Contents

Displaying 961-970 of 24922 results.
Content: 1094
Category: 8
Sub Category:
Heading: ആത്മാക്കളുടെ രക്ഷയ്ക്കായി വിശുദ്ധര്‍ വഹിക്കുന്ന പങ്ക്
Content: "നാം ജീവിക്കുന്നുവെങ്കില്‍ കര്‍ത്താവിനു സ്വന്തമായി ജീവിക്കുന്നു; മരിക്കുന്നുവെങ്കില്‍ കര്‍ത്താവിനു സ്വന്തമായി മരിക്കുന്നു. ആകയാല്‍, ജീവിച്ചാലും മരിച്ചാലും നാം കര്‍ത്താവിനുള്ളവരാണ്" (റോമാ 14:8). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍-5}# ഈ ഭൂമിയിലെ തീര്‍ത്ഥാടകരായ എല്ലാ ക്രിസ്തു വിശ്വാസികളുടേയും ഐക്യത്തില്‍ നാം വിശ്വസിക്കുന്നുണ്ട്. ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളും സ്വര്‍ഗ്ഗത്തില്‍ വിരാജിക്കുന്ന ധന്യരും ഉള്‍പ്പെടെയുള്ള എല്ലാവരും ചേര്‍ന്ന് ഒരൊറ്റ സഭയില്‍ നാം അംഗങ്ങളാണ്. യേശുവിലുള്ള ഈ ഐക്യത്തില്‍, കരുണാമയമായ ദൈവസ്നേഹവും, ദൈവത്തിന്റെ ശ്രദ്ധാലുക്കളായ വിശുദ്ധരും നമ്മുടെ പ്രാര്‍ത്ഥനകള്‍ ശ്രവിച്ചു കൊണ്ടിരിക്കുന്നുവെന്നും നാം വിശ്വസിക്കുന്നു. #{red->n->n->വിചിന്തനം:}# ജീവിച്ചിരിക്കുന്നവര്‍ക്ക് തങ്ങളുടെ പ്രാര്‍ത്ഥനകളും, നന്മപ്രവര്‍ത്തികളും മരിച്ചവര്‍ക്കായി സമര്‍പ്പിക്കുവാനുള്ള പ്രേരണ ലഭിക്കാന്‍ വിശുദ്ധര്‍ ദൈവത്തോടു നിരന്തരം പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നു. തങ്ങളുടെ യോഗ്യതകളുടെ ഫലസമൃദ്ധി ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി ഉപയോഗിക്കുവാന്‍ അവര്‍ ദൈവത്തോടു അപേക്ഷിക്കുന്നു; ഇതിനോടൊപ്പം തന്നെ വിശുദ്ധര്‍ പരിശുദ്ധ മറിയത്തോടു ചേര്‍ന്ന് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി യാചിക്കുന്നു. നമ്മുടെ പ്രിയപ്പെട്ടവരുടെ ആത്മാക്കളുടെ രക്ഷയ്ക്കായി, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ അനുകമ്പാപൂര്‍വ്വം കാണുന്ന വിശുദ്ധന്‍മാരോട് ചേര്‍ന്ന് പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/4?type=8 }} ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-04-04-10:15:15.jpg
Keywords: ആത്മാക്കളുടെ
Content: 1096
Category: 18
Sub Category:
Heading: മിഷനറിസ് ഓഫ് ചാരിറ്റിക്ക് വെസ്റ്റ്‌ ഇൻഡീസ് ടീമിന്റെ സ്നേഹസമ്മാനം
Content: കല്‍ക്കത്ത: ട്വെന്‍റി20 ലോകകപ്പ് നേടിയതിന് പിന്നാലേ കാരുണ്യത്തിന്‍റെ പുതിയ പാഠം ലോകത്തിന് നല്കി കൊണ്ട് വെസ്റ്റ്ഇന്ഡീസ് ടീം. കല്‍ക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റി ആസ്ഥാനത്തെത്തിയ ടീം മാനേജര്‍ റൗള്‍ ലെവിസ്, തങ്ങള്‍ക്ക് ലഭിച്ച പ്രതിഫലം സിസ്റ്റേഴ്സ്നു കൈമാറി കൊണ്ട് കാരുണ്യത്തിന്‍റെ പുതിയൊരു അധ്യായം ലോകത്തിന് സമ്മാനിച്ചു. ഇന്നലത്തെ മത്സര ശേഷം, ടീം അനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കങ്ങളെ പറ്റി ഡാരന്‍ സമി സംസാരിച്ചിരിന്നു. ദുബായിലെ പരിശീലന കാലയളവില്‍ കേവലം ഒരു ജേഴ്സി മേടിക്കാനുള്ള പണം പോലും വെസ്റ്റ്ഇന്ഡീസ് ക്രിക്കറ്റ് ബോര്‍ഡിന് ഇല്ലയെന്ന് പറഞ്ഞപ്പോള്‍ അത് ക്രിക്കറ്റ് ലോകത്തിന് വലിയ അമ്പരപ്പുണ്ടാക്കിയിരിന്നു. ഈ സാമ്പത്തിക പരാധീനതകള്‍ക്കിടയിലും, പാവങ്ങളുടെ ഉന്നമനത്തിനായി തങ്ങള്‍ക്ക് ലഭിച്ച പ്രതിഫലം മാറ്റിയ വെസ്റ്റ്ഇന്ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെ അഭിനന്ദിച്ചു കൊണ്ട് നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയായില്‍ ഷെയര്‍ ചെയ്യുന്നുണ്ട്.
Image: /content_image/India/India-2016-04-04-14:29:44.jpg
Keywords: Westindies Cricket Board, Missionaries Of Charity, Calcutta
Content: 1097
Category: 1
Sub Category:
Heading: കരുണയുടെ സുവിശേഷത്തിൽ എഴുതി ചേർക്കേണ്ട ഉത്തരവാദിത്വം നമ്മുടേതാണ്: ഫ്രാൻസിസ് മാർപാപ്പ
Content: യേശു ആരംഭിച്ചതും പിന്നീട് അപ്പോസ്തലന്മാർ തുടരുകയും ചെയ്ത, 'കരുണയുടെ സുവിശേഷം' ഇപ്പോഴും എഴുതപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നും, ആ തുറന്ന പുസ്തകത്തിൽ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും കരുണയുടെ സുവിശേഷം എഴുതുന്നതാണ് നമ്മുടെ ദൗത്യമെന്നും, കരുണയുടെ ഞായറാഴ്ചയിലെ ദിവ്യബലിവേളയിലെ പ്രഭാഷണത്തിൽ ഫ്രാൻസിസ് മാർപാപ്പ പ്രസ്താവിച്ചു. "സുവിശേഷം ദൈവത്തിന്റെ കരുണയുടെ ചരിത്രമാണ്. യേശു പറഞ്ഞതും പ്രവർത്തിച്ചതുമെല്ലാം തന്റെ പിതാവായ ദൈവത്തിന്റെ കരുണയുടെ പ്രതിഫലനമാണ്". യേശു പറഞ്ഞതും പ്രവർത്തിച്ചതുമായ കരുണയുടെ അത്ഭുതങ്ങൾ എല്ലാം രേഖപ്പെടുത്തപ്പെടുത്തിയിട്ടില്ലായെന്ന്, വിശുദ്ധ യോഹന്നാൻ തന്നെ സാക്ഷ്യപ്പെടുത്തുന്നു. "യേശുവിന്റെ അനുയായികളായ നാം അവിടുത്തെ കരുണയുടെ സുവിശേഷത്തിൽ, നമ്മുടെ കാരുണ്യ പ്രവർത്തികൾ എഴുതി ചേർത്തു കൊണ്ടിരിക്കണം, അതിനാല്‍ തന്നെ നാമെല്ലാം കരുണയുടെ സുവിശേഷത്തിന്റെ എഴുത്തുകാരാണ്. ക്രൈസ്തവ ജീവിതത്തിന്റെ മുഖമുദ്ര കാരുണ്യ പ്രവര്‍ത്തികളാണ്. ഈ കാരുണ്യപ്രവര്‍ത്തികള്‍ നാം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുമ്പോളാണ് നാം സുവിശേഷത്തിലെ ഭാഗഭാക്കാകുന്നത്." ഫ്രാന്‍സിസ് പാപ്പ കൂട്ടിചേര്‍ത്തു. അടച്ച മുറികളിൽ ഭയചകിതരായി ഒളിഞ്ഞിരുന്ന ശിഷ്യന്മാരും, കരുണയുടെ സുവിശേഷവുമായി യേശു ലോകത്തിലേക്ക് അയക്കുന്ന ശിഷ്യന്മാരും, ഒന്നു തന്നെയെങ്കിലും ആഴമായി ചിന്തിക്കുമ്പോള്‍ അവര്‍ വ്യത്യസ്തരാണ്. പാപത്തിന്റെ അടഞ്ഞ വാതിലുകൾക്കുള്ളിൽ ഒളിച്ചിരുന്ന ശിഷ്യർക്കു മുന്നിൽ യേശു പ്രത്യക്ഷപ്പെടുന്നതോടെ, വാതിലുകൾ തുറക്കപ്പെടുകയും സ്നേഹവും കരുണയും അവിടെ നിറയുകയും ചെയ്യുന്നു. പാപത്തിന്റെ ഇരുട്ടു നിറഞ്ഞ നമ്മുടെ അകത്തളങ്ങൾ തുറന്ന്, അവിടെ കരുണയും സ്നേഹവുമായി യേശു പ്രവേശിക്കാൻ അനുവദിക്കുക". പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു. "ഈ കാലഘട്ടത്തിൽ മനുഷ്യവംശം മുറിവേറ്റ് ഭയന്ന് വിറച്ച് ഇരുട്ടിൽ ഒളിച്ചിരിക്കുന്നു. എല്ലാ തിന്മകൾക്കും പരിഹാരമുണ്ടാകും. ദൈവത്തിന്റെ കാരുണ്യം അകലെയല്ല. ദാരിദ്ര്യവും വേദനയും, എല്ലാത്തരത്തിലുമുള്ള അടിമത്വവും അവിടുത്തെ കരുണയുടെ മുമ്പിൽ ഇല്ലാതാകും. സഹോദരരുടെ മുറിവുകളെ പരിചരിക്കുമ്പോൾ, നാം അപ്പോസ്തലന്മാരുടെ പ്രവർത്തിയാണ് തുടരുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ യേശുവിനെ നാം പ്രഘോഷിക്കുകയാണ് ചെയ്യുന്നത്. "സമാധാനം നിങ്ങളോടുകൂടെ" എന്നു പറഞ്ഞുകൊണ്ടാണ് ഉയിർത്തെഴുന്നേറ്റ യേശു തന്റെ ശിഷ്യർക്ക് പ്രത്യക്ഷപ്പെടുന്നത്. ഇന്നും നമുക്ക് ലഭിക്കുന്നത് ആ സമാധാനമാണ്. ദൈവത്തിൽ നിന്നും വരുന്ന ആ സമാധാനം നമ്മെ സ്നേഹത്തിലും കരുണയിലും യോജിപ്പിക്കുന്നു. ഈ സമാധാനമാണ് നാം ലോകത്തിലേക്ക് എത്തിച്ചു കൊടുക്കേണ്ടത്. വിശുദ്ധ യോഹന്നാൻ പറഞ്ഞതുപോലെ, യേശുവിന്റെ എഴുതപ്പെടാത്ത കരുണയുടെ സുവിശേഷത്തിൽ നമുക്കും പങ്കാളികളാകാം." ഇങ്ങനെ പറഞ്ഞാണ് പരിശുദ്ധ പിതാവ് പ്രഭാഷണം അവസാനിപ്പിച്ചത്.
Image: /content_image/News/News-2016-04-04-16:22:30.jpg
Keywords: Pope Francis, book of mercy
Content: 1099
Category: 18
Sub Category:
Heading: സാനു ഫൗണ്ടേഷന്റെ ഗുരുപ്രസാദ പുരസ്കാരം ഫാ.റോയി കണ്ണന്‍ചിറയ്ക്ക്
Content: കൊച്ചി: പൊതുസമൂഹത്തിനു നല്കി വരുന്ന ശ്രേഷ്ട്ട സംഭാവനകളെ ആദരിച്ച്, തലമുറകള്‍ക്ക് ഗുരുനാഥനായ M.K സാനുവിന്‍റെ ശിഷ്യസമൂഹത്തില്‍ നിന്നും ശിഷ്യതുല്യരില്‍ നിന്നും വര്‍ഷാവര്‍ഷം തിരഞ്ഞെടുക്കുന്നവര്‍ക്ക് മാസ്റ്ററുടെ അനുഗ്രഹപ്രസാദമായി നല്കി വരുന്ന ഗുരുപ്രസാദ പുരസ്കാരത്തിന് 2016 ല്‍, ഡോ.എം.ലീലാവതി, പെരുംമ്പടവം ശ്രീധരന്‍, ഷീബ അമീര്‍ എന്നിവരടങ്ങിയ ജൂറി ഫാ.റോയി കണ്ണന്‍ചിറയെ തിരഞ്ഞെടുത്തു. ഭിന്നശേഷിയുള്ള യുവതലമുറയുടെ വികസനത്തിനും ക്ഷേമത്തിനുമായി പതിറ്റാണ്ടുകളായി അനുഷ്ടിച്ചു വരുന്ന നിസ്തുല സേവനങ്ങളാണ് റോയി കണ്ണന്‍ചിറയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. 25000/- രൂപയും സാനുമാസ്റ്ററുടെ കൈപ്പടയില്‍ ലിഖിതപ്പെടുത്തിയ ലോഹനിര്‍മ്മിതമായ പ്രശസ്തി ഫലകവുമടങ്ങുന്ന പുരസ്കാരം ഏറണാകുളം ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ M.K സാനു സമ്മാനിക്കുമെന്ന് ഫൌണ്ടേഷന്‍ ചെയര്‍മാന്‍ പ്രൊഫ.എം.തോമസ് മാത്യു അറിയിച്ചു.
Image: /content_image/News/News-2016-04-04-23:58:59.jpg
Keywords: Fr.Roy Kannanchira, Pravachaka Sabdam
Content: 1100
Category: 1
Sub Category:
Heading: പീഡാസഹന സമയത്ത് യേശു ധരിച്ചിരുന്ന മേലങ്കിയുടെ പ്രദര്‍ശനം ഫ്രാൻസിൽ
Content: "പടയാളികള്‍ യേശുവിനെ ക്രൂശിച്ചതിനുശേഷം അവന്റെ വസ്ത്രങ്ങള്‍ നാലായി ഭാഗിച്ചു - ഓരോ പടയാളിക്കും ഓരോ ഭാഗം. അവന്റെ അങ്കിയും അവര്‍ എടുത്തു. അതാകട്ടെ, തുന്നലില്ലാതെ മുകള്‍മുതല്‍ അടിവരെ നെയ്തുണ്ടാക്കിയതായിരുന്നു. ആകയാല്‍, അവര്‍ പരസ്പരം പറഞ്ഞു: നമുക്ക് അതു കീറേണ്ടാ; പകരം, അത് ആരുടേതായിരിക്കണമെന്നു കുറിയിട്ടു തീരുമാനിക്കാം. എന്റെ വസ്ത്രങ്ങള്‍ അവര്‍ ഭാഗിച്ചെടുത്തു. എന്റെ അങ്കിക്കുവേണ്ടി അവര്‍ കുറിയിട്ടു എന്ന തിരുവെഴുത്തു പൂര്‍ത്തിയാകാന്‍വേണ്ടിയാണ്‌ പടയാളികള്‍ ഇപ്രകാരം ചെയ്തത്" (യോഹന്നാന്‍ 19:23-24). കാല്‍വരിയിലെ പീഡാസഹനസമയത്ത് യേശു ധരിച്ചിരുന്നതായി കരുതപ്പെടുന്ന ഈ മേലങ്കിയുടെ പ്രദര്‍ശനം ഫ്രാൻസിൽ ആരംഭിച്ചു. തുന്നലില്ലാതെ നെയ്യപ്പെട്ട ഈ മേലങ്കിയുടെ പ്രദര്‍ശനം ഫ്രാൻസിലെ അര്‍ജെന്റെയുവിലുള്ള സെന്റ്‌ ഡെനിസ് ബസിലിക്കയിൽ ഏപ്രില്‍ 10 വരെയായിരിക്കും നടക്കുക. 800-ലാണ് ഈ തിരുശേഷിപ്പ് ഫ്രാന്‍സില്‍ എത്തുന്നത്. കോണ്‍സ്റ്റാന്റിനോപ്പിളിലെ ചക്രവര്‍ത്തിനിയായിരുന്ന ഐറിന്‍ - ചാര്‍ളിമേയിനെ വിവാഹം കഴിക്കാമെന്നും അതുവഴി രണ്ടു രണ്ടുരാജ്യങ്ങളും തമ്മില്‍ ഐക്യമുണ്ടാക്കാമെന്നും പ്രതീക്ഷിച്ചു കൊണ്ട് ഈ തിരുശേഷിപ്പ് ചാര്‍ളിമെയിന്‍ ചക്രവര്‍ത്തിയായി അഭിഷേകം ചെയ്യപ്പെട്ട വേളയില്‍ അദ്ദേഹത്തിന് സമ്മാനമായി നല്‍കി. പക്ഷേ ആ വിവാഹം നടന്നില്ല, കാരണം അപ്പോഴേക്കും ഐറിന്‍ സ്ഥാനഭ്രഷ്ടയാക്കപ്പെട്ടിരുന്നു. അമൂല്യമായ ഈ സമ്മാനം ചാര്‍ളിമേയിന്‍ സുരക്ഷിതമായി സൂക്ഷിക്കുവാനായി അപ്പോള്‍ അര്‍ജെന്റെയുവിലെ ‘ഹുമിലിറ്റി ഓഫ് ഔര്‍ ലേഡി’ സന്യാസിനീ സഭയുടെ ആശ്രമാധിപയായിരുന്നു തന്റെ മകളായ തിയോഡ്രഡിനെ ഏല്‍പ്പിച്ചു. നോര്‍മന്‍ ആക്രമണ കാലത്ത്‌ അവിടത്തെ കന്യകാസ്ത്രീകള്‍ ഈ തിരുശേഷിപ്പ് നശിപ്പിക്കപ്പെടാതിരിക്കുന്നതിനായി ഒരു ഭിത്തിക്ക് പുറകില്‍ ഒളിച്ചു വെച്ചു. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ പകുതി വരെ അത് അവിടെ തന്നെയിരുന്നു. അപ്പോഴേക്കും ആ ആശ്രമം വിശുദ്ധ ഡെനിസിന്റെ ബെനഡിക്ടന്‍ സന്യാസിമാരുടെ ഉടമസ്ഥതയിലായി. 1131-ല്‍ അവര്‍ രാജാവായിരുന്ന ലൂയീസ്‌ ഏഴാമനു വേണ്ടി ഈ മേലങ്കിയുടെ ഒരു ഗംഭീര പ്രദര്‍ശനമൊരുക്കി. കൂടാതെ വിശുദ്ധ ലൂയീസും ഈ തിരുശേഷിപ്പിനെ 1255ലും പിന്നീട് 1260ലുമായി രണ്ടു പ്രാവശ്യം വണങ്ങിയിട്ടുണ്ട്. 1544-ല്‍ ഫ്രാന്‍സിസ്‌ ഒന്നാമന്‍ രാജാവ് ഈ തിരുശേഷിപ്പ് മോഷണം പോകാതിരിക്കുവാനായി കോട്ടകെട്ടി സംരക്ഷിച്ചുവെന്ന് ചരിത്രം പറയുന്നു.
Image: /content_image/News/News-2016-04-05-05:35:02.jpg
Keywords: Holy Tunic, exibition, france
Content: 1101
Category: 6
Sub Category:
Heading: നമ്മുടെ ജീവിതത്തിലെ, നമുക്ക് യാതൊരു ബന്ധവുമില്ലാത്ത കുരിശുകൾ
Content: "അവര്‍ അവനെ കൊണ്ടുപോകുമ്പോള്‍, നാട്ടിന്‍പുറത്തുനിന്ന് ആ വഴി വന്ന ശിമയോന്‍ എന്ന ഒരു കിറേനേക്കാരനെ പിടിച്ചു നിര്‍ത്തി കുരിശ് ചുമലില്‍വച്ച് യേശുവിന്റെ പുറകേ ചുമന്നുകൊണ്ടു വരാന്‍ നിര്‍ബന്ധിച്ചു" (ലൂക്കാ 23 :26). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍ 5}# കിറേനക്കാരനായ ശിമയോൻ, തീർച്ചയായും യേശുവിന്റെ കുരിശു ചുമക്കുവാൻ ആഗ്രഹിച്ചിരുന്നില്ല. അവൻ അത് ചെയ്യുവാൻ നിർബന്ധിക്കപ്പെടുകയായിരുന്നു. എന്നിരിന്നാലും ആ കുരിശിന്റെ ഭാരത്താൽ യേശു തളർന്നപ്പോൾ, ശിമയോൻ തന്റെ തോൾ കൊടുത്ത് യേശുവിനെ സഹായിച്ചു. യേശുവിനൊപ്പം കുരിശും ചുമന്നു കൊണ്ട് അവനും നടന്നു നീങ്ങി. മാതാവായ മറിയത്തെക്കാളും യോഹന്നാനെക്കാളും യേശുവിനോട് വളരെ ചേർന്ന് നിന്നാണ് ശിമയോനും നടന്നു നീങ്ങിയത്. യേശുവിന്‍റെ സമീപത്തുണ്ടായിരിന്ന യോഹന്നാൻ ഒരു പുരുഷൻ ആയിരുന്നിട്ടു പോലും ആ കുരിശു ചുമന്നു സഹായിക്കുവാൻ വിളിക്കപെട്ടില്ല. അവർ വിളിച്ചത് കിറേനക്കാരനും അലക്സാണ്ടാരുടെയും റൂഫസ്സിന്റെയും പിതാവുമായ ശിമയോനെ ആയിരുന്നു. വിധിക്കപെട്ട ദൈവപുത്രനുമായി യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും അവന്റെ മേൽ ചുമത്തപെട്ട ആരോപണത്തിനോ, ശിക്ഷയ്ക്കോ പങ്ക് ഇല്ലാതിരുന്നിട്ടും ശിമയോന്‍ കുരിശുമായി നടന്ന്‍ നീങ്ങി. (നമ്മുടെ ജീവിതത്തിലും ചിലപ്പോഴൊക്കെ നമുക്ക് യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളുടെ പേരില് സഹനങ്ങളും ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും ഉണ്ടാകുമ്പോൽ ഈ ശിമയോന്റെ സ്ഥാനത്ത് നമ്മളെ തന്നെ കാണുവാൻ നമുക്ക് സാധിച്ചാൽ ആ സഹനങ്ങൾ ഒരു ഭാഗ്യമായി തീരും.) "എന്തെന്നാല്‍ എനിക്കു വിശന്നു; നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചു. ഞാന്‍ നഗ്‌നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു. ഞാന്‍ കാരാഗൃഹത്തിലായിരുന്നു; നിങ്ങള്‍ എന്റെയടുത്തു വന്നു. അപ്പോള്‍ നീതിമാന്‍മാര്‍ ഇങ്ങനെ മറുപടി പറയും: കര്‍ത്താവേ, നിന്നെ വിശക്കുന്നവനായി കണ്ട് ഞങ്ങള്‍ ആഹാരം നല്‍കിയതും ദാഹിക്കുന്നവനായി കണ്ട് കുടിക്കാന്‍ നല്‍കിയതും എപ്പോള്‍? നിന്നെ പരദേശിയായി കണ്ട് സ്വീകരിച്ചതും നഗ്‌നനായി കണ്ട് ഉടുപ്പിച്ചതും എപ്പോള്‍? നിന്നെ ഞങ്ങള്‍ രോഗാവസ്ഥയിലോ കാരാഗൃഹത്തിലോ കണ്ട് സന്ദര്‍ശിച്ചത് എപ്പോള്‍?" (മത്തായി 25.35-36). ഒരു രീതിയില്‍ പറഞ്ഞാല്‍ ഈ വചനത്തിന്റെ പൂര്‍ത്തീകരണമാണ് ശിമയോന്‍ ഈശോയേ സഹായിച്ചപ്പോള്‍ നടന്നത്. ഇന്ന്‍ യേശു നമ്മോട് ചോദിക്കുന്നു, നീ എന്നോടൊത്തു അവസാനം വരെ ആ കുരിശു ചുമന്നോ? നിന്‍റെ ജീവിതമാകുന്ന കുരിശ് നീ പരാതിയോടെയാണോ വഹിക്കുന്നത്? ദൈവസന്നിധിയില്‍ നാം ഉത്തരം നല്‍കിയേ മതിയാകൂ..! വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ (S.O.C) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/4?type=6 }}
Image: /content_image/Meditation/Meditation-2016-04-05-05:39:12.png
Keywords: കാല്‍വര
Content: 1102
Category: 1
Sub Category:
Heading: മറിയത്തിന്റെ മറുപടി മാനവ ചരിത്രത്തിന് മാറ്റം കുറിച്ചു: ഫ്രാൻസിസ് മാർപാപ്പ
Content: ദൈവത്തിന്റെ മംഗള വാർത്ത വിളംബരം ചെയ്ത ഗബ്രിയേൽ മാലാഖയോട് കന്യകാമറിയം പറഞ്ഞു "അവിടുത്തെ വചനം എന്നിൽ നിറവേറട്ടെ!" മറിയത്തിന്റെ ഈ മറുപടി, ദൈവത്തിന്റെ മാനവ മോചന പദ്ധതിക്ക് തുടക്കമിടുകയായിരുന്നു. ദൈവപുത്രന്റെ കുരിശു മരണത്തിലൂടെ, ഉയിർപ്പിലൂടെ, അത് മനുഷ്യരക്ഷയ്ക്കുള്ള പാത തുറന്നു തന്നു: മംഗള വാർത്ത തിരുനാൾ ദിനത്തിൽ (Feast of the Annunciation) കാസാ സാന്താ മരിയയിൽ ദിവ്യബലിയർപ്പിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. "കന്യകാമറിയത്തിന്റെ സമ്മതത്തോടെ ദൈവം മനുഷ്യരൂപം ധരിക്കുന്നു, നമ്മിലൊരാളായി തീരുന്നു. ദൈവിക പദ്ധതികൾക്ക് സമ്മതം പറഞ്ഞിട്ടുള്ള അനവധി മഹദ് വ്യക്തികൾ സുവിശേഷത്തിലുണ്ട്. എബ്രാഹം, മോശ, എന്നിവരെല്ലാം ദൈവത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്തവരാണ്. മറ്റു ചിലരാകട്ടെ, ദൈവ പദ്ധതികളെ ആദ്യം നിരസിച്ചിട്ട്, പിന്നീട് സ്വീകരിച്ചവരാണ്. ഏശയ്യായും ജെറമിയായുമെല്ലാം അങ്ങനെയുള്ളവരാണ്." വൈദീക ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയ പുരോഹിതന്മാരും വൃത വാഗ്ദാനം പുതുക്കുന്ന കന്യാസ്ത്രീകളം ദിവ്യബലിയിൽ സന്നിഹിതരായിരുന്നു. അവരിലോരോരുത്തരോടും, "നാം, ദൈവത്തിന്റെ വാക്കിന് 'അതേ' എന്ന് ഉത്തരം കൊടുക്കുന്നവരോണോ; അതോ, ദൈവം നമ്മെ സ്പർശിക്കുമ്പോൾ നാം പുറം തിരിഞ്ഞു നിൽക്കുന്നവരാണോ?" സ്വയം ആത്മപരിശോധന നടത്താൻ മാർപാപ്പ ആവശ്യപ്പെട്ടു.
Image: /content_image/News/News-2016-04-05-10:37:15.jpg
Keywords: Mary's 'yes' to God changed history
Content: 1103
Category: 18
Sub Category:
Heading: കന്ധമാലിലെ നിരപരാധികളായ ക്രൈസ്തവരെ തടവറയിൽ നിന്നും മോചിപ്പിക്കാനുള്ള ഉദ്യമത്തിൽ പങ്കുചേരാം
Content: "നീതിക്കുവേണ്ടി പീഡനം ഏല്‍ക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്" (മത്തായി 5:10). 2008 ആഗസ്റ്റ് 23-ല്‍ സ്വാമി ലക്ഷ്മണാനന്ദയുടെ നിഗൂഢമായ കൊലപാതകത്തെ തുടര്‍ന്ന് ഒഡീഷയിലെ ഒറ്റപ്പെട്ട ജില്ലയായ കന്ധമാലിലെ ഏഴോളം നിഷ്കളങ്കരായ ക്രൈസ്തവര്‍ യാതൊരു കുറ്റവും ചെയ്യാതെ ജെയിലില്‍ കഴിയുകയാണ്. ഇവരില്‍ 6 പേര്‍ നിരക്ഷരരാണ്. സ്വാമിയുടെ കൊലപാതകം ക്രിസ്തീയ ഗൂഡാലോചനയുടെ ഭാഗമാണന്നുള്ള വ്യാജമായ ആരോപണത്തെ തുടര്‍ന്ന് 2013 ലാണ് ഇവരെ കുറ്റക്കാരായി കണക്കാക്കി പിടികൂടിയത്. ഹൈന്ദവ നേതാവായ സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകത്തെ തുടര്‍ന്ന് അരങ്ങേറിയ ആക്രമണത്തില്‍ ഏതാണ്ട് 100ഓളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. മാത്രമല്ല ഇതിനേ തുടര്‍ന്ന് ആഴ്ചകളോളം നീണ്ടുനിന്ന അക്രമത്തില്‍ 300-ഓളം ക്രിസ്തീയ ദേവാലയങ്ങളും, 6000-ത്തോളം ക്രിസ്തീയ ഭവനങ്ങളും കൊള്ളയടിക്കപ്പെടുകയും, അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഭൂരിഭാഗം നിരക്ഷരരായ അവിടത്തെ ഹിന്ദുജനത, സ്വാമി ലക്ഷമണാനന്ദയുടെ മൃതദേഹവും വഹിച്ചുകൊണ്ട് രണ്ടു ദിവസത്തോളം കന്ധമാൽ ജില്ലയുടെ ഊടുവഴികളിലൂടെ ജാഥകള്‍ നടത്തുകയും ചില ബാഹ്യശക്തികളുടെ പ്രേരണക്ക് വഴങ്ങി ക്രിസ്ത്യാനികളോട് പകരം വീട്ടുവാന്‍ ഇറങ്ങി തിരിക്കുകയും ചെയ്തു. വിചാരണകോടതി ഈ കേസില്‍ ഏഴ് പേരെ കുറ്റക്കാരായി കണ്ടെത്തുകയും ജീവപര്യന്തം തടവിനു വിധിക്കുകയും ചെയ്തു. ക്രിസ്തീയ ഗൂഡാലോചനയുടെ ഭാഗമാണ് സ്വാമിയുടെ കൊലപാതകത്തിന് കാരണം, എന്ന വ്യാജമായ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ വിധി. ഈ കണ്ടെത്തലിനെ സാധൂകരിക്കുവാന്‍ വിശ്വസനീയമായ യാതൊരു തെളിവും ഇതുവരെ കോടതിയുടെ മുന്‍പില്‍ ഹാജരാക്കപ്പെട്ടിട്ടില്ല. 2015 ജൂണില്‍ കാണ്ഡമാല്‍ ജുഡീഷ്യല്‍ അന്വോഷണ കമ്മീഷന്‍ മുമ്പാകെ, ഉന്നതരായ രണ്ട് പോലീസ്‌ ഉദ്യോഗസ്ഥര്‍ ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് മൊഴി കൊടുത്തിട്ടുമുണ്ട്. എന്നിരുന്നാലും നിഷ്കളങ്കരായ ഈ ഏഴുപേരുടേയും അപ്പീല്‍ പരിഗണിക്കുന്നത് ഒഡീഷാ ഹൈ കോടതി തുടര്‍ച്ചയായി നീട്ടികൊണ്ട് പോവുകയാണ്. ആയതിനാല്‍, ചീഫ്‌ ജസ്റ്റിസ്‌ ഓഫ് ഇന്ത്യയുടേയും, ഭരണഘടനാപരമായ അധികാരമുള്ള മറ്റ് അധികാരികളുടേയും മുമ്പാകെ, നിയമത്തിന്റെ പേരിലുള്ള ഈ പരിഹാസം നിറുത്തുവാനും നിരപരാധികളായ ആ ഏഴു പേരെയും വിട്ടയക്കണമെന്നും അപേക്ഷിച്ചുകൊണ്ട് ഓപ്പണ്‍ ഫോറമായ change.org എന്ന വെബ്സൈറ്റില്‍ പരാതി ഫയല്‍ ചെയ്തിട്ടുണ്ട്. മുൻകൂട്ടി തയ്യാറാക്കിയിരിക്കുന്ന ഈ Form-ൽ നാം നമ്മുടെ പേരു വിവരങ്ങൽ നൽകി Submit ചെയ്യുമ്പോൽ അത് നിരപരാധികളായ ഏഴു സഹോദരങ്ങളുടെ കണ്ണീരോപ്പുക മാത്രമല്ല അവരുമായി ബന്ധപ്പെട്ട നിരവധി കുടുംബങ്ങളുടെ വേദനകൾക്ക്‌ പരിഹാരം കാണുക കൂടിയായിരിക്കും ചെയ്യുക. കേവലം രണ്ടോ മൂന്നോ ക്ലിക്കില്‍, നമ്മുടെ പരാതി ഇന്‍ഡ്യന്‍ പ്രസിഡന്‍റിനും, സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും സമർപ്പിക്കുവാൻ സാധിക്കും. നീതിയ്ക്ക് വേണ്ടിയുള്ള ഈ ദൗത്യത്തില്‍ നമ്മുക്കും പങ്കാളികളാകാം. {{പരാതി സമര്‍പ്പിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക-> https://www.change.org/p/release-the-seven-innocents-of-kandhamal#delivered-to }}
Image: /content_image/India/India-2016-04-05-15:30:39.jpg
Keywords: Kandamaal, Odissa, Anto Akkara
Content: 1104
Category: 1
Sub Category:
Heading: പരിസ്ഥിതിക്കെതിരെ ചെയ്തിട്ടുള്ള പാപങ്ങള്‍ക്ക് പരിഹാരം ചെയ്യുവാൻ ഇന്തോനേഷ്യയിലെ കത്തോലിക്കർ
Content: പരിസ്ഥിതിക്കെതിരെ ചെയ്തിട്ടുള്ള പാപങ്ങള്‍ക്ക് പരിഹാരം ചെയ്തുകൊണ്ട് പ്രാദേശിക നദികൾ സംരക്ഷിക്കാനും മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി മാതൃകാപരമായ പദ്ധതിയുമായി ഇന്തോനേഷ്യയിലെ കത്തോലിക്കർ. ഇന്തോനേഷ്യയിലെ സെന്‍ട്രല്‍ ജാവാ നദിയിലെ മത്സ്യശേഖരം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി നടപ്പാക്കിയ പദ്ധതിയില്‍ ഏതാണ്ട് 1000-ത്തോളം ഇന്തോനേഷ്യന്‍ കത്തോലിക്കര്‍ പങ്കെടുത്തു. ഇവര്‍ 5,00,000 ത്തോളം മീന്‍ മുട്ടകള്‍ നദിയില്‍ നിക്ഷേപിക്കുകയും ചെയ്തു. “ചര്‍ച്ച് കെയേഴ്സ് ഫോര്‍ റിവര്‍” എന്ന പദ്ധതിയുടെ ഭാഗമായി സെമാരങ്ങിലെ ഏഴ് ഇടവകകള്‍ സംയുക്തമായാണ് 9.2 കി.മി. നീളമുള്ള ബന്‍ജീര്‍ കനാല്‍ ബാരട് നദി സംരക്ഷിക്കുവാന്‍ മുന്‍കൈ എടുത്തതെന്ന് ഇതിന്റെ സംഘാടകനായ നടാലിസ് ഉടോമോ പറഞ്ഞു. ദിവ്യ കാരുണ്യത്തിന്റെ ഞായറാഴ്‌ച നടത്തിയ ഈ നീലവിപ്ലവം, പരിസ്ഥിതിക്കെതിരെ ചെയ്തിട്ടുള്ള പാപങ്ങള്‍ക്ക് പരിഹാരം ചെയ്യുവാനുള്ള ഒരു നീക്കമാണ് ഈ പദ്ധതിയെന്ന്‍ അദ്ദേഹം uca news-നോട് പറഞ്ഞു. “കത്തോലിക്കരില്‍ മാത്രമല്ല തദ്ദേശീയരായ മറ്റുള്ളവരിലും പരിസ്ഥിതിയില്‍ താല്‍പ്പര്യം വളര്‍ത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നും, ഭൂമിയുടെ ഗര്‍ഭപാത്രവുമായി നമ്മുടെ എല്ലാവരുടേയും ജീവിതം വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന കാര്യം നമ്മെ ഓര്‍മ്മിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നദിയിലേയും, സംഭരണിയിലേയും മത്സ്യസമ്പത്ത് ഇല്ലാതായതാണ് ഈ പദ്ധതിയ്ക്കു കാരണമെന്നും നദിയും, ജടിബരാങ്ങ് ജലസംഭരണിയുമാണ് ഈ പദ്ധതിക്ക് വേണ്ടി തിരഞ്ഞെടുത്ത സ്ഥലങ്ങളെന്നും പരിസ്ഥിതി വിദഗ്ദനും, ജെസ്യൂട്ട് വൈദികനും, ബോങ്ങ്സാരിയിലെ ‘സെന്റ്‌ തെരേസ് ഓഫ് ദി ചൈല്‍ഡ്‌ ജീസസ്‌’ ഇടവക വികാരിയുമായ ഫാദര്‍ ഓഗസ്റ്റിനസ് സര്‍വാന്റോ പറഞ്ഞു. തദ്ദേശീയരായ ആളുകള്‍ക്ക് ഈ നദിയില്‍ നിന്നും മീന്‍ പിടിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്ന കാര്യം ചൂണ്ടികാട്ടികൊണ്ട് ഗവ. ഗാന്‍ജര്‍ പ്രാണോവൊ ഈ പദ്ധതി സംഘടിപ്പിച്ചതിനു സഭയെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. “നദികളുടെ പരിസ്ഥിതിപരമായ പ്രവര്‍ത്തനങ്ങള്‍ തിരിച്ചു കൊണ്ടു വരുന്ന പദ്ധതിയില്‍ ഭാഗമായതില്‍ തദ്ദേശീയ സഭക്ക് ഞാന്‍ നന്ദി പറയുന്നു” അദ്ദേഹം പറഞ്ഞു. കുറച്ച്‌ മാസങ്ങള്‍ കഴിഞ്ഞ് താന്‍ മീന്‍പിടിക്കാന്‍ വരുമ്പോള്‍ ‘പാരറ്റ് മത്സ്യ’ മുട്ടകള്‍ വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങള്‍ വലിയ മത്സ്യമായികാണുമെന്ന് പ്രതീക്ഷിക്കുന്നതായി അടുത്ത ഗ്രാമമായ ക്രോബോകാനില്‍ താമസിക്കുന്ന അഗസ്‌ മൊഹാദി പ്രത്യാശ പ്രകടിപ്പിച്ചു.
Image: /content_image/News/News-2016-04-05-11:53:14.JPG
Keywords: Indonesian Catholics, "Church Cares for River", Malayalam, Christian News
Content: 1105
Category: 1
Sub Category:
Heading: ഈ മാസത്തെ രണ്ടാം ശനിയാഴ്ച കണ്‍വെൻഷനിലേക്ക് സാൽഫോർഡ് രൂപതയുടെ 'മേഴ്സി ബസും'
Content: "നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതു പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍" എന്ന ക്രിസ്തുവിന്‍റെ പ്രബോധനം ഹൃദയത്തില്‍ സ്വീകരിച്ച്, പ്രവര്‍ത്തികളിലൂടെ "കരുണയുടെ വക്താവ്" ആയി ലോകത്തിന് തന്നെ മാതൃകയായ "ഫ്രാന്‍സീസ് പാപ്പയുടെ" ആഹ്വാനം ഉള്‍ക്കൊണ്ടു കൊണ്ട് ഇംഗ്ലണ്ടിലെ സാൽഫോർഡ് രൂപത കരുണയുടെ വര്‍ഷത്തില്‍ ഒരുക്കിയ "മേഴ്സി ബസ്", ഈ വരുന്ന സെഹിയോൻ UK യുടെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന് കടന്നു വരുമ്പോൾ അത് ഓരോ വിശ്വാസിക്കും പുതിയ അനുഭവം ആയിരിക്കും. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇംഗ്ലണ്ടിലെ നഗരങ്ങളും സാല്‍ ഫോര്‍ഡ് രൂപതയുടെ വിവിധ ഇടവകകളും, സ്കൂളുകളും കേന്ദ്രീകരിച്ച് പ്രയാണം നടത്തിക്കൊണ്ടിരിക്കുന്ന "മേഴ്സി ബസ്" ദിനം തോറും നൂറുകണക്കിന് ആളുകളെയാണ് വിശ്വാസ ജീവിതത്തിലേക്ക് ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നത്. എഴുപതു പേര്‍ക്ക് സഞ്ചരിക്കുവാന്‍ കഴിയുന്ന, ഈ വാഹനത്തില്‍ കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. "ഞാന്‍ എന്‍റെ പിതാവിന്‍റെ ഭവനത്തിലേയ്ക്ക് തിരികെ പോവും" എന്നുള്ള ധൂര്‍ത്ത പുത്രന്‍റെ മനോഭാവത്തോടെ പാപവഴികള്‍ ഉപേക്ഷിച്ച്, സ്നേഹത്തിന്‍റെ പാതയിലൂടെ സഞ്ചരിയ്ക്കുവാനുള്ള ദാഹവും ആയി അനേകരാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഏപ്രില്‍ 9, ശനിയാഴ്ച രാവിലെ സാല്‍ ഫോര്‍ഡിലെ സെന്‍റ് പീറ്റര്‍ ആന്‍ഡ്‌ പോള്‍ ദേവാലയത്തില്‍ നിന്നും ആണ് "മേഴ്സി ബസ്" രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനായി യാത്ര തിരിക്കുന്നത്. കരുണയുടെ വര്‍ഷത്തില്‍, ഈ അവസരം പ്രയോജനപ്പെടുത്തി കാരുണ്യത്തിന്‍റെ വക്താക്കളായി മാറുവാന്‍, സംഘാടകർ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. ബസ് പുറപ്പെടുന്ന ദൈവാലയത്തിന്‍റെ മേല്‍വിലാസം: St Peter and Paul RC Church, Park Road, Salford, M6 8JR കൂടുതല്‍ വിവരങ്ങള്‍ക്ക്: Shaji 07888784878
Image: /content_image/News/News-2016-04-05-12:34:58.jpg
Keywords: mercy bus to second saturday convention