Contents

Displaying 1321-1330 of 24959 results.
Content: 1471
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ മേരി മഗ്ദലന്‍ ഡി പാസ്സിയോട് സംസാരിച്ചപ്പോള്‍
Content: “നിന്റെ എല്ലാ പ്രവര്‍ത്തികളും ദൈവവിചാരത്തോടെയാകട്ടെ; അവിടുന്ന് നിനക്ക് വഴി തെളിച്ചു തരും, ജ്ഞാനിയെന്ന് സ്വയം ഭാവിക്കരുത്, കര്‍ത്താവിനെ ഭയപ്പെട്ട് തിന്മയില്‍ നിന്ന് അകന്നുമാറുക; അത് നിന്റെ ശരീരത്തിന് ആരോഗ്യവും, അസ്ഥികള്‍ക്ക് അനായാസതയും നല്‍കും” (സുഭാഷിതങ്ങള്‍ 3:6-8). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-25}# ഒരിക്കല്‍ മേരി മഗ്ദലന്‍ ഡി പാസ്സി അവളുടെ മഠത്തിന്റെ പൂന്തോട്ടത്തില്‍ മറ്റ് സന്യാസിനിമാര്‍ക്കൊപ്പം പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ, അവള്‍ ഒരു ആനന്ദ നിര്‍വൃതിയിലാവുകയും തന്റെ മുന്നിലായി ശുദ്ധീകരണസ്ഥലത്തിന്റെ അഗാധതകള്‍ തുറക്കുന്നതായി കാണുകയും ചെയ്തു. തന്നെ പിന്തുടര്‍ന്നുകൊണ്ട് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ അനുഭവിക്കുന്ന വേദനകള്‍ക്ക് സാക്ഷ്യം വഹിക്കുവാന്‍ ഒരു സ്വരം തന്നോട് അപേക്ഷിച്ചതായി അവള്‍ പിന്നീട് പറഞ്ഞു. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിച്ചപ്പോള്‍, കഠിനമായും, ആര്‍ദ്രതയോടും കൂടി പ്രാര്‍ത്ഥിച്ചതിനാലാണ് അവളെ ഇതിനായി ക്ഷണിച്ചതെന്ന് ആ സ്വരം വെളിപ്പെടുത്തി. “വരാം, ഞാന്‍ വരാം” എന്ന് അവള്‍ പറയുന്നത് മറ്റുള്ള കന്യകാസ്ത്രീകള്‍ കേള്‍ക്കുകയും ചെയ്തു. #{red->n->n->വിചിന്തനം:}# നിങ്ങളുടെ പ്രാര്‍ത്ഥനകളുടെ ഫലങ്ങള്‍ ശുദ്ധീകരണസ്ഥലത്തെ വിശക്കുന്ന ആത്മാക്കള്‍ക്കായി നല്‍കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/5?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-05-23-07:12:25.jpg
Keywords: ആത്മാക്കള്‍
Content: 1472
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്ത് എത്ര കാലം ?
Content: "കര്‍ത്താവേ, മടങ്ങിവരണമേ! അങ്ങ് എത്രനാള്‍ വൈകും? അങ്ങയുടെ ദാസരോട് അലിവ് തോന്നണമേ" (സങ്കീര്‍ത്തനങ്ങള്‍ 90:13). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-26}# "ഒരാത്മാവ് ശുദ്ധീകരണസ്ഥലത്ത് ചിലവഴിക്കേണ്ട സമയത്തിന്റെ ദൈര്‍ഘ്യം അവന്‍ ചെയ്തിരിക്കുന്ന പാപങ്ങളുടെ എണ്ണത്തിനനുസരിച്ചിരിക്കും. കൂടാതെ ദ്രോഹബുദ്ധിയോട് കൂടിയോ അല്ലാതേയോ, മുന്‍കൂട്ടി നിശ്ചയിച്ചോ അല്ലാതേയോ, പശ്ചാത്തപിച്ചോ, ഇല്ലയോ, ചെയ്ത പാപങ്ങള്‍ക്ക് ജീവിതകാലത്ത് തന്നെ പാപപരിഹാരം ചെയ്തോ ഇല്ലയോ എന്നതിനെയൊക്കെ ആശ്രയിച്ചായിരിക്കും മരണത്തിനു ശേഷം അവര്‍ക്ക് ലഭിക്കുവാനിരിക്കുന്ന സഹനങ്ങള്‍. ദൈവത്തിന്റെ ശുദ്ധീകരിക്കുന്ന ശക്തിയോട് ഐക്യപ്പെടുത്തി കൊണ്ട് മാത്രമേ ഈ രക്ഷാകര ദൗത്യം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുകയുള്ളൂ. അനുതപിക്കുന്ന പാപിയില്‍ രൂപാന്തരീകരണം നടത്തുവാനുള്ള ദൈവത്തിന്റെ ശക്തി ഒന്നിന് പിറകെ ഒന്നായി പ്രവര്‍ത്തിക്കുന്നു. ജീവിച്ചിരിക്കുന്ന ക്രിസ്ത്യാനികളും, സ്വര്‍ഗ്ഗത്തിലെ വിശുദ്ധരും തങ്ങളുടെ പ്രാര്‍ത്ഥനകള്‍ കൊണ്ട് ഈ രക്ഷാകരപദ്ധതിയില്‍ പങ്കുചേരുന്നു. ഈ പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ ആ ആത്മാവിനെ സ്വീകരിക്കുവാനായി സ്വര്‍ഗ്ഗത്തിന്റെ കവാടങ്ങള്‍ വിശാലമായി തുറക്കപ്പെടുന്നു". (ഫാദര്‍ മൈക്കേല്‍ ജെ. ടെയ്‌ലര്‍ എസ്. ജെ, വിശുദ്ധ ലിഖിത പണ്ഡിതന്‍, ഗ്രന്ഥ രചയിതാവ്. #{red->n->n->വിചിന്തനം:}# മാരകമായ പാപങ്ങള്‍ ചെയ്ത്, അതില്‍ അനുതപിക്കാതെ മരണപ്പെട്ടവരുടെ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-05-23-07:21:21.jpg
Keywords: ശുദ്ധീകരണസ്ഥലത്ത്
Content: 1473
Category: 8
Sub Category:
Heading: ഭൂമിയിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ശുദ്ധീകരണാത്മാക്കള്‍
Content: “നമ്മില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയാല്‍ നാം ചോദിക്കുന്നതിലും, ആഗ്രഹിക്കുന്നതിലും വളരെകൂടുതല്‍ ചെയ്തുതരാന്‍ കഴിവുള്ള അവിടുത്തേക്ക് സഭയിലും, യേശുക്രിസ്തുവിലും തലമുറകളോളം എന്നെന്നേക്കും മഹത്വമുണ്ടാകട്ടെ, ആമേന്‍.” (എഫേസോസ് 3:20-21) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-27}# ധന്യയായ വിശുദ്ധ കൂദാശയുടെ ഫ്രാന്‍സെസ്, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ എല്ലാ അപകടങ്ങളിലും അവളെ സഹായിക്കുകയും സാത്താന്റെ കുടിലതകളെ കുറിച്ച് അവള്‍ക്ക് വെളിപ്പെടുത്തി കൊടുത്തതായും ഉറപ്പിച്ച് പറയുന്നു. ഒരാത്മാവ് അവള്‍ക്ക് പ്രത്യക്ഷപ്പെട്ടുകൊണ്ട് പറഞ്ഞു : “ഭയപ്പെടരുത് നിന്നെ സംരക്ഷിക്കുവാന്‍ ഞങ്ങള്‍ എപ്പോഴും നിന്റെ കൂടെയുണ്ട്.” മറ്റൊരാത്മാവ് അവള്‍ക്ക് ഉറപ്പ് കൊടുത്തു : “ഞങ്ങള്‍ നിനക്ക് വേണ്ടി ദിവസവും പ്രാര്‍ത്ഥിക്കുന്നു; ഒരാള്‍ ഞങ്ങളെ ഓര്‍ക്കുന്നിടത്തോളം കാലം ഞങ്ങള്‍ അവനെ ഓര്‍ക്കുകയും അവന് വേണ്ടി ദൈവ തിരുമുമ്പില്‍ മാദ്ധ്യസ്ഥം വഹിക്കുകയും ചെയ്യും. ദൈവത്തെ വേണ്ടവിധം സേവിക്കുവാനുള്ള വരദാനവും, യോഗ്യമായ ഒരു മരണവും അവന് നല്‍കണമെന്ന് ഞങ്ങള്‍ ദൈവത്തോടു പ്രത്യേകമായി അപേക്ഷിക്കും” #{red->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ എത്ര നല്ല സുഹൃത്തുക്കളാണ്! നിങ്ങളുടെ കഴിവിനനുസരിച്ച സഹായം ഉദാരമനസ്കരായ ഈ ആത്മാക്കള്‍ക്ക് വേണ്ടി ചെയ്യുക. വിശ്വസ്തരായ ആത്മാക്കള്‍ക്ക് വേണ്ടി ദൈവത്തോടു നന്ദി പറയുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്യുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/5?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-05-23-07:33:28.jpg
Keywords: മാദ്ധ്യസ്ഥ
Content: 1474
Category: 1
Sub Category:
Heading: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ശ്രീലങ്കന്‍ ജനതയ്ക്കു ആശ്വാസവുമായി കത്തോലിക്കാ സഭ
Content: കൊളംമ്പോ: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ശ്രീലങ്കന്‍ ജനതയ്ക്കു സഹായവും ആശ്വാസവുമായി കത്തോലിക്കാ സഭയുടെ സന്നദ്ധ സംഘടനയായ കാരിത്താസ്. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തു പെയ്ത ശക്തമായ മഴയില്‍ 82 ആളുകളാണു മരിച്ചത്. അഞ്ചു ലക്ഷം പേര്‍ക്കു ഭവനങ്ങള്‍ നഷ്ടമായി. മരണസഖ്യ ഇനിയും ഉയരുവാന്‍ സാധ്യതയുണ്ട്. 182 ആളുകളെ കാണാതായിട്ടുണ്ട്. വടക്കുകിഴക്കന്‍ ലങ്കയിലും മധ്യലങ്കയിലുമാണ് മഴ കൂടുതല്‍ നാശം വിതച്ചത്. ഇവര്‍ക്കിടയിലാണു കാരിത്താസ് സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ആശ്വാസം പകരുന്നത്. ലോകമെമ്പാടും ദുരന്തമനുഭവിക്കുന്നവരെ സഹായിക്കുന്ന സംഘടനയാണു കാരിത്താസ്. കത്തോലിക്ക വിശ്വാസത്തില്‍ അടിസ്ഥാനപ്പെട്ട സംഘടന ക്രിസ്തീയ ദര്‍ശനത്തില്‍ വേരൂന്നി പ്രവര്‍ത്തിക്കുന്നു. "ശ്രീലങ്കയിലെ പെട്ടെന്നുണ്ടായ മഴയില്‍ എല്ലാം നഷ്ടപ്പെട്ട സാധാരണക്കാരായ ജനങ്ങളുടെ കണ്ണീരൊപ്പാൻ സഭ അവരുടെ കൂടെ നില്‍ക്കുന്നു. അവര്‍ക്കു വേണ്ടിയാണ് ഇപ്പോള്‍ സഭ പ്രവര്‍ത്തിക്കുന്നത്. ആവശ്യത്തില്‍ ഇരിക്കുന്നവരെ കരുതുക എന്നതു സഭയുടെ പ്രധാന ഉത്തരവാദിത്വവും കടമയുമാണ്". ഫാദര്‍ ജോര്‍ജ് സിംഗാമണിയുടെ വാക്കുകളാണിത്. കാരിത്താസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതു വൈദികരും ആത്മായരുമടങ്ങുന്ന ഒരു വലിയ സംഘമാണ്. ഭക്ഷണവും ശുദ്ധജലവും എത്തിച്ചു നല്‍കുന്നതോടൊപ്പം വസ്ത്രങ്ങളും പുതപ്പുകളും കാരിത്താസ് വിതരണം ചെയ്യുന്നുണ്ട്. കഴിവതും സ്ഥലങ്ങളില്‍ ചൂടുള്ള ആഹാരം തന്നെയാണു കാരിത്താസ് പ്രവര്‍ത്തകര്‍ എത്തിക്കുന്നത്. എന്നാല്‍ ശക്തമായി തോരാതെ പെയ്യുന്ന മഴ ഇതിനു വിലങ്ങുതടിയാകുന്നുണ്ട്. സര്‍ക്കാരുമായി ചേര്‍ന്നു പുതിയ കാലാവസ്ഥാ പ്രവചനങ്ങള്‍ കാരിത്താസ് ജനങ്ങളിലേക്ക് എത്തിച്ചു നല്‍കുന്നുണ്ട്. മുന്‍കരുതലുകള്‍ സ്വീകരിക്കുവാന്‍ ആളുകള്‍ക്ക് ഇതു മൂലം സാധിക്കും. കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന ആളുകളുടെ വരുമാനവും സമ്പത്തുമാണു മഴ മൂലം ഏറ്റവും കൂടുതല്‍ നശിച്ചത്. മഴ ശക്തമാകുന്ന മുന്നറിയിപ്പ് കണക്കിലെടുത്തു കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാന്‍ ദൈവത്തില്‍ ആശ്രയിച്ചു കാരിത്താസ് പ്രവര്‍ത്തകര്‍ തയ്യാറെടുക്കുകയാണ്.
Image: /content_image/News/News-2016-05-23-07:42:35.jpg
Keywords: srilanka,flood,carithas,helping,church,faith
Content: 1475
Category: 6
Sub Category:
Heading: സ്ത്രീകളോടുള്ള യേശുവിന്റെ മനോഭാവം
Content: "അവന്റെ ശിഷ്യന്‍മാര്‍ തിരിച്ചെത്തി. അവന്‍ ഒരു സ്ത്രീയോടു സംസാരിക്കുന്നതു കണ്ട് അവര്‍ അദ്ഭുതപ്പെട്ടു. എന്നാല്‍, എന്തു ചോദിക്കുന്നെന്നോ എന്തുകൊണ്ട് അവളോടു സംസാരിക്കുന്നെന്നോ ആരും അവനോടു ചോദിച്ചില്ല" (യോഹ 4:27). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 23}# സ്ത്രീകളോടുള്ള യേശുവിന്റെ സമീപനം ധ്യാനിക്കേണ്ട ഒരു വിഷയമാണ്. സ്ത്രീകളെ അടിച്ചമര്‍ത്തപ്പെട്ടവരായി കാണുന്ന ഒരു കാലഘട്ടമായിരിന്നു അത്. യേശു ജീവിച്ചിരിന്ന കാലത്തെ ബിംബാരധക സംസ്‌ക്കാരം, സ്ത്രീയെ വെറും ആനന്ദത്തിന്റേയും, കൈവശാവകാശത്തിന്റേയും, അടിമപ്പണിയുടേയും ഒരു വസ്തുവായിട്ടാണ് കണക്കാക്കിയിരുന്നത്; യഹൂദമതത്തിലാകട്ടെ, അവള്‍ ആജ്ഞകള്‍ യഥാവിധി അനുസരിക്കേണ്ട ഒരാള്‍ മാത്രമായിരിന്നു. എന്നാല്‍ യേശു എല്ലായ്‌പ്പോഴും ഏറ്റവും മതിപ്പും ഏറ്റവും ബഹുമാനവുമാണ് ഓരോ സ്ത്രീയോടും കാണിച്ചിരുന്നത്. സ്ത്രീകളുടെ ദുരിതങ്ങളോട് അവന്‍ അതിസൂക്ഷ്മ ബോധമുള്ളവനായിരുന്നു. മര്‍ത്തായും മറിയവും, കിണറ്റിന്‍ കരയിലെ സമരിയാക്കാരിയായ സ്ത്രീ, നൈനിലെ വിധവ, വ്യഭിചാര ക്കുറ്റത്തിന് കല്ലെറിയപ്പെടാന്‍ പിടിക്കപ്പെട്ട സ്ത്രീ, രക്തസ്രാവക്കാരിയായ സ്ത്രീ, എന്നിവരോടുള്ള യേശുവിന്റെ മനോഭാവം നമുക്ക് എങ്ങനെ മറക്കാന്‍ കഴിയും. എല്ലാത്തിനുമുപരിയായി, തന്റെ പന്ത്രണ്ട് ശിഷ്യന്മാരോടൊത്ത് സഹകരിക്കുവാന്‍ യേശു കുറെ സ്ത്രീകളെ അനുവദിച്ചതും നമുക്ക് എങ്ങനെ ഓര്‍ക്കാതിരിക്കാന്‍ കഴിയും. അവര്‍ അവനോടൊത്ത് സഞ്ചരിക്കുകയും കുരിശ്ശിലേക്കുള്ള വേദനാജനകമായ വഴിയില്‍ അവനെ ആശ്വസിപ്പിക്കുകയും ചെയ്തു. അവിടുത്തെ മരണത്തിന് ശേഷം ഉയര്‍ത്തെഴുന്നേറ്റ യേശു സ്ത്രീകള്‍ക്ക് പ്രത്യക്ഷപ്പെടുകയും, തന്റെ ഉയിര്‍പ്പ് ശിഷ്യന്മാരെ അറിയിക്കാന്‍ മഗ്ദലനമറിയം എന്ന അനുയായിയായ സ്ത്രീയേയാണ് ചുമതലപ്പെടുത്തുകയും ചെയ്തതെന്ന കാര്യം നാം ഓര്‍ക്കണം. തന്റെ കാലത്തെ മതത്തിന്റേയും സമൂഹത്തിന്റേയും വേലിക്കെട്ടുകള്‍ പൊളിച്ചുനീക്കിക്കൊണ്ട്, ദൈവത്തിന്റെ മുമ്പിലും മനുഷ്യരുടെ മുമ്പിലും ഒരു മനുഷ്യവ്യക്തിയെന്ന നിലയിലുള്ള സ്ത്രീയുടെ പൂര്‍ണ്ണ അന്തസ് യേശു പുനഃപ്രതിഷ്ഠിച്ചു എന്ന്‍ പറയാന്‍ സാധിയ്ക്കും. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 29.4.79). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/5?type=6 }}
Image: /content_image/Meditation/Meditation-2016-05-23-10:37:27.jpg
Keywords: സ്ത്രീ
Content: 1476
Category: 15
Sub Category:
Heading: പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: ഇരുപത്തിനാലാം തീയതി
Content: "യേശു തന്റെ അമ്മയും താന്‍ സ്‌നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകന്‍. അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു" (യോഹ 17:26-27). #{red->n->n->പ്രാരംഭ സഭയില്‍ പരിശുദ്ധ അമ്മയുടെ സ്ഥാനം}# കാല്‍വരിയിലെ കുരിശില്‍ ലോകപാപ പരിഹാരാര്‍ത്ഥം യേശു ജീവന്‍ ഹോമിച്ചു. ആദത്തെ നിദ്രയിലാഴ്ത്തി അദ്ദേഹത്തിന്‍റെ വാരിയെല്ലില്‍ നിന്നും ഹവ്വയെ ദൈവം രൂപപ്പെടുത്തിയതുപോലെ രണ്ടാമത്തെ ആദമായ മിശിഹായുടെ മരണ നിദ്രയില്‍ അവിടുത്തെ ഹൃദയത്തില്‍ നിന്നും സഭ ജന്മമെടുത്തു. ആദ്യത്തെ സഭാംഗങ്ങളില്‍ പ.കന്യകയും വി.യോഹന്നാനും വി.മഗ്ദലന മറിയവും ചില ഭക്തസ്ത്രീകളും മാത്രമേ അവിടെ സന്നിഹിതരായിരിന്നുള്ളൂ. ഈശോയുടെ മരണത്തിനു ശേഷം അപ്പസ്തോലന്മാര്‍ക്കും മറ്റ് ക്രിസ്തുവിന്‍റെ അനുഗാമികള്‍ക്കും പ്രത്യാശയും ധൈര്യവും നല്‍കിയത് പ.കന്യകയുടെ സാന്നിദ്ധ്യമായിരുന്നു. അവര്‍ ഒരര്‍ത്ഥത്തില്‍ നിരാശരും നിരാലംബരുമായിരുന്നു. നല്ല ഇടയനായ മിശിഹായുടെ പീഡാനുഭവ വേളയില്‍ തന്നെ അപ്പസ്തോലന്‍മാരും അവിടുത്തെ അനുഗാമികളും ഭയചകിതരായി പലായനം ചെയ്തു. എന്നാല്‍ പ.കന്യക അവരെ ധൈര്യപ്പെടുത്തി. തന്റെ കുമാരനെ മരണത്തിനു കീഴ്പ്പെടുത്തുവാന്‍ സാധിക്കുകയില്ലെന്നു അവള്‍ക്കറിയാമായിരുന്നു. പുനരുത്ഥാനശേഷം ഈശോ ആദ്യമായി പ.കന്യകയ്ക്കു പ്രത്യക്ഷപ്പെട്ടിട്ടുണ്ടാകണം. സന്താപകടലില്‍ ആ അമ്മ മുങ്ങിക്കുളിച്ചത് അവിടുത്തെക്കറിയാം. അതിനാല്‍ ദിവ്യമാതാവിനെ അവിടുന്നാശ്വസിപ്പിച്ചു. തന്റെ അരുമ മകന്‍ പുനരുത്ഥാനം ചെയ്തപ്പോള്‍ മാതാവനുഭവിച്ച ആനന്ദം അവര്‍ണനീയമാണ്. ഈശോയുടെ സ്വര്‍ഗാരോഹണാവസരത്തിലും മറ്റുപല സന്ദര്‍ഭങ്ങളിലും മേരിയും സന്നിഹിതയായിരുന്നിരിക്കണം. സ്വര്‍ഗാരോഹണാവസരത്തില്‍ പരിശുദ്ധാത്മാവിന്‍റെ ആഗമനം വരെ അപ്പസ്തോലന്മാരും മറ്റുള്ളവരും പ.കന്യകയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ നിരതരായി ചെലവഴിച്ചു. പത്താം ദിവസം പരിശുദ്ധാത്മാവ് അപ്പസ്തോലന്‍മാരുടെമേല്‍ എഴുന്നള്ളിവന്നു. രണ്ടാം പ്രാവശ്യം പ.കന്യകയുടെ നേതൃത്വത്തില്‍ സമ്മേളിച്ച അപ്പസ്തോലന്‍മാരുടെ മേല്‍ പരിശുദ്ധാത്മാവ് എഴുന്നള്ളി വന്നപ്പോള്‍ തിരുസഭയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടു. അതുപോലെ ഓരോ ക്രിസ്തീയാത്മാവിന്‍റെയും ആദ്ധ്യാത്മിക ജനനത്തിലും പരിശുദ്ധാത്മാവും പ.കന്യകയും സംയുക്തമായി പ്രവര്‍ത്തിക്കണം. പരിശുദ്ധാത്മാവിന്‍റെ പ്രധാന പ്രവര്‍ത്തനങ്ങളെല്ലാം പ.കന്യകയുടെ സാന്നിദ്ധ്യത്തിലാണ് നിര്‍വഹിച്ചിട്ടുള്ളത്. അപ്പസ്തോലിക സഭ കിരാതമായ മര്‍ദ്ദനങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്തുകൊണ്ടിരുന്നപ്പോള്‍ പ.കന്യകയുടെ മാതൃ പരിലാളന സഭയ്ക്കു താങ്ങും തണലുമായി വര്‍ത്തിച്ചു. നമ്മുടെ അനുദിന ജീവിതത്തില്‍ നമുക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങളിലും വിപത്തുകളിലും ദിവ്യജനനി നമ്മെ സഹായിക്കുമെന്ന പ്രത്യാശ നമ്മുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു. രണ്ടാം വത്തിക്കാന്‍ സൂനഹദോസിനു ശേഷം തിരുസ്സഭയില്‍ വിശ്വാസത്തകര്‍ച്ച ഉളവായിട്ടുണ്ട്. അതിനുള്ള ഒരു പ്രധാനപ്പെട്ട കാരണം പ.കന്യകയുടെ നേരെയുള്ള ഭക്തിയിലുണ്ടായ ക്ഷയമാണ്. മരിയഭക്തിയിലുള്ള മാന്ദ്യം വിശ്വാസത്തകര്‍ച്ചയ്ക്കു കാരണമാകുമെന്നുള്ളത് നിസ്തര്‍ക്കമായ കാര്യമാണ്. അപ്രകാരമുള്ള സന്ദര്‍ഭങ്ങളില്‍ മരിയഭക്തിയിലുള്ള നവോത്ഥാനത്തിലൂടെയാണ് തിരുസഭയില്‍ വിശ്വാസത്തെ പുനരുജ്ജീവിപ്പിച്ചിട്ടുള്ളത് എന്നു ചരിത്രം പരിശോധിച്ചാല്‍ നമ്മുക്ക് മനസ്സിലാക്കാവുന്നതെയുള്ളൂ. #{red->n->n->സംഭവം}# പതിമൂന്നാം നൂറ്റാണ്ടില്‍ ആല്‍ബിജേന്‍സിയന്‍ പാഷണ്ഡത പാശ്ചാത്യസഭയെ ഭീഷണിപ്പെടുത്തിയിരുന്ന അവസരത്തില്‍ വി.ഡോമിനിക് ജപമാല ഭക്തിയിലൂടെ പാഷണ്ഡതയെ പരാജയപ്പെടുത്തി. പിന്നീട് മുറന്മാരും ക്രിസ്ത്യാനികളുമായിട്ടുള്ള സമരങ്ങളിലും ജപമാല ഭക്തിയിലൂടെ ക്രിസ്തീയസഭ വിജയം വരിച്ചതായി കാണാം. 1716-ല്‍ കാര്‍ലോസ് ആറാമന്‍ വിയന്നായുടെ കോട്ടവാതിലില്‍ വച്ച് തുര്‍ക്കികളെ നിശ്ശേഷം പരാജയപ്പെടുത്തി. 1847-ല്‍ കമ്യുണിസത്തിന്‍റെ ആചാര്യന്മാരായ മാര്‍ക്സും എംഗല്‍സും കൂടി കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചു. ഇക്കാലയളവില്‍ ഡാര്‍വിന്‍റെ പരിണാമവാദസിദ്ധാന്തത്തിനും വലിയ പ്രചാരമാണ് ലഭിച്ചത്. ഇപ്രകാരം ലൌകിക സുഖം തേടി പോകുന്ന ലോകത്തെ രക്ഷിക്കാന്‍ വേണ്ടി പ.കന്യക ലൂര്‍ദ്ദില്‍ പ്രത്യക്ഷപ്പെട്ട് ഞാന്‍ അമലോത്ഭവയാകുന്നു എന്നു പ്രഖ്യാപിച്ചു. ആര്‍നോള്‍ഡ് റ്റോയിന്‍ ബി എന്ന വിശ്രുത അകത്തോലിക്കാ ചരിത്രകാരന്‍ പ്രസ്താവിച്ചിരിക്കുന്നതു പോലെ ആധുനിക സംസ്ക്കാരത്തിന്‍റെ വളര്‍ച്ചയില്‍ പ.കന്യക ഒരു വലിയ ശക്തിയാണ്. ആ മാനവ സംസ്ക്കാരം സംരക്ഷിച്ചുകൊണ്ടു പോകുന്നതിന് ദിവ്യജനനിയുടെ സഹായം ആവശ്യമാണ്. #{red->n->n->പ്രാര്‍ത്ഥന}# മരിയാംബികേ, അവിടുന്നു പ്രാരംഭ സഭയില്‍ ജീവിച്ചുകൊണ്ട് സഭാംഗങ്ങള്‍ക്ക് ധൈര്യവും ശക്തിയും പകര്‍ന്നു. എന്നും സഭയുടെ ഉല്‍ക്കര്‍ഷത്തിലും വിജയത്തിലും അങ്ങ് തത്പരയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങളും സഭാമാതാവിനെ സ്നേഹിക്കുവാനും അവളോടൊത്തു ചിന്തിക്കുവാനും സഭയുടെ ആദര്‍ശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുവാനുമുള്ള അനുഗ്രഹങ്ങള്‍ നല്‍കണമേ. പ്രത്യേകിച്ച് ഇന്നു വിവിധ രാജ്യങ്ങളില്‍ സഭ മര്‍ദ്ദനത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു. നാഥേ, പ്രസ്തുത രാജ്യങ്ങളില്‍ തിരുസ്സഭ വിജയം വരിച്ച് സഭാസന്താനങ്ങള്‍ അങ്ങേയ്ക്കും അങ്ങേ തിരുക്കുമാരനും സംപ്രീതിജനകമായ ജീവിതം നയിക്കുന്നതിനാവശ്യമായ അനുഗ്രഹങ്ങള്‍ വര്‍ഷിക്കണമെന്നു അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. #{red->n->n-> വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം}# എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്‍ നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു. നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കാത്തുകൊള്ളണമേ. ആമ്മേനീശോ. *  ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന്  ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ. 1  സ്വര്‍ഗ്ഗ.  1 നന്മ.   1 ത്രിത്വ. (മൂന്നു പ്രാവശ്യം ചൊല്ലുക). #{red->n->n->ദൈവമാതാവിന്റെ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! അനുഗ്രഹിക്കണമേ, കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,  ഞങ്ങളെ അനുഗ്രഹിക്കണമേ. ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദീശാ തമ്പുരാനേ, എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) ദൈവകുമാരന്‍റെ പുണ്യജനനി, കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ, മിശിഹായുടെ മാതാവേ, ദൈവപ്രസാദവരത്തിന്‍റെ മാതാവേ, എത്രയും നിര്‍മ്മലയായ മാതാവേ, അത്യന്ത വിരക്തിയുള്ള മാതാവേ,   കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ, കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ, സ്നേഹഗുണങ്ങളുടെ മാതാവേ, അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ, സദുപദേശത്തിന്‍റെ മാതാവേ, സ്രഷ്ടാവിന്‍റെ മാതാവേ, രക്ഷിതാവിന്‍റെ മാതാവേ, വിവേകൈശ്വര്യമുള്ള കന്യകേ, പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ, സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ, വല്ലഭമുള്ള കന്യകേ, കനിവുള്ള കന്യകേ, വിശ്വാസവതിയായിരിക്കുന്ന കന്യകേ, നീതിയുടെ ദര്‍പ്പണമേ, ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,   ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,   ആത്മജ്ഞാന പൂരിത പാത്രമേ,   ബഹുമാനത്തിന്‍റെ പാത്രമേ, അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,   ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ, ദാവീദിന്‍റെ കോട്ടയെ, നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ, സ്വര്‍ണ്ണാലയമേ, വാഗ്ദാനത്തിന്‍റെ പെട്ടകമേ, ആകാശ മോക്ഷത്തിന്‍റെ വാതിലേ, ഉഷകാലത്തിന്‍റെ നക്ഷത്രമേ, രോഗികളുടെ സ്വസ്ഥാനമേ, പാപികളുടെ സങ്കേതമേ, വ്യാകുലന്‍മാരുടെ ആശ്വാസമേ, ക്രിസ്ത്യാനികളുടെ സഹായമേ, മാലാഖമാരുടെ രാജ്ഞി, ബാവാന്മാരുടെ രാജ്ഞി, ദീര്‍ഘദര്‍ശികളുടെ രാജ്ഞി, ശ്ലീഹന്‍മാരുടെ രാജ്ഞി, വേദസാക്ഷികളുടെ രാജ്ഞി, വന്ദനീയന്‍മാരുടെ രാജ്ഞി, കന്യാസ്ത്രീകളുടെ രാജ്ഞി, സകല‍ പുണ്യവാന്മാരുടെയും രാജ്ഞി, അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി, സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി, പരിശുദ്ധ ജപമാലയുടെ രാജ്ഞി, സമാധാനത്തിന്‍റെ രാജ്ഞി, കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി. ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ, (കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ) ഭൂലോക പാപങ്ങളെ നീക്കുന്ന.... (കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.) ഭൂലോക പാപങ്ങളെ നീക്കുന്ന..... (കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.) #{red->n->n->പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ}# പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ.   പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ.  #{red->n->n->സുകൃതജപം}# ക്ഷമയുടെ ദര്‍പ്പണമായ ദൈവമാതാവേ! ജീവിതക്ലേശങ്ങള്‍ ക്ഷമാപൂര്‍വ്വം സഹിക്കുവാന്‍ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/5?type=15}} ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2016-05-23-15:00:02.jpeg
Keywords: പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം
Content: 1477
Category: 1
Sub Category:
Heading: പൗരോഹിത്യത്തിന്റെ 65 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ബനഡിക്ടറ്റ് പതിനാറാമന്‍ വീണ്ടും പൊതുവേദിയില്‍ എത്തുന്നു
Content: വത്തിക്കാന്‍: വിശ്രമ ജീവിതം നയിക്കുന്ന ബനഡിക്ടറ്റ് പതിനാറാമന്‍ എമെരിറ്റസ് മാര്‍പാപ്പ വീണ്ടും പൊതുവേദിയില്‍ എത്തുവാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 29-ാം തീയതി തന്റെ പൗരോഹിത്യത്തിന്റെ 65-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാകും പരിശുദ്ധ പിതാവ് പൊതുവേദിയില്‍ എത്തുക. വിശ്വാസികളായ പതിനായിരങ്ങള്‍ക്കു വീണ്ടും പരിശുദ്ധ പിതാവിനെ നേരില്‍ കാണുവാനുള്ള അവസരം കൂടിയാണ് അന്നു ലഭിക്കുക. പൊന്തിഫിക്കേറ്റ് ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗാങ്‌സ്‌വെയിനാണു വീണ്ടും പൊതുവേദിയില്‍ ബനഡിക്ടറ്റ പതിനാറാമന്‍ എത്തുമെന്ന് അറിയിച്ചത്. പരിശുദ്ധ പിതാവിനെ സന്ദര്‍ശിച്ച് ഒരു ബുക്ക് സമ്മാനിച്ച ശേഷമാണ് അദേഹം ഇക്കാര്യം പറഞ്ഞത്. 1951 ജൂണ്‍ 29-ാം തീയതിയാണു ജോസഫ് റാറ്റ്‌സിംഗര്‍ എന്ന ബനഡിക്ട് പതിനാറാമന്‍ പൗരോഹിത്യം സ്വീകരിച്ചത്. ജര്‍മ്മനിയിലെ ഫ്രീസിഗിലെ സെന്റ് മേരിസ് ആന്റ് സെന്റ് കോര്‍ബീനിയന്‍ കത്ത്രീറ്റലില്‍ വച്ചാണ് പിതാവ് പൗരോഹിത്യം സ്വീകരിച്ചത്. പിന്നീട് കര്‍ദിനാള്‍ സ്ഥാനം വരെ ഉയര്‍ത്തപ്പെട്ട ജോസഫ് റാറ്റ്‌സിംഗര്‍, ജോണ്‍ പോള്‍ രണ്ടാമന്‍ കാലം ചെയ്ത ശേഷം ബനഡിക്ടറ്റ് പതിനാറാമന്‍ എന്ന നാമത്തില്‍ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു. മാര്‍പാപ്പയുടെ ചുമതലകള്‍ ഒഴിഞ്ഞ ശേഷം വിശ്രമ ജീവിതത്തിലേക്കു കടന്ന പിതാവ് ആറു തവണയില്‍ അധികം പൊതു സ്ഥലങ്ങളില്‍ പരിപാടികളില്‍ പങ്കെടുക്കുവാന്‍ എത്തിയിട്ടുണ്ട്. എല്ലാ പരിപാടികളിലും വിശ്വാസികളുടെയും പൊതുജനങ്ങളുടെയും വന്‍ പങ്കാളിത്തമാണ് ഉണ്ടായിട്ടുള്ളത്. ഫ്രാന്‍സിസ് മാര്‍പാപ്പയേ കര്‍ദിനാളായി വാഴിച്ചതിന്റെ രണ്ടു വാര്‍ഷികങ്ങളിലും ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പയും പങ്കെടുത്തിരുന്നു. 2014 സെപ്റ്റംബര്‍ 27-നു നടന്ന മുത്തച്ഛന്‍മാരുടെയും മുത്തശിമാരുടെയും സമ്മേളനത്തിലും ബനഡിക്ടറ്റ് പാപ്പ പങ്കെടുത്തിരുന്നു. ജൂണ്‍-29 നാണു പത്രോസ് പൗലോസ് ഗ്ലീഹന്‍മാരുടെ രക്തസാക്ഷിത്വ ദിനം കത്തോലിക്ക സഭ കൊണ്ടാടുന്നത്. അന്നു നടക്കുന്ന വിശുദ്ധ ബലിക്കിടെ പുതിയതായി സ്ഥാനമേല്‍ക്കുന്ന മെത്രാന്‍മാര്‍ക്കു സ്ഥാനചിഹ്നങ്ങളും മറ്റും നല്‍കുന്ന ചടങ്ങുകളിലും ബനഡിക്ടറ്റ് പതിനാറാമനും പങ്കെടുക്കും. ഫ്രാന്‍സിസ് മാര്‍പാപ്പ പലതവണ ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ പലപ്പോഴും വത്തിക്കാന്‍ പുറത്തുവിട്ടിട്ടുമുണ്ട്.
Image: /content_image/News/News-2016-05-25-04:03:30.jpg
Keywords: pope,benedict,public,appearance,june,29
Content: 1478
Category: 1
Sub Category:
Heading: ഇസ്ലാം മതവിശ്വാസികളെ രക്ഷയുടെ മാര്‍ഗത്തിലേക്കു നയിക്കേണ്ടത് ക്രൈസ്തവരുടെ ഉത്തരവാദിത്വം: കര്‍ദ്ദിനാള്‍ കൂര്‍ട്.
Content: ലണ്ടന്‍: ഇസ്ലാം മതവിശ്വാസികളെ ക്രിസ്തുവിനെ കുറിച്ച് പഠിപ്പിക്കേണ്ടതും ക്രിസ്തുമാര്‍ഗത്തിലേക്കു കൂട്ടിക്കൊണ്ടു വരേണ്ടതും ക്രൈസ്തവരുടെ പ്രധാന കര്‍ത്തവ്യമാണെന്നു കര്‍ദിനാള്‍ കൂര്‍ട് കൊച്. കേംബ്രിഡ്ജ് സര്‍വകലാശാലയുടെ വൂള്‍ഡ് ഇന്‍സ്റ്റിട്യൂട്ടില്‍ നടന്ന സഭാ ഐക്യപ്രസ്താനങ്ങളുടെ കോൺഫ്രൻസിലാണ് കര്‍ദിനാള്‍ തന്റെ പ്രതികരണം അറിയിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യ സഹായികളില്‍ ഒരാളാണ് കര്‍ദിനാള്‍ കൂര്‍ട്. വത്തിക്കാന്റെ സഭൈക്യ പ്രസ്താനങ്ങളുടെ ചുമതല വഹിക്കുന്നതും കൂര്‍ട് തന്നെയാണ്. "നമ്മുടെ പ്രധാന ദൗത്യമാണിത്. കാരണം ക്രിസ്തുവിനെ അറിയാതെ ഒരു സംഘം ആളുകള്‍ ഇവിടെ ജീവിക്കുന്നുവെന്നതു തന്നെ നമുക്ക് വെല്ലുവിളിയാണ്. ഇസ്ലാം മതവിശ്വാസികളായവര്‍ക്കു ക്രിസ്തുവിനെ കുറിച്ചും രക്ഷയെ കുറിച്ചും അറിവില്ല. അതിനാല്‍ അവര്‍ പലരും തീവ്രവാദത്തിന്റെ തെറ്റായ വഴികളിലൂടെ സഞ്ചരിക്കുന്നു". കര്‍ദിനാള്‍ കൂര്‍ട് പറയുന്നു. ജൂതന്‍മാരെ ക്രൈസ്തവരാക്കുന്നതില്‍ നാം താല്‍പര്യമെടുക്കേണ്ടതില്ലെന്നും ജൂത മതത്തെ ക്രൈസ്തവ മതത്തിന്റെ അമ്മയായി കാണാനാകുമെന്നും കര്‍ദിനാള്‍ വിശദീകരിച്ചു. ജൂതന്‍മാരുടെ വിശ്വാസങ്ങളും ക്രൈസ്തവരുടെ പഴയനിയമവും തമ്മില്‍ വ്യത്യാസങ്ങള്‍ ഒന്നും തന്നെ ഇല്ല. "വിശ്വാസികളുടെ പിതാവായ അബ്രഹാമില്‍ നിന്നുമാണ് ക്രൈസ്തവ മതവും, ജൂതമതവും, ഇസ്ലാം മതവും ഉണ്ടായത്. എന്നാല്‍ ഇസ്ലാം മതത്തിലെ വിശ്വാസങ്ങള്‍ക്കു മറ്റു രണ്ടു മതത്തിന്റെ വിശ്വാസങ്ങളുമായി ചേര്‍ച്ചയില്ല. ഇതിനാല്‍ തന്നെ അവര്‍ തെറ്റായ രീതിയിലേക്കു കടന്നു പോകുന്നു. ജൂതന്‍മാര്‍ക്ക് ഈ പ്രശ്‌നം നേരിടേണ്ടി വരുന്നില്ല, കാരണം നമ്മുടെ വിശ്വാസങ്ങളുമായി വളരെ അധികം അടുപ്പം പുലര്‍ത്തുന്ന വിശ്വാസമാണ് അവര്‍ക്കുള്ളത്. മതഗ്രന്ഥങ്ങളില്‍ അടിസ്ഥാനപ്പെടുത്തി നാം പഠനം നടത്തിയാല്‍ ജൂതന്‍മാരുമായി നമുക്ക് ഐക്യപ്പെടുവാന്‍ കഴിയും. എന്നാല്‍ ഇസ്ലാമിലെ ആശയങ്ങള്‍ ക്രൈസ്തവ ആശയങ്ങളുമായി പൊരുത്തപെടുകയില്ല". കൂര്‍ട് വിശദീകരിച്ചു. ലോകത്തിന്റെ പലഭാഗത്തു നിന്നും ഇസ്ലാം മതവിശ്വാസികളായ പലരും ക്രൈസ്തവ മതം സ്വീകരിക്കുന്നുണ്ട്. ബൈബിളിലെ വിശ്വാസ സത്യങ്ങളാണ് അവരെ ക്രൈസ്തവരായി തീരുവാന്‍ പ്രചോദിപ്പിക്കുന്നത്. എന്നാല്‍ രക്ഷയുടെ സുവിശേഷം അറിയാത്തതിനാല്‍ പലരും തെറ്റി നടക്കുകയാണ്. ഈ അവസ്ഥയ്ക്കു മാറ്റം വേണമെങ്കില്‍ ക്രൈസ്തവര്‍ തന്നെ രക്ഷയുടെ സുവിശേഷം ഇസ്ലാം മതവിശ്വാസികളേയും ഇതര മതസ്ഥരേയും അറിയിക്കുവാന്‍ മുന്‍കൈ എടുക്കണം.
Image: /content_image/News/News-2016-05-24-01:17:35.jpg
Keywords: islam,christian,conversion,cardinal,message
Content: 1479
Category: 1
Sub Category:
Heading: ഹിരോഷിമയില്‍ ഒബാമ എത്തുമ്പോള്‍ പ്രതീക്ഷയോടെ കത്തോലിക്ക സഭ
Content: നിഗാട്ട: ജി-7 സമ്മേളനത്തിനു ശേഷം യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ ഹിരോഷിമ സന്ദര്‍ശിക്കുമ്പോള്‍ വേദനപ്പെടുന്ന ലക്ഷങ്ങള്‍ക്ക് അത് പ്രതീക്ഷയുടെ സന്ദര്‍ശനമായി മാറും. മനുഷ്യ ജീവന്റെ വില മറ്റെന്തിലും വലിയതാണെന്ന സന്ദേശം ലോകം മനസിലാക്കുകയും തങ്ങളുടെ കൈവശമുള്ള ആയുധങ്ങള്‍ ഇതിനു തടസമാണെന്ന തിരിച്ചറിവിലേക്കും ലോകം മാറണം. ആയുധങ്ങള്‍ ഉപേക്ഷിച്ച് സമാധാനത്തിന്റെ ചുവടുകളിലേക്കു നടന്നുകയറുവാനും ലോകത്തെ നിയന്ത്രിക്കുന്നവര്‍ക്ക് സാധിക്കണം. ഇത്തരം പ്രതീക്ഷകളാണ് ആണവായുധത്തിന്റെ ദുരിതം തലമുറകളായി അനുഭവിക്കുന്നവര്‍ക്ക് ലോകത്തോടു പറയുവാനുള്ളത്. ഒബാമയുടെ ഹിരോഷിമ സന്ദര്‍ശനത്തെ പ്രതീക്ഷയോടും സന്തോഷത്തോടുമാണു കത്തോലിക്ക സഭ നോക്കി കാണുന്നത്. നിഗാട്ടയിലെ ബിഷപ്പും കാരിത്താസ് ഏഷ്യയുടെ പ്രസിഡന്റുമായ ടര്‍ക്കിസിയോ ഇസാവോ കികൂചി ഒബാമയുടെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്യുന്നതായി അറിയിച്ചിട്ടുണ്ട്. തദ്ദേശിയനായ ബിഷപ്പിനു ഹിരോഷിമയിലുണ്ടായ ആണവാക്രമണത്തിന്റെ വ്യാപ്തി നല്ലവണ്ണം അറിയാം. 1963-ല്‍ പോപ് ജോണ്‍ പതിമൂന്നാമനാണ് ആണവായുധങ്ങളുടെ നിരോധനം ആവശ്യപ്പെട്ടു ലോകരാഷ്ട്രങ്ങളുടെ തലവന്‍മാരുടെ മുന്നില്‍ പ്രശ്‌നം അവതരിപ്പിച്ചവരില്‍ പ്രമുഖന്‍. "മനുഷ്യര്‍ക്കു നീതിയും സമാധാനവും ഉറപ്പാക്കേണ്ടതു ലോകത്തെ ഭരിക്കുന്നവരുടെ ഉത്തരവാദിത്വമാണ്. ഇപ്പോള്‍ രാജ്യങ്ങളുടെ ആയുധപുരകളില്‍ കൂട്ടിവയ്ക്കപ്പെടുന്ന ബോംബുകള്‍ ഇതിനു വിലങ്ങുതടിയാകും. ആണവായുധങ്ങള്‍ നിരോധിക്കുവാന്‍ ലോക രാഷ്ട്രങ്ങള്‍ മുന്‍കൈ എടുക്കണം". ജോണ്‍ പതിമൂന്നാമന്റെ വാക്കുകളാണിത്. ക്രൈസ്തവ വിശ്വാസിയായ ഒബാമ 2009-ല്‍ പരാഗ്വയില്‍ നടന്ന സമ്മേളനത്തില്‍ ആണവായുധം നിരോധിക്കേണ്ട ആവശ്യത്തെ കുറിച്ച് ശക്തമായി പ്രസംഗിച്ചിരുന്നു. പ്രതീക്ഷയ്ക്കു വകനല്‍കുന്ന വാക്കുകളാണ് ഒബാമയുടെ ഭാഗത്തു നിന്നും അന്ന് ഉണ്ടായത്. ഹിരോഷിമയിലും നാഗസാക്കിയിലും നടന്ന അണുബോംബാക്രമണത്തില്‍ 1,40,000 ആളുകള്‍ക്കാണു ജീവന്‍ നഷ്ടമായത്. ജീവന്‍ നഷ്ടപ്പെട്ടവരുടെ പതിര്‍മടങ്ങാളുകള്‍ ജീവിക്കുന്ന രക്തസാക്ഷികളായി മാറി. പിന്നീട് ജനിച്ച കുഞ്ഞുങ്ങള്‍ ജനിതക വൈകല്യമുള്ളവരായി തീര്‍ന്നു. ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്കു ജീവിതം ദുസഹമായി. ഈ ദുരന്തങ്ങളിലേക്ക് ഒരു ജനതയെ തള്ളിവിട്ടത് അണുവായുധമെന്ന മാരകായുധമാണ്. അണുവായുധം കൈവശം വയ്ക്കുവാന്‍ രാജ്യങ്ങളെ അനുവദിക്കരുതെന്ന ആവശ്യം ക്രൈസ്തവ നേതാക്കളുടെ ഭാഗത്തു നിന്നും ശക്തമായി ഉയരുന്നുണ്ട്. 1981 ഫെബ്രുവരി 25-ാം തീയതി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ദുരന്ത ഭൂമിയായ ഹിരോഷിമ സന്ദര്‍ശിച്ചിരുന്നു. 1945 ആഗസ്റ്റില്‍ നടന്ന ദുരന്തത്തില്‍ നിന്നും അവര്‍ കരകയറിയിട്ടില്ലെന്നും ജോണ്‍ പോള്‍ രണ്ടാമനും അന്നു പറഞ്ഞിരുന്നു. യുഎസ് പ്രസിഡന്റിനോട് ആണവായുധങ്ങള്‍ നിര്‍വീര്യമാക്കുവാന്‍ മുന്‍കൈയെടുക്കണമെന്നു ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ആവശ്യപ്പെട്ടിരുന്നു. യുദ്ധവും അസഹിഷ്ണുതയും നമ്മള്‍ വെറുക്കുന്നുവെന്നു പ്രതിജ്ഞ ചെയ്യണമെന്ന ആഹ്വാനവും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നടത്തിയിരുന്നു.
Image: /content_image/News/News-2016-05-24-02:14:38.jpg
Keywords: obama,hiroshima,visit,catholic,church,ban,weapon
Content: 1480
Category: 6
Sub Category:
Heading: മത വിശ്വാസത്തെ അതിന്റെ തന്മയത്തത്തോടെ കാണുന്ന ഭാരതം ലോകത്തിന് മുന്നില്‍ ഒരു സാക്ഷ്യം.
Content: ''ഞാന്‍ ഇതിലെ കടന്നുപോയപ്പോള്‍ നിങ്ങളുടെ ആരാധനാവസ്തുക്കളെ നിരീക്ഷിച്ചു. അജ്ഞാതദേവന് എന്ന് എഴുതിയിട്ടുള്ള ഒരു ബലിപീഠം ഞാന്‍ കണ്ടു. നിങ്ങള്‍ ആരാധിക്കുന്ന ആ അജ്ഞാതനെക്കുറിച്ചു തന്നെയാണ് ഞാന്‍ നിങ്ങളോടു പ്രസംഗിക്കുന്നത്" (അപ്പ. പ്രവര്‍ത്തനങ്ങള്‍ 17: 23). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ്-24}# ഭൗതികവും ജീവശാസ്തപരവുമായുള്ളതിനും അപ്പുറത്തായി മനുഷ്യന്റെ ഉള്ളില്‍ സ്ഥിതി ചെയ്യുന്ന ഒന്നാണ് വിശ്വാസം; പുരാതന മതപാരമ്പര്യങ്ങള്‍ ഉള്ള സാംസ്കാരിക വൈവിധ്യം നിലനില്‍ക്കുന്ന ഒരു രാജ്യമാണ് ഭാരതം. മനുഷ്യനെ ധാര്‍മിക നിലവാരത്തിലേക്ക് ഉയര്‍ത്തുവാന്‍ സഹായിക്കുന്ന മത വിശ്വാസം അതിന്റെ തന്മയത്തത്തോടെ കാണുന്ന ഇന്‍ഡ്യ ലോകമെമ്പാടും വലിയ മതിപ്പ് ഉളവാക്കിയിട്ടുണ്ട്. മതത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും, വിശ്വാസത്തിന്റെ മാഹാത്മ്യത്തെപ്പറ്റിയും നിങ്ങള്‍ക്കുള്ള വികാരാധീനമായ ബോധം ഭൗതികമായ മോഹങ്ങള്‍ക്കും നിരീശ്വരപരമായ ചിന്തകള്‍ക്കുമെതിരെയുള്ള അത്ഭുതകരമായ ഒരു സാക്ഷ്യമാണ്. മതം തനിക്ക് അഗാധവും നിഗൂഢവുമായ അര്‍ത്ഥം കല്‍പിക്കുന്ന ഒന്നാണെന്ന ശരിയായ ധാരണ ഓരോ ഭാരതീയനുണ്ട്. മനുഷ്യാന്വേഷണങ്ങളില്‍ ഏറ്റവും മഹത്തായ ദൈവത്തിന് വേണ്ടിയുള്ള അന്വേഷണത്തിന് ജന്മനപരമായുള്ള ആവേശവും, കാത്തിരുപ്പും, പ്രതീക്ഷകളും ഓരോ ഭാരതീയന്റെയും ജീവനില്‍ തന്നെ അവന്‍ അനുഭവിക്കുന്നുണ്ട്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, മദ്രാസ്, 5.2.1986) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/5?type=6 }}
Image: /content_image/Meditation/Meditation-2016-05-24-01:20:32.jpg
Keywords: മത