Contents

Displaying 891-900 of 24922 results.
Content: 1019
Category: 1
Sub Category:
Heading: അഭയാർത്ഥികളുടെയും, അന്യമതസ്തരുടെയും, സ്ത്രീകളുടെയും കാലുകൾ കഴുകിക്കൊണ്ട് മാർപാപ്പ ക്രിസ്തുവിന്റെ സന്ദേശം ലോകത്തോട്‌ പ്രഘോഷിച്ചു
Content: പെസഹാ വ്യാഴാഴ്ച്ച ഫ്രാൻസിസ് മാർപാപ്പ അഭയാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും പാദങ്ങൾ കഴുകി ദിവ്യബലിയർപ്പിച്ചു. പങ്കെടുത്തവരും കണ്ടുനിന്നവരും ഒരേ പോലെ വികാരഭരിതരായ നിമിഷങ്ങളായിരുന്നു അവ. കാൽകഴുകൽ ശുശ്രൂഷയിൽ പങ്കെടുത്തവരിൽ നാലുപേർ ക്രൈസ്തവരും, മൂന്നു സ്ത്രീകൾ കോപ്ടിക് ഓർത്തോഡക്സ് ക്രൈസ്തവരും മൂന്നുപേർ മുസ്ലീങ്ങളും ഒരാൾ ഹിന്ദുവും ആയിരുന്നു. ശുശ്രൂഷയിൽ പങ്കെടുത്ത പലരുടെയും കണ്ണു നിറയുന്നത് കാണാമായിരുന്നു. "ഏതു കാലത്തും അക്രമത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുന്നവർ ഉണ്ടായിട്ടുണ്ട്. യേശുവാണ്, യേശു മാത്രമാണ് സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും വഴി നമുക്ക് കാണിച്ചു തന്നത്." വ്യാഴാഴ്ച്ചയിലെ കാൽകഴുകൽ ശുശ്രുഷ പൂർത്തിയാക്കി കൊണ്ട് പിതാവ് പറഞ്ഞു. "രണ്ടായിരം വർഷങ്ങൾക്കു മുമ്പ് യേശു ചെയ്തതുപോലെ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകി. അതു വഴി നമ്മൾ യേശു ഉപദേശിച്ചു തന്ന സാഹോദര്യം പ്രാവർത്തികമാക്കുകയാണ് ചെയ്യുന്നത്." "നാം പല വംശങ്ങളിൽപ്പെടുന്നവരാണ്; പല മതങ്ങൾ; പല സംസ്ക്കാരങ്ങൾ; പക്ഷേ, നാമെല്ലൊം സഹോദരരാണ്, നമ്മൾ സമാധാനത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ്." "നിങ്ങൾക്കോരോരുത്തർക്കും പറയാൻ ഓരോ കഥകളുണ്ട്. നി ങ്ങളുടെ വേദനകൾ, കുരിശുകൾ, എല്ലാം വ്യത്യസ്ഥമായിരിക്കാം. പക്ഷേ. അതിനെല്ലാമുപരിയായി, നാമെല്ലാം സഹോദരരാണ് എന്ന് നമ്മൾ അറിയുന്നു." റോമിനടുത്തുള്ള 'Reception Center for Asylum Seekers' എന്ന സ്ഥാപനത്തിൽ അഭയം തേടിയെത്തിയിരിക്കുന്ന 900- ത്തോളം കുടിയേറ്റക്കാരോടും അഭയാർത്ഥികളോടും സംസാരിക്കുകയായിരുന്നു അദ്ദേഹം. അവരിൽ കൂടുതലും മുസ്ലീങ്ങളായിരുന്നു. ക്രൈസ്തവരായിട്ടുണ്ടായിരുന്നവരിൽ അധികവും അകത്തോലിക്കരായിരുന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ പറയുന്ന കാലുകഴുകൽ കർമ്മത്തിലെ രണ്ട് പ്രവർത്തികൾ അദ്ദേഹം വിവരിച്ചു. ഒന്നാമത്തേത് ഗുരു ശിഷ്യരുടെ മുമ്പിൽ നമിക്കുന്നതാണ്; യേശു ശിഷ്യരുടെ പാദങ്ങൾ കഴുകുന്നു. രണ്ടാമത്തെ സംഭവം യൂദാസിന്റേതാണ്. അക്രമികളിൽ നിന്നും മുപ്പതു വെള്ളിക്കാശ് കൈപറ്റി തന്റെ ഗുരുവിനെ ഒരു ചുംബനത്തിലൂടെ ഒറ്റികൊടുക്കുന്ന യൂദാസ്. ഈ രണ്ടു പ്രവർത്തികൾ നാം ഇപ്പോളും എല്ലായിടത്തും കണ്ടു കൊണ്ടിരിക്കുകയാണ്. ക്രൈസ്തവർ, മുസ്ലീങ്ങൾ, ഹിന്ദുക്കൾ എല്ലാവരും സഹോദരരാണ്. അവർ സമാധാനത്തിൽ കഴിയാൻ ആഗ്രഹിക്കുന്നു. രണ്ടാമത്തെ വിഭാഗം യൂദാസിന്റേതാണ്. സമാധാനം ആഗ്രഹിക്കാത്തവരാണവർ. രാജ്യങ്ങളിലെ സമാധാനം തകർക്കുന്നവരാണവർ. പക്ഷേ, യൂദാസ് ഒറ്റയ്ക്കല്ല. യൂദാസിനു പിറകിൽ ആളുകളുണ്ട്. യൂദാസിന് പണം കൊടുക്കുന്ന, അയാളെ പ്രേരിപ്പിക്കുന്ന, അക്രമികൾ. അതുപോലെ തന്നെ, രാജ്യങ്ങളിലെയും നഗരങ്ങളിലെയും അക്രമങ്ങൾക്കു പിന്നിൽ ആളുകളുണ്ട്. ആയുധം നിർമ്മിക്കുന്നവർ, ആയുധക്കടത്തുകാർ, അവർക്കു വേണ്ടത് സമാധാനമല്ല, രക്തമാണ്. അവർക്കു വേണ്ടത് സാഹോദര്യമല്ല, യുദ്ധമാണ്. മറ്റുള്ളവർക്ക് സേവനം ചെയ്യുന്ന യേശുവും, മറ്റുള്ളവരുടെ രക്തത്തിന് വിലപേശുന്ന ജൂഡാസും തമ്മിലുള്ള വ്യത്യാസം നാം മനസിലാക്കണം. നമ്മുടെ ജീവിതത്തിൽ സാഹോദര്യം പ്രാവർത്തികമാക്കാൻ അദ്ദേഹം ശ്രോതാക്കളോട് ആവശ്യപ്പെട്ടു. "അത് ലോകം മുഴുവൻ വ്യാപിക്കട്ടെ," മാർപാപ്പ പ്രാർത്ഥിച്ചു.
Image: /content_image/News/News-2016-03-26-03:58:49.jpg
Keywords: holy thursday 2016, pope francis washing the feet
Content: 1020
Category: 19
Sub Category:
Heading: ജീർണ്ണിക്കാത്ത ശരീരവുമായി നമ്മുടെ കർത്താവ് നിശ്ശബ്ദതയിൽ പ്രവർത്തിക്കുന്നു
Content: ദുഃഖശനിയാഴ്ച വലിയൊരു നിശ്ശബ്ദതയും വലിയൊരു പ്രശാന്തതയും ഭൂമിയെ ഭരിക്കുന്നു. കാരണം- നമ്മുടെ രാജാവ് ഉറങ്ങുന്നു. ഭൂമി വിറയ്ക്കുകയും നിശ്ചലമാവുകയും ചെയ്തു; കാരണം- ദൈവം ശരീരത്തില്‍ ഉറങ്ങുകയും ലോകാരംഭം മുതല്‍ ഉറങ്ങിയവരെ ഉണര്‍ത്തുകയും ചെയ്തു. യേശു എല്ലാ മനുഷ്യരേയും പോലെ മരണം അറിയുകയും മൃതരുടെ വാസസ്ഥലത്തുള്ളവരുമായി ഒന്നു ചേരുകയും ചെയ്തു. അവിടുന്ന്‍ അങ്ങോട്ടിറങ്ങി ചെന്നത് അവിടെ തടവിലാക്കപ്പെട്ടിരുന്ന ആത്മാക്കളോടു സുവിശേഷം പ്രസംഗിക്കുന്ന രക്ഷകനായിട്ടാണ്. അന്ധകാരത്തിലും മരണത്തിന്‍റെ നിഴലിലും വസിക്കുനവരെ സന്ദര്‍ശിക്കാന്‍ അവിടുന്ന്‍ ആഗ്രഹിച്ചു. കാണാതെ പോയ ആടിനെ എന്ന പോലെ അവിടുന്ന്‍ അവരെ അന്വേഷിച്ചു പോയി. അവിടുന്ന് അവരോട് പറഞ്ഞു "ഉറങ്ങുന്നവനേ എഴുന്നേല്‍ക്കൂ! ഞാന്‍ നിന്‍റെ ദൈവമാണ്. പാതാളത്തില്‍ തടവുകാരനായിരി‍ക്കാനല്ല ഞാന്‍ നിന്നെ സൃഷ്ടിച്ചത്. മരിച്ചവരില്‍ നിന്ന്‍ എഴുന്നേല്‍ക്കുക. മരണമടഞ്ഞവരുടെ ജീവനാണു ഞാന്‍." യേശു "മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ടു." എന്ന് പുതിയ നിയമം കൂടെക്കൂടെ പ്രസ്താവിക്കുമ്പോള്‍ അവിടുന്ന്‍ തന്‍റെ പുനരുത്ഥാനത്തിനു മുന്‍പു മൃതരുടെ വാസസ്ഥലത്ത് വസിച്ചു എന്ന കാര്യം വ്യക്തമാക്കുന്നു. അപ്പസ്തോലന്‍മാരുടെ വിശ്വാസപ്രമാണത്തില്‍ ക്രിസ്തുവിന്‍റെ പാതാളത്തിലേക്കുള്ള അവരോഹണവും മൂന്നാം ദിവസം മരിച്ചവരുടെ ഇടയില്‍ നിന്നുള്ള അവിടുത്തെ പുനരുത്ഥാനവും ഏറ്റു പറയുന്നു. മൃതനായ മിശിഹാ ഇറങ്ങിയ മൃതരുടെ വാസസ്ഥലത്തെ വിശുദ്ധ ഗ്രന്ഥം പാതാളം (Hell) എന്നാണ് വിളിക്കുന്നത്. ഹീബ്രൂ ഭാഷയില്‍ ഷിയോള്‍ (sheol) എന്നും ഗ്രീക്ക് ഭാഷയില്‍ ഹേദെസ് (Hades) എന്നുമാണ് ഈ സ്ഥലം അറിയപ്പെടുക. അവിടെയുള്ളവര്‍ക്ക് ദൈവദര്‍ശനം ലഭിക്കുന്നില്ല. ദുഷ്ടരായാലും നീതിമാന്മാരായാലും രക്ഷകനെ പ്രതീക്ഷിച്ചിരിക്കുമ്പോള്‍ എല്ലാ മൃതരുടെയും അവസ്ഥ ഇതാണ്. ഇപ്പറഞ്ഞ രണ്ടു കൂട്ടരുടെയും സ്ഥിതി ഒന്നുതന്നെയാണ് എന്നര്‍ത്ഥമില്ല. "അബ്രഹാത്തിന്‍റെ മടിയില്‍" സ്വീകരിക്കപ്പെട്ട ലാസര്‍ എന്ന ദരിദ്രന്‍റെ ഉപമയിലൂടെ യേശു ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. "അബ്രാഹത്തിന്‍റെ മടിയില്‍ തങ്ങളുടെ രക്ഷകനെ കാത്തിരുന്ന ഈ വിശുദ്ധാത്മാക്കളെ തന്നെയാണ് കര്‍ത്താവായ ക്രിസ്തു പാതാളത്തിലേക്കു ഇറങ്ങിയപ്പോള്‍ വിമുക്തരാക്കിയത്." ശപിക്കപ്പെട്ടവരെ മോചിപ്പിക്കാനോ ശാപസ്ഥലമായ പാതാളത്തെ നശിപ്പിക്കാനോ അല്ല; പിന്നെയോ തന്‍റെ മുന്‍പേ പോയ നീതിമാന്മാരെ വിമുക്തരാക്കാനാണ് അവിടുന്ന്‍ പാതാളത്തിലേക്ക് ഇറങ്ങിയത്. "മരിച്ചവരോടു പോലും സുവിശേഷം പ്രഘോഷിക്കപ്പെട്ടു." പാതാളത്തിലേക്കുള്ള ഇറക്കം രക്ഷയുടെ സുവിശേഷ ദൗത്യത്തിന്‍റെ പൂര്‍ണ്ണമായ നിറവേറ്റലാണ്. ഇത് യേശുവിന്‍റെ 'മെസ്സയാനിക' ദൗത്യത്തിന്‍റെ അന്തിമ ഘട്ടമാണ്. കാലത്തെ സംബന്ധിച്ചിടത്തോളം ചുരുങ്ങിയതെങ്കിലും അതിന്‍റെ യഥാര്‍ത്ഥ ഉള്ളടക്കത്തെ സംബന്ധിച്ചിടത്തോളം വളരെ വിപുലമായ ഒരു ഘട്ടമാണിത്. ക്രിസ്തുവിന്‍റെ വീണ്ടെടുപ്പ് കര്‍മ്മം എല്ലാ കാലങ്ങളിലെയും എല്ലാ സ്ഥലങ്ങളിലെയും എല്ലാ മനുഷ്യരിലേക്ക് വ്യാപിക്കുന്നു. കാരണം രക്ഷിക്കപ്പെടുന്നവരെല്ലാം വീണ്ടെടുപ്പില്‍ ഭാഗഭാക്കുകളാക്കപ്പെടുന്നു. "മരിച്ചവര്‍ ദൈവപുത്രന്‍റെ സ്വരം ശ്രവിക്കുന്നതിനും ശ്രവിക്കുന്നവര്‍ ജീവിക്കുന്നതിനും" വേണ്ടി ക്രിസ്തു മരണത്തിന്‍റെ അഗാധതയിലേക്ക് ഇറങ്ങിച്ചെന്നു. "ജീവന്‍റെ കര്‍ത്താവായ" യേശു മരണം വരിച്ചു കൊണ്ട്, മരണത്തിന്‍മേല്‍ അധികാരമുള്ളവനെ അതായത് പിശാചിനെ നശിപ്പിക്കുകയും, മരണ ഭീതിയാല്‍ ജീവിത കാലം മുഴുവനും ബന്ധനത്തിലായിരുന്നവരെ വിമോച്ചിപ്പിക്കുകയും ചെയ്തു. ഇനിമേല്‍ "മരണത്തിന്‍റെയും പാതാളത്തിന്‍റെയും താക്കോലുകള്‍" ഉത്ഥിതനായ ക്രിസ്തുവിന്‍റെ കൈയിലാണ്. അതുകൊണ്ട് " യേശുവിന്‍റെ നാമം കേള്‍ക്കുമ്പോള്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള എല്ലാ മുട്ടുകളും മടങ്ങുന്നു. യേശു യഥാര്‍ത്ഥത്തില്‍ മരിച്ചു എന്നും, നമുക്കു വേണ്ടിയുള്ള അവിടുത്തെ മരണം വഴി മരണത്തെയും "മരണത്തിന്മേല്‍ ആധിപത്യമുള്ള" പിശാചിനെയും കീഴടക്കി എന്നുമാണ്. "അവിടുന്ന്‍ പാതാളത്തിലേക്കിറങ്ങി" എന്ന പ്രയോഗത്തിലൂടെ വിശ്വാസപ്രമാണത്തില്‍ നാം ഏറ്റു പറയുന്നത്. മൃതനായ മിശിഹാ, മരിച്ചവരുടെ വാസസ്ഥലത്തേക്ക് ഇറങ്ങിച്ചെന്നു. അവിടുന്നു തനിക്കു മുന്‍പേ പോയ നീതിമാന്‍മാര്‍ക്കു വേണ്ടി സ്വര്‍ഗ്ഗത്തിന്‍റെ കവാടങ്ങള്‍ തുറന്നു. ദൈവത്തിന്റെ രക്ഷാകര പദ്ധതിയില്‍, തന്‍റെ പുത്രന്‍ "നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി മരിച്ചാല്‍" മാത്രം പോരാ അവിടുന്ന്‍ "മരണം മൂലമുണ്ടാകുന്ന വേര്‍പാടിന്‍റെ അവസ്ഥ രുചിച്ചറിയുക കൂടി വേണം" എന്നു നിശ്ചയിച്ചു. അതായത്, അവിടുന്ന്‍ കുരിശില്‍ വച്ചു പ്രാണന്‍ വെടിഞ്ഞ സമയത്തിനും മരിച്ചവരില്‍ നിന്നും ഉയിര്‍പ്പിക്കപ്പെട്ട സമയത്തിനും ഇടയില്‍ അവിടുത്തെ ആത്മാവിന് ശരീരത്തില്‍ നിന്നുണ്ടായ വേര്‍പാടിന്‍റെ അവസ്ഥ അനുഭവിക്കണമെന്നു അവിടുന്ന്‍ നിശ്ചയിച്ചു. മരണമടഞ്ഞ ക്രിസ്തുവിന്‍റെ അവസ്ഥ കബറിടത്തിന്‍റെയും പാതാളത്തിലേക്ക് ഇറങ്ങുന്നതിന്‍റെയും രഹസ്യമാണ്. അതു ക്രിസ്തു മര്‍ത്ത്യരക്ഷ പൂര്‍ത്തിയാക്കിയിട്ട് കബറിടത്തില്‍ ശയിച്ചുകൊണ്ട് ദൈവത്തിന്‍റെ മഹത്തായ സാബത്ത് വിശ്രമത്തെ പ്രകാശിപ്പിക്കുന്നതും പ്രപഞ്ചത്തിനു മുഴുവനും സമാധാനം കൊണ്ടുവരുന്നതുമായ ദുഃഖശനിയാഴ്ചയുടെ രഹസ്യമാണ്. #{red->n->n->ക്രിസ്തു തന്‍റെ ശരീരത്തോടു കൂടി കബറിടത്തിനുള്ളില്‍}# ഉയിര്‍പ്പിന് മുന്‍പുള്ള അവിടുത്തെ പീഡാസഹനവും, അവിടുത്തെ മഹത്വപൂര്‍ണ്ണവും ഉത്ഥിതമായ അവസ്ഥയും തമ്മില്‍ ബന്ധിപ്പിക്കുന്ന യഥാര്‍ത്ഥ കണ്ണിയാണ് ക്രിസ്തുവിന്‍റെ കബറിട വാസം. വിശുദ്ധ ഗ്രിഗറി (Nyssa) പറയുന്നതുപോലെ, മരണം വഴി ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍തിരിക്കപ്പെടുകയും പ്രകൃതിയുടെ അനിവാര്യമായ ക്രമം ലംഘിക്കാതിരിക്കുകയും ചെയ്യുന്നു. ഉത്ഥാനത്തിലൂടെ എല്ലാം ദൈവത്തിൽ പുന:സ്ഥാപിക്കപ്പെടുന്നു. അങ്ങനെ രണ്ടിന്‍റെയും അതിര്‍ത്തി അതായത് മരണത്തിന്‍റെയും ജീവന്‍റെയും അതിര്‍ത്തി നിര്‍ണ്ണയിക്കപ്പെടുന്നു. മനുഷ്യജീവിതത്തിന്റെ ഈ, രണ്ട് അവസ്ഥകളെയും ക്രിസ്തു തന്റെ കബറിട വാസത്തിലൂടെ ബന്ധിപ്പിക്കുന്നു. അപ്പോൾ തീർച്ചയായും ഒരു ചോദ്യമുയരാം- മരിച്ചു അടക്കപ്പെട്ട ക്രിസ്തുവിന്റെ ശരീരത്തിൽ ദൈവികത നില നിന്നിരുന്നുവോ? ഇതിന് ഡമാസ്കസിലെ വിശുദ്ധ യോഹന്നാൻ നല്കുന്ന വിശദീകരണം ഇപ്രകാരമാണ്. "മനുഷ്യനെന്ന നിലയില്‍ ക്രിസ്തു മരണം വരിച്ചപ്പോള്‍ അവിടുത്തെ വിശുദ്ധ ആത്മാവ്, നിമ്മല ശരീരത്തില്‍ നിന്ന് വേര്‍പെടുത്തപ്പെട്ടു. എന്നാല്‍ ദൈവികതയാകട്ടെ ഒന്നില്‍ നിന്നും അതായത് ആത്മാവില്‍ നിന്നോ ശരീരത്തില്‍ നിന്നോ വേര്‍തിരിക്കപ്പെട്ടില്ല. അതുകൊണ്ട് ഏക വ്യക്തി രണ്ടായി വിഭജിക്കപ്പെട്ടില്ല. ശരീരവും ആത്മാവും ഒരേസമയം ആദി മുതലേ വചനമാകുന്ന വ്യക്തിയില്‍ സ്ഥിതി ചെയ്തിരുന്നു. മരണത്തില്‍ അവ വിഭജിക്കപ്പെട്ടു എങ്കിലും അവ സ്ഥിതി ചെയ്തിരുന്ന വചനത്തില്‍ ഏക വ്യക്തിത്വത്തില്‍ രണ്ടും എന്നും നിലനിന്നിരുന്നു." കലറയിൽ അടക്കപ്പെട്ട ക്രിസ്തുവിന്‍റെ ശരീരത്തെപറ്റി വിശുദ്ധ ലിഖിതങ്ങൾ ഇപ്രകാരം പ്രസ്താവിക്കുന്നു- "അവിടുത്തെ പരിശുദ്ധന്‍ ജീര്‍ണിക്കാന്‍ അവിടുന്ന് അനുവദിക്കുകയില്ല" (സങ്കീ 16:10, അപ്പ 2:27). "അവന്‍ ജീവിക്കുന്നവരുടെ നാട്ടില്‍ നിന്ന് വിച്ഛേദിക്കപ്പെട്ടു" (എശയ്യ 53:8). ക്രിസ്തുവിന്‍റെ മരണം അവിടുത്തെ ഭൗമിക മാനുഷിക അസ്തിത്വത്തിനു അവസാനം കുറിച്ചു എന്ന അര്‍ത്ഥത്തില്‍ യഥാര്‍ത്ഥ മരണമായിരുന്നു. എന്നാല്‍ അവിടുത്തെ ശരീരം പുത്രന്‍ എന്ന വ്യക്തിയുമായി പുലര്‍ത്തിയിരുന്ന ഐക്യം മൂലം അത് മറ്റുള്ളവരുടേതു പോലുള്ള ഒരു മൃതശരീരമായിരുന്നില്ല. കാരണം മരണത്തിന് അതിനെ അധീനപ്പെടുത്തുവാന്‍ സാധ്യമായിരുന്നില്ല. "ദൈവിക ശക്തി ക്രിസ്തുവിന്‍റെ ശരീരത്തെ ജീര്‍ണിക്കലില്‍ നിന്നും സംരക്ഷിച്ചു" എന്ന് വിശുദ്ധ തോമസ്‌ അക്വീനാസ് പറയുന്നു. "മൂന്നാം ദിവസം" സംഭവിച്ച ക്രിസ്തുവിന്‍റെ പുനരുത്ഥാനം ഇതിന്‍റെ തെളിവായിരുന്നു. കാരണം ശാരീരികമായ ജീര്‍ണിക്കല്‍ മരണത്തിനുശേഷം നാലാം ദിവസം തുടങ്ങുന്നതായി കരുതപ്പെട്ടിരുന്നു. #{red->n->n->ക്രിസ്തുവിനോടുകൂടെ സംസ്ക്കരിക്കപ്പെട്ടവര്‍}# മാമ്മോദീസയുടെ ആദിമവും പൂര്‍ണ്ണവുമായ രൂപം വെള്ളത്തില്‍ മുങ്ങലാണ്. ഇത്, പുതിയ ജീവിതത്തിനായി ക്രിസ്തുവിനോടോപ്പം (പാപത്തിനു) മരിക്കുന്ന ഒരു ക്രൈസ്തവന്‍ ക്രിസ്തുവിനോടോപ്പം തന്നെ കബറിടത്തിലേക്ക് ഇറങ്ങുന്നതിനെ സൂചിപ്പിക്കുന്നു. "അതുകൊണ്ട് മാമ്മോദീസാ വഴി നാം അവനോടുകൂടെ മരണത്തിലേക്ക് സംസ്ക്കരിക്കപ്പെട്ടു. പിതാവിന്‍റെ മഹത്വത്താല്‍ മിശിഹാ മരിച്ചവരില്‍ നിന്ന്‍ ഉയിര്‍പ്പിക്കപ്പെട്ടതു പോലെ നാമും ഒരു പുതിയ ജീവിതം നയിക്കുന്നതിന് വേണ്ടിയാണിത്." മിശിഹാ കബറിടത്തില്‍ ആയിരുന്ന വേളയില്‍ അവിടുത്തെ ദൈവിക വ്യക്തി അവിടുത്തെ ആത്മാവും ശരീരവും മരണം വഴി പരസ്പരം വേര്‍തിരിക്കപ്പെട്ടിരുന്നെങ്കിലും അവയെ അവിരാമം ആദാനം ചെയ്തിരുന്നു. ഇക്കാരണത്താല്‍ മൃതനായ ക്രിസ്തുവിന്‍റെ ശരീരം "ജീര്‍ണിച്ചില്ല." (അപ്പ 13:37). ജീർണ്ണിക്കാത്ത ശരീരവുമായി നമ്മുടെ കർത്താവ് നിശ്ശബ്ദതയിൽ പ്രവർത്തിക്കുന്നു. ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതുപോലെ "ദുഃഖശനിയാഴ്ച ദൈവത്തിന്റെ നിശ്ശബ്ദതയുടെ ദിവസമാണ്. കല്ലറയിലടക്കപ്പെടുന്ന യേശു മനുഷ്യകുലത്തിന്റെ പൊതുവായ അന്ത്യത്തിൽ പങ്കുചേരുകയാണ്. സാധ്യമായ വിധത്തിൽ ഈ ദിവസം നമുക്ക് നിശബ്ദമായി ആചരിക്കാം. നിശബ്ദമായ പ്രാർത്ഥനയോടെ നമുക്ക് ഉയിർത്തെഴുന്നേൽപ്പിനായി കാത്തിരിക്കാം." (Originally Published On 15/04/2017)
Image: /content_image/News/News-2016-03-26-02:53:43.jpg
Keywords: ദുഃഖവെള്ളി, വിശുദ്ധവാര
Content: 1021
Category: 6
Sub Category:
Heading: പരിശുദ്ധ അമ്മയ്ക്ക് പുതിയ മകനെ നല്കിയ യേശു
Content: "യേശു, തന്റെ അമ്മയും താന്‍ സ്‌നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകന്‍" (യോഹ 19:26). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 26}# തന്റെ മരണശേഷം പരിശുദ്ധ അമ്മ ഒറ്റപെട്ടു പോകരുത് എന്ന് യേശു ആഗ്രഹിച്ചിരിന്നുയെന്നാണ് ഈ വചനം അര്‍ത്ഥമാക്കുന്നത്. അമ്മയോടുള്ള ഈശോയുടെ കരുതൽ ഇവിടെ ദര്‍ശിക്കാന്‍ സാധിയ്ക്കും. മൃദുലസ്നേഹത്തിന്റെയും മാതൃഭക്തിയുടെയും തരളിതമായ ഒരു പ്രകടനം ആയിരുന്നിത്. തന്റെ ഏറ്റം പ്രിയപ്പെട്ട ശിഷ്യന്റെ കയ്യിൽ തന്നെ യേശു, തന്റെ അമ്മയെ എൽപ്പിക്കുന്നു. അങ്ങനെ, യോഹന്നാനെ തന്റെ മകനെ പോലെ കരുതി സ്വീകരിക്കുവാൻ യേശു മറിയത്തിനു ഒരു പുതിയ മാതൃസ്ഥാനം ഏൽപ്പിക്കുന്നു. കുരിശിന്റെ മർമ പ്രധാനമായ സമയത്താണ് ആ എൽപ്പിക്കലിന്റെ പവിത്രത നിറഞ്ഞു നിൽക്കുന്നത്. "സ്ത്രീയേ, ഇതാ, നിന്റെ മകന്‍" എന്ന വാക്കുകളുടെ പവിത്രതയെ പൂർണവും കൌദാശികവുമായ പ്രവർത്തി എന്ന് വിവരിക്കാം. ഇത് അർത്ഥമാക്കുക മറ്റൊന്നുമല്ല, കുടുംബ ബന്ധങ്ങൾക്ക്‌ അപ്പുറം മറിയം മനുഷ്യപുത്രനോട് ഒപ്പം ചേർന്നു സഹകരിച്ച് രക്ഷാകര സന്ദേശം പങ്കുവെച്ചുയെന്നാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 23.11.88) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/3?type=6 }}
Image: /content_image/Meditation/Meditation-2016-03-25-12:08:20.jpg
Keywords: പരിശുദ്ധ അമ്മ
Content: 1022
Category: 19
Sub Category:
Heading: ദുഃഖവെള്ളിയാഴ്ച എങ്ങനെ "നല്ല വെള്ളിയാഴ്ച" (GOOD FRIDAY) ആയി രൂപാന്തരപ്പെട്ടു? ഒരു വിചിന്തനം
Content: നമ്മില്‍ പലരും ആഴത്തില്‍ ചിന്തിക്കാത്ത ലോകചരിത്രത്തിലെ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന 4 ദിവസങ്ങളുണ്ട്. ലോകത്തിന് എന്തു മാറ്റങ്ങള്‍ ഉണ്ടായാലും, ഒരിക്കലും മാറ്റമുണ്ടാവാത്ത 4 ദിനങ്ങള്‍. നമ്മുടെ ദുഃഖ വെള്ളിയാഴ്ച ചിന്ത അതില്‍ നിന്ന് നമ്മുക്ക് ആരംഭിക്കാം. 1. മറിയം എന്ന ഗ്രാമീണ കന്യകയുടെ അടുത്ത് ഗബ്രിയേല്‍ ദൂതന്‍ "ദൈവത്തിന് ഒന്നും അസാദ്ധ്യമല്ല" എന്ന ദൂത് പറഞ്ഞപ്പോള്‍ "ഇതാ കര്‍ത്താവിന്‍റെ ദാസി. നിന്‍റെ വചനം പോലെ എന്നില്‍ നിറവേറട്ടെ" (ലൂക്കാ: 1:38) എന്നു മറുപടി നല്കി കൊണ്ട് സമ്പൂര്‍ണ്ണ സമര്‍പ്പണത്തിനായി തന്നെത്തന്നെ സമര്‍പ്പിച്ച 'പരിശുദ്ധ അമ്മയുടെ സമര്‍പ്പണ ദിനം'. 2. സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്‍റെ സദ്വാര്‍ത്തയായി പിള്ളക്കച്ച കൊണ്ട് പൊതിഞ്ഞ്, പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന, രക്ഷകനായ ക്രിസ്തു ജനിച്ചു വീണ ദിനം. തന്നെത്തന്നെ ശൂന്യനാക്കികൊണ്ട്, ദൈവമായുള്ള സമാനത വെടിഞ്ഞ്, ദാസന്‍റെ രൂപം സ്വീകരിച്ച് ആകൃതിയില്‍ മനുഷ്യന്‍റെ സാദൃശ്യത്തില്‍ പിറന്നു വീണ ദിനം. (ഫിലിപ്പി. 2:6-8) വചനം മാംസമായി നമ്മുടെ ഇടയില്‍ അവതരിച്ച ദിനം (യോഹ. 1:14). 3. നമ്മുടേയും ലോകം മുഴുവന്‍റേയും പാപങ്ങള്‍ക്ക് പരിഹാര ബലിയായി ദൈവത്തിന്‍റെ നിശ്ചിത പദ്ധതിയും (അപ്പ. 2:23) പൂര്‍വജ്ഞാനവുമനുസരിച്ച് യേശുക്രിസ്തു കുരിശില്‍ തല ചായ്ച്ച് ആത്മാവിനെ സമര്‍പ്പിച്ച് (യോഹ. 19:30) സാത്താന്‍റെ പ്രവൃത്തികളെ നശിപ്പിച്ച ദിവസം. 4. പാപത്തിന്‍റെ മേലും മരണത്തിന്‍റെ മേലും വിജയം ആഘോഷിച്ചു കൊണ്ട് യേശുക്രിസ്തു ഉത്ഥാനം ചെയ്ത ദിവസം (1 കൊറി.15:57). യഥാര്‍ത്ഥത്തില്‍ യേശുവിന്‍റെ മരണ ദിനം ദുഃഖത്തിന്‍റെ ദിവസമല്ല. തര്‍ജ്ജമയിലെ തെറ്റു കൊണ്ടോ ശുശ്രൂഷകളിലെ സംഗീത രീതികള്‍ കൊണ്ടോ ഈ ദിവസം നമുക്ക് ദുഃഖവെള്ളിയാഴ്ച ആയി മാറി. എന്നാല്‍ ഈ ദിനം നല്ല വെള്ളിയാഴ്ച ആണെന്നും അനുദിന ജീവിതത്തില്‍ പാപത്തിന്‍റെ മേലും പ്രലോഭനങ്ങളുടെ മേലും വിജയം ആഘോഷിക്കുവാന്‍ നമുക്ക് കരുത്തു നല്‍കുന്ന രക്ഷാകര ദിനം ആണെന്ന് തിരിച്ചറിയുമ്പോള്‍ നമ്മുടെ ക്രിസ്തീയ ജീവിതം അതിന്‍റെ സൗന്ദര്യത്തിലേക്ക് ഉയര്‍ത്തപ്പെടും. അതായത് കുരിശിലെ വിജയത്തിന്‍റെ പൊന്‍സുദിനമെന്ന്‍ ഈ ദിനത്തെ വിശേഷിപ്പിക്കാം. പേപ്പട്ടിയുടെ വിഷത്തിന് മരുന്നു കണ്ടുപിടിക്കാന്‍ നിരവധി യാതനകളിലൂടെ കടന്നു പോയി. മരുന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞനെപ്പോലെ, അമേരിക്ക കണ്ടുപിടിച്ച കൊളംബസ് താണ്ടിയ സംഘര്‍ഷങ്ങളേക്കാള്‍, കാലുകുത്തിയ ദിനത്തിന് ഏറെ പ്രാധാന്യം എന്നു പറയുന്നതു പോലെ, തീ പിടുത്തത്തില്‍ മാരകമായ ക്ഷതം പറ്റിയ കുഞ്ഞിനെ രക്ഷിച്ച അമ്മയുടെ സഹനത്തിനപ്പുറം ജീവിതം ആഘോഷിക്കുന്ന കുട്ടിയില്‍ ആനന്ദിക്കുന്നതു പോലെ, മാനവവംശത്തിന്‍റെ പാപമെന്ന മാരക വിഷത്തിന് ഒരേയൊരു അമൂല്യ ഔഷധമായി യേശുക്രിസ്തുവിന്‍റെ രക്തവും രക്ഷാകര ബലിയും ഉയര്‍ത്തപ്പെട്ടതിന്‍റെ സാഘോഷമാണ് ഓരോ "Good Friday"യും. "മരണത്തിന്‍റെ മേല്‍ അധികാരമുള്ള പിശാചിനെ തന്‍റെ മരണത്താല്‍ നശിപ്പിച്ച് മരണ ഭയത്തോടെ ജീവിതകാലം മുഴുവന്‍ അടിമത്തത്തില്‍ കഴിയുന്നവരെ രക്ഷിക്കുന്നതിനു വേണ്ടി" (ഹെബ്രാ. 2:15) സ്വര്‍ഗം വിട്ടിറങ്ങിയ ദൈവത്തിന്‍റെ വിജയ മുഹൂര്‍ത്തങ്ങളാണ് നാം അയവിറക്കേണ്ടത്. #{red->n->n-> സ്വര്‍ഗീയ പിതാവിന്‍റെ "മാസ്റ്റര്‍ പ്ലാന്‍" പൂവണിഞ്ഞ ദിനം}# സ്വന്തം ഛായയിലും സാദൃശ്യത്തിലും മെനഞ്ഞെടുത്ത മനുഷ്യനെ വീണ്ടെടുക്കുവാന്‍ സ്വര്‍ഗീയ പിതാവിന്‍റെ ഹൃദയത്തില്‍ ഉടലെടുത്ത പദ്ധതിയുടെ നിറവേറലാണ് ഓരോ "Good Friday" യും. "ദൈവത്തിന്‍റെ നിശ്ചിത പദ്ധതിയും പൂര്‍വജ്ഞാനവും അനുസരിച്ച് യേശുക്രിസ്തു നിങ്ങളുടെ കൈകളില്‍ ഏല്‍പ്പിക്കപ്പെട്ടു. അധര്‍മ്മികളുടെ കൈകളാല്‍ നിങ്ങള്‍ അവനെ കുരിശില്‍ തറച്ചു കൊന്നു" (അപ്പാ. 2:23). അവനില്‍ വിശ്വസിക്കുന്ന ഒരുവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് തന്‍റെ ഏക ജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. (യോഹ. 3:16)പരമപിതാവിന്‍റെ അനന്ത സ്നേഹത്തിനു മുന്‍പില്‍ ആനന്ദത്തിന്‍റെ കണ്ണീര്‍ പൊഴിക്കേണ്ട അത്ഭുത സുദിനമാണ് ഓരോ "Good Friday" യുമെന്ന്‍ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. "സ്വപുത്രനെപ്പോലും ഒഴിവാക്കാതെ നമുക്കെല്ലാവര്‍ക്കും വേണ്ടി അവനെ ഏല്‍പ്പിച്ചു തന്നവന്‍ അവനോടു കൂടെ സമസ്തവും ദാനമായി നല്‍കാതിരിക്കുമോ" (റോമ. 3:32). #{red->n->n-> തിരുവെഴുത്തുകള്‍ നിറവേറിയ ദിവസം}# യേശുക്രിസ്തുവിന്‍റെ അനന്യതയുടെ ആഴമെന്നത്, ഉല്‍പത്തി മുതല്‍ മലാക്കി വരെ രക്ഷകനെക്കുറിച്ച് എഴുതപ്പെട്ടതെല്ലാം യേശുവിന്‍റെ ജീവിതത്തില്‍ നിറവേറി എന്നുള്ളതാണ്. നീയും സ്ത്രീയും തമ്മിലും നിന്‍റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്‍റെ തല തകര്‍ക്കും. നീ അവന്‍റെ കുതികാലില്‍ പരിക്കേല്‍പ്പിക്കും" (ഉല്‍പ്പ. 3:15). വിശുദ്ധ ഗ്രന്ഥത്തിലെ ആദ്യ പ്രവചനം മുതല്‍ സകല‍ പ്രവചനങ്ങളും യേശുവില്‍ നിറവേറി. "എനിക്ക് മരിക്കാന്‍ സമയമായില്ല എന്നും, ഇതാ ഞാന്‍ മരിക്കാന്‍ പോകുന്നുവെന്നും, മരണശേഷം മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കും." എന്ന്‍ പ്രഖ്യാപിക്കുകയും അതെല്ലാം അക്ഷരാര്‍ത്ഥത്തില്‍ നിറവേറ്റിയ ഏകരക്ഷകന്‍റെ അനുയായികളാകാന്‍ വിളിക്കപ്പെട്ട നമ്മുടെ അധരങ്ങളില്‍ നിരന്തര സ്തുതിയുടെ ഗീതങ്ങള്‍ ഉയര്‍ന്നു വരട്ടെ. "അവന്‍റെ അസ്ഥികളില്‍ ഒന്നുപോലും തകര്‍ക്കപ്പെടുകയില്ല" (സങ്കീ. 34:20, യോഹ. 19:36). "ഞാന്‍ വിശ്വസിച്ചവനും എന്‍റെ ഭക്ഷണത്തില്‍ പങ്കു ചേര്‍ന്നവനും എന്‍റെ പ്രാണ സ്നേഹിതന്‍ പോലും എനിക്കെതിരെ കുതികാല്‍‍ ഉയര്‍ത്തി" (സങ്കീ. 41-9; മത്താ. 26:49). "ഭക്ഷണമായി അവര്‍ എനിക്ക് വിഷം തന്നു. ദാഹത്തിന് അവര്‍ എനിക്ക് വിനാഗിരി തന്നു" (സങ്കീ. 69:21, മത്താ. 27:48); "ധനികരുടെ ഇടയില്‍ അവന്‍ സംസ്ക്കരിക്കപ്പെട്ടു." (ഏശ. 53:9; മത്താ.27:57,60). ഈ പ്രവചനങ്ങളുടെയെല്ലാം പൂര്‍ത്തീകരണം വിശുദ്ധ ഗ്രന്ഥത്തില്‍ തന്നെ നമ്മുക്ക് കാണാന്‍ സാധിക്കും. "അന്ന്‍ മധ്യാഹ്നത്തില്‍ സൂര്യന്‍ അസ്തമിക്കും. നട്ടുച്ചയ്ക്ക് ഞാന്‍ ഭൂമിയെ അന്ധകാരത്തില്‍ ആഴ്ത്തും." (ആമോസ് 8:9) ഈ പ്രവചനം അതേപടി നിറവേറുന്നത് (മത്താ.27:45-50) ല്‍ നാം വായിക്കുന്നു. "ആറാം മണിക്കൂര്‍ മുതല്‍ ഒമ്പതാം മണിക്കൂര്‍ വരെ ഭൂമിയിലെങ്ങും അന്ധകാരം വ്യാപിച്ചു. സകല‍ തിരുവെഴുത്തുകളും പൂര്‍ത്തിയാക്കിക്കൊണ്ട് യേശുവിന്‍റെ അമൂല്യ രക്തം സകല‍ പാപികളില്‍ നിന്നും നമ്മെ ശുദ്ധീകരിക്കുന്നു. നമുക്കു വേണ്ടി ചിന്തപ്പെട്ട നിഷ്ക്കളങ്ക രക്തത്തിന്‍റെയും (മത്താ. 27:4). നീതിയുള്ള രക്തത്തിന്‍റെയും (മത്താ. 27: 24) പുതിയ ഉടമ്പടിയുടെ രക്തത്തിന്‍റെയും (ലൂക്കാ.22:20) അനന്ത യോഗ്യതയാല്‍ വിശുദ്ധ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ നമുക്ക് മനോധൈര്യമുണ്ട്. (ഹെബ്രാ.10:19). ഈ മാനോധൈര്യത്തിന്‍റെ ഉത്സവമാണ് ഓരോ "Good Friday"യും. മനുഷ്യ മക്കള്‍ക്ക് സ്വര്‍ഗ്ഗത്തിലേക്ക് കടന്നു പോകുവാനുള്ള പാലം നിര്‍മ്മിക്കപ്പെട്ട ഇന്നേ ദിവസം തന്‍റെ ശരീരമാകുന്ന വരിയിലൂടെ അവന്‍ നമുക്കായി നവീനവും സജീവവുമായ ഒരു പാത തുറന്നു തന്നിരിക്കുന്നു (ഹെബ്രാ. 10:20). സര്‍വശക്തന്‍ സഹനദാസനായി തീര്‍ന്നു കൊണ്ട്, സകല വേദനകള്‍ക്കും, ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന തീരാദുഃഖങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും കുരിശില്‍ ഉത്തരമായി മാറുന്നു. ഓരോ "ദുഃഖവെള്ളിയും" ഉത്ഥാനത്തിന്‍റെ ഞായറാഴ്ച നമുക്ക് ഉറപ്പ് നല്‍കുന്നു. ഈ പ്രത്യാശയുടെ ആഘോഷമാണ് ഓരോ "Good Friday" യുടെ ആചരണവും. #{red->n->n-> "Good Friday"യുടെ മഹത്തായ പ്രഖ്യാപനങ്ങള്‍}# 1. "നമ്മുടെ അതിക്രമങ്ങള്‍ക്ക് വേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കു വേണ്ടി ക്ഷതമേല്‍പ്പിക്കപ്പെട്ടു. അവന്‍റെ മേലുള്ള ശിക്ഷ നമുക്ക് രക്ഷ നല്‍കി. അവന്‍റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു" (ഏശയ്യ 53:5). 2. "ക്രിസ്തുവില്‍ ആയിരിക്കുന്നവന്‍ പുതിയ സൃഷ്ടിയാണ്. പഴയതെല്ലാം കടന്നു പോയി. പുതിയത് വന്നു കഴിഞ്ഞു" (2 കൊറി. 5:17). 3. "യേശുക്രിസ്തുവിനോട് ഐക്യപ്പെട്ടിരിക്കുന്ന എനിക്ക് ശിക്ഷാവിധിയില്ല" (റോമ. 8:1). 4. "പാപത്തിന്‍റെയും മരണത്തിന്‍റെയും നിയമത്തില്‍ നിന്ന്‍ ഞാന്‍ മോചനം നേടിയിരിക്കുന്നു"(റോമ 8:2). 5. "അന്ധകാരത്തിന്‍റെ സകല ആധിപത്യങ്ങളില്‍ നിന്നും യേശുവിലൂടെ ഞാന്‍ മോചനവും രക്ഷയും നേടിയിരിക്കുന്നു" (കൊളോ. 11:13). 6. "പാമ്പുകളുടേയും തേളുകളുടേയും മേല്‍ ചവിട്ടി നടക്കാന്‍ എനിക്ക് അധികാരം ലഭിച്ചിരിക്കുന്നു" (ലൂക്കാ. 10:19). 7. "യേശുവിന്‍റെ രക്തത്തിന്‍റെ വിലയാണ് എന്‍റെ വില" (1 കൊറി 6:20). 8. "യേശുക്രിസ്തുവില്‍ സകല ശാപത്തില്‍ നിന്നും എനിക്ക് മോചനം ലഭിച്ചിരിക്കുന്നു" (ഗലാ 3:13). 9. "യേശുക്രിസ്തുവില്‍ എനിക്ക് സ്വര്‍ഗീയപാത തുറക്കപ്പെട്ടിരിക്കുന്നു" (ഹെബ്രാ. 10:20). 10. "യേശുവിന്‍റെ തിരുശരീരരക്തങ്ങള്‍ സ്വീകരിക്കുന്ന എനിക്ക് നിത്യജീവനുണ്ട്. അവസാന ദിവസം എന്നെ എന്‍റെ കര്‍ത്താവ് ഉയിര്‍പ്പിക്കും" (യോഹ. 6:54). ഈ നിത്യ സത്യങ്ങള്‍ നിരന്തരം ഏറ്റു പറഞ്ഞ് പ്രത്യാശയുടെയും ആനന്ദത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും ഉന്നത ജീവിതത്തിലേക്ക് ക്രിസ്തു നമ്മെ ക്ഷണിക്കുന്നു. സാത്താന്‍ ഭയപ്പെടുന്ന, സാത്താന്‍റെ പ്രവൃത്തികളെ നശിപ്പിക്കുന്ന വ്യക്തികളും കുടുംബങ്ങളും ധാരാളമായി ഉണ്ടാകുവാന്‍ ഓരോ "Good Friday/ ദുഃഖവെള്ളിയാഴ്ച്ച ശുശ്രൂഷകളും നമ്മെ സഹായിക്കട്ടെ. വി. കുരിശിന്‍റെ അടയാളങ്ങള്‍ അധരങ്ങളിലും ശരീരങ്ങളിലും ഹൃദയങ്ങളിലും നമുക്ക് സ്വീകരിക്കാം. Originally Published On 14/04/2017
Image: /content_image/Editor'sPick/Editor'sPick-2016-03-25-13:39:00.jpeg
Keywords: ദുഃഖ വെള്ളി,
Content: 1023
Category: 8
Sub Category:
Heading: ഇതാ ആത്മാക്കള്‍ക്ക് വേണ്ടിയുള്ള സ്വീകാര്യമായ സമയം
Content: “സ്വീകാര്യമായ സമയത്ത് ഞാന്‍ നിന്റെ പ്രാര്‍ത്ഥന കേട്ടു. രക്ഷയുടെ ദിവസത്തില്‍ ഞാന്‍ നിന്നെ സഹായിക്കുകയും ചെയ്തു. ഇതാ, ഇപ്പോള്‍ സ്വീകാര്യമായ സമയം. ഇതാ, ഇപ്പോള്‍ രക്ഷയുടെ ദിവസം.” (2 കോറി 6: 2-3). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-26}# നമ്മില്‍ നിന്നും വേര്‍പിരിഞ്ഞു പോയവരില്‍ കുറച്ച് പേരുടെയെങ്കിലും ആര്‍ദ്രമായ സ്നേഹ പ്രകടനങ്ങള്‍ കൊണ്ട് നാം എപ്പോഴെങ്കിലും ആനന്ദിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, നാം എപ്പോഴെങ്കിലും അവരുടെ സാന്നിദ്ധ്യത്തില്‍ ആഹ്ലാദിക്കപ്പെടുകയും, അവരുടെ നിലക്കാത്ത അനുകമ്പയുടെ നിര്‍വൃതി നുകരുകയും ചെയ്തിട്ടുണ്ടെങ്കില്‍, അവരില്‍ നിന്നും കിട്ടിയിട്ടുള്ള നാനാവിധമായ ദയയുടെ മരിക്കാത്ത ഓര്‍മ്മകള്‍ നിലനിര്‍ത്തുമെന്ന് നാം പ്രതിജ്ഞയെടുത്തിട്ടുണ്ടെങ്കില്‍, നമ്മുടെ നിലക്കാത്ത നന്ദിയുടെ പ്രത്യുപകാരം അവര്‍ക്ക്‌ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള സമയം ഇപ്പോഴാണ്, നമ്മുടെ സ്നേഹം പ്രകടിപ്പിക്കാന്‍ അനിവാര്യമായിട്ടുള്ളത് ഇപ്പോഴാണ്. (എ. ബി. ഒ. നെയില്‍, C.S.C, പുരോഹിതന്‍, ഗ്രന്ഥകര്‍ത്താവ്‌) #{red->n->n->വിചിന്തനം:}# ആത്മാക്കള്‍ അവര്‍ ആഗ്രഹിക്കുന്ന ലക്ഷ്യത്തിലേക്കെത്തിച്ചേരുവാന്‍ ശുദ്ധീകരണസ്ഥലത്തെ സഹനമനുഭവിക്കുന്ന ആത്മാക്കളെ നാം സഹായിക്കേണ്ടതുണ്ട്. അവരെ സഹായിക്കേണ്ടത് അനിവാര്യമായിരിക്കുന്നു എന്ന കാര്യം ഒരിക്കലും മറക്കരുത്. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/3?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gj0F6wLyiAeFSwVuk7naPD}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-03-25-14:30:04.jpg
Keywords: സമയ
Content: 1024
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ഇരുപത്തി ആറാം തീയതി
Content: "യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി " (മത്തായി 1:18). #{red->n->n-> മാര്‍ യൗസേപ്പുപിതാവിന് മരണാനന്തരം ലഭിച്ച മഹത്വം}# ഒരു വ്യക്തിക്ക് മരണാനന്തരം സ്വര്‍ഗ്ഗത്തില്‍ ലഭിക്കുന്ന മഹത്വം ആ വ്യക്തി ജീവിച്ചിരുന്നപ്പോള്‍ എത്രമാത്രം ലോകത്തിന് ധാര്‍മ്മികമായ സ്വാധീനം ചെലുത്തി, തനിക്കും മറ്റുള്ളവര്‍ക്കും വേണ്ടി എത്രമാത്രം വരപ്രസാദം സമ്പാദിച്ചു എന്നതിനെ ആശ്രയിച്ചിരിക്കും. വേദപാരംഗതനായ വി. തോമസ്‌ അക്വിനാസിന്‍റെയും മറ്റുള്ളവരുടെയും അഭിപ്രായത്തില്‍ ഈശോമിശിഹായും ദൈവമാതാവും കഴിഞ്ഞാല്‍ സ്വര്‍ഗ്ഗത്തില്‍ ഏറ്റവും ഉന്നതമായ മഹത്വത്തിന് മാര്‍ യൗസേപ്പിതാവ് അര്‍ഹനാണെന്ന് മനസ്സിലാക്കാവുന്നതാണ്. ഈശോമിശിഹാ കുരിശില്‍ തൂങ്ങി മരിച്ച ഉടനെ സൂര്യന്‍ മറഞ്ഞു. ഭൂമി മുഴുവന്‍ അന്ധകാരാവൃതമായി. ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു. അനേകം മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേറ്റ് പലര്‍ക്കും കാണപ്പെട്ടു എന്നു സുവിശേഷകന്‍ രേഖപ്പെടുത്തുന്നു. ഇപ്രകാരം ഉയിര്‍ത്തെഴുന്നേറ്റവരുടെ ഗണത്തില്‍ മാര്‍ യൗസേപ്പുപിതാവും ഉള്‍പ്പെട്ടിരുന്നു എന്നാണ് പൊതുവായ അഭിപ്രായം. മാര്‍ യൗസേപ്പിന്‍റെ മൃതശരീരം സംസ്ക്കരിച്ച സ്ഥലം ഇന്നും നമ്മുക്ക് അജ്ഞാതമാണ്. പക്ഷെ, ആ മൃതശരീരം സംസ്ക്കരിക്കപ്പെട്ട സ്ഥലത്ത് മാര്‍ യൗസേപ്പിന്‍റെ ഭൗതികാവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ആദിമ ക്രിസ്ത്യാനികള്‍ ആ സ്ഥലം എന്നും പരിപാവനമായി സൂക്ഷിക്കുമായിരുന്നു. വി. പത്രോസിന്‍റെയും മറ്റുപല അപ്പസ്തോലന്‍മാരുടെയും ശവകുടീരങ്ങള്‍ പൂജ്യമായി കരുതിയിരുന്ന ക്രിസ്ത്യാനികള്‍ വി. യൗസേപ്പിന്‍റെ ശവകുടീരം യതൊരു ബഹുമാനവും കൂടാതെ അവഗണിച്ചു എന്നു കരുതുക യുക്തിപരമല്ല. മാര്‍ യൗസേപ്പിതാവിന്‍റെ മൃതശരീരം ഭൂമിയില്‍ എവിടെയെങ്കിലും അന്ത്യവിശ്രമം കൊള്ളുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ആ സ്ഥലം ദൈവം തന്നെ പ്രസിദ്ധമാക്കുമായിരുന്നു. ചില വിശുദ്ധരുടെ ഭൗതികാവശിഷ്ടങ്ങളുള്ള സ്ഥലത്തെ ദൈവം എത്രമാത്രം മഹത്വപ്പെടുത്തുന്നു. അത് കൊണ്ട് തന്നെ മാര്‍ യൗസേപ്പു പിതാവ്, മിശിഹാ മരണമടഞ്ഞ അവസരത്തില്‍ പുനരുദ്ധാനം ചെയ്തവരുടെ ഗണത്തില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് സയുക്തികം അനുമാനിക്കാം. മാര്‍ യൗസേപ്പു പിതാവ്, നമ്മുടെ ദിവ്യരക്ഷകനായ ഈശോ സ്വര്‍ഗ്ഗാരോഹണം ചെയ്തപ്പോള്‍ അവിടുത്തോടുകൂടി സ്വര്‍ഗ്ഗത്തിലേക്ക് ആരോപിതനായി എന്നു കരുതേണ്ടിയിരിക്കുന്നു. സ്വര്‍ഗ്ഗീയ സൗഭാഗ്യത്തില്‍ നമ്മുടെ വത്സലപിതാവ് വര്‍ണ്ണനാതീതമായ മഹത്വത്തിനര്‍ഹനാണ്. ഈശോമിശിഹായും പ. കന്യകാമറിയവും കഴിഞ്ഞാല്‍ സകല സ്വര്‍ഗ്ഗവാസികളുടെയും സ്നേഹാദരങ്ങള്‍ക്കും സ്തുതികള്‍ക്കും അദ്ദേഹം പാത്രീഭൂതനായി. മാര്‍ യൗസേപ്പിതാവിനെ അനുകരിച്ച് അദ്ദേഹത്തെപ്പോലെ വിശ്വസ്തതയോടുകൂടി ദൈവസേവനവും മാനവകുല സ്നേഹവും നിര്‍വഹിക്കുന്നവര്‍ക്ക് അതിനനുയോജ്യമായ മഹത്വം സ്വര്‍ഗ്ഗത്തില്‍ ലഭിക്കുന്നതാണ്. ജീവിതാന്തസ്സിന്‍റെ ചുമതലകള്‍ യഥാവിധി നാം നിര്‍വഹിക്കണം. നമ്മില്‍ ഓരോരുത്തര്‍ക്കും ദൈവം നിശ്ചയിച്ചിരിക്കുന്ന ഒരു ദൗത്യം നിര്‍വഹിക്കാനുണ്ട്. അത് നാം എത്ര വൈഭവത്തോടു കൂടി തന്മയത്വപൂര്‍വ്വം നിര്‍വഹിച്ചുവോ അതാണ്‌ ഒരു വ്യക്തിയുടെ മഹത്വത്തിന് നിദാനം. പിതാവായ ദൈവം മാര്‍ യൗസേപ്പിനെ ഭാരമേല്‍പ്പിച്ച ചുമതലയും ദൗത്യവും ഏറ്റവും പൂര്‍ണ്ണതയില്‍ നിര്‍വഹിച്ചു. #{red->n->n->സംഭവം}# സ്പെയിനില്‍ വലിയ സമ്പന്നനായ ഒരു പ്രഭു, തിരുസഭയുടെ പ്രബോധനങ്ങളെയും ദൈവപ്രമാണങ്ങളെയും അവഗണിച്ചു കൊണ്ട് സുഖലോലുപ ജീവിതം നയിച്ചിരുന്നു. അയാളുടെ നടപടികളെ ഇഷ്ടപ്പെട്ടില്ല എന്നതിന്‍റെ പേരില്‍ സ്വപുത്രനെ വീട്ടില്‍ നിന്നും അടിച്ചിറക്കിവിട്ടു. ഭാര്യയും ഇടവക വികാരിയും നല്‍കിയ ഉപദേശങ്ങള്‍ തൃണവത്ക്കരിക്കുകയാണ് അദ്ദേഹം ചെയ്തത്. വളരെ വര്‍ഷങ്ങള്‍ക്കുശേഷം ഒരു ദിവസം ഒരു സ്ത്രീ, മാര്‍ യൗസേപ്പുപിതാവിന്‍റെ ഒരു മനോഹര ചിത്രം വില്‍പ്പനയ്ക്കായി കൊണ്ടുവന്നു. അത് അവ‍ളുടെ ഭര്‍ത്താവ് വരച്ചതാണ്. ഭര്‍ത്താവ് നിരാലംബനും രോഗബാധിതനും ആയിക്കഴിയുകയാണെന്നും ഉപജീവനത്തിന് മറ്റൊരു മാര്‍ഗ്ഗവുമില്ലാത്തതിനാല്‍ എന്തെങ്കിലും സഹായം ചെയ്യണമെന്നും ആ സ്ത്രീ അപേക്ഷിച്ചു. രൂപം വളരെ മനോഹരമായതിനാല്‍ അതു വാങ്ങിച്ചിട്ട് ആ പ്രഭു ആവശ്യപ്പെട്ട വില കൊടുത്തു. തിരുസ്വരൂപം യൗസേപ്പിന്‍റെ മരണരംഗതിന്‍റേതായിരിന്നു. അയാള്‍ക്ക് ചിത്രം കണ്ടപ്പോള്‍ മരണത്തെക്കുറിച്ചുള്ള ചിന്തയുണ്ടായി. കഴിഞ്ഞ കാലത്തെയും സ്വന്തം തെറ്റുകളെയും പറ്റി ചിന്തിച്ചു. ചിത്രം വരച്ചത് അദ്ദേഹം സ്വന്തം വീട്ടില്‍ നിന്നും ആട്ടിപ്പായിച്ച സ്വപുത്രനാണെന്ന് പിന്നീട് അറിഞ്ഞപ്പോള്‍ പ്രഭു പശ്ചാത്താപഭരിതനായി പുത്രനെ വിളിക്കുവാന്‍ ആവശ്യപ്പെട്ടു. അതിനുശേഷം അയാള്‍ പാപസങ്കീര്‍ത്തനം നടത്തി ഉത്തമ ക്രിസ്ത്യാനിയായി ജീവിതം നയിച്ചു. #{red->n->n->ജപം}# സ്വര്‍ഗ്ഗരാജ്യത്തില്‍ അതുല്യമായ മഹത്വത്തിനും അവര്‍ണ്ണനീയമായ സൗഭാഗ്യത്തിനും അര്‍ഹനായിത്തീര്‍ന്ന ഞങ്ങളുടെ പിതാവായ മാര്‍ യൗസേപ്പേ, അങ്ങേ വത്സല മക്കളായ ഞങ്ങള്‍ക്കും ഈശോമിശിഹായോടും പരി. കന്യകാമറിയത്തോടും അങ്ങയോടും യോജിച്ചു കൊണ്ട് സ്വര്‍ഗ്ഗീയ മഹത്വത്തില്‍ ഭാഗഭാക്കുകളാകുവാനുള്ള അനുഗ്രഹം പ്രാപിച്ചു നല്‍കേണമേ. ദൈവം ഞങ്ങളെ ഭരമേല്‍പ്പിച്ചിരിക്കുന്ന ദൗത്യവും ചുമതലകളും വിശ്വസ്തതാപൂര്‍വ്വം നിര്‍വഹിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കേണമേ. ഞങ്ങളുടെ ബലഹീനതകളും പ്രലോഭനങ്ങളും നിമിത്തം ഭൂതകാലത്തില്‍ ഞങ്ങളില്‍ ഉണ്ടായിട്ടുള്ള പോരായ്മകള്‍ പരിഹരിച്ചു ഭാവിയില്‍ തീക്ഷ്ണതയോടെ ജീവിക്കുന്നതാണ്. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# സ്വര്‍ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പേ, ഞങ്ങളെ സ്വര്‍ഗ്ഗീയ സൗഭാഗ്യത്തിനര്‍ഹമാക്കേണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gj0F6wLyiAeFSwVuk7naPD}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/ChristianPrayer/ChristianPrayer-2016-03-26-08:50:06.jpg
Keywords: വണക്കമാസം
Content: 1025
Category: 1
Sub Category:
Heading: ക്രിസ്തുവിന്റെ ഉത്ഥാനം- ദൈവം മനുഷ്യനു നല്‍കിയ മഹത്വം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഈസ്റ്റര്‍ സന്ദേശം
Content: "ക്രിസ്തുവിനെ കുരിശിലേറ്റിയവര്‍ ചിന്തിച്ചു, അവിടുത്തെ കഥ കഴിഞ്ഞുവെന്ന്. എന്നാല്‍ കഥയുടെ രണ്ടാം ഭാഗം അവിടുത്തെ കുരിശില്‍ തുടങ്ങുകയാണു ചെയ്തത്. മരിച്ചാലും മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് അവിടുന്നു പറഞ്ഞിരുന്നു. അതു സംഭവിക്കുമോ എന്ന് ആശങ്കയുണ്ടായിരുന്ന പടയാളികള്‍ ക്രിസ്തുവിന്റെ കല്ലറയ്ക്കു മുദ്രവയ്ക്കുകയും ചെയ്തു. എന്നാല്‍ മൂന്നാം നാള്‍ രാത്രിയില്‍ എല്ലാം അത്ഭുതകരമായി സംഭവിച്ചു; കല്ലറ തുറക്കപ്പെട്ടു. കര്‍ത്താവ് മഹത്വത്തോടെ ഉത്ഥിതനായി. മരണത്തിനു ശേഷവും മനുഷ്യനു ജീവന്‍ കൊടുക്കാന്‍ ദൈവത്തിനു കഴിയുമെന്നു ലാസറിനെയും നായിമിലെ വിധവയുടെ മകനെയും പുനരുജ്ജീവിപ്പിച്ചുകൊണ്ട് ഈശോ തെളിയിച്ചിരുന്നു. മലയിലെ രൂപാന്തരീകരണത്തില്‍ തനിക്ക് ഈ ലോകജീവിതാനന്തരം വരാനിരുന്ന മഹത്വത്തെ അവിടുന്നു പ്രകാശിപ്പിക്കുകയും ചെയ്തിരുന്നു. ഈ വെളിപാടുകളെ പൂര്‍ത്തീകരിച്ചുകൊണ്ട് ഇതാ കര്‍ത്താവ്, മരണത്തില്‍ നിന്ന് ജീവനിലേക്കു പ്രവേശിക്കുന്നു. മനുഷ്യബുദ്ധിക്ക് അഗ്രാഹ്യമായ ദൈവപ്രകൃതിയുടെ വെളിപ്പെടുത്തലാണു കര്‍ത്താവിന്റെ ഉത്ഥാനത്തില്‍ സംഭവിച്ചത്. ദൈവപുത്രനെ സംബന്ധിച്ചിടത്തോളം മനുഷ്യപ്രകൃതിയിലും അവിടുന്നു ദൈവമായിരുന്നു. മരണത്തിന്റെ നിമിഷത്തില്‍ അവിടുത്തെ ദൈവത്വം മനുഷ്യത്വത്തെ ദൈവികമാക്കുന്നു. മരണത്തിനു വിധേയമായ ശരീരം ദൈവികമായ ജീവനിലേക്ക് പുനപ്രവേശിക്കുന്നു. ഇതാണു ക്രിസ്തുവിന്റെ ഉത്ഥാനത്തിന്റെ അര്‍ഥം. മനുഷ്യബുദ്ധി മരണത്തെ ജീവന്റെ നാശം പോലെ കാണുന്നു. എന്നാല്‍ ക്രിസ്തുവില്‍ മരണം ജീവന്റെ പുനര്‍ജനനത്തിനു നിദാനം മാത്രമാകുന്നു. മനുഷ്യനു വൈരുധ്യമെന്നു തോന്നുന്ന മരണവും ജീവനും ദൈവത്തില്‍ സമരസപ്പെടുന്ന യാഥാര്‍ഥ്യങ്ങളാകുന്നു. ദൈവത്തില്‍ ഒന്നിനും മാറ്റമില്ല; എല്ലാം നിലനില്‍ക്കുന്നു. ദൈവപുത്രന്റെ മാനുഷികമായ മരണത്തില്‍ ദൈവികമായ ജീവന്റെ നിലനില്‍പ് അന്വര്‍ഥമാകുന്നു. അവിടുത്തെ ദൈവത്വം മനുഷ്യത്വത്തോടൊപ്പം മഹത്വം പ്രാപിക്കുന്നു. 'ഏബ്രഹാമിനു മുമ്പേ ദൈവത്തോടൊപ്പം ഉണ്ടായിരുന്നവന്‍ മരണത്തിനു ശേഷവും ദൈവത്തോടൊപ്പം ആയിരിക്കുന്നു. ഈ ഉത്ഥാനമഹത്വം മനുഷ്യനു നല്‍കാനാണു കര്‍ത്താവായ ക്രിസ്തു മനുഷ്യനായതും ജീവിച്ചതും മരിച്ചതും ഉത്ഥാനം ചെയ്തതും. ഇനിമുതല്‍ മരണത്തിന് അന്തിമമായ വിജയമില്ല. വിശുദ്ധ പൗലോസ് ചോദിക്കുന്നു; 'മരണമേ നിന്റെ വിജയം എവിടെ? നിന്റെ ദംശനം എവിടെ? 'ക്രിസ്തുവിന്റെ മരണത്തില്‍ സംഭവിക്കുന്നത് ജീവന്റെ വിജയമാണ്. എന്നില്‍ വിശ്വസിക്കുന്നവര്‍ മരിച്ചാലും ജീവിക്കും എന്ന് ഈശോ പറഞ്ഞപ്പോള്‍ യഹൂദര്‍ക്ക് അതു ഗ്രഹിക്കാന്‍ കഴിഞ്ഞില്ല. എന്റെ ശരീരം ഭക്ഷിക്കണമെന്നും രക്തം പാനം ചെയ്യുണമെന്നും പറഞ്ഞപ്പോഴും അവര്‍ക്കതിന്റെ അര്‍ഥം മനസിലായില്ല. എന്നാല്‍ അവയെല്ലാം ചരിത്രയാഥാര്‍ഥ്യങ്ങളായി തീര്‍ന്നിരിക്കുന്നു. അവിടുന്നില്‍ വിശ്വസിക്കുന്നവര്‍ മരണം പ്രാപിച്ചാലും വിശുദ്ധരായി അംഗീകരിക്കപ്പെടും, ദൈവഹത്വം പ്രാപിക്കും. അവിടുത്തെ തിരുശരീര രക്തങ്ങള്‍ അപ്പത്തിന്റെയും വീഞ്ഞിന്റെയും രൂപത്തില്‍ ഉള്‍ക്കൊള്ളുന്നവര്‍ അവിടുത്തെ ഉത്ഥാന ജീവനില്‍ പങ്കാളികളാവും. അവര്‍ മരിച്ചാല്‍ അവിടുത്തോടൊപ്പം ഉയിര്‍ക്കും. ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ക്രിസ്തുവില്‍ ശരണം ഗമിക്കുന്നവര്‍ക്കു, മരണം ഉത്ഥാനത്തിലേക്കുള്ള പ്രവേശനകവാടമാണ്. അവര്‍ അവിടുത്തോടൊപ്പം മഹത്വീകരിക്കുന്നു. ഉത്ഥാന മഹത്വം മനുഷ്യനു മരണശേഷം മാത്രമുള്ള അനുഭവമല്ല. ഈ ലോകജീവിതത്തിലും അതു സ്വായത്തമാക്കാന്‍ അവനു കഴിയും. ആ അനുഭവം മറ്റുള്ളവര്‍ക്കു നല്‍കാനും അവനു കടമയുണ്ട്. ജീവിതത്തില്‍ ശൈഥില്യത്തിന്റെയും നാശത്തിന്റെയും അനുഭവങ്ങള്‍ പലതുണ്ടല്ലോ. രോഗമായും വാര്‍ധക്യമായും പീഡനമായും ക്രൂരതയായുമൊക്കെ മനുഷ്യന്‍ നാശത്തിന്റെ അനുഭവത്തിലൂടെ കടന്നുപോകുന്നുണ്ട്. അതവനെ മരണത്തിലെത്തിച്ചെന്നും വരാം. ഈ അനുഭവങ്ങളുടെ പാതയിലും ദൈവത്തിലുള്ള വിശ്വാസം, അവിടുത്തെ സംരക്ഷണത്തിലുള്ള പ്രതീക്ഷ മനുഷ്യനെ മഹത്വചിന്തകളിലേക്കു നയിക്കും. നാശത്തിന്റെ നാളുകളെ പ്രതീക്ഷയുടെ ദിനങ്ങളാക്കി മാറ്റാന്‍ അവനു കഴിയും. ഉത്ഥാന മഹത്വത്തിന്റെ അനുഭവം അന്യര്‍ക്കു പകരാന്‍ കഴിയുന്നതും മനുഷ്യജീവിതത്തിന്റെ മഹത്വത്തെയാണു സൂചിപ്പിക്കുന്നത്. വര്‍ത്തമാനകാല സഭയിലെ കാരുണ്യവര്‍ഷാചരണം, ഓരോരോ കാരണങ്ങളാല്‍ മനസിടിഞ്ഞു മരണത്തിന്റെ വഴിയേ വ്യാപരിക്കുന്നവര്‍ക്കു പ്രത്യാശ പകരാനും അവരെ ജീവന്റെ അനുഭവത്തിലേക്കു ആനയിക്കാനുമുള്ള അവസരമാണു സൃഷ്ടിക്കുന്നത്. അതാണു സഭാമക്കളുടെ ക്രിസ്തീയ ദൗത്യമെന്നു മാര്‍പാപ്പ ഇടതടവില്ലാതെ പ്രബോധിപ്പിക്കുന്നു. ആശുപത്രി കിടക്കകളിലും വഴിയോരശയ്യകളിലും അനാഥാലയങ്ങളിലും അവശതയും വേദനയും അനുഭവിക്കുന്നവര്‍ക്കു ജീവന്റെ മഹത്വം നല്‍കുവാന്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്കു കഴിയണം. ആവശ്യക്കാരെല്ലാം സംതൃപ്തരാകണം. മാനവിക മൂല്യങ്ങള്‍ എവിടെയും സംരക്ഷിക്കപ്പെടണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍, മതത്തിന്റെയും വര്‍ഗത്തിന്റെയും പേരിലുള്ള പീഡനങ്ങള്‍, മദ്യവും ലഹരിയും വരുത്തുന്ന നാശങ്ങള്‍, പരിസ്ഥിതി മലിനീകരണം, അഴിമതി, അക്രമം, ചൂഷണം ഇങ്ങനെ മനുഷ്യജീവനു ഹാനികരമാകുന്ന എല്ലാറ്റിനെയും പ്രതിരോധിക്കുവാന്‍ സമൂഹത്തിനും സര്‍ക്കാരുകള്‍ക്കും കഴിയണം. ക്രിസ്തു സ്ഥാപിച്ച ദൈവരാജ്യത്തില്‍ മാനവിക മൂല്യങ്ങളുടെ സംരക്ഷണത്തിലൂടെ മനുഷ്യമഹത്വം സംസ്ഥാപിതമാകണം. മനുഷ്യജീവന്‍ ഒരിക്കല്‍ ലഭിച്ചാല്‍ അതെന്നേക്കും നിലനിര്‍ത്തേണ്ട നിധിയാണെന്നും അതിനെ പരിപോഷിപ്പിച്ച് അതിന്റെ ഉറവിടമായ ദൈവത്തിലേക്കു എത്തിക്കണമെന്നുമുള്ള സന്ദേശം ക്രിസ്തുവിന്റെ ഉത്ഥാനം നമുക്കു നല്‍കുന്നു. മനുഷ്യജീവന്‍ മാതാവിന്റെ ഉദരത്തില്‍ സംജാതമാകുന്ന നിമിഷം മുതല്‍ മരണം വരെ സംരക്ഷിക്കപ്പെടണമെന്നും മരണശേഷം ഉത്ഥാനത്തിലേക്കു പ്രവേശിക്കാന്‍ അതിനെ വിശ്വാസത്തില്‍ വളര്‍ത്തണമെന്നും ക്രിസ്തുവിന്റെ ഉത്ഥാനം നമ്മോട് ആവശ്യപ്പെടുന്നു. അതിനുള്ള ശക്തി ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക് അവിടുത്തെ സഭയില്‍ ലഭിക്കുന്നു. ദൈവവചനമായും ദൈവികജീവന്‍ പകരുന്ന കൂദാശകളായും ദൈവസ്‌നേഹത്തില്‍ മനുഷ്യനെ ഊട്ടിയുറപ്പിക്കുന്ന കൂട്ടായ്മയായും അതിനെ പരിപോഷിപ്പിക്കുന്ന സ്‌നേഹവും കാരുണ്യവും നിറഞ്ഞ ശുശ്രൂഷകളായും ഉത്ഥാന മഹത്വം ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ ചൂഴ്ന്നു നില്‍ക്കുന്നു.എല്ലാ മനുഷ്യര്‍ക്കുമായി നല്‍കപ്പെട്ടിരിക്കുന്ന ഈ മഹത്വം എല്ലാ മതവിശ്വാസികള്‍ക്കും ദൈവത്തിന്റെ കൃപയാല്‍ ഓരോരോ രീതികളില്‍ അനുഭവിക്കുവാന്‍ ഇടയാകട്ടെ എന്ന് നമുക്കു പ്രത്യാശിക്കാം. ഉത്ഥാന തിരുനാളിന്റെ മംഗളങ്ങള്‍ ഏവര്‍ക്കും ഞാന്‍ ആശംസിക്കുന്നു. മനുഷ്യജീവിതം ദൈവമഹത്വത്തില്‍ വിജയിക്കുമാറാകട്ടെ." കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Image: /content_image/News/News-2016-03-26-21:31:52.jpg
Keywords: cardinal alanchery, easter message, Syro Malbar Catholic Church
Content: 1026
Category: 6
Sub Category:
Heading: മരണത്തിന് മുന്‍പ് യേശു മാനവകുലത്തിന് നല്കിയ സമ്മാനം
Content: "യേശു തന്റെ അമ്മയും താന്‍ സ്‌നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകന്‍" (യോഹ 19:26). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 27}# രക്ഷാകര സന്ദേശം നിറഞ്ഞു നിൽക്കുന്ന ഈ പുത്രോചിതമായ ആ പ്രകടനം, ഏറെ മഹത്വം അര്‍ഹിക്കുന്ന ഒന്നാണ്. മറിയത്തിന്റെ മകൻ എന്നുള്ള ആ സ്ഥാനത്തിനും അപ്പുറം തന്റെ എല്ലാ ശിഷ്യരെയും പ്രായഭേദമന്യേ തന്റെ സ്വന്തം മകനും മകളും ആയി സ്വീകരിക്കുവാനുള്ള ദൌത്യം യേശു മറിയത്തിനെ എല്പ്പിക്കുന്നു. ഇത് കേവലം കുടുംബപരമായ ഒരു പ്രകടനം അല്ല. ലോകത്തിന്റെ രക്ഷകന്‍, മറിയത്തിനു ഒരു 'സ്ത്രീ' എന്ന നിലയിൽ നൽകുന്നത് ഒരു പുതിയ മാതൃത്വത്തിന്റെ സ്ഥാനമാണ്. അതായത് സഭയിലുള്ള എല്ലാ വിശ്വാസികളുടെയും അമ്മ എന്ന സ്ഥാനം. അതുകൊണ്ട്, സഭയുടെ മാതാവ് മറിയം എന്ന പവിത്രമായ സ്ഥാനം കുരിശിൽ കിടന്നു കൊണ്ട് മകൻ ആ അമ്മയ്ക്ക് നൽകുന്നു. യോഹന്നാനു നൽകിയ ഈ സ്നേഹോപഹാരത്തിലൂടെ, യേശുക്രിസ്തുവിന്റെ അനുയായികളോടും എല്ലാ മനുഷ്യ സമൂഹങ്ങളോടും കുരിശിൽ കിടന്ന്‌ തന്റെ മരണ സമയത്ത് യേശു നൽകിയ സമ്മാനമാണ് മറിയം. അമ്മയും മകനും തമ്മിലുള്ള ആ രക്തബന്ധം മാത്രമായിരുന്നില്ല അതിനു അടിസ്ഥാനം. ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ മർമം ഈ പുത്രനും അമ്മയും ആയിരുന്നു എന്നത് തന്നെയാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 23.11.88) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/3?type=6 }}
Image: /content_image/Meditation/Meditation-2016-03-27-06:50:54.jpg
Keywords: മരണം
Content: 1027
Category: 8
Sub Category:
Heading: മരിച്ചവര്‍ക്ക് വേണ്ടി മെഴുക് തിരി കത്തിക്കുന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ത്?
Content: “വിളക്ക് എപ്പോഴും കത്തിനില്‍ക്കുന്നതിന്, ആട്ടിയെടുത്ത ശുദ്ധമായ ഒലിവെണ്ണ കൊണ്ടുവാരുവാന്‍ ഇസ്രായേല്‍ക്കാരോട് പറയണം” (പുറപ്പാട് 27:20) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-27}# സംസ്കാര ചടങ്ങിലും മരിച്ചവരുടെ ഓര്‍മ്മദിനത്തിലും വെള്ള വസ്ത്രങ്ങള്‍ ധരിക്കുന്ന പതിവു യഹൂദരുടെ ആചാര്യത്തിലുണ്ടായിരിന്നു. ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നത് മറ്റൊന്നുമല്ല. ജോസഫ് അരിമത്തിയായുടെ കല്ലറയില്‍ അടക്കം ചെയ്യുന്ന വേളയില്‍ നമ്മുടെ കര്‍ത്താവായ യേശുവിന്റെ തിരുശരീരവും വെള്ളവസ്ത്രം കൊണ്ട് ചുറ്റിയിരുന്ന കാര്യമാണ്. പാപപരിഹാരബലിദിനത്തില്‍ യഹൂദര്‍ പഴയ നിയമത്തിലെ (Torah) ലിഖിതങ്ങള്‍ വായിക്കുകയും, മരിച്ചുപോയവര്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുമായിരുന്നു. മരിച്ചവരുടെ ഓര്‍മ്മക്കായി യഹൂദര്‍ മെഴുക് തിരികള്‍ കത്തിക്കുന്നത് പോലെ, ഓരോ കത്തോലിക്കരും മെഴുക് തിരികള്‍ കത്തിക്കുന്നു. കത്തോലിക്കരെ സംബന്ധിച്ചിടത്തോളം കത്തികൊണ്ടിരിക്കുന്ന തിരികള്‍ യേശുക്രിസ്തുവെന്ന പ്രകാശത്തെ പ്രതിനിധാനം ചെയ്യുന്നു. നമ്മളില്‍ നിന്നും വിട്ടുപിരിഞ്ഞവര്‍ ദൈവസന്നിധിയില്‍ പ്രകാശിക്കുവാന്‍ വേണ്ടി പ്രാര്‍ത്ഥനകളിലൂടെ നമ്മള്‍ അപേക്ഷിക്കുന്നു. തീനാളം ക്രമേണ മെഴുക് തിരിയെ ഉരുക്കി തീര്‍ക്കുന്നത് പോലെ, ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ പീഡനങ്ങളെ കുറയ്ക്കാന്‍ നമ്മുടെ പ്രാര്‍ത്ഥനയാകുന്ന അനുകമ്പ ഉപകരിക്കും. #{red->n->n->വിചിന്തനം:}# മരിച്ച ആത്മാക്കളുടെ ആദരവിനായി ഒരു വെഞ്ചരിച്ച മെഴുക തിരി കത്തിക്കുക. ''ഇത് ദൈവത്തെ സന്തോഷിപ്പിക്കുകയും, നിരവധി മഹത്തായ ദാനങ്ങള്‍ നേടി തരികയും ചെയ്യുമെന്ന്'' വിശുദ്ധ അത്തനാസിയൂസ് നമ്മോടു പറയുന്നു. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/3?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-03-27-08:47:57.jpg
Keywords: മരിച്ചവര്‍ക്ക്
Content: 1028
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്ത് സഹനമനുഭവിക്കുന്ന ആത്മാക്കള്‍ക്ക്‌ വേണ്ടി സഹനമനുഭവിക്കുക
Content: "അല്‍പകാലത്തേക്കു വിവിധ പരീക്ഷകള്‍ നിമിത്തം നിങ്ങള്‍ക്കു വ്യസനിക്കേണ്ടിവന്നാലും അതില്‍ ആനന്ദിക്കുവിന്‍. കാരണം, അഗ്‌നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വര്‍ണത്തേക്കാള്‍ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം. അത് യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തില്‍ സ്തുതിക്കും മഹത്വത്തിനും ബഹുമാനത്തിനും ഹേതുവായിരിക്കും" (1 പത്രോസ് 1: 6-7). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-28}# വിശുദ്ധ ജെമ്മാ ഗല്‍ഗാനിയുടെ മനസ്സില്‍ എപ്പോഴും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ പറ്റിയുള്ള ചിന്ത ഉണ്ടായിരുന്നു. ആ ആത്മാക്കളുടെ ആശ്വാസത്തിനായി പ്രാര്‍ത്ഥിക്കുന്നതില്‍ അവള്‍ക്ക് വിശേഷവിധിയായ താല്‍പ്പര്യമുണ്ടായിരുന്നു. അവള്‍ പറയുന്നു, “പാപികള്‍ക്ക് വേണ്ടിയും, ശുദ്ധീകരണസ്ഥലത്ത് സഹനമനുഭവിക്കുന്ന ആത്മാക്കള്‍ക്ക്‌ വേണ്ടിയും സഹനമനുഭവിക്കുക.” #{red->n->n->വിചിന്തനം:}# തങ്ങളെ ദൈവം എത്രമാത്രം സ്നേഹിക്കുന്നുവെന്നു, ശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആത്മാക്കള്‍ അറിയുകയാണെങ്കില്‍, ആഹ്ലാദം കൊണ്ടും, അമിതമായ ആനന്ദം കൊണ്ടും അവര്‍ വീണ്ടും മരിക്കുമെന്ന്‍ പറയാം. സഹനത്തിന്റെ വില ഒരു ദിവസം നമുക്ക്‌ മനസ്സിലാകും, പക്ഷേ അപ്പോഴേക്കും നമുക്ക്‌ കൂടുതലായി സഹനമനുഭവിക്കുവാന്‍ സാധിച്ചെന്ന് വരില്ല. അത്കൊണ്ട് ജീവിതത്തിലെ സഹനങ്ങളെ നിത്യതയിലേക്കുള്ള നിക്ഷേപമാക്കി മാറ്റുക. വിശുദ്ധ ഫൗസ്റ്റീന (ഡയറി 963) #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/3?type=8 }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-03-27-10:35:55.jpg
Keywords: ശുദ്ധീകരണ