category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക ആഹ്വാനത്തിലെ, ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട പരാമർശങ്ങൾ
Contentകുടുംബത്തെപ്പറ്റി 2014ലും 2015ലും നടന്ന ബിഷപ്പ് സിനഡുകളുടെ വെളിച്ചത്തില്‍ ഇന്നലെ പുറത്തിറക്കിയ 'സ്നേഹത്തിന്‍റെ സന്തോഷം' (Amoris Laetitia) എന്ന ഫ്രാൻസിസ് മാർപാപ്പായുടെ അപ്പസ്തോലിക ആഹ്വാനത്തിൽ ദിവ്യകാരുണ്യ സ്വീകരണം, വിവാഹ മോചനം, ഗർഭനിരോധന മാർഗ്ഗങ്ങൾ, സ്വവർഗ്ഗ വിവാഹം എന്നിവയെപ്പറ്റി മുഖ്യമായി പരാമർശിച്ചിരിക്കുന്നു. 60000 വാക്കുകളടങ്ങിയ അപ്പസ്തോലിക ആഹ്വാനത്തിലെ അഞ്ചു പ്രധാനപ്പെട്ട നിരീക്ഷണങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്. #{red->n->n->1. ദിവ്യകാരുണ്യ സ്വീകരണം}# വിവാഹ മോചനം നേടി സിവിൽ നിയമ പ്രകാരം വിവാഹം നടത്തുന്നവരുടെ ദിവ്യകാരുണ്യ സ്വീകരണത്തെ പറ്റി ഇപ്രകാരം പറയുന്നു- "വസ്തുതാപരമായി പാപത്തിൽ കഴിയുന്നവർക്കും 'മാനസികമായി' ദൈവകൃപയിൽ ജീവിക്കാൻ കഴിയുമെന്ന് നാം തിരിച്ചറിയണം. അങ്ങനെയുള്ള സന്ദർഭങ്ങളിൽ തിരുസഭ അവരുടെ സഹായത്തിന് എത്തേണ്ടതുണ്ട്. അവര്‍ക്ക് കുമ്പസാരക്കൂട് ഒരു പീഠനമുറിയാകാതിരിക്കാൻ വൈദികർ ശ്രദ്ധിക്കണം. പകരം, അവിടം ദൈവത്തിന്റെ കരുണ അനുഭവിച്ചറിയുന്ന വേദിയാകണം. 'തിരുവോസ്തി' ഏറ്റവും നല്ലവർക്കു കൊടുക്കുന്ന സമ്മാനമല്ല, പ്രത്യുത, ബലഹീനർക്ക് കൊടുക്കുന്ന ഔഷധമായി കാണണം." #{red->n->n->2. വിവാഹ മോചനം}# "വിവാഹ മോചനം നേടി സിവിൽ നിയമ പ്രകാരം വിവാഹം നടത്തുന്നവർ എല്ലാവരും ചാവുദോഷം നേരിടുന്നവരാണ് എന്ന് കരുതുന്നത് ശരിയല്ല. ഒഴിച്ചുകൂടാനാവാത്ത സന്ദർഭങ്ങളിൽ പെട്ട്, സഭയുടെ നിയമം ലംഘിച്ച് , സിവിൽ നിയമ വിവാഹബന്ധങ്ങളിൽ എത്തിച്ചേരുന്നവരുണ്ട്. തിരുസഭയുടെ നിയമങ്ങളനുസരിച്ച്, നിയമത്തെപ്പറ്റിയുള്ള അജ്ഞത, അബദ്ധം, ഭയം, സ്വഭാവം, മാനസിക പ്രശ്നങ്ങൾ എന്നിവയെല്ലാം പാപഭാരത്തിന്റെ ഉത്തരവാദിത്വത്തെ മയപ്പെടുത്തുന്ന ഘടകങ്ങളാണ്. അതിനാൽ പാപത്തിന് ഹേതുവായ സന്ദർഭങ്ങൾ പാപഭാരം കുറയ്ക്കാം." #{red->n->n->3. സിനിഡ് രേഖയുടെ അധികാര പരിധി}# "സിനിഡ് രേഖ പ്രാമാണിക പ്രഖ്യാപനങ്ങൾ നടത്തുവാൻ ഉദ്ദേശിച്ചിട്ടുള്ളതല്ല എന്ന് സിനിഡ് പിതാക്കന്മാർ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. സമീപകാലത്തെ സിനിഡുകളുടെ നിർദ്ദേശങ്ങൾ ഒരുമിച്ച് പരിഗണിക്കുന്ന ഒരു രേഖയാണ് ഇപ്പോഴത്തെ സിനിഡ് രേഖ. സിനിഡ് പിതാക്കന്മാരുടെ നിർദ്ദേശങ്ങൾ വിലമതിക്കാനാവാത്തതാണ്. അതുകൊണ്ടാണ് കുടുംബസംബന്ധിയായ കഴിഞ്ഞ രണ്ടു സിനിഡുകളുടെ സത്തയെടുത്ത് ഈ അപ്പോസ്തലിക ലേഖനത്തിൽ ചേർത്തിരിക്കുന്നത്. ഇത് പിതാക്കന്മാരുടെ അജപാലന പ്രവർത്തനത്തിന് സഹായകമാകുന്നതോടൊപ്പം കുടുംബങ്ങൾക്ക് ഒരു സഹായവും പ്രോൽസാഹനവുമാകുമെന്ന് പ്രതീക്ഷിക്കുന്നു." #{red->n->n->4. ഭ്രൂണഹത്യയും ഗർഭനിരോധന മാർഗ്ഗങ്ങളും}# "ഭ്രൂണഹത്യ പാപമാണ് എന്ന സഭയുടെ വീക്ഷണത്തിന് മാറ്റമൊന്നുമില്ല. ദാമ്പത്യ ബന്ധത്തിന്റെ പരമമായ ഉദ്ദേശം സ്നേഹത്തിലൂടെയുള്ള സന്താനോൽപ്പാദനമാണ്. ജനിക്കുന്ന കുഞ്ഞ്, പുറമെ നിന്നും എടുത്തു വയ്ക്കപ്പെടുന്ന ഒരു ഘടകമല്ല. അത് 'അകമേ നിന്നു തന്നെ' ഉള്ളതാണ്. ദാമ്പത്യ പ്രക്രിയയുടെ അവസനമുണ്ടാകുന്ന ഒരു ഉപ ഉൽപ്പന്നമല്ല കുഞ്ഞുങ്ങൾ. ബന്ധത്തിന്റെ തുടക്കം മുതൽ അവരുടെ സാന്നിദ്ധ്യമുണ്ട്. പല കാരണങ്ങൾ കൊണ്ടും എപ്പോഴും ബന്ധങ്ങൾ സന്താനോൽപ്പാദനത്തിലേക്ക് നയിക്കുന്നില്ല എങ്കിലും ഈ അർത്ഥതലം ഭാര്യാ - ഭർത്താക്കന്മാർക്ക് നിഷേധിക്കാനാവില്ല." #{red->n->n->5. സ്വവർഗ്ഗ വിവാഹം}# "സ്ത്രീ-പുരുഷ വിവാഹമൊഴികെ മറ്റ് ബന്ധങ്ങളൊന്നും വിവാഹമല്ല എന്നുള്ള സഭയുടെ അനുശാസനം ശക്തമായി നിലനിൽക്കുന്നു. കുടുംബത്തിൽ സ്വവർഗ്ഗാനുരാഗിയായ ഒരാൾ ഉണ്ടായാൽ അത് മാതാപിതാക്കൾക്കും മറ്റ് അംഗങ്ങൾക്കുമുണ്ടാക്കുന്ന മാനസിക പിരിമുറുക്കം സിനിഡിൽ ചർച്ച ചെയ്തിരുന്നു. ലൈംഗിക നിലപാടുകളുടെ പേരിൽ വ്യക്തികളെയും കുടുംബത്തെയും ഒറ്റപ്പെടുത്തരുത് എന്ന് നാം ആഗ്രഹിക്കുന്നു. അങ്ങനെയുള്ള കുടുംബങ്ങൾക്ക് ആത്മീയ മാർഗ്ഗ നിർദ്ദേശം ആവശ്യമുണ്ട് എന്ന് നാം മനസിലാക്കണം. സ്വവർഗ്ഗാനുരാഗികൾക്ക് ആവശ്യമായ മാർഗനിർദ്ദേശവും സഹായവും നൽകാൻ ഇടവകയും വൈദീകരും ബാധ്യസ്ഥരാണ്. അതുവഴി അവരെ ദൈവഗണത്തിലേക്ക് നയിക്കാൻ വൈദീകർ ശ്രമിക്കണം."
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-04-09 00:00:00
Keywordspope francis, Amoris Laetitia
Created Date2016-04-09 11:43:26