Contents
Displaying 1201-1210 of 24933 results.
Content:
1345
Category: 15
Sub Category:
Heading: പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പത്താം തീയതി
Content: "അവന്‍ ഇത് അരുളിച്ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ജനക്കൂട്ടത്തില്‍നിന്ന് ഒരു സ്ത്രീ ഉച്ചത്തില്‍ അവനോടു പറഞ്ഞു: നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ" (ലൂക്ക 11:27). #{red->n->n->പരിശുദ്ധ അമ്മയ്ക്ക് ലഭിച്ച മംഗളവാര്‍ത്ത}# ദൈവസുതന്‍റെ മനുഷ്യാവതാരകര്‍മ്മം പ്രാവര്‍ത്തികമാക്കുവാന്‍ ഒരു മനുഷ്യവ്യക്തിയുടെ സഹകരണം ആവശ്യമായിരുന്നു. ഹവ്വാ, മനുഷ്യകുലത്തിന്‍റെ നാശത്തിനു കാരണഭൂതയായതു പോലെ പ.കന്യക മാനവരാശിയുടെ രക്ഷയ്ക്കു കാരണ ഭൂതയായി. ദൈവിക ദൗത്യവാഹകന്‍ മേരിയെ സമീപിച്ചു കൊണ്ട് അവള്‍ക്ക് അഭിവാദനം അര്‍പ്പിക്കുന്നു. "ദൈവകൃപ നിറഞ്ഞവളെ, കര്‍ത്താവ് നിന്നോടു കൂടെ" അവള്‍ ഈ വചനം മൂലം അസ്വസ്ഥചിത്തയായി. ഈ അഭിവാദനത്തിന്റെ അര്‍ത്ഥമെന്തെന്ന് അവള്‍ ചിന്തിച്ചു. എന്നാല്‍ ദൈവദൂതന്‍ അവളോടു പറഞ്ഞു. "മറിയമേ! നീ ഭയപ്പെടേണ്ട. നിനക്ക് ദൈവകൃപ ലഭിച്ചിരിക്കുന്നു. ഇതാ നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഈശോ എന്നു നീ പേരു വിളിക്കണം. അവന്‍ മഹാനായിരിക്കും. അത്യുന്നതന്‍റെ പുത്രനെന്നു വിളിക്കപ്പെടും. അവന്‍റെ പിതാവായ ദാവീദിന്‍റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കുന്നതാണ്. യാക്കോബിന്‍റെ ഭവനത്തില്‍ അവന്‍ നിത്യഭരണം നടത്തും. അവന്‍റെ ഭരണത്തിനു അവസാനമുണ്ടാകുകയില്ല". മറിയം ദൂതനോടു ചോദിച്ചു. ഞാന്‍ കന്യക ആയിരിക്കുന്നുവല്ലോ. പിന്നെ ഇത് എങ്ങനെ സംഭവിക്കും? ദൂതന്‍ പ്രതിവചിച്ചു. പരിശുദ്ധാത്മാവ് എഴുന്നള്ളി വരും അത്യുന്നതന്‍റെ ശക്തി നിന്‍റെ മേല്‍ ആവസിക്കും. അതിനാല്‍ ശിശു പരിശുദ്ധനായിരിക്കും. ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും. കൂടാതെ നിന്‍റെ ചാര്‍ച്ചക്കാരിയായ എലിസബത്തും അവളുടെ വാര്‍ദ്ധക്യത്തില്‍ ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. വന്ധ്യ എന്നു വിളിക്കുന്ന അവള്‍ക്ക് ഇത് ആറാം മാസമാകുന്നു. ദൈവത്തിനു ഒരു കാര്യവും അസാദ്ധ്യമല്ല. മറിയം പറഞ്ഞു: ഇതാ, ഞാന്‍ കര്‍ത്താവിന്‍റെ ദാസി. നിന്‍റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ. അപ്പോള്‍ ദൂതന്‍ അവളുടെ അടുക്കല്‍ നിന്നും പോയി. പ. കന്യക "നിന്‍റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ." എന്നു പറഞ്ഞ വാക്കുകളാണ് ഈ ലോകത്തിലെ ഏറ്റവും സ്വാതന്ത്ര്യ പൂര്‍ണ്ണമായ പ്രവൃത്തി. അതുവഴി മേരി എല്ലാ മനുഷ്യരെയും ദൈവമക്കളുടെ പരിപൂര്‍ണ സ്വാതന്ത്ര്യത്തിലേക്ക് അവരോധിച്ചു. കന്യകാ മറിയം മനുഷ്യാവതാര രഹസ്യത്തിന് പരിപൂര്‍ണ സ്വാതന്ത്ര്യത്തോടുകൂടി സമ്മതം നല്‍കി. പരിത്രാണ കര്‍മ്മത്തില്‍ സഹകരിച്ച്, രക്ഷണീയ കര്‍മം മനുഷ്യാവതാരം വഴി ദൈവവുമായി മര്‍ത്യ വംശത്തെ ഐക്യപ്പെടുത്തിയതിലാണ് അടങ്ങിയിരിക്കുന്നത്. ദൈവത്തിന് മനുഷ്യ സ്വഭാവം നല്‍കാന്‍ പരിശുദ്ധ കന്യക സമ്മതം നല്‍കിയപ്പോള്‍ മിശിഹാ വഴിയായിട്ടുള്ള രക്ഷാകര്‍മം എളുപ്പകരമായി. നിത്യത്വത്തില്‍ ഒരു ശാരീരിക മാതാവിനെ കൂടാതെ പിതാവായ ദൈവത്തില്‍ നിന്നും ജനിച്ച സുതനായ ദൈവം കാലത്തിന്‍റെ പൂര്‍ണതയില്‍ പരിശുദ്ധ കന്യകയില്‍ നിന്നും ഒരു ശാരീരിക പിതാവിനെ കൂടാതെ ജനിക്കുന്നു. പരിശുദ്ധ കന്യകയെ ഞങ്ങളുടെ പരിത്രാണത്തിന്‍റെ വില ദൈവം അങ്ങയെ ഭരമേല്‍പ്പിച്ചിരിക്കുന്നു. "നാഥേ, നീ സമ്മതിക്കുമെങ്കില്‍ ഞങ്ങള്‍ രക്ഷ പ്രാപിക്കും." എന്ന്‍ വി. ബര്‍ണ്ണാദ് പ്രസ്താവിച്ചിരിക്കുന്നു. പരിശുദ്ധ കന്യകയെപ്പോലെ നാമും ദൈവതിരുമനസ്സിനു വിധേയരായി വര്‍ത്തിക്കുമ്പോള്‍ ദൈവമക്കളായിത്തീരുന്നു. അപ്പോഴാണ് നമ്മുടെ വ്യക്തിസ്വതന്ത്ര്യം സുരക്ഷിതമാകുന്നത്. #{red->n->n->സംഭവം}# കാനഡായുടെ തലസ്ഥാനമായ ഒട്ടോവായില്‍ പരിശുദ്ധ കന്യകയുടെ രൂപവും സംവഹിച്ചുകൊണ്ട് വളരെ വിപുലമായ ഒരു പ്രദക്ഷിണം നടത്തി. അനേകം അകത്തോലിക്കരും ആഘോഷ യാത്രയില്‍ സംബന്ധിച്ചിരുന്നു. ഒരു അകത്തോലിക്കനു മാത്രം ഈ പ്രദിക്ഷണം ഒട്ടും രസിച്ചില്ല. അയാള്‍ ഒരു കെട്ടിടത്തിന്‍റെ മുകളില്‍ ഒളിച്ചിരുന്ന് മാതാവിന്‍റെ രൂപത്തിനു നേര്‍ക്കു നിറയൊഴിച്ചു. വെടിയുണ്ട തിരുസ്വരൂപത്തെ മറികടന്നു, ഒരു സ്ത്രീയുടെ ദേഹത്തു കൊണ്ട് അവള്‍ തല്‍ക്ഷണം മൃതിയടഞ്ഞു. ജനങ്ങള്‍ വികാരഭരിതരായി. ഘാതകന്‍ വേഗം ഒരു കാറില്‍ കയറി രക്ഷപെടുവാന്‍ പരിശ്രമിച്ചു. രണ്ടു മൂന്നു പോലീസുകാര്‍ അയാളെ പിന്തുടര്‍ന്നു. ഘാതകന്‍ ഒരു സ്ഥലത്ത് കാര്‍ നിറുത്തി. അപ്പോള്‍ പോലീസുകാര്‍ അയാളെ സമീപിച്ച് ഒരു സ്ത്രീ പട്ടണത്തില്‍ മരിച്ചു കിടക്കുന്നു. താങ്കള്‍ വന്ന്‍ അവരെ തിരിച്ചറിയാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. അയാള്‍ അവരോടൊത്ത് യാത്രയായി. സംഭവ സ്ഥലത്ത് ചെന്നു നോക്കി. അപ്പോള്‍ അയാള്‍ ഞെട്ടിപ്പോയി. മരിച്ച സ്ത്രീ അയാളുടെ ഭാര്യയായിരുന്നു. അയാള്‍ പശ്ത്താപ വിവശനായി കേണു. അപരാധം ഏറ്റു പറഞ്ഞ് അയാള്‍ മാനസാന്തരപ്പെട്ടു. #{red->n->n->പ്രാര്‍ത്ഥന}# ദൈവമാതാവായ പരിശുദ്ധ കന്യകയെ, അവിടുന്ന്‍ ദൈവദൂതന്‍റെ സന്ദേശത്തിന് നിന്‍റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ എന്ന വാക്കുകളിലൂടെ മനുഷ്യാവതാര രഹസ്യത്തിന് സമ്മതം നല്‍കി മനുഷ്യ വര്‍ഗ്ഗത്തിന്‍റെ പരിത്രാണ കര്‍മ്മത്തില്‍ സഹകരിച്ചു. സ്വാതന്ത്ര്യ ദുര്‍വിനിയോഗത്താല്‍ നാശഗര്‍ത്തത്തില്‍ നിപതിച്ച മാനവരാശിയ്ക്ക് അവിടുത്തെ സ്വാതന്ത്ര്യം ശരിയായി വിനിയോഗിച്ചു കൊണ്ടു രക്ഷിച്ചു. ഞങ്ങള്‍ ദൈവമക്കളുടെ യഥാര്‍ത്ഥ സ്വാതന്ത്ര്യം എന്താണെന്നു മനസ്സിലാക്കി അതനുസരിച്ച് ഞങ്ങളുടെ സ്വാതന്ത്ര്യത്തെ ശരിയായി വിനിയോഗിക്കാനുള്ള അനുഗ്രഹം നല്‍കേണമേ. ഞങ്ങളുടെ സ്വാതന്ത്ര്യം ദുരുപയോഗിച്ച് അവിടുത്തെ തിരുക്കുമാരനെ ദ്രോഹിക്കാതിരിക്കട്ടെ. എപ്പോഴും ദൈവമഹത്വത്തിനും ഞങ്ങളുടെ ആത്മരക്ഷയ്ക്കും ഉപയുക്തമായ വിധം ഞങ്ങള്‍ അത് വിനിയോഗിക്കുന്നതാണെന്ന് പ്രതിജ്ഞ ചെയ്യുന്നു. നാഥേ, അങ്ങ് ഞങ്ങളുടെ മാതൃകയായിരിക്കേണമേ. ഞങ്ങളുടെ സ്വാതന്ത്ര്യത്തെ ശരിയായി വിനിയോഗിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കേണമേ. അനുസരണം ഏറ്റവും വലിയ സ്വാതന്ത്ര്യമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കട്ടെ. #{red->n->n-> വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം}# എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്‍ നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു. നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കാത്തുകൊള്ളണമേ. ആമ്മേനീശോ. * ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (മൂന്നു പ്രാവശ്യം ചൊല്ലുക). #{red->n->n->ദൈവമാതാവിന്റെ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! അനുഗ്രഹിക്കണമേ, കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഞങ്ങളെ അനുഗ്രഹിക്കണമേ. ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദീശാ തമ്പുരാനേ, എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) ദൈവകുമാരന്‍റെ പുണ്യജനനി, കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ, മിശിഹായുടെ മാതാവേ, ദൈവപ്രസാദവരത്തിന്‍റെ മാതാവേ, എത്രയും നിര്‍മ്മലയായ മാതാവേ, അത്യന്ത വിരക്തിയുള്ള മാതാവേ, കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ, കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ, സ്നേഹഗുണങ്ങളുടെ മാതാവേ, അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ, സദുപദേശത്തിന്‍റെ മാതാവേ, സ്രഷ്ടാവിന്‍റെ മാതാവേ, രക്ഷിതാവിന്‍റെ മാതാവേ, വിവേകൈശ്വര്യമുള്ള കന്യകേ, പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ, സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ, വല്ലഭമുള്ള കന്യകേ, കനിവുള്ള കന്യകേ, വിശ്വാസവതിയായിരിക്കുന്ന കന്യകേ, നീതിയുടെ ദര്‍പ്പണമേ, ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ, ഞങ്ങളുടെ തെളിവിന്‍റെ കാരണമേ, ആത്മജ്ഞാന പൂരിത പാത്രമേ, ബഹുമാനത്തിന്‍റെ പാത്രമേ, അത്ഭുതകരമായ ഭക്തിയുടെ പാത്രമേ, ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ, ദാവീദിന്‍റെ കോട്ടയെ, നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ, സ്വര്‍ണ്ണാലയമേ, വാഗ്ദാനത്തിന്‍റെ പെട്ടകമേ, ആകാശ മോക്ഷത്തിന്‍റെ വാതിലേ, ഉഷകാലത്തിന്‍റെ നക്ഷത്രമേ, രോഗികളുടെ സ്വസ്ഥാനമേ, പാപികളുടെ സങ്കേതമേ, വ്യാകുലന്‍മാരുടെ ആശ്വാസമേ, ക്രിസ്ത്യാനികളുടെ സഹായമേ, മാലാഖമാരുടെ രാജ്ഞി, ബാവാന്മാരുടെ രാജ്ഞി, ദീര്‍ഘദര്‍ശികളുടെ രാജ്ഞി, ശ്ലീഹന്‍മാരുടെ രാജ്ഞി, വേദസാക്ഷികളുടെ രാജ്ഞി, വന്ദനീയന്‍മാരുടെ രാജ്ഞി, കന്യാസ്ത്രീകളുടെ രാജ്ഞി, സകല പുണ്യവാന്മാരുടെയും രാജ്ഞി, അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി, സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി, പരിശുദ്ധ ജപമാലയുടെ രാജ്ഞി, സമാധാനത്തിന്‍റെ രാജ്ഞി, കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി. ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ, (കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ) ഭൂലോക പാപങ്ങളെ നീക്കുന്ന.... (കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.) ഭൂലോക പാപങ്ങളെ നീക്കുന്ന..... (കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.) #{red->n->n->പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ}# പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. #{red->n->n->സുകൃതജപം}# ദൈവപുത്രന്‍റെ മാതാവേ, ദൈവവചനത്തിനനുസൃതമായി ജീവിക്കുവാന്‍, ഞങ്ങളെ പഠിപ്പിക്കേണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/5?type=15}} ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2016-05-09-13:53:41.jpg
Keywords: ദൈവമാതാവിന്റെ വണക്കമാസം

1346
Category: 15
Sub Category:
Heading: പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പതിനൊന്നാം തീയതി
Content: "മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു" (ലൂക്ക 1:38). #{red->n->n->ദൈവവചനം ശ്രവിക്കുന്നതില്‍ മറിയം നമ്മുടെ മാതൃക}# ദൈവിക ദൗത്യ വാഹകനായ ഗബ്രിയേല്‍ ദൂതന്‍ മേരിയെ സമീപിച്ച് ദൈവവചനം അറിയിച്ചു. മറിയം ദൈവവചനം സ്വീകരിക്കുന്നതിനു എത്ര സന്നദ്ധയായിരുന്നു എന്ന്‍ നാം ചിന്തിക്കേണ്ടിയിരിക്കുന്നു. "നീ ഒരു പുത്രനെ പ്രസവിക്കും. അവന് യേശു എന്നു പേരിടണം" ദൈവസുതന്‍റെ വാക്കുകള്‍ കേട്ട പരിശുദ്ധ കന്യക ഒരു സംശയം ചോദിക്കുന്നുണ്ട്? ഞാന്‍ പുരുഷനെ അറിയാത്തതിനാല്‍ ഇത് എപ്രകാരം സംഭവിക്കും? ന്യായയുക്തമായ ഒരു സംശയമായിരുന്നു അത്. മേരി ദൈവത്തോട് കന്യാവ്രതം വാഗ്ദാനം ചെയ്തിരുന്നു എന്നുള്ള വസ്തുത അത് സൂചിപ്പിക്കുന്നു. ദൈവദൂതന്‍ മറിയത്തിന് സംശയ നിവാരണം വരുത്തി. "പരിശുദ്ധാത്മാവ് എഴുന്നള്ളി വരും. അത്യുന്നതന്‍റെ ശക്തി നിന്‍റെ മേല്‍ ആവസിക്കും. ആയതിനാല്‍ നിന്നില്‍ നിന്നു പിറക്കുന്നവന്‍ ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും. അവന്‍ പരിശുദ്ധനായിരിക്കും." മേരിയുടെ പ്രശ്നത്തിന് ദൈവദൂതന്‍ പരിഹാരം നിര്‍ദ്ദേശിച്ച ഉടനെ പരിശുദ്ധ കന്യക പ്രതിവചിച്ചു: "നിന്‍റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ." ഇപ്രകാരമുള്ള സന്നദ്ധത ദൈവവചനം സ്വീകരിക്കുന്നതില്‍ നമുക്കുണ്ടോ? ക്രിസ്തുനാഥന്‍ ഒരിക്കല്‍ വിതക്കാരന്‍റെ ഉപമ അരുളിച്ചെയ്തു: "വിതയ്ക്കാരന്‍ വിതക്കാന്‍ പുറപ്പെട്ടപ്പോള്‍ ചിലത് വഴിയരികില്‍ വീണു. അത് ആകാശപ്പറവകള്‍ കൊത്തിക്കൊണ്ടുപോയി. മറ്റ് ചിലത് പാറപ്പുറത്ത് വീണു. മണ്ണിന് ആഴമില്ലാതിരുന്നതു കൊണ്ട് അതു കരിഞ്ഞുപോയി. വേറെ ചിലതു മുള്ളുകളുടെ ഇടയില്‍ വീണു. മുള്ളുകള്‍ അതിനെ ഞെരുക്കിക്കളഞ്ഞു. എന്നാല്‍ ചിലത് നല്ല നിലത്തു വീണു. അവ നൂറും അറുപതും മുപ്പതും മേനി വിളവ് നല്‍കി." ദൈവവചനം സ്വീകരിക്കുന്ന നാലു തരക്കാരായ വ്യക്തികളുടെ മാതൃകയാണ് ഈ ഉപമയില്‍ പ്രതിപാദിച്ചിരിക്കുന്ന വിത്തുകള്‍. ഒന്നാമത്തെ തരക്കാര്‍ ദൈവവചനം ശ്രവിച്ചാല്‍ ഉടനെതന്നെ അതിനെ പുച്ഛിച്ചു തള്ളും; രണ്ടാമത്തെ കൂട്ടര്‍ ദൈവവചനം സ്വീകരിക്കുമെങ്കിലും വചനം നിമിത്തം ഞെരുക്കമോ പീഡകളോ ഉണ്ടാകുമ്പോള്‍ അത് പരിത്യജിക്കുന്നവരാണ്. മൂന്നാമത്തെ കൂട്ടര്‍ മുള്ളുകളുടെ ഇടയില്‍ വീണ വിത്തുപോലെ വചനം സ്വീകരിക്കുമെങ്കിലും പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് വിസ്മരിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്നവരാണ്. നാലാമത്തെ കൂട്ടര്‍ ദൈവവചനം സ്വീകരിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ്. ഒരിക്കല്‍ ഈശോനാഥന്‍റെ ദിവ്യ അധരങ്ങളില്‍ നിന്നുമുള്ള വചനം കേട്ട ഒരു സ്ത്രീ ആവേശവതിയായി ഇങ്ങനെ പ്രഘോഷിച്ചു, "നിന്നെ വഹിച്ച ഉദരത്തിനും നിന്നെ കുടിപ്പിച്ച മുലകള്‍ക്കും ഭാഗ്യം." ഉടനെ ദിവ്യനാഥന്‍ ഇപ്രകാരം അരുളിച്ചെയ്തു. ദൈവത്തിന്‍റെ വചനം കേള്‍ക്കുകയും അതനുസരിക്കുകയും ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ഭാഗ്യം (ലൂക്കാ: 11: 27-29). പരിശുദ്ധ കന്യയുടെ യഥാര്‍ത്ഥത്തിലുള്ള മഹത്വം അടങ്ങിയിരിക്കുന്നത് എന്തിലാണെന്ന് ഇത് നമ്മെ മനസ്സിലാക്കാന്‍ സഹായിക്കുന്നു. ആയതിനാല്‍ നമുക്ക് നമ്മുടെ അനുദിന ജീവിതത്തില്‍ ദൈവവചനം ശ്രവിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന് പരിശ്രമിക്കാം. എല്ലാ ദിവസവും വി. ഗ്രന്ഥ പാരായണത്തിലൂടെ ദൈവവചനം ശ്രവിക്കാം. ഞായറാഴ്ച ദിവസങ്ങളില്‍ ദിവബലിയില്‍ ദൈവവചനത്തെ ആസ്പദമാക്കി ചെയ്യുന്ന പ്രഭാഷണത്തിലും ശ്രദ്ധാപൂര്‍വ്വം സംബന്ധിക്കുക. ദൈവവചനം ഇരുമുനവാളാണ്. അതു ശ്രവിച്ചു പ്രാവര്‍ത്തികമാക്കുന്നത് രക്ഷാകരമായിരിക്കും. എന്നാല്‍ അതിനെ അവഗണിക്കുന്നവര്‍ക്ക് നാശത്തിനും കാരണമാകും. #{red->n->n->സംഭവം}# വി.അല്‍ബത്തോസ് ഒരു വൈദിക വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് അദ്ദേഹത്തിന് പരിശുദ്ധ കന്യകയോടു അതിയായ ഭക്തി ഉണ്ടായിരുന്നു. എന്നാല്‍ കുറെക്കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് പഠനത്തില്‍ വലിയ ബുദ്ധിമുട്ടനുഭവപ്പെട്ടു. കൂടാതെ ഡൊമിനിക്കന്‍ സന്യാസ സഭാംഗമായ അദ്ദേഹം സന്യാസ ജീവിതം പരിത്യജിച്ചു പോകുവാന്‍ തീരുമാനിച്ചു. ഒരു ദിവസം പ.കന്യക അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തോട് ഇപ്രകാരം അരുളിച്ചെയ്തു. മകനേ, നീ ഈ സന്യാസത്തില്‍ നിലനില്‍ക്കുക. നിനക്ക് സന്യാസ ജീവിതം നയിക്കുന്നതിനുള്ള എല്ലാ അനുഗ്രഹങ്ങളും ഞാന്‍ എന്‍റെ ദിവ്യകുമാരനില്‍ നിന്നും പ്രാപിച്ചു നല്‍കുന്നതാണ്. വി.അല്‍ബത്തോസ് തത്ഫലമായി സന്യാസ ജീവിതം തുടര്‍ന്നു നയിക്കുവാന്‍ തീരുമാനിച്ചു. അദ്ദേഹം പിന്നീട് വലിയ ഒരു മരിയ ഭക്തനായിത്തീര്‍ന്നു. പഠിക്കുവാന്‍ വളരെ വിഷമിച്ചിരുന്ന അദ്ദേഹം അഗാധ പണ്ഡിതനായി. ലോകം ദര്‍ശിച്ചിട്ടുള്ളതിലേക്ക് ഏറ്റം കഴിവു തികഞ്ഞ വി.തോമസ് അക്വിനാസിന്‍റെ ഗുരുഭൂതനാകാനുള്ള ഭാഗധേയവും അദ്ദേഹത്തിന് സിദ്ധിച്ചു. മരിയശാസ്ത്രത്തിന്‍റെ മല്‍പാന്‍ എന്നാണ് വിശുദ്ധന്‍ അറിയപ്പെടുന്നത്. #{red->n->n->പ്രാര്‍ത്ഥന}# മരിയാംബികയേ! അങ്ങ് ദൈവവചനം ശ്രവിക്കുന്നതിലും അത് പ്രാവര്‍ത്തികമാക്കുന്നതിലും എത്ര വിശ്വസ്തത പ്രകടിപ്പിച്ചു."നിന്‍റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ." എന്ന അങ്ങേ വചസ്സുകളിലൂടെ ഒരു നവ്യ ലോകത്തെ സൃഷ്ടിച്ചു. നാഥേ! ഞങ്ങളും ദൈവവചനം ശ്രവിക്കുന്നതിനും അതിനനുസരണമായി ജീവിതം നയിക്കുന്നതിനും വേണ്ട അനുഗ്രഹങ്ങള്‍ നല്‍കേണമേ. ഞങ്ങള്‍ ദൈവവചനം പലപ്പോഴും താല്‍പര്യമില്ലാതെ കേള്‍ക്കുകയും പ്രാവര്‍ത്തികമാക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. അതിനെക്കുറിച്ച് ഞങ്ങള്‍ മന:സ്തപിക്കുന്നു. ഞങ്ങളുടെ ഭാവി ജീവിതം അങ്ങേ ദിവ്യകുമാരന്‍റെ രക്ഷാകരമായ വചനങ്ങള്‍ക്കനുസൃതമായി നയിച്ചു കൊള്ളാമെന്ന് പ്രതിജ്ഞ ചെയ്യുന്നു. ഞങ്ങളുടെ ബലഹീനതയെ പരിഹരിക്കണമേ. #{red->n->n-> വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം}# എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്‍ നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു. നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കാത്തുകൊള്ളണമേ. ആമ്മേനീശോ. * ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (മൂന്നു പ്രാവശ്യം ചൊല്ലുക). #{red->n->n->ദൈവമാതാവിന്റെ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! അനുഗ്രഹിക്കണമേ, കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഞങ്ങളെ അനുഗ്രഹിക്കണമേ. ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദീശാ തമ്പുരാനേ, എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) ദൈവകുമാരന്‍റെ പുണ്യജനനി, കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ, മിശിഹായുടെ മാതാവേ, ദൈവപ്രസാദവരത്തിന്‍റെ മാതാവേ, എത്രയും നിര്‍മ്മലയായ മാതാവേ, അത്യന്ത വിരക്തിയുള്ള മാതാവേ, കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ, കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ, സ്നേഹഗുണങ്ങളുടെ മാതാവേ, അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ, സദുപദേശത്തിന്‍റെ മാതാവേ, സ്രഷ്ടാവിന്‍റെ മാതാവേ, രക്ഷിതാവിന്‍റെ മാതാവേ, വിവേകൈശ്വര്യമുള്ള കന്യകേ, പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ, സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ, വല്ലഭമുള്ള കന്യകേ, കനിവുള്ള കന്യകേ, വിശ്വാസവതിയായിരിക്കുന്ന കന്യകേ, നീതിയുടെ ദര്‍പ്പണമേ, ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ, ഞങ്ങളുടെ തെളിവിന്‍റെ കാരണമേ, ആത്മജ്ഞാന പൂരിത പാത്രമേ, ബഹുമാനത്തിന്‍റെ പാത്രമേ, അത്ഭുതകരമായ ഭക്തിയുടെ പാത്രമേ, ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ, ദാവീദിന്‍റെ കോട്ടയെ, നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ, സ്വര്‍ണ്ണാലയമേ, വാഗ്ദാനത്തിന്‍റെ പെട്ടകമേ, ആകാശ മോക്ഷത്തിന്‍റെ വാതിലേ, ഉഷകാലത്തിന്‍റെ നക്ഷത്രമേ, രോഗികളുടെ സ്വസ്ഥാനമേ, പാപികളുടെ സങ്കേതമേ, വ്യാകുലന്‍മാരുടെ ആശ്വാസമേ, ക്രിസ്ത്യാനികളുടെ സഹായമേ, മാലാഖമാരുടെ രാജ്ഞി, ബാവാന്മാരുടെ രാജ്ഞി, ദീര്‍ഘദര്‍ശികളുടെ രാജ്ഞി, ശ്ലീഹന്‍മാരുടെ രാജ്ഞി, വേദസാക്ഷികളുടെ രാജ്ഞി, വന്ദനീയന്‍മാരുടെ രാജ്ഞി, കന്യാസ്ത്രീകളുടെ രാജ്ഞി, സകല പുണ്യവാന്മാരുടെയും രാജ്ഞി, അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി, സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി, പരിശുദ്ധ ജപമാലയുടെ രാജ്ഞി, സമാധാനത്തിന്‍റെ രാജ്ഞി, കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി. ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ, (കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ) ഭൂലോക പാപങ്ങളെ നീക്കുന്ന.... (കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.) ഭൂലോക പാപങ്ങളെ നീക്കുന്ന..... (കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.) #{red->n->n->പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ}# പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. #{red->n->n->സുകൃതജപം}# ദൈവപുത്രന്‍റെ മാതാവേ, ദൈവവചനത്തിനനുസൃതമായി ജീവിക്കുവാന്‍, ഞങ്ങളെ പഠിപ്പിക്കേണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/5?type=15}} ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2016-05-09-14:10:51.jpg

1347
Category: 1
Sub Category:
Heading: ആരോഗ്യസംരക്ഷണം മനുഷ്യന്റെ അടിസ്ഥാന ആവശ്യം; അത് വില്‍പ്പനചരക്കല്ല: മാര്‍പാപ്പ
Content: വത്തിക്കാന്‍: ആരോഗ്യസംരക്ഷണം മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. 65 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇറ്റലിയിലെ പാതുവാ രൂപത ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കു വൈദ്യസഹായം ലഭ്യമാക്കുന്നതിന് ആരംഭിച്ച സംഘടനയുടെ യോഗത്തില്‍ സംസാരിക്കുമ്പോഴാണു പിതാവ് ഇങ്ങനെ പറഞ്ഞത്. "ആരോഗ്യമെന്നത് ഒരു വില്‍പ്പനചരക്കല്ല. അത് നമ്മുടെ അടിസ്ഥാന ആവശ്യമാണ്. പണമുള്ളവരുടെ മാത്രം അവകാശമായി ആരോഗ്യത്തെ കാണുവാന്‍ ഇതിനാല്‍ തന്നെ സാധിക്കില്ല". പിതാവ് കൂട്ടിച്ചേര്‍ത്തു. കത്തോലിക്ക സഭ ഒരു സഞ്ചരിക്കുന്ന ആശുപത്രിയാണെന്നും രോഗികളുടേയും ആലംബഹീനരുടേയും അരികിലേക്കു സഭ സേവന സന്നദ്ധമായി ചെല്ലുമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. പണക്കാരനു മാത്രം പണം നല്‍കി വാങ്ങുവാന്‍ കഴിയുന്ന മരുന്നുകള്‍ ലഭ്യമാകുന്ന മരുന്നു കടയല്ല സഭയെന്നും പിതാവ് യോഗത്തില്‍ പറഞ്ഞു. ആഫ്രിക്കന്‍ രാജ്യങ്ങളിലെ രോഗികള്‍ക്ക് ഇന്നും ആരോഗ്യപരിപാലനവും ചികിത്സയും ഒരു മരീചിക മാത്രമാണെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. 65 വര്‍ഷങ്ങള്‍ക്കു മുമ്പ് ദൈവാത്മ പ്രേരണയാല്‍ ആഫ്രിക്കയിലേക്കു പോയ വൈദികന്‍ ല്യൂഗി മസുക്കാട്ടോയാണു വൈദ്യസഹായം എത്തിക്കുന്ന സംഘടനയ്ക്കു തുടക്കം കുറിച്ചത്. ഡോക്ടറായ മസുക്കാട്ടോ ലളിത ജീവിതമാണു നയിച്ചിരുന്നത്. മസുക്കാട്ടോയുടെ ജീവിതത്തിന്റെ അവസാനം സ്വന്തമായി കൈവശമുണ്ടായിരുന്നതു കുറച്ചു വസ്ത്രങ്ങള്‍ മാത്രമായിരുന്നു. കഴിഞ്ഞ നവംബറില്‍ 88-ാം വയസില്‍ അദ്ദേഹം കര്‍ത്തൃസന്നിധിയിലേക്കു ചേര്‍ക്കപ്പെട്ടപ്പോള്‍ ആ വസ്ത്രങ്ങള്‍ പാവപ്പെട്ടവര്‍ക്കു നല്‍കി. "ദൈവമേ എന്നെ ഒരോ നാളും കൂടുതല്‍ പാവപ്പെട്ടവനായി നീ മാറ്റേണമേ. ലളിതമായി ജീവിക്കുവാനും മറ്റുള്ളവര്‍ക്കു ഉപകാരങ്ങള്‍ ചെയ്യുവാനും എന്നെ പഠിപ്പിക്കേണമേ". ഇതാകട്ടെ നമ്മുടെ പ്രാര്‍ത്ഥനയെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ യോഗത്തില്‍ പറഞ്ഞു. എത്യോപ്യ, അംഗോള, സിറോലിയോണ്‍, സൗത്ത് സുഡാന്‍ തുടങ്ങിയ അനേകം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വൈദ്യസഹായമെത്തിക്കുന്ന ശക്തമായ സംഘനയായി ഫാദര്‍ ല്യൂഗി മസുക്കാട്ടോയുടെ പ്രവര്‍ത്തനത്തെ ദൈവം ഉയര്‍ത്തി.
Image: /content_image/News/News-2016-05-09-23:20:08.jpg
Keywords: pope,health,africa,mission,medical,help

1348
Category: 1
Sub Category:
Heading: ജീവന്‍ നല്‍കിയും പത്രോസിന്റെ പിന്‍ഗാമിയെ സംരക്ഷിക്കുമെന്ന പ്രതിജ്ഞയോടെ പുതിയ സ്വിസ് ഗാര്‍ഡുകള്‍ ചുമതലയേറ്റു
Content: വത്തിക്കാന്‍: "ആത്മാര്‍ത്ഥമായി, വിശ്വസ്തതയോടെ, ബഹുമാനത്തോടെ ഞങ്ങളെ ഏല്‍പ്പിച്ചിരിക്കുന്ന കര്‍ത്തവ്യം ഞങ്ങള്‍ നിര്‍വഹിക്കും. ജീവന്‍ നല്‍കിയിട്ടാണെങ്കിലും പരിശുദ്ധ പാപ്പയേ ഞങ്ങള്‍ സംരക്ഷിക്കും".പുതിയതായി സ്വിസ് ഗാര്‍ഡിലേക്കു ചേര്‍ന്ന 23 അംഗങ്ങള്‍ ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പില്‍ എടുത്ത പ്രതിജ്ഞയാണിത്. മാര്‍പാപ്പായുടെ അംഗരംക്ഷകരാണു സ്വിസ് ഗാര്‍ഡുകള്‍. വലതുകൈ ഉയര്‍ത്തി മൂന്നു വിരലുകള്‍ ചേര്‍ത്തു പിടിച്ചാണു ഗാര്‍ഡുകള്‍ പ്രതിജ്ഞ ചെയ്തത്. ത്രിത്വത്തെ സൂചിപ്പിക്കുന്നതിനാണു മൂന്നു വിരലുകള്‍ ചേര്‍ത്തു പിടിക്കുന്നത്. വത്തിക്കാനിലെ സാന്‍ ഡമാസ്‌കോ മൈതാനത്തിലാണു പൗഡഗംഭീരമായ ചടങ്ങുകള്‍ നടന്നത്. 1527-ല്‍ റോം കൊള്ളയടിക്കുവാന്‍ എത്തിയവരില്‍ നിന്നും അന്നത്തെ മാര്‍പാപ്പ ക്ലമന്റ് എഴാമന്റെ ജീവന്‍ രക്ഷിക്കുവാനായി 147 സ്വിസ് ഗാര്‍ഡുകളാണു തങ്ങളുടെ ജീവന്‍ ബലികഴിച്ചത്. 1527-ല്‍ ജീവന്‍ നല്‍കി മാര്‍പാപ്പയെ സംരക്ഷിച്ചു നിര്‍ത്തിയ 147 സ്വിസ് ഗാര്‍ഡുകളുടെ അനുസ്മരണ സമ്മേളനം കൂടിയാണു സത്യപ്രതിജ്ഞയ്‌ക്കൊപ്പം നടന്നത്. സ്വിസ് ഗാര്‍ഡുകളുടെ ചാപ്ലിന്‍ കൂടിയായ ഫാദര്‍ തോമസ് വിഡ്മര്‍ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കു നേതൃത്വം നല്‍കി. മാര്‍പാപ്പയേയും അദ്ദേഹത്തിന്റെ അസാനിധ്യത്തില്‍ കര്‍ദിനാള്‍ തിരുസംഘത്തേയും സംരക്ഷിക്കേണ്ട ചുമതലയാണു സ്വിസ് ഗാര്‍ഡുകള്‍ക്കുള്ളത്. ദൈവവിശ്വാസവും ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്കു മാത്രമേ തങ്ങളുടെ ജീവന്‍ ബലിയായി നല്‍കി പത്രേസിന്റെ പിന്‍ഗാമിയെ സംരക്ഷിക്കുവാന്‍ കഴിയു എന്നു തന്റെ പ്രസംഗത്തിനിടെ ഫാദര്‍ തോമസ് വിഡ്മര്‍ പറഞ്ഞു. "ഉത്ഥിതനായ ക്രിസ്തുവിലുള്ള വിശ്വാസത്തിലും ജീവന്റെ സമൃദ്ധമായ അനുഭവത്തില്‍ ദൈവം നല്‍കുന്ന കൃപകളിലും ആശ്രയിച്ചുകൊണ്ടും എന്റെ പ്രിയ ഭടന്‍മാരെ ഞാന്‍ നിങ്ങളെ ഈ സേവനത്തിലേക്കു ക്ഷണിക്കുന്നു". ഈ വാചകങ്ങളോടെയാണു പുതിയതായി ചുമതലയേറ്റവരെ ഗ്വിസ് ഗാര്‍ഡ് സേനയിലേക്കു ഫാദര്‍ തോമസ് വിഡ്മര്‍ ക്ഷണിച്ചത്. നിരവധി കാണികളും സ്വിസ് ഗാര്‍ഡുകളുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
Image: /content_image/News/News-2016-05-10-00:51:07.jpg
Keywords: swiss,guard,francis,pope,oath

1349
Category: 6
Sub Category:
Heading: ദാമ്പത്യ ജീവിതത്തില്‍ 'വിശ്വാസ്യത' വഹിക്കുന്ന പങ്ക്
Content: "അങ്ങനെ ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്റെ ഛായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു; സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു" (ഉല്പ്പത്തി 1:27). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ്-10}# മനുഷ്യ ജീവിതത്തിലെ ഏറ്റവും സുപ്രധാന ഘടകമാണ് കുടുംബം. അത് കേവലം സഹജവാസനയോ വികാരത്തില്‍ അധിഷ്ടിതമോ ആയ ചിന്തയില്‍ നിന്നും ഉടലെടുക്കുന്നതല്ല. സ്‌നേഹത്തില്‍ അധിഷ്ഠിതമായ കുടുംബ ജീവിതത്തില്‍ പുരുഷന്റെയും സ്ത്രീയുടെയും ശരീരവും മനസ്സും ആത്മാവും കൂടിച്ചേരുന്നു. ഇതില്‍ നിന്ന്‍ ഉടലെടുക്കുന്ന ലൈംഗീകത പുതുതലമുറക്ക് ജന്മം നല്കാന്‍ സഹായിക്കുന്നു. വിവാഹബന്ധത്തിന്റെ അടിസ്ഥാന ഘടകമാണ് വിശ്വാസ്യത. ഈ വിശ്വാസ്യത, ഇന്ന്‍ പലര്‍ക്കും നഷ്ട്ടമാകുന്നതു കൊണ്ടാണ് അനേകം ദാമ്പത്യ ബന്ധങ്ങളില്‍ വിള്ളല്‍ വീഴുന്നത്. ഒരു 'പരീക്ഷണം' ആയിട്ട് ഒരു വ്യക്തിക്ക് ഒരാളെ സ്‌നേഹിക്കുവാന്‍ കഴിയുകയില്ല. അതു പോലെ തന്നെ സമയവും സന്ദര്‍ഭവും അനുസരിച്ചും ഒരു വ്യക്തിയെ സ്നേഹിക്കുന്ന രീതിയും ശരിയല്ല. തടസ്സങ്ങള്‍, പ്രലോഭനങ്ങള്‍, പാപത്തിന്റെ അനുഭവങ്ങള്‍ തുടങ്ങിയവ നമ്മെ മനസ്സിലാക്കി തരുന്നത് മനുഷ്യന്റെ ദുര്‍ബലതയെ ആണ്. കൌദാശികമായ കര്‍മത്തിലൂടെ വിവാഹിതരായ സ്ത്രീയും പുരുഷനും കര്‍ത്താവിന്റെ വീണ്ടെടുപ്പിന്റെ സ്‌നേഹം അനുഭവിച്ച് അറിയുവാന്‍ കഴിയണം. ക്രിസ്തുവിന്റെ അനുയായികളായ നാമൊരുരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത് വിവാഹമെന്ന കൂദാശയുടെ അന്തസ്സും ആഭിജാത്യവും മനസ്സിലാക്കി അത് നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാനും കൂടിയാണെന്ന കാര്യം നാം മറക്കരുത്. ദൈവത്തിലുള്ള ആഴമായ വിശ്വാസവും ദാമ്പത്യ ജീവിതത്തിലുള്ള പരസ്പര വിശ്വാസ്യതയും ഓരോ ദാമ്പത്യ ജീവിതത്തെയും അനുഗ്രഹപൂര്‍ണ്ണമാക്കുമെന്ന് തീര്‍ച്ച. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, പൈയാസെന്‍സ, 5.6.88) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/5?type=6 }}
Image: /content_image/Meditation/Meditation-2016-05-10-01:12:43.jpg
Keywords: ദാമ്പത

1350
Category: 1
Sub Category:
Heading: ജീവിക്കുവാനും ജീവന്‍ സംരക്ഷിക്കുവാനും സ്വാതന്ത്ര്യം വേണം: ആവശ്യം ഉന്നയിച്ച് പതിനായിരങ്ങള്‍ ഒത്തുകൂടി
Content: വത്തിക്കാന്‍: ജീവിക്കുവാനും ജീവന്‍ സംരക്ഷിക്കുവാനുമുള്ള അവകാശത്തിനായി പതിനായിരങ്ങള്‍ ഇറ്റലിയിലൂടെ റാലി നടത്തി. ആരുടെയും ആഹ്വാനം ഇല്ലാതെ തന്നെ മുപ്പതിനായിരത്തില്‍ അധികമാളുകളാണു റാലിയില്‍ പങ്കെടുക്കുവാന്‍ എത്തിയത്. സെന്റ് പീറ്റേഴ്‌സ ചത്വരത്തില്‍ എത്തിയ മാര്‍ച്ചിനെ ഫ്രാന്‍സിസ് മാര്‍പാപ്പ അഭിസംബോധന ചെയ്തു സംസാരിച്ചു. ജപമാല ചെല്ലി പ്രാര്‍ത്ഥനയും നടത്തിയ ശേഷമാണു റാലി സമാപിച്ചത്. യുഎസില്‍ നിന്നുള്ള കര്‍ദിനാള്‍ റെയ്മണ്‍ഡ് എല്‍. ബൂര്‍ക്കിയുടെ നേതൃത്വത്തിലാണു 29-ല്‍ അധികം രാജ്യങ്ങളില്‍ നിന്നുമെത്തിയ ആളുകള്‍ പ്രകടനം നടത്തിയത്. ക്രൂശിതരൂപം ഉയര്‍ത്തിപിടിച്ചും കുഞ്ഞുങ്ങളെ തോളിലേറ്റിയും വിവിധ വര്‍ണ്ണങ്ങളിലുള്ള ബലൂണുകള്‍ കൈകളില്‍ പിടിച്ചുമായിരുന്നു റാലി നടത്തപ്പെട്ടത്. ദൈവത്തിന്റെ ദാനമായ ജീവിതത്തെ നശിപ്പിക്കുവാന്‍ ആര്‍ക്കും അവകാശമില്ലെന്നും ജീവിക്കുവാനും ജീവന്‍ നല്‍കുവാനുമുള്ള അവകാശം ഭരണാധികാരികള്‍ സംരക്ഷിച്ചു നല്‍കണമെന്നും റാലിയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. "ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ കണ്ടവര്‍ അവന്റെ സാക്ഷികളായി പുതിയ ജീവനെ കുറിച്ചാണു പ്രസംഗിച്ചത്. ഈ പുതിയ ജീവന്‍ സന്തോഷം നല്‍കുന്നതും ആശ്വാസം നല്‍കുന്നതും സ്‌നേഹം പകരുന്നതുമാണ്. നാം ഒരോരുത്തരും ഇതിനെ നല്‍കുവാനായാണു വിളിക്കപ്പെട്ടിരിക്കുന്നത്. ആശുപത്രിയിലും ജയിലുകളിലും വൃദ്ധമന്ദിരങ്ങളിലും ഈ സന്തോഷം എത്തിക്കുവാന്‍ നാം കടപെട്ടിരിക്കുന്നു. ജീവന്റെ വില അമൂല്യമാണ്". പരിശുദ്ധ പിതാവ് റാലിയില്‍ സംബന്ധിച്ചവരോടു പറഞ്ഞു. ഇറ്റലിയിലെ പുതിയ നിയമങ്ങള്‍ പലതും ജീവന്റെ സംരക്ഷണത്തിനായുള്ളതല്ല. മറിച്ച് ജീവന്‍ നശിപ്പിക്കുന്നതിനും പ്രകൃതി വിരുദ്ധ ലൈംഗീകതയ്ക്ക് അംഗീകാരം നല്‍കുന്നതിനുമുള്ളതാണ്. ദയാവധം എന്ന കൊടിയ പാപത്തെ നിയമമാക്കുവാന്‍ ഭരണാധികാരികള്‍ സമ്മതിക്കരുതെന്നും റാലിയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെടുന്നു. ദയാവധം നിയമമാക്കുവാനുള്ള ബില്‍ പാര്‍ലമെന്റ് ഉടന്‍ പരിഗണിക്കുവാനിരിക്കുകയാണ്. സ്വവര്‍ഗ വിവാഹങ്ങള്‍ നിയമവിധേയമാക്കുവാനുള്ള നടപടികളും ശക്തമായി എതിര്‍ക്കപ്പെടണമെന്നും റാലിയില്‍ പങ്കെടുക്കുന്നവര്‍ ആവശ്യപ്പെടുന്നു. കത്തോലിക്കാ സഭയുടെയോ പോഷക സംഘടനകളുടെയോ ആഹ്വാന പ്രകാരമല്ല ഇത്രയും ജനം ഇറ്റലിയില്‍ റാലിയില്‍ പങ്കെടുത്തതെന്ന കാര്യവും ശ്രദ്ധേയമാണ്. ജീവനെ തിന്മയുടെ ശക്തികള്‍ ഒരു ഭാഗത്ത് ഇല്ലാതാക്കുവാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ ദൈവാത്മാവിനാല്‍ പ്രേരിതരായവര്‍ ഒത്തുകൂടുന്നുവെന്നതിന്റെ തെളിവുകൂടിയായി ഈ മനുഷ്യ മഹാസംഗമം.
Image: /content_image/News/News-2016-05-10-04:15:53.jpg
Keywords: life,prolife,rally,pope,francis,gaymarriage

1351
Category: 1
Sub Category:
Heading: ഒറീസായില്‍ വീണ്ടും ക്രൈസ്തവര്‍ക്കു നേരെ ആക്രമണം;പാസ്റ്ററെ കഴുത്തറുത്തു കൊലപ്പെടുത്തി
Content: റൂര്‍ക്കല: നിരവധി ക്രൈസ്തവ പീഡനങ്ങളും കൊലപാതകങ്ങളും നടന്ന ഒഡീഷയില്‍ നിന്നും ഞെട്ടിപ്പിക്കുന്ന മറ്റൊരു കൊലപാതക വാര്‍ത്ത. സുവിശേഷപ്രവർത്തകനായ റവ: എബ്രഹാം ബിശ്വാസ് സുരിനെയാണു റൂര്‍ക്കലയ്ക്കു സമീപം കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജാര്‍ഖണ്ഡിലെ കുന്തിയില്‍ പ്രവര്‍ത്തിക്കുന്ന ഗോസ്‌നര്‍ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ സഭയിലെ പാസ്റ്ററായിരുന്നു എ.ബി. സുരിന്‍. റാഞ്ചിയില്‍ നടക്കേണ്ട ഒരു മീറ്റിംഗില്‍ പങ്കെടുക്കുവാനായി മെയ് അഞ്ചാം തീയതിയാണു പാസ്റ്റര്‍ വീട്ടില്‍ നിന്നും പോയത്. ആദിവാസി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വ്യക്തിയാണു സുരിന്‍ പാസ്റ്റര്‍. പിതാവായ ദൈവം ക്രിസ്തുവിലൂടെ എല്ലാ ജനതയ്ക്കും ഒരുക്കിയിരിക്കുന്ന രക്ഷയുടെ സന്ദേശം സുരിന്‍ ആളുകള്‍ക്കു പകര്‍ന്നു നല്‍കി. കൊലപാതക വാര്‍ത്ത അറിഞ്ഞ ക്രൈസ്തവ സമൂഹം ഞെട്ടലിലാണ്. "സുരിന്‍ പാസ്റ്ററുടെ കൊലപാതകം ഉള്‍ക്കൊള്ളുവാന്‍ കഴിയുന്നില്ല. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിരുന്ന പാസ്റ്ററുടെ തലയിലും വയറ്റിലും വലിയ മുറിവുകള്‍ കാണപ്പെട്ടു. ദുഃഖത്തിലായിരിക്കുന്ന കുടുംബത്തില്‍ ക്രിസ്തുവിന്റെ സമാധാനം വന്നു നിറയട്ടെ". ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് പ്രസിഡന്റ് സാജന്‍ കെ. ജോര്‍ജ് പ്രതികരിച്ചു. പാസ്റ്ററുടെ കൂടെ സംഭവ ദിവസം സഞ്ചരിച്ചിരുന്ന അപരിചിതനായ വ്യക്തിയുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. ഇയാളെ തങ്ങള്‍ക്ക് അറിയില്ലെന്നാണു ബന്ധുക്കള്‍ പോലീസിനു നല്‍കിയിരിക്കുന്ന മൊഴി. മൃതശരീരത്തിനു സമീപത്തു നിന്നും കൊലചെയ്യുവാന്‍ ഉപയോഗിച്ച കോടാലി കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സും മൊബൈല്‍ ഫോണും വാച്ചും ബാഗുകളുമെല്ലാം മൃതശരീരത്തിനു അടുത്തുതന്നെയായി കണ്ടെത്തി. മോഷണ ശ്രമമല്ല കൊലയാളിയുടെ ഉദ്ദേശമെന്നു പോലീസ് കരുതുന്നു. ക്രിസ്തുവിലേക്കു കൂടുതല്‍ ആളുകള്‍ പല വിഭാഗങ്ങളില്‍ നിന്നും ആകര്‍ഷിക്കപ്പെടുന്നതിലുള്ള ദേഷ്യവും പകയും ആയിരിക്കാം പാസ്റ്ററുടെ കൊലപാതകത്തില്‍ കലാശിച്ചിരിക്കുന്നതെന്നാണു നിഗമനം. ഒറീസായില്‍ കന്യാസ്ത്രീകള്‍ക്കും പുരോഹിതര്‍ക്കും നേരെ 2008-ല്‍ ശക്തമായ രീതിയിലുള്ള ആക്രമണം നടന്നിരുന്നു. പലദേവാലയങ്ങളും തല്ലിതകര്‍ത്ത അക്രമികള്‍ ആതുരാലയങ്ങളും നശിപ്പിച്ചിരുന്നു.
Image: /content_image/News/News-2016-05-10-04:28:15.jpg
Keywords: orissa,pastor,killed,christian attacked

1352
Category: 9
Sub Category:
Heading: ആത്മബലമേകാൻ അരീക്കാട്ടച്ചനും; പന്തക്കുസ്താനുഭവ മരിയൻറാലിയോടെ രണ്ടാം ശനിയാഴ്ച കൺവെൻഷൻ മെയ് 14ന്
Content: കരുണയുടെ വർഷത്തിൽ കടന്നുവരുന്ന പന്തക്കുസ്താതിരുനാളിനെ ഒരുക്കത്തോടെ വരവേറ്റുകൊണ്ട് ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ മരിയൻ റാലിയോടെ തുടങ്ങുന്ന ഇത്തവണത്തെ രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷന് കൂടുതൽ ആത്മബലമേമേകാൻ, വർഷങ്ങളോളം യു കെ മലയാളികളുടെ ആത്മീയ പിതാവായിരുന്ന സെബാസ്റ്റ്യൻ അരീക്കാട്ടച്ചനും എത്തിച്ചേരും. യു കെ യുടെ വിവിധ പ്രദേശങ്ങളിൽ ഏറെ ത്യാഗം സഹിച്ച് മലയാളികളെ ഒരുമിപ്പിക്കുകയും മാസ് സെന്ററുകൾക്ക് തുടക്കമിടുകയും ചെയ്ത അരീക്കാട്ടച്ചൻ താൻ കൈപിടിച്ചിറക്കിയ അനേകംപേർ വിവിധങ്ങളായ മിനിസ്ട്രികളിലൂടെ,സുവിശേഷവേലകളിലൂടെ തന്റെ സ്വപ്നമായ യൂറോപ്പിന്റെ നവസുവിശേഷവത്കരണം എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്നതുകണ്ട് ഏറെ സന്തോഷത്തോടെ അവരുടെ കൂട്ടായ്മയായ രണ്ടാം ശനിയാഴ്ച കൺവെൻഷനിലേക്ക് കടന്നുവരുന്നത്, ഓരോരുത്തർക്കും ഇരട്ടിയഭിഷേകമാകുമെന്നതിൽ സംശയമില്ല. യു കെ യിലും പിന്നീട് കാനഡയിലും തന്റെ ദൈവീക ദൗത്യം നിറവേറ്റിയ, ജീസസ് യൂത്തിന്റെ ആനിമേറ്റർ കൂടിയായിരുന്ന അച്ചൻ, കഴിഞ്ഞ ഒന്നരവർഷത്തോളം പാലക്കാട് സെഹിയോൻ ധ്യാനകേന്ദ്രത്തിൽ സേവ്യർ ഖാൻ വട്ടായിലച്ചനോടോപ്പം പ്രവർത്തിച്ചതിനുശേഷം പുതിയ സുവിശേഷ ദൗത്യവുമായി വീണ്ടും കാനഡയിലേക്ക് തിരിക്കുന്നവേളയിൽ 14 ന് പന്തക്കുസ്താനുഭവ മരിയൻ റാലി നയിച്ചുകൊണ്ട്, ദൈവസ്നേഹം നിറഞ്ഞുള്ള വചനപ്രഘോഷണത്തിലൂടെ, സോജിയച്ചനോടൊപ്പം രണ്ടാം ശനിയാഴ്ച കൺവെൻഷനെ ദൈവസ്തുതികളാൽ അവിസ്മരണീയമാക്കും... ബിഷപ്പുമാരെയും , വൈദികരെയും മുൻനിർത്തിയുള്ള സുവിശേഷപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ ഫ്രാൻസിസ് പാപ്പ നിയോഗിച്ചിട്ടുള്ള ഫാ.സിംങ്ളെയർ, പ്രമുഖ സുവിശേഷപ്രവർത്തക ജെന്നി ബേക്കർ, സെഹിയോൻ യു കെ യുടെ ബ്രദർ ജോസ് കുര്യാക്കോസ് തുടങ്ങിയവരും ,കുട്ടികൾക്കും മുതിർന്നവർക്കുമായി ഒരേസമയം ഇംഗ്ളീഷിലും മലയാളത്തിലും ശുശ്രൂഷൾ നടക്കുന്ന, ജാതി മത ഭേദമന്യേ വിവിധ ഭാഷക്കാരും,ദേശക്കാരും, ഒരുമിക്കുന്ന യൂണിവേഴ്സൽ ബൈബിൾ കൺവെൻഷനായി മാറിയ രണ്ടാം ശനിയാഴ്ച കൺവെൻഷന്റെ വചനവേദിയെ ധന്യമാക്കും. പതിവുപോലെ വിവിധ സ്ഥലങ്ങളിൽ നിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും ഒരുങ്ങിക്കൊണ്ടിരിക്കുന്നു. ഒരുമിച്ചുള്ള കൂട്ടായ്മകളിലൂടെയും ഉപവാസ പ്രാർത്ഥനകളിലൂടെയും ഫാ സോജി ഓലിക്കലും സെഹിയോൻ പ്രവർത്തകരും കൺവെൻഷനായി കൂട്ടായ ഒരുക്കത്തിലാണ്. 14 ന് രാവിലെ 8 മണിക്ക് ആരംഭിക്കുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ഭക്തിനിർഭരമായ ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.. ദൈവനാമത്തിൽ സെഹിയോൻ യു കെ ടീം ഓരോരുത്തരെയും രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷനിലേക്ക് ക്ഷണിക്കുന്നു... വിലാസം. Bathel Convention Centre, Kelvin Way, West Bromwich, Birmingham, B70 7JW കൂടുതൽ വിവരങ്ങൾക്ക്; ഷാജി. 07878149670 അനീഷ് 07760254700
Image: /content_image/Events/Events-2016-05-10-14:29:01.jpg
Keywords:

1353
Category: 1
Sub Category:
Heading: ദുഃഖിതരായിരിക്കാതെ മിഷ്‌നറിമാരായി ഇറങ്ങി തിരിക്കൂ യുവജനമേ: ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: സുവിശേഷത്തിന്റെ നായകര്‍ മിഷ്‌നറിമാരാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. സ്വന്തം കാര്യങ്ങളിലേക്കു മാത്രം ശ്രദ്ധിക്കുകയും തനിക്കു മാത്രമെന്ന ചിന്ത മനസില്‍ കൊണ്ടുനടക്കുകയും ചെയ്യുന്ന യുവതീ യുവാക്കള്‍ അതിനെ ഉപേക്ഷിച്ച് സുവിശേഷത്തിന്റെ നേതാക്കന്‍മാരാകുവാന്‍ ഇറങ്ങി തിരിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു. വത്തിക്കാനിലെ ഡോമസ് സാന്റേ മാര്‍ത്തേ ചാപ്പലില്‍ വിശുദ്ധ ബലിക്കിടെ നടത്തിയ പ്രസംഗത്തിലാണു പാപ്പ ഇങ്ങനെ പറഞ്ഞ്. "ജീവിതം അലസമായി ജീവിച്ചു തീര്‍ക്കുവാനുള്ളതല്ല. പ്രയോജനകരമായി ജീവിതം മാറുന്നതു നാം അതിനെ സേവനത്തിനായി സമര്‍പ്പിക്കുമ്പോള്‍ മാത്രമാണ്. സുവിശേഷം പ്രഘോഷിക്കുന്നവര്‍ക്കു ലഭിക്കുന്നതു ഉന്നതത്തില്‍ നിന്നുള്ള സന്തോഷവും സമാധാനവുമാണ്. യുവാക്കളും യുവതികളും ഇന്നു സമാധാനമില്ലാതെ അലയുന്നു. സുവിശേഷം പ്രസംഗിക്കുന്ന മിഷ്‌നറിമാരായി മാറുവാന്‍ ഞാന്‍ അവരെ വിളിക്കുന്നു". ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. സുവിശേഷത്തിനു വേണ്ടി അനേകരാണു തങ്ങളുടെ കുടുംബവും സ്വത്തുക്കളും ഉപേക്ഷിച്ച് മുന്‍പരിചയമില്ലാത്ത രാജ്യങ്ങളിലേക്കു പോയതെന്നും ഇവരില്‍ പലരും വീടുകളിലേക്കു മടങ്ങിയെത്തിയിട്ടില്ലെന്ന കാര്യവും നാം ഓര്‍ക്കണമെന്നും പരിശുദ്ധ പിതാവ് പ്രസംഗത്തിനിടെ പറഞ്ഞു. "ഒന്നുകില്‍ അവര്‍ രക്തസാക്ഷികളായി അല്ലെങ്കില്‍ പ്രതികൂല സാഹചര്യങ്ങളില്‍ രോഗികളായി മരിച്ചു. സുവിശേഷത്തിനു വേണ്ടി ജീവന്‍ സമര്‍പ്പിച്ചവരാണിവര്‍. ഇവരാണു സഭയുടെ യഥാര്‍ഥ നായകര്‍. പരിശുദ്ധാത്മ ശക്തി തങ്ങളില്‍ വന്നു നിറയുന്നവര്‍ക്കു സുവിശേഷ പ്രഘോഷകരായി മാറാതിരിക്കുവാന്‍ സാധിക്കില്ല". ഫ്രാന്‍സിസ് പാപ്പ കൂട്ടിച്ചേര്‍ത്തു. കച്ചവടവല്‍ക്കരണത്തിന്റെയും സ്വയംപ്രശംസയുടെയും സമൂഹത്തില്‍ കിടന്നു വീര്‍പ്പുമുട്ടുന്ന യുവാക്കള്‍ സ്വയം ശൂന്യവല്‍ക്കരണത്തിലേക്കു തിരിയണമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. സുവിശേഷം ഇന്നും എത്തപ്പെടാത്ത സ്ഥലങ്ങള്‍ ലോകത്തില്‍ ഉണ്ടെന്ന കാര്യം നമ്മേ ചിന്തിപ്പിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.
Image: /content_image/News/News-2016-05-11-02:31:49.JPG
Keywords: youth,francis papa,missionaries

1354
Category: 6
Sub Category:
Heading: തൊഴില്‍മേഖലയില്‍ എത്ര അഭിവൃദ്ധി ഉണ്ടായാലും ആത്മീയ മൂല്യങ്ങളെ മുറുകെപിടിക്കുക
Content: "മണ്ണില്‍നിന്ന് എടുക്കപ്പെട്ട നീ, മണ്ണിനോടു ചേരുന്നതുവരെ, നെറ്റിയിലെ വിയര്‍പ്പു കൊണ്ട് ഭക്ഷണം സമ്പാദിക്കും. നീ പൊടിയാണ്, പൊടിയിലേക്കുതന്നെ നീ മടങ്ങും" (ഉല്‍പത്തി 3:19). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 11}# ഓരോ ദിവസവും ശാസ്ത്രം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. നിരവധി കണ്ടുപിടിത്തങ്ങള്‍ അനുദിനം നടക്കുന്നു. വ്യാവസായിക തലത്തിൽ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ ബഹുരാഷ്ട്ര കമ്പനികള്‍ മത്സരിക്കുകയാണ്. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ വ്യവസായ മേഖലയില്‍ അനുഭവപ്പെട്ട് കൊണ്ടിരിന്ന പ്രീണന നയങ്ങള്‍ ഏറെ ദുഃഖിപ്പിക്കുന്നതായിരിന്നു. അക്കാലങ്ങളില്‍ അദ്ധ്വാനം, മനുഷ്യത്യരഹിതമായ സാമൂഹിക പ്രതിഭാസമായിരിന്നുവെന്ന് നമ്മുക്കറിയാം. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ ക്രൂരമായ ചൂഷണത്തിന്റെ ഒരു കാലഘട്ടം. അധികാരത്തിലിരുന്ന് അടിച്ചമർത്തപെട്ട തൊഴിലാളി വര്‍ഗ്ഗത്തിന്റെ വിമോചനം പ്രസംഗിക്കുന്ന പ്രത്യയയശാസ്ത്രത്തിന്റെ ഒരു കാലം. ശാസ്ത്രം എത്ര വളര്‍ന്നാലും അദ്ധ്വാനിക്കുന്നവനോടുള്ള സഭയുടെ നിലപാടില്‍ മാറ്റമില്ല. ആദ്യകാല വ്യാവസായിക നാളുകളില്‍ തൊഴിലാളികള്‍ അനുഭവിച്ച പീഡനങ്ങളും പ്രീണന നയങ്ങളും ആവർത്തിക്കപ്പെടാതെയിരിക്കുവാൻ ആത്മീയ മൂല്യങ്ങൾ പരിഗണിച്ചു കൊണ്ട് ജോലി ചെയ്യാന്‍ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ജോലി മേഖല എന്ത് തന്നെ ആയാലും ആത്മീയ മൂല്യങ്ങള്‍ അതിനോടൊപ്പം ചേര്‍ത്ത് നിര്‍ത്തുക. ദൈവത്തിലുള്ള വിശ്വാസവും പ്രത്യാശയും നമ്മുടെ തൊഴില്‍മേഖലയെ അനുഗ്രഹപൂര്‍ണ്ണമാക്കുമെന്ന് ഉറപ്പ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, പൈയാൻസെൻസ, 5.6.88). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/5?type=6 }}
Image: /content_image/Meditation/Meditation-2016-05-11-00:06:36.jpg
Keywords: തൊഴ