Contents
Displaying 1141-1150 of 24928 results.
Content:
1284
Category: 9
Sub Category:
Heading: ഹോളി സ്പിരിറ്റ് ഈവനിംഗ് വിഥിന്‍ഷോ സെന്റ് ആന്റണീസില്‍ മെയ് 6 ന്; ഫാ: സോജി ഓലിക്കല്‍ നേതൃത്വം നല്‍കും
Content: മാഞ്ചസ്റ്റര്‍: പെന്തക്കൂസ്താ തിരുന്നാളിന് ഒരുങ്ങുന്ന ഈ കാലയളവില്‍ പരിശുദ്ധാത്മാവിനാല്‍ നിറയുന്നതിനും ദൈവത്തിന്റെ കരുണയും സ്‌നേഹവും അനുഭവിച്ചറിയുന്നതിനുമായി പ്രത്യേക പ്രാര്‍ത്ഥനാ സന്ധ്യാ ക്രമീകരിക്കുന്നു. വിഥിന്‍ഷോയിലെ സെന്റ് ആന്റണീസ് ദേവാലയത്തിലാണ് ഹോളിസ്പിരിറ്റ് ഈവനിംഗ് ക്രമീകരിച്ചിരിക്കുന്നത്. മെയ് 6 ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് ശുശ്രൂഷകള്‍ ആരംഭിക്കും. മൂന്നു മണി മുതല്‍ ഏഴ് മണി വരെയുള്ള പ്രത്യേക ശുശ്രൂഷകള്‍ക്ക് സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ: സോജി ഓലിക്കലും ടീം അംഗങ്ങളും നേതൃത്വം നല്‍കും. വി. കുര്‍ബാന, വചന സന്ദേശം, ദിവ്യകാരുണ്യ ആരാധന, സൗഖ്യ ശുശ്രൂഷ എന്നിവ ഹോളി സ്പിരിറ്റ് ഈവനിംഗില്‍ ഉള്‍ക്കൊള്ളുന്നു. ശുശ്രൂഷകളില്‍ സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിക്കുന്നതിന് ഏവരെയും ക്ഷണിക്കുന്നു. #{red->n->n->ദേവാലയത്തിന്റെ വിലാസം:}# St.Anthony's Church. Dunkery Road. Manchester, M22 0WR. #{red->n->n->കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:}# രാജു ചെറിയാന്‍ - 07443630066, ദീപു ജോര്‍ജ് - 07882810575
Image: /content_image/Events/Events-2016-05-02-07:45:13.jpg
Keywords: സെഹിയോന്‍, യുകെ, Holy Spirit Evening,

1285
Category: 1
Sub Category:
Heading: സിറിയയില്‍ നടന്ന അക്രമങ്ങളില്‍ ഫ്രാന്‍സിസ് പാപ്പാ ഖേദം രേഖപ്പെടുത്തി; ചര്‍ച്ചകള്‍ പുനരാരംഭിക്കുവാന്‍ വീണ്ടും ആഹ്വാനം
Content: വത്തിക്കാന്‍: അടുത്ത കാലത്തായി സിറിയയിലെ അലേപ്പോവില്‍ അക്രമങ്ങള്‍ പുനരാരംഭിച്ചതിനെ ഫ്രാന്‍സിസ് പാപ്പാ ശക്തമായി അപലപിച്ചു. ചര്‍ച്ചകളിലൂടെ സമാധാനം പുനസ്ഥാപിക്കണമെന്ന്‍ പരിശുദ്ധ പിതാവ് ആവര്‍ത്തിച്ചു. “സിറിയയില്‍ നിന്നും വരുന്ന വാര്‍ത്തകളെ വളരെയേറെ ദുഃഖത്തോട് കൂടിയാണ് ഞാന്‍ സ്വീകരിച്ചത്. ഇതിനോടകം തന്നെ നിരാശാജനകമായ അവിടത്തെ ജീവിത സാഹചര്യം ഒന്നുകൂടി കഠിനമായിരിക്കുകയാണ്". ഞായാറാഴ്ച സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ നടന്ന മരിയന്‍ പ്രാര്‍ത്ഥനയ്ക്കു ശേഷമാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്. സിറിയയില്‍ നടക്കുന്ന അക്രമങ്ങള്‍ കൂടുതലായി ബാധിച്ചിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ നഗരമായ അലെപ്പോവിനേയാണ്. കുട്ടികളും, രോഗികളുമടങ്ങുന്ന നിഷ്കളങ്കകരായ ജനങ്ങളെയും അവരെ സഹായിക്കുവാനായി മുന്നിട്ടിറങ്ങുന്നവരെയും പാപ്പാ ഓര്‍മ്മിപ്പിച്ചു. “ഇത്തരം അക്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ പാര്‍ട്ടികളും യുദ്ധത്തിനു വിരാമമിടുകയും ഇപ്പോള്‍ നടന്നുവരുന്ന ചര്‍ച്ചകളെ ശക്തിപ്പെടുത്തുകയും വേണം, അത് മാത്രമാണ് സമാധാനത്തിനുള്ള ഏക മാര്‍ഗ്ഗം” പാപ്പാ പറഞ്ഞു. കഴിഞ്ഞ 9 ദിവസമായി നിലവിലുണ്ടായിരുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഗവണ്‍മെന്റും, വിമതരും തമ്മില്‍ ഏപ്രില്‍ 22നു ആരംഭിച്ച ആക്രമണങ്ങളില്‍ ഏതാണ്ട് 250-ഓളം സാധാരണക്കാരായ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ബ്രിട്ടീഷ് ആസ്ഥാനമായുള്ള നിരീക്ഷക സംഘടനയായ ‘ദി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹുമന്‍ റൈറ്റ്‌സ്’ പറഞ്ഞിട്ടുണ്ടെന്നു ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്റ് ബാഷാര്‍ അല്‍ അസ്സദിന്റെ സൈന്യം അലെപ്പോവിനു നേരെ കരമാര്‍ഗ്ഗമുള്ള ആക്രമണങ്ങളും, വ്യോമാക്രമണങ്ങളും പുനരാരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് ബോംബുകളും, മിസ്സൈലുകളും ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ‘ദിഗാര്‍ഡിയന്‍’ കൂട്ടി ചേര്‍ക്കുന്നു. സര്‍ക്കാര്‍ അനുകൂലികളും വിമതരും തമ്മിലുള്ള ആഭ്യന്തരയുദ്ധം തുടങ്ങിയിട്ട് അഞ്ചു വര്‍ഷത്തോളമായി. ലക്ഷകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും, ദശലക്ഷകണക്കിന് ആള്‍ക്കാര്‍ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ടെന്ന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രസംഗത്തിനിടെ കുട്ടികള്‍ക്ക് നേരെയുള്ള എല്ലാതരത്തിലുള്ള അക്രമങ്ങളും തടയുവാന്‍ വേണ്ട നടപടികള്‍ക്ക് വത്തിക്കാന്‍ ആരംഭം കുറിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പാ അഭിപ്രായപ്പെട്ടു. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനും, അവര്‍ക്ക് നേരെയുള്ള അക്രമങ്ങളെ തടയുവാനുമായി 1989-ല്‍ രൂപീകരിക്കപ്പെട്ട ‘മീറ്റര്‍ ഓണ്‍ലുസ്’ എന്ന സംഘടനക്ക് പാപ്പാ പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. “നാം കുട്ടികളെ സംരക്ഷിക്കണം, കൂടാതെ കുട്ടികളെ ദുരുപയോഗം ചെയ്യുന്നവരെ കഠിനമായി ശിക്ഷിക്കുകയും വേണം” പാപ്പാ പറഞ്ഞു. തന്റെ മുന്നില്‍ തടിച്ച് കൂടിയ ജനങ്ങള്‍ക്കു, അവസാന അത്താഴത്തില്‍ പരിശുദ്ധാത്മാവിന്റെ വരവിനെക്കുറിച്ചുള്ള യേശുവിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് പാപ്പ പരാമര്‍ശിക്കുകയുണ്ടായി. "യേശുവിന്റെ വാക്കുകളുടെ ഓര്‍മ്മ ഉണര്‍ത്തുവാനും, ലോകം മുഴുവനും സുവിശേഷം പ്രചരിപ്പിക്കുവാനുമായി, സുവിശേഷത്തെക്കുറിച്ചുള്ള ശിഷ്യന്‍മാരുടെ അറിവ് വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു പരിശുദ്ധാത്മാവിന്റെ ദൗത്യം. ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാന്‍ യേശു പഠിപ്പിച്ചിട്ടുള്ള കാര്യങ്ങള്‍ എങ്ങനെ പ്രയോഗത്തില്‍ വരുത്തണമെന്ന് പരിശുദ്ധാത്മാവ് അവരെ ഓര്‍മ്മിപ്പിക്കുകയാണ് ചെയ്തത്" പാപ്പാ പറഞ്ഞു. “പരിശുദ്ധാത്മാവുമായുള്ള ബന്ധം വഴിയായി മാത്രമേ ഉത്ഥിതനുമായ യേശുവുമായി ഒരു ബന്ധം സ്ഥാപിക്കുവാന്‍ കഴിയുകയുള്ളൂ. മാമോദീസയും, സ്ഥൈര്യ ലേപനവുമാകുന്ന കൂദാശകള്‍ വഴിയാണ് ആത്മാവ് നമ്മളിലേക്ക് പ്രവഹിക്കുന്നത്. നാം ചിന്തിക്കുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ വഴി അവന്‍ നമ്മെ നയിക്കുന്നു. യേശുവിന്റെ അചഞ്ചലമായ സ്നേഹത്താലും പരിശുദ്ധാത്മാവിന്റെ പ്രകാശത്താലും, ശക്തിയാലുമാണ് തിരുസഭ നയിക്കപ്പെടുന്നത്” പാപ്പാ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2016-05-02-13:44:25.jpg
Keywords: Pope Franscis, Syria, Pravachaka Sabdam

1286
Category: 15
Sub Category:
Heading: പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: മൂന്നാം തീയതി
Content: "മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു" (ലൂക്കാ 1:38). #{red->n->n-> അമലോത്ഭവയായ പരിശുദ്ധ അമ്മ}# ദൈവം മനുഷ്യനെ സൃഷ്ടിച്ചത് സ്വഭാവാതീതമായ ദൗത്യത്തിനു വേണ്ടിയാണ്. സ്വാഭാവിക നന്മകള്‍ക്കു പുറമേ ദൈവികമായ പ്രസാദവരങ്ങളും ദാനങ്ങളും വഴി അവിടുന്ന് ദൈവിക ജീവനില്‍ മനുഷ്യന് ഭാഗഭാഗിത്വം നല്‍കിയിരുന്നു. ആദിമാതാപിതാക്കള്‍ക്കു ലഭിച്ച ദൈവീകദാനം കേവലം വ്യക്തിപരമായിരുന്നില്ല. മറിച്ച് അവരുടെ സന്താനപരമ്പരകള്‍ക്ക് അനുസ്യൂതമായി പ്രസ്തുത ദാനങ്ങള്‍ ലഭിക്കണമെന്നായിരുന്നു ദൈവികമായ പദ്ധതി. എന്നാല്‍ പാപം ചെയ്തതോടുകൂടി ഈ ദൈവീക ദാനം ആദിമ മാതാപിതാക്കന്‍മാര്‍ക്ക് നഷ്ടപ്പെട്ടു. അവരുടെ പാപഫലത്തില്‍ നാമും പങ്കാളികളായിത്തീര്‍ന്നു. ആദിമാതാപിതാക്കന്‍മാരുടെ പാപഫലമായി നമുക്കുണ്ടായ ജന്മസിദ്ധമായ പാപമാണ് ഉത്ഭവപാപം. സാമാന്യാര്‍ത്ഥത്തില്‍, ഉത്ഭവപാപം നമ്മെ സംബന്ധിച്ചിടത്തോളം പാപമെന്നു പറയുവാന്‍ സാധ്യമല്ല. മനുഷ്യവര്‍ഗ്ഗത്തിലേക്ക് മാറ്റപ്പെട്ട ആദത്തിന്‍റെ പാപം മൂലം നമ്മുക്ക് സംഭവിച്ച ദുരവസ്ഥയാണ് ആത്മാവിലെ പ്രസാദവരരാഹിത്യാവസ്ഥ. എല്ലാ മനുഷ്യരും ഉത്ഭവ പാപത്തോടു കൂടിയാണു ജനിക്കുന്നത് എന്നുള്ള വസ്തുത വി.ഗ്രന്ഥത്തില്‍ നിന്നും വ്യക്തമാകുന്നു. "ഒരു മനുഷ്യന്റെ പാപത്താല്‍, ആ മനുഷ്യന്‍മൂലം മരണം ആധിപത്യം നടത്തിയെങ്കില്‍, കൃപയുടെയും നീതിയുടെ ദാനത്തിന്റെയും സമൃദ്ധി സ്വീകരിക്കുന്നവര്‍ യേശുക്രിസ്തു എന്ന ഒരു മനുഷ്യന്‍മൂലം എത്രയോ അധികമായി ജീവനില്‍ വാഴും" (റോമ: 5:17). പരിശുദ്ധ അമ്മ അമലോത്ഭവയാണെന്നുള്ളതിന്റെ തെളിവുകള്‍ വി.ഗ്രന്ഥത്തില്‍ സുലഭമാണ്. "നീയും സ്ത്രീയും തമ്മിലും നിന്‍റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവള്‍ നിന്‍റെ തലയെ തകര്‍ക്കും" (സൃഷ്ടി 3:15) എന്ന വാക്കുകളും ഗബ്രിയേല്‍ ദൂതന്‍റെ അഭിവാദ്യവും പ.കന്യകയുടെ അമലോത്ഭവത്തിനു തെളിവാകുന്നു. പിതാവായ ദൈവം മേരിയെ അതുല്യ ദാനങ്ങളാല്‍ സമലങ്കരിച്ചു. മറിയം അവളുടെ ജനനത്തില്‍ തന്നെ സകല വരപ്രസാദങ്ങളാലും സമലംകൃതയായിരുന്നു. 1854-ല്‍ പരിശുദ്ധ ഒമ്പതാം പീയൂസ് മാര്‍പാപ്പ, പരിശുദ്ധ കന്യകയുടെ അമലോത്ഭവം ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചു. 1856-ല്‍ പരിശുദ്ധ കന്യക ലൂര്‍ദ്ദില്‍ പ്രത്യക്ഷപ്പെട്ട് ഞാന്‍ അമലോത്ഭവയാകുന്നു എന്ന് അരുളിച്ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ഭൗതിക വാദത്തിനെതിരായിട്ടുള്ള ഒരു വെല്ലുവിളിയായിരുന്നു അത്. നമ്മുടെ അനുദിന ജീവിതത്തില്‍ പാപസാഹചര്യങ്ങളും അപകടങ്ങളുമുണ്ട്. പരിശുദ്ധ അമ്മയുടെ പ്രിയപ്പെട്ട മക്കളായ നാം ഓരോരുത്തരും പരിശുദ്ധ കന്യകയുടെ അമലോത്ഭവത്തില്‍ അഭിമാനിക്കുകയും പാപരഹിതമായ ജീവിതം അനുവര്‍ത്തിക്കുകയും ചെയ്യണം. നമുക്ക് ജ്ഞാനസ്നാനത്തിലൂടെ ഉത്ഭവപാപത്തില്‍ നിന്ന്‍ മോചനം ലഭിക്കുന്നുണ്ട്. എന്നാല്‍ കര്‍മ്മപാപത്തില്‍ നിന്നും ദൈവസഹായത്താല്‍ വിമുക്തി പ്രാപിക്കേണ്ടതാണ്. അമലോത്ഭവനാഥയുടെ മാദ്ധ്യസ്ഥം അതിനു സഹായകരമായിരിക്കും. #{red->n->n->സംഭവം}# വിശ്വപ്രസിദ്ധമായ ലൂര്‍ദ്ദ് ഇന്ന് ഒരു അത്ഭുത കേന്ദ്രമാണ്. അനുദിനം അനേകം അത്ഭുതങ്ങള്‍ അവിടെ നടക്കുന്നുണ്ട്. ഫ്രാന്‍സിലെ ഒരു ഡോക്ടറായ അലോക്സിസ്കാറല്‍ ഒരു നിരീശ്വരവാദിയായിരിന്നു. ഒരിക്കല്‍ ഒരു ക്ഷയരോഗ ബാധിതനെ ചികിത്സിച്ചു കൊണ്ടിരുന്ന അലോക്സിസ്കാറല്‍ അയാളുടെ രോഗവിമുക്തി അസാദ്ധ്യമാണെന്നും വിധിച്ചു. പക്ഷെ ആ രോഗി ലൂര്‍ദ്ദിലേക്കു ഒരു തീര്‍ത്ഥാടനം നിര്‍വഹിക്കുകയാണ് ചെയ്തത്. അവിടെ നിന്നും തിരിച്ചെത്തിയ രോഗി രോഗത്തില്‍ നിന്നും പരിപൂര്‍ണ്ണസൌഖ്യം പ്രാപിച്ചു. താന്‍ മരണം ഉറപ്പാക്കിയ വ്യക്തിയ്ക്ക് സംഭവിച്ച രോഗമുക്തി പരിശുദ്ധ അമ്മ പ്രവര്‍ത്തിച്ച അത്ഭുതമാണെന്ന് അലോക്സിസ് കാറല്‍ അംഗീകരിക്കുകയുണ്ടായി. ഇതേ തുടര്‍ന്നു, അന്നത്തെ ഫ്രഞ്ച് ശാസ്ത്രജ്ഞന്മാരുടെ സംഘം (French Academy of Scientists) അദ്ദേഹത്തെ അവരുടെ സംഘടനയില്‍ നിന്നും ബഹിഷ്കരിച്ചു. എങ്കിലും ഈ അത്ഭുതം അദ്ദേഹം നിഷേധിച്ചില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കയില്‍ ചെന്ന് വൈദ്യശാസ്ത്ര ഗവേഷണങ്ങളിലേര്‍പ്പെട്ട അദ്ദേഹം നോബല്‍ സമ്മാനാര്‍ഹനായി. അപ്പോൾ ഫ്രഞ്ചു ഗവൺമെന്റും ശാസ്ത്രജ്ഞന്മാരും അദ്ദേഹത്തെ തിരിച്ചുവിളിച്ചു ബഹുമാനിച്ചു. #{red->n->n->പ്രാര്‍ത്ഥന}# ദൈവമേ, അങ്ങ് പരിശുദ്ധ കന്യകാ മറിയത്തെ അമലോത്ഭവം എന്ന സുവിശേഷ ദാനത്താല്‍ അലങ്കരിക്കുകയുണ്ടായല്ലോ. ഞങ്ങള്‍ അങ്ങേയ്ക്ക് കൃതജ്ഞത പറയുന്നു. അമലോത്ഭവ ജനനീ അങ്ങ് പാപരഹിതമായ ജന്മത്തെ അത്യധികം വിലമതിക്കുന്നതായി ഞങ്ങളെ അറിയിച്ചു. അമലോത്ഭവ നാഥേ, പാപരഹിതമായ ജീവിതം നയിക്കുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ. ആത്മശരീര വിശുദ്ധി ഞങ്ങളെ അവിടുത്തേക്ക് പ്രിയങ്കരമായി തീര്‍ക്കുന്നു എന്ന് ഞങ്ങള്‍ക്കറിയാം. അതിനാല്‍ ഞങ്ങള്‍ക്ക് അതിനുള്ള ദാനങ്ങള്‍ ദിവ്യസുതനില്‍ നിന്നും പ്രാപിച്ചു തരണമേ. #{red->n->n-> വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം}# എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്, നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു, നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ. ആമ്മേനീശോ. * ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (മൂന്നു പ്രാവശ്യം ചൊല്ലുക). #{red->n->n->ദൈവമാതാവിന്റെ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! അനുഗ്രഹിക്കണമേ, കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദീശാ തമ്പുരാനേ, എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) ദൈവകുമാരന്‍റെ പുണ്യജനനി, കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ, മിശിഹായുടെ മാതാവേ, ദൈവപ്രസാദവരത്തിന്‍റെ മാതാവേ, എത്രയും നിര്‍മ്മലയായ മാതാവേ, അത്യന്ത വിരക്തിയുള്ള മാതാവേ, കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ, കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ, സ്നേഹഗുണങ്ങളുടെ മാതാവേ, അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ, സദുപദേശത്തിന്‍റെ മാതാവേ, സ്രഷ്ടാവിന്‍റെ മാതാവേ, രക്ഷിതാവിന്‍റെ മാതാവേ, വിവേകൈശ്വര്യമുള്ള കന്യകേ, പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ, സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ, വല്ലഭമുള്ള കന്യകേ, കനിവുള്ള കന്യകേ, വിശ്വാസവതിയായിരിക്കുന്ന കന്യകേ, നീതിയുടെ ദര്‍പ്പണമേ, ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ, ഞങ്ങളുടെ തെളിവിന്‍റെ കാരണമേ, ആത്മജ്ഞാന പൂരിത പാത്രമേ, ബഹുമാനത്തിന്‍റെ പാത്രമേ, അത്ഭുതകരമായ ഭക്തിയുടെ പാത്രമേ, ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ, ദാവീദിന്‍റെ കോട്ടയെ, നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ, സ്വര്‍ണ്ണാലയമേ, വാഗ്ദാനത്തിന്‍റെ പെട്ടകമേ, ആകാശ മോക്ഷത്തിന്‍റെ വാതിലേ, ഉഷകാലത്തിന്‍റെ നക്ഷത്രമേ, രോഗികളുടെ സ്വസ്ഥാനമേ, പാപികളുടെ സങ്കേതമേ, വ്യാകുലന്‍മാരുടെ ആശ്വാസമേ, ക്രിസ്ത്യാനികളുടെ സഹായമേ, മാലാഖമാരുടെ രാജ്ഞി, ബാവാന്മാരുടെ രാജ്ഞി, ദീര്‍ഘദര്‍ശികളുടെ രാജ്ഞി, ശ്ലീഹന്‍മാരുടെ രാജ്ഞി, വേദസാക്ഷികളുടെ രാജ്ഞി, വന്ദനീയന്‍മാരുടെ രാജ്ഞി, കന്യാസ്ത്രീകളുടെ രാജ്ഞി, സകല പുണ്യവാന്മാരുടെയും രാജ്ഞി, അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി, സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി, പരിശുദ്ധ ജപമാലയുടെ രാജ്ഞി, സമാധാനത്തിന്‍റെ രാജ്ഞി, കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി. ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ, (കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ) ഭൂലോക പാപങ്ങളെ നീക്കുന്ന.... (കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.) ഭൂലോക പാപങ്ങളെ നീക്കുന്ന..... (കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.) #{red->n->n->ജപം}# സര്‍വ്വേശ്വരന്‍റെ പുണ്യസമ്പൂര്‍ണ്ണയായ മാതാവേ, ഇതാ നിന്‍റെ പക്കല്‍ ഞങ്ങള്‍ ആശ്രയിക്കുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ നീ ത്യജിക്കല്ലേ. ഭാഗ്യവതിയും ആശീര്‍വദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ. #{red->n->n->കാര്‍മികന്‍:}# ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍. #{red->n->n->സമൂഹം:}# സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ. #{red->n->n-> പ്രാര്‍ത്ഥിക്കാം}# കര്‍ത്താവേ! മുഴുവന്‍ മനസ്സോടു കൂടെ അങ്ങയുടെ മുമ്പില്‍ നില്‍ക്കുന്ന ഈ കുടുംബത്തെ (ഈ കൂട്ടത്തെ) തൃക്കണ്‍പാര്‍ത്ത് എപ്പോഴും കന്യകയായിരിക്കുന്ന മറിയത്തിന്‍റെ അപേക്ഷയാലെ സകല ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന് കൃപചെയ്തു രക്ഷിച്ചു കൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ചു ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍. #{red->n->n-> ജപം}# പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ, സ്വസ്തീ! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തീ! ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായിരിക്കുന്ന ഞങ്ങള്‍ അങ്ങേപ്പക്കല്‍ നെടുവീര്‍പ്പിടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്‍റെ അനുഗൃഹീത ഫലമായ ഈശോയെ, ഞങ്ങള്‍ക്കു കാണിച്ചു തരണമേ, കരുണയും വാത്സല്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍. #{red->n->n->കാര്‍മികന്‍:}# ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍. #{red->n->n->സമൂഹം:}# സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ. #{red->n->n->പ്രാര്‍ത്ഥിക്കാം}# സര്‍വശക്തനും, നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന മറിയത്തിന്‍റെ ആത്മാവും ശരീരവും റൂഹാദക്കുദിശായുടെ അനുഗ്രഹത്താലെ നിന്‍റെ ദിവ്യപുത്രന് യോഗ്യമായ പീഠമായിരിപ്പാന്‍ പൂര്‍വികമായി നീ നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍, ഇവരുടെ അനുഗ്രഹമുള്ള അപേക്ഷയാലെ ഈ ലോകത്തിലുള്ള സകല ആപത്തുകളില്‍ നിന്നും, നിത്യമരണത്തില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ കൃപ ചെയ്യണമേ. ഈ യാചനകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍. #{red->n->n->പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ}# പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. #{red->n->n->സുകൃതജപം}# അമലോത്ഭവജനനീ, മാലിന്യം കൂടാതെ ഞങ്ങളെ കാത്തുകൊള്ളണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/5?type=15}} ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2016-05-02-14:54:49.jpg
Keywords: ദൈവമാതാവിന്റെ വണക്കമാസം

1287
Category: 8
Sub Category:
Heading: ശുദ്ധീകരണാത്മാക്കളുടെ മോചനത്തിന് പരിശുദ്ധ അമ്മയോടുള്ള ഭക്തിയില്‍ ആഴപ്പെടുക.
Content: "നിന്റെ അന്തഃപുരവനിതകളില്‍ രാജകുമാരിമാരുണ്ട്; നിന്റെ വലത്തുവശത്ത് ഓഫീര്‍ സ്വര്‍ണം അണിഞ്ഞ രാജ്ഞി നില്‍ക്കുന്നു" (സങ്കീര്‍ത്തനങ്ങള്‍ 45:9). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-3}# “പരിശുദ്ധ കന്യകാ മറിയത്തിന് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ മോചിപ്പിക്കുവാന്‍ പ്രത്യേക അധികാരമുണ്ട്. അവളോടുള്ള പ്രാര്‍ത്ഥനയില്‍ കൂടുതല്‍ ആഴപ്പെടുക” (സിയന്നായിലെ വിശുദ്ധ ബെര്‍ണാഡിന്‍). #{red->n->n->വിചിന്തനം:}# മാലാഖവൃദ്ധങ്ങളേക്കാള്‍ മുകളിലായി അനശ്വരമായ സിംഹാസനത്തില്‍ ഉപവിഷ്ട്ടയായിരിക്കുന്ന പരിശുദ്ധ അമ്മ, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ മോചിപ്പിക്കുന്നത് ത്വരിതപ്പെടുത്തുന്നു. നമ്മുക്ക് ഏറ്റവും ആവശ്യമായ നിയോഗങ്ങള്‍ പരിശുദ്ധ അമ്മയുടെ സന്നിധിയില്‍ സമര്‍പ്പിക്കുമ്പോള്‍ അതില്‍ ദൈവീകമായ ഇടപെടല്‍ ഉണ്ടാകുന്നു. ശുദ്ധീകരണാത്മാക്കള്‍ സ്വര്‍ഗ്ഗത്തില്‍ വന്ന് ചേരുവാന്‍ ഇടയാകുന്നതിന് വേണ്ടി ‘പരിശുദ്ധ രാജ്ഞീ’ എന്ന പ്രാര്‍ത്ഥന ആവര്‍ത്തിച്ച് ചൊല്ലുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/5?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-05-02-16:13:44.jpg
Keywords: കന്യകാ

1288
Category: 6
Sub Category:
Heading: നമ്മുടെ സ്വകാര്യതയിലേക്ക് യേശുവിനെ ക്ഷണിക്കുക.
Content: "ഞാന്‍ നല്ല ഇടയനാണ്. പിതാവ് എന്നെയും ഞാന്‍ പിതാവിനെയും അറിയുന്നതുപോലെ ഞാന്‍ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നെയും അറിയുന്നു" (യോഹ 10:14). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 3}# തന്റെ പിതാവിനോടുള്ള അഗാധമായ സ്നേഹം വെച്ചു പുലര്‍ത്തിയ വ്യക്തിയായിരിന്നു യേശു. അതേ സമയം മനുഷ്യന്റെ പാപങ്ങളെ പ്രതി, തന്റെ മകന്‍ അനുഭവിക്കേണ്ടി വരുന്ന അതിഘോരമായ പീഡസഹനങ്ങളെ പറ്റി പിതാവും അറിഞ്ഞിരിന്നു. മാനവ വംശത്തെ പാപത്തിന്റെ കറയില്‍ നിന്നും മോചിപ്പിക്കുവാന്‍ പിതാവിന് തന്റെ മകനെ ബലിയാടായി നല്‍കേണ്ടി വന്നു. എന്നാല്‍ സഹനങ്ങള്‍ക്കിടയിലും ആഴമായ വിശ്വാസത്തിന്റെയും പ്രത്യാശയുടെ സ്രോതസ്സ് പിതാവില്‍ കാണുവാന്‍ യേശുവിന് സാധിച്ചു. അതിനാലാണ് അവിടുന്ന് സ്വയം ബലിയായി മാറിയത്. മനുഷ്യന്‍ തന്റെ സ്വകാര്യതയിലേക്ക് കടന്ന്‍ കയറാന്‍ ആരെയും സമ്മതിക്കുന്നില്ല. എന്നാല്‍ നാം ചെയ്യുന്ന ഓരോ പ്രവര്‍ത്തികളും കണ്ട് കൊണ്ടിരിക്കുന്ന ദൈവത്തെ നാം സ്മരിക്കാറുണ്ടോ? ഒരു അപരിചതനായ വ്യക്തി നമ്മുടെ അടുത്ത് വന്ന്‍ 'എനിക്ക് നിങ്ങളെ കുറിച്ച് സകലതും അറിയാം' എന്ന്‍ പറയുമ്പോള്‍ സ്വഭാവികമായും നമ്മുടെ ഉള്ളില്‍ ഒരു ഭയമുണ്ടാകും. അപ്പോള്‍ ഒന്ന്‍ ഓര്‍ത്ത് നോക്കൂ, ഓരോ നിമിഷത്തിലും നാം ചെയ്യുന്ന കാര്യങ്ങള്‍ ദൈവം കാണുന്നില്ലേ? യേശുവിന് മുന്നില്‍ നാം ഉള്ള്‍ തുറക്കേണ്ടിയിരിക്കുന്നു. നമ്മുടെ ഓരോ ശ്വാസച്ഛോസം പോലും കൃത്യമായി അറിയുന്ന യേശുവിനോടുള്ള ബന്ധം നാം ഊട്ടിയുറപ്പിക്കേണ്ടിയിരിക്കുന്നു. യേശു പിതാവിനോട് കാണിച്ച അതേ സ്നേഹവും വിധേയത്വവും നമ്മുടെ ജീവിതത്തിലും പ്രാവര്‍ത്തികമാക്കിയെങ്കില്‍ മാത്രമേ ക്രിസ്തുവിന്റെ സ്നേഹത്തില്‍ നാം പങ്കുകാരാകുകയുള്ളൂ. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 16.5.79). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/5?type=6 }}
Image: /content_image/Meditation/Meditation-2016-05-02-16:51:18.jpg
Keywords: യേശുവ

1289
Category: 18
Sub Category:
Heading: സ്‌നേഹാഭിഷേകം കുടുംബങ്ങള്‍ക്ക് ഉണര്‍വ്വേകി
Content: എറണാകുളം: അങ്കമാലി അതിരൂപതാ കുടുംബ പ്രേക്ഷിത കേന്ദ്രവും ഹോളിഫാമിലി സന്യാസിനി സഭയും സംയുക്തമായി ചിറ്റൂര്‍ ധ്യാനകേന്ദ്രത്തില്‍ സംഘടിപ്പിച്ച സ്‌നേഹാഭിഷേകം അഖില കേരള കുടുംബ സംഗമം അഞ്ഞൂറില്‍പരം കുടുംബങ്ങള്‍ക്ക് ഉണര്‍വ്വ് പകര്‍ന്നു. കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നു വന്ന കുടുംബങ്ങള്‍ പുത്തന്‍ കുടുംബാനുഭവത്തില്‍ ആനന്ദചിത്തരായി മടങ്ങി. ആരോഗ്യകരമായ കുടുംബത്തിന് വേണ്ട ശീലങ്ങള്‍ മനഃശാസ്ത്ര - ആത്മീയ പ്രാവീണ്യത്തോടെ പരിശീലിപ്പിച്ചത് കുടുംബങ്ങള്‍ക്ക് വേറിടട്ടൊരനുഭവമായി. ഇത്തരത്തിലുള്ള കുടുംബ നവീകരണ പരിശീലനങ്ങള്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അനുഗ്രഹ പ്രഭാക്ഷണം നടത്തിയ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഊന്നി പറഞ്ഞു. ഹോളിഫാമിലി സന്യാസിനി സഭാ ജനറല്‍ മദര്‍ ഉദയ സംഗമം ഉദ്ഘാടനം ചെയ്തു. റവ. ഡോ. ജോസ് പുതിയടത്ത് കുടുംബ സൗഖ്യ ശുശ്രൂഷ നടത്തി. റവ. ഡോ. അഗസ്റ്റിന്‍ കല്ലേലി, റവ. ഫാ. റിജൊ ചീരകത്തില്‍, റവ. സി. ലീന തെരെസ്, റവ. ഡോ. ഷെറിന്‍ മരിയ, റൈഫണ്‍ ജോസഫ്, നിസന്‍ എന്നിവര്‍ കുടുംബ ശാക്തീകരണ ശുശ്രൂഷക്ക് നേതൃത്വം നല്‍കി. റവ. സി. സ്റ്റെല്ലാ മാരിസ് സ്വാഗതവും, റവ. സി. എല്‍സി സേവ്യര്‍ നന്ദിയും പറഞ്ഞു. ശ്രീ. ജോസ് മാത്യുവിന്റെ മേല്‍നോട്ടത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മറ്റി സംഗമത്തിന് നേതൃത്വം നല്കി.
Image: /content_image/India/India-2016-05-03-00:56:26.jpg
Keywords: Angamaly Arch Diocese, Cardinal George Alenchery

1290
Category: 18
Sub Category:
Heading: അസംഘടിത തൊഴിലാളികള്‍ക്കും അര്‍ഹമായ അംഗീകാരവും ആനുകൂല്യങ്ങളും ഉറപ്പുവരുത്തുക: മാര്‍ പുത്തന്‍വീട്ടില്‍
Content: കോക്കുന്ന്‍: ചെയ്യുന്ന തൊഴിലിന് അര്‍ഹമായ അംഗീകാരവും ആനുകൂല്യങ്ങളും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും ഉറപ്പുവരുത്താന്‍ സമൂഹത്തിനു കടമയുണ്ടെന്ന് എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ അഭിപ്രായപ്പെട്ടു. കെ.സി.ബി.സി. യുടെ തൊഴില്‍ കമ്മീഷനു കീഴില്‍ അസംഘടിതതൊഴിലാളികളു ടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിഭാഗമായ കേരള ലേബര്‍ മൂവ്‌മെന്റിന്റേയും മുക്കന്നൂര്‍ സഹൃദയ ഫെഡറേഷന്റേയും സംയുക്താഭിമുഖ്യത്തില്‍ കോക്കുന്നില്‍ സംഘടിപ്പിച്ച മെയ്ദിന സഹൃദയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സംഘാടനത്തിലൂടെയും മൂല്യാധിഷ്ഠിത ബോധവത്കരണത്തിലൂടെയും തൊഴില്‍ മേഖലയിലെ ചൂഷണങ്ങള്‍ക്ക് അറുതിവരുത്താന്‍ ക ഴിയും. അന്യസംസ്ഥാന തൊഴിലാളികള്‍ ഇന്ന് നമ്മുടെ നാട്ടില്‍ നേരിടുന്ന ചൂഷണം നമ്മുടെ നാടിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സഹൃദയ തയ്യാറാക്കി വിതരണം ചെയ്യുന്ന നോട്ട്ബുക്കുകളുടെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. മുക്കന്നൂര്‍ ഫൊറോനാ വികാരി ഫാ. ജോസഫ് കരുമത്തി അധ്യക്ഷനായിരുന്നു. തൊടുപുഴ കാഡ്‌സ് ചെയര്‍മാന്‍ ആന്റണി കണ്ടിരിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. കേ രള ലേബര്‍ മൂവ്‌മെന്റ് മുന്‍ സംസ്ഥാന പ്രസിഡന്റ് ജോയ് ഗോതുരുത്ത് മെയ്ദിന സന്ദേശം നല്കി. സി.എസ്.റ്റി പ്രൊവിന്‍ഷ്യല്‍ ബ്രദര്‍ വര്‍ഗീസ് മഞ്ഞളി, ഫിസാറ്റ് ചെയര്‍മാന്‍ പോള്‍ മുണ്ടാടന്‍, സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി, ഫാ. ജോസഫ് കൂരീ ക്കല്‍, ഫാ. സെബാസ്റ്റ്യന്‍ പൊട്ടോളി, സി. റോസിലി, കെ. എല്‍. എം അതിരൂപതാ പ്രസി ഡന്റ് അഡ്വ. മാത്യു മൂത്തേടന്‍, ജോസഫ് ടി കുന്നത്ത് എന്നിവര്‍ സംസാരിച്ചു. കോക്കുന്ന് കവലയില്‍ നിന്നാരംഭിച്ച മെയ്ദിന റാലി അങ്കമാലി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പി. എച്ച്. സമീഷ് ഫ്‌ളാഗ് ഓഫ് ചെയ്തു.
Image: /content_image/India/India-2016-05-03-01:02:39.jpg
Keywords: Mar Jose puthenveetil, May day

1291
Category: 18
Sub Category:
Heading: ജിഷയുടെ ക്രൂരമായ കൊലപാതകം: കുറ്റവാളിയെ കണ്ടെത്തി ശിക്ഷിക്കണം കെസിബിസി പ്രൊ-ലൈഫ് സമിതി
Content: കൊച്ചി: കുറുപ്പുംപടിയില്‍ പുറമ്പോക്കിലെ കുടിലിനുളളില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ ഘാതകനെ കണ്ടെത്തി ശിക്ഷിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കെസിബിസി പ്രൊ-ലൈഫ് സമിതി ആവശ്യപ്പട്ടു. ദളിത് യുവതി മൃഗീയമായി പീഡിപ്പിക്കപ്പെട്ട് ആറു ദിവസം കഴിഞ്ഞിട്ടും പൊലീസ് ശക്തമായ നടപടി സ്വീകരിക്കാത്തതില്‍ പാലാരിവട്ടം പിഒസിയില്‍ ഫാ. പോള്‍ മാടശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, നാടിനെ നടുക്കിയ ഈ സംഭവം മൂടി വയ്ക്കുവാനും വിവാദമാക്കുവാനുമുളള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും മുന്നണികളുടേയും നിലപാടുകള്‍ അത്യന്തം വേദനാജനകമാണ്. മാധ്യമങ്ങളുടെ അവസരോചിതമായ ഇടപെടലുകളാണ് ഇത്തരം ക്രൂരകൃത്യങ്ങളെ പുറംലോകത്തിന് അറിയുവാനും പൊതുജന മനസ്സാക്ഷി ഉണര്‍ത്തുവാനും സഹായിക്കുന്നത്. കെസിബിസി പ്രൊലൈഫ് സമിതി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ആവശ്യമെങ്കില്‍ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കാനും യോഗം തീരുമാനിച്ചു. കെസിബിസി പ്രൊ-ലൈഫ് സമിതി പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബുജോസ്, യുഗേഷ് തോമസ്, ജെയിംസ് ആഴ്ചങ്ങാടന്‍, അഡ്വ. ജോസി സേവ്യര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2016-05-03-07:42:24.jpg
Keywords:

1292
Category: 1
Sub Category:
Heading: 96 പേരുടെ മരണത്തിന് ഇടയാക്കിയ ഹില്‍സ്ബ്രോ ദുരന്തത്തിന് കാരണക്കാരായ അധികാരികളോട് ക്ഷമിക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് ലിവര്‍പൂള്‍ ബിഷപ്പ്
Content: ലിവര്‍പ്പൂള്‍: 27 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇംഗ്ലണ്ടിലെ ഷെഫീല്‍ഡില്‍ നടന്ന FA കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ മദ്ധ്യേ ഉണ്ടായ ദുരന്തത്തില്‍, ലിവര്‍പൂള്‍ ആരാധകരുടെ ഭാഗത്ത് നിന്നും യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലയെന്നും ദുരന്തത്തിന് കാരണം പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയാണെന്നും കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കി. ദുരന്തത്തിൽ പെട്ടവരുടെ കുടുംബങ്ങളുടെ ദയനീയാവസ്ഥ നേരിട്ടറിഞ്ഞിട്ടുള്ള ബിഷപ്പ് ടോം വില്യംസ് കോടതി വിധിയോട് രോഷത്തോടെയാണ് പ്രതികരിച്ചത്. സത്യം പുറത്തു വരാൻ 27 വർഷങ്ങളെടുത്തു എന്നത് അത്യന്തം ഖേദകരമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പ്രതികരണം. "അവർ പശ്ചാത്തപിക്കുന്നു എങ്കിൽ അവർക്ക് മാപ്പു കൊടുക്കുവാനുള്ള സമയമാണിത്. അധികൃതർ ആത്മാർത്ഥമായി പശ്ചാത്തപിക്കുന്നു എന്നു ഞാൻ വിശ്വസിക്കുന്നു. നമ്മുടെ ജീവിതത്തിൽ കരുണ പ്രവര്‍ത്തിയില്‍ കൊണ്ട് വരേണ്ട സന്ദർഭമാണിത്. നാം അവർക്ക് മാപ്പു നൽകാൻ തയ്യാറാകുക" അദ്ദേഹം പറഞ്ഞു. 27 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദുരന്തം നടന്ന സ്ഥലത്തെ ഇടവക വികാരിയായിരുന്നു ബിഷപ്പ് ടോം വില്യംസ് . ലോകം മുഴുവനുമുള്ള ഫുട്ബോള്‍ ആരാധകരെ ഞടുക്കിയ ദുരന്തമായിരിന്നു ഇംഗ്ലണ്ടിലെ ഷെഫീല്‍ഡില്‍ നടന്ന ഹില്‍സ് ബ്രോ ദുരന്തം. 1989 ഏപ്രില്‍ പതിനഞ്ചാം തിയതി FA കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ കാണുവാനായി തടിച്ച് കൂടിയ ഫുട്ബോള്‍ ആരാധകരില്‍ 96 പേര്‍ അതിദാരുണമായി തിക്കിലും തിരക്കിലും പെട്ട് മരണമടയുകയും 766 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിന്നു. ലിവര്‍പ്പൂള്‍ ഫുട്ബോള്‍ ക്ലബിന്റെ ആരാധകരായിരിന്നു മരണമടഞ്ഞത്. അവര്‍ക്ക് വേണ്ടി പ്രത്യേകം ക്രമീകരിച്ചിരിന്ന ഭാഗത്തുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ടാണ് ഈ ദുരന്തം നടന്നത്. വന്‍ജനകൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ പോലീസിനുണ്ടായ വീഴ്ചയായിരിന്നു ദുരന്തകാരണമെന്ന് ലോര്‍ഡ് ടെയ്ലര്‍ അന്വേഷണ കമ്മീഷന്‍ നേരത്തെ കണ്ടെത്തിയിരിന്നു. എന്നാല്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ് ഇതിനെ നിഷേധിക്കുകയാണുണ്ടായത്. ഇതേ തുടര്‍ന്നു, 1990 ആഗസ്റ്റ് 14നു, മതിയായ തെളിവുകളില്ലാത്തതിനാല്‍ സുരക്ഷയ്ക്കു നിന്ന പോലീസുകാര്‍ക്കെതിരെ കുറ്റം ചുമത്താനാവില്ലയെന്ന് പബ്ലിക് പ്രോസീക്യൂഷന്‍ തീരുമാനിച്ചു. പിന്നീട് പലതവണ ഇതേ കുറിച്ച് അന്വേഷണം നടത്തിയെങ്കിലും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കാന്‍ നിയമത്തിന് സാധിച്ചില്ല. ദുരന്തത്തില്‍ മരണമടഞ്ഞ കെവിന്‍ വില്ല്യംസ് എന്ന 15 കാരന്റെ മാതാവ് ആന്‍ വില്ല്യംസ് യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ സമീപിച്ചിരിന്നു. ഇതേ തുടര്‍ന്നായിരിന്നു ഈ ദുരന്തത്തെ കുറിച്ച് അന്വേഷിക്കാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്‍റ് വീണ്ടും ഉത്തരവിറക്കിയത് സംഭവം നടന്ന്‍ 27 വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞയാഴ്ച പുറത്ത് വന്ന കോടതി വിധിയില്‍ ലിവര്‍പ്പൂള്‍ ആരാധകരുടെ ഭാഗത്ത് നിന്നും യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലയെന്നും ദുരന്തത്തിന് കാരണം പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയാണെന്നും കോടതി വ്യക്തമാക്കി. ഹിൽസ്ബറോ ദുരന്തത്തിൽ 27 വർഷത്തിനു ശേഷം വന്ന കോടതി വിധിയുടെ ദിവസം, ദുരന്ത ദിവസത്തേക്കാൾ വികാരപരമാണെന്ന്‍, അന്ന്‍ മരിച്ചവരുടെ ശവസംസ്ക്കാരക്രിയകൾ നിർവ്വഹിച്ച ഒരു വൈദികൻ അഭിപ്രായപ്പെട്ടു. പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥ മൂലം സംഭവിച്ച ദുരന്തത്തിൽ അധികൃതർ ഖേദിക്കുന്നുവെങ്കിൽ അതൊരു നല്ല തുടക്കമാണെന്ന് അദ്ദേഹം പറഞ്ഞു. "അപകടത്തെ പറ്റി പഠിച്ച ടെയ്ലർ റിപ്പോർട്ട് അപകടകാരണം പോലീസിന്റെ അനാസ്ഥയാണെന്ന് കുറ്റപ്പെടുത്തിയിരുന്നു. ഈ ആരോപണം നേരത്തെ മുതൽ ഉള്ളതാണെങ്കിലും പോലീസ് അത് നിരന്തരം തിരസ്ക്കരിക്കുകയാണ് ചെയ്തത്. പക്ഷേ ഇപ്പോൾ, 27 വർഷത്തിനു ശേഷം, ലിവർപൂൾ ആരാധകർ കുറ്റവിമുക്തരാക്കപ്പെട്ടു. ആറ് സ്ത്രീകളും രണ്ടു പുരുഷന്മാരും അടങ്ങിയ ജൂറി പോലീസിന്റെ കർത്തവ്യ നിർവ്വഹണത്തിൽ വന്ന പാളിച്ചകളാണ് ദുരന്തത്തിന് വഴിതെളിച്ചതെന്ന് നിയമവൃത്തങ്ങള്‍ അംഗീകരിക്കുന്നുവെന്നത് സ്വാഗതാര്‍ഹമാണ്" അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2016-05-03-10:12:14.jpg
Keywords: Hillsbrough, FA Cup Semi Final Tragedy,

1293
Category: 15
Sub Category:
Heading: പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: നാലാം തീയതി
Content: "അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും" (ലൂക്കാ 1:48). #{red->n->n-> പരിശുദ്ധ കന്യകയുടെ ജനനം}# പരിശുദ്ധ കന്യാമറിയത്തിന്‍റെ മാതാപിതാക്കന്മാര്‍ വി.യൊവാക്കിമും വി.അന്നായുമാണെന്നു പരമ്പരാഗതമായി വിശ്വസിച്ചു വരുന്നു. വി. യാക്കോബിന്‍റെ സുവിശേഷത്തില്‍ നിന്നുമാണ് ഇത് നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കുന്നത്. വി.യോവാക്കിമും അന്നയും സന്താനഭാഗ്യമില്ലാതെ വളരെക്കാലം ദുഃഖാര്‍ത്തരായി ജീവിച്ചവരായിരിന്നു. ഒരു സന്താനം ലഭിക്കുന്ന പക്ഷം അതിനെ ദൈവത്തിനു സമര്‍പ്പിക്കുന്നതാണെന്ന് അവര്‍ നേരത്തെ തന്നെ വാഗ്ദാനം ചെയ്തു. അവരുടെ ദീര്‍ഘകാലത്തെ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും സംപ്രീതനായി ദൈവം അവര്‍ക്ക് സന്താന ഭാഗ്യം നല്‍കി. ഇപ്രകാരമായിരിന്നു പ. കന്യകയുടെ ജനനം. മര്‍ത്യനായി അവതരിക്കുന്ന ദൈവത്തെ സ്വീകരിക്കുവാനുള്ള യോഗ്യത മാനവരാശിയില്‍ ആര്‍ക്കും ഉണ്ടായിരുന്നല്ല, എന്നാല്‍ പ.കന്യകയുടെ ജനനത്തില്‍ മാത്രമാണ് മാനവരാശിയുടെ ആഗ്രഹം സഫലമാകുന്നത്. സൂര്യോദയത്തിനു മുമ്പ് പ്രഭാതനക്ഷത്രം ഉദിക്കുന്നതുപോലെ നീതിസൂര്യനായ മിശിഹായുടെ മനുഷ്യാവതാരം പ്രഖ്യാപിച്ചതു മേരി എന്ന ഉദയനക്ഷത്രത്തിലൂടെയായിരിന്നു. മാനവ കുലത്തെ രക്ഷിക്കാന്‍ മനുഷ്യനായി ഭൂജാതനാകനാണ് ദൈവം തിരുമനസ്സായത്. എന്നാല്‍ ദൈവത്തിന് മനുഷ്യസ്വഭാവം സ്വീകരിക്കുവാന്‍ മാനവകുലത്തില്‍ നിന്നും ഒരു വനിതയുടെ സമ്മതമാവശ്യമാണ്. അതിനായി പ.കന്യകയെ തെരഞ്ഞെടുത്തു. അതിനാല്‍ തന്നെ അവള്‍ അമലമനോഹരിയും അമലോത്ഭവയുമാണ്. പ.കന്യകയുടെ ജനനം ഭൂലോകത്തിന് ഏറ്റവും വലിയ പ്രത്യാശ നല്‍കി. അവളുടെ ജനനത്തോടു കൂടി പരിത്രാണ കര്‍മ്മം ഔദ്യോഗികമായി ഉത്ഘാടനം ചെയ്യപ്പെട്ടു. അന്ന് സ്വര്‍ഗ്ഗവാസികളും സന്തോഷിച്ചു. പിതാവായ ദൈവത്തിന്‍റെ പ്രിയപ്പെട്ട മകളും സുതനായ ദൈവത്തിന്‍റെ മാതാവും, പരിശുദ്ധാത്മാവിന്‍റെ മണവാട്ടിയുമാണവള്‍. പ.കന്യകയുടെ നേരെയുള്ള ആത്മാര്‍ത്ഥമായ ഭക്തി നമുക്കുണ്ടെങ്കില്‍ നമ്മുടെ ജീവിതം പ്രശ്നങ്ങളുടെ മധ്യത്തിലും സന്തോഷവും ധൈര്യവും പ്രത്യാശയും പ്രദാനം ചെയ്യും. അതിനാല്‍ തന്നെ നമ്മുടെ കുടുംബങ്ങളില്‍ മറിയത്തിന് നാം സ്ഥാനം നല്‍കുക. #{red->n->n->സംഭവം}# ഹിറ്റ്‌ലര്‍ ജര്‍മ്മനിയില്‍ യഹൂദ മര്‍ദ്ദനം ആരംഭിച്ചപ്പോള്‍ അനേകം യഹൂദന്മാര്‍ ജര്‍മനിയില്‍ നിന്നും പലായനം ചെയ്തു. അക്കൂട്ടത്തില്‍പെട്ട ഫ്രാന്‍സ് വെര്‍ഫെല്‍, പിരണീസ് പര്‍വ്വതങ്ങളുടെ സമീപത്ത് എത്തി. എന്നാല്‍ ജര്‍മ്മന്‍ സൈന്യം അദ്ദേഹത്തെ വളഞ്ഞു. രക്ഷപ്പെടുവാന്‍ മാനുഷികമായ വിധത്തില്‍ അസാദ്ധ്യമെന്നു തോന്നിയ ഫ്രാന്‍സ് വെര്‍ഫെല്‍, പിരണീസ് പര്‍വത പാര്‍ശ്വത്തില്‍ സ്ഥിതിചെയ്തിരുന്ന ലൂര്‍ദ്ദിലെ അമലോത്ഭവ ജനനിയുടെ ദേവാലയത്തിലേക്ക് നോക്കി ഇപ്രകാരം നേര്‍ച്ച നേര്‍ന്നു. "ലൂര്‍ദ്ദിലെ നാഥേ, നീ ഉണ്ടെങ്കില്‍, നിനക്കു ശക്തിയുണ്ടെങ്കില്‍, ഞാന്‍ ജര്‍മ്മന്‍ സൈന്യത്തിന്‍റെ കരങ്ങളില്‍ നിന്ന് രക്ഷപ്രാപിച്ച് അമേരിക്കയില്‍ എത്തിച്ചേരുന്ന പക്ഷം നിന്നെക്കുറിച്ച് ഞാന്‍ ഒരു സംഗീതശില്‍പം രചിക്കുന്നതാണ്". വെര്‍ഫെല്‍ അത്ഭുതകരമായിത്തന്നെ ജര്‍മ്മന്‍ സൈന്യത്തിന്‍റെ കരങ്ങളില്‍ നിന്നും രക്ഷപ്പെട്ടു. അതിനു കൃതജ്ഞതയായി അദ്ദേഹം രചിച്ചതാണ് "ബര്‍ണര്‍ദീത്തായുടെ ഗീതം" എന്ന വിശ്വവിഖ്യാതമായ ഗ്രന്ഥം. #{red->n->n->പ്രാര്‍ത്ഥന}# പരി. കന്യകയുടെ ജനനത്താല്‍ ലോകത്തെ അനുഗ്രഹിച്ച ദൈവമേ! ഞങ്ങള്‍ അങ്ങേ ആരാധിക്കുന്നു. സ്നേഹയോഗ്യയായ ദൈവമാതാവേ, ഞങ്ങള്‍ അങ്ങേ സ്തുതിക്കുന്നു. നീതിസൂര്യനായ മിശിഹായുടെ ജനനത്തിനു മുമ്പ് അങ്ങ് ലോകത്തിന് പ്രത്യാശ പകര്‍ന്നു. അങ്ങേ ദിവ്യസുതനെ മറ്റുള്ളവരെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നതിനു വേണ്ടിയുള്ള ഞങ്ങളുടെ പരിശ്രമങ്ങളെ അനുഗ്രഹിക്കണമേ. അങ്ങയുടെ ജനനം ഭൂലോകസ്വര്‍ഗങ്ങള്‍ക്ക് ആനന്ദനിര്‍വൃതി നല്‍കി. ഞങ്ങള്‍ നിത്യസൗഭാഗ്യം അനുഭവിക്കാനുള്ള അനുഗ്രഹം അങ്ങേ ദിവ്യകുമാരനായ ഈശോമിശിഹായോടപേക്ഷിച്ചു നല്‍കണമേ. #{red->n->n-> വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം}# എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്, നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു, നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ. ആമ്മേനീശോ. * ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (മൂന്നു പ്രാവശ്യം ചൊല്ലുക). #{red->n->n->ദൈവമാതാവിന്റെ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! അനുഗ്രഹിക്കണമേ, കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദീശാ തമ്പുരാനേ, എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) ദൈവകുമാരന്‍റെ പുണ്യജനനി, കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ, മിശിഹായുടെ മാതാവേ, ദൈവപ്രസാദവരത്തിന്‍റെ മാതാവേ, എത്രയും നിര്‍മ്മലയായ മാതാവേ, അത്യന്ത വിരക്തിയുള്ള മാതാവേ, കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ, കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ, സ്നേഹഗുണങ്ങളുടെ മാതാവേ, അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ, സദുപദേശത്തിന്‍റെ മാതാവേ, സ്രഷ്ടാവിന്‍റെ മാതാവേ, രക്ഷിതാവിന്‍റെ മാതാവേ, വിവേകൈശ്വര്യമുള്ള കന്യകേ, പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ, സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ, വല്ലഭമുള്ള കന്യകേ, കനിവുള്ള കന്യകേ, വിശ്വാസവതിയായിരിക്കുന്ന കന്യകേ, നീതിയുടെ ദര്‍പ്പണമേ, ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ, ഞങ്ങളുടെ തെളിവിന്‍റെ കാരണമേ, ആത്മജ്ഞാന പൂരിത പാത്രമേ, ബഹുമാനത്തിന്‍റെ പാത്രമേ, അത്ഭുതകരമായ ഭക്തിയുടെ പാത്രമേ, ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ, ദാവീദിന്‍റെ കോട്ടയെ, നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ, സ്വര്‍ണ്ണാലയമേ, വാഗ്ദാനത്തിന്‍റെ പെട്ടകമേ, ആകാശ മോക്ഷത്തിന്‍റെ വാതിലേ, ഉഷകാലത്തിന്‍റെ നക്ഷത്രമേ, രോഗികളുടെ സ്വസ്ഥാനമേ, പാപികളുടെ സങ്കേതമേ, വ്യാകുലന്‍മാരുടെ ആശ്വാസമേ, ക്രിസ്ത്യാനികളുടെ സഹായമേ, മാലാഖമാരുടെ രാജ്ഞി, ബാവാന്മാരുടെ രാജ്ഞി, ദീര്‍ഘദര്‍ശികളുടെ രാജ്ഞി, ശ്ലീഹന്‍മാരുടെ രാജ്ഞി, വേദസാക്ഷികളുടെ രാജ്ഞി, വന്ദനീയന്‍മാരുടെ രാജ്ഞി, കന്യാസ്ത്രീകളുടെ രാജ്ഞി, സകല പുണ്യവാന്മാരുടെയും രാജ്ഞി, അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി, സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി, പരിശുദ്ധ ജപമാലയുടെ രാജ്ഞി, സമാധാനത്തിന്‍റെ രാജ്ഞി, കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി. ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ, (കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ) ഭൂലോക പാപങ്ങളെ നീക്കുന്ന.... (കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.) ഭൂലോക പാപങ്ങളെ നീക്കുന്ന..... (കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.) #{red->n->n->ജപം}# സര്‍വ്വേശ്വരന്‍റെ പുണ്യസമ്പൂര്‍ണ്ണയായ മാതാവേ, ഇതാ നിന്‍റെ പക്കല്‍ ഞങ്ങള്‍ ആശ്രയിക്കുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ നീ ത്യജിക്കല്ലേ. ഭാഗ്യവതിയും ആശീര്‍വദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ. #{red->n->n->കാര്‍മികന്‍:}# ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍. #{red->n->n->സമൂഹം:}# സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ. #{red->n->n-> പ്രാര്‍ത്ഥിക്കാം}# കര്‍ത്താവേ! മുഴുവന്‍ മനസ്സോടു കൂടെ അങ്ങയുടെ മുമ്പില്‍ നില്‍ക്കുന്ന ഈ കുടുംബത്തെ (ഈ കൂട്ടത്തെ) തൃക്കണ്‍പാര്‍ത്ത് എപ്പോഴും കന്യകയായിരിക്കുന്ന മറിയത്തിന്‍റെ അപേക്ഷയാലെ സകല ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന് കൃപചെയ്തു രക്ഷിച്ചു കൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ചു ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍. #{red->n->n-> ജപം}# പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ, സ്വസ്തീ! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തീ! ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായിരിക്കുന്ന ഞങ്ങള്‍ അങ്ങേപ്പക്കല്‍ നെടുവീര്‍പ്പിടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്‍റെ അനുഗൃഹീത ഫലമായ ഈശോയെ, ഞങ്ങള്‍ക്കു കാണിച്ചു തരണമേ, കരുണയും വാത്സല്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍. #{red->n->n->കാര്‍മികന്‍:}# ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍. #{red->n->n->സമൂഹം:}# സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ. #{red->n->n->പ്രാര്‍ത്ഥിക്കാം}# സര്‍വശക്തനും, നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന മറിയത്തിന്‍റെ ആത്മാവും ശരീരവും റൂഹാദക്കുദിശായുടെ അനുഗ്രഹത്താലെ നിന്‍റെ ദിവ്യപുത്രന് യോഗ്യമായ പീഠമായിരിപ്പാന്‍ പൂര്‍വികമായി നീ നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍, ഇവരുടെ അനുഗ്രഹമുള്ള അപേക്ഷയാലെ ഈ ലോകത്തിലുള്ള സകല ആപത്തുകളില്‍ നിന്നും, നിത്യമരണത്തില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ കൃപ ചെയ്യണമേ. ഈ യാചനകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍. #{red->n->n->പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ}# പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. #{red->n->n->സുകൃതജപം}# ഉദയനക്ഷത്രമായ പരിശുദ്ധ മറിയമേ, ഞങ്ങളുടെ ജീവിതം പ്രത്യാശാപൂര്‍ണ്ണമാക്കണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/5?type=15}} ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2016-05-03-13:14:32.jpg