Contents

Displaying 861-870 of 24922 results.
Content: 989
Category: 1
Sub Category:
Heading: അധികാരത്തിലെത്തുന്നവരുടെ ഭാഷ ആധിപത്യത്തിന്റേതാകരുത്: കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി
Content: കൊച്ചി: അധികാരത്തിലേറുന്നവരുടെ ഭാഷ ആധിപത്യത്തിന്റേതാകരുതെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. വിനയത്തോടും എളിമയോടുമുള്ള ശുശ്രൂഷയായി അധികാരത്തെ കാണുകയാണു ഭരണകര്‍ത്താക്കള്‍ ചെയ്യേണ്ടതെന്നും കര്‍ദിനാള്‍ ഓര്‍മിപ്പിച്ചു. എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ ഓശാന ഞായര്‍ തിരുക്കര്‍മങ്ങളില്‍ മുഖ്യകാര്‍മികത്വം വഹിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. "ആധിപത്യം സ്ഥാപിക്കാന്‍ അധികാരത്തെ ഉപയോഗിക്കുന്നവരുടെ കാര്യത്തില്‍ കരുതല്‍ വേണം. കുതിരപ്പുറത്തേറി വന്ന് ആധിപത്യം സ്ഥാപിക്കാനല്ല, കഴുതപ്പുറത്തേറി വന്ന ക്രിസ്തുവിനെപ്പോലെ വിനീത വിധേയനാകാനാണ് ഓശാന തിരുനാള്‍ ഓര്‍മിപ്പിക്കുന്നത്. അധികാരം ശുശ്രൂഷ ചെയ്യാനുള്ള വിളിയാണ്. ദേവാലയത്തില്‍ ആര്‍പ്പുവിളിക്കുന്ന കുട്ടികളെക്കുറിച്ചു നിയമജ്ഞരും പ്രധാന പുരോഹിതരും ഇവര്‍ എന്താണു ചെയ്യുന്നതെന്നു പരാതിപ്പെടുന്നുണ്ട്. എട്ടാം സങ്കീര്‍ത്തനത്തിലെ രണ്ടാം വാക്യമാണ് ക്രിസ്തു ഇതിനു മറുപടിയായി പറയുന്നത്. 'ശത്രുക്കളെയും രക്തദാഹികളെയും നിശബ്ദരാക്കാന്‍ അവിടുന്നു ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും അധരങ്ങള്‍കൊണ്ടു സുശക്തമായ കോട്ടകെട്ടി, ഇന്നു സഭയ്‌ക്കെതിരായി ശത്രുക്കളും രക്തദാഹികളും ഉണ്ട്. ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ കൊലചെയ്ത് ഇല്ലാതാക്കാമെന്നു കരുതുന്നവരുമുണ്ട്." "എന്നാല്‍ രക്തദാഹികളുടെ ക്രൂരതകള്‍ക്ക് ഇരയാകുന്നവര്‍ ശിശുക്കള്‍ക്കു തുല്യം നിര്‍മലരാണ്. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ശുശ്രൂഷ മാത്രമാണു അവര്‍ ചെയ്യുന്നത്. അവരുടെമേല്‍ ഉയരുന്ന വധഭീഷണി ക്രിസ്തുവിനു നേരെ ഉയര്‍ന്നതിനു സദൃശമാണ്. ഇവരെല്ലാം ക്രിസ്തുവിനോടൊപ്പം ക്രൂശിക്കപ്പെടുന്നവരാണ്. യേശുവിനെ പ്രതി മരണം ഏറ്റുവാങ്ങുന്ന ഓരോരുത്തര്‍ക്കും ക്രിസ്തുവിന്റെ മരണത്തോടു ചേര്‍ന്നു മൂല്യമുണ്ട്. അവരുടെ മരണവും ക്രിസ്തുവിന്റെ മരണത്തോടൊപ്പം മനുഷ്യമനസാക്ഷിക്കു തിരുത്തല്‍ ശക്തിയാവണം. ശത്രുതയും കാലുഷ്യവും നാശം വിതയ്ക്കുന്നു. സ്‌നേഹവും കാരുണ്യവും സമാധാനം സംസ്ഥാപിക്കുന്നു." പിതാവ് വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. "ഓശാന ഞായറില്‍ യേശുക്രിസ്തു വിനയാന്വിതനായി, സമാധാനത്തിന്റെ രാജാവായി ജറുസലേം ദേവാലയത്തില്‍ പ്രവേശിച്ചു കച്ചവടക്കാരെയും ചൂഷകരെയും പുറത്താക്കി ദേവാലയം ശുദ്ധീകരിക്കുന്നു. യേശുവിന്റെ ശുദ്ധീകരണം സഭയിലും സമൂഹത്തിലും നിരന്തരം തുടരണം. ഇതിനായി ക്രിസ്തുവിനെ തന്നിലേറ്റിയ കഴുതയെപ്പോലെ നമ്മളും ക്രിസ്തുവാഹകരും വിനയാന്വിതരും സമാധാന സംസ്ഥാപകരുമാവേണ്ടതുണ്ടെന്നും" മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മിപ്പിച്ചു.
Image: /content_image/News/News-2016-03-20-19:25:05.jpeg
Keywords: Mar George Alanchery, Broadway Cathedral, Kerala, Holy week, Palm Sunday, ഓശാന ഞായര്‍
Content: 990
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പ് പിതാവിന്‍റെ വണക്കമാസം: ഇരുപത്തൊന്നാം തീയതി
Content: "യാക്കോബ് മറിയത്തിന്റെ ഭര്‍ത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളില്‍ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു" (മത്തായി 1:16). #{red->n->n-> വിശുദ്ധ യൗസേപ്പ് പിതാവ്- ക്രൈസ്തവര്‍ മാതൃകയാക്കേണ്ട വ്യക്തിത്വം}# വിശ്വാസം എന്ന് പറയുന്നതു ദൈവവുമായിട്ടുള്ള ഒരു അഭിമുഖവും പരിപൂര്‍ണ്ണമായ അര്‍പ്പണവുമാണ്. മാര്‍ യൗസേപ്പിന്‍റെ ജീവിതം ദൈവത്തിലുള്ള പരിപൂര്‍ണ്ണമായ വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും അര്‍പ്പണമായിരുന്നു. പ. കന്യകാമറിയവുമായുള്ള വിവാഹവും വിവാഹാനന്തരമുള്ള പരിപൂര്‍ണ്ണ വിരക്തമായ ജീവിതവും യൌസേപ്പ് പിതാവിന്‍റെ അനിതരസാധാരണമായ വിശ്വാസത്തിന്‍റെ സാക്ഷ്യമായിരിന്നു. മാര്‍ യൗസേപ്പ് അദ്ദേഹത്തിന്‍റെ ബാല്യകാലത്ത്‌ യഹൂദ പാരമ്പര്യത്തിലാണ് വളര്‍ത്തപ്പെട്ടത്. എന്നാല്‍ ക്രിസ്തീയ സഭയുടെ പ്രതിരൂപമായിരുന്നു നസ്രത്തിലെ തിരുക്കുടുംബം. പരിശുദ്ധ കന്യക, പരിശുദ്ധാത്മാവിനാല്‍ ദൈവകുമാരനെ ഗര്‍ഭം ധരിച്ച വിവരം ദൈവദൂതന്‍ അറിയിച്ചപ്പോള്‍ വിശുദ്ധ യൗസേപ്പ് പിതാവ് അംഗീകരിക്കുന്നത് അദ്ദേഹത്തിന്റെ പരിപൂര്‍ണ്ണമായ വിശ്വാസത്തിന്‍റെ അര്‍പ്പണത്തിലൂടെയാണ്. പിന്നീടുള്ള മാര്‍ യൗസേപ്പിന്‍റെ ജീവിത യാത്ര മുഴുവന്‍ പരിപൂര്‍ണ്ണമായ വിശ്വാസത്തിന്‍റെയും പ്രത്യാശയുടേയും സമര്‍പ്പണമായിരിന്നു. ബെത്ലഹെമില്‍ പിറന്ന ശിശു ദൈവത്തിന്‍റെ നിത്യവചനമാണെന്ന് അംഗീകരിച്ചു കൊണ്ട് വിശുദ്ധ യൗസേപ്പ്, ദിവ്യശിശുവിനെ ആരാധിച്ചു. പൗരസ്ത്യ വിജ്ഞാനികള്‍ ദിവ്യശിശുവിനെ ആരാധിക്കുമ്പോഴും വിശുദ്ധ യൗസേപ്പ് തന്‍റെ വിശ്വാസത്തിന്‍റെ പൂര്‍ണ്ണതയില്‍ യഹൂദന്‍മാരുടെ രാജാവിനെത്തന്നെ ദര്‍ശിച്ചു. ഹേറോദേസ് ദിവ്യകുമാരന്‍റെ ജീവന്‍ അപഹരിക്കുവാന്‍ പരിശ്രമിച്ച അവസരത്തില്‍ ശത്രുക്കളില്‍ നിന്ന്, ദിവ്യകുമാരനെ രക്ഷിക്കുവാന്‍ വിശ്വാസത്തിലും പ്രത്യാശയിലും അചഞ്ചലനാകാതെ അദ്ദേഹം മുന്നേറി.‍ ഈജിപ്തിലെ പ്രവാസ കാലത്ത് അജ്ഞാതമായ സ്ഥലത്ത് വിജാതീയരുടെ മദ്ധ്യത്തില്‍ ദൈവകുമാരനെ പരിരക്ഷിക്കുന്നതും നസ്രത്തിലേക്കുള്ള യാത്രയും അജ്ഞാതവാസവും വിശുദ്ധ യൗസേപ്പിന്‍റെ ദിവ്യകുമാരനിലുള്ള വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും അഗ്നിപരീക്ഷണ ഘട്ടങ്ങളായിരുന്നു. അവയെല്ലാം അതിജീവിച്ചു കൊണ്ട് അദ്ദേഹം വിശ്വാസപരവും പ്രത്യാശാപൂര്‍ണ്ണവുമായ തീര്‍ത്ഥയാത്ര പൂര്‍ത്തീകരിച്ചു. ആധുനിക ലോകത്തില്‍ മനുഷ്യന്‍റെ ജീവിത രീതികളും ക്രൈസ്തവ വിശ്വാസവും തമ്മില്‍ നിരവധി പൊരുത്തകേട് കാണാന്‍ സാധിക്കും. മാര്‍ യൗസേപ്പിനെ അനുകരിച്ച്, ജീവിതത്തിന്‍റെ വിവിധ മണ്ഡലങ്ങളില്‍ വിശ്വാസ ചൈതന്യത്തോടു കൂടി ക്രൈസ്തവര്‍ ജീവിക്കുമ്പോള്‍ മാത്രമേ നാം യഥാര്‍ത്ഥ ക്രിസ്ത്യാനികളാവുകയുള്ളൂ. ഇന്നത്തെ ക്രൈസ്തവരില്‍ പലരും നാമമാത്ര ക്രൈസ്തവരായിട്ടാണ് ജീവിക്കുന്നത്. എന്നാല്‍ വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ എല്ലാ ജീവിതാവസ്ഥകളെയും വീക്ഷിച്ചാല്‍ മാത്രമേ നമ്മുടെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെയും വെല്ലുവിളികളേയും നേരിടാന്‍ നാം പ്രാപ്തരാവുകയുള്ളൂ.‍ പ്രവൃത്തിയില്ലാത്ത വിശ്വാസം നിര്‍ജ്ജീവമാണല്ലോ" (വിശുദ്ധ യാക്കോബ്). #{red->n->n->സംഭവം}# ലിയോണ്‍സ് എന്ന നഗരത്തില്‍ ഒരു കുലീന കുടുംബത്തില്‍ ജനിച്ച ബാലന്‍ അതീവ ഭക്തനായി വളര്‍ന്നു. തന്‍റെ ജീവിതം ദൈവത്തിനായി അര്‍പ്പിക്കുവാനുള്ള അനുഗ്രഹത്താല്‍ പ്രചോദിതനായി അവന്‍ സന്യാസ ജീവിതം നയിക്കുവാന്‍ തീരുമാനിച്ചു. പക്ഷെ മാതാപിതാക്കന്‍മാര്‍ അതിന് അവനെ അനുവദിച്ചില്ല. അവന്‍ ഏറെ ദുഃഖിതനായി. ഇതേ തുടര്‍ന്നു അവന്‍ വളരെ മോശമായ രീതിയില്‍ ജീവിക്കാന്‍ തുടങ്ങി. ഒരു കാലത്ത് പുണ്യജീവിതം കഴിച്ച അവന്‍ ഞായറാഴ്ചകളില്‍ പോലും വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കുകൊള്ളാന്‍ കൂട്ടാക്കിയില്ല. അപ്പോഴാണ്‌ അവന്‍റെ മാതാപിതാക്കള്‍ക്ക് തങ്ങളുടെ തെറ്റായ നടപടികളെക്കുറിച്ച് ബോധ്യമുണ്ടായത്. മോശമായ ജീവിതത്തില്‍ നിന്ന്‍ പുത്രനെ നേര്‍വഴിക്കു തിരിക്കുവാന്‍, ഇടവക വികാരിയുടെ അഭ്യര്‍ത്ഥന അനുസരിച്ച് കുടുംബസമേതം പള്ളിയിലെത്തി മാര്‍ യൗസേപ്പിതാവിനോടു പ്രാര്‍ത്ഥിച്ചു. അവന്‍ ദിവസവും ദിവ്യബലിയില്‍ സഹായിച്ചിരുന്നതും മാര്‍ യൗസേപ്പിതാവിനു പ്രതിഷ്ഠിച്ചിരുന്നതുമായ അള്‍ത്താരയില്‍ ഇടവക വികാരി അര്‍പ്പിച്ച ദിവ്യപൂജയില്‍ പങ്കുചേര്‍ന്നു കുടുംബാംഗങ്ങളെല്ലാം പ്രസ്തുത യുവാവിനു വേണ്ടി യൗസേപ്പിതാവിന്‍റെ മാദ്ധ്യസ്ഥം അപേക്ഷിച്ചു. ദിവസങ്ങള്‍ കഴിയുന്നതിനു മുന്‍പു അവന്‍ മാനസാന്തരപ്പെട്ടു സുകൃത ജീവിതം കഴിക്കുവാനിടയായി. #{red->n->n->ജപം}# മാര്‍ യൗസേപ്പേ, അങ്ങ് അജയ്യമായ വിശ്വാസത്തോടും അചഞ്ചലമായ പ്രത്യാശയോടും കൂടിയ ഒരു ജീവിതമാണല്ലോ നയിച്ചിരുന്നത്. ഞങ്ങളും ക്രിസ്തീയമായ വിശ്വാസത്തിലും പ്രത്യാശയിലും ഞങ്ങളുടെ ജീവിതം നയിക്കുവാന്‍ ആവശ്യമായ അനുഗ്രഹം നല്‍കണമേ. അനുദിനം ഞങ്ങളുടെ വിശ്വാസത്തെ വെല്ലുവിളിക്കുന്ന തത്വസംഹിതകളെയും പ്രതിസന്ധി ഘട്ടങ്ങളെയും അതിജീവിച്ചു കൊണ്ട് വിശ്വാസത്തിലും പ്രത്യാശയിലും മുന്നേറുവാന്‍ ഞങ്ങളെ പ്രാപ്തരാക്കുക. ദൈവത്തിലും ഈശോമിശിഹായിലുമുള്ള ഞങ്ങളുടെ വിശ്വാസത്തില്‍ ഞങ്ങള്‍ വളരട്ടെ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# ദിവ്യകുമാരന്‍റെ വളര്‍ത്തു പിതാവേ, ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Kx8VihwOqMi2OiHBngpjTK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/ChristianPrayer/ChristianPrayer-2016-03-21-07:22:36.jpg
Keywords: യൗസേപ്പുപിതാവിന്‍റെ വണക്കമാസം
Content: 991
Category: 1
Sub Category:
Heading: വിശുദ്ധവാരത്തിലെ ശുശ്രൂഷകൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ
Content: ഓശാന ഞായറിലെ ദിവ്യബലിക്കും പ്രദിക്ഷിണത്തിനും മുഖ്യ കാർമ്മികത്വം വഹിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധവാരത്തിലെ ശുശ്രൂഷൾക്ക് തുടക്കം കുറിച്ചു. "ദൈവത്തിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ എന്ന് പാടി കൊണ്ട് ജറുസലേമിലെ ജനങ്ങൾ ആഹ്ളാദത്തോടെ യേശുവിനെ എതിരേറ്റു. അതേ ആഹ്ളാദത്തോടെ ഒലീവ് ഇലകൾ വീശി നമുക്കും യേശുവിനെ എതിരേൽക്കാം. ജറുസലേമിലേക്ക് അദ്ദേഹം പ്രവേശിച്ചതു പോലെ, നമ്മുടെ നഗരങ്ങളിലേക്കും നമ്മുടെ ജീവിതങ്ങളിലേക്കും പ്രവേശിക്കുവാൻ അദ്ദേഹം ആഗ്രഹിക്കുന്നു." മാർപാപ്പ പറഞ്ഞു. "അത്യന്തം എളിമയോടെ ഒരു കഴുതപ്പുറത്ത് കയറിയാണ് അദ്ദേഹം ജറുസലേമിൽ പ്രവേശിക്കുന്നത്. അതേ എളിമയോടെ അദ്ദേഹം നമ്മുടെ ജീവിതത്തിലേക്കും പ്രവേശിക്കാൻ ആഗ്രഹിക്കുന്നു. ദൈവത്തിന്റെ നാമത്തിൽ നമ്മുടെ പാപങ്ങൾ ക്ഷമിച്ച് ദൈവവുമായി നമ്മെ യോജിപ്പിക്കാനായാണ് അവിടുന്ന് വരുന്നത്. ആഹ്ളാദിച്ച് ബഹളം കൂട്ടുന്ന കുട്ടികളെ നിശബ്ദരാക്കാൻ, ഫരീസേയർ യേശുവിനോട് ആവശ്യപ്പെടുന്നുണ്ട്. യേശുവിന്റെ മറുപടി ഇതായിരുന്നു: 'ഞാൻ നിങ്ങളോട് പറയുന്നു, അവർ നിശബ്ദരായാൽ, ഈ കല്ലുകൾ പോലും അഹ്ളാദാരവം പുറപ്പെടുവിക്കും.' യേശുവിന്റെ വരവിന്റെ സന്തോഷം കെടുത്താൻ ഒന്നിനുമായില്ല. അതുപോലെ, അദ്ദേഹം നമ്മിലേക്കിറങ്ങി വരുമ്പോഴുള്ള സന്തോഷം കെടുത്താൻ ഒന്നിനുമാകില്ല. മരണത്തിൽനിന്നും ഭയത്തിൽനിന്നും ദുഖത്തിൽനിന്നും മോചനം നൽകുന്നത് യേശുവാകുന്നു. വിശുദ്ധപൗലോസ് അപ്പോസ്തലൻ പറയുന്നതുപോലെ, കർത്താവ് നമുക്കു വേണ്ടി സ്വയം ഇല്ലാതായി, എളിയവരിൽ എളിയവനായി! ദൈവപുത്രനായല്ല, മനുഷ്യപുത്രനായാണ് യേശു നമ്മെ സേവിച്ചത്. ഒരു രാജാവായോ രാജകുമാരനായോ അല്ല അദ്ദേഹം നമ്മുടെയിടയിൽ വസിച്ചത്. നമ്മുടെ സേവകനായാണ്. യേശുവിന്റെ അനന്തസ്നേഹത്തിന്റെ ആദ്യ അടയാളം തന്റെ ശിഷ്യരുടെ പാദങ്ങൾ കഴുകുന്നതാണ്. യഥാർത്ഥ സ്നേഹം സേവനത്തിൽ അടിസ്ഥാനമിട്ടതാണ് എന്ന് സ്വന്തം പ്രവർത്തിയിലൂടെ അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു. പക്ഷേ, അത് ആരംഭം മാത്രമാണ്. പീഠനത്തിന്റെ സഹനത്തിൽ യേശു അപമാനിക്കപ്പെടുന്നു. മുപ്പതു വെള്ളിക്കാശിനു വേണ്ടി അദ്ദേഹം കച്ചവടം ചെയ്യപ്പെടുന്നു. സ്നേഹിതനായ ശിഷ്യൻ ഒരു ചുംബനത്തിലൂടെ അദ്ദേഹത്തെ ഒറ്റികൊടുക്കുന്നു. ശത്രുക്കൾക്കു മുമ്പിൽ പതറിപോയ ശിഷ്യർ അദ്ദേഹത്തെ ഉപേക്ഷിച്ച് കടന്നു കളയുന്നു. പ്രത്രോസ് മൂന്നു തവണ അദ്ദേഹത്തെ തള്ളിപ്പറയുന്നു. പരിഹാസവും അപമാനവും ഒപ്പം ശാരീരിക പീഠനവുമേറ്റ് അദ്ദേഹം പിടയുന്നു. തലയിലേറ്റിയ മുൾക്കിരീടം കൊണ്ടുണ്ടായ മുറിവുകളിൽ നിന്നുമൊഴുകിയ രക്തം മുഖത്തിലൂടെ ഒഴുകി, അദ്ദേഹത്തിന്റെ മുഖം രൂപം മാറുന്നു. മതമേധാവികളും അധികാരികളും യേശുവിനെ അധിക്ഷേപിക്കുന്നു. നീതിയില്ലാത്ത പാപിയായി അദ്ദേഹം മുദ്രകുത്തപ്പെടുന്നു. എന്നിട്ടും അദ്ദേഹത്തെ വിധിക്കാൻ ധൈര്യപ്പെടാതെ, പീലാത്തോസ് അദ്ദേഹത്തെ ഹേറോദ് രാജാവിന്റെയടുത്തേക്ക് അയക്കുന്നു. രാജാവ് യേശുവിനെ റോമൻ ഗവർണർക്ക് കൈമാറുന്നു. അദ്ദേഹത്തിന്റെ വിധിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരും തയ്യാറാകുന്നില്ല. കുറ്റവാളിയെ മോചിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ജനകൂട്ടവും യേശുവിനെതിരെ തിരിയുന്നു. അങ്ങനെ, യേശു കുരിശുമരണത്തിന് ഏൽപ്പിക്കപ്പെടുന്നു.രാജ്യദ്രോഹികൾക്കും കഠിന കുറ്റവാളികൾക്കും വിധിക്കാറുള്ള കുരിശുമരണം യേശുവിന് വിധിക്കപ്പെട്ടു. കർത്താവിനെ കുരിശിലേറ്റിയതിനു ശേഷവും പീഠനങ്ങൾ തുടരുന്നു. എന്നിട്ടും, തന്നെ ശിക്ഷിച്ചവർക്ക് അദ്ദേഹം മാപ്പ് കൊടുക്കുന്നു. പശ്ചാത്തപിക്കുന്ന കള്ളന് അദ്ദേഹം സ്വർഗ്ഗരാജ്യം വാഗ്ദാനം ചെയ്യുന്നു. നമ്മുടെയെല്ലാം പാപങ്ങൾ ഏറ്റെടുത്തു കൊണ്ട് അദ്ദേഹം നമ്മെ രക്ഷയിലേക്ക് നയിക്കുന്നു. അന്ധകാരത്തിനു മേൽ പ്രകാശം പരത്തി, മരണത്തിനു മേൽ ജീവിതം സ്ഥാപിച്ച്, വെറുപ്പിനു മേൽ സ്നേഹം ഉറപ്പിച്ച്, അദ്ദേഹം മനുഷ്യവർഗ്ഗത്തിന്റെ മോചനത്തിന് വഴിതെളിക്കുന്നു. ദൈവത്തിന്റെ വഴികൾ വ്യത്യസ്തമാണ്. മനുഷ്യനു വേണ്ടി ദൈവം സ്വയം ബലിയായി. നമുക്ക് പിന്തുടരാനുള്ള പാത അതാണ്. മറ്റുള്ളവരുടെ സേവനത്തിനു വേണ്ടിയുള്ള സമർപ്പണം. ആ വഴിയിലൂടെ നമുക്ക് മുന്നോട്ടു പോകാം. ഈ വിശുദ്ധവാരത്തിൽ ദൈവത്തിന്റെ സിംഹാസനമായ കുരിശിൽ കണ്ണുകൾ ഉറപ്പിച്ച് ത്യാഗത്തിലൂടെയുള്ള ആ സ്നേഹത്തെ പറ്റി നമുക്ക് ധ്യാനിക്കാം." മാർപാപ്പ പറഞ്ഞു.
Image: /content_image/News/News-2016-03-21-07:35:42.jpg
Keywords: holy week, pope francis
Content: 992
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ഇരുപത്തിരണ്ടാം തീയതി
Content: "ജോസഫ് നിദ്രയില്‍നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു" (മത്തായി 1:24). #{red->n->n-> മാര്‍ യൗസേപ്പിതാവ്- ഉപവിയുടെ പിതാവ്}# വിശുദ്ധിയുടെ സംഗ്രഹമെന്ന് പറയുന്നത് ദൈവസ്നേഹവും പരസ്നേഹവുമാണ്. നമ്മുടെ പിതാവ് മാര്‍ യൗസേപ്പില്‍‍ ഈ വിശുദ്ധി പൂര്‍ണ്ണതയില്‍ വിളങ്ങിയിരുന്നു. ദൈവത്തോടുള്ള അതീവ സ്നേഹത്താല്‍ പ്രേരിതനായി വി. യൗസേപ്പ് വിരക്തജീവിതം നയിച്ചു. ദിവ്യജനനിയുടെ വിരക്ത ഭര്‍ത്താവും ദൈവകുമാരന്‍റെ വളര്‍ത്തു പിതാവും എന്നുളള ദൗത്യനിര്‍വഹണത്തില്‍ അനുഭവിക്കേണ്ടി വരുന്ന എല്ലാവിധ ക്ലേശങ്ങളിലും ബുദ്ധിമുട്ടുകളിലും ആ സഹനത്തെ സ്വാഗതം ചെയ്യുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് വത്സലപിതാവില്‍ ഉജ്ജ്വലിച്ചിരുന്ന സ്നേഹം ഒന്ന് മാത്രമാണ്. പരിശുദ്ധ കന്യകാമറിയത്തോടും ഈശോ മിശിഹായോടുമുള്ള നിരന്തര സഹവാസം ദൈവസ്നേഹത്തില്‍ അനുനിമിഷം പുരോഗമിക്കുവാന്‍ സഹായകമായിരുന്നു. "നിങ്ങള്‍ ഭക്ഷിക്കുകയോ പാനം ചെയ്യുകയോ മറ്റെന്തെങ്കിലും ചെയ്യുന്നെങ്കില്‍ എല്ലാം ദൈവമഹത്വത്തിനു വേണ്ടി ചെയ്യുവിന്‍" എന്ന്‍ അപ്പോസ്തോല പ്രവര്‍ത്തകന്‍ ഉദ്ബോധിപ്പിക്കുന്നുണ്ടല്ലോ. അത് വിശുദ്ധ യൗസേപ്പ് പ്രാവര്‍ത്തികമാക്കി. അവിടുന്ന്‍ എല്ലാം മരിയാംബികയ്ക്കും ഈശോമിശിഹായ്ക്കും വേണ്ടിയാണ് ചെയ്തത്. വിശുദ്ധ യൌസേപ്പ് പിതാവ് തന്‍റെ ഓരോ പ്രവര്‍ത്തികളും ഈശോയോടു കൂടിയും ഈശോയിലും ഈശോയ്ക്കു വേണ്ടിയും ചെയ്തു. അത് ദൈവത്തിന് ഏറ്റവും സംപ്രീതിജനകമാണ്. വിശുദ്ധ യൗസേപ്പ് അദ്ദേഹത്തിന്‍റെ ജീവിത കാലത്ത് അസാധാരണ കൃത്യങ്ങളോ അത്ഭുതങ്ങളോ ഒന്നും പ്രവര്‍ത്തിച്ചില്ല. പക്ഷെ ദൈവജനനി കഴിഞ്ഞാല്‍ മനുഷ്യ വ്യക്തികളില്‍ ഏറ്റവും ഉന്നതമായ വിശുദ്ധി പ്രാപിച്ച വ്യക്തിയാണ് വല്‍സല പിതാവ്. വന്ദ്യപിതാവ്‌ ദൈവസ്നേഹത്തെ പ്രതിയാണ് എല്ലാം പ്രവര്‍ത്തിച്ചത്. ഈശോയോടും പരിശുദ്ധ കന്യകയോടുമുള്ള അദ്ദേഹത്തിന്റെ സ്നേഹം അതുല്യമായിരുന്നു. മാര്‍ യൗസേപ്പ്, തച്ചന്‍റെ ജോലിയാണ് ചെയ്തിരുന്ന പ്രിയ പിതാവ് ഉപജീവനമാര്‍ഗ്ഗമെന്നതിലുപരി സഹോദര സേവനമായിട്ടാണ് അദ്ദേഹമത് പരിഗണിച്ചിരിന്നത്. "പരോപകാരാര്‍ത്ഥമിദംശരീരം" എന്നുള്ള തത്വം മാര്‍ യൗസേപ്പ് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി. നമ്മുടെ പിതാവിന്‍റെ ദൈവസ്നേഹ തീക്ഷ്ണത നാമും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടിയിരിക്കുന്നു. ജീവിതാന്തസ്സിലെ ചുമതലകളുടെ നിര്‍വഹണവും നമ്മുടെ ജോലികളുമെല്ലാം ദൈവസ്നേഹത്തിലും സഹോദര സ്നേഹത്തിലും വളര്‍ന്നു വരുവാന്‍ നമ്മെ സഹായിക്കണം. മതപരമായ ജീവിതം കേവലം ബാഹ്യമായിട്ടുള്ള ആചാരാനുഷ്ഠാനങ്ങളില്‍ മാത്രമല്ല ഒതുങ്ങി നില്‍ക്കേണ്ടത്. അതിന്‍റെ അന്തസത്ത ദൈവത്തോടും സഹോദരങ്ങളോടുമുള്ള ക്രിയാത്മകമായ സ്നേഹമായിരിക്കണം. സഹോദരങ്ങളെ സ്നേഹിക്കുന്നതിലുള്ള പരാജയമാണ് ആധുനിക ലോകത്തിലെ തിന്മകളുടെയെല്ലാം നിദാനം. സ്നേഹം വൈകാരികമായിരിന്നിട്ട് കാര്യമില്ല. അത് വാക്കുകളുടെയും അസ്ഥിത്വത്തിന്‍റെയും ഭാവവും പ്രവര്‍ത്തനത്തിന്‍റെ ചൈതന്യവുമായി മാറണം. അതാണ്‌ ക്രിസ്തീയ വിശുദ്ധി. നിങ്ങള്‍ പരസ്പരം സ്നേഹിക്കുന്നതു കൊണ്ട് എന്‍റെ ശിഷ്യരാകുന്നു എന്ന്‍ ലോകം മനസ്സിലാക്കുമെന്നുള്ള മിശിഹായുടെ ദിവ്യവചസ്സുകള്‍ നമുക്ക് മാര്‍ഗ്ഗദര്‍ശനമാകേണ്ടതാണ്. #{red->n->n->സംഭവം}# വര്‍ഷങ്ങള്‍ക്കു മുമ്പ് ഇറ്റലിയുടെ തെക്ക് ഭാഗത്തുള്ള ഒരു ഗ്രാമത്തിലെ ഭവനത്തില്‍ നിന്ന് അര്‍ദ്ധരാത്രിയില്‍ ഒരു ദീനരോദനമുയര്‍ന്നു. ദരിദ്രയായ ആഗ്നസെന്ന എന്ന പിഞ്ചുബാലികയുടെ പിതാവിന് ഗുരുതരമായ രോഗം പിടിപെട്ട് മരണാസന്നനായി കിടക്കുകയാണ്. ബാലികയുടെ മാതാവ് നേരത്തെതന്നെ മരിച്ചിരുന്നു. ഏക ആലംബമായ പിതാവും വേര്‍പിരിഞ്ഞു പോകുമെന്ന ഭയം അവളെ ദുഃഖത്തിലാഴ്ത്തി. ബാലികയുടെ ശോക പൂര്‍ണ്ണമായ വിലാപം ശ്രവിച്ച ഒരു അയല്‍വാസി സ്ത്രീ അവിടെ വന്ന്‍ അവളെ ആശ്വസിപ്പിച്ചു അവര്‍ ജപമാല ചൊല്ലുവാന്‍ തുടങ്ങി. ഈ അവസരത്തില്‍ ദൈവാലയത്തില്‍ മണിനാദമുയര്‍ന്നു. കാരണമെന്താണെന്ന്‍ ബാലിക ചോദിച്ചതിന് ഇന്നു മാര്‍ യൗസേപ്പിതാവിന്‍റെ പെരുന്നാളാണെന്ന് സ്ത്രീ പ്രതിവചിച്ചു. ഉടനെതന്നെ ബാലിക മുട്ടിന്മേല്‍ നിന്ന് ഇങ്ങനെ പ്രാര്‍ത്ഥിച്ചു. "തിരുക്കുടുംബത്തിന്‍റെ പാലകനായ മാര്‍ യൗസേപ്പിതാവേ, എന്‍റെ പ്രിയപ്പെട്ട അപ്പച്ചന്‍റെ രോഗം മാറ്റി അപ്പച്ചനെ അനുഗ്രഹിക്കേണമേ." കണ്ണീരൊഴുക്കിക്കൊണ്ട് ആ പിഞ്ചു ബാലിക നടത്തിയ പ്രാര്‍ത്ഥനയ്ക്ക് ഫലമുണ്ടായി. രോഗിയില്‍ അല്പാല്പം ആശ്വാസം ദര്‍ശിക്കുവാന്‍ കഴിഞ്ഞു. ദിവസങ്ങളായി യാതൊന്നും കഴിക്കാതെ കിടന്ന ആ മനുഷ്യന്‍ ഭക്ഷണം കഴിച്ചു. പിറ്റേ ദിവസം അയാള്‍ക്ക് സ്വമകളോടോത്ത് യൗസേപ്പ് പിതാവിന്‍റെ തിരുന്നാളില്‍ ‍സംബന്ധിക്കുവാനുള്ള കഴിവും ശക്തിയും ഉണ്ടായി. പൂര്‍ണ്ണ വിശ്വാസത്തോടു കൂടി അര്‍പ്പിക്കുന്ന യാതൊരു പ്രാര്‍ത്ഥനയും ദൈവം തള്ളിക്കളയുകയില്ല. #{red->n->n->ജപം}# മാര്‍ യൗസേപ്പ് പിതാവേ, അങ്ങ് യഥാര്‍ത്ഥ ദൈവസ്നേഹത്തിന്‍റെയും പരസ്നേഹത്തിന്‍റെയും ഉത്തമനിദര്‍ശനമാണ്. അങ്ങില്‍ ആശ്രയിക്കുന്നവരെ സഹായിക്കുവാന്‍ അവിടുന്ന്‍ സര്‍വ്വ സന്നദ്ധനാണല്ലോ. അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അവരെ സഹായിക്കുന്നതിലും തത്പരനായിരിക്കുന്നു. മനുഷ്യസേവനമായിരുന്നല്ലോ അവിടുത്തെ ജീവിതനിയമം. വന്ദ്യപിതാവേ, ദൈവത്തെ എല്ലാറ്റിലും ഉപരിയായി സ്നേഹിക്കുവാനും സഹോദരങ്ങളില്‍ മിശിഹായേത്തന്നെ ദര്‍ശിച്ച് അവരെ സ്നേഹിക്കുവാനും സേവിക്കുവാനും ഞങ്ങളെ പഠിപ്പിക്കണമേ. ക്രിസ്തീയ സ്നേഹത്തിന്‍റെ പ്രേഷിതരായി ഞങ്ങള്‍ ക്രിസ്തുവിന് സാക്ഷ്യം വഹിക്കട്ടെ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# ദൈവസ്നേഹം നിറഞ്ഞ വി. യൗസേപ്പേ, ഞങ്ങളെ സ്നേഹിക്കാന്‍ പഠിപ്പിക്കണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EomJaBuUkWx1jNNmG44rzG}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/ChristianPrayer/ChristianPrayer-2016-03-21-13:02:10.jpg
Keywords: യൗസേപ്പുപിതാവിന്‍റെ വണക്കമാസം
Content: 993
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ സംതൃപ്തി
Content: “കര്‍ത്താവേ അവിടുന്ന്‍ നീതിമാനാണ്, അവിടുത്തെ വിധികള്‍ നീതിയുക്തവുമാണ്” (സങ്കീര്‍ത്തനങ്ങള്‍ 119:137) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-22}# ദൈവ സന്നിധിയിൽ എത്തിച്ചേരാൻ തീവ്രമായി ആഗ്രഹിക്കുമ്പോഴും "ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ തങ്ങളുടെ ഇഷ്ടങ്ങള്‍ ദൈവേഷ്ടത്തോടു പൂര്‍ണ്ണമായും ഐക്യപ്പെടുത്തികൊണ്ട്, അവന്റെ നന്മയില്‍ പങ്കാളികളാവുകയും ചെയ്തുകൊണ്ട്, അവരുടെ ഇപ്പോഴത്തെ അവസ്ഥയില്‍ പൂര്‍ണ്ണമായും സംതൃപ്തരായിക്കഴിയുന്നു. നമുക്ക്‌ ചിന്തിക്കുവാന്‍ കഴിയുന്നതിനുമപ്പുറം ശുദ്ധിയുള്ളവനാണ് ദൈവം. അശുദ്ധിയുടെ ഒരു തരിപോലും ഒരാത്മാവ് തന്നില്‍ കാണുകയാണെങ്കില്‍, ആ അശുദ്ധിയുമായി ദൈവസമക്ഷത്തേക്ക് പോകുന്നതിനു പകരം ആയിരം നരകത്തില്‍ പതിക്കുവാനായിരിക്കും ആ ആത്മാവ്‌ ഇഷ്ടപ്പെടുക." ജെനോവയിലെ വിശുദ്ധ കാതറിൻ #{red->n->n->വിചിന്തനം:}# നമ്മുടെ സഹനങ്ങള്‍ തടവിലാക്കപ്പെട്ട ആത്മാക്കള്‍ക്കായി വാഗ്ദാനം ചെയ്യുവാന്‍ തയ്യാറാണോ? ആത്മശോധന ചെയ്യുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/3?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FPtifiKlmpRA0I05JBtRgp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-03-21-16:25:26.jpg
Keywords: ആത്മാക്കള്‍
Content: 994
Category: 6
Sub Category:
Heading: പാപവസ്ഥ നമ്മില്‍ വരുത്തുന്ന മാറ്റങ്ങള്‍
Content: "നമുക്ക് ഇറങ്ങിച്ചെന്ന് അവരുടെ ഭാഷ, പരസ്പരം ഗ്രഹിക്കാനാവാത്തവിധം ഭിന്നിപ്പിക്കാം" (ഉൽപ്പത്തി 11.7). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 22}# ബാബേൽ ഗോപുരത്തിലൂടെ സംഭവിച്ച പാപത്തിന്റെ അനന്തര ഫലം മാനവിക കുടുംബത്തിന്റെ തകർച്ചയാണ് എടുത്തു കാണിക്കുന്നത്. പാപത്തിന്റെ രഹസ്യത്തെ അല്ലെങ്കിൽ അതിന്‍റെ നിഗൂഢതയെ പറ്റി പഠിക്കുവാൻ ശ്രമിക്കുന്നവർക്ക് അതിന്റെ കാരണവും ഫലവും നിരാകരിക്കുവാനാകില്ല. മനുഷ്യനും ദൈവവും തമ്മിലുള്ള സുഗമമായ ബന്ധത്തിന് തടസ്സമെന്നത് പാപമാണ്. ഇതിനെ 'സൃഷ്ടി സൃഷ്ടാവിനെ അനുസരിക്കാതിരിക്കുക' എന്നു വിശേഷിപ്പിക്കാം. ഒരു രീതിയില്‍ പറഞ്ഞാല്‍ പാപവസ്ഥ ആത്മഹത്യാപരം ആണ്. പാപം ചെയ്യുക വഴി ദൈവത്തിനു കീഴ് വഴങ്ങാൻ അവൻ കൂട്ടാക്കുന്നില്ല. തന്മൂലം അവന്റെ ആന്തരികമായ സന്തുലിതാവസ്ഥ നഷ്ട്ടമാവുകയും അവന്റെയുള്ളിൽ മാനസിക സംഘർഷവും പ്രശ്നങ്ങളും ഉടലെടുക്കുകയും ചെയ്യുന്നു. ക്രമേണ അവനില്‍ മാറ്റമുണ്ടാകുന്നു. അവന്റെയുള്ളിൽ മറ്റുള്ളവരോടും, ഈ ലോകത്തോട്‌ തന്നെയും അമർഷം വളരുന്നു. ഇത് വസ്തുതാനിഷ്ഠമായ യാഥാര്‍ഥ്യമാണ്. ആത്മീയവും മാനസികവുമായ തലങ്ങളെ തളര്‍ത്താനും, ആന്തരികമായ സംഘർഷത്തിനു അടിമയാക്കാനും പാപാവസ്ഥ ഇടയാക്കുമെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. പാപത്തിന്റെ നിഗൂഢമായ ഈ രഹസ്യങ്ങള്‍ പലപ്പോഴും പ്രകടമായി കാണാറുണ്ട്. ജീവിതത്തോടുള്ള വെറുപ്പും തന്റെ സഹജീവികളോടുള്ള (അയൽക്കാർ) ഉള്ള സഹവർത്തിത്വത്തിലുണ്ടാകുന്ന വിള്ളലും ഇതിന് ഉദാഹരണമാണ്. നമ്മിലെ പാപവസ്ഥയുടെ ആഴം വ്യാപിക്കുന്നത് ഒരേ സമയം വ്യക്തിപരവും, സാമൂഹികപരവുമാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, 2.12.84) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/3?type=6 }}
Image: /content_image/Meditation/Meditation-2016-03-22-02:06:19.jpg
Keywords: പാപം
Content: 995
Category: 18
Sub Category:
Heading: അങ്കമാലി അതിരൂപത മതബോധനകേന്ദ്രം പുറത്തിറക്കിയ DVD കര്‍ദ്ദിനാള്‍ ആലഞ്ചേരി പ്രകാശനം ചെയ്തു
Content: അങ്കമാലി അതിരൂപത മതബോധനകേന്ദ്രം പുറത്തിറക്കിയ എലെയോസ് വീഡിയോ ഡി.വി.ഡികള്‍, വര്‍ക്കുബുക്കുകള്‍, അദ്ധ്യാപകസഹായി എന്നിവ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ആലഞ്ചേരി പ്രകാശനം ചെയ്തു. അതിരൂപത സഹായമെത്രാന്‍മാരായ മാര്‍ സെബാസ്റ്റ്യന്‍ അടയന്ത്രത്ത്, മാര്‍ ജോസ്സ് പുത്തന്‍വീട്ടില്‍, മോസിഞ്ഞോര്‍ സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, അതിരൂപതാ മതബോധന ഡയറക്ടര്‍ ഫാ. ജിമ്മി പൂച്ചക്കാട്, അസി. ഡയറക്ടര്‍ ഫാ. ജയിംസ് തൊട്ടിയില്‍, തുടങ്ങിയവര്‍ സന്നിഹിതരായിരിന്നു.
Image: /content_image/India/India-2016-03-22-03:00:59.JPG
Keywords: Mar George Alanchery, Catechism kerala, Angamaly Arch Diocese
Content: 996
Category: 1
Sub Category:
Heading: ലോക യുവജന സംഗമത്തെക്കുറിച്ച് ഓർമ്മപ്പെടുത്തിക്കൊണ്ട് ഫ്രാന്‍സിസ് മാർപാപ്പാ
Content: 1986 മുതല്‍ എല്ലാ ഓശാന ഞായറാഴ്ചകളിലും റോമില്‍ വെച്ച് ലോക യുവജന-ദിനത്തിന്റെ സ്മരണപുതുക്കുക പതിവാണ്. 2016ലെ ഓശാന ഞായര്‍ ദിവസം വിശുദ്ധ കുര്‍ബ്ബാനയുടെ സമാപനത്തിൽ, 31-മത്തെ ലോക യുവജന-ദിനത്തെ പറ്റി ഫ്രാന്‍സിസ് പാപ്പാ സംസാരിച്ചു. 1987 മുതല്‍ അന്താരാഷ്ട്രീയ തലത്തിലുള്ള നിരവധി ലോക യുവജനദിന സംഗമങ്ങള്‍ നടത്തപ്പെട്ടിട്ടുണ്ട്, പ്രത്യേകിച്ച് ജൂലൈ മാസത്തില്‍. ഈ വരുന്ന ജൂലൈയില്‍ ക്രാക്കോവില്‍ വെച്ച് നടത്തപ്പെടുന്ന ലോക യുവജന സംഗമത്തെക്കുറിച്ച് സെന്റ്‌ പീറ്റേഴ്സ് സ്കൊയറില്‍ തടിച്ചു കൂടിയിരുന്ന വിശ്വാസികളോടായി ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു “ജൂലൈ അവസാനത്തില്‍ ക്രാക്കോവില്‍ വെച്ച് നടത്തപ്പെടുന്ന ലോക യുവജന സംഗമത്തോട് കൂടി ഈ വർഷത്തെ ലോക യുവജന-ദിന ആഘോഷം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തും. 'കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ക്ക് കരുണ ലഭിക്കും' (മത്തായി 5:7) എന്നതായിരിക്കും പ്രധാന ചിന്താവിഷയം” “ലോക യുവജന ദിനങ്ങളുടെ സ്ഥാപകനായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ നാടായ ക്രാക്കോവിലേക്ക് നിങ്ങളില്‍ നിന്നും നിരവധിപേര്‍ വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ തീര്‍ത്ഥാടനത്തിന്റെ അവസാന തയ്യാറെടുപ്പുകള്‍ നമുക്ക് അദ്ദേഹത്തിന്റെ മദ്ധ്യസ്ഥതയിലേക്ക് സമര്‍പ്പിക്കാം. കാരുണ്യ വര്‍ഷത്തിന്റെ പാശ്ചാത്തലത്തിലായിരിക്കും, ആഗോള സഭാതലത്തിലുള്ള യുവജനങ്ങളുടെ ഈ വാര്‍ഷികാഘോഷം നടത്തപ്പെടുക” പാപ്പാ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2016-03-22-03:04:59.jpg
Keywords: palm sunday, world youth day
Content: 997
Category: 1
Sub Category:
Heading: ക്യൂബയിലെ കര്‍ദ്ദിനാളുമായി പ്രസിഡന്റ് ഒബാമയുടെ കൂടിക്കാഴ്ച
Content: ഇക്കഴിഞ്ഞ മാര്‍ച്ച് 20ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ ക്യൂബയിലെ, ഹവാനയിലെ കര്‍ദ്ദിനാളായ ജൈമെ ഒര്‍ട്ടേഗ അലാമിനോയുമായി കൂടിക്കാഴ്ച നടത്തി. അമേരിക്കയും ക്യൂബയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ പുനരാരംഭിക്കുന്നതില്‍ കര്‍ദ്ദിനാള്‍ ഒര്‍ട്ടേഗ വളരെ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന്‍ വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ 90 വര്‍ഷത്തിനിടക്ക് ക്യൂബയില്‍ ഇത്തരത്തില്‍ ഒരു സന്ദര്‍ശനം നടത്തുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് ബറാക്ക് ഒബാമ. കാസ്ട്രോയുടെ നേതൃത്വത്തിലുള്ള ഭരണകൂടം അധികാരത്തില്‍ വന്നതിനെ തുടര്‍ന്നാണ്‌ അമേരിക്കയും, ക്യൂബയും തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ വഷളായത്. ബന്ധങ്ങള്‍ പുനസ്ഥാപിച്ചതിനു മാസങ്ങള്‍ക്ക് ശേഷമായിരുന്നു ഒബാമയുടെ ക്യൂബന്‍ സന്ദര്‍ശനം. ഈ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ പുനസ്ഥാപിക്കുന്നതില്‍ ഫ്രാന്‍സിസ് പാപ്പാക്കൊപ്പം കര്‍ദ്ദിനാള്‍ ഒര്‍ട്ടേഗയും പ്രവര്‍ത്തിച്ചിരുന്നു.
Image: /content_image/News/News-2016-03-22-03:09:43.jpg
Keywords: obama meets cardinal in cuba, pravachaka sabdam
Content: 998
Category: 1
Sub Category:
Heading: ഇൻസ്റ്റാഗ്രാമിൽ ചേർന്ന ഫ്രാൻസിസ് മാർപാപ്പക്ക് 1.6 മില്ല്യൻ ഫോളോവേർസ്
Content: ചിത്രങ്ങൾ ഷെയർ ചെയ്യുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ 'ഫ്രാൻസിക്കസ് (franciscus)' എന്ന പേരിൽ ഫ്രാൻസിസ് മാർപാപ്പ തുറന്ന അക്കൗണ്ടിൽ 1.6 മില്ല്യൻ ഫോളോവേർസ്. ഇൻസ്റ്റാഗ്രാമിൽ ആദ്യം പോസ്റ്റ് ചെയ്തത് അദ്ദേഹം പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന ഒരു ചിത്രമാണ്. തുടർന്ന് "എനിക്കു വേണ്ടി പ്രാർത്ഥിക്കുക" എന്ന സന്ദേശവും കാണാം. മാർപാപ്പയെ ഇൻസ്റ്റാഗ്രാമിലേക്ക് സ്വാഗതം ചെയ്തു കൊണ്ടുള്ള സന്ദേശം ഫെയ്സ് ബുക്ക് CEO മാർക്ക് സൂക്ക് ബർഗ് പോസ്റ്റ് ചെയ്തു. പിന്നീടുള്ള മണിക്കൂറുകളിൽ കൂടുതൽ ചിത്രങ്ങളും സന്ദേശങ്ങളും പ്രത്യക്ഷപ്പെട്ടു. കരുണയുടെ സന്ദേശവുമായി ഒരു വീഡിയോ കൂടി പോസ്റ്റ് ചെയ്തിട്ടുണ്ട്. വത്തിക്കാന്റെ വാർത്താവിനിമയ വിഭാഗമാണ് പിതാവിനു വേണ്ടി ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. ഫെയ്സ് ബുക്ക് CEO സൂക്ക് ബർഗിന്റെ സ്വാഗത സന്ദേശത്തിൽ എഴുതിയിരിക്കുന്നു: "ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഇൻസ്റ്റാഗ്രാമിലേക്ക് സ്വാഗതം! പിതാവിന്റെ എളിമയും കരുണയും ഏത് മത വിശ്വാസത്തിലുള്ളവർക്കും പ്രചോദനം നൽകുന്നതാണ്. മാർപാപ്പയെ ഫോളോ ചെയ്യുന്നതു വഴി കരുണ, നീതി, സമത്വം എന്നീ വിഷയങ്ങളെ പറ്റിയുള്ള അദ്ദേഹത്തിന്റെ സന്ദേശങ്ങൾ കൂടുതലായി ഷെയർ ചെയ്യാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു." ട്വിറ്ററിൽ ഇപ്പോൾ തന്നെ ഫ്രാൻസീസ് മാർപാപ്പയ്ക്ക് @Pontifex എന്ന അക്കൗണ്ടും അതിൽ 27 ലക്ഷം ഫോളോവേഴ്സുമുണ്ട്. 20 ലക്ഷത്തിൽ കൂടുതൽ ഫോളോവേഴ്സുള്ള മറ്റുള്ളവരിൽ US പ്രസിഡന്റ് ഒബാമ, പോപ് സ്റ്റാർ ജസ്റ്റിൻ ബീബർ എന്നിവർ ഉൾപ്പെടുന്നു. 'ദൈവത്തിന്റെ കരുണയും സാന്ത്വനവും പങ്കുവെയ്ക്കാനുള്ള ഒരു യാത്രയാണ് താൻ ഇൻസ്റ്റാഗ്രാമിൽ തുടങ്ങുന്നത്' എന്ന് ട്വിറ്ററിൽ അദ്ദേഹം രേഖപ്പെടുത്തി. ചിത്രങ്ങളിലൂടെ പിതാവിന്റെ ചിന്തകളും പ്രവർത്തികളും ലോകവുമായി പങ്കുവെയ്ക്കലാണ് തങ്ങൾ ഉദ്ദേശിക്കുന്നത് എന്ന് വത്തിക്കാന്റെ വാർത്താവിനിമയ വിഭാഗം പ്രീഫെക്ട് ഡാറിയോ വി ഗാനോ പറഞ്ഞു. കഴിഞ്ഞ മാസം, ഇൻസ്റ്റാഗ്രാമിന്റെ മേധാവി കെവിൻ സിസ്റ്റോറം വത്തിക്കാനിൽ വെച്ച് മാർപാപ്പായുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. 2014-ലെ ലോക വാർത്താവിനിമയ ദിനത്തിൽ ഇന്റർനെറ്റിനെ "ദൈവത്തിന്റെ ദാനം" എന്നാണ് പിതാവ് വിശേഷിപ്പിച്ചത്. {{ഇൻസ്റ്റാഗ്രാമിലൂടെ ഫ്രാൻസിസ് മാർപാപ്പയെ follow ചെയ്യുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക -> https://www.instagram.com/franciscus/?hl=en }}
Image: /content_image/News/News-2016-03-22-03:33:43.jpg
Keywords: pope francis instagram, pravachaka sabdam