്കുന്നവര്‍ക്ക് വേണ്ടിയോ അതോ മരിച്ചവര്‍ക്ക് വേണ്ടിയോ?
Content: “രാപകല്‍ കണ്ണീര്‍ എന്റെ ഭക്ഷണമായി; എവിടെ നിന്റെ ദൈവം എന്ന്ഓരോരുത്തര്‍ നിരന്തരംഎന്നോടു ചോദിച്ചു" (സങ്കീര്‍ത്തനങ്ങള്‍ 42:3). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-14}# ഡൊമിനിക്കന്‍ സന്യാസസമൂഹത്തിലെ രണ്ടു സന്യാസിമാരേക്കുറിച്ചൊരു കഥയുണ്ട്. മരിച്ചവര്‍ക്ക് വേണ്ടിയാണോ അതോ ജീവിച്ചിരിക്കുന്നവര്‍ക്ക് വേണ്ടിയാണോ കുര്‍ബ്ബാന അര്‍പ്പിക്കേണ്ടതെന്നതിനെ കുറിച്ച് അവരുടെ ഇടയില്‍ ഒരു അഭിപ്രായ വ്യതാസമുണ്ടായിരുന്നു. ആദ്യത്തെയാള്‍ വാദിച്ചു. “ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക്, തങ്ങള്‍ക്ക് തീര്‍ച്ചയായും മോക്ഷം ലഭിക്കുമെന്നുറപ്പുണ്ട്, എന്നാല്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന പാപികളായ മനുഷ്യര്‍ വീണ്ടും പാപം ചെയ്ത് നരകത്തിലേക്ക് പതിക്കുമെന്ന ഭീഷണിയിലാണ് കഴിയുന്നത്”. രണ്ടാമന്‍ തലകുലുക്കികൊണ്ട് ചൂണ്ടികാണിച്ചു, “നീ രണ്ട് ഭിക്ഷക്കാരെ കണ്ടു മുട്ടി എന്ന് കരുതുക, അതിലൊരാള്‍ രോഗിയും, അംഗവൈകല്യമുള്ളവനും, നിസ്സഹായനും, പൂര്‍ണ്ണമായും തന്റെ ജീവിതമാര്‍ഗ്ഗം കണ്ടെത്തുവാന്‍ ശേഷിയില്ലാത്തവനുമാണ്, എന്നാല്‍ രണ്ടാമനാകട്ടെ വളരെ ദുരിതത്തിലാണെങ്കില്‍പോലും യുവാവും, ആരോഗ്യമുള്ളവനുമാണ്. ഇവരില്‍ ആരാണ് നിന്റെ ദയയുടെ കൂടുതല്‍ ഭാഗം അര്‍ഹിക്കുന്നത്? “തീര്‍ച്ചയായും ജോലി ചെയ്യുവാന്‍ കഴിവില്ലാത്തവന്‍” പെട്ടെന്നായിരുന്നു മറുപടി. അപ്പോള്‍ രണ്ടാമത്തെ സന്യാസി തുടര്‍ന്നു, “ഇതുപോലെതന്നെയാണ് ഭൂമിയിലെ പാപികളുടെയും, ശുദ്ധീകരണസ്ഥലത്തെ വിശുദ്ധ ആത്മാക്കളുടേയും കാര്യം. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് ഇനിയൊരിക്കലും സ്വയം സഹായിക്കുവാന്‍ കഴിയുകയില്ല. പ്രാര്‍ത്ഥനയുടേയും, കുമ്പസാരത്തിന്റേയും, നന്മപ്രവര്‍ത്തിളുടേയും സമയം അവരെ സംബന്ധിച്ചിടത്തോളം കഴിഞ്ഞുപോയി. നമുക്ക് മാത്രമാണ് ഇനി അവരെ സഹായിക്കുവാന്‍ കഴിയുക". അദ്ദേഹം ഉപസംഹരിച്ചു: “നമുക്ക് ഭൂമിയിലെ പാപികളെക്കുറിച്ചോര്‍ത്തു അനുകമ്പയുള്ളവരായിരിക്കാം, എന്നാല്‍ മോക്ഷപ്രാപ്തിക്ക് ആവശ്യമായവയെല്ലാം അവര്‍ക്ക് ലഭ്യമാണ്. അതിനായി അവര്‍ പാപത്തിന്റെ ബന്ധനം തകര്‍ക്കേണ്ടിയിരിക്കുന്നു. ഇതില്‍ നിന്നും ശുദ്ധീകരണസ്ഥലത്ത് സഹനമനുഭവിക്കുന്ന ആത്മാക്കളാണ് നമ്മുടെ കാരുണ്യത്തിന്റെ ഭൂരിഭാഗവും അര്‍ഹിക്കുന്നവര്‍ എന്ന് തെളിവാകുന്നില്ലേ?” ആദ്യത്തെ പുരോഹിതന് ഇത് സമ്മതിക്കേണ്ടതായി വന്നു. #{red->n->n->വിചിന്തനം:}# നിങ്ങളുടെ പ്രത്യേക ആവശ്യങ്ങള്‍ ശുദ്ധീകരണസ്ഥലത്തെ ഏറ്റവും ഉപേക്ഷിക്കപ്പെട്ട ആത്മാക്കള്‍ സമക്ഷം ഏല്‍പ്പിക്കുക. അവര്‍ വളരെ ശക്തിയുള്ളവരാണ്. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/3?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FPtifiKlmpRA0I05JBtRgp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-03-13-14:54:14.jpg
Keywords: ദിവ്യബലി

939
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: പതിനാലാം തീയതി
Content: "യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി " (മത്തായി 1:18). #{red->n->n-> വി. യൗസേപ്പ് പ്രാര്‍ത്ഥനാജീവിതത്തിന്‍റെ ഉദാത്ത മാതൃക}# വി. യൗസേപ്പ് എന്തെങ്കിലും സംസാരിച്ചതായി നാം വിശുദ്ധ ഗ്രന്ഥത്തില്‍ കാണുന്നില്ല. എന്താണ് ഇതിനു കാരണം? അദ്ദേഹം പ്രാര്‍ത്ഥനയുടെ ഉന്നതമായ അവസ്ഥയില്‍ എത്തിയിരുന്നതിനാലാണ് അധികം സംസാരിക്കാതിരുന്നത് എന്നാണ് ചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെടുന്നത്. അതായത് പ്രാര്‍ത്ഥനാജീവിതത്തിന്‍റെ ഉദാത്ത മാതൃകയാണ് വി. യൗസേപ്പ്. അദ്ദേഹം പ്രാര്‍ത്ഥനയിലൂടെ ദൈവവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു എന്നു മനസ്സിലാക്കാവുന്നതാണ്. പരിശുദ്ധ കന്യകാമറിയം ഗര്‍ഭിണിയായി എന്നു കാണപ്പെട്ട അവസരത്തില്‍ വി. യൗസേപ്പ് അസ്വസ്ഥചിത്തനായി. കന്യകാമറിയം ഗര്‍ഭിണിയായിരിക്കുന്നത് പരിശുദ്ധാത്മാവിനാലാണ് എന്ന്‍ ദൈവദൂതന്‍ വന്ദ്യപിതാവിനെ അറിയിക്കുന്നു. ഹേറോദേസ് ശിശുവിനെ വധിക്കുവാനുള്ള ഉപജാപത്തില്‍ ഏര്‍പ്പെടുന്ന വിവരവും ദൈവദൂതനാണ് അദ്ദേഹത്തെ അറിയിക്കുന്നത്. ഈജിപ്തില്‍ നിന്നുള്ള പ്രത്യാഗമനം വത്സലപിതാവ് ദൈവത്തിന്‍റെ പ്രത്യേക നിര്‍ദ്ദേശാനുസരണമാണ് നിര്‍വഹിച്ചത്. അനിതരസാധാരണമായ പ്രാര്‍ത്ഥനാജീവിതം നയിക്കുന്നവര്‍ക്കു മാത്രമേ അത് സാധിക്കുകയുള്ളൂ. തിരുക്കുടുംബം എല്ലാവര്‍ഷവും ഓര്‍ശ്ലം ദൈവാലയത്തില്‍ പോയി പ്രാര്‍ത്ഥിച്ചിരുന്നു. സുദീര്‍ഘവും ക്ലേശം നിറഞ്ഞതുമായ യാത്ര കഴിച്ച് അവര്‍ ജെറുസലേമില്‍ എത്തിച്ചേര്‍ന്നു. പ്രാര്‍ത്ഥിക്കുന്നതില്‍ അവര്‍ ഏറെ തത്പരരായിരുന്നു എന്നുള്ള വസ്തുത വി. യൗസേപ്പിന്‍റെ പ്രാര്‍ത്ഥനാ തീക്ഷ്ണതയേ എടുത്തു കാട്ടുന്നു. പ്രാര്‍ത്ഥനയുടെ ഏറ്റവും ഉന്നതമായ പദവി പ്രഖ്യാപിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു വിശുദ്ധ ത്രേസ്യ. ധ്യാനിക്കുവാന്‍ അറിഞ്ഞുകൂടാത്തവര്‍ വി. യൗസേപ്പിന്‍റെ പക്കല്‍ പോകുവിന്‍. അദ്ദേഹം നിങ്ങളെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിക്കും എന്ന്‍ അമ്മ ത്രേസ്യ പ്രസ്താവിച്ചിട്ടുണ്ടല്ലോ. സ്വന്തം ജീവിതത്തില്‍ ഉണ്ടായ അനുഭവത്തില്‍ നിന്നായിരിക്കണം വി. ത്രേസ്യ ഇപ്രകാരം പറഞ്ഞിട്ടുള്ളത്. ദൈവാരാധനയിലും പ്രാര്‍ത്ഥനയിലും നാമും എത്രമാത്രം തത്പരരായിരിക്കണമെന്ന് വി. യൗസേപ്പിന്‍റെ ജീവിതമാതൃക നമ്മെ പഠിപ്പിക്കുന്നു. കൂടാതെ വിശുദ്ധ യൗസേപ്പ് പ്രവര്‍ത്തിച്ചതെല്ലാം ഈശോയോടുകൂടി, ഈശോയില്‍, ഈശോയ്ക്കു വേണ്ടി ചെയ്തുകൊണ്ട് അദ്ദേഹത്തിന്‍റെ ജീവിതം തന്നെ ഒരു നിരന്തര പ്രാര്‍ത്ഥനയായി രൂപാന്തരപ്പെടുത്തി. നമ്മുടെ അനുദിന ജീവിത ചുമതലകളും ജോലികളുമെല്ലാം ഇപ്രകാരം ചെയ്തുകൊണ്ടും നമുക്കും നമ്മുടെ ജീവിതത്തെ പ്രാര്‍ത്ഥനയാക്കിത്തീര്‍ക്കാം. പ്രഭാതത്തിലെ തന്നെ നിയോഗപ്രകരണത്തിലൂടെ നമുക്ക് അത് നിര്‍വഹിക്കാം. #{red->n->n->സംഭവം}# ഇറ്റലിയില്‍ ഒരു സാധാരണ കുടുംബത്തില്‍ ജിയോവാനി എന്ന യുവാവ് 1871-ല്‍ കഠിനരോഗ ബാധിതനായി. സമര്‍ത്ഥരായ അനേകം ഡോക്ടര്‍മാരെക്കൊണ്ട് ചികിത്സ നടത്തിയെങ്കിലും രോഗശമനം ഉണ്ടായില്ല. ഇനി യാതൊരു മാര്‍ഗ്ഗവും അവശേഷിക്കുന്നില്ല എന്ന്‍ അദ്ദേഹത്തിന് ബോദ്ധ്യമായി. ഉണ്ടായിരുന്ന വസ്തുവകകളെല്ലാം വിറ്റ് ആ കുടുംബം ഈ രോഗം മൂലം നിര്‍ദ്ദനാവസ്ഥയിലായിത്തീര്‍ന്നു. കണ്ണീരും കൈയുമായിത്തീര്‍ന്ന കുടുംബാംഗങ്ങള്‍ ഡോക്ടര്‍മാരോട് ഏതെങ്കിലും വിധത്തില്‍ ജിയോവാനിയെ രക്ഷിക്കണമെന്ന് കരഞ്ഞപേക്ഷിച്ചു. പക്ഷേ, ഡോക്ടര്‍മാരുടെ മറുപടി ഇപ്രകാരമായിരുന്നു. " ഈ രോഗിക്ക് രക്ഷ പ്രദാനം ചെയ്യുവാന്‍ ഇന്നുള്ള യാതൊരു വൈദ്യശാസ്ത്രത്തിനും സാദ്ധ്യമല്ല. ദൈവസഹായം കൊണ്ടു മാത്രം ഒരുപക്ഷേ ഇയാള്‍ രക്ഷപെട്ടേക്കാം." മരണത്തിന്‍റെ വക്കിലെത്തിയെന്നു ബോദ്ധ്യമായിരുന്നതിനാല്‍ ഇടവക വികാരി ജിയോവാനിക്ക് രോഗീലേപനം നല്‍കിയിരുന്നു. മാര്‍ യൗസേപ്പിന്‍റെ ഉത്തമ ഭക്തരായ കുടുംബാംഗങ്ങള്‍ ജിയോവാനിക്കു വേണ്ടി ഈ പുണ്യപിതാവിന്‍റെ പക്കല്‍ സഹായമഭ്യര്‍ത്ഥിച്ചു. എല്ലാവരും മുട്ടുകുത്തി തിരുസ്വരൂപത്തിന്‍റെ മുന്‍പില്‍ അശ്രുകണങ്ങള്‍ ചൊരിഞ്ഞു ദീര്‍ഘനേരം പ്രാര്‍ത്ഥിച്ചു. മാര്‍ യൗസേപ്പിന്‍റെ രൂപത്തില്‍ ചുംബിക്കുവാനുള്ള പ്രചോദനം രോഗിക്കുണ്ടായി. ആഗ്രഹം കുടുംബാംഗങ്ങളെ അറിയിച്ചു. അതനുസരിച്ച് രൂപം കൊണ്ടുവന്നു ചുംബിച്ചു. യുവാവില്‍ അത്ഭുതകരമായ രോഗശാന്തിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുകയും ക്രമേണ രോഗവിമുക്തി ലഭിക്കുകയും ചെയ്തു. #{red->n->n->ജപം}# പ്രാര്‍ത്ഥനാ ജീവിതത്തില്‍ ഉന്നതമായ പദവി പ്രാപിച്ച വി. യൗസേപ്പേ. അങ്ങ് ദൈവവുമായി നിരന്തര സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നല്ലോ. അങ്ങ് ചെയ്തതെല്ലാം ഈശോയോടുകൂടിയും ഈശോയിലും ഈശോയ്ക്കു വേണ്ടിയുമായിരുന്നു. വത്സലപിതാവേ, ഞങ്ങളും ദൈവാരാധനയിലും പ്രാര്‍ത്ഥനയിലും തീക്ഷ്ണതയുള്ളവരാകുവാന്‍ അനുഗ്രഹിക്കണമേ. ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഈശോയോടുകൂടിയും ഈശോയിലും ഈശോയ്ക്കു വേണ്ടിയും നിര്‍വഹിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# പ്രാര്‍ത്ഥനാജീവിതത്തിന്‍റെ മാതൃകയായ വി. യൗസേപ്പേ, ഞങ്ങളെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിക്കണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzScEmThIicCBGPIdyydJV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/ChristianPrayer/ChristianPrayer-2016-03-14-00:26:55.jpg
Keywords: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ

940
Category: 8
Sub Category:
Heading: ശുദ്ധീകരണാത്മാക്കള്‍ക്ക് വേണ്ടി അര്‍പ്പിക്കുന്ന ഓരോ ദിവ്യബലിയുടെയും ഫലമെന്ത്?
Content: “അവിടുത്തെ സന്ദര്‍ശനത്തില്‍ അവര്‍ പ്രശോഭിക്കും. വയ്ക്കോലില്‍ തീപ്പോരിയെന്നപോലെ അവര്‍ കത്തിപ്പടരും” (ജ്ഞാനം 3:7) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-15}# അല്‍വേര്‍ണിയായിലെ ഒരു ഉത്തമ ക്രൈസ്തവ വിശ്വാസിയായിരുന്നു വിശുദ്ധ ജോണ്‍. ‘സകല ആത്മാക്കളുടേയും ഓര്‍മ്മ ദിവസ’ത്തില്‍ വിശുദ്ധകുര്‍ബ്ബാന അര്‍പ്പിച്ചതിന്റെ ആശ്വാസദായകമായ ഫലങ്ങള്‍ അദ്ദേഹം ദര്‍ശിക്കുവാനിടയായി. താന്‍ അര്‍പ്പിച്ച കുര്‍ബ്ബാനമൂലം ശുദ്ധീകരണസ്ഥലം തുറക്കപ്പെടുകയും നിരവധി ആത്മാക്കള്‍ക്ക് മോക്ഷം ലഭിച്ച് പുറത്തു വരുന്നതായും അദ്ദേഹം ദര്‍ശിച്ചു. കത്തിക്കൊണ്ടിരിക്കുന്ന അടുപ്പില്‍ നിന്നും പുറത്തു വരുന്ന തീപ്പൊരികള്‍ക്ക് സമാനമായിരുന്നു അവര്‍. #{red->n->n->വിചിന്തനം:}# നന്ദിയുള്ള ആത്മാക്കള്‍ക്ക് നിങ്ങള്‍ നല്‍കുന്ന ശാശ്വതമായ ആനന്ദത്തെ ക്കുറിച്ച് അവലോകനം ചെയ്യുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/3?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FPtifiKlmpRA0I05JBtRgp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-03-14-01:37:55.jpg
Keywords: ശുദ്ധീകരണാ

941
Category: 6
Sub Category:
Heading: സ്വാര്‍ത്ഥത എന്ന പാപത്തിന്‍റെ കാഠിന്യം
Content: "അവന്റെ മൂത്തമകന്‍ വയലിലായിരുന്നു. അവന്‍ തിരിച്ചു വരുമ്പോള്‍ വീടി നടുത്തുവച്ച് സംഗീതത്തിന്റെയും നൃത്തത്തിന്റെയും ശബ്ദം കേട്ടു. അവന്‍ ഒരു വേലക്കാരനെ വിളിച്ച് കാര്യം തിരക്കി. വേലക്കാരന്‍ പറഞ്ഞു: നിന്റെ സഹോദരന്‍ തിരിച്ചുവന്നിരിക്കുന്നു. അവനെ സ സുഖം തിരിച്ചുകിട്ടിയതു കൊണ്ട് നിന്റെ പിതാവ് കൊഴുത്ത കാളക്കുട്ടിയെ കൊന്നിരിക്കുന്നു. അവന്‍ കോപിച്ച് അകത്തു കയറാന്‍ വിസമ്മതിച്ചു. പിതാവു പുറത്തുവന്ന് അവനോടു സാന്ത്വനങ്ങള്‍ പറഞ്ഞു" (ലൂക്കാ 15:25-28). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 15}# ഈ വചനങ്ങള്‍ വിരുന്നിൽ പങ്കു ചേരുവാൻ വിസ്സമ്മതിക്കുന്ന മൂത്തപുത്രന്റെ ചിത്രം അവതരിപ്പിക്കുന്നു. ധൂർത്തൻ ആയി അലഞ്ഞു നടന്ന തന്റെ ഇളയ സഹോദരനെ അവൻ ശാസിക്കുന്നു. ഒപ്പം അവന്‍ പിതാവിന്‍റെ മേലും കുറ്റമാരോപിക്കുന്നു. ധൂർത്തടിച്ച് എല്ലാം നശിപ്പിച്ചു തിരിച്ചു വന്ന ആ ധൂർത്തപുത്രനെ സ്വീകരിക്കുവാൻ പിതാവ് ഒരുക്കിയ ആ ആഹ്ലാദവിരുന്നിനെയും പിതാവിന്റെ മനോഭാവത്തെയും അവന്‍ ചോദ്യം ചെയ്തത് ഇങ്ങനെയാണ്, "എന്നാല്‍, അവന്‍ പിതാവിനോടു പറഞ്ഞു: നോക്കൂ, എത്ര വര്‍ഷമായി ഞാന്‍ നിനക്കു ദാസ്യവേലചെയ്യുന്നു. ഒരിക്കലും നിന്റെ കല്‍പന ഞാന്‍ ലംഘിച്ചിട്ടില്ല. എങ്കിലും, എന്റെ കൂട്ടുകാരോടൊത്ത് ആഹ്ലാദിക്കാന്‍ ഒരു ആട്ടിന്‍കുട്ടിയെപ്പോലും നീ എനിക്കു തന്നില്ല. 30 എന്നാല്‍, വേശ്യകളോടു കൂട്ടുചേര്‍ന്ന്, നിന്റെ സ്വത്തെല്ലാം ധൂര്‍ത്തടിച്ചനിന്റെ ഈ മകന്‍ തിരിച്ചുവന്നപ്പോള്‍ അവനു വേണ്ടി നീ കൊഴുത്ത കാളയെ കൊന്നിരിക്കുന്നു" (ലൂക്ക 25:29-30). സത്യത്തില്‍ ആ പിതാവിന്റെ നന്മ മനസ്സിലാക്കുവാൻ മൂത്തപുത്രന് കഴിഞ്ഞില്ല എന്നുള്ളതിന് തെളിവാണ് അവന്‍റെ ഈ വാക്കുകള്‍. തന്റെ നന്മയേയും നല്ലഗുണങ്ങളേയും പറ്റിയുള്ള അതിരുകവിഞ്ഞ ആത്മവിശ്വാസവും അതില്‍ ഉരുത്തിരിഞ്ഞ തന്റേടവും അസൂയയും മൂലം, സ്വസഹോദരന്റെയും പിതാവിന്റെയും നേർക്ക് ഉള്ള പകയും വെറുപ്പും വഴിയായി അവരോട് അനുരഞ്ചനപ്പെടാനോ പോറുക്കുവാനോ അവനു സാദ്ധിക്കുന്നില്ല. വാസ്തവത്തില്‍ നഷ്ടപെട്ടത് തിരിച്ചു കിട്ടിയതിന്റെ ആ വിരുന്ന് അതിന്റെ പൂർണതയിൽ, ആഘോഷമായി ഭവിക്കുന്നില്ല. ആ പിതാവിന്റെ സ്നേഹവും, ദയയും, അവനു അരോചകം ആയി തോന്നുന്നതിനനുരിച്ച്, തന്റെ സഹോദരനോടുള്ള വെറുപ്പാണ് മൂത്തപുത്രന്‍ പ്രകടമാകുന്നത്. ഭൂരിഭാഗം മനുഷ്യരും ആ മൂത്തപുത്രനു തുല്യരാണ്. ഓരോ മനുഷ്യന്റെയും ഉള്ളിലെ സ്വാർത്ഥത അവനെ അസൂയക്കാരൻ ആക്കുന്നു. അവനെ കഠിന ഹൃദയൻ ആക്കുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ആ സ്വാർത്ഥത അവനെ അന്ധൻ ആക്കുന്നു. തന്മൂലം മറ്റുള്ളവരിൽ നിന്നും ദൈവത്തിൽ നിന്നും അവന്‍ അകന്നു പോകുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പാ, റോം, 2.12.84) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/3?type=6 }}
Image: /content_image/Meditation/Meditation-2016-03-14-02:48:28.jpg
Keywords: സ്വാര്‍ത്ഥത

942
Category: 6
Sub Category:
Heading: ധൂര്‍ത്തപുത്രന്‍റെ ഉപമ നമ്മോടു സംസാരിക്കുന്നതെന്ത്?
Content: "അപ്പോള്‍ പിതാവ് പറഞ്ഞു, മകനെ, നീ എപ്പോഴും എന്റെ കൂടെ ഉണ്ടല്ലോ. എനിക്കുള്ളതെല്ലാം നിനക്കുള്ളതാണ്" (ലുക്ക 15:31) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 16}# സുവിശേഷങ്ങളിലെ ധൂർത്തപുത്രന്റെ ഈ ഉപമ, പിതാവിന്റെ വിവരിക്കുവാനാവാത്ത സ്നേഹം വരച്ചു കാട്ടുന്നു. തിരിച്ചു വന്ന ആ പുത്രന്, ദൈവം പൂർണ്ണമായ അനുരഞ്ജനം സമ്മാനമായി നല്കുന്നു. എന്നാൽ അതേസമയം, മൂത്തപുത്രന്റെ സ്വാര്‍ഥതതെയും ഉപമയില്‍ എടുത്തു കാട്ടുന്നുണ്ട്. ആ സഹോദരന്മാരെ വേർപെടുത്തുന്നത് മൂത്ത പുത്രന്‍റെ സ്വാര്‍ഥതയാണ്. വാസ്തവത്തില്‍ ഇത് മനുഷ്യകുലത്തിന്റെയും മുഴുവന്‍ കഥയാണ്. അത് നമ്മുടെ ജീവിത സാഹചര്യങ്ങളെ വരച്ചു കാട്ടുന്നു. ഈ കുടുംബത്തിന്റെ വിവിധ അവസ്ഥകളില്‍ നിന്നു, നമ്മൾ സ്വീകരിക്കേണ്ട പാത ഏതെന്നു വചനം നമ്മുക്ക് മനസ്സിലാക്കി തരുന്നു. ഒരു വശത്ത്, ആ ധൂർത്തപുത്രൻ പരിവർത്തനപ്പെടുവാനുള്ള തിടുക്കത്തിൽ, പിതാവിങ്കല്‍ നിന്നും ക്ഷമയും സ്നേഹവും സ്വീകരിക്കുവാൻ വെമ്പുന്നു. മറുവശത്ത് സ്വാര്‍ഥതയുടെ പര്യായമായി മൂത്ത പുത്രന്‍. തങ്ങളുടെ ഉള്ളിന്റെയുള്ളിൽ വ്യവസ്ഥയില്ലാതെ സ്നേഹിക്കുന്ന ദൈവവുമായി അനുരഞ്ജനപ്പെടുവാൻ ആഗ്രഹിക്കുന്നവരുടെ പ്രതീകമായി ഈ ധൂർത്തപുത്രൻ മാറുന്നു. ഈ അനുരഞ്ജനം സാധ്യമാവുക അടിസ്ഥാനപരമായ മാനസാന്തരത്തിൽ നിന്നാണ്. ഉള്ളിന്റെയുള്ളിൽ നിന്നുള്ള ആഴമായ ബോധ്യം, അകന്നുപോയ ബന്ധം കൂട്ടിയോജിപ്പിക്കാന്‍ ശ്രമിക്കുന്ന ദൈവീക സ്നേഹം, ഇവയെല്ലാം ആ മകന്‍റെ മാനസാന്തരത്തിന് കാരണമായി. പക്ഷെ ഈ ഉപമ ആ 'മൂത്തപുത്രന്റെ' പശ്ചാത്തലത്തിൽ വായിക്കുമ്പോൾ, അത് നമ്മുടെ ഓരോരുത്തരുടെയും കുടുംബത്തിന്റെ ചിത്രം വരച്ചു കാട്ടുന്നു. സ്വാർത്ഥതയാൽ വിഭജിക്കപ്പെട്ടുപോയ ഒരു കുടംബത്തിന്റെ ചിത്രം. അനുരഞ്ജനപ്പെട്ട് കുടുംബവുമായ് വീണ്ടും ഒന്നാകാന്‍ ആഗ്രഹിക്കുന്ന മകന്, മൂത്ത പുത്രന്‍റെ സ്വാര്‍ഥത മൂലം സന്തോഷം അനുഭവിക്കുവാൻ സാധിക്കാത്ത അവസ്ഥയിലേക്ക് പോകുന്നു. ഇവിടെ പിതാവിന്റെ അനന്തമായ കരുണ മനസ്സിലാക്കികൊണ്ട് നമ്മുടെ ഹൃദയങ്ങളെ പരിവർത്തനം ചെയ്യാനാണ് നാം പരിശ്രമിക്കേണ്ടത്. അങ്ങനെ സഹോദരീ സഹോദരന്മാർ തമ്മിലുള്ള തെറ്റിദ്ധാരണകളെയും പകയേയും നമ്മുക്ക് അതിജീവിക്കാന്‍ സാധിയ്ക്കും. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, 2.12.84) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/3?type=6 }}
Image: /content_image/Meditation/Meditation-2016-03-14-03:27:43.jpg
Keywords: ധൂര്‍

943
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: പതിനഞ്ചാം തീയതി
Content: "എല്ലാവരും അവനെപ്പറ്റി പ്രശംസിച്ചു പറയുകയും അവന്റെ നാവില്‍നിന്നു പുറപ്പെട്ട കൃപാ വചസ്സു കേട്ട് അദ്ഭുതപ്പെടുകയും ചെയ്തു. ഇവന്‍ ജോസഫിന്റെ മകനല്ലേ എന്ന് അവര്‍ ചോദിച്ചു" (ലൂക്കാ 4:22). #{red->n->n-> ദരിദ്രരുടെ മാതൃകയും സംരക്ഷകനുമായ വിശുദ്ധ യൗസേപ്പ്}# ആത്മനാ ദരിദ്രര്‍ ഭാഗ്യവാന്മാര്‍; എന്തെന്നാല്‍ സ്വര്‍ഗ്ഗരാജ്യം അവരുടേതാകുന്നു എന്ന്‍ ഗിരിപ്രഭാഷണത്തില്‍ ക്രിസ്തുനാഥന്‍ അരുളി ചെയ്യുകയുണ്ടായി. 'ദരിദ്രര്‍ ഭാഗ്യവാന്മാര്‍' എന്നല്ല ക്രിസ്തുനാഥന്‍ അരുളിച്ചെയ്തത്. എങ്കില്‍ ഇന്ന് ദാരിദ്ര്യം ലോകത്തിലെ ഏറ്റവും വലിയ പ്രശ്നമാവുകയില്ലായിരുന്നു. ഈശ്വരവിശ്വാസമില്ലാത്ത ഒരു തലമുറയ്ക്ക് ദാരിദ്ര്യം ഏറ്റവും വലിയ ശാപമാണ് എന്ന ജ്ഞാനം എന്ന വിശുദ്ധ ഗ്രന്ഥം നമ്മോടു പ്രസ്താവിക്കുന്നു. ദാരിദ്ര്യത്തിലും എപ്രകാരം സന്തുഷ്ടമായ ഒരു ജീവിതം നയിക്കണമെന്ന് വിശുദ്ധ യൗസേപ്പ് നമ്മെ പഠിപ്പിക്കുന്നു. വിശുദ്ധ യൗസേപ്പ് ദാവീദ് രാജവംശജനായിരിന്നുവെങ്കിലും ദരിദ്രനായിരുന്നു. തൊഴില്‍ ചെയ്താണ് അദ്ദേഹം ജീവിച്ചത്. എന്നാല്‍ അദ്ദേഹം സമ്പത്തിനോട് ആഗ്രഹമില്ലാത്തവനായിരുന്നു. തൊഴിലിനു കൊടുക്കുന്ന കൂലി കൊണ്ട് അദ്ദേഹം തൃപ്തനായി. ദൈവത്തിലുള്ള അചഞ്ചലമായ പ്രത്യാശയാണ് വി. യൗസേപ്പിനെ നയിച്ചിരുന്നത്. ആകാശത്തിലെ പറവകളെ പോറ്റുകയും വയലിലെ ലില്ലികളെ അലങ്കരിക്കുകയും ചെയ്യുന്ന സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിന്‍റെ പൈതൃക പരിലാളനയില്‍ പരിപൂര്‍ണ്ണ വിശ്വാസം അര്‍പ്പിച്ചുകൊണ്ട് അദ്ധ്വാനപൂര്‍ണ്ണവും ക്ലേശഭൂയിഷ്ഠവുമായ ജീവിതം അദ്ദേഹം നയിച്ചു. വിശുദ്ധ യൗസേപ്പ് ദരിദ്രനായി ജനിച്ചതുകൊണ്ടായിരിക്കണം അദ്ദേഹത്തിന് ദരിദ്രരോടു പിതൃതുല്യമായ സ്നേഹമാണുള്ളത്. വിശുദ്ധ യൌസേപ്പ് പിതാവില്‍ ആശ്രയിക്കുന്ന പക്ഷം നമ്മുടെ ദാരിദ്രാവസ്ഥകള്‍ക്ക് മാറ്റമുണ്ടാകും. നാം ദരിദ്രരെ സഹായിക്കുന്നത് യൗസേപ്പിതാവിന് പ്രീതിജനകമാണ്. അനേകം അനുഗ്രഹങ്ങള്‍ വി. യൗസേപ്പ് അവര്‍ക്ക് നല്‍കും. കേരളത്തില്‍ 'മുത്തിയൂട്ട്' എന്നൊരു പൗരാണികമായ ആചാരം നിലനില്‍ക്കുന്നുണ്ട്. അപ്രകാരമുള്ള സല്‍കൃത്യങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്ക് അനുഗ്രഹങ്ങള്‍ ലഭിക്കുന്നതു കൊണ്ടാണല്ലോ ഇന്നും ആ പാരമ്പര്യം നിലനില്‍ക്കുന്നത്. ദരിദ്രരിലും രോഗികളിലും ആതുരരിലും മിശിഹായെതന്നെ ദര്‍ശിച്ചു കൊണ്ട് അവരെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുവാനാണ് മിശിഹാ നമുക്ക് നല്‍കിയിരിക്കുന്ന ആഹ്വാനം. അപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ക്ക് വി. യൗസേപ്പ് വാത്സല്യപൂര്‍വ്വം സഹായങ്ങള്‍ എത്തിച്ചു കൊടുത്തിട്ടുള്ള സംഭവങ്ങള്‍ നിരവധിയാണ്. ചില അവസരങ്ങളില്‍, പ്രച്ഛന്ന വേഷത്തില്‍ അദ്ദേഹം അനാഥ ശാലകളിലും സന്യാസ ഭവനങ്ങളിലും സഹായം എത്തിച്ചിട്ടുള്ളതായി പറയപ്പെടുന്നു. #{red->n->n->സംഭവം}# കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഫ്രാന്‍സിലെ നോര്‍മണ്ടിയില്‍ മാരകമായ ഒരു സാംക്രമിക രോഗം പടര്‍ന്നുപിടിച്ചു. നിരവധി ആളുകള്‍ രോഗം നിമിത്തം മരണമടഞ്ഞു. ആശുപത്രികള്‍ രോഗികളെ ക്കൊണ്ട് നിറഞ്ഞു. ഓരോ ദിവസവും മരിക്കുന്ന ആളുകള്‍ക്കു കണക്കില്ല. ശ്മശാനങ്ങളില്‍ ശവശരീരം മറവു ചെയ്യാനുള്ള ഇടം പോലും ശേഷിച്ചില്ല. ഗവണ്മെന്‍റെ് തലത്തിലും നഗര സഭാ തലത്തിലും സാംക്രമിക രോഗം തടയാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഈ നിലയില്‍ മുന്നോട്ട് പോയാല്‍ നോര്‍മണ്ടി പ്രൊവിന്‍സില്‍ ഒരു മനുഷ്യജീവന്‍ പോലും അവശേഷിക്കുകയില്ല എന്നത് അധികാരികള്‍ക്ക് ബോധ്യമായി. ഈ വിപത്സന്ധിയില്‍ ദൈവസമക്ഷം തങ്ങളെത്തന്നെ സമര്‍പ്പിച്ച് ഈ മാരകവിപത്തില്‍ നിന്നും രക്ഷ നേടുവാന്‍ എല്ലാവരും ആഗ്രഹിച്ചു. അവിടെയുള്ള വി. പത്രോസിന്‍റെ ദേവാലയത്തില്‍ മാര്‍ യൗസേപ്പിതാവിന്‍റെ ഉത്തമ ഭക്തനായ വൈദികന്‍, നോര്‍മണ്ടിയിലെ ജനങ്ങള്‍ക്കെല്ലാം സ്വീകാര്യനും പ്രിയങ്കരനുമായിരുന്നു. ഭക്തനും വിനീതനുമായ അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ജനങ്ങള്‍ ദേവാലയത്തില്‍ പ്രവേശിച്ചു. തങ്ങളെ വി. യൗസേപ്പിന് സമര്‍പ്പിച്ചു; നാട്ടില്‍ കൊടുങ്കാറ്റു പോലെ പടര്‍ന്നുപിടിച്ച മഹാരോഗത്തെ നിര്‍മാര്‍ജ്ജനം ചെയ്യണമെന്നു യൗസേപ്പിന്‍റെ മദ്ധ്യസ്ഥതയില്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചു. അധികം വൈകാതെ തന്നെ സാംക്രമികരോഗങ്ങള്‍ നാട്ടില്‍ നിന്നും പാടേ മാറി. ഈ അത്ഭുതം ജനങ്ങള്‍ക്ക് വിശുദ്ധ യൗസേപ്പിലുള്ള ഭക്തിയും വിശ്വാസവും വര്‍ദ്ധിപ്പിക്കുവാന്‍ ഇടയാക്കി. ദരിദ്രരുടെ മാതൃകയും സംരക്ഷകനുമായ വിശുദ്ധ യൗസേപ്പേ ദാരിദ്ര്യ ദുഃഖത്താല്‍ വേദനയനുഭവിക്കുന്ന ഞങ്ങളുടെ സഹോദരങ്ങളെ ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്യണമേ. ദരിദ്രരിലും പരിത്യക്തരിലും രോഗികളിലും മിശിഹായെത്തന്നെ ദര്‍ശിക്കുവാനും അവരെ സഹായിക്കുവാനും വേണ്ടി സന്നദ്ധതയും ത്യാഗമനോഭാവവും ഞങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതാണ്. അങ്ങേ മാതൃകയനുസരിച്ചു ഞങ്ങള്‍ ദാരിദ്ര്യ ക്ലേശങ്ങളെയും രോഗത്തേയും അതുപോലുള്ള ബുദ്ധിമുട്ടുകളേയും ദൈവതിരുമനസ്സിനു വിധേയമായി സമചിത്തതയോടെ അഭിമുഖീകരിക്കുവാനുള്ള ശക്തിയും ധൈര്യവും നല്‍കണമെ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->ജപം}# ദാവീദു രാജവംശത്തില്‍ പിറന്ന വി. യൗസേപ്പേ, അങ്ങ് സകല മനുഷ്യ വ്യക്തികളിലും ഉന്നതമായ മഹത്വത്തിനും ബഹുമാനത്തിനും അര്‍ഹനായിത്തീര്‍ന്നല്ലോ. വന്ദ്യപിതാവേ, അങ്ങേ മക്കളായ ഞങ്ങള്‍, ഞങ്ങളുടെ കുടുംബങ്ങളുടെ അഭിമാനപാത്രവും സഭാമാതാവിന്‍റെ വിശിഷ്ട സന്താനങ്ങളുമായി തീരുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ. ദൈവത്തിന്‍റെ സവിശേഷമായ സ്നേഹത്തിന് അങ്ങ് പാത്രമായതു പോലെ ഞങ്ങള്‍ ദൈവമക്കള്‍ എന്നുള്ള മഹനീയ പദവിക്കനുയോജ്യമായ ജീവിതം നയിക്കുവാന്‍ അങ്ങ് ഞങ്ങളെ പ്രാപ്തരാക്കേണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# ദരിദ്രരുടെ ആശ്രയമായ മാര്‍ യൗസേപ്പേ ദരിദ്രരെ സഹായിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കേണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/B8ADmx8gjaj00qNXIA2Ced}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/ChristianPrayer/ChristianPrayer-2016-03-14-10:46:53.jpg

944
Category: 1
Sub Category:
Heading: വിശുദ്ധ പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത
Content: കത്തോലിക്കാ സഭയിൽ വിശുദ്ധരെ പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ചുള്ള സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത വരുത്തി കൊണ്ടുള്ള വത്തിക്കാൻ നിയമങ്ങൾക്ക് മാർപാപ്പ അംഗീകാരം നൽകി. പരീക്ഷണാടിസ്ഥാനത്തിൽ മൂന്നു വർഷത്തേക്കാണ് നിയമം പ്രാബല്യത്തിലുണ്ടാകുക. അത്തരം ചിലവുകളിൽ സത്യസന്ധത പുലർത്തണമെന്നും ഏതെങ്കിലും വിധത്തിലുള്ള തിരിമറികൾ കണ്ടുപിടിക്കപ്പെട്ടാൽ ശക്തമായ ശിക്ഷണ നടപടികൾ സ്വീകരിക്കണമെന്നും നിയമം അനുസാശിക്കുന്നു. ചിലവുകൾക്കുള്ള പണത്തിന്റെ സ്രോതസ് വ്യക്തമാക്കുകയും, ഇടപാടുകളിൽ സുതാര്യത പരിപാലിക്കുകയും വേണമെന്ന് നിയമം പറയുന്നു. വിശുദ്ധ പ്രഖ്യാപനത്തിനു വേണ്ടി ശ്രമിക്കുമ്പോൾ ആ പദ്ധതിയുടെ രക്ഷാധികാരിക്ക് സാമ്പത്തിക സ്രോതസുകൾ കണ്ടെത്താൻ അവകാശമുണ്ട്. പക്ഷേ അത്തരം നീക്കങ്ങൾക്കെല്ലാം ആ പ്രദേശത്തെ മെത്രാന്റെയോ, സഭാവിഭാഗമാണെങ്കിൽ സുപ്പീരിയർ ജനറലിന്റെയോ അനുമതി ലഭിച്ചിരിക്കണം. പ്രസ്തുത ചിലവുകൾ പ്രാദേശികമായി താങ്ങാനാവാത്ത സാഹചര്യങ്ങളിൽ, രക്ഷാധികാരികൾക്ക് വത്തിക്കാന്റെ Congregation for the Causes of Saints-ൽ നിന്നും സഹായം ലഭ്യമാക്കാൻ ശ്രമിക്കാം. 1983-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയായിരുന്നപ്പോൾ, വിശുദ്ധ പ്രഖ്യാപനത്തിനുള്ള സാമ്പത്തിക സ്രോതസ് കണ്ടെത്താൻ കഴിവില്ലാത്ത സഭകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ, സാമ്പത്തിക സഹായമെത്തിക്കാനായി ഒരു 'സോലിഡാരിറ്റി ഫണ്ട്' രൂപപ്പെടുത്തിയിരുന്നു. അത് ഇപ്പോഴും നിലവിലുണ്ട്. വത്തിക്കാന്റെ പുതിയ നിയമങ്ങൾ ഈ വിഷയങ്ങളിൽ, സാമ്പത്തിക ഇടപാടുകളിൽ സുതാര്യത പാലിക്കണമെന്ന് കർശനമായി നിർദ്ദേശിക്കുന്നു.
Image: /content_image/News/News-2016-03-15-02:33:38.jpg
Keywords: vatican, saints, finance

945
Category: 1
Sub Category:
Heading: മനുഷ്യമനസ്സിൽ നിന്നും ഉയരുന്ന നിരവധിയായ ചോദ്യങ്ങൾക്ക് ഒരു ഉത്തരമേയുള്ളു: ദൈവത്തിൽ വിശ്വസിക്കുക
Content: ജീവിതത്തിൽ ഇരുട്ടു വീഴ്ത്തുന്ന സംഭവങ്ങളും സന്ദർഭങ്ങളും ഉണ്ടാകുമ്പോൾ നാം സ്വയം നിരവധി ചോദ്യങ്ങൾ ചോദിക്കാറുണ്ട്. തിങ്കളാഴ്ച്ച കാസാ സാന്താ മരിയയിലെ ദിവ്യബലിയിലെ പ്രഭാഷണ വേളയിൽ ഫ്രാൻസിസ് മാർപാപ്പ അത്തരം സന്ദർഭങ്ങളെ പ്രതിപാദിച്ചാണ് സംസാരിച്ചത്. ഭവനരഹിതനായ ഒരാൾ റോമിലെ തെരുവിൽ തീവ്രശൈത്യത്തിൽ മരിച്ചുവീണു; യെമനിലെ ആക്രമണത്തിൽ, നന്മ മാത്രം ചെയ്തു ജീവിച്ചിരുന്ന കന്യാസ്ത്രീകൾ കൊല്ലപ്പെട്ടു; ഇറ്റലിയിലെ 'Triangle of Death'-ൽ വൻതോതിൽ വിഷവസ്തുക്കൾ കത്തിച്ചുണ്ടാകുന്ന പുക ശ്വസിച്ച് കാൻസറും മറ്റു ദുരിതങ്ങളുമായി ജനങ്ങൾ ജീവിക്കുന്നു. "ഇവരൊന്നും സ്വന്തം തെറ്റുകൾ കൊണ്ടല്ല ദുരിതത്തിനും മരണത്തിനും ഏൽപ്പിച്ചു കൊടുക്കപ്പെടുന്നത്. ഇവിടെയെല്ലാം 'എന്തുകൊണ്ട്?' എന്ന ചോദ്യം ഉയരുന്നുണ്ട്. ആ ചോദ്യത്തിന് ഒരു ഉത്തരമേയുള്ളു. ദൈവത്തിൽ വിശ്വസിക്കുക!" പിതാവ് പറഞ്ഞു. ദാനിയേലിന്റെ പുസ്തകത്തിലെ പതിമൂന്നാം അദ്ധ്യായത്തിലെ സൂസന്നയുടെ കഥ അദ്ദേഹം ആവർത്തിച്ചു. ധർമ്മിഷുയായ ഒരു സ്ത്രീയായിരുന്നു അവൾ. രണ്ട് ന്യായാധിപന്മാർ അവളെ മോഹിച്ചു. ന്യായം ലഭിക്കാൻ വേണ്ടി അവർക്ക് വഴങ്ങി കൊടുക്കാൻ അവൾ തയ്യാറായില്ല. പകരം അവൾ ദൈവത്തിൽ ആശ്രയിച്ചു. ദൈവത്തിന്റെ കരങ്ങളിൽ നമ്മെ ഏൽപ്പിച്ചു കൊടുത്താൽ നമുക്ക് തിന്മയെ ഭയപ്പെടേണ്ട കാര്യമില്ല, പിതാവ് പറഞ്ഞു. ഭക്ഷണമില്ലാതെ മനുഷ്യർ മരിക്കുന്നു; യുദ്ധത്തിന്റെ കെടുതികൾ; അംഗഭംഗം വന്ന കുട്ടികൾ; ഇതെല്ലാം കണ്ട് പകച്ചു നിൽക്കുന്ന മനുഷ്യൻ ചോദിക്കുന്നു: 'ദൈവം എവിടെ?' സൂസന്ന ചോദിച്ചു; നമ്മൾ ചോദിക്കുന്നു; ലോകത്തിന് സ്നേഹ സാന്തനങ്ങളേകി ജീവിച്ചിട്ടും വിദ്വേഷത്തിന്റെ മതഭ്രാന്തന്മാരാൽ കൊല ചെയ്യപ്പെട്ട ആ കന്യാസ്ത്രീകളും ചോദിക്കുന്നു; പട്ടിണിയം ശൈത്യവും സഹിച്ച് അടഞ്ഞ വാതിലിനു പുറത്തു നിൽക്കുന്ന അഭയാർത്ഥികളും ചോദിക്കുന്നു, 'ദൈവമെ, അങ്ങെവിടെ?' നിഷ്‌കളങ്കനായ ഒരു കുഞ്ഞിന്റെ സഹനത്തിന് ന്യായീകരണം ഉണ്ടോ? ഉത്തരമില്ലാത്ത ചോദ്യങ്ങളാണവ. ദൈവപുത്രൻ മനുഷ്യനായി പിറന്നുകൊണ്ടാണ് പീഠനങ്ങളും കുരിശുമരണവും നേരിട്ടത്. മനുഷ്യനായി തന്നെയാണ് തന്റെ പിതാവായ ദൈവത്തിൽ വിശ്വസിച്ചത്. ആ സഹനം എന്തിനു വേണ്ടിയായിരുന്നു എന്ന് ഇപ്പോൾ നമുക്ക് മനസിലാകുന്നു. സഹനവും തിന്മയും ഒന്നിന്റെയും അന്ത്യമല്ലെന്നാണ് ഇത് നമ്മെ പഠിപ്പിക്കുന്നത്. 'ദൈവത്തിന് സ്വയം ഏൽപ്പിച്ചു കൊടുക്കുന്നവർക്ക് ഒന്നിനും മുട്ടുണ്ടാകുകയില്ല.' നമ്മുടെ ജീവിതം ദുരിതത്തിലൂടെ കടന്നുപോകുമ്പോൾ നമ്മെ സ്വയം ദൈവത്തിന് ഏൽപ്പിച്ചു കൊടുക്കുക. 'നിങ്ങളുടെ സഹനവും നിങ്ങൾക്കു വേണ്ടിയുള്ള ദൈവത്തിന്റെ പദ്ധതിയിൽ പെട്ടതാണ് എന്ന് മനസിലാക്കുക.' നമുക്ക് ദൈവത്തോട് ഇപ്രകാരം പറയാം "ദൈവമമെ! അവിടുത്തെ നീതി എനിക്കു മനസിലാകുന്നില്ല. അത് മനസിലാക്കാതെ തന്നെ, ഞാൻ എന്നെ അവിടുത്തെ കരങ്ങളിൽ ഏൽപ്പിക്കുന്നു.!" പ്രസംഗം അവസാനിപ്പിച്ചുകൊണ്ട് മാർപാപ്പ പറഞ്ഞു. (Source: Vatican Radio)
Image: /content_image/News/News-2016-03-15-06:47:47.jpg
Keywords: pope francis, monday message

946
Category: 4
Sub Category:
Heading: വിശുദ്ധ കുർബ്ബാനമദ്ധ്യേ, ആർച്ച് ബിഷപ്പ് തിരുഓസ്തിയും കാസായും കൈകളിലെടുത്ത് ഉയർത്തിയപ്പോൾ ഓസ്തിക്ക് പകരം ജനങ്ങൾ ദർശിച്ചത് ഒരു ശിശുവിനെ
Content: ഫ്രാന്‍സിലെ സോയിസണ്സ് അതിരൂപതയില്‍ ഉള്‍പ്പെട്ടിരുന്ന ബ്രയിന്‍ നഗരത്തിൽ, 1153-ൽ ധാരാളം അകത്തോലിക്കര്‍ താമസിച്ചിരുന്നു. ബ്രയിനിലെ കൊട്ടാരത്തില്‍ വസിച്ചിരുന്ന ആഗ്നസ് എന്ന പ്രഭ്വി ഈ ജനങ്ങളെയെല്ലാം കത്തോലിക്കാവിശ്വാസത്തിലേക്ക് കൊണ്ടുവരുവാൻ ഏറെ പ്രയത്നിച്ചുകൊണ്ടിരുന്നു. എന്നാൽ പ്രഭ്വിയുടെ കൊട്ടാരത്തിലെ തോഴിയായിരുന്ന ഒരു യഹൂദ പെണ്‍കുട്ടി എത്ര ശ്രമിച്ചിട്ടും വിശുദ്ധ കുർബ്ബാനയിൽ വിശ്വസിക്കുവാന്‍ തയ്യാറായില്ല 1153-ല്‍ പെന്തക്കോസ്തു തിരുനാൾ ആചരണത്തോടനുബന്ധിച്ച്, ഒരു റാസയും ബ്രയിന്‍ നഗരം ചുറ്റിയുള്ള ദിവ്യകാരുണ്യ പ്രദക്ഷിണവും സോയിസണ്സിന്റെ ആര്‍ച്ച് ബിഷപ്പായ 'ആല്‍ക്കള്‍ഫി ഡി പൈരിഫോണ്ഡ്സ്' സംഘടിപ്പിച്ചു. ബ്രയിനിലെ സകല നിവാസികളും ഇതില്‍ സംബന്ധിച്ചിരുന്നു. ഇതിലേക്കായുള്ള വിപുലമായ ഒരുക്കങ്ങള്‍ കാണാനുള്ള കൗതുകം നിമിത്തവും, ആര്‍ച്ചുബിഷപ്പിനോടുള്ള ബഹുമാനം നിമിത്തവുമാണ് കത്തോലിക്കരല്ലാത്ത സ്ഥലവാസികളും തടിച്ചുകൂടിയത്. വിശുദ്ധ കുർബ്ബാനമദ്ധ്യേ, ആര്‍ച്ച് ബിഷപ്പ് തിരുഓസ്തിയും കാസായും കൈകളിലെടുത്ത് ഉയര്‍ത്തി 'വാഴ്ത്തല്‍ ശുശ്രൂഷ' ചെയ്തുകൊണ്ടിരുന്നപ്പോള്‍, ഓസ്തിക്ക് പകരം ഒരു ശിശുവിനെയാണ് ജനങ്ങള്‍ ദര്‍ശിച്ചത്. ഈ കാഴ്ചയുടെ വിശദവിവരങ്ങളോ, എത്ര സമയം ഇത് നീണ്ടുനിന്നന്നോ കൂടുതല്‍ അറിവ് ലഭ്യമല്ല; പക്ഷെ ഒരു കാര്യം വ്യക്തമാക്കപ്പെട്ടു. അതായത്, ഇത് കണ്ടുകൊണ്ടിരുന്ന മുഴുവന് അകത്തോലിക്കരും പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ട് തങ്ങള്‍ക്ക് തല്ക്ഷണം മാമോദീസാ വേണമെന്ന് മുറവിളി കൂട്ടത്തക്കവിധം ഉജ്ജ്വലവും ഹൃദയഹാരിയുമായ ഒരു രംഗമായിരുന്നു അത്. ഇങ്ങനെ മാമോദീസാ സ്വീകരിക്കാന്‍ തയ്യാറായി സ്വയം മുന്നോട്ടുവന്നവരില്‍ ആ പ്രഭ്വി നാളുകളായി നിര്‍ബന്ധിച്ചിട്ടും വഴങ്ങാതിരുന്ന യഹൂദ യുവതിയും ഉണ്ടായിരുന്നു. ഈ ദിവ്യാത്ഭുതത്തെ തുടര്‍ന്ന് ആഗ്നസ് പ്രഭ്വി ഒരാശ്രമം സ്ഥാപിച്ച്, ഈ തിരുഓസ്തി അവിടെ സൂക്ഷിച്ചത് നൂറ്റാണ്ടുകളോളം നീണ്ടുനിന്നു. 80 വര്‍ഷങ്ങള്‍ക്ക് ശേഷം, 1233-ല്‍, ജാക്ക് ഡി വിത്രി കര്‍ദ്ദിനാള്‍ ഇവിടം സന്ദർശിച്ച് ഈ തിരുഓസ്തി വണങ്ങുകയും ചെയ്തു. 1718-ല്, 550 വര്‍ഷങ്ങള്‍ക്ക് ശേഷം, ഡോണ്‍ മാര്‍ട്ടിന്‍ സന്ദര്‍ശിച്ചപ്പോള്‍ ഈ തിരുഓസ്തി അതിന്റെ പൂര്‍ണ്ണരൂപത്തില്‍ തന്നെയായിരുന്നു. ഈ അത്ഭുതം നടന്ന വിശുദ്ധ കുർബ്ബാനയിൽ ഉപയോഗിച്ചിരുന്ന അതേ കാസായോടൊപ്പം ഈ ഓസ്തിയും ഒരു പ്രത്യേക തിരുക്കൂടാരം നിര്‍മ്മിച്ച് അതിലാണ് സൂക്ഷിച്ചിരിക്കുന്നത്. ആനക്കൊമ്പ് കൊണ്ടുണ്ടാക്കിയ ഒരു ചെപ്പില് സൂക്ഷിച്ചിരുന്ന ഈ തിരുഓസ്തി ഒരപൂർവ്വ നിധിയായി കണക്കാക്കപ്പെട്ടിരുന്നു. 1789-ല് ഫ്രഞ്ച് വിപ്ലവം പൊട്ടിപുറപ്പെട്ടപ്പോള്‍ ആശ്രമം വിട്ടുപോയ സന്യാസിമാര്‍ ചെപ്പ് സൂക്ഷിക്കാനായി ഏല്പിച്ചത് ലാംബ്രെട്ട് എന്ന പോലീസ് മേധാവിയെയാണ്. 1839-ല് ബ്രയിനിലെ പള്ളിയെ അത് തിരിച്ചേല്പിച്ചപ്പോള്‍, അത് സങ്കീര്‍ത്തിയില്‍ സൂക്ഷിച്ച് ദീര്‍ഘകാലം നിലനിര്‍ത്തിപ്പോന്നു. തിരുഓസ്തിയും കാസായും മാത്രമല്ല, അത്ഭുത കുര്‍ബ്ബാനയില്‍ ഉപയോഗിച്ചിരുന്ന ഗോത്തിക്കും വിശ്വസ്തതയോടെ കാത്തു സൂക്ഷിച്ചിരുന്നു. കുര്‍ബ്ബാനയില്‍ പുരോഹിതര്‍ ധരിച്ചിരുന്ന തിരുവസ്ത്രത്തിന് പുറത്ത് ധരിക്കുന്ന ഈ ഗോത്തിക്ക് ഒന്നാന്തരം സില്ക്ക് തുണിയില്‍ തുന്നിയതായിരുന്നു; അതിന്റെ മുന്‍ഭാഗം ഒരു മാലാഖയുടെ മുഖവും പിന്‍ഭാഗം പെസഹാ കുഞ്ഞാടിന്റെ ചിത്രവും ഉള്‍ക്കൊള്ളുന്ന പ്രാര്‍ത്ഥനാ പ്രതീകങ്ങളുടെ സമ്പന്നമാര്‍ന്ന ചിത്രപ്പണികള്‍ ആലേഖനം ചെയ്യപ്പെട്ടതായിരുന്നു. തിരുഗോത്തിക്കിന്റെ കഴുത്തുഭാഗത്തിന് ചുറ്റും മേല്ത്തരം മുത്തുകളും ഏതാനും വിലമതിക്കാനാവാത്ത കല്ലുകളും പതിച്ച ഒരു സ്വര്‍ണ്ണവളയം ഉണ്ടായിരുന്നു. ഗോത്തിക്ക് ഇപ്രകാരം സുന്ദരവും വിലമതിക്കുന്നതും ആയതിനാലും, ചരിത്രപ്രസിദ്ധമായ ദിവ്യബലി വേളയില്‍ അണിഞ്ഞിരുന്നത് ആയതിനാലും, ജനങ്ങള്‍ ഇതിനെ അതീവ ബഹുമാന പുരസരമാണ് വീക്ഷിച്ചിരുന്നത്. വിശുദ്ധ കുർബ്ബാനയുടെ ഈ അത്ഭുതം ഉറപ്പായും സംഭവിച്ചതാണെന്നും, അതിന്റെ ഓര്‍മ്മക്കായുള്ള തിരുനാള്‍ എഴുന്നെള്ളിപ്പുകള്‍ വര്‍ഷങ്ങളോളം നടത്തിയിട്ടുള്ളതാണെന്നും ബ്രയിനിലെ ഇപ്പോഴത്തെ പുരാവസ്തു രേഖകൾ സാക്ഷ്യപ്പെടുത്തുന്നു.
Image: /content_image/Mirror/Mirror-2016-03-17-08:31:04.jpg
Keywords: ദിവ്യകാരുണ്യാത്ഭൂതം

947
Category: 1
Sub Category:
Heading: സെപ്റ്റംബർ 4-ന് മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കും
Content: മദർ തെരേസയെ സെപ്റ്റംബർ 4-ന് വിശുദ്ധയായി പ്രഖ്യാപിക്കും. ഇന്ന് രാവിലെ ഫ്രാൻസിസ് മാർപാപ്പായാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വത്തിക്കാനിലെ കൺസിസ്റ്ററി ഹാളിൽ ഫ്രാൻസിസ് മാർപാപ്പയുടെ അദ്ധ്യക്ഷതയിൽ ചേർന്ന 'Public Ordinary Consistory' യോഗത്തിലാണ്, മദർ തെരേസ ഉൾപ്പടെ അഞ്ചുപേരെ വിശുദ്ധരായി പ്രഖ്യാപിക്കാൻ തീരുമാനമെടുത്തത് . ഇതുപോലുള്ള അവസരങ്ങളിലെ നടപടിക്രമം അനുസരിച്ച്, ടെർസ് (Terce) എന്നറിയപ്പെടുന്ന പ്രഭാത പ്രാർത്ഥനയ്ക്കും, മറ്റ് പതിവ് പ്രാർത്ഥനകൾക്കും ശേഷമാണ് പിതാവ് ഇവരുടെ പേരുകൾ വായിച്ച് പ്രഖ്യാപനം നടത്തിയത്. കൽക്കട്ടയിലെ ചേരിപ്രദേശങ്ങളിൽ ദരിദ്രരെയും രോഗികളെയും പരിചരിച്ചു കൊണ്ട് ജീവിതകാലം മുഴുവനും സേവനം ചെയ്ത മദർ തെരേസ ലോകമെങ്ങും പ്രശസ്തയാണ്. മദർ തെരേസ സ്ഥാപിച്ച മിഷിനറീസ് ഓഫ് ചാരിറ്റി ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനം നടത്തികൊണ്ടിരിക്കുന്നു. മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കാൻ നിശ്ചയിക്കപ്പെട്ടിരിക്കുന്ന സെപ്റ്റംബർ 4-ാം തിയതി വിവിധ രാജ്യങ്ങളിലെ മിഷിനറീസ് ഓഫ് ചാരിറ്റിയിലെ നൂറു കണക്കിന് കന്യാസ്ത്രീകൾ പങ്കെടുക്കുമെന്ന് കരുതപ്പെടുന്നു. ഇന്ത്യയുടെ മണ്ണിൽ സേവനം ചെയ്തുകൊണ്ട്, പാവപ്പെട്ടവരെ ശുശ്രൂഷിക്കാൻ വേണ്ടി Missionaries of Charity എന്ന ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന സന്യാസ സമൂഹത്തിന് രൂപം കൊടുത്ത മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോൾ അത് ഓരോ ഭാരതീയനും അഭിമാനത്തിന്റെ നിമിഷമായിരിക്കും. ദൈവസ്നേഹത്തിന്റെ ദൗത്യവാഹകയായ ഈ പ്രകാശിത ദൂത അൽബേനിയയിൽ, 1910 ആഗ്സ്റ്റ് 26-നാണ് ജനിച്ചത്. നിക്കോളാ-ദ്രെയിൻ ബൊജാക്സ്യൂ ദമ്പതികളുടെ ഏറ്റവും ഇളയമകളായിട്ട്, ഗോൺക്സാ ആഗ്നസ് എന്ന മാമോദീസാ നാമധേയം നല്കപ്പെട്ട മദർ തെരേസ ജനിച്ചത്. അഞ്ചര വയസുള്ളപ്പോൾ അവൾ ആദ്യ കുർബ്ബാന സ്വീകരിച്ചു. ആദ്യകുർബ്ബാനാ ദിവസം മുതൽ ആത്മാക്കളോടുള്ള സ്നേഹം അവളിൽ നാമ്പെടുത്തിരുന്നു. തനിക്ക് എട്ടുവയസ്സുള്ളപ്പോൾ സംഭവിച്ച പിതാവിന്റെ ആകസ്മികമായ മരണം കുടുംബത്തെ സാമ്പത്തിക ഞെരുക്കത്തിലേക്ക് തള്ളിവിട്ടു. നിശ്ചയദാർഡ്യത്തോടും സ്നേഹത്തോടും, തന്റെ മകളുടെ സ്വഭാവരൂപീകരണത്തേയും ജീവിതവൃത്തി തിരഞ്ഞെടുക്കുന്നതിനേയും സഹായിക്കും വിധം, മാതാവ് കുട്ടികളെ വളർത്തി. താൻ മുടങ്ങാതെ സംബദ്ധിച്ചു കൊണ്ടിരുന്ന സജീവമായ Sacred Heart Jesuit- ഇടവകയുടെ പ്രോൽസാഹനവും, ഗൊണാക്സയുടെ ആത്മീയ നിറവിനെ സഹായിച്ചിട്ടുണ്ട് ഒരു മിഷനറി ആകാനുള്ള തന്റെ അഭിലാഷത്തിന്റെ പ്രേരണയാൽ, പതിനെട്ടാമത്തെ വയസ്സിൽ ഗൊണാക്സാ വീട് വിട്ടു. 1928 സെപ്റ്റംബറിൽ, അയർലന്റിലെ ‘Sisters Loreto'എന്നറിയപ്പെടുന്ന Institute of the Blessed Virin Mary എന്ന മഠത്തിൽ ചേർന്നു. "St.Therese of Lisieux'-എന്ന വിശുദ്ധയുടെ അനുസ്മരണാർത്ഥം ’Sister Mary Teresa എന്ന പേര് സ്വീകരിച്ച് വൃതവാഗ്ദാനം ചെയ്തു. 1931 മേയിൽ വൃതവാഗ്ദാനം. കഴിഞ്ഞശേഷം, Lorneto Entally സംഘത്തിലേക്ക് അയക്കപ്പെട്ട സിസ്റ്റർ തെരേസാ, പെൺകുട്ടികൾക്കായുള്ള St.Mary's സ്കൂളിൽ അദ്ധ്യാപികയായി. 1937 മെയ് 24ന് നിത്യ വൃതവാഗ്ദാനം -കഴിഞ്ഞ്, അവർ എപ്പോഴും പറയുന്നത് പോലെ, ‘നിത്യതയോളം’, ‘യേശുവിന്റെ മണവാട്ടിയായിത്തീർന്നു. അപ്പോൾമുതൽ, അവർ മദർതെരേസാ എന്ന് വിളിക്കപ്പെടുവാൻ തുട ങ്ങി. സ്കൂളിലെ അദ്ധ്യാപക ജോലി തുടർന്ന മദർ, 1944-ൽ പ്രിൻസിപ്പലായി നിയമിതയായി.ഗാഢമായ പ്രാർത്ഥനയും, തന്റെ വിദ്യാർത്ഥികളോടും സഹപ്രവർത്തകരോടും അഗാധമായ സ്നേഹവുമുണ്ടായിരുന്ന ഒരു വ്യക്തിയായിരുന്നു മദർ തെരേസാ. അവരുടെ ലൊരേറ്റോ സഭയിലെ 20 വർഷങ്ങൾ അങ്ങേയറ്റം സന്തോഷകരമായിരുന്നു. മദർതെരേസയുടെ ഈ കാലഘട്ടത്തിൽ ജീവകാരുണ്യപ്രവർത്തനത്തോടുള്ള ആഭിമുഖ്യം, സ്വാർത്ഥതയില്ലായ്മ, മനോധൈര്യം, കഠിനാധ്വാനത്തിനായുള്ള കഴിവ്, സ്വാഭാവികമായുള്ള സംഘടനാശേഷി- ഇവയെല്ലാം ക്രിസ്തുവിനായുള്ള വിശുദ്ധസമർപ്പണത്തിനായി അവർ സഹപ്രവർത്തകരോടൊത്ത് വിശ്വസ്തതയോടും സന്തോഷത്തോടും കൂടി ചെയ്തു. വാർഷികധ്യാന യോഗത്തിൽ സംബന്ധിക്കുവാൻ, 1946 സെപ്റ്റംബർ പത്തിലെ, കല്ക്കട്ട മുതൽ ഡാർജിലിങ്ങ് വരെയുള്ള അവരുടെ യാത്രയിലാണ് "ദൈവവിളിക്കുള്ളിലെ ഉൾവിളി" അവർക്ക് ലഭിച്ചത്. ആ ദിവസം, സ്നേഹത്തിനും ആത്മാക്കൾക്കും വേണ്ടിയുള്ള യേശുവിന്റെ ദാഹം അവരുടെ ഹൃദയത്തെ പിടിച്ചുകുലുക്കുകയും, ആ ദാഹം ശമിപ്പിക്കുവാനുള്ള അവരുടെ വാഞ്ഛ, സ്വന്തം ജീവിതത്തിന്റെ ഒരു വലിയ പ്രേരകശക്തിയായി മാറുകയും ചെയ്തു. അടുത്ത കുറേ ആഴ്ചകളും മാസങ്ങളും കൊണ്ട്, തന്റെ ഉള്ളിലെ സംഭാഷണങ്ങളിലും ദർശനങ്ങളിലും കൂടി, “സ്നേഹത്തിന്റെ ഉപകരണങ്ങൾ, ആ സ്നേഹം ആത്മാക്കളിൽ പ്രസരിപ്പിക്കുമെന്നുള്ള” ദൈവത്തിന്റെ ആഗ്രഹം, അവർക്ക് ബോദ്ധ്യപ്പെട്ടു. "വരിക എന്റെ വെളിച്ചമായിത്തീരുക!" ദൈവം ആവശ്യപ്പെടുന്നതുപോലെ തോന്നി. ദൈവത്തെ അറിയാത്തതിലുള്ള ദു:ഖവും, സാധുക്കളെ അവഗണിക്കുന്നതിലുള്ള വേദനയും, അവരെ സ്നേഹിക്കാൻ വേണ്ടിയുള്ള ദൈവത്തിന്റെ കാത്തിരിപ്പും ഈ വാക്കുകളിലൂടെ ദൈവം വെളിപ്പെടുത്തുന്നതായി അവർക്ക് തോന്നി. അത്കൊണ്ടാണ് ഒരു പ്രത്യേക ക്രിസ്തീയ മഠം സ്ഥാപിക്കാൻ അവൻ അവളോട് ആവശ്യപ്പെട്ടത്. ഏകദേശം രണ്ടു വർഷത്തെ പരീക്ഷണങ്ങളും വിവേചനപരമായ ആലോചനകളും കഴിഞ്ഞപ്പോഴാണ് മഠം തുടങ്ങുന്നതിനുള്ള അനുവാദം ലഭിച്ചത്. അങ്ങനെ 1948 ആഗസ്റ്റ് 17-തീയ്യതി, നീല അരികുള്ള വെളുത്ത സാരി സഭാവസ്ത്രമായി മദർതെരേസാ അണിഞ്ഞു-അങ്ങനെ തന്റെ പ്രിയപ്പെട്ട ലെറെറ്റോ മഠത്തിന്റെ പടികൾ കടന്ന് അവർ അശരണരുടെ ലോകത്തിലേക്ക് കാലെടുത്ത് വച്ചു. പാറ്റ്നായിലുള്ള Medical Mission Sisters-ൽ ഒരു ഹൃസ്വകാല പഠനം കഴിഞ്ഞശേഷം, മദർ കല്ക്കട്ടയിൽ തിരികെ എത്തി. Little Sisters of the Poor എന്ന സന്യാസ സമൂഹത്തിന്റെ കൂടെ താല്ക്കാലിക താമസം തുടങ്ങി. ഡിസംബർ 21-ന് അവർ ജീവിതത്തിൽ ആദ്യമായി ഒരു ചേരിപ്രദേശം സന്ദർശിച്ചു-വീടുകൾ കയറിയിറങ്ങി, കുട്ടികളുടെ വൃണങ്ങൾ കഴുകി വൃത്തിയാക്കി, വഴിയിൽ കിടന്ന ഒരു രോഗിയായ വൃദ്ധനെ ശുശ്രൂഷിച്ചു, പട്ടിണിയും ക്ഷയരോഗവും മൂലം മരിക്കാറായ ഒരു സ്ത്രീയെ പരിചരിച്ചു. വിശുദ്ധ കുർബ്ബാന സ്വീകരിച്ച ശേഷമായിരുന്നു അവരുടെ ഓരോ ദിവസവും ആരംഭിച്ചിരുന്നത്. "ഉപേക്ഷിക്കപ്പെട്ടവരിലും, സ്നേഹിക്കപ്പെടാത്തവരിലും, പരിചരിക്കപ്പെടാത്തവരിലും" ദൈവത്തെ ദർശിച്ച്, അവനെ സ്നേഹിക്കുന്നതിനായി ജപമാലയും കയ്യിലേന്തി അവർ പുറപ്പെട്ടു. കുറേ മാസങ്ങൾക്ക് ശേഷം അവരുടെ പഴയ വിദ്യാർത്ഥികൾ ഒരോരുത്തരായി അവരുടെ കൂടെ കൂടി 1950 ഒക്ടോബർ 7ന് ‘Missionaries of Charity'എന്ന നാമധേയത്തിൽ ഒരു പുതിയ സന്യാസസമൂഹം, കൽക്കട്ടാ അതിരൂപതയിൽ ഔദ്യോഗികമായി പിറവിയെടുത്തു. 1960-കഴിഞ്ഞപ്പോൾ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക്, മദർ അവരുടെ സിസ്റ്റേഴ്സിനെ അയക്കാൻ തുടങ്ങി. 1965 ഫെബ്രുവരിയിൽ പരിശുദ്ധ പോപ്പ് പോൾ ആറാമൻ മഠത്തിന് “അഭിനന്ദന കൽപ്പന” നല്കുകയും, വെനിസ്വലയിൽ ഒരു മഠം തുറക്കുന്നതിന് പ്രോൽസാഹിപ്പിക്കുയും ചെയ്തു. ഇതേ തുടർന്ന്, റോമിലും ടാൻസാനിയായിലും, അങ്ങനെ ഓരോ ഭൂഖണ്ഡത്തിലും മഠങ്ങൾ ആരംഭിച്ചു. 1980-നും 1990-നും ഇടയിലായി, പഴയ സോവിയറ്റ് യൂണിയൻ, അൽബേനിയ, ക്യൂബ ഉൾപ്പടെ എല്ലാ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും മഠങ്ങൾ തുടങ്ങാൻ മദർ തെരേസക്ക് കഴിഞ്ഞു. പല തരത്തിൽപ്പെട്ട സാധുക്കളുടെ ഭൗതികവും ആത്മീയവുമായ ആവശ്യങ്ങൾ കുറേക്കൂടി ഭേതമായ രീതിയിൽ പരിഹരിക്കാൻ 1963-ൽ "Missionaries of Charity Brothers" 1976-ൽ “contemplative branch of the Sisters" 1979-ൽ "The Contemplative Brothers" 1984-ൽ ”the Missionaries of Charity Fathers"- എന്നീ സമൂഹങ്ങളും സ്ഥാപിതമായി. അവരുടെ സ്വപ്നം സഭാ പ്രവർത്തകരിൽ മാത്രം ഒതുങ്ങി നിന്നില്ല. “The Co-workers of Mother Teresa", "The sick and suffering Co-workers,-എന്നീ ഉപസംഘടനകളിലൂടെ വിവിധ രാജ്യക്കാരായവരുമായി, മദർ തെരേസ തന്റെ പ്രാർത്ഥനശീലവും , ലാളിത്യവും, സമർപ്പണവും, എല്ലാത്തിനുമുപരിയായി, തന്റെ സ്നേഹമസൃണമായ ദൈവിക ദൗത്യവും പങ്കുവച്ചു. ഒരാത്മീയ ഉണർവിൽ, “The Lay Missionaries of Charity-അൾമായർക്ക് വേണ്ടി തുടങ്ങി. പല വൈദികരുടെയും ആവശ്യപ്രകാരം, 1981-ൽ, "The Corpus Christi Movement for Priests," എന്ന വിശുദ്ധിയുടെ ഒരെളിയ പ്രതിഭലനം”-എന്ന നിലയിൽ ആരംഭിച്ച്, തന്റെ കൃപാ പ്രസരണവും ആത്മീയ ചൈതന്യവും, സന്നദ്ധ സേവകർക്കായി വിട്ടുകൊടുത്തു. പ്രവർത്തനങ്ങളെല്ലാം അതിവേഗം പുരോഗമിച്ചുകൊണ്ടിരുന്നപ്പോൾ, ലോകശ്രദ്ധ മദർതെരേസയിലേക്ക് തിരിഞ്ഞു; അവാർഡുകളുടെ ഒരു പ്രവാഹം തന്നെ ഉണ്ടായി. 1962-ലെ പത്മശ്രീ അവാർഡ്, 1979-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം എന്നീ അത്ത്യുന്നത ബഹുമതികൾ! ഇതോട് കൂടി, മാദ്ധ്യമ ശ്രദ്ധ പൂർണ്ണമായും അവരിലേക്ക് കേന്ദ്രീകരിക്കുവാൻ തുടങ്ങി. സ്നേഹിക്കുന്നതിന്റെ സന്തോഷം, ഓരോ മനുഷ്യജീവിയുടേയും മഹത്വവും അന്തസ്സും, ഒരോ ചെറിയ കാര്യങ്ങൾ പോലും വിശ്വസ്ത്തയോടെ ചെയ്യുന്നതിന്റെ വില, ഇതിലൂടെ, ദൈവവുമായുള്ള അതിരു കവിഞ്ഞ സൗഹൃദത്തിന്റെ മേന്മ- ഇവകളുടെ എല്ലാം സാക്ഷി പത്രമായിരുന്നു മദറിന്റെ ജീവിത ചക്രം! എന്നാൽ, മരണ ശേഷം മാത്രം വെളിപ്പെട്ട ഒരു ധീര മുഖം കൂടി ഈ മഹതിയായ സ്ത്രീക്ക് ഉണ്ടായിരുന്നു. എല്ലാവരിലും നിന്നും, അവരുമായി ഏറ്റവും അടുത്തുള്ളവരിൽ നിന്ന് പോലും മറഞ്ഞിരുന്ന ഒരു സത്യം-ദൈവത്തിൽ നിന്നും വേർപ്പെട്ടു പോയി എന്ന അഗാധവും വേദനാജനകവും സ്ഥായി ആയതുമായ അന്തരാത്മാവിലെ ഒരു തോന്നൽ-ദൈവസ്നേഹത്തിനായുള്ള എന്നന്നേക്കും വർദ്ധിച്ചുകൊണ്ടിരുന്ന ആകാംക്ഷയിൽ കഴിഞ്ഞിരുന്നെങ്കിലും അവനാൽ തിരസ്ക്കരിക്കപ്പെട്ടെന്ന തോന്നൽ. ഈ ആന്തരിക അനുഭവത്തെ, അവർ ‘അന്ധകാരം’ എന്ന് വിളിച്ചു. സാധുക്കൾക്ക് വേണ്ടി ജീവിതം തുടങ്ങിയതു മുതൽ അവസാനം വരെ അനുഭവിച്ച അവരുടെ ആത്മാവിലെ ‘കാളരാത്രി’, ദൈവവുമായി ഒന്നാകാനുള്ള അതിയായ ശ്രമത്തിലേക്ക് നയിച്ചു. സ്നേഹിക്കുവാനുള്ള യേശുവിന്റെ കത്തുന്ന കാത്തിരിപ്പിൽ നിഗൂഢമായി പങ്ക് ചേരാനും, ദുരിതപൂർണ്ണരുടെ നിരാശ്രയ ബോധത്തിൽ ഭാഗഭാക്കാകാനും ‘ഈ അന്ധകാരം’, അവരെ സഹായിച്ചിരുന്നു. ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ പോലും, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നുണ്ടായിരുന്നിട്ടും, മഠത്തിന്റെ ഭരണകാര്യങ്ങളും, സാധുക്കളുടെ സഹായവും, സഭയുടെ പ്രവർത്തനങ്ങളും, അവർ തുടർന്നു കൊണ്ടേയിരുന്നു. 1997-ആയപ്പോഴേക്കും, സിസ്റ്റേഴ്സിന്റെ എണ്ണം 4000-ത്തോളം എത്തി; 610 മഠങ്ങൾ 123 രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു. 1997-മാർച്ചിൽ, തന്റെ പുതിയ പിൻഗാമിയെ ‘superior General of the Missionaries of Charity-ആയി വാഴിച്ച ശേഷം ഒരു വിദേശ യാത്രകൂടി ചെയ്തു. പോപ്പ് ജോൺ പോൾ രണ്ടാമനുമായുള്ള അവസാന കൂടിക്കാഴ്ചക്ക് ശേഷം , കല്ക്കട്ടയിലേക്ക് മടങ്ങി, സന്ദർശകരെ സ്വീകരിച്ചും , സിസ്റ്റേഴ്സിനെ ഉപദേശിച്ചും അവസാന ആഴ്ചകൾ ചിലവഴിച്ചു. 1997 സെപ്റ്റംബർ 5ന് മദർ തെരേസായുടെ ഇഹലോക വാസം അവസാനിച്ചു. ഇന്ത്യ ഗവണ്മെന്റ് ദേശീയബഹുമതി നൽകി സംസ്കാര ചടങ്ങ് നടത്തി. ശരീരം The mother House of the Missionaries of Charity-യിൽ അടക്കി. വളരെ പെട്ടന്ന് അവരുടെ കബറിടം ഒരു തീർത്ഥാടന കേന്ദ്രമായി മാറി, സമ്പന്നരും പാവപ്പെട്ടവരും, എല്ലാ മത വിഭാഗത്തില്പെട്ടവരും അവിടെ പ്രാർത്ഥന അർപ്പിച്ചുകൊണ്ടിരിക്കുന്നു. കുലുങ്ങാത്ത വിശ്വാസത്തിന്റേയും തോല്പ്പിക്കാനാവാത്ത പ്രത്യാശയുടേയും, അനതിസാധാരനമായ ജീവ കാരുണ്യത്തിന്റേയും സാക്ഷി പത്രം ബാക്കി വച്ചിട്ട് മദർ തെരേസാ കടന്ന് പോയി. “വരിക എന്റെ വെളിച്ചമാകുക” എന്ന യേശുവിന്റെ അഭ്യർത്ഥനയോട് പ്രതികരിക്കുക വഴി അവർ ഒരു ജീവകാരുണ്യ മിഷനറി ആയിത്തീർന്നു- “പാവങ്ങളുടെ അമ്മ”യായിത്തീർന്നു. ലോകത്തിന് അനുകമ്പയുടെ പ്രതിബിംബം ആയിത്തീർന്നു. ദൈവത്തിന്റെ സ്നേഹത്തിനായുള്ള അടങ്ങാത്ത ദാഹത്തിന്റെ സാക്ഷിയായിത്തീർന്നു. മരിച്ച് രണ്ടു വർഷത്തിനുള്ളിൽ മദർ തെരേസയുടെ വിശുദ്ധിയുടെ വ്യാപകമായ പ്രസിദ്ധിയും, പ്രാർത്ഥിച്ചവർക്ക് ലഭിച്ച ഉപകാരഫലങ്ങളെപറ്റിയുള്ള അറിയിപ്പുകളും പരിഗണിച്ച് വാഴ്ത്തപ്പെട്ടവളായി പ്രഖാപിക്കൽ നടപടികൾ ആരംഭിക്കുവാൻ പോപ്പ് ജോൺ പോൾ രണ്ടാമൻ അനുവാദം നൽകി. അദ്ദേഹം 2003 ഒക്ടോബർ 19-ന് മദർ തെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2016 സെപ്റ്റംബർ 4-ന് മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോൾ അത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വിശ്വാസ മുഹൂർത്തങ്ങളിൽ ഒന്നായി മാറും
Image: /content_image/News/News-2016-03-15-09:08:07.jpg
Keywords: mother theresa, sepember 4