Contents
Displaying 921-930 of 24922 results.
Content:
1050
Category: 1
Sub Category:
Heading: നമ്മുടെ ക്രൈസ്തവ പൈതൃകത്തെ നശിപ്പിക്കാൻ അനുവദിക്കരുത്: ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ
Content: രൂക്ഷമായി കൊണ്ടിരിക്കുന്ന മത തീ'വവാദത്തിന് മുന്നിൽ, ബ്രിട്ടീഷ് ജനത കൈസ്തവ മൂല്യങ്ങൾ ഉയർത്തി പിടിക്കണമെന്നും, ക്രൈസ്തവ പൈതൃകത്തെ നശിപ്പിക്കാൻ ഒരിക്കലും അനുവദിക്കരുതെന്നും ആഹ്വാനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ ഈസ്റ്റർ സന്ദേശം. ഏത് മത വിശ്വാസത്തിലുള്ളവർക്കും ബാധകമായ ചില മൂല്യങ്ങളുണ്ട്.- ഉത്തരവാദിത്വം, കഠിനാധ്വാനം ദീനദയാലുത്വം എന്നീ ഗുണങ്ങൾ നമ്മുടെ രാജ്യത്ത് ജനങ്ങൾ മറന്നുകളയരുതെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. ജനങ്ങൾ പ്രസ്തത 'മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാൽ അത്, ബൽജിയത്തിൽ നടന്നതു പോലുള്ള അക്രമങ്ങളെ ചെറുക്കാൻ സഹായിക്കും. ബൽജിയം മോഡൽ ഭീകരതയ്ക്ക് മുന്നിൽ നാം ധൈര്യം വിട്ടു കളയരുതെന്ന് കാന്റർബറി ആർച്ച് ബിഷപ്പ് ഒർമ്മിപ്പിച്ചു. കഴിഞ്ഞ കുറെ നാളുകളായി ബ്രിട്ടിഷ് പ്രധാനമന്ത്രി ശക്തമായ ക്രൈസ്തവ അനുകൂല നിലപാടുകൾ പിന്തുടർന്നു പോരുന്നു. ലോകത്ത് സമധാനം സ്ഥാപിക്കുവാൻ സ്നേഹത്തിലും ക്ഷമയിലും അധിഷ്ടിതമായ ക്രിസ്തീയ മൂല്യങ്ങൾക്കു മാത്രമേ സാധിക്കൂ എന്ന ഉറച്ച ബോധ്യമാണ് അദ്ദേഹത്തിന്റെ ഈ നിലപാടുകൾക്ക് പിന്നിൽ. താൻ ഒരു ഉറച്ച ക്രിസ്തീയ വിശ്വാസിയാണ് എന്ന് കാമറോൺ ഇതിനകം പല തവണ പൊതു പ്രസംഗങ്ങളിൽ പ്രഖ്യാപിക്കുകയുണ്ടായിട്ടുണ്ട്. ബ്രിട്ടൻ ഒരു ക്രൈസ്തവ രാജ്യമാണ് എന്നതിൽ ബ്രിട്ടീഷുകാർ അഭിമാനിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നമ്മുടെ മൂല്യങ്ങൾ സ്നേഹത്തിൽ അടിസ്ഥാനമിട്ടതായതു കൊണ്ട് അത് എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യമായിരിക്കും എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നമ്മെ നയിക്കുന്ന ജീവിത മൂല്യങ്ങൾ നശിപ്പിക്കാനാണ് മതതീ വ്രവാദികൾ ശ്രമിക്കുന്നത്. ബൽജിയത്തിലും പാരീസിലും മദ്ധ്യപൂർവ്വ ദേശങ്ങളിൽ പൊതുവെയും സംഭവിക്കുന്നത് അതാണ്. ഈ ഭീകരത കണ്ട് നാം ഭയചകിതരാകരുത് എന്ന് അദ്ദേഹം ജനങ്ങളെ ഉദ് ഭോദിപ്പിച്ചു. നമ്മുടെ ഈ തലമുറയിൽ ഉയർന്നു വന്നിരിക്കുന്ന ബാലിശമായ മത തീവ്രതത്വചിന്ത നമ്മുടെ സംസ്ക്കാരത്തെയും നമ്മുടെ ക്രൈസ്തവ പൈതൃകത്തേയും നശിപ്പിക്കാൻ അനുവദിക്കരുത്, അദ്ദേഹം പറഞ്ഞു. ലോകമെങ്ങും അഭയാർത്ഥികളെയും ഭവനരഹിതരെയും സഹായിക്കുന്ന, ദു:ഖിതരെ ആശ്വാസിപ്പി ക്കുന്ന, സ്വന്തം ജീവിതം ബലി കൊടുത്തും യുദ്ധമേഖലകളിൽ സഹായമെത്തിച്ചുകൊണ്ടിരിക്കുന്ന മിഷന്നറിമാരെയും സംഘടനകരെയും അദ്ദേഹം അനുമോദിച്ചു.
Image: /content_image/News/News-2016-03-30-05:58:16.jpg
Keywords: david cameron, easter message 2016

1051
Category: 1
Sub Category:
Heading: "ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല" പ്രതീക്ഷയോടെ ഫാ.ടോം ഉഴുന്നാലിന്റെ സഹോദരന്‍
Content: ഫാ.ടോം ഉഴുന്നാലിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ലോക മാധ്യമങ്ങളില്‍ നിറയുമ്പോഴും പ്രതീക്ഷയോടെ അദ്ദേഹത്തിന്റെ സഹോദരന്‍ മാത്യു ഉഴുന്നാലില്‍. ഫാദര്‍ ടോമിനെ യമനില്‍ നിന്നും ഭീകരര്‍ തട്ടികൊണ്ടുപോയെന്ന വിവരം അറിഞ്ഞ ഉടനെതന്നെ, ഗുജറാത്തിൽ സ്ഥിര താമസമാക്കിയിരുന്ന മാത്യു ഉഴുന്നാലിൽ, രാമപുരത്തെ ഭവനത്തില്‍ തിരിച്ചെത്തി. ഇപ്പോൾ അദ്ദേഹം തന്‍റെ സഹോദരന്‍റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു. ഇതിനിടെ ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനായി വന്‍തുക ആവശ്യപ്പെട്ടുകൊണ്ടുള്ള Video ദിവസങ്ങൽക്കു മുന്‍പ് തന്നെ ഇന്ത്യാ ഗവണ്‍മെന്റിന് ലഭിച്ചിരിന്നതായി IBN റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഫാ.ടോം ക്രൂശിക്കപ്പെട്ടു' എന്ന തെറ്റായ വാര്‍ത്ത വന്നപ്പോഴും മാത്യു ഉഴുന്നാലില്‍ വിശ്വസിച്ചില്ല. "എന്‍റെ ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല; ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു" ഉറച്ച വിശ്വാസത്തോടെ അദ്ദേഹം പറഞ്ഞു. മരിയ വോള്‍തോര്‍ത്തയുടെ 'ദൈവമനുഷ്യന്‍റെ സ്നേഹഗീത' എന്ന പുസ്തകം ചൂണ്ടി കാണിച്ചു കൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു. "വര്‍ഷങ്ങളായി ഞാന്‍ ഈ പുസ്തകം വായിക്കുന്നു, ഇത് എന്നെ ശക്തിപ്പെടുത്തുന്നു". 4 വര്‍ഷത്തെ യമനിലെ സേവനത്തിന് ശേഷം ഫാ.ടോം ബാംഗ്ലൂരില്‍ മടങ്ങിയെത്തിയതായിരിന്നു. എന്നാല്‍ വീണ്ടും അദ്ദേഹത്തിന് അവിടേക്ക് പോകേണ്ടതായി വന്നു. 2014 സെപ്റ്റംബറില്‍ ഫാ.ടോമിന്‍റെ മാതാവ് ത്രേസ്യയുടെ മരണത്തിന് ശേഷം രാമപുരത്തെ അദ്ദേഹത്തിന്റെ ഭവനം പൂട്ടി കിടക്കുയാണ്. അമ്മയുടെ മരണസമയത്ത് ഫാ.ടോം നാട്ടിലെത്തി കുടുംബാംഗങ്ങളോടൊപ്പം താമസിച്ചതായി സഹോദരന്‍ ഓര്‍മ്മിക്കുന്നു. പൊതുവേ ശാന്തനായ വ്യക്തിത്വത്തിന് ഉടമയാണ് ഫാ.ടോം എന്ന്‍ അദ്ദേഹം കൂട്ടി ചേര്‍ത്തു. ഈ സഹോദരനെ പോലെ, ലോകമാധ്യമങ്ങള്‍ നല്‍കുന്ന തെറ്റായ വാര്‍ത്തകള്‍ക്ക് ചെവി കൊടുക്കാതെ ദൈവത്തില്‍ അടിയുറച്ച് വിശ്വസിച്ച് കൊണ്ട് നമ്മുക്കും ടോം അച്ചനു വേണ്ടി പ്രാര്‍ത്ഥിക്കാം.
Image: /content_image/News/News-2016-03-30-05:15:13.jpg
Keywords: ഫാ.ടോം ഉഴുന്നാലില്‍, യെമന്‍, Fr.Tom Uzhunnalil, Brother Mathew Uzhunnalil, Yeman, Social Media,

1052
Category: 1
Sub Category:
Heading: ഫാ. ടോം ഉഴുന്നാലിലിനു വേണ്ടി പ്രൊലൈഫ് പ്രവര്‍ത്തകര്‍ ഇന്ന്‍ പ്രാര്‍ത്ഥനാദിനം ആചരിക്കുന്നു
Content: കൊച്ചി: യെമനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിനു വേണ്ടി കെസിബിസി പ്രൊലൈഫ് സമിതി പ്രവര്‍ത്തകര്‍ ഇന്ന് പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് വിവിധ കേന്ദ്രങ്ങളില്‍ ഉപവാസം, പ്രാര്‍ത്ഥനാ റാലി, പ്രതിഷേധ സമ്മേളനം എന്നിവയും പ്രൊലൈഫ് സമിതിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നുണ്ട്. എല്ലാ ഈശ്വര വിശ്വാസികളും തീവ്രവാദ വിരുദ്ധ ദിനാചരണത്തില്‍ പങ്കെടുക്കണമെന്ന് കെസിബിസി ഫാമിലി കമ്മീഷന്‍ & പ്രൊലൈഫ് സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരി അറിയിച്ചു.
Image: /content_image/India/India-2016-03-30-07:01:42.jpg
Keywords: കെസിബിസി പ്രോലൈഫ് സമിതി, Pro Life, KCBC, ഫാ.ടോം ഉഴുന്നാലില്‍, യെമന്‍, Fr.Tom Uzhunnalil, Brother Mathew Uzhunnalil, Yeman, Social Media,

1054
Category: 1
Sub Category:
Heading: സ്വവർഗ്ഗാനുരാഗിയെ' മാനസ്സാന്തരപ്പെടുത്തിയ 'കടൽ കൊള്ളക്കാരിയായ കന്യാസ്ത്രി'
Content: അനുൻസ്യേശൻ സഭാവിഭാഗത്തിലെ അംഗവും, എറ്റേണൽ വേൾഡ് ടെലവിഷൻ നെറ്റ്വർക്കിന്റെ (EWTN) സ്ഥാപകയുമായ മദർ മേരി ആഞ്ചെലിക്ക കഴിഞ്ഞ 27നു ദൈവ സന്നിധിയില്‍ നിദ്ര പ്രാപിച്ചുവെന്ന കാര്യം നമ്മില്‍ പലരും അറിഞ്ഞു കാണുമല്ലോ. പക്ഷപാതത്തിന്റെ അനന്തരഫലമായ ദീർഘമായ സഹനങ്ങളും പീഢകളും തൊണ്ണൂറ്റി രണ്ടാം വയസ്സു വരെ സന്തോഷപൂര്‍വ്വം സഹിച്ച സിസ്റ്റര്‍ അനേകരുടെ ജീവിതത്തിന് മാനസാന്തരത്തിന് കാരണമായിട്ടുണ്ട്. അതില്‍ ഡാര്‍രോ എന്ന പ്രമുഖനായ സ്വവര്‍ഗ്ഗനുരാഗിയുടെ മാനസാന്തരമാണ് താഴെ നല്‍കുന്നത്. #{red->n->n->ഡാര്‍രോയുടെ ജീവിത സാക്ഷ്യം അദേഹത്തിന്റെ വാക്കുകളില്‍ നിന്ന്‍}# ന്യൂയോർക്ക്, സ്വവര്‍ഗ്ഗാനുരാഗികളുടെ തറവാടെന്നു വിശേഷിപ്പിക്കാവുന്ന ആ പട്ടണത്തിലെയ്ക്ക് വണ്ടി കയറുമ്പോൾ ആ പട്ടണത്തിലെ അറിയപ്പെടുന്ന ഒരു 'മോഡൽ' ആവണം എന്നതായിരുന്നു മനസ്സിൽ. സ്വപ്നനഗരത്തിൽ കാലുകുത്തിയപ്പോൾ തന്നെ ആശിച്ചതു പോലെ തന്നെ ജീവിതം മാറി മറിഞ്ഞു. ഒരു ഇന്റർനാഷണൽ മോഡൽ ആയി ഞാന്‍ മാറി. നഗരത്തിലെ നിശാക്ലുബ്ബുകളിൽ സെലിബ്രിട്ടീസ്സ് ആയിരുന്നു എന്റെ കൂട്ടുകാർ. മോഡലിംഗിന്‍റെ തിരക്കൊഴിയുന്ന സമയത്തും, ജിമ്മിൽ അല്ലാത്ത സമയത്തും ഞാന്‍ എന്റെ 'ഇണയാകാന്‍ കഴിയുന്ന സ്വവർഗ്ഗ അനുരാഗിയെ' അന്വേഷിച്ച് നടക്കുകയായിരുന്നു. തുടക്കത്തിൽ പത്തും, പന്ത്രണ്ടും പിന്നീട് നൂറുകണക്കിനും ആയിരങ്ങളുമായി സ്വവർഗ്ഗരതിയിൽ എർപ്പെട്ടു. തന്റെ പങ്കാളികളിൽ 90% ത്തെയും എയിഡ്സ് എന്നാ മഹാരോഗം അപഹരിച്ചപ്പോൾ ആ രോഗത്തിൽ നിന്ന് കഷ്ടിച്ചു അത്ഭുതകരമായി രക്ഷപെട്ട ഞാന്‍ ജീവിതത്തിന് ഒരു പുതിയ തുടക്കം കുറിക്കാന്‍ തീരുമാനിച്ചു. സാൻ ഫ്രാസിസ്കോ എന്ന മറ്റൊരു പട്ടണത്തിലേയ്ക്ക് താമസം മാറ്റി. എന്നാല്‍ അവിടെ ജെഫ്ഫ് എന്ന മറ്റൊരു സ്വവർഗ്ഗാനുരഗിയുമായി കണ്ടുമുട്ടുകയും സോനോമ എന്ന ഒരു പ്രദേശത്തേയ്ക്ക് താമസം മാറുകയും ചെയതു. ഈ താമസ സ്ഥലത്ത് വെച്ച് EWTN ടിവി പരിപാടി മധ്യേയാണ് ഞാന്‍ കടൽകൊള്ളക്കാരിലെ കപ്പിത്താനെ പോലെ ഒരു കണ്ണ് മറച്ച ആ കന്യാസ്ത്രിയെ ആകസ്മികമായി കണ്ടു മുട്ടുന്നത്. തന്റെ ജീവിതത്തെ മാറ്റി മറിച്ച 'കടൽ കൊള്ളക്കാരിയായ കന്യാസ്ത്രി'!. "ജെഫഫ്, നാം ടിവിയിൽ കാണുന്ന ഈ കന്യാസ്ത്രിയെ വന്നു കാണൂ", അത്ഭുദത്തോടെ എന്നവണ്ണം ഞാന്‍ പറഞ്ഞു. മദർ ആഞ്ചെലിക്ക ആയിരുന്നു അത്. പക്ഷപാതം പിടിക്കപെട്ടു ഇടതുവശം തളര്‍ന്ന് പോയ ആ സിസ്റ്റെറിന്റെ മുഖത്തിന്റെ ഇടതുവശം മരച്ചു പേശികൾ വലിഞ്ഞു മുറുകിയിരുന്നു. തൽഫലമായി ഇടത്ത് കണ്ണ് ഒരു തുകൽ കഷണം കൊണ്ട് മറച്ചിരുന്നു". ജെഫഫ് വന്നപ്പോൾ ഞാൻ ആ കന്യാസ്ത്രിയെ പരിഹസിച്ചു ചിരിക്കുകയായിരുന്നു. എന്നോടൊപ്പം ജെഫഫും ചേർന്ന് അവരെ പരിഹസിച്ചു. "ഈ ഭ്രാന്തൻ ക്രിസ്ത്യാനികൾ" എന്ന് പറഞ്ഞ് ജെഫഫ് ആ മുറിയിൽ നിന്നും പോയി. ഞാന്‍ ആ ചാനൽ മാറ്റുവാൻ റിമോട്ട് എടുത്തു, അപ്പോൾ മദർ ആഞ്ചെലിക്ക വളരെ ലളിതവും ആത്മാർഥവും എന്നാൽ വിവേകത്തോടും ഇങ്ങിനെ പറയുന്നുണ്ടായിരുന്നു, "നോക്കു ...ദൈവം നിങ്ങളെ സൃഷ്ടിച്ചത് ഈ ജിവിതത്തിലും, മരണത്തിനു ശേഷമുള്ള ജീവിതത്തിലും സന്തോഷത്തിൽ ആയിരിക്കുവാനാണ്" ഈ വാക്കുകൾ എന്നെ വല്ലാതെ സ്പർശിച്ചു. ഇത് പറയുമ്പോൾ അവരുടെ വലതു വശത്തെ കണ്ണ് കണ്ണടയ്ക്ക് പിന്നിലും തിളങ്ങിയിരുന്നു. എന്നിട്ട് മദര്‍ തുടർന്നു, "ദൈവം നിങ്ങളെ കുറിച്ചു് കരുതൽ ഉള്ളവൻ ആണ്, നിന്റെ എല്ലാ ചലനങ്ങളും അവൻ ശ്രദ്ധിക്കുന്നു, നിന്നെ സ്നേഹിക്കുന്ന മറ്റാർക്കും അസ്സാദ്ധ്യമാണ് അവിടുന്നു നിന്നോട് കാണിക്കുന്ന സ്നേഹം". മദർ ആഞ്ച്ലിക്കായുടെ ആ വാക്കുകൾ എന്‍റെ ഹൃദയത്തെ വല്ലാതെ ഉലച്ചു, അവസരം കിട്ടുമ്പോളൊക്കെ മദറിന്റെ എല്ലാ പരിപാടികളും ഞാന്‍ രഹസ്യത്തിൽ വീക്ഷിക്കുവാൻ തുടങ്ങി. "അവർ ശരിക്കും എന്റെ ജീവിതത്തെ വല്ലാതെ സ്വാധീനിച്ചു, ഞാന്‍ അവരെ സ്നേഹിക്കുവാൻ ഞാൻ തുടങ്ങി". പക്ഷേ ഈ ചാനൽ മാറ്റിയിട്ട് ടിവി ഓഫ് ചെയ്യുവാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അല്ലെങ്കില്‍ ജെഫ്ഫ്നു മനസ്സിലാകുമല്ലോ. മുൻപ് അശ്ലീല ചാനലുകൾ ഞാൻ കണ്ടിരുന്നപ്പോഴും മറ്റാരും അറിയാതിരിക്കുവാൻ ഞാനിത് ചെയ്‌തിരുന്നുവല്ലോയെന്ന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു. ക്രമേണ, മദറിന്റെ വാക്കുകൾ എന്നെ, നൂറ്റാണ്ടുകൾക്കു ശേഷം ഒരു കത്തോലിക്ക പള്ളിയിലേയ്ക്ക് പോകുവാൻ തക്കവണ്ണം സ്വാധീനിച്ചൂ. എന്നിരുന്നാലും, എന്‍റെ മനസ്സിൽ ആശങ്ക നിറഞ്ഞിരിന്നു. താൻ ഒരു കത്തോലിക്ക പള്ളിയിൽ പോകുന്നത് കണ്ടാൽ ഇപ്പോഴുള്ള തന്‍റെ സുഹൃത്തുക്കളും തന്റെ സ്ഥിരം ഉപഭോക്താകളും തനിക്ക് നഷ്ടപ്പെടും എന്നുള്ള ആശങ്ക എന്നെ കീഴ്പ്പെടുത്തി. ഒരർത്ഥത്തിൽ അത് ശരി തന്നെയായിരുന്നു, ''എന്‍റെ മാനസാന്തരം, എനിക്ക് സുഹൃത്തുക്കളും കസ്റ്റമെര്‍സും നഷ്ടമാകാന്‍ കാരണമായി". ഉയർന്ന വിദ്യാഭ്യാസമുള്ള, ബുദ്ധിജീവിയായ ഒരു വ്യക്തിക്ക് എങ്ങിനെ യേശുക്രിസ്തുവിൽ വിശ്വസിക്കുവാൻ സാധിക്കും എന്നുള്ള നടുക്കത്തിൽ ആയിരുന്നു അവർ. ഞാൻ ദേവാലയത്തിലെയ്ക്ക് പോയി എന്ന് മനസ്സിലാക്കിയ എന്റെ സുഹൃത്തുക്കളുടെ ഭാവമാറ്റം അമ്പരിപ്പിക്കുന്നതായിരിന്നു. ഇന്ന്‍ വര്‍ഷം ഏറെയായിട്ടും ഈ തീരുമാനത്തെ ഓർത്ത് ഡാർരോവിനു ഒരിക്കലും പാശ്ചാത്തപികേണ്ടിവന്നിട്ടില്ല. തന്റെ മനപരിവർത്തനത്തിനു ശേഷം ഡാർരോ തന്റെ അനുഭവം പല വേദികളിലും കോണ്‍ഫറന്‍സുകളിലും പങ്ക് വെച്ചു. മദർ ആഞ്ചെലിക്ക ഡാർരോവിനെ വത്തിക്കാന്റെ കീഴിലുള്ള 'കറേജ് ഇന്റർനാഷണൽ' എന്ന സംഘടനയിൽ അംഗമാക്കി. ഈ സംഘടനയിലൂടെയാണ് ഡാർരോ "ഡിസയർ ഓഫ് ദി എവെർലാസ്റ്റിങ്ങ് ഹിൽസ്" എന്ന ഫിലിമിൽ അഭിനയിച്ചത്. അത് ഒരുപാട് പേരെ സ്വാധീനിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറയുന്നു. "ഈ സിനിമയിലൂടെ എന്റെ അനുഭവം പങ്കു വയ്ക്കുവാൻ സാധിച്ചതിന് ഞാൻ ദൈവത്തൊട് കടപ്പെട്ടിരിക്കുന്നു. കാരണം എന്റെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെല്ലാം ദൈവം പ്രവർത്തിച്ചതാണ്. നൂറ്റാണ്ടുകൾ ദൈവത്തെ മറന്ന് ഞാൻ ജീവിച്ചപ്പൊഴും ആ ദൈവം എന്നെ ഒരിക്കലും മറന്നിരുന്നില്ല. ദൈവം എന്നോട് കാണിച്ച കരുണയ്ക്ക് പകരമായി ദൈവത്തൊടുള്ള എന്റെ സ്നേഹവും നന്ദിയും പ്രകടിപ്പിക്കുവാൻ വേണ്ടി ഞാന്‍ ഈ ജീവിതം സമര്‍പ്പിക്കുന്നു" അദ്ദേഹം കൂട്ടി ചേര്‍ത്തു. ഇന്ന്‍ സ്വവര്‍ഗ്ഗഗ്ഗരതിയ്ക്ക് അടിമയായ അനേകം പേർക്കു മാനസാന്തരമുണ്ടാകന്‍ ഡാർരോ ശക്തമായി ഇന്ന്‍ പ്രവര്‍ത്തിക്കുന്നു. "കത്തോലിക്ക സഭയിലെയ്ക്കുള്ള എന്‍റെ മടക്കയാത്രയിൽ ആരും എന്നെ വ്യത്യസ്ഥനായി കാണുകയോ, പെരുമാറുകയോ ചെയ്‌തില്ല, പാപത്തില്‍ കഴിഞ്ഞവന്‍ എന്ന നിലയില്‍ എന്നെ നോക്കിയിട്ടുമില്ല, നാം എത്ര വലിയ പാപിയായാലും കത്തോലിക്ക സഭയിലൂടെ നമ്മുക്ക് എല്ലാവര്‍ക്കും ദൈവം സ്വാഗതമരുളുന്നു.
Image: /content_image/News/News-2016-03-30-08:38:48.jpg
Keywords: Pirate Nun’ Changed a Gay Man’s Life, Darrow

1055
Category: 1
Sub Category:
Heading: "ക്രിസ്ത്യാനികളെ സംരക്ഷിക്കുവാൻ അടിയന്തിരനടപടി എടുക്കണം" പാക്കിസ്ഥാൻ ഭരണകൂടത്തോട് ഫ്രാൻസിസ് മാർപാപ്പ
Content: പാക്കിസ്ഥാനിൽ, ഈസ്റ്റർ ദിനത്തിൽ നിരവധി നിഷ്കളങ്കരായ ജനങ്ങളുടെ കൂട്ടക്കൊലയിൽ കലാശിച്ച മൃഗീയമായ ഭീകരാക്രമണത്തെ തുടർന്ന്, ക്രിസ്ത്യാനികളെ സംരക്ഷിക്കുവാൻ അടിയന്തര നടപടി എടുക്കണമെന്ന് പാക്കിസ്ഥാൻ ഭരണകൂടത്തോട് ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു. ഉയര്‍പ്പു തിരുന്നാൾ ആഘോഷിക്കുവാൻ ലാഹോറിലെ പൊതു പാർക്കിൽ ഒത്തു കൂടിയവരായിരുന്നു കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമായിരുന്നു. ISIS നെ പിന്തുണയ്ക്കുന്ന താലിബാൻ ഘടകത്തിന്റെ വിമത വിഭാഗമായ 'ജമായത്ത്-ഉള്‍- അഹ്രാര്‍' കൂട്ടക്കൊലയുടെ ചുമതല ഏറ്റെടുത്തുകൊണ്ട് പ്രസ്താവിച്ചത് അവര്‍ പ്രധാനമായും ഉന്നം വച്ചത് ക്രിസ്ത്യാനികളെ ആയിരുന്നുവെന്നാണ്. അവധി ദിവസം ചിലവഴിക്കുവാനായി പാര്‍ക്കില്‍ കൂടിയിരുന്ന മുസ്ലീങ്ങളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കുറഞ്ഞത് മൂന്നൂറ് പേര്‍ക്കെങ്കിലും പരുക്കേറ്റിട്ടുമുണ്ട്. രാജ്യത്തെ ക്രിസ്ത്യാനികളുടേയും മറ്റു ന്യൂനപക്ഷങ്ങളുടേയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് പാക്കിസ്ഥാന്‍ സര്‍ക്കാരിനോട് ഫ്രാന്‍സിസ് മാര്‍പാപ്പ അഭ്യര്‍ഥിച്ചു. എല്ലാ ജനങ്ങളുടേയും, പ്രത്യേകിച്ച് ദുര്‍ബലരായ മതന്യൂനപക്ഷങ്ങളുടെ, സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിന് സാധ്യമായ എല്ലാ പദ്ധതികളും നടപ്പിലാക്കണമെന്നും രാഷ്ട്രത്തിലെ എല്ലാ തദ്ദേശ ഭരണാധികാരികളോടും സമുദായ നേതാക്കളോടും മാര്‍പാപ്പ ആവശ്യപ്പെട്ടു. ഇസ്ലാമിക തീവ്രവാദികള്‍ ലക്ഷ്യം വയ്ക്കുന്ന മദ്ധ്യ കിഴക്കന്‍ പ്രദേശങ്ങള്‍, ആഫ്രിക്ക, ഏഷ്യ എന്നീ രാജ്യങ്ങളിലെ ക്രിസ്ത്യാനികള്‍ അനുഭവിക്കുന്ന പീഢനങ്ങളെപ്പറ്റി ആവര്‍ത്തിച്ചാവര്‍ത്തിച്ച് വികാരപരമായാണ് പാപ്പ സംസാരിച്ചത്. ക്രിസ്ത്യാനികളെ പീഢിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നതിനോടുള്ള പ്രതികരണമില്ലായ്മയെ "ഭീരുത്വം നിറഞ്ഞ മൗനം" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത് മതന്യൂനപക്ഷങ്ങളുടെ സുരക്ഷയ്ക്കായിട്ടുള്ള നടപടികള്‍ മെച്ചപ്പെടുത്തണമെന്ന് തിങ്കളാഴ്ച പ്രസംഗത്തില്‍ ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്തിരിന്നു. അപായം സംഭവിച്ചവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് സന്നിഹിതരായിരുന്ന വിശ്വാസികളോട് ആവശ്യപ്പെടുകയും ചെയ്തു. "അക്രമവും അതിനു പ്രേരിപ്പിക്കുന്ന വിരോധവും ദുഃഖത്തിലും നാശത്തിലേക്കും മാത്രമേ നയിക്കുകയുള്ളൂ; നേരെമറിച്ച്, സമാധാനത്തിലേക്കുള്ള പാത ആദരവും സാഹോദര്യവും മാത്രമാണ്". മരണവും ഭീതിയും വിതയ്ക്കുന്ന അക്രമകാരികളുടെ ചെയ്തികള്‍ക്ക് അന്ത്യം വരുത്തുവാനായുള്ള പ്രാര്‍ത്ഥനകള്‍ക്കായി പിതാവ് എല്ലാവരോടും ആഹ്വാനം ചെയ്തു. വെസ്റ്റ് മിന്‍സ്റ്റെര്‍ ആര്‍ച്ചുബിഷപ്പായ കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോളസ് ചൊവ്വാഴ്ച ട്വിറ്ററില്‍ ഇപ്രകാരം കുറിച്ചു: 'ലാഹോറില് നടന്ന ബോംബാക്രമണം വെറുക്കപ്പെടേണ്ടതും, പൂര്‍ണ്ണമായും അപലപിക്കേണ്ടതുമാണ്; തിന്മക്കു നന്മയെ തോല്പ്പിക്കാന്‍ ഒരിക്കലും സാദ്ധ്യമല്ല. നമ്മുടെ കര്‍ത്താവായ, യേശു ക്രിസ്തുവിന്റെ ശവക്കല്ലറയില്‍ നിന്നുള്ള ഉയര്‍ത്തഴുന്നേല്‍പ്പ് ഇത് എന്നെന്നേക്കുമായി തെളിയിച്ചിരിക്കുന്നു". അമേരിക്കയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ കോണ്‍ഫറന്‍സിന്റെ അദ്ധ്യക്ഷനായ, കെന്‍ടുക്കിയിലെ ലൂയിസ്വില്ലിയിലെ ആര്‍ച്ചുബിഷപ്പായ, ജോസഫ് കെര്‍ട്സ്, ഈ ആക്രമണങ്ങളിലുള്ള അദ്ദേഹത്തിന്റെ 'കടുത്ത ദുഃഖം' പ്രകടിപ്പിച്ചു. പാക്കിസ്ഥാനിലെ കത്തോലിക്കാ ബിഷപ്പ് കോണ്‍ഫറന്‍സിന്റെ അദ്ധ്യക്ഷനായ ആര്‍ച്ച് ബിഷപ്പ് ജോസഫ് കൗട്സിന്‍, ആക്രമണത്തെ അപലപിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു "കുഞ്ഞുങ്ങളുടെ കളിസ്ഥലം ഒരു കൊലക്കളമായി മാറിയ ഭയാനകമായ കാഴ്ച വിവരിക്കുവാന്‍ വാക്കുകളില്ല". ആക്രമണത്തിന് പിന്നിലെ പോരാളികളെ പിന്തുടര്‍ന്ന് പിടിച്ച് തകര്‍ക്കുമെന്ന് ദൃഢപ്രതിജ്ഞ ചെയ്തു കൊണ്ടുള്ള പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ പ്രസ്താവന തിങ്കളാഴ്ച ടെലിവിഷനില്‍ പ്രക്ഷേപണം ചെയ്തിരുന്നു. "പാക്കിസ്ഥാന് ജനതയുടെ ജീവന്‍ കൊണ്ടുള്ള അവരുടെ പന്താട്ടം ഞങ്ങള്‍ അനുവദിക്കുകയില്ല. പാക്കിസ്ഥാനിലെ 20 കോടി ജനങ്ങളുടെ പ്രതിജ്ഞയാണ്" അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2016-03-30-08:50:37.jpg
Keywords: lahore attack, pope francis

1056
Category: 6
Sub Category:
Heading: പരിശുദ്ധ അമ്മയെ നമ്മുടെ ജീവിതത്തിലേക്ക് സ്വീകരിക്കുവാന്‍ യേശു നമ്മോട് ആഹ്വാനം ചെയ്യുന്നു
Content: "അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു" (യോഹ.19:27). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 31}# യേശുവിന്‍റെ പ്രിയ ശിഷ്യന്‍ ഉടനെ തന്നെ യേശുവിന്റെ ഇംഗിതത്തെ മാനിച്ചുയെന്നാണു് ഈ വചനം അർത്ഥമാക്കുക. മറിയത്തെ സ്വന്തം ഭവനത്തിലേയ്ക്ക് കൂട്ടി കൊണ്ട് പോയ ആ നിമിഷം മുതൽ തന്റെ പുത്രോചിതമായ സ്നേഹത്താൽ യോഹന്നാന്‍ പരിശുദ്ധ അമ്മയെ പരിപാലിച്ചു. യോഹന്നാന്റെ ഈ പ്രവർത്തി വ്യക്തമാക്കുക മറിയത്തെ കുറിച്ചുള്ള യേശുവിന്റെ സാക്ഷ്യമാണ്; സ്വർഗ്ഗത്തിൽ തിരുകുമാരനുമായി ഒന്നിക്കുന്നതുവരെ ഭൂമിയില്‍ സമാധാനത്തിൽ ആയിരിക്കുവാനും, പെന്തകുസ്ത്ത ദിനത്തില്‍ ഉദയം കൊണ്ട സഭയുടെ പരിപാലനക്കുമായി ശിഷ്യന്മാര്‍ പരിശുദ്ധ അമ്മയുടെ സഹായം തേടി. യേശുവിന്റെ ശിഷ്യർ മറിയത്തെ അവരുടെ ജീവിതത്തിൽ സ്വീകരിക്കുകയും, അവരവരുടെ ഭവനത്തിലേയ്ക്ക് കൊണ്ട് വരുകയും ചെയ്യണം എന്ന യേശുവിന്റെ ആവശ്യം അംഗീകരിക്കുകയും ചെയ്തെന്ന്‍ നമ്മുക്ക് അനുമാനിക്കാം. കുരിശിൽ ജീവൻ അർപ്പിക്കുന്നതിന് തൊട്ടു മുൻപുള്ള 'ഇതാ, നിന്റെ അമ്മ' എന്ന യേശുവിന്റെ വാക്കുകൾ എല്ലാ ക്രിസ്ത്യാനികളും അവരുടെ ജീവിതത്തില്‍ മറിയത്തിനു സ്ഥാനം കൊടുക്കണം എന്ന് ഉത്ബോധിപ്പിക്കുന്നു. വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 23.11.8 {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/3?type=6 }}
Image: /content_image/Meditation/Meditation-2016-03-30-16:46:06.jpg
Keywords: പരിശുദ്ധ

1057
Category: 8
Sub Category:
Heading: ശുദ്ധീകരണ സ്ഥലത്തായിരിക്കുന്ന ആത്മാക്കളെ കര്‍ത്താവു സ്നേഹപൂര്‍ണതയോടെ നോക്കുന്നു
Content: "കോഴി കൂകുന്നതിനുമുമ്പ് മൂന്നു പ്രാവശ്യം നീ എന്നെ നിഷേധിക്കും എന്ന് യേശു പറഞ്ഞവാക്കുകള്‍ അപ്പോള്‍ പത്രോസ് ഓര്‍മിച്ചു. അവന്‍ പുറത്തുപോയി ഹൃദയം നൊന്തു കരഞ്ഞു" (മത്തായി 26:75). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-31}# "പത്രോസ് കര്‍ത്താവിനെ തള്ളിപ്പറഞ്ഞപ്പോള്‍, കര്‍ത്താവ് പത്രോസിന്‍റെ നേരെ നോക്കി. അപ്പോള്‍ "പത്രോസ് പുറത്ത് പോയി കഠിന ദുഃഖത്തോടെ വിലപിച്ചു." അത് ശുദ്ധീകരണ സ്ഥലത്തായിരിക്കുന്നതു പോലുള്ള ഒരു അനുഭവമാണ്. മിക്കവാറും അതുപോലുള്ള ഒരു ശുദ്ധീകരണം മരണനിമിഷത്തില്‍ നമ്മെ മിക്കവരെയും കാത്തിരിക്കുന്നുണ്ടാവും. സ്നേഹപൂര്‍ണതയോടെ കര്‍ത്താവു നമ്മെ നോക്കുന്നു. നാം ദഹിപ്പിക്കുന്ന ലജ്ജ അനുഭവിക്കും. തിന്മ നിറഞ്ഞ, അല്ലെങ്കില്‍ കേവലം സ്നേഹരഹിതമായ പെരുമാറ്റത്തെക്കുറിച്ച് വേദനാജനകമായ പശ്ചാത്താപമുണ്ടാകും. ഈ വിശുദ്ധീകരണ വേദനയ്ക്ക് ശേഷം മാത്രമേ പ്രശാന്തമായ സ്വര്‍ഗ്ഗീയ സന്തോഷത്തില്‍ അവിടുത്തെ സ്നേഹപൂര്‍ണമായ നോട്ടം കണ്ടുമുട്ടാനാവുകയുള്ളൂ" (YOUCAT 159) #{red->n->n->വിചിന്തനം:}# മറ്റുള്ളവരോടുള്ള നമ്മുടെ വാക്കുകളില്‍ കരുണയുള്ളവരായിരിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/3?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-03-31-00:09:17.jpg
Keywords: പത്രോസ്

1058
Category: 18
Sub Category:
Heading: ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനായി കേരളത്തിലെ എല്ലാ രൂപതകളും 31-3-16 വ്യാഴം പ്രാർത്ഥനാദിനമായി ആചരിക്കാൻ KCBC യുടെ ആഹ്വാനം
Content: യെമനിൽ lSIS ഭീകരർ തട്ടികൊണ്ടു പോയ ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനായി കേരളത്തിലെ 31 രൂപതകളും 31-3-16 വ്യാഴം പ്രാർത്ഥനാദിനമായി ആചരിക്കാൻ KCBC ആഹ്വാനം ചെയ്തു. എല്ലാ കത്തോലിക്ക പള്ളികളിലും സ്ഥാപനങ്ങളിലും സന്യാസ ഭവനങ്ങളിലും പ്രത്യേക പ്രാർത്ഥനയും പരിശുദ്ധ കുർബാനക്കു മുൻപിൽ ആരാധനയും നടത്തണമെന്ന് KCBC പ്രസിഡന്റ് കർദിനാൾ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്ക ബാവ, വൈസ് പ്രസിഡൻറ് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ.ജോസഫ് കരിയിൽ എന്നിവര്‍ ആഹ്വാനം ചെയ്തു.
Image: /content_image/India/India-2016-03-30-13:58:06.jpg
Keywords: കെസിബിKCBC, ഫാ.ടോം ഉഴുന്നാലില്‍, യെമന്‍, Fr.Tom Uzhunnalil,Yeman ,

1059
Category: 9
Sub Category:
Heading: ഏപ്രില്‍ മാസത്തെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ മാർ റാഫേൽ തട്ടിൽ നയിക്കും
Content: ലോക സുവിശേഷ വത്കരണത്തില്‍ സീറോമലബാര്‍ സഭയുടെ ശബ്ദവും, കേരള കരിസ്മാറ്റിക് കമ്മീഷന്‍റെ ചെയര്‍മാനുമായ, തൃശ്ശൂര്‍ അതിരൂപതയുടെ സഹായ മെത്രാൻ മാര്‍ റാഫേല്‍ തട്ടില്‍ ഇത്തവണ സോജി അച്ചനോടൊപ്പം രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ നയിക്കും. വിവിധ ഭാഷക്കാരും ദേശക്കാരും ഒരുമിച്ച് പങ്കുചേരുന്ന യൂണിവേഴ്സല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ആയി മാറിയ സെഹിയോന്‍ യു.കെ.യുടെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍, പ്രമുഖ വചന പ്രഘോഷകനായ തട്ടില്‍ പിതാവിന്‍റെ സാന്നിദ്ധ്യം പരിശുദ്ധാത്മ അഭിഷേകമായി മാറും. അതി വിനയവും ലാളിത്യവും കൊണ്ട് ദൈവ സ്നേഹത്തിന് അതിര്‍ വരമ്പുകള്‍ ഇല്ല എന്നു തെളിയിച്ചു കൊണ്ടിരിക്കുന്ന രണ്ട് ആത്മീയ നേതൃത്വങ്ങള്‍ ഈ പരിശുദ്ധാത്മ ശുശ്രൂഷയില്‍ ഒന്നിച്ച് അണിനിരക്കുന്നു എന്നതാണ് ഇത്തവണത്തെ കണ്‍വെന്‍ഷന്‍റെ പ്രത്യേകത. മാര്‍ തട്ടിലിന്‍റെ വാക്കുകള്‍ക്കായി ജനം പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കുന്നു. യു.കെ.യിലെയും യൂറോപ്പിലെ തന്നെയും ഏറ്റവും വലിയ ആത്മീയ കൂട്ടായ്മയ്ക്കായി ദൈവം ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന് എല്ലാ മാസവും ആയിരങ്ങളാണ് എത്തുന്നത്. ഇംഗ്ലീഷ് ജനതയോടു ചേര്‍ന്നു നിന്നു കൊണ്ട് ക്രിസ്തീയ പാരമ്പര്യങ്ങളും മൂല്യങ്ങളും ഉയര്‍ത്തി പിടിച്ച് മക്കളെ കുടുംബത്തിനും സമൂഹത്തിനും ഒരു നേട്ടമാക്കി തീര്‍ക്കുന്നതിന് ഉതകുന്ന തരത്തിലുള്ള ശുശ്രൂഷകള്‍ അഞ്ച് വയസ്സു മുതല്‍ വിവിധ പ്രായക്കാരായ കുട്ടികള്‍ക്ക് എല്ലാ മാസവും മുടങ്ങാതെ വൈദികരുടെ നേതൃത്വത്തില്‍ നല്‍കപ്പെടുന്നു എന്നുള്ളതാണ് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍റെ പ്രധാന സവിശേഷത. തീര്‍ത്തും സൗജന്യമായി കുട്ടികള്‍ക്കായി പ്രസിദ്ധീകരിക്കുന്ന കിംഗ്‌ഡം റവലേറ്റര്‍ (Kingdom Revelator) മാസികയും, കുട്ടികള്‍ സ്വയം അവരവരുടെ സ്കൂളുകളിലും, കോളേജുകളിലും ടീച്ചേഴ്സിന്‍റെ സഹായത്തോടെ പ്രാര്‍ത്ഥനാ ഗ്രൂപ്പുകള്‍ തുടങ്ങുന്നു എന്നുള്ളതും ഈ ശുശ്രൂഷയുടെ ഏറ്റവും വലിയ നേട്ടമാണ്. ഭാഷയുടെയും ദേശത്തിന്‍റെയും അതിര്‍ വരമ്പുകള്‍ ലംഘിച്ചു കൊണ്ട് മറ്റു രാജ്യങ്ങളില്‍ നിന്നു പോലും രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനിലേയ്ക്ക് ആളുകള്‍ എത്തുന്നു. സെഹിയോന്‍ എന്ന മിനിസ്ട്രിയുടെ ശുശ്രൂഷ എന്നതിലുപരി ഏത് തലത്തിലൂടെയും ദൈവത്തെ അറിഞ്ഞ അല്ലെങ്കില്‍ അറിയാന്‍ ആഗ്രഹിക്കുന്നവരുടെ കൂട്ടായ്മയായി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ മാറിയിരിക്കുകയാണ്. ഒറ്റയ്ക്കും കൂട്ടായും വിവിധങ്ങളായ മിനിസ്ട്രികളില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ഒരുമിച്ച് പങ്കെടുക്കുന്ന കാഴ്ച ദൈവ സ്നേഹത്തിന് അതിര്‍ വരമ്പുകള്‍ ഇല്ല എന്ന്‍ വീണ്ടും വീണ്ടും തെളിയിക്കുന്നു. കഴിഞ്ഞ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍, കുടുംബ പ്രേഷിത രംഗത്ത് വര്‍ഷങ്ങളായി ശുശ്രൂഷ ചെയ്യുന്നതും, ജീസസ് യൂത്ത് മിനിസ്ട്രിയുടെ യു.കെ.ആനിമേറ്ററുമായ ബ്രദര്‍ ജോസ് മാത്യുവിന്‍റെ സാന്നിദ്ധ്യവും അദ്ദേഹത്തിന്‍റെ വാക്കുകളും ഇതിന് ഉത്തമ ഉദാഹരണമാണ്. ക്രിസ്റ്റീന്‍ മിനിസ്ട്രിയുടെ ഭാഗമായി ആയിരക്കണക്കിന് കുട്ടികള്‍ക്ക് പലവിധ ശുശ്രൂഷകളിലൂടെ ദൈവസ്നേഹത്തില്‍ വളരുവാനുള്ള പ്രചോദനമേകിയ ബ്രദര്‍ പ്രിന്‍സ് വിതയത്തില്‍ ഈ കാലഘട്ടത്തില്‍ ദൈവ വചനത്തിന് കുടുംബജീവിതത്തില്‍ ഉള്ള പ്രാധാന്യത്തെപ്പറ്റി കഴിഞ്ഞ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ അടിവരയിട്ടു പറയുകയുണ്ടായി. {{ബ്രദര്‍ പ്രിന്‍സ് വിതയത്തിൽ നൽകുന്ന വചന സന്ദേശത്തിന്റെ Video കാണുവാൻ ഇവിടെ Click ചെയ്യുക -> https://www.youtube.com/watch?v=aMsbA3rbXlE&feature=youtu.be}} ഏപ്രില്‍ മാസത്തെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനായി പതിവ് പോലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി കോച്ചുകള്‍ ബുക്ക് ചെയ്തു കഴിഞ്ഞു. ഇരുന്നൂറിലേറെ വരുന്ന സെഹിയോന്‍ ടീം അംഗങ്ങള്‍. കണ്‍വെന്‍ഷന്‍ വിജയത്തിനായി ഒറ്റക്കും, കൂട്ടായും ഫാ. സോജി ഓലിക്കലിനോടൊപ്പവും പ്രാര്‍ത്ഥനാ നിരതരായിരിക്കും. ഏപ്രില്‍ ഒന്‍പതിന് രാവിലെ തന്നെ കണ്‍വെന്‍ഷന്‍ സ്ഥലമായ ബഥേല്‍ സെന്‍ററില്‍ എത്തിച്ചേരുന്ന തട്ടില്‍ പിതാവിന് സെഹിയോന്‍ ടീം അംഗങ്ങള്‍ വരവേല്‍പ്പ് നല്‍കും. തുടര്‍ന്ന്‍ എട്ട് മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷകള്‍ വൈകിട്ട് നാലിന് അവസാനിക്കും. രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനിലേയ്ക്ക് ഫാ. സോജി ഓലിക്കലും സെഹിയോന്‍ ടീം അംഗങ്ങളും ഏവരേയും പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
Image: /content_image/Events/Events-2016-03-30-15:34:23.jpg
Keywords: second saturday april

1060
Category: 1
Sub Category:
Heading: മദര്‍ ആഞ്ചലിക്കായുടെ വിയോഗത്തില്‍ പ്രതികരിച്ച പ്രമുഖരോടൊപ്പം ബനഡിക്ട് പതിനാറാമനും
Content: റോം: ഇക്കഴിഞ്ഞ മാര്‍ച്ച് 27ന്, ഈസ്റ്റര്‍ ദിനത്തില്‍ മരണമടഞ്ഞ മദര്‍ ആഞ്ചലിക്കയെ സ്മരിച്ചു കൊണ്ട് എമിരിറ്റസ് ബനഡിക്ട് പതിനാറാമന്‍. “പാപത്തിന്റെയും, സഹനത്തിന്റേയും, മരണത്തിന്റെയും മേലുള്ള നമ്മുടെ രക്ഷകന്റെ വിജയമാഘോഷിക്കുന്ന ഈസ്റ്റര്‍ ഞായാറാഴ്ച മരിക്കുവാന്‍ മദര്‍ ആഞ്ചലിക്കയ്ക്കു കഴിഞ്ഞത് മഹത്തായ ഭാഗ്യം ഒന്ന്‍ കൊണ്ട് മാത്രമാണെന്ന് ബെനഡിക്ട് പതിനാറാമന്റെ പേഴ്സണല്‍ സെക്രട്ടറി ജോര്‍ജ് ഗാന്‍സ്വെയിന്‍ മെത്രാപ്പോലീത്ത അദ്ദേഹത്തിന്റെ പ്രതികരണത്തെക്കുറിച്ച് EWTN ന്യൂസിനോട് പറഞ്ഞു. ഓഹിയോയില്‍ ജനിക്കുകയും ക്ലാരാ സന്യാസിനീ സഭാംഗവുമായ മദര്‍ ആഞ്ചലിക്കയായിരിന്നു 1981-ല്‍ EWTN ഗ്ലോബല്‍ കത്തോലിക്ക് നെറ്റ് വര്‍ക്ക് എന്ന ലോകത്തിലെ ഏറ്റവും വലിയ മതപരമായ മാധ്യമശ്രംഖലക്ക് അലബാമയില്‍ ആരംഭം കുറിച്ചത്. മദറിന്റെ മരണത്തെ തുടര്‍ന്ന് ആഗോള തലത്തില്‍ നിരവധി അനുസ്മരണങ്ങളും, പൊതുയോഗങ്ങളും നടത്തപ്പെട്ടു. റോമിലെ സെക്രട്ടറിയേറ്റ് ഫോര്‍ കമ്മ്യൂണിക്കേഷന്റെ മുഖ്യാദ്ധ്യക്ഷനായ മോണ്‍സിഞ്ഞോര്‍ ഡാരിയോ വിഗാനോ മദറിന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുമെന്നറിയിച്ചിട്ടുണ്ട്. മദര്‍ ഒരു ‘അസാധാരണ വനിതയും’ തികഞ്ഞ ദൈവവിശ്വാസിയും, മാധ്യമ കുലപതിയുമാണെന്ന് യു.എസ്. ബിഷപ്പ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റായ ജോസഫ് കുര്‍ട്സ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. “ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനതകളേയും ശിക്ഷ്യപ്പെടുത്തുവിന്‍ (മത്തായി 28:19)” എന്ന് മത്തായിയുടെ സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്നത് പോലെ മദര്‍ തന്റെ കാലഘട്ടത്തിലെ ആശയവിനിമയ ഉപാധികള്‍ മുഖാന്തിരം സുവിശേഷം ലോകമെങ്ങും പ്രചരിപ്പിച്ചു. “കന്യാസ്ത്രീമഠത്തിലാണ് അവളുടെ ജോലി തുടങ്ങിയതെങ്കിലും, അത് ലോകം മുഴുവനും വ്യാപിച്ചു. ഏറ്റവും എളിയ തുടക്കവും ധാരാളമായ നല്ല ഫലങ്ങള്‍ ഉണ്ടാക്കും എന്ന് അവള്‍ തെളിയിച്ചു”. അദ്ദേഹം കൂട്ടിചേര്‍ത്തു. #{blue->n->n->മദറിന്റെ വിയോഗത്തില്‍ പ്രമുഖര്‍ നടത്തിയ പ്രതികരണങ്ങള്‍}# “ധൈര്യത്തിന്റേയും, വിശ്വാസത്തിന്റേയും ഒരു തിളങ്ങുന്ന ഉദാഹരണമായിരുന്നു മദര്‍, സിസ്റ്ററിന്‍റെ മരണത്തില്‍ ഞങ്ങള്‍ ദുഖിക്കുന്നു, പക്ഷെ അവളുടെ മഹത്വം EWTN-ലും അവളുമായി ബന്ധപ്പെട്ട എല്ലാവരുടേയും ജീവിതത്തില്‍ നിലനില്‍ക്കും” EWTN-ന്റെ ഇന്‍ഷൂറന്‍സ് കവറേജില്‍ കത്തോലിക്കാ വിശ്വാസത്തിനു നിരക്കാത്ത മരുന്നുകളും, ഗര്‍ഭച്ചിദ്രത്തിനു കാരണമാകാവുന്ന മരുന്നുകളും മറ്റും ഉള്‍പ്പെടുത്തുന്നതിനെ ചൊല്ലി ഫെഡറല്‍ ഗവണ്‍മെന്റുമായി നടക്കുന്ന നിയമപോരാട്ടത്തില്‍ EWTN നെ പ്രതിരോധിക്കുന്ന ബെക്കറ്റ് ഫണ്ടിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ ക്രിസ്റ്റീന അരിഗാ അഭിപ്രായപ്പെട്ടു. “ആഗോള സഭക്കായി EWTN എന്ന മാധ്യമ ശ്രംഖല സ്ഥാപിച്ചത് വഴി, ഭൂരുഭാഗം പേരും അസാധ്യമെന്നു കരുതിയ ഒരു കാര്യം മദര്‍ നേടുകയായിരുന്നു. തീര്‍ച്ചയായും അവളുടെ മരണം ഒരു തീരാ നഷ്ടമാണ്, പക്ഷേ EWTN എന്ന മഹത്തായ സുവിശേഷക ദൗത്യത്തില്‍ പങ്കാളികളായിട്ടുള്ള ആളുകളിലൂടെ നിരന്തരം തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഒരു മഹത്തായ സമ്മാനം അവശേഷിപ്പിച്ചിട്ടാണ് മദര്‍ യാത്രയായത്”. - മുന്‍കാല EWTN ബോര്‍ഡ് മെമ്പറും, ഫിലാഡെല്‍ഫിയായിലെ മെത്രാപ്പോലീത്തയുമായ ചാള്‍സ് ചാപുട് "അമേരിക്കന്‍ കത്തോലിക്കാ സഭയിലെ ഏറ്റവും പ്രമുഖ വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു മദര്‍. കഴിഞ്ഞ അമ്പത് വര്‍ഷക്കാലത്തിനിടക്ക് ഏറ്റവും കൂടുതല്‍ നിരീക്ഷിക്കപ്പെട്ട സുവിശേഷകയായിരുന്നു മദര്‍.1980 കളിലും, 90കളിലും മദറിന്റെ വിമര്‍ശകര്‍ മദറിനെ വിമര്‍ശിച്ചിട്ടുണ്ട്, അവളുടെ വിമര്‍ശകര്‍ മാഞ്ഞുപോയെങ്കിലും മദറിന്റെ സ്വാധീനവും, ജനസമ്മതിയും ഇപ്പോഴും തുടരുന്നു. മാത്രമല്ല ദൈവത്തിലുള്ള മദറിന്റെ വിശ്വാസത്തെ അദ്ദേഹം പ്രകീര്‍ത്തിക്കുകയും, കത്തോലിക്കാ ചരിത്രത്തില്‍ വളരെ ആദരണീയമായൊരു സ്ഥാനം മദറിനുണ്ടാവാന്‍ പ്രാര്‍ഥിക്കുന്നു". - ലോസ് ഏഞ്ചല്‍സിലെ ഓക്സിലറി മെത്രാനായ റോബര്‍ട് ബാരോണ്‍. "മാധ്യമത്തെ നല്ല പ്രവര്‍ത്തി ചെയ്യുവാനുള്ള ഒരു ശക്തമായ ഉപകരണമാക്കിയതില്‍ മദറിന് ഒരു പ്രമുഖമായ സ്ഥാനം ദൈവ തിരുമുന്‍പില്‍ ഉണ്ടായിരിന്നു. ദൈവത്തോടുള്ള അപാരമായ ആദരവും, വിശുദ്ധ കുര്‍ബ്ബാനയോടും പരിശുദ്ധ മാതാവിനോടുള്ള ഭക്തിയുമാണ് മദറിന് കിട്ടിയിട്ടുള്ള ഏറ്റവും വലിയ സമ്മാനമാണ്. നിരവധി ആളുകളെ ദൈവവും സഭയുമായി അടുപ്പിച്ചുകൊണ്ട് ടെലിവിഷന്‍ ശ്രംഖലയും, കുടുംബവുമെന്ന അവളുടെ അനശ്വരമായ വാക്കുകളിലൂടെ ഈ ലോകത്തും തിരുസഭയിലും ഒരു മഹത്തായ ഐതീഹ്യവും സമ്മാനിച്ചിട്ടാണ് മദര്‍ യാത്രയായത്. - EWTN ന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന രൂപതയായ ബര്‍മിംഗ്ഹാം രൂപതയുടെ മെത്രാനായ റോബര്‍ട്ട് ബേക്കര്‍.
Image: /content_image/News/News-2016-03-31-05:50:53.jpg
Keywords: Mother Angelica, Emiritus Benedict XVI, EWTN Founder, Malayalam