Contents

Displaying 881-890 of 24922 results.
Content: 1009
Category: 6
Sub Category:
Heading: പാപം ലോകത്തിന് വരുത്തുന്ന ആഘാതങ്ങള്‍
Content: "കർത്താവ് അവരെ ഏദെൻ തോട്ടത്തിൽ നിന്നും പുറത്താക്കി, മണ്ണിൽ നിന്ന് എടുത്തവരെ മണ്ണിനോട് മല്ലടിക്കുവാൻ ഏൽപ്പിച്ചു" (ഉൽപ്പത്തി 3.23). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 24}# ഒരു വശത്ത് ഭൂമിയിലെ വിശുദ്ധര്‍ നല്ല പ്രവര്‍ത്തികള്‍ക്ക് കൊണ്ട് ലോകത്തെ നവീകരിക്കുമ്പോള്‍ മറുവശത്ത് പാപത്തിന്‍റെ സ്വാധീനം വലുതാകുന്നു. നാം ചെയ്യുന്ന ഓരോ വ്യക്തിപരമായ പാപവും മറ്റുള്ളവരെ സ്വാധീനിക്കുന്നു. പാപത്തിന്റെ ബന്ധനം മൂലം വീഴ്ചയിൽ ആവുന്ന ആത്മാവ് സഭയേ മാത്രമല്ല ഈ ലോകത്തെ തന്നെയും വീഴ്ചയുടെ ആഘാതത്തിൽ ആക്കുന്നു. എന്ന് വച്ചാൽ എത്ര ചെറിയ പാപവും ആയികൊള്ളട്ടെ, ഉപദ്രവമോ, അമിതാക്രമണ സ്വഭാവമോ എന്ത് തന്നെയായാലും സഭാപരമായി മാത്രമല്ല, അത് മുഴുവൻ മാനുഷിക കുടുംബത്തെയും ഇത് ബാധിക്കുന്നു. ഈയൊരു തലത്തിൽ നോക്കുമ്പോള്‍ എല്ലാ പാപവും സാമൂഹികമായ പാപം ആണെന്ന് സംശയലേശമന്യേ പറയാം. ചില പാപങ്ങളുടെ സ്വഭാവത്തിനനുസരിച്ച് തന്റെ അയല്ക്കാരന് നേരിട്ട് ബാധകം ആവുന്നു. വ്യക്തമായി പറഞ്ഞാൽ സ്വസഹോദരനും സ്വസഹോദരിക്കും അത് എതിരായ പാപമായി മാറുന്നു. തന്റെ അയൽക്കാരന്‌ എതിരായ പാപം അത് ദൈവത്തിനു എതിരെയുള്ള പാപവും കൂടിയാണെന്ന് നാം മനസ്സിലാക്കണം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 2.12.84) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/3?type=6 }}
Image: /content_image/Meditation/Meditation-2016-03-23-10:25:17.jpg
Keywords: പാപം
Content: 1010
Category: 8
Sub Category:
Heading: നമ്മുക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ആത്മാക്കള്‍
Content: "എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ പാപത്തില്‍നിന്നു മോചിതരായി ദൈവത്തിന് അടിമകളായിരിക്കുകയാല്‍ നിങ്ങള്‍ക്കു ലഭിക്കുന്നതു വിശുദ്ധീകരണവും അതിന്റെ അവസാനം നിത്യജീവനുമാണ്. പാപത്തിന്റെ വേതനം മരണമാണ്" (റോമാക്കാര്‍ 6:22). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-24}# ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി നാം അര്‍പ്പിക്കുന്ന പ്രാര്‍ത്ഥനയിലൂടെയും പുണ്യപ്രവര്‍ത്തികളിലൂടെയും ഒരു ആത്മാവെങ്കിലും മോചിപ്പിക്കപ്പെട്ട് സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കും എന്നുള്ള ഉറപ്പ്, നിത്യതയെ കുറിച്ചുള്ള ഭയം നമ്മില്‍ നിന്ന്‍ ഇല്ലാതാക്കുന്നു. കാരണം ഇപ്രകാരം സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുന്ന ആത്മാവ് ഒരിക്കലും നമ്മുടെ ആത്മാക്കള്‍ നിത്യനരകത്തിലേക്ക് പതിക്കുവാന്‍ അനുവദിക്കുകയില്ല. നമ്മുടെ പ്രാര്‍ത്ഥനയിലൂടെ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുന്ന ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ സ്വര്‍ഗ്ഗത്തില്‍ എത്തിയ ഉടനെ തന്നെ നമ്മുക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു തുടങ്ങുന്നു. (ജര്‍മനിയിലെ മെയിന്‍സ് രൂപതാ മെത്രാനായ ജോസഫ് കോള്‍മര്‍) #{red->n->n->വിചിന്തനം:}# ഇന്ന് നിന്‍റെ ത്യാഗപ്രവര്‍ത്തികള്‍ മൂലം ശുദ്ധീകരണസ്ഥലത്ത് നിന്നും വിടുതല്‍ ലഭിക്കുന്ന ആത്മാക്കളുടെ എണ്ണത്തെക്കുറിച്ചൊന്നു ചിന്തിച്ചു നോക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/3?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FWNbBQxP5pB8KaER9Ey5z7}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-03-24-03:07:49.jpg
Keywords: പ്രാര്‍ത്ഥി
Content: 1011
Category: 1
Sub Category:
Heading: ബൽജിയം ഭീകരാക്രമണത്തിൽ മരിച്ചവർക്കു വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ
Content: മാർച്ച് 23-ാം തിയതിയിലെ പൊതു പ്രഭാഷണത്തിൽ, ഫ്രാൻസിസ് മാർപാപ്പ, ബൽജിയം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട 30 പേർക്കും പരിക്കേറ്റ 230 പേർക്കുമായി ഒരു നിമിഷത്തെ മൗനപ്രാർത്ഥന ആചരിച്ചു. മരണവും ഭയവും മാത്രം ബാക്കി വെയ്ക്കുന്ന ഇത്തരം ഭീകരപ്രവർത്തികളെ എല്ലാ രാജ്യങ്ങളിലെയും എല്ലാ മനുഷ്യരും ഏകകണ്ഠമായി അപലപിക്കാൻ പിതാവ് അഭ്യർത്ഥിച്ചു. "ഭ്രാന്തമായ മതമൗലികവാദം മൂലം കാഴ്ച്ച ശക്തി നഷ്ടപ്പെട്ടിരിക്കുന്ന ഭീകരർക്ക് മന:പരിവർത്തനമുണ്ടാകുവാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം." അദ്ദേഹം പറഞ്ഞു. അതിനു ശേഷം അദ്ദേഹം നിത്യസഹായ മാതാവിനോടുള്ള പ്രാർത്ഥന നയിക്കുകയും, ബൽജിയം ജനതയ്ക്കു വേണ്ടി ഒരു നിമിഷം മൗനം ആചരിക്കുകയും ചെയ്തു.
Image: /content_image/News/News-2016-03-24-03:10:40.jpg
Keywords: pope praying for brussels
Content: 1012
Category: 1
Sub Category:
Heading: പെസഹാവ്യാഴം മുതൽ ഉയിർപ്പുഞായർ വരെയുള്ള ഓരോ ദിവസത്തെയും പറ്റി ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകൾ
Content: ഓരോ ക്രൈസ്തവ വിശ്വാസിയുടെയും വിശ്വാസ ജീവിതത്തിലെ സുപ്രധാന ദിനങ്ങളായ, പെസഹാ വ്യാഴം മുതൽ ഉയിർപ്പു ഞായർ വരെയുള്ള ഓരോ ദിവസങ്ങളുടെയും പ്രാധാന്യം വ്യക്തമാക്കികൊണ്ട് ഫ്രാൻസിസ് മാർപാപ്പ. പെസഹാ വ്യാഴത്തിലെ അവസാന മണിക്കൂറുകളിൽ തുടങ്ങി, ഈസ്റ്റർ ഞായറാഴ്ച്ചയിലെ വൈകുന്നേരം വരെയുള്ള മൂന്നു ദിനങ്ങളെയാണ് 'Triduum' എന്നതുകൊണ് ഉദ്ദേശിക്കുന്നത്. അതിൽ പെസഹാ വ്യാഴം, ദുഃഖവെള്ളി, ദുഃഖശനി എന്നിവയിലൂടെ നാം ഈസ്റ്റർ ഞായറിൽ എത്തിച്ചേരുന്നു. "ദൈവത്തിന്റെ കരുണയും സ്നേഹവും അനന്തമാണ്. അങ്ങനെ അവിടുന്ന് നമുക്കു വേണ്ടി സ്വയം സമർപ്പിച്ചു. ഉയിർപ്പിന്റെ തിരുന്നാൾ വലിയൊരു സ്നേഹത്തിന്റെ കഥയാണ്. ആ സ്നേഹത്തിന് അതിരുകളില്ല, നിബന്ധനകളില്ല." അദ്ദേഹം പറഞ്ഞു. #{red->n->n->പെസഹാ വ്യാഴം:}# പെസഹാ വ്യാഴത്തിൽ നടന്ന സംഭവങ്ങൾ പിതാവ് വിവരിച്ചു. "അന്ന് യേശു തന്റെ ശിഷ്യരുടെ പാദങ്ങൾ കഴുകുന്നു. അവസാന അത്താഴത്തിൽ വിശുദ്ധ കുർബ്ബാന സ്ഥാപിക്കുന്നു. തന്റെ അനുയായികൾ എന്താണ് ലോകത്ത് ചെയ്യേണ്ടത് എന്ന് യേശു അന്ന് ശിഷ്യന്മാർക്ക് കാണിച്ചു കൊടുക്കുന്നു. ദിവ്യബലി ലോകത്തിനുള്ള സേവനമാണ്. ശരീരത്തിലും അത്മാവിലും വിശക്കുന്നവരെ ഊട്ടുക. അതായിരിക്കണം നമ്മുടെ ദൗത്യം. #{red->n->n->ദുഃഖവെള്ളി:}# പിന്നീട് നാം ദുഃഖവെള്ളിയിലേക്ക് പ്രവേശിക്കുന്നു. "അത് സ്നേഹത്തിന്റെ നിമിഷമാണ്. മനുഷ്യനോടുള്ള സ്നേഹത്തെപ്രതി ദൈവം തന്റെ പുത്രനെ കുരിശു മരണത്തിന് ഏൽപ്പിച്ചു കൊടുത്ത ദിവസം! ദൈവം തന്നെ സ്വയം മരണത്തിനേൽപ്പിച്ചു കൊടുക്കുന്ന സ്നേഹം നമുക്ക് ജീവിതത്തിൽ പ്രാവർത്തികമാക്കാം". #{red->n->n->ദുഃഖശനി:}# "അതിനു ശേഷമുള്ള ശനിയാഴ്ച്ച ദൈവത്തിന്റെ നിശ്ശബ്ദതയുടെ ദിവസമാണ്. സാധ്യമായ വിധത്തിൽ ആ ദിവസം നമുക്ക് നിശബ്ദമായി ആചരിക്കാം. നിശബ്ദമായ പ്രാർത്ഥനയോടെ നമുക്ക് ദൈവപുത്രന്റെ ഉയിർത്തെഴുന്നേൽപ്പിനായി കാത്തിരിക്കാം. കല്ലറയിലടക്കപ്പെടുന്ന യേശു മനുഷ്യകുലത്തിന്റെ പൊതുവായ അന്ത്യത്തിൽ പങ്കുചേരുകയാണ്. #{red->n->n->ഉയിർപ്പു ഞായർ:}# ഈസ്റ്റർ ദിനത്തിൽ, മനുഷ്യവർഗ്ഗത്തിന് പ്രത്യാശയേകി കൊണ്ട് ദൈവപുത്രൻ ഉയിർത്തെഴുന്നേൽക്കുന്നു. ആ പ്രത്യാശയാണ് നമ്മുടെ ജീവിതത്തിന് അർത്ഥം നൽകുന്നത്." ബുധനാഴ്ചയിലെ പൊതു പ്രഭാഷണത്തിൽ മാർപാപ്പ പറഞ്ഞു. (Originally published on 24th March 2016)
Image: /content_image/News/News-2016-03-24-04:40:54.jpg
Keywords: പെസഹ
Content: 1013
Category: 1
Sub Category:
Heading: നമ്മുടെ ജീവിതം അപരനു നന്മയാകണം: കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി
Content: കൊച്ചി: മറ്റുള്ളവര്‍ക്കു ശുശ്രൂഷ ചെയ്യാനും നന്മയായി മാറാനും നമ്മുടെ ജീവിതങ്ങള്‍ക്കാവണമെന്നു സീറോ മലാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മിപ്പിച്ചു. മതത്തിന്റെയും ജാതിയുടെയും രാഷ്ട്രത്തിന്റെയും ഭാഷയുടെയും പേരിലുള്ള ഭിന്നതകളും അതിക്രമങ്ങളും ഇല്ലാതാക്കേണ്ടത് ഇന്നിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയില്‍ പെസഹാ തിരുക്കര്‍മങ്ങളില്‍ സന്ദേശം നല്‍കുകയായിരുന്നു കര്‍ദിനാള്‍. "തങ്ങളുടെ സ്ഥാനമാനങ്ങളും ധനവും അധികാരങ്ങളും അംഗീകാരങ്ങളും സമൂഹത്തിലെ അവഗണിക്കപ്പെടുന്നവര്‍ക്കു സന്തോഷവും സമാധാനവും പകരാനുള്ള നിയോഗമായി നാം കാണേണ്ടിയിരിക്കുന്നു. നിസ്വാര്‍ഥതയോടെ അപരനെ സേവിക്കാനുള്ള ഓര്‍മപ്പെടുത്തലാണു പെസഹാ. പഴയനിയമത്തില്‍ ഈജിപ്തിന്റെ അടിമത്തത്തില്‍ നിന്നു ഇസ്രായേല്‍ ജനത്തിന്റെ മോചനത്തിന്റെ പ്രതീകമായിരുന്നു പെസഹാ ആചരണം". "ബലിയാകാനുള്ള കുഞ്ഞാടിനെയാണു പുതിയ നിയമം പെസഹായിലൂടെ ഓര്‍മിപ്പിക്കുന്നത്. മറ്റുള്ളവര്‍ക്കു വേണ്ടി സ്വയം ബലിയാകാന്‍ ഈ ദിനം നമ്മോടു വിളിച്ചുപറയുന്നു. വര്‍ഗ, വര്‍ണ, ഭാഷ, രാഷ്ട്ര, ആചാര ഭേദങ്ങള്‍ ഉയര്‍ത്തി ഭിന്നതകള്‍ സൃഷ്ടിക്കുന്നതില്‍ ഒരിക്കലും നന്മയില്ല. എല്ലാവരും ദൈവത്തിന്റെ മുമ്പില്‍ ഒന്നാണെന്ന ബോധ്യമാണു നമ്മെ നയിക്കേണ്ടതെന്നും" മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മിപ്പിച്ചു.
Image: /content_image/News/News-2016-03-24-14:07:46.jpg
Keywords: maundy thursday, cardinal george alanchery, kerala, syro malabar catholic church,പെസഹ, ജോര്‍ജ് ആലഞ്ചേരി
Content: 1014
Category: 17
Sub Category:
Heading: കരുണയുടെ ഉറവ വറ്റിയിട്ടില്ലെങ്കില്‍....
Content: കൊല്ലം രൂപതയില്‍ ശാസ്താംകോട്ട ഇടവക രാജഗിരി അമലാലയത്തില്‍ മേരിദാസന്റെയും (ദാസന്‍) ബേബിലതയുടെയും മകള്‍ സൗമ്യ, ഇടവകയിലെ ഒരു സജീവ പ്രവര്‍ത്തകയും കെ.സി.വൈ.എം സഘടനയുടെ അമരത്തും മറ്റും പ്രവര്‍ത്തിച്ച് സാമൂഹിക പ്രതിബദ്ധത എല്ലാവരിലേക്കും പകര്‍ന്നു നല്‍കിയ ഒരു പെണ്‍കുട്ടിയായിരുന്നു. ഇപ്പോള്‍ കുടുംബ ജീവിതം നയിക്കുന്ന സൗമ്യ ഒരു വലിയ പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. നിര്‍ദ്ധന കുടുംബത്തിലെ അംഗമായ സൗമ്യയുടെ ഭര്‍ത്താവ് ബന്‍ ജെ ഫെര്‍ണാഡസ് കരള്‍ സംബന്ധമായ അസുഖമാണ്. വളരെ ദയനീയമായ അവസ്ഥയില്‍ ഒരു കൈക്കുഞ്ഞുമായി നിസ്സഹായയായി നില്‍ക്കുകയാണ് ആ പെണ്‍കുട്ടി. എത്രയും പെട്ടെന്ന് ഒരു സര്‍ജറി മാത്രമാണ് ഭര്‍ത്താവിനെ രക്ഷിക്കാന്‍ അവസാന ശ്രമം എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരിക്കുകയാണ്. മരുന്നും ഇതുവരെ ഉള്ള ചികില്‍സയുമായി നല്ലൊരു തുക മറ്റുള്ളവരുടെ സഹായത്താല്‍ നടന്നു പോയി. ഇപ്പോള്‍ സര്‍ജറി നടത്താന്‍ ചിലവായേക്കാവുന്ന 3 ലക്ഷം രൂപ എവിടെനിന്നെന്ന് അറിയാതെ നിസ്സഹായരായി നില്‍ക്കുകയാണ് ഈ കുടുംബം. കൂലിപ്പണിക്കാരനായ സൗമ്യയുടെ അപ്പച്ചനും മറ്റു വരുമാന മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ലാതെ നിസ്സഹായ അവസ്ഥയിലാണ്. ജീവിതം വഴിമുട്ടിനിക്കുന്ന ഈ കുടുംബത്തെ യേശുക്രിസ്തുവിന്റെ നാമത്തിൽ സഹായിക്കുവാൻ താല്പര്യം ഉള്ളവർ താഴെ പറയുന്ന അഡ്രസ്സുമായി ബന്ധപ്പെടുക. #{red->n->n->Contact Address:}# Ben J Fernandez (H/o Soumya) State Bank Of Travancore, Branch: Sasthamcotta IFSC CODE : SBTR0000450 MOBILE : +91 98 95 12 50 580 -------------------------------------------------------- Fr. Abel (Parish Priest) St.Thomas Church Sasthamcotta Mobile : +918547050951 Land Line (church) : +91 476-2833211
Image: /content_image/Charity/Charity-2016-03-24-14:12:17.jpg
Keywords:
Content: 1015
Category: 1
Sub Category:
Heading: കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി വിശ്വാസികള്‍ക്ക് പങ്ക് വെക്കുന്ന ഈസ്റ്റര്‍ സന്ദേശം
Content: ക്രിസ്തുവിനെ കുരിശിലേറ്റിയവര്‍ ചിന്തിച്ചു, അവിടുത്തെ കഥ കഴിഞ്ഞുവെന്ന്. എന്നാല്‍ കഥയുടെ രണ്ടാം ഭാഗം അവിടുത്തെ കുരിശില്‍ തുടങ്ങുകയാണു ചെയ്തത്. മരിച്ചാലും മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് അവിടുന്നു പറഞ്ഞിരുന്നു. അതു സംഭവിക്കുമോ എന്ന് ആശങ്കയുണ്ടായിരുന്ന പടയാളികള്‍ ക്രിസ്തുവിന്റെ കല്ലറയ്ക്കു മുദ്രവയ്ക്കുകയും ചെയ്തു. എന്നാല്‍ മൂന്നാം നാള്‍ രാത്രിയില്‍ എല്ലാം അത്ഭുതകരമായി സംഭവിച്ചു; കല്ലറ തുറക്കപ്പെട്ടു. കര്‍ത്താവ് മഹത്വത്തോടെ ഉത്ഥിതനായി. മരണത്തിനു ശേഷവും മനുഷ്യനു ജീവന്‍ കൊടുക്കാന്‍ ദൈവത്തിനു കഴിയുമെന്നു ലാസറിനെയും നായിമിലെ വിധവയുടെ മകനെയും പുനരുജ്ജീവിപ്പിച്ചുകൊണ്ട് ഈശോ തെളിയിച്ചിരുന്നു. മലയിലെ രൂപാന്തരീകരണത്തില്‍ തനിക്ക് ഈ ലോകജീവിതാനന്തരം വരാനിരുന്ന മഹത്വത്തെ അവിടുന്നു പ്രകാശിപ്പിക്കുകയും ചെയ്തിരുന്നു. ഈ വെളിപാടുകളെ പൂര്‍ത്തീകരിച്ചുകൊണ്ട് ഇതാ കര്‍ത്താവ്, മരണത്തില്‍ നിന്ന് ജീവനിലേക്കു പ്രവേശിക്കുന്നു. മനുഷ്യബുദ്ധിക്ക് അഗ്രാഹ്യമായ ദൈവപ്രകൃതിയുടെ വെളിപ്പെടുത്തലാണു കര്‍ത്താവിന്റെ ഉത്ഥാനത്തില്‍ സംഭവിച്ചത്. ദൈവപുത്രനെ സംബന്ധിച്ചിടത്തോളം മനുഷ്യപ്രകൃതിയിലും അവിടുന്നു ദൈവമായിരുന്നു. മരണത്തിന്റെ നിമിഷത്തില്‍ അവിടുത്തെ ദൈവത്വം മനുഷ്യത്വത്തെ ദൈവികമാക്കുന്നു. മരണത്തിനു വിധേയമായ ശരീരം ദൈവികമായ ജീവനിലേക്ക് പുനപ്രവേശിക്കുന്നു. ഇതാണു ക്രിസ്തുവിന്റെ ഉത്ഥാനത്തിന്റെ അര്‍ഥം. മനുഷ്യബുദ്ധി മരണത്തെ ജീവന്റെ നാശം പോലെ കാണുന്നു. എന്നാല്‍ ക്രിസ്തുവില്‍ മരണം ജീവന്റെ പുനര്‍ജനനത്തിനു നിദാനം മാത്രമാകുന്നു. മനുഷ്യനു വൈരുധ്യമെന്നു തോന്നുന്ന മരണവും ജീവനും ദൈവത്തില്‍ സമരസപ്പെടുന്ന യാഥാര്‍ഥ്യങ്ങളാകുന്നു. ദൈവത്തില്‍ ഒന്നിനും മാറ്റമില്ല; എല്ലാം നിലനില്‍ക്കുന്നു. ദൈവപുത്രന്റെ മാനുഷികമായ മരണത്തില്‍ ദൈവികമായ ജീവന്റെ നിലനില്‍പ് അന്വര്‍ഥമാകുന്നു. അവിടുത്തെ ദൈവത്വം മനുഷ്യത്വത്തോടൊപ്പം മഹത്വം പ്രാപിക്കുന്നു. 'ഏബ്രഹാമിനു മുമ്പേ ദൈവത്തോടൊപ്പം ഉണ്ടായിരുന്നവന്‍ മരണത്തിനു ശേഷവും ദൈവത്തോടൊപ്പം ആയിരിക്കുന്നു. ഈ ഉത്ഥാനമഹത്വം മനുഷ്യനു നല്‍കാനാണു കര്‍ത്താവായ ക്രിസ്തു മനുഷ്യനായതും ജീവിച്ചതും മരിച്ചതും ഉത്ഥാനം ചെയ്തതും. ഇനിമുതല്‍ മരണത്തിന് അന്തിമമായ വിജയമില്ല. വിശുദ്ധ പൗലോസ് ചോദിക്കുന്നു; 'മരണമേ നിന്റെ വിജയം എവിടെ? നിന്റെ ദംശനം എവിടെ? 'ക്രിസ്തുവിന്റെ മരണത്തില്‍ സംഭവിക്കുന്നത് ജീവന്റെ വിജയമാണ്. എന്നില്‍ വിശ്വസിക്കുന്നവര്‍ മരിച്ചാലും ജീവിക്കും എന്ന് ഈശോ പറഞ്ഞപ്പോള്‍ യഹൂദര്‍ക്ക് അതു ഗ്രഹിക്കാന്‍ കഴിഞ്ഞില്ല. എന്റെ ശരീരം ഭക്ഷിക്കണമെന്നും രക്തം പാനം ചെയ്യുണമെന്നും പറഞ്ഞപ്പോഴും അവര്‍ക്കതിന്റെ അര്‍ഥം മനസിലായില്ല. എന്നാല്‍ അവയെല്ലാം ചരിത്രയാഥാര്‍ഥ്യങ്ങളായി തീര്‍ന്നിരിക്കുന്നു. അവിടുന്നില്‍ വിശ്വസിക്കുന്നവര്‍ മരണം പ്രാപിച്ചാലും വിശുദ്ധരായി അംഗീകരിക്കപ്പെടും, ദൈവഹത്വം പ്രാപിക്കും. അവിടുത്തെ തിരുശരീര രക്തങ്ങള്‍ അപ്പത്തിന്റെയും വീഞ്ഞിന്റെയും രൂപത്തില്‍ ഉള്‍ക്കൊള്ളുന്നവര്‍ അവിടുത്തെ ഉത്ഥാന ജീവനില്‍ പങ്കാളികളാവും. അവര്‍ മരിച്ചാല്‍ അവിടുത്തോടൊപ്പം ഉയിര്‍ക്കും. ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ക്രിസ്തുവില്‍ ശരണം ഗമിക്കുന്നവര്‍ക്കു, മരണം ഉത്ഥാനത്തിലേക്കുള്ള പ്രവേശനകവാടമാണ്. അവര്‍ അവിടുത്തോടൊപ്പം മഹത്വീകരിക്കുന്നു. ഉത്ഥാന മഹത്വം മനുഷ്യനു മരണശേഷം മാത്രമുള്ള അനുഭവമല്ല. ഈ ലോകജീവിതത്തിലും അതു സ്വായത്തമാക്കാന്‍ അവനു കഴിയും. ആ അനുഭവം മറ്റുള്ളവര്‍ക്കു നല്‍കാനും അവനു കടമയുണ്ട്. ജീവിതത്തില്‍ ശൈഥില്യത്തിന്റെയും നാശത്തിന്റെയും അനുഭവങ്ങള്‍ പലതുണ്ടല്ലോ. രോഗമായും വാര്‍ധക്യമായും പീഡനമായും ക്രൂരതയായുമൊക്കെ മനുഷ്യന്‍ നാശത്തിന്റെ അനുഭവത്തിലൂടെ കടന്നുപോകുന്നുണ്ട്. അതവനെ മരണത്തിലെത്തിച്ചെന്നും വരാം. ഈ അനുഭവങ്ങളുടെ പാതയിലും ദൈവത്തിലുള്ള വിശ്വാസം, അവിടുത്തെ സംരക്ഷണത്തിലുള്ള പ്രതീക്ഷ മനുഷ്യനെ മഹത്വചിന്തകളിലേക്കു നയിക്കും. നാശത്തിന്റെ നാളുകളെ പ്രതീക്ഷയുടെ ദിനങ്ങളാക്കി മാറ്റാന്‍ അവനു കഴിയും. ഉത്ഥാന മഹത്വത്തിന്റെ അനുഭവം അന്യര്‍ക്കു പകരാന്‍ കഴിയുന്നതും മനുഷ്യജീവിതത്തിന്റെ മഹത്വത്തെയാണു സൂചിപ്പിക്കുന്നത്. വര്‍ത്തമാനകാല സഭയിലെ കാരുണ്യവര്‍ഷാചരണം, ഓരോരോ കാരണങ്ങളാല്‍ മനസിടിഞ്ഞു മരണത്തിന്റെ വഴിയേ വ്യാപരിക്കുന്നവര്‍ക്കു പ്രത്യാശ പകരാനും അവരെ ജീവന്റെ അനുഭവത്തിലേക്കു ആനയിക്കാനുമുള്ള അവസരമാണു സൃഷ്ടിക്കുന്നത്. അതാണു സഭാമക്കളുടെ ക്രിസ്തീയ ദൗത്യമെന്നു മാര്‍പാപ്പ ഇടതടവില്ലാതെ പ്രബോധിപ്പിക്കുന്നു. ആശുപത്രി കിടക്കകളിലും വഴിയോരശയ്യകളിലും അനാഥാലയങ്ങളിലും അവശതയും വേദനയും അനുഭവിക്കുന്നവര്‍ക്കു ജീവന്റെ മഹത്വം നല്‍കുവാന്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്കു കഴിയണം. ആവശ്യക്കാരെല്ലാം സംതൃപ്തരാകണം. മാനവിക മൂല്യങ്ങള്‍ എവിടെയും സംരക്ഷിക്കപ്പെടണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍, മതത്തിന്റെയും വര്‍ഗത്തിന്റെയും പേരിലുള്ള പീഡനങ്ങള്‍, മദ്യവും ലഹരിയും വരുത്തുന്ന നാശങ്ങള്‍, പരിസ്ഥിതി മലിനീകരണം, അഴിമതി, അക്രമം, ചൂഷണം ഇങ്ങനെ മനുഷ്യജീവനു ഹാനികരമാകുന്ന എല്ലാറ്റിനെയും പ്രതിരോധിക്കുവാന്‍ സമൂഹത്തിനും സര്‍ക്കാരുകള്‍ക്കും കഴിയണം. ക്രിസ്തു സ്ഥാപിച്ച ദൈവരാജ്യത്തില്‍ മാനവിക മൂല്യങ്ങളുടെ സംരക്ഷണത്തിലൂടെ മനുഷ്യമഹത്വം സംസ്ഥാപിതമാകണം. മനുഷ്യജീവന്‍ ഒരിക്കല്‍ ലഭിച്ചാല്‍ അതെന്നേക്കും നിലനിര്‍ത്തേണ്ട നിധിയാണെന്നും അതിനെ പരിപോഷിപ്പിച്ച് അതിന്റെ ഉറവിടമായ ദൈവത്തിലേക്കു എത്തിക്കണമെന്നുമുള്ള സന്ദേശം ക്രിസ്തുവിന്റെ ഉത്ഥാനം നമുക്കു നല്‍കുന്നു. മനുഷ്യജീവന്‍ മാതാവിന്റെ ഉദരത്തില്‍ സംജാതമാകുന്ന നിമിഷം മുതല്‍ മരണം വരെ സംരക്ഷിക്കപ്പെടണമെന്നും മരണശേഷം ഉത്ഥാനത്തിലേക്കു പ്രവേശിക്കാന്‍ അതിനെ വിശ്വാസത്തില്‍ വളര്‍ത്തണമെന്നും ക്രിസ്തുവിന്റെ ഉത്ഥാനം നമ്മോട് ആവശ്യപ്പെടുന്നു. അതിനുള്ള ശക്തി ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക് അവിടുത്തെ സഭയില്‍ ലഭിക്കുന്നു. ദൈവവചനമായും ദൈവികജീവന്‍ പകരുന്ന കൂദാശകളായും ദൈവസ്‌നേഹത്തില്‍ മനുഷ്യനെ ഊട്ടിയുറപ്പിക്കുന്ന കൂട്ടായ്മയായും അതിനെ പരിപോഷിപ്പിക്കുന്ന സ്‌നേഹവും കാരുണ്യവും നിറഞ്ഞ ശുശ്രൂഷകളായും ഉത്ഥാന മഹത്വം ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ ചൂഴ്ന്നു നില്‍ക്കുന്നു.എല്ലാ മനുഷ്യര്‍ക്കുമായി നല്‍കപ്പെട്ടിരിക്കുന്ന ഈ മഹത്വം എല്ലാ മതവിശ്വാസികള്‍ക്കും ദൈവത്തിന്റെ കൃപയാല്‍ ഓരോരോ രീതികളില്‍ അനുഭവിക്കുവാന്‍ ഇടയാകട്ടെ എന്ന് നമുക്കു പ്രത്യാശിക്കാം. ഉത്ഥാന തിരുനാളിന്റെ മംഗളങ്ങള്‍ ഏവര്‍ക്കും ഞാന്‍ ആശംസിക്കുന്നു. മനുഷ്യജീവിതം ദൈവമഹത്വത്തില്‍ വിജയിക്കുമാറാകട്ടെ.
Image: /content_image/News/News-2016-03-24-14:51:09.jpg
Keywords: ഈസ്റ്റര്‍ സന്ദേശം, cardinal george alanchery, kerala, syro malabar catholic church, Easter, ജോര്‍ജ് ആലഞ്ചേരി
Content: 1016
Category: 8
Sub Category:
Heading: ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്ക് ശാശ്വതമായ മാദ്ധ്യസ്ഥ- പരിശുദ്ധ അമ്മ
Content: “എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു, എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു. അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്ന് പ്രകീര്‍ത്തിക്കും” (ലൂക്കാ 1: 46-48) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-25}# ശുദ്ധീകരണസ്ഥലത്ത്‌ സഹനമനുഭവിക്കുന്ന ആത്മാക്കളുടെ മേല്‍ പരിശുദ്ധ മറിയം വലിയ സൗഹൃദവും, കൃപയുമാണ് ചൊരിയുന്നത്. അവളില്‍ നിന്നും അവര്‍ക്ക് എപ്പോഴും ആശ്വാസവും, സാന്ത്വനവും ലഭിക്കുന്നു.– വിശുദ്ധ വിന്‍സെന്റ് ഫെറെര്‍. #{red->n->n->വിചിന്തനം:}# നമ്മുടെ പരിശുദ്ധ അമ്മയുടെ ഭക്തരായ ആത്മാക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുക. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ കൊണ്ട് ഈ വിശുദ്ധ ആത്മാക്കളെ പരിശുദ്ധ അമ്മയുടെ മേലങ്കിയില്‍ പൊതിയുക. പരിശുദ്ധ മാതാവിനോടുള്ള മരിയന്‍ പ്രാര്‍ത്ഥന ചൊല്ലുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/3?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FK8RYJrlmqTIvuBUuKkHwf}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-03-24-15:06:06.jpg
Keywords: ശുദ്ധീകരണ
Content: 1017
Category: 6
Sub Category:
Heading: കുരിശിലെ യേശുവിന്‍റെ സഹനങ്ങളില്‍ പങ്ക് ചേര്‍ന്ന പരിശുദ്ധ അമ്മ
Content: "അങ്ങിനെ, അനേകരുടെ ഹൃദയവിചാരങ്ങൾ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ചു കയറും" (ലൂക്കാ 2:35). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 25}# കാൽവരിയിലെ കുരിശിൻ ചുവട്ടിൽ, അത്യഗാധമായ വേദനയുടെ സമയത്ത് തന്റെ അമ്മയ്ക്കും ഏറ്റം സ്നേഹിക്കുന്ന ശിഷ്യനും യേശു നൽകിയ കുരിശിന്റെ സന്ദേശത്തിൽ ഉദാത്തമായ സ്നേഹത്തിന്റെ വാക്കുകൾ ഉണ്ട്. വി. യോഹന്നാൻ താനെഴുതിയ സുവിശേഷത്തിൽ ഇങ്ങിനെ ഓർക്കുന്നു, "യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും നില്‍ക്കുന്നുണ്ടായിരുന്നു" (യോഹന്നാന്‍ 19;25). അതായത് അവിടെ ഒരു സ്ത്രീയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. വർഷങ്ങൾക്കു മുൻപേ വിധവയായ, തന്റെ ഏക മകനെയും ഏതാണ്ട് നഷ്ടപെടുവാൻ പോകുന്ന അവസ്ഥയിൽ മനസ്സ് മുഴുവന്‍ തകര്‍ന്ന ഒരമ്മ. താൻ കണ്ടതും അനുഭവിച്ചതുമായ പീഢാനുഭവ സംഭവവികാസങ്ങളുടെ ആഘാതത്താൽ, ആ കുരിശു മരണ സമയത് അവളുടെ ശരീരത്തിലെ ഓരോ അണുവും അല്ലെങ്കിൽ കോശവും തരിച്ചു നിന്ന സമയത്ത് ആര്‍ക്ക്, എന്ത് പറഞ്ഞു സമാധാനിപ്പിക്കുവാൻ ആവും? യേശുവും പരിശുദ്ധ അമ്മയും തമ്മിലുള്ള ബന്ധമെന്നത് 'മാംസരക്തങ്ങളുടെ' കേവലം ഒരു ബന്ധം മാത്രമായിരുന്നില്ല. എന്നാൽ തികച്ചും മാനുഷികമായിരുന്ന ഒരു ബന്ധമായിരിന്നു അത്. 'കുരിശിനരികിലെ മറിയത്തിന്റെ സാന്നിദ്ധ്യം' സൂചിപ്പിക്കുക മകന്റെ രക്ഷാകര പ്രവർത്തിയിലെ അവളുടെ പൂർണമായ അര്‍പ്പണ മനോഭാവത്തെയാണ്. അത് കൊണ്ടാണ് ഈശോയുടെ അതി തീവ്ര സഹനത്തിൽ താനും പങ്കാളിയാവും എന്ന് മറിയം തീരുമാനിച്ചത്; 'നിന്‍റെ ഹൃദയത്തിലൂടെ ഒരു വാൾ കടക്കും' എന്നുള്ള ശിമയോന്റെ ആ പ്രവചനം പൂര്‍ത്തീകരിച്ച് കൊണ്ട് യേശുവിനോടൊപ്പം പിതാവിന്റെ ആ നിഗൂഡമായ പദ്ധതി പരിശുദ്ധ അമ്മ സ്വീകരിച്ചു. രക്ഷാകര പദ്ധതിയിൽ വ്യവസ്ഥയില്ലാതെ പങ്കു ചേരുവാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും പരിശുദ്ധ അമ്മ മാതൃക കൂടിയാവുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 23.11.88) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/3?type=6 }}
Image: /content_image/Meditation/Meditation-2016-03-24-15:39:47.jpg
Keywords: കുരിശ്
Content: 1018
Category: 7
Sub Category:
Heading: പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു
Content: സീറോ മലബാർ സഭയുടെ ആരാധന ക്രമത്തിലെ March 25, ദുഃഖവെള്ളിയാഴ്ചയിലെ ബൈബിൾ വായനകളുടെ അടിസ്ഥാനത്തിൽ ബ്രദർ കെ. തോമസ്‌ പോൾ നൽകുന്ന വചന സന്ദേശം- "പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു"
Image:
Keywords: good friday message, thomas paul