CALENDAR

15 / March

category_idMeditation.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസ്വാര്‍ത്ഥത എന്ന പാപത്തിന്‍റെ കാഠിന്യം
Content"അവന്റെ മൂത്തമകന്‍ വയലിലായിരുന്നു. അവന്‍ തിരിച്ചു വരുമ്പോള്‍ വീടി നടുത്തുവച്ച് സംഗീതത്തിന്റെയും നൃത്തത്തിന്റെയും ശബ്ദം കേട്ടു. അവന്‍ ഒരു വേലക്കാരനെ വിളിച്ച് കാര്യം തിരക്കി. വേലക്കാരന്‍ പറഞ്ഞു: നിന്റെ സഹോദരന്‍ തിരിച്ചുവന്നിരിക്കുന്നു. അവനെ സ സുഖം തിരിച്ചുകിട്ടിയതു കൊണ്ട് നിന്റെ പിതാവ് കൊഴുത്ത കാളക്കുട്ടിയെ കൊന്നിരിക്കുന്നു. അവന്‍ കോപിച്ച് അകത്തു കയറാന്‍ വിസമ്മതിച്ചു. പിതാവു പുറത്തുവന്ന് അവനോടു സാന്ത്വനങ്ങള്‍ പറഞ്ഞു" (ലൂക്കാ 15:25-28). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 15}# ഈ വചനങ്ങള്‍ വിരുന്നിൽ പങ്കു ചേരുവാൻ വിസ്സമ്മതിക്കുന്ന മൂത്തപുത്രന്റെ ചിത്രം അവതരിപ്പിക്കുന്നു. ധൂർത്തൻ ആയി അലഞ്ഞു നടന്ന തന്റെ ഇളയ സഹോദരനെ അവൻ ശാസിക്കുന്നു. ഒപ്പം അവന്‍ പിതാവിന്‍റെ മേലും കുറ്റമാരോപിക്കുന്നു. ധൂർത്തടിച്ച് എല്ലാം നശിപ്പിച്ചു തിരിച്ചു വന്ന ആ ധൂർത്തപുത്രനെ സ്വീകരിക്കുവാൻ പിതാവ് ഒരുക്കിയ ആ ആഹ്ലാദവിരുന്നിനെയും പിതാവിന്റെ മനോഭാവത്തെയും അവന്‍ ചോദ്യം ചെയ്തത് ഇങ്ങനെയാണ്, "എന്നാല്‍, അവന്‍ പിതാവിനോടു പറഞ്ഞു: നോക്കൂ, എത്ര വര്‍ഷമായി ഞാന്‍ നിനക്കു ദാസ്യവേലചെയ്യുന്നു. ഒരിക്കലും നിന്റെ കല്‍പന ഞാന്‍ ലംഘിച്ചിട്ടില്ല. എങ്കിലും, എന്റെ കൂട്ടുകാരോടൊത്ത് ആഹ്ലാദിക്കാന്‍ ഒരു ആട്ടിന്‍കുട്ടിയെപ്പോലും നീ എനിക്കു തന്നില്ല. 30 എന്നാല്‍, വേശ്യകളോടു കൂട്ടുചേര്‍ന്ന്, നിന്റെ സ്വത്തെല്ലാം ധൂര്‍ത്തടിച്ചനിന്റെ ഈ മകന്‍ തിരിച്ചുവന്നപ്പോള്‍ അവനു വേണ്ടി നീ കൊഴുത്ത കാളയെ കൊന്നിരിക്കുന്നു" (ലൂക്ക 25:29-30). സത്യത്തില്‍ ആ പിതാവിന്റെ നന്മ മനസ്സിലാക്കുവാൻ മൂത്തപുത്രന് കഴിഞ്ഞില്ല എന്നുള്ളതിന് തെളിവാണ് അവന്‍റെ ഈ വാക്കുകള്‍. തന്റെ നന്മയേയും നല്ലഗുണങ്ങളേയും പറ്റിയുള്ള അതിരുകവിഞ്ഞ ആത്മവിശ്വാസവും അതില്‍ ഉരുത്തിരിഞ്ഞ തന്റേടവും അസൂയയും മൂലം, സ്വസഹോദരന്റെയും പിതാവിന്റെയും നേർക്ക്‌ ഉള്ള പകയും വെറുപ്പും വഴിയായി അവരോട്‌ അനുരഞ്ചനപ്പെടാനോ പോറുക്കുവാനോ അവനു സാദ്ധിക്കുന്നില്ല. വാസ്തവത്തില്‍ നഷ്ടപെട്ടത്‌ തിരിച്ചു കിട്ടിയതിന്റെ ആ വിരുന്ന് അതിന്റെ പൂർണതയിൽ, ആഘോഷമായി ഭവിക്കുന്നില്ല. ആ പിതാവിന്റെ സ്നേഹവും, ദയയും, അവനു അരോചകം ആയി തോന്നുന്നതിനനുരിച്ച്, തന്റെ സഹോദരനോടുള്ള വെറുപ്പാണ് മൂത്തപുത്രന്‍ പ്രകടമാകുന്നത്. ഭൂരിഭാഗം മനുഷ്യരും ആ മൂത്തപുത്രനു തുല്യരാണ്. ഓരോ മനുഷ്യന്റെയും ഉള്ളിലെ സ്വാർത്ഥത അവനെ അസൂയക്കാരൻ ആക്കുന്നു. അവനെ കഠിന ഹൃദയൻ ആക്കുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ആ സ്വാർത്ഥത അവനെ അന്ധൻ ആക്കുന്നു. തന്മൂലം മറ്റുള്ളവരിൽ നിന്നും ദൈവത്തിൽ നിന്നും അവന്‍ അകന്നു പോകുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പാ, റോം, 2.12.84) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/3?type=6 }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2025-03-15 06:13:00
Keywordsസ്വാര്‍ത്ഥത
Created Date2016-03-14 12:18:28