Contents

Displaying 1401-1410 of 24964 results.
Content: 1566
Category: 1
Sub Category:
Heading: കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ വാദം കേള്‍ക്കല്‍ തുടങ്ങി; പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അവ്യക്തം
Content: കൊല്‍ക്കത്ത: ഒരു വര്‍ഷം മുമ്പ് ബംഗാളില്‍ 70-കാരിയായ കന്യാസ്ത്രീ ക്രൂരമായി മാനഭംഗം ചെയ്യപ്പെട്ട സംഭവത്തില്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അവ്യക്തമാണെന്ന് ആക്ഷേപം. മെയ്-31 നു കൊല്‍ക്കത്തയിലെ കോടതിയില്‍ കേസിന്റെ വാദം കേള്‍ക്കല്‍ തുടങ്ങി. മോഷണ ശ്രമത്തിനിടെ നടന്ന ഒരു സംഭവമായി മാത്രമാണ് ഇതിനെ പോലീസ് വ്യഖ്യാനിക്കുന്നത്. എന്നാല്‍ ആസൂത്രിതമായ ഒരു ആക്രമണമായിട്ടാണ് ഇതിനെ ക്രൈസ്തവ സമൂഹം കാണുന്നത്. ഇത്തരത്തിലുള്ള ഒരു സംഭവമായി ഇതിനെ പരിഗണിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്നും ക്രൈസ്തവ സംഘടനകള്‍ ആവശ്യപ്പെടുന്നു. കൊല്‍ക്കത്തയില്‍ നിന്നും 80 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന റാണാഗട് എന്ന സ്ഥലത്തു പ്രവര്‍ത്തിക്കുന്ന കോണ്‍വെന്റില്‍ ഒരു വര്‍ഷത്തിനു മുമ്പാണ് സംഭവം നടന്നത്. ആറ് പേരടങ്ങുന്ന അക്രമി സംഘം കോണ്‍വെന്റ് തകര്‍ത്ത് ഇതിനുള്ളില്‍ കയറിയ ശേഷം മദര്‍ സുപ്പീരിയറായിരുന്ന 70-കാരി കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തി. കോണ്‍വെന്റിനോട് ചേര്‍ന്ന് ഒരു സ്‌കൂളും പ്രവര്‍ത്തിക്കുന്നുണ്ട്. കോണ്‍വെന്റില്‍ വലിയ തുക സൂക്ഷിച്ചിരിക്കുവാന്‍ സാധ്യതയുണ്ടെന്നതിനാലാണ് കള്ളന്‍മാര്‍ ഇവിടേക്ക് കയറിയതെന്നും പോലീസ് പറയുന്നു. എന്നാല്‍ മോഷണ ശ്രമം മാത്രം നടത്തുക എന്നതല്ലായിരുന്നു ആറംഗ സംഘം ചെയ്തത്. വിശുദ്ധ വസ്തുക്കള്‍ നശിപ്പിക്കുകയെന്നതായിരുന്നു അവരുടെ പ്രധാന ദൗത്യം. ഹൈന്ദവ തീവ്രവാദ സംഘടനകളുടെ മാതൃകയിലാണു സ്ഥലത്ത് അക്രമം നടന്നിട്ടുള്ളത്. മോഷ്ടിക്കുവാന്‍ വന്ന കള്ളന്‍മാര്‍ ആരേയും ഉപദ്രവിക്കാതെ പണവും വിലപിടിപ്പുള്ള വസ്തുക്കളും എടുത്തു കടക്കുകയാണു പതിവ്. എന്നാല്‍ പ്രാര്‍ത്ഥനാ മുറിയും വിശുദ്ധ വസ്തുക്കളും തകര്‍ക്കുക എന്നതായിരുന്നു മോഷ്ടാക്കള്‍ എന്ന പേരില്‍ കോണ്‍വെന്റില്‍ എത്തിയവരുടെ പ്രധാന ലക്ഷ്യം. ഇതു കൂടാതെ അവര്‍ കന്യാസ്ത്രീയെ പ്രകോപനമൊന്നും കൂടാതെ തന്നെ ഉപദ്രവിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്തു. ആസൂത്രിതമായ അക്രമമാണിതെന്ന് ഇവയെല്ലാം സൂചിപ്പിക്കുന്നു. സേവന സന്നദ്ധരായി കഴിയുന്ന കന്യാസ്ത്രീകളെ അക്രമിക്കുന്നത് വടക്കേ ഇന്ത്യയില്‍ പതിവായിരിക്കുകയാണ്. ഈ ആഴ്ച മൂന്നു ദിവസം കേസില്‍ വാദം കേള്‍ക്കുവാന്‍ കോടതി തീരുമാനിച്ചിട്ടുണ്ട്. ഉടന്‍ തന്നെ കുറ്റക്കാര്‍ക്ക് മാതൃകാ പരമായ ശിക്ഷ ലഭിക്കുമെന്നാണ് എല്ലാവരും കരുതുന്നത്. മോഷണം എന്ന ശ്രമത്തില്‍ മാത്രം ഇതിനെ ഒതുക്കുന്ന പോലീസ് നടപടികളില്‍ വ്യാപകമായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. ക്രൈസ്തവ സഭയ്ക്കു നേരെയുള്ള ആക്രമണം എന്ന രീതിയില്‍ വേണം ഇതിനെ കാണാനെന്നും ഭാവിയില്‍ ഇത്തരത്തില്‍ ഉണ്ടാകാതിരിക്കുവാന്‍ നടപടി സ്വീകരിക്കണമെന്നും ബംഗാളിലെ ക്രൈസ്തവ നേതാക്കള്‍ ആവശ്യപ്പെടുന്നു.
Image: /content_image/News/News-2016-06-01-03:03:55.jpg
Keywords: nun,raped,case,Hindu,terrorist,group,action,not,taken
Content: 1567
Category: 1
Sub Category:
Heading: കാല്‍കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളേയും ഉള്‍പ്പെടുത്തണമെന്ന മാര്‍പാപ്പയുടെ നിര്‍ദ്ദേശം സഭയില്‍ സ്വീകരിക്കപ്പെട്ടതായി സര്‍വേ ഫലം
Content: വത്തിക്കാന്‍: കാല്‍കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളെ കൂടി ഉള്‍പ്പെടുത്തണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജനുവരിയിലെ തീരുമാനത്തെ സഭ ശക്തമായി സ്വീകരിച്ചതായി സര്‍വേ ഫലം. ചെറിയ ഒരു വിഭാഗം ആളുകള്‍ മാത്രമാണ് ഇതിനോടു വിയോജിപ്പ് പ്രകടിപ്പിച്ചതെന്നും സര്‍വേ ഫലങ്ങളുടെ അടിസ്ഥാനത്തിൽ നാഷണൽ കാത്തലിക് റിപ്പോർട്ടർ അഭിപ്രായപ്പെടുന്നു. ഈ വർഷം മുതല്‍ പെസഹ വ്യാഴാഴ്ച നടത്തുന്ന കാല്‍കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളെ കൂടി ഉള്‍പ്പെടുത്തണമെന്ന് മാര്‍പാപ്പ നിര്‍ദേശിച്ചിരുന്നു. കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് ശേഷം മാര്‍ച്ച് 28-ാം തീയതിയാണ് 620 പേര്‍ പങ്കെടുത്ത ഈ സര്‍വേ സംഘടിപ്പിച്ചത്. മാര്‍പാപ്പയുടെ പുതിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആരെയെല്ലാമാണ് നിങ്ങളുടെ ദേവാലയത്തില്‍ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ പങ്കെടുപ്പിച്ചതെന്നതായിരുന്നു ആദ്യത്തെ ചോദ്യം. 71.78 ശതമാനം ആളുകളും ഇതിനുള്ള ഉത്തരമായി സ്ത്രീകളേയും പുരുഷന്‍മാരേയും കുട്ടികളേയും തങ്ങളുടെ ദേവാലയത്തിലെ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ പങ്കെടുപ്പിച്ചിരുന്നതായി പറഞ്ഞു. ഒരു ശതമാനം ആളുകള്‍ ചോദ്യത്തിനുള്ള ഉത്തരമായി സ്ത്രീകളെ മാത്രമാണ് തങ്ങളുടെ ദേവാലയത്തിലെ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ പങ്കെടുപ്പിച്ചതെന്നും പറയുന്നു. എട്ടു ശതമാനം പേര്‍ പുരുഷന്‍മാരെ മാത്രമാണ് പങ്കെടുപ്പിച്ചതെന്നും ഉത്തരം നല്‍കി. സര്‍വേയില്‍ പങ്കെടുത്ത 72.34 ശതമാനം പേരും ഇതിനു മുമ്പും തങ്ങളുടെ ദേവാലയങ്ങളില്‍ സ്ത്രീകളുടെ കാലും പെസഹാ വ്യാഴാഴിച്ച കഴുകിയിരുന്നതായി പറഞ്ഞു. ആറു ശതമാനം പേര്‍ പറഞ്ഞത് ആദ്യമായി ഈ വര്‍ഷമാണ് സ്ത്രീകളെ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ പങ്കെടുപ്പിക്കാന്‍ തയ്യാറായതെന്നാണ്. 34.70 ശതമാനം പേരും തീരുമാനം മൂലം കാല്‍കഴുകല്‍ ശുശ്രൂഷയെ കുറിച്ച് ആളുകളില്‍ കൂടുതല്‍ അറിവ് നേടുവാന്‍ സാധിച്ചതായി പറയുന്നു. മാര്‍പാപ്പയുടെ ഈ തീരുമാനം വിവാദങ്ങളിലേക്ക് വഴിവച്ചോ എന്ന ചോദ്യത്തിനു 47 ശതമാനം പേരും തിരുമാനം വിവാദമായിട്ടില്ലെന്നും 'സ്ത്രീകളുടെ കാലു കഴുകാൻ പടില്ല' എന്ന വാദത്തെ തങ്ങള്‍ ശക്തമായി എതിര്‍ക്കുന്നുവെന്നും പറഞ്ഞു. വൈദികരോ മറ്റ് സഭാ അധികാരികളോ നേരിട്ട് സര്‍വേയില്‍ പങ്കെടുത്തതായി പറയുന്നില്ല. എന്നാല്‍ തങ്ങളുടെ കോണ്‍ഗ്രിഗേഷനുകള്‍ വഴി വൈദികരില്‍ ചിലര്‍ അഭിപ്രായം അറിയിച്ചിട്ടുണ്ട്. പാപ്പയുടെ തീരുമാനത്തെ അവരും സ്വാഗതം ചെയ്യുന്നതായി റിപ്പോര്‍ട്ട് പറയുന്നു. വൈദികര്‍ തീരുമാനത്തെ എതിര്‍ക്കുന്നുവെന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ ഒരു ശതമാനത്തില്‍ താഴെ ആളുകളാണ് പറഞ്ഞത്. ലാളിത്യത്തിന്റെയും വിനയത്തിന്റെയും ശുശ്രൂഷയുടെയും പ്രതീകമായി ക്രിസ്തു ശിഷ്യരുടെ കാലുകളെ കഴുകിയ സംഭവത്തെ അനുസ്മരിച്ചാണു പെസഹാ വ്യാഴാഴ്ച ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തുന്നത്.
Image: /content_image/News/News-2016-06-01-03:44:05.jpg
Keywords:
Content: 1568
Category: 1
Sub Category:
Heading: പത്രോസിന്റെ സിംഹാസനത്തിനു പുതിയ മാനം നല്‍കുകയാണു സ്ഥാനത്യാഗത്തിലൂടെ ബനഡിക്ടറ്റ് പാപ്പ ചെയ്തത്: ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗ്യന്‍സ്‌വയിന്‍
Content: വത്തിക്കാന്‍: നിറം പിടിപ്പിച്ച വാര്‍ത്തയുടെ അടിസ്ഥാനത്തിലല്ല ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തതെന്ന് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗ്യന്‍സ്‌വെയിന്‍. തന്റെ ശുശ്രൂഷ ജീവിതത്തില്‍ പുതിയ ഒരു തലത്തിലേക്ക് മാറ്റുക എന്നതു മാത്രമേ സ്ഥാനത്യാഗത്തിലൂടെ ബനഡിക്ടറ്റ് പതിനാറാമന്‍ ഉദ്ദേശിച്ചിരുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പയുടെയും ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും കൂടെ ഒരേ പോലെ ശുശ്രൂഷകള്‍ ചെയ്യുവാന്‍ ഭാഗ്യം സിദ്ധിച്ച വ്യക്തിയാണ് ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗ്യാന്‍സ്‌വെയിന്‍. വലിയ നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണ് ബനഡിക്ടറ്റ് പതിനാറാമന്‍ തെരഞ്ഞെടുക്കപ്പെട്ടതെന്ന് കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഒരു പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെ ഗ്യന്‍സ്‌വെയിന്‍ പറഞ്ഞിരുന്നു. "ബനഡിക്ടറ്റ് പതിനാറാമന്‍ പാപ്പ തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ സൂചിപ്പിച്ച മുഖ്യമായ വാക്ക് തന്നെ 'മ്യൂനസ് പെട്രിനം' (munus petrinum) എന്നതായിരുന്നു. 'പെട്രീന്‍ മിനിസ്ട്രി' എന്നതാണ് ഇതിന്റെ ഇംഗ്ലീഷിലുള്ള പരിഭാഷ. പത്രോസിന്റെ സേവനദൗത്യം എന്നതാണ് ഇതിന്റെ വ്യാഖ്യാനം. സഭയെ വളര്‍ത്തുകയും അതിനെ സേവിക്കുകയുമായിരുന്നു പത്രോസിന്റെ ശുശ്രൂഷ. മാര്‍പാപ്പയെന്ന പദവിയെ അതിന്റെ ഒരു ഭാഗമായി മാത്രമേ ബനഡിക്ടറ്റ് പതിനാറാമന്‍ കണ്ടിട്ടുള്ളു. സ്ഥാനത്യാഗത്തിലൂടെ താന്‍ ഈ സേവനം അവസാനിപ്പിക്കുകയാണെന്നു ബനഡിക്ടറ്റ് പതിനാറാമന്‍ പറഞ്ഞിട്ടില്ല. തന്റെ സേവനത്തെ മറ്റൊരു തലത്തിലേക്ക് മാറ്റുന്നു. ധ്യാനത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും സഭയെ ശുശ്രൂഷിക്കുന്നു. പത്രോസിന്റെ സിംഹാസനത്തിനു പുതിയ ഒരു മാനം കൂടി ബനഡിക്ടറ്റ് പതിനാറാമന്‍ തന്റെ ഈ പ്രഖ്യാപനത്തിലൂടെ നല്‍കുന്നു". ഗ്യന്‍സ്‌വെയിന്‍ വിശദീകരിക്കുന്നു. "പത്രോസിന്റെ പിന്‍ഗാമികളായി ജീവിക്കുന്ന രണ്ടു പേരാണ് സഭയ്ക്ക് കഴിഞ്ഞ മൂന്നു വര്‍ഷമായിട്ടുള്ളത്. എന്നാല്‍ നമ്മേ ഭരിക്കുന്നതും നയിക്കുന്നതും ഫ്രാന്‍സിസ് പാപ്പയാണ്. ബനഡിക്ടറ്റ് പതിനാറമനും ഫ്രാന്‍സിസ് പാപ്പയും തമ്മില്‍ മത്സരിക്കുകയല്ലെന്നും" ആര്‍ച്ച് ബിഷപ്പ് ഗ്യന്‍സ് വെയില്‍ പറഞ്ഞു. ഇംഗ്ലണ്ടില്‍ നിന്നും മറ്റു ചില രാജ്യങ്ങളില്‍ നിന്നും വൈദികരുടെ പേരില്‍ ഉയര്‍ന്നു വന്ന ചില ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണു ബനഡിക്ടറ്റ് പതിനാറാമന്‍ രാജിവച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. "പ്രായം കൂടുന്നതിനാല്‍ തന്റെ ആരോഗ്യം മോശമായി വരുന്നുവെന്ന് ബനഡിക്ടറ്റ് പതിനാറാമന്‍ മനസിലാക്കിയിരുന്നു. ഇതിലെല്ലാം ഉപരിയായി സഭയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയോടു കൂടി നിര്‍വഹിച്ചിരുന്ന നാലു വനിതകളില്‍ ഒരാളായ മനുവേല കാംഗ്നിയുടെ പെട്ടെന്നുള്ള മരണം അദ്ദേഹത്തെ വേദനിപ്പിച്ചു. ഒരു കാറപകടത്തില്‍ പെട്ടെന്നാണ് അവര്‍ മരിച്ചത്. തന്റെ പ്രധാന സഹായിയായിരുന്ന പൗലോ ഗബ്രിയേലിയുടെ ചിലപ്രവര്‍ത്തനങ്ങളും അദേഹത്തെ അസ്വസ്ഥമാക്കി. ടിവിയിലൂടെ വന്ന നിറം പിടിപ്പിച്ച വാര്‍ത്തകള്‍ ഒന്നും തന്നെ അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നില്ല". ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. 2010-നെ കറുത്ത വര്‍ഷമായിട്ടാണ് ചില മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. 'വത്തിലീക്‌സ്' എന്ന പേരില്‍ ചില രേഖകള്‍ സഭയില്‍ നിന്നും ചോര്‍ന്നുവെന്ന രീതിയിലുള്ള പ്രചാരണവും ആ സമയത്ത് ഉണ്ടായി. ബനഡിക്ടറ്റ് പതിനാറാമന്റെ മുഖ്യ സഹായിയായ പൗലോ ഗബ്രിയായുടെ വെളിപ്പെടുത്തലുകളായിട്ടാണ് ഇവ പുറത്തു വന്നത്. ഇവയെല്ലാമാണ് മാര്‍പാപ്പയുടെ രാജിയില്‍ കലാശിച്ചതെന്നു മാധ്യമങ്ങള്‍ പലതും എഴുതി. എന്നാല്‍ ബനഡിക്ടറ്റ് പതിനാറമനുമായി അടുത്ത ബന്ധമുള്ള ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗ്യന്‍സ്‌വെയിന്റെ വെളിപ്പെടുത്തലുകള്‍ പല അസത്യ കഥകള്‍ക്കും അന്ത്യം കുറിക്കുകയാണ്.
Image: /content_image/News/News-2016-06-01-05:11:17.jpg
Keywords: benedict,pope,resignation,reason,new,reveals
Content: 1569
Category: 15
Sub Category:
Heading: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 2
Content: #{red->n->n->ഈശോ തന്‍റെ തിരുഹൃദയ ഭക്തന്‍മാരോട് ചെയ്തിരിക്കുന്ന വാഗ്ദാനങ്ങള്‍}# ഈശോമിശിഹാ തന്‍റെ തിരുഹൃദയ ഭക്തന്മാര്‍ക്ക് അനേക നന്മകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈശോയെ കൂടാതെ നമുക്ക് ഒന്നുംതന്നെ ചെയ്യുവാന്‍ സാദ്ധ്യമല്ല എന്ന്‍ വ്യക്തമായി പറഞ്ഞിരിക്കുന്നതു കൊണ്ടു അവിടുത്തെ അനുഗ്രഹങ്ങള്‍ നമുക്ക് അത്യന്തം ആവശ്യമാണ്‌. തിരുഹൃദയനാഥന്‍റെ അനുഗ്രഹങ്ങള്‍ കൂടാതെയുള്ള ക്രൈസ്തവജീവിതത്തെപ്പറ്റി നമുക്കു ചിന്തിക്കുകകൂടി സാദ്ധ്യമല്ല. ഈശോ അവിടുത്തെ വാത്സല്യപുത്രിയായ വിശുദ്ധ മര്‍ഗ്ഗരീത്താ മേരിക്കു പ്രത്യക്ഷപ്പെട്ട് നല്‍കിയ പന്ത്രണ്ട് വാഗ്ദാനങ്ങള്‍ ഗാഢമായ ചിന്തയ്ക്ക് വിധേയമാക്കുന്നത് വളരെ നല്ലതാണ്. 1. എന്‍റെ ദിവ്യഹൃദയ ഭക്തരുടെ ജീവിതാന്തസ്സിനു വേണ്ട എല്ലാ അനുഗ്രഹങ്ങളും ഞാന്‍ പ്രദാനം ചെയ്യും. 2. അവരുടെ കുടുംബങ്ങളില്‍ ഞാന്‍ സമാധാനം നല്‍കും. 3. അവരുടെ സങ്കടങ്ങളില്‍ ഞാന്‍ അവരെ ആശ്വസിപ്പിക്കും. 4. ജീവിതകാലത്തിലും പ്രത്യേകം അവരുടെ മരണ സമയത്തിലും ഞാന്‍ അവര്‍ക്കു ഉറപ്പുള്ള സങ്കേതമായിരിക്കും. 5. അവരുടെ എല്ലാ പ്രയത്നങ്ങളിലും ഞാന്‍ അനവധി ആശീര്‍വ്വാദങ്ങള്‍ നല്‍കും. 6. പാപികള്‍ എന്‍റെ ഹൃദയത്തില്‍ അനുഗ്രഹത്തിന്‍റെ വറ്റാത്ത ഉറവയും സമുദ്രവും കണ്ടെത്തും. 7. മന്ദതയുള്ള ആത്മാക്കള്‍ തീക്ഷ്ണതയുള്ളവരാകും. 8. തീക്ഷ്ണതയുള്ള ആത്മാക്കള്‍ അതിവേഗത്തില്‍ പരിപൂര്‍ണ്ണതയുടെ പദവിയില്‍ കയറും. 9. എന്‍റെ ദിവ്യഹൃദയസ്വരൂപം പരസ്യമായി പ്രതിഷ്ഠിച്ചു വണങ്ങുന്ന ഭവനങ്ങളില്‍ എന്‍റെ ആശീര്‍വ്വാദമുണ്ടാകും. 10. കഠിന പാപികളെ മനസ്സു തിരിക്കുന്നതിനുള്ള വരം വൈദികര്‍ക്ക് ഞാന്‍ നല്‍കും. 11. ഈ ഭക്തി പ്രചരിപ്പിക്കുന്നവരുടെ നാമം എന്‍റെ ഹൃദയത്തില്‍ ഞാന്‍ എഴുതും. അതില്‍നിന്നും അവരുടെ നാമം ഒരിക്കലും മായിക്കുയില്ല. 12. ഒമ്പതു ആദ്യവെള്ളിയാഴ്ച തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നവര്‍ക്ക് അവസാനം വരെയുള്ള നിലനില്‍പ്പിന്‍റെ വരം ഞാന്‍ നല്‍കും. എന്‍റെ അനുഗ്രഹം കൂടാതെയോ, കൂദാശകള്‍ സ്വീകരിക്കാതെയോ അവന്‍ മരിക്കുകയില്ല. അവരുടെ മരണത്തിന്‍റെ അവസാനത്തെ മണിക്കൂറില്‍ എന്‍റെ ദിവ്യഹൃദയം അവര്‍ക്കു നിശ്ചയമുള്ള സങ്കേതമാകുമെന്ന് എന്‍റെ സ്നേഹാധിക്യത്താല്‍ നിന്നോട് വാഗ്ദാനം ചെയ്യുന്നു. ഈശോയുടെ ഈ അമൂല്യ വാഗ്ദാനങ്ങളെപ്പറ്റി ശ്രദ്ധാപൂര്‍വ്വം ധ്യാനിക്കുന്നവരുടെ ഹൃദയങ്ങളില്‍ സ്നേഹം കത്തിജ്ജ്വലിക്കാതിരിക്കുക അസാധ്യമാണ്. അതിനാല്‍ നമ്മുടെ സ്നേഹം മുഴുവനും ഇന്നുമുതല്‍ ഈശോയുടെ ദിവ്യഹൃദയത്തില്‍ നിക്ഷേപിക്കാം. അപ്പോള്‍ ഈശോയുടെ ഈ വാഗ്ദാനങ്ങളുടെ ഫലം നമുക്കു ലഭിക്കുമെന്നുള്ളതില്‍ സംശയമില്ല. #{red->n->n->ജപം}# ഏറ്റം സ്നേഹയോഗ്യനായ എന്‍റെ ഈശോയെ, ഇതാ ഞാന്‍ അങ്ങേപ്പക്കല്‍ ഓടി വരുന്നു. അങ്ങേ ദിവ്യസന്നിധിയില്‍ ഞാനിതാ സാഷ്ടാംഗം വണങ്ങുന്നു. അനുഗ്രഹമുള്ള എന്‍റെ ഈശോയെ! എന്‍റെ സംശയങ്ങളിലും ആത്മശരീര വ്യാധികളിലും ആശ്വാസവും സന്തോഷവും അങ്ങേ ദിവ്യഹൃദയത്തിലും വാഗ്ദാനങ്ങളിലും അന്വേഷിക്കാതെ സൃഷ്ടികളില്‍ തേടിപ്പോയി. ഓ! മാധുര്യം നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ! അങ്ങ് എന്‍റെ ഹൃദയത്തിന്‍റെ മൂഢത്വത്തെ നോക്കുമ്പോള്‍ എത്രമാത്രം വേദന അങ്ങേ ഹൃദയം അനുഭവിക്കുന്നു. ഓ! എന്‍റെ ഹൃദയമേ! കഠിനഹൃദയമേ! സൃഷ്ടികളില്‍ നിന്ന്‍ നിന്‍റെ താത്പര്യങ്ങളെ എല്ലാം നീക്കി നിന്‍റെ സ്രഷ്ടാവിന്‍റെ കൃപ നിറഞ്ഞ ഹൃദയത്തെ സ്നേഹിക്കുക. സകല നിക്ഷേപങ്ങളും അടങ്ങിയിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ! ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ആരാധിക്കുന്നു. ലോകത്തിലുള്ള സകല നന്മകളെക്കാളും സ്വര്‍ഗ്ഗത്തിലുള്ള സകല ഭാഗ്യങ്ങളെക്കാളും അങ്ങേ ദിവ്യഹൃദയത്തെ ഞാന്‍ ഏറ്റവും അധികമായി സ്നേഹിക്കുന്നു. കര്‍ത്താവേ! അങ്ങയുടെ വാഗ്ദാനങ്ങള്‍ക്കു എന്നെ യോഗ്യനാക്കണമേ. #{red->n->n->പ്രാര്‍ത്ഥന}# കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍. 3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി. സാധുശീലനും വിനീതഹൃദയനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ. #{red->n->n->ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! അനുഗ്രഹിക്കണമേ. കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദാശാ തമ്പുരാനേ, ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ, നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ, ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ, ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ, അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ, ദൈവ ഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ, ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ, നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ, നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ, സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ, ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. #{red->n->n->പ്രാര്‍ത്ഥിക്കാം}# സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദ് കൂദാശയുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍. #{red->n->n-> സുകൃതജപം}# പാപികളുടെ നേരെ ഏറ്റം ദയയുള്ള ദിവ്യഹൃദയമേ, എന്‍റെ മേല്‍ ദയയായിരിക്കണമേ. #{red->n->n-> സല്‍ക്രിയ}# ഈശോയുടെ ദിവ്യഹൃദയത്തെ സകല വസ്തുക്കളെക്കാള്‍ സ്നേഹിക്കുന്നുണ്ടെന്നു പ്രതിജ്ഞ ചെയ്യുക. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/6?type=15}} ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2016-06-02-07:03:15.jpg
Keywords: ഈശോയുടെ തിരുഹൃദയത്തിന്റെ
Content: 1570
Category: 1
Sub Category:
Heading: ഈശോയുടെ തിരുഹൃദയത്തിനു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ജൂണ്‍ മാസം വൈദികരെ പ്രത്യേകമായി സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കണമെന്ന്‍ ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: ഈശോയുടെ തിരുഹൃദയത്തിനു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ജൂണ്‍ മാസം വൈദികരെ പ്രത്യേകമായി സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കണമെന്നു ഫ്രാന്‍സിസ് പാപ്പ ആവശ്യപ്പെട്ടു. "ജൂണ്‍ മാസം മുഴുവനും നിങ്ങളുടെ വൈദികര്‍ക്കു വേണ്ടി ഈശോയുടെ തിരുഹൃദയത്തോട് പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ ഞാന്‍ ആവശ്യപ്പെടുന്നു. ഇതു മൂലം കരുണയുടെ ഹൃദയത്തിന്റെ പ്രതിഫലനമാകുവാന്‍ വൈദികര്‍ക്ക് സാധിക്കും". ബുധനാഴ്ച തന്റെ പ്രസംഗം കേള്‍ക്കുവാന്‍ എത്തിയവരോടായി മാര്‍പാപ്പ ആഹ്വാനം ചെയ്തു. ഈ വര്‍ഷം ജൂണ്‍ മൂന്നാം തിയതിയാണ് ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാള്‍ ആഗോള കത്തോലിക്ക സഭ ആചരിക്കുന്നത്. 1856-ല്‍ പയസ് ഒന്‍പതാമന്‍ മാര്‍പാപ്പയാണ് ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അതേ സമയം വൈദികരുടെ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജൂണ്‍ ഒന്നു മുതല്‍ മൂന്നാം തീയതി വരെ പ്രത്യേകം പ്രാര്‍ത്ഥനകള്‍ റോമില്‍ നടക്കുന്നുണ്ട്. ഇതില്‍ പങ്കെടുക്കുവാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വൈദികരും സെമിനാരി വിദ്യാര്‍ഥികളും നഗരത്തിലേക്ക് എത്തി ചേര്‍ന്നു കഴിഞ്ഞു. മൂന്നു ദേവാലയങ്ങളിലായിട്ടാണ് റോമില്‍ വൈദികരുടെ ജൂബിലി ആഘോഷത്തിന്റെ പ്രാര്‍ത്ഥനകള്‍ നടക്കുന്നത്. 6000-ല്‍ അധികം വൈദികര്‍ പ്രാര്‍ത്ഥനകളുടെയും ആഘോഷത്തിന്റെയും ഭാഗമാകുവാന്‍ റോമിലേക്ക് എത്തിച്ചേര്‍ന്നതായി വത്തിക്കാന്‍ മാധ്യമ വിഭാഗം ഔദ്യോഗികമായി അറിയിച്ചു. ദൈവ വചനം കൂടുതലായി ധ്യാനിക്കുവാനും വിശുദ്ധ കുര്‍ബാനയുടെ ആരാധനയില്‍ പങ്കെടുക്കുവാനും പ്രായശ്ചിത്ത കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുവാനും വൈദികര്‍ക്ക് ഈ ദിനങ്ങളില്‍ അവസരം ലഭിക്കും. തീര്‍ത്ഥാടകരായി എത്തിയിരിക്കുന്ന വൈദികര്‍ക്ക് സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ കരുണയുടെ വാതിലിലൂടെ പ്രവേശിക്കുവാനും ഈ ദിനങ്ങളില്‍ സാധിക്കും.
Image: /content_image/News/News-2016-06-02-04:14:05.jpg
Keywords: pope,praying,for,priest,june,3rd,blessed,heart,jesus
Content: 1571
Category: 1
Sub Category:
Heading: ന്യൂയോര്‍ക്കിലെ അഗ്നിശമനസേനാ ക്യാപ്റ്റന്‍ 60-മത്തെ വയസ്സില്‍ വൈദിക ജീവിതത്തിലേക്ക്.
Content: ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക്‌ സിറ്റിയിലെ അഗ്നിശമന വിഭാഗത്തില്‍ നിന്ന്‍ വിരമിച്ച സൈനികന്‍, ശനിയാഴ്ച സെന്റ് പാട്രിക്ക് കത്തീഡ്രല്‍ പള്ളിയില്‍ കത്തോലിക്കാ വൈദികനായി. അഗ്നിശമന സേന വിഭാഗത്തില്‍ 20 കൊല്ലം തുടര്‍ച്ചയായി സേവനം ചെയ്ത തോമസ് കൊളൂക്കി തന്റെ 60-മത്തെ വയസ്സിലാണ് അഭിഷിക്തനായത്. തീപിടിത്തത്തിനിടയില്‍ രക്ഷാപ്രവര്‍ത്തന മദ്ധ്യേ സംഭവിച്ച ഒരു പൊട്ടിത്തെറിയെ തുടര്‍ന്ന് നടത്തിയ മസ്തിഷ്‌ക്ക ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹം നേരത്തെ ഒരു സന്യാസാശ്രമത്തിലാണ് വിശ്രമ ജീവിതം നയിച്ചിരിന്നത്. 1985-ല്‍ കോളേജ് വിദ്യാഭ്യാസം ഉപേക്ഷിച്ച് FDNY യില്‍ ചേര്‍ന്നപ്പോള്‍ മുതല്‍ ദൈവം കൂടെ ഉണ്ടായിരുന്നു. പദവികളുടെ ഉന്നതപടവുകള്‍ കയറി ലെഫ്റ്റനന്റ് ആയി ഉയര്‍ന്നപ്പോഴും, അവസാനം ക്യാപ്റ്റന്‍ ആയപ്പോഴും ദൈവം കൂടെയുണ്ടായിരുന്നു. സി‌ബി‌എസ് ന്യൂയോര്‍ക്ക് പ്രതിനിധിയുടെ മുന്നില്‍ തോമസ് കൊളൂക്കി തന്റെ മനസ്സ് തുറന്നു. "2011 സെപ്റ്റംബര്‍ 11 നുണ്ടായ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിക്കഴിഞ്ഞപ്പോള്‍ വൈദിക സമൂഹത്തില്‍ ചേരണമെന്ന തീരുമാനം വളരെ ശക്തമായി അനുഭവപ്പെട്ടു. ഓരോരുത്തരുടെയും മനുഷ്യത്വത്തിനു മുന്നില്‍ ഏറ്റവും വലിയ തിന്മ കണ്ട ദിവസമായിരിന്നു അത്; എന്നാല്‍ എന്നെ സംബന്ധിച്ചു അത് പൌരോഹിത്യത്തിലേക്കും നയിച്ചു". ''ആ ദിവസം ക്രിസ്തു എവിടെയായിരുന്നു?'' ദുരന്തമുണ്ടായ ദിവസം പലരും ചോദിച്ച ഒരു ചോദ്യമാണ്. ഇതിന് ഞാന്‍ മറുപടി തരാം, "ദൈവം അവിടെ തന്നെയുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തകരുടെ കൂടെ ദൈവമുണ്ടായിരിന്നത് ഞാന്‍ അവിടെ ദര്‍ശിച്ചു'' തോമസ് കൊളൂക്കി തന്റെ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചു. ''സെമിനാരിയിലെ സാഹോദര്യം, പട്ടാളത്തിലെ സാഹോദര്യത്തില്‍ നിന്നും ഒട്ടും വിഭിന്നമല്ല. തീ പിടിത്തം ഉണ്ടാകുമ്പോഴും, കായികാഭ്യാസം ചെയ്യുമ്പോഴും, ഒരുമിച്ച് പരിശീലനം നടത്തുമ്പോഴും, ഞങ്ങളും യജ്ഞം പൂര്‍ത്തീകരിക്കാനുള്ള യത്‌നം നടത്തുവാനായി, ഇവിടുത്തേപ്പോലെ പരസ്പരം പ്രോത്സാഹനം നല്‍കും. എന്നാല്‍ ഒരു വൈദികന്റെ സമ്മര്‍ദ്ദങ്ങളെ FDNY യുടെ ആവശ്യങ്ങളുമായി താരതമ്യം ചെയ്യാന്‍ പറ്റുകയില്ല. തന്റെ മുഴുവന്‍ ജീവിതത്തിനും താന്‍ കടപ്പെട്ടിരിക്കുന്നത് ദൈവത്തോടാണ്" അദ്ദേഹം പറഞ്ഞു. "13 വൈദിക വിദ്യാര്‍ത്ഥികളോടൊപ്പമുള്ള സെമിനാരിയിലെ പഠനം 7വര്‍ഷമായിരിന്നു. ഒരഗ്നിശമന ജീവനക്കാരനായിരിക്കാനുള്ള കൃപ അവിടുന്ന് എനിക്ക് തന്നു, അത് എനിക്ക് ആകും വിധം ഏറ്റവും നന്നായി ഞാന്‍ ചെയ്തു. ഇപ്പോള്‍ ഒരു വൈദികനാകാനുള്ള കൃപ നല്‍കിയിരിക്കുന്നു; എനിക്കാകും വിധം ഭംഗിയായി അത് ഞാന്‍ നിര്‍വഹിക്കും.'' അദ്ദേഹം കൂട്ടിചേര്‍ത്തു. #{red->n->n->CBS NewYork പുറത്തുവിട്ട വീഡിയോ കാണാം}#
Image: /content_image/News/News-2016-06-02-02:20:00.jpg
Keywords:
Content: 1572
Category: 1
Sub Category:
Heading: വനിതകളുടെ പൗരോഹിത്യം: വത്തിക്കാന്‍ ഔദ്യോഗിക വക്താക്കളുമായി പുറത്താക്കപ്പെട്ട വനിത പുരോഹിതര്‍ ചര്‍ച്ച നടത്തി
Content: വത്തിക്കാന്‍: വനിതകള്‍ക്കും പൗരോഹിത്യം നല്‍കണമെന്ന് ആവശ്യപ്പെടുന്ന ക്യാമ്പയിന്‍ റോമില്‍ നടത്തുവാന്‍ അനുവാദം ലഭിച്ചു. ഇതിന്റെ ഭാഗമായി പുരോഹിതരായി ഉയര്‍ത്തപ്പെട്ട ഒരു സംഘം വനിതകള്‍ റോമില്‍ എത്തിയിട്ടുണ്ട്. ഇവരുമായി വത്തിക്കാന്റെ ഔദ്യോഗിക പ്രതിനിധി അപ്രതീക്ഷിതമായി ചര്‍ച്ചകള്‍ നടത്തി. പുരോഹിതരായി സ്ത്രീകളും ഉയര്‍ത്തപ്പെട്ടതിന്റെ 20-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായിട്ടാണു ക്യാമ്പയിന്‍ സംഘടിപ്പിക്കപ്പെടുന്നത്. 150-ല്‍ അധികം വനിതകള്‍ക്ക് കത്തോലിക്ക സഭയില്‍ പൗരോഹിത്യം ലഭിച്ചിട്ടുണ്ട്. ഇവരെ സഭയില്‍ നിന്നും ഇക്കാരണത്താല്‍ തന്നെ പുറത്താക്കിയിട്ടുമുണ്ട്. സഭയിലേക്ക് തങ്ങളെ മടക്കി എടുക്കണമെന്ന ഇവരുടെ ആവശ്യവും ചര്‍ച്ചകളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 2002-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വനിതകള്‍ക്ക് പൗരോഹിത്യം നല്‍കരുതെന്നു കല്‍പ്പന പുറപ്പെടുവിച്ചിരുന്നു. ഇതിനെ മറികടന്നു സഭയിലെ ചില പുരോഹിതര്‍ വനിതകള്‍ക്കും പൗരോഹിത്യം നല്‍കി. ഇവരെല്ലാം സഭയില്‍ നിന്നും പുറത്താക്കപ്പെട്ടിട്ടുണ്ട്. വനിതകളുടെ പൗരോഹിത്യം കത്തോലിക്ക സഭയില്‍ അംഗീകരിച്ചു നല്‍കിയിട്ടില്ല. വിശ്വാസപരമായ കാരണങ്ങളാലാണിത്.വനിതകളെ തന്റെ ശിഷ്യന്‍മാരായി യേശു ക്രിസ്തു സ്വീകരിച്ചതായി ബൈബിള്‍ പഠിപ്പിക്കുന്നില്ല. വിശുദ്ധ കുര്‍ബാനയില്‍ അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീരരക്തങ്ങള്‍ ആക്കി മാറ്റുന്ന സമയത്ത് വൈദികന്‍ ക്രിസ്തുവിനെ പോലെ തന്നെ ആകുന്നുവെന്നും സഭ പഠിപ്പിക്കുന്നു.'പേഴ്‌സോണ ക്രിസ്റ്റി' എന്ന വാക്കിനാലാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ലിംഗപരമായ വ്യത്യാസം മൂലം വനിതകള്‍ക്ക് ഇതിനു സാധിക്കില്ല. ഇതിന്റെ അടിസ്ഥാനത്തിലാണു വനിതകള്‍ക്ക് പൗരോഹിത്യ പദവി സഭ നല്‍കാതിരിക്കുന്നത്. ഐറിഷ് വൈദികനായിരുന്ന ടോണി ഫ്‌ളെനറി പേഴ്‌സോണ ക്രിസ്റ്റി എന്ന അവസ്ഥ വെറും സാങ്കല്‍പ്പികമാണെന്നും വനിതകള്‍ക്കും ഇത്തരത്തിലുള്ള അവസ്ഥയിലേക്ക് എത്തിച്ചേരുവാന്‍ സാധിക്കുമെന്നും വാദിച്ചിരുന്നു. വനിതകളെ പുരോഹിതരായി ഉയര്‍ത്തുന്നതിനോട് അനുകൂലമായി പ്രതികരിച്ചിരുന്ന അദ്ദേഹത്തിന്റെ പഠിപ്പിക്കലുകള്‍ സഭയുടെ വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായിരുന്നു. ഇതിനാല്‍ അദേഹത്തെ വൈദിക പദവിയില്‍ നിന്നും സഭ നീക്കം ചെയ്തു. റോമില്‍ പ്രവര്‍ത്തിക്കുന്ന സഭയുടെ വിദ്യാഭ്യാസ സ്ഥാപനത്തിലെ ദൈവശാസ്ത്ര പണ്ഡിതയായ ഡോക്ടര്‍ മരിനീല പെറോണിയുടെ വനിത പൗരോഹിത്യ വിഷയത്തിലെ അഭിപ്രായം ഇങ്ങനെയാണ്. "വനിതകള്‍ക്ക് പൗരോഹിത്യം ലഭിക്കുമ്പോള്‍ സഭയുടെ ഐക്യമാണു നഷ്ടമാകുന്നത്. കാരണം പുരുഷനും സ്ത്രീക്കും രണ്ടു വേഗതകളാണു ദൈവം നല്‍കിയിട്ടുള്ളത്. ഇതിനാല്‍ തന്നെ താളപിഴകള്‍ സഭയുടെ പ്രവര്‍ത്തനത്തില്‍ സംഭവിക്കും". പെറോണി പറയുന്നു. വനിതകള്‍ക്കു ഡീക്കന്‍ പദവി നല്‍കുന്നതിനെ കുറിച്ച് പഠിക്കുവാന്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കാം എന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിരുന്നു. പരിശുദ്ധ പിതാവിന്റെ പുതിയ പ്രഖ്യാപനത്തെ വനിതകളായ പുരോഹിതര്‍ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. തങ്ങള്‍ക്ക് സഭയിലേക്ക് മടങ്ങിയെത്തുവാന്‍ ഇതിനാല്‍ സാധിക്കുമെന്നും ഇവര്‍ പ്രത്യാശിക്കുന്നു. വെള്ളിയാഴ്ച വൈദികരുടെ ജൂബിലി വര്‍ഷത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വരുമ്പോള്‍ അവിടേക്ക് പ്രവേശിക്കുവാന്‍ ക്യാമ്പയിനില്‍ പങ്കെടുക്കുന്ന വനിതകളെ അനുവദിച്ചിട്ടുമുണ്ട്. കേറ്റ് മാക്എല്‍വി എന്ന ആദ്യത്തെ പുരോഹിതയായ വനിതയുടെ നേതൃത്വത്തിലാണു ക്യാമ്പയിന്‍ നടത്തുന്നത്.
Image: /content_image/News/News-2016-06-02-02:22:11.jpg
Keywords: women,priest,catholic,church,discussion,
Content: 1573
Category: 8
Sub Category:
Heading: ഭൂമിയിലെ പീഡനങ്ങളെ ക്ഷമയോട് കൂടി സഹിക്കുന്നതിന് ലഭിക്കുന്ന അനുഗ്രഹങ്ങള്‍
Content: “മാത്രമല്ല, നമ്മുടെ കഷ്ടതകളിലും നാം അഭിമാനിക്കുന്നു. എന്തെന്നാല്‍, കഷ്ടത സഹനശീല വും, സഹനശീലം ആത്മധൈര്യവും, ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു എന്നു നാം അറിയുന്നു” (റോമ 5:3-4). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-3}# ഒരു പോളണ്ട് കാരനും, ജെസ്യൂട്ട് സന്യാസിയുമായിരുന്ന വിശുദ്ധ ആന്‍ഡ്ര്യു ബൊബോല നിരവധി ഓര്‍ത്തഡോക്സ്‌ വിശ്വാസികളെ വിജയകരമായി കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരികെ കൊണ്ട് വന്നു. നിരവധി പീഡകൾ സഹിച്ചാണ് അദ്ദേഹം മരിച്ചത്. മണിക്കൂറുകള്‍ നീണ്ട പീഡനങ്ങള്‍ക്ക് ശേഷം മരിക്കുന്നതിന് മുന്‍പായി വിശുദ്ധന്‍ ദൈവത്തോട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു. ‘ദൈവമേ വിശ്വസ്തനായിരിക്കുവാന്‍ എന്നെ സഹായിക്കണമേ, നരകത്തിന്റെ തീ ജ്വാലകളില്‍ നിന്നും എന്നെ രക്ഷിക്കണമേ.’ പീഡങ്ങളാല്‍ ക്ഷീണിതനായി തന്റെ വിശ്വാസത്തെ നിഷേധിക്കേണ്ടി വരുമോ എന്ന ഭയമായിരുന്നു വിശുദ്ധന്. വിശുദ്ധന്‍മാര്‍ പോലും അത്തരം സാഹചര്യങ്ങളില്‍ പ്രലോഭത്തിന് ഇരകളാവാറുണ്ട്. ദൈവത്തിന്റെ മഹത്വത്തില്‍ തുടരുവാന്‍ വിശുദ്ധന്‍മാര്‍ക്ക് പോലും ചില സാഹചര്യങ്ങളില്‍ ദൈവത്തിന്റെ ശിക്ഷകളെക്കുറിച്ച് ഭയപ്പെടേണ്ടതായി വരും. “ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളോട് അഗാധമായ സ്നേഹം വെച്ച് പുലര്‍ത്തുന്നതിനേക്കാള്‍, പ്രയോജനകരവും, പ്രേരണ നല്‍കുന്നതുമായ ഒരു കാരുണ്യ പ്രവര്‍ത്തി എനിക്ക് ചിന്തിക്കുവാനേ കഴിയുകയില്ല. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. ഈ ഭൂമിയിലെ പീഡനങ്ങളെ ക്ഷമയോട് കൂടിയുള്ള നമ്മുടെ സഹനത്തിന്റെ മനോഹാരിതക്ക് രണ്ട് മടങ്ങ് യോഗ്യതയാണുള്ളത്. അതില്‍ ഒന്ന്‍ നമുക്ക് വേണ്ടിയാണ്: എന്തെന്നാല്‍ അത് നമ്മളെ ശുദ്ധീകരിക്കുന്നു. രണ്ടാമത്തേത്, നമ്മുടെ പാപങ്ങള്‍ മൂലമുള്ള ശിക്ഷയെ അത് ഇല്ലായ്മ ചെയ്യുകയും, ശുദ്ധീകരണ സ്ഥലത്തെ വേദനകളുടെ കാഠിന്യം കുറക്കുകയും, അതില്‍ നിന്നും മോചനം നല്‍കുകയും ചെയ്യുന്നു”. (ഫാദര്‍ ജോണ്‍ എ. ഹാര്‍ഡ്സണ്‍, S.J., ദൈവശാസ്ത്രജ്ഞന്‍, ഗ്രന്ഥരചയിതാവ്) #{red->n->n->വിചിന്തനം:}# ദാനധര്‍മ്മങ്ങള്‍, ക്ഷമ, ഹൃദയത്തിന്റെ എളിമ എന്നീ സത്ഗുണങ്ങള്‍ പ്രാവര്‍ത്തികമാക്കുക. ദൈവത്തിന്റെ വാക്കുകള്‍ ശ്രവിച്ചുകൊണ്ടും, നിങ്ങള്‍ക്ക് വേണ്ടിയും, ശുദ്ധീകരണസ്ഥലത്തെ നന്ദിയുള്ള ആത്മാക്കള്‍ക്ക് വേണ്ടിയും അനുഗ്രഹങ്ങളും, സമ്മാനങ്ങളും വിതച്ചുകൊണ്ട് നിങ്ങളുടെ ഹൃദയത്തില്‍ സമാധാനത്തിന്റെ ഫലങ്ങളുടെ വിളവെടുപ്പ് നടത്തുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/6?type=8 }} ▛ {{ ദൈവവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-06-02-03:40:46.jpg
Keywords: പീഡന
Content: 1574
Category: 8
Sub Category:
Heading: നമ്മുടെ നന്മപ്രവർത്തികളും പ്രാര്‍ത്ഥനകളും നാം നമ്മുക്കു വേണ്ടി മാത്രം സൂക്ഷിക്കുകയാണോ
Content: “പിതാവേ, അങ്ങേക്ക് ഇഷ്ട മെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്ന് അകറ്റണമേ. എങ്കിലും, എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ” (ലൂക്ക 22:42). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-4}# "ഒരു മനുഷ്യന്‍ തന്റെ നന്മപ്രവർത്തികളും, പ്രാര്‍ത്ഥനകളും തനിക്ക് വേണ്ടി മാത്രം സൂക്ഷിക്കുകയാണെങ്കില്‍ അവന്‍ അപ്രകാരം ചെയ്യുന്നത് സ്വന്തം ജീവിതത്തിൽ നിന്നും സഹനങ്ങള്‍ ഒഴിവാക്കുവാന്‍ വേണ്ടിയാണ്. എന്നാല്‍ ഒരുവന്‍ തന്റെ പ്രാര്‍ത്ഥനകളും പ്രവർത്തികളും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി സമര്‍പ്പിക്കുകയാണെങ്കില്‍ അവന്‍ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവനായി തീരും, സ്നേഹത്തിന്റെ ശുദ്ധീകരണം വഴി, കരുണയുടേയും, ദാനധര്‍മ്മങ്ങളുടേയും ഈ വീരോചിതമായ പ്രവര്‍ത്തി ചെയ്യുവാന്‍ അവന്‍ ബാധ്യസ്ഥനല്ലെങ്കിലും, സ്വന്തം ഇഷ്ടത്തിന്റെ മധുരതരമായ സ്വാതന്ത്ര്യം കൊണ്ട് അവന്‍ ഇത് ചെയ്യുന്നു”. (ഫാദര്‍ ഫ്രെഡറിക്ക് ഫാബര്‍, ഇംഗ്ലീഷ്‌ ഗീതങ്ങളുടെ രചയിതാവ്‌, ദൈവശാസ്ത്രജ്ഞന്‍, ഗ്രന്ഥരചയിതാവ്). #{red->n->n->വിചിന്തനം:}# നിങ്ങളുടെ അനുതാപ പ്രവര്‍ത്തികള്‍ ദൈവത്തിന്റെ വിശുദ്ധ ദാസര്‍ക്ക് വേണ്ടി സമര്‍പ്പിക്കുക. അനുതാപം എന്നതില്‍, ജീവിതത്തില്‍ നിങ്ങളുടെ അവസ്ഥയോട് വിശ്വസ്തരായിരിക്കുകയും, ദൈവത്തോടു വിശ്വസ്തരായിരിക്കുകയും, അവന്റെ പ്രമാണങ്ങളോടും വിശ്വസ്തരായിരിക്കുകയും കൂടാതെ തിരുസഭയാകുന്ന അമ്മയെ സ്നേഹിക്കുകയും ചെയ്യുക എന്നിവ ഉള്‍പ്പെടുന്നു. സ്നേഹത്തിൽ നിറഞ്ഞ് ഇത് ചെയ്യുമ്പോൾ നമ്മുക്ക് ഇത് ബുദ്ധിമുട്ടേറിയ ഒരു കാര്യമല്ല. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/6?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/0HX6Dj5JBTq0xT2Nb3JxCY}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-06-04-10:10:26.jpg
Keywords: നന്മ
Content: 1575
Category: 1
Sub Category:
Heading: തട്ടിക്കൊണ്ടു പോയ പത്രപ്രവര്‍ത്തകയെ കത്തോലിക്ക സഭ ഇടപെട്ട് മോചിപ്പിച്ചു; സഭയോട് നന്ദി പറഞ്ഞ് പത്രപ്രവര്‍ത്തക
Content: ബോഗോട്ട: കൊളംമ്പിയയില്‍ തട്ടിക്കൊണ്ടു പോയ പത്രപ്രവര്‍ത്തകയുടെ മോചനം സാധ്യമാക്കിയതിൽ കത്തോലിക്ക സഭ നിര്‍ണ്ണായകമായ പങ്ക് വഹിച്ചു. തന്റെ മോചനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ച സഭയോടുള്ള നന്ദിയും സ്പാനീഷ് ദിനപത്രത്തിന്റെ ലേഖിക പരസ്യമായി അറിയിച്ചു. 'എല്‍-മുണ്ടോ' എന്ന സ്പാനിഷ് ദിനപത്രത്തിന്റെ ലേഖികയായ സലൂദ് ഹെര്‍ണ്ണാണ്ടസിനെയാണ് ഇടതുപക്ഷ തീവ്രവാദി സംഘടനയായ ഇഎല്‍എന്‍ തട്ടിക്കൊണ്ടു പോയത്. 'കാറ്റട്ടുണ്ടോ' മേഖലയില്‍ സ്ഥിരമായി മനുഷ്യരെ തട്ടിക്കൊണ്ടു പോകുകയും അവരെ കൊലപ്പെടുത്തുകയും ചെയ്യുന്ന ഇടതുപക്ഷ സംഘടനകളെ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ എത്തിയപ്പോളാണു പത്രപ്രവര്‍ത്തകയ്ക്കു നേരെയും ആക്രമണം ഉണ്ടായത്. സഭയുടെ പല സംഘടകള്‍ വഴി നടത്തിയ ചര്‍ച്ചകളാണ് പത്രപ്രവര്‍ത്തകയുടെ മോചനത്തിനു വഴിവച്ചത്. 'കഫോഡ്' എന്ന പേരില്‍ പ്രദേശത്തിന്റെ വികസനത്തിനായി പ്രത്യേക ഏജന്‍സി സഭ നടത്തുന്നുണ്ട്. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യവകാശ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കഫോഡ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആവശ്യപ്പെടുന്നു. വെനസ്വീലയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലാണ് സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്ന ചില റിബല്‍ ഗ്രൂപ്പുകള്‍ സജീവമായിരിക്കുന്നത്. നരഹത്യ ഏറ്റവും കൂടുതല്‍ നടക്കുന്ന പ്രദേശമായി ഇവിടം മാറിയിരിക്കുകയുമാണ്. കൊളംമ്പിയയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ജോലി ഏറ്റവും അപകടം പിടിച്ചതാണെന്നു കാരിത്താസ് കൊളംമ്പിയയുടെ ചുമതല വഹിക്കുന്ന ഫാദര്‍ ഫാബിയോ ഹെനാവോ പറയുന്നു. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ ഈ മേഖലയില്‍ മാത്രം പതിമൂന്നു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇത്രയും പേര്‍ ഒരുമാസത്തിനിടെ കൊല്ലപ്പെടുന്നത് ഇതാദ്യമായാണ്. സര്‍ക്കാര്‍ റിബല്‍ സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും കാര്യമായ പുരോഗതി ചര്‍ച്ചകളിലൂടെ ഉണ്ടാകുന്നില്ല. സംഘര്‍ഷം നടക്കുന്ന സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ സുരക്ഷിതമായ മറ്റു സ്ഥലങ്ങളിലേക്ക് പലായനം ചെയ്യുന്നതും കൊളംമ്പിയയിലെ പതിവ് സംഭവമാണ്. സിറിയ കഴിഞ്ഞാല്‍, ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ രാജ്യത്തിനകത്തു തന്നെ പ്രശ്‌നങ്ങള്‍ മൂലം മാറി താമസിക്കുന്ന രാജ്യവും കൊളംമ്പിയ ആണ്. യുഎന്നിന്റെ കണക്കുകള്‍ പ്രകാരം 1994-നും 2015-നും ഇടയില്‍ 729 മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കൊളംമ്പിയയിലെ സംഘര്‍ഷ മേഖലകളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സാധാരണക്കാരുടെ എണ്ണം ഇതിലും എത്രയോ മടങ്ങ് അധികമാണ്. കത്തോലിക്ക സഭയുടെ പ്രാദേശിക വികസനത്തിനായുള്ള സമിതികളും ദുരന്ത മേഖലകളില്‍ സഹായം എത്തിക്കുന്ന കാരിത്താസ് പോലുള്ള സംഘടനകളും ദുരിതം അനുഭവിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണ് പകരുന്നത്.
Image: /content_image/News/News-2016-06-02-04:07:29.jpg
Keywords: catholic,colombia,church,kidnapped,journalist,released