Content | "കർത്താവ് അവരെ ഏദെൻ തോട്ടത്തിൽ നിന്നും പുറത്താക്കി, മണ്ണിൽ നിന്ന് എടുത്തവരെ മണ്ണിനോട് മല്ലടിക്കുവാൻ ഏൽപ്പിച്ചു" (ഉൽപ്പത്തി 3.23).
#{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 24}#
ഒരു വശത്ത് ഭൂമിയിലെ വിശുദ്ധര്‍ നല്ല പ്രവര്‍ത്തികള്‍ക്ക് കൊണ്ട് ലോകത്തെ നവീകരിക്കുമ്പോള്‍ മറുവശത്ത് പാപത്തിന്‍റെ സ്വാധീനം വലുതാകുന്നു. നാം ചെയ്യുന്ന ഓരോ വ്യക്തിപരമായ പാപവും മറ്റുള്ളവരെ സ്വാധീനിക്കുന്നു. പാപത്തിന്റെ ബന്ധനം മൂലം വീഴ്ചയിൽ ആവുന്ന ആത്മാവ് സഭയേ മാത്രമല്ല ഈ ലോകത്തെ തന്നെയും വീഴ്ചയുടെ ആഘാതത്തിൽ ആക്കുന്നു. എന്ന് വച്ചാൽ എത്ര ചെറിയ പാപവും ആയികൊള്ളട്ടെ, ഉപദ്രവമോ, അമിതാക്രമണ സ്വഭാവമോ എന്ത് തന്നെയായാലും സഭാപരമായി മാത്രമല്ല, അത് മുഴുവൻ മാനുഷിക കുടുംബത്തെയും ഇത് ബാധിക്കുന്നു.
ഈയൊരു തലത്തിൽ നോക്കുമ്പോള്‍ എല്ലാ പാപവും സാമൂഹികമായ പാപം ആണെന്ന് സംശയലേശമന്യേ പറയാം. ചില പാപങ്ങളുടെ സ്വഭാവത്തിനനുസരിച്ച് തന്റെ അയല്ക്കാരന് നേരിട്ട് ബാധകം ആവുന്നു. വ്യക്തമായി പറഞ്ഞാൽ സ്വസഹോദരനും സ്വസഹോദരിക്കും അത് എതിരായ പാപമായി മാറുന്നു. തന്റെ അയൽക്കാരന് എതിരായ പാപം അത് ദൈവത്തിനു എതിരെയുള്ള പാപവും കൂടിയാണെന്ന് നാം മനസ്സിലാക്കണം.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 2.12.84)
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/3?type=6 }}
|