CALENDAR

10 / May

category_idMeditation.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദാമ്പത്യ ജീവിതത്തില്‍ 'വിശ്വാസ്യത' വഹിക്കുന്ന പങ്ക്
Content"അങ്ങനെ ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്റെ ഛായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു; സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു" (ഉല്പ്പത്തി 1:27). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ്-10}# മനുഷ്യ ജീവിതത്തിലെ ഏറ്റവും സുപ്രധാന ഘടകമാണ് കുടുംബം. അത് കേവലം സഹജവാസനയോ വികാരത്തില്‍ അധിഷ്ടിതമോ ആയ ചിന്തയില്‍ നിന്നും ഉടലെടുക്കുന്നതല്ല. സ്‌നേഹത്തില്‍ അധിഷ്ഠിതമായ കുടുംബ ജീവിതത്തില്‍ പുരുഷന്റെയും സ്ത്രീയുടെയും ശരീരവും മനസ്സും ആത്മാവും കൂടിച്ചേരുന്നു. ഇതില്‍ നിന്ന്‍ ഉടലെടുക്കുന്ന ലൈംഗീകത പുതുതലമുറക്ക് ജന്മം നല്കാന്‍ സഹായിക്കുന്നു. വിവാഹബന്ധത്തിന്റെ അടിസ്ഥാന ഘടകമാണ് വിശ്വാസ്യത. ഈ വിശ്വാസ്യത, ഇന്ന്‍ പലര്‍ക്കും നഷ്ട്ടമാകുന്നതു കൊണ്ടാണ് അനേകം ദാമ്പത്യ ബന്ധങ്ങളില്‍ വിള്ളല്‍ വീഴുന്നത്. ഒരു 'പരീക്ഷണം' ആയിട്ട് ഒരു വ്യക്തിക്ക് ഒരാളെ സ്‌നേഹിക്കുവാന്‍ കഴിയുകയില്ല. അതു പോലെ തന്നെ സമയവും സന്ദര്‍ഭവും അനുസരിച്ചും ഒരു വ്യക്തിയെ സ്നേഹിക്കുന്ന രീതിയും ശരിയല്ല. തടസ്സങ്ങള്‍, പ്രലോഭനങ്ങള്‍, പാപത്തിന്റെ അനുഭവങ്ങള്‍ തുടങ്ങിയവ നമ്മെ മനസ്സിലാക്കി തരുന്നത് മനുഷ്യന്റെ ദുര്‍ബലതയെ ആണ്. കൌദാശികമായ കര്‍മത്തിലൂടെ വിവാഹിതരായ സ്ത്രീയും പുരുഷനും കര്‍ത്താവിന്റെ വീണ്ടെടുപ്പിന്റെ സ്‌നേഹം അനുഭവിച്ച് അറിയുവാന്‍ കഴിയണം. ക്രിസ്തുവിന്റെ അനുയായികളായ നാമൊരുരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത് വിവാഹമെന്ന കൂദാശയുടെ അന്തസ്സും ആഭിജാത്യവും മനസ്സിലാക്കി അത് നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാനും കൂടിയാണെന്ന കാര്യം നാം മറക്കരുത്. ദൈവത്തിലുള്ള ആഴമായ വിശ്വാസവും ദാമ്പത്യ ജീവിതത്തിലുള്ള പരസ്പര വിശ്വാസ്യതയും ഓരോ ദാമ്പത്യ ജീവിതത്തെയും അനുഗ്രഹപൂര്‍ണ്ണമാക്കുമെന്ന് തീര്‍ച്ച. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, പൈയാസെന്‍സ, 5.6.88) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/5?type=6 }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2024-05-10 07:42:00
Keywordsദാമ്പത
Created Date2016-05-10 10:42:43