Contents
Displaying 991-1000 of 24922 results.
Content:
1126
Category: 5
Sub Category:
Heading: വിശുദ്ധ പീറ്റര്‍ ഗോണ്‍സാലെസ്
Content: 1190-ല്‍ സ്പെയിനിലാണ് കുലീനരും, ധനികരുമായ മാതാപിതാക്കളുടെ മകനായി വിശുദ്ധ ഗോണ്‍സാലെസ് ജനിച്ചത്. തന്റെ മാതാവിന്റെ സഹോദരനായ, അസ്റ്റൊര്‍ഗിയ പ്രദേശത്തെ മെത്രാന്റെ കീഴിലാണ് വിശുദ്ധന്‍ വളര്‍ന്നത്. യുവാവായിരിക്കെ തന്നെ അദ്ദേഹം തന്റെ കത്രീഡലിലെ കാനോന്‍ ആയി നിയമിതനായി. അധികം താമസിയാതെ വിശുദ്ധന്‍ തന്റെ കത്രീഡല്‍ ചാപ്റ്ററിലെ തലവനായി തിരഞ്ഞെടുക്കപ്പെട്ടു. തന്റെ ഔദ്യോഗിക പദവിയില്‍ സ്ഥാനമേല്‍ക്കുവാനായി യഥാവിധി അലങ്കരിച്ച കുതിരപ്പുറത്ത് എത്തിയപ്പോള്‍ കുതിരയുടെ കാല്‍വഴുതിയത് മൂലം വിശുദ്ധന്‍ നിലത്ത് വീഴുകയും ചുറ്റും കൂടിനിന്നവര്‍ വിശുദ്ധനെ നോക്കി ചിരിക്കുകയും പരിഹസിക്കുകയും ചെയ്തു. ഈ സംഭവം ആ ചെറുപ്പക്കാരനെ സംബന്ധിച്ചിടത്തോളം ഈ ലോകത്തെ സ്ഥാനമാനങ്ങളുടെ ബലഹീനതയെ പറ്റി ബോധവാനാക്കുവാന്‍ സഹായകമായി. അധികം വൈകാതെ തന്നെ അദ്ദേഹം പാലെന്‍സിയായിലെ ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നു. തന്റെ പൂര്‍ണ്ണതക്കായി വിശുദ്ധന്‍ വളരെയേറെ ഉത്സാഹത്തോടും, ഭക്തിയോടും കൂടെ പരിശ്രമിച്ചു, സന്യാസത്തിന് പഠിക്കുമ്പോള്‍ തന്നെ വിശുദ്ധന്‍ വളരെയേറെ ഉദാരത പ്രകടമാക്കിയിരുന്നു. മറ്റുള്ളവരെ സേവിക്കുവാനുള്ള ഒരവസരവും അദ്ദേഹം നഷ്ടപ്പെടുത്തിയില്ല. ഇതിനിടെ അദ്ദേഹം ദൈവശാസ്ത്രം പഠിക്കുവാന്‍ തുടങ്ങി. വിശുദ്ധന്റെ അപാരമായ പാണ്ഡിത്യം മൂലം അനേകര്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ തടിച്ചുകൂടി. അങ്ങനെ അനേകര്‍ ക്രിസ്തുവിനെ സ്വീകരിച്ചു. അനുതാപത്തിന്റെ പ്രാധാന്യത്തെ പറ്റി എല്ലായിടത്തും വിശുദ്ധന്‍ പ്രസംഗിച്ചു. ദൈവമഹത്വത്തെ സ്തുതിക്കുവാനും, മനുഷ്യരുടെ പാപങ്ങളുടെ ഭീകരതയെക്കുറിച്ചുള്ള ചിത്രം ജനങ്ങളുടെ മനസ്സില്‍ വരച്ചുചേര്‍ക്കുവാനും അദ്ദേഹം തന്റെ സമയം വിനിയോഗിച്ചു. ഇതിനിടെ ഫെര്‍ഡിനാന്റ് മൂന്നാമന്‍ രാജാവ് ,മൂറുകളെ തന്റെ രാജ്യത്ത് നിന്നും പുറത്താക്കുക എന്ന ലക്ഷ്യത്തോടുകൂടി, പ്രസിദ്ധനായ ഈ പ്രഘോഷകനെ തന്റെ രാജധാനിയിലേക്ക് ക്ഷണിച്ചു വരുത്തി. അദ്ദേഹത്തെ നാട്ടില്‍ നിന്നും പുറത്താക്കുന്നതിന് മുന്‍പായി വിശുദ്ധന്റെ ഉപദേശങ്ങളും, പ്രാര്‍ത്ഥനകളും വഴി വിശ്വാസപരമായ നേട്ടം കൈവരിക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നില്‍. രാജാവിന്റെ ആത്മവിശ്വാസത്തില്‍ പ്രചോദിതനായ വിശുദ്ധന്‍ രാജധാനിയിലുള്ളവരുടേയും, സൈനീകരുടേയും വിശ്വാസം ജ്വലിപ്പിക്കുവാന്‍ ഉത്സാഹിക്കുകയും, അതില്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ അസൂയാലുക്കള്‍ വിശുദ്ധനായി ഒരു കെണിയൊരുക്കി; ഒരു കൊട്ടാരവേശ്യയെ കുമ്പസാരത്തിന് എന്ന നാട്യത്തില്‍ വിശുദ്ധന്റെ പക്കലേക്കയച്ചു. വിശുദ്ധനെ മയക്കുക എന്നതായിരുന്നു യഥാര്‍ത്ഥ ലക്ഷ്യം. എന്നാല്‍ അവളുടെ ഗൂഡപദ്ധതി മനസ്സിലാക്കിയ വിശുദ്ധന്‍ തൊട്ടടുത്ത മുറിയില്‍ പോയി തന്റെ സഭാസ്ത്രം ധരിച്ച്, ഒരു വലിയ അഗ്നികുണ്ടം ഒരുക്കി അതിന്റെ നടുവില്‍ നിന്നുകൊണ്ട് അവളോട് തന്റെ പക്കലേക്ക് വരുവാന്‍ ആവശ്യപ്പെട്ടു. അത്ഭുതകരമായ ഈ പ്രവര്‍ത്തി കണ്ട അവളും അവളുടെ അസൂയാലുക്കളുമായ സുഹൃത്തുക്കളും മാനസാന്തരപ്പെട്ട് വിശ്വാസവഴിയിലേക്ക് വന്നു. ഈ സംഭവം മൂലം അവര്‍ക്ക് വിശുദ്ധനോട് വളരെയേറെ ആദരവുണ്ടായി. ഫെര്‍ഡിനാന്റ് രാജാവ് നിരവധി വിജയങ്ങള്‍ നേടുകയും, 1236-ല്‍ മൂറുകളുടെ കയ്യില്‍ നിന്നും കൊര്‍ദോവ തിരിച്ചു പിടിക്കുകയും ചെയ്തു. അവരുടെ ഒരു വലിയ പള്ളി (Mosque) ഒരു കത്രീഡല്‍ പള്ളിയാക്കി മാറ്റുകയും ചെയ്തു. ഇനി തന്റെ ആവശ്യം അവിടെയില്ലെന്ന് മനസ്സിലാക്കിയ വിശുദ്ധന്‍ രാജധാനി വിടുകയും മറ്റ് സ്ഥലങ്ങളില്‍ പോയി സുവിശേഷം പ്രഘോഷിച്ചു നടന് നീങ്ങി. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള കഴിവും, രോഗശാന്തി വരവും നല്‍കി ദൈവം വിശുദ്ധനെ ധാരാളമായി അനുഗ്രഹിച്ചു. 1248-ലെ വിശുദ്ധവാരത്തില്‍ അദ്ദേഹം രോഗബാധിതനായി തീരുകയും, ഈസ്റ്റര്‍ ദിനത്തില്‍ ഇഹലോകവാസം വെടിയുയികയും ചെയ്തു. നിരവധി ആളുകള്‍ മരണപ്പെട്ട നദിയിലെ ഒരു സ്ഥലത്ത് പാലം പണിയുന്നതായും, ഒരു പന്തവും കയ്യിലേന്തി വെള്ളത്തിന് മീതെ നടക്കുന്നതായും വിശുദ്ധനെ പലപ്പോഴും ചിത്രീകരിച്ചു കണ്ടിട്ടുണ്ട്. കടലില്‍ വെച്ചുള്ള അപകടഘട്ടങ്ങളില്‍ നാവികര്‍ പലപ്പോഴും വിശുദ്ധന്റെ നാമം വിളിച്ചപേക്ഷിക്കാറുണ്ട്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ബസിലിസ്സായും അനസ്റ്റാസിയായും 2. ഏഷ്യാമൈനറിലെ ക്രെഷന്‍സ് 3. ആല്‍സെസിലെ ഹുണ്ണാ 4. റോമയിലെ മാരോ, യുട്ടിക്കെസ്, വിക്ടോറിനൂസ് 5. മാക്സിമൂസും ഒളിമ്പിയാദെസ്സും 6. സ്കോട്ടിലെ മുന്തുസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/4?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/4cIcXXzwaSkHdNropbTsoN}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-04-08-10:50:24.jpg
Keywords: വിശുദ്ധ പീറ്റര്‍

1127
Category: 5
Sub Category:
Heading: വിശുദ്ധരായ ടിബുര്‍ട്ടിയൂസും, വലേരിയനും, മാക്സിമസും
Content: ആദ്ധ്യാത്മികതയ്ക്കു ജീവിതത്തില്‍ഏറെ പ്രാധാന്യം കൊടുത്തിരിന്ന വിശുദ്ധ സെസിലിയ, തന്‍റെ വിവാഹ ദിനമായപ്പോള്‍ അതിഥികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും മാറി സ്വകാര്യതയില്‍ ഇരുന്നു കൊണ്ട് പ്രാര്‍ത്ഥനയില്‍ മുഴുകി. വിവാഹചടങ്ങിനു ശേഷം അതിഥികള്‍ പോയി കഴിഞ്ഞപ്പോള്‍, താന്‍ പ്രേമിക്കുന്ന ഒരാള്‍ ഉണ്ടെന്നും, അത് ദൈവത്തിന്റെ ഒരു മാലാഖയാണെന്നും, ആ മാലാഖ വലിയ അസൂയാലുവാണെന്നും, അതിനാല്‍ കന്യകയായി തന്നെ തുടരുവാനാണ് തന്റെ അഭിലാഷമെന്നും തന്റെ ഭര്‍ത്താവായിരുന്ന വലേരിയനെ, അവള്‍ ധരിപ്പിച്ചു. സംശയവും, ഭയവും, ദേഷ്യവും കൊണ്ട് പരിഭ്രാന്തനായ വലേരിയന്‍ അവളോടു പറഞ്ഞു: “നീ പറഞ്ഞ മാലാഖയെ എനിക്ക് കാണിച്ചുതരിക, അവന്‍ ദൈവത്തില്‍ നിന്നാണെങ്കില്‍ ഞാന്‍ ഉറപ്പായും നിന്റെ ആഗ്രഹത്തിനു സമ്മതിക്കാം, അതല്ല അവനൊരു മനുഷ്യ കാമുകനാണെങ്കില്‍ നിങ്ങള്‍ രണ്ടുപേരും ഉറപ്പായും മരിക്കും.” സിസിലിയയുടെ മറുപടി ഇപ്രകാരമായിരിന്നു, “ജീവിച്ചിരിക്കുന്നവനുമായ ഏകദൈവത്തില്‍ വിശ്വസിക്കുകയും, മാമോദീസ വെള്ളം നിന്റെ തലയില്‍ വീഴുകയും ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നീ ആ മാലാഖയെ കാണും”, വലേരിയന്‍ അതിനു സമ്മതിക്കുകയും മതപീഡന കാലമായിരുന്നതിനാല്‍ തന്റെ ഭാര്യയുടെ നിര്‍ദ്ദേശമനുസരിച്ച്, രക്തസാക്ഷികളുടെ കല്ലറകളില്‍ ഒളിവില്‍ പാര്‍ത്തിരുന്ന ഉര്‍ബന്‍ എന്ന് പേരായ മെത്രാനെ അന്വോഷിച്ചു പോകുകയും ചെയ്തു. തുടര്‍ന്ന് വലേരിയന്‍ വിശ്വാസമാര്‍ഗ്ഗം സ്വീകരിക്കുകയും മെത്രാന്‍ അദ്ദേഹത്തെ ജ്ഞാനസ്നാനപ്പെടുത്തുകയും ചെയ്തു. യുവാവായ വലേരിയന്‍ തിരികെ എത്തിയപ്പോള്‍ തന്റെ ഭാര്യയായ സെസിലിയായുടെ സമീപം ജ്വലിക്കുന്ന ചിറകുകളുമായി ഒരു മാലാഖ നില്‍ക്കുന്നതായി കണ്ടു. ആ മാലാഖ റോസാപുഷ്പങ്ങളും, ലില്ലിപുഷ്പങ്ങളും കൊണ്ടുള്ള മാല അവരുടെ ശിരസ്സില്‍ അണിയിച്ചു. വലേരിയന്റെ സഹോദരനായിരുന്ന ടിബുര്‍ട്ടിയൂസും മാമോദീസയിലൂടെ ക്രിസ്തുവിന്‍റെ അനുയായി ആയി മാറി; ജ്ഞാനസ്നാന സ്വീകരണത്തിനു ശേഷം അദേഹവും നിരവധി അത്ഭുതങ്ങള്‍ ദര്‍ശിക്കുവാനിടയായിട്ടുണ്ട്. ക്രിസ്തീയ-സമൂഹത്തിനു വേണ്ടി ധാരാളം പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ വലേരിയനും, ടിബുര്‍ട്ടിയൂസും തങ്ങളുടെ ജീവിതം പൂര്‍ണ്ണമായും സമര്‍പ്പിച്ചു. മുഖ്യനായിരുന്ന അല്‍മാച്ചിയൂസിന്റെ ഉത്തരവിനാല്‍ കൊല്ലപ്പെട്ട ക്രിസ്ത്യാനികളെ, യഥാവിധി അടക്കം ചെയ്യുന്നത് തങ്ങളുടെ പ്രത്യേക ഉത്തരവാദിത്വമായി അവര്‍ കരുതി. ഇതിനിടെ ജൂപ്പീറ്ററിനു വിഗ്രഹാരാധന നടത്താന്‍ വിസമ്മതിച്ചതിനാല്‍ ഈ രണ്ടു സഹോദരന്‍മാരേയും ഭരണാധികാരി വധശിക്ഷക്ക് വിധിച്ചു. അവരുടെ വധശിക്ഷയുടെ മേല്‍നോട്ടം മാക്സിമസ് എന്ന് പേരായ റോമന്‍ ഉദ്യോഗസ്ഥനായിരുന്നു. അവരുടെ അവസാന മണിക്കൂറില്‍ മാക്സിമസിനുണ്ടായ ഒരു ദര്‍ശനം നിമിത്തം, മാക്സിമസ് മാന്‍സാന്തരപ്പെട്ട് ക്രിസ്ത്യാനിയായി മാറി. ക്രിസ്തുവിലുള്ള തന്റെ വിശ്വാസം വെളിപ്പെടുത്തിയ മാക്സിമസും രക്തസാക്ഷിയാവുകയാണ് ഉണ്ടായത്. ദു:ഖാര്‍ത്തയായ സെസിലിയായായിരുന്നു ഈ മൂന്നുപേരേയും അടക്കം ചെയതത്, അധികം വൈകാതെ തന്നെ അവളും ധീര രക്തസാക്ഷിത്വം വഹിച്ചു സ്വര്‍ഗ്ഗം പുല്‍കി. #{red->n->n->ഇതര വിശുദ്ധര്‍ }# 1. അബൂന്തിയൂസ് 2. ലിത്തുവാനിയായിലെ ആന്‍റണിയും ജോണും യൂസ്റ്റെയിസും 3. അര്‍ഡാലിയോണ്‍ 4. ബെനഡിക്ട് , അവിഞ്ഞോണിയിലെ റോണ്‍ 5. തിറോനിലെ ബെര്‍ണാര്‍ദ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/4?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/4cIcXXzwaSkHdNropbTsoN}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-04-13-23:48:46.jpg
Keywords: വിശുദ്ധരായ

1128
Category: 5
Sub Category:
Heading: വിശുദ്ധ മാര്‍ട്ടിന്‍ പാപ്പാ
Content: റ്റോഡിയിലെ ഒരു പ്രഭു കുടുംബത്തിലായിരുന്നു വിശുദ്ധ മാര്‍ട്ടിന്‍ ജനിച്ചത്. വിശുദ്ധ മാര്‍ട്ടിന്‍, തിയോഡോര്‍ പാപ്പയുടെ കാലത്ത് കോണ്‍സ്റ്റാന്റിനോപ്പിളില്‍ പാപ്പായുടെ സ്ഥാനപതിയായി സേവനം ചെയ്തിരുന്നു. ബൈസന്റൈന്‍ കോടതിയുമായുള്ള ബന്ധം വഴി നേടിയ അനുഭവസമ്പത്തും, കിഴക്കന്‍ ഭാഗങ്ങളില്‍ വ്യാപകമായിരുന്ന ഏകദൈവവിശ്വാസ പ്രബോധനങ്ങളിലുള്ള അഗാധമായ അറിവും, മാര്‍ട്ടിനെ മാര്‍പാപ്പ പദവിയിലേക്കുയര്‍ത്തി. അങ്ങിനെ 649 ജൂലൈ 5ന് വിശുദ്ധന്‍ പാപ്പായായി അഭിഷിക്തനായി. എന്നാല്‍ തികച്ചും സ്വതന്ത്രമായ ഈ പ്രവര്‍ത്തി ചക്രവര്‍ത്തിയെ പ്രകോപിപ്പിക്കുകയും അദ്ദേഹം വിശുദ്ധനെ മാര്‍ട്ടിനെ ഔദ്യോഗിക പാപ്പായായി അംഗീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. ഒരു ഉറച്ച പാരമ്പര്യവാദിയായിരുന്ന മാര്‍ട്ടിന്‍, പാപ്പായായ ഉടന്‍ തന്നെ ഒരു സിനഡ് വിളിച്ച് കൂട്ടി, ഇതില്‍ ഏതാണ്ട് 105-ഓളം പാശ്ചാത്യ മെത്രാന്‍മാര്‍ പങ്കെടുത്തു. ഈ സിനഡില്‍ ഏക ദൈവ വിശ്വാസത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പഠിക്കുകയും, ചക്രവര്‍ത്തിയുടെ രീതികളെ പഠിക്കുകയും ചെയ്തു. ഒരു മാസമായപ്പോഴേക്കും സിനഡ് അതിന്റെ അവസാനത്തിലെത്തി. ഈ സിനഡില്‍ മതവിരുദ്ധവാദങ്ങളെ എതിര്‍ക്കുവാനും, അപ്പസ്തോലന്‍മാരുടെ സത്യപ്രബോധനങ്ങളെ നിരോധിക്കുന്ന കോണ്‍സ്റ്റാന്‍സ് ചക്രവര്‍ത്തിയുടെ പ്രവര്‍ത്തനങ്ങളെ നിന്ദിക്കുവാനും തീരുമാനമായി. ചക്രവര്‍ത്തിയെ തണുപ്പിക്കുന്നതിനായി, വിശുദ്ധന്‍ തിരുസഭയുടെ ഏകീകരണത്തിനായുള്ള നല്ല തീരുമാനങ്ങളെ അംഗീകരിച്ചു. എന്നാല്‍ ഇതില്‍ സന്തുഷ്ടനാവാതിരുന്ന കോണ്‍സ്റ്റന്‍സ്, അദ്ദേഹത്തിന്റെ മതപരമായ നയങ്ങളെ അവഗണിക്കപ്പെടാതിരിക്കുവാനായി തന്റെ പള്ളിയറ വിചാരിപ്പ്കാരനായിരുന്ന ഒളിമ്പിയൂസിനെ ഇറ്റലിയിലെ പാത്രിയാര്‍ക്കീസിന് കീഴെ അധികാരമുള്ള മെത്രാനാക്കുകയും (എക്സാര്‍ക്ക്), തന്റെ നിയമനത്തിന്റെ അംഗീകാരത്തിനായി ഇറ്റലിയിലുള്ളവരുടെ കയ്യൊപ്പ് വാങ്ങിവരുവാനുള്ള ഉത്തരവുമായി ഇറ്റലിയിലേക്കയക്കുകയും ചെയ്തു. എന്നാല്‍ ഒളിമ്പിയൂസ് ഒരു തികഞ്ഞ പരാജയമായിരുന്നു. തന്നെ ഏല്‍പ്പിച്ച ദൗത്യത്തിലും, ജനസമ്മതനായിരുന്ന പാപ്പായെ വധിക്കുവാനുമുള്ള ശ്രമത്തിലും അദ്ദേഹം പരാജയപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം തന്റെ പദവി ഉപേക്ഷിച്ച് മുസ്ലീമുകള്‍ക്കെതിരെ പടപൊരുതുവാനായി സിസിലിയിലേക്ക് പോയി. പിന്നീട് 653ലെ വേനല്‍ക്കാലത്ത്, കോപാകുലനായ ചക്രവര്‍ത്തി, തനിക്ക് വഴങ്ങാത്ത പാപ്പായെ പിടികൂടി കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് കൊണ്ടുവരുവാനുള്ള ഉത്തരവുമായി തിയോഡോര്‍ കാല്ലിയോപോസിനെ എക്സാര്‍ക്കായി അയച്ചു. കാല്ലിയോപാസും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും അനുവാദം കൂടാതെ പാപ്പായുടെ വസതിയില്‍ പ്രവേശിക്കുകയും ശയ്യാവലംബിയായിരുന്ന പാപ്പായെ പിടികൂടുകയും ചെയ്തു. കോണ്‍സ്റ്റാന്റിനോപ്പിളിലേക്കുള്ള യാത്ര ഏതാണ്ട് മൂന്ന് മാസത്തോളമെടുക്കുകയും, ഇക്കാലയളവില്‍ രോഗബാധിതനായിരുന്ന പാപ്പാ ഒരുപാടു അവഹേളനങ്ങള്‍ക്കും, നിന്ദനങ്ങള്‍ക്കും പാത്രമാകുകയും ചെയ്തു. അര്‍ശ്ശസ്സും, രക്തവാദവും കൊണ്ട് പീഡിതനായിരുന്ന പാപ്പായെ കോണ്‍സ്റ്റാന്റിനോപ്പിളില്‍ എത്തിയപ്പോള്‍ ഏകാന്ത തടവിലിടുകയും, 653 ഡിസംബര്‍ 16നു വഞ്ചനയും, രാജ്യദ്രോഹകുറ്റവും ചുമത്തി വിചാരണക്കായി കൊണ്ട് വരികയും ചെയ്തു. മരണത്തിന്റെ വക്കിലെത്തിയിട്ടും തനിക്കെതിരെ ചുമത്തിയ വ്യാജ കുറ്റങ്ങള്‍ കേട്ട് പാപ്പാ ചിരിച്ചു കൊണ്ടിരിന്നു. കോണ്‍സ്റ്റാന്റിയൂസ് മുന്‍പ് നിശ്ചയിച്ചുറപ്പിച്ചിട്ടുണ്ടായിരുന്ന വിധി പ്രകാരം പാപ്പായെ പരസ്യമായി ചമ്മട്ടി കൊണ്ടടിക്കുവാനും, തുടര്‍ന്ന് വധിക്കുവാനും വിധിച്ചു. എന്നാല്‍ പാത്രിയാര്‍ക്കീസായിരുന്ന പോളിന്റെ ഇടപെടല്‍ മൂലം കൊല്ലുന്നതിനു പകരം നാടുകടത്തലായി ശിക്ഷ ലഘൂകരിച്ചു. ക്രിമിയായിലേക്ക് നാടുകടത്തുന്നതിന് മുന്‍പായി ഏതാണ്ട് മൂന്ന്‍ മാസത്തോളം വിശുദ്ധ മാര്‍ട്ടിന്‍ പാപ്പ, ബൈസന്റൈന്‍ തടവറയില്‍ കഷ്ടതകള്‍ സഹിച്ചു. 655 സെപ്റ്റബര്‍ 16ന് അതിശക്തമായ ശൈത്യവും പട്ടിണിയും മൂലം മാര്‍ട്ടിന്‍ പാപ്പാ കര്‍ത്താവില്‍ അന്ത്യനിദ്രപ്രാപിച്ചു. ദൈവഭക്തനായിരുന്ന മാര്‍ട്ടിന്‍ തന്റെ ജീവിതകാലത്ത് നിരവധി അവഹേളനങ്ങള്‍ക്ക് പാത്രമായിട്ടുണ്ടെങ്കിലും പിന്നീട് ഒരു രക്തസാക്ഷിയായി ബഹുമാനിക്കപ്പെട്ടു. ഏപ്രില്‍ 13 നു റോമന്‍ സഭയിലും, ഗ്രീക്ക് സഭയിലും ഈ വിശുദ്ധന്റെ തിരുനാള്‍ ദിനമായി ആഘോഷിക്കപ്പെടുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. വെയില്‍സിലെ കാരഡോക്ക് 2. വെര്‍ഗമോസിലെ കാര്‍പ്പുസ്, പപ്പീലൂസ്, അഗത്തോനിക്കാ, അഗത്താഡോരൂസ് 3. സ്കോട്ട്ലന്‍റിലെ ബിഷപ്പായ ഗ്വിനോക്ക് 4. റോമയിലെ ജെസ്റ്റിന്‍ 5. ഔവേണിലെ മാര്‍സിയൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/4?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/4cIcXXzwaSkHdNropbTsoN}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-04-08-10:55:51.jpg
Keywords: വിശുദ്ധ മാര്‍ട്ടിന്‍

1129
Category: 5
Sub Category:
Heading: വെറോണയിലെ മെത്രാനായിരുന്ന വിശുദ്ധ സെനോ
Content: സഭയുടെ ആദ്യകാല ഇടയന്‍മാരില്‍ ഒരാളായിരുന്ന വിശുദ്ധ സെനോയെ ഒരു രക്തസാക്ഷിയായിട്ടാണ് മഹാനായിരുന്ന വിശുദ്ധ ഗ്രിഗറി പരാമര്‍ശിച്ചിട്ടുള്ളത്. എന്നാല്‍ 1548-ല്‍ വെറോണയിലെ മെത്രാനായിരുന്ന ലെവിസ് ലിപ്പോമാന്റെ സമയത്തിനു മുന്‍പുണ്ടായിരുന്ന ആരാധനക്രമങ്ങളില്‍ വിശുദ്ധനെ ഒരു കുമ്പസാരകനായിട്ട് മാത്രമാണ് പരാമര്‍ശിച്ചിട്ടുള്ളത്. ഒരു പക്ഷേ ഇതിനു കാരണം, വിശുദ്ധന്റെ സമകാലികനായിരുന്ന വിശുദ്ധ അംബ്രോസ്, വിശുദ്ധ സെനോയുടെ പിന്‍ഗാമിയായിരുന്ന സ്യാഗ്രിയൂസിനു എഴുതിയിട്ടുള്ള രേഖകളില്‍, വിശുദ്ധനു സമാധാനപൂര്‍വ്വമായൊരു അന്ത്യമായിരുന്നുവെന്ന് പരാമര്‍ശിട്ടുണ്ട്. കോണ്‍സ്റ്റാന്റിയൂസ്, ജൂലിയന്‍, വലെന്‍സ് തുടങ്ങിയവരുടെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന വിശുദ്ധന്‍ അവര്‍ നടത്തിയിരുന്ന മതപീഡനങ്ങള്‍ക്ക് ഇരയാകേണ്ടിവന്നിട്ടുള്ളതിനാലായിരിക്കണം അദ്ദേഹത്തെ രക്തസാക്ഷിയായിചിത്രീകരിച്ചിട്ടുള്ളത്. എങ്ങിനെയൊക്കെയാണെങ്കിലും ചില സൂചികകളില്‍ അദ്ദേഹം രക്തസാക്ഷിയും മാറ്റ് ചിലതില്‍ അദ്ദേഹം ഒരു കുമ്പസാരകനുമായിരുന്നു. വിശുദ്ധന്‍ ഒരു ഗ്രീക്ക് കാരനായിരുന്നുവെന്നും, ലാറ്റിന്‍കാരനായിരുന്നുവെന്നും, ആഫ്രിക്കകാരനായിരുന്നുവെന്നുമൊക്കെ നിരവധി വാദഗതികള്‍ നിലവിലുണ്ട്. 362-ല്‍ മതവിരുദ്ധവാദിയായിരുന്ന ജൂലിയന്റെ ഭരണകാലത്തായിരുന്നു വിശുദ്ധന്‍ വെറോണയിലെ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടതെന്നു കരുതപ്പെടുന്നു. ഓരോ വര്‍ഷവും നിരവധി വിഗ്രഹാരാധകരെ വിശുദ്ധന്‍ മതപരിവര്‍ത്തനം ചെയ്തിരുന്നുവെന്ന് ചരിത്രതാളുകളില്‍ നമ്മുക്ക് കാണാവുന്നതാണ്. മാത്രമല്ല കോണ്‍സ്റ്റാന്റിയൂസ് ചക്രവര്‍ത്തിയുടെ സഹായത്തോടെ ആ ഭാഗങ്ങളില്‍ ക്രമാതീതമായി ശക്തിപ്രാപിച്ചു വന്നിരുന്ന യേശുവിന്റെ ദിവ്യത്വത്തെ നിരാകരിക്കുന്ന 'അരിയാനിസ'മെന്ന മതവിരുദ്ധതക്കെതിരെ വിശുദ്ധന്‍ വര്‍ദ്ധിച്ച ആവേശത്തോടും, ഉത്സാഹത്തോടും കൂടി പ്രവര്‍ത്തിച്ചു. കൂടാതെ പെലാജിയാനിസമെന്ന മതവിരുദ്ധ സിദ്ധാന്തത്തിന്റെ തെറ്റുകള്‍ക്കെതിരെയുള്ള ശക്തമായൊരു കോട്ടയായിരുന്നു വിശുദ്ധന്‍. തന്റെ കഠിനമായ പ്രവര്‍ത്തനങ്ങള്‍ വഴി വിശുദ്ധന്‍ വെറോണയിലെ സഭയെ വിശുദ്ധമാക്കി മാറ്റി. വിശുദ്ധന്റെ രൂപതയില്‍ വിശ്വാസികളുടെ അംഗസംഖ്യ ക്രമാതീതമായി വര്‍ദ്ധിച്ചു. അതിനാല്‍ ഒരു വലിയ ദേവാലയം പണിയേണ്ടത് അത്യാവശ്യമായി അദ്ദേഹം മനസ്സിലാക്കി. ഈ ദേവാലയത്തിന്റെ നിര്‍മ്മിതിക്കായി അവിടത്തെ സമ്പന്നരായ ആളുകള്‍, വിശുദ്ധനെ അകമഴിഞ്ഞു സഹായിക്കുകയുണ്ടായി. ഈ നല്ല ഇടയന്റെ മാതൃകമൂലം അവിടത്തെ ജനങ്ങള്‍ വരെയേറെ ദാനധര്‍മ്മങ്ങള്‍ ചെയ്യുവാന്‍ ഉത്സാഹമുള്ളവര്‍ ആയിരുന്നു. അവിടത്തെ ഭവനങ്ങളുടെ വാതിലുകള്‍ അപരിചിതര്‍ക്കായി എപ്പോഴും തുറന്ന് കിടന്നിരുന്നു. 378-ലെ അഡ്രിയാനോപോളിലെ യുദ്ധത്തില്‍ ഗോത്തുകള്‍ വലെന്‍സിനെ കീഴടക്കി. നിരവധി പേര്‍ മരിക്കുകയും, ഒരുപാടുപേര്‍ ബന്ധികളാക്കപ്പെടുകയും ചെയ്തു. ആ അവസരത്തില്‍ വെറോണ നിവാസികളുടെ ദാനധര്‍മ്മങ്ങള്‍ മൂലം, അടുത്ത പ്രവിശ്യകളിലെ നിരവധി ആളുകളെ അടിമത്വത്തില്‍ നിന്നും, ക്രൂരമായ മരണത്തില്‍ നിന്നും, കഠിനമായ ജോലികളില്‍ നിന്നും രക്ഷിക്കുന്നതിന് കാരണമായി. വിശുദ്ധ സെനോ വളരെയേറെ ദാരിദ്ര്യത്തിലായിരുന്നു ജീവിച്ചിരുന്നത്. തന്‍റെ ചെറുപ്പകാലം ഘട്ടം മുതല്‍ അള്‍ത്താര ശുശ്രൂഷക്കായി നിരവധി പേരെ പരിശീലിപ്പിച്ചിരുന്നതായി പറയപ്പെടുന്നു. ഈസ്റ്റര്‍ ദിനത്തില്‍ വിശുദ്ധന്‍ പുരോഹിതാര്‍ത്ഥികള്‍ക്ക് പട്ടം നല്‍കുന്ന പതിവും ഉണ്ടായിരുന്നു. വെറോണയില്‍ വെച്ച് വിശുദ്ധ സെനോ, നിരവധി കന്യകകളെ ദൈവത്തിനായി സമര്‍പ്പിക്കുകയും, അവര്‍ക്ക് വിശുദ്ധിയുടെ ശിരോവസ്ത്രം നല്‍കുകയും ചെയ്തിരുന്നു. അവരില്‍ കുറേപേര്‍ തങ്ങളുടെ ഭവനങ്ങളിലും, മറ്റുള്ളവര്‍ വിശുദ്ധന്റെ മേല്‍നോട്ടത്തിലുള്ള ആശ്രമത്തിലായിരുന്നു താമസിച്ചിരുന്നത് എന്ന് വിശുദ്ധ അംബ്രോസ് രേഖപ്പെടുത്തുന്നു. രക്തസാക്ഷികളുടെ തിരുനാള്‍ ദിനങ്ങളില്‍ അവരുടെ സെമിത്തേരിയില്‍ വെച്ച് നടത്തപ്പെട്ടിരുന്ന അധാര്‍മ്മികവും, പൊങ്ങച്ചം നിറഞ്ഞതുമായ ആഘോഷങ്ങളെ വിശുദ്ധന്‍ വിലക്കിയിരുന്നു. മരിച്ച വിശ്വാസികളുടെ കാര്യത്തിലും വിശുദ്ധന്‍ തന്റെ കാരുണ്യം പ്രകടമാക്കിയിട്ടുണ്ട്. മരിച്ചവരേപ്രതി യാതൊരു ആത്മനിയന്ത്രണവുമില്ലാതെ വിശുദ്ധകര്‍മ്മങ്ങള്‍ തടസ്സപ്പെടുത്തികൊണ്ടുള്ള വിലാപങ്ങളെ വിശുദ്ധന്‍ പൂര്‍ണ്ണമായി വിലക്കിയിട്ടുണ്ട്. വിശുദ്ധന്റെ കഠിനമായ പ്രയത്നങ്ങലുടെ ഫലം വിശുദ്ധന് ലഭിച്ചു. 380 ഏപ്രില്‍ 12ന് വിശുദ്ധന്‍ സന്തോഷകരമായ ഒരു മരണം കൈവരിച്ചു. റോമന്‍ രക്തസാക്ഷിപട്ടികയില്‍ ഈ ദിവസം തന്നെയാണ് വിശുദ്ധന്റെ ഓര്‍മ്മ ദിവസവും. പക്ഷേ വെറോണയില്‍ വേറെ രണ്ടു ആഘോഷങ്ങള്‍ വഴിയും വിശുദ്ധന്‍ ആദരിക്കപ്പെടുന്നു. വിശുദ്ധന്റെ മെത്രാനായിട്ടുള്ള അഭിഷേക ദിനവും, അദ്ദേഹത്തിന്റെ തിരുശേഷിപ്പുകള്‍ കൊണ്ടുവന്ന ദിവസവുമായ മെയ് 21ലും, താന്‍ നിര്‍മ്മിച്ച പുതിയ ദേവാലയത്തിനെ സമര്‍പ്പണ ദിനമായ ഡിസംബര്‍ 6മാണ് മാറ്റിവെക്കപ്പെട്ട ദിനങ്ങള്‍. വിശുദ്ധന്റെ മരണത്തിനു രണ്ടു നൂറ്റാണ്ടുകള്‍ക്കു ശേഷം നടന്ന ഒരത്ഭുതത്തെക്കുറിച്ച് മഹാനായ വിശുദ്ധ ഗ്രിഗറി രേഖപ്പെടുത്തുന്നു. രാജാവായിരുന്ന ഔത്താരിസ്, പ്രോണല്‍ഫൂസ് പ്രഭു തുടങ്ങിയവര്‍ക്കൊപ്പം ഇതിനു ദ്രിക്സാക്ഷിയായിരുന്ന ജോണ്‍ ദി പാട്രീഷ്യനായിരുന്നു ഇതിനേക്കുറിച്ച് വിശുദ്ധ ഗ്രിഗറിയോട് പറഞ്ഞത് : 589-ല്‍ ഒരു വെള്ളപ്പോക്കമുണ്ടാവുകയും റോമിന്റെ കാല്‍ ഭാഗത്തോളം വെള്ളത്തിനടിയിലാവുകയും ചെയ്തു. പര്‍വ്വതത്തില്‍ നിന്നും അതിവേഗം കുത്തിയൊഴുകിവന്ന വെള്ളം വെറോണ നഗരത്തിനു ഭീഷണിയായി മാറി. പരിഭ്രാന്തരായ ജനങ്ങള്‍ അവരുടെ മദ്ധ്യസ്ഥനായ വിശുദ്ധ സെനോയുടെ ദേവാലയത്തില്‍ അഭയം പ്രാപിച്ചു. വെള്ളം ദേവാലയത്തിന്റെ ജനലുകള്‍ വരെ ഉയര്‍ന്നെങ്കിലും ദേവാലയത്തിന്റെ കവാടങ്ങളെ ബഹുമാനിക്കുന്നത് പോലെ, ദേവാലയത്തിനകത്തേക്ക് വെള്ളം പ്രവഹിച്ചില്ല. ജോര്‍ദാന്‍ നദി മുറിച്ചുകടക്കുന്നതിനായി ഇസ്രയേല്‍ക്കാര്‍ക്ക് ദൈവം തീര്‍ത്ത മതില്‍ പോലെ വെള്ളം ഒരു മതില്‍ കണക്കെ നിന്നു. 24 മണിക്കൂറോളം ജനങ്ങള്‍ അവിടെ പ്രാര്‍ത്ഥനയുമായി കഴിച്ചുകൂട്ടി. പിന്നീട് വെള്ളം പലകൈവഴികള്‍ വഴിയായി ഇറങ്ങിപോയി. ഇതും കൂടാതെ വേറെ നിരവധി അത്ഭുതങ്ങളും വഴി ജനങ്ങള്‍ക്ക് വിശുദ്ധനോടുള്ള ഭക്തി വര്‍ദ്ധിച്ചു. ഇറ്റലിയില്‍ പെപിന്‍ രാജാവിന്റെ ഭരണകാലത്ത് വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ വിസ്താരമേറിയ ഒരു വലിയ ദേവാലയത്തിലേക്ക് മാറ്റി. വിശ്വാസത്തിനു വേണ്ടി സഹിച്ച സഹനങ്ങള്‍ വഴിയാണ് വിശുദ്ധ സെനോ കൂടുതലും അറിയപ്പെടുന്നത്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ഇറ്റലിയിലെ അല്‍ഫേരിയൂസ് 2. പാവിയാ ബിഷപ്പായ ഡാമിയന്‍ 3. തെറുവാന്‍ ബിഷപ്പായ എര്‍ക്കെമ്പോഡെന്‍ 4. റെപ്ടോണിലെ ഗുത്ത്ലാക്ക് 5. ജൂലിയസ് പ്രഥമന്‍ പാപ്പാ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/4?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/DailySaints/DailySaints-2016-04-08-10:59:00.jpg
Keywords: മെത്രാനായിരുന്ന

1130
Category: 5
Sub Category:
Heading: ക്രാക്കോവിലെ വിശുദ്ധ സ്റ്റാനിസ്ലാവൂസ്
Content: 1030-ലാണ് വിശുദ്ധ സ്റ്റാനിസ്ലാവൂസ് ജനിച്ചത്. ഗ്നെസെനിലും, പാരീസിലുമായിട്ടാണ് വിശുദ്ധന്‍ തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. വിശുദ്ധന്റെ പൗരോഹിത്യ പട്ട സ്വീകരണത്തിനു ശേഷം, അദ്ദേഹം ക്രാക്കൊവിലെ കത്രീഡലിലെ കാനന്‍ ആയി നിയമിതനായി, മാത്രമല്ല അവിടത്തെ ആര്‍ച്ച് ഡീക്കനും, ഉപദേശിയുമായിരുന്നു വിശുദ്ധന്‍. ക്രാക്കോവിലെ മെത്രാന്റെ മരണത്തെ തുടര്‍ന്ന്, അലെക്സാണ്ടര്‍ രണ്ടാമന്‍ പാപ്പാ സ്റ്റാനിസ്ലാവൂസിനെ ക്രാക്കോവിലെ മെത്രാനായി നാമനിര്‍ദ്ദേശം ചെയ്തു. അക്കാലത്തെ രാജാവായിരുന്ന ബോലെസ്ലാവൂസ് രണ്ടാമന്‍ തന്റെ സ്വന്തം അധികാരം ശക്തിപ്പെടുത്തുന്നതിനായി കീവിലേക്കൊരു പടനീക്കം നടത്തി. രാജാവിന്റെ ഈ പ്രവര്‍ത്തി അദ്ദേഹത്തിന്റെ ജനസമ്മതി കുറച്ചു, മാത്രമല്ല അവിടത്തെ പ്രഭുവര്‍ഗ്ഗത്തിന്റെ അപ്രീതിക്ക് കാരണമാവുകയും, അവര്‍ അദ്ദേഹത്തിന്റെ നയങ്ങളെ എതിര്‍ക്കുകയും ചെയ്തു. രാജാവിന്റെ സഹോദരനായിരുന്ന ലാഡിസ്ലാവൂസിന്‍റെ നേതൃത്വത്തിലുള്ള പ്രഭുക്കളുടെ പക്ഷക്കാരനായിരുന്നു മെത്രാനായിരുന്ന വിശുദ്ധ സ്റ്റാനിസ്ലാവൂസ്. ഇത് രാജാവിന് വിശുദ്ധനോട് അപ്രീതിക്ക് കാരണമായി തീര്‍ന്നു. ഇതിനുമുന്‍പും വിശുദ്ധന്‍, രാജാവിന്റെ സ്വേച്ഛാധിപത്യപരമായ ഭരണരീതികളെ എതിര്‍ത്തിട്ടുണ്ട്. ബോലെസ്ലാവൂസ് ഒരിക്കല്‍ പോളണ്ട്കാരനായ ഒരു പ്രഭുവിന്റെ ഭാര്യയെ തട്ടികൊണ്ട് വരികയും തന്റെ കൊട്ടാരത്തില്‍ പാര്‍പ്പിക്കുകയും ചെയ്തു. രാജാവിന്റെ കോപത്തെ ഭയന്ന് ആര്‍ക്കും ഇതിനെതിരെ ശബ്ദിക്കുന്നതിനുള്ള ധൈര്യമില്ലായിരുന്നു. എന്നാല്‍ വിശുദ്ധ സ്റ്റാനിസ്ലാവൂസ് യാതൊരു ഭയവും കൂടാതെ രാജാവിന്റെ മുന്‍പില്‍ ചെല്ലുകയും അദ്ദേഹം തന്റെ രീതികള്‍ മാറ്റിയില്ലെങ്കില്‍ തിരുസഭയില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതില്‍ കോപാകുലനായ രാജാവ് മെത്രാനായിരുന്ന വിശുദ്ധനെതിരെ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ഇതിനു പുറമേയാണ് വിശുദ്ധന്‍ പ്രഭുക്കന്‍മാരുടെ പക്ഷം ചേര്‍ന്നുകൊണ്ട് രാജാവിന്റെ രാഷ്ട്രീയ നയങ്ങള്‍ക്കെതിരെ തിരിഞ്ഞത്. കോപാകുലനായ രാജാവ് വിശുദ്ധനെ രാജ്യദ്രോഹിയായി മുദ്രകുത്തുകയും വധശിക്ഷക്ക് വിധിക്കുകയും ചെയ്തു. ആദ്യം രാജാവ്, തന്റെ ഭടന്‍മാരോട് ക്രാക്കോവിലെ സെന്റ് മൈക്കല്‍സ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബ്ബാന്‍ അര്‍പ്പിച്ചുകൊണ്ടിരുന്ന വിശുദ്ധനെ കൊല്ലുവാന്‍ ഉത്തരവിട്ടു, എന്നാല്‍ ദൈവകോപത്തെ ഭയന്ന് ഭടന്‍മാര്‍ ആ നീചപ്രവര്‍ത്തിക്ക് വിസമ്മതിച്ചു. തുടര്‍ന്ന് ബോലെസ്ലാവൂസ് സ്വയം ദേവാലയത്തില്‍ പ്രവേശിക്കുകയും തന്റെ വാളെടുത്ത് വിശുദ്ധനെ വധിക്കുകയും ചെയ്തു. അതിനു ശേഷം തന്റെ ഭടന്‍മാരോട് വിശുദ്ധന്റെ ശരീരം ഛിന്നഭിന്നമാക്കുവാന്‍ ആവശ്യപ്പെട്ടു. ഇതിനേതുടര്‍ന്ന് ഗ്രിഗറി ഏഴാമന്‍ പാപ്പാ ആ രാജ്യത്ത് മതപരമായ വിലക്ക് ഏര്‍പ്പെടുത്തുകയും അതിന്റെ ഫലമായി ബോലെസ്ലാവൂസിന്റെ അധികാരം നഷ്ടപ്പെടുകയും ചെയ്തു. അധികാരം നഷ്ടപ്പെട്ട ബോലെസ്ലാവൂസ് ഹംഗറിയിലേക്ക് ഒളിച്ചോടുകയും, താന്‍ ചെയ്ത കുറ്റങ്ങള്‍ക്ക് പാപപരിഹാരം ചെയ്യുവാനായി ഓസിയാക്കിലെ ആശ്രമത്തില്‍ ചേരുകയും ചെയ്തു. 1253-ല്‍ ഇന്നസെന്റ് നാലാമന്‍ പാപ്പാ സ്റ്റാനിസ്ലാവൂസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. പോളണ്ടിന്റെ മാദ്ധ്യസ്ഥ വിശുദ്ധരില്‍ ഒരാളാണ് വിശുദ്ധ സ്റ്റാനിസ്ലാവൂസ്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ടൂഴ്സിലെ അജെരിക്കൂസ് 2. കാര്‍ലോയിലെ അയിഡ് 3. പെര്‍ഗാമുകളില്‍ വച്ചു വധിക്കപ്പെട്ട അന്‍റിപ്പാസ് 4. പലസ്തീനായിലെ ബാര്‍സനുഫിയൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/4?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/DailySaints/DailySaints-2016-04-08-11:03:20.jpg
Keywords: വിശുദ്ധ ക

1132
Category: 1
Sub Category:
Heading: ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക ആഹ്വാനത്തിലെ, ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട പരാമർശങ്ങൾ
Content: കുടുംബത്തെപ്പറ്റി 2014ലും 2015ലും നടന്ന ബിഷപ്പ് സിനഡുകളുടെ വെളിച്ചത്തില്‍ ഇന്നലെ പുറത്തിറക്കിയ 'സ്നേഹത്തിന്‍റെ സന്തോഷം' (Amoris Laetitia) എന്ന ഫ്രാൻസിസ് മാർപാപ്പായുടെ അപ്പസ്തോലിക ആഹ്വാനത്തിൽ ദിവ്യകാരുണ്യ സ്വീകരണം, വിവാഹ മോചനം, ഗർഭനിരോധന മാർഗ്ഗങ്ങൾ, സ്വവർഗ്ഗ വിവാഹം എന്നിവയെപ്പറ്റി മുഖ്യമായി പരാമർശിച്ചിരിക്കുന്നു. 60000 വാക്കുകളടങ്ങിയ അപ്പസ്തോലിക ആഹ്വാനത്തിലെ അഞ്ചു പ്രധാനപ്പെട്ട നിരീക്ഷണങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്. #{red->n->n->1. ദിവ്യകാരുണ്യ സ്വീകരണം}# വിവാഹ മോചനം നേടി സിവിൽ നിയമ പ്രകാരം വിവാഹം നടത്തുന്നവരുടെ ദിവ്യകാരുണ്യ സ്വീകരണത്തെ പറ്റി ഇപ്രകാരം പറയുന്നു- "വസ്തുതാപരമായി പാപത്തിൽ കഴിയുന്നവർക്കും 'മാനസികമായി' ദൈവകൃപയിൽ ജീവിക്കാൻ കഴിയുമെന്ന് നാം തിരിച്ചറിയണം. അങ്ങനെയുള്ള സന്ദർഭങ്ങളിൽ തിരുസഭ അവരുടെ സഹായത്തിന് എത്തേണ്ടതുണ്ട്. അവര്‍ക്ക് കുമ്പസാരക്കൂട് ഒരു പീഠനമുറിയാകാതിരിക്കാൻ വൈദികർ ശ്രദ്ധിക്കണം. പകരം, അവിടം ദൈവത്തിന്റെ കരുണ അനുഭവിച്ചറിയുന്ന വേദിയാകണം. 'തിരുവോസ്തി' ഏറ്റവും നല്ലവർക്കു കൊടുക്കുന്ന സമ്മാനമല്ല, പ്രത്യുത, ബലഹീനർക്ക് കൊടുക്കുന്ന ഔഷധമായി കാണണം." #{red->n->n->2. വിവാഹ മോചനം}# "വിവാഹ മോചനം നേടി സിവിൽ നിയമ പ്രകാരം വിവാഹം നടത്തുന്നവർ എല്ലാവരും ചാവുദോഷം നേരിടുന്നവരാണ് എന്ന് കരുതുന്നത് ശരിയല്ല. ഒഴിച്ചുകൂടാനാവാത്ത സന്ദർഭങ്ങളിൽ പെട്ട്, സഭയുടെ നിയമം ലംഘിച്ച് , സിവിൽ നിയമ വിവാഹബന്ധങ്ങളിൽ എത്തിച്ചേരുന്നവരുണ്ട്. തിരുസഭയുടെ നിയമങ്ങളനുസരിച്ച്, നിയമത്തെപ്പറ്റിയുള്ള അജ്ഞത, അബദ്ധം, ഭയം, സ്വഭാവം, മാനസിക പ്രശ്നങ്ങൾ എന്നിവയെല്ലാം പാപഭാരത്തിന്റെ ഉത്തരവാദിത്വത്തെ മയപ്പെടുത്തുന്ന ഘടകങ്ങളാണ്. അതിനാൽ പാപത്തിന് ഹേതുവായ സന്ദർഭങ്ങൾ പാപഭാരം കുറയ്ക്കാം." #{red->n->n->3. സിനിഡ് രേഖയുടെ അധികാര പരിധി}# "സിനിഡ് രേഖ പ്രാമാണിക പ്രഖ്യാപനങ്ങൾ നടത്തുവാൻ ഉദ്ദേശിച്ചിട്ടുള്ളതല്ല എന്ന് സിനിഡ് പിതാക്കന്മാർ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. സമീപകാലത്തെ സിനിഡുകളുടെ നിർദ്ദേശങ്ങൾ ഒരുമിച്ച് പരിഗണിക്കുന്ന ഒരു രേഖയാണ് ഇപ്പോഴത്തെ സിനിഡ് രേഖ. സിനിഡ് പിതാക്കന്മാരുടെ നിർദ്ദേശങ്ങൾ വിലമതിക്കാനാവാത്തതാണ്. അതുകൊണ്ടാണ് കുടുംബസംബന്ധിയായ കഴിഞ്ഞ രണ്ടു സിനിഡുകളുടെ സത്തയെടുത്ത് ഈ അപ്പോസ്തലിക ലേഖനത്തിൽ ചേർത്തിരിക്കുന്നത്. ഇത് പിതാക്കന്മാരുടെ അജപാലന പ്രവർത്തനത്തിന് സഹായകമാകുന്നതോടൊപ്പം കുടുംബങ്ങൾക്ക് ഒരു സഹായവും പ്രോൽസാഹനവുമാകുമെന്ന് പ്രതീക്ഷിക്കുന്നു." #{red->n->n->4. ഭ്രൂണഹത്യയും ഗർഭനിരോധന മാർഗ്ഗങ്ങളും}# "ഭ്രൂണഹത്യ പാപമാണ് എന്ന സഭയുടെ വീക്ഷണത്തിന് മാറ്റമൊന്നുമില്ല. ദാമ്പത്യ ബന്ധത്തിന്റെ പരമമായ ഉദ്ദേശം സ്നേഹത്തിലൂടെയുള്ള സന്താനോൽപ്പാദനമാണ്. ജനിക്കുന്ന കുഞ്ഞ്, പുറമെ നിന്നും എടുത്തു വയ്ക്കപ്പെടുന്ന ഒരു ഘടകമല്ല. അത് 'അകമേ നിന്നു തന്നെ' ഉള്ളതാണ്. ദാമ്പത്യ പ്രക്രിയയുടെ അവസനമുണ്ടാകുന്ന ഒരു ഉപ ഉൽപ്പന്നമല്ല കുഞ്ഞുങ്ങൾ. ബന്ധത്തിന്റെ തുടക്കം മുതൽ അവരുടെ സാന്നിദ്ധ്യമുണ്ട്. പല കാരണങ്ങൾ കൊണ്ടും എപ്പോഴും ബന്ധങ്ങൾ സന്താനോൽപ്പാദനത്തിലേക്ക് നയിക്കുന്നില്ല എങ്കിലും ഈ അർത്ഥതലം ഭാര്യാ - ഭർത്താക്കന്മാർക്ക് നിഷേധിക്കാനാവില്ല." #{red->n->n->5. സ്വവർഗ്ഗ വിവാഹം}# "സ്ത്രീ-പുരുഷ വിവാഹമൊഴികെ മറ്റ് ബന്ധങ്ങളൊന്നും വിവാഹമല്ല എന്നുള്ള സഭയുടെ അനുശാസനം ശക്തമായി നിലനിൽക്കുന്നു. കുടുംബത്തിൽ സ്വവർഗ്ഗാനുരാഗിയായ ഒരാൾ ഉണ്ടായാൽ അത് മാതാപിതാക്കൾക്കും മറ്റ് അംഗങ്ങൾക്കുമുണ്ടാക്കുന്ന മാനസിക പിരിമുറുക്കം സിനിഡിൽ ചർച്ച ചെയ്തിരുന്നു. ലൈംഗിക നിലപാടുകളുടെ പേരിൽ വ്യക്തികളെയും കുടുംബത്തെയും ഒറ്റപ്പെടുത്തരുത് എന്ന് നാം ആഗ്രഹിക്കുന്നു. അങ്ങനെയുള്ള കുടുംബങ്ങൾക്ക് ആത്മീയ മാർഗ്ഗ നിർദ്ദേശം ആവശ്യമുണ്ട് എന്ന് നാം മനസിലാക്കണം. സ്വവർഗ്ഗാനുരാഗികൾക്ക് ആവശ്യമായ മാർഗനിർദ്ദേശവും സഹായവും നൽകാൻ ഇടവകയും വൈദീകരും ബാധ്യസ്ഥരാണ്. അതുവഴി അവരെ ദൈവഗണത്തിലേക്ക് നയിക്കാൻ വൈദീകർ ശ്രമിക്കണം."
Image: /content_image/News/News-2016-04-09-02:13:26.jpg
Keywords: pope francis, Amoris Laetitia

1133
Category: 18
Sub Category:
Heading: ജീസസ് യൂത്തിന് വത്തിക്കാന്‍ പൊന്തിഫിക്കൽ കൗൺസിലിന്റെ അംഗീകാരം.
Content: വത്തിക്കാൻ: ജീസസ് യൂത്തിനെ കാനൻ അംഗീകാരമുള്ള അല്മായരുടെ അന്താരാഷ്ട്ര സംഘടനയായി അംഗീകരിച്ചുകൊണ്ടുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ കത്ത്, ജീസസ് യൂത്ത് കോ- ഓർഡിനേറ്റർ സി.സി.ജോസഫിന് ലഭിച്ചു. ഈ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെയും ഏഷ്യയിലെ രണ്ടാമത്തെയും സംഘടനയാണ് ജീസസ് യൂത്ത്. തുടര്‍ച്ചയായ 30 വർഷത്തെ കഠിന പരിശ്രമത്തിന് ലഭിച്ച പ്രതിഫലമാണ് കരുണയുടെ വർഷത്തിൽ ലഭിച്ച ഈ അംഗീകാരമെന്ന് ജീസസ് യൂത്ത് ഇന്റർ നാഷണൽ കോ- ഓർഡിനേറ്റർ കൂടിയായ സി.സി.ജോസഫ് പറഞ്ഞു. ഈ ലക്ഷ്യത്തിന് വേണ്ടി അശ്രാന്തം പരിശ്രമിക്കുകയും നേതൃത്വം നൽകുകയും ചെയ്ത ജീസസ് യൂത്ത് നേതൃത്വത്തിലുള്ള എഡ്വേർഡ് എടേഴത്ത്, റൈജു വർഗീസ്, ജോർജ് ദേവസി, മനോജ് സണ്ണി എന്നിവര്‍ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ജീസസ് യൂത്ത് സംഘടനക്കോ അതിന്റെ പില്‍കാല ആത്മീയ ചരിത്രത്തിനോ പ്രത്യേക പ്രാധാന്യമുള്ള ദിവസമോ തിരുനാളുകളോ ഉള്ള ദിവസമുണ്ടെങ്കിൽ, ഉത്തരവ് സമ്മാനിക്കുന്ന ദിവസം നിശ്ചയിക്കുമ്പോൾ ഡിക്കാസ്റ്ററി ഇത് പരിഗണിക്കുന്നതും ഡിക്രി തരുന്നതിന് മുമ്പുള്ള ദിവസമാണിതെങ്കിൽ ആ ദിവസം ഡിക്രിയിൽ ഉള്‍പ്പെടുത്തുമെന്നും കത്തില്‍ പറയുന്നു. ഔദ്യോഗികമായി ഉത്തരവ് കൈമാറുന്ന ചടങ്ങിന്റെ തിയതി സംബന്ധിച്ച് ഭാരവാഹികളുമായി ചർച്ചകൾ നടത്തി വരുകയാണെന്ന് സി.സി.ജോസഫ് അറിയിച്ചു.
Image: /content_image/India/India-2016-04-09-05:51:18.jpg
Keywords:

1135
Category: 18
Sub Category:
Heading: മദ്യവര്‍ജ്ജനം എന്ന അഴകൊഴമ്പന്‍ നിലപാട് (നയം)
Content: കേരളം ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികളും മുന്നണികളും കേരളത്തിന്റെ പൊതുജീവിതത്തേയും സമൂഹത്തിന്റെ സാംസ്‌കാരികവും ധാര്‍മ്മികവുമായ നിലവാരത്തെയും സംബന്ധിച്ച നിലപാടുകള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുന്നത് സ്വാഭാവികമാണ്. മദ്യവര്‍ജ്ജനമോ മദ്യനിരോധനമോ എന്ന ചോദ്യത്തിന് ഇടതുപക്ഷം പറയുന്നത് മദ്യവര്‍ജ്ജനമാണ് ഞങ്ങളുടെ നയം എന്നാണ്. മദ്യവര്‍ജ്ജനവും മദ്യനിരോധനവും പ്രക്രിയയാണ്. മദ്യവര്‍ജ്ജനമെന്നത് ഒരു വ്യക്തി സ്വമേധയാ വ്യക്തിതലത്തില്‍ എടുക്കേണ്ട നിലപാട് മാത്രമാണ്. അത് എങ്ങനെയാണ് ഒരു മുന്നണിയുടെ നിലപാടും മാനിഫെസ്റ്റോയുമായി മാറുന്നതെന്ന് മനസ്സിലാവുന്നില്ല. ഇനി മദ്യവര്‍ജ്ജനം ഒരു നയമാണെന്ന് വ്യാഖ്യാനിച്ചാല്‍ തന്നെ എങ്ങനെയാണ് അത് നടപ്പാക്കുക. ഇത് സംബന്ധിച്ച നിലപാടും മാര്‍ഗ്ഗനിര്‍ദ്ദേശവും എന്താണ്.? മദ്യത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിച്ച് കഴിയുമ്പോള്‍ ജനം മദ്യം വര്‍ജ്ജിക്കുകയും മദ്യം വര്‍ജ്ജിക്കപ്പെടുന്നതോടെ മദ്യം ഉപയോഗിക്കുന്നവര്‍ ഇല്ലാതാകുകയും അങ്ങനെ മദ്യം വാങ്ങാനാളില്ലാതെ മദ്യഷാപ്പുകള്‍ പൂട്ടിപ്പോകും. മദ്യഷാപ്പുകള്‍ പൂട്ടിപ്പോകുന്നതോടെ മദ്യനിരോധനം നടപ്പില്‍വരും. ഇതാണ് മദ്യവര്‍ജ്ജനമെന്ന അഴകൊഴമ്പന്‍ നിലപാട്. മദ്യ മുതലാളിമാരും മദ്യവര്‍ജ്ജനവാദികളാണ്. അത് ഏറ്റുപാടുകയാണ് ചില രാഷ്ട്രീയ പ്രസ്ഥാനക്കാര്‍. ആളുകള്‍ മദ്യം വര്‍ജ്ജിക്കാന്‍ വേണ്ടി ജനങ്ങള്‍ ഒരു പ്രത്യേക മുന്നണിയെ എന്തിന് അധികാരത്തില്‍ എത്തിക്കണം. മദ്യത്തിന്റെ ഉല്പാദനം, സൂക്ഷിപ്പ്, വിതരണം എന്നിവ സംബന്ധിച്ച് നിയമനിര്‍മ്മാണം നടത്താനും നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ നിയന്ത്രണമോ നിരോധനമോ ഏര്‍പ്പെടുത്താനുള്ള അധികാരവും കടമയും ഉത്തരവാദിത്വവും ഉള്ളത് സര്‍ക്കാരിന് മാത്രമാണ്. ഇക്കാര്യത്തില്‍ മുന്നണികള്‍ അധികാരത്തില്‍ വന്നാല്‍ രാഷ്ട്രീയനിലപാട് എന്താണ് എന്ന് വ്യക്തമാക്കപ്പെടണം. മദ്യലഭ്യത കുറച്ചു കൊണ്ട് വരുന്നതിന് നിലവിലുള്ള മദ്യനിരോധന നയം തുടരുമോ? അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കുമോ? ഘട്ടം ഘട്ടമായി സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പിലാക്കുമോ? തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത ഉണ്ടാകേണ്ടത്. അത് വ്യക്തമാക്കുന്നതിനു പകരം മദ്യവര്‍ജ്ജനത്തിലൂടെ മദ്യലഭ്യത കുറച്ചു കൊണ്ട് വരും എന്ന അഴകൊഴമ്പന്‍ നയം ആവര്‍ത്തിക്കുന്നത് ജനങ്ങളെ വിഡ്ഡികളാക്കാനും അവരുടെ കണ്ണില്‍ പൊടിയിടാനും വേണ്ടി മാത്രമാണ്. മദ്യത്തിനെതിരെ ശക്തമായ പൊതുജനാഭിപ്രായം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നിഷേധാത്മകനിലപാട് സ്വീകരിക്കുന്നത് ജനം തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യും. ഈ രാജ്യത്ത് മദ്യം നിയന്ത്രിക്കാനും മദ്യം നിരോധിക്കാനും സര്‍ക്കാരുകള്‍ക്ക് മാത്രമേ സാധിക്കൂ. സര്‍ക്കാരുകളാണ് മദ്യനയം വര്‍ഷാവര്‍ഷം പ്രഖ്യാപിക്കുന്നത്. അങ്ങനെ പ്രഖ്യാപിക്കപ്പെടുന്നിടത്ത് മദ്യനിരോധനാധികാരം ഉപയോഗിക്കുമോ അതോ മദ്യം വര്‍ജ്ജിച്ചാല്‍ മാത്രം മതി എന്നുപറയുമോ എന്നതാണ് പ്രസക്തമായ ചോദ്യം. ഇവിടെ പ്രഖ്യാപിക്കപ്പെടുന്ന മദ്യനയം മദ്യനിരോധനത്തിലേക്ക് രാജ്യത്തെ ഘട്ടം ഘട്ടമായി കൊണ്ട് വരുവാന്‍ പര്യാപ്തമാകണം. മദ്യലഭ്യത കുറച്ചു കൊണ്ട് മാത്രമേ മദ്യം ഉപഭോഗം കുറയ്ക്കുവാന്‍ സാധിക്കൂ. 'കിട്ടാനുള്ള എളുപ്പമാണ് കുടിക്കാനുള്ള പ്രേരണ നല്‍കുന്നതെന്ന്' രാഷ്ട്രപിതാവയ മഹാത്മാഗാന്ധി പറഞ്ഞുവച്ചിട്ടുണ്ട്. ജനങ്ങള്‍ മദ്യം വര്‍ജ്ജിച്ചാല്‍ മതി, ഫലപ്രദമായ മദ്യനിയന്ത്രണവും നിരോധനവും അപ്രായോഗികമാണ് എന്ന് വാദിക്കുന്നത് വഞ്ചനാപരമായ നിലപാടാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്നിടത്താളം മദ്യം ലഭ്യമാക്കുകയെന്നത് മദ്യരാജാക്കന്മാരുടെ താല്‍പര്യമാണ്. ഒരിക്കലും ഉത്തരവാദിത്വമുള്ള ഒരു സര്‍ക്കാര്‍ അത് മാനദണ്ഡമാക്കരുത്. മദ്യനിരോധനമല്ല, മദ്യവര്‍ജ്ജനമാണ് കേരളത്തിന് നല്ലത് എന്ന വാദം കാലാഹരണപ്പെട്ട ആശയമാണ്. ലോകത്തിലെ എല്ലാമതങ്ങളും ചരിത്രാതീതകാലം മുതല്‍പറഞ്ഞു പരാജയപ്പെട്ടതാണ്. മദ്യവര്‍ജ്ജനം. മദ്യപാനം ബ്രഹ്മഹത്യക്ക് തുല്യമായ പാപമാണെന്ന് ഹിന്ദുമതവും സകല തിന്മകളുടെയും താക്കോലാണെന്ന് ഇസ്ലാംമതവും മദ്യപാനി ദൈവരാജ്യം അവകാശമാക്കുകയില്ലെന്ന് ക്രിസ്തുമതവും പഠിപ്പിക്കാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. മതങ്ങള്‍ കൂടാതെ പ്രത്യയശാസ്ത്രങ്ങളും മദ്യത്തിനെതിരെ ശക്തമായ പ്രബോധനങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഈ പഠനങ്ങളും പ്രബോധനങ്ങളും കൊണ്ട് മദ്യത്തില്‍ നിന്ന് മനുഷ്യനെ മോചിപ്പിക്കുവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. 'മദ്യവര്‍ജ്ജനസിദ്ധാന്തം' ജനങ്ങളെ കബളിപ്പിക്കാനുള്ള ചില രാഷ്ട്രീയകക്ഷികളുടെയും മദ്യവ്യവസായികളുടെയും ശുദ്ധതട്ടിപ്പാണ്. ബീഹാര്‍, ഗുജറാത്ത്, നാഗാലാന്റ്, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ മദ്യനിരോധനം ഇപ്പോഴും നിലനില്‍ക്കുന്നു. മദ്യനിരോധനം അവിടെ പ്രായോഗീകമാണല്ലോ വേണ്ടത്ര രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടെങ്കില്‍ ഏത് തീരുമാനവും ഫലപ്രദമായി നടപ്പാക്കാന്‍ കഴിയും. കൊലപാതകം ശിക്ഷാര്‍ഹമായ കുറ്റമാണ്. കൊലപാതകിക്ക് വധശിക്ഷ നല്കിയിട്ടും കൊലപാതകം കുറയുന്നില്ല. അതുകൊണ്ട് പ്രായോഗീകമല്ലെന്ന് പറഞ്ഞ് ശിക്ഷ ഒഴിവാക്കി ബോധവത്ക്കരണം മതിയെന്നുവച്ചാല്‍ എന്താകും സ്ഥിതി. വ്യാജകറന്‍സി ഇപ്പോള്‍ 30 ശതമാനത്തിലധികം ഉണ്ടെന്നു കണ്ടെത്തിയതിനാല്‍ കള്ളനോട്ട് നിയമവിധേയമായി പ്രഖ്യാപിക്കാനൊക്കുമോ.? സ്ത്രീ പീഡനങ്ങള്‍ പെരുകുന്നതിനാല്‍ വേശ്യവൃത്തി നിയമവിധേയമാക്കുവാന്‍ കഴിയുമോ.? ഒരു നിരോധനവും പൂര്‍ണ്ണമായി വിജയിക്കണമെന്നില്ല. അതുകൊണ്ട് അപ്രയോഗീകം എന്നവാദം ഉയര്‍ത്തരുത്. ഒരു രാജ്യത്തിന്റെ ധാര്‍മ്മിക നിലവാരം കാത്തുസൂക്ഷിക്കുവാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനാണ്. രാഷ്ട്രപിതാവായ ഗാന്ധിജി 'മദ്യവര്‍ജ്ജനമല്ല, നിരോധനം തന്നെവേണം' എന്ന് ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ ഒരു പത്രലേഖകന്‍ ഗാന്ധിജിയോട് ചോദിച്ചു. മദ്യപനെ ഉപദേശിച്ചു പിന്മാറ്റുകല്ലേ നല്ലത്? ഗാന്ധിജിയുടെ മറുപടി ഇപ്രകാരമായിരുന്നു. 'നിങ്ങളുടെ കുട്ടി തീയില്‍ ചാടുവാന്‍ പോകുകയാണെന്ന് വിചാരിക്കുക നിങ്ങള്‍ എന്തുചെയ്യും. അവനെ ഉപദേശിച്ചു മാറ്റുവാന്‍ ശ്രമിക്കുമോ അതോ ഓടിച്ചെന്ന് ബലം പ്രയോഗിച്ച് പിന്മാറ്റുമോ?'' മദ്യവര്‍ജ്ജനമല്ല മറിച്ച് മദ്യനിരോധനം തന്നെ വേണമെന്നാണ് ഗാന്ധിജി പറഞ്ഞുവച്ചത്. ജനങ്ങളുടെ ആരോഗ്യത്തെയും ക്ഷേമത്തേയും ജീവിത നിലവാരത്തെയും കുറിച്ച് ആശങ്കയും ജാഗ്രതയുമുള്ള രാഷ്ട്രീയ നേതൃത്വവും ഭരണാധികാരികളും മദ്യനയത്തില്‍ വ്യക്തമായ നിലപാട് സ്വീകരിക്കും. ഇന്ത്യയുടെ മുഴുവന്‍ ഏകാധിപതിയായി ഒരു മണിക്കൂര്‍ നേരത്തേക്ക് ഞാന്‍ നിയമിക്കപ്പെടുമെങ്കില്‍ ഞാന്‍ ചെയ്യുന്ന ഒന്നാമത്തെകാര്യം പ്രതിഫലം കൊടുക്കാതെ ഇന്ത്യയിലെ മുഴുവന്‍ മദ്യശാലകളും അടച്ചുപൂട്ടുമെന്നാണ് ഗാന്ധിജി 1931 ഏപ്രില്‍ 25 ന് പ്രസിദ്ധീകരിച്ച 'യംഗ് ഇന്ത്യ'യില്‍ പറഞ്ഞുവെയ്ക്കുന്നത്. ഗാന്ധിജിയുടെ ക്ഷേമരാഷ്ട്ര സങ്കല്പത്തിന്റെ അടിത്തറ മദ്യരഹിതമായ ഭാരതം എന്നതായിരുന്നു. ഗാന്ധിജി മദ്യപാനത്തെ വ്യഭിചാരത്തേക്കാളും മോഷണത്തേക്കാളും മ്ലേച്ഛമായ തിന്മയായി കണ്ടു. 'ജനങ്ങളുടെയിടയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം നടത്തുകയും ആ പ്രചാരവേലയുടെ ഫലമായി കുടിക്കുന്ന ശീലമുള്ളവര്‍ മദ്യഷാപ്പുകളില്‍ ചെല്ലാതാവുകയും ചെയ്താല്‍ മദ്യഷാപ്പുകള്‍ ഇല്ലാതായിത്തീരുമെന്ന് നിങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. എന്റെ അനുഭവങ്ങള്‍ മറിച്ചാണ്. അതുകൊണ്ട് മദ്യവര്‍ജ്ജന ശ്രമങ്ങള്‍ക്കൊപ്പം മദ്യനിരോധന പ്രവര്‍ത്തനങ്ങളും നടത്തണം (യംഗ് ഇന്ത്യ 18/04/1929). കേരളത്തില്‍ കുറെ നാളുകളായി പിന്തുടരുന്ന മദ്യനയം മദ്യോപയോഗത്തില്‍ കുറവ് വരുത്തിയിട്ടുണ്ടെന്ന വസ്തുത ആര്‍ക്കും വിസ്മിക്കാനാവില്ല. കേരളത്തിലെ ഭാഗിക മദ്യനിരോധനം വിജയമാണ്. ആ നയത്തില്‍ നിന്നൊരു തിരിച്ചുപോക്ക് വലിയ വിനാശത്തിന് വഴിതെളിക്കും. മദ്യലഭ്യത കുറഞ്ഞതും ഘട്ടം ഘട്ടമായി മദ്യനിരോധനം ഏര്‍പ്പെടുത്തുന്നതും മദ്യാസക്തി കുറക്കാന്‍ കാരണമായെന്ന് ബോധ്യമായിട്ടും അത്തരമൊരു നയം മുന്നോട്ട് കൊണ്ടുപോകാന്‍ സന്നദ്ധത പ്രകടിപ്പിക്കാത്തവരുടെ സമീപനത്തില്‍ ആത്മാര്‍ത്ഥത കാണിക്കാനാവില്ല. മനുഷ്യര്‍ക്കിടയിലെ അവകാശബോധം തകര്‍ക്കപ്പെടണം. പിന്നാക്കക്കാരനും അധ്വാനിക്കുന്നവരും എക്കാലവും പാവങ്ങളായി തുടരണം. അതിന് അവരുടെ ആരോഗ്യം ക്ഷയിക്കണം. ബുദ്ധി മരവിച്ച് കിടക്കണം. സുബോധം നശിക്കണം. സമ്പാദ്യം വഴിതിരിച്ചുവിടണം. അത്തരക്കാര്‍ ഒരിക്കലും പൊതുധാരയിലെത്തരുത്. അതിനുള്ള ധനാഢ്യന്മാരുടെയും മാഫിയകളുടെയും ഗൂഢതന്ത്രം മദ്യം, മയക്കുമരുന്ന് മറ്റ് ലഹരിവസ്തുക്കളുടെയും വ്യാപനമാണ്. മദ്യനിരോധനത്തെ എതിര്‍ക്കുന്നവരും ഇവരോടൊപ്പം ചേരുകയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ നിലപാട് ഒരിക്കലും സ്വീകരിക്കരുത്. ലോകത്തെ ഏതൊരു ഭരണകൂടവും പാലിക്കേണ്ട മൗലിക തത്വം പാവങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുകയും സംരക്ഷിക്കുകയും വളര്‍ത്തുകയും ചെയ്യുക എന്നതാണ്. അത് മറക്കരുത്. മദ്യരഹിത സമൂഹമെന്ന ലക്ഷ്യപ്രാപ്തിക്ക് മദ്യവര്‍ജ്ജനവും മദ്യനിരോധനവും ഒന്നിച്ചു പോകണം.അതാണ് ഫലപ്രദവും പ്രായോഗികവുമായ മദ്യനയം.
Image: /content_image/India/India-2016-04-09-11:25:35.jpg

1136
Category: 1
Sub Category:
Heading: ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക ലേഖനത്തെ സ്വാഗതം ചെയ്തുകൊണ്ട് യുഎസിലെ മെത്രാന്മാര്‍.
Content: ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക ലേഖനം 'സ്നേഹത്തിന്‍റെ സന്തോഷം' ( Amoris laetitia ) യുഎസിലെ മെത്രാന്മാർ സ്വാഗതം ചെയ്തു. വെല്ലുവിളികൾ നേരിടുന്ന കുടുംബങ്ങൾക്ക് പിതാവിന്റെ അപ്പോസ്തലിക പ്രബോധനം വലിയൊരു പ്രോത്സാഹനമാണെന്ന് അവർ അഭിപ്രായപ്പെട്ടു. തന്റെ അപ്പോസ്തലിക പ്രബോധനങ്ങൾ ജാഗ്രതയോടെ പഠിക്കാനും ജീവിതത്തിൽ അവ പ്രായോഗികമാക്കാനുള്ള സാധ്യതകൾ ആരായാനും പിതാവ് ക്രൈസ്തവ സമൂഹത്തോട് ഉത്ബോധിപ്പിക്കുന്നുവെന്ന് മെത്രാന്മാർ ആവർത്തിച്ചു. പിതാവ് കുടുംബങ്ങൾക്ക് തന്നിരിക്കുന്നത് സ്നേഹത്തിന്‍റെ കത്താണെന്നും US--ലെ കാത്തലിക് ബിഷപ്പസ് കോൺഫ്രൻസിന്റെ പ്രസിഡന്റ് ആർച്ച് ബിഷപ്പ് ജോസഫ് കർട്ട്സ് അഭിപ്രായപ്പെട്ടു. ജീവിതത്തില്‍ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അഭിമുഖീകരിച്ചു കൊണ്ടു തന്നെ, ദൈവത്തിന്റെ സ്നേഹത്തിലും കരുണയിലും വളരുവാൻ വിശ്വാസികൾക്ക് പ്രചോദനം നൽകുന്ന ഒരു രേഖയാണ് പിതാവിന്റെ അപ്പോസ്തലിക പ്രബോധനമെന്ന്, അദ്ദേഹം വിശ്വാസ സമൂഹത്തെ ഓർമ്മിപ്പിച്ചു. "യേശുവിന് പരിഹരിക്കാനാവാത്ത ബുദ്ധിമുട്ടുകളില്ല." അദ്ദേഹം കൂട്ടി ചേര്‍ത്തു. രണ്ടു വർഷം നീണ്ടുനിന്ന സിനിഡ് മീറ്റിംഗുകളിൽ പങ്കെടുത്ത എട്ട് അമേരിക്കൻ പ്രതിനിധികളിൽ ഒരാളാണ് ആർച്ച് ബിഷപ്പ് കർട്ട്സ്. പിതാവിന്റെ അപ്പോസ്തലിക പ്രബോധനം കുടുംബത്തെയും സ്നേഹത്തെയും പറ്റിയുള്ള മനോഹരമായ ഒരു ചിന്തയാണെന്നും, അത് കുടുംബങ്ങളിൽ മിഷണറി പ്രവർത്തനം നടത്താനുള്ള അവസരമാണ് വൈദികർക്ക് ഒരുക്കിത്തരുന്നതെന്നും, USCCB Committee - യുടെ കുടുംബ വിഭാഗത്തിന്റെ ചെയർമാൻ ബിഷപ്പ് റിച്ചാർഡ് ജെ.മെലൺ അഭിപ്രായപ്പെട്ടു. തങ്ങൾ കുടുംബങ്ങളോടൊപ്പം നിൽക്കുമെന്നും ദാരിദ്യം, മയക്കുമരുന്നു കടത്ത്, മനുഷ്യക്കടത്ത്, കുടുംബത്തിലെ വഴക്കുകൾ, അശ്ലീലത എന്നീ പാപങ്ങള്‍ മൂലം കഷ്ടത്തിലായിട്ടുള്ള കുടുംബങ്ങൾക്ക് തങ്ങൾ സഹായമെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. 'വിവാഹത്തിനുള്ള ഒരുക്കം, വിവാഹ ശേഷമുള്ള പിന്തുണ എന്നിവയെല്ലാം ഏതെല്ലാം വിധത്തിൽ ബലപ്പെടുത്തണമെന്ന് ചിന്തിക്കാനുള്ള അവസരമാണ് പിതാവിന്റെ പ്രബോധനം ഒരുക്കി തന്നിരിക്കുന്നത്' ആർച്ച് ബിഷപ്പ് കർട്ട്സ് EWTN ന്യൂസിനോട് പറഞ്ഞു. കുടുംബത്തെ പറ്റിയുള്ള ദൈവ പദ്ധതി മനസിലാക്കി തരുന്ന ഒരു രേഖയാണ് പിതാവ് പ്രകാശനം ചെയ്തിരിക്കുന്നതെന്ന്, സിനഡിലുണ്ടായിരുന്ന മറ്റൊരംഗമായ ആർച്ച് ബിഷപ്പ് ജോസ് എച്ച് ഗോമസ് അഭിപ്രായപ്പെട്ടു. ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായമെത്തിക്കണം എന്ന പിതാവിന്റെ നിർദ്ദേശം തങ്ങളുടെ പ്രവർത്തികൾക്ക് ഊർജ്ജം പകരുമെന്ന് അദ്ദേഹം പറഞ്ഞു. ചൗപ്പട്ടും കുടുംബങ്ങൾക്കുള്ള പിതാവിന്റെ സ്നേഹ പത്രത്തെ സ്വാഗതം ചെയ്തു. "വിവാഹത്തിന്റെയും കുടുംബത്തിന്റെയും ആരോഗ്യമാണ് ഏത് സമൂഹത്തിനും പരമപ്രധാനമായിട്ടുള്ളത്. ആ വസ്തുതയാണ് പിതാവ് അദ്ദേഹത്തിന്റെ അപ്പോസ്തലിക പ്രബോധനത്തിലൂടെ വെളിവാക്കി തന്നിരിക്കുന്നത്" കുടുംബ സിനഡിലുണ്ടായിരുന്ന മറ്റൊരംഗമായ ആർച്ച് ബിഷപ്പ് ചാൾസ് അഭിപ്രായപ്പെട്ടു.
Image: /content_image/News/News-2016-04-10-02:14:08.jpg

1137
Category: 6
Sub Category:
Heading: യേശുവിന്‍റെ അസാന്നിധ്യം ശിഷ്യരില്‍ ഉണ്ടാക്കിയ ഭീതി
Content: "കല്ലറയില്‍ നിന്നു കല്ല് ഉരുട്ടി മാറ്റിയിരിക്കുന്നതായി അവര്‍ കണ്ടു. അവര്‍ അകത്തുകടന്നു നോക്കിയപ്പോള്‍ കര്‍ത്താവായ യേശുവിന്റെ ശരീരം കണ്ടില്ല" (ലൂക്കാ 24 :2-3). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍ 10}# ഒരിക്കല്‍ യേശു കേസറിയാ ഫിലിപ്പി പ്രദേശത്ത് എത്തിയപ്പോള്‍ ശിഷ്യന്‍മാരോടു ചോദിച്ചു: മനുഷ്യപുത്രന്‍ ആരെന്നാണ് ജനങ്ങള്‍ പറയുന്നത് (മത്തായി 16:13) അവർ വ്യത്യസ്ഥമായ അഭിപ്രായങ്ങളാണ് പറഞ്ഞത്, അപ്പോൾ യേശു അവരോടു ചോദിച്ചു, ഞാൻ ആരെന്നാണ് നിങ്ങൾ പറയുന്നത്? 'നീ കർത്താവ് ആണ്, ജീവിക്കുന്ന ദൈവത്തിന്റെ പുത്രൻ' എന്ന്‍ പറഞ്ഞ ശിമയോൻ പത്രോസിന്‍റെ വാക്കുകൾ ശിഷ്യര്‍ നിശബ്ദരായി അംഗീകരിക്കുകയായിരുന്നു ചെയ്തത്. ആദ്യം മുതൽ അന്ത്യം വരെ യേശുവിന്റെ കുരിശുമരണത്തിൽ പങ്കെടുത്ത വ്യക്തിയെന്ന നിലയ്ക്ക് സുവിശേഷകനായ യോഹന്നാൻ എഴുതുന്നു, യേശുവിന്‍റെ മരണശേഷം യഹൂദരെ പേടിച്ച്, ശിഷ്യര്‍ കതക് അടച്ച് മുറിക്കുള്ളിലായിരുന്നു. ഇതർത്ഥമാക്കുക യേശുവിന്‍റെ മരണശേഷമുള്ള ഓരോ ദിവസവും ഓരോ നിമിഷവും മറ്റേതു വികാരത്തിനും അപ്പുറം അവർ ഭയമെന്ന വികാരത്തിന് അടിമയായിരുന്നുവെന്നാണ്. യേശുവിന്‍റെ ശരീരം അന്വേഷിക്കാന്‍ പോയ അവര്‍ യഹൂധാധികാരികളുടെ പക്കൽ നിന്നും കൂടുതൽ അപകടങ്ങളോ ഉപദ്രവങ്ങളോ ആണ് അവർ പ്രതീക്ഷിച്ചത്. ഇത് തികച്ചും മാനുഷികമായ ഒരു ഭയം ആയിരുന്നു. പെസ്സഹാ വ്യാഴാഴ്ച മുതല്‍ ആഴമായ ഭീതി വ്യാപിച്ച് തുടങ്ങിയിരിന്നു. ഈ ഭീതിയും ദുഃഖവും, ദുഃഖ വെള്ളിയാഴ്ചയിലെ സംഭവവികാസങ്ങളിലൂടെ പാരമ്യത്തിൽ എത്തി. കർത്താവിന്റെ ശരീരം കല്ലറയിൽ അടക്കിയപ്പോഴും ആ ഭീതി അതിന്‍റെ സമ്പൂര്‍ണ്ണതയില്‍ അവരെ പിന്തുടര്‍ന്നു. യേശു ക്രിസ്തുവിന്റെ മരണത്തെ തുടർന്ന് അവരുടെ പേടിയും ആകുലതയും ക്രമാതീതമായി ഉയര്‍ന്നു. ശിഷ്യരെ ദുഃഖിതരാക്കിയത് പോലെ, യേശുവിന്‍റെ അഭാവം നമ്മുടെ ജീവിതത്തില്‍ ഏറെ നിരാശക്കും ഭീതിയ്ക്കും കാരണമാകുമെന്ന് ഇത് സൂചിപ്പിക്കുന്നു. അതേ സമയം ജീവിക്കുന്ന ദൈവം നമ്മുടെ ഒപ്പമുണ്ടെന്ന ചിന്ത നമ്മെ പ്രത്യാശയിലേക്ക് നയിക്കും. നമ്മുടെ ജീവിതാവസ്ഥകളില്‍ ക്രിസ്തു നമ്മുടെ ഒപ്പമുണ്ടെന്ന ചിന്ത നാമെല്ലാവരെയും ധൈര്യപ്പെടുത്തട്ടെ. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ടൂറിന്‍, 13.04.1980) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/4?type=6 }}
Image: /content_image/Meditation/Meditation-2016-04-10-06:02:40.jpg
Keywords: ശിഷ്യര്‍