Contents

Displaying 1121-1130 of 24928 results.
Content: 1263
Category: 8
Sub Category:
Heading: ശുദ്ധീകരണാത്മാക്കള്‍ വേണ്ടിയുള്ള പ്രാര്‍ത്ഥന- ഏറ്റവും മഹത്തായ കാരുണ്യ പ്രവര്‍ത്തി
Content: “അങ്ങനെയുള്ളവന്‍ ആരുണ്ട്? അവനെ ഞങ്ങള്‍ അനുഗ്രഹീതന്‍ എന്ന് വിളിക്കും; സ്വജനമധ്യേ അവന്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിരിക്കുന്നു. ഈ വിധം പരീക്ഷിക്കപ്പെട്ട് കുറ്റമറ്റവനായി കാണപ്പെട്ടവാന്‍ ആരുണ്ട്? അവന് അഭിമാനിക്കുവാന്‍ അവകാശമുണ്ട്; പാപം ചെയ്യുവാന്‍ കഴിവുണ്ടായിട്ടും അത് ചെയ്യാത്തവനും; തിന്മ പ്രവര്‍ത്തിക്കുവാന്‍ സാധ്യതയുണ്ടായിട്ടും അത് പ്രവര്‍ത്തിക്കാത്തവനും ആരുണ്ട്? അവന്റെ ഐശ്വര്യം സ്ഥിരമായിരിക്കും; സമൂഹം അവന്റെ ഔദാര്യത്തെ പുകഴ്ത്തുകയും ചെയ്യും” (പ്രഭാഷകന്‍ 31:9-11). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍-29}# ഭൂമിയിലെ സഭാപോരാളികളും, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളും തമ്മിലുള്ള ബന്ധത്തിന് ഒരു പുതുജീവന്‍ കൈവരുത്തുവാന്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്കു കഴിഞ്ഞു. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ട പോഷണങ്ങള്‍ നല്‍കുന്നത് “അസാധാരണമായ കാരുണ്യത്തിന്റെ പ്രവര്‍ത്തിയാണെന്ന്” അദ്ദേഹം പറയുന്നു. (ബുള്‍ ഓഫ് ഇന്‍ഡിക്ഷന്‍, 2000). #{red->n->n->വിചിന്തനം:}# നമ്മുടെ ഭവനങ്ങളില്‍ നിന്നുമാണ് കാരുണ്യപ്രവര്‍ത്തികള്‍ ആരംഭിക്കേണ്ടത്. നമ്മുടെ പൂര്‍വ്വികര്‍ക്ക് മോക്ഷം ലഭിക്കുന്നതിന് വേണ്ടി കുടുംബ പ്രാര്‍ത്ഥനകളില്‍ പ്രത്യേക മാധ്യസ്ഥ പ്രാര്‍ത്ഥന നടത്തുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/4?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-04-29-03:16:16.jpg
Keywords: ശുദ്ധീകരണാത്മാക്കള്‍
Content: 1264
Category: 1
Sub Category:
Heading: വത്തിക്കാനിലും, ഇറ്റലിയിലെ ഇസ്രായേൽ എംബസ്സിയിലും ആക്രമണം നടത്തുവാൻ പദ്ധതിയിട്ട ഇസ്ലാമിക്ക് തീവ്രവാദികളെ അറസ്റ്റു ചെയ്തു
Content: വത്തിക്കാനിലും, ഇറ്റലിയിലെ ഇസ്രായേൽ എംബസ്സിയിലും ആക്രമണം നടത്തുവാൻ പദ്ധതിയിട്ട നാല് ഇസ്ലാമിക്ക് തീവ്രവാദികളെ, ഇന്നലെ ഇറ്റാലിയൻ പോലീസ് അറസ്റ്റു ചെയ്തു. മറ്റ് രണ്ട്പേര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതിൽ ഒരാള്‍ ഇറ്റലിയില്‍ താമസിക്കുന്ന മൊറോക്കോ സ്വദേശിയാണ്. ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച കരുണയുടെ വർഷത്തിൽ, റോമില്‍ ആക്രമണം നടത്തുന്നതിനായി ഇയാള്‍ക്ക് ഇസ്ലാമിക് സ്റേറ്റ് ഭീകരരില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചിരുന്നു. അബ്ദെറഹിം മൌത്താഹ്രിക്ക് എന്ന് വിളിക്കുന്ന ഇയാൽക്ക്, ISIS ഭീകരരുടെ അധീന പ്രദേശങ്ങളില്‍ നിന്നും വാട്സാപ്പ് സന്ദേശം ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു, “പ്രിയ അബ്ദെറഹിം സഹോദരാ, ഞാന്‍ നിനക്ക് ബോംബിന്റെ കവിത അയക്കുന്നു... ഷേഖ് പറയുന്നത് ശ്രദ്ധിച്ച് കേട്ടതിനു ശേഷം ആക്രമണം നടത്തുക” എന്നതായിരുന്നു സന്ദേശം, ISIS നേതാവ് അബു ബേക്കര്‍ അല്‍ ബാഗ്‌ദാദിയേയാണ് ഇതില്‍ പരാമര്‍ശിക്കുന്നത്. വത്തിക്കാനും, ഇസ്രായേലി എംബസ്സിയും ആക്രമിക്കുവാന്‍ മൌത്താഹ്രിക്ക് പദ്ധതിയിട്ടിരുന്നതായി മിലാന്‍ പ്രോസെക്ക്യൂട്ടറായ മൌറീസിയോ റോമാനേലി പറഞ്ഞു. തീവ്രവാദിയെന്നു സംശയിക്കപ്പെടുന്നവനും 23 വയസ്സുള്ള മറ്റൊരു മൊറോക്കോ സ്വദേശിയുമായ അബ്ദെറഹ്മാൻ ഖാച്ചിയായോട് ഇയാള്‍: “റോമില്‍ വെച്ച് ഇസ്രായേലിനൊരു പണി കൊടുക്കണമെന്ന് എനിക്കാഗ്രഹമുണ്ട്” എന്ന് ഒരു ഫോണ്‍ സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഖാച്ചിയായെ വടക്കന്‍ ഇറ്റലിയിലുള്ള വാരെസ് നഗരത്തില്‍ നിന്നുമാണ് പോലീസ് അറസ്റ്റു ചെയ്തത്. മൌത്താഹ്രിക്ക് ലൊമ്പാടി പ്രവിശ്യയിലെ മിലാന് വടക്ക് ഭാഗത്തുള്ള ലെക്കോ നഗരത്തിലായിരുന്നു താമസിച്ചിരുന്നത്. ഇറ്റാലിയന്‍ പോലീസ്, ഈ സന്ദേശം മൊബൈലില്‍ എത്തുന്നതിന് മുന്‍പേ തന്നെ തടഞ്ഞുവെന്ന് റോമാനേലി പറഞ്ഞു. നേരിട്ട് ഉത്തരവുകള്‍ സ്വീകരിക്കുന്ന ഒരാളില്‍ നിന്നുമാണ് ഈ സന്ദേശം വന്നിട്ടുള്ളത് എന്നതിനാല്‍ ഈ ഭീഷണി വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ഇതൊരു പുതിയ ശൈലിയാണ് കാരണം സാമാന്യരീതിയിലുള്ള ഒരു നിര്‍ദ്ദേശമല്ലിത്, മറിച്ച് ഇറ്റലിയിൽ ആക്രമണം നടത്തുവാനായി നിയോഗിക്കപ്പെട്ട ഒരു പ്രത്യേക വ്യക്തിക്ക് നല്‍കിയിട്ടുള്ള സന്ദേശമാണിത്” എന്ന് റോമാനേലി പറഞ്ഞതായി ഇറ്റാലിയന്‍ ന്യൂസ് ഏജന്‍സിയായ അന്‍സ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ISIS-ല്‍ ചേരുവാനായി തങ്ങളുടെ ബന്ധത്തിലുള്ള ഒരാളുടെ കൂടെ ഇറ്റലിയില്‍ നിന്നും സിറിയയിലേക്ക് പോയ ഒരു ഇറ്റാലിയന്‍-മൊറോക്കന്‍ ദമ്പതികള്‍ക്കെതിരേയും ഇറ്റലി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മൊഹമ്മദ്‌ കൊറൈച്ചി എന്ന് പേരായ ഈ ആളാണ്‌ ഇറ്റലിയില്‍ ആക്രമണം നടത്തുന്നതിനായി മൌത്താഹ്രിക്കിന് നിര്‍ദ്ദേശം നല്‍കിയത്. ഇറ്റലിയിലെ ഒരു അല്‍ബേനിയക്കാരനില്‍ നിന്നും മൌത്താഹ്രിക്ക് ആയുധം വാങ്ങുവാന്‍ ശ്രമിച്ചിരിന്നു. വത്തിക്കാനെ ആക്രമിക്കുവാനുള്ള തന്റെ പദ്ധതിയെക്കുറിച്ച് അയാള്‍ക്ക് സൂചന നല്‍കുകയും ചെയ്തിരുന്നു. തന്റെ ഭാര്യയേയും, രണ്ട് മക്കളേയും ISIS ആധിപത്യത്തിലുള്ള സിറിയന്‍ പ്രദേശത്തേക്ക് കൊണ്ട് പോകുവാനും ഇയാള്‍ പദ്ധതിയിട്ടിരുന്നു. “ഞാന്‍ സത്യം ചെയ്യുന്നു, എനിക്ക് എന്റെ കുടുംബത്തെ സുരക്ഷിതമാക്കുവാന്‍ കഴിയുകയാണെങ്കില്‍... ഇറ്റലിയിലും, വത്തിക്കാനിലും ആക്രമണം നടത്തുന്ന ആദ്യത്തെ ആള്‍ ഞാനായിരിക്കും” എന്ന് ഇയാള്‍ കൊറൈച്ചിയോട് ഒരു ഓഡിയോ സന്ദേശത്തിലൂടെ പറഞ്ഞിട്ടുള്ളതായി അധികാരികള്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഓഡിയോ സന്ദേശങ്ങൽ പോലീസ് കണ്ടെടുത്തു. ഇറ്റാലിയന്‍ പ്രധാനമന്ത്രിയായ മാറ്റിയോ റെന്‍സി, ഈ തീവ്രവാദികളെ പിടികൂടുന്നതിൽ പങ്കു വഹിച്ച എല്ലാ ഉദ്യോഗസ്തർക്കും നന്ദി അറിയിച്ചു. "ഭീകരര്‍ക്കെതിരായി നടത്തിയ വളരെ പ്രധാനമായ ഒരു നടപടി” എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. മന്ത്രിസഭക്കും, ഇന്റലിജന്‍സിനും, അന്വോഷണ ഉദ്യോഗസ്ഥര്‍ക്കും പോലീസ് സേനക്കും ഇതില്‍ അഭിമാനിക്കാം എന്ന് അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2016-04-29-03:18:50.jpg
Keywords:
Content: 1265
Category: 6
Sub Category:
Heading: ദൈവം നമ്മുക്ക് നല്കിയിരിക്കുന്ന തൊഴിലിന്റെ മാഹാത്മ്യത്തെ ചിന്തിച്ചിട്ടുണ്ടോ?
Content: "ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍. കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയും മേല്‍ നിങ്ങള്‍ക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ" (ഉൽപ്പത്തി 1:28). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍ 30}# ദൈവത്തിൽ നിന്നുള്ള ശ്രദ്ധേയമായ ഒരു അനുഗ്രഹമാണ് ജോലി ചെയ്യുവാനുള്ള കൃപ. ഈ പ്രപഞ്ചത്തില്‍ നിന്നും അദ്ധ്വാനിച്ച് ജീവിതത്തെ കരുപിടിപ്പിക്കാന്‍ ദൈവം മനുഷ്യനു പ്രത്യേക വരം നല്കി. ജോലിയില്ലാതെ കഷ്ട്ടപ്പെടുന്ന അനേകരുണ്ട്. വെറുപ്പിന്റെയും അക്രമത്തിന്റെയും പ്രത്യയശാസ്ത്രങ്ങളുടെ ഇടയില്‍പെട്ട് ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ദുഃഖിക്കുന്ന അനേകരുണ്ട്. നമ്മുടെ ജോലി മേഖലകളില്‍ ഇവരെ പറ്റി എപ്പോഴും ചിന്തിക്കുന്നത് വളരെ നല്ലതാണ്. എങ്കില്‍ മാത്രമേ നാം തൊഴിലിന്റെ മാഹാത്മ്യം മനസിലാക്കുയുള്ളൂ. തൊഴിലിന്റെ മാഹാത്മ്യം മനസ്സിലാക്കി അദ്ധ്വാനിക്കുന്ന ഓരോരുത്തരും തന്റെ അവകാശങ്ങൾ നിയമപരമായി സംരക്ഷിക്കുവാന്‍ ബാദ്ധ്യസ്ഥരാണ്. മാത്രമല്ല തന്റെ ജോലി ഉത്തരവാദിത്വത്തോടെ ചെയ്യുവാനും മനുഷ്യന് കഴിയണം. ക്രൈസ്തവർ എന്ന നിലയിൽ നാം നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും ദാനധർമത്തിന്റെയും ശിൽപ്പികളായി മാറേണ്ടിയിരിക്കുന്നു. ആധുനിക സാങ്കേതിക വിദ്യകള്‍ തൊഴിലില്ലായ്മ സൃഷ്ട്ടിക്കുന്നത് കൊണ്ട് തന്നെ തൊഴിലാളി അറിവിന്റെ മേഖലയിലേയ്ക്ക് കൂടുതലായി ഉയരേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ നമ്മുടെ ജോലി മേഖല ഫലപ്രദമാകുകയുള്ളൂ. ജോലിയെന്ന് പറയുന്നത് കേവലം വരുമാനത്തിനായി മാത്രം ഒതുങ്ങരുത്. മറിച്ച് അതിനെ ശരിക്കും ഒരു ദൈവ നിയോഗമായി കാണാന്‍ നാം പരിശ്രമിക്കണം. ജോലിയിലുള്ള സംതൃപ്തി വഴിയായി വൈരാഗ്യമോ പകയോ ഒന്നുമില്ലാതെ ജീവിതം മുഴുവന്‍ മനുഷ്യസമൂഹത്തിനും സമർപ്പിക്കുവാൻ നമ്മുക്ക് സാധിക്കണം. എങ്കില്‍ മാത്രമേ ക്രിസ്തുവിന്റെ സ്നേഹം നമ്മുക്കനുഭവിച്ചറിയാന്‍ കഴിയുകയുള്ളൂ. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പാ, ഗ്വാദൽജാറ, 30.1.79). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/4?type=6 }}
Image: /content_image/Meditation/Meditation-2016-04-29-14:30:30.jpg
Keywords: തൊഴില്‍
Content: 1266
Category: 8
Sub Category:
Heading: ക്ഷണികമായ ജീവിതവ്യഗ്രതകള്‍ക്കിടയില്‍ നിത്യതയിലേക്ക് എന്ത് നിക്ഷേപമാണ് നീ സമ്പാദിച്ചിരിക്കുന്നത്?
Content: “ഞാന്‍ മുന്തിരിചെടിയും നിങ്ങള്‍ ശാഖകളുമാണ്; ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യുവാന്‍ കഴിയുകയില്ല” (യോഹന്നാന്‍ 15:5). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍-30}# “നിങ്ങള്‍ ശുദ്ധീകരണസ്ഥലത്തേക്ക് നോക്കുകയാണെങ്കില്‍, ജീവിത കാലത്ത് സമയം പാഴാക്കിയ നിരവധി ആത്മാക്കളെ കാണുവാന്‍ കഴിയും. ഈ ഭൂമിയില്‍ ചിലവഴിക്കാന്‍ ഞാന്‍ നല്കിയ സമയത്തെ വേണ്ടവിധം വിനിയോഗിക്കാത്ത അവര്‍ തങ്ങളുടെ ശരീരത്തില്‍ നിന്നും വേര്‍പ്പെട്ട് കഴിഞ്ഞു. ഇനിയൊരിക്കലും അവര്‍ക്കത് നേടുവാന്‍ കഴിയുകയില്ല. എന്നാല്‍ ഈ ഭൂമിയില്‍ ഇപ്പോള്‍ നശ്വര-ജീവിതം നയിക്കുന്ന നിങ്ങളോരോരുത്തരുടെയും പക്കല്‍ സമയമുണ്ട്. ദാനധര്‍മ്മം, ഉപവാസം, പ്രാര്‍ത്ഥന എന്നിവയിലൂടെ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ ശുദ്ധീകരണ സമയം കുറക്കുവാന്‍ നിങ്ങള്‍ക്ക് കഴിയും. അതിനാല്‍ നിങ്ങള്‍, നിങ്ങളെ തന്നെ സ്വാര്‍ത്ഥതയില്‍ നിന്നും മോചിപ്പിക്കുക. ഇഹലോക ജീവിതത്തെ സ്വര്‍ഗ്ഗത്തിലേക്കുള്ള അനുഗ്രഹമാക്കി മാറ്റുക. (സിയന്നായിലെ വിശുദ്ധ കാതറീനു യേശു വെളിപ്പെടുത്തിയത്) #{red->n->n->വിചിന്തനം:}# ഒരു നിമിഷം നിങ്ങളുടെ സ്വന്തം ഹൃദയത്തിലേക്ക് നോക്കുക. യേശു നിങ്ങളുടെ ജീവിതത്തില്‍ പാകിയ സ്നേഹത്തിന്റെ അടിത്തറയ്ക്കു ബലക്ഷയം സംഭവിച്ചിട്ടുണ്ടോ? ഈ ലോകത്തില്‍ ദൈവം നല്കിയ സമയം നാം വേണ്ടവിധം വിനിയോഗിച്ചിട്ടുണ്ടോ?ആത്മശോധന ചെയ്യുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/4?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FmYZ33QthRB9SxmHc7ZrND}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-04-29-23:56:43.jpg
Keywords: ശുദ്ധീകരണസ്ഥല
Content: 1267
Category: 1
Sub Category:
Heading: ക്രൈസ്തവർ പ്രകാശത്തിന്റെ മക്കളാണ്, അവർക്ക് ഇരട്ട മുഖമുള്ള ജീവിതം പാടില്ല: ഫ്രാൻസിസ് മാർപാപ്പ
Content: ക്രൈസ്തവര്‍ പ്രകാശത്തിന്റെ മക്കളാണന്നും, പുറമേ നന്മയുടെ മുഖഭാവം കാണിച്ചിട്ട്, ഹൃദയത്തില്‍ അന്ധകാരവുമായി ജീവിക്കുന്ന ഇരട്ട ജീവിതം അവർക്ക് പാടില്ലെന്ന്‍ ഫ്രാന്‍സിസ് പാപ്പ. 'ഹൃദയത്തില്‍ അന്ധകാരം നിറഞ്ഞു നിന്നാൽ ദൈവത്തെ ദർശിക്കുവാൻ സാധിക്കുകയില്ല' എന്ന് പറഞ്ഞുകൊണ്ട് ക്രൈസ്തവരോട് ഇരുണ്ട പാതകള്‍ വിട്ട് പ്രകാശത്തില്‍ ചരിക്കുവാന്‍ പാപ്പാ ആഹ്വാനം ചെയ്തു. വത്തിക്കാനിലെ സാന്താ മാര്‍ത്താ ഭവനത്തില്‍ വെച്ച് വിശുദ്ധ കുര്‍ബ്ബാനക്കിടക്കുള്ള തന്റെ പ്രസംഗത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. വിശുദ്ധ യോഹന്നാന്റെ ഒന്നാം ലേഖനത്തെ ആസ്പദമാക്കി, പാപത്തിനെതിരെയുള്ള അനശ്വരമായ സമരത്തെകുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: "നമുക്ക് ശുദ്ധിയുള്ളവരായിരിക്കാം, എന്നിരുന്നാലും ഏതെങ്കിലും വിധത്തില്‍ നാം പാപം ചെയ്യുവാനിടയായാൽ പിതാവായ ദൈവത്തിന്റെ ക്ഷമയും, കാരുണ്യവും നമുക്ക് അപേക്ഷിക്കാം." ഒരു കാര്യം പറയുകയും മറ്റൊരു കാര്യം പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ട് ഇരട്ട ജീവിതം നയിക്കുന്നതിനെതിരെ അദ്ദേഹം വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അപ്പസ്തോലന്‍ വിശ്വാസികളോട് സത്യം പറയുവാന്‍ ആവശ്യപ്പെടുന്നതിനെ എടുത്ത് കാട്ടിക്കൊണ്ടാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്. “നിങ്ങള്‍ ദൈവവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയുന്നുവെങ്കിൽ, നിങ്ങള്‍ പ്രകാശത്തില്‍ ചരിക്കണം; അല്ലാതെ ഇരട്ട ജീവിതം അരുത്! അത് പാടില്ല! നാം ചില അവസരങ്ങളില്‍ പ്രലോഭനത്തിൽ വീണ്പോകാറുണ്ട്. ചിലപ്പോള്‍ നാം ഒരുകാര്യം പറയുകയും മറ്റൊരു കാര്യം ചെയ്യുകയും ചെയ്യും, ഇത് ഒരിക്കലും അവസാനിക്കാത്ത പ്രലോഭനമാണ്. എവിടെ നിന്നുമാണ് ഈ നുണ കടന്ന്‍ വരുന്നതെന്ന് നമുക്കറിയാം: യേശു സാത്താനെ നുണയനെന്നും അസത്യങ്ങളുടെ പിതാവെന്നും വിളിക്കുന്നതായി ബൈബിളില്‍ നമുക്ക് കാണാം. അതിനാൽ കള്ളം പറയാതിരിക്കുക" തന്റെ ലേഖനത്തിൽ യോഹന്നാന്‍ ‘മക്കളേ’ എന്ന് അഭിസംബോധന ചെയ്യുന്നതിനെ ചൂണ്ടികാണിച്ചുകൊണ്ട് പാപ്പാ പറഞ്ഞു, "ഒരു മുത്തശ്ശന്‍ തന്റെ പേരകുട്ടികളോടെന്നപോലെയുള്ള സ്നേഹപൂര്‍വ്വമായ തുടക്കം, ഇത് ഈ വായനയില്‍ അടങ്ങിയിരിക്കുന്ന ആര്‍ദ്രതയും, പ്രകാശവും വെളിപ്പെടുത്തുന്നു. ഈ മുത്തശ്ശന്‍ കാരുണ്യത്തോടും ദയയോടും കൂടി ശൈശവത്തിലുള്ള തിരുസഭയിലെ ജനങ്ങളോട്, പാപം ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. നാം പാപം ചെയ്യുകയാണെങ്കില്‍, നമ്മോട് ക്ഷമിക്കുവാന്‍ കാത്തിരിക്കുന്ന നമ്മുടെ കർത്താവിന്റെ നേര്‍ക്ക് നോക്കുക. അവിടുത്തെ കാരുണ്യം നമ്മുടെ പാപങ്ങളേക്കാളും വലുതാണ്‌." നമ്മുടെ കർത്താവിൽ നിന്നു മാത്രമേ നമുക്ക് തിന്മയെ ചെറുത്തു തോല്പിക്കാനുള്ള ശക്തിലഭിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു “നാം പ്രകാശത്തില്‍ സഞ്ചരിക്കണം, കാരണം ദൈവം പ്രകാശമാണ്. ഒരു പാദം പ്രകാശത്തിലും മറ്റൊന്ന് ഇരുട്ടിലുമായി നാം സഞ്ചരിക്കരുത്. നാമെല്ലാവരും പാപം ചെയ്തവരാണ്. ‘ഈ മനുഷ്യന്‍ പാപിയാണ്’, അല്ലെങ്കില്‍ ‘ഈ സ്ത്രീ പാപിയാണ്’ എന്ന് ആര്‍ക്കും പറയുവാന്‍ കഴിയുകയില്ല. നമ്മളിൽ എന്തെങ്കിലും നന്മയുണ്ടങ്കിൽ അതിന് ദൈവത്തിനു നന്ദി പറയുക. ഒരാള്‍ മാത്രമാണ് നല്ലവൻ- നമുക്ക് വേണ്ടി മരിച്ച യേശു. നാം പാപം ചെയ്യുകയാണെങ്കില്‍, നമ്മുടെ പാപങ്ങള്‍ക്ക് മാപ്പ് നല്‍കുവാന്‍ അവന്‍ നമുക്കായി കാത്തിരിക്കുകയാണ്. കാരണം അവന്‍ കരുണയുള്ളവനാണ്, കൂടാതെ നാം പൊടിയില്‍ നിന്നും സൃഷ്ടിക്കപ്പെട്ടവരാണെന്ന കാര്യം അവനറിയുകയും ചെയ്യാം." മാർപാപ്പ പറഞ്ഞു.
Image: /content_image/News/News-2016-04-30-03:14:56.jpg
Keywords:
Content: 1268
Category: 1
Sub Category:
Heading: ദൈവം നല്കിയ പത്ത് കല്‍പനകളുടെ അടിസ്ഥാനത്തില്‍ സമ്മതിദാനം രേഖപ്പെടുത്തുക: ആർച്ച്ബിഷപ്പ് വില്ലെഗാസ്
Content: തിരഞ്ഞെടുപ്പില്‍ സമ്മതിദാനം രേഖപ്പെടുത്തുമ്പോൾ ദൈവം നൽകിയ പത്ത് കല്പ്പനകളും പാലിക്കണമെന്നും ദൈവത്തിന്റെ നിയമങ്ങളെ എതിര്‍ക്കുന്ന സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുക എന്ന പാപം ഒരു കത്തോലിക്കാ സമ്മതിദായകന്‍ ഒരിക്കലും ചെയ്യരുതെന്നും ഫിലിപ്പീന്‍സിലെ ആർച്ച് ബിഷപ്പ് സോക്രട്ടീസ് വില്ലെഗാസ് വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നു. "ദൈവം നൽകിയ പത്ത്‌ കല്‍പ്പനകള്‍, തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ യോഗ്യതയെ കണക്കാക്കുവാന്‍ വേണ്ടി ഉപയോഗിക്കാവുന്നതാണ്". പത്ത് കല്‍പ്പനകളുടെ വെളിച്ചത്തില്‍ വിവേചന ബുദ്ധിയോട് കൂടി, എപ്രകാരമാണ് നമ്മുടെ സമ്മതിദാനം രേഖപ്പെടുത്തേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. #{red->n->n->1. നിന്റെ കര്‍ത്താവായ ദൈവം ഞാനാകുന്നു, ഞാനല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാകരുത്}# നിരീശ്വരവാദികള്‍ക്കോ, ദൈവനാമത്തെ നിന്ദിക്കുന്നവര്‍ക്കോ ഒരിക്കലും വോട്ട് ചെയ്യരുത്‌. പൊതുജീവിതത്തില്‍ നിന്നും മതത്തെ തുടച്ചു നീക്കുവാന്‍ ആഗ്രഹിക്കുന്ന ഒരാളെ ഒരു കത്തോലിക്കന്‍ ഒരിക്കലും പിന്തുണക്കരുത്. മതത്തിനു നേരെയുള്ള രാജ്യത്തിന്റെ മനോഭാവത്തെ ബഹുമാനിച്ചുകൊണ്ട് ഒരു പൊതു പ്രവര്‍ത്തകന്‍ ഭരണഘടനാപരമായ ‘നിഷ്പക്ഷത’ നിലനിര്‍ത്തണം. പൊതുജീവിതത്തില്‍ മതത്തോട് സഹിഷ്ണുത പുലര്‍ത്താത്ത ഒരു മതേതര രാഷ്ട്രമാക്കി ഒരു രാജ്യത്തെ മാറ്റുക എന്ന ആശയത്തില്‍ പ്രവര്‍ത്തിക്കുന്നവർക്ക് ഒരു കത്തോലിക്കാ സമ്മതിദായകന്‍ തന്റെ പിന്തുണ നല്‍കരുത്‌. എന്നാല്‍ ഒരു കത്തോലിക്കനല്ലാത്തവന് വോട്ട് നല്‍കരുത്‌ എന്നല്ല ഇതിനര്‍ത്ഥം. വാസ്തവത്തില്‍, മറ്റ് മതങ്ങളിലും, മറ്റ് ക്രിസ്ത്യന്‍ സമൂഹങ്ങളിലും നല്ല സ്ഥാനാര്‍ത്ഥികള്‍ ഉണ്ട്. അവരുടെ യോഗ്യതകളേയും, അഭിലാഷങ്ങളേയും കത്തോലിക്കാ വോട്ടര്‍മാര്‍ വളരെ ഗൗരവപൂര്‍വ്വം തന്നെ ശ്രദ്ധിക്കണം, അവരുടെ സത്യസന്ധവും, സഹായകരവുമായ പദ്ധതികളേയും, വീക്ഷണങ്ങളേയും പിന്തുണക്കുകയും വേണം. #{red->n->n->2. ദൈവത്തിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്}# വാക്കുകള്‍ വിശുദ്ധമാണ്. ഹൃദയത്തിന്റെ ഉള്ളില്‍ നിന്നുമാണ് അധരം സംസാരിക്കുന്നത്. ദൈവത്തിനെതിരായി നിന്ദ്യവും, പരുഷവുമായ വാക്കുകള്‍ സംസാരിക്കുമ്പോള്‍, നാം പാപം ചെയ്യുന്നു. ഒട്ടും തന്നെ ബഹുമാനമില്ലാത്ത ഭാഷക്കും, ശാപവാക്കുകള്‍ക്കും പ്രാധാന്യം കൊടുത്തവരെ നിരസിക്കണം. തങ്ങള്‍ ചെയ്തിട്ടുള്ള പ്രതിജ്ഞകളെ തെറ്റിച്ച ചരിത്രമുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരിക്കലും വോട്ട് ചെയ്യരുത്‌. സഭാപ്രബോധനം വ്യക്തമായി പറയുന്നു: “നിറവേറ്റണമെന്ന ആഗ്രഹത്തോട് കൂടിയല്ലാതെ വാഗ്ദാനങ്ങള്‍ ചെയ്യുന്നവന്‍ യഥാര്‍ത്ഥത്തില്‍ കള്ളസാക്ഷ്യം പറയുകയാണ് ചെയ്യുന്നത്. എല്ലാ സംസാരത്തിലും വെച്ച് കള്ളസാക്ഷ്യം, ദൈവത്തോടുള്ള ബഹുമാനമില്ലായ്മയെയാണ് സൂചിപ്പിക്കുന്നത്. പ്രതിജ്ഞകൊണ്ട് തിന്മപ്രവര്‍ത്തിക്കായി നമ്മെ തന്നെ പണയം വെക്കുന്നത് ദൈവനാമത്തിന്റെ വിശുദ്ധിക്ക് നേരെ എതിരാണ്. #{red->n->n->3. കര്‍ത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം}# സാമ്പത്തിക നിയന്ത്രണമാണെങ്കില്‍ പോലും പൊതു അധികാരികള്‍ പൗരന്‍മാര്‍ക്ക് വിശ്രമത്തിനും, ദൈവത്തെ ആരാധിക്കുന്നതിനുമായി ഒരു ദിവസം ഉറപ്പ്‌ വരുത്തണം. കത്തോലിക്കാ വിശ്വാസിയാണെന്നു പറയുന്ന ഒരു സ്ഥാനാര്‍ത്ഥി ഞായറാഴ്ചതോറുമുള്ള ആരാധനയെ എപ്രകാരമാണ് നോക്കി കാണുന്നതെന്ന് ശ്രദ്ധിയ്ക്കുക. പ്രത്യേകിച്ച് രാവന്തിയോളം അധ്വാനിക്കുന്നവര്‍ക്ക്‌ കുടുംബത്തോടോത്ത് ഞായറാഴ്ച തോറുമുള്ള വിശ്രമമുണ്ടോയെന്ന് ചിന്തിക്കണം. ഒരു സ്ഥാനാര്‍ത്ഥി, പൊതുപ്രവർത്തനത്തിലുടനീളം ദൈവത്തിലുള്ള തന്റെ വിശ്വാസം കാണിക്കുന്നുണ്ടോ, അതോ ചില തരത്തിലുള്ള പ്രകടനപരമായ ആശയ അനുഷ്ടാനങ്ങള്‍ക്ക് അടിമപ്പെട്ടുകൊണ്ട്, കര്‍ക്കശമായതും, മാനുഷികമല്ലാത്തതും, വ്യക്തികേന്ദ്രീകൃതവുമായ മനോഭാവമാണോ പൊതുസമൂഹത്തിലും തന്റെ കീഴ്ജോലിക്കാര്‍ക്കിടയിലും വരെ വെച്ച് പുലര്‍ത്തുന്നതെന്ന്‍ പരിശോധിക്കണം. തന്റെ പൊതുനയങ്ങളില്‍ ദൈവവിശ്വാസം കൂടാതെയുള്ള പ്രവർത്തികളാണോ ചെയ്യുന്നതെന്ന്‍ പരിശോധിക്കണം. #{red->n->n->4. മാതാപിതാക്കന്മാരെ ബഹുമാനിക്കണം}# എപ്രകാരമായിരിക്കണം ഒരു സ്ഥാനാര്‍ത്ഥി തന്റെ മാതാപിതാക്കന്മാരോടുള്ള തന്റെ കടമകൾ നിർവഹിക്കേണ്ടത്? എപ്രകാരമാണ് ഒരു സ്ഥാനാര്‍ത്ഥി തന്റെ കുടുംബ ജീവിതം നയിക്കേണ്ടത്? എങ്ങനെയാണ് കുട്ടികളും, പ്രായമായവരും, ദുര്‍ബ്ബലരായവരുമായ കുടുംബാഗങ്ങളെ സംരക്ഷിക്കേണ്ടത്? വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യാപകരോടും, തൊഴിലാളികള്‍ക്ക് മുതലാളിമാരോടും, കീഴ്ജോലിക്കാര്‍ക്ക് തങ്ങളുടെ മേലുദ്യോഗസ്ഥനോടും, പൗരന്‍മാര്‍ക്ക് തങ്ങളുടെ രാജ്യത്തോടും, അതിനെ ഭരിക്കുന്നവരോടും ഈ കല്‍പ്പന ബാധകമാണ്. ഈ സ്ഥാനാര്‍ത്ഥി തങ്ങളുടെ രാജ്യത്തോടും, തങ്ങളുടെ പൗരത്വത്തോടും വിശ്വസ്തരായിരിന്നുവോ എന്ന്‍ വരെ ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു സ്ഥാനാര്‍ത്ഥി ഈ കല്‍പ്പനയുടെ കാര്യത്തില്‍ പരാജയപ്പെടുകയാണെങ്കില്‍, അവന്‍ നമ്മുടെ സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബത്തിനും ദോഷകരമായിരിക്കും. അധികാരകേന്ദ്രങ്ങളില്‍ കുടുംബത്തിന്റെ സ്വാധീനം ഉറപ്പിക്കുന്ന കുടുംബവാഴ്ചയെ ഒരിക്കലും അനുവദിക്കരുത്. ക്രിസ്തീയ വോട്ടര്‍മാര്‍മാര്‍ വിവേകബുദ്ധിയോട് കൂടി, കൂടുതല്‍ യോഗ്യതകളുള്ള അല്ലെങ്കില്‍ തുല്ല്യയോഗ്യതയുള്ള മറ്റ് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുകയാണ് വേണ്ടത്. ഗവണ്‍മെന്റിനെ നിയന്ത്രിക്കാൻ വേണ്ട യോഗ്യതകളുടെ കാര്യത്തില്‍ ആര്‍ക്കും കുത്തകാവകാശമില്ല. ആരെയും ഗവണ്‍മെന്റില്‍ നിന്നും ഒഴിച്ച് നിര്‍ത്തുവാനും സാധ്യമല്ല. #{red->n->n->5. കൊലപാതകം ചെയ്യരുത്}# ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണംവരെയുള്ള മനുഷ്യ ജീവന്റെ വിശുദ്ധിയേക്കുറിച്ചുള്ള നമ്മുടെ കര്‍ത്താവിന്റെ കല്പനകളെ എതിര്‍ക്കുന്ന സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുക എന്ന മാരകപാപം ഒരു കത്തോലിക്കാ സമ്മതിദായകന്‍ ഒരിക്കലും ചെയ്യരുത്. ഭ്രൂണഹത്യ, വധശിക്ഷ, ദയാവധം തുടങ്ങി മറ്റുള്ള നിയമപരമായ കൊലപാതകങ്ങളെ ക്കുറിച്ച് സ്ഥാനാര്‍ത്ഥിയുടെ വ്യക്തമായ അഭിപ്രായം ചോദിച്ചറിയുക. അഞ്ചാമത്തെ കല്‍പ്പനക്കെതിരായ പാപങ്ങളില്‍ ശരീര അംഗഭംഗം വരുത്തുക, ശാരീരികവും, മാനസികവുമായ പീഡനങ്ങള്‍, ക്രമാതീതമായ മനശാസ്ത്ര സമ്മര്‍ദ്ദങ്ങള്‍ തുടങ്ങിയവും ഉള്‍പ്പെടുന്നു. അധികാര ശ്രേണിയിലുള്ളവരുടെ ഇത്തരം സാധാരണ മാര്‍ഗ്ഗങ്ങള്‍ നമ്മുടെ സ്ഥാനാര്‍ത്ഥിയും പ്രായോഗിച്ചിട്ടുണ്ടോ? ലഹരിമരുന്നുപയോഗം, മദ്യപാനം, പുകവലി തുടങ്ങിയ സാമൂഹ്യ തിന്മകള്‍ക്കെതിരെ ഈ സ്ഥാനാര്‍ത്ഥി എന്തൊക്കെയാണ് ചെയ്തിട്ടുള്ളത്‌? മനുഷ്യത്വ രഹിതമായ ജീവിത സാഹചര്യങ്ങള്‍, അന്യായമായ തടവിലാക്കല്‍, നാടുകടത്തല്‍, വേശ്യാവൃത്തി തുടങ്ങിയ മനുഷ്യാന്തസ്സിനു നിരക്കാത്ത പാപങ്ങളില്‍ എന്തൊക്കെയാണ് ഈ സ്ഥാനാര്‍ത്ഥി ചെയ്തിട്ടുള്ളത്‌ ? സ്വതന്ത്രരും, ഉത്തരവാദിത്വമുള്ളവരുമായ വ്യക്തികള്‍ എന്നതിലുമുപരിയായി സ്ത്രീകളും, പുരുഷന്‍മാരും സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടിയുള്ള വെറും ഉപകരണങ്ങള്‍ മാത്രമാണ് എന്ന് കരുതികൊണ്ട് തൊഴില്‍ നിലവാരം താഴ്ത്തുന്നത് മനുഷ്യജീവിതത്തിന്റെ സുസ്ഥിതിക്ക് എതിരെയുള്ള ഒരു ഭീകരമായ ഭീഷണിയാണ്. പാവങ്ങളെ സംരക്ഷിക്കുവാന്‍ ഈ സ്ഥാനാര്‍ത്ഥി എന്തെങ്കിലും കൂടുതലായി ചെയ്തിട്ടുണ്ടോയെന്ന്‍ പ്രത്യേകം പരിശോധിക്കണം. #{red->n->n->6. വ്യഭിചാരം ചെയ്യരുത്}# ഒരു രാഷ്ട്രത്തെ ലൈംഗീക ധാര്‍മ്മികതയിലുള്ള രണ്ടു തരത്തിലുള്ള സ്വേച്ഛാധിപത്യത്തില്‍ നിന്നും നാം രക്ഷിക്കേണ്ടിയിരിക്കുന്നു: ആരാധനാ-പുരോഹിത വൃന്ദത്തോടുള്ള തെറ്റിദ്ധരിപ്പിക്കപ്പെട്ട വിരോധത്തോട് കൂടിയുള്ള സ്വേച്ഛാധിപത്യം, അപമര്യാദപരമായ സ്വേച്ഛാധിപത്യം. വിവാഹം, മനുഷ്യ-ലൈംഗീകത തുടങ്ങിയവയേക്കുറിച്ചുള്ള സഭയുടെ നിലപാട് തെളിഞ്ഞതും, പുരോഗമനാത്മകവുമാണ്. ഈ രണ്ടു സ്വേച്ഛാധിപത്യങ്ങളേയും തകര്‍ത്തുകൊണ്ട് ലൈംഗീകതയും, വിവാഹവും സംബന്ധിച്ച ക്രിസ്തീയ കാഴ്ചപ്പാട്- സത്യമായും ഫലദായകവുമായ രീതിയില്‍ വിവാഹിതരുടേയും, അവിവാഹിതരുടേയും ജീവിതാന്തസ്സ് ഉറപ്പ് വരുത്തുന്നു. വിവാഹം, ലൈംഗീകത എന്നിവയെക്കുറിച്ചുള്ള ഈ സ്ഥാനാര്‍ത്ഥിയുടെ കാഴ്ചപ്പാട് എന്താണ്? വിവാഹ ഉടമ്പടിയോട് ഈ സ്ഥാനാര്‍ത്ഥി എത്രമാത്രം നീതി പുലര്‍ത്തുന്നു? വിവാഹമോചനത്തേക്കുറിച്ചുള്ള സ്ഥാനാര്‍ത്ഥിയുടെ നിലപാട് എന്താണ്? അദ്ദേഹം വിവാഹ വ്യവസ്ഥയെ നിന്ദിക്കുവനാണോ? ഉയര്‍ന്ന ജീവിതനിലവാരം ഉറപ്പ് വരുത്തുക എന്നത് കേവലം ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയുടെ കാര്യത്തില്‍ മാത്രമല്ല, പക്ഷേ ആത്മീയ ദാനങ്ങളായ - മനസാക്ഷി, സ്വാത്രന്ത്യം, ധാര്‍മ്മിക സമഗ്രത എന്നിവയും ഉള്‍പ്പെടുന്നു. ധാര്‍മ്മിക ആര്‍ജ്ജവത്തേയും, വ്യക്തി സ്വാതന്ത്ര്യത്തേയും, സമൂഹ മനസാക്ഷിയേയും മുറിവേല്‍പ്പിച്ചിട്ട് ഭൗതീക അഭിവൃദ്ധിക്കായി ശ്രമിക്കുന്ന സ്ഥാനാര്‍ത്ഥിയാണോ നമ്മുക്കുള്ളത്? ചിന്തിക്കുക. #{red->n->n->7. മോഷ്ടിക്കരുത്}# സ്ഥാനാര്‍ത്ഥി പൊതു സമ്പത്ത് മോഷ്ടിക്കുന്നവനാണോ? ബാങ്കുകളുടേയും, ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളുടേയും അമിതമായ പലിശ ഈടാക്കുന്ന പ്രവണതയേ പ്രോത്സാഹിപ്പിക്കുന്നവനാണോ ഈ സ്ഥാനാര്‍ത്ഥി? വലിയ ഭൂഉടമകളും, വ്യവസായ ഭീമന്‍മാരും ചെറുകിട കൃഷിക്കാരേയും, കച്ചവടക്കാരേയും ചൂഷണം ചെയ്തപ്പോള്‍ ഈ സ്ഥാനാര്‍ത്ഥി എന്ത് ചെയ്തു? ഭൂപരിഷ്കരണത്തിനായി സ്ഥാനാര്‍ത്ഥി എന്ത് ചെയ്തു? അവിഹിതമായ സ്വത്തു സമ്പാദനത്തിലും, അഴിമതിയിലും, വ്യവസായ ഉടമ്പടികള്‍ പാലിക്കാത്ത കേസുകളിലും ഉള്‍പ്പെട്ടവനാണോ നമ്മുടെ സ്ഥാനാര്‍ത്ഥി? വൻകിട കച്ചവടത്തെ പ്രോത്സാഹിപ്പിക്കുകയും, ദരിദ്രരായ ചെറിയ കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കുവാന്‍ മടികാണിക്കുകയും ചെയ്യുന്നവനാണോ? വ്യാജ രേഖകള്‍ ഉണ്ടാക്കുകയും നികുതി അടക്കാതിരിക്കുവാനുള്ള കുത്സിത പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടവനാണോ? നിയമപരവും അല്ലാത്തതുമായ ചൂതാട്ടങ്ങളെ കുറിച്ച് സ്ഥാനാര്‍ത്ഥിയുടെ നിലപാട് എന്താണ്? എപ്പോഴെങ്കിലും സ്ഥാനാര്‍ത്ഥി ഇതില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ? ഭൂമിയുടെ വിഭവങ്ങള്‍ സംരക്ഷിക്കുക എന്നത് വരും തലമുറക്ക് വേണ്ടിയുള്ള നമ്മുടെ കടമകളില്‍ ഒന്നാണ്. പരിസ്ഥിതിയേ അവഗണിക്കുക എന്നാല്‍ വരും തലമുറയില്‍ നിന്നും ശുദ്ധവും, മനോഹരവുമായ ഭൂമി കൊള്ളയടിക്കുന്നതിന് തുല്ല്യമാണ്. പരിസ്ഥിതി സംരക്ഷണത്തിനായി സ്ഥാനാര്‍ത്ഥിക്ക് എന്തെങ്കിലും പദ്ധതികള്‍ ഉണ്ടോ? #{red->n->n->8. കള്ളസ്സാക്ഷി പറയരുത്}# വാക്കുകളാലോ, പ്രവര്‍ത്തികളാലോ അല്ലെങ്കില്‍ നിശബ്ദത കൊണ്ടോ, സത്യത്തെ തെറ്റായി അവതരിപ്പിക്കുന്നത് കള്ളം പറയലാണ്. സത്യം അറിയുവാന്‍ അവകാശമുള്ള ഒരുവനെ മനപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുവാനായി കള്ളം പറയുന്നത് വഴി യഥാര്‍ത്ഥത്തില്‍ അവനോട് അനീതി കാണിക്കുകയാണ് ചെയ്യുന്നത്, ഇപ്രകാരം അവരുടെ വിധികള്‍ക്കും, തീരുമാനമെടുക്കുന്നതിനും വേണ്ട അറിവ് നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്. പ്രചാരണ കാല ഘട്ടം വിവിധ തരത്തിലുള്ള കള്ളങ്ങള്‍ കേള്‍ക്കുവാന്‍ പറ്റിയ സമയമാണ്. മറ്റുള്ളവരുടെ പ്രീതി പിടിച്ചുപറ്റുവാന്‍ ഒരാളുടെ പ്രവര്‍ത്തികളേയും, യോഗ്യതകളേയും വലുതാക്കി പറയുകയെന്നത് സാധാരണ കണ്ടുവരുന്ന ഒരു പ്രവണതയാണ്. മറ്റു ചില കള്ളങ്ങൾ ചിലപ്പോള്‍ കൂടുതല്‍ ഗൗരവമേറിയ അവസ്ഥയിലേക്ക് മാറാറുണ്ട്. കപട നാട്യപരമായ കള്ളങ്ങളും, അര്‍ദ്ധ-സത്യങ്ങളും കൊണ്ട് സത്യത്തെ വളച്ചൊടിക്കപ്പെടുന്നു. ആസൂത്രിതമായ കപടസ്തുതികളുമായി വോട്ടര്‍മാരുടെ അര്‍ഹിക്കാത്ത പിന്തുണ പിടിച്ചുപറ്റുവാനോ, വ്യക്തിബന്ധങ്ങളിലോ, രാഷ്ട്രീയത്തിലോ വേണ്ട പിന്തുണക്കായി പറയുന്നത് ഊതിവീര്‍പ്പിച്ച കള്ളങ്ങളാണ്. ചിലപ്പോള്‍ 'നിശബ്ദത'പോലും കള്ളമായി മാറുന്നു, കുഴപ്പങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുവാനായി തെറ്റാണെന്ന് അറിയാവുന്ന ഒരു കാര്യത്തേക്കുറിച്ച് നിശബ്ദത പാലിക്കുന്നത് കള്ളമാണ്. കള്ളം പറയുന്നവരെ സൂക്ഷിക്കുക. നിരവധി മുഖങ്ങളോട് കൂടിയ ചെകുത്താനാണ് കള്ളം പറയുന്നത്. അതിനാൽ വിവേകമുള്ളവനായിരിക്കുക. കള്ളം പറയുന്നവര്‍ക്ക് വോട്ട് ചെയ്യരുത്. #{red->n->n->9. അന്യന്റെ ഭാര്യയെ മോഹിക്കരുത്}# സ്ഥാനാര്‍ത്ഥി സ്ത്രീകളോട് ബഹുമാനപൂര്‍വ്വം പെരുമാരുന്നവനാണോ? കുട്ടികള്‍ക്ക് ശരിയായ ലൈംഗീക വിദ്യാഭ്യാസം നല്‍കുക വഴി സ്ഥാനാര്‍ത്ഥി ആരോഗ്യപരമായ വ്യക്തിബന്ധങ്ങൾ ഉയര്‍ത്തിപ്പിടിക്കുന്നവനാണോ? തന്റെ സ്വന്തം ജീവിതമാതൃക കൊണ്ട് ദുര്‍മ്മാര്‍ഗ്ഗപരമായ ജീവിത രീതിയെ പ്രചരിപ്പിക്കുന്നവനാണോ സ്ഥാനാര്‍ത്ഥി? വിനയത്തേയും, സത്സ്വഭാവത്തേയും ബഹുമാനിക്കാതെ സ്വവര്‍ഗ്ഗരതി പോലെയുള്ള ജീവിതരീതികളെ പിന്തുണക്കുകയും, അതിനെ പ്രചരിപ്പിക്കുകയും ചെയ്യുന്നവനാണോ സ്ഥാനാര്‍ത്ഥി? ചിന്തിക്കുക. #{red->n->n->10 അന്യന്റെ വസ്തുക്കള്‍ ആഗ്രഹിക്കരുത്}# സ്ഥാനാര്‍ത്ഥി ദരിദ്രര്‍ക്ക് വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്‌? അദ്ദേഹത്തിന്റെ പദ്ധതികള്‍ പാവപ്പെട്ടവരെ ദാരിദ്ര്യത്തിന്റെ ബന്ധനത്തില്‍ നിന്നും മോചിപ്പിക്കുവാന്‍ ഇടയാക്കിയിട്ടുണ്ടോ, ദരിദ്രര്‍ക്ക് സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിന് ആവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടോ? മോഷണം ഹൃദയത്തില്‍ നിന്നുമാണ് തുടങ്ങുന്നത്. വിജയത്തിനു വേണ്ടിയുള്ള അത്യാര്‍ത്തിയുടെ ലക്ഷണങ്ങള്‍ കാണിക്കുകയും, മറ്റുള്ളവരുടെ വിജയത്തില്‍ അസൂയപ്പെട്ട് വിദ്വേഷത്തോടെ അക്രമവും കൊലപാതകവും നടത്തുന്നവനാണോ സ്ഥാനാര്‍ത്ഥി? ഒരു സ്ഥാനാര്‍ത്ഥി തന്റെ എതിര്‍സ്ഥാനാര്‍ത്ഥിയുടെ പ്രസിദ്ധിയും, സല്‍പ്പേരും നശിപ്പിക്കുന്നതിനായി തന്റെ സമയം ചിലവഴിക്കുന്നുണ്ടെങ്കില്‍ അവനെ സംശയിക്കേണ്ടതായി വരും. അവന് നല്ലതായ ഒന്നും വാഗ്ദാനം ചെയ്യുവാന്‍ ഇല്ല. തന്റെ പദ്ധതികളെക്കുറിച്ച് പറയാതെ, എതിരാളികളുടെ കുറ്റങ്ങളും, കുറവുകളും ചൂണ്ടികാണിക്കുന്നവർ രാഷ്ട്രീയ പ്രസംഗങ്ങളുടെ വില കുറയ്ക്കുന്നു. നേതാക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധാലുവായിരിക്കുക. സര്‍വ്വേകളില്‍ മുന്നിട്ട് നില്‍ക്കുന്നത് കണക്കിലെടുത്തുകൊണ്ട് ആരെയും തിരഞ്ഞെടുക്കരുത്. പ്രാര്‍ത്ഥനയുടേയും മനസാക്ഷിയുടേയും വെളിച്ചത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തുവാന്‍ വിളിക്കപ്പെട്ടിരിക്കുന്ന വോട്ടര്‍മാരാണ് ഓരോ കത്തോലിക്കരും. ധൈര്യത്തോടുകൂടി ധാര്‍മ്മികമായ തീരുമാനം എടുക്കുവാന്‍ നാം ചുമതലപ്പെട്ടിരിക്കുന്നു. നിന്റെ ഒരു സമ്മതിദാനത്തിന് സ്വര്‍ഗ്ഗത്തെ ഭൂമിയിലേക്ക് കൊണ്ട് വരുവാനും, നമ്മുടെ രാജ്യത്തെ ദൈവം ആഗ്രഹിക്കുന്ന വിധത്തില്‍ മനോഹരമാക്കുവാനും സാധിക്കും. മര്‍ക്കട മുഷ്ടിയില്‍ നിന്നും, സമ്മര്‍ദ്ധ തന്ത്രങ്ങളില്‍ നിന്നും സ്വതന്ത്രരാകുക. പത്ത് കല്‍പ്പന അനുസരിച്ച് ശരിയായത് ഏതാണോ അതിനെ തിരഞ്ഞടുക്കുക. ദൈവം തന്റെ മഹത്വത്തില്‍ നമ്മെ നയിക്കട്ടെ" ആർച്ച്ബിഷപ്പ് വില്ലെഗാസ് പറഞ്ഞു.
Image: /content_image/News/News-2016-04-30-09:26:20.jpg
Keywords:
Content: 1269
Category: 15
Sub Category:
Heading: പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: ഒന്നാം തീയതി
Content: "യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു" (മത്തായി 1:16) ഇന്ന് പരിശുദ്ധ മറിയത്തിന്റെ വണക്കമാസം ആരംഭിക്കുന്നു. ഓരോ ദിവസത്തെയും പ്രാർത്ഥനകൾ പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്. ദൈവീക പദ്ധതികളോട് സജീവമായി സഹകരിച്ച തിരുകുടുംബത്തിന്റെ നാഥയായ പരിശുദ്ധ അമ്മയോട് ചേര്‍ന്ന് നമുക്ക് പ്രാർത്ഥിക്കാം. ഈ പ്രാർത്ഥനകളിലൂടെ ദൈവത്തിന്റെ സ്വരം കേൾക്കുവാനും, അവിടുത്തെ പദ്ധതിയനുസരിച്ച് ജീവിക്കുവാനും നമ്മെ ഓരോരുത്തരെയും ദൈവം അനുഗ്രഹിക്കട്ടെ. #{red->n->n->പരിശുദ്ധ കന്യകയോടുള്ള ഭക്തിയുടെ ആവശ്യകത}# പരിശുദ്ധ കന്യകാമറിയത്തിന് ക്രിസ്തീയ ജീവിതത്തില്‍ അതുല്യമായ സ്ഥാനമാണുള്ളത്. ദൈവമാതാവെന്ന സ്ഥാനം മൂലം അവള്‍ സകല മനുഷ്യരുടെയും മാതാവാണ്. സഹരക്ഷക എന്ന നിലയില്‍ ക്രിസ്തുവിന്‍റെ രക്ഷാകര പ്രവൃത്തിയില്‍ മറ്റാരെക്കാളുമധികം പങ്കുചേർന്ന് നമ്മെ സഹായിക്കുന്നു. നമ്മുടെ ആദ്ധ്യാത്മിക ജനനിയെന്ന പദവി മൂലം സകല പ്രസാദവരങ്ങളുടെയും ഉറവിടമായി, മറിയം നിലകൊള്ളുന്നു. നിത്യരക്ഷയ്ക്കുള്ള മാറ്റമില്ലാത്ത അടയാളമാണ് ദൈവമാതാവിനോടുള്ള ഭക്തിയെന്ന് എല്ലാ ദൈവശാസ്ത്രജ്ഞന്‍മാരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു. പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തി നമ്മുടെ പുണൃജീവിതത്തിനും സ്വര്‍ഗ്ഗപ്രാപ്തിക്കും ഫലദായകമാണ്. പരിശുദ്ധിയുടെ വിളനിലമായിരുന്നു നമ്മുടെ അമ്മ. പുണ്യസമ്പാദനത്തിനുള്ള പരിശ്രമങ്ങളില്‍ എപ്പോഴും നമുക്ക് മാതൃക ആക്കേണ്ടത് സകല പുണ്യങ്ങളും കൊണ്ട് അലംകൃതമായ പരിശുദ്ധ കന്യകാമറിയത്തെയാണ്. ജന്മം കൊണ്ടും കര്‍മ്മങ്ങള്‍ കൊണ്ടും താന്‍ സമ്പാദിച്ച പുണ്യഫലങ്ങള്‍ ലോകം മുഴുവനുമായി വിനിയോഗിക്കുവാന്‍ മറിയം ആഗ്രഹിക്കുന്നു. നമ്മുടെ വിശുദ്ധിയുടെ അളവുകോല്‍ ഈശോയുമായുള്ള നമ്മുടെ ബന്ധത്തിന്‍റെ ആഴം അനുസരിച്ചാണ്. സകല മനുഷ്യരിലും വിശുദ്ധരിലും വച്ച് പരിശുദ്ധ കന്യകാമറിയത്തെ പോലെ ഈശോയുമായി ബന്ധപ്പെട്ട വ്യക്തി ആരാണുള്ളത്? സ്വന്തം പുത്രനെന്ന നിലയില്‍ ഈശോ മറിയവുമായി അഭേദ്യമായ രീതിയില്‍ ബന്ധപ്പെട്ടിരിക്കുന്നു. മാനുഷികവും ദൈവികവുമായ സകലവിധ പരിശുദ്ധിയുടെയും കേന്ദ്രമാണ് പരിശുദ്ധ അമ്മ. സ്വര്‍ഗ്ഗീയ നന്മകള്‍ നമുക്ക് പ്രാപിക്കുവാനും ഈശോയുടെ ഹൃദയത്തിന് അനുരൂപമായ ഒരു ജീവിതം നയിക്കുന്നതിനും മറിയത്തോടുള്ള ഭക്തി തീര്‍ച്ചയായും നമുക്ക് സഹായകമാണ്. നമ്മെ അലട്ടുന്ന ദാരിദ്ര്യം, തൊഴിലില്ലായ്മ, അസമാധാനം മുതലായ പ്രശ്നങ്ങള്‍ക്ക് പരിഹാരം നേടുവാന്‍ ദൈവമാതാവിനോടുള്ള ഭക്തി സഹായകമാണ്. #{red->n->n->സംഭവം}# റോമാചക്രവര്‍ത്തിയും മതമർദ്ദകനുമായിരുന്ന ജൂലിയന്‍ തന്‍റെ സ്വന്ത സാമ്രാജ്യത്തില്‍ പേഗന്‍ മതം പുന:സ്ഥാപിക്കാന്‍ ആഗ്രഹിച്ചു. അതിനായി ക്രിസ്താനികളുടെ നേരെ കിരാത മര്‍ദ്ദനം അഴിച്ചു വിട്ടു. പേര്‍ഷ്യാക്കാരോടുള്ള യുദ്ധത്തിനു പുറപ്പെടുന്നതിനു മുന്‍പ് മിത്രാദേവിയുടെ അമ്പലത്തില്‍ പ്രവേശിച്ച് വഴിപാടു കഴിച്ചു. യുദ്ധത്തില്‍ ജയിക്കുന്ന പക്ഷം തന്‍റെ സാമ്രാജ്യത്തിലെ ക്രിസ്ത്യാനികളെ മുഴുവന്‍ ദേവിക്ക് ബലിയര്‍പ്പിക്കുന്നതാണെന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്തു. ഈ നേര്‍ച്ചയേപ്പറ്റി അറിഞ്ഞ കേസറിയായിലെ മെത്രാനായ വിശുദ്ധ ബേസില്‍, തന്‍റെ കീഴിലുള്ള എല്ലാ ക്രിസ്ത്യാനികളേയും വിളിച്ചുകൂട്ടി. ഈ ആപത്ത്ഘട്ടത്തില്‍ പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തി മാത്രമേ പരിഹാരമായിട്ടുള്ളൂയെന്നു അദ്ദേഹം പറഞ്ഞു. വിശുദ്ധ ബേസിലിന്‍റെ പരിശുദ്ധ കന്യകയോടുള്ള ഭക്തിയും വിശ്വാസവും ജനങ്ങള്‍ക്കെല്ലാം മാതൃകയായി. എല്ലാവരും പരിശുദ്ധ കന്യകയില്‍ അഭയം ഗമിച്ചു പ്രാര്‍ത്ഥിച്ചു. ജൂലിയാന്‍, പേര്‍ഷ്യക്കാരുടേതിനേക്കാള്‍ ശക്തമായ ഒരു സൈന്യത്തോടെയാണ് യുദ്ധത്തിനു പുറപ്പെട്ടതെങ്കിലും പരാജിതനായി. ശത്രുകരത്തില്‍പെട്ട് മരിക്കുന്നതിനേക്കാള്‍ അഭിമാനകരം ആത്മഹത്യയാണെന്നു കരുതി അയാള്‍ സ്വന്തം വാളെടുത്ത് ചങ്കില്‍ കുത്തിയിറക്കി. അവിടെനിന്നും പ്രവഹിച്ച രക്തത്തില്‍ കൈമുക്കി മുഷ്ടി ആകാശത്തിലേക്കുയര്‍ത്തി ഇപ്രകാരം ജൂലിയാന്‍ വിളിച്ചു പറഞ്ഞു: "അല്ലയോ ഗലീലേയാ, നീ തന്നെ ജയിച്ചിരിക്കുന്നു". ഇന്നു തിരുസഭ വലിയ പ്രതിസന്ധികള്‍ തരണം ചെയ്യുകയാണ്. മരിയ ഭക്തര്‍ ഉണര്‍ന്ന് ദൈവമാതാവിന്‍റെ സഹായത്താല്‍ തിരുസഭയുടെ ശത്രുക്കളെ നേരിടാന്‍ തയ്യാറാകണം. #{red->n->n->പ്രാര്‍ത്ഥന}# ദൈവജനനിയായ പരിശുദ്ധ കന്യകയേ, അങ്ങയെ എന്‍റെ മാതാവും മദ്ധ്യസ്ഥയുമായി ഞാന്‍ ഏറ്റു പറയുന്നു. പുത്രസഹജമായ ഭക്തി എന്നില്‍ നിറയ്ക്കണമേ. അങ്ങേ അരുമസുതരുടെ ഗണത്തില്‍ എന്നെയും ചേര്‍ക്കണമേ. മക്കളോടു അങ്ങേയ്ക്കുള്ള സ്നേഹവും വാത്സല്യവും എന്നോട് എപ്പോഴും അങ്ങ് കാണിക്കേണമേ. ഏത് അവസരത്തിലും അങ്ങേ സഹായം അഭ്യര്‍ത്ഥിക്കുവാനും, നന്മ കൈവരിക്കുവാനും ഇടയാക്കണമേ. ഈ പ്രാര്‍ത്ഥനകള്‍ അങ്ങേ തിരുക്കുമാരന്‍ വഴിയായി പിതാവിന്‍റെ പക്കല്‍ അര്‍പ്പിക്കുവാന്‍ അമ്മേ അങ്ങു തന്നെ എന്നെ സഹായിക്കേണമേ. #{red->n->n-> വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം}# എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്, നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു, നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ. ആമ്മേനീശോ. * ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (മൂന്നു പ്രാവശ്യം ചൊല്ലുക). #{red->n->n->ദൈവമാതാവിന്റെ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! അനുഗ്രഹിക്കണമേ, കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദീശാ തമ്പുരാനേ, എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) ദൈവകുമാരന്‍റെ പുണ്യജനനി, കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ, മിശിഹായുടെ മാതാവേ, ദൈവപ്രസാദവരത്തിന്‍റെ മാതാവേ, എത്രയും നിര്‍മ്മലയായ മാതാവേ, അത്യന്ത വിരക്തിയുള്ള മാതാവേ, കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ, കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ, സ്നേഹഗുണങ്ങളുടെ മാതാവേ, അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ, സദുപദേശത്തിന്‍റെ മാതാവേ, സ്രഷ്ടാവിന്‍റെ മാതാവേ, രക്ഷിതാവിന്‍റെ മാതാവേ, വിവേകൈശ്വര്യമുള്ള കന്യകേ, പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ, സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ, വല്ലഭമുള്ള കന്യകേ, കനിവുള്ള കന്യകേ, വിശ്വാസവതിയായിരിക്കുന്ന കന്യകേ, നീതിയുടെ ദര്‍പ്പണമേ, ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ, ഞങ്ങളുടെ തെളിവിന്‍റെ കാരണമേ, ആത്മജ്ഞാന പൂരിത പാത്രമേ, ബഹുമാനത്തിന്‍റെ പാത്രമേ, അത്ഭുതകരമായ ഭക്തിയുടെ പാത്രമേ, ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ, ദാവീദിന്‍റെ കോട്ടയെ, നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ, സ്വര്‍ണ്ണാലയമേ, വാഗ്ദാനത്തിന്‍റെ പെട്ടകമേ, ആകാശ മോക്ഷത്തിന്‍റെ വാതിലേ, ഉഷകാലത്തിന്‍റെ നക്ഷത്രമേ, രോഗികളുടെ സ്വസ്ഥാനമേ, പാപികളുടെ സങ്കേതമേ, വ്യാകുലന്‍മാരുടെ ആശ്വാസമേ, ക്രിസ്ത്യാനികളുടെ സഹായമേ, മാലാഖമാരുടെ രാജ്ഞി, ബാവാന്മാരുടെ രാജ്ഞി, ദീര്‍ഘദര്‍ശികളുടെ രാജ്ഞി, ശ്ലീഹന്‍മാരുടെ രാജ്ഞി, വേദസാക്ഷികളുടെ രാജ്ഞി, വന്ദനീയന്‍മാരുടെ രാജ്ഞി, കന്യാസ്ത്രീകളുടെ രാജ്ഞി, സകല‍ പുണ്യവാന്മാരുടെയും രാജ്ഞി, അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി, സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി, പരിശുദ്ധ ജപമാലയുടെ രാജ്ഞി, സമാധാനത്തിന്‍റെ രാജ്ഞി, കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി. ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ, (കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ) ഭൂലോക പാപങ്ങളെ നീക്കുന്ന.... (കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.) ഭൂലോക പാപങ്ങളെ നീക്കുന്ന..... (കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.) #{red->n->n->ജപം}# സര്‍വ്വേശ്വരന്‍റെ പുണ്യസമ്പൂര്‍ണ്ണയായ മാതാവേ, ഇതാ നിന്‍റെ പക്കല്‍ ഞങ്ങള്‍ ആശ്രയിക്കുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ നീ ത്യജിക്കല്ലേ. ഭാഗ്യവതിയും ആശീര്‍വദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ. #{red->n->n->കാര്‍മികന്‍:}# ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍. #{red->n->n->സമൂഹം:}# സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ. #{red->n->n-> പ്രാര്‍ത്ഥിക്കാം}# കര്‍ത്താവേ! മുഴുവന്‍ മനസ്സോടു കൂടെ അങ്ങയുടെ മുമ്പില്‍ നില്‍ക്കുന്ന ഈ കുടുംബത്തെ (ഈ കൂട്ടത്തെ) തൃക്കണ്‍പാര്‍ത്ത് എപ്പോഴും കന്യകയായിരിക്കുന്ന മറിയത്തിന്‍റെ അപേക്ഷയാലെ സകല ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന് കൃപചെയ്തു രക്ഷിച്ചു കൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ചു ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍. #{red->n->n-> ജപം}# പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ, സ്വസ്തീ! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തീ! ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായിരിക്കുന്ന ഞങ്ങള്‍ അങ്ങേപ്പക്കല്‍ നെടുവീര്‍പ്പിടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ‍ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്‍റെ അനുഗൃഹീത ഫലമായ ഈശോയെ, ഞങ്ങള്‍ക്കു കാണിച്ചു തരണമേ, കരുണയും വാത്സല്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍. #{red->n->n->കാര്‍മികന്‍:}# ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍. #{red->n->n->സമൂഹം:}# സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ. #{red->n->n->പ്രാര്‍ത്ഥിക്കാം}# സര്‍വശക്തനും, നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന മറിയത്തിന്‍റെ ആത്മാവും ശരീരവും റൂഹാദക്കുദിശായുടെ അനുഗ്രഹത്താലെ നിന്‍റെ ദിവ്യപുത്രന് യോഗ്യമായ പീഠമായിരിപ്പാന്‍ പൂര്‍വികമായി നീ നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍, ഇവരുടെ അനുഗ്രഹമുള്ള അപേക്ഷയാലെ ഈ ലോകത്തിലുള്ള സകല‍ ആപത്തുകളില്‍ നിന്നും, നിത്യമരണത്തില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ കൃപ ചെയ്യണമേ. ഈ യാചനകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍. #{red->n->n->പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ}# പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. #{red->n->n->സുകൃതജപം}# ക്രിസ്ത്യാനികളുടെ സഹായമായ മറിയമേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/5?type=15}} ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2016-05-01-00:14:29.jpg
Keywords: ദൈവമാതാവിന്റെ വണക്കമാസം
Content: 1270
Category: 6
Sub Category:
Heading: നാം ചെയ്യുന്ന തൊഴില്‍ സമൂഹനന്മയ്ക്കായി മാറാന്‍ ദൈവം ആഗ്രഹിക്കുന്നു.
Content: "സത്യത്തിന്റെ വചനം ഉചിതമായി കൈകാര്യം ചെയ്തു കൊണ്ട് അഭിമാനിക്കാന്‍ അവകാശമുള്ള വേലക്കാരനായി ദൈവതിരുമുമ്പില്‍ അര്‍ഹതയോടെ പ്രത്യക്ഷപ്പെടാന്‍ ഉത്‌സാഹപൂര്‍വ്വം പരിശ്രമിക്കുക" (2 തിമോത്തി 2:15). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 01}# ജീവിതത്തില്‍ പലവിധ രംഗങ്ങളില്‍ ജോലി ചെയ്യുന്നവരാണ് നാമോരോരുത്തരും. തങ്ങളെ ഏല്‍പ്പിച്ചിരിക്കുന്ന ജോലി ഒരുവന്‍ കൃത്യമായി ചെയ്യുമ്പോള്‍ അത് തൊഴിലുടമയോടുള്ള വിധേയത്വമായി മാറുന്നു. ഈ വിധേയത്വം അവന്റെ കഴിവിനേയും, യോഗ്യതയേയും പരിപോഷിപ്പിക്കുന്നുയെന്നതാണ് സത്യം. ഈ കാലഘട്ടത്തിൽ തൊഴിലിന്റെ പ്രാധാന്യം നമ്മുക്കറിയാം. കാരണം, തൊഴിൽ ഇല്ലാത്ത ഒത്തിരി വ്യക്തികൾ തങ്ങളുടെ അന്തസ്സ് ചോദ്യം ചെയ്യപ്പെടുന്നത് നാം കാണാറുണ്ട്. അതിനാല്‍ തന്നെ നാം ചെയ്യുന്ന ജോലിയില്‍ ആത്മ സംപ്തൃതി കണ്ടെത്താന്‍ ശ്രമിക്കേണ്ടിയിരിക്കുന്നു. നമ്മുക്കു ചുറ്റുമുള്ളവരുടെ ആവശ്യങ്ങളില്‍ സഹായമാകാന്‍ നമ്മുടെ തൊഴിലിനെ ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു. ജോലി എന്ന് പറയുന്നത് ഒരുവന്റെ വ്യക്തിതാൽപര്യമല്ല, പിന്നെയോ അപരന്റെ ക്ഷേമത്തിനായി മാറ്റേണ്ട ഒന്നുകൂടിയാണ്. തന്റെ ജോലി തനിക്ക് വേണ്ടി മാത്രമല്ല, മറ്റുള്ളവർക്ക് കൂടിയായി മാറണം. അതായത് നാം ചെയ്യുന്ന തൊഴിലിലൂടെ സമൂഹത്തിന്റെയും പ്രപഞ്ചത്തിന്റെയും ഉന്നമനം ലക്ഷ്യം വെക്കേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ മനുഷ്യനെ ദൈവം വിളിച്ചിരിക്കുന്ന ഉന്നതമായ തലത്തിലേയ്ക്ക് ഉയരാന്‍ സാധിക്കുകയുള്ളൂ. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം 20.4.94) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/5?type=6 }}
Image: /content_image/Meditation/Meditation-2016-05-01-03:50:25.jpg
Keywords: തൊഴില്‍
Content: 1271
Category: 9
Sub Category:
Heading: യൂറോപ്യൻ മലയാളികളുടെ ആത്മീയ സംഗമമായ "യൂറോപ്പ് ഇവാൻജലൈസേഷൻ കോൺഫറൻസ് " ജൂൺ 2 മുതൽ
Content: യൂറോപ്യൻ ജനതയിൽ നിന്നും നാം ഉൾക്കൊണ്ട ക്രൈസ്തവ വിശ്വാസവും പാരമ്പര്യം അതിന്റെ ഇരട്ടിയായി തിരികെ നൽകാൻ, യൂറോപ്പിന്റെ നവസുവിശേഷവത്ക്കരണത്തിനു കരുത്തേകിക്കൊണ്ടിരിക്കുന്ന സെഹിയോൻ യു കെ ഒരുക്കുന്ന യൂറോപ്പിലെ മലയാളികളുടെ ആത്മീയ സംഗമം "യൂറോപ്പ് ഇവാൻജലൈസേഷൻ കോൺഫറൻസ്" ജൂൺ 2 വ്യാഴം മുതൽ 5 ഞായർ വരെ വെയിൽസിലെ കെഫൻലി പാർക്കിൽ നടക്കുന്നു. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള മലയാളികൾ ഒരുമിക്കുന്ന 4 ദിവസത്തെ താമസിച്ചുള്ള ധ്യാനം ഫാ.സോജി ഓലിക്കലാണ് നയിക്കുന്നത്. പൂർണ്ണമായും മലയാളത്തിലാണ് ധ്യാനം നടക്കുക. അവധിക്കാലത്തായതിനാൽ കുട്ടികൾക്കും യുവജനങ്ങൾക്കും വേണ്ടിയുള്ള പ്രത്യേക ധ്യാനം" സ്കൂൾ ഓഫ് ഇവാൻജലൈസേഷൻ " കിഡ്സ് ഫോർ കിംങ്ഡത്തിന്റെ നേതൃത്വത്തിൽ നടക്കും. ഫാ.സോജി ഓലിക്കലിനോടൊപ്പം മറ്റ് വൈദികരും പ്രശസ്ത വചനപ്രഘോഷകരും അടങ്ങുന്ന ടീം ധ്യാനത്തിനു നേതൃത്വം നല്കും. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ സുവിശേഷവത്കരണം നടത്തിക്കൊണ്ടിരിക്കുന്ന ഫാ.സേവ്യർ ഖാൻ വട്ടായിലിന്റെയും, ഫാ.സോജി ഓലിക്കലിന്റെയും നേതൃത്വത്തിലുള്ള സെഹിയോൻ മിനിസ്ട്രി കഴിഞ്ഞ ഏതാനും വർഷങ്ങളായി മലയാളത്തിലും മറ്റ് ഭാഷകളിലും വിവിധങ്ങളായ ശുശ്രൂഷകളിലൂടെ യൂറോപ്യൻ രാജ്യങ്ങളിൽ സജീവമായി ക്കൊണ്ടിരിക്കുകയാണ്. വിവിധ രാജ്യങ്ങളിലെ മലയാളികളെ സുവിശേഷവത്കരണത്തിനുള്ള ഉപകരണമാക്കുക എന്ന ലക്ഷ്യത്തോടെ 4 ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ ധ്യാനത്തിലേക്കുള്ള രജിസ്ട്രേഷന് www.sehionuk.org എന്ന വെബ്സൈറ്റിലോ, ജോൺസൺ നോട്ടിംങ്ഹാം.(Ph: 07506810177), ജോസ് കുര്യാക്കോസ്(Ph: 07414747573 ) എന്നിവരുമായോ ബന്ധപ്പെടുക.
Image: /content_image/Events/Events-2016-05-01-04:58:15.jpg
Keywords: Europe, Sehion UK, Pravachaka Sabdam
Content: 1272
Category: 8
Sub Category:
Heading: ആത്മാക്കളുടെ രക്ഷയ്ക്കായി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടാം.
Content: “ജ്ഞാനം ഉപേക്ഷിക്കരുത്;അവള്‍ നിന്നെ കാത്തുകൊള്ളും. അവളെ സ്‌നേഹിക്കുക;അവള്‍ നിന്നെ സംരക്ഷിക്കും. ജ്ഞാനം സമ്പാദിക്കുകയാണ്‌ സര്‍വപ്രധാനം. എന്തു ത്യജിച്ചും ജ്ഞാനം സമ്പാദിക്കുക. അവളെ അമൂല്യമായി കരുതുക;അവള്‍ നിനക്ക് ഉയര്‍ച്ച നല്‍കും. അവളെ പുണരുക;അവള്‍ നിന്നെ ആദരിക്കും. അവള്‍ നിന്റെ ശിരസ്‌സില്‍ മനോഹരമായ പൂമാലയണിയിക്കും; നിനക്കു മഹത്വത്തിന്റെ കിരീടം നല്‍കും” (സുഭാഷിതങ്ങള്‍ 4:6-9) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-1}# “വിശുദ്ധര്‍ക്കു ലഭിച്ച ദര്‍ശനങ്ങള്‍ വഴിയായും സഭയുടെ പ്രബോധനങ്ങള്‍ അനുസരിച്ചും പരിശുദ്ധ മറിയം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കളുടെ സഹായത്തിനായി തന്റെ അധികാരം ഉപയോഗിക്കുന്നു. പരിശുദ്ധ അമ്മയോടുള്ള ആദരവും, ഭക്തിയും പ്രകാശിപ്പിക്കുന്നത് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ വിടുതലിന് ഏറ്റവും സഹായകമാണ്. ആത്മാക്കള്‍ക്കായി അര്‍പ്പിക്കുന്ന കുര്‍ബ്ബാനകള്‍, ആത്മീയമായും സാമ്പത്തികമായുള്ള ദാനധര്‍മ്മങ്ങള്‍, കാരുണ്യ പ്രവര്‍ത്തികള്‍, വളരെയേറെ ഫലദായകമായിട്ടുള്ള മാതാവിന്റെ ജപമാല, പരിശുദ്ധ അമ്മയ്ക്ക് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ദേവാലയങ്ങള്‍ സന്ദര്‍ശിക്കല്‍ തുടങ്ങിയവ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കാന്‍ വളരെയേറെ ഉപകാരപ്രദമാണ്. (ഗ്രന്ഥകാരനും സുവിശേഷകനുമായ ഫാദര്‍ എച്ച്. ജെ. കോളറിഡ്ജ്). #{red->n->n->വിചിന്തനം:}# നിങ്ങള്‍ നിങ്ങളെ തന്നെ പരിശുദ്ധ അമ്മയുടെ സന്നിധിയില്‍ സമര്‍പ്പിക്കുക. തുടര്‍ന്നു പ്രാര്‍ത്ഥിക്കുക. "ഓ! പരിശുദ്ധ മറിയമേ, നിന്റെ അനുഗ്രഹീതമായ സ്നേഹത്തില്‍ ഈ ദിവസവും, എന്റെ ജീവിതത്തിലെ എല്ലാ ദിവസങ്ങളും, എന്റെ മരണം വരേയും ഞാന്‍ എന്റെ ആത്മാവിനേയും ശരീരത്തേയും നിന്റെ കാരുണ്യത്തിന്റെ മടിത്തട്ടില്‍ സമര്‍പ്പിക്കുന്നു. നിന്നില്‍ ഞാന്‍ എന്റെ പ്രതീക്ഷകളും, ആശ്വാസങ്ങളും, ദുരിതങ്ങളും കഷ്ടപ്പാടുകളും, എന്റെ ജീവിതവും മരണവും സമര്‍പ്പിക്കുന്നു. നിന്റെ ദൈവീക മാദ്ധ്യസ്ഥതയാലും, യോഗ്യതകളാലും എന്റെ എല്ലാ പ്രവര്‍ത്തികളേയും നിന്റേയും നിന്റെ മകന്റേയും ആഗ്രഹത്തിനനുസൃതമാക്കിതീര്‍ക്കണമേ." #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/5?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-05-01-05:28:26.jpg
Keywords: ആത്മാക്കളുടെ