Content | "നാം ജീവിക്കുന്നുവെങ്കില്‍ കര്‍ത്താവിനു സ്വന്തമായി ജീവിക്കുന്നു; മരിക്കുന്നുവെങ്കില്‍ കര്‍ത്താവിനു സ്വന്തമായി മരിക്കുന്നു. ആകയാല്‍, ജീവിച്ചാലും മരിച്ചാലും നാം കര്‍ത്താവിനുള്ളവരാണ്" (റോമാ 14:8).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍-5}#
ഈ ഭൂമിയിലെ തീര്‍ത്ഥാടകരായ എല്ലാ ക്രിസ്തു വിശ്വാസികളുടേയും ഐക്യത്തില്‍ നാം വിശ്വസിക്കുന്നുണ്ട്. ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളും സ്വര്‍ഗ്ഗത്തില്‍ വിരാജിക്കുന്ന ധന്യരും ഉള്‍പ്പെടെയുള്ള എല്ലാവരും ചേര്‍ന്ന് ഒരൊറ്റ സഭയില്‍ നാം അംഗങ്ങളാണ്. യേശുവിലുള്ള ഈ ഐക്യത്തില്‍, കരുണാമയമായ ദൈവസ്നേഹവും, ദൈവത്തിന്റെ ശ്രദ്ധാലുക്കളായ വിശുദ്ധരും നമ്മുടെ പ്രാര്‍ത്ഥനകള്‍ ശ്രവിച്ചു കൊണ്ടിരിക്കുന്നുവെന്നും നാം വിശ്വസിക്കുന്നു.
#{red->n->n->വിചിന്തനം:}# ജീവിച്ചിരിക്കുന്നവര്‍ക്ക് തങ്ങളുടെ പ്രാര്‍ത്ഥനകളും, നന്മപ്രവര്‍ത്തികളും മരിച്ചവര്‍ക്കായി സമര്‍പ്പിക്കുവാനുള്ള പ്രേരണ ലഭിക്കാന്‍ വിശുദ്ധര്‍ ദൈവത്തോടു നിരന്തരം പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നു. തങ്ങളുടെ യോഗ്യതകളുടെ ഫലസമൃദ്ധി ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി ഉപയോഗിക്കുവാന്‍ അവര്‍ ദൈവത്തോടു അപേക്ഷിക്കുന്നു; ഇതിനോടൊപ്പം തന്നെ വിശുദ്ധര്‍ പരിശുദ്ധ മറിയത്തോടു ചേര്‍ന്ന് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി യാചിക്കുന്നു. നമ്മുടെ പ്രിയപ്പെട്ടവരുടെ ആത്മാക്കളുടെ രക്ഷയ്ക്കായി, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ അനുകമ്പാപൂര്‍വ്വം കാണുന്ന വിശുദ്ധന്‍മാരോട് ചേര്‍ന്ന് പ്രാര്‍ത്ഥിക്കുക.
#{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/4?type=8 }}
⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
|