Contents

Displaying 1441-1450 of 24968 results.
Content: 1606
Category: 6
Sub Category:
Heading: ആത്മാര്‍ത്ഥമായ സ്നേഹമെന്നത് മറ്റുള്ളവരുടെ ഹൃദയം കാണാനുള്ള കഴിവ്.
Content: ''സ്‌നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാണ്. സ്‌നേഹം അസൂയപ്പെടുന്നില്ല. ആത്മപ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല'' (1 കോറിന്തോസ് 13:4). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 4}# ആത്മീയ പ്രയത്നത്താല്‍ ആര്‍ജിക്കുന്നതാണ് സ്നേഹം. സ്നേഹം ക്ഷമയുള്ളതാണെന്ന്‍ വി. പൗലോസ് ശ്ലീഹാ പറയുന്നു. ആത്മാര്‍ത്ഥമായി അപരനെ സ്നേഹിക്കുന്നതിന് 'മറ്റുള്ളവരുടെ ഹൃദയം കാണുന്നതിനുള്ള' കഴിവ് അത്യാവശ്യമാണ്. ചിലപ്പോഴൊക്കെ മറ്റുള്ളവനെ നാം സഹിക്കേണ്ടതായും വരും, എന്നാല്‍ അതിനെ ഒരു ഭാരമായി കരുതിയാല്‍ ക്രിസ്തു നല്കിയ സ്നേഹത്തില്‍ നിന്ന്‍ നാം ബഹുദൂരം അകലെയാണ്. പൌലോസ് അപ്പസ്തോലന്‍ പറയുന്നത് പോലെ സ്നേഹം അപരന് തുറന്നുകൊടുക്കുവാനും, അവനിലേക്ക് നോക്കുവാനും, അവനെ അന്വേഷിക്കുവാനും പ്രേരിപ്പിക്കുന്നു. സ്നേഹം ഒരു ദൈവീക ദാനമാണെങ്കിലും അത് നമ്മുടെ മനസ്സിന്റെ തടവറക്കുള്ളില്‍ തന്നെ നാം പൂട്ടിയിട്ടിരിക്കുകയാണ്. അതിനാല്‍ തന്നെ സ്നേഹം മറ്റുള്ളവര്‍ക്കായി തുറന്ന് കൊടുക്കാന്‍ നാം ശ്രമിക്കുന്നില്ല. നമ്മുടെ സ്വയം കേന്ദ്രീകൃതമായ വീക്ഷണം അഥവാ സ്വാര്‍ത്ഥമായ മനോഭാവം വെടിഞ്ഞു, ക്രിസ്തുവിനേ പോലെ മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള ജീവിതം നയിക്കുന്ന വ്യക്തികളായി മാറാന്‍ നമ്മുക്ക് പരിശ്രമിക്കാം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 3.2.80). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/6?type=6 }}
Image: /content_image/Meditation/Meditation-2016-06-04-11:30:56.jpg
Keywords: സ്നേഹ
Content: 1607
Category: 6
Sub Category:
Heading: യഥാര്‍ത്ഥ സംതൃപ്തി കണ്ടെത്താന്‍ കഴിയുന്നത് യേശുവില്‍ മാത്രം.
Content: ''അങ്ങനെ ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്റെ ഛായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു; സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു'' (ഉത്പത്തി 1:27). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 5}# മനുഷ്യന്റെ ജീവിതവും സാഹചര്യങ്ങളും ഓരോരുത്തരിലും വളരെ വ്യത്യസ്തമാണ്.എന്നിരിന്നാലും എല്ലാവരുടെയും അന്തിമ ലക്ഷ്യം, ഒന്നുതന്നെയാണ്. തന്റെ സ്വകാര്യപൂര്‍ണ്ണമായ സന്തോഷമാണ് മനുഷ്യന്‍ എന്നും ഉറ്റുനോക്കുന്നത്. നിങ്ങളുടേയും നിങ്ങളുമായി ബന്ധപ്പെടുന്നവരുടെയും ആഗ്രഹങ്ങളുടെ ആഴങ്ങളിലേക്ക് ചെന്നാല്‍ ഇത് എല്ലാവരുടേയും പൊതുസ്വഭാവമാണെന്ന് കണ്ടെത്താന്‍ സാധിക്കും. ഓരോ പരാജയത്തിനു ശേഷവും മനുഷ്യമനസ്സില്‍ എക്കാലത്തും വീണ്ടും ഉദിച്ചുയരുന്ന പ്രത്യാശയാണിത്. നമ്മുടെ ഹൃദയം സദാ, സന്തോഷം അന്വേഷിക്കുകയും യഥാര്‍ത്ഥ സ്നേഹത്തിന്റെ സാഹചര്യത്തില്‍ അത് അനുഭവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ഈ യഥാര്‍ത്ഥ സംതൃപ്തി കണ്ടെത്താന്‍ കഴിയുന്നത് തന്റെ സ്വന്തം ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ച് ദൈവത്തിലാണെന്ന് ഒരു ക്രൈസ്തവന് നന്നായി അറിയാം. ജീവിതത്തിന്റെ സുഖലോലുപതയില്‍ മാത്രം ആനന്ദം കണ്ടെത്തി പിന്നീട് മാനസാന്തരപ്പെട്ട വി. അഗസ്തിന്‍ 'കുമ്പസാരങ്ങള്‍' എന്ന തന്റെ പ്രശസ്തമായ പുസ്തകത്തിന്റെ ആദ്യത്തെ താളില്‍ കുറിച്ചുവച്ചത് ഇപ്രകാരമാണ്: ''അവിടുന്ന് ഞങ്ങളെ സൃഷ്ടിച്ചത് അവിടുത്തേക്ക് വേണ്ടിയാണ്; അങ്ങയില്‍ ആശ്രയിക്കുന്നില്ലെങ്കില്‍ ഞങ്ങളുടെ ഹൃദയം വിശ്രമിക്കുകയില്ല'' നമ്മുടെ സ്വന്തം ആത്മാവിന്റെ ആഴത്തില്‍ നിന്നും ഉയരുന്ന ഈ ആവശ്യം വാക്കുകളിലൂടെ പ്രകടിപ്പിക്കുകയാണ് വിശുദ്ധന്‍ ചെയ്തത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ഫോര്‍ട്ട്ലീസാ, 09.07.80). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/6?type=6 }}
Image: /content_image/Meditation/Meditation-2016-06-04-22:15:56.jpg
Keywords: ജീവിതം
Content: 1608
Category: 6
Sub Category:
Heading: വിശുദ്ധ കുര്‍ബാനയിലൂടെ യേശുവുമായി കൂടികാഴ്ച നടത്തുക.
Content: "അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും" (മത്തായി 11: 28). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 6}# സ്വന്തം ഹൃദയത്തില്‍ കത്തിയെരിഞ്ഞുകൊണ്ടിരിക്കുന്ന 'സന്തോഷത്തിനു വേണ്ടിയുള്ള ദാഹാഗ്നി' ശമിപ്പിക്കുവാന്‍ മനുഷ്യന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്റെ കാല്‍പാദങ്ങള്‍ ക്രിസ്തുവിലേക്ക് സഞ്ചരിക്കണം. ക്രിസ്തു അവനില്‍ നിന്നും അകലെയല്ല. വാസ്തവത്തില്‍, ഇവിടെ ഈ ഭൂമിയിലുള്ള നമ്മുടെ ജീവിതം, ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചകള്‍ക്ക് ലഭിക്കുന്ന ഒരു അവസരമാണ്. ക്രിസ്തുവുമായി കൂടികാഴ്ച നടത്തിയെന്ന്‍ വിശുദ്ധ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്ന പലരുടേതിനും സമാനമാകാം നാം നടത്തുന്ന കൂടികാഴ്ചകളും. അവ നിക്കോദിമോസിന്റേതു പോലെയുള്ള രാത്രിയിലെ കൂടിക്കാഴ്ചകളാവാം, സമരിയാക്കാരി സ്ത്രീയുടേതുപോലുള്ള സാധാരണ കൂടിക്കാഴ്ചകളാവാം, പശ്ചാത്താപം ചെയ്ത പാപിനിയായ സ്ത്രീ തേടിയതു പോലുള്ള കൂടിക്കാഴ്ചകളാവാം, ജെറിക്കോയുടെ വാതില്‍ക്കല്‍ നിന്നിരിന്ന അന്ധനായ മനുഷ്യന്റേതു പോലുള്ള കൂടിക്കാഴ്ചകളാവാം. പക്ഷെ, ഇവയില്‍ നിന്നും ഏറെ വ്യത്യസ്തമായി ഏറ്റവും ആഴമേറിയതും, പരിവര്‍ത്തനം വരുത്തുന്നതും, മറ്റെല്ലാത്തിനേയും കീഴ്‌പ്പെടുത്തുന്നതുമായ കൂടിക്കാഴ്ച വിശുദ്ധ കുര്‍ബാന വഴിയായി നാം നടത്തുന്ന കൂടിക്കാഴ്ചയാണ്. ജീവിതഭാരങ്ങളാല്‍ വേദനിക്കുന്ന മനുഷ്യനെ, വിശുദ്ധ കുര്‍ബാനയിലൂടെ സ്‌നേഹത്തിന്റേ ഇളം ചൂടുകൊണ്ടാണ് യേശു ആശ്വസിപ്പിക്കുന്നത്. "അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍" എന്ന വാക്കുകള്‍ പൂര്‍ണ്ണമായും ശരിയാണെന്ന് തെളിയുന്നത് വിശുദ്ധ കുര്‍ബ്ബാനയില്‍ത്തന്നെയാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ഫോര്‍ട്ടലിസ, 9.7.80). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/6?type=6 }}
Image: /content_image/Meditation/Meditation-2016-06-04-22:50:40.jpg
Keywords: കുര്‍ബാന
Content: 1609
Category: 6
Sub Category:
Heading: കുടുംബ ബന്ധങ്ങളെ നിലനിര്‍ത്താന്‍ വിശുദ്ധ കുര്‍ബാന വഹിക്കുന്ന പങ്ക്
Content: ''സമയമായപ്പോള്‍ അവന്‍ ഭക്ഷണത്തിനിരുന്നു; അവനോടൊപ്പം അപ്പസ്‌തോലന്‍മാരും'' (ലൂക്കാ 22:14). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 7}# "വിശുദ്ധകുര്‍ബ്ബാനയില്‍ പരിപൂര്‍ണ്ണമായി പങ്കെടുക്കുന്ന ഒരു പുരോഹിതന്‍- അദ്ദേഹം മാര്‍പാപ്പായോ, ഒരു മെത്രാനോ, ഒരു ഗ്രാമീണ ഇടവക വികാരിയോ അല്ലെങ്കില്‍ ഒരു അല്‍മായ വിശ്വാസിയോ ആണെങ്കിലും, ഈ കൂദാശയുടെ വിസ്മയങ്ങളില്‍ മതിമറന്നാഹ്‌ളാദിക്കുവാന്‍ കഴിയണം. കാല്‍വരിയിലെ ക്രിസ്തുവിന്റെ ബലിദാനത്തിന്റെ രഹസ്യാത്മകമായ പുതുക്കലാണ് വിശുദ്ധ കുര്‍ബാന. മനുഷ്യ നിര്‍മ്മിതമായ അപ്പവും വീഞ്ഞും "കര്‍ത്താവിന്റെ ശരീരവും രക്തവും'' ആയിത്തീരുന്ന അത്ഭുത പ്രക്രിയയാണിത്; ആത്മീയഭക്ഷണമായ വിശുദ്ധ കുര്‍ബാനയിലൂടെ ദൈവകൃപ നമ്മിലേക്ക് വിനിമയം ചെയ്യപ്പെടുന്നു. വി. അഗസ്തിന്‍, വിശുദ്ധ കുര്‍ബ്ബാനയെ വിശേഷിപ്പിച്ചത് ഇപ്രകാരമായിരിന്നു, "വിശുദ്ധ കുര്‍ബാന ഭക്തിയുടെ കൂദാശയുടെയും ഐക്യത്തിന്റെ ചിഹ്നവും കാരുണ്യത്തിന്റെ ഒരു ചങ്ങലയുമാണ്". വിശുദ്ധ കുര്‍ബ്ബാന ഒരു കുടുംബസംഗമമാണ്, ക്രൈസ്തവ മഹാകുടുംബത്തിന്റെ ഒരു കൂട്ടായ്മ. യഹൂദജനതയുടെ ഒരു വിശേഷ കുടുംബ കൂട്ടായ്മയുടെ സമയമായ പെസഹാ അത്താഴമാണ് ഈ മഹാകൂദാശ സ്ഥാപിക്കുവാന്‍ യേശു തിരഞ്ഞെടുത്തത്. മൂന്ന്‍ വര്‍ഷമായി തന്റെ കൂടെ ജീവിച്ച പന്ത്രണ്ട് ശിഷ്യന്മാരടങ്ങിയതായിരുന്നു പെസഹ തിരുനാളില്‍ ഒത്തുകൂടിയ അവന്റെ കുടുംബം. ഇന്ന്‍ ഓരോ കുടുംബത്തെയും ഒത്തു ചേര്‍ക്കുന്നതും, അതിലെ അംഗങ്ങളെ ഐക്യപ്പെടുത്തുന്നതും വിശുദ്ധ കുര്‍ബ്ബാനയിലെ യേശുവിന്റെ നിറഞ്ഞ സാന്നിധ്യമാണ്". (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ബെലോ ഹോറിയോന്തെ, 1.7.1980). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/6?type=6 }}
Image: /content_image/Meditation/Meditation-2016-06-05-03:10:38.jpg
Keywords: കുടുംബ
Content: 1610
Category: 6
Sub Category:
Heading: വിശുദ്ധ കുര്‍ബാന- ക്രിസ്തുവുമായുള്ള കൂടിച്ചേരലിനുള്ള ഏകമാര്‍ഗ്ഗം.
Content: "അപ്പം ഒന്നേയുള്ളു. അതിനാല്‍, പലരായിരിക്കുന്ന നാം ഒരു ശരീരമാണ്. എന്തെന്നാല്‍, ഒരേ അപ്പത്തില്‍ നാം ഭാഗഭാക്കുകളാണ്" (1 കോറിന്തോസ് 10:17). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 8}# ഒരു മേശയ്ക്ക് ചുറ്റുമുള്ള ഒത്തുകൂടല്‍ എന്ന്‍ വെച്ചാല്‍ അത് ഒരു വ്യക്തിഗത ബന്ധത്തിന്റേയും, പരസ്പര സ്നേഹത്തിന്റേയും, കൂട്ടായ്മയാണ്. ഈ വിധത്തില്‍ വിശുദ്ധ കുര്‍ബ്ബാന, കൂട്ടായ്മയുടേയും ക്ഷമയുടെയും, സ്‌നേഹത്തിന്റേയും ഒരു പ്രകടമായ അടയാളമായി തീരുന്നു. നമ്മുടെ ഹൃദയത്തിന് വേണമെന്ന് തോന്നുന്ന യാഥാര്‍ത്ഥ്യങ്ങളല്ലേ ഇതെല്ലാം? വിശുദ്ധ കുര്‍ബ്ബാന ഈ സന്തോഷമാകുന്ന യാഥാര്‍ത്ഥ്യത്തെ സൂചിപ്പിക്കുകമാത്രമല്ല, ഭംഗിയായി സൃഷ്ടിക്കുക കൂടിയാണ് ചെയ്യുന്നത്. വിശുദ്ധ ബലി നമ്മേ ക്രിസ്തുവുമായി രക്തബന്ധമുള്ളവരാക്കിത്തീര്‍ക്കുന്നു. അങ്ങനെ യേശുവില്‍ നാം ഒന്നായി തീരുന്നു. വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്ക് ചേരുന്നതിന്റെ പ്രയോജനം വി. ജോണ്‍ ക്രിസോസ്റ്റം പറയുന്നത് ഇപ്രകാരമാണ്: "നാം അതേ ശരീരമാണ്. അപ്പം ശരിക്കും എന്താണ്? ക്രിസ്തുവിന്റെ ശരീരം. അപ്പോള്‍ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുന്നവര്‍ എന്താണ് ആയിത്തീരുന്നത്? ക്രിസ്തുവിന്റെ ശരീരം". വാസ്തവത്തില്‍, അപ്പം പലതരം ധാന്യങ്ങളുടെ ഫലമാണ്; അത് കുഴഞ്ഞ് ചേര്‍ന്ന് ഒന്നായിരിക്കുന്നതിനാല്‍, ഒന്നിനെ മറ്റൊന്നില്‍ നിന്നും തിരിച്ചറിയാന്‍ ആകാത്തവിധമാണത് സ്ഥിതി ചെയ്യുന്നത്; അതുപോലെ, വിശുദ്ധ കുര്‍ബാനയിലൂടെ നാമും ക്രിസ്തുവില്‍ പരസ്പരം ഒന്നായിത്തീരുകയാണ്. നാം ഭക്ഷിച്ച് പരിപോഷിക്കപ്പെടുന്നതില്‍ കുറേപേര്‍ ഒരു ശരീരത്തില്‍ നിന്നും, മറ്റ് കുറേപ്പേര്‍ വേറൊരു ശരീരത്തില്‍ നിന്നുമല്ല; മറിച്ച്, ക്രിസ്തുവെന്ന ഒരേ ശരീരത്തില്‍ നിന്നാണ് നാമെല്ലാവരും ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ഫോര്‍ട്ടലിസാ, 11.8.80). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/6?type=6 }}
Image: /content_image/Meditation/Meditation-2016-06-05-03:17:12.jpg
Keywords: കുര്‍ബാന
Content: 1611
Category: 8
Sub Category:
Heading: മരണത്തെ ഭയപ്പെടാതിരുന്ന വിശുദ്ധ അമ്മ ത്രേസ്യ ദൈവത്തിന്റെ പരിശുദ്ധി കണ്ട് ഭയന്നു വിറച്ചു
Content: “ദൈവമായ കര്‍ത്താവിനെ മഹത്വപ്പെടുത്തുവിന്‍! അവിടുത്തെ വിശുദ്ധപര്‍വതത്തില്‍ ആരാധന അര്‍പ്പിക്കുവിന്‍; നമ്മുടെ ദൈവമായ കര്‍ത്താവു പരിശുദ്ധനാണ്” (സങ്കീര്‍ത്തനങ്ങള്‍ 99:9). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-9}# തന്റെ ദുരിതങ്ങള്‍ക്കിടക്ക് ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യക്ക്, ദൈവം മാലാഖമാര്‍ക്കും വിശുദ്ധര്‍ക്കും കാണുവാന്‍ സാധിക്കുന്നത് പോലെ തന്റെ പരിശുദ്ധിയെ ദര്‍ശിക്കുവാനുള്ള ഭാഗ്യം നല്‍കി. ആ ദര്‍ശനമാത്രയില്‍ തന്നെ വിശുദ്ധ ഭയന്ന്‍ വിറക്കുവാന്‍ തുടങ്ങി. വിശുദ്ധയുടെ വിറയലും അസാധാരണമായ രീതിയിലുള്ള മനക്ഷോഭവും കണ്ട മറ്റ് കന്യാസ്ത്രീകള്‍ കരഞ്ഞുകൊണ്ട് തേങ്ങികൊണ്ട് ചോദിച്ചു “അല്ലയോ മദര്‍ നിനക്ക്‌ എന്തുപറ്റി; നിരവധി അനുതാപപ്രവര്‍ത്തികളും, വിലാപങ്ങളും, പ്രാര്‍ത്ഥനയുമായി കഴിയുന്ന നീ തീര്‍ച്ചയായും മരണത്തെ ഭയക്കുകയില്ല?” ഇതുകേട്ട വിശുദ്ധ അവരോടു പറഞ്ഞു: “ഞാന്‍ മരണത്തെ ഭയക്കുന്നില്ല” അവര്‍ വിശുദ്ധയോട് തുടര്‍ന്ന് ചോദിച്ചു “നീ നിന്റെ പാപങ്ങളേയോ നരകത്തേയോ ഭയക്കുന്നുണ്ടോ?” ‘ഇല്ല’ എന്ന് വിശുദ്ധ തെരേസ മറുപടി കൊടുത്തുകൊണ്ട് പറഞ്ഞു “ഓ, എന്റെ സഹോദരിമാരെ, ഇത് ദൈവത്തിന്റെ പരിശുദ്ധിയാണ്, എന്റെ ദൈവം എന്നോടു കരുണകാണിച്ചിരിക്കുന്നു!” ഇപ്രകാരം സ്വർഗ്ഗത്തിൽ ദൈവത്തിന്റെ പരിശുദ്ധിയെ ദര്‍ശിക്കുവാനുള്ള അവസരത്തിനു വേണ്ടി ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഈ കാത്തിരിപ്പാണ് അവർ അനുഭവിക്കുന്ന സഹനം. നമ്മുടെ പ്രാർത്ഥനകളിലൂടെയും പുണ്യപ്രവർത്തികളിലൂടെയും നമുക്ക് അവരെ സഹായിക്കാം. #{red->n->n->വിചിന്തനം:}# പ്രാര്‍ത്ഥിക്കുക: “ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടെ, അങ്ങ് ലോകത്തിന്റെ പാപം മുഴുവന്‍ നീക്കി, ഞങ്ങളുടെ മേല്‍ കരുണകാണിക്കണമേ. ദൈവത്തിന്റെ കുഞ്ഞാടെ, ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളുടെ മേല്‍ കരുണകാണിക്കണമേ. ദൈവത്തിന്റെ കുഞ്ഞാടെ, അങ്ങ് ലോകത്തിന്റെ പാപം മുഴുവന്‍ നീക്കി, ഞങ്ങള്‍ക്ക്‌ സമാധാനം നല്‍കേണമേ.” #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/6?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-06-05-04:07:16.jpg
Keywords: മരണ
Content: 1612
Category: 8
Sub Category:
Heading: ദൈവീക അസാന്നിധ്യം ശുദ്ധീകരണാത്മാക്കള്‍ക്ക് ഉണ്ടാക്കുന്ന വേദന
Content: “അവിടുന്ന് അരുളിച്ചെയ്തു: എന്റെ മഹത്വം നിന്റെ മുന്‍പിലൂടെ കടന്നുപോകും. കര്‍ത്താവ് എന്ന എന്റെ നാമം നിന്റെ മുന്‍പില്‍ ഞാന്‍ പ്രഖ്യാപിക്കുകയും ചെയ്യും. എനിക്ക് ഇഷ്ടമുള്ളവനില്‍ ഞാന്‍ പ്രസാദിക്കും. എനിക്ക് ഇഷ്ടമുള്ളവനോടു ഞാന്‍ കരുണ കാണിക്കും” (പുറപ്പാട് 33:19). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-10}# ശുദ്ധീകരണസ്ഥലത്തിലെ തന്റെ അസാന്നിധ്യം, പ്രകടിപ്പിക്കുവാന്‍ കഴിയാത്ത വിധത്തിലുള്ള പീഡനമായിരിക്കണമെന്ന് ദൈവം എന്നെന്നേക്കുമായി ആഗ്രഹിക്കുന്നു. സ്വര്‍ഗ്ഗത്തില്‍ ആനന്ദം മാത്രമേ ഉള്ളൂ എന്ന ഒറ്റക്കാരണത്താലാണിത്. ശുദ്ധീകരണസ്ഥലത്തെ വേദന കഠിനമാണ്. ദൈവം ആകര്‍ഷകത്വമില്ലാത്തവനും, സ്നേഹമില്ലാത്തവനും, മനോഹാരിതയില്ലാത്തവനുമായിരുന്നെങ്കില്‍, അവന്റെ അസാന്നിദ്ധ്യം അത്രകണ്ട് തീവ്രവേദന ഉണ്ടാക്കുന്നതാകുമായിരിന്നില്ല. #{red->n->n->വിചിന്തനം:}# നമ്മുടെ ഓരോ ചെറിയ പ്രവര്‍ത്തികള്‍ക്കും വരെ ദൈവം പ്രതിഫലം നല്‍കുന്നു. നമ്മള്‍ ആഗ്രഹിക്കുന്നതിലും കൂടുതലായിരിക്കുമത്. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ ക്ഷേമത്തിനു വേണ്ടിയുള്ള ചെറിയ പുണ്യപ്രവര്‍ത്തികളെ പോലും അവഗണിക്കരുത്. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/6?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-06-10-12:23:31.jpg
Keywords: അസാന്നിധ്യം
Content: 1613
Category: 1
Sub Category:
Heading: ബെനഡിക്ട് പതിനാറാമൻ തന്റെ സ്ഥാനത്യാഗത്തിലൂടെ പത്രോസിന്റെ സിംഹാസനത്തിനു പുതിയ മാനം നല്‍കി: ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗ്യന്‍സ്‌വയിന്‍
Content: വത്തിക്കാന്‍: പത്രോസിന്റെ സിംഹാസനത്തിനു പുതിയ മാനം നല്‍കുകയാണു തന്റെ സ്ഥാനത്യാഗത്തിലൂടെ ബെനഡിക്ട് പതിനാറാമൻ ചെയ്തത് എന്ന് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗ്യന്‍സ്‌വെയിന്‍. തന്റെ ശുശ്രൂഷ ജീവിതത്തില്‍ പുതിയ ഒരു തലത്തിലേക്ക് മാറ്റുക എന്നതു മാത്രമേ സ്ഥാനത്യാഗത്തിലൂടെ ബെനഡിക്ട് പതിനാറാമന്‍ ഉദ്ദേശിച്ചിരുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെയും ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും കൂടെ ഒരേ പോലെ ശുശ്രൂഷകള്‍ ചെയ്യുവാന്‍ ഭാഗ്യം സിദ്ധിച്ച വ്യക്തിയാണ് ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗ്യാന്‍സ്‌വെയിന്‍. വലിയ നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണ് ബെനഡിക്ട് പതിനാറാമന്‍ തെരഞ്ഞെടുക്കപ്പെട്ടതെന്ന് കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഒരു പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെ ഗ്യന്‍സ്‌വെയിന്‍ പറഞ്ഞിരുന്നു. "ബനഡിക്ടറ്റ് പതിനാറാമന്‍ പാപ്പ തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ സൂചിപ്പിച്ച മുഖ്യമായ വാക്ക് തന്നെ 'മ്യൂനസ് പെട്രിനം' (munus petrinum) എന്നതായിരുന്നു. 'പെട്രീന്‍ മിനിസ്ട്രി' എന്നതാണ് ഇതിന്റെ ഇംഗ്ലീഷിലുള്ള പരിഭാഷ. പത്രോസിന്റെ സേവനദൗത്യം എന്നതാണ് ഇതിന്റെ വ്യാഖ്യാനം. സഭയെ വളര്‍ത്തുകയും അതിനെ സേവിക്കുകയുമായിരുന്നു പത്രോസിന്റെ ശുശ്രൂഷ. മാര്‍പാപ്പയെന്ന പദവിയെ അതിന്റെ ഒരു ഭാഗമായി മാത്രമേ ബനഡിക്ടറ്റ് പതിനാറാമന്‍ കണ്ടിട്ടുള്ളു. സ്ഥാനത്യാഗത്തിലൂടെ താന്‍ ഈ സേവനം അവസാനിപ്പിക്കുകയാണെന്നു ബനഡിക്ടറ്റ് പതിനാറാമന്‍ പറഞ്ഞിട്ടില്ല. തന്റെ സേവനത്തെ മറ്റൊരു തലത്തിലേക്ക് മാറ്റുന്നു. ധ്യാനത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും സഭയെ ശുശ്രൂഷിക്കുന്നു. പത്രോസിന്റെ സിംഹാസനത്തിനു പുതിയ ഒരു മാനം കൂടി ബനഡിക്ടറ്റ് പതിനാറാമന്‍ തന്റെ ഈ പ്രഖ്യാപനത്തിലൂടെ നല്‍കുന്നു". ഗ്യന്‍സ്‌വെയിന്‍ വിശദീകരിക്കുന്നു. "പത്രോസിന്റെ പിന്‍ഗാമികളായി ജീവിക്കുന്ന രണ്ടു പേരാണ് സഭയ്ക്ക് കഴിഞ്ഞ മൂന്നു വര്‍ഷമായിട്ടുള്ളത്. എന്നാല്‍ നമ്മേ ഭരിക്കുന്നതും നയിക്കുന്നതും ഫ്രാന്‍സിസ് പാപ്പയാണ്. ബെനഡിക്ട് പതിനാറമനും ഫ്രാന്‍സിസ് പാപ്പയും തമ്മില്‍ മത്സരിക്കുകയല്ലെന്നും" ആര്‍ച്ച് ബിഷപ്പ് ഗ്യന്‍സ് വെയില്‍ പറഞ്ഞു. ഇംഗ്ലണ്ടില്‍ നിന്നും മറ്റു ചില രാജ്യങ്ങളില്‍ നിന്നും വൈദികരുടെ പേരില്‍ ഉയര്‍ന്നു വന്ന ചില ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണു ബെനഡിക്ട് പതിനാറാമന്‍ രാജിവച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. "പ്രായം കൂടുന്നതിനാല്‍ തന്റെ ആരോഗ്യം മോശമായി വരുന്നുവെന്ന് ബെനഡിക്ട് പതിനാറാമന്‍ മനസിലാക്കിയിരുന്നു. ഇതിലെല്ലാം ഉപരിയായി സഭയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയോടു കൂടി നിര്‍വഹിച്ചിരുന്ന നാലു വനിതകളില്‍ ഒരാളായ മനുവേല കാംഗ്നിയുടെ പെട്ടെന്നുള്ള മരണം അദ്ദേഹത്തെ വേദനിപ്പിച്ചു. ഒരു കാറപകടത്തില്‍ പെട്ടെന്നാണ് അവര്‍ മരിച്ചത്. തന്റെ പ്രധാന സഹായിയായിരുന്ന പൗലോ ഗബ്രിയേലിയുടെ ചിലപ്രവര്‍ത്തനങ്ങളും അദേഹത്തെ അസ്വസ്ഥമാക്കി. ടിവിയിലൂടെ വന്ന നിറം പിടിപ്പിച്ച വാര്‍ത്തകള്‍ ഒന്നും തന്നെ അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നില്ല". ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. 2010-നെ കറുത്ത വര്‍ഷമായിട്ടാണ് ചില മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. 'വത്തിലീക്‌സ്' എന്ന പേരില്‍ ചില രേഖകള്‍ സഭയില്‍ നിന്നും ചോര്‍ന്നുവെന്ന രീതിയിലുള്ള പ്രചാരണവും ആ സമയത്ത് ഉണ്ടായി. ബനഡിക്ടറ്റ് പതിനാറാമന്റെ മുഖ്യ സഹായിയായ പൗലോ ഗബ്രിയായുടെ വെളിപ്പെടുത്തലുകളായിട്ടാണ് ഇവ പുറത്തു വന്നത്. ഇവയെല്ലാമാണ് മാര്‍പാപ്പയുടെ രാജിയില്‍ കലാശിച്ചതെന്നു മാധ്യമങ്ങള്‍ പലതും എഴുതി. എന്നാല്‍ ബനഡിക്ടറ്റ് പതിനാറമനുമായി അടുത്ത ബന്ധമുള്ള ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗ്യന്‍സ്‌വെയിന്റെ വെളിപ്പെടുത്തലുകള്‍ പല അസത്യ കഥകള്‍ക്കും അന്ത്യം കുറിക്കുകയാണ്.
Image: /content_image/News/News-2016-06-05-07:00:02.jpg
Keywords:
Content: 1614
Category: 18
Sub Category:
Heading: ജീവന്റെ ചൈതന്യം പകരാന്‍ സിസ്റ്റര്‍ ചൈതന്യയും; വൃക്ക ദാനം ചെയ്യാന്‍ ഒരുങ്ങി കൊണ്ട് സിഎംസി സന്യാസി.
Content: കൊച്ചി: വൃക്കദാനത്തിനൊരുങ്ങി ഒരു സന്യാസിനി കൂടി. സിഎംസി സന്യസ്ത സഭയുടെ ഇടുക്കി പ്രൊവിന്‍സ് അംഗം സിസ്റ്റര്‍ ചൈതന്യയാണ് ആലപ്പുഴ മുഹമ്മ സ്വദേശിയായ വൃക്കരോഗിക്കു തന്റെ വൃക്കകളിലൊന്നു നല്‍കുന്നത്. എറണാകുളം ലിസി ആശുപത്രിയില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടക്കും. ഇതിനു മുന്നോടിയായുള്ള ക്രോസ് മാച്ചിംഗും മറ്റു നടപടികളും ഇന്നലെ പൂര്‍ത്തിയായി. വര്‍ഷങ്ങളായി സാമൂഹ്യപ്രവര്‍ത്തന രംഗത്താണ് സിസ്റ്റര്‍ ചൈതന്യയുടെ ശുശ്രൂഷ. ജന്മനാ എച്ച്‌ഐവി ബാധിതരായ കുട്ടികളുടെ പുനരധിവാസത്തിനു വേണ്ടിയുള്ള പ്രയത്‌നങ്ങളിലാണു സിസ്റ്റര്‍ ചൈതന്യ ഇപ്പോള്‍. നേരത്തേ അധ്യാപനരംഗത്തും സിസ്റ്റര്‍ സേവനം ചെയ്തിട്ടുണ്ട്. പാലാ ബിഷപ് മാര്‍ ജേക്കബ് മുരിക്കന്റെയും സിഎംസി സഭാംഗമായ സിസ്റ്റര്‍ ലിറ്റില്‍ തെരേസിന്റെയും വൃക്കദാനത്തില്‍നിന്നുള്ള പ്രചോദനമാണ് ഇത്തരമൊരു നന്മ ചെയ്യാന്‍ നിമിത്തമായതെന്നു സിസ്റ്റര്‍ ചൈതന്യ പറയുന്നു. കിഡ്‌നി ഫൌണ്ടേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മല്‍ പരിചയപ്പെടുത്തിയ ആലപ്പുഴ മുഹമ്മ സ്വദേശി ഷാജി വര്‍ക്കിക്കാണു സിസ്റ്റര്‍ ചൈതന്യ വൃക്ക നല്‍കുന്നത്. നിര്‍മാണരംഗത്തുള്ള ഷാജി ഇപ്പോള്‍ ആഴ്ചയില്‍ മൂന്നു ഡയാലിസിസ് നടത്തിയാണു ജീവന്‍ നിലനിര്‍ത്തുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യക്കും കുടുംബാംഗങ്ങള്‍ക്കും പ്രമേഹരോഗമുള്ളതിനാല്‍ വൃക്ക ദാനം ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് ഫാ. ഡേവിസ് ചിറമ്മല്‍ നേതൃത്വം നല്‍കുന്ന കിഡ്‌നി ഫെഡറേഷനില്‍ രജിസ്റ്റര്‍ ചെയ്തത്. നേരത്തേതന്നെ വൃക്ക ദാനത്തിനു സന്നദ്ധയാണെന്നു സിസ്റ്റര്‍ ചൈതന്യ ഫാ. ചിറമ്മലിനെ അറിയിച്ചിരുന്നു. ഷാജിക്കു വൃക്ക നല്‍കുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ നിറഞ്ഞ സന്തോഷത്തോടെ സിസ്റ്റര്‍ ചൈതന്യ സമ്മതം അറിയിക്കുകയായിരുന്നുവെന്നു ഫാ. ചിറമ്മല്‍ പറഞ്ഞു. തുടര്‍ന്നുള്ള പരിശോധനകള്‍ ലിസി ആശുപത്രിയില്‍ വൈകാതെതന്നെ പൂര്‍ത്തിയാക്കി. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഓതറൈസേഷന്‍ കമ്മിറ്റിക്കു മുമ്പാകെ സിസ്റ്റര്‍ ചൈതന്യ ഇന്നലെ ഹാജരായിരുന്നു. ഇനി ആശുപത്രിയില്‍നിന്നു ശസ്ത്രക്രിയയുടെ തീയതിക്കുള്ള കാത്തിരിപ്പാണ്. ഇടുക്കി കൈലാസം കാരക്കുന്നേല്‍ വീട്ടില്‍ മാത്യു-അമ്മിണി ദമ്പതികളുടെ നാലു പെണ്‍മക്കളില്‍ രണ്ടാമത്തേതാണു സിസ്റ്റര്‍ ചൈതന്യ. സിഎംസി സഭയുടെഇടുക്കി പ്രൊവിന്‍സില്‍ തന്നെയുള്ള സിസ്റ്റര്‍ അല്‍ഫോന്‍സ സഹോദരിയാണ്. സഭാ നേതൃത്വത്തിന്റെയും വീട്ടുകാരുടെയും പൂര്‍ണ സമ്മതവും പ്രോത്സാഹനവും വൃക്കദാനത്തിനുള്ള തീരുമാനത്തിനു പിന്നിലുണ്ടെന്നും സിസ്റ്റര്‍ ചൈതന്യ പറയുന്നു. ഏവരുടെയും പ്രാര്‍ഥന തനിക്കും വൃക്ക സ്വീകരിക്കുന്ന ഷാജിക്കും ആവശ്യമുണ്ടെന്നും സിസ്റ്റര്‍ ഓര്‍മിപ്പിച്ചു. ഇടുക്കി നെടുങ്കണ്ടം മഠത്തിലെ അംഗമാണ് സിസ്റ്റര്‍ ഇപ്പോള്‍. വൃക്കദാനം നടത്തിയശേഷം വിശ്രമിക്കുന്ന ബിഷപ് മാര്‍ ജേക്കബ് മുരിക്കനുമായി സിസ്റ്റര്‍ ചൈതന്യ ഇന്നലെ കൂടിക്കാഴ്ച നടത്തി. സിഎംസി സഭയില്‍നിന്നു വൃക്കദാനം നടത്തുന്ന രണ്ടാമത്തെ സന്യാസിനിയാണു സിസ്റ്റര്‍ ചൈതന്യ. സഭയിലെ എല്ലാ അംഗങ്ങളും അവയവദാനത്തിനു സന്നദ്ധതയറിയിച്ചു സമ്മതപത്രം കൈമാറിയിട്ടുണ്ട്.
Image: /content_image/India/India-2016-06-05-12:35:23.jpg
Keywords:
Content: 1615
Category: 1
Sub Category:
Heading: ജീവിതത്തിലെ കുരിശുകളിൽ നിന്നും ഒളിച്ചോടുക സാധ്യമല്ല: രണ്ടു പേരെകൂടി വിശുദ്ധരുടെ പദവിയിലേക്ക് ഉയർത്തികൊണ്ട് ഫ്രാൻസിസ് മാർപാപ്പ
Content: വത്തിക്കാന്‍: നമ്മുടെ ജീവിതത്തിലെ കുരിശുകളിൽ നിന്നും നമുക്ക് ഒളിച്ചോടാൻ സാധിക്കുകയില്ലന്നും, ജീവിതത്തിൽ സഹാനങ്ങളുണ്ടാകുമ്പോൾ പരിശുദ്ധ അമ്മ ചെയ്തതു പോലെ നാം ക്രിസ്തുവിന്റെ കുരിശിൻ ചുവട്ടിൽ അവനോടു ചേർന്ന് നിൽക്കുകയാണ് വേണ്ടതെന്നും ഫ്രാൻസിസ് മാർപാപ്പ. വാഴ്ത്തപ്പെട്ട രണ്ടു പേരെ കൂടി വിശുദ്ധരുടെ പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ട് ഞായറാഴ്ച നടത്തിയ ദിവ്യ ബലി മധ്യേയാണ് മാർപാപ്പ ഇപ്രകാരം പറഞ്ഞത്. പോളണ്ടില്‍ നിന്നുള്ള വൈദികനായ സ്റ്റാനിസ്ലോസ് ഓഫ് ജീസസ് ആന്റ് മരിയ പാപ്ഷിന്‍സി, സ്വീഡനില്‍ നിന്നുള്ള കന്യാസ്ത്രീ മേരി എലിസബത്ത് ഹെസല്‍ബ്ലാഡ് എന്നിവരെയാണ് പിതാവ് വിശുദ്ധരായി പ്രഖ്യാപിച്ചത്. ക്രൈസ്തവ സാക്ഷ്യത്തിന്റെ ഉത്തമ മാതൃക കാണിച്ച രണ്ടു വ്യക്തി ജീവിതങ്ങളാണു വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നതെന്നും മാര്‍പാപ്പ പറഞ്ഞു. അരലക്ഷത്തോളം വരുന്ന വന്‍ ജനാവലിയുടെ മധ്യേയാണ് പുതിയ വിശുദ്ധരെ പാപ്പ പ്രഖ്യാപിച്ചത്. 1631-ല്‍ പോളണ്ടില്‍ ജനിച്ച സ്റ്റാനിസ്ലോസ് പാപ്ഷിന്‍സി, 'മരിയന്‍സ് ഓഫ് ഇമാക്യുലിന്‍' എന്ന വൈദികരുടെ കോണ്‍ഗ്രിഗേഷന്റെ സ്ഥാപകനാണ്. പോളണ്ടിലെ ആദ്യത്തെ വൈദികരുടെ കോണ്‍ഗ്രിഗേഷന്‍ എന്ന പ്രത്യേകതയും ഇതിനുണ്ട്. 1654-ല്‍ സ്‌പേയിന്‍ ആസ്ഥാനമായുള്ള പിയറിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ വൈദികനായി പഠനം ആരംഭിച്ച പാപ്ഷിന്‍സി 1661-ല്‍ വൈദികനായി സേവനം ആരംഭിച്ചു. 1870 ജൂണ്‍ നാലാം തീയതി സ്വീഡനില്‍ ജനിച്ച സിസ്റ്റര്‍ മേരി എലിസബത്ത് ഹെസല്‍ബ്ലാഡ്, ലുദറന്‍ സഭയില്‍ നിന്നും കത്തോലിക്ക സഭയിലേക്ക് വന്ന വ്യക്തിയാണ്. 'സെന്റ് ബ്രിഡ്‌ജെറ്റ്' കോണ്‍ഗ്രിഗേഷനെ പുനര്‍ജീവിപ്പിച്ചതും ഹെസല്‍ബ്ലാഡ് ആണ്. 1957 ഏപ്രില്‍ 24-നു അന്തരിച്ച മേരി എലിസബത്ത് ഹെസല്‍ബ്ലാഡിനെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 2000-ല്‍ ആണ് വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തിയത്. സിറിയന്‍ ഓര്‍ത്തഡോക്‌സ്, ലൂദറന്‍, പെന്തകോസ്ത് തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന ക്രൈസ്ത വിശ്വാസികള്‍ സ്വീഡനില്‍ നിന്നും ഹെസന്‍ബ്ലാഡിന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു. ഇവരെ കൂടാതെ, സെന്റ് ബ്രിഡ്‌ജെറ്റ് കോണ്‍ഗ്രിഗേഷനിലെ നിരവധി കന്യാസ്ത്രീകളും വിശുദ്ധ പദവി പ്രഖ്യാപനത്തില്‍ പങ്കെടുക്കുവാന്‍ റോമില്‍ എത്തിയിരുന്നു. സ്പെയിനിൽ നിന്നും എത്തിയ ബ്രിഡ്‌ജെറ്റ് കോണ്‍ഗ്രിഗേഷനിലെ കന്യാസ്ത്രീയായ മരിയ പിലാര്‍, വിശുദ്ധ ഹിസല്‍ബ്ലാഡിനെ കുറിച്ചു പറയുന്ന വാക്കുകള്‍ ഇപ്രകാരമാണ്."ദൈവത്തിനു വേണ്ടി ജീവിക്കുകയും സത്യത്തെ അന്വേഷിച്ച് കണ്ടെത്തുകയും ചെയ്ത ഉത്തമയായ ക്രൈസ്തവ വിശ്വാസത്തിന്റെ ഉടമയായിരുന്നു ഹെസന്‍ബ്ലാഡ്. ക്രിസ്തുവില്‍ എല്ലാ വിഭാഗക്കാരെയും ഒന്നിക്കുവാന്‍ ഹെസന്‍ബ്ലാഡിനു കഴിഞ്ഞു. കാതോലികവും, അപ്പോസ്‌തോലികവും ഏകവും വിശുദ്ധവുമായി സഭയെ ഒന്നിപ്പിക്കുവാന്‍ അവരുടെ പ്രാര്‍ത്ഥനയാല്‍ കഴിയുമെന്നും വിശ്വസിക്കാം". ദിവ്യ ബലി മധ്യേയുള്ള തന്റെ വചന പ്രഘോഷണത്തില്‍ ക്രിസ്തു മരിച്ചവരെ ഉയര്‍പ്പിക്കുന്ന അത്ഭുതങ്ങള്‍ നടത്തിയതിനെ കുറിച്ചു പരിശുദ്ധ പിതാവ് വിശദമായി പറഞ്ഞു. നമ്മുടെ പ്രശ്‌നങ്ങള്‍ ക്രിസ്തു ഏറ്റെടുത്തുകഴിഞ്ഞുവെന്നും അവനിലുള്ള വിശ്വാസം മാത്രമാണ് നമുക്ക് ആവശ്യമെന്നും പിതാവ് ഓര്‍മ്മിപ്പിച്ചു. ഇരുരാജ്യങ്ങളില്‍ നിന്നും റോമിലേക്ക് വിശുദ്ധ പദവി പ്രഖ്യാപനത്തില്‍ പങ്കെടുക്കുവാന്‍ എത്തിയവരോട് മാര്‍പാപ്പ പ്രത്യേകം നന്ദി പറഞ്ഞു. പോളണ്ടില്‍ നിന്നും പ്രസിഡന്റ് ആഡ്രിസെജ് ഡ്രൂറായുടെ നേതൃത്വത്തിലാണ് ആളുകള്‍ വിശുദ്ധ പദവി പ്രഖ്യാപനത്തില്‍ പങ്കെടുക്കുവാന്‍ എത്തിയത്. കരുണയുടെ വര്‍ഷത്തില്‍ അടുത്തതായി നടക്കുന്ന വിശുദ്ധ പ്രഖ്യാപനം വാഴ്ത്തപ്പെട്ട മദര്‍തെരേസയുടെതാണ്. സെപ്റ്റംബര്‍ നാലാം തീയതിയാണ് പാവങ്ങളുടെ അമ്മയെന്ന് ലോകം മുഴുവനും അറിയപ്പെട്ട മദര്‍തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്.
Image: /content_image/News/News-2016-06-06-00:44:30.jpg
Keywords: new,saints,catholic,church,pope,francis,declared