Contents
Displaying 1361-1370 of 24963 results.
Content:
1521
Category: 15
Sub Category:
Heading: പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: ഇരുപത്തിയെട്ടാം തീയതി
Content: "ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ" (ലൂക്കാ 5:27-28). #{red->n->n-> പാപികളുടെ സങ്കേതം}# ദൈവമാതാവായ പ.കന്യകാമറിയം പാപമാലിന്യം ഏല്‍ക്കാത്തവളാണ്. അമലമനോഹരിയായ പരിശുദ്ധ അമ്മയുടെ അതുല്യമായ വിശുദ്ധി അത്ഭുതാവഹമത്രേ. പാപത്താല്‍ തകര്‍ന്ന മാനവരാശിയെ രക്ഷിക്കുന്നതിനായി മേരി എത്ര വലിയ ത്യാഗമാണ് അനുഷ്ഠിച്ചത്. തന്‍റെ ഓമല്‍ കുമാരനെ പാപികളുടെ രക്ഷയ്ക്കു വേണ്ടി കാല്‍വരിയില്‍ പിതാവിനു സമര്‍പ്പിച്ചു. രക്ഷാകര്‍മ്മത്തിന്‍റെ പൂര്‍ത്തീകരണത്തിനു ശേഷവും ലോകത്തില്‍ പാപികളായി അനേകം വ്യക്തികളുണ്ട്. പാപികളെ സ്വസുതന്‍റെ പക്കലേക്കു ആനയിക്കുന്നതിനു ഇന്നും പ.കന്യക മാതൃസഹജമായ വാത്സല്യത്തോടെ പ്രവര്‍ത്തിക്കുന്നതായി തിരുസ്സഭാ ചരിത്രം വ്യക്തമാക്കുന്നു. മറിയത്തെ പാപികളുടെ സങ്കേതമെന്നു നാം അഭിസംബോധന ചെയ്യുന്നുണ്ട്. ലോക പരിത്രാതാവിന്‍റെ ആഗമനത്തിന് മുമ്പു തന്നെ അവള്‍ മിശിഹായുടെ വരവിനായി നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ദൈവസുതന്‍റെ മനുഷ്യാവതാരം മുതല്‍ കാല്‍വരി വരെയുള്ള ദിവ്യജനനിയുടെ ജീവിതം പാപപങ്കിലമായ ലോകത്തെ രക്ഷിക്കുന്നതിനു വേണ്ടിയായിരുന്നല്ലോ. മനുഷ്യാത്മാക്കളുടെ രക്ഷ അപകടത്തിലായിട്ടുള്ള എല്ലാ വിപല്‍സന്ധിയിലും ഓരോ പ്രത്യേക ദൗത്യവുമായി വിണ്ണില്‍ നിന്നും മന്നിലേയ്ക്ക് എഴുന്നള്ളി വരുവാന്‍ ആ മാതൃഹൃദയം വെമ്പല്‍ കൊള്ളുന്നു. ആധുനിക ലോകത്തില്‍ മനുഷ്യനു പാപബോധം തന്നെ നഷ്ടപ്പെട്ടിരിക്കുകയുമാണ്. ഇതാണ് ഇന്നത്തെ ഏറ്റവും വലിയ വിന. രോഗത്തിന്‍റെ മൂലകാരണം മനസ്സിലാക്കി പ്രതിവിധി നിര്‍ദ്ദേശിക്കുന്ന ഭിഷഗ്വരനാണ് സമര്‍ത്ഥന്‍. എങ്കില്‍ മാത്രമേ രോഗം പൂര്‍ണ്ണമായി ശമിക്കുകയുള്ളൂ. വിമലഹൃദയത്തിന്‍റെ വിലാപങ്ങള്‍ ശ്രവിക്കുന്നതില്‍ ലോകം വിമുഖത പ്രദര്‍ശിപ്പിച്ചു. അതിന്‍റെ തിക്തഫലങ്ങളാണ് നാം ഇന്നു കാണുന്ന യുദ്ധങ്ങളും യാതനകളും സാമൂഹ്യമായ അസ്വസ്ഥതകളും. എങ്കിലും ദൈവജനനി ലോകത്തെ അനുസ്യൂതം ഉത്ബോധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ലൂര്‍ദ്ദും ഫാത്തിമയും സന്ദര്‍ശിച്ചു പ്രാര്‍ത്ഥിച്ചിട്ടുള്ള എത്ര നിരീശ്വരന്മാരും പാപികളുമാണ് മാനസാന്തരപ്പെട്ടു കൊണ്ടിരിക്കുന്നത്. നിത്യസഹായ മാതാവിന്‍റെ നോവേനകള്‍ നടക്കുന്ന സ്ഥലങ്ങളിലും ലോകത്തിന്‍റെ മിക്ക ഭാഗങ്ങളിലും അപ്രകാരമുള്ള സംഭവങ്ങള്‍ അനുദിനം നടക്കുന്നു. #{red->n->n->സംഭവം}# ലില്ലിയന്‍ റോത്ത് ഒരു യഹൂദ വനിതയായിരുന്നു. അമേരിക്കയിലെ പ്രസിദ്ധ സിനിമാ വ്യവസായ കേന്ദ്രമായ ഹോളിവുഡിലെ പ്രശസ്ത നടി. അവള്‍ വളരെ അസന്മാര്‍ഗ്ഗിക ജീവിതമാണ് നയിച്ചിരുന്നത്. ഒന്നിന് പുറകെ ഒന്നായി അഞ്ചു വിവാഹങ്ങള്‍ അവള്‍ നടത്തി. അവസാനം ഒരു കത്തോലിക്കനുമായിട്ടാണ് വിവാഹിതയായത്. വിവാഹനന്തരം മധുവിധു ആഘോഷിക്കുന്നതിനായി അവര്‍ ആസ്ത്രേലിയായിലെ സിഡ്നിയിലേക്കാണ് പോയത്. 1947-ല്‍ ബി.ബി.സി. (ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍)റേഡിയോ നിലയത്തില്‍ നിന്ന് ഒരു പ്രക്ഷേപണത്തില്‍ ഫാത്തിമാ ദര്‍ശനങ്ങളെക്കുറിച്ചുള്ള വിവരങ്ങളുണ്ടായിരുന്നു. റോത്ത് ഇതു കേട്ടിട്ട് അവളുടെ ഭര്‍ത്താവിനോട് ഇപ്രകാരം പറഞ്ഞു: എനിക്ക് ഒരു കത്തോലിക്കയാകണം. ഉടനെ ഭര്‍ത്താവ് പ്രതിവചിച്ചു. നിന്നെപ്പോലുള്ളവരുടെ സങ്കേതമല്ല കത്തോലിക്കാ സഭ. അവിടെ കുറച്ചു മാന്യമായി ജീവിക്കുന്നവര്‍ക്കു മാത്രമേ സ്ഥാനമുള്ളൂ. ഒരു ദിവസം റോത്ത് അടുത്തുള്ള കത്തോലിക്കാ ദേവാലയത്തില്‍ ചെന്ന് അവിടുത്തെ വൈദികനോട് കത്തോലിക്കാ സഭയിലേക്കു സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അവളുടെ മാനസാന്തരം യഥാര്‍ത്ഥമാണോ എന്നറിയാതെ സ്വീകരിക്കുവാന്‍ നിര്‍വ്വാഹമില്ലെന്നദ്ദേഹം മറുപടി പറഞ്ഞു. ഇപ്രകാരം സംഭവിച്ചു കുറെ കഴിഞ്ഞപ്പോള്‍ അവളുടെ ശ്വശുരന്‍ അവള്‍ക്ക് ഒരു ജപമാല സമ്മാനമായി കൊടുത്തു. അവള്‍ ഒരു യഹൂദയായിരുന്നെങ്കിലും ജപമാല പഠിച്ച് അത് ജപിക്കുവാന്‍ തുടങ്ങി. പിന്നീട് മോണ്‍.ഫുള്‍ട്ടന്‍.ജെ.ഷീന്‍, സൈന്‍ (Sign)എന്ന മാസികയില്‍ അനുതപിക്കുന്ന പാപികളോടും സഭയുമായി ഐക്യപ്പെടുവാന്‍ ആഗ്രഹിക്കുന്ന അകത്തോലിക്കരോടും വൈദികര്‍ കാരുണ്യപൂര്‍വ്വം പെരുമാറണമെന്നാവശ്യപ്പെട്ടു കൊണ്ട് എഴുതിയ ഒരു ലേഖനം അവള്‍ വായിച്ചു. അതുമായി അവള്‍ വീണ്ടും വൈദികനെ സമീപിച്ചു. അവളുടെ മാനസാന്തരം യഥാര്‍ത്ഥത്തിലുള്ളതാണെന്നു മനസ്സിലാക്കി അദ്ദേഹം അവരെ കത്തോലിക്കാ സഭയിലേക്ക് സ്വീകരിച്ചു. പിന്നീട് അവള്‍ എഴുതിയ "ഞാന്‍ നാളെ കരയും" (I will weep tomorrow)എന്ന അവളുടെ സ്വയംകൃത ജീവചരിത്രത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. "ലോകത്തിലേക്കും വച്ച് ഏറ്റവും വലിയ കവാടമായ കത്തോലിക്കാ സഭയെ തുറക്കുവാന്‍ ഞാന്‍ ഉപയോഗിച്ച എന്‍റെ ചെറിയ താക്കോല്‍ ജപമാലയാണ്" ഇപ്രകാരം എത്രയെത്ര സംഭവങ്ങള്‍ തിരുസഭാചരിത്രപക്ഷങ്ങളില്‍ കാണുവാന്‍ സാധിക്കും." #{red->n->n->പ്രാര്‍ത്ഥന}# അമലമനോഹരിയായ മരിയാംബികയെ അങ്ങു വിശുദ്ധിയുടെ നികേതനമാണ് എങ്കിലും നീ പാപികളോടു വളരെ കാരുണ്യപൂര്‍വ്വമാണ് വര്‍ത്തിക്കുന്നത്. പാപികളില്‍ അങ്ങേ ദിവ്യകുമാരന്‍റെ പ്രതിഛായ കാണുവാന്‍ അങ്ങ് ആഗ്രഹിക്കുന്നു. നാഥേ, ഇന്നു ലോകത്തില്‍ പാപം വളരെ വര്‍ദ്ധിച്ചിരിക്കുന്നു. പാപബോധവും സത്യത്തെക്കുറിച്ചുള്ള അറിവും മനുഷ്യരില്‍ കുറഞ്ഞുവരുന്നു. അങ്ങ് പാപികളെ നിരന്തരം മാനസാന്തരത്തിനായി ആഹ്വാനം ചെയ്ത് കൊണ്ടിരിക്കുകയാണ്. പാപികളായ ഞങ്ങള്‍ പാപത്തെ പരിത്യജിച്ചു നിര്‍മ്മല ജീവിതം നയിക്കുവാനുള്ള അനുഗ്രഹം നല്‍കേണമേ. അപ്രകാരം ഞങ്ങള്‍ ഈശോയ്ക്കും അങ്ങേയ്ക്കും പ്രിയങ്കരരായിത്തീരുവാനുള്ള അനുഗ്രഹം നല്‍കേണമേ. #{red->n->n-> വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം}# എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന് നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു. നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കാത്തുകൊള്ളണമേ. ആമ്മേനീശോ. * ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (മൂന്നു പ്രാവശ്യം ചൊല്ലുക). #{red->n->n->ദൈവമാതാവിന്റെ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! അനുഗ്രഹിക്കണമേ, കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഞങ്ങളെ അനുഗ്രഹിക്കണമേ. ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദീശാ തമ്പുരാനേ, എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) ദൈവകുമാരന്‍റെ പുണ്യജനനി, കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ, മിശിഹായുടെ മാതാവേ, ദൈവപ്രസാദവരത്തിന്‍റെ മാതാവേ, എത്രയും നിര്‍മ്മലയായ മാതാവേ, അത്യന്ത വിരക്തിയുള്ള മാതാവേ, കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ, കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ, സ്നേഹഗുണങ്ങളുടെ മാതാവേ, അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ, സദുപദേശത്തിന്‍റെ മാതാവേ, സ്രഷ്ടാവിന്‍റെ മാതാവേ, രക്ഷിതാവിന്‍റെ മാതാവേ, വിവേകൈശ്വര്യമുള്ള കന്യകേ, പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ, സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ, വല്ലഭമുള്ള കന്യകേ, കനിവുള്ള കന്യകേ, വിശ്വാസവതിയായിരിക്കുന്ന കന്യകേ, നീതിയുടെ ദര്‍പ്പണമേ, ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ, ഞങ്ങളുടെ തെളിവിന്‍റെ കാരണമേ, ആത്മജ്ഞാന പൂരിത പാത്രമേ, ബഹുമാനത്തിന്‍റെ പാത്രമേ, അത്ഭുതകരമായ ഭക്തിയുടെ പാത്രമേ, ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ, ദാവീദിന്‍റെ കോട്ടയെ, നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ, സ്വര്‍ണ്ണാലയമേ, വാഗ്ദാനത്തിന്‍റെ പെട്ടകമേ, ആകാശ മോക്ഷത്തിന്‍റെ വാതിലേ, ഉഷകാലത്തിന്‍റെ നക്ഷത്രമേ, രോഗികളുടെ സ്വസ്ഥാനമേ, പാപികളുടെ സങ്കേതമേ, വ്യാകുലന്‍മാരുടെ ആശ്വാസമേ, ക്രിസ്ത്യാനികളുടെ സഹായമേ, മാലാഖമാരുടെ രാജ്ഞി, ബാവാന്മാരുടെ രാജ്ഞി, ദീര്‍ഘദര്‍ശികളുടെ രാജ്ഞി, ശ്ലീഹന്‍മാരുടെ രാജ്ഞി, വേദസാക്ഷികളുടെ രാജ്ഞി, വന്ദനീയന്‍മാരുടെ രാജ്ഞി, കന്യാസ്ത്രീകളുടെ രാജ്ഞി, സകല പുണ്യവാന്മാരുടെയും രാജ്ഞി, അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി, സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി, പരിശുദ്ധ ജപമാലയുടെ രാജ്ഞി, സമാധാനത്തിന്‍റെ രാജ്ഞി, കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി. ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ, (കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ) ഭൂലോക പാപങ്ങളെ നീക്കുന്ന.... (കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.) ഭൂലോക പാപങ്ങളെ നീക്കുന്ന..... (കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.) #{red->n->n->പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ}# പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. #{red->n->n->സുകൃതജപം}# വരപ്രസാദപൂര്‍ണ്ണയായ മാതാവേ, ദൈവവരപ്രസാദത്തിന്‍റെ ചാലുകള്‍ ഞങ്ങളിലേക്ക് നീ ഒഴുക്കേണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/5?type=15}}
Image: /content_image/ChristianPrayer/ChristianPrayer-2016-05-27-15:04:27.jpg
Keywords: ദൈവമാതാവിന്റെ വണക്കമാസം

1522
Category: 1
Sub Category:
Heading: വത്തിക്കാനില്‍ നടന്ന വിശുദ്ധ കുർബ്ബാനയുടെ തിരുനാൾ ആഘോഷങ്ങൾക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നേതൃത്വം നല്‍കി
Content: വത്തിക്കാന്‍: വത്തിക്കാനില്‍ നടന്ന വിശുദ്ധ കുർബ്ബാനയുടെ തിരുനാൾ ആഘോഷങ്ങൾക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നേതൃത്വം നല്‍കി. നിരവധി പുരോഹിതരും ആയിരകണക്കിന് വിശ്വാസികളുമാണ് ദിവ്യകാരുണ്യ ആരാധനയിലും പ്രദിക്ഷണത്തിലും പാപ്പയ്‌ക്കൊപ്പം പങ്കെടുത്തത്. റോമിന്റെ വഴികളിലൂടെ എഴുന്നള്ളിച്ച ദിവ്യകാരുണ്യ നാഥനായ ഈശോയുടെ മുന്നില്‍ ആരാധനയോടെ ആയിരങ്ങള്‍ കൈകൂപ്പി. സെന്റ് ജോണ്‍ ബസലിക്കയില്‍ നിന്നും വിശുദ്ധ ബലിയോടെയാണ് ചടങ്ങുകള്‍ക്കു തുടക്കമായത്. മെറുല്ലാന വഴി നടത്തിയ പ്രദിക്ഷണം സെന്റ് മേരീസ് ദേവാലയത്തിലാണ് സമാപിച്ചത്. പരിശുദ്ധ ത്രീത്വത്തിന്റെ ഞായറിനു ശേഷം വരുന്ന വ്യാഴാഴ്ചയാണ് പാരമ്പര്യമായി 'Corpus Christi' എന്നറിയപ്പെടുന്ന ഈ തിരുനാൾ ആഘോഷിച്ചിരുന്നത്. എന്നാൽ, കൂടുതൽ വിശ്വാസികൾക്ക് പങ്കെടുക്കാൻ അവസരം ഒരുക്കുന്നതിനു വേണ്ടി ലോകത്തിന്റെ നിരവധി ഭാഗങ്ങളിൽ ഈ തിരുനാൾ പിന്നീടു വരുന്ന ഞായറാഴ്ചയാണ് ആഘോഷിക്കുന്നത്. ദിവ്യകാരുണ്യവും വഹിച്ചു കൊണ്ടു പോയ വഴികളില്‍ ഭക്തിപൂര്‍വ്വം വിശ്വാസികള്‍ പ്രാര്‍ത്ഥനകളും ഗാനങ്ങളും ആലപിച്ചു നിന്നു. സെന്റ് മേരീസ് ദേവാലയത്തില്‍ മാര്‍പാപ്പ ദിവ്യകാരുണ്യത്തിന്റെ വരവിനായി പ്രാര്‍ത്ഥനയോടെ കാത്തിരുന്നു. ദിവ്യകാരുണ്യ ആരാധനയ്ക്കു സമാപനം കുറിച്ച് ഫ്രാന്‍സിസ് പാപ്പ പ്രത്യേകം പ്രാര്‍ത്ഥനയും പ്രസംഗവും നടത്തി. പാപ്പയുടെ ആശീര്‍വാദത്തോടെ ഭക്തിസാന്ദ്രമായ ചടങ്ങുകള്‍ സമാപിച്ചു. തന്റെ ചെറു പ്രസംഗത്തില്‍ പാപ്പ, അന്ത്യ അത്താഴ സമയത്ത് ക്രിസ്തു പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു. "ദൈവത്തെ കുറിച്ചുള്ള മനുഷ്യന്റെ ആഴമായ വിശപ്പിനും ദാഹത്തിനും തന്റെ മാംസരക്തങ്ങള്‍ നല്‍കിയാണു ക്രിസ്തു ശമനം വരുത്തിയത്. മനുഷ്യ സമൂഹം നിലനില്‍ക്കുന്ന കാലത്തോളം ഈ ബലി തുടരുന്നു. ബലഹീനരായ വൈദികരുടെ കരങ്ങളെ തന്റെ ആത്മാവിനെ അയച്ച് ദൈവം ഈ ബലി തുടരുവാന്‍ ശക്തീകരിക്കുന്നു. എല്ലാ മനുഷ്യ സമൂഹത്തിനും രക്ഷയെന്ന വലിയ ദാനം ലഭിക്കണമെന്നു ക്രിസ്തു തീവ്രമായി ആഗ്രഹിക്കുന്നു". പാപ്പ പറഞ്ഞു. ക്രിസ്തു തന്നെ തന്നെ മുറിച്ച് മറ്റുള്ളവര്‍ക്കു നല്‍കിയതു പോലെ ക്രിസ്തു വിശ്വാസികളും തങ്ങളെ തന്നെ മറ്റുള്ളവര്‍ക്കു നല്‍കുന്നവരായി തീരണമെന്നും പിതാവ് ഓര്‍മ്മിപ്പിച്ചു. "വിശുദ്ധരായ ആയിരങ്ങള്‍ക്ക് തങ്ങളെ തന്നെ മറ്റുള്ളവര്‍ക്കായി നല്‍കുവാന്‍ പ്രചോദനമായതു ക്രിസ്തുവിന്റെ ഈ മുറിക്കപ്പെടലാണ്. മക്കള്‍ക്കു വേണ്ടി ത്യാഗപൂര്‍ണ്ണമായ ജീവിതം നയിക്കുവാന്‍ മാതാപിതാക്കളെ ശക്തരാക്കുന്നതും ക്രിസ്തുവിന്റെ ഇതേ സ്‌നേഹമാണ്. വിശ്വാസത്തില്‍ ഉറച്ചു ലക്ഷക്കണക്കിനു ക്രൈസ്തവര്‍ ജീവിച്ചതും തങ്ങളുടെ രാജ്യത്തിനു വേണ്ടി ജീവന്‍ സമര്‍പ്പിച്ചതും ഇതെ ക്രിസ്തുവിന്റെ ത്യാഗം അവര്‍ക്ക് ഓര്‍മ്മയുള്ളതിനാലാണ്. എല്ലാവരേയും ക്രിസ്തുവിന്റെ സ്‌നേഹം സ്വാധീനിക്കുന്നു". പാപ്പ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2016-05-27-23:48:48.jpg
Keywords: copus,christi,eucharistic,pope,message

1523
Category: 9
Sub Category:
Heading: ഷെഫീൽഡ് കാത്തലിക്ക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ വണക്കമാസ സമാപനവും പാച്ചോർ നേർച്ചയും സെന്റ് പാട്രിക്സ് പള്ളിയിൽ
Content: ഷെഫീൽഡ് കാത്തലിക്ക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് 1 മുതൽ വിവിധ ഭവനങ്ങളിലായി റവ.ഫാ .ബിജു കുന്നക്കാട്ടിന്റെ ആത്മീയ നേതൃത്വത്തിൽ നടന്നുവരുന്ന പരിശുദ്ധ ദൈവമാതാവിന്റ വണക്കമാസം ആചരണം 31ന് സെന്റ് പാട്രിക്സ് പള്ളിയിൽ (BARNSLEY ROAD, S5 0QF) പ്രത്യേക വിശുദ്ധ കുർബാനയോടും, പാച്ചോർ നേർച്ചയോടും കൂടി സമാപിക്കും. ധാരാളം ആളുകളാണ് ഓരോ ഭവനങ്ങളിലും നടക്കുന്ന വണക്കമാസ പ്രാർത്ഥനകളിൽ പങ്കെടുത്ത് പരിശുദ്ധ അമ്മയോട് മാദ്ധ്യസ്ഥം അപേക്ഷിക്കുന്നത്. 31 ന് വൈകിട്ട് 7മണിക്ക് ജപമാലയോടെ തിരുക്കർമങ്ങൾ ആരംഭിക്കും. 7.30 ന് വി.കുർബാന.തിരുക്കർമങ്ങളിൽ പങ്കെടുത്ത് പരിശുദ്ധ അമ്മയോട് പ്രാർത്ഥനാസഹായം തേടുന്നതിന് ചാപ്ലയിൻ ഫാ ബിജു കുന്നക്കാട്ട് ഏവരെയും ക്ഷണിക്കുന്നു.
Image: /content_image/Events/Events-2016-05-28-00:34:55.jpg
Keywords:

1524
Category: 1
Sub Category:
Heading: തെക്കന്‍ യുഎസില്‍ കത്തോലിക്ക സഭയ്ക്ക് ശക്തമായ വളര്‍ച്ചയെന്നു പഠനങ്ങള്‍
Content: വാഷിംഗ്ടണ്‍: തെക്കന്‍ യുഎസില്‍ കത്തോലിക്ക സഭയുടെ വളര്‍ച്ചയില്‍ വന്‍വര്‍ദ്ധന ഉണ്ടായിട്ടുണ്ടെന്നു പഠനങ്ങള്‍. അറ്റ്‌ലാന്‍ഡ, ഹൂസ്റ്റണ്‍, കരോളിണാസ് തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന തെക്കന്‍ മേഖലയില്‍ 55 രൂപതകളാണ് ഇപ്പോള്‍ നിലവിലുള്ളത്. അവിടെയുള്ള ക്രൈസ്തവ സമൂഹത്തില്‍ പ്രൊട്ടസ്റ്റന്‍റ് വിശ്വാസികളാണ് എണ്ണത്തില്‍ കൂടുതലായി ഉണ്ടായിരിന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തെക്കന്‍ മേഖലയില്‍ കത്തോലിക്ക സഭാ വിശ്വാസികളുടെ എണ്ണത്തില്‍ പ്രകടമായ വ്യത്യാസമുണ്ടായെന്ന് പല പഠനങ്ങളും തെളിയിക്കുന്നു. പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ സ്പാനീഷ് വൈദികരുടെ ശ്രമ ഫലമായിട്ടാണ് സഭ ഇവിടെ വളര്‍ച്ച പ്രാപിച്ച് തുടങ്ങിയത്. OSV ന്യൂസ് പുറത്തു വിട്ട പഠനങ്ങളില്‍ പറയുന്നു. 1970-ല്‍ 16% മാത്രം കത്തോലിക്ക സഭാ വിശ്വാസികളുണ്ടായിരുന്ന യുഎസില്‍ ഇപ്പോള്‍ അത് 27 ശതമാനത്തിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. മൊത്തം ജനസഖ്യയുടെ 27 ശതമാനമാണിത്. തെക്കന്‍ മേഖലയിലെ 15 ശതമാനത്തോളം വരുന്ന ജനങ്ങളും കത്തോലിക്ക വിശ്വാസികളാണ്. പത്തൊന്‍പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും ഉണ്ടായ കുടിയേറ്റങ്ങളാണ് കത്തോലിക്ക സഭയുടെ ഈ മേഖലയിലെ വളര്‍ച്ചയ്ക്ക് കാരണം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കത്തോലിക്ക ദേവാലയങ്ങളും സര്‍വകലാശാലകളും മറ്റു സ്ഥാപനങ്ങളും വടക്കുകിഴക്കന്‍ മേഖലയില്‍ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു. സഭയുടെ വന്‍ വളര്‍ച്ചയുടെ പ്രതീകങ്ങളാണിവ. തെക്കന്‍ മേഖലയിലേക്ക് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടക്കുന്ന ആഭ്യന്തര കുടിയേറ്റവും മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ജനങ്ങളുടെ കടന്നുവരവുമാണ് പ്രദേശത്തെ കൂടുതല്‍ കത്തോലിക്ക സഭാ വിശ്വാസികളെ കൊണ്ടു നിറയ്ക്കുന്നത്. തെക്കന്‍ മേഖലയില്‍ 16 സംസ്ഥാനങ്ങളിലായി 55 രൂപതകള്‍ ഇപ്പോള്‍ തന്നെ സഭയ്ക്കുണ്ട്. 2015-ല്‍ "ജീസസ് കത്തീഡ്രല്‍ എന്ന പേരില്‍ ഇവിടെ ഒരു വലിയ ദേവാലയം പണിയുവാന്‍ ആരംഭിച്ചിരിന്നു. ഞായറാഴ്ചകളില്‍ ഇവിടെ 11 ബലികള്‍ അര്‍പ്പിക്കുവാനുള്ള സൗകര്യങ്ങള്‍ ഉണ്ടാകും. ഇതില്‍ മൂന്നെണ്ണം സ്പാനീഷ് ഭാഷയിലും മറ്റുള്ളവ ഇംഗ്ലീഷിലുമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പത്ത് പുതിയ ദേവാലയങ്ങള്‍ പണികഴിപ്പിച്ചു. രണ്ടെണ്ണം കൂടി നിര്‍മ്മാണത്തില്‍ ഇരിക്കുകയുമാണ്. വിശ്വാസികള്‍ വര്‍ദ്ധിക്കുന്നതില്‍ സഭയ്ക്ക് സന്തോഷമുണ്ട്". നോര്‍ത്ത് കരോളിന രൂപതയുടെ വികാരി ജനറലായ മോണ്‍സിഞ്ചോര്‍ ഡെവിഡ് ബ്ലോക്മാന്‍ പറയുന്നു. പ്രൊട്ടസ്റ്റന്‍ഡ് വിശ്വാസികള്‍ കത്തോലിക്ക സഭയിലേക്ക് പലയിടങ്ങളിലും കടന്നു വരുന്നുണ്ട്. വിശുദ്ധ കുര്‍ബാന പ്രൊട്ടസ്റ്റന്‍ഡ് വിഭാഗങ്ങള്‍ക്കിടയില്‍ ഇല്ലായെന്നതിനാലാണ് ഇവര്‍ കത്തോലിക്ക വിശ്വാസത്തിലേക്ക് കടന്നു വരുന്നത്. ഫിലിപ്പിയന്‍സ്, വിയറ്റ്‌നാം തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആളുകളുടെ കുടിയേറ്റവും മേഖലയില്‍ സഭ വളര്‍ച്ച പ്രാപിക്കുവാന്‍ കാരണമായിട്ടുണ്ട്.
Image: /content_image/News/News-2016-05-28-01:40:48.jpg
Keywords: usa,south,catholic,church,growing,converting

1526
Category: 1
Sub Category:
Heading: കാര്‍ളി പൗളിയുടെ 'ആവേ മരിയ' കരുണയുടെ വര്‍ഷത്തിന്റെ ഔദ്യോഗിക ഗാനം
Content: വത്തിക്കാന്‍: ബ്രിട്ടീഷ് ഗായിക കാര്‍ളി പൗളിയുടെ മധുര ശബ്ദത്തില്‍ പാടിയ 'ആവേ മരിയ' എന്ന ഗാനം കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ ഔദ്യോഗിക ഗാനമായി തെരഞ്ഞെടുക്കപ്പെട്ടു. ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച കരുണയുടെ വര്‍ഷത്തിന്റെ ഔദ്യോഗിക ഗാനം ആലപിക്കുവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഗായികയായ കാര്‍ളി പൗളി. യുണീസെഫ് സംഘടിപ്പിച്ച ഒരു ഷോയില്‍ പാടുവാന്‍ എത്തിയ കാര്‍ളിയുടെ 'ആവ്വേ മരിയ' എന്ന ഗാനം മോണ്‍സിഞ്ചോര്‍ ആന്‍ഡ്രിയാറ്റ കേള്‍ക്കുവാന്‍ ഇടയായിരുന്നു. ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ പല പ്രധാന കര്‍മ്മങ്ങളും ഉള്‍ക്കൊള്ളുന്ന രീതിയിലാണ് ഗാനത്തിന്റെ വരികളെന്ന് ആന്‍ഡ്രിയാറ്റ അന്നു തന്നെ കാര്‍ളിയോടു പറഞ്ഞിരുന്നു. "ആവേ മരിയ എന്ന ഗാനം ജൂബിലി വര്‍ഷത്തിന്റെ ഔദ്യോഗിക ഗാനമായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. ഇത് വലിയ ദൈവകൃപയാണ്. കരുണയുടെ സന്ദേശം ഉള്‍ക്കൊള്ളുന്ന ഒരു ഗാനമാണ് ആവേ മരിയ. ഗാനത്തിലൂടെ കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ ഭാഗമാകുവാന്‍ സാധിച്ചതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു". കാര്‍ളി പൗളി തന്റെ സന്തോഷം പങ്കുവെച്ചു. ആവേ മരിയ ഗാനം യൂടൂബിലൂടെയും ഐഫോണിലൂടെയും പ്രചരിക്കുന്നതിന്റെ ഭാഗമായി കിട്ടുന്ന വരുമാനത്തിന്റെ പകുതിയും വത്തിക്കാന്‍ ജൂബിലി വര്‍ഷത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ഗാനരചനയ്ക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ഡോണ്‍ ബ്ലാക്കിന്റെ മകന്‍ ഗ്രാന്റ് ബ്ലാക്കാണ് ആവേ മരിയയുടെ വരികള്‍ എഴുതിയിരിക്കുന്നത്. ലോകത്തിലെ പ്രശസ്തരായ പോപ് ഗായികമാരില്‍ ഒരാളാണ് കാര്‍ളി പൗളി. 2014-ല്‍ ഡേവിഡ് ഫോസ്റ്റിന്റെ കൂടെ അരങ്ങേറ്റം കുറിച്ച കാര്‍ളി പൗളി 16 തവണ ഗ്രാമി അവാര്‍ഡ് നേടി. ബ്രിട്ടീഷ് രാജകുമാരന്റെ ക്ഷണം സ്വീകരിച്ച് വിന്‍സ്റ്റര്‍ കാസ്റ്റിലില്‍ പാടുവാനും കാര്‍ളി പൗളിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. റോം സന്ദര്‍ശിക്കുവാന്‍ എത്തുന്നവര്‍ക്ക് ഈ വര്‍ഷം പ്രധാനമായും കേള്‍ക്കുവാന്‍ കഴിയുന്ന ഒരു ഗാനമായി ആവേ മരിയ മാറും. റോമിന്റെ വീഥികളില്‍ എല്ലാം തന്നെ കരുണയുടെ വര്‍ഷവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. 2016 പകുതി പിന്നിടുമ്പോള്‍ തന്നെ എട്ടു മില്യണ്‍ തീര്‍ത്ഥാടകര്‍ റോം സന്ദര്‍ശിച്ചു കഴിഞ്ഞുവെന്നാണ് കണക്ക്. കരുണയുടെ വര്‍ഷത്തിന്റെ സന്ദേശം സംഗീത രൂപത്തില്‍ കാര്‍ളി പൗളിയുടെ ആവ്വേ മരിയ ഗാനത്തിലൂടെ ഇനി അനേകരിലേക്ക് എത്തും.
Image: /content_image/News/News-2016-05-28-02:59:51.jpg

1527
Category: 1
Sub Category:
Heading: വിശ്വാസത്തെ മുറുകെ പിടിച്ച് കൊണ്ട് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ പാക്കിസ്ഥാനില്‍ ക്രൈസ്തവ നഴ്‌സുമാരുടെ പുതിയ സംഘടന
Content: ലാഹോര്‍: ലാഹോര്‍ രൂപത ക്രൈസ്തവരായ നഴ്‌സുമാര്‍ക്കും വേണ്ടി പ്രത്യേക സംഘടന രൂപീകരിച്ചു. വിശ്വാസത്തില്‍ ജീവിക്കുവാനും ജോലിയില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുവാനും വേണ്ട പരിശീലനം നഴ്‌സുമാര്‍ക്കു നല്‍കുക എന്നതാണു രൂപത ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ദാരുള്‍ കലാമില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ്പ് സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് ഷായാണു പുതിയ സംഘടനയുടെ രൂപീകരണം പ്രഖ്യാപിച്ചത്. പാക്കിസ്ഥാനില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവരായ നഴ്‌സുമാര്‍ക്ക് നിരവധി പീഡനങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. "ആരും ചതിക്കുഴിയില്‍ വീഴാതിരിക്കാന്‍ സൂക്ഷിക്കണം. രാജ്യത്ത് സേവനമാകുന്ന ഈ ജോലി ചെയ്യുമ്പോള്‍ ശ്രദ്ധയോടെ വേണം തീരുമാനം കൈക്കൊള്ളുവാന്‍. ക്രൈസ്തവരെന്ന നമ്മുടെ അസ്ഥിത്വം മുറുകെ പിടിച്ചു വേണം നിങ്ങള്‍ ജോലി ചെയ്യുവാന്‍" ഫ്രാന്‍സിസ് ഷാ പിതാവ് പറഞ്ഞു. നേരത്തെ ജനറല്‍ നഴ്‌സിംഗ് മിഡ്‌വൈഫറി കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കുവാന്‍ മുസ്ലീം മതഗ്രന്ഥമായ ഖുറാനില്‍ നിന്നും ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. മതപരമായ കാര്യങ്ങള്‍ പ്രവേശനപരീക്ഷയില്‍ ചോദിക്കുമ്പോള്‍ മുസ്ലീം മതസ്ഥര്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കും. ക്രൈസ്തവരുടെ സാധ്യതയെ ഇത് പൂര്‍ണമായും തള്ളിക്കളയുന്നു. പാക്കിസ്ഥാനില്‍ നഴ്‌സുമാരായി ജോലി ചെയ്യുന്ന ക്രൈസ്തവര്‍ക്കു വലിയ അവഗണനയാണ് നേരിടേണ്ടി വരുന്നത്. ജോലിയില്‍ തങ്ങള്‍ക്കു ശേഷം പ്രവേശനം ലഭിച്ചവര്‍ക്കു പോലും സ്ഥാനകയറ്റം ലഭിക്കുമ്പോള്‍ ക്രൈസ്തവര്‍ തഴയപ്പെടുകയാണ്. ജോലി സ്ഥലങ്ങളില്‍ വിവിധ പീഡനങ്ങള്‍ക്കും ക്രൈസതവരായ നഴ്‌സുമാര്‍ വിധേയരാകുന്നുണ്ട്. ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള ഒരു ആനുകൂല്യങ്ങളും ക്രൈസ്തവര്‍ക്കു പാക്കിസ്ഥാനില്‍ ലഭിക്കാറില്ലയെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.
Image: /content_image/News/News-2016-05-28-03:21:37.jpg
Keywords: Pakistan,nurses,forming,group,christian,attacking

1528
Category: 1
Sub Category:
Heading: മുറിവുണക്കി ഒബാമയുടെ ഹിരോഷിമ സന്ദര്‍ശനം; ആണവായുധം ഉപേക്ഷിക്കണമെന്ന സഭയുടെ ആവശ്യത്തിന് വന്‍ പ്രസക്തി
Content: ഹിരോഷിമ: വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ മുന്‍ഗാമികള്‍ ചെയ്ത ഒരു വലിയ തെറ്റിന്റെ സ്മാരകത്തിന്റേയും സ്മരണകളുടേയും മുമ്പില്‍ യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമ ശിരസ്സ് നമിച്ചു. അണുബോംബ് വീണു തകര്‍ന്ന ഹിരോഷിമയിലേക്ക് ഒബാമ എത്തിയപ്പോള്‍ അദ്ദേഹത്തെ കാണുവാന്‍ ജീവിക്കുന്ന രക്തസാക്ഷിയായ ഷിഗിയാകി മോറിയും എത്തിയിരുന്നു. മനുഷ്യന്റെ വാശിയും പകയും വരുത്തിവച്ച ഒരു വലിയ ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് ഷിഗിയാകി മോറി. അണുബോംബ് നാശം വിതച്ച നഗരത്തില്‍ നിന്നും ജീവിതത്തിന്റെ സന്തോഷത്തെ സഹനങ്ങളിലൂടെ തിരികെ പിടിച്ച വ്യക്തിയാണ് മോറി. ഇതാദ്യമായാണ് ഒരു യുഎസ് പ്രസിഡന്റ് ഹിരോഷിമ സന്ദര്‍ശിക്കുന്നത്. 1945 ആഗസ്റ്റ് ആറാം തീയതിയാണ് യുഎസ് സൈന്യം അണുബോംബ് ഹിരോഷിമയില്‍ വര്‍ഷിച്ചത്. "71 വര്‍ഷങ്ങള്‍ക്കു മുമ്പ് ആകാശത്തു നിന്നും മരണം താഴേക്കു പതിച്ചു. ഒന്നരലക്ഷത്തില്‍ അധികം ആളുകള്‍ അന്ന് മരിച്ചു. പലരും മരിച്ചു ജീവിച്ചു. അന്ന് ഭയന്ന കുഞ്ഞുങ്ങളുടെ കരച്ചിലിന്റെ ശബ്ദം നാം ഇന്നും കേള്‍ക്കുന്നു" ഹിരോഷിമയില്‍ പണിത പീസ് മെമ്മോറിയല്‍ പാര്‍ക്കില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷം ഒബാമ പറഞ്ഞു. ജപ്പാന്‍ പ്രസിഡന്റ് ഷിന്‍സോ ആബേയും ഒബാമയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ആണവായുധങ്ങള്‍ ഇല്ലാത്ത ഒരു ലോകം വേണമെന്നതാണ് യുഎസ് പ്രസിഡന്റായ ഒബാമയുടെ ആഗ്രഹം. കത്തോലിക്ക സഭ ലോകരാഷ്ട്രങ്ങളോട് എപ്പോഴും ആവശ്യപ്പെടുന്ന ഒന്നാണ് ആണവായുധം ഉപേക്ഷിക്കുക എന്നത്. 1963-ല്‍ പോപ് ജോണ്‍ പതിമൂന്നാമന്‍ മാര്‍പാപ്പയായിരുന്നു ആദ്യമായി ഹിരോഷിമയില്‍ സന്ദര്‍ശനം നടത്തിയത്. മനുഷ്യര്‍ക്കു നീതിയും സമാധാനവും നല്‍കേണ്ടത് ലോകനേതാക്കന്‍മാരുടെ ഉത്തരവാദിത്വമാണെന്നും അതിനായി ആണവായുധങ്ങള്‍ നിര്‍വീര്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 1981 ഫെബ്രുവരിയില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ഹിരോഷിമ സന്ദര്‍ശിച്ചിരുന്നു. കത്തോലിക്ക സഭയുടെ ഭാഗത്തു നിന്നും നിരന്തരം ഉയരുന്ന ഈ ആവശ്യത്തോട് ബരാക്ക് ഒബാമ ശുഭകരമായ പ്രതികരണം തന്നെയാണ് എല്ലായ്‌പ്പോഴും പ്രകടിപ്പിച്ചിട്ടുള്ളത്. ഒബാമയുടെ സന്ദര്‍ശനം ജപ്പാനിലെ ജനങ്ങളുടെ മനസിലേറ്റ മുറിവിന് വലിയ ആശ്വാസമാണ് നല്‍കുന്നത്.
Image: /content_image/News/News-2016-05-28-04:38:04.jpg
Keywords: obama,visit,japan,catholic,church,demand,no,nuclear,weapon

1529
Category: 6
Sub Category:
Heading: ദൈവരാജ്യത്തിന് വേണ്ടി നമ്മുക്കും അദ്ധ്വാനിക്കാം.
Content: "എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെ മേല്‍ വന്നു കഴിയുമ്പോള്‍ നിങ്ങള്‍ ശക്തി പ്രാപിക്കും. ജെറുസലേമിലും യൂദയ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിർത്തികൾ വരെയും നിങ്ങള്‍ എനിക്ക് സാക്ഷികളായിരിക്കുകയും ചെയ്യും" (അപ്പ. പ്രവര്‍ത്തനങ്ങള്‍ 1:8). #{red->n->n-> വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാ൪പാപ്പയോടൊപ്പം ധ്യാനിക്കാം: മെയ് 28}# സെഹിയോൻ മാളികമുറിയില്‍ ആഗതനായ പരിശുദ്ധാത്മാവാണ് ലോകത്തെ സുവിശേഷവല്‍ക്കരണത്തിന്റെയും ഉറവിടവും അടിസ്ഥാനസത്തയും. പരിശുദ്ധാത്മാവ് വന്ന് കഴിയുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കുമെന്നു വചനം എടുത്ത് പറയുന്നുണ്ട്. 'അപ്പോസ്‌തോല പ്രവര്‍ത്തനങ്ങള്‍, ലേഖനങ്ങള്‍' ഇവ രണ്ടും നമ്മള്‍ പുനര്‍വായന നടത്തിയാൽ ക്രിസ്തു ഏല്‍പിച്ച അപ്പസ്‌തോലിക ദൗത്യം എത്ര സമ്പൂര്‍ണ്ണമായാണ് ശിഷ്യർ തങ്ങളുടെ ജീവിതങ്ങളില്‍ അവതരിപ്പിച്ചത് എന്ന് കാണാന്‍ കഴിയും. പോള്‍ ആറാമന്‍ മാര്‍പാപ്പായുടെ ഭാഷയില്‍ പറഞ്ഞാല്‍: ''പ്രാസംഗികരെക്കാൾ അനുഭവസ്ഥരുടെ വാക്കുകള്‍ കേള്‍ക്കാനാണ് ആധുനിക മനുഷ്യന്‍ തയ്യാറാകുന്നത്''. വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം ഇപ്രകാരം പറയുന്നു: ''പുളിപ്പ് മാവില്‍ ചേര്‍ത്തു കഴിഞ്ഞാല്‍, മാവ് മുഴുവനായും പുളിക്കുന്നില്ലെങ്കില്‍, അതിനെ പുളിപ്പെന്ന് വിളിക്കാന്‍ കഴിയുമോ? നിങ്ങള്‍ക്ക് മറ്റുള്ളവരെ കൂടെ ചേര്‍ക്കാന്‍ പറ്റുന്നില്ല എന്ന് പറയരുത്. നിങ്ങള്‍ ഒരു സത്യക്രിസ്ത്യാനി ആണെങ്കില്‍, അങ്ങനെ സംഭവിക്കാതിരിക്കാന്‍ തരമില്ല''. ഒരു സുവിശേഷകന്‍ ഒരു ദൂതനാണ്. ഒരു മഹത്തായ കര്‍മ്മത്തിന്റെ ദൂത് ഏല്പിക്കപ്പെട്ടവനെ പോലെയാണ് അയാള്‍ പ്രവര്‍ത്തിക്കുന്നത്. ഏറ്റവും വലിയ ഒരു നിധി നേരിട്ട് കണ്ടെടുത്ത ഒരാളേപ്പോലെയാണ് അയാള്‍ പെരുമാറേണ്ടത്. പൌലോസ് ശ്ലീഹായുടെ വാക്കുകൾ പോലെ കര്‍ത്താവിന്റെ അവർണ്ണനീയമായ സ്‌നേഹം മനസ്സിലാക്കി കൊണ്ട് നമ്മുക്ക് ദൈവരാജ്യത്തിന് വേണ്ടി അധ്വാനിക്കാം. (വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാ൪പാപ്പ, റോം, 23.5.79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/5?type=6 }}
Image: /content_image/Meditation/Meditation-2016-05-28-10:14:11.jpg
Keywords: ദൈവ

1530
Category: 15
Sub Category:
Heading: പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: ഇരുപത്തിയൊമ്പതാം തീയതി
Content: "മറിയം പറഞ്ഞു, ഇതാ കർത്താവിന്റെ ദാസി!നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ! അപ്പോൾ ദൂതൻ അവളുടെ മുൻപിൽ നിന്ന് മറഞ്ഞു" (ലൂക്ക 1:38). #{red->n->n-> യഥാര്‍ത്ഥമായ മരിയഭക്തി}# ദൈവജനനിയായ കന്യാമറിയത്തിന് നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തിലുള്ള സ്ഥാനമെന്താണെന്നു മനസ്സിലാക്കിയാല്‍ മാത്രമേ നമുക്ക് അവളുടെ നേരെ ശരിയായ ഭക്തി ഉളവാകുകയുള്ളൂ. ദൈവജനനി, ആദ്ധ്യാത്മിക മാതാവ്, സകല വരപ്രസാദങ്ങളുടെയും മദ്ധ്യസ്ഥ എന്നീ വിവിധ നിലകളില്‍ മേരിക്കു നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തില്‍ സുപ്രധാനമായ സ്ഥാനമുണ്ട്. ദൈവമാതാവ് എന്നുള്ള നിലയില്‍ പ.കന്യക സര്‍വോല്‍കൃഷ്ടമായ വണക്കത്തിനും സ്നേഹാദരങ്ങള്‍ക്കും അര്‍ഹയാണ്. നമുക്ക് മേരിയുടെ നേരെയുള്ള ഭക്തി, സ്നേഹം, ബഹുമാനം, മദ്ധ്യസ്ഥാപേക്ഷ, അനുകരണം, പ്രതിഷ്ഠ എന്നീ മാര്‍ഗ്ഗങ്ങളിലൂടെ പ്രകടമാക്കേണ്ടിയിരിക്കുന്നു. പരിശുദ്ധ അമ്മ മാതൃ നിര്‍വിശേഷമായ സ്നേഹം നമ്മുടെ നേരെ പ്രദര്‍ശിപ്പിക്കുന്നു. ഒരു ശിശുവിന്‍റെ ശാരീരിക ജീവന്‍ സുരക്ഷിതമാക്കുന്നതിന് മാതൃപരിപാലനം എത്ര ആവശ്യമാണോ അതിലുപരി നമ്മുടെ ആദ്ധ്യാത്മിക ജീവന്‍ സംരക്ഷിക്കുവാനും അതിനെ പരിപോഷിപ്പിക്കുവാനും ദൈവമാതാവിന്‍റെ മാതൃവാത്സല്യം ആവശ്യമാണ്. അതുകൊണ്ടുതന്നെയാണ് ഈശോ അവിടുത്തെ അമ്മയെതന്നെ നമ്മുടെ ആദ്ധ്യാത്മിക മാതാവായി നല്‍കിയത്. കൂടാതെ മേരി സകല വരപ്രസാദങ്ങളുടെയും മദ്ധ്യസ്ഥയാണ്. രക്ഷാകര കർമ്മത്തിൽ ദൈവജനനി വഹിച്ച ഭാഗഭാഗിത്വം അത് വെളിപെടുത്തുന്നു. പരിത്രാണ കര്‍മ്മത്തിന്‍റെ ഫലം നമ്മിലേക്ക് പ്രവഹിക്കുന്നത് മറിയത്തിലൂടെയാണ്. ഒരു ശരീരത്തില്‍ ഹൃദയം ജീവരക്തത്തെ ശരീരത്തിന്‍റെ മറ്റുഭാഗത്ത് എത്തിക്കുന്നതു പോലെ മൗതിക ശരീരത്തില്‍ ആദ്ധ്യാത്മിക ജീവചൈതന്യമായ പ്രസാദവരം എത്തുന്നത് മറിയത്തിലൂടെയാണ്. അവള്‍ ശിരസ്സായ ക്രിസ്തുവിനെയും അവയവങ്ങളേയും തമ്മില്‍ ബന്ധിക്കുന്ന ധമനികൾക്ക് തുല്യമാണ്. അതിനാല്‍ ജീവന്‍റെ പ്രഭവ സ്ഥാനമായ ക്രിസ്തുവുമായുള്ള ഐക്യത്തിനു മേരിയുമായിട്ടുള്ള ഐക്യം എത്ര ആവശ്യമാണെന്നു ഗ്രഹിക്കുമല്ലോ. ദൈവമാതാവിനോടുള്ള ഭക്തി നമ്മുടെ ആദ്ധ്യാത്മികവും ഭൗതികവുമായ നന്മകള്‍ക്കും ഉപയുക്തമത്രേ. നാം എപ്രകാരമാണ് മറിയത്തോടുള്ള നമ്മുടെ ഭക്തി പ്രകടിപ്പിക്കേണ്ടത്. ഭക്തിയുടെ കാതല്‍ അടങ്ങിയിരിക്കുന്നത് അനുകരണത്തിലും പ്രതിഷ്ഠയിലുമാണ്. ഒന്നാമതായി ദൈവജനനിയെ അനുകരിക്കണം. മറിയത്തില്‍ പ്രശോഭിച്ചിരുന്ന സുകൃതങ്ങള്‍ നമ്മിലേക്ക് പകര്‍ത്തണം. പ്രത്യേകമായി വിമലാംബികയുടെ എളിമ, വിശ്വാസം, പ്രത്യാശ, ഉപവി, വിരക്തി മുതലായ സുകൃതങ്ങള്‍ അഭ്യസിക്കുക. എല്ലാ ക്രിസ്തീയ സുകൃതങ്ങളും ഏറ്റവും വലിയ പൂര്‍ണ്ണതയില്‍ മേരിയില്‍ വിലങ്ങിയിരിക്കുന്നു. രണ്ടാമതായി നമ്മെത്തന്നെ ദൈവജനനിക്ക് പ്രതിഷ്ഠിക്കണം. അവളുടെ സേവനം നമ്മുടെ ജീവിതസാഫല്യമായി കരുതുക. അനുദിന ജീവിതത്തിലെ ഓരോ പ്രവൃത്തിയിലും മറിയത്തിനു ഒരു സ്ഥാനം നല്‍കേണ്ടിയിരിക്കുന്നു. മരിയചൈതന്യത്തില്‍, ഈശോയ്ക്കു വേണ്ടി മറിയത്തിലൂടെ എല്ലാം ഈശോയ്ക്ക് സമര്‍പ്പിക്കുക. നമ്മുടെ ജീവിതം മരിയാത്മകമായിരിക്കണം. മാതാവിനോടുള്ള ഭക്തി മറ്റുള്ളവരുടെ ഇടയില്‍ പ്രചരിക്കുവാന്‍ നാം പരിശ്രമിക്കണം. വൈകാരികമോ ബാഹ്യമോ ആയ ഭക്തി പ്രകടനത്തെക്കാള്‍ ദൈവശാസ്ത്രത്തിലും വി.ഗ്രന്ഥത്തിലും അധിഷ്ഠിതമായ ആരാധനക്രമ ചൈതന്യത്തിനു അനുയോജ്യമായിരിക്കണം നമ്മുടെ ഭക്തി. #{red->n->n->സംഭവം}# 1960 ഒക്ടോബര്‍ മാസം 13-ാം തീയതി അന്നത്തെ റഷ്യന്‍ പ്രധാനമന്ത്രിയായിരുന്ന ക്രൂഷ്ചേവ് ഐക്യരാഷ്ട്ര ജനറല്‍ അസംബ്ലിയില്‍ നിന്നു കൊണ്ട് ഇപ്രകാരം പ്രഖ്യാപിച്ചു. "ഞങ്ങള്‍ നിങ്ങളെ കുഴിച്ചുമൂടും. എന്നാല്‍ എന്തുകൊണ്ടാണ് ക്രൂഷ്ചേവ് ഇപ്രകാരം പറഞ്ഞതെന്ന് നമുക്ക് അറിഞ്ഞുകൂടായിരുന്നു. അടുത്ത കാലത്ത് ഇരുമ്പു യവനികയുടെ പിന്നില്‍ നിന്നും നമുക്ക് അത്ഭുതകരമായ ഒരു വാര്‍ത്തയാണ് ലഭിച്ചത്; ക്രൂഷ്ചേവ് ഇപ്രകാരം ഐക്യ രാഷ്ട്ര ജനറല്‍ അസംബ്ലിയില്‍ പ്രഖ്യാപിച്ച ദിവസം റഷ്യ സൈബീരിയായില്‍ ഒരു സൂപ്പര്‍ ബോംബ് പരീക്ഷണം നടത്തുകയായിരുന്നു. ഇന്നുവരെ ഉണ്ടാക്കിയിട്ടുള്ളതില്‍ ഏറ്റവും മാരകമായ ബോംബായിരുന്നു അത്. ബോംബു സ്ഫോടനം വിജയപ്രദമായിരുന്നെങ്കില്‍ ലോകത്തിലെ ഈശ്വര വിശ്വാസികളും ജനാധിപത്യ രാജ്യങ്ങളും റഷ്യയുടെ അടിമകളാകുമായിരുന്നു. പക്ഷേ ക്രൂഷ്ചേവ് പ്രതീക്ഷിച്ചതുപോലെ ബോംബ് സ്ഫോടനത്തിലൂടെ റഷ്യയുടെ ഏറ്റവും സമര്‍ത്ഥരായ മുന്നൂറോളം ശാസ്ത്രജ്ഞന്‍മാര്‍ മരണമടഞ്ഞു. അന്നേ ദിവസം ലോകത്തിന്‍റെ നാനാഭാഗങ്ങളിലായി നാനൂറോളം രൂപതകളില്‍ മാതാവിന്‍റെ ഫാത്തിമായിലെ ആഹ്വാനമനുസരിച്ച് ജപമാല യജ്ഞങ്ങളും റാലികളും നടത്തിയിരുന്നു. ഇതിനാല്‍, ഇന്നു ലോകത്തില്‍ ഈശ്വരവിശ്വാസികളും ജനാധിപത്യ പ്രേമികളും, സ്വതന്ത്രമായി ജീവിക്കുന്നത് നമ്മുടെ അമ്മ പ.കന്യകാമറിയത്തിന്‍റെ മാതൃപരിലാളനയുടെ ഫലമായിട്ടാണ് എന്നുള്ളത് നിസ്തര്‍ക്കമത്രേ. നമുക്ക് ദൈവജനനിയോട് കൃതജ്ഞരായി ജീവിക്കാം. #{red->n->n->പ്രാര്‍ത്ഥന:}# പ.കന്യകയെ, അങ്ങ് ഞങ്ങളുടെ സര്‍വ്വ വല്ലഭയായ മദ്ധ്യസ്ഥയാണെന്ന് ഞങ്ങള്‍ക്കറിയാം. അങ്ങേ സ്നേഹിക്കുവാനും അനുകരിക്കുവാനും ഞങ്ങള്‍ക്കു കടമയുണ്ട്. അങ്ങ് ഞങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന അനുഗ്രഹങ്ങള്‍ക്ക് ആത്മാര്‍ത്ഥമായ കൃതജ്ഞത പ്രകാശിപ്പിക്കുന്നു. ഭാവിയിലും ഞങ്ങള്‍ക്കാവശ്യമായ എല്ലാ അനുഗ്രഹങ്ങളും അങ്ങു നല്‍കേണമേ. ഞങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ ആവശ്യങ്ങളിലും അങ്ങേ സഹായം അനുപേക്ഷണീയമാണ്. പ്രലോഭനങ്ങളിലും വിഷമതകളിലും അങ്ങാണ് ഞങ്ങള്‍ക്കും പ്രത്യാശ. ദുഃഖങ്ങളില്‍ അവിടുന്നാശ്വാസം. നാഥേ, അങ്ങേ കരുണാ കടാക്ഷം ഞങ്ങളുടെ മേല്‍ തിരിക്കേണമേ. ഞങ്ങളുടെ ഈ പ്രവാസജീവിതത്തിനു ശേഷം അങ്ങയുടെ ഉദരഫലമായ ഈശോയെ ഞങ്ങള്‍ക്കു കാണിച്ചുതരണമേ. കരുണയും മാധുര്യവും വാത്സല്യവും നിറഞ്ഞ കന്യകാമറിയമേ, ഞങ്ങളെ പരിപാലിക്കേണമേ. #{red->n->n-> വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം}# എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന് നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു. നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കാത്തുകൊള്ളണമേ. ആമ്മേനീശോ. * ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (മൂന്നു പ്രാവശ്യം ചൊല്ലുക). #{red->n->n->ദൈവമാതാവിന്റെ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! അനുഗ്രഹിക്കണമേ, കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഞങ്ങളെ അനുഗ്രഹിക്കണമേ. ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദീശാ തമ്പുരാനേ, എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) ദൈവകുമാരന്‍റെ പുണ്യജനനി, കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ, മിശിഹായുടെ മാതാവേ, ദൈവപ്രസാദവരത്തിന്‍റെ മാതാവേ, എത്രയും നിര്‍മ്മലയായ മാതാവേ, അത്യന്ത വിരക്തിയുള്ള മാതാവേ, കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ, കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ, സ്നേഹഗുണങ്ങളുടെ മാതാവേ, അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ, സദുപദേശത്തിന്‍റെ മാതാവേ, സ്രഷ്ടാവിന്‍റെ മാതാവേ, രക്ഷിതാവിന്‍റെ മാതാവേ, വിവേകൈശ്വര്യമുള്ള കന്യകേ, പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ, സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ, വല്ലഭമുള്ള കന്യകേ, കനിവുള്ള കന്യകേ, വിശ്വാസവതിയായിരിക്കുന്ന കന്യകേ, നീതിയുടെ ദര്‍പ്പണമേ, ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ, ഞങ്ങളുടെ തെളിവിന്‍റെ കാരണമേ, ആത്മജ്ഞാന പൂരിത പാത്രമേ, ബഹുമാനത്തിന്‍റെ പാത്രമേ, അത്ഭുതകരമായ ഭക്തിയുടെ പാത്രമേ, ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ, ദാവീദിന്‍റെ കോട്ടയെ, നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ, സ്വര്‍ണ്ണാലയമേ, വാഗ്ദാനത്തിന്‍റെ പെട്ടകമേ, ആകാശ മോക്ഷത്തിന്‍റെ വാതിലേ, ഉഷകാലത്തിന്‍റെ നക്ഷത്രമേ, രോഗികളുടെ സ്വസ്ഥാനമേ, പാപികളുടെ സങ്കേതമേ, വ്യാകുലന്‍മാരുടെ ആശ്വാസമേ, ക്രിസ്ത്യാനികളുടെ സഹായമേ, മാലാഖമാരുടെ രാജ്ഞി, ബാവാന്മാരുടെ രാജ്ഞി, ദീര്‍ഘദര്‍ശികളുടെ രാജ്ഞി, ശ്ലീഹന്‍മാരുടെ രാജ്ഞി, വേദസാക്ഷികളുടെ രാജ്ഞി, വന്ദനീയന്‍മാരുടെ രാജ്ഞി, കന്യാസ്ത്രീകളുടെ രാജ്ഞി, സകല പുണ്യവാന്മാരുടെയും രാജ്ഞി, അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി, സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി, പരിശുദ്ധ ജപമാലയുടെ രാജ്ഞി, സമാധാനത്തിന്‍റെ രാജ്ഞി, കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി. ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ, (കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ) ഭൂലോക പാപങ്ങളെ നീക്കുന്ന.... (കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.) ഭൂലോക പാപങ്ങളെ നീക്കുന്ന..... (കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.) #{red->n->n->പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ}# പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. #{red->n->n->സുകൃതജപം}# ശാന്തഗുണത്തിനു മാതൃകയായ മറിയമേ ഞങ്ങളുടെ കുടുംബങ്ങളില്‍ ശാന്തി വിതയ്ക്കണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/5?type=15}} ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2016-05-28-22:18:59.jpg

1531
Category: 15
Sub Category:
Heading: പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: മുപ്പതാം തീയതി
Content: "ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ" (ലൂക്കാ 5:27-28). #{red->n->n->മറിയത്തിനുള്ള പ്രതിഷ്ഠ}# പ.കന്യക ത്രിലോക രാജ്ഞിയാണ്. സ്വര്‍ഗ്ഗത്തില്‍ മിശിഹാ രാജാവാണെങ്കില്‍ അവിടുത്തെ മാതാവായ പ.കന്യക രാജ്ഞിയായിരിക്കണം. ഇന്ന് ഭൗമിക രാജാക്കന്‍മാരുടെയും രാജ്ഞിയുടെയും സ്ഥാനമാനങ്ങളും പ്രതാപങ്ങളും അസ്തപ്രഭമായികൊണ്ടിരിക്കുകയാണ്. എന്നാല്‍ ക്രിസ്തുനാഥന്‍റെ രാജത്വം നിത്യമാണല്ലോ. അതിനാല്‍ അവിടുത്തെ മാതാവായ പ.കന്യകയും നിത്യം രാജ്ഞിയാണ്. ലോക ദര്‍ശിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ ജേതാവ് ക്രിസ്തുവാണല്ലോ. അവിടുന്നു ലോകത്തെയും പാപത്തെയും മരണത്തേയും സാത്താനെയും കീഴടക്കി. ആ വിജയത്തില്‍ പ.കന്യക ഈശോയോട് ഏറ്റവും കൂടുതല്‍ അടുത്തു സഹകരിച്ചിട്ടുണ്ട്. അതിനാല്‍ അവിടുത്തെ വിജയത്തിലും മറിയം പങ്കുചേരുന്നു. പ്രത്യേകിച്ചും നാരകീയ സര്‍പ്പത്തിന്‍റെ തലയെ തകര്‍ക്കുന്നതില്‍ പ.കന്യക നിസ്തുലമായ പങ്കു വഹിച്ചു. ഭൗമിക ശക്തികള്‍ക്കെതിരായി ആദ്ധ്യാത്മിക ശക്തി വിജയം വരിച്ചിട്ടുള്ള സന്ദര്‍ഭങ്ങളിലെല്ലാം മറിയം ആദ്ധ്യാത്മിക ശക്തിക്കു നേതൃത്വം നല്‍കിയിട്ടുണ്ട്. മനുഷ്യനായ ക്രിസ്തുവിനോടൊപ്പം പുതിയ നിയമത്തിലെ ഹവ്വയായ മേരിയേയും വ്യക്തിസാഫല്യത്തിന് വേണ്ടി പരിശ്രമിക്കുന്നവര്‍ക്കു കാണുവാന്‍ സാധിക്കും. ലോകം ഏറ്റവും ആദര്‍ശ യോഗ്യമായ ഒരു മാതാവിനെ പ്രതീക്ഷിച്ചിരുന്നു. പ.കന്യകയില്‍ ആ സ്ത്രീത്വം ധന്യമായി. എന്നാല്‍ ഇതിനെല്ലാം ഉപരിയായി ദൈവമാതാവ് എന്നുള്ള സ്ഥാനം നിമിത്തം പ.കന്യക സര്‍വസൃഷ്ടങ്ങളുടെയും രാജ്ഞിയും നാഥയുമാണ്. ജപമാലയുടെ ലുത്തിനിയായില്‍ നാം കന്യകയെ അനേക വിധത്തില്‍ രാജ്ഞിയായി അഭിസംബോധന ചെയ്യുന്നുണ്ട്. മാലാഖമാരുടെ രാജ്ഞി, ദീര്‍ഘദര്‍ശികളുടെ രാജ്ഞി, വിശുദ്ധരുടെ രാജ്ഞി, കന്യകകളുടെ രാജ്ഞി എന്നെല്ലാം. പ.കന്യക സര്‍വലോകങ്ങളുടെയും രാജ്ഞിയാണ്. വി.യോഹന്നാന്‍റെ വെളിപാടില്‍ സൂര്യനെ ഉടയാടയും ചന്ദ്രനെ പാദപീഠമായും നക്ഷത്രങ്ങളെ കിരീടമായും അണിഞ്ഞിരിക്കുന്ന സ്ത്രീ (വെളിപാട് XII) പ.കന്യകയാണല്ലോ. പ.കന്യകയുടെ സ്വര്‍ഗ്ഗാരോപണത്തിനുശേഷം അവിടുത്തെ ദിവ്യസുതന്‍ മാതാവിനെ ത്രിലോകരാജ്ഞിയായി മുടിധരിപ്പിച്ചു. അപ്രകാരം ദിവ്യജനനിയുടെ രാജ്ഞിപദം നിത്യകാലം നിലനില്‍ക്കുന്നു. അവിടുത്തെ ദിവ്യസുതന്‍റെ രാജകീയമായ അധികാരത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് മാതാവ് നമ്മെ രക്ഷിക്കുന്നു. പ.കന്യകയ്ക്കു മൂന്നു വിധത്തിലുള്ള സ്ഥാനങ്ങളുണ്ട്. സഹരക്ഷക, സാര്‍വത്രിക മാദ്ധ്യസ്ഥ, ആദ്ധ്യാത്മിക മാതാവ് എന്നുള്ള സ്ഥാനങ്ങളുമലങ്കരിക്കുന്നു. ദൈവമാതാവെന്നുള്ള നിലയില്‍ സര്‍വ സൃഷ്ടി ജാലങ്ങള്‍ക്കും അതീതയാണ്. മനുഷ്യകുലത്തിലെ അംഗമെന്ന നിലയില്‍ നമ്മോട് ഏറ്റവും ബന്ധപ്പെട്ട പരിപൂര്‍ണ്ണ വ്യക്തിയാണ് പരിശുദ്ധ അമ്മ. ത്രിലോകരാജ്ഞിയായ പ.കന്യകയുടെ സേവനത്തിനു നമ്മെത്തന്നെ പ്രതിഷ്ഠിക്കുക അഭിമാനകരവുമാണ്. മാതാവിലുള്ള പ്രതിഷ്ഠയുടെ ഒരു പ്രതീകമാണ് ഉത്തരീയം. പ.കന്യകയുടെ സ്നേഹത്തിന്‍റെയും പരിലാളനയുടെയും ഒരനശ്വരസ്മാരകമാണത്. ഉത്തരീയം ഭക്തിപൂര്‍വ്വം ധരിച്ച് മാതാവിന്‍റെ മക്കള്‍ എന്നു പ്രഖ്യാപിക്കുന്നത് പരിശുദ്ധ അമ്മയ്ക്ക് ഏറ്റവും പ്രിയങ്കരമാണ്. മാതാവിന്‍റെ വിമല ഹൃദയത്തിനു നമ്മെത്തന്നെയും ലോകത്തെ മുഴുവന്‍ പ്രതിഷ്ഠിക്കണമെന്നു പ.കന്യക ആഗ്രഹിക്കുന്നു. അതിലൂടെ ആദ്ധ്യാത്മികവും ലൗകികവുമായ അനേകം അനുഗ്രഹങ്ങള്‍ ലഭിക്കുന്നു. മറിയത്തെ ചേര്‍ത്ത് പിടിച്ച് ഈശോയ്ക്കുവേണ്ടി ലോകം മുഴുവനേയും കീഴടക്കുക എന്നതായിരിക്കട്ടെ നമ്മുടെ ആദര്‍ശം. #{red->n->n->സംഭവം}# അല്പോന്‍സന്‍സ് റാറ്റിസ്ബണ്‍ യഹൂദമതത്തിലാണ് ജനിച്ചത്. യാദൃശ്ചികമായി റോം സന്ദര്‍ശിച്ച അയാള്‍ തീക്ഷ്ണമതിയായ ബറ്റൂണ്‍ തെയോഡോര്‍ ദേബൂസിയറുമായി പരിചയപ്പെടുവാനിടയായി. തമ്മില്‍ പിരിയുമ്പോള്‍ ഹസ്തദാനം ചെയ്തുകൊണ്ട് പ.കന്യകയുടെ രൂപം ഉള്‍ക്കൊള്ളുന്ന ഒരു മെഡല്‍ അല്പോന്‍സന്‍സിന് കൊടുത്തു. അതു ധരിക്കുവാന്‍ അദ്ദേഹം റാറ്റിസ്ബനോടു ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ അദ്ദേഹം വിസമ്മതം പ്രകടിപ്പിക്കുകയാണുണ്ടായത്. അപ്പോള്‍ അദ്ദേഹത്തിന്‍റെ സ്നേഹിതന്‍ പറഞ്ഞു. വിശ്വാസമില്ലെങ്കില്‍ ധരിക്കുന്നതു കൊണ്ട് യാതൊരു ഉപദ്രവവും ഉണ്ടാവുകയില്ല. വിശ്വാസമില്ലാത്തതു കൊണ്ടു തന്നെയാണ് ധരിക്കുവാന്‍ ആവശ്യപ്പെടുന്നത്. കുറഞ്ഞപക്ഷം എന്നോടുള്ള സ്നേഹത്തെ പ്രതി മാത്രം ധരിക്കുക. വിസമ്മതം ഭീരുത്വമായി കരുതിയേക്കാമെന്ന് കരുതി അയാള്‍ ആ രൂപം ധരിച്ചു. അടുത്ത ദിവസം തെയോഡോറിന്‍റെ ആത്മസുഹൃത്തായ ലൈഫെറോണസ് മരിച്ചു. തെയഡോര്‍, റാറ്റിസ്ബനനിനെ കൂടെ കൂട്ടി ഈശോ സഭക്കാരുടെ ദേവാലയത്തില്‍ പോയി. റാറ്റിസ്ബണ്‍ ദൈവാലയത്തില്‍ പ്രവേശിച്ച ഉടനെ അത്ഭുതകരമായ ഒരനുഭൂതിയാണുണ്ടായത്. ധരിച്ചിരുന്ന രൂപത്തിന്‍റെ ഛായയില്‍ പ.കന്യക അദ്ദേഹത്തിനു പ്രത്യക്ഷയായി. അദ്ദേഹം അധികം താമസിയാതെ കത്തോലിക്കാ സഭയെ സമാശ്ലേഷിച്ച് ഒരു ഈശോസഭാ വൈദികനായി. മരണാനന്തരം ശവകുടീരത്തില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു. "ഓ മറിയമേ, അങ്ങയുടെ മഹത്തരമായ സ്നേഹം എനിക്ക് കാണിച്ചു തന്നതുപോലെ മറ്റുള്ളവരെയും കാണിക്കണമേ." #{red->n->n->പ്രാര്‍ത്ഥന}# സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും രാജ്ഞിയായ അമലോത്ഭവകന്യകയെ, സകല സ്വര്‍ഗ്ഗവാസികളുടെയും സാന്നിധ്യത്തില്‍ നിന്നെ എന്‍റെ രാജ്ഞിയും മാതാവുമായി ഞാന്‍ അംഗീകരിക്കുന്നു. ഞാന്‍ പിശാചിനെയും അവന്‍റെ എല്ലാ പ്രവൃത്തികളെയും ആഘോഷങ്ങളെയും പരിത്യജിച്ചു കൊള്ളാമെന്ന് വാഗാദാനം ചെയ്തുകൊണ്ട് എന്‍റെ ജ്ഞാനസ്നാന വ്രതങ്ങളെ നവീകരിക്കുന്നു. നിന്‍റെ അവകാശങ്ങള്‍ എന്‍റെമേല്‍ പ്രയോഗിച്ചു കൊള്ളുക. ഞാന്‍ എന്നെത്തന്നെ നിന്‍റെ സ്നേഹ ദൗത്യത്തിനു സമര്‍പ്പിക്കുന്നു. എന്‍റെ ആത്മാവിനെയും ശരീരത്തെയും അതിന്‍റെ എല്ലാ കഴിവുകളെയും എന്‍റെ ആദ്ധ്യാത്മികവും ഭൗമികവുമായ എല്ലാ നന്മകളെയും സകല സല്‍കൃത്യങ്ങളെയും അവയുടെ യോഗ്യതകളെയും നിനക്ക് ഞാന്‍ കാഴ്ച വയ്ക്കുന്നു. കാലത്തിലും നിത്യത്വത്തിലും ദൈവത്തിന്‍റെ ഉപരിമഹത്വത്തിനായി അങ്ങ് അവയെ വിനിയോഗിച്ചു കൊള്ളണമേ. #{red->n->n-> വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം}# എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന് നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു. നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കാത്തുകൊള്ളണമേ. ആമ്മേനീശോ. * ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (മൂന്നു പ്രാവശ്യം ചൊല്ലുക). #{red->n->n->ദൈവമാതാവിന്റെ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! അനുഗ്രഹിക്കണമേ, കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഞങ്ങളെ അനുഗ്രഹിക്കണമേ. ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദീശാ തമ്പുരാനേ, എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) ദൈവകുമാരന്‍റെ പുണ്യജനനി, കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ, മിശിഹായുടെ മാതാവേ, ദൈവപ്രസാദവരത്തിന്‍റെ മാതാവേ, എത്രയും നിര്‍മ്മലയായ മാതാവേ, അത്യന്ത വിരക്തിയുള്ള മാതാവേ, കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ, കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ, സ്നേഹഗുണങ്ങളുടെ മാതാവേ, അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ, സദുപദേശത്തിന്‍റെ മാതാവേ, സ്രഷ്ടാവിന്‍റെ മാതാവേ, രക്ഷിതാവിന്‍റെ മാതാവേ, വിവേകൈശ്വര്യമുള്ള കന്യകേ, പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ, സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ, വല്ലഭമുള്ള കന്യകേ, കനിവുള്ള കന്യകേ, വിശ്വാസവതിയായിരിക്കുന്ന കന്യകേ, നീതിയുടെ ദര്‍പ്പണമേ, ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ, ഞങ്ങളുടെ തെളിവിന്‍റെ കാരണമേ, ആത്മജ്ഞാന പൂരിത പാത്രമേ, ബഹുമാനത്തിന്‍റെ പാത്രമേ, അത്ഭുതകരമായ ഭക്തിയുടെ പാത്രമേ, ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ, ദാവീദിന്‍റെ കോട്ടയെ, നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ, സ്വര്‍ണ്ണാലയമേ, വാഗ്ദാനത്തിന്‍റെ പെട്ടകമേ, ആകാശ മോക്ഷത്തിന്‍റെ വാതിലേ, ഉഷകാലത്തിന്‍റെ നക്ഷത്രമേ, രോഗികളുടെ സ്വസ്ഥാനമേ, പാപികളുടെ സങ്കേതമേ, വ്യാകുലന്‍മാരുടെ ആശ്വാസമേ, ക്രിസ്ത്യാനികളുടെ സഹായമേ, മാലാഖമാരുടെ രാജ്ഞി, ബാവാന്മാരുടെ രാജ്ഞി, ദീര്‍ഘദര്‍ശികളുടെ രാജ്ഞി, ശ്ലീഹന്‍മാരുടെ രാജ്ഞി, വേദസാക്ഷികളുടെ രാജ്ഞി, വന്ദനീയന്‍മാരുടെ രാജ്ഞി, കന്യാസ്ത്രീകളുടെ രാജ്ഞി, സകല പുണ്യവാന്മാരുടെയും രാജ്ഞി, അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി, സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി, പരിശുദ്ധ ജപമാലയുടെ രാജ്ഞി, സമാധാനത്തിന്‍റെ രാജ്ഞി, കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി. ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ, (കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ) ഭൂലോക പാപങ്ങളെ നീക്കുന്ന.... (കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.) ഭൂലോക പാപങ്ങളെ നീക്കുന്ന..... (കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.) #{red->n->n->പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ}# പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. #{red->n->n->സുകൃതജപം}# സ്വര്‍ഗ്ഗരാജ്ഞിയായ മറിയമേ, ഞങ്ങളെ സ്വര്‍ഗ്ഗഭാഗ്യത്തിനര്‍ഹരാക്കേണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/5?type=15}} ▛ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/ChristianPrayer/ChristianPrayer-2016-05-29-04:49:05.jpg