Contents

Displaying 1101-1110 of 24928 results.
Content: 1243
Category: 6
Sub Category:
Heading: പീഡനങ്ങളെയും പ്രതിസന്ധികളെയും സന്തോഷപൂര്‍വ്വം സ്വീകരിച്ചു കൊണ്ട് മുന്നേറുന്ന ക്രിസ്തീയ വിശ്വാസം
Content: "മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളന്‍ വരുന്നത്. ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ്" (യോഹ 10:10). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍ 26}# ക്രിസ്തുവിനെ ഏറ്റുപറയുന്നവരെ വധശിക്ഷയ്ക്ക് വിധിക്കപെട്ടിരുന്ന കാലങ്ങളില്‍ പോലും, ഭൂഗർഭകല്ലറകളിൽ പ്രാർത്ഥനയ്ക്കും ദിവ്യബലിക്കുമായി അനേകര്‍ സമ്മേളിച്ചിരിന്നു. യേശുവിനെ നല്ലിടയനായി ചിത്രീകരിക്കുന്ന ആദിമ കലാസൃഷ്ടികളിൽ അത് ഭൂഗർഭ ഗുഹയിലും മറ്റ് സ്ഥലങ്ങളിലും എവിടെയായിരുന്നാലും ആ ചിത്രങ്ങളിൽ പ്രതിബിംബിച്ചിരുന്ന വിശ്വാസം വളരെ ആഴമുള്ളതായിരിന്നുവെന്ന് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സഭയുടെ വളര്‍ച്ച കാലഘട്ടത്തിന്റെ ആരംഭത്തില്‍ തന്നെ റോമിലെ ഭൂഗർഭകല്ലറകളും അറകളും പുരാതന സാമ്രാജ്യങ്ങളും ക്രിസ്തുവിനെ ഏറ്റു പറയുന്ന സ്ഥലങ്ങളായി മാറി. നല്ലിടയന്‍ തന്റെ അജഗണത്തോട് കാണിച്ച അവര്‍ണ്ണനീയമായ സ്നേഹം പോലെ, ഇന്ന്‍ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി ജീവന്‍ ബലിയായി നല്കാന്‍ തയാറായി നില്‍ക്കുന്ന അനേകരെ കാണാന്‍ സാധിയ്ക്കും. രണ്ടായിരം വര്‍ഷങ്ങള്‍ മുന്‍പ് കാല്‍വരിയിലെ യേശുവിന്റെ ബലികഴിഞ്ഞിട്ടും ക്രിസ്തുവിന്റെ ശക്തി അനേകരെ സ്വാധീനിക്കുന്നുണ്ടെന്നുള്ള തെളിവാണ് ഇത് സൂചിപ്പിക്കുന്നത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 9.5.79). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/4?type=6 }}
Image: /content_image/Meditation/Meditation-2016-04-25-13:35:43.jpg
Keywords: രക്തസാക്ഷിത്വം
Content: 1244
Category: 1
Sub Category:
Heading: സ്നേഹത്തിനും സന്തോഷത്തിനുമായി മൊബൈൽ ആപ്പുകളൊന്നുമില്ല: ഫ്രാൻസിസ് മാർപാപ്പ
Content: ഇഷ്ടപ്പെട്ട വസ്തുക്കൾ സ്വന്തമാക്കുന്നതും ഇഷ്ടപ്പെട്ട പ്രവർത്തികൾ ചെയ്യുന്നതും നമ്മെ സന്തോഷിപ്പിക്കുമെങ്കിലും അവ നമുക്ക് സ്വാതന്ത്രൃം നൽകുന്നില്ല എന്ന് ഫ്രാൻസിസ് മാർപാപ്പ. ഞായറാഴ്ച്ച നടന്ന, ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ജൂബിലി സമ്മേളനത്തിലാണ് അദ്ദേഹം കൗമാരക്കാരെ ഇപ്രകാരം ഉപദേശിച്ചത്. "യേശുവിനോടുള്ള സ്നേഹത്തിലാണ് യഥാർത്ഥ സ്വാതന്ത്യവും യഥാർത്ഥ സന്തോഷവും നമുക്ക് കണ്ടെത്താനാവുക, നിങ്ങളുടെ സന്തോഷം വിലമതിക്കാനാവാത്തതാണ്." സെന്റ് പീറ്റേർസ് സ്ക്വയറിലെ ദിവ്യബലിവേളയിൽ പിതാവ് പറഞ്ഞു. "അത് വാങ്ങാനാവില്ല. അത് നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാനുള്ള ഒരു ആപ്ലിക്കേഷൻ അല്ല." "സ്നേഹവും സന്തോഷവും ദൈവത്തിന്റെ വരദാനമാണ്.- തുറന്ന മനസ്സുള്ളവർക്ക് ലഭിക്കുന്ന വരദാനം. നിങ്ങളുടെ വലിയ സ്വപ്നങ്ങളുടെ പൂർത്തീകരണത്തിലേക്ക് നയിക്കുന്ന പ്രവർത്തിയാണ് സ്നേഹം." "സിനിമയിലെ യഥാർത്ഥമല്ലാത്ത കഥാപാത്രങ്ങളുടെ ലോകം, ഏറ്റവും പുതിയ ഫാഷന്റെ ലോകം എന്നിവയെല്ലാമാണ് സന്തോഷം നൽകുന്നത് എന്നുള്ള ചിലരുടെ പ്രചാരണം നിങ്ങൾ വിശ്വസിക്കരുത്. ചുറ്റും കാണുന്നതെല്ലാം വാരിക്കൂട്ടി സ്വന്തമാക്കുന്നതിലാണ് സന്തോഷം എന്നു ചിലർ പ്രചരിപ്പിക്കുന്നതും നിങ്ങൾ വിശ്വസിക്കരുത്. " സെന്റ് പീറ്റേർസ് സ്ക്വയറിൽ തടിച്ചുകൂടിയ 90000-ൽ അധികം വരുന്ന ജനക്കൂട്ടത്തിലെ ബാലകരെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു, "യേശുവിന്റെ സുഹൃത്തായ നിങ്ങൾ ഒരിക്കലും ഒറ്റയ്ക്കല്ല. യേശു എപ്പോഴും നിങ്ങളുടെ കൂടെയുണ്ട്. ചില സന്ദർഭങ്ങളിലെങ്കിലും നിങ്ങൾ യേശുവിനെ വിട്ടു പോകാറുണ്ട് പക്ഷേ, യേശു നിങ്ങളെ ഒരിക്കലും വിട്ടു പോകുന്നില്ല." നമ്മുടെ ജീവിതത്തിൽ ആരും നമ്മെ സ്നേഹിക്കുന്നില്ല എന്ന തോന്നൽ നമ്മുടെ വളർച്ച മുരടിപ്പിക്കുന്ന ഒരു ചിന്തയാണ് . "പക്ഷേ, ദൈവം നമ്മോടു കൂടെയുണ്ട് ; എല്ലാ കാര്യങ്ങളും നമ്മൾ ദൈവത്തെ ഏൽപ്പിച്ചു കൊടുക്കുകയേ വേണ്ടു, ശരിയായ വഴിയിലൂടെ ദൈവം നമ്മെ കൈ പിടിച്ചു നടത്തും. ആ വിശ്വാസത്തോടെ നിങ്ങൾ ജീവിതത്തെ അഭിമുലീകരിക്കുക. ആദ്യത്തെ അപ്പോസ്തലന്മാരെപ്പോലെ നിങ്ങളും തന്നെ അനുഗമിക്കണമെന്ന് യേശു ആഗ്രഹിക്കുന്നു." കരുണയുടെ വർഷത്തിന്റെ ഒരു പ്രത്യേക ദൗത്യമായാണ് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ജൂബിലി സംഘടിപ്പിച്ചിരിക്കുന്നത്. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പരിപാടി ശനിയാഴ്ച്ചയാണ് തുടങ്ങിയത്. ഒരവസരത്തിൽ പിതാവ് തന്നെ കുമ്പസാരക്കൂട്ടിൽ കുമ്പസാരകനായി ഇരിക്കുകയുണ്ടായി. ഒളിമ്പിക് സ്റ്റേഡിയത്തിൽ യുവജനങ്ങൾ നടത്തിയ റാലി പരിപാടികളിലെ ഒരു പ്രധാന ഇനമായിരുന്നു. "ക്രൈസ്തവരുടെ തിരിച്ചറിയൽ രേഖയാണ് സ്നേഹം", അദ്ദേഹം തുടർന്ന് പറഞ്ഞു. "ആ രേഖ നഷ്ടപ്പെട്ടാൽ ക്രിസ്തുവിന്റെ അനുയായി എന്ന ഐഡന്റിറ്റി നമുക്ക് നഷ്ടപ്പെടുന്നു. യേശുവിന്റെ യഥാർത്ഥ അനുയായികൾ യഥാർത്ഥത്തിലുള്ള സ്നേഹപ്രവർത്തികൾ ചെയ്യുന്നവരാണ്. അവരുടെ ജീവിതശൈലി സ്നേഹത്തിന്റേതായിരിക്കും. സ്നേഹത്തിന്റെ പ്രവർത്തികളില്ലാതെ സ്നേഹം പ്രസംഗിച്ചു നടക്കുന്നവർ TV സീരിയലുകളിലെ കഥാപാത്രങ്ങളെ പോലെയാണ്. അവരുടെ സ്നേഹം ലോകത്തിന്റെ മുമ്പിലുള്ള വെറും അഭിനയം മാത്രമാണ്. ത്യാഗമുള്ളിടത്താണ് സ്നേഹമുള്ളത്. മാതാപിതാക്കൾ അവരുടെ പല കാര്യങ്ങളും വേണ്ടെന്നു വച്ച് മക്കളുടെ കാര്യങ്ങൾ നടത്തി കൊടുക്കുന്നു. അത് സ്നേഹമാണ്. ഈ ജൂബിലിയുടെ സംഘാടകർ അവരുടെ സമയം സ്വന്തം കാര്യങ്ങൾക്കുപയോഗിക്കാതെ ഈ ജൂബിലി സംഘടിപ്പിക്കുവാൻ ഉപയോഗിക്കുന്നു. ആ ത്യാഗവും സ്നേഹമാണ്. സ്നേഹമെന്നാൽ കൊടുക്കലാണ് - വസ്തുക്കളായാലും സമയമായാലും സ്വന്തം കഴിവുകളായാലും അവ നമ്മൾ കൊടുക്കാൻ തയ്യാറാകുന്നത് സ്നേഹമുള്ളതുകൊണ്ടാണ്. ദൈവത്തിന്റെ സ്വരത്തിനു വേണ്ടി നമ്മൾ കാതോർത്തു നിന്നാൽ സ്നേഹത്തിന്റെ രഹസ്യം ദൈവം നമുക്ക് വെളിപ്പെടുത്തി തരും. അത് മറ്റുള്ളവരെ പരിചരിക്കലാണ്, ബഹുമാനിക്കലാണ്; അവരെ സംരക്ഷിക്കലാണ്; അവർക്കു വേണ്ടി കാത്തു നിൽക്കലാണ്. വിശ്വാസത്തിലൂടെ, മാപ്പു നൽകുന്നതിലൂടെ, സ്നേഹം വളരുന്നു. സ്നേഹത്തിന് വിഘാതമായ കാര്യങ്ങളുണ്ടാകുമ്പോൾ ക്രൂശിതനായ യേശുവിനെ ഓർക്കുക. നിങ്ങൾ വീഴുകയാണെങ്കിൽ അവിടുന്ന് നിങ്ങളെ താങ്ങി കൊള്ളും. നമ്മൾ പാപികളായതുകൊണ്ട് നമ്മൾ പല തവണ വീണേക്കാം. പക്ഷേ, അപ്പോഴെല്ലാം ദൈവം നമ്മെ കൈ പിടിച്ചെഴുന്നേൽപ്പിക്കും എന്ന് വിശ്വസിക്കുക." പിന്നീട് പിതാവ് സ്വാതന്ത്യത്തിനു വേണ്ടിയുള്ള യുവജനങ്ങളുടെ തീവ്രമായ ആഗ്രഹത്തെ പറ്റി സംസാരിച്ചു. "ആഗ്രഹിക്കുന്നതെല്ലാം ചെയ്യാനുള്ള ലൈസൻസല്ല സ്വാതന്ത്രൃം. നമ്മുടെ പ്രവർത്തനങ്ങളുടെ മേൽ നമുക്ക് സ്വാതന്ത്യമുണ്ട്. ചെയ്യുന്നത് നന്മയായിരിക്കണം എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്യം ദൈവം തന്നിരിക്കുന്നു. നന്മയും തിന്മയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രൃം ദൈവം നമുക്ക് തന്നിരിക്കുന്നു. നമ്മുടെ ജീവിത മാർഗ്ഗം നന്മയിലൂടെയാണോ തിന്മയിലൂടെയാണോ എന്ന് നമുക്ക് തീരുമാനിക്കാം. നന്മയുടെ പാതയിൽ യേശു എന്നും നമ്മോടൊപ്പമുണ്ടാകും." ദൈവം നൽകുന്ന അനുഗ്രഹങ്ങൾ കഠിനാദ്ധ്വാനത്തിലൂടെ പൂർണ്ണതയിലെത്തിക്കാൻ അദ്ദേഹം യുവജനങ്ങളെ ഉപദേശിച്ചു. "നിത്യവുമുള്ള അഭ്യാസത്തിലൂടെ ചിലർ ചാമ്പ്യന്മാരാകുന്നതു പോലെ തുടർച്ചയായ പ്രവർത്തനത്തിലൂടെ നിങ്ങൾക്കെല്ലാം ജീവിതത്തിലെ ചാമ്പ്യന്മാരാകാൻ കഴിയും," അദ്ദേഹം പറഞ്ഞു. "ജൂബിലിയുടെ ആഘോഷത്തിൽ പങ്കെടുത്ത നിങ്ങളെല്ലാം ഇനി ക്രൈസ്തവൻറെ സ്നേഹമെന്ന തിരിച്ചറിയൽ കാർഡുമായി വീട്ടിലേക്ക് മടങ്ങുക. അത് നിങ്ങളുടെ ജീവിതത്തിൽ പ്രകാശം നിറയ്ക്കും", പ്രസംഗം ഉപസംഹരിച്ചു കൊണ്ട് പിതാവ് പറഞ്ഞു.
Image: /content_image/News/News-2016-04-26-02:23:56.jpg
Keywords:
Content: 1245
Category: 18
Sub Category:
Heading: കിഴക്കുംഭാഗം പള്ളിയില്‍ സംയുക്തവാര്‍ഷികം നടത്തി.
Content: കാലടി: കിഴക്കുംഭാഗം ഉണ്ണിമിശിഹാ പള്ളിയില്‍ കുടുംബയൂണിറ്റുകളുടെയും മതബോധന കേന്ദ്രത്തിന്റെയും സംയുക്തവാര്‍ഷികം ആഘോഷിച്ചു. ഫൊറോന മതബോധന ഡയറക്ടര്‍ ഫാ. ജോമോന്‍ ശങ്കുരിയ്ക്കല്‍ ദിവ്യബലിയില്‍ കാര്‍മികത്വം വഹിച്ചു. പൊതുസമ്മേളനം സിഎംസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഡോ. പ്രസന്ന ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സെബാസ്റ്റ്യന്‍ പൈനാടത്ത് അധ്യക്ഷത വഹിച്ചു. ഫാ. ജോമോന്‍ ശങ്കുരിയ്ക്കല്‍, സിസ്റ്റര്‍ ദീപ, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത്, കൈക്കാരന്മാരായ ജോണ്‍സണ്‍ നരികുളം, ഡേവിസ് ഉതുപ്പാന്‍, ഫാമിലി യൂണിയന്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഷാജന്‍ മാത്യു, സെക്രട്ടറി മിനി പോള്‍, മതബോധനകേന്ദ്രം പ്രധാനധ്യാപിക കൊച്ചുറാണി സാജന്‍, സെക്രട്ടറി അമല്‍ വില്‍സന്‍ എന്നിവര്‍ പ്രസംഗിച്ചു. കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.
Image: /content_image/India/India-2016-04-26-02:29:29.jpg
Keywords:
Content: 1246
Category: 18
Sub Category:
Heading: സമൂഹ നന്മയ്ക്ക് നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനമുണ്ടാകണം: ഫാ. ആന്റണി കുഴിവേലില്‍, കെ.എല്‍.സി.എ കര്‍മ്മപദ്ധതി പ്രകാശനം ചെയ്തു
Content: കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ എഴുപുന്ന യൂണിറ്റിന്റെ 2016ലെ കര്‍മ്മപദ്ധതി കൊച്ചി രൂപത ഡയറക്ടര്‍ ഫാ.ആന്റണി കുഴിവേലില്‍ പ്രകാശനം ചെയ്തു. സമൂഹ നന്മയ്ക്ക് നിസ്വാര്‍ത്ഥമായ പ്രവര്‍ത്തകരും പ്രവര്‍ത്തനവും ഉണ്ടാവണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റുള്ളവരെ അംഗീകരിക്കുവാനും അഭിനന്ദിക്കുവാനും തയ്യാറാവുന്ന ശക്തമായ നേതൃത്വമാണ് സമുദായ പുരോഗതിക്ക് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. കാരുണ്യവര്‍ഷത്തോടനുബന്ധിച്ച് ആക്രിസാധനങ്ങള്‍ ശേഖരിച്ച് അതില്‍ നിന്നുള്ള വരുമാനം അശരണരായ രോഗികള്‍ക്ക് നല്‍കുന്ന കാരുണ്യഹസ്തം പരിപാടി ഫാ. സനീഷ് പുളിക്കപ്പറമ്പില്‍ കെ.എല്‍.സി.എ കൊച്ചി രൂപത സെക്രട്ടറി ബാബു കാളിപ്പറമ്പിലിന് നല്‍കി കൊണ്ട് ഉദ്ഘാടനം ചെയ്തു. കെ.എല്‍.സി.എ എഴുപുന്ന പ്രസിഡന്റ് തോമസ് ബാബു അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ.സേവ്യര്‍ ഒരപ്പന ആമുഖ പ്രഭാഷണം നടത്തി. ലാറ്റിന്‍ കാത്തലിക് യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സോണി പവേലില്‍, കെ.സി.വൈ.എം കൊച്ചി രൂപത പ്രസിഡന്റ് സെല്‍ബന്‍ സേവ്യര്‍, എഴുപുന്ന പഞ്ചായത്ത് അംഗം ജൂലി തോമസ്, കെ.എല്‍.സി.എ എഴുപുന്ന സെക്രട്ടറി ജോളി പവേലില്‍, സാബു കെ.ജെ, റോബര്‍ട്ട് കിങ്കരംതറ, ആദര്‍ശ് ജോയി എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2016-04-26-03:12:11.jpg
Keywords:
Content: 1247
Category: 1
Sub Category:
Heading: സ്പെയിനിലെ ആഭ്യന്തര യുദ്ധത്തിന്റെ ഇരകളായ 5 രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു
Content: സ്പെയിനിലെ ആഭ്യന്തര യുദ്ധത്തിന്റെ ഇരകളായ ഫാദര്‍ വലെന്‍ന്റിന്‍ പലെന്‍സിയായേയും (1871-1937), നാല് സഹചാരികളേയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. "വിശ്വാസത്തിനു വേണ്ടിയുള്ള പീഡനങ്ങൾ തിരുസഭയുടെ അനുദിന ആഹാരമാണ്” എന്ന് ഇക്കഴിഞ്ഞ ഏപ്രില്‍ 23-ന് സ്പെയിനിലെ ബുര്‍ഗോസ് കത്തീഡ്രലിൽ വച്ച് ഈ 5 രക്തസാക്ഷികളെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച ചടങ്ങിലെ വിശുദ്ധ കുര്‍ബ്ബാനക്കിടക്ക്, അദ്ധ്യക്ഷനായിരുന്ന കര്‍ദ്ദിനാള്‍ ആഞ്ചലോ അമാട്ടോ പറഞ്ഞു. വിശുദ്ധീകരണ നടപടികള്‍ നിര്‍വഹിക്കുന്ന സമിതിയുടെ തലവനാണ് കര്‍ദ്ദിനാള്‍ ആഞ്ചലോ അമാട്ടോ. ഒരു രൂപതാ പുരോഹിതനായിരുന്ന ഫാദര്‍ വലെന്‍ന്റിന്‍ പലെന്‍സിയാ, തന്റെ പൗരോഹിത്യം ദരിദ്രരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിച്ചു. സ്പാനിഷ് ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ, അദ്ദേഹം വിശുദ്ധ കുർബ്ബാനയും മറ്റ് ആരാധനകളും വളരെ രഹസ്യമായാണ് നടത്തിയിരുന്നത്. 1937 ജനുവരി ജനുവരി 15ന് ഫാദര്‍ വലെന്‍ന്റിന്‍ പലെന്‍സിയായും, അദ്ദേഹത്തിന്റെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചിരുന്ന അത്മായ യുവാക്കളായ ഡൊണാട്ടോ റോഡ്രിഗസ്, ജര്‍മ്മന്‍ ഗാര്‍ഷ്യ, സക്കറിയാസ് കുയെസ്റ്റാ കാംപോ, എമീലിയോ ഹുയിദോബ്രോ കൊറാലെസ് എന്നിവരും, തങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ റൂയിലോബോയില്‍ വെച്ച് വെടിയേറ്റ് മരണപ്പെടുകയുണ്ടായി. ഏപ്രില്‍ 24ന് റെജീനാ കൊയേലി അഭിസംബോധനയില്‍, ഫ്രാന്‍സിസ് പാപ്പാ ഇവരെ പ്രത്യേകം ഓർമ്മിക്കുകയുണ്ടായി. ഈ രക്തസാക്ഷികള്‍ “സ്പാനിഷ് ആഭ്യന്തര യുദ്ധത്തില്‍ തങ്ങളുടെ വിശ്വാസത്തിനുവേണ്ടിയായിരുന്നു കൊല്ലപ്പെട്ടത്” എന്ന കാര്യം പരാമര്‍ശിച്ചുകൊണ്ട് പാപ്പാ പറഞ്ഞു “ഈ ധീരരായ സാക്ഷികള്‍ക്ക് വേണ്ടി നമുക്ക് ദൈവത്തെ സ്തുതിക്കാം, വിവിധ അക്രമങ്ങളില്‍ നിന്നും ലോകത്തെ മുഴുവന്‍ മോചിപ്പിക്കുവാന്‍ വേണ്ടി ഇവരുടെ മാദ്ധ്യസ്ഥം നമുക്ക് അപേക്ഷിക്കുകയും ചെയ്യാം”
Image: /content_image/News/News-2016-04-26-05:38:51.JPG
Keywords:
Content: 1248
Category: 1
Sub Category:
Heading: വെല്ലെട്രി ജെയിലിലെ തടവുകാര്‍ക്ക് ഫ്രാന്‍സിസ് മാർപാപ്പ എഴുതിയ കത്ത് പ്രതീക്ഷ നഷ്ടപ്പെട്ടവർക്കുള്ള കരുണയുടെ സന്ദേശമായി മാറി
Content: റോമില്‍ നിന്നും അധികം ദൂരത്തല്ലാത്ത, ഇറ്റാലിയന്‍ നഗരമായ വെല്ലെട്രിയിലെ ജെയിലില്‍ കഴിയുന്ന തടവ്പുള്ളികള്‍ക്കായി ഫ്രാന്‍സിസ് പാപ്പാ ഈയിടെ ഒരു കത്തെഴുതുകയുണ്ടായി. ഈ വര്‍ഷാരംഭത്തില്‍ ഈ ജെയിലില്‍ കഴിയുന്നവര്‍, ഇവിടെ ഒരു പ്രേഷിത സന്ദര്‍ശനത്തിനെത്തിയ അല്‍ബാനോയിലെ മെത്രാനായ മാര്‍സെല്ലോ സെമെരാരോയുടെ കൈവശം പരിശുദ്ധ പിതാവിനായി ഒരു കത്ത് ഏല്‍പ്പിച്ചിരുന്നു. അതിനുള്ള മറുപടിയായിട്ടാണ് മാർപാപ്പ ഈ കത്തെഴുതിയത്. തന്റെ മറുപടിയില്‍, തന്നെ കുറിച്ചോര്‍ത്തതിന് അദ്ദേഹം അവര്‍ക്ക് നന്ദി പ്രകാശിപ്പിക്കുകയുണ്ടായി. മാത്രമല്ല അവരും അവരെപ്പോലെ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ ജയിലിൽ കഴിയുന്ന മറ്റുള്ളവരും പലപ്പോഴും തന്റെ ചിന്തയില്‍ വരാറുണ്ടെന്ന് പാപ്പാ പറയുന്നു. തന്റെ അപ്പസ്തോലിക യാത്രകളില്‍ താന്‍ പോകുന്നയിടങ്ങളിലെ ജെയിലുകള്‍ സന്ദര്‍ശിക്കുവാന്‍ മിക്കപ്പോഴും താന്‍ ശ്രമിക്കുമായിരുന്നുവെന്ന കാര്യം അദ്ദേഹം തന്റെ കത്തിൽ പരാമര്‍ശിച്ചു. ഈ കാരുണ്യവര്‍ഷത്തില്‍ തടവ് പുള്ളികള്‍ക്കും ജൂബിലീ വര്‍ഷമാണെന്ന കാര്യം പാപ്പാ അറിയിച്ചു, മാത്രമല്ല, താന്‍ എല്ലാ തടവുകാരോടും ആത്മീയമായും, പരസ്പര പ്രാര്‍ത്ഥനകളിലൂടെയും സംവദിക്കുമെന്നും അദ്ദേഹം അവര്‍ക്ക് ഉറപ്പ് കൊടുത്തു. തടവില്‍ കഴിയുന്നവര്‍ “കാലം തങ്ങളുടെ മുന്‍പില്‍ നിന്നുപോയെന്നും, ഇത് ഒരിക്കലും അവസാനിക്കുകയില്ല" എന്നൊക്കെയുള്ള തോന്നലുകള്‍ ഉളവാക്കുന്ന അനുഭവങ്ങളിലൂടെയാണ് ജീവിക്കുന്നതെന്ന്” എഴുതികൊണ്ട് ഫ്രാന്‍സിസ് പാപ്പാ അവരോടുള്ള തന്റെ സഹതാപം പ്രകടിപ്പിച്ചു. പക്ഷേ, അദ്ദേഹം തുടര്‍ന്നു “കാലത്തിന്റെ ഗണന കണക്കാക്കുന്നത് ഘടികാരം കൊണ്ട് മാത്രമല്ല” മറിച്ച്, “കാലത്തിന്റെ ശരിയായ ഗണന എന്ന് പറയുന്നത് പ്രതീക്ഷയേയാണ്.” തടവില്‍ കഴിയുന്ന എല്ലാവരും തങ്ങളുടെ ജീവിതത്തില്‍ “എപ്പോഴും വിശ്വാസത്താല്‍ തിളങ്ങുന്ന പ്രതീക്ഷയുടെ കൈത്തിരി കെടാതെ സൂക്ഷിക്കണം” എന്നാണ് തന്റെ ആഗ്രഹമെന്ന് പാപ്പാ അറിയിച്ചു. “എപ്പോഴും ദൈവം നിന്നെ വ്യക്തിപരമായി സ്നേഹിക്കുന്നുണ്ടെന്ന് ഉറപ്പിക്കുക,” അദ്ദേഹം അവര്‍ക്ക് എഴുതി. ഒരിക്കലും കഴിഞ്ഞകാല ജീവിതത്തെക്കുറിച്ചുള്ള ചിന്തകളുടെ തടവറയിൽ കഴിയരുതെന്നു പാപ്പാ ഓര്‍മ്മിപ്പിച്ചു. അതിനു പകരം, “വിശ്വാസത്തിന്റേയും, കാരുണ്യത്തിന്റേയും പുരോഗതിയിലേക്കുള്ള ഒരു യാത്രയായി കഴിഞ്ഞകാലത്തെ മാറ്റുകയാണ് വേണ്ടത്" എന്ന് പറഞ്ഞുകൊണ്ട് പാപ്പാ അവര്‍ക്ക് പ്രചോദനം നല്‍കി. “നിങ്ങളുടെ അനുഭവത്തിലൂടെ നിങ്ങളെ തിളക്കമുള്ളവരാക്കി തീര്‍ക്കുവാന്‍ ദൈവത്തിനു അവസരം കൊടുക്കുക” ചരിത്രത്തിലുടനീളമുള്ള നിരവധി വിശുദ്ധര്‍ ‘ദിവ്യത്വം കൈവരിച്ചത് പരുക്കനും, കഠിനമായ സാഹചര്യങ്ങളെ നേരിട്ടുകൊണ്ടാണ്’ എന്നകാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് അദ്ദേഹം തുടര്‍ന്നു “യേശുവിനൊപ്പം, ഇതെല്ലാം സാദ്ധ്യമാണ്.”
Image: /content_image/News/News-2016-04-26-06:18:21.jpg
Keywords:
Content: 1249
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തെ കഠിന യാതനകളുടെ അവസാനം
Content: “ദൈവരാജ്യത്തിന് വേണ്ടിയാണല്ലോ നിങ്ങള്‍ കഷ്ടപ്പാടുകള്‍ സഹിക്കുന്നത്; ആ ദൈവരാജ്യത്തിന് നിങ്ങള്‍ അര്‍ഹാരാക്കപ്പെടണമെന്ന ദൈവത്തിന്റെ നീതിപൂര്‍വ്വകമായ നിശ്ചയത്തിനുള്ള തെളിവാണിവയെല്ലാം” (2 തെസ്സലോനിക്ക 1:5). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍-26}# ഒരു ദിവസം വിശുദ്ധ മേരി മഗ്ദലെന്‍ ഡി പാസ്യ്ക്കു ഒരു ദര്‍ശനമുണ്ടായി. ശുദ്ധീകരണസ്ഥലത്ത് അവളുടെ സഹോദരന്‍ അനുഭവിക്കുന്ന സഹനങ്ങളായിരിന്നു ആ ദര്‍ശനത്തില്‍ അവള്‍ കണ്ടത്. അവള്‍ ഏറെ ദുഃഖിതയായി. അവളുടെ സഹോദരന്‍ താരതമ്യേനെ നല്ല ജീവിതം നയിച്ചിരുന്നെങ്കിലും, ജീവിതത്തിലെ ചില പാപങ്ങള്‍ക്ക് മോചനം ലഭിക്കുവാന്‍ മാത്രം പര്യാപതമായിരുന്നവയല്ല. മേരിയ്ക്കു ലഭിച്ച ഈ ദര്‍ശനത്തിന്റെ ആഘാതത്തില്‍ അവള്‍ തന്റെ മഠത്തിലെ മദറിന്റെ അടുത്തു ചെന്ന്‍ പറഞ്ഞു : "എന്റെ പ്രിയപ്പെട്ട അമ്മേ, ശുദ്ധീകരണസ്ഥലത്തെ യാതനകള്‍ എത്ര ഭയങ്കരമാണ്! ഞാന്‍ ഇതില്‍ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. പക്ഷേ, അവയെ ക്രൂരമെന്ന് വിശേഷിപ്പിക്കുവാന്‍ എനിക്ക് സാധിക്കുകയില്ല; കാരണം സ്വര്‍ഗ്ഗീയ നിത്യാനന്ദത്തിലേക്ക് നയിക്കുന്ന ഈ സഹനങ്ങള്‍ ഫലദായകമാണെന്ന് എനിക്കു ഉറപ്പുണ്ട്". #{red->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്ത് “വേദനയില്ലാതെ, മറ്റൊന്നും നേടുവാന്‍ കഴിയുകയില്ല” എന്നത് ഓര്‍മ്മിക്കുക. പക്ഷേ ഈ വേദനകള്‍ സ്വര്‍ഗീയ നിത്യാനന്ദത്തിലേക്ക് പ്രവേശിക്കാന്‍ കാരണമാകും. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/4?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-04-26-06:57:12.jpg
Keywords: നിത്യാനന്ദ
Content: 1250
Category: 1
Sub Category:
Heading: "തിരുസഭ, പൗരോഹിത്യത്തിന്റേയോ അധികാര ശ്രേണിയിലിരിക്കുന്നവരുടേയോ സ്വത്തല്ല", അത്മായ സുവിശേഷവല്‍ക്കരണത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ
Content: തിരുസഭ, പൗരോഹിത്യത്തിന്റേയോ അധികാര ശ്രേണിയിലിരിക്കുന്നവരുടേയോ സ്വത്തല്ല എന്നും, അത്മായ സുവിശേഷ വല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത് എന്നും പ്രത്യേകം എടുത്തു പറഞ്ഞുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ. മാര്‍ച്ച് 19ന് ലാറ്റിന്‍ അമേരിക്കയിലെ പൊന്തിഫിക്കല്‍ കമ്മീഷന് അയച്ച മാർപാപ്പയുടെ ഈ സന്ദേശം ഏപ്രില്‍ 26നാണ് വത്തിക്കാന്‍ പ്രസ്സ് ഓഫീസ് പുറത്ത് വിട്ടത്. “ജനതയില്ലെങ്കില്‍ പുരോഹിതന് സ്ഥാനമില്ല, പുരോഹിതര്‍ തങ്ങളുടെ ജനങ്ങളെ സേവിക്കുകയാണ് വേണ്ടത്” അദ്ദേഹം പറഞ്ഞു. എല്ലാ ക്രിസ്ത്യാനികളും ഒരു പൊതുവായ ദൈവനിയോഗം പങ്ക് വെക്കുന്നവരാണ് എന്ന കാര്യം കണക്കിലെടുക്കണമെന്ന് പുരോഹിതരോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് പാപ്പാ തുടര്‍ന്നു “നാമെല്ലാവരും തിരുസഭയില്‍ അത്മായരായിട്ടാണ് പ്രവേശിച്ചത്.” "അപ്പസ്തോലിക പ്രവര്‍ത്തനങ്ങള്‍ പുരോഹിതര്‍ നിയന്ത്രിക്കുവാന്‍ തുടങ്ങിയപ്പോള്‍, സമൂഹത്തിന്റെ എല്ലാ മേഖലകളിലും സുവിശേഷത്തിന്റെ സദ്‌വാര്‍ത്ത എത്തിക്കുവാന്‍ കഴിയണമെന്ന വസ്തുതയുടെ ആവശ്യകതയെ പരിമിതപ്പെടുത്തുവാനുള്ള പ്രവണത കണ്ട് തുടങ്ങിയിരിക്കുന്നു.” ഈ രംഗത്ത് “അത്മായരായ ആളുകള്‍ ഉത്സാഹം കാണിക്കേണ്ടതാണ്.” മാർപാപ്പ പറഞ്ഞു. “വിവിധ സഹായങ്ങളേയും, അഭിപ്രായങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് പകരം പുരോഹിതര്‍ പ്രവാചകപരമായ ജ്വാലയെ ക്രമേണ കെടുത്തികളയുകയാണ് ചെയ്യുന്നത്, ഇതിന് മുഴുവന്‍ സഭയും സാക്ഷ്യം വഹിക്കേണ്ടതായി വരുന്നു” പാപ്പാ മുന്നറിയിപ്പ് നല്കി. ദൈനംദിന ജീവിതത്തില്‍ വിശ്വാസത്തില്‍ ജീവിക്കുവാന്‍ പോരാടുന്ന സഭയിലെ പ്രതിജ്ഞാബദ്ധരായ അല്മായർക്ക് വളരെ കുറച്ച് അവസരങ്ങളില്‍ മാത്രമാണ് പ്രോത്സാഹനം ലഭിക്കുന്നതെന്ന കാര്യം നാം പലപ്പോഴും മറന്നുപോകുന്നു" എന്ന കാര്യം വളരെ ഖേദത്തോടു കൂടി പാപ്പാ കുറിച്ചു. ജനസമ്മതിക്കു വേണ്ടിയുള്ള ഇടയ ദൗത്യമായിരിക്കരുത് പുരോഹിതർ നിർവഹിക്കേണ്ടത് എന്ന് മാർപാപ്പ ഓർമ്മപ്പെടുത്തി. പകരം “നിരവധി വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ഈ ലോകത്ത് പ്രതീക്ഷയേയും, വിശ്വാസത്തേയും നിലനിര്‍ത്തുവാനായി ഇന്ന് നാം നടത്തികൊണ്ടിരിക്കുന്ന എല്ലാ ശ്രമങ്ങളേയും ഉത്തേജിപ്പിക്കുവാന്‍ വേണ്ട പ്രോത്സാഹനം നല്‍കുവാനായി അല്മായരുമായി ചേർന്നുള്ള ഒരു മാര്‍ഗ്ഗമന്വോഷിക്കുകയും, ഒരുമിച്ച് നില്‍ക്കുകയുമാണ് വേണ്ടത്, പ്രത്യേകിച്ച് ഏറ്റവും പാവപ്പെട്ടവര്‍ക്ക് വേണ്ടിയും, ഏറ്റവും പാവപ്പെട്ടവരോടൊപ്പവും”
Image: /content_image/News/News-2016-04-27-03:01:21.jpg
Keywords:
Content: 1251
Category: 1
Sub Category:
Heading: ഇറാക്കിലെ ചരിത്രപ്രധാനമായ മറ്റൊരു കത്തോലിക്കാ ദേവാലയം കൂടി ഇസ്ലാമിക് സ്റേറ്റ് ഭീകരര്‍ തകര്‍ത്തു
Content: ഇറാക്കിലെ മൊസൂളിലുള്ള ചരിത്രപ്രധാനമായ മറ്റൊരു കത്തോലിക്കാ ദേവാലയം കൂടി ഇസ്ലാമിക് സ്റേറ്റ് ഭീകരര്‍ തകര്‍ത്തിരിക്കുന്നതായി ഫിഡെസ് ന്യൂസ് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു. കന്യകാ മറിയത്തിന്റെ നാമധേയത്തിലുള്ള ഈ ദേവാലയം അതിന്റെ പ്രസിദ്ധമായ മണിമാളിക കാരണം “ക്ലോക്ക് ചര്‍ച്ച്” എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പരിസരപ്രദേശം മുഴുവനും ഒഴിപ്പിച്ചതിനു ശേഷം സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചാണ് ഭീകരര്‍ ഈ ദേവാലയം തകര്‍ത്തത്. തകര്‍ക്കുന്നതിന് മുന്‍പ് ദേവാലയം കൊള്ളയടിക്കപ്പെട്ടിരുന്നുവെന്ന് ദ്രിക്സാക്ഷികള്‍ വ്യക്തമാക്കി. നഗരത്തിന്റെ മധ്യഭാഗം മുഴുവനും “ക്ലോക്ക് ചര്‍ച്ചിന്റെ” മണിമുഴക്കങ്ങള്‍ കേള്‍ക്കാമായിരുന്നു. നെപ്പോളിയന്‍ മൂന്നാമന്റെ ഭാര്യയായിരുന്ന യൂജിന്‍ ചക്രവര്‍ത്തിനി ഒരു സമ്മാനമെന്ന നിലയില്‍ 1873-ല്‍ ക്രിസ്ത്യന്‍ സമൂഹത്തിനു നിര്‍മ്മിച്ച്‌ നല്‍കിയതായിരുന്നു ഈ ദേവാലയം. ഫ്രഞ്ച് സ്വാധീനത്തിന്റേയോ, ക്രിസ്തീയ സ്വാധീനത്തിന്റേയോ ഒരു അടയാളമെന്ന നിലക്കായിരിക്കാം ഇസ്ലാമിക് സ്റേറ്റ് ഭീകരര്‍ ഈ ദേവാലയത്തെ കണ്ടിട്ടുള്ളതെന്ന് ഫിഡെസ് ന്യൂസ് സര്‍വീസ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Image: /content_image/News/News-2016-04-27-05:03:27.jpg
Keywords:
Content: 1252
Category: 6
Sub Category:
Heading: ക്രിസ്തുവെന്ന യഥാര്‍ത്ഥ സ്നേഹിതനെ നാം കണ്ടെത്തേണ്ടിയിരിക്കുന്നു.
Content: "ഞാന്‍ നല്ല ഇടയനാണ്. പിതാവ് എന്നെയും ഞാന്‍ പിതാവിനെയും അറിയുന്നതുപോലെ ഞാന്‍ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നെയും അറിയുന്നു" (യോഹ 10:14). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍ 31}# അനേകം സ്വഭാവ സവിശേഷതകളടങ്ങിയ ഒരു ദൈവീക സൃഷ്ടിയാണ് മനുഷ്യന്‍. ജീവിതത്തിന്റെ രഹസ്യാത്മകത സൂക്ഷിക്കുവാനും അല്ലെങ്കില്‍ അത് മറ്റുള്ളവരുമായി പങ്ക് വെയ്ക്കുവാനുള്ള സ്വാതന്ത്ര്യം ആ മനുഷ്യന്റെ ഇഷ്ടമാണ്. എന്നിരിന്നാലും ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ തന്നെ സഹായിക്കുവാൻ കഴിയുന്ന, തന്നെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു വ്യക്തിയെ മനുഷ്യന് ആവശ്യമാണ്‌. ജീവിതത്തില്‍ ദുഃഖങ്ങളും പ്രശ്നങ്ങളും പങ്ക് വെക്കാന്‍ കഴിയുന്ന നല്ല ഒരു മിത്രത്തിനായി പലരും ആഗ്രഹിക്കാറുണ്ട്. ഈ നല്ല സ്നേഹിതനു വേണ്ടിയുള്ള അന്വേഷണങ്ങള്‍ ഉടനെ അവസാനിപ്പിക്കുക. കാരണം എല്ലാം തുറന്നു പറയാനും നന്മയ്ക്കായി നമ്മുടെ ഭാവിയെ മാറ്റാനും കഴിയുന്ന ഒരു യഥാര്‍ത്ഥ സ്നേഹിതനാണ് നമ്മുടെ കര്‍ത്താവ്. ജീവിതത്തില്‍ യേശുവിനെ നമ്മുടെ സ്നേഹിതനായി സ്വീകരിക്കുമ്പോള്‍ അവിടുന്ന് നമ്മുടെ ആദ്ധ്യാത്മികരഹസ്യങ്ങളുടെ ശുശ്രൂഷകനായി മാറുന്നു. 'ഞാൻ എനിക്കുള്ളവയേയും, എനിക്കുള്ളവ എന്നേയും അറിയുന്നുവെന്നാണ് നമ്മോടു ദൈവം സംസാരിച്ചത്. അതിന്റെ പിന്തുടർച്ചയായി വരുന്ന വാക്ക് അവന്റെ ആത്മാര്‍ദ്ധ സ്നേഹത്തിന്റെ ആഴത്തെ ഒരു വട്ടം കൂടി എടുത്തു കാണിക്കുന്നു- 'നല്ലയിടയന്‍ ആടുകൾക്കു വേണ്ടി സ്വജീവന്‍ ബലിയര്‍പ്പിക്കുന്നു'. ജീവിതത്തിലെ ഓരോ നിമിഷവും ക്രിസ്തുവെന്ന യഥാര്‍ത്ഥ സ്നേഹിതനോട് ഉള്ളു തുറന്നു പങ്ക് സംസാരിക്കാന്‍ നമ്മുക്ക് പരിശ്രമിക്കാം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 16.5.79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/4?type=6 }}
Image: /content_image/Meditation/Meditation-2016-04-27-06:24:01.jpg
Keywords: ക്രിസ്ത