category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിശുദ്ധ പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത
Contentകത്തോലിക്കാ സഭയിൽ വിശുദ്ധരെ പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ചുള്ള സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത വരുത്തി കൊണ്ടുള്ള വത്തിക്കാൻ നിയമങ്ങൾക്ക് മാർപാപ്പ അംഗീകാരം നൽകി. പരീക്ഷണാടിസ്ഥാനത്തിൽ മൂന്നു വർഷത്തേക്കാണ് നിയമം പ്രാബല്യത്തിലുണ്ടാകുക. അത്തരം ചിലവുകളിൽ സത്യസന്ധത പുലർത്തണമെന്നും ഏതെങ്കിലും വിധത്തിലുള്ള തിരിമറികൾ കണ്ടുപിടിക്കപ്പെട്ടാൽ ശക്തമായ ശിക്ഷണ നടപടികൾ സ്വീകരിക്കണമെന്നും നിയമം അനുസാശിക്കുന്നു. ചിലവുകൾക്കുള്ള പണത്തിന്റെ സ്രോതസ് വ്യക്തമാക്കുകയും, ഇടപാടുകളിൽ സുതാര്യത പരിപാലിക്കുകയും വേണമെന്ന് നിയമം പറയുന്നു. വിശുദ്ധ പ്രഖ്യാപനത്തിനു വേണ്ടി ശ്രമിക്കുമ്പോൾ ആ പദ്ധതിയുടെ രക്ഷാധികാരിക്ക് സാമ്പത്തിക സ്രോതസുകൾ കണ്ടെത്താൻ അവകാശമുണ്ട്. പക്ഷേ അത്തരം നീക്കങ്ങൾക്കെല്ലാം ആ പ്രദേശത്തെ മെത്രാന്റെയോ, സഭാവിഭാഗമാണെങ്കിൽ സുപ്പീരിയർ ജനറലിന്റെയോ അനുമതി ലഭിച്ചിരിക്കണം. പ്രസ്തുത ചിലവുകൾ പ്രാദേശികമായി താങ്ങാനാവാത്ത സാഹചര്യങ്ങളിൽ, രക്ഷാധികാരികൾക്ക് വത്തിക്കാന്റെ Congregation for the Causes of Saints-ൽ നിന്നും സഹായം ലഭ്യമാക്കാൻ ശ്രമിക്കാം. 1983-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയായിരുന്നപ്പോൾ, വിശുദ്ധ പ്രഖ്യാപനത്തിനുള്ള സാമ്പത്തിക സ്രോതസ് കണ്ടെത്താൻ കഴിവില്ലാത്ത സഭകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ, സാമ്പത്തിക സഹായമെത്തിക്കാനായി ഒരു 'സോലിഡാരിറ്റി ഫണ്ട്' രൂപപ്പെടുത്തിയിരുന്നു. അത് ഇപ്പോഴും നിലവിലുണ്ട്. വത്തിക്കാന്റെ പുതിയ നിയമങ്ങൾ ഈ വിഷയങ്ങളിൽ, സാമ്പത്തിക ഇടപാടുകളിൽ സുതാര്യത പാലിക്കണമെന്ന് കർശനമായി നിർദ്ദേശിക്കുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-03-15 00:00:00
Keywordsvatican, saints, finance
Created Date2016-03-15 11:50:50