CALENDAR

/

category_idPurgatory to Heaven.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിശുദ്ധ യൗസേപ്പ് പിതാവിനോടുള്ള മാധ്യസ്ഥം- ആത്മാക്കളുടെ രക്ഷയ്ക്കുള്ള ഉത്തമ മാര്‍ഗ്ഗം
Content“പിതാവിനെ ബഹുമാനിക്കുന്നവന്‍ തന്റെ പാപങ്ങള്‍ക്ക് പ്രായാശ്ചിത്വം ചെയ്യുന്നു, മാതാവിനെ മഹത്വപ്പെടുത്തുന്നവന്‍ തന്റെ നിക്ഷേപങ്ങള്‍ കൂട്ടിവെക്കുന്നു” (പ്രഭാഷകന്‍ 3:3-4). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച് 19}# ദൈവപുത്രന്റെ കൈവശം സ്വര്‍ഗ്ഗത്തിലേക്കുള്ള നിരവധി താക്കോലുകള്‍ ഉണ്ട്. നമ്മുടെ രക്ഷകന്‍ അതിലൊന്ന് തന്റെ മാതാവായ പരിശുദ്ധ മറിയത്തിനും, വേറൊരെണ്ണം തന്റെ പിതാവായ വിശുദ്ധ യൗസേപ്പിതാവിനും നല്‍കിയിരിക്കുന്നു. നമ്മിൽ നിന്നും വിട്ടുപിരിഞ്ഞ പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ ദുഃഖിക്കുന്ന നാമോരുത്തരും വിശുദ്ധ യൗസേപ്പിതാവിന്റെ പക്കല്‍ പോകേണ്ടതാണ്. ശുദ്ധീകരണസ്ഥലത്തെ അഗ്നിനാളങ്ങളില്‍ സഹനമനുഭവിക്കുന്ന ആത്മാക്കളുടെ മദ്ധ്യസ്ഥനാണ് വിശുദ്ധ യൗസേപ്പിതാവ്. ജീവിതകാലത്ത് തന്നെ ആദരിക്കുകയും, സ്നേഹിക്കുകയും ചെയ്തിട്ടുള്ളവരുടെ മോചനത്തിനായി വിശുദ്ധന്‍ പ്രത്യേക സ്വാധീനം തന്നെ ചെലുത്തും. (പുരോഹിതനും ഗ്രന്ഥരചയിതാവുമായ ഫാ. ഫ്രാന്‍സിസ് സേവ്യര്‍ ലാസാന്‍സ്) #{red->n->n->വിചിന്തനം:}# മരണശയ്യയില്‍ കിടക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുക. അവര്‍ക്കായി ഈ പ്രാര്‍ത്ഥന ദിവസവും ചൊല്ലുക, “നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്റെ വളര്‍ത്തച്ഛനും, കന്യകാ മറിയത്തിന്റെ ജീവിത-പങ്കാളിയുമായ വിശുദ്ധ യൗസേപ്പിതാവേ, ഈ പകലോ, രാത്രിയിലോ മരിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കണമേ. ആമേന്‍.” നിരന്തരമായ പ്രാര്‍ത്ഥന നിമിത്തം അവര്‍ വിശുദ്ധ ആത്മാക്കളായി തീരും. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-03-17 00:00:00
KeywordsSaint Joseph, Purgatory, March 19, Saint jethrroth, ശുദ്ധീകരണസ്ഥലം, വിശുദ്ധ ജെത്രൂത്, eternal life, malayalam, pravachaka sabdam, latest malayalam christian updates, വിശുദ്ധ യൌസേപ്പ് പിതാവ്
Created Date2016-03-17 00:05:15