Contents

Displaying 1221-1230 of 24933 results.
Content: 1366
Category: 1
Sub Category:
Heading: നാം പ്രാര്‍ത്ഥിക്കുന്നവരായിരിക്കുവാന്‍ ഫാത്തിമയിലെ മാതാവ് ആവശ്യപ്പെടുന്നു: ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: വീണ്ടും വീണ്ടും പ്രാര്‍ത്ഥനയും രൂപാന്തരവും അനുതാപവും നടത്തണമെന്നു നമ്മോടു ഫാത്തിമയിലെ മാതാവ് ആവശ്യപ്പെടുകയാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. മേയ് 13-നാണു ഫാത്തിമയിലെ മാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണു ഫ്രാന്‍സിസ് മാര്‍പാപ്പ മാതാവിന്റെ മധ്യസ്ഥതയില്‍ നാം പ്രാര്‍ത്ഥന നടത്തി രൂപാന്തരവും അനുതാപവും പ്രാപിക്കേണമെന്ന് ആഹ്വാനം ചെയ്തിരിക്കുന്നത്. 1917-ല്‍ ലോകം യുദ്ധത്തില്‍ കൊടുംപിരികൊണ്ടിരിക്കുമ്പോളാണു പോര്‍ച്ചുഗലില്‍ മൂന്നു ബാലന്‍മാര്‍ക്കു മാതാവ് പ്രത്യക്ഷപ്പെട്ടത്. സമാധാനത്തിനായി ലോകമെമ്പാടുമുള്ളവര്‍ പ്രാര്‍ത്ഥിക്കണമെന്ന സന്ദേശം ഈ മൂന്നു ബാലന്‍മാര്‍ക്കു മാതാവില്‍ നിന്നും ലഭിക്കുകയുണ്ടായി. ജപമാല ചൊല്ലി പ്രാര്‍ത്ഥനകള്‍ നടത്തുന്ന കോടിക്കണക്കിനാളുകളുടെ തീര്‍ത്ഥാടന സ്ഥലമായി പിന്നീട് ഇവിടം രൂപാന്തരപ്പെട്ടു. ഫാത്തിമയിലെ മാതാവിന്റെ മധ്യസ്ഥതയാലാണു താന്‍ മരണത്തിന്റെ പടിവാതിലില്‍ നിന്നും രക്ഷപെട്ടതെന്നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സാക്ഷ്യപ്പെടുത്തിയിരുന്നു. 1981-ല്‍ ഫാത്തിമയിലെ മാതാവിന്റെ തിരുനാള്‍ നടന്നുകൊണ്ടിരുന്ന അതെ ദിവസമാണു വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വച്ച് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്കു വെടിയേറ്റത്. ഗുരുതര അവസ്ഥയിലായിരുന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഫാത്തിമയിലെ മാതാവിന്റെ മധ്യസ്ഥതയില്‍ പ്രാര്‍ത്ഥന നടത്തിയിരുന്നു. അപകടത്തില്‍ നിന്നും രക്ഷപെട്ട വിശുദ്ധ ജോണ്‍ പോള്‍ മാര്‍പാപ്പ തന്നെ വെടിവച്ചു വീഴ്ത്തിയ മുഹമ്മദ് അലിയോടു ക്ഷമിക്കുകയും ചെയ്തിരുന്നു. ഫാത്തിമയിലെത്തിയ അദ്ദേഹം മാതാവിന്റെ സന്നിധിയില്‍ തന്റെ ശരീരത്തു തുളഞ്ഞുകയറിയ വെടിയുണ്ടയും സമര്‍പ്പിച്ചിരുന്നു. പിന്നീട് ഇതു മാതാവിന്റെ തിരുസ്വരൂപത്തിലൂള്ള കിരീടത്തില്‍ വച്ചു. 2000 മേയ് 13-നാണു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ അവസാനമായി ഫാത്തിമയിലേക്ക് എത്തിയത്. കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിസ് മാര്‍പാപ്പ ഫാത്തിമയിലെ മാതാവിന്റെ തിരുനാളില്‍ സംബന്ധിച്ചിരുന്നു.
Image: /content_image/News/News-2016-05-12-04:23:47.jpg
Keywords: fathima mary,pope, john paul,francis,prayer
Content: 1367
Category: 1
Sub Category:
Heading: ചൈനയിലെ വിശ്വാസികള്‍ക്കു പുതിയ പ്രതീക്ഷ: തായ്‌വാനിൽ പുതിയ അപ്പസ്തോലിക സ്ഥാനാധിപതിയെ നിയമിച്ചേക്കും
Content: വത്തിക്കാന്‍: ചൈനയിലെ കത്തോലിക്കാ സഭാ വിശ്വാസികള്‍ക്കു പ്രതീക്ഷയും സന്തോഷവും നല്‍കുന്ന തരത്തില്‍ തായ്‌വാനിൽ പുതിയ അപ്പസ്‌തോലിക സ്ഥാനപതിയെ വത്തിക്കാന്‍ നിയമിക്കുമെന്നു സൂചന. ഇത്തരത്തിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ വത്തിക്കാനിന്റെ ഭാഗത്തു നിന്നും നടന്നുവരികയാണ്. ചൈനയും തായ്‌വാനുമായുള്ള ബന്ധം വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുകയാണ്. ഇതുവരെ ചൈന, തായ്‌വാനെ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിട്ടില്ല. തങ്ങളുടെ തന്നെ ഒരു പ്രവിശ്യയെന്ന നിലയിലാണ് ചൈന, തായ്‌വാനെ കാണുന്നത്. എന്നാല്‍ സമീപകാലത്ത് ഇത്തരം നിലപാടുകള്‍ക്കു മാറ്റങ്ങള്‍ വന്നിട്ടുണ്ട്. നിലവില്‍ തായ്‌വാന്റെ ചുമതലകളും ചൈനയിലെ വിശ്വാസികളുടെ കാര്യങ്ങളും നോക്കുന്നത് മോണ്‍സിഞ്ചോര്‍ പോള്‍ ഫിറ്റ്‌സ്പാട്രിക്ക് റുസലാണ്. അദ്ദേഹത്തെ തുര്‍ക്കിയുടെയും തുര്‍ക്ക്‌മെനിസ്ഥാന്റെയും സ്ഥാനാധിപതിയായി വത്തിക്കാന്‍ നിയമിച്ചു. ഈ സാഹചര്യത്തില്‍ തായ്‌വാനിൽ ഒഴിവു വന്നിരിക്കുന്ന സ്ഥാനം വത്തിക്കാന്‍ ഉടന്‍ തന്നെ നയതന്ത്ര അധികാരമുള്ള സ്ഥാനാധിപതിയെ നിയമിച്ചു ശക്തമാക്കുമെന്നാണു കരുതുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ ചൈനയുമായി കൂടുതല്‍ സഹകരണത്തിനു ശ്രമിക്കുന്ന നടപടികള്‍ക്ക് എപ്പോഴും ഒരുക്കമാണ്. ദക്ഷിണകൊറിയയും ഫിലിപ്പിയന്‍സും സന്ദര്‍ശിക്കുവാന്‍ മാര്‍പാപ്പ തീരുമാനിച്ചപ്പോള്‍ ചൈന തങ്ങളുടെ ആകാശം മാര്‍പാപ്പയ്ക്കായി തുറന്നു നല്‍കിയിരുന്നു. ചരിത്രത്തില്‍ ആദ്യമാണ് ഒരു മാര്‍പാപ്പയെ തങ്ങളുടെ വ്യോമയാന പരിധിയിലൂടെ പറക്കുവാന്‍ ചൈന അനുവദിക്കുന്നത്. ബെയ്ജിംഗ് സന്ദര്‍ശിക്കുവാന്‍ താന്‍ എപ്പോള്‍ വേണമെങ്കിലും തയ്യാറാണെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞിരുന്നു. ക്രിസ്തീയ സഭയുടെ വളര്‍ച്ചയ്ക്കു പ്രയോജനകരമായ തരത്തില്‍ പുതിയ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു വിശ്വാസികള്‍.
Image: /content_image/News/News-2016-05-12-04:33:12.jpg
Keywords: china,catholic,church,pope,new step
Content: 1368
Category: 6
Sub Category:
Heading: സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ലഭിക്കേണ്ട പ്രാധാന്യം
Content: "ആദം ഭാര്യയെ ഹവ്വാ എന്ന് വിളിച്ചു കാരണം, അവൾ ജീവനുള്ളവരുടെയെല്ലാം മാതാവാണ്" (ഉൽപ്പത്തി 3:20). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 12}# ഒരു സ്ത്രീയ്ക്കു ദൈവം നല്കിയ പ്രത്യേകമായ കഴിവാണ് മനുഷ്യ ജീവന് ജന്മം നല്‍കാനുള്ള കഴിവ്. ഉല്പത്തി പുസ്തകത്തിൽ പറയുന്നു, 'അവൾ ജീവനുള്ളവരുടെയെല്ലാം മാതാവാക്കിയിരിക്കുന്നു' (ഉൽപ്പ 3:20). മാതൃത്വത്തിലൂടെ സ്ത്രീ അവളുടെ തനതായ വ്യക്തിത്വം വെളിപ്പെടുത്തുന്നു. ഓരോ അമ്മയും തന്റെ കുടുംബത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി ഏറെ കഷ്ട്ടപ്പെടുന്നുണ്ട്. കുഞ്ഞുങ്ങളുടെ മേലുള്ള ശ്രദ്ധയും സ്നേഹവും കരുതലും വഴി മക്കളുടെ സ്വഭാവവൈശിഷ്ട്ടങ്ങളില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന ഒരു വ്യക്തി കൂടിയാണ് അമ്മ. ദൈവത്തിന് മുന്നില്‍ സ്ത്രീയും പുരുഷനും തുല്യരാണ്. കാരണം അവർ രണ്ടു പേരും ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു (ഉൽപ്പത്തി 1:27). അതിനാല്‍ സ്ത്രീയെ വീട്ടമ്മയായി മാത്രം ഒതുങ്ങിക്കൂടുവാൻ നാം അനുവദിക്കരുത്. ഓരോ അമ്മമാര്‍ക്കും അഭിരുചിയുള്ള നിരവധി മേഖലകളുണ്ട്. മാനുഷികമായ സകല ചെയ്തികളും സ്ത്രീയ്ക്കും സാധ്യമാണ്. സാമ്പത്തിക, സാമൂഹ്യ, സാംസ്ക്കാരിക, രാഷ്ട്രീയ, തലങ്ങളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കണം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, പയിസെൻസ, 5.6.88) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/5?type=6 }}
Image: /content_image/Meditation/Meditation-2016-05-12-04:54:15.jpg
Keywords: സ്ത്രീ
Content: 1369
Category: 1
Sub Category:
Heading: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ശരീരത്തു തുളഞ്ഞുകയറിയ വെടിയുണ്ടയും ഫാത്തിമയിലെ മാതാവും: മെയ്‌ 13 നമ്മെ ഓർമ്മപ്പെടുത്തുന്നത്
Content: 1917-ല്‍ ലോകം യുദ്ധത്തില്‍ കൊടുംപിരികൊണ്ടിരിക്കുമ്പോളാണു പോര്‍ച്ചുഗലിലെ ഫാത്തിമയിൽ മൂന്നു കുട്ടികൾക്ക് മാതാവ് പ്രത്യക്ഷപ്പെട്ടത്. സമാധാനത്തിനായി ലോകമെമ്പാടുമുള്ളവര്‍ പ്രാര്‍ത്ഥിക്കണമെന്ന സന്ദേശം ഈ മൂന്നു കുട്ടികൾക്കു മാതാവില്‍ നിന്നും ലഭിക്കുകയുണ്ടായി. ജപമാല ചൊല്ലി പ്രാര്‍ത്ഥനകള്‍ നടത്തുന്ന കോടിക്കണക്കിനാളുകളുടെ തീര്‍ത്ഥാടന സ്ഥലമായി പിന്നീട് ഇവിടം രൂപാന്തരപ്പെട്ടു. ഫാത്തിമയിലെ മാതാവിന്റെ മധ്യസ്ഥതയാലാണു താന്‍ മരണത്തിന്റെ പടിവാതിലില്‍ നിന്നും രക്ഷപെട്ടതെന്നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സാക്ഷ്യപ്പെടുത്തിയിരുന്നു. 1981-ല്‍ ഫാത്തിമയിലെ മാതാവിന്റെ തിരുനാള്‍ നടന്നുകൊണ്ടിരുന്ന അതെ ദിവസമാണു വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വച്ച് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്കു വെടിയേറ്റത്. ഗുരുതര അവസ്ഥയിലായിരുന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഫാത്തിമയിലെ മാതാവിന്റെ മധ്യസ്ഥതയില്‍ പ്രാര്‍ത്ഥന നടത്തിയിരുന്നു. അപകടത്തില്‍ നിന്നും രക്ഷപെട്ട വിശുദ്ധ ജോണ്‍ പോള്‍ മാര്‍പാപ്പ തന്നെ വെടിവച്ചു വീഴ്ത്തിയ മുഹമ്മദ് അലിയോടു ക്ഷമിക്കുകയും ചെയ്തിരുന്നു. അതിനുശേഷം ഫാത്തിമയിലെത്തിയ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, മാതാവിന്റെ സന്നിധിയില്‍ തന്റെ ശരീരത്തു തുളഞ്ഞുകയറിയ വെടിയുണ്ടയും സമര്‍പ്പിച്ചിരുന്നു. പിന്നീട് ഇതു മാതാവിന്റെ തിരുസ്വരൂപത്തിലൂള്ള കിരീടത്തില്‍ വച്ചു. 2000 മേയ് 13-നാണു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ അവസാനമായി ഫാത്തിമയിലേക്ക് എത്തിയത്. മേയ് 13-നാണു ഫാത്തിമയിലെ മാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നത്. #{red->n->n->ഫാത്തിമയിലെ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷപ്പെടലിനെകുറിച്ച് ഒരു തിരിഞ്ഞു നോട്ടം}# 1917-ല്‍ ഒന്നാം ലോകമഹായുദ്ധക്കാലത്താണ് ഫാത്തിമായിലെ കുട്ടികള്‍ക്ക്‌ കന്യകാമറിയത്തിന്റെ പ്രസിദ്ധമായ പ്രത്യക്ഷീകരണമുണ്ടായത്. പോര്‍ച്ചുഗലിലെ ലെയിരിയാ രൂപതയില്‍ പെട്ട ഈ കൊച്ചു ഗ്രാമത്തിലെ നിവാസികള്‍ ഭൂരിഭാഗവും പാവപ്പെട്ടവരായിരുന്നു. പാവപ്പെട്ട കര്‍ഷകരായ അവര്‍ പകല്‍ മുഴുവന്‍ തങ്ങളുടെ കൃഷിപ്പണിയും, മൃഗപരിപാലനവുമായി കഴിഞ്ഞു വന്നു. ആടുമേക്കലായിരുന്നു അവിടുത്തെ കുട്ടികളുടെ പ്രധാന തൊഴില്‍. മാതാവിന്റെ ദര്‍ശനം ലഭിച്ച മൂന്നു കുട്ടികളും ആഴമായ ഭക്തിപരമായ സാഹചര്യത്തില്‍ ജീവിച്ചുകൊണ്ടിരിന്നവരായിരുന്നു. ലൂസിയ ഡോസ് സാന്റോസും (10 വയസ്സ്) അവളുടെ സ്വന്തക്കാരായിരുന്ന ഫ്രാന്‍സിസ്‌കോയും, ജെസീന്തയുമായിരുന്നു ആ ഭാഗ്യപ്പെട്ട കുട്ടികള്‍. ലൂസിയയുടെ മേല്‍നോട്ടത്തില്‍ ആടുമേച്ചുകൊണ്ടിരിക്കെ ആ തുറന്നസ്ഥലത്ത് വെച്ച് പലപ്പോഴും അവര്‍ മുട്ടിന്‍മേല്‍ നിന്ന് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക പതിവായിരുന്നു. 1916-ലെ വേനല്‍കാലത്ത്‌ ഒരു മാലാഖ അവര്‍ക്ക്‌ നിരവധി തവണ പ്രത്യക്ഷപ്പെടുകയും പരിശുദ്ധ ത്രിത്വത്തോടു പ്രാര്‍ത്ഥിക്കേണ്ടത് എങ്ങിനെയാണെന്ന് അവരെ പഠിപ്പിക്കുകയും ചെയ്തു. 1917 മെയ്‌ 13 ഞായറാഴ്ച ഉച്ചയോടടുത്തപ്പോള്‍ ഒരു ഒരു മിന്നല്‍പ്പിണര്‍ അവരുടെ ശ്രദ്ധയില്‍പ്പെട്ടു, തുടര്‍ന്ന് കോവാ ഡാ ഇരിയയിലെ വൃക്ഷങ്ങള്‍ക്ക് മുകളിലായി ഒരു മനോഹരിയായ യുവതിയുടെ രൂപം പ്രത്യക്ഷപ്പെടുകയും ചെയ്തു. കന്യകാമാതാവ്‌ അവരോട് പാപികളുടെ മാനസാന്തരത്തിനും, ലോകമഹായുദ്ധത്തിന്റെ അവസാനത്തിനുമായി പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെട്ടു. മാത്രമല്ല എല്ലാമാസവും 13നു അവിടെ വരുവാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്തു. പിന്നീടുള്ള പ്രത്യക്ഷപ്പെടലുകള്‍ ജൂണ്‍ 13നും, ജൂലൈ 13നുമായിരുന്നു. എന്നാല്‍ ഓഗസ്റ്റ് 13ന് പ്രാദേശിക അധികാരികള്‍ കുട്ടികളെ കോവാ ഡാ ഇരിയയില്‍ പോകുന്നതില്‍ നിന്നും വിലക്കി. എങ്കിലും അതേ മാസം 19ന് മാതാവ്‌ അവര്‍ക്ക്‌ പ്രത്യക്ഷപ്പെട്ടു. സെപ്റ്റംബര്‍ 13ന് കന്യകാമാതാവ്‌ അവര്‍ക്ക്‌ പ്രത്യക്ഷപ്പെട്ടുകൊണ്ട് യുദ്ധത്തിന്റെ അവസാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അവരോട്‌ ആവശ്യപ്പെട്ടു. അവസാനമായി ഒക്ടോബര്‍ 13നാണ് പരിശുദ്ധ അമ്മ അവിടെ പ്രത്യക്ഷപ്പെട്ടത്. താന്‍ “ജപമാലയുടെ രാജ്ഞിയാണെന്ന്” അവര്‍ക്ക്‌ വെളിപ്പെടുത്തികൊടുക്കുത്തു. ലോകം മുഴുവനും പ്രാര്‍ത്ഥിക്കുവാനും അനുതപിക്കുവാനും പരിശുദ്ധ അമ്മ അവരോട്‌ ആവശ്യപ്പെട്ടു. അതേദിവസം തന്നെ ആകാശത്തൊരു പ്രത്യേക പ്രതിഭാസം കാണപ്പെടുകയും ചെയ്തു. ആകാശത്ത് നിന്നും എന്തോ പൊട്ടിച്ചിതറി ഭൂമിയിലേക്ക് പതിക്കുന്നതായി കാണപ്പെട്ടു. മെയ്‌ 13ലെ ആദ്യത്തെ പ്രത്യക്ഷീകരണത്തില്‍ തന്നെ കുട്ടികള്‍ക്ക്‌ ഇതിനേകുറിച്ചുള്ള മുന്നറിയിപ്പ്‌ നല്‍കപ്പെട്ടിരുന്നതാണ്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഏതാണ്ട് 30,000ത്തോളം വരുന്ന വലിയൊരു ജനകൂട്ടം കുട്ടികള്‍ക്ക്‌ ചുറ്റും നിന്ന് ഈ പ്രതിഭാസം കാണുകയും അത്ഭുതപ്പെടുകയും ചെയ്തു. കോവാ ഡാ ഇരിയയില്‍ കുട്ടികള്‍ക്കുണ്ടായ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത് 1930 ഒക്ടോബര്‍ 30നാണ്. 1930-ല്‍ ലെയിരിയായിലെ മെത്രാന്‍, സഭവം നടന്ന സ്ഥലത്ത്‌ നീണ്ട അന്വോഷണങ്ങള്‍ നടത്തുന്നതിനായി ‘ജപമാല രാജ്ഞിയുടെ’ വിശ്വാസകരെ നിയോഗിച്ചു. ഇക്കാലയളവില്‍ കുട്ടികളില്‍ ഇളയവര്‍ രണ്ടുപേരും മരണപ്പെട്ടിരുന്നു, ഫ്രാന്‍സിസ്കോ (പ്രത്യക്ഷപ്പെടല്‍ കണ്ടുവെങ്കിലും മാതാവിന്റെ വാക്കുകള്‍ കേള്‍ക്കുവാന്‍ കഴിഞ്ഞില്ല). 1919 ഏപ്രില്‍ 4നും, അവന്റെ സഹോദരിയായിരുന്ന ജെസീന്ത 1920 ഫെബ്രുവരി 20നുമാണ് മരിച്ചത്‌. സിസ്റ്റര്‍ ലൂസിയ വളരെക്കാലം നീണ്ടു നിന്ന അസുഖത്തിന് ശേഷം 2005 ഫെബ്രുവരി 13ന് പോര്‍ച്ചുഗലിലെ കൊയിംബ്രായിലുള്ള അവളുടെ കര്‍മ്മലീത്ത മഠത്തില്‍ വെച്ചാണ് ഇഹലോകവാസം വെടിയുന്നത്. #{red->n->n->ഫാത്തിമയില്‍ പരിശുദ്ധ അമ്മ നല്കിയ സന്ദേശം}# ഫാത്തിമായിലെ പ്രത്യക്ഷപ്പെടലിന്റെ പൊതുവായ സന്ദേശം മാതാവിന്റെ ലൂര്‍ദ്ദിലെ പ്രത്യക്ഷപ്പെടലിന്റെ ഓര്‍മ്മിപ്പിക്കലാണ്. ദര്‍ശനം ലഭിച്ച കുട്ടികള്‍ വഴി പരിശുദ്ധ മറിയം പാപികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും, ജപമാല എത്തിക്കുവാനും, അനുതാപ പ്രവര്‍ത്തികള്‍ ചെയ്യുവാനും അഭ്യര്‍ത്ഥിക്കുകയാണ്. ഒക്ടോബര്‍ 13ന് മാതാവ്‌ പറഞ്ഞു: “ഞാന്‍ വന്നിരിക്കുന്നത് വിശ്വാസികളോട് അവരുടെ ജീവിത രീതി മാറ്റുവാന്‍ അഭ്യര്‍ത്ഥിക്കുവാനും, പാപങ്ങള്‍ വഴി നമ്മുടെ കര്‍ത്താവിനെ ദുഖിപ്പിക്കുന്നത് ഒഴിവാക്കുവാനും, ജപമാല ചൊല്ലുവാനും അഭ്യര്‍ത്ഥിക്കുവാനാണ്. എന്റെ ഓര്‍മ്മക്കായി ഇവിടെ ഒരു ദേവാലയം പണിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ജനങ്ങള്‍ തങ്ങളുടെ തെറ്റുകള്‍ മനസ്സിലാക്കി തെറ്റ് തിരുത്തുകയാണെങ്കില്‍ യുദ്ധം പെട്ടെന്ന്‍ തന്നെ അവസാനിക്കും”. ഇടയബാലന്മാര്‍ക്ക്, പരിശുദ്ധ അമ്മ പല രഹസ്യങ്ങളും വെളിപ്പെടുത്തി, സമീപ ഭാവിയില്‍ തന്നെ മറ്റൊരു യുദ്ധത്തെക്കുറിച്ചുള്ള സൂചനയും, മാതാവിന്റെ അമലോല്‍ഭവ ഹൃദയത്തോടുള്ള പ്രത്യേക ഭക്തിക്ക് വേണ്ടിയുള്ള അപേക്ഷയും ഈ രഹസ്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു കരുതപ്പെടുന്നു. അവസാനത്തെ രഹസ്യം ലൂസി, ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പാക്ക് വെളിപ്പെടുത്തിയതായി കരുതപ്പെടുന്നു. ലൂര്‍ദ്ദിലെ പോലെ തന്നെ ഫാത്തിമായിലെ പ്രത്യക്ഷപ്പെടലുകളും നിരവധി സന്ദര്‍ശകരെ ആകര്‍ഷിക്കുകയുണ്ടായി. 1917-മുതല്‍ ഇവിടേക്ക്‌ ആരംഭിച്ച തീര്‍ത്ഥാടകരുടെ ഒഴുക്ക് വര്‍ഷംതോറും വര്‍ദ്ധിച്ചുവരുന്നു. പോര്‍ച്ചുഗീസ് കാര്‍ മാത്രമല്ല അമേരിക്കയുള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്നും തീര്‍ത്ഥാടകര്‍ ഇവിടേക്ക്‌ ഒഴുകുന്നു. 1931 മെയ്‌ 13ന് മാതാവിന്റെ പ്രത്യക്ഷപ്പെടലുകള്‍ സഭാപരമായി അംഗീകരിച്ഛതിനെ തുടര്‍ന്നുണ്ടായ ദേശീയ തീര്‍ത്ഥാടനത്തില്‍ പത്തു ലക്ഷത്തോളം ആളുകള്‍ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. പിയൂസ്‌ പന്ത്രണ്ടാമന്‍, പോള്‍ ആറാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍ തുടങ്ങിയ പാപ്പാമാര്‍ അവിടുത്തെ ദേവാലയത്തിലേക്ക്‌ പ്രത്യേക സന്ദര്‍ശനം തന്നെ നടത്തുകയുണ്ടായി. പാപ്പാമാരുടെ താല്‍പ്പര്യവും, പ്രത്യക്ഷീകരണം നടന്ന സ്ഥലത്ത് ബസലിക്ക പണിതതും ഫാത്തിമയിലേക്കുള്ള വേനല്‍ക്കാല തീര്‍ത്ഥാടനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ലൂര്‍ദ്ദിലേതിന് സമാനമായ തിക്കും തിരക്കും ഇവിടെ ഒരു അസാധാരണമായ കാഴ്ചയല്ല. “പ്രാര്‍ത്ഥിക്കുക, അനുതാപ പ്രവര്‍ത്തികള്‍ ചെയ്യുക, പരിശുദ്ധ അമ്മയുടെ അമലോല്‍ഭവ ഹൃദയത്തെ ബഹുമാനിക്കുക” എന്ന പരിശുദ്ധ അമ്മ നല്‍കിയ സന്ദേശം, ഇവിടെയെത്തുന്ന തീര്‍ത്ഥാടകര്‍ക്കിടയില്‍ വീണ്ടും വീണ്ടും മുഴങ്ങി കേള്‍ക്കുന്നു. https://youtu.be/nrRoCr5dxdw?feature=shared ഫാത്തിമ രഹസ്യവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകളും ഊഹാപോഹങ്ങളും ധാരാളമായി പ്രചരിപ്പിക്കപ്പെടുന്ന ഇക്കാലഘട്ടത്തിൽ കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് 'പ്രവാചകശബ്ദം' ആരംഭിച്ച രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ക്ലാസാണ് ഈ വീഡിയോയിൽ പങ്കു വെയ്ക്കുന്നത്. # Repost
Image: /content_image/News/News-2016-05-12-08:25:17.jpg
Keywords: ഫാത്തിമ
Content: 1370
Category: 15
Sub Category:
Heading: പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പതിമൂന്നാം തീയതി
Content: "യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു" (മത്തായി 1:16) #{red->n->n->ദൈവമാതാവിന്റെ അതിശ്രേഷ്ട്ട മാതൃത്വം}# മാതൃത്വം ശ്രേഷ്ഠമാണെങ്കില്‍ ദൈവമാതൃത്വം അതിശ്രേഷ്ഠവും അത്യുന്നതവുമാണ്. തിരുസഭ കന്യാമറിയത്തെ വിവിധ നാമങ്ങളില്‍ വിളിച്ചപേക്ഷിക്കുന്നുണ്ട്. അവയില്‍ ഏറ്റം ഉത്കൃഷ്ടവും മഹത്തരവുമായത് ദൈവമാതാവ് എന്നുള്ളതാണ്. പ. കന്യകയുടെ മഹത്വത്തിന്‍റെ എല്ലാ നിദാനവും അവളുടെ ദൈവമാതൃത്വമാണല്ലോ. ദൈവമാതാവ് എന്നുള്ള നിലയില്‍ മറിയത്തിന്‍റെ സ്ഥാനവും മഹിമയും വര്‍ണ്ണാതീതവും നമ്മുടെ പരിമിതമായ ബുദ്ധിക്ക് അതീതവുമാണ്. വി.ബൊനവെന്തുര പറയുന്നു: "ദൈവത്തിനു കുറേക്കൂടി പരിപൂര്‍ണമായ മാലാഖമാരേയോ മഹത്തരമായ പ്രപഞ്ചത്തെയോ കൂടുതല്‍ മനോഹരമായ സ്വര്‍ഗ്ഗത്തെ തന്നെയുമോ സൃഷ്ടിക്കുവാന്‍ കഴിയും. എന്നാല്‍ ദൈവമാതാവിനെക്കാള്‍ പരിപൂര്‍ണയായ ഒരു അമ്മയെ സൃഷ്ടിക്കുക സാധ്യമല്ല." ദൈവം മനുഷ്യനു പ്രദാനം ചെയ്തിരിക്കുന്ന എല്ലാ വിശേഷ വരങ്ങളിലും വച്ച് മഹോന്നതമായത് ദൈവമാതൃത്വമാണ്. മറ്റെല്ലാ വശങ്ങളും ഇതിനെ ആശ്രയിച്ചു നില്‍ക്കുന്നുവെന്ന് പറയാം. മറിയത്തിന്‍റെ അമലോത്ഭവവും നിത്യകന്യാത്വവുമെല്ലാം ദൈവമാതൃത്വത്തെ പ്രതിയാണ് അവര്‍ക്ക് നല്‍കപ്പെട്ടത്‌. ദൈവമാതൃത്വം ക്രിസ്തുമതത്തിന്‍റെ അടിസ്ഥാന തത്വമാണ്. മറിയത്തെ ദൈവമാതാവായി നാം കണക്കാക്കുന്നിലെങ്കില്‍ നമ്മുടെ വിശ്വാസം യുക്തിഹീനമാണ്. മറിയത്തിന്‍റെ ദൈവമാതൃത്വം നിഷേധിക്കുന്നവര്‍ വിശ്വാസത്തിന്‍റെ അടിസ്ഥാനപരമായ മറ്റു പല സത്യങ്ങളെയും നിഷേധിക്കുന്നു. എന്നാല്‍ ദൈവമാതൃത്വം അംഗീകരിച്ചാല്‍ ‍മറ്റു വിശ്വാസ സത്യങ്ങളും അംഗീകരിക്കുവാന്‍ എളുപ്പമുണ്ട് താനും. ജനിപ്പിക്കുക, പ്രസവിക്കുക മുതലായവ നാം വ്യക്തിയിലാണ് ആരോപിക്കുന്നത്. സ്വാഭാവിക ജനനത്തില്‍ മാതാപിതാക്കന്മാരുടെ പങ്ക് ശിശുവിന്‍റെ ശരീര രൂപീകരണമാണ്. അപ്രകാരം രൂപീകൃതമാകുന്ന ശരീരത്തില്‍ ദൈവം ആത്മാവിനെ നിവേശിപ്പിക്കുമ്പോള്‍ അത് വ്യക്തിയായിത്തീരുന്നു. എങ്കിലും നാം മാതാപിതാക്കന്മാരെക്കുറിച്ച് ഒരു വ്യക്തിയുടെ ശരീരത്തിന്‍റെ മാതാവ്, പിതാവ് എന്നല്ല പറയുന്നത്. ഇതുപോലെ പ.കന്യകയും മാംസമായി അവതരിച്ച ദൈവവചനത്തിന്‍റെ മാതാവ് അഥവാ ദൈവമാതാവ് എന്ന് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നമുക്കു പറയാന്‍ സാധിക്കും. മറ്റു മാതാക്കളെപ്പോലെ മറിയവും തന്‍റെ ശിശുവിന് മനുഷ്യത്വം മാത്രമാണ് നല്‍കിയത്. എന്നിരുന്നാലും മനുഷ്യസ്വഭാവം സ്വീകരിച്ചത് ദൈവിക വ്യക്തിയാണ്. അതിനാല്‍ മറിയം ദൈവമാതാവാണ്. സാധാരണ മാതൃത്വത്തിനാവശ്യമായ ദാമ്പത്യ ധര്‍മ്മാനുഷ്ഠാനം മറിയത്തില്‍ സംഭവിച്ചിട്ടില്ല. ബാക്കിയുള്ള മാതൃത്വത്തിന്‍റേതായ കടമകള്‍ എല്ലാം അവള്‍ നിര്‍വഹിച്ചു. മറിയം ദൈവസുതനെ ഒമ്പതു മാസക്കാലം സ്വന്തം ഉദരത്തില്‍ സംവഹിക്കുകയും സ്വരക്തത്താല്‍ പരിപോഷിപ്പിക്കുകയും ചെയ്തു. പ്രസവാനന്തരം സ്നേഹവും കരുതലും നല്‍കി പരിപോഷിപ്പിക്കുകയും ചെയ്തു. ആകയാല്‍ ദൈവമായ മിശിഹാ, അവളുടെ മാംസത്തിന്‍റെ മാംസവും രക്തത്തിന്‍റെ രക്തവുമാണെന്നു മേരിക്ക് പറയുവാന്‍ സാധിക്കും. #{red->n->n->സംഭവം}# ഹെന‍്റി ഗ്വനിയര്‍ (Henry Guiner) എന്ന പണ്ഡിതന്‍ ലൂര്‍ദ്ദില്‍ നടക്കുന്ന അത്ഭുതങ്ങളെപ്പറ്റി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. 1862 ആണ്ടു മുതല്‍ നാല്‍പ്പതു വര്‍ഷക്കാലത്തെയ്ക്കു ലൂര്‍ദ്ദിലെ ഗ്രോട്ടോയുടെ സമീപത്ത് എന്‍റെ വേനല്‍ക്കാല വസതിയില്‍ ഞാന്‍ വിശ്രമിച്ചു വരികയാണ്. ലൂര്‍ദ്ദിലെ പട്ടണത്തില്‍ തന്നെ പത്തുകൊല്ലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇവിടെ വച്ച് അനേകായിരം തീര്‍ത്ഥാടകരുടെയും അനേകം രോഗികളുടെയും ഗമന നിര്‍ഗ്ഗമന‍ങ്ങള്‍ ഞാന്‍ കണ്ടു. വൈദ്യവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന മറ്റു പലരേയും പോലെ ഞാന്‍ അവിശ്വാസമുള്ളവനായിരുന്നു. വളരെ ജോലിത്തിരക്കുള്ളവനും സമയം ഒട്ടും നഷ്ടപ്പെടുത്തുവാന്‍ പറ്റില്ലാത്ത ഒരാളാണ് താന്‍ എന്നായിരുന്നു എന്‍റെ ഭാവം. അലക്ഷ്യതയും മുന്‍വിധിയും നിമിത്തം മുപ്പതു വര്‍ഷക്കാലത്തേയ്ക്കു ലൂര്‍ദിലെ ഏറ്റവും വിലയുള്ള സാക്ഷ്യങ്ങളെ വകവയ്ക്കാതെ ജീവിച്ചു. എതിര്‍ക്കാനാവാത്ത ശക്തിയോടു കൂടിയ തെളിവുകളും ഏറ്റവും ആശ്ചര്യവഹമായി കൂടെക്കൂടെ നടന്നു കൊണ്ടിരുന്ന രോഗശമനങ്ങളും പ്രബലമായി. അത് എന്നില്‍ സ്വാധീനശക്തി ചെലുത്തി. ഒടുവില്‍ എന്‍റെ ശിരസ്സു കുനിക്കുകയും എനിക്കുണ്ടായ ബോധ്യത്തെ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. ലൂര്‍ദ്ദിലെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തില്‍ നടന്ന അത്ഭുതങ്ങളുടെ പരിശോധനയ്ക്കു വേണ്ടിയുള്ള ഈ ഹോസ്പിറ്റലില്‍ ഞാന്‍ കണ്ടിട്ടുള്ളതും അറിഞ്ഞിട്ടുള്ളതുമായവയെ സകല അത്ഭൂതങ്ങളും സത്യമാണെന്നു സകലരെയും ഞാന്‍ ഇപ്പോള്‍ അറിയിച്ചു കൊള്ളുന്നു. #{red->n->n->പ്രാര്‍ത്ഥന}# ദൈവമേ, അങ്ങ് പ. കന്യകയെ അങ്ങേ മാതാവായി തെരഞ്ഞെടുത്ത് മഹത്വപ്പെടുത്തിയതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. അങ്ങേയ്ക്ക് ഞങ്ങള്‍ കൃതജ്ഞത പറയുന്നു. ദൈവജനനി, അങ്ങ് സര്‍വ സൃഷ്ടികളിലും ഉന്നതയാണ്. അങ്ങ് ഞങ്ങളുടെ അഭിമാനപാത്രവുമത്രേ. ഞങ്ങള്‍ അവിടുത്തെ മഹത്വത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ ഞങ്ങളുടെ ഹീനതയെ മനസ്സിലാക്കുന്നു. അവിടുത്തെ അനുസ്മരിച്ച് കൂടുതല്‍ വിശുദ്ധി പ്രാപിച്ച് അങ്ങേ ദിവ്യസുതന്‍റെ യഥാര്‍ത്ഥ അനുയായികളായിത്തീരുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കേണമേ. സര്‍വോപരി ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാ ആവശ്യങ്ങളിലും ഞങ്ങള്‍ക്കും അങ്ങേ അനുഗ്രഹവര്‍ഷം ഉണ്ടാകട്ടെ. ലോകസമാധാനവും മാനവകുലത്തിന്‍റെ മാനസാന്തരവും ഐക്യവും സാധിച്ചു തിരുസഭ വിജയം വരിക്കുന്നതിനുള്ള കൃപ ലഭിച്ചു തരേണമേ. #{red->n->n-> വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം}# എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്‍ നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു. നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കാത്തുകൊള്ളണമേ. ആമ്മേനീശോ. *  ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന്  ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ. 1  സ്വര്‍ഗ്ഗ.  1 നന്മ.   1 ത്രിത്വ. (മൂന്നു പ്രാവശ്യം ചൊല്ലുക). #{red->n->n->ദൈവമാതാവിന്റെ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! അനുഗ്രഹിക്കണമേ, കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,  ഞങ്ങളെ അനുഗ്രഹിക്കണമേ. ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദീശാ തമ്പുരാനേ, എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) ദൈവകുമാരന്‍റെ പുണ്യജനനി, കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ, മിശിഹായുടെ മാതാവേ, ദൈവപ്രസാദവരത്തിന്‍റെ മാതാവേ, എത്രയും നിര്‍മ്മലയായ മാതാവേ, അത്യന്ത വിരക്തിയുള്ള മാതാവേ,   കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ, കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ, സ്നേഹഗുണങ്ങളുടെ മാതാവേ, അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ, സദുപദേശത്തിന്‍റെ മാതാവേ, സ്രഷ്ടാവിന്‍റെ മാതാവേ, രക്ഷിതാവിന്‍റെ മാതാവേ, വിവേകൈശ്വര്യമുള്ള കന്യകേ, പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ, സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ, വല്ലഭമുള്ള കന്യകേ, കനിവുള്ള കന്യകേ, വിശ്വാസവതിയായിരിക്കുന്ന കന്യകേ, നീതിയുടെ ദര്‍പ്പണമേ, ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,   ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,   ആത്മജ്ഞാന പൂരിത പാത്രമേ,   ബഹുമാനത്തിന്‍റെ പാത്രമേ, അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,   ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ, ദാവീദിന്‍റെ കോട്ടയെ, നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ, സ്വര്‍ണ്ണാലയമേ, വാഗ്ദാനത്തിന്‍റെ പെട്ടകമേ, ആകാശ മോക്ഷത്തിന്‍റെ വാതിലേ, ഉഷകാലത്തിന്‍റെ നക്ഷത്രമേ, രോഗികളുടെ സ്വസ്ഥാനമേ, പാപികളുടെ സങ്കേതമേ, വ്യാകുലന്‍മാരുടെ ആശ്വാസമേ, ക്രിസ്ത്യാനികളുടെ സഹായമേ, മാലാഖമാരുടെ രാജ്ഞി, ബാവാന്മാരുടെ രാജ്ഞി, ദീര്‍ഘദര്‍ശികളുടെ രാജ്ഞി, ശ്ലീഹന്‍മാരുടെ രാജ്ഞി, വേദസാക്ഷികളുടെ രാജ്ഞി, വന്ദനീയന്‍മാരുടെ രാജ്ഞി, കന്യാസ്ത്രീകളുടെ രാജ്ഞി, സകല‍ പുണ്യവാന്മാരുടെയും രാജ്ഞി, അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി, സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി, പരിശുദ്ധ ജപമാലയുടെ രാജ്ഞി, സമാധാനത്തിന്‍റെ രാജ്ഞി, കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി. ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ, (കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ) ഭൂലോക പാപങ്ങളെ നീക്കുന്ന.... (കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.) ഭൂലോക പാപങ്ങളെ നീക്കുന്ന..... (കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.) #{red->n->n->പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ}# പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ.   പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ.  #{red->n->n->സുകൃതജപം}# ഉണ്ണിയീശോയേ ഉദരത്തില്‍ സംവഹിച്ച മാതാവേ, അങ്ങേ തിരുക്കുമാരനെ ഹൃദയത്തില്‍ സംവഹിക്കുവാന്‍ കൃപ ചെയ്യണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/5?type=15}}
Image: /content_image/ChristianPrayer/ChristianPrayer-2016-05-12-22:17:23.jpg
Keywords: പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം
Content: 1371
Category: 1
Sub Category:
Heading: വനിതകളുടെ ഡീക്കന്‍ പദവി: തീരുമാനം വിശദമായ പഠനത്തിനു ശേഷമെന്നു മാര്‍പാപ്പ
Content: വത്തിക്കാന്‍: വനിതകള്‍ക്കു സഭയില്‍ ഡീക്കന്‍ പദവി നല്‍കുന്ന വിഷയത്തില്‍ വിശദമായ പഠനത്തിനു ശേഷമേ തീരുമാനം കൈക്കൊള്ളുകയുള്ളുവെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. വിശ്വാസ സംബന്ധമായ കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്ന സഭയുടെ സംഘം വിഷയത്തില്‍ ആഴത്തില്‍ പഠനം നടത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ മാത്രമാകും വനിതകളുടെ ഡീക്കന്‍ പദവി കാര്യത്തില്‍ തീരുമാനം കൈകൊള്ളുകയെന്നു പരിശുദ്ധ പിതാവ് പറഞ്ഞു. അന്തര്‍ദേശീയ സുപ്പീരിയല്‍ ജനറല്‍ മീറ്റിംഗില്‍ പങ്കെടുക്കാനെത്തിയ ആയിരക്കണക്കിനു കന്യാസ്ത്രീകളുടെ സമ്മേളനത്തിലാണു മാര്‍പാപ്പ തന്റെ നിലപാട് അറിയിച്ചത്. പുതിയ നിയമത്തില്‍ വനിതകള്‍ ഡീക്കന്‍മാരായി സേവനം അനുഷ്ഠിച്ചതായി പല സഭാപിതാക്കന്‍മാരും പറയുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ നിലവിലുള്ള ഡീക്കന്‍ പദവി പോലെ തന്നെയാണോ വനിതകള്‍ അന്നും സേവനം ചെയ്തിരുന്നതെന്ന കാര്യത്തില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നു. ഇപ്പോള്‍ സഭയില്‍ ഡീക്കന്‍മാരായി സേവനമനുഷ്ഠിക്കുന്നവര്‍ വിവാഹം മാമോദീസ തുടങ്ങിയ കുദാശകള്‍ക്കു നേതൃത്വം നല്‍കുകയും വിശുദ്ധ ബലിക്കിടെ സുവിശേഷം പ്രസംഗിക്കുകയും ചെയ്യുന്നുണ്ട്. "വനിതകളുടെ ഡീക്കന്‍ പദവി എന്ന വിഷയത്തില്‍ നമുക്ക് ഇപ്പോഴും ചില വ്യക്തതകള്‍ വരുവാനുണ്ട്. ഇതിനാല്‍ വിഷയത്തെ കുറിച്ച് പഠിക്കുവാന്‍ ഒരു കമ്മിറ്റിയെ തന്നെ നിയോഗിക്കാം. അവര്‍ നല്‍കുന്ന വിശ്വാസപരമായ സത്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ഈ വിഷയം നമുക്കു പരിഗണിക്കാം". പരിശുദ്ധ പിതാവ് പറഞ്ഞു. 2001-ല്‍ ഈ വിഷയത്തെ കുറിച്ച് പഠിച്ച പ്രത്യേക സമിതി വനിതകള്‍ക്കു ഡീക്കന്‍ പദവി എന്ന വിഷയത്തെ പിന്തുണച്ചിരുന്നില്ല. കര്‍ദിനാള്‍ ജര്‍ഹാര്‍ഡ് മുള്ളര്‍ അധ്യക്ഷനായ സമിതിയാണ് അന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വനിതകള്‍ സഭയില്‍ ഡീക്കന്‍മാരായി സേവനം അനുഷ്ഠിച്ചിരുന്നുവെന്ന വാദം മുമ്പ് ഉയര്‍ന്നുവന്നിരുന്നു. വനിതകളുടെ തന്നെ മാമോദീസ തൈലാഭിഷേകം തുടങ്ങിയ ശുശ്രൂഷകളില്‍ പുരോഹിതനെ സഹായിക്കുക എന്നതായിരുന്നു ഇത്തരത്തില്‍ സേവനം നടത്തിയിരുന്നവര്‍ ചെയ്തിരുന്നത്.
Image: /content_image/News/News-2016-05-13-00:00:34.jpg
Keywords: women,deacons,catholic church,pope
Content: 1372
Category: 6
Sub Category:
Heading: കുടുംബജീവിതത്തില്‍ ഭര്‍ത്താവിനും ഭാര്യയ്ക്കും തുല്യ പ്രാധാന്യം.
Content: ''കര്‍ത്താവ് അവളോട് പറഞ്ഞു: 'മാര്‍ത്താ, മാര്‍ത്താ, നീ പലതിനേക്കുറിച്ചും ഉത്കണ്ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു'' (ലൂക്കാ 10: 41). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 13}# സ്ത്രീയെ വീടിന്റെ നാലു ഭിത്തികള്‍ക്കുള്ളില്‍ വീട്ടുവേലകള്‍ക്കായി തളച്ചിടുന്നതോ, കുടുംബത്തിലെ മുഴുവന്‍ ഉത്തരവാദിത്വം ഭരമേല്‍പ്പിക്കപ്പെടുന്നതോ ശരിയായ കാര്യമല്ല. എന്നിരിന്നാലും കുടുംബജീവിതത്തില്‍ ഭാര്യയും ഭര്‍ത്താവും തുല്യമാന്യതയും പരസ്പരസ്‌നേഹവും നല്കി പൂര്‍ണ്ണമായും സഹകരിക്കേണ്ടതിനെ പറ്റിയാണ് നാം ചിന്തിക്കേണ്ടത്. മക്കളുടെ വിദ്യാഭ്യാസത്തില്‍ മാതാപിതാക്കളുടെ നിരന്തരമായ പ്രവര്‍ത്തനം അത്യാന്താപേക്ഷിത ഘടകങ്ങളാണ്. അവരുടെ ആന്തരികമായ വികാസത്തിന് പിതാവിന്റെ സജീവ സാന്നിദ്ധ്യം വളരെ ഉപകാരപ്രദമാണ്; അതേസമയം മക്കളുടെ പ്രത്യേകിച്ച് കൊച്ചുകുഞ്ഞുങ്ങള്‍ക്ക് മാതാവിന്റെ സാന്നിദ്ധ്യവും ശുശ്രൂഷയും ഉറപ്പാക്കേണ്ടതായിട്ടുമുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച പ്രകാരം, ചുമതലകള്‍ വീതിച്ചു നല്‍കണമെന്നതല്ല ഇതിന്റെ അര്‍ത്ഥം; മറിച്ച്, മനുഷ്യകുലത്തിന്റെ പ്രാഥമിക വിദ്യാലയവും, സമൂഹത്തിന്റെ അടിത്തറയുമായ കുടുംബത്തിന്റെ ആവശ്യങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചുകൊണ്ട്, പൂര്‍ണ്ണതുല്യതയോടും ചുമതലയോടും കൂടി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ചുരുക്കത്തില്‍, ഒരു കുടുംബത്തില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും തുല്യമായ പ്രാധാന്യമാണുള്ളത് എന്ന്‍ സംഗ്രഹിക്കാം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, പയിസെൻസ, 5.6.88) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/5?type=6 }}
Image: /content_image/Meditation/Meditation-2016-05-13-01:50:40.jpg
Keywords: കുടുംബ
Content: 1373
Category: 1
Sub Category:
Heading: ഫിലിപ്പിയന്‍സ് പ്രസിഡന്റ് വിവാദ പ്രസ്താവനയില്‍ മാര്‍പാപ്പയെ നേരില്‍ കണ്ട് മാപ്പപേക്ഷിക്കും
Content: മാനില: ഫിലിപ്പിയന്‍സില്‍ പ്രസിഡന്റ് പദവിയിലേക്കു പുതിയതായി തെരഞ്ഞെടുക്കപ്പെട്ട റോഡ്രിഗോ ഡുട്യേര്‍ട് മാര്‍പാപ്പയേ നേരില്‍ കണ്ടു മാപ്പ് പറയുവാന്‍ തീരുമാനിച്ചു. ഡുട്യേര്‍ടിന്റെ വക്താവാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്."ഫ്രാന്‍സിസ് മാര്‍പാപ്പയെ നേരില്‍ കണ്ട് ആദരവ് പ്രകടിപ്പിക്കുക എന്നതിനുമപ്പുറം അദ്ദേഹത്തോട് മാപ്പ് പറയുക എന്നതായിരിക്കും പുതിയ പ്രസിഡന്റിന്റെ വത്തിക്കാന്‍ സന്ദര്‍ശന ലക്ഷ്യം". പ്രസിഡന്റിന്റെ വക്താവ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിസ് മാര്‍പാപ്പ ഫിലിപ്പിയന്‍സ് സന്ദര്‍ശനം നടത്തിയിരുന്നു. മാര്‍പാപ്പയെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവര്‍ക്കും വിശ്വാസികള്‍ക്കും വേദന ഉളവാക്കുന്ന പരാമര്‍ശം ഡുട്യേര്‍ട് നടത്തിയതും ഇതേ സമയത്താണ്. ലക്ഷങ്ങളാണു മാര്‍പാപ്പ പങ്കെടുത്ത പരിപാടികളില്‍ പിതാവിനെ ഒരുനോക്കു കാണുവാന്‍ എത്തിയത്. ഫിലിപ്പിയന്‍സ് തലസ്ഥാനമായ മാനിലയില്‍ പരിശുദ്ധ പിതാവ് എത്തിയപ്പോള്‍ ആളുകള്‍ തിങ്ങികൂടിയതിനെ തുടര്‍ന്ന് അഞ്ച് മണിക്കൂറോളം ഗതാഗതം മന്ദഗതിയിലായിരുന്നു. മാനിലയിലെ ഹോട്ടലില്‍ നിന്നും വിമാനത്താവളത്തിലേക്കു പോയ ഡുട്യോര്‍ട് ഗതാഗതകുരുക്കില്‍ അകപ്പെടുകയും ചെയ്തിരുന്നു. ഗതാഗതക്കുരുക്കിന്റെ കാരണം അന്വേഷിച്ച ഡുട്യോര്‍ടിനോടു മാര്‍പാപ്പയുടെ സന്ദര്‍ശനം മൂലമാണിതെന്നു കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. മോശം ഭാഷയില്‍ മാര്‍പാപ്പയെ അധിക്ഷേപിച്ച ഡുട്യോര്‍ട്ട് പോപ്പ് വേഗം മടങ്ങി പോകണമെന്നും മേലാല്‍ തങ്ങളുടെ രാജ്യത്തു കടക്കരുതെന്നും പറഞ്ഞു. ഈ വാക്കുകള്‍ തന്റെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ച്ചയാണെന്നു ഡുട്യോര്‍ട് തെരഞ്ഞെടുപ്പു വേദികളില്‍ സമ്മതിച്ചിരുന്നു. ഇപ്പോള്‍ അധികാരത്തില്‍ എത്തിയ ശേഷം പരിശുദ്ധ പിതാവിനെ നേരില്‍ കണ്ട് വിഷയത്തില്‍ മാപ്പപേക്ഷിക്കണമെന്നതാണു ഡുട്യോര്‍ടിന്റെ തീരുമാനം. റോഡ്രിഗോ ഡുട്യോര്‍ടിന്റെ പല നിലപാടുകളോടും ഫിലിപ്പിയന്‍സിലെ കത്തോലിക്ക സഭയ്ക്കു യോജിപ്പില്ല. എന്നാല്‍ അദ്ദേഹം എടുക്കുന്ന എല്ലാ നല്ല തീരുമാനങ്ങളുടെ കൂടെയും സഭ ഉണ്ടാകുമെന്നു കഴിഞ്ഞ ദിവസം ഫിലിപ്പിയന്‍സ് ആര്‍ച്ച് ബിഷപ്പ് സോക്രേറ്റ്‌സ് ബി. വില്ലിഗാസ് പറഞ്ഞിരുന്നു. കുറ്റവാളികള്‍ക്കു മനുഷ്യാവകാശ നിയമങ്ങള്‍ മറന്നുള്ള ശിക്ഷ നല്‍കുമെന്ന ഡുട്യേര്‍ടിന്റെ പ്രഖ്യാപനം ഏറെ വിവാദമുണ്ടാക്കിയിരുന്നു. തീവ്രവാദ നിലപാടുള്ള മുസ്ലീം മതവിശ്വാസികള്‍ക്കായി പുതിയ ഒരു സംസ്ഥാനം തന്നെ ഫിലിപ്പിയന്‍സില്‍ രൂപീകരിക്കുമെന്ന തീരുമാനവും ഡുട്യോര്‍ടിന്റെ നിലപാടുകള്‍ക്കെതിരെ ഒരു വിഭാഗം തിരിയുവാന്‍ കാരണമായി. പരിശുദ്ധ പിതാവിനോടു മാപ്പു ചോദിക്കുമെന്ന തീരുമാനത്തെ ഉന്നതമായ പ്രതീക്ഷയോടെയാണു തങ്ങള്‍ കാണുന്നതെന്നും കത്തോലിക്കസഭ പ്രതികരിച്ചിരുന്നു.
Image: /content_image/News/News-2016-05-15-01:07:55.jpeg
Keywords: pope,forgive,philipino,president,visit,vatican
Content: 1374
Category: 1
Sub Category:
Heading: അഭയാര്‍ഥികളുടെ അറിയപ്പെടാത്ത പ്രശ്‌നം: ക്രൈസ്തവരാണെന്ന കാരണത്താല്‍ ആക്രമിക്കപ്പെടുന്ന ഭവനരഹിതര്‍
Content: ബെര്‍ലിന്‍: ലോകമെമ്പാടും അഭയാര്‍ഥി പ്രശ്‌നം ചര്‍ച്ച ചെയ്യുമ്പോഴും ഗുരുതരമായ പ്രശ്‌നം വെളിച്ചത്തില്‍ വരാതെ ഇന്നും ഇരുട്ടില്‍ തന്നെ നിലനില്‍ക്കുന്നു. അഭയാര്‍ഥികളുടെ തന്നെ പറുദീസയായി മാറിയ ജര്‍മ്മനിയില്‍ നടക്കുന്നതു മനുഷ്യസമൂഹം ലജ്ജിക്കുന്ന തരത്തിലുള്ള പീഡനങ്ങളാണ്. അഭയാര്‍ഥികളായി തന്നെ തങ്ങളോടൊപ്പം വന്നവരെ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കുകയാണ് ഒരു സംഘം. ക്രൈസ്തവരാണെന്ന ഒറ്റ കാരണത്താലാണു പീഡനങ്ങള്‍ ഏറ്റുവാങ്ങുവാന്‍ ഇവര്‍ വീണ്ടും വിധിക്കപ്പെട്ടിരിക്കുന്നത്. മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വടക്കന്‍ ആഫ്രിക്കയില്‍ നിന്നും വന്ന അഭയാര്‍ഥികളില്‍ ഭൂരിഭാഗവും മുസ്ലീം മതവിശ്വാസികളാണ്. അഭയാര്‍ഥികളായെത്തിയവരില്‍ ന്യൂനപക്ഷം മാത്രമാണു ക്രൈസ്തവര്‍. അഭയാര്‍ഥികളാകുന്നതിനും മുമ്പേ ക്രൈസ്തവരായ പതിനായിരങ്ങള്‍ ഐഎസിന്റെയും മറ്റു തീവ്രവാദി സംഘടനകളുടേയും കൊലകത്തിക്ക് ഇരയായിരുന്നു. കൊടിയപീഡനങ്ങള്‍ സഹിച്ച് ജീവന്‍ മാത്രം തിരികെ പിടിച്ച് ജര്‍മ്മനിയില്‍ എത്തിയ എല്ലാ അഭയാര്‍ഥികളേയും മതാടിസ്ഥാനത്തില്‍ വേര്‍തിരിച്ചല്ല അധികാരികള്‍ കണ്ടതും, താമസിപ്പിച്ചതും. എന്നാല്‍ തങ്ങളോടൊപ്പം ഒരേ രാജ്യത്തു നിന്നും വന്ന, സമാനമായ കഷ്ടപാടുകള്‍ സഹിച്ച ക്രൈസ്തവരെ അക്രമിക്കുക എന്നതായിരിക്കുന്നു മുസ്ലീം വിശ്വാസികളായ അഭയാര്‍ഥികളുടെ ഇപ്പോഴത്തെ ലക്ഷ്യം. 'ഓപ്പണ്‍ ഡോര്‍സ്' എന്ന സംഘടന നടത്തിയ പഠനത്തിലാണു ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. വിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവരായ 86 ശതമാനം അഭയാര്‍ഥികളും പീഡനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങുന്നു. 96 ശതമാനം ക്രൈസ്തവ അഭയാര്‍ഥികളും പരിഹസിക്കപ്പെടുന്നതു വിശ്വാസത്തിന്റെ പേരിലാണ്. 73 ശതമാനം ക്രൈസ്തവ അഭയാര്‍ഥികള്‍ക്കും കുടുംബാംഗങ്ങളുടെ ജീവനു മുസ്ലീം വിശ്വാസികളില്‍ നിന്നും ഭീഷണി നേരിടുന്നു. സ്വന്തം രാജ്യത്തു തന്നെ ഇപ്പോഴും ജീവിക്കുന്ന ക്രൈസ്തവരുടെ ബന്ധുക്കളെ അവിടെ വധിക്കുമെന്നും ഇവര്‍ ഭീഷണി മുഴക്കുന്നു. പീഡനം സഹിക്കുവാന്‍ കഴിയാത്തതിനാല്‍ മുസ്ലീങ്ങളായ തങ്ങളുടെ സമീപവാസികളില്‍ നിന്നും മാറ്റി പാര്‍പ്പിക്കണമെന്ന് അധികാരികളോടു 80 ശതമാനം ക്രൈസ്തവരും ആവശ്യപ്പെട്ടിട്ടുണ്ട്. ശാരീരികമായും ലൈംഗീകമായും മുസ്ലീം മതവിശ്വാസികള്‍ ക്രൈസ്തവരായ അഭയാര്‍ഥികളെ പീഡിപ്പിക്കുന്നുണ്ട്. വിവരങ്ങള്‍ ആരോടെങ്കിലും പറഞ്ഞാല്‍ ക്യാമ്പുകളില്‍ വച്ചു തന്നെ കൊല്ലപ്പെടുമെന്ന ഭീഷണിയും ക്രൈസ്തവര്‍ക്കെതിരേ നിലനില്‍ക്കുന്നു. ക്രൈസ്ത വിശ്വാസത്തിലേക്കു മാറിയവര്‍ക്കും കൊടിയ പീഡനങ്ങളാണു നേരിടേണ്ടി വരിക. 2015-ല്‍ 1.1 മില്യണ്‍ അഭയാര്‍ഥികളേയാണു ജര്‍മ്മനി സ്വീകരിച്ചത്. ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കലിനെ ടൈം മാഗസിന്‍ 'പേഴ്‌സണ്‍ ഓഫ് ദ ഇയര്‍' പുരസ്‌കാരം നല്‍കി ആദരിക്കുവാന്‍ അഭയാര്‍ഥി സ്വീകരണം വഴിവച്ചിരുന്നു. ജര്‍മ്മനിയിലെ സ്ഥിതി ആദിമ ക്രൈസ്തവസഭ സഹിച്ച പീഡനങ്ങള്‍ക്കു തുല്യമാണെന്നാണു പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇറാക്കിലും സിറിയയിലും ലിബിയയിലും ഈജിപ്ത്തിലും ക്രൈസ്തവരാണെന്നതിന്റെ പേരില്‍ പതിനായിരങ്ങളെയാണു ഐഎസ് ശിരഛേദനം നടത്തി കൊലപ്പെടുത്തിയത്.
Image: /content_image/News/News-2016-05-13-04:14:31.jpg
Keywords: germany,christian,muslim,attaching,refugees
Content: 1375
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തെകുറിച്ച് പരിശുദ്ധ അമ്മ ഫാത്തിമയിലെ ലൂസിയായ്ക്ക് വെളിപ്പെടുത്തിയത്‌
Content: “ഹൃദയ നൈര്‍മല്ല്യത്തെ സ്നേഹിക്കുകയും മധുരമായി സംസാരിക്കുകയും ചെയ്യുന്നവന്‍ രാജാവിന്റെ മിത്രമാകും” (സുഭാഷിതങ്ങള്‍ 22:11). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-13}# ഫാത്തിമയിൽ പരിശുദ്ധ അമ്മയുടെ ദര്‍ശനം ലഭിച്ച ലൂസിയ, ഒരിക്കല്‍ ദൈവ മാതാവിനോട് 18നും 20നും ഇടക്കുള്ള പ്രായത്തില്‍ മരണപ്പെട്ട തന്റെ സുഹൃത്തായ അമേലിയായേക്കുറിച്ച് ചോദിക്കുകയുണ്ടായി. “ലോകാവസാനം വരെ അവള്‍ ശുദ്ധീകരണസ്ഥലത്ത് തന്നെ ആയിരിക്കും” എന്നായിരുന്നു മാതാവിന്റെ ഞെട്ടിക്കുന്ന മറുപടി. അമേലിയ വളരെ അസാന്മാര്‍ഗ്ഗികപരമായ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് മരണപ്പെട്ടതെന്ന് ലൂസിയ പിന്നീട് അറിവായി. "എന്തു കൊണ്ടാണ് അവള്‍ ലോകാവസാനം വരെ ശുദ്ധീകരണസ്ഥലത്ത് കഴിയേണ്ടി വരുന്നതെന്ന് ദൈവത്തിനു മാത്രം അറിയാം. താന്‍ മരിച്ചപ്പോള്‍ ചെയ്ത് പാപത്തെ കുറിച്ചോര്‍ത്ത് ഇപ്പോള്‍ ശുദ്ധീകരണസ്ഥലത്ത് വെച്ച് അവള്‍ സങ്കടപ്പെടുന്നുണ്ടാവാം; എന്നിരുന്നാലും തന്റെ ഈ പാപംമൂലമുള്ള ശിക്ഷകള്‍ക്ക് വേണ്ട പരിഹാരം ചെയ്യുന്നതിന് വേണ്ടത്ര സമയം അവള്‍ക്ക് ലഭിച്ചില്ല. അതിനാല്‍ നാം മരിക്കുമ്പോള്‍ ഉടനെതന്നെ സ്വര്‍ഗ്ഗത്തില്‍ പോകത്തക്ക വിധം, ക്രിസ്തീയ ജീവിതത്തിന് ചേര്‍ന്ന നന്മ പ്രവര്‍ത്തികളും, അനുതാപ പ്രവര്‍ത്തികളും ചെയ്യുവാനുള്ള അവസരം ഇപ്പോള്‍ നമുക്കുണ്ട് എന്ന ഒരു ശക്തമായ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്". (ഫ്രാന്‍സിസ്കന്‍ ഫ്രിയാര്‍സ് ഓഫ് ദി റിന്യൂവല്‍ സഭാംഗവും ഗ്രന്ഥ രചയിതാവുമായ ഫാ, ആണ്ട്ര്യൂ അപോസ്റ്റൊളിയുടെ വാക്കുകള്‍). #{red->n->n->വിചിന്തനം:}# അഞ്ച് ആദ്യ ശനിയാഴ്ചകള്‍ പരിശുദ്ധ അമ്മയുടെ അമലോത്ഭവ ഹൃദയത്തോടുള്ള പരിഹാര പ്രാര്‍ത്ഥനകള്‍ക്കായി നിശ്ചയിക്കുക (ആദ്യത്തെ ശനിയാഴ്ചക്ക് 8 ദിവസം മുന്‍പോ പിന്‍പോ കുമ്പസാരിക്കുകയും, കുര്‍ബാന കൈകൊള്ളുകയും ചെയ്യുക. ജപമാല ചൊല്ലുക, ജപമാലയിലെ രഹസ്യങ്ങളെക്കുറിച്ച് 15 മിനിട്ടോളം ധ്യാനിക്കുക). മോക്ഷത്തിനാവശ്യമായ വരദാനം നമ്മുടെ മാതാവ് വാഗ്ദാനം ചെയ്യുന്നു. നമ്മുടെ കുടുംബത്തിലെ എല്ലാ തലമുറകളേയും ഇതില്‍ ഉള്‍പ്പെടുത്തുവാന്‍ പരിശുദ്ധ മാതാവിനോടപേക്ഷിക്കുക. ഒപ്പം ഫാത്തിമ മാതാവിനോടുള്ള പ്രാര്‍ത്ഥനയും ചൊല്ലുക: “ഓ! എന്റെ യേശുവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കുക, നാരകീയ തീയില്‍ നിന്നും ഞങ്ങളെ രക്ഷിക്കുക. എല്ലാ ആത്മാക്കളെയും സ്വര്‍ഗ്ഗത്തിലേക്ക് നയിക്കുക, പ്രത്യേകിച്ച് നിന്റെ കാരുണ്യത്തിന്റെ ആവശ്യം ഏറ്റവും കൂടുതലായി ഉള്ളവരെ സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കണമേ”. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/5?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IkBl4qCi2s8LRANLvH7vF6}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-05-13-07:56:12.jpg
Keywords: ഫാത്തിമ