Contents

Displaying 1021-1030 of 24923 results.
Content: 1159
Category: 6
Sub Category:
Heading: ഉത്ഥാനം എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥം
Content: "എന്തെന്നാല്‍, താന്‍ നിയോഗിച്ചിരിക്കുന്ന ഒരു മനുഷ്യന്‍ വഴി ലോകത്തെ മുഴുവന്‍ നീതിയോടെ വിധിക്കാന്‍ അവിടുന്ന് ഒരു ദിവസം നിശ്ചയിച്ചിരിക്കുന്നു. ആ മനുഷ്യനെ മരിച്ചവരില്‍നിന്ന് ഉയര്‍പ്പിച്ചു കൊണ്ട് അവിടുന്ന് ഇതിന് ഉറപ്പു നല്‍കിയിട്ടുമുണ്ട്" (അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 17:31). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍ 14}# മരണത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ അതുല്യ വ്യക്തിത്വങ്ങളില്‍ ഒരാളായിരിന്നു യേശു. ഉത്ഥാനം എന്ന വാക്ക് യഥാര്‍ഥത്തില്‍ അർത്ഥമാക്കുന്നത് പുതു ജീവൻ- പുതിയ ശരീരം എന്നാണ്‌. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ 'ഒരു പുതിയ സൃഷ്ടി അല്ലെങ്കില്‍ പുതിയ ജന്മ'മെന്നാണ്. നമ്മുടെ പാപങ്ങള്‍ക്ക് വേണ്ടി കുരിശില്‍ ബലിയായ കർത്താവ് അവിടുത്തെ മരണത്തോട് അടുത്തപ്പോൾ തന്‍റെ മഹത്വീകരണത്തെ കുറിച്ച് പ്രസ്താവിച്ചു. "അവന്‍ പുറത്തു പോയിക്കഴിഞ്ഞപ്പോള്‍ യേശു പറഞ്ഞു: ഇപ്പോള്‍ മനുഷ്യപുത്രന്‍ മഹത്വപ്പെട്ടിരിക്കുന്നു. അവനില്‍ ദൈവവും മഹത്വപ്പെട്ടിരിക്കുന്നു" (യോഹ 13:31). ചുരുക്കത്തില്‍ ഉയിർപ്പ് എന്ന് പറയുന്നത് പഴയ ജീവിതത്തിലേയ്ക്കുള്ള കേവലം ഒരു തിരിച്ചു വരവല്ല. നേരെ മറിച്ച് പുതിയ ജീവിതത്തിന്റെ, പുതിയ ഭാവിയുടെ ആരംഭമാണ്. ഒരു പുതു ജീവനും പുതുശരീരവും പുതിയ ആത്മാവിനെയും സ്വീകരിച്ച് കൊണ്ട് നമ്മുക്ക് മുന്നേറാം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, കാർക്കോവ് , 26.3.78) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/4?type=6 }}
Image: /content_image/Meditation/Meditation-2016-04-13-15:51:13.png
Keywords: സഹനം
Content: 1160
Category: 18
Sub Category:
Heading: കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് മൂന്ന് പുതിയ വികാരി ജനറാള്‍മാര്‍
Content: കാഞ്ഞിരപ്പള്ളി: ഫാ.അഗസ്റ്റ്യന്‍ പഴേപറമ്പില്‍, ഫാ.ജോര്‍ജ് ആലുങ്കല്‍, ഫാ.ഡോ.കുര്യന്‍ താമരശ്ശേരി എന്നിവരെ പുതിയ വികാരി ജനറാള്‍മാരായി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ നിയമിച്ചു. രൂപതയിലെ പാസ്റ്ററല്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍, സംഘടനകള്‍, സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ ചുമതല ഫാ.അഗസ്റ്റ്യന്‍ പഴേപറമ്പിലും, റാന്നി-പത്തനംതിട്ട മിഷന്റെ ചുമതല ഫാ.ജോര്‍ജ് ആലുങ്കലും വഹിക്കും. കൂരിയ അഡ്മിനിസ്‌ട്രേഷന്‍, കൗണ്‍സിലുകള്‍, മാര്യേജ്-അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലുകള്‍, പ്രസിദ്ധീകരണങ്ങള്‍, പബ്ലിക് റിലേഷന്‍സ് എന്നിവയുടെ ചുമതല രൂപതാ ചാന്‍സലര്‍ കൂടിയായ ഫാ.ഡോ.കുര്യന്‍ താമരശ്ശേരിയും, പ്രോട്ടോസിഞ്ചെല്ലൂസിന്റെ ചുമതല സഹായമെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസ് പുളിക്കലും വഹിക്കുന്നതാണെന്ന് രൂപതാ കേന്ദ്രം പത്രക്കുറിപ്പില്‍ അറിയിച്ചു.
Image: /content_image/India/India-2016-04-14-01:12:03.jpg
Keywords:
Content: 1161
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭ മതബോധന കമ്മീഷന്‍ സെക്രട്ടറിയായിരിന്ന റവ.ഡോ. ജോര്‍ജ് ദാനവേലിന് യാത്രയപ്പ്; റവ.ഡോ. ജിമ്മി പൂച്ചക്കാട്ട് ചുമതലയേറ്റു.
Content: കൊച്ചി: സീറോ മലബാര്‍ സഭ മതബോധന കമ്മീഷന്‍ സെക്രട്ടറിയായി റവ.ഡോ. ജിമ്മി പൂച്ചക്കാട്ട് ചുമതലയേറ്റു. റവ.ഡോ. ജോര്‍ജ് ദാനവേലില്‍ കാനഡയിലെ സഭാശുശ്രൂഷയ്ക്കായി നിയമതിനായതിനെ തുടര്‍ന്നാണു റവ.ഡോ. ജിമ്മി പൂച്ചക്കാട്ട് ചുമതലയേറ്റത്. റോമിലെ സലേഷ്യന്‍ പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു 'സീറോ മലബാര്‍ സഭയുടെ ക്രിസ്തുകേന്ദ്രീകൃത മതബോധനം' എന്ന വിഷയത്തില്‍ ഡോക്ടറേറ്റു നേടിയ റവ.ഡോ. ജിമ്മി പൂച്ചക്കാട്ട് കഴിഞ്ഞ ഏഴു വര്‍ഷത്തിലധികമായി എറണാകുളം-അങ്കമാലി അതിരൂപതയുടെ മതബോധന ഡയറക്ടറായിരുന്നു. ഇപ്പോള്‍ സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക വക്താവായും സേവനം ചെയ്യുന്നു. പ്രഭാഷകനും ഗ്രന്ഥകാരനുമാണ്. വിശ്വാസ പരിശീലനത്തില്‍ ഡോക്ടറേറ്റു നേടിയ റവ. ഡോ. ജോര്‍ജ് ദാനവേലില്‍ പാലാ രൂപതാംഗമാണ്. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ റവ. ഡോ. ജോര്‍ജ് ദാനവേലിലിനു യാത്രയയപ്പു നല്‍കി. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ കൂരിയ ചാന്‍സലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍, കമ്മീഷന്‍ ഓഫീസ് സെക്രട്ടറി സിസ്റ്റര്‍ ലിസ്‌നി എന്നിവര്‍ പ്രസംഗിച്ചു. സീറോ മലബാര്‍ സഭയിലെ 31 രൂപതകളിലായി 21000 മതബോധന സ്‌കൂളില്‍ അഞ്ചു ലക്ഷത്തിലധികം വരുന്ന കുട്ടികള്‍ വിശ്വാസപരിശീലനം തേടുന്നു. 40000 മതാധ്യാപകര്‍ ഇവര്‍ക്കു പരിശീലനം നല്‍കുന്നുണ്ട്. മിഷന്‍ പ്രദേശങ്ങളിലെ വിവിധ മേഖലകളിലായി നിരവധി സെന്ററുകളില്‍ മതബോധനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. എല്ലാ രൂപതകളിലേക്കും സെന്ററുകളിലേക്കും ആവശ്യമായ മതബോധന പുസ്തകങ്ങളും മറ്റും പ്രസിദ്ധീകരിക്കുന്നത് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ പ്രവര്‍ത്തിക്കുന്ന സഭാ മതബോധന കാര്യാലയത്തില്‍ നിന്നാണ്.
Image: /content_image/India/India-2016-04-14-10:55:08.jpg
Keywords:
Content: 1162
Category: 1
Sub Category:
Heading: ഓസ്ക്കാര്‍ അവാര്‍ഡ് ജേതാവായ മാർക്ക് റൈലാൻസ്, പയസ് ഒമ്പതാമൻ മാർപാപ്പയായി അഭിനയിക്കുന്നു.
Content: 1858-ൽ ഇറ്റലിയിൽ നടന്ന കഥയെ ആസ്പദമാക്കി സ്റ്റീവൻ സ്പീൽബെര്‍ഗ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍, ഓസ്ക്കാർ അവാർഡ് ജേതാവായ മാർക്ക് റൈലാൻസ് മാർപാപ്പയായി അഭിനയിക്കുന്നു. പയസ് 9-മൻ മാർപാപ്പയുടെ വേഷമാണ് അദ്ദേഹം ചെയ്യുന്നത്. സഭയും മാർപാപ്പയും ഉൾപ്പെട്ട ഒരു അന്താരാഷ്ട്ര വിവാദത്തിന് വഴി തെളിയിച്ച സംഭവമാണ് കഥയ്ക്ക് ആധാരം. 'ലിങ്കൺ' എന്ന ചിത്രത്തിനു വേണ്ടി തിരക്കഥയെഴുതി നിരവധി അവാർഡ് കരസ്ഥമാക്കിയിട്ടുള്ള ടോണി കുഷ്നറാണ് പുതിയ ചിത്രത്തിന്റെ തിരക്കഥാകൃത്ത്. 2017 തുടക്കത്തിൽ ചിത്രത്തിന്റെ നിർമ്മാണം തുടങ്ങും എന്നാണ് പ്രതിക്ഷിക്കപ്പെടുന്നത്. ബൊളോണിലെ ഒരു യഹൂദ കുടുംബത്തിലെ അംഗമായിരുന്ന എഡ്ഗരോ മേർട്ടാര എന്ന യഹൂദ ബാലൻ കലശലായ അസുഖം ബാധിച്ച് കിടപ്പിലാകുന്നു. തുടര്‍ന്ന് ആ വീട്ടിലെ ക്രിസ്ത്യാനിയായ വേലക്കാരി, കുട്ടിയുടെ അസുഖം മാറാൻ വേണ്ടി അവനെ ജ്ഞാനസ്നാനം ചെയ്യിക്കുന്നു. പിന്നീട് പയസ് ഒമ്പതാമൻ മാർപാപ്പയുടെ സംരക്ഷണയിൽ ആ ബാലൻ ഒരു ക്രൈസ്തവനായി വളർന്നു, ഒരു കത്തോലിക്ക പുരോഹിതനായി തീരുന്നു. ഇതിന് ശേഷം നടക്കുന്ന ഉദ്യോഗജനകമായ മുഹൂര്‍ത്തങ്ങളുമാണ് കഥയുടെ പ്രധാന ഇതിവൃത്തം. ചിത്രത്തിന്‍റെ ആദ്യഘട്ട ഷൂട്ടിങ്ങ് ഉടന്‍ ആരംഭിക്കും.
Image: /content_image/News/News-2016-04-14-05:03:04.jpg
Keywords:
Content: 1163
Category: 18
Sub Category:
Heading: ചെട്ടിക്കാട് തിരുനാള്‍; വെടിക്കെട്ട് ഒഴിവാക്കി വീട് നിര്‍മ്മിച്ചു നല്കും.
Content: പറവൂര്‍: ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ മെയ് 10 നു നടക്കുന്ന ഊട്ടുതിരുനാളിനോടനുബന്ധിച്ച് വെടിക്കെട്ട് ഒഴിവാക്കി. ഇതിന് വേണ്ടി വരുന്ന തുക ഉപയോഗിച്ച് പാവപ്പെട്ട ഒരു കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് തിരുന്നാള്‍ കമ്മറ്റി അറിയിച്ചു. മെയ് 9 നു വീടിന്‍റെ തറകല്ലിടും. നാലു മാസം കൊണ്ട് വീട് പണി പൂര്‍ത്തിയാകും. വെടിക്കെട്ട് ഒഴിവാക്കി തുക കാരുണ്യപ്രവര്‍ത്തനത്തിന് ഉപയോഗിക്കാനുള്ള കമ്മറ്റിയുടെ തീരുമാനം മാതൃകാപരമാണെന്ന് റെക്ടര്‍ ഫാ.ജോഷി മുട്ടിക്കല്‍ പറഞ്ഞു.
Image: /content_image/India/India-2016-04-14-05:49:17.jpg
Keywords:
Content: 1164
Category: 8
Sub Category:
Heading: നാമര്‍പ്പിക്കുന്ന ഓരോ വിശുദ്ധ കുര്‍ബാനയ്ക്കും നന്ദി പ്രകാശിപ്പിക്കുന്ന ആത്മാക്കള്‍
Content: “ദൈവസന്നിധിയില്‍ നിങ്ങള്‍ മൂലം ഞങ്ങള്‍ അനുഭവിക്കുന്ന ആനന്ദത്തിനു, നിങ്ങളുടെ പേരില്‍ ദൈവത്തിനു എങ്ങിനെ നന്ദി പ്രകാശിപ്പിക്കുവാന്‍ കഴിയും” (1 തെസലോനിക്കാ 3:9). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം:ഏപ്രില്‍-15}# ഒരു ദിവസം, ശുദ്ധീകരണസ്ഥലത്ത് നിന്നും സ്വര്‍ഗ്ഗത്തിലേക്ക് പോകാനായി കാത്തിരിക്കുന്ന ആത്മാക്കളെ ഞാന്‍ യാദൃശ്ചികമായി കണ്ടുമുട്ടി. ഇന്ന് രാവിലെ ഞാന്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബ്ബാനയില്‍, അവരെ സ്മരിച്ചതിനു നന്ദി പറയുവാന്‍ വേണ്ടി വന്നവരായിരിന്നു അവര്‍. ഇതില്‍ നിന്ന്‍ ഞാന്‍ ഒരു കാര്യം മനസ്സിലാക്കി. ജീവിച്ചിരിക്കുന്നതിലുമധികമായി, മരിച്ചവരുടെ ആത്മാക്കള്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുവാനും പ്രാര്‍ത്ഥനാസഹായം ആവശ്യപ്പെടുവാനും ആഗ്രഹിക്കുന്നു. (പീട്രേല്‍സിനായിലെ വിശുദ്ധ പിയോ). #{red->n->n->വിചിന്തനം:}# അടുത്ത പ്രാവശ്യം നീ വിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിക്കുമ്പോള്‍ തിരുശരീര രക്തങ്ങളെ വാഴ്ത്തുന്ന സമയത്ത്, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെയും പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/4?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/4cIcXXzwaSkHdNropbTsoN}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-04-14-13:55:05.jpg
Keywords: വിശുദ്ധ കുര്‍ബാന
Content: 1165
Category: 6
Sub Category:
Heading: സഹനങ്ങള്‍ക്ക് പിന്നാലെയുള്ള സന്തോഷത്തിന്‍റെ നിമിഷങ്ങള്‍
Content: "ഇപ്രകാരം പറഞ്ഞുകൊണ്ട് അവന്‍ തന്റെ കൈകളും പാര്‍ശ്വവും അവരെ കാണിച്ചു. കര്‍ത്താവിനെ കണ്ട് ശിഷ്യന്‍മാര്‍ സന്തോഷിച്ചു" (യോഹന്നാൻ 20:20). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍-15}# ശൂന്യമായ ആ കല്ലറയ്ക്ക് ഒന്നേ വിളിച്ചു പറയുവാൻ ഉണ്ടായിരുന്നുള്ളൂ, 'അവൻ ജീവിച്ചിരിക്കുന്നു! മുൻകൂട്ടി പറഞ്ഞത് പോലെ, അവൻ വീണ്ടും ഉയിർത്തെഴുന്നേറ്റിരിക്കുന്നു'. ദൈവപുത്രന്റെ മരണത്തിൽ ശിഷ്യന്മാര്‍ അതീവ ദുഃഖിതരും മരണഭയം ആഴമായി ഗ്രസ്സിച്ചിരുന്നവരുമായിരിന്നു. അത്കൊണ്ട് തന്നെ ഉയിർത്തെഴുന്നേറ്റ കർത്താവിനെ കണ്ടപ്പോൾ ഉണ്ടായ ആഹ്ലാദം ഏറെ ആഴമേറിയതായിരുന്നു. തന്റെ ശരീരത്തിൽ എറ്റ് വാങ്ങിയ മുറിപ്പാടുകളെ ശിഷ്യരെ കാണിച്ചു കൊണ്ട് അവിടുന്ന് തന്റെ അസ്തിത്വം വെളിവാക്കി. യേശുവിന്‍റെ പ്രിയ ശിഷ്യന്മാര്‍ അനുഭവിച്ച ഉയിർപ്പിന്റെ ആ സന്തോഷം, നമ്മുടെ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലേക്കും നാം സ്വീകരിക്കേണ്ടിയിരിക്കുന്നു. യേശുവിനോട് ചേര്‍ന്നുള്ള ജീവിതം വഴിയായി ലഭിക്കുന്ന സന്തോഷം മനുഷ്യമനസ്സിന്റെ അളവുകോൽ വച്ചു നിർണയിക്കുവാന്‍ പ്രയാസമാണ്. തന്റെ ശരീരത്തില്‍ എറ്റ് വാങ്ങിയ സകല പീഡകളെയും തോല്പ്പിച്ചു കൊണ്ട് യേശു ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ നാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, എത്ര സഹനങ്ങളും പ്രയാസങ്ങളും നമ്മുടെ ജീവിതത്തില്‍ ഉണ്ടായാലും അതിനു ശാശ്വതമായ ഒരു അന്ത്യമുണ്ട്. അത് ഏറെ ആഹ്ലാദത്തിന് കാരണമാകുമെന്ന് കാലം തെളിയിക്കും. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ട്യുറിൻ, 13.4.80) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/4?type=6 }}
Image: /content_image/Meditation/Meditation-2016-04-14-14:37:20.jpg
Keywords: സഹനം
Content: 1166
Category: 1
Sub Category:
Heading: പുതിയ ഗവേഷണ ഫലം: യേശുവിന്റെ കല്ലറയിൽ നിന്നും ലഭിച്ച തിരുകച്ചയും തൂവാലയും ഒരേ ശരീരത്തിൽ ഉപയോഗിച്ചത്
Content: യേശുക്രിസ്തു ഉത്ഥാനം ചെയ്തതിനു ശേഷം, ശൂന്യമായ കല്ലറയില്‍ നിന്നും അവിടുത്തെ ശരീരം പൊതിയാന്‍ ഉപയോഗിച്ചിരിന്ന കച്ചയും തലയില്‍ കെട്ടിയിരിന്ന തുവാലയും കണ്ടെടുത്തിരുന്നു. ഈ തിരുകച്ചയും തൂവാലയും ഒരേ ശരീരത്തിൽ ഉപയോഗിച്ചതാണന്ന് തെളിയിക്കുന്ന പുതിയ ഗവേഷണ ഫലങ്ങൽ പുറത്തുവന്നു. "കുനിഞ്ഞു നോക്കിയപ്പോള്‍ കച്ച കിടക്കുന്നത് അവന്‍ കണ്ടു. എങ്കിലും അവന്‍ അകത്തു പ്രവേശിച്ചില്ല. അവന്റെ പിന്നാലെ വന്ന ശിമയോന്‍ പത്രോസ് കല്ലറയില്‍ പ്രവേശിച്ചു. കച്ച അവിടെ കിടക്കുന്നതും തലയില്‍ കെട്ടിയിരുന്ന തൂവാല കച്ചയോടു കൂടെയല്ലാതെ തനിച്ച് ഒരിടത്തു ചുരുട്ടി വച്ചിരിക്കുന്നതും അവന്‍ കണ്ടു" (യോഹ 20:5-7). ഈ കച്ചയും തുവാലയും നമ്മുടെ മാനുഷികമായ നയനങ്ങള്‍ കൊണ്ട് കാണുവാന്‍, ഇന്നും ഇറ്റലിയിലും സ്പെയിനിലുമായി സൂക്ഷിച്ചു വച്ചിരിക്കുന്നു. യേശുവിന്‍റെ ശരീരം പൊതിയാന്‍ ഉപയോഗിച്ച തിരുകച്ച ഇറ്റലിയിലെ ടൂറിനില്‍ St.John The Baptist Cathedral-ലും അവിടുത്തെ തലയില്‍ കെട്ടിയിരിന്ന തൂവാല, സ്പെയിനിലെ ഒവിയെസോയിലുള്ള San Salvador Cathedral-ലുമാണ് സൂക്ഷിച്ച് വെച്ചിരിക്കുന്നത്. ഈ രണ്ട് തുണിഭാഗങ്ങളും ഒരേ ശരീരത്തില്‍ ഉപയോഗിച്ചതാണ് എന്നുള്ള പുതിയ ശാസ്ത്രീയ ഗവേഷണ ഫലങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നത്. രണ്ടു തുണികളും ഒരേ ശരീരം മറയ്ക്കാനായി ഉപയോഗിച്ചിട്ടുള്ളതാണെന്ന് രാസപരിശോധനയിലും അളവു പരിശോധനയിലും (forensics and geometry test) തെളിയുന്നതായി അതിനെ പറ്റി പഠനംനടത്തിയ യൂണിവേഴ്സിറ്റി ഓഫ് സെവില്ലെയിലെ പ്രഫസർ Dr.മാനുവൽ മിനരോ പ്രസ്താവിച്ചു. The Spanish Center of Sindonology-യാണ് പ്രസ്തുത പഠനം സ്പോൺസർ ചെയ്തിട്ടുള്ളത്. ഈ രണ്ടു വസ്ത്രങ്ങളും കുരിശിൽ തറയ്ക്കപ്പെട്ട യേശുവിന്റെ ശരീരം മറയ്ക്കാനായി ഉപയോഗിച്ചിരുന്നതാണ് എന്ന് രണ്ടായിരം വർഷങ്ങളായി കരുതിപ്പോരുന്നത് സത്യം തന്നെയാണ് എന്നാണ് പുതിയ ശാസ്ത്രീയ കണ്ടുപിടുത്തം സ്ഥാപിക്കുന്നത്. ഇന്ന് നിലവിലുള്ള നിയമങ്ങളനുസരിച്ച്, എട്ടു മുതൽ പന്ത്രണ്ട് കാര്യങ്ങളിൽ സമാനതയുണ്ടെങ്കിൽ ഒരു വ്യക്തിയുടെ തിരിച്ചറിയൽ സ്ഥാപിക്കപ്പെടാം. എന്നാൽ യേശുവിന്റെ തിരുകച്ചയുടെയും (Shroud of Turin) തുവാലയുടെയും (Sudarium of Oviedo) കാര്യത്തിൽ 20-ൽ അധികം സാമ്യങ്ങൾ ശാസ്ത്രീയ ഗവേഷണത്തിലൂടെ ഇതിനകം കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്. മുറിവുകളിൽ നിന്നും രക്തം ചീന്തിയുണ്ടായ കറയുടെ സ്ഥാനങ്ങൾ, അളവുകൾ എന്നീ കാര്യങ്ങളിലെല്ലാം അനവധി സാമ്യങ്ങൾ പഠനത്തിൽ കണ്ടെത്തുകയുണ്ടായി. വസ്ത്രങ്ങളിൽ കണ്ടെത്തിയിട്ടുള്ള രക്തക്കറകളുടെ ഉത്ഭവസ്ഥാനം ഒന്നാണെന്നു പഠനങ്ങളിൽ തെളിയുന്നതായി Dr.മിനറോ പറഞ്ഞു. "ഈ രണ്ടു വസ്ത്ര ശകലങ്ങളും ഒരേ വ്യക്തിയുടെ ശരീരം മറയ്ക്കാനുപയോഗിച്ചിട്ടുള്ളതാണ്. ആ വ്യക്തി യേശുവാണ് എന്നും നമുക്കറിയാം." CES-ന്റെ പ്രസിഡന്റ് ജോർഗ് മാന്വൽ റോഡ്റിഗ്സ് പറഞ്ഞു. "മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല, അറിയപ്പെടാതെയും വെളിച്ചത്തു വരാതെയും ഇരിക്കുന്ന രഹസ്യവുമില്ല." (ലൂക്ക 8:17). ക്രിസ്തുവിന്‍റെ മരണത്തിന് ഏകദേശം 700 വര്‍ഷങ്ങള്‍ക്ക് ശേഷം, ഇറ്റലിയിലെ ലാന്‍സിയാനോയില്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ തിരുവോസ്തി മാംസ കഷണമായും ആശീര്‍വദിച്ച വീഞ്ഞ് രക്തകട്ടയായും മാറ്റപ്പെട്ടു. ഈ ശരീരരക്ത ഭാഗങ്ങള്‍ 1200 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നും ഇറ്റലിയിലെ ലാന്‍സിയോനയില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അത്ഭുതം സംഭവിച്ച ഈ മാംസ-രക്തങ്ങളെ കുറിച്ച് ആധികാരികമായ നിരവധി ശാസ്ത്രീയ ഗവേഷണങ്ങള്‍ നടത്തിയിരിന്നു. ഇതിലെ രക്തവും യേശുവിന്‍റെ തിരുകച്ചയിലെ രക്തവും ഒന്നു തന്നെയാണെന്ന് വര്‍ഷങ്ങള്‍ നീണ്ട ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കൊടുവില്‍ തെളിഞ്ഞിരിന്നു. ഇപ്പോള്‍ യേശുവിന്‍റെ തലയില്‍ കെട്ടിയിരിന്ന തുവാലയും ഇതേ വ്യക്തിയുടേത്- അതായത് യേശുക്രിസ്തുവിന്‍റേത് തന്നെയാണെന്ന് ശാസ്ത്രം തന്നെ തെളിയിക്കുമ്പോള്‍ അത് വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് ഓരോ വിശ്വാസിയെയും നയിക്കും. ഈ ശാസ്ത്രീയ ഗവേഷണ ഫലങ്ങൾ ഒരു വലിയ സത്യം ലോകത്തോട് വീണ്ടും വീണ്ടും പ്രഘോഷിക്കുന്നു- ഈ തിരുകച്ചയിലും തുവാലയിലും ഇന്നും നാം കാണുന്ന രക്തത്താലാണ്, ഈ ലോകം മുഴുവന്‍ രക്ഷിക്കപ്പെട്ടത്. ഈ തുണിയില്‍ പൊതിഞ്ഞ ശരീരത്തില്‍ എറ്റ മുറിവുകളാലാണ് നാം സൗഖ്യം പ്രാപിക്കുന്നത്. ക്രിസ്തുവിന്റെ ഈ ശരീരവും രക്തവും നമ്മുക്ക് ഭക്ഷണ പാനീയമായി നല്‍കുന്ന 'അത്ഭുതങ്ങളുടെ അത്ഭുതം' ഓരോ വിശുദ്ധ കൂര്‍ബാനയിലും മാറ്റമില്ലാതെ സംഭവിക്കുന്നു.
Image: /content_image/News/News-2016-04-15-03:15:00.jpg
Keywords: Sudarium of Oviedo, test results
Content: 1168
Category: 9
Sub Category:
Heading: മാർ റാഫേല്‍ തട്ടിലും ഫാ. സോജി ഓലിക്കലും ചേർന്ന് നയിച്ച രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ അഭിഷേകപ്പെരുമഴയായി. അടുത്ത കണ്‍വെന്‍ഷന്‍ മരിയന്‍ റാലിയോടെ മേയ് 14ന്
Content: മാർ റാഫേല്‍ തട്ടിലും ഫാ. സോജി ഓലിക്കലും ചേർന്ന് നയിച്ച ഏപ്രിൽ മാസത്തെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ അഭിഷേകപ്പെരുമഴയായി മാറി. ജാതിമതഭേദമേന്യേ, ദേശഭാഷാ വ്യത്യാസമില്ലാതെ ദൈവസ്നേഹത്തെ പ്രതി ആയിരങ്ങള്‍ പങ്കെടുത്ത കഴിഞ്ഞ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കുമായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും ശുശ്രൂഷകള്‍ നടത്തപ്പെട്ടു. ലോക സുവിശേഷവത്ക്കരണത്തിന് പുത്തന്‍ പാതകള്‍ വെട്ടിത്തുറന്ന് മുന്നേറുന്ന ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന സെഹിയോന്‍ യു.കെ.യുടെ നേതൃത്വത്തിലുള്ള, യൂറോപ്പിന്‍റെ നവ സുവിശേഷവത്ക്കരണ സംഗമമായി, രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ വന്‍ പ്രേഷിത മുന്നേറ്റമായി മാറുന്നു. വിവിധ ഭാഷകള്‍ സംസാരിക്കുന്നവരുടെ വന്‍ കടന്നു വരവാണ് ഓരോ തവണയും രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ കണ്ടു വരുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്നു പോലും ആളുകള്‍ കൂട്ടമായി കണ്‍വെന്‍ഷനില്‍ എത്തിച്ചേരുന്നു. തിങ്ങിക്കൂടിയ ആയിരങ്ങളെ ആത്മീയാഭിഷേകത്തിന്‍റെ നിര്‍വൃതിയിലാഴ്ത്തിക്കൊണ്ട്, സോജിയച്ചനോടൊപ്പം, കേരളത്തിലെ കരിസ്മാറ്റിക് കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ, മാർ റാഫേല്‍ തട്ടിലിന്‍റെ വചന പ്രഘോഷണം കഴിഞ്ഞ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ അഭിഷേകപ്പെരുമഴയായി. സീറോമലബാര്‍ സഭയുടെ തൃശ്ശൂര്‍ അതിരൂപതയുടെ സഹായ മെത്രാനും, തൃശ്ശൂര്‍ക്കാരുടെ സ്വന്തം കൊച്ചുപിതാവുമായ മാര്‍ തട്ടില്‍, 2016 കരുണയുടെ വര്‍ഷത്തില്‍, തന്‍റെ ജീവിതാനുഭവങ്ങളെ തുറന്നു കാട്ടിയുള്ള വാക്കുകളിലൂടെ യേശുക്രിസ്തുവിന്‍റെ കാരുണ്യം നാം എങ്ങനെ മറ്റുള്ളവരിലേക്ക് പകരണമെന്ന് പറഞ്ഞു കൊണ്ട് മലയാളത്തിലും അതുപോലെതന്നെ ഇംഗ്ലീഷിലും ശുശ്രൂഷകള്‍ നയിച്ചു. {{മാർ റാഫേല്‍ തട്ടിലിന്‍റെ മലയാളം പ്രസംഗത്തിന്‍റെ വീഡിയോ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://m.youtube.com/watch?v=84HewXdwxUU&list=PL93PyV5AIzUEed_fj8WiKsdcfWsu4qQys&sns=em}} {{മാർ റാഫേല്‍ തട്ടിലിന്‍റെ ഇംഗ്ലീഷ് പ്രസംഗത്തിന്‍റെ വീഡിയോ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://m.youtube.com/watch?list=PL93PyV5AIzUEed_fj8WiKsdcfWsu4qQys&params=OAFIAVgB&v=ScaLsIlIK3g&mode=NORMAL }} വിവിധ ദേശങ്ങളില്‍ നിന്നെത്തിയ കോച്ചുകള്‍ക്കും, മറ്റു വാഹനങ്ങള്‍ക്കുമൊപ്പം സാല്‍ഫോഡ് രൂപതയുടെ സഞ്ചരിക്കുന്ന കരുണയുടെ കൂടാരമായ 'മേഴ്സി ബസും' രാവിലെ തന്നെ മാഞ്ചെസ്റ്ററില്‍ നിന്നും കണ്‍വെന്‍ഷന്‍ സെന്‍ററായ ബഥേലിലേക്ക് എത്തിച്ചേര്‍ന്നു. ഫ്രാന്‍സീസ് പാപ്പയുടെ- ആഹ്വാനത്തിനനുസൃതമായി, സാല്‍ഫോഡ് രൂപത, വൈദികരെ ഉള്‍പ്പെടുത്തി, ഡബിള്‍ ഡക്കര്‍ ബസ്സില്‍ ഒരു കൊച്ചു ദൈവലായത്തിന്‍റെ പ്രതീതി സൃഷ്ടിച്ച്, വിവിധ ശുശ്രൂഷകള്‍ ഒരുക്കിക്കൊണ്ട് നിരത്തിലിറക്കിയ, വിവിധ പ്രദേശങ്ങളിലൂടെ ദിവസവും കടന്നു പോകുന്ന മേഴ്സി ബസ് ഏവരിലും അത്ഭുതമുളവാക്കിക്കൊണ്ട് ബഥേല്‍ സെന്‍ററിനു തൊട്ടു മുന്‍പിലായി ആദ്യാവസാനം നില കൊണ്ടു. അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ നിന്നും വന്ന, ബ്രദര്‍ ആന്‍റോച്ചന്‍റെ നേതൃത്വത്തിലുള്ള സംഘം, ഐറിഷ് ജനതയുമൊത്തുള്ള തങ്ങളുടെ സുവിശേഷ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കണ്‍വെന്‍ഷനില്‍ വിവരിക്കുകയുണ്ടായി. ദൈവിക അടയാളങ്ങളും, അത്ഭുതങ്ങളും കൂടുതല്‍, കൂടുതലായി ഈ കണ്‍വെന്‍ഷനിലൂടെ സംഭവിക്കുന്നു എന്നതിന് തെളിവായി അനേകം പേര്‍ സാക്ഷ്യങ്ങളുമായി ഓരോ കണ്‍വെന്‍ഷ‍നിലും കടന്നു വരുന്നു. പന്തക്കുസ്താ തിരുനാള്‍ കഴിഞ്ഞു വരുന്ന, മേയ് മാസത്തിലെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍, ഫാ. സോജി ഓലിക്കലിന്‍റെ നേതൃത്വത്തില്‍ പരിശുദ്ധ അമ്മയോടുള്ള ഭക്തി വിളിച്ചറിയിച്ചു കൊണ്ട് "പന്തക്കുസ്താനുഭവ മരിയന്‍ റാലി" നടക്കും. യൂറോപ്പില്‍ കുടുംബ പ്രേഷിത രംഗത്തെ സജീവ സാന്നിദ്ധ്യവും, കാത്തലിക് കരിസ്മാറ്റിക് റിന്യുവല്‍ കമ്മിറ്റി മെമ്പറുമായ ജെന്നി ബേക്കര്‍, കരുണയുടെ വര്‍ഷം പ്രമാണിച്ച് വൈദികരെയും, ബിഷപ്പുമാരെയും മുന്‍നിറുത്തി മിഷന്‍ പ്രവര്‍ത്തനം നടത്താന്‍ ഫ്രാന്‍സിസ് പാപ്പ നിയോഗിച്ചിട്ടുള്ള ഫാ. സിങ്ഗ്ലെയര്‍, ഫാ. സോജി ഓലിക്കലിനോടൊപ്പം യു.കെ.യിലും, വിവിധ രാജ്യങ്ങളിലുമായി അനേകം വ്യക്തികളെയും, കുടുംബങ്ങളെയും ദൈവസ്നേഹത്തിലേക്കു കൈ പിടിച്ച് നയിച്ചു കൊണ്ടിരിക്കുന്ന സെഹിയോന്‍റെ സ്വന്തം, ബ്രദർ ജോസ് കുര്യാക്കോസ് എന്നിവര്‍ ഇംഗ്ലീഷിലും, മലയാളത്തിലുമായി ശുശ്രൂഷകള്‍ നയിക്കും. പന്തക്കുസ്താ തിരുനാളിനെ മുന്‍നിറുത്തിയുള്ള മേയ് മാസ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ യു.കെ.യിലെമ്പാടും ആരംഭിച്ചു കഴിഞ്ഞു. ഏവരെയും ഫാ. സോജി ഓലിക്കലും, സെഹിയോന്‍ യു.കെ.യുടെ ടീമംഗങ്ങളും മേയ് 14-ന് ബര്‍മിംഗ് ഹാം ബഥേല്‍ സെന്‍ററിലേക്ക് ദൈവസ്നേഹത്തില്‍ സ്വാഗതം ചെയ്യുന്നു. അഡ്രസ്‌ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍, വെസ്റ്റ് ബ്രോംവിച്ച് , ബര്‍മിംഗ് ഹാം, B70 7JW കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി 07878149670, അനീഷ് 07760254700
Image: /content_image/Events/Events-2016-04-15-05:29:19.jpg
Keywords: second saturday convention
Content: 1169
Category: 8
Sub Category:
Heading: നിത്യതയ്ക്ക് വേണ്ടി നിരന്തരം ശുദ്ധീകരിക്കപ്പെടുന്ന ആത്മാക്കള്‍.
Content: "എന്റെ ദൈവമേ, അങ്ങയുടെ ഹിതംനിറവേറ്റുകയാണ് എന്റെ സന്തോഷം, അങ്ങയുടെ നിയമം എന്റെ ഹൃദയത്തിലുണ്ട്" (സങ്കീര്‍ത്തനങ്ങള്‍ 40:8). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍-16}# ശുദ്ധീകരണസ്ഥലം ഇരുതല മൂര്‍ച്ചയേറിയ വാളുപോലെയാണ്. എന്നിരുന്നാലും, ഭൂമിയിലെ ഒരു സന്തോഷവും അവരുടെ സന്തോഷത്തിനു തുല്ല്യമായിരിക്കുകയില്ല. ഓരോ നിമിഷവും ദൈവീക ഹിതത്തിന് അനുസൃതമായി അവരില്‍ രൂപമാറ്റം വന്നു കൊണ്ടിരിക്കുകയാണ്. അവിടെ കഴിയുന്ന ആത്മാക്കള്‍ ദൈവീകഹിതത്തിന് പരിത്യജിക്കപ്പെട്ടിരിക്കുന്നവരാണെങ്കിലും ദൈവവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നു. അവര്‍ അനുഭവിക്കുന്ന സഹനങ്ങളില്‍ മാലാഖമാര്‍ അവരെ ആശ്വസിപ്പിക്കുന്നു. ശുദ്ധീകരണ സ്ഥലത്തെത്തുന്ന ആത്മാക്കളെ സംബന്ധിച്ചിടത്തോളം അവരില്‍ അക്ഷമയുടെ ചെറിയ കണികപോലും ഉണ്ടായിരിക്കുകയില്ല, മാത്രമല്ല ഒരു ചെറിയ തെറ്റ് പോലും അവര്‍ ചെയ്യുകയുമില്ല. എല്ലാറ്റിനെക്കാളും ഉപരിയായി, പരിപൂര്‍ണ്ണവും നിസ്വാര്‍ത്ഥമായ സ്നേഹത്താല്‍, അവര്‍ ദൈവത്തെ സ്നേഹിക്കും. കാരണം യേശുവിലുള്ള നിത്യതയ്ക്ക് വേണ്ടി തങ്ങളെ തന്നെ ശുദ്ധീകരിക്കുവാനായി അവര്‍ സന്നദ്ധരാകുന്നു. (വിശുദ്ധ ഫ്രാന്‍സിസ്‌ ഡി സാലെസ്‌). #{red->n->n->വിചിന്തനം:}# നമ്മുടെ ഓരോ പ്രാര്‍ത്ഥനയിലും ശുദ്ധീകരണാത്മാക്കളെ സ്മരിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/4?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/4cIcXXzwaSkHdNropbTsoN}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-04-15-13:31:42.jpg
Keywords: നിത്യത