Contents

Displaying 1471-1480 of 24970 results.
Content: 1636
Category: 6
Sub Category:
Heading: വിശുദ്ധ കുര്‍ബാന എല്ലാ മനുഷ്യരേയും ഒരുമിപ്പിക്കുന്നു
Content: ''ഇഇവിടെ ഗ്രീക്കുകാരനെന്നോ യഹൂദനെന്നോ, പരിച്‌ഛേദിതനെന്നോ അപരിച്‌ഛേദിതനെന്നോ, അപരിഷ്‌കൃതനെന്നോ സിഥിയനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ വ്യത്യാസം ഇല്ല. പിന്നെയോ, ക്രിസ്തു എല്ലാമാണ്, എല്ലാവരിലുമാണ്'' (കൊളോസോസ് 3:11). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 9}# "വിശുദ്ധ കുര്‍ബ്ബാന സകല വിശ്വാസികളുടേയും കൂട്ടായ്മയുടെ ചിഹ്നമാണ്. ശരിയായ ഉള്‍ക്കൊള്ളലിന്റെ ഒരടയാളം; കാരണം, വിശുദ്ധമേശയില്‍ വംശമോ സാമൂഹ്യപദവിയോ എന്ന വ്യത്യാസങ്ങള്‍ അപ്രത്യക്ഷമാകുന്നു, ഒരേ വിശുദ്ധഭക്ഷണത്തിലെ എല്ലാവരുടേയും പങ്കാളിത്തം മാത്രം അവശേഷിക്കുന്നു. എല്ലാവരും ഒരുപോലെ ചെയ്യുന്ന ഈ പങ്കാളിത്തം സൂചിപ്പിക്കുന്നതും യാഥാര്‍ത്ഥ്യമാക്കുന്നതും മനുഷ്യനെ വിഭജിപ്പിക്കുന്ന എല്ലാത്തിന്റേയും അടിച്ചമര്‍ത്തലാണ്; എല്ലാ എതിര്‍പ്പുകളേയും ഇല്ലായ്മ ചെയ്യുന്ന ഒരുന്നതതലത്തിലേക്ക് എല്ലാവരേയും ഒന്നിപ്പിച്ച് ചേര്‍ത്ത് നിര്‍ത്തുന്നതും ഇതാണ്. ഇപ്രകാരം, കുര്‍ബ്ബാന മനുഷ്യരെ പരസ്പരം ഏറെ അടുപ്പിക്കുന്ന മഹത്തായ ഉപകരണമായിത്തീരുന്നു. ഒരാത്മാര്‍ത്ഥ ഹൃദയത്തോടെ വിശ്വാസികള്‍ ഇതില്‍ പങ്ക് ചേരുമ്പോള്‍, പരസ്പര അവകാശങ്ങളുടേയും അനുബന്ധ ചുമതലകളുടേയും അംഗീകാരത്തിലേക്ക് നയിക്കുന്ന ഒരു മെച്ചപ്പെട്ടബന്ധം അവരുടെ ഇടയില്‍ സ്ഥാപിക്കാനുള്ള ഒരു പുതിയ പ്രേരണയാണ് അവര്‍ക്ക് ലഭിക്കുന്നത്. ഇതിലൂടെ നീതിനിര്‍വ്വഹണം എളുപ്പമായിത്തീരുന്നു; കാരണം ഒരേ സമുദായത്തിനുള്ളില്‍ സാഹോദര്യസഹായം ചെയ്യുവാന്‍ ഉതകുന്ന പരസ്പരബന്ധങ്ങളുടെ ഒരു വിശേഷ കാലാവസ്ഥ അത് സൃഷ്ടിക്കുന്നു." (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ഫോര്‍ട്ടലിസാ, 11.8.80) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/6?type=6 }}
Image: /content_image/Meditation/Meditation-2016-06-09-08:53:26.jpg
Keywords: കുര്‍ബ
Content: 1637
Category: 15
Sub Category:
Heading: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂൺ 10
Content: #{red->n->n->പിതാവിന്‍റെ തിരുമനസ്സ് നിറവേറ്റുകയും അവിടുത്തെ സ്തുതിമാത്രം അന്വേഷിക്കുകയും ചെയ്യുന്ന ഈശോ}# മനുഷ്യവംശത്തെ പാപത്തിന്‍റെ ബന്ധനത്തില്‍ നിന്ന്‍ രക്ഷിക്കുന്നതിനും ദൈവപിതാവിന്‍റെ കോപത്തിനു ശാന്തത വരുത്തുന്നതിനും വേണ്ടി ഈശോ സകല സൗഭാഗ്യങ്ങളാലും സമ്പൂര്‍ണ്ണമായ ദൈവഭവനം വിട്ടുപേക്ഷിക്കുന്നു. പിതാവിന്‍റെ തിരുമനസ്സ് നിറവേറ്റുന്നതിനായി ക്ലേശനിര്‍ഭരമായ ഈ ഭൂമിയിലേക്ക് അവിടുത്തെ യാത്ര ആരംഭിക്കുന്നു. അപമാനങ്ങളും വേദനയും ദാരിദ്ര്യവുമെല്ലാം സ്വര്‍ഗ്ഗപിതാവിന്‍റെ സ്തുതിക്കായും അവിടുത്തെ ഇഷ്ടം പൂര്‍ത്തിയാക്കുന്നതിനായും അത്യന്തം സന്തോഷത്തോടുകൂടെ ഈശോ സ്വീകരിക്കുന്നു. പിതാവിനെപ്പറ്റി പ്രസംഗിക്കുന്നതിനും അവിടുത്തെ മഹത്വം വര്‍ദ്ധിപ്പിക്കുന്നതിനുമായി ജീവിതം മുഴുവന്‍ അവിടുത്തേക്ക് സമര്‍പ്പിക്കുന്നു. ഈശോയുടെ തിരുഹൃദയത്തില്‍ സ്നേഹമുള്ളവരെ, നമ്മുടെ അദ്ധ്വാനങ്ങള്‍, ദുഃഖങ്ങള്‍, വേദനകള്‍ എന്നുവേണ്ട എല്ലാ ആകുലതകളും സന്തോഷത്തോടെ സഹിക്കുകയാണെങ്കില്‍ ഏറ്റം ലഘുവായ പ്രവൃത്തികള്‍ കൂടെയും ദൈവസന്നിധിയില്‍ വിലയുള്ളതായിത്തീരുകയും സ്വര്‍ഗ്ഗരാജ്യത്തില്‍ വലുതായ സമ്മാനത്തിനു നാം അര്‍ഹരായി ഭവിക്കുകയും ചെയ്യുമായിരുന്നു. ഈശോയുടെ ജീവിതകാലത്ത് അവിടുത്തെ പ്രവൃത്തികള്‍ എപ്രകാരമായിരുന്നുവെന്നു ദിവ്യവചനങ്ങളില്‍ നിന്നു തന്നെ മനസ്സിലാകുന്നതാണ്. "എന്‍റെ പ്രശസ്തി ഞാന്‍ ആഗ്രഹിക്കുന്നില്ല; പിന്നെയോ എന്നെ അയച്ച എന്‍റെ പിതാവിന്‍റെ മഹിമ മാത്രമാണ്. ഞാന്‍ സ്വയം പുകഴ്ത്തുന്നുവെങ്കില്‍ എനിക്കു യാതൊരു മഹത്വവും ഇല്ല. എന്‍റെ പിതാവിന് ഇഷ്ടമുള്ളത് മാത്രം ഞാന്‍ ചെയ്തു കൊണ്ടിരിക്കുന്നു." അതുകൊണ്ട് മിശിഹായുടെ തിരുഹൃദയത്തെ സ്നേഹിക്കാനാഗ്രഹിക്കുന്ന ആത്മാക്കള്‍ അവരുടെ പ്രവൃത്തിയിലും ചിന്തയിലും എപ്പോഴും ദൈവസ്തുതിയും അവിടുത്തെ ഇഷ്ടവും മാത്രം അന്വേഷിക്കണം. "നിങ്ങള്‍ പ്രഥമമായി ദൈവത്തിന്‍റെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുവിന്‍. അപ്പോള്‍ ഇവയെല്ലാം കൂട്ടിച്ചേര്‍ത്തു നിങ്ങള്‍ക്കു നല്‍കപ്പെടും" (വി.മത്തായി 6:33). #{red->n->n->ജപം}# കൃപയുള്ള കര്‍ത്താവേ! ദൈവപിതാവിന്‍റെ മഹിമയായ ഈശോയെ! അങ്ങേ ജീവിതകാലത്ത് ചെയ്ത എല്ലാ പ്രവൃത്തികളും നിത്യപിതാവിന്‍റെ സ്തുതിക്കും ഞങ്ങളുടെ രക്ഷയ്ക്കും വേണ്ടി സമര്‍പ്പിക്കുകയുണ്ടായി. പാപിയായ ഞാന്‍ എന്‍റെ പ്രവൃത്തികളിലൊക്കെയിലും സ്വന്തബഹുമാനവും മനുഷ്യസ്തുതിയും ഇന്നുവരെ ആഗ്രഹിച്ചു പ്രവര്‍ത്തിച്ചുവെന്നതു വാസ്തവം തന്നെ. ഇനി അവശേഷിക്കുന്ന എന്‍റെ ജീവിതകാലത്തില്‍ ചെയ്യുന്ന അദ്ധ്വാനങ്ങള്‍, ദുഃഖാനര്‍ത്ഥങ്ങള്‍ എന്നിവയെല്ലാം അങ്ങേ പിതാവിന്‍റെ സ്തുതിക്കായി ചെയ്യാന്‍ സന്നദ്ധനായിരിക്കുന്നു. കര്‍ത്താവേ, എന്‍റെ പ്രതിജ്ഞയില്‍ ഉറച്ചു നില്‍ക്കാന്‍ ശക്തി തരണമേ. #{red->n->n->പ്രാര്‍ത്ഥന}# കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍. 3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി. സാധുശീലനും വിനീതഹൃദയനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ. #{red->n->n->ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! അനുഗ്രഹിക്കണമേ. കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദാശാ തമ്പുരാനേ, ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ, നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) കന്യക മറിയത്തിന്റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ, ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ, ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ, അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ, ദൈവ ഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ, ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ, നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ, നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ, സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ, സകല ഹൃദയങ്ങള്‍ക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയമേ, ജ്ഞാനത്തിന്റെയും അറിവിന്റെയും നിധിയൊക്കെയും ഉള്‍കൊണ്ടിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, ദൈവത്വത്തിന്‍ പൂര്‍ണ്ണതയൊക്കെയും വസിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, നിത്യപിതാവിന് പ്രസാദിച്ചിരിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങള്‍ക്കെല്ലാവര്‍ക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂര്‍ണ്ണ നിധിയായ ഈശോയുടെ തിരുഹൃദയമേ, നിത്യപര്‍വ്വതങ്ങളുടെ ആശയമായ ഈശോയുടെ തിരുഹൃദയമേ, ക്ഷമയും അധിക ദയയുമുള്ള ഈശോയുടെ തിരുഹൃദയമേ, അങ്ങേ കൃപ അപേക്ഷിക്കുന്ന സകലരെയും ഐശ്വര്യപ്പെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ, ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരമായിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, നിന്ദകളാല്‍ പൂരിതമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ അക്രമങ്ങള്‍ നിമിത്തം തകര്‍ന്ന ഈശോയുടെ തിരുഹൃദയമേ, മരണത്തോളം കീഴ് വഴങ്ങിയ ഈശോയുടെ തിരുഹൃദയമേ, സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ സമാധാനവും അനുരജ്ഞനവുമായ ഈശോയുടെ തിരുഹൃദയമേ, പാപങ്ങള്‍ക്ക് പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ, അങ്ങയില്‍ ആശ്രയിക്കുന്ന രക്ഷയായ ഈശോയുടെ തിരുഹൃദയമേ, അങ്ങില്‍ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ, ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. #{red->n->n->പ്രാര്‍ത്ഥിക്കാം}# സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദ് കൂദാശയുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍. #{red->n->n-> സുകൃതജപം}# ഈശോയുടെ തിരുഹൃദയമേ! എന്‍റെ പ്രവൃത്തികളിലൊക്കെയിലും അങ്ങേ സ്തുതിമാത്രം അന്വേഷിപ്പാന്‍ കൃപ ചെയ്യണമേ. #{red->n->n-> സല്‍ക്രിയ}# ദൈവത്തിന്‍റെ സ്തുതിക്കായി സകലതും ചെയ്യുന്നുണ്ടെന്ന് പ്രതിജ്ഞ ചെയ്യുക. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/6?type=15}} ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2016-06-09-16:15:09.JPG
Keywords: ഈശോയുടെ തിരുഹൃദയത്തിന്റെ
Content: 1638
Category: 1
Sub Category:
Heading: അമേരിക്കയില്‍ യുവതികളായ കന്യാസ്ത്രീകള്‍ സഭയുടെ സേവനത്തില്‍ കൂടുതലായി എത്തുന്നതായി പഠനം
Content: വാഷിംഗ്ടണ്‍: അമേരിക്കയില്‍ യുവതികളായ കന്യാസ്ത്രീകള്‍ സഭയുടെ സേവനത്തില്‍ കൂടുതലായി എത്തുന്നതായി പഠന റിപ്പോര്‍ട്ട്. യുഎസിലെ 137 രൂപതകളില്‍ കൗണ്‍സില്‍ ഓഫ് മേജര്‍ സുപ്പീരിയേഴ്‌സ് കോണ്‍ഗ്രിഗേഷന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം ചൂണ്ടി കാണിച്ചിരിക്കുന്നത്. 1992-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് കൗണ്‍സില്‍ ഓഫ് മേജര്‍ സുപ്പീരിയേഴ്‌സ് കോണ്‍ഗ്രിഗേഷന് അനുമതി നല്‍കിയത്. നിലവില്‍ 6000-ല്‍ അധികം കന്യാസ്ത്രീകള്‍ കൗണ്‍സില്‍ ഓഫ് മേജര്‍ സുപ്പീരിയേഴ്‌സില്‍ തന്നെ അംഗങ്ങളായുണ്ട്. "മേജര്‍ സുപ്പീരിയേഴ്‌സില്‍ സേവനം ചെയ്യുന്ന കന്യാസ്ത്രീകളുടെ ശരാശരി പ്രായം 57 വയസാണ്. പുതിയതായി മഠത്തില്‍ ചേരുവാന്‍ എത്തുന്നവരുടെ ശരാശരി പ്രായം 27 വയസും പഠനം പൂര്‍ത്തിയാക്കി സേവനത്തിലേക്ക് കടന്ന കന്യാസ്ത്രീകളുടെ ശരാശരി പ്രായം 29 വയസുമാണ്. 16 ശതമാനത്തില്‍ അധികം കന്യാസ്ത്രീകള്‍ 30 വയസിനും 39 വയസിനും ഇടയില്‍ പ്രായമുള്ളവരാണ്". കണക്കുകള്‍ സൂചിപ്പിക്കുന്നു. "80 ശതമാനത്തോളം കന്യാസ്ത്രീകള്‍ സജീവമായി സഭയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. 19 ശതമാനം പേര്‍ വിദ്യാഭ്യാസം നടത്തുന്നു. 17 ശതമാനം പേര്‍ ആരോഗ്യ മേഖലകളില്‍ സജീവമായി സേവനം ചെയ്യുന്നു. 11 ശതമാനം പേര്‍ സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ മാത്രം വ്യാപരിക്കുന്നു". റിപ്പോര്‍ട്ടില്‍ പറയുന്നു. മദര്‍ മേരി ആഗ്നസ് ഡോണോവനെ പോലെയുള്ള നിരവധി മുതിര്‍ന്ന കന്യാസ്ത്രീകള്‍ സേവനം ചെയ്യുന്ന കോണ്‍ഗ്രിഗേഷനാണ് കൗണ്‍സില്‍ ഓഫ് മേജര്‍ സുപ്പീരിയേഴ്‌സ്. "മുമ്പേ തന്നെ സ്ഥാപിതമായ പല കോണ്‍ഗ്രിഗേഷനുകളും ഏറ്റവും മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവരെ മാതൃകയാക്കി നിരവധി പുതിയ കോണ്‍ഗ്രിഗേഷനുകള്‍ സ്ഥാപിതമായിട്ടുമുണ്ട്. മുതിര്‍ന്ന സന്യസ്ഥരുടെ മികച്ച പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയെന്നോണം യുവതികളായി വരുന്ന പുതിയ കന്യാസ്ത്രീകളും ഫലവത്തായ പ്രവര്‍ത്തനം സഭയില്‍ കാഴ്ചവയ്ക്കുന്നു. മുതിര്‍ന്ന സന്യസ്ഥരെ കൊണ്ടും യുവതികളായ സന്യസ്ഥരെ കൊണ്ടും മഠങ്ങള്‍ ഒരേ പോലെ അനുഗ്രഹീതമാണ്" മദര്‍ മേരി ആഗ്നസ് ഡോണോവന്‍ പറയുന്നു. 2015-ല്‍ ജോര്‍ജ്ജ് ടൌണ്‍ യൂണിവേഴ്സിറ്റി പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം യുഎസില്‍ അരലക്ഷത്തോളം കന്യാസ്ത്രീകളാണ് സമര്‍പ്പിത ജീവിതം നയിക്കുന്നത്.
Image: /content_image/News/News-2016-06-10-00:08:25.jpg
Keywords: young,nuns,increasing,usa,catholic,church
Content: 1639
Category: 1
Sub Category:
Heading: കത്തോലിക്ക സഭയില്‍ രണ്ടു മാര്‍പാപ്പമാരില്ല; സഭയുടെ ഇപ്പോഴത്തെ ഏക തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: കത്തോലിക്ക സഭയ്ക്ക് ഇപ്പോള്‍ എത്ര പോപ്പുമാരുണ്ട്?. ചോദ്യം ഈ കാലത്ത് പ്രസക്തമാണെന്നു കരുതുന്നവരായിരിക്കും കൂടുതല്‍ പേരും. എന്നാല്‍ ഈ ചോദ്യത്തിനു ഈ കാലത്തിലും എല്ലാ കാലത്തിലും ഒരു ഉത്തരം മാത്രമേ ഉള്ളു. "ഒന്ന്" എന്നതാണ് ആ ഉത്തരം. ബനഡിക്ട്റ്റ് പതിനാറാമന്‍ പാപ്പ സ്ഥാനത്യാഗം ചെയ്യുകയും അതിനെ തുടര്‍ന്ന് പരിശുദ്ധാത്മ പ്രേരണയാലും ദൈവഹിതത്താലും മാത്രം, തെരഞ്ഞെടുക്കപ്പെട്ട ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനം ഏല്‍ക്കുകയും ചെയ്തതോടെ പലരുടെയും വിചാരം സഭയ്ക്കു രണ്ടു പോപ്പുമാരുണ്ടെന്നതാണ്. വിശ്വാസികള്‍ എല്ലാവരും തന്നെ ഇത്തരത്തില്‍ വിചാരിക്കുന്നില്ലെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍, പ്രത്യേകിച്ച് ഇറ്റലിയിലെ മാധ്യമ പ്രവര്‍ത്തകര്‍ ഇത്തരം വാര്‍ത്തകള്‍ പടച്ചു വിടുക പതിവായിരിക്കുകയാണ്. പത്രത്തിലെ തങ്ങളുടെ കോളം തികയ്ക്കുവാന്‍ വേണ്ടിയാണ് ഇവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പ വത്തിക്കാനില്‍ തന്നെ താമസമാക്കിയതിനെ ചുറ്റിപറ്റിയും ചില കേന്ദ്രങ്ങളില്‍ നിന്നും വാര്‍ത്തകള്‍ പടച്ചു വിടുന്നു. സഭയുടെ പലകാര്യങ്ങളിലും ബനഡിക്ടറ്റ് പതിനാറാമനും ഇടപെടുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മാര്‍പാപ്പയുമായി ബന്ധപ്പെട്ട എന്തു വാര്‍ത്തയ്ക്കും ലോകജനതകള്‍ക്കിടയില്‍ ലഭിക്കുന്ന സ്വീകാര്യതയാണ് ഇവരെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഘടകം. ഈ വിഷയത്തില്‍ തുടരുന്ന അവ്യക്തതകള്‍ മാറ്റുവാന്‍ നിരവധി തവണ മുന്‍ മാര്‍പാപ്പയുടെ പ്രൈവറ്റ് സെക്രട്ടറിയായ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗ്വാങ്‌സ്‌വെയില്‍ തന്നെ നേരിട്ടുള്ള പ്രസ്താവനകള്‍ പലവട്ടം നടത്തിയിരുന്നു. ഈ വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളും അടിസ്ഥാനരഹിതമായ വാദങ്ങളും തകര്‍ക്കുന്ന ഒരു ലേഖനം അടുത്തിടെ ഓണ്‍ലൈനില്‍ വന്നിരുന്നു. അതില്‍ ലേഖകനായ ജോര്‍ജ് വീഗല്‍ തെറ്റിധാരണ പരത്തുന്ന ഇത്തരം വാദങ്ങള്‍ക്കെതിരെ സഭയുടെ നിയമത്തിലും ചട്ടത്തിലും അടിസ്ഥാനമാക്കിയുള്ള മറുപടികളും നല്‍കുന്നുണ്ട്. ചിലര്‍ വാദിക്കുന്നതു പോലെ രണ്ടു തരം അധികാരങ്ങള്‍ സഭയില്‍ ഇല്ല. പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടി ബനഡിക്ടറ്റ് പതിനാറാമന്‍ പാപ്പയും പ്രവര്‍ത്തിക്കുവാന്‍ വേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പയും. ഇത് പൂര്‍ണ്ണമായും തെറ്റാണ്. കാരണം പത്രോസിന്റെ പിന്‍ഗാമികളാണ് മാര്‍പാപ്പമാര്‍. ശിമയോന്‍ എന്ന വ്യക്തി പ്രാര്‍ത്ഥിക്കുവാനും പത്രോസ് എന്ന വ്യക്തി പ്രവര്‍ത്തിക്കുവാന്‍ വേണ്ടിയും നിലകൊണ്ടവരല്ല. ശിമയോന്‍ പത്രോസ് എന്നത് ഒരാളാണ്. ഇതിനാല്‍ തന്നെ ബനഡിക്ടറ്റ് പാപ്പ, ഫ്രാന്‍സിസ് പാപ്പ എന്നിങ്ങനെ രണ്ടു പാപ്പാമാരില്ല. ഫ്രാന്‍സിസ് പാപ്പ എന്ന ഒരേ ഒരു മാര്‍പാപ്പ മാത്രമാണ് കത്തോലിക്ക സഭയുടെ ഇപ്പോഴത്തെ തലവന്‍. പ്രായമായ ഒരു ബിഷപ്പ് ചുമതലകളില്‍ നിന്നും വിരമിക്കുമ്പോള്‍ എത്തരത്തിലാണോ സേവനം ചെയ്യുന്നത് ഇതു പോലെ തന്നെ ബനഡിക്ടറ്റ് പതിനാറാമന്‍ പാപ്പയും സേവനം ചെയ്യുന്നു. 2013 ഫെബ്രുവരി 28-ാം തീയതി യുറോപ്പില്‍ സമയം രാത്രി എട്ടു മണിയായപ്പോള്‍ ബനഡിക്ടറ്റ് പതിനാറാമന്‍ എന്ന മാര്‍പാപ്പ കത്തോലിക്ക സഭയുടെ ഭരണതലപ്പത്തു നിന്നും മാര്‍പാപ്പ എന്നുള്ള എല്ലാ അധികാരങ്ങളില്‍ നിന്നും മാറി. അദ്ദേഹം അന്നു മുതല്‍ ഒരു ഡമ്മി പോപ്പ് അല്ല. പ്രാര്‍ത്ഥനയ്ക്കു വേണ്ടി മാത്രമായി നിലകൊള്ളുന്ന പോപ്പുമല്ല. വിശ്രമ ജീവിതത്തിലേക്കു കടക്കുന്ന ബിഷപ്പുമാരെ പോലെ തന്നെയുള്ള ഒരു വ്യക്തി. എന്നാല്‍ ജീവിച്ചിരിക്കുന്ന മുന്‍ മാര്‍പാപ്പ എന്ന രീതിയിലുള്ള എല്ലാ ബഹുമാനങ്ങളും അദ്ദേഹത്തിനു നല്‍കണം. അത് ആവശ്യമാണ്. സഭയില്‍ പുതിയ ചരിത്രമായി മാറിയ സംഭവത്തെ ഇത്തരത്തില്‍ വേണം കൈകാര്യം ചെയ്യുവാന്‍. നിലവിലുള്ള പല തെറ്റിധാരണകളും മാറ്റുവാന്‍ സഹായിക്കുന്നതാണ് പുതിയതായി പുറത്തുവന്നിരിക്കുന്ന ലേഖനം.
Image: /content_image/News/News-2016-06-10-02:16:04.jpeg
Keywords: pope,numbers,only,one,catholic,church,gossips
Content: 1640
Category: 18
Sub Category:
Heading: മൈത്രി കൂട്ടായ്മ കാലഘട്ടത്തിന്റെ ആവശ്യം: കര്‍ദ്ദിനാള്‍ ബേസിലിയോസ് മാര്‍ ക്ലീമിസ്
Content: ഈ കാലഘട്ടത്തിന് ഏറ്റവും ആവശ്യമായ ഒന്നാണ് മൈത്രീ കൂട്ടായമയെന്ന് കര്‍ദ്ദിനാള്‍ ബേസിലിയോസ് മാര്‍ ക്ലീമിസ് അഭിപ്രായപ്പെട്ടു. കെ.സി.ബി.സി. ഡയലോഗ് ആന്റ് എക്യുമെനിസം കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സ്‌ക്കൂളുകളില്‍ ആരംഭിക്കുന്ന മൈത്രീകൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍. കൊച്ചി പി.ഓ.സി.യില്‍ നടന്ന ചടങ്ങില്‍ കെ.സി.ബി.സി. പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബേസിലിയോസ് മാര്‍ ക്ലീമ്മിസ് മൈത്രി കൂട്ടായ്മ ലോഗോ, കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കു നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വഹിച്ചു. കെ.സി.ബി.സി. ഡയലോഗ് ആന്റ് എക്യുമെനിസം കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. മാനവമൈത്രി, മതമൈത്രി, ഭൂമൈത്രി എന്നീ മൂന്ന് മേഖലകളിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. എല്ലാ മനുഷ്യരോടും സൗഹാര്‍ദ്ദം വളര്‍ത്തിക്കൊണ്ട്, പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുളള മൈത്രീ കൂട്ടായ്മ വിദ്യാര്‍ത്ഥികളിലൂടെ സാക്ഷാത്കരിക്കുകയെന്നതാണ് ലക്ഷ്യമെന്ന് ചെയര്‍മാന്‍ മാര്‍ മാത്യു മൂലക്കാട്ട് അഭിപ്രായപ്പെട്ടു. ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, എം.സൂസപാക്യം, മാര്‍ ജോസഫ് പെരുന്തോട്ടം, ഡയലോഗ് ആന്റ് എക്യുമെനിസം കമ്മീഷന്‍ വൈസ് ചെയര്‍മാന്‍മാരായ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍, എറണാകുളം-അങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, എന്നിവര്‍ പങ്കെടുത്തു. മൈത്രി കൂട്ടായ്മയുടെ സ്‌ക്കൂളുകള്‍ക്കായുള്ള പോസ്റ്റര്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം തോപ്പുംപടി ഔവര്‍ ലേഡീസ് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് സിസ്റ്റര്‍ ലിസി ചക്കാലക്കല്‍, കെ.സി.എസ്.എല്‍. സംസ്ഥാന വൈസ് പ്രസിഡന്റ് സിസ്റ്റര്‍ മോളി ദേവസി വടക്കന്‍, കെ.സി.ബി.സി. ഡയലോഗ് ആന്റ് എക്യുമെനിസം കോഡിനേറ്റര്‍ ജോളി പവേലില്‍, ജിജോ പാലത്തിങ്കല്‍, ഷാനല്‍ ലോപ്പസ് എന്നിവര്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2016-06-10-02:26:55.jpg
Keywords:
Content: 1641
Category: 18
Sub Category:
Heading: കത്തോലിക്ക കോണ്‍ഗ്രസ് വിവിധ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു.
Content: കോട്ടയം: വിവിധ അവാര്‍ഡുകള്‍ക്ക് കത്തോലിക്ക കോണ്‍ഗ്രസ് അപേക്ഷകള്‍ ക്ഷണിക്കുന്നു. 20 വര്‍ഷത്തെയെങ്കിലും സേവനപരമ്പര്യമുള്ള മതാദ്ധ്യാപകര്‍ക്ക് നല്‍കുന്ന മതാദ്ധ്യാപക അവാര്‍ഡ്, സാമൂഹ്യ-സാംസ്‌കാരിക-വിദ്യാഭ്യാസ, കലാസാഹിത്യ രംഗങ്ങളില്‍ വിലപ്പെട്ട സേവനം അനുഷ്ഠിക്കുന്ന വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും നല്‍കുന്ന സിറിയക് കണ്ടത്തില്‍ അവാര്‍ഡ്, അല്‍മായ പ്രേക്ഷിത രംഗത്ത് സേവനം അനുഷ്ഠിക്കുന്നവര്‍ക്ക് നല്‍കുന്ന അല്‍മായ പ്രേക്ഷിതന്‍ അവാര്‍ഡ്, വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. #{red->n->n-> മതാദ്ധ്യാപക അവാര്‍ഡ്}# അരനൂറ്റാണ്ടിലേറെ മതാദ്ധ്യാപകരംഗത്ത് സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച ഒ. എം. ജോണ്‍ ഓലിക്കലിന്റെ പേരിലുള്ള അവാര്‍ഡ് 5001/- രൂപായും ബ്രാസ്സില്‍ തീര്‍ത്തഫലകവും. കേരളത്തിലെ സീറോമലബാര്‍ രൂപതകളിലെ സണ്‍ഡേ സ്‌കൂളുകളില്‍ 20 വര്‍ഷത്തെയെങ്കിലും സേവനപരമ്പര്യമുള്ള മതാദ്ധ്യാപകരുടെ പേരുകള്‍ അവാര്‍ഡിന് സമര്‍പ്പിക്കാവുന്നതാണ്. രൂപതയിലെ മതാദ്ധ്യാപനത്തിന്റെ ചാര്‍ജ്ജ് വഹിക്കുന്ന ഡയറക്ടര്‍മാര്‍, വികാരിമാര്‍, സണ്‍ഡേസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ കൂടാതെ ഏതൊരു വ്യക്തിക്കും അവാര്‍ഡിന് പേരുകള്‍ നിര്‍ദ്ദേശിക്കാം. നിര്‍ദ്ദേശിക്കപ്പെടുന്ന ആളിന്റെ മതബോധനരംഗത്തെ പ്രവര്‍ത്തനത്തിന്റെ വിശദവിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതും മറ്റു പ്രേക്ഷിത പ്രവര്‍ത്തനങ്ങളുടെ വിവരണവും കൂടി സമര്‍പ്പിക്കേണ്ടതാണ്. #{red->n->n->സിറിയക് കണ്ടത്തില്‍ അവാര്‍ഡ്}# കത്തോലിക്ക കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന അഡ്വ. സിറിയക് കണ്ടത്തിലിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡിന് സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ, കലാസാഹിത്യ രംഗങ്ങളില്‍ വിലപ്പെട്ട സേവനം അനുഷ്ഠിക്കുന്ന വ്യക്തികളുടെ പേര് വ്യക്തികള്‍ക്കും, പ്രസ്ഥാനങ്ങള്‍ക്കും ശുപാര്‍ശ ചെയ്യാം. #{red->n->n->കത്തോലിക്ക കോണ്‍ഗ്രസ് അവാര്‍ഡ്}# മികച്ച സാമൂഹ്യ സേവനത്തിനും, മികച്ച സാഹിത്യകൃതിക്കും, കലാകായിക വേദികളിലെ മികച്ച സേവനത്തിനും, ഓരോ അവാര്‍ഡുകള്‍ നല്‍കുന്നു. മേല്‍ പറയപ്പെട്ട രംഗങ്ങളില്‍ പ്രശസ്ത സേവനം അനുഷ്ഠിച്ചിട്ടുള്ളവരുടെ പേരുകള്‍ നിര്‍ദ്ദേശിക്കാം. വിശദവിവരങ്ങള്‍ കാണിച്ചിരിക്കണം. സാഹിത്യത്തിനുള്ള നോമിനേഷനോടൊപ്പം ബന്ധപ്പെട്ട സാഹിത്യകൃതികളുടെ മൂന്നു കോപ്പികള്‍ സമര്‍പ്പിച്ചിരിക്കണം. 2013 ജനുവരി 1 ന് ശേഷവും 2015 ഡിസംബര്‍ 31 ന് മുന്‍പ് കത്തോലിക്കര്‍ രചിച്ച് ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള ഒറിജിനല്‍ പുസ്തകള്‍മാത്രമേ അവാര്‍ഡിന് പരിഗണിക്കുകയുള്ളൂ. #{red->n->n->അല്‍മായ പ്രേക്ഷിതന്‍ അവാര്‍ഡ്}# മിഷന്‍ ലീഗ് സ്ഥാപക നേതാവ് പി. സി. എബ്രഹാം പുല്ലാട്ടുകുന്നേലിന്റെ പേരില്‍ ഈ നൂറ്റാണ്ടിലെ മികച്ച അല്‍മായ പ്രേക്ഷിതന് ഏര്‍പ്പെടുത്തിയിരിക്കുന്നത് . അല്‍മായ പ്രേക്ഷിത രംഗത്ത് സേവനം അനുഷ്ഠിക്കുന്ന അല്‍മായരുടെ പേരുകള്‍ നിര്‍ദ്ദേശിക്കാവുന്നതാണ്. 5000/- രൂപയും ബ്രാസില്‍ തീര്‍ത്ത ഫലകവുമാണ് അവാര്‍ഡ്. #{red->n->n->വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്}# കത്തോലിക്കാ കോണ്‍ഗ്രസ് ഗോള്‍ഡന്‍ ജൂബിലി സ്മാരകമായും , മോണ്‍. ജോണ്‍ കച്ചിറമറ്റം, അഡ്വ. സിറിയക് കണ്ടത്തില്‍, എം. വി. ഡോമനിക്ക് മണ്ണിപ്പറമ്പില്‍, സി. വി. വര്‍ക്കി ചാത്തംകണ്ടം എന്നിവരുടെ സ്മരണയ്ക്കായും ഏര്‍പ്പെടുത്തിയിരിക്കുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍. അപേക്ഷകന്റെ പേര്, വീട്ടുപേര്, രക്ഷകര്‍ത്താവിന്റെ പേര്, പഠിക്കുന്ന വിദ്യാലയത്തിന്റെ പേര്, ക്ലാസ്സ്, എന്നി വിവരങ്ങള്‍ അപേക്ഷയില്‍ ഉണ്ടായിരിക്കണം. അപേക്ഷകന്റെ ഇടവകയിലെ കത്തോലിക്കാ കോണ്‍ഗ്രസ് ശാഖ പ്രസിഡന്റിന്റെ സാക്ഷ്യപത്രവും (ശാഖ ഇല്ലാത്തിടത്ത് ഇടവക വികാരിയുടെ സാക്ഷ്യപത്രം) കഴിഞ്ഞ പബ്ലിക്ക് പരീക്ഷയുടെ മാര്‍ക്കുലിസ്റ്റ് കോപ്പി ഉണ്ടായിരിക്കണം. കോളേജില്‍ പഠിക്കുന്ന ഏതൊരു കത്തോലിക്കാ വിദ്യാര്‍ത്ഥിയ്ക്കും അപേക്ഷിക്കാം. മേല്‍പറഞ്ഞിരിക്കുന്ന അവാര്‍ഡുകള്‍ക്കും സ്‌കോളര്‍ഷിപ്പുകള്‍ക്കുമുള്ള അപേക്ഷകള്‍ ജൂണ്‍ 20 ന് മുമ്പായി ജനറല്‍ സെക്രട്ടറി, കത്തോലിക്കാ കോണ്‍ഗ്രസ്സ്, കേന്ദ്രകാര്യാലയം, കഞ്ഞിക്കുഴി, മുട്ടമ്പലം പി. ഒ, കോട്ടയം - 686004 എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്.
Image: /content_image/India/India-2016-06-10-03:09:30.jpg
Keywords:
Content: 1642
Category: 1
Sub Category:
Heading: അഭയാര്‍ത്ഥികള്‍ കൂട്ടമായി ക്രൈസ്തവ വിശ്വാസത്തിലേക്ക്; ക്രിസ്തുവില്‍ തങ്ങള്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നുവെന്നു മുസ്ലീം വിശ്വാസികളുടെ സാക്ഷ്യം
Content: ബെര്‍ളിന്‍: ആഭ്യന്തര കലാപങ്ങളും ഐഎസ് ഉള്‍പ്പെടെയുള്ള തീവ്രവാദികളുടെ ഭീഷണിയും കണക്കിലെടുത്തു യൂറോപ്പിലേക്ക് പലായനം ചെയ്ത മുസ്ലീം മതവിശ്വാസികള്‍, കൂട്ടത്തോടെ ക്രിസ്തുവിന്റെ രക്ഷാ മാര്‍ഗത്തിലേക്ക് എത്തുന്നുവെന്ന്‍ 'ദി ഗാര്‍ഡിയന്‍' ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. വലിയ രീതിയിലുള്ള മതപരിവര്‍ത്തനമാണ് മുസ്ലീം മതവിശ്വാസത്തില്‍ നിന്നും ക്രൈസ്തവ മതത്തിലേക്ക് നടക്കുന്നത്. 2016 ജനുവരി മുതല്‍ മാര്‍ച്ച് വരെ ക്രിസ്തീയ വിശ്വാസം സ്വീകരിക്കാന്‍ ഓസ്ട്രിയായില്‍ മാത്രം ലഭിച്ചത് 300 അപേക്ഷകളാണ്. ഇതില്‍ 70 ശതമാനം പേരും അഭയാര്‍ത്ഥികളായ മുസ്ലീം മതവിശ്വാസികളാണ്. ജര്‍മ്മനിയുടെ തലസ്ഥാനമായ ബെര്‍ളിനിലെ ട്രിനിറ്റി ദേവാലയത്തില്‍ വരുന്ന വിശ്വാസികളുടെ എണ്ണം 150-ല്‍ നിന്നും ഉയര്‍ന്ന് 700-ല്‍ എത്തി നില്‍ക്കുന്നു. ഇറാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും മാത്രം എത്തിയ 80 മുസ്ലീം മതവിശ്വാസികളാണ് മാമോദിസ സ്വീകരിച്ച് സഭയോട് ചേര്‍ന്നത്. മുസ്ലീം മതവിശ്വാസത്തില്‍ ഉള്ള അടിമകരമായ ജീവിതമാണ് ഭൂരിഭാഗം ആളുകളേയും ക്രിസ്തീയവിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ടു വരുന്നത്. സുവിശേഷത്തിനു വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുമെത്തിയ ഇവര്‍ക്ക് സുവിശേഷത്തിലെ രക്ഷാകരമായ വചനങ്ങള്‍ നല്‍കുന്നത് ആത്മധൈര്യവും പ്രത്യാശയുമാണ്. "ഞാന്‍ എന്റെ ജീവിതത്തില്‍ മുഴുവനും അന്വേഷിച്ചത് സന്തോഷവും സമാധാനവുമാണ്. എന്നാല്‍ ഇസ്ലാമില്‍ ഇതില്ല, ഞാന്‍ അത് അവിടെ കണ്ടെത്തിയുമില്ല. ക്രൈസ്തവ വിശ്വാസി ആയിരിക്കുക എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് സന്തോഷത്തോടെ ജീവിക്കുക എന്നതു കൂടിയാണ്" ഷിയാ രാജ്യമായ ഇറാനില്‍ നിന്നും അഭയാര്‍ത്ഥിയായി എത്തിയ ഷിമ പറയുന്നു. യൂറോപ്യന്‍ യൂണിയന്‍ ബോര്‍ഡര്‍ ഏജന്‍സിയായ ഫ്രന്‍റക്സ് പുറത്തു വിട്ട കണക്കുകള്‍ പ്രകാരം, പട്ടിണിയും തുടര്‍ച്ചയായ ആഭ്യന്തര യുദ്ധങ്ങളും മൂലം 1.8 മില്യണ്‍ അഭയാര്‍ത്ഥികളാണ് യുറോപ്പിലേക്ക് കുടിയേറിയിരിക്കുന്നത്. ഇതില്‍ തന്നെ ജര്‍മ്മനിയിലേക്കാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കുടിയേറ്റം നടത്തിയിരിക്കുന്നത്. ഇറാനില്‍ നിന്നും അഭയാര്‍ത്ഥിയായി എത്തിയ ശേഷം ക്രൈസ്തവ വിശ്വാസം സ്വീകരിച്ച സോല്‍മാസ് പറയുന്നത് ഇങ്ങനെയാണ്; "ഇസ്ലാമായിരുന്നപ്പോള്‍ ഞങ്ങള്‍ ഭയത്തില്‍ ജീവിച്ചിരുന്നു. ദൈവത്തെ ഭയപ്പെട്ടിരുന്നു. ശിക്ഷകളെ ഭയപ്പെട്ടിരുന്നു. എന്നാല്‍ ഏകദൈവവും രക്ഷകനുമായ യേശു സ്‌നേഹത്തിന്റെ പ്രതീകമാണ്". മുസ്ലീം വിശ്വാസത്തില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്ക് ചേക്കേറുന്നവര്‍ക്ക് തീവ്രവാദികളില്‍ നിന്നും മറ്റു മുസ്ലീങ്ങളില്‍ നിന്നും വലിയ ഭീഷണിയാണ് ഉയരുന്നത്. ജീവന്‍ തന്നെ അപായപ്പെടുത്തുമെന്നതാണ് ഇവര്‍ക്ക് എല്ലായ്‌പ്പോഴും ലഭിക്കുന്ന ഭീഷണി. ക്രൈസ്തവരായ അഭയാര്‍ത്ഥികള്‍ മുസ്ലീം മതവിശ്വാസികളാല്‍ പീഡിപ്പിക്കപ്പെടുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഒരു മാസം മുമ്പ് 'ഓപ്പണ്‍ ഡോര്‍' എന്ന സംഘടന പുറത്തു വിട്ടിരുന്നു.
Image: /content_image/News/News-2016-06-10-09:55:20.jpg
Keywords: muslim,refugee,converting,christian,love,in,christ
Content: 1643
Category: 6
Sub Category:
Heading: വിശുദ്ധ കുര്‍ബാനയിലൂടെ മാനവവംശത്തോട് യേശു കാണിക്കുന്ന അവര്‍ണ്ണനീയമായ സ്നേഹം
Content: ''വഴിയില്‍വച്ചു സംഭവിച്ചതും അപ്പം മുറിക്കുമ്പോള്‍ തങ്ങള്‍ അവനെ തിരിച്ചറിഞ്ഞതും അവരും വിവരിച്ചു'' (ലൂക്കാ 24:35). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 10}# യേശുവും മനുഷ്യരും തമ്മിലുള്ള ഒത്തുചേരലാണ് വിശുദ്ധ കുര്‍ബാന. വിശുദ്ധ കുര്‍ബ്ബാനയെ വ്യത്യസ്ത വിധങ്ങളില്‍ വ്യാഖ്യാനിക്കുവാന്‍ സാധിക്കും. ചരിത്രത്തിന്റെ തുടര്‍ച്ചയില്‍ വ്യത്യസ്തമായ പല വസ്തുതകളും അതിനെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. വിശുദ്ധ കുര്‍ബാനയെ പറ്റി മുമ്പ് പറഞ്ഞിട്ടില്ലാത്ത എന്തെങ്കിലും പുതുതായി പറയാന്‍ ബുദ്ധിമുട്ടാണ്. എന്നിരിന്നാലും വിശ്വാസത്തിന്റെ മഹനീയ രഹസ്യവും സഭയുടെ ജീവനുമായ വിശുദ്ധ കുര്‍ബാനയുടെ ശക്തിയെ പറ്റി പുതിയതായി എന്തെങ്കിലും കണ്ടെത്താന്‍ നമുക്ക് സാധിക്കും. അത്രയ്ക്ക് മഹാരഹസ്യമാണ് ദിവ്യകാരുണ്യം. വിശ്വാസത്തിന്റെ ചൈതന്യത്തില്‍ ദിവ്യകാരുണ്യ ഈശോയോട് ആഴമായ അടുപ്പത്തില്‍ നാം വസിക്കുമ്പോഴാണ്, അത് നമുക്ക് പുതിയ പ്രകാശവും, പുതിയ സന്തോഷവും നല്‍കുന്നത്. അത്ഭുതകരമായ വിധത്തില്‍ വിശുദ്ധ കുര്‍ബ്ബാന നമ്മെ ദൈവത്തോടടുപ്പിക്കുന്നു. ഓരോ വിശുദ്ധ കുര്‍ബ്ബാനയിലും അവിടുന്ന് സന്നിഹിതനാകുമ്പോള്‍, മാനവവംശത്തോടുള്ള അവര്‍ണ്ണനീയമായ അവിടുത്തെ സ്നേഹം പ്രകടമാകുന്നു; തിരുശരീരത്തിന്റേയും തിരുരക്തത്തിന്റേയുമായ ഈ കൂദാശ ഇടവിടവില്ലാതെ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് അവിടുത്തെ ദൈവീകമായ മനുഷ്യത്വമാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 13.6.79). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/6?type=6 }}
Image: /content_image/Meditation/Meditation-2016-06-10-04:42:49.jpg
Keywords: കുര്‍ബാന
Content: 1644
Category: 1
Sub Category:
Heading: പത്ത് വര്‍ഷത്തിനകം ലോകത്തെ എല്ലാ പ്രാദേശിക ഭാഷയിലും ബൈബിള്‍ എത്തിക്കും: യുണൈറ്റഡ് ബൈബിള്‍ സൊസൈറ്റി
Content: ഫിലാഡല്‍ഫിയ: 2025-ല്‍ എല്ലാവര്‍ക്കും അവരുടെ സ്വന്തം ഭാഷയില്‍, ജീവിക്കുന്ന ദൈവത്തിന്റെ വചനം എത്തിക്കുമെന്ന്‍ യുണൈറ്റഡ് ബൈബിള്‍ സൊസൈറ്റി. യുണൈറ്റഡ് ബൈബിള്‍ സൊസൈറ്റി സ്ഥാപിതമായിട്ട് 200 വര്‍ഷം തികഞ്ഞ വേളയില്‍ അമേരിക്കയില്‍ നടന്ന ലോക സമ്മേളനത്തിലാണ് പ്രസ്തുത തീരുമാനമുണ്ടായത്. ആറു വര്‍ഷം കൂടുമ്പോള്‍ മാത്രമാണ്, ലോകത്തെ എല്ലാ ബൈബിള്‍ സൊസൈറ്റികളും സംഗമിക്കുന്ന ലോക സമ്മേളനം നടത്താറുള്ളത്. സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള 450 ക്രൈസ്തവ നേതാക്കള്‍ പങ്കെടുത്തു. നിലവില്‍ 200 രാജ്യങ്ങളിലായി 147 ബൈബിള്‍ സൊസൈറ്റികള്‍ സേവനം ചെയ്യുന്നുണ്ട്. ലോകത്ത് ഇപ്പോഴും ഏഴു പേരില്‍ ഒരാള്‍ക്ക് അവരുടെ ഭാഷയിലുള്ള ബൈബിള്‍ ലഭിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട്. യോജിച്ച പ്രവര്‍ത്തനങ്ങളിലൂടെ പത്ത് വര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും അവരുടെ സ്വന്തം ഭാഷയില്‍, ജീവിക്കുന്ന ദൈവത്തിന്റെ വചനം എത്തിക്കുക എന്നതാണ് യുണൈറ്റഡ് ബൈബിള്‍ സൊസൈറ്റി ലക്ഷ്യമിടുന്നത്. "അടുത്ത തലമുറയിലേക്ക് ബൈബിള്‍ എത്തിക്കുക, സാങ്കേതിക മുന്നേറ്റത്തിന്റെ പ്രയോജനങ്ങള്‍ ഗുണകരമായ രീതിയിലേക്ക് മാറ്റുക, ബൈബിള്‍ പരിവര്‍ത്തനം ചെയ്യുന്നതിനും ലഭ്യമാക്കുന്നതിനും ആഗോള പങ്കാളിത്തം ലഭ്യമാക്കുക" എന്നീ മൂന്നു കാര്യങ്ങളാണ് ഈ വര്‍ഷത്തെ സമ്മേളനത്തില്‍ യുണൈറ്റഡ് ബൈബിള്‍ സൊസൈറ്റി ചര്‍ച്ച ചെയ്തത്. ഈ മൂന്നു ലക്ഷ്യങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തന രേഖയും സമ്മേളനത്തില്‍ തയ്യാറാക്കപ്പെട്ടു. "സാധാരണയായി ബൈബിള്‍ പ്രാദേശിക ഭാഷകളിലേക്കു മാറ്റുവാന്‍ 20 മുതല്‍ 40 വര്‍ഷത്തെ കഠിനമായ പരിശ്രമം ആവശ്യമാണ്. പരിഭാഷയ്ക്കായി പുതിയ രീതികള്‍ സൊസൈറ്റി പ്രയോജനപ്പെടുത്തുകയാണ്. പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന നേതാക്കന്‍മാരിലൂടെയാണ് ഇന്ന് ബൈബിള്‍ പരിഭാഷപ്പെടുത്തുന്നത്. ഇവര്‍ക്ക് സാധാരണ ജനങ്ങളുടെ ആവശ്യം നന്നായി മനസിലാകും. ദൈവവചനം അവരുടെ ഭാഷയില്‍ എത്തുമ്പോള്‍ അവര്‍ക്ക് അത് കൂടുതല്‍ സ്വീകാര്യമായി മാറും. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്താല്‍ ഇതിനു സാധിക്കുമെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു" അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റിയുടെ കമ്മ്യൂണിക്കേഷന്‍സ് വിഭാഗം മേധാവി ഡ്യൂ ഹുഡ് പറയുന്നു. ബൈബിള്‍ പ്രാദേശികമായി പരിഭാഷപ്പെടുത്തുവാന്‍ പല പ്രശ്‌നങ്ങളും നേരിടേണ്ടി വരുന്നുണ്ട്. സാക്ഷരതയിലുള്ള കുറവും ദാരിദ്രവും മറ്റ് അനേകം കാര്യങ്ങള്‍ ബൈബിള്‍ പരിഭാഷപ്പെടുത്തുന്നതിനു തടസമായി നില്‍ക്കുന്നുണ്ട്. ബൈബിള്‍ ലഭിച്ചതോടെ സുവിശേഷത്തിന്റെ വെളിച്ചം സ്വീകരിച്ച് ക്രിസ്തു സാക്ഷികളായി മാറിയ നിരവധി പേര്‍ ലോകത്തില്‍ ജീവിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പ്രസാദകരും വിതരണക്കാരും പരിഭാഷകരും യുണൈറ്റഡ് ബൈബിള്‍ സൊസൈറ്റിയാണ്.
Image: /content_image/News/News-2016-06-10-04:58:06.jpg
Keywords: bible,society,translating,local,language,mission,2025
Content: 1645
Category: 1
Sub Category:
Heading: ഫാദര്‍ ടോമിന്റെ മോചനം വൈകുന്നതില്‍ ആശങ്ക: കെസിബിസി
Content: കൊച്ചി: യെമനില്‍ നിന്നും തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ ഫാദര്‍ ടോം ഉഴുന്നാലിലിന്റെ മോചനം വൈകുന്നതില്‍ കേരള കാത്തലിക്ക് ബിഷപ്പ് കോണ്‍ഫറന്‍സ് ആശങ്ക അറിയിച്ചു. എത്രയും വേഗം ഫാദര്‍ ടോം ഉഴുന്നാലിലിന്റെ മോചനം ലഭ്യമാക്കുന്നതിനു വേണ്ട എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ ഭാഗത്തു നിന്നും കൈക്കൊള്ളണമെന്നും കെസിബി മെത്രാന്‍മാരുടെ യോഗം ആവശ്യപ്പെട്ടു. "ഫാദര്‍ ടോം ഉഴുന്നാലിലിന്റെ ദീര്‍ഘനാളത്തെ തീരോധാനത്തില്‍ കെസിബിസിക്ക് അതിയായ ആശങ്കയുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വൈദികന്റെ മോചനത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു. യെമനിലെ തീവ്രവാദികളുടെ പിടിയിലായിരിക്കുന്ന വൈദികന്റെ മോചനം വേഗം തന്നെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു". കെസിബിസി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പ്രസ്താവിക്കുന്നു. കോട്ടയം പാലാ രാമപുരം സ്വദേശിയായ ഫാദര്‍ ടോം യെമനില്‍ മദര്‍തെരേസ ഹോമില്‍ വൈദികനായി സേവനം ചെയ്യുകയായിരുന്നു. മാര്‍ച്ച് ആദ്യവാരമാണ് വൈദികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. വൈദികനെ ഐഎസ് തീവ്രവാദികള്‍ ദുഃഖവെള്ളിയാഴ്ച ക്രൂശിലേറ്റിയെന്ന വാര്‍ത്ത ഇതിനിടയില്‍ പുറത്തു വന്നിരുന്നു. പിന്നീട് ഇത് തെറ്റാണെന്നു ബോധ്യമായി. മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഫാദര്‍ ടോം സുരക്ഷിതനാണെന്നും മോചനം ഉടന്‍ സാധ്യമാകുമെന്നും പറഞ്ഞിരുന്നു. ഫാദര്‍ ടോം സേവനം ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നും ആക്രമണം നടന്ന സമയത്ത് മലയാളിയായ കന്യാസ്ത്രീ സാലി രക്ഷപ്പെട്ടിരുന്നു. കേരളത്തില്‍ പിന്നീട് എത്തിയ സാലി സിസ്റ്റര്‍ ഫാദര്‍ ടോമിനെ ബന്ധികള്‍ തട്ടിക്കൊണ്ടു പോയതടക്കമുള്ള സംഭവങ്ങള്‍ വിവരിച്ചിരുന്നു.
Image: /content_image/News/News-2016-06-10-10:57:46.jpg
Keywords: kcbc,yemen,father,tom,delayed,release,safety,concern