Contents

Displaying 1261-1270 of 24938 results.
Content: 1408
Category: 8
Sub Category:
Heading: അനശ്വരജീവിതത്തില്‍ സുഹൃത്തുക്കളെ ലഭിക്കുവാന്‍ ഇതാ ഒരു എളുപ്പ മാര്‍ഗ്ഗം
Content: “വിശ്വസ്ത സ്നേഹിതനെപോലെ അമൂല്യമായി ഒന്നുമില്ല, അവന്റെ മഹാത്മ്യം അളവറ്റതാണ്” (പ്രഭാഷകന്‍ 6:15). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-19}# “ഒരു പക്ഷേ നമുക്ക് വളരെകുറച്ച് സുഹൃത്തുക്കളും, നന്മചെയ്യുവാനുള്ള വളരെകുറച്ച് അവസരങ്ങളുമേ ലഭിച്ചിരിക്കുകയുള്ളു. എല്ലാവരാലും അറിയപ്പെടുന്നവരോട് നമ്മുക്ക് അസൂയ തോന്നാറുണ്ട്. നമ്മളുടെ അനശ്വര ജീവിതത്തില്‍ നമുക്ക് വളരെകുറച്ച് സുഹൃത്തുക്കള്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂവെന്ന് തോന്നുന്നു. ഭൂമിയില്‍ ജീവിച്ചിരുന്നപ്പോള്‍ നമ്മള്‍ നന്മകള്‍ ചെയ്ത വളരെകുറച്ച് പേര്‍, അനശ്വരജീവിതത്തില്‍ നമ്മോട് നന്ദിപറയേണ്ടവര്‍. സ്വര്‍ഗ്ഗത്തില്‍ നമ്മുടെ മഹിമ വര്‍ദ്ധിപ്പിക്കും വിധം നമ്മോട് നന്ദിയുള്ള സുഹൃത്തുക്കളെ അനശ്വരജീവിതത്തില്‍ നമുക്ക് ചുറ്റും ലഭിക്കുവാന്‍ ഇതാ ഒരു എളുപ്പ മാര്‍ഗ്ഗം: നാം ആഗ്രഹിക്കുന്ന തരത്തിലുള്ള മുഴുവന്‍ സുഹൃത്തുക്കളേയും ശുദ്ധീകരണസ്ഥലത്ത് സൃഷ്ടിക്കുവാന്‍ നമുക്ക് സാധിക്കും. ഭൂമിയില്‍ നാം അവര്‍ക്കായി ചെയ്തിട്ടുള്ള നല്ലകാര്യങ്ങള്‍, അനശ്വരതയില്‍ അവര്‍ക്കും നമുക്കുമിടയില്‍ പറഞ്ഞറിയിക്കുവാന്‍ കഴിയാത്ത മധുരതരമായ ഒരു കടപ്പാടായി തീരും. നാം അവര്‍ക്ക് ചെയ്തിട്ടുള്ള നല്ലകാര്യങ്ങള്‍ ദൈവം അവര്‍ക്ക് വെളിപ്പെടുത്തി കൊടുക്കുകയും, നാം അവരുടെ അഭ്യുദയകാംക്ഷികളാണെന്ന കാര്യം അവര്‍ക്ക് മനസ്സിലാവുകയും ചെയ്യും. നാം ദൈവത്തിന്റെ വിധിന്യായത്തിന് മുന്‍പില്‍ നില്‍ക്കുമ്പോള്‍ നമുക്ക് വേണ്ടി വാദിക്കുവാന്‍ അവര്‍ തടിച്ച് കൂടുന്നത് നമുക്ക് കാണുവാന്‍ സാധിക്കും”. (ബൈസന്റൈന്‍ പണ്ഡിതനും ഗ്രന്ഥ രചയിതാവുമായ ഫാദര്‍ മാര്‍ട്ടിന്‍ ജൂഗിയുടെ വാക്കുകള്‍). #{red->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും, നന്മ പ്രവര്‍ത്തികള്‍ ചെയ്യുകയും വഴി അവരുമായി അനശ്വരമായൊരു സുഹൃത്ത് ബന്ധം ഉണ്ടാക്കിയെടുക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/5?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-05-16-18:35:29.jpg
Keywords: സുഹൃത്തു
Content: 1409
Category: 8
Sub Category:
Heading: പാപ കറയെ വൃത്തിയാക്കുന്ന ശുദ്ധീകരണം
Content: “അവര്‍ ഇങ്ങനെ ചിന്തിച്ചു. എന്നാല്‍, അവര്‍ക്കു തെറ്റുപറ്റി. ദുഷ്ടത അവരെ അന്ധരാക്കി. ദൈവത്തിന്റെ നിഗൂഢ ലക്ഷ്യങ്ങള്‍ അവര്‍ അറിഞ്ഞില്ല, വിശുദ്ധിയുടെ പ്രതിഫലം പ്രതീക്ഷിച്ചില്ല. നിരപരാധര്‍ക്കുള്ള സമ്മാനം വിലവച്ചില്ല. ദൈവം മനുഷ്യനെ അനശ്വരതയ്ക്കു വേണ്ടി സൃഷ്ടിച്ചു; തന്റെ അനന്തതയുടെ സാദൃശ്യത്തില്‍ നിര്‍മിച്ചു” (ജ്ഞാനം 2:21-23). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-20}# വിശുദ്ധി കൂടാതെ ദൈവത്തെ ദർശിക്കുവാൻ സാദ്ധ്യമല്ല. "പൂര്‍ണ്ണമായും കറയറ്റതല്ലാത്ത ആത്മാവുമായി ദൈവം ഐക്യത്തിലാവുമെന്ന് ആര്‍ക്കാണ് പറയുവാന്‍ സാധിക്കുക? ഇരുളും വെളിച്ചവും തമ്മില്‍, സത്യവും അസത്യവും തമ്മില്‍ അത്തരമൊരൈക്യം ഉണ്ടാക്കുവാന്‍ സാധിക്കും എന്ന് കരുതുന്നവന്, ദൈവത്തെപ്പറ്റി വളരെ കുറച്ച് അറിവേയുള്ളൂ. പാപകരമായ അവസ്ഥയിൽ മരിക്കുന്നവർക്ക് ശുദ്ധീകരിക്കപ്പെടാതെ ഒരിക്കലും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാനോ, ദൈവവുമായി ചേരുവാനോ, അല്ലെങ്കില്‍ വിശുദ്ധന്‍മാരുടെ ഗണത്തില്‍ ചേര്‍ന്നുകൊണ്ട് ആഹ്ലാദിക്കുവാനോ കഴിയുകയില്ല. ദൈവം താന്‍ എന്തായിരിക്കുന്നുവോ അതുപോലെയിരിക്കുന്നിടത്തോളം കാലം, അല്ലെങ്കില്‍ അനശ്വരമായ ദൈവീകതയും സൃഷ്ടിക്കപ്പെടാത്ത നന്മയും ആയിരിക്കുന്നിടത്തോളം കാലം അത് സാധിക്കുകയില്ല.” (മോണ്‍സിഞ്ഞോര്‍ ജോണ്‍ എസ്. വോഗന്‍, ഐറിഷ് ഗ്രന്ഥരചയിതാവ്). #{red->n->n->വിചിന്തനം:}# ഇങ്ങനെ പ്രാര്‍ത്ഥിക്കുക, "ദൈവമേ എന്റെ ബുദ്ധിയിലും, ബോധ്യത്തിലും ഉണ്ടായിരിക്കുക; എന്റെ കാഴ്ചയിലും, നോട്ടത്തിലും ഉണ്ടായിരിക്കുക; എന്റെ അധരത്തിലും, സംസാരത്തിലും ഉണ്ടായിരിക്കുക, ദൈവമേ എന്റെ ഹൃദയത്തിലും ചിന്തയിലും വസിക്കുക; ദൈവമേ എന്റെ അവസാനത്തിലും, മരണത്തിലും ഉണ്ടായിരിക്കുക" #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/5?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-05-16-19:37:22.jpg
Keywords: പാപം
Content: 1410
Category: 15
Sub Category:
Heading: പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പതിനേഴാം തീയതി
Content: "ശിമയോന്‍ അവരെ അനുഗ്രഹിച്ചു കൊണ്ട് അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവന്‍ ഇസ്രായേലില്‍ പലരുടെയും വീഴ്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമാകും. ഇവന്‍ വിവാദവിഷയമായ അടയാളവുമായിരിക്കും. അങ്ങനെ, അനേകരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും" (വി.ലൂക്കാ 2:34-35). #{red->n->n->പ.കന്യകയുടെ ശുദ്ധീകരണം; മിശിഹായെ ദൈവാലയത്തില്‍ സമര്‍പ്പിക്കുന്നു}# ദിവ്യശിശുവിന്‍റെ ജനനശേഷം എട്ടാം ദിവസം ഈശോ എന്ന തിരുനാമം നല്‍കപ്പെട്ടു. രക്ഷകന്‍ എന്നതാണ് ആ നാമത്തിന്‍റെ അര്‍ത്ഥം. മനുഷ്യര്‍ക്ക് രക്ഷപ്രാപിക്കുവാന്‍ ഈശോ എന്ന നാമമല്ലാതെ മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല. എല്ലാ നാമത്തെക്കാള്‍ ഉന്നതമായി ഈശോ എന്ന നാമം നല്‍കപ്പെട്ടു. നമുക്ക് നിര്‍വൃതിദായകമായ ആ തിരുനാമം പരി.കന്യക എത്ര പ്രാവശ്യം സ്നേഹതീക്ഷണതയോടു കൂടി വിളിച്ചിട്ടുണ്ടാവുമെന്ന് ചിന്തിച്ച് നോക്കൂ. ദിവ്യശിശുവിന്‍റെ ജനനം കഴിഞ്ഞ് നാല്‍പതാം ദിവസം യഹൂദാചാരപ്രകാരമുള്ള ശുദ്ധീകരണ നിയമനുസരിച്ച് പരി.കന്യക ഈശോയുടെ കൂടെ ദൈവാലയത്തിലേക്ക് പോയി. പ.കന്യക അവളുടെ കന്യാവ്രതത്തിനു ഭംഗം വരാതെയാണ് ദിവ്യസുതനെ പ്രസവിച്ചത്. തന്നിമിത്തം അവള്‍ ശുദ്ധീകരണ നിയമത്തില്‍ നിന്നു വിമുക്തയായിരുന്നു. എങ്കിലും യഹൂദാചാരാനുഷ്ഠാനങ്ങളിലുള്ള വിശ്വസ്തത നിമിത്തം മേരി ദൈവാലയത്തിലേക്കു പോയി. നാം നിയമാനുഷ്ഠാനത്തില്‍ എത്രമാത്രം വിശ്വസ്തത പാലിക്കുന്നുണ്ട് എന്ന്‍ പരിശോധിച്ച് നോക്കണം. ദൈവപ്രമാണങ്ങളും തിരുസഭയുടെ കല്‍പനകളും മറ്റു നിയമങ്ങളും നാം സന്തോഷപൂര്‍വ്വം അനുസരിക്കണം. അത് ദൈവതിരുമനസ്സ് നമുക്കു കാണിച്ചുതരുന്നു. അത് നമ്മുടെ സ്വഭാവത്തിലുള്ള പരിമിതികളെ പരിഹരിച്ച് നമ്മെ പൂര്‍ണ മനുഷ്യരാക്കുന്നു. പ.കന്യക ശുദ്ധീകരണ നിയമത്തിനു വിധേയയായത് അവിടുത്തെ അഗാധമായ എളിമയെയും എടുത്ത് കാണിക്കുന്നുണ്ട്. അനന്തരം ഈശോയെ ദേവാലയത്തില്‍ കാഴ്ച സമര്‍പ്പിക്കുന്നു. മോശയുടെ നിയമമനുസരിച്ച് കടിഞ്ഞൂല്‍ പുത്രനെ സമര്‍പ്പിക്കണമെന്നുണ്ടായിരുന്നു. അതനുസരിച്ചാണ് പ.കന്യക ഈശോയെ ദേവാലയത്തില്‍ കൊണ്ടുപോയി സമര്‍പ്പിച്ചത്. പകരം ഒരാട്ടിന്‍കുട്ടിയേയോ, പ്രാവിന്‍ കുഞ്ഞുങ്ങളെയോ, ചങ്ങാലികളെയോ ബലിയര്‍പ്പിച്ച് അവരെ വീണ്ടെടുക്കുവാന്‍ സാധിക്കും. പ.കന്യകയും വിശുദ്ധ യൗസേപ്പും ദരിദ്രരായിരുന്നതു കൊണ്ട് അവര്‍ ചങ്ങാലികളെ ബലിയര്‍പ്പിച്ചു കൊണ്ട് ഈശോയെ വീണ്ടെടുത്തു. സന്താനങ്ങളെ ദൈവത്തിനര്‍പ്പിക്കുന്നതു അവര്‍ ദൈവത്തിനുള്ളവരായി വളര്‍ന്നു വരാനാണ്. മിശിഹായുടെ ആഗമനം പ്രതീക്ഷിച്ചുകൊണ്ട് ജീവിച്ചിരുന്ന ശെമയോന്‍ എന്ന പാവന ചരിതനായ വൃദ്ധന്‍ അക്കാലത്തു അവിടെ ജീവിച്ചിരുന്നു. മിശിഹായെ ദര്‍ശിക്കുന്നത് വരെ മരിക്കുകയില്ലെന്നു പരിശുദ്ധാത്മാവ് അദ്ദേഹത്തോട് നേരത്തെ അരുളിച്ചെയ്തിരിന്നു. തദവസരത്തില്‍ പരിശുദ്ധാത്മാവിനാല്‍ പ്രചോദിതനായി അദ്ദേഹം അവിടെ വന്ന്‍ പൈതലായ ഈശോയെ കൈകളിലെടുത്തു ദൈവത്തെ സ്തുതിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: "എന്‍റെ കര്‍ത്താവേ! നിന്‍റെ വചനം പോലെ നിന്‍റെ ദാസനെ ഇപ്പോള്‍ സമാധാനത്തില്‍ വിട്ടയയ്ക്കേണമേ." പുറജാതികള്‍ക്കു വെളിപ്പെടുത്തുവാനുള്ള പ്രകാശവും നിന്‍റെ ജനതയായ ഇസ്രായേലിനുള്ള മഹത്വവുമായി സകല ജാതികളുടെയും മുമ്പില്‍ നീ ഒരുക്കിയിരിക്കുന്ന നിന്‍റെ കരുണയെ ഇതാ, എന്‍റെ കണ്ണുകള്‍ കണ്ടു". ഇത് കേട്ട യൗസേപ്പും അവന്‍റെ അമ്മയും അവനെക്കുറിച്ചു പറയപ്പെട്ടവയെപ്പറ്റി ആശ്ചര്യപ്പെട്ടു. പിന്നെ ശെമയോന്‍ അവരെ അനുഗ്രഹിച്ച് അവന്‍റെ അമ്മയായ മറിയത്തോടു പറഞ്ഞു: "ശിമയോന്‍ അവരെ അനുഗ്രഹിച്ചു കൊണ്ട് അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവന്‍ ഇസ്രായേലില്‍ പലരുടെയും വീഴ്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമാകും. ഇവന്‍ വിവാദവിഷയമായ അടയാളവുമായിരിക്കും. അങ്ങനെ, അനേ കരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും" (വി.ലൂക്കാ 2:34-35). പരി.കന്യക അവളുടെ ദിവ്യസുതന്‍റെ പീഡാനുഭവങ്ങളോടു എത്രമാതം ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ള വസ്തുത വ്യക്തമാക്കുന്നവയാണ് ശെമയോന്‍റെ ഈ വാക്കുകള്‍. അവര്‍ ദൈവാലയത്തില്‍ ഈശോയെ സമര്‍പ്പിച്ചപ്പോള്‍ മനുഷ്യകുല പരിത്രാണാര്‍ത്ഥം ഒരിക്കല്‍ കാല്‍വരിയില്‍ സമര്‍പ്പിക്കുവാനിരുന്ന മഹായജ്ഞത്തെ മുന്‍കൂട്ടി കണ്ടിരിക്കണം. ദൈവം നമുക്കു സന്താനങ്ങളെ നല്‍കുന്നത് അവരെ നല്ലവരായി വളര്‍ത്തി ദൈവത്തിനു സമര്‍പ്പിക്കുന്നതിനാണ്. കുട്ടികളുടെ നല്ല വളര്‍ത്തലിലും സ്വഭാവരൂപീകരണത്തിലും കത്തോലിക്കാ വിദ്യാഭ്യാസത്തിലും മാതാപിതാക്കന്‍മാര്‍ എത്രമാത്രം ശ്രദ്ധ ചെലുത്തുന്നുണ്ട്? അവരുടെ ആത്മരക്ഷയിലുള്ള ഉത്തരവാദിത്വം നാം വിസ്മരിക്കരുത്. #{red->n->n->സംഭവം}# വി.കൊച്ചുത്രേസ്യയുടെ സ്വയംകൃത ചരിത്രത്തില്‍, പുണ്യവതി രോഗം പിടിപെട്ടു മരണാസന്നയായി കിടന്നപ്പോള്‍ പ.കന്യകാമറിയം പ്രത്യക്ഷപ്പെട്ട് രോഗശാന്തി നല്‍കിയ കാര്യം വിവരിച്ചിട്ടുണ്ട്. ഒരു ദിവസം കൊച്ചുത്രേസ്യയുടെ പിതാവ് ദുഃഖപരവശനായി അവളുടെ മുറിയില്‍ കടന്നുചെന്നു. കൊച്ചുത്രേസ്യയുടെ ജ്യേഷ്ഠസഹോദരിയായ മരിയായുടെ കൈയില്‍ ഏതാനും സ്വര്‍ണനാണയം കൊടുത്തിട്ടു, കൊച്ചുറാണി സുഖം പ്രാപിക്കുവാന്‍ ദൈവമാതാവിന്‍റെ പള്ളിയില്‍ നവനാള്‍ കുര്‍ബാന ചൊല്ലണമെന്ന് എഴുതി അയയ്ക്കാന്‍ പറഞ്ഞു. നവനാളിന്‍റെ ഇടയില്‍ ഒരു ഞായറാഴ്ച ദിവസം മരിയ, ലെയോണി, സെലിന്‍ എന്നീ സഹോദരിമാര്‍ തങ്ങളുടെ അനുജത്തിയായ കൊച്ചുറാണിയുടെ കിടക്കയ്ക്കരുകില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. വിശ്വാസത്തോടു കൂടിയ ആ നിലവിളി സ്വര്‍ഗ്ഗവാതില്‍ മുറിച്ചു കടക്കുകയും ചെയ്തു. തുടര്‍ന്നുള്ള ഭാഗം സ്വയംകൃത ചരിത്രത്തില്‍ നിന്നു തന്നെ നമുക്കു വായിക്കാം. "പെട്ടെന്ന്‍ മാതാവിന്‍റെ സ്വരൂപം ഉയിരും കാന്തിയുമുള്ളതായി തീര്‍ന്നു. ആ ദിവ്യസൗന്ദര്യത്തെ വര്‍ണ്ണിക്കാന്‍ ഒരിക്കലും സാധ്യമല്ല. പരിശുദ്ധ അമ്മയുടെ മുഖത്ത് അവാച്യമായ കരുണയും മാധുര്യവും കളിയാടുന്നുണ്ടായിരുന്നു. എന്നാല്‍ എന്‍റെ ഹൃദയത്തിന്‍റെ അടിത്തട്ടുവരെ തുളഞ്ഞു കയറിയത് അവിടുത്തെ മനോഹരമായ മന്ദസ്മിതമാണ്". തല്‍ക്ഷണം എന്‍റെ വേദനമാറി, കണ്ണുകള്‍ നിറഞ്ഞ് മനോവികാരങ്ങളാല്‍ പൂരിതമായി. സ്നേഹപൂര്‍വ്വം എന്‍റെ സഹോദരി മരിയ അപ്പോള്‍ എന്നെ നോക്കുകയായിരുന്നു. മറിയം മുഖാന്തിരമാണ് എനിക്കു രോഗശാന്തിക്കുള്ള അത്ഭുതകരമായ അനുഗ്രഹം, പരി.കന്യകയുടെ മന്ദഹാസം ലഭിച്ചതെന്നുള്ളതിനു സംശയമില്ല. ആ സ്വരൂപത്തിനുമേല്‍ ഞാന്‍ കണ്ണുകളുറപ്പിച്ചു നോക്കുന്നതു കണ്ടപ്പോള്‍ "ത്രേസ്യായ്ക്കു സുഖമായി" എന്നു മരിയ വിളിച്ചു പറഞ്ഞു. യാഥാര്‍ത്ഥൃവും അതുതന്നെയായിരിന്നു. ചെറുപുഷ്പം വീണ്ടും അനേകം കാലം ജീവിച്ചു. #{red->n->n->പ്രാര്‍ത്ഥന}# മോശയുടെ നിയമങ്ങള്‍ക്കു വിധേയമായി ഞങ്ങള്‍ക്ക് നിയമാനുഷ്ഠാനത്തിന് മാതൃക നല്‍കിയ പ.കന്യകയെ, ദൈവികനിയമങ്ങളും സഭയുടെ നിയമങ്ങളും അന്യൂനം പാലിക്കുവാന്‍ വേണ്ട അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കേണമേ. അങ്ങേ ദിവ്യകുമാരനെ ദേവാലയത്തില്‍ കാഴ്ചവച്ചുകൊണ്ട് ലോകരക്ഷയ്ക്കായി അങ്ങേ പുത്രനെ സമര്‍പ്പിക്കുന്നതിനുള്ള സന്നദ്ധത പ്രകടമാക്കി. ദിവ്യമാതാവേ, ഞങ്ങള്‍ അങ്ങേ ദിവ്യസുതനേയും അങ്ങയേയും സ്നേഹിച്ചു കൊണ്ട് വിശ്വസ്തതാപൂര്‍വ്വം ജീവിക്കുവാനുള്ള അനുഗ്രഹം പ്രാപിച്ചുതരേണമേ. ഞങ്ങള്‍ മഹാമനസ്കതയും സ്നേഹവുമുള്ളവരായിത്തീരുന്നതിന് അങ്ങേ മാതൃക പ്രചോദനമരുളട്ടെ. #{red->n->n-> വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം}# എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്‍ നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു. നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കാത്തുകൊള്ളണമേ. ആമ്മേനീശോ. * ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (മൂന്നു പ്രാവശ്യം ചൊല്ലുക). #{red->n->n->ദൈവമാതാവിന്റെ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! അനുഗ്രഹിക്കണമേ, കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഞങ്ങളെ അനുഗ്രഹിക്കണമേ. ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദീശാ തമ്പുരാനേ, എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) ദൈവകുമാരന്‍റെ പുണ്യജനനി, കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ, മിശിഹായുടെ മാതാവേ, ദൈവപ്രസാദവരത്തിന്‍റെ മാതാവേ, എത്രയും നിര്‍മ്മലയായ മാതാവേ, അത്യന്ത വിരക്തിയുള്ള മാതാവേ, കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ, കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ, സ്നേഹഗുണങ്ങളുടെ മാതാവേ, അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ, സദുപദേശത്തിന്‍റെ മാതാവേ, സ്രഷ്ടാവിന്‍റെ മാതാവേ, രക്ഷിതാവിന്‍റെ മാതാവേ, വിവേകൈശ്വര്യമുള്ള കന്യകേ, പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ, സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ, വല്ലഭമുള്ള കന്യകേ, കനിവുള്ള കന്യകേ, വിശ്വാസവതിയായിരിക്കുന്ന കന്യകേ, നീതിയുടെ ദര്‍പ്പണമേ, ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ, ഞങ്ങളുടെ തെളിവിന്‍റെ കാരണമേ, ആത്മജ്ഞാന പൂരിത പാത്രമേ, ബഹുമാനത്തിന്‍റെ പാത്രമേ, അത്ഭുതകരമായ ഭക്തിയുടെ പാത്രമേ, ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ, ദാവീദിന്‍റെ കോട്ടയെ, നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ, സ്വര്‍ണ്ണാലയമേ, വാഗ്ദാനത്തിന്‍റെ പെട്ടകമേ, ആകാശ മോക്ഷത്തിന്‍റെ വാതിലേ, ഉഷകാലത്തിന്‍റെ നക്ഷത്രമേ, രോഗികളുടെ സ്വസ്ഥാനമേ, പാപികളുടെ സങ്കേതമേ, വ്യാകുലന്‍മാരുടെ ആശ്വാസമേ, ക്രിസ്ത്യാനികളുടെ സഹായമേ, മാലാഖമാരുടെ രാജ്ഞി, ബാവാന്മാരുടെ രാജ്ഞി, ദീര്‍ഘദര്‍ശികളുടെ രാജ്ഞി, ശ്ലീഹന്‍മാരുടെ രാജ്ഞി, വേദസാക്ഷികളുടെ രാജ്ഞി, വന്ദനീയന്‍മാരുടെ രാജ്ഞി, കന്യാസ്ത്രീകളുടെ രാജ്ഞി, സകല‍ പുണ്യവാന്മാരുടെയും രാജ്ഞി, അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി, സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി, പരിശുദ്ധ ജപമാലയുടെ രാജ്ഞി, സമാധാനത്തിന്‍റെ രാജ്ഞി, കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി. ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ, (കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ) ഭൂലോക പാപങ്ങളെ നീക്കുന്ന.... (കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.) ഭൂലോക പാപങ്ങളെ നീക്കുന്ന..... (കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.) #{red->n->n->പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ}# പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. #{red->n->n->സുകൃതജപം}# മറിയമേ, സ്വസ്തി! നാഥേ, സ്വസ്തി! സമുദ്രതാരമേ സ്വസ്തി! {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/5?type=15}}
Image: /content_image/ChristianPrayer/ChristianPrayer-2016-05-16-20:03:10.jpg
Keywords: ദൈവമാതാവിന്റെ വണക്കമാസം
Content: 1411
Category: 15
Sub Category:
Heading: പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പതിനെട്ടാം തീയതി
Content: "അതിനാല്‍, കര്‍ത്താവു തന്നെ നിനക്ക് അടയാളം തരും. യുവതി ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും" (എശയ്യ 7:14). #{red->n->n->പ.കന്യകയുടെ കന്യാത്വം}# ദൈവം സ്ത്രീകള്‍ക്ക് നല്കിയ 2 ദാനങ്ങളാണ് മാതൃത്വവും കന്യാത്വവും. സ്വാഭാവിക തലത്തില്‍ ഇവ രണ്ടും ഒരു വ്യക്തിയില്‍ സമ്മേളിക്കുക അസാദ്ധ്യമാണ്. എന്നാല്‍ ലോക ചരിത്രത്തില്‍ ആദ്യത്തേതും അവസാനത്തേതുമായി പരിശുദ്ധ അമ്മ ആ നിയമത്തിനു മാറ്റം കുറിച്ചു. ദൈവശാസ്ത്രത്തില്‍ കന്യകാത്വം ഒരു സുകൃതമാണ്. ഒരര്‍ത്ഥത്തില്‍ പ.കന്യകയുടെ കന്യാത്വമാണ് ലോകപരിത്രാതാവിനെ ജനിപ്പിച്ചത്. അതിനാല്‍ കന്യാത്വം ആദ്ധ്യാത്മിക ജനനത്തിന്‍റെ ഉറവിടമായി. പ.കന്യകയുടെ കന്യാത്വത്തിന്‍റെ യാതൊരു കോട്ടവും തട്ടാതെയാണ് മിശിഹാ ജനിച്ചത്. അനുവദനീയമായ ലൈംഗിക സുഖഭോഗങ്ങള്‍ പോലും പരിത്യജിച്ച് ആത്മശരീരവിശുദ്ധി ആജീവനാന്തം പാലിക്കുക എന്നതാണ് കന്യാത്വം കൊണ്ട് വിവക്ഷിക്കുന്നത്. പ.കന്യക മിശിഹായെ ഗര്‍ഭം ധരിക്കുന്നതിനു മുമ്പും പരിശുദ്ധാത്മാവിനാല്‍ ഈശോയെ ഗര്‍ഭം ധരിച്ചതിനു ശേഷവും അവിടുത്തെ കന്യാത്വത്തിനു യാതൊരു ഭംഗവും സംഭവിച്ചില്ല എന്നുള്ളത് അപ്പസ്തോലിക കാലം മുതലുള്ള വിശ്വാസമായിരുന്നു. കണ്ടാലും, കന്യക ഗര്‍ഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും. അവന്‍ എമ്മാനുവേല്‍ എന്നു വിളിക്കപ്പെടും (എശയ്യ. 7:14) എന്നുള്ള ഏശയ്യ പ്രവാചകന്റെ പ്രവചനം ക്രിസ്തുവിന്‍റെ കന്യകയില്‍ നിന്നുള്ള ജനനത്തെ എടുത്തുകാണിക്കുന്നു. വി.ലൂക്കാ സുവിശേഷകന്‍ മംഗലവാര്‍ത്തയെപ്പറ്റി പ്രതിപാദിക്കുമ്പോള്‍ ദൈവദൂതന്‍ യൗസേപ്പ് എന്ന പുരുഷനോട് വിവാഹം ചെയ്യപ്പെട്ടിരുന്ന കന്യകയുടെ പക്കലേയ്ക്കു അയയ്ക്കപ്പെട്ടു. (ലൂക്കാ 1:26) മേരി ദൂതനോടു പറഞ്ഞ വാക്കുകളും അത് വ്യക്തമാക്കുന്നുണ്ട്. ഞാന്‍ പുരുഷനെ അറിയാത്തതിനാല്‍ ഇത് എങ്ങനെ സംഭവിക്കും. ദൈവദൂതന്‍ ഉടന്‍ തന്നെ മേരിയുടെ സംശയ നിവാരണം വരുത്തി: "പരിശുദ്ധാത്മാവ് വരും, അത്യുന്നതന്‍റെ ശക്തി നിന്‍റെ മേല്‍ ആവസിക്കും. അതിനാല്‍ നിന്നില്‍ നിന്ന്‍ പിറക്കുന്നവന്‍ പരിശുദ്ധനാകുന്നു. ദൈവത്തിന്‍റെ പുത്രന്‍ എന്നു വിളിക്കപ്പെടുകയും ചെയ്യും. ഇതാ, നിന്‍റെ ചാര്‍ച്ചക്കാരിയായ എലിസബത്ത് തന്നെയും അവരുടെ വാര്‍ദ്ധക്യത്തില്‍ ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. വന്ധ്യ എന്നു വിളിക്കപ്പെടുന്ന അവള്‍ക്ക് ഇത് ആറാം മാസമാണ്. ദൈവത്തിനു ഒരു കാര്യവും അസാധ്യമല്ല" (ലൂക്കാ 1:34-37). ഇവിടെ സാധാരണ രീതിയില്‍ അസാധ്യമായ ഒന്നിന്‍റെ സാധ്യതയെപ്പറ്റി, അഥവാ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തിലുള്ള ഗര്‍ഭധാരണമാണ് ദൈവദൂതന്‍റെ വിവക്ഷ. വി.മത്തായിയുടെ സുവിശേഷം ഇത് വ്യക്തമാക്കുന്നു. "യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു" (വി.മത്തായി 1:18). ഇന്നു ലൈംഗികാതിപ്രസരവാദവും ലൈംഗികാരാജകത്വവും ശക്തിപ്രാപിച്ചു വരുന്ന ഈ അവസരത്തില്‍ പ.കന്യകയുടെ മാതൃക നമുക്ക് ആത്മശരീരവിശുദ്ധിയോടുകൂടി ജീവിക്കുവാന്‍ പ്രചോദനമരുളണം. ഓരോ ജീവിതാന്തസ്സിലുള്ളവരും അവരവരുടെ ജീവിതാന്തസ്സിനനുസരണമായ വിശുദ്ധി പാലിക്കണം. പ.കന്യകയുടെ നേരെയുള്ള ഭക്തി ശുദ്ധതയുടെ ഏറ്റവും സുനിശ്ചിതമായ അടയാളമാണ്. ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍ എന്തെന്നാല്‍ അവര്‍ ദൈവത്തെ കാണും. ശുദ്ധത പാലിക്കുന്നവരെ പ.കന്യകയും ഈശോയും വളരെയധികം സ്നേഹിക്കുന്നുവെന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. #{red->n->n->സംഭവം}# അയര്‍ലന്‍ഡിലെ വി.ബ്രിജിറ്റ് വളരെ സൗന്ദര്യവതിയായിരുന്നു. അവള്‍ പ.കന്യകയുടെ നേരെ അതിയായ ഭക്തിയുള്ളവളുമായിരുന്നു. ചെറുപ്പത്തിലെ തന്നെ അവള്‍ കന്യാവ്രതം വാഗ്ദാനം ചെയ്തു. പക്ഷേ മാതാപിതാക്കന്മാര്‍ വിവാഹം കഴിക്കുവാന്‍ നിര്‍ബന്ധിച്ചു. ഒരു പ്രഭുകുമാരന്‍ അവളെ വിവാഹം കഴിക്കുവാന്‍ ആഗ്രഹിച്ചു. ബ്രിജിറ്റ് കന്യാവ്രതം അര്‍പ്പിച്ചതുകൊണ്ട് വിവാഹത്തില്‍ വൈമുഖ്യം പ്രദര്‍ശിപ്പിക്കുകയാണ് ചെയ്തത്. മാത്രമല്ല അവള്‍ക്ക് ഒരു രോഗം പിടിപെട്ട് അവളുടെ സൗന്ദര്യത്തിനു കോട്ടം സംഭവിച്ചു. ശുദ്ധതയോടുള്ള സ്നേഹം നിമിത്തം അവള്‍ തന്നെ മുഖം വിരൂപമാക്കി. തന്നിമിത്തം വിവാഹാലോചനകളെല്ലാം മാതാപിതാക്കന്മാര്‍ ഉപേക്ഷിച്ചു. കുറെനാള്‍ കഴിഞ്ഞ് അത്ഭുതമെന്നു പറയട്ടെ അവളുടെ പൂര്‍വ സൗന്ദര്യം അവള്‍ക്കു ലഭിച്ചു. അവള്‍ പിന്നീട് പ.കന്യകയോടു ഏറ്റവും ഐക്യം പ്രാപിച്ചു. അതിനാല്‍ അയര്‍ലന്‍ഡിലെ മേരി എന്ന അപരാഭിദാനത്തിന് അവള്‍ അര്‍ഹയായി തീര്‍ന്നു. എല്ലാ വിശുദ്ധരും അവളുടെ ശുദ്ധത സംരക്ഷിക്കുന്നതിനായി പ.കന്യകയോടു അന്യാദൃശമായ ഭക്തി പ്രകടിപ്പിച്ചിരുന്നു. അവള്‍ കന്യകകളുടെ രാജ്ഞിയാണ്. പ.കന്യകയുടെ നേരെയുള്ള ഭക്തി ശുദ്ധതയുടെ ഏറ്റവും സുനിശ്ചിതമായ അടയാളമാണ്. #{red->n->n->പ്രാര്‍ത്ഥന}# പ.കന്യകയെ, അങ്ങു അവിടുത്തെ കന്യാവ്രതത്തെ ഏറ്റവും വിലമതിച്ചിരിക്കുന്നു. ദൈവമാതൃത്വം അങ്ങേയ്ക്ക് നല്‍കിയ അവസരത്തില്‍ പോലും അവിടുന്ന്‍ അതിനെ വളരെ സ്നേഹിച്ചിരുന്നു എന്നു വ്യക്തമാക്കി. ഞങ്ങള്‍ ആത്മശരീര വിശുദ്ധിയോടുകൂടി ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കേണമേ. ഇന്ന് അനേകര്‍ ഞങ്ങളുടെ ആത്മനൈര്‍മ്മല്യത്തെ കളങ്കപ്പെടുത്തി ജീവിക്കുന്നു. അവര്‍ക്കെല്ലാവര്‍ക്കും മാനസാന്തരത്തിനുള്ള പ്രചോദനം ലഭിക്കട്ടെ. കന്യാംബികയെ, അങ്ങാണല്ലോ എല്ലാവര്‍ക്കും ഹൃദയശുദ്ധതയോടുള്ള സ്നേഹം നല്‍കുന്നത്. ഞങ്ങളും അതിനെ വിലമതിക്കുവാനുള്ള ജ്ഞാനം പ്രദാനം ചെയ്യണമേ. #{red->n->n-> വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം}# എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്‍ നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു. നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കാത്തുകൊള്ളണമേ. ആമ്മേനീശോ. * ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (മൂന്നു പ്രാവശ്യം ചൊല്ലുക). #{red->n->n->ദൈവമാതാവിന്റെ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! അനുഗ്രഹിക്കണമേ, കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഞങ്ങളെ അനുഗ്രഹിക്കണമേ. ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദീശാ തമ്പുരാനേ, എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) ദൈവകുമാരന്‍റെ പുണ്യജനനി, കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ, മിശിഹായുടെ മാതാവേ, ദൈവപ്രസാദവരത്തിന്‍റെ മാതാവേ, എത്രയും നിര്‍മ്മലയായ മാതാവേ, അത്യന്ത വിരക്തിയുള്ള മാതാവേ, കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ, കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ, സ്നേഹഗുണങ്ങളുടെ മാതാവേ, അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ, സദുപദേശത്തിന്‍റെ മാതാവേ, സ്രഷ്ടാവിന്‍റെ മാതാവേ, രക്ഷിതാവിന്‍റെ മാതാവേ, വിവേകൈശ്വര്യമുള്ള കന്യകേ, പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ, സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ, വല്ലഭമുള്ള കന്യകേ, കനിവുള്ള കന്യകേ, വിശ്വാസവതിയായിരിക്കുന്ന കന്യകേ, നീതിയുടെ ദര്‍പ്പണമേ, ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ, ഞങ്ങളുടെ തെളിവിന്‍റെ കാരണമേ, ആത്മജ്ഞാന പൂരിത പാത്രമേ, ബഹുമാനത്തിന്‍റെ പാത്രമേ, അത്ഭുതകരമായ ഭക്തിയുടെ പാത്രമേ, ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ, ദാവീദിന്‍റെ കോട്ടയെ, നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ, സ്വര്‍ണ്ണാലയമേ, വാഗ്ദാനത്തിന്‍റെ പെട്ടകമേ, ആകാശ മോക്ഷത്തിന്‍റെ വാതിലേ, ഉഷകാലത്തിന്‍റെ നക്ഷത്രമേ, രോഗികളുടെ സ്വസ്ഥാനമേ, പാപികളുടെ സങ്കേതമേ, വ്യാകുലന്‍മാരുടെ ആശ്വാസമേ, ക്രിസ്ത്യാനികളുടെ സഹായമേ, മാലാഖമാരുടെ രാജ്ഞി, ബാവാന്മാരുടെ രാജ്ഞി, ദീര്‍ഘദര്‍ശികളുടെ രാജ്ഞി, ശ്ലീഹന്‍മാരുടെ രാജ്ഞി, വേദസാക്ഷികളുടെ രാജ്ഞി, വന്ദനീയന്‍മാരുടെ രാജ്ഞി, കന്യാസ്ത്രീകളുടെ രാജ്ഞി, സകല‍ പുണ്യവാന്മാരുടെയും രാജ്ഞി, അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി, സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി, പരിശുദ്ധ ജപമാലയുടെ രാജ്ഞി, സമാധാനത്തിന്‍റെ രാജ്ഞി, കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി. ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ, (കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ) ഭൂലോക പാപങ്ങളെ നീക്കുന്ന.... (കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.) ഭൂലോക പാപങ്ങളെ നീക്കുന്ന..... (കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.) #{red->n->n->പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ}# പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. #{red->n->n->സുകൃതജപം}# കളങ്കരഹിതയായ കന്യകയെ, നിഷ്ക്കളങ്കരായി ജീവിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/5?type=15}} ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2016-05-16-20:06:29.jpg
Keywords: പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം
Content: 1412
Category: 4
Sub Category:
Heading: ദൈവം നിങ്ങളുടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിച്ചില്ലങ്കിലും, നിങ്ങളെ തന്നെ ഒരു അത്ഭുതമാക്കി മാറ്റാൻ അവിടുത്തേക്കു കഴിയും
Content: ആസ്ട്രേലിയയിലെ മെൽബണിൽ അംഗവിഹീനനായി ജനിച്ച നിക്ക് വ്യൂജിക്ക്, ഇന്ന് ലോകം അറിയപ്പെടുന്ന ഒരു സുവിശേഷ പ്രഘോഷകനായി, 60 രാജ്യങ്ങളോളം സന്ദർശിച്ചുകൊണ്ട് ക്രിസ്തുവിന്റെ അത്ഭുത പ്രവർത്തികൾ ലോകത്തോട്‌ വർണ്ണിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിൽ ക്രിസ്തു എന്തെങ്കിലും അത്ഭുതം പ്രവർത്തിച്ചോ എന്നു ചോദിച്ചാൽ, ഇല്ല എന്ന് അദ്ദേഹം മറുപടി പറയും. അംഗവിഹീനനായി ജനിച്ച അദ്ദേഹം ഇന്നും അംഗവിഹീനൻ തന്നെ. പിന്നെ`എങ്ങനെയാണ് ക്രിസ്തുവിന്റെ അത്ഭുത പ്രവർത്തികളെക്കുറിച്ച് പ്രഘോഷിക്കുന്നത്? എല്ലാ അവയവങ്ങളും ഉണ്ടായിട്ടും ജീവിതത്തിൽ ചെറിയ ഒരു ആവശ്യം വരുമ്പോൾ 'അത്ഭുതത്തിനു' വേണ്ടി കാത്തിരിക്കുന്ന ഓരോ വിശ്വാസിയും അദ്ദേഹത്തിന്റെ മറുപടി ഓർത്തിരിക്കണം. "ദൈവം നിങ്ങളുടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിച്ചില്ലങ്കിലും നിങ്ങളെ തന്നെ ഒരു അത്ഭുതമാക്കി മാറ്റാൻ അവിടുത്തേക്കു കഴിയും". ചെറുപ്പത്തിൽ സ്വന്തം കുടുംബത്തിൽ നിന്നും അങ്ങേയറ്റത്തെ സ്നേഹം ലഭിച്ചിരുന്നെങ്കിലും സ്കൂളിൽ ചേർന്നതോടെ അവന് ചുറ്റുമുള്ളവരുടെ പ്രതികരണങ്ങൾ അസഹനീയമായി തോന്നി തുടങ്ങി. പത്താം വയസ്സിൽ ആത്മഹത്യയെ പറ്റി വരെ ആലോചിച്ച ബാല്യമായിരുന്നു അദ്ദേഹത്തിന്റേത്. തന്റെ മുമ്പിൽ രണ്ട് സാധ്യതകൾ ഉളളതായി 13-ാം വയസ്സിൽ അദ്ദേഹത്തിന് മനസ്സിലായി. ഒന്നുകിൽ തനിക്ക് ഇല്ലാത്തതിനെ പറ്റിയോർത്ത് ദുഖിച്ച് കാലം കഴിക്കുക. അല്ലെങ്കിൽ തനിക്ക് ഉള്ളതിനെ പറ്റിയോർത്ത് സന്തോഷിച്ച് ജീവിക്കുക. സാവധാനത്തിൽ അവന് ഒരു കാര്യം മനസ്സിലായി. കൈകാലുകളേക്കാൾ പ്രധാനം ഉദ്ദേശലക്ഷ്യങ്ങളാണ്. അതോടൊപ്പം, യേശു കുരുടന് കാഴ്ച്ചകൊടുക്കുന്ന സുവിശേഷ ഭാഗം ആഴത്തിൽ പഠിച്ചപ്പോൾ, അവന് മറ്റൊരു കാര്യം കൂടി വ്യക്തമായി- നമ്മുടെ പ്രവർത്തനങ്ങൾക്ക് ദൈവത്തിന്റെ പദ്ധതിയുടെ വിശദാംശങ്ങൾ നമ്മൾ അറിഞ്ഞിരിക്കണമെന്നില്ല. പിന്നീടൊരിക്കൽ, തന്റെ ജീവിതം അംഗവിഹീനനായി ജനിച്ച മറ്റൊരു കുട്ടിക്ക് പ്രചോദനമായി മാറുന്നത് വ്യൂജിക്ക് കണ്ടു. അദ്ദേഹം പറയുന്നു. "എന്റെ ജീവിതത്തിൽ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. പക്ഷേ, ഞാൻ മറ്റുള്ളവർക്ക് ഒരു അത്ഭുതമാണെന്ന് 24-മത്തെ വയസ്സിൽ എനിക്കു മനസ്സിലായി !" ഇന്ന് ലോകം അറിയപ്പെടുന്ന ശക്തരായ വചനപ്രഘോഷകരിൽ ഒരാളാണ് നിക്ക് വ്യൂജിക്ക്. #Repost
Image: /content_image/Mirror/Mirror-2022-04-11-15:05:56.jpg
Keywords: അത്ഭുത
Content: 1413
Category: 1
Sub Category:
Heading: ഫിലിപ്പിയന്‍സില്‍ വധശിക്ഷ നടപ്പിലാക്കുന്നതിനെതിരേ കത്തോലിക്ക സഭ; ആളുകളെ കൊലപ്പെടുത്തിയാല്‍ മതിയെങ്കില്‍ തങ്ങളുടെ ജീവന്‍ എടുക്കൂവെന്നു ബിഷപ്പുമാര്‍
Content: മാനില: ഫിലിപ്പിയന്‍സില്‍ ജൂണ്‍ 30-നു പുതിയതായി അധികാരം ഏല്‍ക്കുവാന്‍ പോകുന്ന പ്രസിഡന്റ് റോഡ്രിഗോ ഡ്രുട്യേര്‍ടിനെതിരെ കത്തോലിക്ക സഭ രംഗത്ത്. താന്‍ അധികാരത്തില്‍ വന്നാല്‍ ആദ്യം ചെയ്യുക മുമ്പ് നിര്‍ത്തലക്കായി വധശിക്ഷ വീണ്ടും പുനസ്ഥാപിക്കുക എന്നതായിരിക്കുമെന്നു ഡ്രുട്യേര്‍ട് പ്രസ്താവിച്ചിരിന്നു. ഇതിനെതിരേയാണു ഫിലിപ്പിയന്‍സിലെ ഏറ്റവും വലിയ ക്രൈസ്തവ സമൂഹം രംഗത്തു വന്നിരിക്കുന്നത്. മാര്‍പാപ്പയ്‌ക്കെതിരേ മോശം പരാമര്‍ശം നടത്തിയതില്‍ വത്തിക്കാനില്‍ നേരിട്ടു ചെന്നു മാപ്പപേക്ഷിക്കുമെന്നു മുമ്പ് ഡ്യുട്യേര്‍ട് പറഞ്ഞിരുന്നു. "മനുഷ്യ ജീവന്‍ ദൈവദാനമാണ്. അതിനെ ഇല്ലാതാക്കുവാന്‍ ആര്‍ക്കും അധികാരമില്ല. കുറ്റം ചെയ്ത ഒരു കൂട്ടം മനുഷ്യരെ തൂക്കിലേറ്റുന്നതിനു പകരം അവരെ നേര്‍വഴിയിലേക്കു നയിക്കുവാന്‍ ജയിലുകള്‍ക്കു കഴിയണം. ഇത്തരത്തിലുള്ള പരിഷ്‌കാര നടപടികള്‍ക്കാവണം പുതിയ പ്രസിഡന്റ് മുന്‍കൈ എടുക്കേണ്ടത്". ബിഷപ്പ് റൂപര്‍ട്ടോ സാന്റോസിന്റെ വാക്കുകളാണിത്. അദ്ദേഹം മെത്രാന്‍സമിതിയുടെ അധ്യക്ഷന്‍ കൂടിയാണ്. വധശിക്ഷയെ കുറിച്ചുള്ള ഡ്രുട്യേര്‍ടിന്റെ പ്രതികരണം മനുഷ്യ ജീവനു തീരെ വിലകല്‍പ്പിക്കാത്ത രീതിയിലാണ്. "വേദനരഹിതമായ രീതിയില്‍ തന്നെയാകും വധശിക്ഷ നടത്തുക. നട്ടെല്ലുകള്‍ ചതച്ചു കളഞ്ഞാല്‍ പിന്നെ ഒന്നും അറിയില്ല. ഒരു ലൈറ്റ് ഓഫ് ചെയ്യുന്നതു പോലെ മാത്രം ഇതിനെ കണ്ടാല്‍ മതി. അങ്ങനെയെങ്കിലും കുറ്റവാളികള്‍ ഭയമെന്താണെന്നു പഠിക്കട്ടെ". റോഡ്രിഗോ ഡ്രുട്യേര്‍ട് പറയുന്നു. "ആളുകളെ കൊല്ലണമെന്ന ചിന്തയാണു ഡ്രുട്യേര്‍ടിന് ഉള്ളതെങ്കില്‍ അദ്ദേഹം എന്നെ കൊലപ്പെടുത്തട്ടെ. ഒരു കുറ്റവും ചെയ്യാതിരുന്നിട്ടും എല്ലാ കുറ്റവുമേറ്റ് ക്രിസ്തു മനുഷ്യകുലത്തിനു മുഴുവന്‍ മോചനം നല്‍കി. ക്രിസ്തുവിന്റെ പിന്‍ഗാമിയായ ഞാനും ഇത്തരത്തില്‍ വേണ്ടേ പ്രവര്‍ത്തിക്കുവാന്‍". ലിപ ആര്‍ച്ച് ബിഷപ്പ് രേമണ്‍ ആര്‍ഗ്വേലസ് പറയുന്നു. പുതിയ നടപടികളെ സഭയും സമൂഹവും ചേര്‍ന്നു ശക്തമായി എതിര്‍ക്കണമെന്നും ആര്‍ച്ച് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. മയക്കുമരുന്നു കടത്തല്‍, മോഷണം, അടിപിടി കേസുകള്‍ എന്നിവയില്‍ ഉള്‍പ്പെട്ട നിരവധി പേരെ തൂക്കിലേറ്റുക എന്നതാണു പുതിയ നിയമനിര്‍മ്മാണത്തിലൂടെ റോഡ്രിഗോ ഡ്രുട്യേര്‍ടിന്റെ ലക്ഷ്യം. ഗര്‍ഭഛിദ്രവും വന്ധീകരണവുമുള്‍പ്പെടെയുള്ള നിരവധി തിന്മ പ്രവര്‍ത്തനങ്ങള്‍ക്കു അദ്ദേഹം അനുകൂലവുമാണ്.
Image: /content_image/News/News-2016-05-16-23:45:46.jpg
Keywords: philipinos,catholic church,president,capital punishment,aganist
Content: 1414
Category: 1
Sub Category:
Heading: തീവ്രവാദികള്‍ തകര്‍ത്ത സിറിയന്‍ ക്രൈസ്തവ ഗ്രാമം സാധാരണ ജീവിതത്തിലേക്കു മടങ്ങുന്നു
Content: ദമാസ്‌കസ്: സിറിയയില്‍ ഐഎസ് തീവ്രവാദികളുടെ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഒരു ചെറു ഗ്രാമം തിരിച്ചുവരവിന്റെ പാതയിലാണ്. ക്രിസ്തു സംസാരിച്ചിരുന്ന അരമായ ഭാഷ ഉപയോഗിക്കുന്ന ചുരുക്കം ജനങ്ങള്‍ മാത്രമാണ് ഇന്നു ഭൂമുഖത്തുള്ളത്. ഇതില്‍ സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസില്‍ നിന്നും 55 കിലോമീറ്റര്‍ മാത്രം ദൂരെ സ്ഥിതി ചെയ്യുന്ന മൗലൗല എന്ന ഗ്രാമവും ഉള്‍പ്പെടും. ആദിമ ക്രൈസ്തവ സംസ്‌കാരവും വിശ്വാസവും ആഴത്തില്‍ പതിഞ്ഞ പുണ്യഭൂമിയാണ് മൗലൗല. എന്നാല്‍ 2013 മുതല്‍ മൗലൗല ഭീകരുടെ കൈകളാല്‍ തകര്‍ക്കപ്പെട്ടു. തിരിച്ചു വരവ് നടത്തുമ്പോഴും മൗലൗലയ്ക്കു ചില നഷ്ടങ്ങള്‍ ഇനിയൊരിക്കലും തിരികെ പിടിക്കുവാന്‍ കഴിയാത്ത രീതിയില്‍ നഷ്ടമായിരിക്കുകയാണ്. ചരിത്ര പ്രാധാന്യമുള്ള നിരവധി ദേവാലയങ്ങള്‍ക്കൊപ്പം ഒരുപിടി ക്രൈസ്തവരുടെ ജീവനും ഈ നഷ്ടങ്ങളില്‍ ഉള്‍പ്പെടും. 2013-ല്‍ അല്‍ ക്വയ്ദയുടെ പോഷക സംഘടനയായ അല്‍-നുസ്‌റയാണ് മൗലൗലയുടെ തകര്‍ച്ചയ്ക്കുള്ള ആദ്യ വെടിമുഴക്കിയത്. പിന്നീട് പല തീവ്രവാദി ഗ്രൂപ്പുകളും ക്രൈസ്തവ സാനിധ്യം കൂടുതലുള്ള ഈ പ്രദേശത്തു കയറിയിറങ്ങി നാശങ്ങളുടെ പെരുമഴപെയ്യിച്ചു. ഗ്രീക്ക് കത്തോലിക്ക ആശ്രമമായ സെന്റ് സെര്‍ജിയസ് ആണ് ആദ്യം തകര്‍ക്കപ്പെട്ടത്. തുടര്‍ച്ചയായ ഷെല്ലാക്രമണവും വെടിവയ്പ്പും ആശ്രമത്തിനു വലിയ കേടുപാടുകള്‍ വരുത്തി. വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയായിരുന്ന വിശുദ്ധ തെക്‌ലയുടെ കോണ്‍വെന്റും ഇവിടെയാണു സ്ഥിതി ചെയ്യുന്നത്. 2013-ല്‍ കോണ്‍വെന്റിലെ 12 കന്യാസ്ത്രീകളെ ഐഎസ് തട്ടിക്കൊണ്ടു പോയിരുന്നു. ഒരുവര്‍ഷം തടവിലാക്കിയ ശേഷം സര്‍ക്കാരുമായുണ്ടാക്കിയ ചില വ്യവസ്തകളുടെ അടിസ്ഥാനത്തിലാണു പിന്നീട് ഇവരെ മോചിപ്പിച്ചത്. വിശുദ്ധ തെക്‌ലയുടെ കബറിടവും ഇവിടെ തന്നെയാണു സ്ഥിതി ചെയ്യുന്നതു. തീവ്രവാദി ആക്രമണത്തില്‍ കബറിനു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. യുഎന്‍ഡിപി പദ്ധതി പ്രകാരം ഇവയുടെ കേടുപാടുകള്‍ തീര്‍ക്കുവാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണു പ്രദേശവാസികള്‍. തെക്‌ലയുടെ ആശ്രമത്തോടു ചേര്‍ന്നുള്ള ദേവാലയത്തിന്റെ ചുവര്‍ചിത്രങ്ങളും മേല്‍ക്കൂരയുമെല്ലാം തീവ്രവാദി ആക്രമണത്തില്‍ നശിച്ചിരുന്നു. ക്രിസ്തുവിനെ കുറിച്ചുള്ള സുവിശേഷം പത്രോസും പിന്‍ഗാമികളും അറിയിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ ആരാധനാലയങ്ങള്‍ സിറിയയുടെ പലഭാഗങ്ങളിലും സ്ഥാപിക്കപ്പെട്ടിരുന്നു. 2000 വര്‍ഷത്തോളം പഴക്കമുള്ള പല ദേവാലയങ്ങളും ആശ്രമങ്ങളും മേഖലയില്‍ പലയിടത്തുമുണ്ട്. എന്നാല്‍ വിശ്വാസത്തിന്റെയും ക്രൈസ്തവ സംസ്‌കാരത്തിന്റെയും ഈ പ്രതീകങ്ങള്‍ തകര്‍ക്കുക എന്നത് ഐഎസിന്റെ പ്രഖ്യാപിത നയമായിരുന്നു. മേഖലയില്‍ സമാധാനം പുനസ്ഥാപിച്ചിരിക്കുന്നതു റഷ്യന്‍ സൈന്യത്തിന്റെ ഇടപെടല്‍ മൂലമാണ്. സിറിയന്‍ സര്‍ക്കാരുമായി ചേര്‍ന്നു റഷ്യന്‍ സൈന്യം നടത്തിയ പ്രതിരോധമാണ് ഐഎസിനെ പലമേഖലകളില്‍ നിന്നും തുരത്തുവാന്‍ സഹായകരമായത്. ഐഎസ് പിന്‍വാങ്ങിയ സ്ഥലങ്ങളില്‍ വീണ്ടും തങ്ങളുടെ ആചാരങ്ങളും വിശ്വാസങ്ങളും തിരികെ കൊണ്ടുവന്നു ദൈവത്തെ ആരാധിക്കുവാനുള്ള ശ്രമമാണു ക്രൈസ്തവര്‍ നടത്തുന്നത്.
Image: /content_image/News/News-2016-05-17-01:09:57.jpg
Keywords: syria,christian,isis,attack,catholic,church,monastery
Content: 1415
Category: 1
Sub Category:
Heading: ദേവാലയത്തില്‍ മുടക്കം കൂടാതെ ആരാധനയില്‍ പങ്കെടുക്കുന്നവര്‍ക്ക് ആയുസ് കൂടുന്നതായി പഠനം
Content: വാഷിംഗ്ടണ്‍: സ്ഥിരമായി ദേവാലയത്തില്‍ പ്രാര്‍ത്ഥനകളില്‍ സംബന്ധിക്കുന്നവര്‍ക്കു മറ്റുള്ളവരെ അപേക്ഷിച്ച് ആയുസ് കൂടുതലാണെന്നു പുതിയ പഠനം. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമാണു പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ആത്മീയതയ്ക്ക് ആയുസ് കൂട്ടുവാന്‍ കഴിയുമെന്നതിന്റെ ശാസ്ത്രീയ തെളിവുകൂടിയാണു പുതിയ പഠനം. 20 വര്‍ഷങ്ങള്‍ എടുത്തു നടത്തിയ പഠനത്തിന്റെ ഫലമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കത്തോലിക്ക, പ്രോട്ടസ്റ്റന്റ് വിശ്വാസികളായ മുക്കാല്‍ ലക്ഷത്തില്‍ അധികം നഴ്‌സുമാരിലാണു പഠനം നടത്തിയത്. 20 വര്‍ഷത്തിനിടെ ഇവരില്‍ 13,000-ല്‍ അധികം നഴ്‌സുമാര്‍ മരണപ്പെട്ടു. എന്നാല്‍ ആഴ്ചയില്‍ ഒന്നില്‍ അധികം തവണ ദേവാലയത്തില്‍ ആരാധനകള്‍ക്കു പോയവരുടെ മരണസഖ്യം തീരെ കുറവായിരുന്നു. ഇത്തരത്തില്‍ ദേവാലയങ്ങളില്‍ പോയവരില്‍ മറ്റുള്ളവരേക്കാളും 33 ശതമാനം മരണസാധ്യത കുറവാണെന്നും പഠനം കണ്ടെത്തി. ആഴ്ചയില്‍ ഒരിക്കലെങ്കിലും ദേവാലയത്തില്‍ പോയവര്‍ ആയുസ്സ് തികയും മുമ്പ് മരണപ്പെടുവാനുള്ള സാധ്യത 26 ശതമാനം കുറവാണ്. ഒരുവട്ടത്തില്‍ താഴെ ആരാധനയില്‍ പങ്കെടുത്തവര്‍ക്കു പോലും മരണ സാധ്യതയില്‍ 13 ശതമാനത്തിന്റെ കുറവാണു രേഖപ്പെടുത്തിയത്. വിശ്വാസികളോടു ഡോക്ടറുമാര്‍ ദേവാലയങ്ങളില്‍ പോയി ആരാധനയില്‍ സംബന്ധിക്കണമെന്ന് ഉപദേശിക്കുന്നതു നല്ലതാണെന്നു പഠനത്തിനു നേതൃത്വം നല്‍കിയ വാണ്ടര്‍ വീലി പറയുന്നു. മരണനിരക്കില്‍ കുറവു വരുത്തുവാന്‍ പ്രാര്‍ത്ഥന സഹായിക്കുമെന്നു മുമ്പ് നടത്തിയ പല പഠനങ്ങളും തെളിയിച്ചിരുന്നു. മനസിനു ദൈവകൃപയാല്‍ ലഭിക്കുന്ന സൗഖ്യം മൂലമാണിതെന്നും പഠനത്തിനു വിധേയരായവര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. വാണ്ടര്‍ വീലി പഠനം നടത്തിയവരില്‍ മറ്റു ചില പ്രത്യേകതകള്‍ കൂടി കണ്ടെത്തി. സ്ഥിരമായി ആരാധനയിലും പ്രാര്‍ത്ഥനയിലും സംബന്ധിക്കുന്നവരില്‍ മദ്യപാനവും പുകവലിയും കുറവാണ്. ഇത്തരം ആസക്തികളില്‍ നിന്നും പ്രാര്‍ത്ഥനയും ആത്മീയ കാര്യങ്ങളിലെ താല്‍പര്യവും മനുഷ്യനെ അകറ്റുന്നു. സാമൂഹിക ഇടപെടലുകള്‍ ദേവാലയങ്ങളില്‍ കൂടുതലാണെന്നതിനാല്‍ മാനസികമായ പിന്തുണ ആരാധനയില്‍ സംബന്ധിക്കുന്നവര്‍ക്കു ലഭിക്കുന്നുവെന്നും വാണ്ടര്‍ വീലി പറയുന്നു. ആത്മീയ കാര്യങ്ങളില്‍ മാത്രമല്ല, ആയുസിന്റെ കാര്യത്തിലും ആരാധന സഹായകരമാണെന്നു പുതിയ പഠനം തെളിയിക്കുന്നു.
Image: /content_image/News/News-2016-05-17-03:12:42.jpg
Keywords: church,life,extension,faith,study
Content: 1416
Category: 1
Sub Category:
Heading: ഞാന്‍ ദൈവവിശ്വാസി; വൈദികനോടൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് ലേഡി ഗാഗ
Content: വാഷിംഗ്ടണ്‍: പോപ് ഗായിക ലേഡി ഗാഗ വൈദികനൊപ്പം നല്‍ക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. ബ്ലസ്ഡ് സാക്രമെന്റ് ദേവാലയത്തിലെ വൈദികനായ ജോണ്‍ ബുഫല്ലിന്റെ കൂടെ നില്‍ക്കുന്ന ചിത്രമാണു ലേഡി ഗാഗ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വൈദികനോടുള്ള കടപാടിന്റെ ഭാഗമായിട്ടാണു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും അവര്‍ ഇതോടൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. റെസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചതിനു ശേഷമുള്ള ചിത്രമാണിത്. "വിശുദ്ധ കുര്‍ബാന നീതിമാന്‍മാര്‍ക്കു വേണ്ടിയുള്ള സമ്മാനമല്ലെന്നും ദൈവപിതാവ് നമുക്കു നല്‍കിയിരിക്കുന്ന രക്ഷയുടെ ഭക്ഷണമാണെന്നും അങ്ങ് പറഞ്ഞു. എന്നെ ഏറെ ചിന്തിപ്പിക്കുകയും മനസില്‍ ഏറെ ആഹ്ലാദം നല്‍കുകയും ചെയ്യുന്ന വാക്കുകളാണിത്". ലേഡി ഗാഗ കുറിക്കുന്നു. സ്റ്റിഫാനി ജര്‍മ്മനോട്ട എന്നതാണു കത്തോലിക്ക സഭ വിശ്വാസിയായ ലേഡി ഗാഗയുടെ ശരിയായ നാമം. പോപ് ഗായികയും ഗാനരചയിതാവുമായതിനു ശേഷമാണു ലേഡി ഗാഗയെന്ന പേരില്‍ സ്റ്റിഫാനി അറിയപ്പെടുവാന്‍ തുടങ്ങിയത്. പല വിവാദങ്ങളിലും ചെന്നു പെട്ടിട്ടുള്ള ലേഡി ഗാഗ ഒരു കത്തോലിക്ക വെബ്‌സൈറ്റിലെ ചില വാചകങ്ങള്‍ തനിക്കുള്ള ചില താക്കിതുകള്‍ പോലെയാണു തോന്നിയതെന്നും മാനസാന്തരത്തിലേക്കുള്ള വഴിയാണിതുമൂലം തുറന്നു കിട്ടിയതെന്നും പറയുന്നു. താന്‍ ദൈവ വിശ്വാസിയാണെന്നും യേശുക്രിസ്തുവിലും പരിശുദ്ധ സഭയിലും താന്‍ ആഴമായി വിശ്വസിക്കുന്നുവെന്നും 2010-ല്‍ ലേഡി ഗാഗ പറഞ്ഞിരുന്നു. ഫോട്ടോയെ വിമര്‍ശിച്ച ഒരാള്‍ക്കു മഗ്ദലനക്കാരി മറിയയുടെ കഥയിലൂടെ ലേഡി ഗാഗ മറുപടിയും നല്‍കിയിട്ടുണ്ട്. നാം എല്ലാം പാപികളാണെന്നും എന്നാല്‍ പാപികളെ ആഴമായി സ്‌നേഹിക്കുന്ന ഒരു ദൈവമുണ്ടെന്നും അവര്‍ മറുപടിയില്‍ പറയുന്നു.
Image: /content_image/News/News-2016-05-17-03:50:38.png
Keywords: lady gaga,catholic church,believer,church,Instagram
Content: 1417
Category: 6
Sub Category:
Heading: 2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരിശുദ്ധ അമ്മയോടൊപ്പം ആരംഭിച്ച സഭയുടെ ജൈത്രയാത്ര
Content: "എന്നാല്‍, കാലസമ്പൂര്‍ണത വന്നപ്പോള്‍ ദൈവം തന്റെ പുത്രനെ അയച്ചു. അവന്‍ സ്ത്രീയില്‍നിന്നു ജാതനായി; നിയമത്തിന് അധീനനായി ജനിച്ചു" (ഗലാത്തിയര്‍ 4:4). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 17}# ദൈവവചനം തന്റെ ഹൃദയത്തിലും ശരീരത്തിലും ഒരുപോലെ സ്വീകരിച്ച ഒരാളാണ് പരിശുദ്ധ അമ്മ. വചനാവതാര രഹസ്യത്തിലും പരിശുദ്ധ അമ്മയ്ക്ക് തനതായ പങ്കാണുള്ളത്. വിശ്വാസത്തിന്റേയും, ജീവകാരുണ്യത്തിന്റേയും, ക്രിസ്തുവുമായുള്ള സമ്പൂര്‍ണ്ണ ഐക്യത്തിന്റേയും മാതൃകയായ പരിശുദ്ധ അമ്മ സഭയോട് ചേര്‍ന്ന് ഒന്നായിരിക്കുകയാണ്. ഒരര്‍ത്ഥത്തില്‍, വിശ്വാസത്തിന്റെ ഉന്നതമായ പ്രതീക്ഷകള്‍ സംഭരിച്ചുവച്ച് അവ തന്നില്‍ പ്രകാശിപ്പിക്കുകയാണ് പരിശുദ്ധ അമ്മ. നമ്മുടെ പ്രാര്‍ത്ഥനയ്ക്കും നമ്മുടെ ഭക്തിക്കും ഉത്തരമായി, അവളുടെ പുത്രനിലേക്കും, അവന്റെ ബലിദാനത്തിലേക്കും, പിതാവിന്റെ സ്‌നേഹത്തിലേക്കും പരിശുദ്ധ അമ്മ, വിശ്വാസികളെ ക്ഷണിക്കുന്നു. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് സെഹിയോന്‍ ഊട്ടിശാലയില്‍ വെച്ചാണ് പരിശുദ്ധ അമ്മയോടൊപ്പം സഭയുടെ ജൈത്രയാത്ര ആരംഭിച്ചത്. ദൈവജനത്തിന് പ്രത്യാശയുടേയും ആശ്വാസത്തിന്റേയും പ്രകാശചിഹ്നമായ പരിശുദ്ധഅമ്മയോടൊപ്പം നമ്മുക്കും ത്രീത്വൈക ദൈവത്തെ ആരാധിക്കാം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 31.01.1980) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/5?type=6 }}
Image: /content_image/Meditation/Meditation-2016-05-17-04:21:39.jpg
Keywords: ദൈവ