Contents
Displaying 1171-1180 of 24933 results.
Content:
1314
Category: 9
Sub Category:
Heading: കരുണയുടെ വര്‍ഷത്തിലെ പന്തകുസ്ത; അഭിഷേകസൗഖ്യങ്ങള്‍ക്കായി ആയിരങ്ങള്‍ സെക്കന്‍റ് സാറ്റര്‍ഡേ കണ്‍വന്‍ഷനിലേക്ക്
Content: ആഗോളസഭയില്‍ വലിയ ഒരുക്കങ്ങളുടെ കാലയളവാണിത്. അടുത്ത വര്‍ഷം രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെയും കരിസ്മാറ്റിക് നവീകരണത്തിന്റെയും ജൂബിലികള്‍ ഫ്രാന്‍സിസ് പാപ്പ നിര്‍വ്വഹിക്കുമ്പോള്‍ പരിശുദ്ധാത്മാവിന്റെ അത്ഭുതകരമായ ഇടപെടലുകള്‍ക്ക് ലോകം കാത്തിരിക്കുന്നു. ആത്മദാഹത്തിന്റെയും തീവ്രമായ പ്രാര്‍ത്ഥനകളുടെയും മുന്നോടിയായി മെയ് മാസ കണ്‍വന്‍ഷന്‍ പരിശുദ്ധാത്മാവിന് പ്രത്യേകം സമര്‍പ്പിക്കുകയാണ്. #{blue->n->n->ഒരുക്കത്തോടെ കടന്ന്‍ വരിക}# ആത്മാവിനെ സ്വീകരിക്കാനും അഭിഷേകങ്ങള്‍ ഉജ്ജലിപ്പിക്കാനും ഏറ്റവും അടിസ്ഥാനപരമായ സമര്‍പ്പണം ആഴമേറിയ ഒരുക്കമാണ്. ദാഹിക്കുന്നവര്‍ക്കും വിശ്വാസത്തോടെ ചോദിക്കുന്നവര്‍ക്കും ദൈവം തന്റെ ആത്മാവിനെ സമൃദ്ധമായി വര്‍ഷിക്കും. ഉന്നതമായ കൃപകളും വിടുതലുകളും സ്വീകരിക്കാന്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ഒരുങ്ങി വരുവാന്‍ ഫാ.സോജി ഓലിക്കല്‍ ദൈവജനത്തെ ഓര്‍മ്മപ്പെടുത്തുന്നു. #{blue->n->n->പ്രായോഗികമേഖലകള്‍:}# * നിയോഗങ്ങള്‍ ഏറ്റെടുത്ത് പരിശുദ്ധ ജപമാല, കരുണകൊന്ത തുടങ്ങിയ പ്രാര്‍ഥനകള്‍ ദിവസേന ചൊല്ലുക. * പരിശുദ്ധാത്മാവിന്റെ നൊവേന ചൊല്ലി കടന്ന്‍ വരിക. * ക്ഷമിക്കുവാനുള്ള വ്യക്തികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചും അവരോടു ക്ഷമിച്ചും കടന്ന്‍ വരിക. * കുമ്പസാരത്തിനായി നന്നായി ഒരുങ്ങി വരിക. 3 മണിക്ക് ആരംഭിക്കുന്ന ആഘോഷപൂര്‍വ്വമായ ജപമാലറാലിയോടെ ശുശ്രൂഷകള്‍ ആരംഭിക്കും. ജപമാലയുടെയും ദിവ്യകാരുണ്യത്തിന്റെയും പ്രദിക്ഷണ സമയങ്ങളില്‍ അത്ഭുതകരമായ ദൈവീക ഇടപെടലുകളാണ് ഓരോ മാസവും സംഭവിക്കുന്നത്. ആയിരങ്ങളുടെ കണ്ണീരൊപ്പുന്ന ഈ ശുശ്രൂഷക്കായി നമ്മുക്ക് പ്രത്യേകം പ്രാര്‍ത്ഥിക്കാം. ഒരു തലമുറയെ വിശുദ്ധിയിലേക്ക് ദൈവകൃപയിലേക്കും രൂപാന്തരപ്പെടുത്തുന്ന കുട്ടികളുടെ ശുശ്രൂഷകള്‍ നയിക്കുന്ന 70-ല്‍ പരം ശുശ്രൂഷകള്‍ ഈ അനുഗ്രഹദിവസത്തിനായി പ്രാര്‍ത്ഥിച്ചു ഒരുങ്ങുന്നുണ്ട്. #{red->n->n->വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള കോച്ചുകളുടെ ക്രമീകരണം അറിയാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക.}# Tomy- 07737935424 #{red->n->n->കണ്‍വന്‍ഷന്റെ പൊതുവായ അന്വേഷണങ്ങള്‍ക്ക്:}# Shaji- 07878149670 Anish- 07760254700 #{red->n->n->കണ്‍വന്‍ഷന്‍ സെന്ററിന്റെ അഡ്രസ്സ്:}# Bethel Convention Centre Kelvin Way, West Bromwich, Birmingham B70 7JW.
Image: /content_image/Events/Events-2016-05-07-00:22:46.jpg
Keywords:

1315
Category: 1
Sub Category:
Heading: ജീവിക്കുന്ന രക്തസാക്ഷിയായ വൈദികന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി
Content: വത്തിക്കാന്‍: അല്‍ബേനിയായിലെ ജീവിക്കുന്ന രക്തസാക്ഷിയെന്നറിയപ്പെടുന്ന വൈദികന്‍ വീണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പയെ നേരില്‍ കണ്ടു. 28 വര്‍ഷം കമ്യൂണിസ്റ്റ് ഭരണകൂടം ക്രൂരമായി തടവിലാക്കി പീഡനങ്ങള്‍ക്കു വിധേയനാക്കിയ എര്‍ണെസ്റ്റ് സിമോണിയാണു പരിശുദ്ധ പിതാവുമായി വീണ്ടും കൂടിക്കാഴ്ച നടത്തിയത്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ലക്ഷകണക്കിനു വിശ്വാസികളുടെ നടുവില്‍ ഏപ്രില്‍ 20-ന് എര്‍ണെസ്റ്റ് സിമോണിയായെ കണ്ട ഫ്രാന്‍സിസ് പാപ്പ ഇതാ അല്‍ബേനിയായിലെ രക്തസാക്ഷിയെന്നു പറഞ്ഞാണു അദ്ദേഹത്തിന്റെ അരികിലേക്ക് എത്തിയത്. വൈദികനെ കണ്ടപാടെ മാര്‍പാപ്പ അദ്ദേഹത്തെ ചേര്‍ത്തു പിടിച്ച് ആലിംഗനം ചെയ്തു. 2014 നവംബറില്‍ അല്‍ബേനിയന്‍ നഗരമായ ടിറാനയില്‍ വച്ച് ഇതിനു മുമ്പു പാപ്പ സിമോണിയെ കണ്ടിട്ടുണ്ട്. സിമോണിയയുടെ ജയില്‍ ജീവിതവും സാക്ഷ്യവും കേട്ട മാര്‍പാപ്പയുടെ മിഴികള്‍ അന്നു നിറഞ്ഞിരുന്നു. 1967-ല്‍ ദൈവവിശ്വാസം നിരോധിച്ച രാഷ്ട്രമായി അല്‍ബേനിയ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇതിനും നാലു വര്‍ഷങ്ങള്‍ക്കു മുമ്പ്, 1963-ലെ ഒരു ക്രിസ്തുമസ് രാത്രിയില്‍ വൈദികനായിരുന്ന എര്‍ണെസ്റ്റ് സിമോണിയായേ ഭരണകൂടം പിടികൂടി. ഒരു തെറ്റും ചെയ്യാത്ത സിമോണിയാ പിടികൂടപ്പെട്ടതു വൈദികനാണെന്ന ഒറ്റ കാരണത്താലാണ്. ക്രിസ്തു വിശ്വാസം ഉപേക്ഷിക്കണമെന്നു ഭരണകൂടം അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ അതിനു താന്‍ ഒരുക്കമല്ലെന്നു പറഞ്ഞ വൈദികനെ 11 ദിവസം കൊടിയ പീഡനങ്ങള്‍ക്കാണു പട്ടാളം ഇരയാക്കിയത്. തടവറയില്‍ കൂടെ കഴിഞ്ഞിരുന്ന സഹതടവുകാരോടു പട്ടാളം വൈദികനെ പ്രകോപിപ്പിച്ച് പട്ടാളത്തിനെതിരെ സംസാരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇത്തരത്തില്‍ പ്രകോപനപരമായി സംസാരിച്ച ശേഷം പട്ടാളത്തിനെതിരേ തിരഞ്ഞുവെന്ന കുറ്റം ചുമത്തി വൈദികനെ വധിക്കാനായിരുന്നു പട്ടാളത്തിന്റെ പദ്ധതി. എന്നാല്‍ സഹതടവുകാരുടെ പരിഹാസത്തിന്റെയും പ്രകോപനങ്ങളുടെയും ഇടയില്‍ ദൈവവിശ്വാസത്തില്‍ ഉറച്ച് അവരോടു ക്ഷമിച്ച് സിമോണി പിടിച്ചു നിന്നു. പട്ടാളത്തിനും ഭരണകൂട ഭീകരതയ്ക്കുമെതിരെ സിമോണിയുടെ വായില്‍ നിന്നും ഒരു വാക്കുപോലും ശത്രൂക്കള്‍ക്കു വീണു കിട്ടിയില്ല. പട്ടാളത്തിനെതിരേ ശബ്ദിക്കാത്ത സിമോണിയയെ വധശിക്ഷയ്ക്കു വിധിക്കുവാന്‍ ഇതിനാല്‍ തന്നെ കഴിഞ്ഞില്ല. അല്‍ബേനിയന്‍ സ്വേഛാധിപതിയായിരുന്ന എന്‍വര്‍ ഹോസ്ഹായുടെ പട്ടാളം 25 വര്‍ഷം ഖനിയില്‍ അടിമയെ പോലെ പണിയെടുപ്പിച്ചാണു വൈദികനോടുള്ള ദേഷ്യം തീര്‍ത്തത്. ഖനിയില്‍ പണിയെടുത്തപ്പോഴും ജയില്‍ ജീവിതം നയിച്ചപ്പോഴുമെല്ലാം അദ്ദേഹം ഒരു ഉത്തമ വൈദികനായി തന്നെ തുടര്‍ന്നു. തടവറയില്‍ നിന്നും സ്വാതന്ത്ര്യത്തിന്റെ പ്രകാശരശ്മികള്‍ സിമോണിയായിലേക്കു വീണ്ടും വന്നു പതിക്കുന്നത് 1990 സെപ്റ്റംബര്‍ അഞ്ചാം തീയതിയാണ്. ദൈവം തനിക്കു നല്‍കിയ സ്വാതന്ത്ര്യം സിമോണി ദൈവത്തിനായി മടക്കി നല്‍കിയതു സജീവ സേവകനായ ഒരു വൈദികനായി തന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചുകൊണ്ടാണ്. കിലോമീറ്ററുകള്‍ അകലെ ഒറ്റപ്പെട്ടു കിടക്കുന്ന ഗ്രാമപ്രദേശങ്ങളില്‍ പുതിയ ദൈവിക കൂട്ടായ്മകള്‍ക്ക് എര്‍ണെസ്റ്റ് സിമോണി നേതൃത്വം നല്‍കി. ശാരീരിക അവശതകള്‍ വകവയ്ക്കാതെ 89-കാരനായ ഈ വൈദികന്‍ കുമ്പസാരവും വിശുദ്ധ ബലിയും അര്‍പ്പിച്ച് തന്റെ നാഥനു പ്രയോജനകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. "ഫ്രാന്‍സിസ് പാപ്പ ദൈവവചനത്തില്‍ ആഴത്തില്‍ വേരോടിയ വ്യക്തിയാണു. അദ്ദേഹം വേദനകളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവരുടേയും പിതാവാണ്. ക്രിസ്തുവിന്റെ ഉത്ഥാനത്തിലൂടെ ലോകത്തിനു മുഴുവനായും കിട്ടിയ രക്ഷയുടെ അനുഭവത്തെ ഫ്രാന്‍സിസ് പാപ്പ ആളുകളെ സ്‌നേഹിക്കുന്നതിലൂടെയും പാവപ്പെടവനോടുള്ള കരുതലിലൂടെയും നമുക്കു കാണിച്ചു തരുന്നു". പാപ്പയെ കുറിച്ചുള്ള സിമോണിയുടെ വാക്കുകളാണിവ. 2015 ജൂലൈയില്‍ അല്‍ബേനിയ സന്ദര്‍ശിച്ച മാര്‍പാപ്പ ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ട ആര്‍ച്ച് ബിഷപ്പ് നിക്കോളി വിന്‍സെന്‍സ് പ്രണൂഷിയുടേയും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന 37 പേരുടേയും രക്തസാക്ഷിത്വം ഓര്‍മ്മിച്ചിരുന്നു. ഈ കഴിഞ്ഞ ഏപ്രില്‍ 26-നു ഇവരുടെ രക്തസാക്ഷ്യത്വം ഔദ്യോഗികമായി പാപ്പ അംഗീകരിക്കുന്നതിനുള്ള നടപടികള്‍ക്കും അനുമതി നല്‍കിയിരുന്നു.
Image: /content_image/News/News-2016-05-07-04:30:37.jpg
Keywords: രക്തസാക്ഷി ഫ്രാന്‍സിസ് മാര്‍പാപ്പ അല്‍ബേനിയ

1316
Category: 1
Sub Category:
Heading: യൂറോപ്പേ നിനക്കിത് എന്തു പറ്റി? ഫ്രാന്‍സിസ് പാപ്പ ചോദിക്കുന്നു
Content: വത്തിക്കാന്‍: യൂറോപ്പിനെ കുറിച്ചുള്ള തന്റെ സ്വപ്‌നങ്ങള്‍ പങ്കുവച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. യൂറോപ്യന്‍ രാജ്യങ്ങളുടെ ഏകീകരണത്തിനായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ നല്‍കപ്പെടുന്ന ചാര്‍ള്‍മേയ്ഗ് പുരസ്‌കാരം ഏറ്റുവാങ്ങി നടത്തിയ പ്രസംഗത്തിലാണു പരിശുദ്ധ പിതാവ് തന്റെ കാഴ്ച്ചപാടുകള്‍ പങ്കുവച്ചത്. 'താന്‍ ഈ പുരസ്‌കാരം ഏറ്റുവാങ്ങുന്നത് യൂറോപ്പിനു തന്നെ സമര്‍പ്പിക്കുക എന്ന ആഗ്രഹത്തോടെ'യാണെന്നു പറഞ്ഞുകൊണ്ടാണു മാര്‍പാപ്പ തന്റെ പ്രസംഗം ആരംഭിച്ചത്. "പുനര്‍ജീവനം പ്രാപിക്കപ്പെട്ട ഒരു യൂറോപ്പാണു തന്റെ സ്വപ്നം. ആദ്ധ്യാത്മിക മേഖലയില്‍ നിന്ന്‍ വിട്ടു നിൽക്കുന്നതും ആലസ്യം നിറഞ്ഞ പ്രവര്‍ത്തനങ്ങളും യൂറോപ്പിന്റെ അന്തസിനു നിരക്കാത്ത കാര്യങ്ങളാണ്. നമുക്കെതിരേ വരുന്ന പ്രശ്‌നങ്ങള്‍ നമ്മുടെ തന്നെ യോജിപ്പിനു കാരണമാകണം" മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. 2014-ല്‍ താന്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം അനുസ്മരിപ്പിച്ചു കൊണ്ടായിരുന്നു മാര്‍പാപ്പ തന്റെ പുതിയ പ്രതീക്ഷകള്‍ യൂറോപ്യന്‍ ജനതയുമായി പങ്കുവച്ചത്. പ്രായക്കൂടുതലും തളര്‍ച്ചയും കാരണം തളര്‍ന്ന വയോധികരെ പോലെയായി യൂറോപ്പ് മാറിയെന്ന് പാപ്പ അന്നു പറഞ്ഞിരുന്നു. "സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും രാജ്യമായ യൂറോപ്പേ...മനുഷ്യാവകാശങ്ങളുടെ നേതാവും മനുഷ്യത്വത്തിന്റെ പ്രതീകവുമായ യൂറോപ്പേ...കവികളുടേയും തന്ത്വചിന്തകരുടേയും കലാകാരന്‍മാരുടേയും അക്ഷര സ്‌നേഹികളായ മനുഷ്യരുടേയും നാടായ യൂറോപ്പേ....നിനക്ക് എന്താണു പറ്റിയത്. സഹോദരങ്ങളുടെ ജീവിതാന്തസിനും സ്വാതന്ത്ര്യത്തിനുമായി ജീവന്‍ ഹോമിച്ച ധീര പുരുഷന്‍മാരുടേയും വനിതകളുടേയും നാടായ യൂറോപ്പേ...നിനക്ക് എന്താണ് പറ്റിയത്" പിതാവ് പ്രസംഗത്തില്‍ ചോദിച്ചു. യൂറോപ്പിന്റെ സംസ്‌കാരത്തില്‍ ആഴത്തില്‍ വേരോടിയ ഒന്നാണു വിവിധ സംസ്‌കാരങ്ങളെന്നും സ്‌കൂളുകളില്‍ ഇവ കുട്ടികള്‍ക്കായി പഠനവിഷയമാക്കണമെന്നും സംസ്‌കാരത്തിന്റെ വൈവിധ്യത്തിനാല്‍ ഉടലെടുക്കുന്ന പ്രശ്‌നങ്ങള്‍ നികത്തുവാന്‍ ഇതുസഹായിക്കുമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. യൂറോപ്പില്‍ ജോലി ലഭിക്കാതെ മറ്റിടങ്ങളിലേക്കു പോകേണ്ടി വരുന്ന യുവജനങ്ങളെ നാം പ്രത്യേകം പരിഗണിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. "ഇത്തരത്തിലുള്ള യുവാക്കളെ പ്രക്ഷോഭകരായി കാണുന്ന സ്ഥിതിക്ക് മാറ്റമുണ്ടാകണം. യുവാക്കള്‍ ഭാവിയില്‍ മാത്രം കാര്യങ്ങള്‍ തീരുമാനിക്കുന്നവരല്ലെന്നും ഇപ്പോഴുള്ളത് അവരുടെ സമയമാണെന്നും" പാപ്പ ഉത്ബോധിപ്പിച്ചു. എല്ലാം വിറ്റഴിച്ച് അത് പണമാക്കി മാറ്റാന്‍ ശ്രമിക്കുന്ന സ്ഥിതി മാറ്റം വരുത്തണമെന്നും മാര്‍പാപ്പ അഭിപ്രായപ്പെട്ടു. ഒരു അമ്മയോട് യൂറോപ്പിനെ ഉപമിപ്പിച്ചുകൊണ്ടാണു മാര്‍പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. "ജീവന്‍ നല്‍കുവാന്‍ കഴിയുന്ന മാതൃത്വമായി യൂറോപ്പ് മാറണം. കാരണം മാതൃത്വം ജീവനെ വിലമതിക്കുന്നു, മാതൃത്വത്തില്‍ തന്നെ ജീവന്‍ അടങ്ങിയിരിക്കുകയും ചെയ്യുന്നു. ക്ഷീണവും വാര്‍ദ്ധക്യവും അനുഭവിക്കുന്നവരുടെ ആശ്രയമായി യൂറോപ്പ് മാറട്ടെ, സത്യന്ധതയുടെ ശുദ്ധവായൂ ശ്വസിക്കുവാന്‍ കഴിയുന്ന ഒരിടമായി ഇവിടം വളരട്ടെയെന്നും" ഫ്രാന്‍സിസ് മാര്‍പാപ്പ ആശംസിച്ചു.
Image: /content_image/News/News-2016-05-07-03:07:44.jpg
Keywords: Pope,francis,award,europe

1317
Category: 6
Sub Category:
Heading: ഓരോ സ്ത്രീയുടെയും സുരക്ഷ നാമോരുരുത്തരുടെയും ഉത്തരവാദിത്വം
Content: "അവള്‍ ഉദ്‌ഘോഷിച്ചു: നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം" (ലൂക്ക 10:42). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 7}# നമ്മുടെ പ്രത്യേകമായ ശ്രദ്ധ ഇനി തിരിക്കേണ്ടത് ഏറ്റം സുപ്രധാനമായ ജോലി നിർവഹിക്കുന്ന സ്ത്രീകളിലേയ്ക്കാണ്. സൃഷ്ടാവായ ദൈവം നമ്മുടെ അമ്മമാര്‍ക്ക് നല്കിയിരിക്കുന്ന സ്ഥാനം വളരെ മഹനീയമായ ഒന്നാണ്. ഒരമ്മയ്ക്കെന്ന പോലെ മറ്റാർക്കും, മറ്റൊരു ജീവന് ജന്മം കൊടുക്കുവാൻ സാധിക്കുകയില്ല. ഈ പ്രകൃതി നിയമത്തെ ദൈവം സ്വയം അംഗീകരിക്കുകയും തന്റെ ഏക പുത്രനെ മറിയത്തിനു ഏൽപ്പിച്ചു കൊടുക്കുകയും ചെയ്തു. ഓരോ കുടുംബത്തിന്റെയും നന്മയ്ക്കും വളര്‍ച്ചയ്ക്കും ഓരോ സ്ത്രീയും വഹിക്കുന്ന പങ്കിന് പകരം വയ്ക്കുവാൻ മറ്റൊന്നില്ല. ഓരോ സ്ത്രീയുടെയും കഴിവിനെ സമൂഹത്തിന്റെ നന്മയ്ക്കും അഭിവൃദ്ധിക്കും രൂപപ്പെടുത്തിയെടുക്കുവാൻ നാമൊരുരുത്തരും ബാധ്യസ്ഥരാണ്. അവരുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങളില്‍, അവര്‍ക്ക് സുരക്ഷയൊരുക്കാന്‍ നമ്മുക്ക് ഉത്തരവാദിത്വമുണ്ട്. ഭരണാധികാരികൾ തൊഴിൽപരമായ സ്ഥാനോന്നതി സ്ത്രീകള്‍ക്ക് കൊടുക്കന്നതിനൊപ്പം അവരുടെ സുരക്ഷയിലും ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 19.3.94). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/5?type=6 }}
Image: /content_image/Meditation/Meditation-2016-05-07-03:54:34.jpg
Keywords: സ്ത്രീ

1318
Category: 18
Sub Category:
Heading: ഡ്രൈ ഫ്‌ളവര്‍ മേക്കിംഗ് ക്‌ളാസ് 'ഫ്‌ളവര്‍ ടച്ച്' സംഘടിപ്പിക്കുന്നു.
Content: വരാപ്പുഴ അതിരൂപത സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേത്യത്വത്തില്‍ സ്വയം തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി ഡ്രൈ ഫ്‌ളവര്‍ മേക്കിംഗ് ക്‌ളാസ് ' ഫ്‌ളവര്‍ ടച്ച് ' സംഘടിപ്പിക്കുന്നു. 12നും 18 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായുള്ള ട്രെയ്‌നിങ്ങ് മെയ്യ് 12,13 തിയതികളില്‍ (വ്യാഴം,വെള്ളി) രാവിലെ 10 മണി മുതല്‍ വൈകുന്നേരം 3 മണി വരെയാണ് പരിശീലനം നടക്കുന്നത്. 18 വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കായുള്ള ട്രെയ്‌നിങ്ങ് മെയ്യ് 18,19,20 തിയതികളില്‍(ബുധന്‍,വ്യാഴം,വെള്ളി) രാവിലെ 10 മണി മുതല്‍ വൈകുന്നേരം 3 മണി വരെയും നടക്കും. ക്‌ളാസില്‍ ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ ഓഫീസില്‍ നേരിട്ടോ താഴെ പറയുന്ന നമ്പറിലോ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്: #{red->n->n->അഡ്രസ്സ്}# എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പ്രൊവിഡന്‍സ് റോഡ്, എറണാകുളം, കൊച്ചി - 682 018 E-mail : esssociety@gmail.com Ph : 0484 2396682 / 2390461
Image: /content_image/India/India-2016-05-07-04:28:25.jpg
Keywords: Ernakulam, Social Service Society, Dry Flower Making Class

1319
Category: 1
Sub Category:
Heading: ഐഎസ് ആക്രമണത്തില്‍ നിന്നും രക്ഷപെട്ട സിസ്റ്റർ സാലി വീണ്ടും സേവന പാതയിലേക്ക്
Content: തൊടുപുഴ: യെമനില്‍ ഐഎസ് തീവ്രവാദികളുടെ ആക്രമണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട മലയാളി കന്യാസ്ത്രീ തന്റെ പ്രവര്‍ത്തന മേഖലയിലേക്കു വീണ്ടും തിരികെ എത്തുന്നു. തന്റെ കൂടെ സേവനമനുഷ്ട്ടിച്ചിരിന്ന 16 പേരെ വെടിവെച്ചു ഐഎസ് കൊലപ്പെടുത്തുന്നതിനു സാക്ഷിയായ തൊടുപുഴ സ്വദേശിനി സിസ്റ്റര്‍ മേരി സാലിയാണു വീണ്ടും സേവനപാതയിലേക്കു ഒരിടവേളയ്ക്കു ശേഷം മടങ്ങിയെത്തുന്നത്. സംഭവം നടന്നു രണ്ടു മാസങ്ങള്‍ പിന്നിട്ട ശേഷവും പൂര്‍ണ്ണമായും ആക്രമണത്തിന്റെ ഞെട്ടലില്‍ നിന്നും കരകയറുവാന്‍ സാലി സിസ്റ്റര്‍ക്കായിട്ടില്ല. മാര്‍ച്ച് നാലിനായിരുന്നു മിഷ്ണറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്‌സ് യെമനില്‍ നടത്തുന്ന മദര്‍ തെരേസ ഹോമില്‍ ഐഎസ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ട 16 പേരില്‍ നാലു പേര്‍ മിഷ്ണറീസ് ഓഫ് ചാരിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന കന്യാസ്ത്രീകളായിരുന്നു. ഈ സംഭവം നടന്ന ദിവസം തന്നെയാണ് ഇതേ വൃദ്ധസദനത്തില്‍ വൈദികനായി സേവനം ചെയ്തിരുന്ന ഫാദര്‍ ടോം ഉഴുന്നാലിനെ തീവ്രവാദികള്‍ തട്ടികൊണ്ടു പോയതും. വൈദികനെ മോചിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും ഭാരത സര്‍ക്കാര്‍ തുടരുകയാണ്. "ആക്രമണം നടത്തുവാനെത്തിയ തീവ്രവാദികള്‍ കാവല്‍ക്കാരനെ ആദ്യം വെടിവച്ചു വീഴ്ത്തി. പിന്നീട് ചിലരെ പിടിച്ചുകെട്ടി. കന്യാസ്ത്രീകളെ വെടിവയ്ക്കരുതെന്നു ചില സ്ത്രീകള്‍ തൊഴുകൈകളോടെ തീവ്രവാദികളോടു കേണു പറഞ്ഞു. ആദ്യം അപേക്ഷിച്ചവരേയും, പിന്നീട് കന്യാസ്ത്രീകളേയും തീവ്രവാദികള്‍ വെടിവച്ചു കൊലപ്പെടുത്തി. ഞങ്ങള്‍ ആക്രമണം നടന്ന സ്ഥലത്തു നിന്നും വേഗം ഓടിപോയതിനാല്‍ മാത്രമാണു തീവ്രവാദികളില്‍ നിന്നും രക്ഷപെട്ടത്". ഭീതിയോടെയാണ് അന്നു നടന്ന കാര്യങ്ങള്‍ സിസ്റ്റര്‍ സാലി ഓര്‍ക്കുന്നത്. ആക്രമണത്തില്‍ നിന്നും രക്ഷപെട്ട സിസ്റ്റര്‍ ആദ്യം അബുദാബിയിലെ ബിഷപ്പ് ഹൗസില്‍ എത്തി. പിന്നീട് ജോര്‍ദാനിലുള്ള റീജിയണല്‍ ഹൗസിലേക്കു പോയി. അവിടെ നിന്നും കൊല്‍ക്കത്തയിലേക്കു മടങ്ങിയ സാലി സിസ്റ്റര്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തൊടുപുഴയിലെ വെളിയമറ്റത്തിലെ വീട്ടിലാണുള്ളത്. വരും ദിവസങ്ങളില്‍ തന്നെ ജോര്‍ദാനിലുള്ള റീജിയണല്‍ ഹൗസിലേക്കായിരിക്കും സിസ്റ്റര്‍ മടങ്ങുക. 1978-ലാണു സിസ്റ്റര്‍ മേരി സാലി മിഷണറീസ് ഓഫ് ചാരിറ്റിയില്‍ ചേരുന്നത്. ഇതിനിടെ യെമന്‍ സര്‍ക്കാരിനെതിരേ ഹൂതി വിമതരും ഐഎസും ചേര്‍ന്ന് ആക്രമണം തുടരുകയാണ്. 6000-ല്‍ അധികം പേര്‍ ഇതുവരെ യെമനില്‍ നടന്ന വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു കണക്കുകള്‍ പറയുന്നത്. ദേവാലയങ്ങളും ചെറിയ ചാപ്പലുകളും ഓരോ ദിവസവും തീവ്രവാദികള്‍ നശിപ്പിക്കുകയാണ്. ഐഎസ് ആക്രമണത്തെ തുടര്‍ന്നു സര്‍ക്കാര്‍ അനുകൂല സൈന്യം യെമനിലെ മദര്‍തെരേസ ഹോമിന് ആവശ്യമായ സുരക്ഷ നല്‍കുന്നുണ്ട്.
Image: /content_image/News/News-2016-05-07-07:03:23.jpg
Keywords: yemen,sister,attack,sally

1320
Category: 18
Sub Category:
Heading: ജീസസ് യൂത്തിന് കാനോനിക അംഗീകാരം ലഭിച്ചതിൻറ കൃതജ്ഞതാ ബലിയും സമ്മേളനവും മെയ് 22 ന് നടക്കും.
Content: കൊച്ചി: ജീസസ് യൂത്ത് മുന്നേറ്റത്തിന് റോമിലെ പൊന്തിഫിക്കൽ കൌൺസിലിൻറ അംഗീകാരം ലഭിച്ചതിൻറ കേരളത്തിലെ കൃതജ്ഞതാ ബലിയും സമ്മേളനവും അങ്കമാലി സെൻറ്. ജോസഫ് സ്കൂളിൽ സംഘടിപ്പിക്കുന്നു. “ദൈവപരിപാലനയുടെ ആഘോഷം” എന്ന പേരിൽ നടത്തുന്ന സമ്മേളനം മെയ് 22 ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് ആരംഭിക്കും. കേരളത്തിൻറ വിവിധ ഭാഗങ്ങളിൽ നിന്നുളള പതിനായിരത്തോളം ജീസസ് യൂത്ത് അംഗങ്ങൾ പങ്കെടുക്കും. കർദ്ദിനാൾ മാർ.ജോർജ് ആലഞ്ചേരി, കർദ്ദിനാൾ ബസേലിയോസ് മാർ ക്ലിമീസ്, ആർച്ചു ബിഷപ്പ് ഫ്രാൻസിസ് കല്ലറക്കൽ തുടങ്ങിയവർ മുഖ്യാതിഥികൾ ആയിരിക്കും. കെ.സി.ബി.സി കരിസ്മാററിക് കമ്മീഷൻ ചെയർമാൻ മാർ റാഫേൽ തട്ടിൽ കൃതജ്ഞതാ ബലിയർപ്പിക്കും. റെക്സ് ബാൻഡ്, വോക്സ് ക്രിസ്ററി , ക്രോസ് ടോക്ക് എന്നീ ബാൻഡുകളുടെ സംഗീത പരിപാടിയും ഇതോടനുബന്ധിച്ച് ഉണ്ടായിരിക്കും. 1985 ൽ കേരളത്തിൽ ആരംഭിച്ച കത്തോലിക്കാ മിഷനറി മുന്നേററമാണ് ജീസസ് യൂത്ത്.പൊന്തിഫിക്കൽ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിൽ ആദ്യത്തെയും ഏഷ്യയിൽ രണ്ടാമത്തെയും അൽമായ മിഷനറി മുന്നേററമാണ് ജീസസ് യൂത്ത്. മെയ് 20 – ന് രാവിലെ 11 മണിക്ക് റോമിൽ വച്ചു നടക്കുന്ന ചടങ്ങിൽ ഔദ്യോഗികമായി അംഗീകാരം ജീസസ് യൂത്തിന് കൈമാറും.
Image: /content_image/India/India-2016-05-07-13:15:39.jpg

1321
Category: 15
Sub Category:
Heading: പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: ഒമ്പതാം തീയതി
Content: "യേശു തന്റെ അമ്മയും താന്‍ സ്‌നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകന്‍" (യോഹന്നാന്‍ 19:26). #{red->n->n->പരിശുദ്ധ കന്യകയുടെ വിവാഹം}# പരിശുദ്ധ കന്യക യൗവ്വനയുക്തയാകുന്നതുവരെ ദേവാലയത്തില്‍ പരിത്യാഗത്തിലും പ്രാര്‍ത്ഥനയിലും ജീവിതം നയിച്ചു പോന്നു. കൂട്ടത്തില്‍ വസിച്ചിരുന്നവരോടു സ്‌നേഹാദരങ്ങളോടു കൂടിയാണ് അവള്‍ പെരുമാറിയിരുന്നത്. അക്കാലത്ത് യൗവ്വന പ്രായമായവര്‍ ദേവാലയത്തില്‍ വസിക്കുക അഭിലഷണീയമല്ലായിരുന്നതിനാല്‍ മേരി യൗവ്വനയുക്തയായപ്പോള്‍ അവളെ വിവാഹം കഴിച്ചയയ്ക്കാന്‍ ദേവാലയ അധികൃതര്‍ തീരുമാനിച്ചു. ബാഹ്യമായ സൌന്ദര്യം കൊണ്ടും ആദ്ധ്യാത്മികമായ സമ്പത്ത് കൊണ്ടും സമ്പന്നയായ മേരിക്ക് അനുരൂപനായ ഒരു വരനെ ലഭിക്കേണ്ടത് അവരെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ ഒരു കാര്യമായിരിന്നു. യഹൂദനിയമമനുസരിച്ച് സ്വഗോത്രത്തിലുള്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹമാണ് പ്രോത്സാഹിപ്പിച്ചിരുന്നത്. ഗോത്രത്തിന്റെ് ആചാരങ്ങള്‍ പരിരക്ഷിക്കുന്നതിനായിരിക്കാം ഇപ്രകാരം നിര്‍ദ്ദേശിച്ചിരുന്നത്. മേരി ദാവീദ് ഗോത്രജയായിരുന്നതിനാല്‍ പ്രസ്തുത ഗോത്രത്തിലുള്ള യുവാക്കന്മാരെ മാത്രമായിരിക്കാം വിവാഹത്തിനുള്ള ഉദ്ദേശമറിയിച്ചത്. എന്നാല്‍ വരുവാനിരിക്കുന്ന ലോകപരിത്രാതാവിന്റെ് മാതാവിന് അനുരൂപനായ ഒരു വരനെ കണ്ടുപിടിക്കുക ദേവാലയ അധികൃതര്‍ക്കു ദുഷ്‌കരമായിരിക്കണം. തന്നിമിത്തം ദൈവ പ്രചോദനത്താല്‍ അവര്‍ അത്ഭുതകരമായി ഒരാളെ തെരഞ്ഞെടുക്കുവാനാണ് തീരുമാനിച്ചത്. യഹൂദ പാരമ്പര്യമനുസരിച്ച് ഒരു സ്ത്രീ വിവാഹിതയാകാതിരിക്കുന്നത് അപമാനമായിട്ടാണ് കരുതുക. അതുകൊണ്ട് പരിശുദ്ധ കന്യകയും യഹൂദാചാരപ്രകാരം വിവാഹിതയായി എന്നനുമാനിക്കുന്നതില്‍ തെറ്റില്ല. കൂടാതെ പരിശുദ്ധ കന്യക പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്താല്‍ ദൈവസുതന്റെ മാതാവായാലും, അവളുടെ അഭിമാനം സംരക്ഷിക്കുന്നതിനും വിവാഹം ആവശ്യമായിരുന്നു. ഇക്കാരണത്താലാണ് പ. കന്യകയും വി.യൗസേപ്പും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹാനന്തരം വി.യൗസേപ്പും പ. കന്യകയും യഹൂദാചാര വിധികള്‍ക്കനുസരണമായി വിവാഹ ധര്‍മ്മാനുഷ്ഠാനമൊഴിച്ച് ഒരു മാതൃകാ കുടുംബ ജീവിതമാണ് നയിച്ചിരുന്നത്. എല്ലാ ക്രിസ്തീയ കുടുംബങ്ങളുടെയും പ്രതീകമാണ് നസ്രത്തിലെ തിരുക്കുടുംബം. രണ്ടു ക്രിസ്ത്യാനികള്‍ വിവാഹിതരാവുന്നത് വിശുദ്ധി പ്രാപിക്കുവാനായിട്ടാണല്ലോ. പ.കന്യകയുടെയും വി,യൗസേപ്പിന്റെയും മാതൃക അനുകരിച്ച് കൊണ്ട് വേണം നമ്മുടെ കുടുംബങ്ങളെ ക്രൈസ്തവമാക്കി തീര്‍ക്കാന്‍. #{red->n->n->സംഭവം}# കുടുംബ സമാധാനം ലഭിക്കുന്നതിനു പ.കന്യകയുടെ നേരെയുള്ള ഭക്തി വളരെ സഹായകമാകുന്നതാണ്. ഫാ. പാട്രിക് വെയ്റ്റര്‍ പ്രസിദ്ധനായ ജപമാല പ്രേഷിതനാണ്. 1965ല്‍ ഫിലിപ്പൈന്‍സില്‍ ജപമാല പ്രചാരണത്തിനായിട്ടു അദ്ദേഹം ചെന്നു. തദവസരത്തില്‍ അവിടെ ഒരു വലിയ ജപമാല റാലി സംഘടിപ്പിക്കപ്പെട്ടു. ഫിലിപ്പൈന്‍സിലെ ഒരു പ്രൊവിന്‍സിന്റെ ഗവര്‍ണ്ണറാണ് അതിനു നേതൃത്വം കൊടുത്തത്. ഗവര്‍ണ്ണറുടെ മൂത്തപുത്രന്‍ മദ്യപാനവും അസന്മാര്‍ഗ്ഗിക ജീവിതവും വഴി ഗവര്‍ണര്‍ക്ക് അപമാനം വരുത്തിവച്ചിട്ട് വീട്ടില്‍ നിന്നും പുറപ്പെട്ടു പോയിരുന്നു. അതിനാല്‍ ജപമാലയുടെ പരിസമാപ്തിയില്‍ അദ്ദേഹത്തിന്റെ പുത്രനും അദ്ദേഹത്തോടൊന്നിച്ച് ജപമാല ജപിക്കുവാന്‍ ഇടയാക്കണമെന്ന് ഗവര്‍ണര്‍ മാതാവിനോടപേക്ഷിച്ചു. ഗവര്‍ണറും കുടുംബാംഗങ്ങളും ജപമാല ജപിച്ചു കൊണ്ടു നില്ക്കുമ്പോള്‍ അത്ഭുതമെന്നോണം അദ്ദേഹത്തിന്റെു മൂത്തപുത്രനും അവരോടൊത്ത് ജപമാലയില്‍ പങ്കുകൊണ്ടു. ജപമാല റാലിക്കു ശേഷം ഗവര്‍ണ്ണര്‍ തന്നെ ഇതു പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. #{red->n->n->പ്രാര്‍ത്ഥന}# പ.കന്യകയെ അവിടുന്ന്‍ വി. യൗസേപ്പുമായിട്ടു വിവാഹിതയായിക്കൊണ്ട് കുടുംബ ജീവിതത്തിന്‍റെ മാഹാത്മ്യവും അതിന്‍റെ പരിശുദ്ധിയും ഞങ്ങളെ മനസ്സിലാക്കി. ഞങ്ങളുടെ ക്രിസ്തീയ കുടുംബങ്ങള്‍ നസ്രത്തിലെ തിരുക്കുടുംബത്തിന്‍റെ പ്രതീകങ്ങളായി തീരുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കണമേ. വിവാഹ ജീവിതം വിശുദ്ധിയ്ക്കുള്ള ഒരു ആഹ്വാനമാണെന്നു മനസ്സിലാക്കി ഇന്നത്തെ ദമ്പതികള്‍ അവരുടെ വൈവാഹിക ജീവിതത്തെ പവിത്രീകരിക്കട്ടെ. കുടുംബങ്ങളില്‍ സമാധാനവും സേവന സന്നദ്ധതയും പുലര്‍ത്തട്ടെ. ഞങ്ങളുടെ ഭൗമികമായ ജീവിതം സ്വര്‍ഗീയ ജീവിതത്തിന്‍റെ മുന്നാസ്വാദാനമാക്കി തീര്‍ക്കുവാന്‍ ആവശ്യമായ അനുഗ്രഹങ്ങള്‍ ഞങ്ങള്‍ക്കു പ്രാപിച്ചു തരണമേ. അങ്ങുതന്നെ ക്രിസ്തീയ കുടുംബങ്ങളില്‍ രാജ്ഞിയായി ഭരണം നടത്തണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. #{red->n->n-> വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം}# എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്‍ നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു. നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കാത്തുകൊള്ളണമേ. ആമ്മേനീശോ. * ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (മൂന്നു പ്രാവശ്യം ചൊല്ലുക). #{red->n->n->ദൈവമാതാവിന്റെ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! അനുഗ്രഹിക്കണമേ, കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഞങ്ങളെ അനുഗ്രഹിക്കണമേ. ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദീശാ തമ്പുരാനേ, എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) ദൈവകുമാരന്‍റെ പുണ്യജനനി, കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ, മിശിഹായുടെ മാതാവേ, ദൈവപ്രസാദവരത്തിന്‍റെ മാതാവേ, എത്രയും നിര്‍മ്മലയായ മാതാവേ, അത്യന്ത വിരക്തിയുള്ള മാതാവേ, കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ, കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ, സ്നേഹഗുണങ്ങളുടെ മാതാവേ, അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ, സദുപദേശത്തിന്‍റെ മാതാവേ, സ്രഷ്ടാവിന്‍റെ മാതാവേ, രക്ഷിതാവിന്‍റെ മാതാവേ, വിവേകൈശ്വര്യമുള്ള കന്യകേ, പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ, സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ, വല്ലഭമുള്ള കന്യകേ, കനിവുള്ള കന്യകേ, വിശ്വാസവതിയായിരിക്കുന്ന കന്യകേ, നീതിയുടെ ദര്‍പ്പണമേ, ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ, ഞങ്ങളുടെ തെളിവിന്‍റെ കാരണമേ, ആത്മജ്ഞാന പൂരിത പാത്രമേ, ബഹുമാനത്തിന്‍റെ പാത്രമേ, അത്ഭുതകരമായ ഭക്തിയുടെ പാത്രമേ, ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ, ദാവീദിന്‍റെ കോട്ടയെ, നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ, സ്വര്‍ണ്ണാലയമേ, വാഗ്ദാനത്തിന്‍റെ പെട്ടകമേ, ആകാശ മോക്ഷത്തിന്‍റെ വാതിലേ, ഉഷകാലത്തിന്‍റെ നക്ഷത്രമേ, രോഗികളുടെ സ്വസ്ഥാനമേ, പാപികളുടെ സങ്കേതമേ, വ്യാകുലന്‍മാരുടെ ആശ്വാസമേ, ക്രിസ്ത്യാനികളുടെ സഹായമേ, മാലാഖമാരുടെ രാജ്ഞി, ബാവാന്മാരുടെ രാജ്ഞി, ദീര്‍ഘദര്‍ശികളുടെ രാജ്ഞി, ശ്ലീഹന്‍മാരുടെ രാജ്ഞി, വേദസാക്ഷികളുടെ രാജ്ഞി, വന്ദനീയന്‍മാരുടെ രാജ്ഞി, കന്യാസ്ത്രീകളുടെ രാജ്ഞി, സകല പുണ്യവാന്മാരുടെയും രാജ്ഞി, അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി, സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി, പരിശുദ്ധ ജപമാലയുടെ രാജ്ഞി, സമാധാനത്തിന്‍റെ രാജ്ഞി, കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി. ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ, (കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ) ഭൂലോക പാപങ്ങളെ നീക്കുന്ന.... (കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.) ഭൂലോക പാപങ്ങളെ നീക്കുന്ന..... (കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.) #{red->n->n->പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ}# പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. #{red->n->n->സുകൃതജപം}# അറിവിന്റെ ദര്‍പ്പണമായ ദൈവമേ, ദൈവിക കാര്യങ്ങളില്‍ ഞങ്ങളെ അറിവുള്ളവരാക്കേണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/5?type=15}}
Image: /content_image/ChristianPrayer/ChristianPrayer-2016-05-07-14:59:14.jpg
Keywords: ദൈവമാതാവിന്റെ വണക്കമാസം

1322
Category: 5
Sub Category:
Heading: കൃഷിക്കാരനായിരുന്ന വിശുദ്ധ ഇസിദോര്‍
Content: 1070-ല്‍ സ്പെയിനിലെ മാഡ്രിഡിലെ ദരിദ്രരായ കൃഷിക്കാരുടെ കുടുംബത്തിലായിരുന്നു വിശുദ്ധ ഇസിദോര്‍ ജനിച്ചത്. സെവില്ലെയിലെ പ്രസിദ്ധനായ മെത്രാപ്പോലീത്തയുടെ ബഹുമാനാര്‍ത്ഥമാണ് വിശുദ്ധന്, ഇസിദോര്‍ എന്ന പേര് ലഭിക്കുവാന്‍ കാരണം. മാഡ്രിഡിനു പുറത്തുള്ള ടോറെഗാലഗൂനായിലുള്ള ധനികനായ ജോണ്‍ ഡി വെര്‍ഗാസിന്റെ കൃഷിതോട്ടത്തിലെ ദിവസ ജോലിക്കാരനായിരുന്നു ഇസിദോര്‍. ദരിദ്രയായ മരിയ ഡി ലാ കബെസാ എന്ന പെണ്‍കുട്ടിയേയായിരുന്നു വിശുദ്ധന്‍ വിവാഹം ചെയ്തിരുന്നത്. അവര്‍ക്ക് ഒരു മകന്‍ പിറന്നെങ്കിലും ചെറുപ്പത്തില്‍ തന്നെ ആ കുട്ടി മരണപ്പെട്ടു. അതിനു ശേഷം ആ ദമ്പതികള്‍ ദൈവസേവനത്തില്‍ മുഴുകി ജീവിക്കുവാന്‍ തീരുമാനിച്ചു. ഇസിദോറിന്റെ ജീവിതം വളരെ ലളിതമായിരുന്നു. കാരുണ്യത്തിന്റേയും, വിശ്വാസത്തിന്റേയും ഒരു മാതൃകയായിരുന്നു വിശുദ്ധന്റെ ജീവിതം. ജോലിചെയ്തുകൊണ്ടിരിക്കുമ്പോഴും പ്രാര്‍ത്ഥിക്കുക, ഒഴിവു സമയങ്ങളില്‍ ദേവാലയങ്ങള്‍ സന്ദര്‍ശിക്കുക, തന്റെ ഭക്ഷണം പാവപ്പെട്ടവരുമായി പങ്ക് വെക്കുക തുടങ്ങിയവ വിശുദ്ധന്റെ പതിവായിരുന്നു. ഇസിദോര്‍ വളരെയേറെ പരിശ്രമശാലിയായിരുന്നു, പക്ഷേ ഒരിക്കല്‍ വിശുദ്ധനെക്കുറിച്ചൊരു പരാതി അദ്ദേഹത്തിന്റെ തൊഴില്‍ദാതാവിന്റെ പക്കല്‍ എത്തി. അതിരാവിലെ വിശുദ്ധ കുര്‍ബ്ബാനക്ക് പള്ളിയില്‍ പോകുന്നതിനാല്‍ വിശുദ്ധന്‍ എല്ലാ ദിവസവും രാവിലെ വൈകിയാണ് ജോലിക്കെത്തുന്നത് എന്നായിരുന്നു പരാതി. ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ വിശുദ്ധന്‍ അത് നിഷേധിക്കാതെ ഇപ്രകാരം മറുപടി കൊടുത്തു : “സര്‍, ഞാന്‍ എന്റെ ജോലിസ്ഥലത്ത് മറ്റുള്ള ജോലിക്കാരില്‍ നിന്നും കുറച്ച് വൈകിയാണ് വരുന്നതെന്ന കാര്യം സത്യമാണ്. പ്രാര്‍ത്ഥനക്ക് വേണ്ടി ഞാന്‍ ചിലവാക്കുന്ന ആ കുറച്ച് മിനിട്ടുകള്‍ക്ക് പകരം എന്നാല്‍ കഴിയും വിധം ഞാന്‍ കൂടുതലായി ജോലി ചെയ്യാറുണ്ട്. എന്റെ ജോലിയും മറ്റുള്ളവരുടെ ജോലിയും തമ്മില്‍ താരതമ്യപ്പെടുത്തി നോക്കുവാന്‍ ഞാന്‍ അങ്ങയോടു അപേക്ഷിക്കുന്നു. ചെറുതായി പോലും ഞാന്‍ അങ്ങയെ വഞ്ചിച്ചിട്ടുള്ളതായി അങ്ങ് കണ്ട്പിടിക്കുകയാണെങ്കില്‍, എന്റെ സ്വകാര്യ ശേഖരത്തില്‍ നിന്നും അതിനു വേണ്ട നഷ്ടപരിഹാരം ഞാന്‍ ചെയ്തുകൊള്ളാം.” തൊഴിലുടമ അദ്ദേഹത്തോട് യാതൊന്നും തന്നെ പറഞ്ഞില്ല. എന്നിരുന്നാലും അദ്ദേഹം ഇക്കാര്യത്തില്‍ സംശയാലുവായിരുന്നു. ഇതിന്റെ സത്യം കണ്ട്പിടിക്കുവാനായി അദ്ദേഹം ഒരുദിവസം അതിരാവിലെ എഴുന്നേറ്റ് ദേവാലയത്തിന്റെ പുറത്ത് ഒളിച്ചു നിന്നു. ഈ സമയത്ത് വിശുദ്ധ ഇസിദോര്‍ അവിടെ വരികയും ദേവാലയത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. കുര്‍ബ്ബാന കഴിഞ്ഞ ഉടന്‍തന്നെ അദ്ദേഹം തന്റെ ജോലിസ്ഥലത്തേക്ക് പോയി. അദ്ദേഹത്തെ പിന്തുടര്‍ന്ന മുതലാളി വിശുദ്ധന്‍ നുകമെടുത്തുകൊണ്ട് പാടത്തേക്ക് പോകുന്നത് കണ്ടു. അദ്ദേഹം വിശുദ്ധനെ അഭിമുഖീകരിക്കുവാനായി തുനിഞ്ഞപ്പോള്‍, മഞ്ഞ് മൂടിയ ആ പ്രഭാതകിരണത്തിലൂടെ ഒരു വെളുത്തകാളയില്‍ പൂട്ടിയിരിക്കുന്ന നുകം വയലിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്നതായി താന്‍ കണ്ടുവെന്ന് അദ്ദേഹത്തിന് തോന്നി. അമ്പരന്നുപോയ അദ്ദേഹം വയലിനു നെരെ ഓടിയെങ്കിലും വിശുദ്ധ ഇസിദോറിനേയും അദ്ദേഹത്തിന്റെ നുകത്തേയും മാത്രമാണ് കാണുവാന്‍ സാധിച്ചത്. ഇതിനെക്കുറിച്ച് അദ്ദേഹം വിശുദ്ധനോട് ആരാഞ്ഞപ്പോള്‍ വിശുദ്ധന്‍ പറഞ്ഞു : “സര്‍, ഞാന്‍ ഒറ്റക്കാണ് ജോലിചെയ്യുന്നത്, എന്റെ ശക്തിക്കായി ഞാന്‍ ആശ്രയിക്കുന്ന ദൈവമല്ലാതെ മറ്റാരേയും ഞാന്‍ അറിയുകയുമില്ല” ഈ കഥ പരക്കെ വ്യാപിച്ചു. മാലാഖമാര്‍ പോലും വിശുദ്ധന്റെ ജോലിയില്‍ സഹായിക്കത്തക്കവിധം മഹത്തായിരുന്നു വിശുദ്ധന്റെ ദിവ്യത്വം. വിശുദ്ധന്‍ ദരിദ്രനായിരുന്നുവെങ്കിലും തനിക്ക് സാധിക്കുന്ന പോലെ ദാനധര്‍മ്മം ചെയ്യുമായിരുന്നു, പാവപ്പെട്ട ഉഴവുകാരനായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ സംസാരം നേരുള്ളതും, വ്യക്തവുമായിരുന്നു. ശക്തമായ മഞ്ഞുള്ള ഒരു ദിവസം വിശുദ്ധന്‍ തന്റെ ഭാര്യ ശേഖരിച്ച ധാന്യം കുത്തിക്കുവാനായി മില്ലിലേക്ക് പോവുകയായിരുന്നു. അപ്പോള്‍ തണുത്തുറഞ്ഞ നിലത്ത് ഭക്ഷണത്തിനായി വൃഥാശ്രമിക്കുന്ന ഒരു കൂട്ടം പ്രാവുകളെ വിശുദ്ധന്‍ കണ്ടു. ആ പക്ഷികളോട് ദയ തോന്നിയ വിശുദ്ധന്‍ കണ്ടു നിന്നവരുടെ പരിഹാസത്തെ വകവെക്കാതെ തന്റെ ചാക്കിലെ പകുതിയോളം ധാന്യം നിലത്ത് വിതറി. പക്ഷേ അദ്ദേഹം മില്ലിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ചാക്ക് നിറഞ്ഞിരുന്നു, നിലത്ത് വീണ ധാന്യങ്ങള്‍ പ്രതീക്ഷിച്ചതിലും ഇരട്ടി ഫലം പുറപ്പെടുവിക്കുകയും ചെയ്തു. ഇത്തരം ചെറിയ പ്രവര്‍ത്തികളെ അദ്ദേഹത്തിന്റെ ജീവിതത്തില്‍ നമുക്ക് കാണുവാന്‍ കഴിയുകയുള്ളൂ. വിശുദ്ധന്‍ ഏതെങ്കിലും രൂപത ഭരിച്ചിരുന്ന മെത്രാനോ, അല്ലെങ്കില്‍ തന്റെ വിശ്വാസത്തിനായി രക്തസാക്ഷിത്വം വരിച്ച രക്തസാക്ഷിയോ അല്ലായിരുന്നു, വയലുകളിലും, തോട്ടങ്ങളിലും ദൈവത്തെ ശരിയായ വിധത്തില്‍ സേവിച്ച ഒരു ദൈവഭക്തനായിരുന്നു വിശുദ്ധ ഇസിദോര്‍. 1130-ലാണ് വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിക്കുന്നത്. വിശുദ്ധന്റെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ പുണ്യവതിയായ പത്നി ഏതാണ്ട് 40 വര്‍ഷത്തോളം ജീവിച്ചിരുന്നു. പിന്നീട് വിശുദ്ധന്റെ ഭൗതീകശരീരം ഒരു അള്‍ത്താരയിലേക്ക് മാറ്റി. വിശുദ്ധ ഇസിദോറിന്റെ മദ്ധ്യസ്ഥതയില്‍ നടന്ന അത്ഭുതങ്ങള്‍ മൂലം അദ്ദേഹത്തിന്റെ പറ്റി പരെക്കെ വ്യാപിച്ചു. 1211-ല്‍ കാസ്റ്റിലെയിലെ രാജാവായ അല്‍ഫോണ്‍സസിന് വിശുദ്ധന്‍ ഒരു ദര്‍ശനത്തില്‍ പ്രത്യക്ഷപ്പെടുകയും അറിയപ്പെടാത്ത ഒരു യുദ്ധമാര്‍ഗ്ഗം കാണിച്ചുകൊടുക്കുകയും അതുപയോഗിച്ച് അദ്ദേഹം മൂറുകളെ പരാജയപ്പെടുത്തിയതായും പറയപ്പെടുന്നു. രാജാവായ ഫിലിപ്പ് മൂന്നാമന്റെ നിര്‍ബന്ധപ്രകാരമാണ് ഇസിദോറിന്റെ വിശുദ്ധീകരണ നടപടികള്‍ ആരംഭിച്ചത്. വിശുദ്ധന്റെ മാധ്യസ്ഥം മൂലം ഫിലിപ്പ് മൂന്നാമന്‍ രാജാവിന് മാരകമായ രോഗത്തില്‍ നിന്നും രോഗശാന്തി ലഭിച്ചിട്ടുണ്ടെന്ന് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. 1622-ലാണ് ഇസിദോറിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്. ആദ്യകാലങ്ങളില്‍ മെയ് 10നും, മാര്‍ച്ച് 22നുമായിരുന്നു വിശുദ്ധന്റെ തിരുനാള്‍ ആഘോഷിച്ചിരുന്നത്. അമേരിക്കയില്‍ ഒക്ടോബര്‍ 25നാണ് വിശുദ്ധന്റെ തിരുനാള്‍ ആഘോഷിക്കുന്നത്. സ്പെയിനിലെ മാഡ്രിഡില്‍ വിശുദ്ധ ഇസിദോറിന്റെ തിരുനാള്‍ ദിവസത്തില്‍ പള്ളി മണികള്‍ മുഴക്കുകയും, തെരുവുകള്‍ അലങ്കരിക്കുകയും വിശുദ്ധന്റെ ആദരവിനായി പ്രദിക്ഷിണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. ചിത്രകലകളില്‍ വിശുദ്ധനെ പലപ്പോഴും അരിവാളും ചോളത്തിന്റെ കതിര്‍ക്കുലയുമായി നില്‍ക്കുന്ന ഒരു കര്‍ഷകനായിട്ടും, അരിവാളും വടിയും പിടിച്ചുകൊണ്ട് നില്‍ക്കുന്നതായും, അദ്ദേഹത്തിന് വേണ്ടി നിലമുഴുത്ത മാലാഖയായും, കിണറിന്റെ സമീപം നിന്ന് കുട്ടികള്‍ക്ക് ജപമാല നല്‍കുന്നതായും തുടങ്ങി നിരവധി രീതികളില്‍ ചിത്രീകരിച്ചിട്ടുള്ളതായി കാണാം. സ്പാനിഷ് ചിത്രകലയില്‍ വിശുദ്ധന്റെ അടയാളമായി കാണിച്ചിട്ടുള്ളത് മണ്‍വെട്ടിയും, നുകവുമാണ്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. തെസ്സലിയിലെ അക്കില്ലെസ് 2. ഹെല്ലെസ് പോണ്ടിലെ പീറ്റര്‍, ആന്‍ഡ്രൂ, പോള്‍, ഡയണീഷ്യാ 3. ബിവെര്‍ലിയിലെ ബ്രിട്ടുവിന്‍ 4. സ്പെയിനിലെ ടൊര്‍ക്വാത്തൂസ്, ടെസിഫോണ്‍, സെക്കുന്തൂസ്, ഇന്തലേസിയൂസ്, സെസിലിയൂസ്, ഹെസിക്കിയൂസ്, യുഫ്രാസിയൂസ് 5. ഇറ്റലിയിലെ സേസരയാ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/5?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G3C6fnWYaI10elFLU8jMYQ}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-05-07-15:37:36.jpg
Keywords: വിശുദ്ധ ഇ

1323
Category: 5
Sub Category:
Heading: വിശുദ്ധ മത്തിയാസ്
Content: നമ്മുടെ രക്ഷകനായ യേശുവിനെ ആദ്യമായി അനുഗമിച്ചവരില്‍, യേശുവിന്റെ 72 അനുയായികളില്‍ ഒരാളാണ് വിശുദ്ധ മത്തിയാസ്. ഉത്ഥാനംവരെയുള്ള യേശുവിന്റെ എല്ലാ ദിവ്യപ്രവര്‍ത്തികള്‍ക്കും വിശുദ്ധ മത്തിയാസ് ദൃക്സാക്ഷിയായിരുന്നു. വഞ്ചകനായ യൂദാസിന്റെ ഒഴിവ് നികത്തുന്നതിനായി ആ സ്ഥാനത്തേക്ക് മറ്റൊരാള്‍ വരും എന്ന് ദാവീദ് പ്രവചിച്ചത് വിശുദ്ധ മത്തിയാസിനെക്കുറിച്ചായിരുന്നു. യേശുവിന്റെ ഉത്ഥാനത്തിനും, പരിശുദ്ധാത്മാവിന്റെ ആഗമനത്തിനും ഇടക്കുള്ള കാലയളവില്‍ അപ്പസ്തോലിക സമൂഹത്തിന് യേശുവിനാല്‍ നിശ്ചയിക്കപ്പെട്ട 12 എന്ന അംഗ സംഖ്യ തികക്കേണ്ടത് ആവശ്യമായിരുന്നു. ആ നറുക്ക് വീണത് വിശുദ്ധ മത്തിയാസിനായിരുന്നു. വിശുദ്ധന്‍ തന്റെ അപ്പസ്തോല സഹോദരന്‍മാര്‍ക്കൊപ്പം ജെറൂസലേമിലെ പീഡനങ്ങള്‍ സഹിക്കുന്നതില്‍ പങ്കാളിയായി. ക്രിസ്തുവിന്റെ പ്രതിനിധികള്‍ക്ക് ലോകത്തിന്റെ പല ഭാഗങ്ങളിലേക്കായി പിരിയേണ്ട സമയം വന്നപ്പോള്‍ വിശുദ്ധന്‍ തനിക്ക് പോകേണ്ടതായ രാജ്യങ്ങളിലേക്ക് പോയി. ഐതിഹ്യമനുസരിച്ച് കാപ്പാഡോസിയയിലേക്കും, കാസ്പിയന്‍ സമുദ്രത്തിന്റെ തീരത്തുള്ള പ്രവിശ്യകളിലേക്കുമാണ് വിശുദ്ധന്‍ പോയത്. മറ്റ് അപ്പസ്തോലന്‍മാരുടെ തിരുനാളുകള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമായിരിക്കുന്നത് പോലെ വിശുദ്ധ മത്തിയാസിന്റെ നന്മയേയും, പ്രയത്നങ്ങളെയും, സഹനങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ നമുക്ക് ലഭ്യമല്ല. അലെക്സാണ്ട്രിയായിലെ ക്ലെമന്റ്, വിശുദ്ധന്‍ പറഞ്ഞിട്ടുള്ളതായ ചില കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഒരെണ്ണം ഇക്കാലത്തെ ആത്മീയതക്ക് വളരെയേറെ യോജിച്ചതാണ്. "സൃഷ്ടാവ് സ്ഥാപിച്ച വ്യവസ്ഥകളെ പാപം താറുമാറാക്കി. അത് മനുഷ്യനെ തരംതാഴ്ത്തുന്ന കാര്യങ്ങളില്‍ ഇഴയുവാന്‍ പ്രേരണ നല്‍കുന്നു. സൃഷ്ടിയുടെ സമയത്ത് ദൈവം നമുക്ക് നല്‍കിയ ദൈവീക മഹത്വത്തിലേക്ക് തിരികെ വരുവാനുള്ള ഏക മാര്‍ഗ്ഗം നിര്‍ബന്ധപൂര്‍വ്വം ശരീരത്തെ ആത്മാവിനു അടിയറവ് വെക്കുക എന്നതാണ്. പക്ഷെ ആത്മാവും മൂലപാപവും കാരണം അത് വികലമാക്കപ്പെട്ടിരിക്കുന്നു. അവളുടെ പ്രവണതകള്‍ തിന്മയിലേക്ക് ചാഞ്ഞുകൊണ്ടിരിക്കുന്നു. ആഴമായ വിശ്വാസവും അറിവുമാണ് ഇതിന് പ്രതിവിധി". #{red->n->n->ഇതര വിശുദ്ധര്‍ }# 1. ടാര്‍സൂസിലെ ബോണിഫസ് 2. ടസ്കനിയിലെ ഫെറെന്തിനോ ബിഷപ്പായ ബോണിഫസ് 3. വെസ്റ്റ് മീത്തു ബിഷപ്പായ കാര്‍ത്തെജ് ജൂനിയര്‍ 4. സിറിയയിലെ വിക്ടറും കൊറോണയും 5. ഡെറൂവിയാനൂസ് 6. എങ്കെല്‍മെര്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/5?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HeVQFLW7YlCBKObsV76j6Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-05-07-15:46:05.jpg
Keywords: വിശുദ്ധ മ