Contents

Displaying 1301-1310 of 24954 results.
Content: 1450
Category: 5
Sub Category:
Heading: വിശുദ്ധ ബീഡ്
Content: ഇംഗ്ലണ്ടിലാണ് വിശുദ്ധ ബീഡ് ജനിച്ചത്. ബെനഡിക്ടന്‍ സന്യാസ സമൂഹത്തില്‍ മറ്റെല്ലാ സന്യാസിമാരേക്കാള്‍ സൂക്ഷ്മബുദ്ധിയും, സന്തോഷം നിറഞ്ഞവനുമായിരിന്നു വിശുദ്ധന്‍. വളരെ ശക്തമായ സിദ്ധാന്തങ്ങളാല്‍ സമ്പുഷ്ടമാണ് വിശുദ്ധന്റെ രചനകള്‍. വിശുദ്ധ ലിഖിതങ്ങളെ അടിസ്ഥാനമാക്കി നിരൂപണങ്ങളും, ദൈവശാസ്ത്രത്തിലും, ചരിത്രത്തിലും പ്രബന്ധങ്ങളും വിശുദ്ധന്‍ രചിച്ചിട്ടുണ്ട്. തിരുസഭാ ചരിത്രത്തില്‍ വിശുദ്ധ ബീഡിന് വളരെ യോഗ്യമായ ഒരു സ്ഥാനമുണ്ട്. വിശുദ്ധനിലൂടെയാണ് ക്രിസ്തീയ പാരമ്പര്യവും, റോമന്‍ സംസ്കാരവും മദ്ധ്യകാലഘട്ടങ്ങളില്‍ കൂടുതല്‍ പ്രചാരത്തിലാകുന്നത്. ‘ഇംഗ്ലിഷ് ചരിത്രത്തിന്റെ പിതാവ്’ എന്നും വിശുദ്ധ ബീഡ് അറിയപ്പെടുന്നു. വിശുദ്ധന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അദ്ദേഹം എഴുതിയിട്ടുള്ള കാര്യങ്ങള്‍ ദേവാലയങ്ങളില്‍ പരസ്യമായി വായിക്കുമായിരുന്നു. വിശുദ്ധന്‍ എന്ന് വിളിക്കുവാന്‍ സാധിക്കാത്തത് കൊണ്ട് ‘സംപൂജ്യന്‍’ എന്ന വിശേഷണം അദ്ദേഹത്തിന്റെ നാമത്തിന്റെ കൂടെ ചേര്‍ക്കപ്പെട്ടു. നൂറ്റാണ്ടുകളോളം നിലനിന്ന വിശുദ്ധനെ വര്‍ണ്ണിച്ച് കൊണ്ടിരിന്ന ഒരു പദപ്രയോഗമായിരിന്നു അത്. ബൈബിളിനെ വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന ഒരു വ്യക്തിയായിരുന്നു വിശുദ്ധ ബീഡ്. ബൈബിളില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ദിനം പ്രതി വിശുദ്ധന്‍ മറ്റുള്ളവര്‍ക്ക് വിവരിച്ചു കൊടുക്കുമായിരിന്നു. ഒരു യഥാര്‍ത്ഥ ബെനഡിക്ടന്‍ സന്യാസിയായിരുന്ന വിശുദ്ധന്റെ ജീവിതം പ്രാര്‍ത്ഥനയും, പ്രവര്‍ത്തനങ്ങളുമായി ഓരോ ദിവസവും വളര്‍ന്ന് കൊണ്ടിരിന്നു. ഉയിര്‍പ്പ് തിരുനാളിന്റെ തലേദിവസം ഇംഗ്ലണ്ടിലെ ജാരോയില്‍ വെച്ചാണ് വിശുദ്ധന്‍ മരണമടയുന്നത്. രാത്രിയില്‍ നടന്ന ജാഗരണ പ്രാര്‍ത്ഥനക്കിടക്ക് തന്റെ അന്ത്യം സമീപിച്ചിരിക്കുന്നതായി വിശുദ്ധന് തോന്നി. അതിനാല്‍ വിശുദ്ധന്‍ ആവശ്യമായ അന്ത്യ കൂദാശകള്‍ സ്വീകരിച്ചുകൊണ്ട് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തി. തുടര്‍ന്ന്‍ മാതാവിന്റെ സ്തോത്ര ഗീതം ആലപിച്ച് കൊണ്ട് വിശുദ്ധന്‍ തന്റെ സഹോദരന്‍മാരെ ആശ്ലേഷിക്കുകയും പിന്നീട് നിലത്ത് വിരിച്ച പരുക്കന്‍ വസ്ത്രത്തില്‍ കിടന്നുകൊണ്ട് മൃദുവായി “പിതാവിനും, പുത്രനും, പരിശുദ്ധാത്മാവിനും സ്തുതി” ചൊല്ലികൊണ്ട് തന്റെ അവസാന ശ്വാസം വലിക്കുകയും ചെയ്തു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ബര്‍ഗന്‍റിലെ മേരി മാഗ്ദലന്‍ സോഫി 2. മിലാനിലെ ഡയനീഷ്യസ് 3. സ്കോട്ട്ലന്‍ഡിലെ ഡുന്‍ചാഡ്‌ 4. ബെര്‍ക്കിമില്‍ വച്ചു വധിക്കപ്പെട്ട എജില്‍ഹാര്‍ഡ് 5. സ്പെയിന്‍കാരനായ ജെന്നാദിയൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/5?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/DailySaints/DailySaints-2016-05-20-13:20:48.jpg
Keywords: വിശുദ്ധ ബീ
Content: 1451
Category: 5
Sub Category:
Heading: ക്രിസ്ത്യാനികളുടെ സഹായമായ മാതാവ്‌
Content: ദൈവമക്കളുടെ മാതാവെന്ന നിലയില്‍ പരിശുദ്ധ മറിയം യുഗങ്ങളായി ക്രിസ്ത്യാനികളെ സഹായിച്ചുകൊണ്ട് തന്റെ മക്കളുടെ പ്രാര്‍ത്ഥനകള്‍ക്ക്‌ മറുപടി നല്‍കുന്നു. വ്യക്തികളുടേയും, കുടുംബങ്ങളുടേയും, നഗരങ്ങളുടേയും, രാജ്യങ്ങളുടേയും, രാഷ്ട്രങ്ങളുടേയും സഹായത്തിനെത്തുന്ന പരിശുദ്ധ അമ്മയോടുള്ള ഭക്തി എല്ലാ വിശ്വാസികളിലും വര്‍ദ്ധിച്ചിട്ടുണ്ട്. 1241-ല്‍ തെക്കന്‍ ഫ്രാന്‍സിനെ ആകമാനം തുടച്ചു നീക്കികൊണ്ടിരുന്ന അല്‍ബിഗേസിയന്‍ മതവിരുദ്ധവാദത്തെ പ്രതിരോധിക്കുവാന്‍ ജപമാല എന്ന ആയുധം പരിശുദ്ധ അമ്മ വിശുദ്ധ ഡൊമിനിക്കിന് നല്‍കുകയുണ്ടായി. ജപമാല ചൊല്ലുന്നത് വഴി മാതാവ്‌ സഹായത്തിനെത്തും എന്ന കാര്യവും, ഇത് ദൈവത്തിന്റെ ഇഷ്ടപ്രകാരമാണെന്ന കാര്യവും ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികളെ പരിശുദ്ധ അമ്മ അറിയിച്ചു. 51 വയസ്സുള്ള ഒരു കര്‍ഷകനായിരുന്നു ജുവാന്‍ ഡീഗോ. 1531-ല്‍ മെക്സിക്കോയില്‍ ജുവാന്‍ ഡീഗോയ്ക്കു മാതാവ്‌ പ്രത്യക്ഷപ്പെട്ടു. ഈ പ്രത്യക്ഷപ്പെടലിനെ തുടര്‍ന്നു ഏതാണ്ട് 10 ദശലക്ഷത്തോളം ആള്‍ക്കാര്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചുവെന്ന്‍ പറയപ്പെടുന്നു. ബലിയര്‍പ്പിക്കുവാനായി കുട്ടികളെ കൊല്ലുന്ന പതിവ് അവിടെ നിലനിന്നിരിന്ന അനാചാരമായിരിന്നു. പരിശുദ്ധ അമ്മയുടെ പ്രത്യക്ഷപ്പെടലോടെ ഈ അനാചാരം അവസാനിച്ചു. 1571 ഒക്ടോബര്‍ 7ന് യൂറോപ്പില്‍ മഹായുദ്ധമുണ്ടായി. യൂറോപ്പ്‌ മുഴുവനുമുള്ള കത്തോലിക്കര്‍ ജപമാല ചൊല്ലിയതിന്റെ ഫലമായി ക്രിസ്ത്യാനികള്‍ ആകമാനം രക്ഷപ്പെടുകയുണ്ടായെന്ന്‍ ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. ഇക്കാരണത്താല്‍ തന്നെ ഈ ദിവസം പരിശുദ്ധ ജപമാലയുടെ തിരുനാള്‍ ദിനമായി അംഗീകരിക്കപ്പെട്ടു. മുസ്ലീങ്ങളുടെ മേല്‍ ക്രിസ്ത്യാനികള്‍ നേടിയ നിര്‍ണ്ണായകമായ വിജയത്തിന്റെ നന്ദി പ്രകടിപ്പിക്കുവാനായി 1573-ല്‍ പിയൂസ്‌ അഞ്ചാമന്‍ പാപ്പായാണ് ഈ തിരുനാള്‍ സ്ഥാപിച്ചത്. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, ഏതാണ്ട് രണ്ടു ലക്ഷത്തോളം വരുന്ന ഒട്ടോമന്‍ തുര്‍ക്കികള്‍ തലസ്ഥാന നഗരമായ വിയന്ന ഉപരോധിച്ചപ്പോള്‍ ഓസ്ട്രിയായിലെ ചക്രവര്‍ത്തിയായിരുന്ന ലിയോപോള്‍ഡ്‌ ഒന്നാമന്‍ പസാവുവിലെ ക്രിസ്ത്യാനികളുടെ രക്ഷക്കായി മാതാവിന്റെ ദേവാലയത്തില്‍ അഭയം പ്രാപിച്ചു. തുടര്‍ന്ന് ഇന്നസെന്റ് പതിനൊന്നാമന്‍ പാപ്പാ മുഹമ്മദ്ദീയരുടെ ആക്രമണത്തിനെതിരായി മുഴുവന്‍ ക്രിസ്ത്യാനികളെയും ഏകോപിപ്പിച്ചു. പരിശുദ്ധ മാതാവിന്റെ ജനന തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 8ന് യുദ്ധത്തിന് വേണ്ട പദ്ധതികള്‍ ആവിഷ്കരിച്ചു. മാതാവിന്റെ നാമഹേതു തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 12ന് മാതാവിന്റെ മാദ്ധ്യസ്ഥതയാല്‍ വിയന്ന പൂര്‍ണ്ണമായും മോചിതയായി. 1809-ല്‍ നെപ്പോളിയന്റെ സൈന്യം വത്തിക്കാനില്‍ പ്രവേശിക്കുകയും, പിയൂസ്‌ ഏഴാമനെ പിടികൂടുകയും ചെയ്തു. അദ്ദേഹത്തെ ചങ്ങലകൊണ്ട്‌ ബന്ധനസ്ഥനാക്കുകയും ഗ്രെനോബിളിലേക്കും, പിന്നീട് ഫോണ്ടൈന്‍ബ്ല്യൂവിലേക്ക് കൊണ്ട്‌ പോകുകയും ചെയ്തു. അദ്ദേഹത്തിന്റെ തടവ് അഞ്ച് വര്‍ഷത്തോളം നീണ്ടു നിന്നു. തടവറയില്‍ നിന്നും പാപ്പാ ലോകത്താകമാനമുള്ള ക്രിസ്ത്യാനികളോടു മാതാവിന്റെ സഹായത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെട്ടു. ഒരിക്കല്‍ കൂടി യൂറോപ്പ്‌ ഒരു ആത്മീയ യുദ്ധത്തിന്റെ പടക്കളമായി മാറി. നിഷ്കരുണരായ സൈനീക ശക്തിക്കെതിരെയുള്ള യുദ്ധം ജപമാല കൊണ്ട്‌ വിശ്വാസികള്‍ ആരംഭിച്ചു. അധികം താമസിയാതെ നെപ്പോളിയന്‍ അധികാരത്തില്‍ നിന്നും നിഷ്കാസിതനാവുകയും പാപ്പാ ജെയിലില്‍ നിന്നും മോചിതനാവുകയും ചെയ്തു. നൂറ്റാണ്ടുകളായി മാതൃത്വപരമായ സഹായങ്ങള്‍ നല്‍കികൊണ്ട്‌ നമ്മുടെ പരിശുദ്ധ കന്യക ലോകം മുഴുവനും നൂറുകണക്കിന് സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുന്നു. പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളില്‍ ലൂര്‍ദ്ദ്, ഫാത്തിമാ എന്നിവിടങ്ങളാണ് പ്രസിദ്ധിയാര്‍ജിച്ചത്. അനുദിനം പരിശുദ്ധ അമ്മ സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേക്ക് സഹായം എത്തിച്ചു കൊണ്ടിരിക്കുന്നു. മാത്രമല്ല, പ്രാര്‍ത്ഥനയും, അനുതാപവും സമാധാനത്തിനുള്ള മാര്‍ഗ്ഗമെന്ന് തന്റെ മക്കള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്തു. പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളില്‍ എല്ലാം, തന്റെ മക്കള്‍ ദിവസവും ജപമാല ചൊല്ലണമെന്ന്‌ അമ്മ ഓര്‍മ്മിപ്പിച്ചിട്ടുണ്ടെന്ന കാര്യം നാം മറക്കരുത്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ഇസ്ത്രിയായിലെ സോയെല്ലൂസ്, സെര്‍വീലിയൂസ്, ഫെലിക്സ്, സില്‍വാനൂസ്, ഡിയോക്കിള്‍സ് 2. ഫ്രാന്‍സിലെ ജെറാള്‍ഡ് ദെ ലൂണെല്‍ 3. ജൊവാന്നാ 4. മൊറോക്കോയില്‍ വച്ചു രക്തസാക്ഷിത്വം വരിച്ച ജോണ്‍ദെല്‍ പ്രാദോ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/5?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JTLWkZIokY94COMYEcTDFi}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/DailySaints/DailySaints-2016-05-20-13:23:09.jpg
Keywords: മാതാവ്‌
Content: 1452
Category: 5
Sub Category:
Heading: കോര്‍സിക്കായിലെ വിശുദ്ധ ജൂലിയ
Content: കാര്‍ത്തേജിലെ ഒരു കുലീനയായ കന്യകയായിരുന്നു വിശുദ്ധ ജൂലിയ. 489-ല്‍ ഗോത്രവര്‍ഗ്ഗക്കാരുടെ രാജാവായിരുന്ന ജെന്‍സെറിക്ക് ആ നഗരം കീഴടക്കിയപ്പോള്‍ വിശുദ്ധയെ പിടികൂടുകയും, യൂസേബിയൂസ് എന്ന് പേരായ വിജാതീയനായ ഒരു കച്ചവടക്കാരന് അവളെ അടിമയായി വില്‍ക്കുകയും ചെയ്തു. അവിടത്തെ ക്ലേശകരമായ ജോലികള്‍ വിശുദ്ധ സന്തോഷത്തോടും, ക്ഷമയോടും കൂടി ചെയ്യുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്തു. ജോലി ചെയ്യേണ്ടാത്ത അവസരങ്ങളില്‍ വിശുദ്ധ പ്രാര്‍ത്ഥനക്കും, ആത്മീയ ഗ്രന്ഥങ്ങള്‍ വായിക്കുന്നതിനുമായി വിനിയോഗിച്ചു. അവളുടെ സമയനിഷ്ഠയിലും, ആത്മാര്‍ത്ഥതയിലും ആകൃഷ്ടനായ വിശുദ്ധയുടെ ഉടമസ്ഥന്‍ ഒരിക്കല്‍ ഗൌളിലേക്ക് യാത്രപോയപ്പോള്‍ വിശുദ്ധയേയും കൂടെ കൂട്ടി. കോര്‍സിക്കായുടെ വടക്കന്‍ ഭാഗത്തെത്തിയപ്പോള്‍ അദ്ദേഹം തന്റെ കപ്പലിന് നങ്കൂരമിടുകയും, വിഗ്രഹാരാധകരുടെ ഉത്സവത്തില്‍ പങ്കെടുക്കുന്നതിനായി തീരത്തേക്ക്‌ പോവുകയും ചെയ്തു.താന്‍ പരസ്യമായി വെറുക്കുന്ന വിഗ്രഹാരാധകരുടെ അന്ധവിശ്വാസപരമായ ഉത്സവത്തില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ ജൂലിയ കുറച്ച്‌ ദൂരെ മാറിനിന്നു. കടുത്ത വിഗ്രഹാരാധകനും, ആ ദ്വീപിലെ ഗവര്‍ണറുമായിരുന്ന ഫെലിക്സ് തങ്ങളുടെ ദൈവത്തെ പരസ്യമായി അധിഷേപിക്കുന്ന ഈ സ്ത്രീ ആരാണെന്ന് ചോദിച്ചപ്പോള്‍, അവള്‍ ഒരു ക്രിസ്ത്യാനിയാണെന്ന് യൂസേബിയൂസ് വെളിപ്പെടുത്തി. തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും അവളുടെ മതത്തെ വിശ്വാസത്തെ ഉന്മൂലനം ചെയ്യാൻ തനിക്ക്‌ കഴിഞ്ഞില്ലയെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല അവള്‍ വളരെ കഠിനമായി ജോലിചെയ്യുന്നവളും, വിശ്വസ്തയുമാണെന്നും അതിനാല്‍ തനിക്ക്‌ അവളെ വിട്ടുപിരിയുവാന്‍ കഴിയുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുകേട്ട ഗവര്‍ണര്‍ തന്റെ അടിമകളില്‍ ഏറ്റവും നല്ല നാല് സ്ത്രീകളെ അദ്ദേഹത്തിന് വിശുദ്ധക്ക് പകരമായി വാഗ്ദാനം ചെയ്തു. എന്നാല്‍ “നിങ്ങളുടെ മുഴുവന്‍ സമ്പത്തിനും അവളെ വാങ്ങുവാന്‍ കഴിയുകയില്ല, ഈ ലോകത്ത്‌ എനിക്കുള്ള ഏറ്റവും അമൂല്യമായ വസ്തുപോലും ഞാന്‍ ഇവള്‍ക്കായി ഉപേക്ഷിക്കുവാന്‍ തയ്യാറാണ്” എന്നായിരുന്നു യൂസേബിയൂസിന്റെ മറുപടി. എന്നാല്‍ യൂസേബിയൂസ് മദ്യപിച്ചു ഉറങ്ങുന്ന അവസരത്തില്‍ ഗവര്‍ണര്‍ വിശുദ്ധയോട് തങ്ങളുടെ ദൈവങ്ങള്‍ക്ക് ബലിയര്‍പ്പിക്കുകയാണെങ്കില്‍ താന്‍ അവളെ മോചിപ്പിക്കാമെന്ന്‌ വാഗ്ദാനം ചെയ്തു. എന്നാല്‍ തനിക്ക്‌ തന്റെ യേശുവിനെ സേവിക്കുവാന്‍ കഴിയുന്നിടത്തോളം കാലം താന്‍ സ്വതന്ത്രയാണെന്നായിരുന്നു വിശുദ്ധയുടെ മറുപടി. വിശുദ്ധയുടെ മറുപടി കേട്ടപ്പോള്‍ താന്‍ അപമാനിക്കപ്പെട്ടതായി ഫെലിക്സിന് തോന്നി. പെട്ടെന്നുള്ള ദേഷ്യത്തിന് ഫെലിക്സ് വിശുദ്ധയുടെ മുഖത്ത് ശക്തിയായി അടിക്കുകയും, അവളുടെ തലയില്‍ നിന്നും ഒരു ഭാഗം മുടി വലിച്ചു പറിക്കുകയും ചെയ്തു. അവസാനം വിശുദ്ധയെ മരിക്കുന്നത് വരെ കുരിശില്‍ തൂക്കുവാന്‍ അദ്ദേഹം ഉത്തരവിട്ടു. ഗോര്‍ഗോണ്‍ ദ്വീപിലെ കുറച്ച് സന്യാസിമാര്‍ വിശുദ്ധയുടെ മൃതദേഹം തങ്ങളുടെ കൂടെ കൊണ്ടുപോയി. പക്ഷേ 768-ല്‍ ലൊംബാര്‍ഡിയിലെ രാജാവായിരുന്ന ഡെസിഡെരിയൂസ് വിശുദ്ധയുടെ ഭൗതീകശരീരം അവിടെ നിന്നും ബ്രെസിയായിലേക്ക്‌ മാറ്റി. അവിടെ വിശുദ്ധയുടെ ഓര്‍മ്മദിനം വളരെ ഭക്തിപൂര്‍വ്വം ആഘോഷിച്ചുവരുന്നു. വിശുദ്ധ ജൂലിയ, സ്വതന്ത്രയോ അടിമയോ ആയികൊള്ളട്ടെ, സമ്പന്നതയിലോ ദാരിദ്ര്യത്തിലോ ആയിരിക്കട്ടെ: തീക്ഷണമായ ഭക്തിയും വിശ്വാസവും മുറുകെ പിടിച്ചവളായിരുന്നു ജൂലിയ. ദൈവീക പരിപാലനത്തിന്റെ എല്ലാ പദ്ധതികളേയും യാതൊരു പരാതിയും കൂടാതെ അവള്‍ ആദരിച്ചു. അവള്‍ക്ക് നേരിടേണ്ടി വന്നിരുന്ന എല്ലാ ദൈവീക നിയോഗങ്ങളേയും നന്മക്കും, വിശുദ്ധിക്കും വേണ്ടിയുള്ള മാര്‍ഗ്ഗങ്ങളാക്കി കൊണ്ട്‌ ദൈവത്തോടു നന്ദി പറയുവാനും, ദൈവത്തെ സ്തുതിക്കുവാനും അവള്‍ ഒരിക്കലും മടികാണിച്ചിരുന്നില്ല. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ഗലീസിയായിലെ മെത്രാനായ എപ്പിറ്റാസിയൂസും ബ്രാഗായിലെ മെത്രാനായ ബസിലെയൂസും 2. ഫ്രാന്‍സിലെ ബിഷപ്പായ ദസിദേരിയൂസ് 3. വിയെന്നയിലെ ബിഷപ്പായ ദസിദേരിയൂസ് 4. നേപ്പിള്‍സിലെ ബിഷപ്പായ ഏവുഫെബിയസ് 5. ഇറ്റലിയിലെ എവുറ്റിക്കിയൂസും ഫ്ലോറെന്‍സിയൂസും 6. കൊ-ലിമെറിക്കിലെ ഗോബന്‍ഗൊദ്നേനാ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/5?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/DailySaints/DailySaints-2016-05-20-13:26:32.jpg
Keywords: വിശുദ്ധ ജൂ
Content: 1453
Category: 15
Sub Category:
Heading: പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: ഇരുപത്തിയൊന്നാം തീയതി
Content: "അവന്റെ അമ്മ പരിചാരകരോടു പറഞ്ഞു: അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍. യഹൂദരുടെ ശുദ്ധീകരണകര്‍മത്തിനുള്ള വെള്ളം നിറയ്ക്കുന്ന ആറു കല്‍ഭരണികള്‍ അവിടെ ഉണ്ടായിരുന്നു. ഓരോന്നിലും രണ്ടോ മൂന്നോ അളവു കൊള്ളുമായിരുന്നു" (യോഹന്നാന്‍2:5-6). #{red->n->n->ഈശോമിശിഹായുടെ പരസ്യ ജീവിതത്തില്‍ പരിശുദ്ധ അമ്മ}# ലോകരക്ഷകനായ മിശിഹായെ മാതൃവാത്സല്യത്തോടുകൂടി ദിവ്യജനനി വളര്‍ത്തിക്കൊണ്ടു വന്നു. മുപ്പതാമത്തെ വയസ്സുവരെ പ.കന്യകയോടുകൂടിയാണ് ഈശോ വസിച്ചത്. എന്നാല്‍ മുപ്പതു വയസ്സായപ്പോള്‍ അവിടന്ന് പരസ്യജീവിതം സമാരംഭിച്ചു. പ.കന്യകയുടെ പക്കല്‍ ചെന്നു ഈശോ യാത്ര പറഞ്ഞപ്പോള്‍ പ.കന്യകയുടെ മാതൃഹൃദയം വളരെ വേദനിച്ചിരിന്നുവെന്ന്‍ ചരിത്രകാരന്മാര്‍ പറയപ്പെടുന്നു. പ.കന്യക പിന്നീട് ഏകാന്തമായ ഒരു ജീവിതം നയിച്ചു എന്നു കരുതാന്‍ പാടില്ല. ക്രിസ്തുവിന്‍റെ പരസ്യജീവിതകാലത്ത് മേരി അവിടത്തോട് സജീവമായി സഹകരിച്ചിരുന്നു. പല ഭക്തസ്ത്രീകളും ഈശോയെ അനുഗമിച്ചിരുന്നതായി ലൂക്കാ സുവിശേഷകന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പല അവസരങ്ങളിലും പ.കന്യക മിശിഹായുടെ പ്രവര്‍ത്തന രംഗങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. കാനായിലെ കല്യാണ വിരുന്നില്‍ പ.കന്യകയും ഈശോയും അവിടുത്തെ ശിഷ്യന്മാരും സംബന്ധിച്ചിരുന്നു. തദവസരത്തില്‍ ആതിഥേയന്‍റെ വീഞ്ഞു തീര്‍ന്നതിനാല്‍ പ.കന്യക അവരുടെ വിഷമം മനസ്സിലാക്കി ഈശോയെ ഓര്‍മ്മപ്പെടുത്തി. അപ്രതീക്ഷിതമായി തീര്‍ന്ന് പോയ വീഞ്ഞ് മൂലം ഒരു ആതിഥേയനുണ്ടാകാവുന്ന മാനസിക ക്ലേശം ഊഹിക്കാവുന്നതാണ്. പ.കന്യക അത് മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നു. ഈശോ ഇതിനുമുമ്പ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതായി സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിട്ടില്ല. എങ്കിലും പ.കന്യക അവിടുത്തെ ദിവ്യസുതന്‍റെ ദൈവത്വം മനസ്സിലാക്കിക്കൊണ്ടാണ് ഈ അഭ്യര്‍ത്ഥന നടത്തിയത്. അപ്പോള്‍ ഈശോ പ.കന്യകയോട്‌ അരുളിച്ചെയ്തത് പരുഷമായിട്ടാണ്. എന്നു പ്രഥമ വീക്ഷണത്തില്‍ നമുക്കു തോന്നാം. അവിടുന്നു പ.കന്യകയെ സ്ത്രീ എന്നു അഭിസംബോധന ചെയ്തു. സാമാന്യമായ ബഹുമാനമനുസരിച്ചാണെങ്കില്‍ മേരിയെ അമ്മയെന്നു വിളിക്കേണ്ടിയിരുന്നു. എന്നാല്‍ ഈശോ സ്ത്രീ എന്നു വിളിച്ചതും മുമ്പ് വാഗാദാനം ചെയ്തിട്ടുള്ള സ്ത്രീ മരിയാംബിക തന്നെയാണെന്ന് അനുസ്മരിക്കുവാനാണ്. പ.കന്യക ഒരര്‍ത്ഥത്തില്‍ അവിടുത്തെ ദിവ്യകുമാരനെ കുരിശു മരണത്തിനു ക്ഷണിക്കുകയാണ്. ദിവ്യജനനിയുടെ പരസ്നേഹ ചൈതന്യവും ഇവിടെ പ്രകടമാകുന്നു. പ.കന്യകയ്ക്കു നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തിനുള്ള സ്ഥാനവും ഇത് സ്പഷ്ടമാക്കുന്നുണ്ട്. പ.കന്യകാമറിയം വഴി നമുക്കു വരപ്രസാദങ്ങള്‍ ലഭിക്കുന്നു എന്നുള്ളത് വ്യക്തമാക്കുന്നു. കര്‍ത്താവു, സമയമായിട്ടില്ല എന്നു പറഞ്ഞുവെങ്കിലും കന്യാംബിക പറയുന്നു: അവിടുന്നു പറയുന്നതു പോലെ നിങ്ങള്‍ ചെയ്യുവിന്‍. അവര്‍ യഹൂദാചാരപ്രകാരമുള്ള ക്ഷാളന കര്‍മ്മം നിര്‍വഹിക്കുന്നതിനുപയോഗിക്കുന്ന ആറു കല്‍ഭരണികളില്‍ വെള്ളം നിറച്ചു. ഈശോ അവിടുത്തെ മാതാവിന്‍റെ അഭ്യര്‍ത്ഥന ആദരിച്ച് വെള്ളത്തെ വീഞ്ഞാക്കി മാറ്റി അത്ഭുതം പ്രവര്‍ത്തിക്കുന്നു. ബാഹ്യാചാരാനുഷ്ഠാനങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന യഹൂദ മതത്തിന്‍റെ സ്ഥാനത്ത്, മനുഷ്യ ഹൃദയത്തിന് ആനന്ദം പകരുന്ന ക്രൈസ്തവ സഭയുടെ ഒരു പ്രതീകവും കൂടിയാണ് ആ വീഞ്ഞ്. കൂടാതെ മറ്റൊരു അവസരത്തില്‍ ഈശോയെ കാണുവാനായി പ.കന്യകയും ഈശോയുടെ സഹോദരന്മാരും ചെന്നതായി നാം സുവിശേഷത്തില്‍ കാണുന്നുണ്ട്. പ.കുര്‍ബാനയെ സംബന്ധിച്ച് പ്രഭാഷണം നടത്തുന്ന അവസരത്തില്‍ ജനങ്ങള്‍ ചോദിക്കുന്നു: ഇവന്‍റെ അമ്മയും നമ്മോടു കൂടെയില്ലേ? ഇപ്രകാരം പ.കന്യക ഈശോയുടെ പരസ്യജീവിത കാലത്ത് അവിടുത്തെ സന്തത സഹചാരിണിയായി ആത്മരക്ഷയ്ക്കുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചു. ഇന്നത്തെ കത്തോലിക്കരോടും, ദിവ്യസുതന്‍ പറയുന്നതുപോലെ പ്രവര്‍ത്തിക്കുക എന്നതാണ് ദിവ്യജനനി അരുളിച്ചെയ്യുന്നത്. മക്കളായ നമ്മുടെ ആത്മരക്ഷയില്‍ മാതാവിന് അത്യധികമായ താത്പര്യമുണ്ട്. #{red->n->n->സംഭവം}# ആംഗ്ലേയ സാഹിത്യകാരനായ ജി.കെ.ചെസ്റ്റര്‍ട്ടന്‍ ഒരു ആംഗ്ലിക്കന്‍ സഭാംഗമായിരുന്നു. അദ്ദേഹം, ഏതാണ് ക്രിസ്തു സ്ഥാപിച്ച സഭ എന്നറിയുന്നതിനു വേണ്ടി എല്ലാ സഭാ വിഭാഗങ്ങളുടെയും തത്വസംഹിത പഠിച്ച് പാലസ്തീനായിലേക്ക് തീര്‍ത്ഥയാത്ര നടത്തി. അവസാനം അദ്ദേഹം ബ്രാണ്ട്വീസിയിലുള്ള ദൈവമാതൃ സ്വരൂപത്തിന്‍റെ മുമ്പില്‍ നിന്നു പ്രാര്‍ത്ഥിക്കുമ്പോഴാണ്‌ കത്തോലിക്കാ സഭയെ സമാശ്ലേഷിക്കുവാനുള്ള തീരുമാനം എടുക്കുന്നത്. കര്‍ദ്ദിനാള്‍ ന്യൂമാനും മറ്റനേകം പ്രശസ്ത വ്യക്തികളും സഭാംബികയുടെ മടിത്തടത്തില്‍ എത്തുന്നതും ദിവ്യജനനിയുടെ ഭക്തി നിമിത്തമാണ്. #{red->n->n->പ്രാര്‍ത്ഥന}# ദൈവമാതാവേ, അവിടുന്ന്‍ ഈശോയുടെ പരസ്യജീവിതകാലത്ത് ഈശോയോടുകൂടി സഞ്ചരിച്ചു കൊണ്ട് രക്ഷാകര കര്‍മ്മത്തില്‍ സഹകരിച്ചല്ലോ. ദിവ്യമാതാവേ, ഞങ്ങളും ആത്മാക്കളുടെ രക്ഷയില്‍ തീക്ഷ്ണതയുള്ളവരായി ജീവിക്കുവാന്‍ സഹായിക്കേണമേ. അവിടുത്തെ ദിവ്യസുതന്‍റെ സുവിശേഷ പ്രബോധനങ്ങള്‍ അറിയാത്തവരെയും, അതിനെ അവഗണിച്ചുകൊണ്ട് ജീവിക്കുന്നവരെയും, പാപികളെയും അങ്ങേ ദിവ്യകുമാരന്‍റെ സവിധത്തിലേക്കാനയിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കേണമേ. കാനായിലെ കല്യാണ വിരുന്നില്‍ അവിടുത്തെ പരസ്നേഹവും സേവന ചൈതന്യവും പ്രകാശിതമാകുന്നു. ഞങ്ങളും അങ്ങേ അനുകരിച്ച് പ്രവര്‍ത്തിക്കുവാന്‍ പ്രാപ്തരാക്കേണമേ. #{red->n->n-> വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം}# എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്‍ നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു. നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കാത്തുകൊള്ളണമേ. ആമ്മേനീശോ. * ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (മൂന്നു പ്രാവശ്യം ചൊല്ലുക). #{red->n->n->ദൈവമാതാവിന്റെ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! അനുഗ്രഹിക്കണമേ, കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഞങ്ങളെ അനുഗ്രഹിക്കണമേ. ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദീശാ തമ്പുരാനേ, എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) ദൈവകുമാരന്‍റെ പുണ്യജനനി, കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ, മിശിഹായുടെ മാതാവേ, ദൈവപ്രസാദവരത്തിന്‍റെ മാതാവേ, എത്രയും നിര്‍മ്മലയായ മാതാവേ, അത്യന്ത വിരക്തിയുള്ള മാതാവേ, കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ, കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ, സ്നേഹഗുണങ്ങളുടെ മാതാവേ, അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ, സദുപദേശത്തിന്‍റെ മാതാവേ, സ്രഷ്ടാവിന്‍റെ മാതാവേ, രക്ഷിതാവിന്‍റെ മാതാവേ, വിവേകൈശ്വര്യമുള്ള കന്യകേ, പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ, സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ, വല്ലഭമുള്ള കന്യകേ, കനിവുള്ള കന്യകേ, വിശ്വാസവതിയായിരിക്കുന്ന കന്യകേ, നീതിയുടെ ദര്‍പ്പണമേ, ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ, ഞങ്ങളുടെ തെളിവിന്‍റെ കാരണമേ, ആത്മജ്ഞാന പൂരിത പാത്രമേ, ബഹുമാനത്തിന്‍റെ പാത്രമേ, അത്ഭുതകരമായ ഭക്തിയുടെ പാത്രമേ, ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ, ദാവീദിന്‍റെ കോട്ടയെ, നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ, സ്വര്‍ണ്ണാലയമേ, വാഗ്ദാനത്തിന്‍റെ പെട്ടകമേ, ആകാശ മോക്ഷത്തിന്‍റെ വാതിലേ, ഉഷകാലത്തിന്‍റെ നക്ഷത്രമേ, രോഗികളുടെ സ്വസ്ഥാനമേ, പാപികളുടെ സങ്കേതമേ, വ്യാകുലന്‍മാരുടെ ആശ്വാസമേ, ക്രിസ്ത്യാനികളുടെ സഹായമേ, മാലാഖമാരുടെ രാജ്ഞി, ബാവാന്മാരുടെ രാജ്ഞി, ദീര്‍ഘദര്‍ശികളുടെ രാജ്ഞി, ശ്ലീഹന്‍മാരുടെ രാജ്ഞി, വേദസാക്ഷികളുടെ രാജ്ഞി, വന്ദനീയന്‍മാരുടെ രാജ്ഞി, കന്യാസ്ത്രീകളുടെ രാജ്ഞി, സകല‍ പുണ്യവാന്മാരുടെയും രാജ്ഞി, അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി, സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി, പരിശുദ്ധ ജപമാലയുടെ രാജ്ഞി, സമാധാനത്തിന്‍റെ രാജ്ഞി, കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി. ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ, (കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ) ഭൂലോക പാപങ്ങളെ നീക്കുന്ന.... (കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.) ഭൂലോക പാപങ്ങളെ നീക്കുന്ന..... (കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.) #{red->n->n->പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ}# പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. #{red->n->n->സുകൃതജപം}# മറിയത്തിന്‍റെ വിമലഹൃദയമേ, ഇന്ത്യയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.‍‍ {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/5?type=15}} ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2016-05-20-14:54:33.jpg
Keywords: പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം
Content: 1455
Category: 1
Sub Category:
Heading: ഈജിപ്ഷ്യൻ വിമാനാപകടത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി
Content: വത്തിക്കാന്‍: മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നു വീണ ഈജിപ്ഷ്യൻ വിമാനത്തിലെ യാത്രക്കാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കായും ഫ്രാന്‍സിസ് പാപ്പ പ്രത്യേകം പ്രാര്‍ത്ഥന നടത്തി. പാരീസില്‍ നിന്നും ഈജിപ്ത്തിലേക്കുള്ള യാത്രാ മധ്യേയാണു വിമാനം തകര്‍ന്നു വീണത്. വ്യാഴാഴ്ച രാവിലെ ഉണ്ടായ അപകടത്തില്‍ നിന്നും ആരും ജീവനോടെ രക്ഷപെടുവാന്‍ സാധ്യതയില്ലെന്നാണ് അധികൃതര്‍ നല്‍കിയ സൂചന. ഈജിപ്ഷന്‍ പ്രസിഡന്റ് അബ്ദുൾ ഫത്ത അല്‍ സിസിക്ക് അയച്ച കത്തിലാണു പാപ്പ തന്റെ ദുഃഖം രേഖപ്പെടുത്തിയത്. വേദനയിലിരിക്കുന്നവര്‍ക്കായി താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന സന്ദേശവും പാപ്പ അറിയിച്ചിട്ടുണ്ട്. പാപ്പയ്ക്കു വേണ്ടി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിന്‍ ഈജിപ്ഷന്‍ പ്രസിഡന്റിന് അയച്ച സന്ദേശം ഇങ്ങനെയാണ്. "ഈജിപ്ഷ്യൻ വിമാനത്തിന്റെ ധാരുണമായ അപകടത്തില്‍ പരിശുദ്ധ പിതാവ് ദുഃഖം രേഖപ്പെടുത്തുന്നു. അപകടത്തില്‍പ്പെട്ടവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ദുഃഖത്തിലായിരിക്കുന്ന യാത്രക്കാരുടെ ബന്ധുക്കളേയും ഓര്‍ക്കുന്നു. അവര്‍ക്ക് സമാധാനം ദൈവസന്നിധിയിൽ നിന്നും ലഭിക്കട്ടെ. വിവിധ രാജ്യങ്ങളില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൈന്യത്തെയും മറ്റു പ്രവര്‍ത്തകരെയും ദൈവകരങ്ങളില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. ദൈവം അവരെ ശക്തീകരിക്കുകയും അനുഗ്രഹിക്കുകയും ചെയ്യട്ടെ". എയര്‍ബസ് എ-320 വിഭാഗത്തില്‍പ്പെടുന്ന ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഉള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 66 യാത്രക്കാരും ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. സാങ്കേതികമായ പിഴവുകള്‍ വിമാനത്തിനുണ്ടായിരുന്നതായി സൂചനകള്‍ ഒന്നും തന്നെയില്ല. സംഭവം തീവ്രവാദ ആക്രമണം ആയിരിക്കുവാനുള്ള സാധ്യതയിലേക്കാണു സാഹചര്യങ്ങള്‍ വിരൽ ചൂണ്ടുന്നത്. വിമാനം തകരുന്നതിനു തൊട്ടു മുമ്പ് കാല്‍ലക്ഷം അടി ഉയരത്തില്‍ നിന്നും കുത്തനെ താഴേക്കും പിന്നീട് മുകളിലേക്കും വിമാനം സഞ്ചരിച്ചതായി റഡാര്‍ വിവരങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ഒരു തീവ്രവാദ സംഘടനയും സംഭവത്തിന്റെ ഉത്തരവാദിത്വം ഇത് വരെയും ഏറ്റെടുത്തിട്ടില്ല. തീവ്രവാദ സംഘടനകള്‍ ഈജിപ്ത്തില്‍ ശക്തമാണ്. ക്രൈസ്തവ സഭകള്‍ക്കു നേരെ ഈജിപ്ത്തില്‍ ആക്രമണം പതിവായ സാഹചര്യമാണുള്ളത്. സിറിയ, ഇറാക്ക് തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഈജിപ്ത്തിലെ ക്രൈസ്തവര്‍ കുറച്ചു കൂടി സുരക്ഷിതരാണെന്നു പറയപ്പെടുന്നു. എന്നാൽ ഐഎസ് ഭീകരർ ക്രൈസ്തവരെ തലയറുത്തു കൊലപ്പെടുത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുള്ള രാജ്യം കൂടിയാണ് ഈജിപ്റ്റ്.
Image: /content_image/News/News-2016-05-21-01:54:34.jpg
Keywords: papa,pray,egyptair,accident,condolences
Content: 1456
Category: 1
Sub Category:
Heading: ലോകയുവജന സമ്മേളനത്തിൽ പങ്കെടുക്കുന്ന മാര്‍പാപ്പയ്ക്കു സുരക്ഷയൊരുക്കുന്നത് പോളണ്ട് സൈന്യം
Content: വാര്‍സോ: ലോകയുവജന സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ പോളണ്ടില്‍ എത്തുന്ന മാര്‍പാപ്പയ്ക്കു സൈന്യം സുരക്ഷ ഒരുക്കും. ദക്ഷിണ പോളണ്ടിലെ ക്രാക്കോവ് എന്ന സ്ഥലത്താണ് ലോക യുവജനസമ്മേളനം നടക്കുന്നത്. ഇതിനായി 600 ഏക്കര്‍ വിസ്താരം വരുന്ന മൈതാനമാണു സഭ തയ്യാറാക്കിയിരിക്കുന്നത്. ഒരു ഭാഗത്തു കൂടി റോഡു മറുഭാഗത്തു കൂടി പുഴയും ഒഴുകുന്ന ഇവിടെ സുരക്ഷ ഒരുക്കുവാന്‍ ബുദ്ധിമുട്ടാണെന്ന് ആദ്യം ചില സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എന്നാല്‍, മാര്‍പാപ്പ പങ്കെടുക്കുന്ന ചടങ്ങിലേക്ക് എത്തുന്ന 25 ലക്ഷത്തില്‍ അധികം യുവാക്കളുടെയും പരിശുദ്ധ പിതാവിന്റെയും സുരക്ഷ സൈന്യം ഏറ്റെടുക്കാമെന്നു തീരുമാനിക്കുകയായിരുന്നു. ലക്ഷകണക്കിനു യുവാക്കൾ പങ്കെടുക്കുന്ന സമ്മേളനത്തെ ജൂണ്‍ 31-നാണ് പാപ്പ അഭിസംബോധന ചെയ്യുന്നത്. സമ്മേളനം നടക്കുന്ന വേദിയിലേക്കു താല്‍ക്കാലികമായി നാലു പുതിയ പാലങ്ങള്‍ നിര്‍മ്മിക്കും. ഒരു വിഭാഗം യുവാക്കള്‍ക്കു താമസിക്കുന്നതിനായി സൈന്യം തന്നെ ടെന്‍ഡുകള്‍ നിര്‍മ്മിച്ചു നല്‍കും. കാസയുടെ നേതൃത്വത്തില്‍ രണ്ടു ആംബുലന്‍സ് ഹെലിക്കോപ്റ്ററുകളും നിരവധി ആംബുലന്‍സുകളും അപകടങ്ങള്‍ ഉണ്ടാകുന്ന പക്ഷം നേരിടുവാന്‍ തയ്യാറായി നില്‍ക്കും. ആകാശ നിരീക്ഷണത്തിനായി പ്രത്യേക സംവിധാനം സൈന്യം ഏര്‍പ്പെടുത്തുന്നുണ്ട്. 2013-ല്‍ ബ്രസീലിലാണ് അവസാനമായി ലോക യുവജന സമ്മേളനം നടന്നത്. ജൂലൈ 25 മുതല്‍ 31 വരെയുള്ള ദിവസങ്ങളിലാണു ലോക യുവജന സമ്മേളനം നടക്കുന്നത്. പരിശുദ്ധ പിതാവ് ജൂലൈ 27-നു തന്നെ പോളണ്ടില്‍ എത്തും. ചേന്‍സ്‌തോഹോവയിലെ മാതാവിന്റെ ദേവാലയം സന്ദര്‍ശിക്കുന്ന പാപ്പ പ്രത്യേകം പ്രാര്‍ത്ഥനകളും ഇവിടെ നടത്തും. ബ്രേഗിയിലെ പുല്‍മൈതാനത്തില്‍ തയ്യാറാക്കിയിരിക്കുന്ന അള്‍ത്താരയിലായിരിക്കും പാപ്പ വിശുദ്ധ ബലി അര്‍പ്പിക്കുക. യുവജനങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള വ്യക്തിത്വമാണ് ഫ്രാൻസിസ് മാര്‍പാപ്പ.
Image: /content_image/News/News-2016-05-21-04:14:58.jpg
Keywords: youth,francis papa,Poland,meeting,security
Content: 1457
Category: 1
Sub Category:
Heading: പ്രാര്‍ത്ഥനകള്‍ നിരോധിച്ച കൊളംബിയന്‍ ജഡ്ജിയുടെ വിധിക്കെതിരെ വ്യാപക പ്രതിഷേധം; ആയിരങ്ങള്‍ പ്രാര്‍ത്ഥനയ്ക്കായി ഒത്തുകൂടുന്നു
Content: ബൊഗോട്ട: കൊളംബിയന്‍ നഗരമായ കാര്‍ട്ടജീനയില്‍ ഓഫീസുകളിലും യോഗങ്ങളിലും മറ്റു പൊതുചടങ്ങുകളിലും പ്രാര്‍ത്ഥന നിരോധിച്ചു കൊണ്ടുള്ള ജഡ്ജി അലിയാന്‍ഡ്രോ ബോണിലയുടെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. കൊളംബിയയിലെ കത്തോലിക്ക സഭയും മറ്റു പ്രമുഖകരും വിധിക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. കത്തോലിക്കരുടെ മാത്രമല്ല മനുഷ്യരുടെ ന്യായമായ അവകാശത്തെ ലംഘിക്കുന്ന വിധിന്യായമാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്നു സഭ പ്രതികരിച്ചു. ശക്തമായി ഇതിനെ പ്രതിരോധിക്കുമെന്നും സഭ അറിയിച്ചിട്ടുണ്ട്. വിധിക്കെതിരെ പ്രശസ്ത പാസ്റ്റര്‍ ലിഡ ഏരിയാസിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ സംഗമം നടത്തിയാണ് പ്രതിഷേധം ശക്തമാക്കിയത്. പ്രാര്‍ത്ഥിക്കുക എന്ന മനുഷ്യന്റെ വ്യക്തിപരമായ അവകാശത്തെ ഒരു ജഡ്ജിക്കും ചോദ്യം ചെയ്യുവാന്‍ സാധിക്കില്ലെയെന്ന് ലിഡ ഏരിയാസ് പറയുന്നു. വന്‍ ജനപങ്കാളിത്വമാണ് ഇത്തരം പ്രാര്‍ത്ഥന യോഗങ്ങള്‍ക്കു ലഭിക്കുന്നത്. വരും ദിവസങ്ങളിൽ വൻ പ്രാർത്ഥന സംഗമം നടത്താനാണ് തീരുമാനമെന്ന് ലിഡ അറിയിച്ചു. കൊളംബിയന്‍ ഭരണഘടനയിലെ ആദ്യത്തെ ആര്‍ട്ടിക്കിള്‍ തന്നെ പൊതുയോഗങ്ങളും മീറ്റിംങ്ങുകളും ഓഫീസുകളുമെല്ലാം പ്രാര്‍ത്ഥനയോടെ വേണം ആരംഭിക്കുവാന്‍ എന്നു നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഈ ആര്‍ട്ടിക്കിള്‍ പിൻവലിച്ച് കൊണ്ടാണു വിചിത്രമായ തീരുമാനം ജഡ്ജി എടുത്തിരിക്കുന്നത്. കൊളംബിയയിലെ നഗരങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഉറച്ച പൈതൃകത്തെ കാത്തുസൂക്ഷിക്കുന്നതിനായിട്ടാണ് ഇത്തരം ഒരു നിയമം 2007-ല്‍ കൊണ്ടുവന്നത്. പ്രാര്‍ത്ഥനയെ ഒരു വ്യാപകമായ സംസ്‌കാരം എന്ന നിലയില്‍ കാണുവാന്‍ സാധിക്കില്ലെന്നും ഇതിനാല്‍ തന്നെ നിയമസംവിധാനങ്ങള്‍ക്ക് ഇതിനു പ്രോത്സാഹനം നല്‍കുന്ന നിലപാടുകള്‍ സ്വീകരിക്കുവാന്‍ സാധിക്കില്ലെന്നും ജഡ്ജിയുടെ വിധിയില്‍ പറയുന്നു. സൗഹൃദവും സാഹോദര്യവും പങ്കിടുന്നതിനായി ഒരാളെ ആലിംഗനം ചെയ്യുവാന്‍ പോലും പാടില്ലെന്നു പറയുന്ന ജഡ്ജി, പരസ്യമായി നടത്തുന്ന ആലിംഗനങ്ങളും ഇനിമുതല്‍ അനുവദിക്കില്ലെന്നും തന്റെ വിധിന്യായത്തില്‍ പറയുന്നു. കൊളംബിയന്‍ ജനത പരസ്പരം കാണുമ്പോള്‍ സ്‌നേഹം പങ്കുവയ്ക്കുന്നതു ആലിംഗനം നല്‍കിയാണ്. ബസ് സ്റ്റേഷനുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ടാക്‌സി സ്റ്റാന്‍ഡിലും എന്തിനു പട്ടാള ക്യാമ്പുകളില്‍ പോലും ആളുകള്‍ ആലിംഗനം നല്‍കിയാണ് മറ്റൊരാളോടുള്ള സ്‌നേഹവും സാഹോദര്യവും പങ്കുവയ്ക്കുന്നത്. ഏറെ വിവാദമായിരിക്കുന്ന ജഡ്ജി അലിയാന്‍ഡ്രോ ബോണിലയുടെ ഈ വിധി രാജ്യാന്തര മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Image: /content_image/News/News-2016-05-21-03:11:38.jpg
Keywords: Columbia,prayer,public,hug,cortorder,restriction
Content: 1458
Category: 1
Sub Category:
Heading: കോണ്‍ഗ്രിഗേഷനുകള്‍ തുടങ്ങുവാന്‍ വത്തിക്കാന്റെ അനുമതി നിര്‍ബന്ധം; കാനോന്‍ നിയമം വിശദമാക്കി കൊണ്ട് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: രൂപതകള്‍ സമര്‍പ്പിതര്‍ക്കായി പുതിയ കോണ്‍ഗ്രിഗേഷനുകള്‍ തുടങ്ങുമ്പോള്‍ മാര്‍പാപ്പയില്‍ നിന്നും വ്യക്തമായ അനുമതി നേടിയിരിക്കണമെന്ന് വത്തിക്കാനില്‍ നിന്നും നിര്‍ദേശം. ഇതു സംബന്ധിക്കുന്ന കാനോന്‍ രേഖയിലെ വ്യക്തമായ വിശദീകരണം പരിശുദ്ധ പിതാവ് പൊത്തിഫിക്കല്‍ കൗണ്‍സില്‍ സെക്രട്ടറിയായ ബിഷപ്പ് ജുവാന്‍ ഇഗ്നാസിയോ അരീറ്റയ്ക്കു നല്‍കി.തങ്ങളുടെ അധികാരത്തിന്‍ കീഴില്‍ ഒരു പുതിയ കോണ്‍ഗ്രിഗേഷന്‍ ആരംഭിക്കണമെന്നു രൂപതകളുടെ മെത്രാന്‍മാര്‍ താല്‍പര്യപ്പെട്ടാല്‍ ഈ വിവരം വത്തിക്കാനില്‍ അറിയിക്കുകയും റോമില്‍ നിന്നുള്ള അനുമതി പ്രത്യേകമായി നേടുകയും ചെയ്യണമെന്ന്‍ കാനോന്‍ നിയമം വിശദീകരിച്ച് എഴുതിയ നല്‍കിയ രേഖയില്‍ പരിശുദ്ധ പിതാവ് വ്യക്തമാക്കി. "ഒരു രൂപതയുടെ എല്ലാ ചുമതലകളും ബിഷപ്പില്‍ നിക്ഷിപ്തമായിരിക്കുന്നു. തന്റെ അധികാരത്തിന്‍ കീഴില്‍ ഒരു കോണ്‍ഗ്രിഗേഷന്‍ കൂടി ആരംഭിക്കണമെന്നു ബിഷപ്പിനു ആഗ്രഹമുണ്ടെങ്കില്‍ അദ്ദേഹം ഇതു വത്തിക്കാനെ അറിയിക്കണം. വത്തിക്കാന്‍ ഇതു സംബന്ധിച്ച് പഠിച്ച ശേഷം വിവരങ്ങള്‍ അദ്ദേഹത്തെ അറിയിക്കും. പിന്നീട് വിഷയത്തില്‍ സ്വതന്ത്രമായ തീരുമാനം മെത്രാനു സ്വീകരിക്കാം. എന്നിരുന്നാലും വത്തിക്കാനില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങളും നിരീക്ഷണങ്ങളും കണക്കിലെടുത്തുവേണം അദ്ദേഹം പ്രവര്‍ത്തിക്കുവാന്‍". പാപ്പ എഴുതി നല്‍കിയ കാനോന്‍ വിശദീകരണം വ്യക്തമാക്കിക്കൊണ്ട് ബിഷപ്പ് ജുവാന്‍ ഇഗ്നാസിയോ പറഞ്ഞു. വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടറിയാണ് കാനോന്‍ രേഖ വിശദീകരിച്ചു നല്‍കണമെന്ന അപേക്ഷ പരിശുദ്ധ പിതാവിന്റെ സമക്ഷം സമര്‍പ്പിച്ചത്. ഇതേ തുടര്‍ന്നാണു പിതാവ് കാനോന്‍ 579 സംബന്ധിക്കുന്ന വിവരങ്ങള്‍ വ്യക്തമാക്കി പേപ്പല്‍ റെസ്‌ക്രിപ്റ്റ് പുറപ്പെടുവിച്ചത്. കാനോനിക നിയമങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് മാര്‍പാപ്പ നല്‍കുന്ന വിശദീകരണമാണ് പേപ്പല്‍ റെസ്‌ക്രിപ്. മാര്‍പാപ്പ പുറപ്പെടുവിക്കുന്ന പേപ്പല്‍ റെസ്‌ക്രിപ്പ്റ്റിനു പടിഞ്ഞാറന്‍ റോമന്‍ നിയമ സംവിധാനങ്ങളില്‍ ഏറ്റവും ഉന്നതമായ പദവിയാണുള്ളത്.
Image: /content_image/News/News-2016-05-21-03:22:57.jpg
Keywords: papa,new,canon,law,explanation,bishops
Content: 1459
Category: 1
Sub Category:
Heading: ഐഎസ് ക്രൂരത വീണ്ടും; 25 ഇറാഖി പൗരന്മാരെ നൈട്രിക്ക് ആസിഡില്‍ മുക്കി കൊലപ്പെടുത്തി
Content: ബാഗ്ദാദ്: മനഃസാക്ഷി മരവിച്ച ഐഎസ് തീവ്രവാദികളുടെ ക്രൂരത തുടരുന്നു. ഏറ്റവുമൊടുവിലായി പുറത്തുവന്ന ഞെട്ടിക്കുന്ന വാര്‍ത്ത 25 ഇറാഖി പൗരന്‍മാരെ വീര്യം കൂടിയ നൈട്രിക് ആസിഡില്‍ മുക്കി കൊലപ്പെടുത്തിയെന്നാണ്. തീവ്രവാദികള്‍ ഒളിഞ്ഞിരിക്കുന്ന ചില സ്ഥലങ്ങള്‍ സര്‍ക്കാര്‍ സൈന്യത്തിനു കാണിച്ചു നല്‍കിയെന്ന കുറ്റം ചുമത്തിയാണ് 25 പേരെയും ഐഎസ് ഇത്തരത്തില്‍ വധിച്ചത്. വീര്യം കൂടിയ നൈട്രിക് ആസിഡ് വലിയ വീപ്പയില്‍ നിറച്ച ശേഷം കൈകാലുകള്‍ ബന്ധിച്ച് ജീവനോടെയാണു പൗരന്‍മാരെ തീവ്രവാദികള്‍ കൊലപ്പെടുത്തിയതെന്ന്‍ ഇറാഖി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വീര്യം കൂടിയ ആസിഡില്‍ മുക്കുമ്പോള്‍ തന്നെ ശരീരം നീറിപുകഞ്ഞു പൂര്‍ണ്ണമായും ആസിഡിലേക്കു ലയിച്ചു ചേരുകയാണ് ചെയ്യുന്നത്. സമാനമായ ക്രൂരത മൊസൂളില്‍ ദിവസങ്ങള്‍ക്കു മുമ്പ് ഐഎസ് നടത്തിയിരുന്നു. 'നികുതി പണം നല്‍കാം ഒരു നിമിഷം ഇരിക്കൂ' എന്നു പറഞ്ഞ വീട്ടമ്മയുടെ 12-കാരിയായ പെണ്‍കുഞ്ഞിനെ കുളിമുറിയിലിട്ട് ചുട്ട് കരിച്ചാണ് ഐഎസ് ക്രൂരത കാട്ടിയത്. ക്രൈസ്തവയായ ഈ പെണ്‍കുഞ്ഞ് അവസാനമായി പറഞ്ഞ വാക്കുകള്‍ 'ഞാന്‍ അവരോടു ക്ഷമിക്കുന്നുവെന്നാണ്'. ക്രൈസ്തവ ജീവിതത്തിന്റെ ജീവിക്കുന്ന സാക്ഷ്യമായി മാറിയ പെണ്‍കുഞ്ഞ് ലോകമാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. നേരത്തെ വിവാഹം കഴിക്കുവാന്‍ വിസമ്മതിച്ച ക്രൈസ്തവരായ 250 സ്ത്രീകളെ ഐഎസ് കൊലപ്പെടുത്തിയിരുന്നു. ക്രൈസ്തവരും യസീദി സമുദായത്തില്‍പ്പെടുന്നവരുമായ പെണ്‍കുട്ടികളെ മാതാപിതാക്കളുടെ മുന്നില്‍ വച്ച് പരസ്യമായി തീവ്രവാദികള്‍ മാനഭംഗപ്പെടുത്തുന്നത് ഇറാഖിലും സിറിയയിലും നിത്യ സംഭവമായി മാറിയിട്ടുണ്ട്. സിറിയയിലും ഇറാഖിലും ഐഎസ് തീവ്രവാദികള്‍ ക്രൈസ്തവരെ അക്രമിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് വംശീയവും സാംസ്‌കാരികവുമായ തുടച്ചു നീക്കലാണ്. യേശുവിലുള്ള വിശ്വാസം ഏറ്റുപറയുന്നവരും അതില്‍ നിന്നു പിന്തിരിയില്ലെന്നു പ്രഖ്യാപിക്കുന്നവരും വിശ്വാസമേറ്റു പറഞ്ഞു മരണത്തെ പുല്‍കുകയാണ്. സിറിയയുടെ തലസ്ഥാനമായ ദമാസ്‌ക്കസില്‍ നിന്ന്‍ 30 കിലോമീറ്റര്‍ അകലെ, കൂട്ടകൊലയ്ക്കു ശേഷം ഐഎസ് മറവു ചെയ്ത ക്രൈസ്തവരുടെ മൃതശരീരങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു.
Image: /content_image/News/News-2016-05-21-04:44:11.jpg
Keywords: isis,terror,christian,attacked,syria,iraq
Content: 1460
Category: 6
Sub Category:
Heading: സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ലഭിക്കേണ്ട സ്ഥാനം
Content: ''ദൈവമായ കര്‍ത്താവ് അരുളിച്ചെയ്തു: മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; അവനു ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കും" (ഉത്പത്തി 2:18). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 21}# സഭയില്‍ എക്കാലത്തും സ്ത്രീകള്‍ക്ക് പ്രാധാന്യം ഉണ്ട്; ഇന്നിന്റേയും നാളെയുടേയും പ്രതീക്ഷകള്‍ അവരിലാണ് അര്‍പ്പിക്കാവുന്നത്, അങ്ങനെ വേണം താനും. ഈ രണ്ടു കാരണങ്ങളാലും ലോകത്ത് സ്ത്രീകളുടെ സ്ഥാനം പ്രത്യേകമായി എടുത്ത് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും പൂര്‍ണ്ണ അവസരം അവള്‍ക്ക് നല്‍കുവാനായും, സ്ത്രീയുടെ വ്യക്തിപരമായ മാന്യതയും, പുരുഷന്മാരോടൊപ്പം അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള തുല്യതയും ആവശ്യപ്പെട്ടുകൊണ്ടുള്ള ധാരാളം മുറവിളികള്‍ നമ്മുടെ ഈ കാലയളവില്‍ കേള്‍ക്കുന്നുണ്ടല്ലോ. സൃഷ്ടാവിന്റെ ദൃഷ്ടിയില്‍ പുരുഷനും സ്ത്രീക്കും ഉള്ള വ്യക്തിപരമായ വിലയുടെ അടിസ്ഥാനം തുല്യവും വളരെ വലുതുമാണ്. സാമൂഹ്യ സാംസ്‌ക്കാരിക വ്യവസ്ഥിതികളുടെ പുരോഗതിയോടൊപ്പം പുരോഗമനപരമായ മാറ്റം കാണേണ്ട ഒരു വിഭാഗമാണ് സ്ത്രീ വിഭാഗം. സമൂഹത്തില്‍ പിന്തള്ളപ്പെട്ട് നില്‍ക്കുന്ന സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം. 22.6.94) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/5?type=6 }}
Image: /content_image/Meditation/Meditation-2016-05-21-08:06:42.jpg
Keywords: സ്ത്രീ