Contents
Displaying 1061-1070 of 24925 results.
Content:
1201
Category: 6
Sub Category:
Heading: അനുരഞ്ജനത്തിന്റെ കൂദാശയിലൂടെ ലഭിക്കുന്ന മാനസികവും ശാരീരികവുമായ സൗഖ്യം
Content: "സ്‌നേഹത്തില്‍ ഭയത്തിന് ഇടമില്ല; പൂര്‍ണമായ സ്‌നേഹം ഭയത്തെ ബഹിഷ്‌കരിക്കുന്നു. കാരണം, ഭയം ശിക്ഷയെക്കുറിച്ചാണ്. ഭയപ്പെടുന്നവന്‍ സ്‌നേഹത്തില്‍ പൂര്‍ണനായിട്ടില്ല" (1 യോഹന്നാൻ 4:18). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍-20}# ഈ കാലഘട്ടത്തില്‍ കുമ്പസാരമെന്ന കൂദാശയെ പുച്ഛത്തോടെ കാണുന്നവരുണ്ട്. 'എനിക്കു ആരോടും വെറുപ്പില്ല, ഞാന്‍ ആരെയും ദ്രോഹിക്കാറില്ല, എന്റെ ഭാഗത്ത് തെറ്റുകള്‍ ഒന്നുമില്ല' എന്നൊക്കെ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന മറ്റ് ചിലര്‍. എന്നാല്‍ ഇവരില്‍ ഭൂരിഭാഗം ആള്‍ക്കാരും ജീവിതത്തില്‍ കുറ്റബോധം കൊണ്ട് വിങ്ങി ജീവിക്കുന്നവരായിരിക്കും. ഈ ലോകത്തിലെ ഏറ്റം സമർത്ഥനായ മനശാസ്ത്ര വിദഗ്ദ്ധനു പോലും നമ്മുടെ ഭൂതകാലത്തിന്റെ കുറ്റബോധത്തിൽ നിന്നും മോചിപ്പിക്കുവാനാകില്ല. എന്നാല്‍ പാപ സാഹചര്യത്തിന്റെ ഓര്‍മ്മകളില്‍ നിന്നും കുറ്റബോധത്തില്‍ നിന്നും വിടുതല്‍ നല്കാന്‍ ദൈവത്തിന് കഴിയുന്നു. കുമ്പസാരമെന്ന കൂദാശയിലൂടെ ദൈവവുമായി ഒരു തുറന്ന സംഭാഷണത്തിന് അവിടുന്ന് അവസരമൊരുക്കുന്നു. ഘോരമായ പാപങ്ങള്‍ക്ക് വരെ മാപ്പ് ലഭിക്കുന്നത് യേശുവിന്റെ വീണ്ടെടുക്കുന്ന സ്നേഹത്താലാണ്. ഈ വീണ്ടെടുക്കുന്ന സ്നേഹത്തിന്റെ പ്രതിഫലനമായ കുമ്പസാരമെന്ന കൂദാശയിലൂടെ തുറന്ന സംഭാഷണത്തില്‍ ഏര്‍പ്പെടുന്നവന്‍ ഒരു പുതിയ വ്യക്തിയായി തീരുന്നു. കാരണം അവന്റെ പാപങ്ങളുടെ തീവ്രത കണക്കിലെടുക്കാതെ, ദൈവം അവനോടു നിരുപാധികം ക്ഷമിച്ചു കൊണ്ട് ആ വ്യക്തിയുടെ ആത്മാവിനെ അതിന്റെ കറപുരണ്ട അവസ്ഥയിൽ നിന്നും മോചിപ്പിക്കുന്നു. മാത്രമല്ല പകയിൽ നിന്നും പ്രതികാരത്തിൽ നിന്നും മോചിതനായി ഒരു പുതിയ മനുഷ്യനായി തീരാനുള്ള കൃപയും അനുരഞ്ജനത്തിന്റെ കൂദാശയിലൂടെ അവന് ലഭിക്കുന്നു. 'ഒരു പാപിയുടെ മാനസാന്തമാണ്, ഏറ്റവും ആഴമായതും വിലമതിക്കുവാൻ പറ്റാത്തതും ആയ പ്രവർത്തിയെന്ന്‍' യേശു വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഒരു നിമിഷം നമ്മുക്ക് ചിന്തിക്കാം, കുമ്പസാരമെന്ന ദൈവീക സംഭാഷണത്തോട് നാം കല്‍പ്പിക്കുന്ന പ്രാധാന്യം ന്യായമായതാണോ? നാം ചെയ്ത പാപങ്ങളില്‍ ന്യായീകരണം നടത്തി അനുരഞ്ജനത്തിന്റെ കൂദാശയില്‍ നിന്നും നാം ഒളിച്ചോടിയിട്ടുണ്ടോ? ആത്മശോധന ചെയ്യുക. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, സാൽസ്സ്ബർഗ്ഗ്, 26.6.88) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/4?type=6 }}
Image: /content_image/Meditation/Meditation-2016-04-20-02:45:44.jpg
Keywords: കുമ്പസാരം

1202
Category: 18
Sub Category:
Heading: സിഎസ്‌ഐ ബിഷപ് റവ. സാം മാത്യുവിന്റെ നിര്യാണത്തില്‍ സീറോമലബാര്‍ സഭ അനുശോചനം രേഖപ്പെടുത്തി
Content: കൊച്ചി: അന്തരിച്ച സിഎസ്‌ഐ മധ്യകേരള മഹായിടവക മുന്‍ അധ്യക്ഷന്‍ ബിഷപ് റവ. സാം മാത്യു, പൊതുസമൂഹത്തിനു മാതൃകയായ വ്യക്തിത്വമായിരുന്നുവെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പും ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ പ്രസിഡന്റുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. ആത്മീയത, സഭൈക്യം, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ ക്രൈസ്തവ ദര്‍ശനങ്ങളില്‍ അടിയുറച്ച പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം നടത്തിയത്. ബിഷപ്പ് റവ. സാം മാത്യുവിന്റെ വിയോഗത്തില്‍ സിഎസ്‌ഐ സഭാംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ദുഖം പങ്കുവയ്ക്കുകയും ആത്മശാന്തിക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നതായി കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ബിഷപ് റവ.സാം മാത്യുവിന്റെ നിര്യാണത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലും അനുശോചനം രേഖപ്പെടുത്തി. നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹം ചെയ്ത സ്തുത്യര്‍ഹമായ സേവനങ്ങളും സഭൈക്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും ദീര്‍ഘവീക്ഷണങ്ങളും വിസ്മരിക്കാനാവാത്തതാണെന്ന് മാര്‍ മാത്യു അറയ്ക്കല്‍ തന്റെ അനുശോചനക്കുറിപ്പില്‍ സൂചിപ്പിച്ചു.
Image: /content_image/India/India-2016-04-20-07:59:45.jpg
Keywords:

1203
Category: 1
Sub Category:
Heading: ചൈനയില്‍ ദേവാലയം ഇടിച്ചു തകർത്ത് ക്രൈസ്തവ സ്ത്രീയെ ജീവനോടെ കുഴിച്ചുമൂടി; വൈദികനെ കാണ്മാനില്ല.
Content: സുമാടിയന്‍: പ്രാദേശിക ചൈനീസ് സർക്കാരിന്റെ പിൻബലത്തോടെ ബുൾഡോസർ ഉപയോഗിച്ച് ദേവാലയം നശിപ്പിക്കാന്‍ ശ്രമിച്ചതിനെ ചെറുത്ത പാസ്റ്ററെയും ഭാര്യയേയും കുഴിയിലേക്ക് തട്ടിയിട്ട് മൂടി. പാസ്റ്റർക്ക് രക്ഷപ്പെടാൻ കഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ ശ്വാസം ലഭിക്കാത്തതിനെ തുടര്‍ന്ന് തത്ക്ഷണം മരിക്കുകയായിരിന്നു. ഫ്ലാറ്റുകളുടെ നിർമ്മാണത്തിനായി സ്ഥലത്തെ പ്രമുഖ കെട്ടിട നിർമ്മാണ കമ്പനി, ബെയ്റ്റോ ദേവാലയം ഇരിക്കുന്ന സ്ഥലമുൾപ്പടെയുള്ള ഭൂമി വാങ്ങാൻ താൽപ്പര്യപ്പെട്ടിരിന്നു. അവരുടെ ഈ ആവശ്യത്തെ അംഗീകരിക്കാത്തതിനെ തുടര്‍ന്നായിരിന്നു ബുൾഡോസറുകളുമായി സംഘം എത്തിയത്. ഈ ശ്രമത്തിന് എതിരുനിന്ന പാസ്റ്ററെയും ഭാര്യയെയും ജീവനോടെ കുഴിച്ചുമൂടാനാണ് സംഘത്തലവൻ ആജ്ഞ കൊടുത്തത്. ചൈനയിലെ ഹെനാൻ പ്രവിശ്യയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിശദ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. രാജ്യത്തിലെ ക്രൈസ്തവരുടെ സ്ഥിതി ഗതികൾ വീക്ഷിച്ചു കൊണ്ടിരിക്കുന്ന ചൈന എയ്ഡ് എന്ന സ്ഥാപനമാണ് ഏപ്രിൽ 14-ാം തിയതി നടന്ന ഈ കൊലപാതക വിവരം ലോകത്തെ അറിയിച്ചത്. ഇതിനിടെ ഹെബി പ്രദേശത്തെ വൈദികനായ യാങ് ജിയന്‍വെയിയെ കാണാനില്ല എന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നു. അന്‍സുവാഗ് വില്ലേജില്‍ ഭൂഗര്‍ഭ അറയില്‍ രഹസ്യമായി ദിവ്യബലി അര്‍പ്പിച്ചു കൊണ്ടിരിന്ന ഫാ.യാങ് ജിയന്‍വെയിയെ ഏപ്രില്‍ 15 മുതല്‍ കാണാനില്ലയെന്ന വാര്‍ത്ത ഏഷ്യ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ രണ്ട് സംഭവങ്ങളും നടന്നത് അടുത്തടുത്ത പ്രദേശങ്ങളിലാണ്. ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് പോലീസ് മൌനം പാലിക്കുകയാണെന്ന് സ്ഥലത്തെ ക്രൈസ്തവര്‍ പറഞ്ഞു. ഷിയാംങ്ങ് പ്രവിശ്യയിൽ ഇതിനകം 1700 കുരിശുകൾ നശിപ്പിക്കപ്പെട്ടു കഴിഞ്ഞു. പല പ്രവിശ്യകളിലായി നിരവധി ദേവാലയങ്ങളും തകർക്കപ്പെട്ടിട്ടുണ്ട്.
Image: /content_image/News/News-2016-04-20-13:30:36.jpg

1204
Category: 6
Sub Category:
Heading: പീഡനങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് കൊണ്ട് മുന്നേറുന്ന കത്തോലിക്ക സഭ
Content: "നീ അവരെ നമ്മുടെ ദൈവത്തിന് ഒരു രാജ്യവും പുരോഹിന്‍മാരും ആക്കി. അവന്‍ ഭൂമിയുടെമേല്‍ ഭരണം നടത്തും" (വെളിപ്പാട് 5:10). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍-21}# നിരന്തരമായ പീഢനങ്ങളേയും പ്രതിസന്ധികളെയും അതിജീവിച്ചാണ് കത്തോലിക്ക സഭ ഇന്നത്തെ അവസ്ഥയിലെത്തിയിരിക്കുന്നത്. ക്രിസ്തുവിനെ പ്രതി അനേകം രക്തസാക്ഷികള്‍ ഒഴുക്കിയ ചുടു ചോര, സഭയുടെ വളര്‍ച്ചയ്ക്ക് അടിസ്ഥാനമിട്ടുവെന്ന് കാര്യത്തില്‍ സംശയമില്ല. സഭയുടെ ഓരോ പ്രബോധനങ്ങളും ദൈവത്തെ ശ്രവിക്കുന്നതില്‍ കൂടുതൽ പ്രകാശം പകരുന്നു. എന്നാല്‍ ഇന്ന് ജീവിച്ചിരിക്കുന്ന നമ്മളൊരോരുത്തരും കർത്താവിന്റെ സഭയുടെ ഉത്തരവാദിത്വം നിര്‍വ്വഹിക്കേണ്ടവരാണെന്ന സത്യം നമ്മില്‍ പലരും മറന്നു പോകുന്നു. പീഡനങ്ങളും അടിച്ചമര്‍ത്തലുകളും ഒന്നിന് പിറകെ ഒന്നായി പിന്‍തുടരുന്ന ഈ കാലഘട്ടത്തിലും സഹനങ്ങളില്‍ സംതൃപ്തയായി കർത്താവിന്റെ സഭ വളരുന്നു. ക്രിസ്തുവിനെ പ്രതി മരണം വരെ സഹനങ്ങള്‍ സന്തോഷപൂര്‍വ്വം സഹിച്ച വിശുദ്ധരുടെ കൂട്ടായ പ്രാർത്ഥനകളാലും വിശ്വാസ തീക്ഷ്ണതയില്‍ യേശുവിന് വേണ്ടി മരിക്കാന്‍ വരെ തയാറായി നില്‍ക്കുന്നവര്‍ ഏറെയുള്ളതുതിനാലും യേശുവിന്റെ സഭ അജയ്യമായി തുടരുന്നു. ഒരു നിമിഷം വിചിന്തനം ചെയ്യാം, കര്‍ത്താവിന്റെ സഭയോടുള്ള നമ്മുടെ ബന്ധം ആഴമേറിയതാണോ? സഭയുടെ ഇന്നത്തെ വളര്‍ച്ചയ്ക്ക് കാരണക്കാരായ വിശുദ്ധരുടെയും രക്തസാക്ഷികളുടെയും പില്‍കാല ജീവിതത്തെ പറ്റി നാം ചിന്തിച്ചിട്ടുണ്ടോ? സ്വയം വിലയിരുത്തുക. ജോണ്‍ പോള്‍ രണ്ടാമന്‍ മാർപാപ്പ, സല്സ്സ്ബർഗ്ഗ്, 26.6.88) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/4?type=6 }}
Image: /content_image/Meditation/Meditation-2016-04-20-15:07:52.jpg
Keywords: പീഡനം

1205
Category: 8
Sub Category:
Heading: ആത്മാക്കളുടെ രക്ഷയ്ക്കായി ഓരോ നിമിഷവും മാറ്റിവെക്കുക
Content: “കര്‍ത്താവേ എന്റെ അധരങ്ങളെ തുറക്കണമേ, എന്റെ നാവ് അങ്ങയുടെ സ്തുതികള്‍ ആലപിക്കും” (സങ്കീര്‍ത്തനങ്ങള്‍ 51:15). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍-21}# "മറ്റുള്ളവരോട് സംസാരിക്കാന്‍ ഞാന്‍ വളരെയേറെ സമയം കണ്ടെത്തിയിരിന്നു. ഒന്നോ രണ്ടോ വാക്കുകള്‍ കൊണ്ട് പറഞ്ഞ് തീര്‍ക്കാവുന്ന ഒരു കാര്യത്തിന് പോലും കൂടുതല്‍ സമയം എടുക്കുന്ന ഒരു സ്വഭാവമായിരിന്നു എന്‍റേത്. എന്നാല്‍ ഓരോ നിമിഷവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥനകള്‍ ചൊല്ലുവാന്‍ ഉപയോഗിക്കണമെന്നാണ് യേശു ആഗ്രഹിക്കുന്നത്. നമ്മുടെ വിധിദിവസം നാം ചിലവിട്ട ഓരോ നിമിഷത്തിനും കണക്കു കൊടുക്കേണ്ടി വരും." (വിശുദ്ധ ഫൗസ്റ്റീന-ഡയറി, 274). #{red->n->n->വിചിന്തനം:}# ദൈവത്തിന്റെ സ്വരം ശ്രവിക്കുന്നതിനായി, നിശബ്ദതയില്‍ ധ്യാനിക്കാന്‍ ശ്രമിക്കുക. സാമുവേല്‍ പറഞ്ഞത്പോലെ "ദൈവമേ, അങ്ങയുടെ ദാസന്‍ ശ്രവിക്കുന്നു" എന്ന് പറയുവാന്‍ നമ്മുക്ക് സാധിക്കണം. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/4?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-04-20-22:39:24.jpg
Keywords: ആത്മാക്കളുടെ

1206
Category: 6
Sub Category:
Heading: പിതാവിന്‍റെ ഇഷ്ടം സന്തോഷപൂര്‍വ്വം നിറവേറ്റിയ യേശു
Content: "ഞാൻ നല്ല ഇടയൻ ആണ്. നല്ല ഇടയൻ ആടുകൾക്ക് വേണ്ടി തന്റെ ജീവൻ സമർപ്പിക്കുന്നു" (യോഹന്നാൻ 10 : 11). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍-22}# താന്‍ അനുഭവിക്കാന്‍ പോകുന്ന പീഡാ സഹനങ്ങളെ മുന്‍കൂട്ടി കണ്ടു കൊണ്ടാണ് യേശു നല്ല ഇടയന്റെ ഉപമ പങ്ക് വെക്കുന്നത്. മാനവവംശത്തോടുള്ള യേശുവിന്റെ അളവറ്റ സ്നേഹത്തിന്റെ പ്രത്യക്ഷമായ ഒരു പ്രകടനമായിരിന്നു അവിടുന്നു കുരിശില്‍ അര്‍പ്പിച്ച ബലി. പിതാവിൽ നിന്നും ലഭിച്ച ആഴമായ സ്നേഹവും കരുതലും യേശു മാനവ വംശത്തിന് നല്കി. പിതാവിന്റെ ഇഷ്ടത്തിന് കീഴ്വഴങ്ങി അവിടുന്നു സ്വജീവൻ തന്നെ ബലിയായി നൽകി. കുരിശിലെ അവിടുത്തെ ബലി പിതാവായ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റാൻ വേണ്ടിയായിരുന്നു. വചനം പറയുന്നു, "തന്റെ ഏകജാതനെ കുരിശിൽ ബലിയായി നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ ഈ ലോകത്തിലേയ്ക്ക് അയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കുവാനല്ല പ്രത്യുത, അവൻ വഴി ലോകം രക്ഷ പ്രാപിക്കുവാൻ ആണ്" (യോഹ 3:16). ഒരു നിമിഷം നമ്മുക്ക് ചിന്തിക്കാം, നാം ദൈവത്തോട് വിശ്വസ്തത പാലിച്ച് കൊണ്ടാണോ ജീവിക്കുന്നത്? ജീവിതത്തില്‍ സഹനങ്ങളും പ്രയാസങ്ങളുമുണ്ടാകുമ്പോള്‍ നാം അതിനെ സ്വീകരിക്കുന്നത് എപ്രകാരമാണ്? (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 9.5.79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/4?type=6 }}
Image: /content_image/Meditation/Meditation-2016-04-21-01:36:17.jpg
Keywords: പിതാവ

1207
Category: 19
Sub Category:
Heading: വിശ്വാസവും മോക്ഷവും പരസ്പ്പര ബന്ധമില്ലാത്തതാണെങ്കിൽ ജ്ഞാനസ്നാനത്തിന്റെ ആവശ്യമെന്ത്?: ബനഡിക്ട് പതിനാറാമൻറെ അഭിമുഖത്തിന്റെ പൂർണ്ണരൂപം
Content: ഈ അടുത്ത കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട എമിരിറ്റസ് മാർപാപ്പ ബനഡിക്ട് പതിനാറാമൻറെ ഒരു അഭിമുഖത്തിൽ വിശ്വാസം, കരുണ, പശ്ചാത്താപം, സഹനം, കുരിശിലൂടെയുള്ള രക്ഷ, ജ്ഞാനസ്നാനത്തിന്റെ ആവശ്യകത, എന്നീ വിവിധ വിഷയങ്ങളെ പറ്റി അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തിയിരുന്നത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 2015 ഒക്ടോബറിൽ ഫാദർ ജാക്വിസ് സെർവീയാസാണ് എമിരിറ്റസ് മാർപാപ്പയെ അഭിമുഖം ചെയ്തത്. ആദ്യം ഒരു കോൺഫ്രൻസിൽ അവതരിക്കപ്പെട്ട പ്രസ്തുത അഭിമുഖം പിന്നീട് “Through Faith: Doctrine of Justification and Experience of God in the Preaching of the Church and the Spiritual Exercises,” (by Fr. Daniel Libanori, SJ) എന്ന ഇറ്റാലിയൻ പുസ്തകത്തിന്റെ ആമുഖമായി പ്രസിദ്ധീകരിക്കപ്പെട്ടു. #{red->n->n->അഭിമുഖത്തിന്റെ പൂർണ്ണരൂപം}# #{blue->n->n->ഫാദർ ജാക്വിസ് സെർവയ്സ്:}# The residence for Jesuit seminarians in Rome-ന്റെ ഈ വർഷത്തെ പഠനത്തിനു വേണ്ടിയുള്ള വിഷയം 'വിശ്വാസത്തിന്റെ ന്യായീകരണ'മാണ്. അങ്ങയുടെ തിരഞ്ഞെടുത്ത കൃതികളുടെ അവസാനവോള്യത്തിൽ അങ്ങ് ഉറപ്പിച്ചു പറയുന്നുണ്ട്, "ക്രൈസ്തവവിശ്വാസം ഒരു ആശയമല്ല, ഒരു ജീവിതമാർഗ്ഗമാണ്" എന്ന്. വിശുദ്ധ പൗലോസ് അപ്പോസ്തലൻ റോമക്കാർക്ക് എഴുതിയ ലേഖനത്തെ പറ്റി (3:28) അങ്ങയുടെ അഭിപ്രായം ഞാനിവിടെ ഉദ്ധരിക്കാം."സഭ, വിശ്വാസികൾക്ക് സമ്മാനിക്കുന്ന ദാനമാണ് വിശ്വാസം. അത് ദൈവത്തിൽ നിന്നും സഭയ്ക്ക് ലഭിക്കുന്ന ദാനമാണ്. (“Glaube ist Gabe durch die Gemeinschaft; die sich selbst gegeben wird,” gs iv, 512) അതുകൊണ്ട് അങ്ങ് ഉദ്ദേശിക്കുന്നത് എന്താണെന്ന് വിശദീകരിക്കാമോ? #{red->n->n->എമിരിറ്റസ് പോപ്പ് ബനഡിക്ട് XVI:}# വിശ്വാസം എന്നാൽ എന്തെന്നും നാം എങ്ങനെ വിശ്വാസത്തിലെത്തുന്നു എന്നതുമാണ് ചോദ്യം. വിശ്വാസമെന്നത് ദൈവത്തോടുള്ള അഗാധമായ ഒരു വ്യക്തിബന്ധമാണ്. അത് എന്റെ ജീവിതത്തിന്റെ അഗാതതലങ്ങളെ സ്പർശിക്കുന്നു. എന്റെ ജീവിതത്തിൽ, എന്റെ മുന്നിൽ, എനിക്ക് തൊടാനാവും വിധം ദൈവം നിൽക്കുകയാണ്! അത്യന്തം വ്യക്തിപരമായ ഈ അനുഭവത്തിൽ, പക്ഷേ ഒരു സാമൂഹ്യ വശം കൂടി അടങ്ങിയിരിക്കുന്നു. 'ഞാൻ' എന്ന ഭാഗം, അവിഭാജ്യമായ വിധം ദൈവജനമായ സ്ത്രീ-പുരുഷ സമൂഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. ദൈവത്തെ കണ്ടുമുട്ടുന്നതോടെ ഞാൻ, ദൈവജനമായ സമൂഹത്തിന്റെ കൂടി ഭാഗമായി തീരുന്നു. ദൈവജനത്തിന്റെ സഭ തന്നെയാണ് ദൈവത്തോടുള്ള എന്റെ സംയോഗം സാധ്യമാക്കുന്നത്. ആ സംയോഗം എന്റെ ഹൃദയത്തെ വ്യക്തിപരമായി സ്പർശിക്കുന്നു. ക്രിസ്തുവിനെക്കുറിച്ച് കേൾക്കുന്നതിലൂടെ വിശ്വാസത്തിലെത്തുമെന്ന് വിശുദ്ധ പൗലോസ് നമ്മെ പഠിപ്പിക്കുന്നുണ്ട്. ഇവിടെ, ശ്രവിക്കുക എന്ന പ്രവർത്തി ഒന്നിൽ കൂടുതൽ പങ്കാളികളെ സൂചിപ്പിക്കുന്നു. വിശ്വാസത്തിന്റെ ഉറവിടം ചിന്തയല്ല. ഉള്ളിന്റെയുള്ളിൽ ചികഞ്ഞുനോക്കി കണ്ടെത്താവുന്ന ഒന്നല്ല വിശ്വാസം. ഇതെല്ലാം ഒരളവിൽ ഉണ്ടെങ്കിലും അതിനെല്ലാം ഉപരിയായി ദൈവത്തെ അനുഭവിച്ചറിഞ്ഞവരെ നാം ശ്രവിക്കേണ്ടിയിരിക്കുന്നു. വിശ്വാസമൂഹം സ്വയം സൃഷ്ടിയല്ല. ഒരേ ആശയങ്ങളുള്ള കുറച്ചു പേർ ഒരുമിച്ചു ചേരുന്നിടം സഭയാകുന്നില്ല. ഒരുമിച്ചിരുന്ന് ആലോചിച്ച് വോട്ടിനിട്ട് തീരുമാനമെടുക്കുന്ന ഒരു പൊതുവേദിയല്ല തിരുസഭ. അങ്ങനെ പ്രവർത്തിക്കുന്ന ഒരു തിരുസഭയ്ക് നിത്യജീവിതം പ്രദാനം ചെയ്യാനാവില്ല. തിരുസഭ ദൈവസൃഷ്ടിയാണ്. ദൈവം അതിനെ പരിപാലിച്ചുകൊണ്ടിരിക്കുന്നു. ഞാൻ തിരുസഭയിലേക്ക് എത്തിച്ചേരുന്നത് ഏതെങ്കിലും ഉദ്യോഗസ്ഥരുടെയോ ഓഫീസുകളുടെയോ പ്രവർത്തനഫലമായല്ല. പ്രത്യുത, ജ്ഞാനസ്നാനം എന്ന കൂദാശയിലൂടെയാണ്. അതിലൂടെ നാം എത്തിച്ചേരുന്ന സഭ ദൈവത്തിലേക്കുള്ള വഴിയാണ്. സ്വയംകൃതമായ സഭ എന്ന ആശയം ഉപേക്ഷിച്ച്, സഭയെന്നാൽ യേശുവിന്റെ ശരീരമാകുന്നു എന്നു നാം മനസിലാക്കണം. അങ്ങനെയുള്ളപ്പോൾ തിരുസഭയിൽ പ്രവേശിക്കുന്നയാൾ യേശുവിന്റെ ശരീരത്തിന്റെ ഭാഗമാകുകയാണ്. #{blue->n->n->ഫാദർ ജാക്വിസ് സെർവയ്സ്:}# 1999-ൽ അങ്ങ് 'Congregation for the Doctrine of the Faith'-ന്റെ പ്രീഫെക്ട് ആയിരുന്നപ്പോൾ, തിരുസഭയും ലുധറൻ സഭയും ചേർന്നുള്ള ഒരു സംയുക്ത പ്രഖ്യാപന സമയത്ത്, മോക്ഷം, അനുഗ്രഹം തുടങ്ങിയ വിഷയങ്ങളിൽ ലൂധറിന്റെ ചില വീക്ഷണങ്ങളോട് അങ്ങ് യോജിക്കുന്നില്ല എന്ന് പറയുകയുണ്ടായി. ലൂധറിന്റെ ആത്മീയാനുഭവം ദൈവത്തിന്റെ മുമ്പിലുള്ള ഭയമാണ്. ആധുനിക മനുഷ്യന് ആ ഭയം അന്യമാണ്. കുറച്ചു പേർക്ക് ദൈവം തന്നെ അന്യമായി തീർന്നിരിക്കുന്നു. അങ്ങനെയുള്ളപ്പോൾ, നമുക്ക് നിത്യജീവിതമല്ല, ഭൂമിയിലെ ഒരു പൂർണ്ണ ജീവിതമാണ് അഭികാമ്യം എന്ന് കുറച്ചു പേർക്കെങ്കിലും തോന്നിയിരിക്കുന്നു. ഈ സന്ദർഭത്തിൽ 'വിശ്വാസത്തിന്റെ ന്യായീകരണ'ത്തെ പറ്റിയുള്ള വിശുദ്ധ പൗലോസിന്റെ ചിന്തകളുടെ പ്രസക്തിയെന്ത്? #{red->n->n->എമിരിറ്റസ് പോപ്പ് ബനഡിക്ട് XVI:}# കമ്മ്യൂണിയോയിൽ (2000) 'വിശ്വാസത്തിന്റെ ന്യായീകരണ'ത്തെ പറ്റി ഞാൻ പറഞ്ഞത് ഒരിക്കൽ കൂടി ആവർത്തിക്കാം. ലൂധറിന്റെ കാലഘട്ടത്തിലെ മനുഷ്യനിൽ നിന്നും വ്യത്യസ്തമാണ് ആധുനിക മനുഷ്യന്റെ ചിന്താഗതി. ദൈവത്തിനു മുമ്പിൽ താൻ ന്യായീകരണം നൽകേണ്ടതില്ല; ലോകത്തിലെ ദുരിതങ്ങൾക്കും ഭയാനകതകൾക്കും ദൈവമാണ് ന്യായീകരണം നൽകേണ്ടത് എന്ന് ആധുനികമനുഷ്യന്‍ കരുതുന്നു. പക്ഷേ, മനുഷ്യന് ദൈവത്തിൽ നിന്നും കൃപാവരങ്ങളും പാപമോചനവും ആവശ്യമുണ്ട് എന്ന് ഞാൻ കരുതുന്നു. ആധുനിക മനുഷ്യൻ എത്തി നിൽക്കുന്ന ജീവിതസന്ധിയിൽ, ദൈവത്തിന്റെ കരുണയ്ക്ക് കേന്ദ്രസ്ഥാനമാണുള്ളത്. സിസ്റ്റർ ഫൗസ്റ്റീനയുടെ ദൈവീക അനുഭൂതികളും, സാധാരണ മനുഷ്യന് ദൈവനന്മയെ പറ്റിയുള്ള അവബോധവും ദൈവത്തിന്റെ കരുണയ്ക്ക് മനുഷ്യജീവിതത്തിലുള്ള കേന്ദ്രസ്ഥാനം ഒന്നുകൂടി ഉറപ്പിക്കുന്നതാണ്. ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്കും, ദൈവത്തിന്റെ കരുണയ്ക്കുള്ള കേന്ദ്രസ്ഥാനത്തെ പറ്റി സമാനമായ അഭിപ്രായമായിരുന്നു. മരണത്തിനു തൊട്ടുമുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ കൃതിയിൽ ദൈവത്തിന്റെ കരുണയെ പറ്റി അദ്ദേഹം വിശദമായി പ്രതിപാദിക്കുന്നുണ്ട്. ജീവിതാരംഭം മുതൽ താൻ കടന്നു പോന്നതും അനുഭവിച്ചതുമായ ക്രൂരതകളെയും തിന്മകളെയും മുൻനിറുത്തി, കരുണയ്ക്കു മാത്രമേ തിന്മയ്ക്കെതിരെ വിജയകരമായി പ്രവർത്തിക്കാൻ കഴിയുകയുള്ള എന്ന് അദ്ദേഹം തന്റെ കൃതിയിൽ സമർത്ഥിക്കുന്നു. കരുണയുള്ളിടത്ത് ക്രൂരത അവസാനിക്കും; കരുണയുള്ളിടത്ത് തിന്മയും അക്രമവും ഇല്ലാതാകും. ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഇതേ ചിന്താഗതിയാണുള്ളത്. ആധുനിക മനുഷ്യൻ പ്രതിഫലിപ്പിക്കുന്ന നന്മയും ധൈര്യവും വെറും ആവരണങ്ങൾ മാത്രമാണ്. ആ ആവരണത്തിനു താഴെ, ആഴത്തിലുള്ള മുറിവുകളും പാപത്തിന്റെ ആത്മസംഘർഷങ്ങളും അവൻ ഒളിപ്പിച്ചു വെച്ചിരിക്കുന്നു. ദൈവത്തിന്റെ കരുണയ്ക്കു വേണ്ടി അവൻ കാത്തിരിക്കുകയാണ്. സുവിശേഷത്തിൽ ആധുനിക മനുഷ്യനെ പ്രത്യേകിച്ച് ആകർഷിക്കുന്ന ഒരു ഭാഗമാണ് നല്ല സമരിയക്കാരന്റെ ഉപമ. ക്രൈസ്തവ ജീവിതത്തിന്റെ സേവന തലങ്ങൾ എടുത്തുകാണിക്കുന്ന ഒരു സംഭവമാണത്. അവിശ്വാസിയായ സമരിയാക്കാരനാണ്, അല്ലാതെ ദൈവവിശ്വാസികളല്ല, അവിടെ നന്മ പ്രവർത്തിക്കുന്നത് എന്ന വസ്തുത ആധുനിക മനുഷ്യനെ പ്രത്യേകം രസിപ്പിക്കുന്നുണ്ട്. പക്ഷേ, ആധുനിക മനുഷ്യന് നല്ല സമരിയക്കാരന്റെ കഥയോടുള്ള പ്രത്യേക താൽപ്പര്യത്തിനു കാരണം ഇതൊന്നുമല്ല. പ്രത്യുത, നല്ല സമരിയക്കാരൻ തന്റെ ജീവിതത്തിലും പ്രത്യക്ഷപ്പെടാം എന്ന പ്രത്യാശ ആധുനിക മനുഷ്യന് സന്തോഷം പകരുന്നു. സമരിയക്കാരൻ തന്റെയരികിൽ വരും, തന്റെ മുറിവുകളിൽ എണ്ണ പുരട്ടി ആശ്വസിപ്പിക്കും എന്ന് അവൻ പ്രതീക്ഷിക്കുന്നു. അന്തിമ വിശകലനത്തിൽ. അവർ ആഗ്രഹിക്കുന്നത് ദൈവത്തിന്റെ കരുണയാണ്. അവിടുത്തെ തലോടലാണ്, സാന്ത്വനമാണ്. ക്രൈസ്തവരുടെ ദൈവം കരുണയുടെ ദൈവമാണ് (എഫേ 2:4). ഇതുമായി ബന്ധപ്പെട്ട് മൂന്നു കാര്യങ്ങളാണ് എന്റെ ചിന്തയിൽ വരുന്നത്. പൂർണ്ണമായി നീതി ആഗ്രഹിക്കുന്ന പിതാവും അദ്ദേഹത്തെ അനുസരിക്കുകയും, നീതിയുടെ ക്രൂരതകൾ അംഗീകരിക്കുകയും ചെയ്യുന്ന പുത്രനും തമ്മിലുള്ള വൈരുദ്ധ്യം മനസിലാക്കാൻ ബുദ്ധിമുട്ടുണ്ട്. ത്രീത്വത്തിന്റെ ദൈവശാസ്ത്രത്തിൽ അത് തെറ്റുമാണ്. പിതാവും പുത്രനും ഒന്നു തന്നെയാണ്, അതു കൊണ്ട് അവരുടെ മനസ്സും ഒന്നു തന്നെയായിരിക്കും. കുരിശിന്റെയും പ്രായശ്ചിത്തത്തിന്റെയും പ്രസക്തിയെന്ത്? അതിന്റെ അർത്ഥം ഒരു പുതിയ വീക്ഷണത്തിൽ നമുക്ക് കണ്ടെത്താം. തിന്മയുടെ വിവിധ രൂപങ്ങളുടെ മദ്ധ്യത്തിലാണ് നാം ജീവിക്കുന്നത്. അക്രമം, നുണ, വിദ്വേഷം, ക്രൂരത, ധിക്കാരം, ഇതെല്ലാം ലോകത്തെ ബാധിച്ചിരിക്കുന്ന വിഷമാണ്. ആ തിന്മ നിലനിൽക്കുന്നില്ല എന്ന് വിശ്വസിച്ച് കണ്ണടയ്ക്കാൻ നമുക്കാവില്ല. ഈ ലോകത്തു നിന്നും തിന്മ തുടച്ചു നീക്കേണ്ടതുണ്ട്. ദൈനംദിന പ്രാർത്ഥനകളും ബലികളും തിന്മയെ ദൂരീകരിക്കുന്നതിന് ആവശ്യമുണ്ട് എന്ന് പൗരാണിക ഇസ്രയേൽ വിശ്വസിച്ചിരുന്നു. തിന്മയുടെ പഴയ ദേവാലയം നശിപ്പിക്കപ്പെട്ടുവെന്നും അതിന്റെ സ്ഥാനത്ത് ക്രിസ്തുവിന്റെ ശരീരമാകുന്ന ദേവാലയം പൂർത്തീകരിച്ചിരിക്കുന്നു എന്നും നമുക്ക് അറിയാം. ഘോരമായ തിന്മയെ നേരിടാൻ അനന്തമായ ദൈവസ്നേഹം മതി എന്നും നമ്മൾ അറിയുന്നു. നന്മയും തിന്മയും തിരിച്ചറിഞ്ഞ് ഉചിതമായത് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ദൈവം മനുഷ്യന് നൽകിയിരിക്കുന്നു. തിന്മ തിരഞ്ഞെടുത്ത മനുഷ്യനെ രക്ഷിക്കാനായി ദൈവം സ്വയം സമർപ്പിക്കുന്നു. സ്വന്തം ആത്മഭാവമായ തന്റെ പുത്രനെ ലോകത്തിന്റെ പാപങ്ങൾ ഏറ്റെടുക്കാനായി അദ്ദേഹം ലോകത്തിലേക്ക് അയക്കുന്നു. ഹെന്റി ഡി. ലൂബാക്കിന്റെ പുസ്തകത്തിൽ നിന്ന്: "മനുഷ്യവർഗ്ഗത്തോടുള്ള കരുണയാൽ, രക്ഷകൻ എത്തിച്ചേർന്നു. കുരിശു മരണത്തിനും മുമ്പേ, വചനം മാംസമാവുന്നതിനും മുമ്പേ മനുഷ്യദുഖത്തെ ദൈവം അറിഞ്ഞിരിക്കുന്നു." ജർമ്മനിയിൽ ചില ഭാഗങ്ങളിൽ 'ദൈവത്തിന്റെ ദാരിദ്ര്യം' എന്ന വിഷയത്തെ പറ്റി ധ്യാനിക്കുന്ന പതിവുണ്ട്. പുത്രന്റെ ദുഖങ്ങൾ പിതാവിന്റെയും ദുഖങ്ങളാകുന്നു. മനുഷ്യവംശത്തിന്റെ ദുഖങ്ങൾ പുത്രനിലൂടെ പിതാവും അനുഭവിക്കുകയാണ്. #{blue->n->n->ഫാദർ ജാക്വിസ് സെർവയ്സ്:}# യേശുവിന്റെ മനുഷ്യാവതാരത്തിന് മുമ്പ്, ദൈവത്തിന്റെ കരുണയിൽ പെടാതെ നരകത്തിനു വിധിക്കപ്പെട്ടവരെ പറ്റി, വിശുദ്ധ ഇഗ്നേഷ്യസ് ഓഫ് ലയോള പറയുന്നുണ്ട്. അതേ മനോഭാവത്തോടെയാണ് വിശുദ്ധ ഫ്രാൻസിസ് സേവ്യർ തന്റെ മിഷിനറി പ്രവർത്തനങ്ങൾ തുടർന്നത്. പ്രസ്തുത വിഷയങ്ങളിൽ ആധുനിക സഭയുടെ നിലപാട് എന്താണ്? #{red->n->n->എമിരിറ്റസ് പോപ്പ് ബനഡിക്ട് XVI:}# ഈ വിഷയത്തിൽ സഭയുടെ വീക്ഷണങ്ങളിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. മദ്ധ്യകാലഘട്ടങ്ങളിലെ പരിമിതമായ (ഭൂമി ശാസ്ത്രസംബന്ധമായ) അറിവിന്റെ ബലത്തിൽ, ലോകം മുഴുവൻ കത്തോലിക്കരായി കഴിഞ്ഞുവെന്നും അവിശ്വാസികളുടെ ജനസംഖ്യ വളരെ കുറവാണെന്നും കരുതപ്പെട്ടിരുന്നു. എന്നാൽ ആധുനിക യുഗത്തിന്റെ ആരംഭത്തിൽ പുതിയ ലോകങ്ങളുടെ (പുതിയ രാജ്യങ്ങൾ) കണ്ടുപിടുത്തത്തോടെ ലോകത്തിന്റെയും സഭയുടെയും വീക്ഷണങ്ങൾ മാറി മറിഞ്ഞു. ജ്ഞാനസ്നാനപ്പെടാതെ മരിക്കുന്നവരെല്ലാം നരകത്തിൽ പോകും എന്ന വീക്ഷണം രണ്ടാം വത്തിക്കാൻ കൗൺസിലിൽ ഉപേക്ഷിക്കപ്പെട്ടു. അതോടെ ക്രൈസ്തവ സഭ ഒരു ഇരട്ട പ്രതയില്‍ അകപ്പെട്ടു. ഒന്നാമതായി, ജ്ഞാനസ്ന പ്പെടാത്തവരും രക്ഷിക്കപ്പെടുമെങ്കിൽ, മിഷിനറി പ്രവർത്തനങ്ങളുടെ പ്രസക്തിയെന്ന്? രണ്ടാമതായി, ജ്ഞാനസ്നാനപ്പെടാത്ത അക്രൈസ്തവർക്കും ദൈവരാജ്യം നിഷേധിക്കപ്പെടുന്നില്ല എങ്കിൽ ക്രൈസ്തവ ധാർമ്മികതയും ക്രൈസ്തവ വിശ്വാസവും സംരക്ഷിക്കേണ്ട ആവശ്യമെന്ത്?" വിശ്വാസവും മോക്ഷവും പരസ്പ്പര ബന്ധമില്ലാത്തതാണെങ്കിൽ വിശ്വാസം കാത്തു സൂക്ഷിക്കേണ്ട ആവശ്യമെന്ത്? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ പല ശ്രമങ്ങളും നടക്കുകയുണ്ടായി. അതിലെ രണ്ട് പ്രധാന ശ്രമങ്ങളെ പറ്റി ഞാൻ ഇവിടെ സൂചിപ്പിക്കാം. ഒന്നാമതായി കാൾ റഹ്നറുടെ 'അറിയപ്പൊത്ത ക്രൈസ്തവ'രെ പറ്റിയുള്ള പ്രബന്ധം. മോക്ഷത്തിനു നമ്മെ യോഗ്യരാക്കുന്ന ഏറ്റവും അടിസ്ഥാനപരമായ പ്രവർത്തികളുണ്ട്. ആ പ്രവർത്തികൾ മനുഷ്യനെ ദൈവത്തിലേക്ക് അടുപ്പിക്കുന്നു. സ്വയം അറിയാതെ തന്നെ അക്രൈസ്തവർ ക്രൈസ്തവ മാർഗ്ഗത്തിലൂടെ ചരിക്കുന്നു. അവരാണ് അറിയപ്പെടാത്ത ക്രൈസ്തവർ. ഇത് വളരെ ആകർഷകമായ ഒരു ആശയമാണ്. പക്ഷേ, ഈ ആശയം ക്രൈസ്തവികതയെ മാനവികത്വം മാത്രമായി ചുരുക്കുന്നു. ക്രൈസ്തവികതയിൽ അടങ്ങിയിരിക്കുന്ന മന:പരിവർത്തനം, നവീകരണം എന്നിവയെല്ലാം ഈ ആശയത്തിൽ വിട്ടു കളഞ്ഞിരിക്കുന്നു. ഈ സൂചിപ്പിച്ചതിലും ദുർബ്ബലമാണ് ബഹുമത സിദ്ധാന്തം. എല്ലാ മതങ്ങളും അവരവരുടെ രീതിയിൽ മനുഷ്യനെ ദൈവത്തിലേക്കും മോക്ഷത്തിലേക്കും നയിക്കുന്നു എന്ന് ഈ സിദ്ധാന്തം അനുശാസിക്കുന്നു. ഇത്ര ഗഹനമായ ചോദ്യത്തിന് അനുസൃതമായുള്ള ഒരു പ്രശ്ന പരിഹാരമല്ല ഇത്. #{blue->n->n->ഫാദർ ജാക്വിസ് സെർവയ്സ്:}# 19 -20 നൂറ്റാണ്ടുകളിൽ പ്രചരിച്ച നിരീശ്വരവാദത്തിന്റെ പശ്ചാത്തലത്തിൽ , ലോകത്തിൽ ഇന്നു കാണുന്ന അനീതിക്കും അനർത്ഥത്തിനും ക്രൂരതയ്ക്കുമെല്ലാം ഉത്തരവാദി മനുഷ്യനല്ല. പ്രത്യുത, (ദൈവം ഉണ്ടെങ്കിൽ) ദൈവമാണ് എന്ന് മാനവികതാവാദികൾ ചിന്തിക്കുന്നു. 'ജീസസ് ഓഫ് നസ്രേത്ത്' എന്ന ഗ്രന്ഥത്തിൽ അങ്ങ് പറയുന്നത് ഇങ്ങനെയാണ്, "തിന്മയെന്ന യാഥാർത്ഥൃത്തെ അവഗണിച്ച് ഇല്ലാതാക്കാനാവില്ല. തിന്മയെ പരാജയപ്പെടുത്തുക തന്നെ വേണം. കരുണയുടെ വഴി തിന്മയുടെ പരാജയത്തിലാണ്." തിന്മയെ പരാജയപ്പെടുത്തുന്നത് കുമ്പസാരമെന്ന കൂദാശയാലാണോ? എങ്കിൽ എങ്ങനെ? #{red->n->n->എമിരിറ്റസ് പോപ്പ് ബനഡിക്ട് XVI:}# തിന്മയെ പരാജയപ്പെടുത്തുവാനുള്ള ഒരേയൊരു ആയുധം യേശുവിന്റെ ദൈവിക സ്നേഹമാണ്. തിന്മയുടെ ഒരംശത്തിന്റെ ഉത്തരവാദിത്വം വ്യക്തിക്ക് തന്നെയാണ്. തിന്മ ചെയ്യുന്നതിലൂടെ ഒരു വ്യക്തി സാത്താന്റെ ഉപകരണമായി മാറുകയും ചെയ്യുന്നു. പക്ഷേ, യേശുവിനെ സ്വീകരിക്കാൻ തയ്യാറാകുന്നതോടെ ആ വ്യക്തി തിന്മയെ കീഴടക്കുന്നു. ഈ പ്രക്രിയയിൽ പശ്ചാത്താപത്തിന് വലിയ സ്ഥാനമാണുള്ളത്. ക്രിസ്തുവിലൂടെ നാം രൂപാന്തരപ്പെടുന്നു. തിന്മയുടെ ഭാഗത്തു നിന്നും നന്മയുടെ ഭാഗത്തേക്ക്, നശീകരണത്തിന്റെ ഭാഗത്തു നിന്നും സൃഷ്ടിയുടെ ഭാഗത്തേക്ക്, നാം നീങ്ങിക്കൊണ്ടിരിക്കുന്നു.
Image: /content_image/News/News-2016-04-21-05:59:35.jpg
Keywords: benedict XVI interview

1208
Category: 4
Sub Category:
Heading: പ്രതീക്ഷകള്‍ക്കുമപ്പുറം യേശു ഞങ്ങളുടെ ജീവിതത്തെ മാറ്റി മറിച്ചു
Content: തൊടുപുഴയ്ക്കടുത്ത തുടങ്ങനാട് എന്ന ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. ജനസംഖ്യയില്‍ തൊണ്ണൂറ്റിയഞ്ചു ശതമാനവും ക്രിസ്ത്യാനികള്‍. വെറും ക്രിസ്ത്യാനികളല്ല, പാരമ്പര്യമായിത്തന്നെ റോമന്‍ കത്തോലിക്കര്‍. അയല്‍പക്കങ്ങളിലെല്ലാം യാഥാസ്ഥിതികരായ ക്രൈസ്തവര്‍. മിക്കവീടുകളിലും കൂടെപ്പഠിച്ചവരില്‍ പലരും അച്ചന്മാരാകാനും, കന്യാസ്ത്രീകള്‍ ആകാനും പോയി. ഈ കുടുംബങ്ങളുമായി നിരന്തര സമ്പര്‍ക്കത്തിലും സഹവാസത്തിലും കഴിഞ്ഞതുകൊണ്ട് കുട്ടിക്കാലം മുതല്‍ യേശുവിലായിരുന്നു വിശ്വാസം. പള്ളിവക സ്കൂളിലാണ് പഠിച്ചത്. പ്രൈമറിക്ലാസില്‍ വച്ചു തന്നെ ഡാന്‍സ്, സംഗീതം എല്ലാം പരിശീലിച്ചു. കന്യാസ്ത്രീകളായ അദ്ധ്യാപകരുമായി അടുത്തിടപഴകാന്‍ അവസരം ലഭിച്ചിരുന്നു. അങ്ങനെ ദിവസവും കുരിശുവരയ്ക്കാനും പ്രാര്‍ത്ഥിക്കാനും അങ്ങനെ പരിശീലിച്ചു. മാതാപിതാക്കളും സഹോദരങ്ങളും ഹിന്ദുക്കളായിരുന്നുവെങ്കിലും ഉറച്ച വിശ്വാസികളൊന്നുമായിരുന്നില്ല. അമ്മ ക്ഷേത്രത്തില്‍ പോകും. പള്ളിയില്‍ പോയി തിരി കത്തിക്കുകയും കഴുന്ന് (അമ്പ്) എഴുന്നള്ളിക്കുകയും ചെയ്യും. എന്‍റെ വിശ്വാസത്തെയോ പ്രാര്‍ത്ഥനയെയോ ആരും എതിര്‍ത്തിരുന്നുമില്ല. വിവാഹം കഴിഞ്ഞ് ഭര്‍ത്താവ് അവിശ്വാസിയാണെന്നറിഞ്ഞപ്പോള്‍, പ്രത്യേകിച്ച് വിഷമമോ വേദനയോ ഒന്നും തോന്നിയില്ല. എന്‍റെ നിലപാടു പറഞ്ഞു. അദ്ദേഹം അതനുവദിക്കുകയും ചെയ്തു. അവിശ്വാസിയും കമ്മ്യുണിസ്റ്റു അനുഭാവിയുമായിരുന്നെങ്കിലും എന്‍റെ വിശ്വാസത്തെ ചോദ്യം ചെയ്തില്ല. രണ്ടു കാരണങ്ങള്‍ കൊണ്ട് ക്രിസ്തുവില്‍ വിശ്വസിക്കാനദ്ദേഹം ഒരുക്കമായിരുന്നില്ല. ഒന്ന്‍- കമ്മ്യൂണിസ്റ്റ് വിശ്വാസം, രണ്ട്- ഹിന്ദുമതം. ക്രിസ്തുമതത്തേക്കാള്‍ കൂടുതല്‍ തത്വാധിഷ്ഠിതമാണ് ഹിന്ദുമതമെന്നദ്ദേഹം വാദിച്ചു. വാദിച്ച് ജയിക്കാനുള്ള അറിവെനിക്കില്ലാതിരുന്നതു കൊണ്ട് ഞാനൊന്നും പറയാന്‍ പോയില്ല. എങ്കിലും ഞാന്‍ പ്രാര്‍ത്ഥനയും ഉപവാസവുമൊക്കെ തുടര്‍ന്നു. നല്ല ഉദ്യോഗം, നല്ല ശമ്പളം. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ സംഘടനാപ്രവര്‍ത്തനങ്ങള്‍ മൂലം സാമ്പത്തിക ഞെരുക്കമുണ്ടായിരുന്നുവെങ്കിലും മദ്യപാനമുണ്ടായിരുന്നില്ല. പതിനൊന്നു വര്‍ഷം ഒരു പ്രശ്നവുമില്ലാതെ കഴിഞ്ഞു പോയി. പിന്നീടാണ് അദ്ദേഹത്തിന് ജോലി നഷ്ടപ്പെടുന്നത്. അതോടെ പ്രശ്നവും തുടങ്ങി. മദ്യപാനവും പുകവലിയും തുടങ്ങി. പ്രാര്‍ത്ഥിക്കാനും കരയാനുമല്ലാതെ എനിക്കൊന്നും കഴിഞ്ഞില്ല. കരഞ്ഞുകൊണ്ടു പ്രാര്‍ത്ഥിച്ചു. ഉപവസിച്ചു. ആറു വര്‍ഷം അദ്ദേഹത്തെ സ്പര്‍ശിക്കുവാന്‍ കര്‍ത്താവിനോടപേക്ഷിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. താമസിയാതെ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. അവിശ്വാസിയായിരുന്ന എന്റെ ഭര്‍ത്താവ് പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. എനിക്കൊന്നും മനസ്സിലായില്ല. മദ്യപാനത്തിനോ പുകവലിക്കോ ഒരു കുറവും കണ്ടില്ല. എങ്കിലും ആള്‍ മൗനമായി എന്തൊക്കെയോ ചിന്തിക്കുന്നതു കാണാമായിരുന്നു. എത്ര മദ്യപിച്ചു വന്നാലും അധികമായി ഞാനൊന്നും പറഞ്ഞിരുന്നില്ല. (എങ്കിലും എന്‍റെ മൗനം അദ്ദേഹത്തെ പലപ്പോഴും ചൊടിപ്പിച്ചിരുന്നു.) അങ്ങനെയിരിക്കുമ്പോള്‍ വളരെ അപ്രതീക്ഷിതമായിട്ടാണതു സംഭവിച്ചത്. '92 ജൂണ്‍ 27-ാം തീയതി ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. ഞാനുറങ്ങിയില്ല. അദ്ദേഹം കട്ടിലിലെഴുന്നേറ്റിരുന്നു. മൗനമായി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. എങ്കിലും ചിലപ്പോള്‍ ചില വാക്കുകള്‍ തെളിഞ്ഞു കേള്‍ക്കാമായിരുന്നു. ഭര്‍ത്താവ് യേശുവിനോടാണു പ്രാര്‍ത്ഥിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. എനിക്ക് മനസ്സു നിറഞ്ഞു സന്തോഷം കൊണ്ട് തുള്ളിച്ചാടണമെന്നു തോന്നി. എങ്കിലും ഞാന്‍ നിശബ്ദയായിക്കിടന്നു. കുറേനേരം പ്രാര്‍ത്ഥിച്ചിട്ട് ഒന്നും സംഭവിക്കാത്തതു പോലെ അദ്ദേഹം കിടന്നു. എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഞാനെഴുന്നേറ്റു പോയി, അടുത്ത മുറിയില്‍ ഞാന്‍ വച്ചു പ്രാര്‍ത്ഥിച്ചിരുന്ന കുരിശിന്‍റെ മുന്നിലേക്ക് മെഴുകുതിരികള്‍ കത്തിച്ച് മുട്ടുകുത്തി കര്‍ത്താവിനെ സ്തുതിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്‍റെ ജോലി നഷ്ടമായതും തുടര്‍ന്നനുഭവിച്ച ദാരിദ്ര്യവും കഷ്ടപ്പാടുകളും കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ചുണ്ടായ ആശങ്കയും എല്ലാം ഞാന്‍ മറന്നു. മതിമറന്നു ഞാന്‍ ദൈവത്തെ സ്തുതിച്ചു കൊണ്ടിരുന്നു. കുറെക്കഴിഞ്ഞപ്പോള്‍ അദ്ദേഹവും വന്നെന്‍റെ സമീപത്തു മുട്ടുകുത്തി. ഞങ്ങള്‍ കൈകള്‍ കോര്‍ത്തുപിടിച്ചു പ്രാര്‍ത്ഥിച്ചു. ഞങ്ങളുടെ കുടുംബത്തിലെ ആദ്യത്തെ കുടുംബപ്രാര്‍ത്ഥനയായിരിന്നു അത്. പിറ്റേദിവസം! എന്നും രാവിലെ 7-30-ന് കൃത്യമായി മദ്യശാലയിലേക്ക് പോയിരുന്ന അദ്ദേഹം വീടുവിട്ടു പോയില്ല. എന്താണ് പോകാത്തതെന്നു ഞാന്‍ ചോദിച്ചു. മറുപടിയൊന്നും പറഞ്ഞില്ല. വെറുതെ ചിരിച്ചതേയുള്ളൂ. ആറുമാസം കടന്നുപോയി അങ്ങനെയിരിക്കുമ്പോഴാണ്, പോട്ടയിലും ഡിവൈനിലും ആളുകളെ ധ്യാനത്തിനു കൊണ്ടുപോകുന്നത് ഒരു പ്രേഷിതവൃത്തിയായി ചെയ്തിരുന്ന 'അപ്പച്ചന്‍' എന്ന സഹോദരന്‍ വീട്ടില്‍ വരുന്നതും ഞങ്ങളെ നിര്‍ബന്ധിച്ച് ധ്യാനത്തിനു കൊണ്ടുപോകുന്നത്. ആദ്യമൊന്നും ഭര്‍ത്താവ് സമ്മതിച്ചില്ല. അവസാനം എന്‍റെ താത്പര്യത്തിന് മനസ്സില്ലാ മനസ്സോടെ വഴങ്ങിയാണ് അദ്ദേഹം ധ്യാനം കൂടിയത്. 1992 ഡിസംബര്‍ ആദ്യവാരത്തിലെ ധ്യാനം. ഇരുപത്തി നാലു വര്‍ഷമായി തുടരുന്ന ഒരു വലിയ പ്രേഷിത വേലയ്ക്കു വേണ്ടിയുള്ള വിളിയായിരുന്നു അത്. മനസ്സിലും കുടുംബത്തിലും പ്രാര്‍ത്ഥനയിലും മനസ്സു തുറന്ന പങ്കുവയ്പിലും ജീവിക്കുന്ന മാതൃകാ കുടുംബമായി മാറാന്‍ ഞങ്ങളെ ദൈവം അനുവദിച്ചു. ഭൗതിക നേട്ടങ്ങള്‍ എടുത്തു പറയുന്നത് ഒരു വില കുറഞ്ഞ നടപടിയായേക്കാം. എങ്കിലും ഞങ്ങളുടെ ജീവിതത്തില്‍ പെട്ടെന്നുണ്ടായ മാറ്റങ്ങള്‍ അവിശ്വസനീയമാം വിധം അത്ഭുതകരമാണ്. ധ്യാനത്തിനു മുമ്പ് ഇഴഞ്ഞും വലിഞ്ഞും മുന്നോട്ടു നീങ്ങിയിരുന്ന എന്‍റെ ഇന്‍ഷുറന്‍സ് ഏജന്‍സി പെട്ടെന്ന്‍ അഭിവൃദ്ധി പ്രാപിച്ചു. മൂത്ത മകള്‍ റാണിയ്ക്കു ബി.എസ്.സി.നേഴ്സിംഗിന് മെറിറ്റടിസ്ഥാനത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ തന്നെ അഡ്മിഷന്‍ കിട്ടി. എന്‍ട്രന്‍സ് പരീക്ഷയില്‍ അവള്‍ പിന്തള്ളപ്പെട്ടു പോയിരുന്നതാണ്. അത്ഭുതകരമായി ഗവണ്മെന്‍റ് നിഷ്കൃഷ്ടമായ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതു കൊണ്ടു മാത്രമാണ് അവള്‍ക്ക് കിട്ടിയത്. അവളുടെ കോഴ്സ് 97 ജനുവരിയില്‍ പൂര്‍ത്തിയായി. രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ അവള്‍ക്ക് ജോലിയും കിട്ടി. '99-ല്‍ അവളുടെ വിവാഹം നടന്നു. ചെറു പ്രായത്തില്‍ തന്നെ ആത്മീയ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന വിശ്വാസിയായ ഒരു യുവാവ്, ജീവിതം കര്‍ത്താവിന്‍റെ സ്തുതിഗീതങ്ങള്‍ക്കായി ഉഴിഞ്ഞുവച്ച ഗായകന്‍, സംഗീത സംവിധായകന്‍, പോരെങ്കില്‍ ദുബായില്‍ റേഡിയോ സ്റ്റേഷനില്‍ ജോലിയും കര്‍ത്താവിന്‍റെ അത്ഭുതകരമായ പരിപാലനയില്‍ വളരെ അനായാസമായി ആ വിവാഹം നടന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മകളും ദുബായിലേക്ക് പറന്നു. അവിടെ മികച്ച ജോലിയും കിട്ടി. ആറു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഞാന്‍ രണ്ടു കുട്ടികളുടെ മുത്തശ്ശിയായി. ഇപ്പോള്‍ മകളും മരുമകനും കൂടുതല്‍ നല്ല ജോലി ലഭിച്ച് അമേരിക്കയിലേക്കു പോകുന്നു. അവര്‍ രണ്ടുപേരും പൂര്‍ണ്ണമായി സമര്‍പ്പിതരാണ്. ഉപജീവനത്തിനുള്ള ജോലി ദൈവ മഹത്വത്തിനായി ചെയ്യുന്നവരാണ്. എവിടെപ്പോയാലും അവര്‍ സുരക്ഷിതരായിരിക്കും. രണ്ടാമത്തെ മകളും തൊഴിലധിഷ്ഠിത വിദ്യാഭ്യാസം തന്നെ പൂര്‍ത്തിയാക്കി, കേന്ദ്രഗവണ്മെന്‍റ് സ്ഥാപനത്തില്‍ അര്‍ഹതാ പരീക്ഷയില്‍ തോറ്റുപോയ അവള്‍ക്ക് ഞങ്ങളാരുമറിയാതെ ഒരു പ്രത്യേക പരിഗണനയില്‍ പ്രവേശനം നല്‍കപ്പെടുകയായിരുന്നു. അത്ഭുതകരമായി ഇന്ന് അവള്‍ ഒരു ജര്‍മ്മന്‍ കമ്പനിയില്‍ ജോലി നോക്കുന്നു. യഥാസമയം തന്നെ അവളുടെയും വിവാഹം കഴിഞ്ഞു. അവളെ വിവാഹം കഴിച്ചതും ഒരു സുവിശേഷ ഗായകന്‍ തന്നെ. അയാള്‍ ചലച്ചിത്രങ്ങളില്‍ സംഗീത സംവിധായകനായും പേരെടുത്തു കഴിഞ്ഞു (അറിയപ്പെടുന്ന സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫിനെ പറ്റിയാണ് ഓമന വിവരിക്കുന്നത്). ദൈവത്തില്‍ പൂര്‍ണ്ണമായി ആശ്രയിച്ച് അനുഗ്രഹം പ്രാപിച്ച മക്കള്‍! ആത്മീയ വേദികളില്‍ തന്നെ പ്രസിദ്ധരായ മരുമക്കള്‍! വചന പ്രഘോഷകനും ധ്യാനഗുരുവുമായ ഭര്‍ത്താവ്, വാര്‍ദ്ധക്യത്തിനു മുമ്പ് മധ്യവയസ്സില്‍ തന്നെ മൂന്നാം തലമുറയെ - കൊച്ചു മക്കളെ കാണാനുള്ള ഭാഗ്യം! പക്ഷെ എന്‍റെ ജീവിതത്തിലെ പ്രസക്തമായ സാക്ഷ്യം ഇതൊന്നുമല്ല. ഈ സൗഭാഗ്യങ്ങളൊക്കെ നേടുന്നതില്‍ ഞങ്ങളുടെ അധ്വാനം ലവലേശമില്ല. പ്രാര്‍ത്ഥനയൊഴികെ എല്ലാമെല്ലാം കര്‍ത്താവിന്‍റെ അനന്തമായ അളവില്ലാത്ത കൃപ മാത്രം. (അരവിന്ദാക്ഷ മേനോന്‍റെ ജീവിതസാക്ഷ്യം വായിക്കാൻ താഴെ click ചെയ്യുക) {{ഭാഗം 1: സത്യ ദൈവത്തെ തിരിച്ചറിയുക -> http://www.pravachakasabdam.com/index.php/site/news/792 }} {{ഭാഗം 2: ഹൈക്കൊടതിയുടെ ചീഫ്ജസ്റ്റിസ് ആയിരുന്ന ഒരു ബ്രാഹ്മണ പണ്ഡിതനിലൂടെ യേശുവിനെ തിരിച്ചറിഞ്ഞു -> http://www.pravachakasabdam.com/index.php/site/news/827 }} {{ഭാഗം 3: ഏതു മതത്തിൽ പെട്ടവനാകട്ടെ; യേശുവിനെ അറിയാതെ ആരും ദൈവത്തെ അറിയുന്നില്ല -> http://www.pravachakasabdam.com/index.php/site/news/855 }} {{ഭാഗം 4: കുടുംബത്തിലെ ഓരോ അംഗത്തെയും വ്യക്തിപരമായി രക്ഷിക്കുന്ന യേശു-> http://www.pravachakasabdam.com/index.php/site/news/904 }}
Image: /content_image/Mirror/Mirror-2016-04-28-08:59:04.jpg
Keywords: അരവിന്ദാക്ഷ മേനോന്‍

1209
Category: 6
Sub Category:
Heading: നഷ്ട്ടപ്പെട്ട് പോയതിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ദൈവം
Content: "ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: ഇതാ ഞാൻ തന്നെ എന്റെ ആടുകളെ അന്വേഷിച്ചു കണ്ടുപിടിക്കും" (എസെക്കിയേൽ 34:11). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍-23}# നമുക്കറിയാവുന്നത് പോലെ, യേശു തന്റെ പ്രബോധനങ്ങൾക്കിടയിൽ മിക്കപ്പോഴും ഉപമകൾ പറഞ്ഞിരുന്നു. സാധാരണക്കാരിൽ സാധാരണക്കാരായ കേൾവിക്കാർക്ക് താൻ പറയുന്നത് എളുപ്പത്തിൽ മനസിലാക്കുവാൻ വേണ്ടിയായിരുന്നു അവിടുന്നു ഉപമകളിലൂടെ സംസാരിച്ചത്. അതിനാല്‍ തന്നെ നല്ല ഇടയന്റെ ഉപമ അവർക്ക് സുപരിചിതമായിരുന്നു. ആട്ടിടയർ തങ്ങളുടെ ആടുകളെ മേയ്ക്കുവാനായി മേച്ചിൽ പുറങ്ങളിലേക്ക് കൊണ്ട് പോകുന്നു. എന്നിട്ട് ആ ഗ്രീഷ്മകാലം മുഴുവൻ ആടുകളോട് ഒത്ത് അവിടെ കഴിയുന്നു. ഒരു മേച്ചിൽ സ്ഥലത്ത് നിന്നും മറ്റു മേച്ചിൽ സ്ഥലങ്ങളിലേയ്ക്ക് അവർ പോയികൊണ്ടിരിക്കും. അപ്പോഴെല്ലാം ഒരാടുപോലും കൂട്ടം തെറ്റാതെയിരിക്കുവാനും വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പെടാതെയിരിക്കുവാനും അവര്‍ പ്രത്യേകം ശ്രദ്ധ വയ്ക്കുന്നു. തന്റെ സൃഷ്ട്ടിയായ മനുഷ്യന്‍ നന്മയുടെ വഴിയില്‍ നിന്നും കൂട്ടം തെറ്റാതിരിക്കുവാനും തിന്മയുടെ ആക്രമണങ്ങളില്‍ അകപ്പെട്ട് പോകാതിരിക്കുവാനും അവന്‍ സ്വയം ബലിയായി മാറി. ഒരു മനുഷ്യന്‍ പോലും തിന്മക്ക് കീഴ്പ്പെടുവാന്‍ അവിടുന്ന് ആഗ്രഹിക്കുന്നില്ല. എന്നിരിന്നാലും ദൈവം അവന് നല്കിയ വ്യക്തി സ്വാതന്ത്ര്യം മനുഷ്യന്‍ ദുര്‍വിനിയോഗം ചെയ്ത് പാപത്തിന് കീഴ്പ്പെട്ടു പോകുന്നത് അവിടുത്തെ ദുഃഖിപ്പിക്കുന്നു. ഇങ്ങനെ തിന്മയുടെ സ്വാധീനത്തില്‍ അകപ്പെട്ട് കഴിയുന്ന ഓരോ വ്യക്തിയുടെയും തിരിച്ച് വരവിനായി ദൈവം കാത്തിരിക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 9.5.79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/4?type=6 }}
Image: /content_image/Meditation/Meditation-2016-04-21-08:13:32.jpg
Keywords: തിന്മ

1210
Category: 9
Sub Category:
Heading: ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന ദമ്പതീ ധ്യാനം മെയ് 30 മുതൽ വെയിൽസിൽ.
Content: വൈവാഹിക കൂദാശാ കർമ്മങ്ങൾ പുനരർപ്പണം നടത്തി വീണ്ടും ആശീർവദിക്കുക വഴി സ്വന്തം ജീവിതാന്തസ്സിനോട് കൂടുതൽ ചേർന്നുനിൽക്കുവാൻ വരുന്ന അവധിക്കാലത്ത് വീണ്ടും സെഹിയോൻ യു കെ ടീം വെയിൽസിലെ കെഫൻലീ പാർക്കിൽ ദമ്പതീ ധ്യാനം നടത്തുന്നു. ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ മെയ് 30 മുതൽ ജൂൺ 2 വരെ നടക്കുന്ന ധ്യാനത്തിൽ കുടുംബജീവിതത്തിലെ വിവിധ തലങ്ങളെപ്പറ്റി, വൈദികർ, പ്രശസ്ത വചനപ്രഘോഷകർ, ഡോക്ടർമാർ, സൈക്കോളജിസ്റ്റ്, തുടങ്ങിയവരുടെ ക്ലാസുകൾ കൂടാതെ അനുഭവ സാക്ഷ്യങ്ങൾ, കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക ക്ലാസുകൾ എന്നിവയും ഉണ്ടായിരിക്കും. കുമ്പസാരം,സ്പിരിച്വൽ ഷെയറിംങ് എന്നിവയ്ക്കും സൗകര്യമുണ്ട്. സഭയുടെ അടിസ്ഥാനം കുടുംബം എന്ന സന്ദേശവുമായി യൂറോപ്യൻ സംസ്കാരം നമ്മുടെ കുടുംബബന്ധങ്ങളെ എപ്രകാരം സ്വാധീനിക്കുന്നു എന്ന തിരിച്ചറിവോടുകൂടി, കുടുംബ നവീകരണം ലക്ഷ്യമിട്ട് സെഹിയോൻ യു കെ നടത്തുന്ന ഏറെ അനുഗ്രഹീതമായ ഈ ദൈവീക ശുശ്രൂഷയിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ബുക്കിംഗിനായി www.sehionuk.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടുക. ടോമി- 07737935424. ബെർളി- 07825750356. അഡ്രസ്സ്. കെഫൻലീ പാർക്ക്. മിഡ് വെയിൽസ്. SY 16 4AJ. {{ബുക്കിംഗിനായി ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.sehionuk.org/register/ }}
Image: /content_image/Events/Events-2016-04-21-10:42:01.jpg