Contents

Displaying 1491-1500 of 24970 results.
Content: 1656
Category: 8
Sub Category:
Heading: തോബിത്തിന്റെ കണ്ണുനീരോടു കൂടിയ പ്രാര്‍ത്ഥനകള്‍ റഫായേല്‍ മാലാഖയെ പ്രീതിപ്പെടുത്തിയപ്പോള്‍
Content: “നീയും നിന്റെ മരുമകള്‍ സാറായും പ്രാര്‍ഥിച്ചപ്പോള്‍ നിങ്ങളുടെ പ്രാര്‍ഥന പരിശുദ്ധനായവനെ ഞാന്‍ അനുസ്മരിപ്പിച്ചു. നീ മൃതരെ സംസ്കരിച്ചപ്പോള്‍ ഞാന്‍ നിന്നോടൊത്തുണ്ടായിരുന്നു” (തോബിത്ത് 12:12). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-13}# ദൈവഭക്തനായിരുന്ന തോബിത്ത് പലപ്പോഴും മരിച്ചവരെ അടക്കം ചെയ്യാറുണ്ടായിരുന്നുവെന്ന് തോബിത്തിന്റെ പുസ്തകത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. യഹൂദരുടെ ശത്രുക്കളെ പോലും അദ്ദേഹം അടക്കം ചെയ്യാറുണ്ടായിരുന്നു. ഒരിക്കല്‍ അപ്രകാരം ചെയ്യുന്നതിനായി അദ്ദേഹം തന്റെ അത്താഴത്തിനിടയില്‍ നിന്നും പോലും എഴുന്നേറ്റ് പോയി. ദൈവത്തിന്റെ പ്രധാനദൂതനായ റഫായേല്‍ മാലാഖ തോബിത്തിന്റെ ഈ കാരുണ്യ പ്രവര്‍ത്തിയില്‍ വളരെയേറെ സന്തുഷ്ടനായി. അതിനാല്‍ റഫായേല്‍ മാലാഖ തോബിത്തിന്റെ മകനെ അവന്റെ ദൗത്യത്തില്‍ സഹായിക്കുകയും, വൃദ്ധനായ തോബിത്തിന്റെ കാഴ്ച തിരിച്ച് നല്‍കുകയും ചെയ്തു. തോബിത്തിന്റെ കണ്ണുനീരോടു കൂടിയ പ്രാര്‍ത്ഥനകളും, മരിച്ചവരെ അടക്കം ചെയ്യുന്ന കാരുണ്യപ്രവര്‍ത്തികളും തന്നെ ഒരുപാട് പ്രീതിപ്പെടുത്തിയതിനാല്‍ താന്‍ സ്വയം തോബിത്തിന്റെ പ്രാര്‍ത്ഥനകളെ ദൈവത്തിന്റെ തിരുമുന്‍പാകെ സമര്‍പ്പിക്കുമെന്നുള്ള ബോധ്യവും റഫായേല്‍ മാലാഖ തോബിത്തിന് നല്‍കി. #{red->n->n->വിചിന്തനം:}# നമ്മുടെ കാവൽ മാലാഖമാര്‍ നമുക്ക് നല്‍കിയ സ്നേഹത്തെ പ്രതി നമുക്ക് അവരോട് നന്ദി പറയാം. അവരുടെ കണ്ണുകള്‍ ഒരിക്കലും നമ്മില്‍ നിന്നും മാറ്റുന്നില്ല. കാവൽ മാലാഖമാരോടുള്ള പ്രാര്‍ത്ഥന ചൊല്ലുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/6?type=8 }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-06-11-08:53:20.jpg
Keywords: കണ്ണുനീ
Content: 1658
Category: 5
Sub Category:
Heading: കാമല്‍ഡോളി സഭയുടെ സ്ഥാപകനായ വിശുദ്ധ റോമുവാള്‍ഡ്
Content: 956-ല്‍ റാവെന്നായിലെ ഹോനെസ്റ്റി എന്ന് വിളിക്കപ്പെടുന്ന പ്രഭുക്കന്‍മാരുടെ കുടുംബത്തിലാണ് വിശുദ്ധ റോമുവാള്‍ഡ് ജനിക്കുന്നത്. ദൈവത്തിനു വേണ്ടി പ്രത്യേകമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ചെറുപ്പം മുതലേ വിശുദ്ധനുണ്ടായിരുന്നു. വിശുദ്ധന് ഇരുപത് വയസ്സ് പ്രായമുള്ളപ്പോള്‍ അവന്റെ പിതാവായിരുന്ന സെര്‍ജിയൂസ് തന്റെ സ്വന്തത്തിലുള്ള ഒരാളുമായി മല്ലയുദ്ധത്തിലൂടെ തീര്‍ക്കുവാന്‍ തീരുമാനിച്ചു. ഒരു തോട്ടത്തേ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരിന്നു അത്. ഈ ക്രൂരമായ പദ്ധതി വിശുദ്ധന് ഒട്ടും ഇഷ്ടമില്ലായിരുന്നു വെങ്കിലും പൈതൃകസ്വത്തിലുള്ള അവകാശം നഷ്ടപ്പെടും എന്ന കാരണത്താല്‍ വിശുദ്ധ ഈ യുദ്ധത്തിനു സാക്ഷ്യം വഹിച്ചു. സെര്‍ജിയൂസ് തന്റെ എതിരാളിയെ പരാജയപ്പെടുത്തി, എന്നാല്‍ ഇതിന് സാക്ഷ്യം വഹിക്കേണ്ടി വന്നതില്‍ പശ്ചാത്താപ വിവശനായ വിശുദ്ധന്‍ അടുത്തുള്ള ബെനഡിക്ടന്‍ ആശ്രമത്തില്‍ 14 ദിവസത്തോളം കഠിനമായ രീതിയില്‍ അനുതപിക്കുകയുണ്ടായി. അവിടത്തെ ജീവിത രീതികളും, കൂടാതെ ദൈവഭക്തനായ ഒരു അത്മായ സഹോദരന്റെ ഉപദേശവും കാരണം വിശുദ്ധന്‍ ആ ആശ്രമത്തില്‍ ചേരുവാന്‍ തീരുമാനിച്ചു. വിശുദ്ധന്റെ പിതാവ് ശക്തമായി എതിര്‍ത്തുവെങ്കിലും അവസാനം വിശുദ്ധന് അനുവാദം ലഭിച്ചു. ഏതാണ്ട് ഏഴു വര്‍ഷത്തോളം വിശുദ്ധന്‍ ഈ ഭവനത്തില്‍ വളരെയേറെ ഭക്തിയോടെ ചിലവഴിച്ചു. എന്നാല്‍ വിശുദ്ധന്റെ ജീവിതത്തില്‍ അസൂയാലുക്കളായ ചില സന്യാസിമാര്‍ വിശുദ്ധനെതിരെ ഗൂഡാലോചന നടത്തി. അതിന്റെ ഫലമായി വിശുദ്ധന്‍ അവിടത്തെ ആശ്രമാധിപന്റെ അനുവാദത്തോടെ ആ ആശ്രമം ഉപേക്ഷിച്ച് വെനീസിന്റെ സമീപപ്രദേശത്ത് എത്തുകയും ദിവ്യനായ മാരിനൂസ് എന്ന സന്യാസിയുടെ ശിക്ഷ്യത്വം സ്വീകരിക്കുകയും ചെയ്തു. ഈ ഗുരുവിന്റെ കീഴില്‍ റോമുവാള്‍ഡ് ആത്മീയമായി ഒരുപാടു പുരോഗതി പ്രാപിച്ചു. പീറ്റര്‍ ഉര്‍സ്യോളിയായിരുന്നു അപ്പോള്‍ വെനീസിലെ മുഖ്യ ന്യായാധിപന്‍. അദ്ദേഹത്തിനു മുന്‍പ് ആ പദവി വഹിച്ചിരിന്ന കാന്‍ഡിയാനോ വധിക്കപ്പെട്ടത് ഇദ്ദേഹത്തിന്റെ ഗൂഡാലോചനയുടെ ഫലമായിട്ടാണെന്ന് പരക്കെ സംസാരം ഉണ്ടായിരുന്നു. വെനീസിലെ ചരിത്രകാരന്മാര്‍ ഇത് നിഷേധിക്കുന്നുവെങ്കിലും ഈ കൊലപാതകം ഉര്‍സ്യോളയുടെ പരമാധികാരത്തിനു സഹായകമായി. എന്നിരുന്നാലും അദ്ദേഹം സ്വന്തം മനസാക്ഷിയാല്‍ നിരന്തരം വേട്ടയാടപ്പെട്ടു. അതിനാല്‍ അദ്ദേഹം വിശുദ്ധ ഗ്വാരിനൂസിനോടും വിശുദ്ധ മാരിനൂസിനോടും, വിശുദ്ധ റോമുവാള്‍ഡിനോടും അദ്ദേഹം ഉപദേശങ്ങള്‍ ആരാഞ്ഞിരുന്നു. സന്യാസ ജീവിതമായിരുന്നു ഇവര്‍ അദ്ദേഹത്തിന് ഉപദേശിച്ചത്. അദ്ദേഹം അതിനു സമ്മതിക്കുകയും ചെയ്തു. മാരിനൂസും, റോമുവാള്‍ഡും കുസാന് സമീപത്തുള്ള ഒരു മരുഭൂമിയിലേക്ക് പോയി അവിടെ സന്യാസജീവിതം നയിച്ചു, ക്രമേണ അവരെ കാണുവാന്‍ വരുന്ന ആളുകളുടെ എണ്ണം കൂടി. വിശുദ്ധ റോമുവാള്‍ഡ് ആയിരുന്നു അവിടത്തെ ആശ്രമാധികാരി. അവിടെ കഠിനമായ ഉപവാസവും, പ്രാര്‍ത്ഥനയും വിശുദ്ധന്റെ ജീവിതത്തിന്റെ ഭാഗമായി. പ്രാര്‍ത്ഥനയോട് ഒരു അസാധാരണമായ ഇഷ്ടം വിശുദ്ധനുണ്ടായിരുന്നു. ക്രമേണ ഉര്‍സ്യോളിയും തന്റെ ആശ്രമം വിശുദ്ധ റോമുവാള്‍ഡിന്റെ മരുഭൂമിയിലേക്ക് മാറ്റുകയും വിശുദ്ധന്റെ ഉപദേശമനുസരിച്ച് ജീവിക്കുകയും ചെയ്തു. ലൗകീക ജീവിതം ഉപേക്ഷിച്ചതു മുതല്‍ വിശുദ്ധന് നിരവധി തവണ സാത്താന്റെ പലരീതികളിലുള്ള പരീക്ഷണങ്ങളെ നേരിടേണ്ടതായി വന്നിട്ടുണ്ട്. എന്നാല്‍ രാത്രിമുഴുവനും നീണ്ട പ്രാര്‍ത്ഥനയാല്‍ വിശുദ്ധന്‍ സാത്താന്റെ പരീക്ഷണങ്ങളെ നേരിട്ടു. അഞ്ചു വര്‍ഷത്തോളം നീണ്ട ആന്തരിക മനക്ഷോഭങ്ങളും, സാത്താന്റെ പരീക്ഷണങ്ങളും അതിജീവിച്ചത് വിശുദ്ധന്റെ ഹൃദയത്തെ വിശുദ്ധീകരിക്കുകയും തന്റെ ദൈവനിയോഗം നിറവേറ്റുന്നതിനു വിശുദ്ധനെ തയ്യാറാക്കുകയും ചെയ്തു. ആ പ്രദേശത്തെ പ്രഭുവായിരുന്ന ഒലിവര്‍ ഒരു ദുര്‍മ്മാര്‍ഗ്ഗിയും, ഭൗതീകസുഖഭോഗങ്ങളില്‍ മുഴുകി ജീവിച്ചിരുന്ന വ്യക്തിയായിരിന്നു. അദ്ദേഹം വിശുദ്ധന്റെ ഉപദേശങ്ങളാല്‍ മനപരിവര്‍ത്തനത്തിന് വിധേയനാവുകയും, അനുതപിച്ച് വിശുദ്ധ ബെനഡിക്ടിന്റെ സഭയില്‍ ചേരുകയും ചെയ്തു. ധാരാളം സ്വത്തുക്കളും അദ്ദേഹം തന്റെ കൂടെ കൊണ്ട് വന്നു. വിശുദ്ധന്റെ ജീവിത മാതൃക കണ്ട് അദ്ദേഹത്തിന്റെ പിതാവായ സെര്‍ജിയൂസ് രാവെന്നാക്ക് സമീപമുള്ള വിശുദ്ധ സെവേരിയൂസിന്റെ ആശ്രമത്തില്‍ ചേര്‍ന്നുവെങ്കിലും പ്രലോഭങ്ങള്‍ക്ക് വിധേയനായി വീണ്ടും ലൗകീക ജീവിതത്തിലേക്ക് തിരികെ വരുവാന്‍ തീരുമാനിച്ചു. തന്റെ പിതാവിനെ അതില്‍ നിന്നും വിലക്കുന്നതിനായി വിശുദ്ധന്‍ ഇറ്റലിയിലേക്ക് തിരികെ വന്നു. അവിടത്തെ ജനങ്ങള്‍ക്ക് വിശുദ്ധന്റെ ദിവ്യത്വത്തില്‍ വളരെയേറെ മതിപ്പുണ്ടാവുകയും, അദ്ദേഹത്തെ അവിടം വിട്ടു പോകുന്നതില്‍ തടയുവാന്‍ പദ്ധതിയിടുകയും ചെയ്തു. അതിനായി അവര്‍ വിശുദ്ധനെ വധിക്കുവാന്‍ തീരുമാനിച്ചു, അങ്ങിനെയാണെങ്കില്‍ വിശുദ്ധന്റെ ശരീരം തങ്ങളുടെ നഗരത്തെ വിനാശങ്ങളില്‍ നിന്നും രക്ഷിക്കും എന്നായിരുന്നു അവര്‍ കരുതിയിരുന്നത്. എന്നാല്‍ അവരുടെ ഈ പദ്ധതിയേ കുറിച്ചറിഞ്ഞ വിശുദ്ധന്‍ ഭ്രാന്ത്‌ അഭിനയിച്ചുകൊണ്ട് അവിടെ നിന്നും രക്ഷപ്പെട്ടു. 994-ല്‍ വിശുദ്ധന്‍ റാവെന്നായിലെത്തി അവിടെ വെച്ച് വിശുദ്ധന്‍ നിരന്തരമായ അപേക്ഷകളും, പ്രാര്‍ത്ഥനകളും വഴി തന്റെ പിതാവിന്റെ മനസ്സ് മാറ്റിയെടുത്തു. വിശുദ്ധന്റെ പിതാവ് തന്റെ അന്ത്യം വരെ അനുതാപ പരമായ ഒരു ജീവിതമായിരുന്നു പിന്നീട് നയിച്ചിരുന്നത്. അതിനു ശേഷം വിശുദ്ധന്‍ ക്ളാസ്സിസ് എന്ന സ്ഥലത്തു പോയി ഏകാന്തവാസമാരംഭിച്ചു. ഇക്കാലയളവിലും വിശുദ്ധനെ സാത്താന്‍ പല രീതികളിലും പ്രലോഭിപ്പിക്കുകയുണ്ടായി. അധികം നാള്‍ കഴിയുന്നതിനു മുമ്പ് തന്നെ ക്ളാസ്സിസിലെ സന്യാസിമാര്‍ വിശുദ്ധനെ അവരുടെ ആശ്രമത്തിന്റെ മേലധികാരിയാക്കി. റാവെന്നായിലുണ്ടായിരുന്ന ഒത്തോ മൂന്നാമന്‍ ചക്രവര്‍ത്തിയുടെ നിര്‍ബന്ധപ്രകാരമായിരുന്നു അത്. ചക്രവര്‍ത്തി വിശുദ്ധന്റെ ഇടുങ്ങിയ മുറിയില്‍ പോയി കാണുകയും ആ രാത്രിയില്‍ വിശുദ്ധന്റെ ലളിതമായ മെത്തയില്‍ കിടന്നുറങ്ങുകയും ചെയ്തു. എന്നാല്‍ വിശുദ്ധന്റെ കഠിനമായ ആശ്രമ രീതികളും, നിയമങ്ങളും കാരണം ആ സന്യാസിമാര്‍ അധികം താമസിയാതെ തന്നെ തങ്ങളുടെ അധികാരിയില്‍ അസന്തുഷ്ടരായി. അവരെ നന്നാക്കിയെടുക്കുവാനുള്ള വിശുദ്ധന്റെ ശ്രമങ്ങളെല്ലാം പാഴായപ്പോള്‍ വിശുദ്ധന്‍ ചക്രവര്‍ത്തിയുടെ അടുത്ത് പോയി തന്റെ പദവി ഉപേക്ഷിച്ചു. അപ്പോള്‍ ചക്രവര്‍ത്തി ടിവോളി ആക്രമിച്ചുകൊണ്ടിരുന്ന സമയമായിരുന്നു, അവിടത്തെ ജനങ്ങള്‍ ലഹള അഴിച്ചുവിട്ടപ്പോള്‍ ചക്രവര്‍ത്തി ലഹളക്കാരുടെ നേതാവും ഒരു റോമന്‍ സെനറ്ററുമായിരുന്ന ക്രസന്റിയൂസിനെ വധിക്കുകയും അദ്ദേഹതിന്റെ ഭാര്യയെ തന്റെ അടിമയാക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് വിശുദ്ധന്റെ ഉപദേശത്താല്‍ അദ്ദേഹം അനുതപിക്കുകയും, തന്റെ കിരീടം ഉപേക്ഷിച്ച് ആശ്രമജീവിതം നയിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. ചക്രവര്‍ത്തിയുടെ പ്രധാനമന്ത്രിയായിരുന്ന താംന്‍ ഉള്‍പ്പെടെ നിരവധി പേര്‍ വിശുദ്ധന്റെ ഇടപെടല്‍ നിമിത്തം സന്യാസവസ്ത്രം സ്വീകരിച്ചു. വിശുദ്ധ ബോനിഫസും വിശുദ്ധ റോമുവാള്‍ഡിന്റെ ശിക്ഷ്യഗണത്തില്‍ ഉള്‍പ്പെട്ടിരുന്നു. വിശുദ്ധ റോമുവാള്‍ഡ് അനേകം ആശ്രമങ്ങള്‍ പണികഴിപ്പിച്ചു. പാരെന്‍സോയില്‍ അദ്ദേഹം പണികഴിപ്പിച്ച ഒരാശ്രമത്തിലായിരുന്നു വിശുദ്ധന്‍ മൂന്ന്‍ വര്‍ഷക്കാലം കഴിഞ്ഞത്. അവിടെ വെച്ച് വിശുദ്ധന് അസാധാരണ പ്രകാശത്തിലൂടെ ദൈവം പ്രത്യക്ഷപ്പെട്ടതായി പറയപ്പെടുന്നു. ഇക്കാലയളവില്‍ വിശുദ്ധന്‍ സങ്കീര്‍ത്തനങ്ങളുടെ ഒരു വ്യാഖ്യാനം തയ്യാറാക്കി. സംഭവിക്കാനിരിക്കുന്ന പല കാര്യങ്ങളും വിശുദ്ധന്‍ മുന്‍കൂട്ടി പറഞ്ഞിരുന്നു. പോളായിലെ മെത്രാന്റെ അപേക്ഷപ്രകാരം വിശുദ്ധന്‍ തന്റെ ആശ്രമം മാറ്റുവാന്‍ തീരുമാനിച്ചു, അതിനായുള്ള കടല്‍യാത്രക്കിടക്ക് കൊടുങ്കാറ്റിനേയും, ഇളകി മറിയുന്ന കടലിനേയും വിശുദ്ധന്‍ ശാന്തമാക്കികൊണ്ട് സുരക്ഷിതനായി കാപ്പറോളയില്‍ എത്തി. വിശുദ്ധ റോമുവാള്‍ഡ്‌ ഒരാശ്രമം പണിയുവാന്‍ കുറച്ച് സ്ഥലം നല്‍കണമെന്നപേക്ഷിച്ചുകൊണ്ട് തന്റെ ആളുകളെ മാരിനോ പ്രവിശ്യയിലെ പ്രഭുക്കന്മാരുടെ പക്കലേക്ക് അയച്ചു. വിശുദ്ധന്റെ നാമം കേട്ടമാത്രയില്‍ തന്നെ അവര്‍ വിശുദ്ധനു ഇഷ്ടപ്പെട്ട സ്ഥലം എടുത്തുകൊള്ളുവാന്‍ അനുവാദം കൊടുത്തുവെന്ന്‍ പറയപ്പെടുന്നു. കാസ്ട്രോ താഴ്വരയായിരുന്നു വിശുദ്ധന്‍ അതിനായി തിരഞ്ഞെടുത്തത്. അവിടെ വിശുദ്ധന്റെ പ്രവര്‍ത്തനങ്ങളുടെ ഫലം അളവില്ലാത്തതായിരുന്നു. ഒരു രക്തസാക്ഷിയാകണമെന്ന അടക്കാനാവാത്ത ആഗ്രഹം വിശുദ്ധനുണ്ടായിരുന്നു. പാപ്പായുടെ അനുവാദപ്രകാരം വിശുദ്ധന്‍ സുവിശേഷ പ്രഘോഷണത്തിനായി ഹംഗറിയിലേക്ക്‌ പോയി. ഹംഗറിയില്‍ പ്രവേശിക്കുന്നതിന് മുമ്പായി വിശുദ്ധന് മാരകമായ രോഗം പിടിപ്പെട്ടു. അതിനാല്‍ അദ്ദേഹം തന്റെ ഏഴ് അനുയായികളുമായി തിരികെ വന്നു. തന്റെ മടക്ക യാത്രയ്ക്ക് മുന്‍പ് വിശുദ്ധന്‍ ജെര്‍മ്മനിയില്‍ കുറച്ച് ആശ്രമങ്ങള്‍ സ്ഥാപിച്ചു. തന്റെ സ്വന്തം സന്യാസിമാരില്‍ നിന്നും വിശുദ്ധന്റെ നേര്‍ക്ക്‌ പലപ്പോഴും വധശ്രമങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. ഇതിനിടെ വിശുദ്ധനെ പാപ്പാ റോമിലേക്ക് വിളിപ്പിച്ചു. അവിടെയെത്തിയ വിശുദ്ധന്‍ നിരവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതായി പറയപ്പെടുന്നു. അവിടെ നിരവധി ആശ്രമങ്ങള്‍ പണിയുകയും, നിരവധിപേരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് അടുപ്പിക്കുകയും ചെയ്തു. റോമില്‍ നിന്നും തിരിച്ചു വന്ന വിശുദ്ധന്‍ സിട്രിയ മലയില്‍ കുറേക്കാലം താമസിച്ചു. ഈ കാലഘട്ടത്തില്‍ ഒരു യുവാവ്‌ സാത്താന്റെ പ്രേരണയാല്‍ വിശുദ്ധനെതിരെ അപവാദങ്ങള്‍ പറഞ്ഞുപരത്തി. അവിടത്തെ സന്യാസികള്‍ ആ ഏഷണിയില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ വിശുദ്ധ കുര്‍ബ്ബാന ചൊല്ലുന്നതില്‍ നിന്നും വിലക്കുകയും, പുറത്താക്കുകയും ചെയ്തു. എന്നാല്‍ വിശുദ്ധന്‍ ഇവയെല്ലാം വളരെയേറെ ക്ഷമയോടെ സഹിച്ചു. നിയമത്തെ അനുസരിച്ചു കൊണ്ട് ഏതാണ്ട് ആറു മാസക്കാലം അള്‍ത്താരയില്‍ പ്രവേശിക്കുക പോലും ചെയ്തില്ല. ഏഴ് വര്‍ഷക്കാലത്തോളം വിശുദ്ധന്‍ സിട്രിയയില്‍ താമസിച്ചു. തന്റെ വാര്‍ദ്ധക്യ കാലത്തിലും വിശുദ്ധന്‍ വളരെ കഠിനമായ ആശ്രമ ചര്യകളായിരുന്നു പിന്തുടര്‍ന്നിരുന്നത്. സ്വാദിഷ്ടമായ ഭക്ഷണങ്ങള്‍ വിശുദ്ധന്‍ ഒഴിവാക്കിയിരുന്നു. അദ്ദേഹത്തിന്റെ അനുയായികളും വിശുദ്ധനെ അനുകരിച്ചു കൊണ്ട് നഗ്നപാദരായിട്ടാണ് നടന്നിരുന്നത്. തന്റെ അനുയായികളെ അവിടെ ഒരു ആശ്രമം പണികഴിപ്പിച്ചു താമസിപ്പിച്ചതിനു ശേഷം വിശുദ്ധന്‍ ബിഫുര്‍ക്കമിലേക്ക് പോയി. ഒത്തൊ മൂന്നാമന് ശേഷം അധികാരത്തില്‍ വന്ന ഹെന്രി രണ്ടാമന്‍ ചക്രവര്‍ത്തി വിശുദ്ധനെ വളരെയേറെ ആദരവോട്ടു കൂടി തന്റെ രാജധാനിയില്‍ സ്വീകരിക്കുകയും, അമിയാറ്റൂസ് മലനിരയില്‍ ഒരാശ്രമം പണികഴിപ്പിച്ച് നല്‍കുകയും ചെയ്തു. ടസ്കാനിയിലെ ആരെസ്സോയിലുള്ള കാമല്‍ഡോളി ആശ്രമമായിരുന്നു വിശുദ്ധന്റെ ഏറ്റവും പ്രസിദ്ധമായ ആശ്രമം. 1009-ലാണ് വിശുദ്ധന്‍ ഈ ആശ്രമം പണികഴിപ്പിക്കുന്നത്. മാല്‍ഡോളിയെന്ന ആളില്‍ നിന്നുമായിരുന്നു വിശുദ്ധന് ആ സ്ഥലം ലഭിക്കുന്നത്, അതിനാലാണ് ആ ആശ്രമം കാമല്‍ഡോളി എന്ന് വിളിക്കപ്പെട്ടത്. ഇവിടെ അദ്ദേഹം വിശുദ്ധ ബെനഡിക്ടിന്റെ ആശ്രമനിയമങ്ങളായിരുന്നു പിന്തുടര്‍ന്നിരുന്നത്. അവിടെ നിന്നും കാമല്‍ഡോളി എന്ന് വിളിക്കപ്പെടുന്ന പുതിയൊരു സന്യാസി സമൂഹം ഉടലെടുത്തു. തന്റെ സന്യാസിമാര്‍ വെളുത്ത വസ്ത്രവും ധരിച്ച് ഒരു കോവണി വഴിയായി സ്വര്‍ഗ്ഗത്തിലേക്ക്‌ പോകുന്നതായി ദര്‍ശനം ലഭിച്ച വിശുദ്ധന്‍ തന്റെ സന്യാസിമാരുടെ കറുത്ത വസ്ത്രം മാറ്റി വെളുത്ത വസ്ത്രമാക്കി. ഈ ആശ്രമത്തില്‍ വെച്ചാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. മരിക്കുമ്പോള്‍ വിശുദ്ധന് ഏതാണ്ട് എഴുപതു വയസ്സായിരുന്നു പ്രായം. ജൂണ്‍ 19-നായിരുന്നു വിശുദ്ധന്‍ മരണമടയുന്നത്. എന്നാല്‍ ഈ വിശുദ്ധന്റെ മുഖ്യ തിരുന്നാള്‍ ദിനമായി ക്ലമന്റ് എട്ടാമന്‍ നിശ്ചയിച്ചിട്ടുള്ളത് അദ്ദേഹത്തിന്റെ ഭൗതിക ശരീരം മാറ്റി സ്ഥാപിച്ച ദിനമായ ഫെബ്രുവരി 7നാണ്. വിശുദ്ധന്റെ മരണത്തിന് അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം 1466-ല്‍ വിശുദ്ധന്റെ കല്ലറ തുറന്നപ്പോള്‍ അദ്ദേഹത്തിന്റെ ശരീരം ഒട്ടും തന്നെ അഴിയാതിരിക്കുന്നതായി കാണപ്പെട്ടു. 1480-ല്‍ വിശുദ്ധന്റെ മൃതദേഹം മോഷ്ടിക്കപ്പെടുകയും അത് നിലത്ത് പൊടിയില്‍ വീഴുകയും ചെയ്തു. അതേ അവസ്ഥയില്‍ തന്നെ അത് ഫാബ്രിയാനോയിലേക്ക്‌ മാറ്റുകയും അവിടെ ഒരു വലിയ ദേവാലയത്തില്‍ അത് അടക്കം ചെയ്യുകയും ചെയ്തു. വിശുദ്ധന്റെ ശേഷിച്ച തിരുശേഷിപ്പുകളില്‍ നിന്നും ഒരു കരം കാമല്‍ഡോളിലേക്കയച്ചു. വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ ഉള്ളയിടങ്ങളില്‍ നിരവധി അത്ഭുതങ്ങള്‍ നടന്നിട്ടുണ്ട്. ഇപ്പോള്‍ കാമല്‍ഡോളി സന്യാസി സമൂഹം വിവിധ സന്യാസ സമൂഹങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. മേള്‍സബര്‍ഗ് ആര്‍ച്ചു ബിഷപ്പായ ബോനിഫസ് 2. അരസ്സോടസ്കനിയിലെ ഗൗദെന്‍സിയൂസ് 3. വാലിസ് ഗലീലെയായിലെ ദെയോദാത്തൂസ് 4. മിലാനിലെ ഗെര്‍വ്വസും പ്രോത്താസും. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/6?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/DailySaints/DailySaints-2016-06-11-11:27:02.jpg
Keywords: വിശുദ്ധ റോ
Content: 1659
Category: 5
Sub Category:
Heading: വിശുദ്ധന്‍മാരായ മാര്‍ക്കസും, മാര്‍സെല്ല്യാനൂസും
Content: റോമിലെ ഒരു കുലീന കുടുംബത്തില്‍ ജനിച്ച ഇരട്ട സഹോദരന്‍മാരായിരുന്നു വിശുദ്ധ മാര്‍ക്കസും വിശുദ്ധ മാര്‍സെല്ല്യാനൂസും. തങ്ങളുടെ യുവത്വത്തില്‍ തന്നെ വിശുദ്ധര്‍ ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു, അധികം താമസിയാതെ രണ്ട് പേരും വിവാഹിതരായി. 284-ല്‍ ഡയോക്ലീഷന്‍ അധികാരത്തിലേറിയപ്പോള്‍ അവിശ്വാസികള്‍ മതപീഡനം അഴിച്ചുവിട്ടു; ഇതേ തുടര്‍ന്നു മതമര്‍ദ്ദകര്‍ വിശുദ്ധരായ ഇരട്ടസഹോദരന്‍മാരെ പിടികൂടി തടവിലിടുകയും ശിരഛേദം ചെയ്തു കൊല്ലുവാന്‍ വിധിക്കുകയും ചെയ്തു. എന്നാല്‍ അവരുടെ വിധി നടപ്പാക്കുന്നതിന് മുമ്പ് മുപ്പത്‌ ദിവസത്തെ കാലാവധി നേടിയെടുക്കുവാന്‍ വിശുദ്ധന്‍മാരുടെ സുഹൃത്തുക്കള്‍ക്ക് കഴിഞ്ഞു. ഈ കാലാവധിക്കുള്ളില്‍ അവര്‍ വിജാതീയരുടെ ദൈവങ്ങള്‍ക്ക് ബലിയര്‍പ്പിക്കുവാന്‍ സമ്മതിക്കും എന്ന പ്രതീക്ഷയിലായിരുന്നു അത്. വിശുദ്ധരുടെ മാതാപിതാക്കളായ ട്രാന്‍ക്വില്ലീനസും, മാര്‍ഷ്യയും അതീവദുഃഖത്താല്‍ തീരുമാനം മാറ്റുവാന്‍ വിശുദ്ധരോടു കണ്ണുനീരോട് കൂടി കെഞ്ചി അപേക്ഷിച്ചു. എന്നാല്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്ന വിശുദ്ധ സെബാസ്റ്റ്യന്‍ ഉടനടി തന്നെ റോമിലെത്തുകയും ദിവസവും വിശുദ്ധരുടെ മാതാപിതാക്കളെ സന്ദര്‍ശിക്കുകയും അവര്‍ക്ക്‌ ധൈര്യം പകര്‍ന്നു നല്‍കുകയും ചെയ്തു. ഈ കൂടികാഴ്ചകളുടെ ഫലമായി വിശുദ്ധരുടെ പിതാവും, മാതാവും, ഭാര്യമാരും ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു. കൂടാതെ നിക്കോസ്ട്രാറ്റസ് എന്ന് പേരായ പൊതു രേഖകളുടെ എഴുത്ത്കാരനും, ക്രോമാറ്റിയൂസ് എന്ന ന്യായാധിപനും വിശ്വാസത്തിന്റെ മാര്‍ഗ്ഗത്തിലേക്ക്‌ വന്നു. ക്രോമാറ്റിയൂസാകട്ടെ തന്റെ ന്യായാധിപ പദവി ഉപേക്ഷിച്ചുകൊണ്ട് വിശുദ്ധരെ സ്വതന്ത്രരാക്കി. രാജകൊട്ടാരത്തില്‍ ജോലിചെയ്യുന്ന ഒരു ക്രിസ്ത്യാനി വിശുദ്ധരെ രാജകൊട്ടാരത്തിലെ തന്റെ മുറിയില്‍ ഒളിവില്‍ പാര്‍പ്പിച്ചു. എന്നാല്‍ ഒരു വഞ്ചകന്‍ ഇക്കാര്യം ഒറ്റിക്കൊടുത്തതിന്റെ ഫലമായി വിശുദ്ധരെ പിടികൂടി വീണ്ടും തടവിലടക്കുകയും ചെയ്തു. ക്രോമാറ്റിയൂസിന്റെ പിന്‍ഗാമിയായി നിയമിതനായ ഫാബിയാന്‍ വിശുദ്ധരെ തൂണുകളില്‍ ബന്ധനസ്ഥരാക്കി കാലുകള്‍ തൂണുമായി ചേര്‍ത്ത് ആണിയടിക്കുവാന്‍ ഉത്തരവിട്ടു. ഒരു രാത്രിയും, പകലും വിശുദ്ധന്‍മാര്‍ ഈ നിലയില്‍ കഴിച്ചു കൂട്ടി. അടുത്ത ദിവസം വിശുദ്ധരെ അവര്‍ കുന്തം കൊണ്ടുള്ള ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് വിധേയരാക്കി. 286-ലാണ് വിശുദ്ധര്‍ രക്തസാക്ഷിത്വം വരിച്ചത്. 1782-ല്‍ റോമിലെ വിശുദ്ധ കൊസ്മാസിന്റെയും, വിശുദ്ധ ഡാമിയന്റെയും ദേവാലയത്തില്‍, രക്തസാക്ഷിയായിരുന്ന വിശുദ്ധ ഫെലിക്സ് രണ്ടാമന്‍ പാപ്പായുടെ ശവകുടീരത്തിനു സമീപത്തായി ഈ രണ്ട് വിശുദ്ധരുടെയും അവരുടെ പിതാവായിരുന്ന വിശുദ്ധ ട്രാന്‍ക്വില്ലീനസിന്റെയും ശവകുടീരങ്ങള്‍ കണ്ടെത്തി. ഈ വിശുദ്ധരുടെ മാദ്ധ്യസ്ഥത്താല്‍ ബാഡാജോസ്‌ പട്ടണം പലവിധ അപകടങ്ങളില്‍ നിന്നും രക്ഷപ്പെട്ടതിനാല്‍ സ്പെയിനില്‍ ഈ വിശുദ്ധരെ പ്രത്യേകമായി ആദരിച്ചു വരുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ബെല്‍ജിയത്തിലെ അലെനാ 2. ബോര്‍ഡോ ബിഷപ്പായ അമാന്തൂസ് 3. സിസിലിയിലെ കലോജെരൂസ് 5. സ്പയിനിലെ സിറിയാക്കൂസ് 6. ജര്‍മ്മനിയിലെ സ്കോണാവിലെ എലിസബത്ത് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/6?type=5 }} ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-06-11-11:29:51.jpg
Keywords: വിശുദ്ധ മാര്‍
Content: 1660
Category: 5
Sub Category:
Heading: രക്തസാക്ഷികളായ വിശുദ്ധ നിക്കാന്‍ഡറും, വിശുദ്ധ മാര്‍സിയനും
Content: ഡയോക്ലീഷന്റെ മതപീഡന കാലത്ത്‌ രക്തസാക്ഷിത്വം വരിച്ച രണ്ട് വിശുദ്ധന്‍മാരാണ് വിശുദ്ധ നിക്കാന്‍ഡറും വിശുദ്ധ മാര്‍സിയനും. ഇല്ലിറിക്കമിലെ ഒരു പ്രവിശ്യയായിരുന്ന മോയിസായില്‍ വെച്ച് വിശുദ്ധ ജൂലിയസിനെ വിധിച്ച അതേ ഗവര്‍ണര്‍ തന്നെ ഈ വിശുദ്ധന്‍മാരേയും കൊല്ലുവാന്‍ വിധിക്കുകകയായിരിന്നുവെന്ന് അനുമാനിക്കപ്പെടുന്നു. എന്നിരുന്നാലും ചില ആധുനിക പണ്ഡിതന്മാര്‍ നേപ്പിള്‍സിലെ വെനാഫ്രോയില്‍ വെച്ചാണ് ഇവരുടെ രക്തസാക്ഷിത്വം സംഭവിച്ചതെന്ന് കരുതുന്നു. ഈ വിശുദ്ധര്‍ കുറച്ചുകാലം റോമന്‍ സൈന്യത്തില്‍ സേവനമനുഷ്ടിച്ചിരുന്നു. എന്നാല്‍ എല്ലായിടത്തും ക്രിസ്ത്യാനികള്‍ക്കെതിരായിട്ടുള്ള രാജകീയ ഉത്തരവുകള്‍ പരസ്യപ്പെടുത്തി തുടങ്ങിയപ്പോള്‍, അവര്‍ തങ്ങളുടെ സൈനീക സേവനം മതിയാക്കി. ഇത് അവര്‍ക്കെതിരെ കുറ്റമാരോപിക്കപ്പെടുവാന്‍ കാരണമായി. തുടര്‍ന്ന് ആ പ്രവിശ്യയിലെ ഗവര്‍ണറായിരുന്ന മാക്സിമസ് അവരെ വിചാരണ ചെയ്തു. എല്ലാവരും തങ്ങളുടെ ദൈവത്തിന് ബലിയര്‍പ്പിക്കണമെന്ന രാജകീയ ഉത്തരവിനെ കുറിച്ച് ന്യായാധിപന്‍ അവരെ അറിയിച്ചു. എന്നാല്‍ നിക്കാന്‍ഡറിന്റെ മറുപടി ഇപ്രകാരമായിരിന്നു, "ആ ഉത്തരവ് ക്രിസ്ത്യാനികള്‍ക്ക് മാനിക്കുവാന്‍ ബുദ്ധിമുട്ടാണ് കാരണം അമര്‍ത്യനായ തങ്ങളുടെ ദൈവത്തെ ഉപേക്ഷിച്ചുകൊണ്ട് കല്ലുകളേയും, മരത്തേയും ആരാധിക്കുന്നത് തങ്ങളുടെ വിശ്വാസസത്യങ്ങള്‍ക്കെതിരാണ്". നിക്കാന്‍ഡറിന്റെ ഭാര്യയായിരുന്ന ഡാരിയ അപ്പോള്‍ അവിടെ സന്നിഹിതയായിരുന്നു. അവള്‍ തന്റെ ഭര്‍ത്താവിന്റെ നിലപാടില്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അവളെ തടഞ്ഞുകൊണ്ട് മാക്സിമസ് പറഞ്ഞു: "ദുഷ്ടയായ സ്ത്രീയെ, എന്തുകൊണ്ടാണ് നീ നിന്റെ ഭര്‍ത്താവിനെ മരണത്തിനായി വിടുന്നത്?". ഡാരിയയുടെ മറുപടി ഇപ്രകാരമായിരിന്നു, “ഞാന്‍ ആഗ്രഹിക്കുന്നത് അവന്റെ മരണമല്ല. ദൈവത്തില്‍ വിശ്വസിക്കുന്നത് കൊണ്ട് അവന്‍ ഒരിക്കലും മരിക്കുകയില്ല”. വീണ്ടും നിക്കാന്‍ഡറിന്റെ വിചാരണ തുടര്‍ന്ന മാക്സിമസ് വിശുദ്ധനോട് പറഞ്ഞു, “നീ സമയമെടുത്തു ചിന്തിച്ചതിനു ശേഷം, മരിക്കണമോ, ജീവിക്കണമോ എന്ന് തീരുമാനിക്കുക”. നിക്കാന്‍ഡര്‍ ഇപ്രകാരം മറുപടി കൊടുത്തു: “ഇക്കാര്യത്തില്‍ ഞാന്‍ ഇതിനോടകം തന്നെ ആലോചിക്കുകയും, സ്വയം രക്ഷപ്പെടുവാന്‍ തീരുമാനിക്കുകയും ചെയ്തു കഴിഞ്ഞു” “തങ്ങളുടെ വിഗ്രഹങ്ങള്‍ക്ക് ബലിയര്‍പ്പിച്ചുകൊണ്ട് സ്വയം രക്ഷപ്പെടുന്ന കാര്യമാണ് വിശുദ്ധന്‍ പറഞ്ഞതെന്നാണ് ന്യായാധിപന്‍ കരുതിയത്, അതിനാല്‍ തന്റെ ഉപദേശകരില്‍ ഒരാളായ സൂടോണിയൂസിനെ അനുമോദിക്കുകയും അയാളോടൊപ്പം തങ്ങളുടെ ഉദ്യമത്തില്‍ വിജയിച്ചതില്‍ ആനന്ദിക്കുകയും ചെയ്തു. എന്നാല്‍ പെട്ടെന്ന്‍ തന്നെ വിശുദ്ധ നിക്കാന്‍ഡര്‍ “ദൈവത്തിന് നന്ദി” എന്ന് പറഞ്ഞുകൊണ്ട് ലോകത്തിന്റെ അപകടങ്ങളില്‍ നിന്നും, പ്രലോഭനങ്ങളില്‍ നിന്നും തന്നെ രക്ഷിക്കണമേ എന്ന് ഉച്ചത്തില്‍ പ്രാര്‍ത്ഥിച്ചു. ഇതുകേട്ട ഗവര്‍ണര്‍ “നീ അല്‍പ്പം മുമ്പ് ജീവിക്കുവാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞിട്ട് ഇപ്പോള്‍ മരണം ആഗ്രഹിക്കുന്നുവോ?" എന്ന് ചോദിച്ചപ്പോള്‍ വിശുദ്ധന്റെ മറുപടി ഇങ്ങനെയായിരിന്നു, “ഈ ലോകത്തെ ക്ഷണികമായ ജീവിതമല്ല, അനശ്വരമായ ജീവിതമാണ് ഞാന്‍ ആഗ്രഹിക്കുന്നത്, പൂര്‍ണ്ണ സമ്മതത്തോട് കൂടി ഞാന്‍ എന്റെ ശരീരത്തെ നിനക്ക് സമര്‍പ്പിക്കുന്നു. നിനക്കിഷ്ടമുള്ളത് ചെയ്തുകൊള്ളുക”. തുടര്‍ന്ന് വിശുദ്ധ മാര്‍സിയന്‍റെ ഊഴമായിരിന്നു. “തന്റെ സഹ തടവുകാരന്റെ അതേ തീരുമാനമാണ് തന്റെതും” എന്നാണ് വിശുദ്ധ മാര്‍സിയന്‍ ഗവര്‍ണര്‍ക്ക് മറുപടി കൊടുത്തത്. ഇതേതുടര്‍ന്ന് അവരെ രണ്ട് പേരേയും ഇരുട്ടറയില്‍ അടക്കുവാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടു. അവിടെ അവര്‍ 20 ദിവസത്തോളം കഴിച്ചു കൂട്ടി. ഇതിന് ശേഷം ഗവര്‍ണറുടെ മുന്‍പില്‍ അവരെ വീണ്ടും ഹാജരാക്കി. ഇപ്പോള്‍ നിങ്ങള്‍ക്ക് ചക്രവര്‍ത്തിയുടെ ഉത്തരവ് മാനിക്കുവാന്‍ ആഗ്രഹമുണ്ടോ എന്ന ഗവര്‍ണറുടെ ചോദ്യത്തിന് വിശുദ്ധ മാര്‍സിയന്‍ ഇപ്രകാരം മറുപടി കൊടുത്തു: “നീ എന്ത് പറഞ്ഞാലും ഞങ്ങള്‍ ഞങ്ങളുടെ ദൈവത്തേയോ, മതത്തേയോ ഉപേക്ഷിക്കുകയോ, നിഷേധിക്കുകയോ ചെയ്യുകയില്ല. വിശ്വാസത്താലാണ് ഞങ്ങള്‍ അവനെ മുറുകെപിടിച്ചിരിക്കുന്നത്, അവന്‍ ഞങ്ങളെ വിളിച്ചു കൊണ്ടിരിക്കുകയാണെന്ന്‍ ഞങ്ങള്‍ക്കറിയാം, ഞങ്ങളെ തടവില്‍ നിന്നും മോചിപ്പിക്കുവാന്‍ ഞങ്ങള്‍ നിന്നോടു യാചിക്കുകയില്ല; എത്രയും പെട്ടെന്ന്‍ തന്നെ ഞങ്ങളെ അവന്റെ പക്കലേക്ക് അയക്കുക, തന്മൂലം ഞങ്ങള്‍ക്ക് ക്രൂശില്‍ മരണം വരിച്ച അവനെ കാണുവാന്‍ സാധിക്കുമാറാകട്ടെ, നിങ്ങള്‍ ആരെയാണ് ഉപേക്ഷിക്കുവാന്‍ പറയുന്നത്? അവനേതന്നെയാണ് ഞങ്ങള്‍ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത്.” ഇതുകേട്ട ഗവര്‍ണര്‍ അവര്‍ രണ്ട് പേരെയും ശിരച്ചേദം ചെയ്ത് കൊലപ്പെടുത്തുവാന്‍ ഉത്തരവിട്ടു. ആ രണ്ട് വിശുദ്ധരും ഗവര്‍ണര്‍ക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: “ഏറ്റവും കരുണയുള്ളവനായ ന്യായാധിപാ, അങ്ങേക്ക് സമാധാനം ലഭിക്കട്ടെ.” സന്തോഷപൂര്‍വ്വമാണ് അവര്‍ രണ്ട് പേരും തങ്ങളുടെ കൊലക്കളത്തിലേക്ക് ഒരുമിച്ച് നടന്നുപോയത്‌. പോകുന്ന വഴിയില്‍ അവര്‍ ദൈവത്തെ സ്തുതിക്കുന്നുണ്ടായിരുന്നു. നിക്കാന്‍ഡറിന്റെ ഭാര്യയായ ഡാരിയയും, അദ്ദേഹത്തിന്റെ കുട്ടിയെ എടുത്ത് കൊണ്ട് സഹോദരനായ പാപിനിയനും വിശുദ്ധനെ പിന്തുടര്‍ന്നു. വിശുദ്ധ മാര്‍സിയന്റെ ഭാര്യയാകട്ടെ അവരില്‍ നിന്നും വ്യത്യസ്ഥമായി തന്റെ ബന്ധുക്കള്‍ക്കൊപ്പം വിലപിച്ചുകൊണ്ടാണ് വിശുദ്ധനെ പിന്തുടര്‍ന്നിരുന്നത്. അവള്‍ തന്നാലാവും വിധം വിശുദ്ധന്റെ തീരുമാനം മാറ്റുവാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. അതിനായി അവള്‍ ഇടക്കിടക്ക് അവരുടെ തങ്ങളുടെ ശിശുവിനെ ഉയര്‍ത്തികാട്ടുകയും, നിരന്തരം വിശുദ്ധനെ പുറകോട്ട് വലിക്കുകയും ചെയ്തുകൊണ്ടിരുന്നു. തങ്ങളുടെ കൊലക്കളം എത്തിയപ്പോള്‍ വിശുദ്ധ മാര്‍സിയന്‍ തന്റെ ഭാര്യയെ അടുത്ത് വിളിപ്പിക്കുകയും, തന്റെ കുട്ടിയെ ആശ്ലേഷിക്കുകയും ചെയ്തുകൊണ്ട് സ്വര്‍ഗ്ഗത്തിലേക്ക് നോക്കി പറഞ്ഞു “എല്ലാ ശക്തിയുടേയും നാഥനായ കര്‍ത്താവേ, ഈ മകനെ നിന്റെ സംരക്ഷണത്തിലേക്ക്‌ എടുക്കണമേ.” എന്നിട്ട് തന്റെ ഭാര്യക്ക് തന്റെ മരണം കാണുവാനുള്ള ധൈര്യമില്ലാ എന്നറിയാവുന്നതിനാല്‍ അവളെ പോകുവാന്‍ അനുവദിച്ചു. വിശുദ്ധ നിക്കാന്‍ഡറിന്റെ ഭാര്യയാകട്ടെ ധൈര്യം കൈവിടാതിരിക്കുവാന്‍ വിശുദ്ധനെ ഉപദേശിച്ചു കൊണ്ട് വിശുദ്ധനെ സമീപത്ത്‌ തന്നെ നിലയുറപ്പിച്ചു. അവള്‍ വിശുദ്ധനോട് പറഞ്ഞു, “നിന്റെ ഒപ്പം പത്തു വര്‍ഷത്തോളം ഞാന്‍ നമ്മുടെ വീട്ടില്‍ താമസിച്ചു, നീ ഒരിക്കലും നിന്റെ പ്രാര്‍ത്ഥന മുടക്കിയിട്ടില്ല, ഇപ്പോള്‍ എനിക്കും ആ ആശ്വാസത്തിന്റെ സഹായം ലഭിക്കും, നീ നിത്യമഹത്വത്തിലേക്ക്‌ പോകുന്നതിനാല്‍ എന്നെ നീ ഒരു രക്തസാക്ഷിയുടെ ഭാര്യയാക്കും. നീ ദൈവീക സത്യത്തിനു സാക്ഷ്യം വഹിക്കുന്നതിനാല്‍ എന്നെയും നീ അനശ്വരമായ മരണത്തില്‍ നിന്നും മോചിപ്പിക്കും” വിശുദ്ധന്റെ പ്രാര്‍ത്ഥനയും സഹനവും വഴി വിശുദ്ധന്‍ അവള്‍ക്കും ദൈവത്തിന്റെ കാരുണ്യം നേടി കൊടുക്കും എന്നാണ് അവള്‍ അര്‍ത്ഥമാക്കിയത്. അവരെ കൊല്ലുവാനായി നിയോഗിക്കപ്പെട്ടയാള്‍ അവരുടെ തൂവാലകൊണ്ട് അവരുടെ കണ്ണുകള്‍ ബന്ധിച്ചതിനു ശേഷം അവരുടെ ശിരസ്സറുത്തു. ജൂണ്‍ 17നായിരുന്നു വിശുദ്ധര്‍ ധീരരക്തസാക്ഷിത്വം വരിച്ചത്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. രണ്ടു സാക്സണ്‍ സഹോദരന്മാരായ ബോട്ടുള്‍ഫും അഡോള്‍ഫും 2. ഉത്തര ഇറ്റലിയിലെ അഗ്രിപ്പീനൂസ് 3. ഫ്രാന്‍സിലെ അവിറ്റസ് 4. ഈജിപ്തിലെ ബെസ്സാരിയോണ്‍ 5. ഗ്ലൌസ്റ്റാര്‍ ഷയറിലെ ബ്രിയാവെല്‍. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/6?type=5 }} ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-06-11-11:35:40.jpg
Keywords: രക്തസാ
Content: 1661
Category: 5
Sub Category:
Heading: വിശുദ്ധ ജോണ്‍ ഫ്രാന്‍സിസ് റെജിസ്
Content: സമ്പന്നമായ ഒരു കുടുംബത്തിലായിരുന്നു ജോണ്‍ ഫ്രാന്‍സിസ് റെജിസ് ജനിച്ചത്. ബാല്യത്തില്‍ തന്നെ തനിക്ക് വിദ്യാഭ്യാസം പകര്‍ന്നു നല്‍കിയ ഈശോസഭയിലെ സന്യാസിമാരില്‍ അദ്ദേഹം ആകൃഷ്ടനാവുകയും ആ സഭയില്‍ ചേരുവാന്‍ ആഗ്രഹിക്കുകയും ചെയ്തു. തന്റെ 18-മത്തെ വയസ്സില്‍ ജോണ്‍ സെമിനാരിയില്‍ ചേര്‍ന്നു. വിദ്യാഭ്യാസത്തിന്റേതായ വളരെ കഠിനമായ തിരക്കുകള്‍ക്കിടയിലും, ആരോഗ്യത്തെ ചൊല്ലിയുള്ള സെമിനാരിയിലെ സഹപാഠികളുടെ മുന്നറിയിപ്പിനെ വകവെക്കാതെയും നിരവധി മണിക്കൂറുകള്‍ വിശുദ്ധന്‍ ദേവാലയത്തില്‍ ചിലവഴിക്കുമായിരുന്നു. പുരോഹിത പട്ട സ്വീകരണത്തിന് ശേഷം ഫ്രാന്‍സിലെ വിവിധ നഗരങ്ങളില്‍ പ്രേഷിത പ്രവര്‍ത്തനമെന്ന ദൗത്യമാണ് വിശുദ്ധന്‍ സ്വീകരിച്ചത്. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ വളരെ ലളിതമായിരുന്നു. പക്ഷേ അവയെല്ലാം വിശുദ്ധന്റെ ഉള്ളിലുള്ള ഭക്തിയെ വെളിപ്പെടുത്തുന്നവയായിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ എല്ലാതരത്തിലുള്ള ജനങ്ങളേയും ആകര്‍ഷിച്ചു. ദരിദ്രരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധാലുവായിരുന്നു റെജിസ്. പ്രഭാതവേളകളില്‍ ഭൂരിഭാഗം സമയം കുമ്പസാര കൂട്ടിലായിരിന്നു വിശുദ്ധന്‍ ചിലവഴിച്ചിരുന്നത്. ഉച്ചക്ക് ശേഷം ജയിലുകളും, ആശുപത്രികളും സന്ദര്‍ശിക്കുന്നതിനായി മാറ്റി വെച്ചു. ജനങ്ങളുമായി ഇടപഴകുന്നതില്‍ വിശുദ്ധന്റെ സാമര്‍ത്ഥ്യം വിവിയേഴ്സിലെ മെത്രാന്റെ ശ്രദ്ധയില്‍ പെട്ടു. ഫ്രാന്‍സിലെ അന്നത്തെ സാഹചര്യം ആഭ്യന്തര ലഹളകളാലും, മതപരമായ പോരാട്ടങ്ങളാലും കലുഷിതമായിരുന്നു. സഭാപിതാക്കന്‍മാരുടെ അഭാവവും, പുരോഹിതന്‍മാരുടെ അലംഭാവവും കാരണം ഏതാണ്ട് ഇരുപത് വര്‍ഷത്തോളമായി ജനങ്ങള്‍ ആരാധനകളില്‍ നിന്നും, ദേവാലയത്തില്‍ നിന്നും അകന്ന്‍ മാറിയ അവസ്ഥയിലായിരുന്നു. പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ അങ്ങിങ്ങായി സജീവമായിരുന്നുവെങ്കിലും, പൊതുവേ മതത്തോടുള്ള ആളുകളുടെ താത്പര്യമില്ലായ്മ പ്രകടമായിരുന്നു. മൂന്ന് വര്‍ഷത്തോളം വിശുദ്ധന്‍ രൂപതകളില്‍ നിന്നും രൂപതകളിലേക്ക് സഞ്ചരിച്ചു. നിരവധി ആളുകളെ ക്രിസ്തീയ വിശ്വാസത്തിലേക്ക് ആനയിക്കുന്നതില്‍ വിശുദ്ധന്‍ വിജയം കൈവരിച്ചു. കാനഡയിലെ വടക്കേ അമേരിക്കന്‍ ഇന്ത്യക്കാര്‍ക്കിടയില്‍ സുവിശേഷ പ്രഘോഷണം നടത്തുന്നതിനായിരുന്നു വിശുദ്ധന്‍ ആഗ്രഹിച്ചിരുന്നതെങ്കിലും, ഫ്രാന്‍സിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടതായിരിന്നു ദൈവഹിതം. അവിടെ അദ്ദേഹത്തിന് പ്രതികൂല കാലാവസ്ഥയേയും, മഞ്ഞിനേയും കൂടാതെ നിരവധിയായ മറ്റുള്ള തടസ്സങ്ങളേയും നേരിടേണ്ടതായി വന്നു. ഇതിനിടയിലും അദ്ദേഹം തന്റെ സുവിശേഷ പ്രഘോഷണ ദൗത്യങ്ങള്‍ അഭംഗുരം തുടരുകയും ഒരു വിശുദ്ധന് സമാനമായ കീര്‍ത്തി നേടുകയും ചെയ്തു. വിശുദ്ധന്റെ ജീവിതത്തിലെ അവസാന നാല് വര്‍ഷക്കാലം തടവറകളിലും, പാവപ്പെട്ടവര്‍ക്കും, രോഗികള്‍ക്കുമിടയിലാണ് ചിലവഴിച്ചിരിന്നത്. 1640-ലെ വസന്തകാലത്ത് ജോണ്‍ ഫ്രാന്‍സിസ് റെജിസിന് തന്റെ നാളുകള്‍ എണ്ണപ്പെട്ട് കഴിഞ്ഞുവെന്ന്‍ മനസ്സിലാക്കി. ദൈവത്തേയും, ദൈവത്തിന്റെ സ്നേഹത്തേയും കുറിച്ച് ജനങ്ങളോട് പ്രഘോഷിച്ചുകൊണ്ട് വിശുദ്ധന്‍ നിത്യസമ്മാനത്തിനായി വേണ്ടവിധം തയ്യാറെടുപ്പുകള്‍ നടത്തി. ഡിസംബര്‍ 31ന് വിശുദ്ധന്‍ തന്റെ ആത്മാവിനെ ദൈവത്തിന്റെ കരങ്ങളില്‍ ഏല്‍പ്പിച്ചു. “നിന്റെ കരങ്ങളില്‍ ഞാന്‍ എന്റെ ആത്മാവിനെ ഏല്‍പ്പിക്കുന്നു” എന്നായിരുന്നു വിശുദ്ധന്റെ അവസാന വാക്കുകള്‍. 1737­-ലാണ് ജോണ്‍ ഫ്രാന്‍സിസ് റെജിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. എട്രൂരിയായിലെ ആക്തിനേയായും ഗ്രേച്ചിയാനയും 2. മേയിന്‍സിലെ ബിഷപ്പായ ഔറേയൂസും സഹോദരി യുസ്തീനായും 3. മേയിസ്സെന്‍ ബിഷപ്പായ ബെന്നോ 4. ബെര്‍ത്താള്‍ദൂസ് 5. സെറ്റിന്‍ 6. സെറ്റിന്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/6?type=5 }} ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IWLJraW9Ng5E4IAIXedVau}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-06-11-11:59:37.jpg
Keywords: വിശുദ്ധ ജോണ്‍
Content: 1662
Category: 5
Sub Category:
Heading: വിശുദ്ധ ജെര്‍മൈന്‍ കസിന്‍
Content: 1579-ല്‍ ഫ്രാന്‍സിലെ ടൌലോസില്‍ നിന്നും അല്പം മാറി പിബ്രാക്ക്‌ എന്ന കൊച്ചു ഗ്രാമത്തിലാണ് വിശുദ്ധ ജെര്‍മൈന്‍ കസിന്‍ ജനിച്ചത്. ജീവിതത്തിന്റെ ആദ്യനാളുകളില്‍ തന്നെ അവള്‍ ദുര്‍ബ്ബലയും, രോഗിണിയുമായിരിന്നു. തന്റെ ജീവിതകാലം മുഴുവനും കഴുത്തിലെ ഗ്രന്ഥികളെ ബാധിക്കുന്ന ക്ഷയരോഗ സമാനമായ അസുഖവുമായിട്ടായിരുന്നു വിശുദ്ധ ജീവിച്ചിരുന്നത്. ഇതിനു പുറമേ വിശുദ്ധയുടെ വലത് കരവും, കൈപ്പത്തിയും വികൃതവും, ഭാഗികമായി തളര്‍ന്നതുമായിരുന്നു. ഈ വിധമുള്ള നിരവധി കഷ്ടപ്പാടുകള്‍ക്കുമിടയിലും ആ പെണ്‍കുട്ടി മനോഹരിയും, ആരെയും ആകര്‍ഷിക്കുന്ന നല്ല സ്വഭാവത്തിനുടമയുമായിരുന്നു. രണ്ടാനമ്മയുടെ ക്രൂരമായ ശിക്ഷണങ്ങള്‍ക്കും അവള്‍ വിധേയയായിരുന്നു. ഇലകലും മരച്ചില്ലകളും നിറഞ്ഞ കോവണിയുടെ ചുവട്ടിലുള്ള ഒരു ചെറിയ മുറിയിലായിരുന്നു അവള്‍ ഉറങ്ങിയിരുന്നത്. വേനല്‍കാലത്തും, മഞ്ഞുകാലത്തും അവള്‍ അതിരാവിലെ തന്നെ എഴുന്നേറ്റ് ആടുകളെ മൈതാനത്ത് മേക്കുവാന്‍ കൊണ്ടുപോവുകയും വൈകുന്നേരം വരെ അവയെ നിരീക്ഷിച്ചുകൊണ്ട് അവിടെ കഴിയുകയും ചെയ്തു. അതിനിടക്കുള്ള സമയത്തില്‍ നൂല്‍ നൂല്‍ക്കുകയും ചെയ്യേണ്ടതായിട്ടുണ്ടായിരുന്നു അവള്‍ക്ക്. അവളോട് പറഞ്ഞിട്ടുള്ള അളവിലുള്ള നൂല്‍ ഉണ്ടാക്കിയില്ലെങ്കില്‍ രണ്ടാനമ്മ കഠിനമായി ശിക്ഷിക്കുമായിരുന്നു. എന്നാല്‍, മുതിര്‍ന്നവരേപോലെ ആ ഗ്രാമത്തിലെ കുട്ടികള്‍ നിരാലംബയായ ഈ പെണ്‍കുട്ടിയോട് ശത്രുത കാണിച്ചിരുന്നില്ല. ആടുകളെ മേക്കുന്നതിനിടക്ക് നന്മയെകുറിച്ചും, ദൈവസ്നേഹത്തെ കുറിച്ചും അവള്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍ അവര്‍ക്ക് ഇഷ്ടമായിരുന്നു. ഗ്രാമത്തിലെ ദേവാലയത്തില്‍ ഞായറാഴ്ചകളിലെ വിശുദ്ധ കുര്‍ബ്ബാനകള്‍ക്ക് ശേഷമുള്ള വേദപാഠം മാത്രമായിരുന്നു അവള്‍ക്ക് ലഭിച്ചിരുന്ന ഏക വിദ്യാഭ്യാസം. അതിലാകട്ടെ വളരെ സന്തോഷപൂര്‍വ്വം അവള്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. വയലുകളില്‍ ആടുകളെ മേക്കുന്നതിനിടക്കും രാത്രിയില്‍ തൊഴുത്തില്‍ ചിലവഴിക്കുന്നതുമായ നീണ്ട ഏകാന്തതകള്‍ അവള്‍ ദൈവവുമായുള്ള സംവാദത്തില്‍ ചിലവഴിച്ചു. പക്ഷേ ഒരിക്കല്‍ പോലും അവള്‍ തന്റെ കഠിനമായ ജീവിതത്തെകുറിച്ച് പരാതിപ്പെട്ടിട്ടില്ല. എല്ലാ പ്രഭാതങ്ങളിലും അവള്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിക്കുമായിരുന്നു. പരിശുദ്ധ മാതാവിന്റെ രൂപത്തിന് മുന്നില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്നതും വിശുദ്ധയുടെ പതിവായിരുന്നു. ദേവാലയത്തിലേക്കുള്ള മാര്‍ഗ്ഗമദ്ധ്യേ അവള്‍ക്ക് ഒരു ചെറിയ അരുവി കടക്കേണ്ടതുണ്ടായിരുന്നു. താരതമ്യേന ചെറിയ അരുവിയാണെങ്കിലും കനത്ത മഴ പെയ്തുകഴിഞ്ഞാല്‍ അത് അതിശക്തവും ഭയാനകവുമായ ഒരു ജല പ്രവാഹമായി തീരുമായിരിന്നു. അത്തരം അവസരങ്ങളില്‍ വിശുദ്ധ വരുമ്പോള്‍ അരുവിയിലെ വെള്ളം രണ്ടായി വിഭജിച്ച് മാറുകയും, വിശുദ്ധ വരണ്ട ഭൂമിയിലൂടെ അരുവി മറികടക്കുന്നതും നിരവധി പ്രാവശ്യം ആ ഗ്രാമത്തിലുള്ളവര്‍ അത്ഭുതത്തോടു കൂടി നോക്കി കണ്ടിട്ടുണ്ട്. തന്റെ ആടുകളെ വിട്ട് ദേവാലയത്തില്‍ പോകേണ്ട അവസരങ്ങളില്‍ വിശുദ്ധ തന്റെ കയ്യിലുള്ള വടി തറയില്‍ കുത്തനെ കുത്തി നിര്‍ത്തിയിട്ടായിരുന്നു പോയികൊണ്ടിരുന്നത്. ആടുകളില്‍ ഒരെണ്ണം പോലും ആ വടിയുടെ സമീപത്ത് നിന്നും ദൂരേക്ക് പോകാറില്ലായിരുന്നു. ഒരു ദിവസം ജെര്‍മൈന്‍ കസിന്‍ ആടുകളെ റോഡിലേക്കിറക്കി കൊണ്ടിരിക്കുന്ന അവസരത്തില്‍ അവളുടെ രണ്ടാനമ്മ വിശുദ്ധയുടെ സമീപത്ത് വന്ന് അവള്‍ അപ്പം മോഷ്ടിക്കുകയും, അത് അവളുടെ കുപ്പായത്തില്‍ ഒളിപ്പിച്ചു വെക്കുകയും ചെയ്തിട്ടുണ്ടെന്ന്‍ പറഞ്ഞ്‌ ശകാരിച്ചു. വിശുദ്ധയാകട്ടെ തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി കുപ്പായത്തിന്റെ മേലങ്കിയുടെ മടക്ക് നിവര്‍ത്തിയപ്പോള്‍ ആ പ്രദേശത്തെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള വളരെയേറെ സുഗന്ധം വമിക്കുന്ന പുഷ്പങ്ങളാണ് നിലത്ത് വീണത്. 1601-ല്‍ വിശുദ്ധക്ക് 21-വയസ്സ് പ്രായമുള്ളപ്പോളാണ് അവള്‍ മരണപ്പെടുന്നത്. ഗ്രാമത്തിലെ ദേവാലയത്തില്‍ വിശുദ്ധയുടെ മൃതശരീരം അടക്കം ചെയ്തു. നാല്‍പ്പത്തി മൂന്ന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം, അവളുടെ കല്ലറക്ക് സമീപം അവളുടെ ബന്ധുവിന്റെ മൃതദേഹം മറവ് ചെയ്യുവാനായി കല്ലറയുടെ കല്ലുകള്‍ തുറന്നപ്പോള്‍ കുഴിമാന്തുന്നവര്‍ ആ കാഴ്ച കണ്ട് അത്ഭുതപ്പെട്ടു. അതി മനോഹരിയായ പെണ്‍കുട്ടിയുടെ മൃതദേഹം യാതൊരു കുഴപ്പവും കൂടാതെ ഇരിക്കുന്നതായിട്ടാണ് അവര്‍ കണ്ടത്, അവരിലൊരാളുടെ മണ്‍വെട്ടി കൊണ്ട് ആ മൃതദേഹത്തിന്റെ മൂക്കിന്റെ തുമ്പ്‌ അല്‍പ്പം മുറിഞ്ഞിട്ടുണ്ടായിരുന്നു, ആ മുറിവില്‍ നിന്നും അപ്പോഴും രക്തം ഒഴുകി കൊണ്ടിരുന്നു. ആ ഗ്രാമത്തിലെ പ്രായമായ ആളുകളില്‍ ചിലര്‍ ആ മൃതദേഹം ജെര്‍മൈന്‍ കസിന്റേതാണെന്ന് തിരിച്ചറിഞ്ഞു. ഒന്നിന് പിറകെ ഒന്നായി അവിടെ അത്ഭുതങ്ങള്‍ നടന്നു. പിബ്രാക്ക് എന്ന ആ കൊച്ചു ഗ്രാമത്തില്‍ എല്ലാവരാലും അവഗണിക്കപ്പെട്ട രീതിയില്‍ കഴിഞ്ഞിരുന്ന ആ പെണ്‍കുട്ടി 1867-ല്‍ പിയൂസ് ഒമ്പതാമന്‍ പാപ്പായാല്‍ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തപ്പെട്ടു. വിശുദ്ധയുടെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന പിബ്രാക്കിലെ ദേവാലയത്തിലേക്ക് വര്‍ഷംതോറും ആയിരകണക്കിന് തീര്‍ത്ഥാടകരാണ് എത്തുന്നത്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ഔവേണ്‍ആശ്രമത്തിലെ അബ്രാഹം 2. അഡിലെയിഡ് 3. കൊര്‍ഡോവയിലെ ഒരു വനിതയായ ബെനില്‍ ദിസ് 4. ബൊവെയിസു ബിഷപ്പായ കോണ്‍സ്റ്റന്‍റയിന്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/6?type=5 }} - ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-06-11-12:07:18.jpg
Keywords: വിശുദ്ധ ജെ
Content: 1663
Category: 5
Sub Category:
Heading: കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസായിരുന്ന വിശുദ്ധ മെത്തോഡിയൂസ്
Content: ഉന്നത കുലത്തില്‍ ജനിച്ച ഒരു സിസിലി നിവാസിയായിരുന്നു വിശുദ്ധ മെത്തോഡിയൂസ്. അഗാധമായ പാണ്ഡിത്യമുള്ളവനായിരുന്നു വിശുദ്ധന്‍. ഭൗതീകലോകത്തെ സുഖലോലുപത ഉപേക്ഷിച്ചുകൊണ്ട് ചിയോ എന്ന ദ്വീപില്‍ വിശുദ്ധന്‍ ഒരു ആശ്രമം പണികഴിപ്പിച്ചു, എന്നാല്‍ പിന്നീട് കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസ് ആയിരുന്ന വിശുദ്ധ നിസെഫോറസ് വിശുദ്ധനെ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് വിളിപ്പിച്ചു. വിഗ്രഹാരാധകനായിരുന്ന ചക്രവര്‍ത്തിയും അര്‍മേനിയക്കാരനുമായിരുന്ന ലിയോ, പാത്രിയാര്‍ക്കീസിനെ രണ്ടു പ്രാവശ്യം നാട് കടത്തിയപ്പോള്‍ വിശുദ്ധനായിരുന്നു അദ്ദേഹത്തെ അനുഗമിച്ചിരുന്നത്. 817-ല്‍ വിശുദ്ധന്‍ പാത്രിയാര്‍ക്കീസിന്റെ പ്രതിനിധിയായി റോമിലേക്കയക്കപ്പെട്ടു. എന്നാല്‍ അധികം വൈകാതെ വിശുദ്ധ നിസെഫോറസിന്റെ മരണത്തെ തുടര്‍ന്ന് വിശുദ്ധന്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ തിരിച്ചെത്തി. ഇതിനിടെ മതവിരുദ്ധവാദിയും, സംസാരിക്കുമ്പോള്‍ വിക്കുള്ളവനുമായിരുന്ന മൈക്കേല്‍ ചക്രവര്‍ത്തി വിശുദ്ധനെ പിടികൂടി തടവിലടച്ചു. ആ ചക്രവര്‍ത്തിയുടെ ഭരണകാലം മുഴുവനും വിശുദ്ധന് ആ തടവില്‍ കഴിയേണ്ടതായി വന്നു. 830-ല്‍ കത്തോലിക്കാ വിശ്വാസിയും ചക്രവര്‍ത്തിനിയുമായിരുന്ന തിയോഡോറ വിശുദ്ധനെ തടവില്‍ നിന്നും മോചിപ്പിച്ചു. എന്നാല്‍ അധികം താമസിയാതെ തന്നെ അവളുടെ ഭര്‍ത്താവും ദൈവ ഭക്തനുമല്ലാതിരുന്ന തിയോഫിലൂസ് വിശുദ്ധ മെത്തോഡിയൂസിനെ നാടുകടത്തി. 842-ല്‍ തിയോഫിലൂസ് മരണപ്പെടുകയും, തിയോഡോറ തന്റെ മകനും ചക്രവര്‍ത്തിയുമായ മൈക്കേല്‍ മൂന്നാമന്റെ ഉപദേഷ്ടാവാവുകയും ചെയ്തു. തുടര്‍ന്ന് അവര്‍ വിശുദ്ധ മെത്തോഡിയൂസിനെ കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസായി നിയമിച്ചു. വിശുദ്ധന്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ സഭയെ മതവിരുദ്ധ വാദത്തില്‍ നിന്നും മോചിപ്പിക്കുകയും, വര്‍ഷംതോറും 'നന്ദിപ്രകാശന'ത്തിനായി ഒരു തിരുനാള്‍ സ്ഥാപിക്കുകയും ചെയ്തു. ‘ഫെസ്റ്റിവല്‍ ഓഫ് ഓര്‍ത്തോഡോക്സി’ എന്നാണ് ആ തിരുനാള്‍ അറിയപ്പെട്ടത്. മതപീഡനത്തിനിടക്ക് വിശുദ്ധന്റെ താടിയെല്ല് പൊട്ടിയതിനാല്‍, തന്റെ താടിക്ക് താഴെയായി ഒരു തുണികൊണ്ട് ചുറ്റികെട്ടിയാണ് വിശുദ്ധന്‍ ജീവിച്ചിരുന്നത്. പല സഭാനിയമങ്ങള്‍ ക്രോഡീകരിച്ചും ചില പ്രബോധനങ്ങള്‍ ഏറെ വിശദമാക്കിയും വിശുദ്ധന്‍ നിരവധി ലേഖനങ്ങള്‍ രചിച്ചിട്ടുണ്ട്. വിശുദ്ധന്റെ സമകാലികനായിരുന്ന ഒരു പണ്ഡിതനായിരുന്നു അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതിയത്. നാല് വര്‍ഷത്തോളം കോണ്‍സ്റ്റാന്റിനോപ്പിള്‍ സഭയെ നയിച്ചതിനു ശേഷം 846 ജൂണ്‍ 14ന് വിശുദ്ധന്‍ നീര്‍വീക്കം ബാധിച്ച് മരണപ്പെട്ടു. അദ്ദേഹത്തിന്റെ തൊട്ടു പിന്‍ഗാമിയായ വിശുദ്ധ ഇഗ്നേഷ്യസ് വര്‍ഷം തോറും വിശുദ്ധന്റെ തിരുനാള്‍ ആഘോഷിച്ചു തുടങ്ങി. #{red->n->n->ഇതര വിശുദ്ധര്‍ }# 1. കൊര്‍ഡോവയില്‍ വച്ചു വധിക്കപ്പെട്ട അനസ്റ്റാസിയൂസ്, ഫെലിക്സ്, ഡിഗ്നാ 2. ഐറിഷുകാരനായ സീറാന്‍ 3. വെല്ഷുകാരനായ ഡോഗ് മെല്‍ 4. ബാര്‍ജ്സി ദ്വീപിലെ എല്‍ഗാര്‍ 5. എലീസെയൂസ് പ്രവാചകന്‍ 6. ഫ്രാന്‍സിലെ എത്തേരിയൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/6?type=5 }} ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script> #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-06-11-12:14:10.jpg
Keywords: പാത്രീയാര്‍
Content: 1664
Category: 5
Sub Category:
Heading: പാദുവായിലെ വിശുദ്ധ അന്തോണീസ്‌
Content: പോര്‍ച്ചുഗലിലാണ് വിശുദ്ധ അന്തോണീസ്‌ ജനിച്ചത്‌. തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ വിശുദ്ധന്‍ ലിസ്ബണിലുള്ള ഓഗസ്റ്റീനിയന്‍ ആശ്രമമായ സാവോവിസെത്തില്‍ ചേര്‍ന്നു. മൊറോക്കോയിലെ ഫ്രാന്‍സിസ്കന്‍ രക്തസാക്ഷികളുടെ വാര്‍ത്ത വിശുദ്ധന്റെ ചെവിയിലെത്തിയപ്പോള്‍ അദ്ദേഹം കൊയിംബ്രായിലെ ഫ്രാന്‍സിസ്കന്‍ ആശ്രമത്തില്‍ ചേര്‍ന്നു. തുടര്‍ന്നു വിശുദ്ധന്റെ സ്വന്തം അപേക്ഷ പ്രകാരം സഭാ മേലധികാരികള്‍ അദ്ദേഹത്തെ പ്രേഷിതപ്രവര്‍ത്തനത്തിനായി മൊറോക്കോയിലേക്ക്‌ അയച്ചു, പക്ഷേ രോഗബാധിതനായതിനേ തുടര്‍ന്നു വിശുദ്ധന് തിരിച്ച് വരേണ്ടി വന്നു. വിശുദ്ധന്റെ മടക്കയാത്രയില്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന പായ്കപ്പല്‍ നിശ്ചിതമാര്‍ഗ്ഗത്തില്‍ നിന്നും മാറി സിസിലിയില്‍ എത്തി. ഇങ്ങനെയാണ് വിശുദ്ധ അന്തോണീസ് സിസിലിയില്‍ പ്രവേശിച്ചത്. 1221-ല്‍ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട പ്രസിദ്ധമായ മാറ്റ്സിലെ സമ്മേളനത്തില്‍ വിശുദ്ധന്‍ പങ്കാളിയാവുകയും, ഫ്രാന്‍സിസ്കന്‍ സഭയുടെ റൊമാഗ്ന പ്രവിശ്യയിലേക്കയക്കപ്പെടുകയും ചെയ്തു. ആകസ്മികമായിട്ടാണ് വിശുദ്ധ അന്തോണീസ്‌ ഒരു സുവിശേഷ പ്രാസംഗികനായി മാറിയത്. ഒരിക്കല്‍ ഒരു ചടങ്ങില്‍ പ്രസംഗിക്കേണ്ട പ്രാസംഗികന്‍ എത്താത്തതിനാല്‍ വിശുദ്ധന്റെ മേലധികാരി വിശുദ്ധനോട് പ്രസംഗപീഠത്തില്‍ കയറി പ്രസംഗിക്കുവാന്‍ ആവശ്യപ്പെട്ടു. അന്തോണീസിന്റെ പ്രസംഗവും പാണ്ഡിത്യവും എല്ലാവരേയും ആകര്‍ഷിച്ചു, അതിനാല്‍ തന്നെ വടക്കന്‍ ഇറ്റലി മുഴുവന്‍ സുവിശേഷം പ്രഘോഷിക്കുന്നതിനായി വിശുദ്ധന്‍ നിയോഗിക്കപ്പെട്ടു. മതവിരുദ്ധവാദികളെ മതപരിവര്‍ത്തനം ചെയ്യുന്നതില്‍ വിശുദ്ധന്‍ വളരെയേറെ വിജയിച്ചതിനാല്‍ “മതവിരുദ്ധവാദികളുടെ ചുറ്റിക” എന്നാണ് വിശുദ്ധന്‍ അറിയപ്പെട്ടിരുന്നത്. ഇതിനിടെ വിശുദ്ധന്റെ ആഴമായ പാണ്ഡിത്യം മൂലം വിശുദ്ധ ഫ്രാന്‍സിസ്‌, അന്തോണീസിനെ ദൈവശാസ്ത്ര അദ്ധ്യാപനായി നിയമിച്ചു. ജനങ്ങളെ വളരെയേറെ ആകര്‍ഷിച്ചിരുന്ന ഒരു സുവിശേഷ പ്രഘോഷകനായിരുന്നു പാദുവായിലെ വിശുദ്ധ അന്തോണീസ്‌. വിശുദ്ധന്‍ ഒരു നഗരത്തിലെത്തിയാല്‍ ആളുകള്‍ തങ്ങളുടെ കടകള്‍ അടക്കുമായിരുന്നു, വിശുദ്ധന്റെ പരിപാടികളില്‍ പങ്കെടുക്കുവാന്‍ ജനങ്ങള്‍ രാത്രിമുഴുവന്‍ ദേവാലയത്തില്‍ തങ്ങുമായിരുന്നു; ജനങ്ങളുടെ മനസ്സില്‍ അത്രമാത്രം സ്വാധീനമുള്ള ഒരു പ്രഘോഷകനായിരുന്നു വിശുദ്ധന്‍. പാദുവാ നഗരവുമായി ഒരു പ്രത്യേക ബന്ധം തന്നെ വിശുദ്ധനുണ്ടായിരുന്നു, കാരണം വിശുദ്ധന്റെ താമസ സ്ഥലവും, സുവിശേഷ പ്രഘോഷണത്തിന്റെ കേന്ദ്രവും പാദുവാ ആയിരുന്നു. 1231-ല്‍ അനുതാപത്തിലൂന്നിയുള്ള നിരവധി സുവിശേഷ പ്രഘോഷണ പരമ്പരകള്‍ക്ക്‌ ശേഷം വിശുദ്ധന്റെ ശക്തി ക്ഷയിക്കുകയും, അതേ തുടര്‍ന്ന് അദ്ദേഹം കാംബോസാന്‍പിയറോയില്‍ ഏകാന്തവാസം നയിക്കുവാന്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പെട്ടെന്ന്‍ തന്നെ വിശുദ്ധന് പാദുവായിലേക്ക്‌ മടങ്ങേണ്ടി വന്നു. പക്ഷേ വിശുദ്ധന് പാദുവായില്‍ എത്തുവാന്‍ കഴിഞ്ഞില്ല, ക്ഷീണിതനായ അന്തോണീസിനെ ആര്‍സെല്ലായിലെ ‘പുവര്‍ ക്ലാര’ സന്യാസിനീ മഠത്തില്‍ എത്തിച്ചു. അവിടെ വെച്ച് വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. അപ്പോള്‍ വിശുദ്ധന് 36-വയസ്സായിരുന്നു പ്രായം. പാദുവാ നഗരം മുഴുവനും വിശുദ്ധന്റെ അന്ത്യത്തില്‍ ദുഃഖമാചരിച്ചു. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ അന്തോണീസിനെ വിശുദ്ധനായി പ്രഖ്യാപിക്കുകയും, 1946-ല്‍ പിയൂസ്‌ പന്ത്രണ്ടാമന്‍ പാപ്പാ വിശുദ്ധനെ സഭയുടെ വേദപാരംഗതനായി അംഗീകരിക്കുകയും ചെയ്തു. തിരുസഭയിലെ ഏറ്റവും പ്രസിദ്ധരായ വിശുദ്ധരില്‍ ഒരാളാണ് പാദുവായിലെ വിശുദ്ധ അന്തോണീസ്‌. കാണാതെപോകുന്ന സാധനങ്ങളുടേയും, മറ്റനവധി കാര്യങ്ങളുടേയും മധ്യസ്ഥനാണ് വിശുദ്ധ അന്തോണീസ്‌. ബ്രസീലില്‍ വിശുദ്ധനെ സൈന്യത്തിലെ ഒരു ജെനറല്‍ ആയിട്ടാണ് പരിഗണിക്കുന്നത്; പാവപ്പെട്ടവരുടെ മധ്യസ്ഥ സഹായിയായും വിശുദ്ധനെ കരുതുന്നു. മാത്രമല്ല വിശുദ്ധ അന്തോണീസ് മരിച്ച നിമിഷം മുതല്‍ വലിയ അത്ഭുതപ്രവര്‍ത്തകനായിട്ടാണ് വിശുദ്ധനെ പരിഗണിച്ച് വരുന്നത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ #{red->n->n->ഇതര വിശുദ്ധര്‍ }# 1. ഐറിഷുകാരനായ ദാമ്നാദ് 2. കൊര്‍ഡോവയിലെ ഫാന്‍ഡിലാസ് 3. റോമന്‍ കന്യകയായ ഫെലിക്കുള 4. ആഫ്രിക്കന്‍ രക്തസാക്ഷികളായ ഫെര്‍ത്തുണാത്തൂസും ലൂസിയനും 5. ഇറ്റലിക്കാരനായ പെരെഗ്രിനൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/6?type=5 }} ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/DailySaints/DailySaints-2016-06-11-12:16:09.jpg
Keywords: വിശുദ്ധ അന്തോ
Content: 1665
Category: 1
Sub Category:
Heading: കത്തോലിക്ക സഭയില്‍ ഒരേ സമയം രണ്ടു മാര്‍പാപ്പമാരില്ല; സഭയുടെ ഇപ്പോഴത്തെ ഏക തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: കത്തോലിക്ക സഭയ്ക്ക് ഇപ്പോള്‍ എത്ര മാര്‍പാപ്പാമാരുണ്ട്?. ചോദ്യം ഈ കാലത്ത് പ്രസക്തമാണെന്നു കരുതുന്നവരായിരിക്കും കൂടുതല്‍ പേരും. എന്നാല്‍ ഈ ചോദ്യത്തിനു ഈ കാലത്തിലും എല്ലാ കാലത്തിലും ഒരു ഉത്തരം മാത്രമേ ഉള്ളു. "ഒന്ന്" എന്നതാണ് ആ ഉത്തരം. ബനഡിക്ട്റ്റ് പതിനാറാമന്‍ പാപ്പ സ്ഥാനത്യാഗം ചെയ്യുകയും അതിനെ തുടര്‍ന്ന് പരിശുദ്ധാത്മ പ്രേരണയാലും ദൈവഹിതത്താലും മാത്രം, തെരഞ്ഞെടുക്കപ്പെട്ട ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനം ഏല്‍ക്കുകയും ചെയ്തതോടെ ചിലരുടെ വിചാരം സഭയ്ക്കു രണ്ടു മാര്‍പാപ്പാമാരുണ്ടെന്നാണ്. വിശ്വാസികള്‍ എല്ലാവരും തന്നെ ഇത്തരത്തില്‍ വിചാരിക്കുന്നില്ലെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍, പ്രത്യേകിച്ച് ഇറ്റലിയിലെ മാധ്യമ പ്രവര്‍ത്തകര്‍ ഇത്തരം വാര്‍ത്തകള്‍ പടച്ചു വിടുക പതിവായിരിക്കുകയാണ്. പത്രത്തിലെ തങ്ങളുടെ കോളം തികയ്ക്കുവാന്‍ വേണ്ടിയാണ് ഇവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ബനഡിക്ടറ്റ് പതിനാറാമന്‍ എമെരിറ്റസ് മാര്‍പാപ്പ വത്തിക്കാനില്‍ തന്നെ താമസമാക്കിയതിനെ ചുറ്റിപറ്റിയും ചില കേന്ദ്രങ്ങളില്‍ നിന്നും വാര്‍ത്തകള്‍ പടച്ചു വിടുന്നു. സഭയുടെ പലകാര്യങ്ങളിലും ബനഡിക്ടറ്റ് പതിനാറാമനും ഇടപെടുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മാര്‍പാപ്പയുമായി ബന്ധപ്പെട്ട എന്തു വാര്‍ത്തയ്ക്കും ലോകജനതകള്‍ക്കിടയില്‍ ലഭിക്കുന്ന സ്വീകാര്യതയാണ് ഇവരെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഘടകം. ഈ വിഷയത്തില്‍ തുടരുന്ന അവ്യക്തതകള്‍ മാറ്റുവാന്‍ നിരവധി തവണ മുന്‍ മാര്‍പാപ്പയുടെ പ്രൈവറ്റ് സെക്രട്ടറിയായ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗ്വാങ്‌സ്‌വെയില്‍ തന്നെ നേരിട്ടുള്ള പ്രസ്താവനകള്‍ പലവട്ടം നടത്തിയിരുന്നു. ചിലര്‍ വാദിക്കുന്നതു പോലെ രണ്ടു തരം അധികാരങ്ങള്‍ സഭയില്‍ ഇല്ല. പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടി ബനഡിക്ടറ്റ് പതിനാറാമന്‍ പാപ്പയും പ്രവര്‍ത്തിക്കുവാന്‍ വേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പയും എന്ന ധാരണ പൂര്‍ണ്ണമായും തെറ്റാണ്. കാരണം പത്രോസിന്റെ പിന്‍ഗാമികളാണ് മാര്‍പാപ്പമാര്‍. ശിമയോന്‍ എന്ന വ്യക്തി പ്രാര്‍ത്ഥിക്കുവാനും പത്രോസ് എന്ന വ്യക്തി പ്രവര്‍ത്തിക്കുവാന്‍ വേണ്ടിയും നിലകൊണ്ടവരല്ല. ശിമയോന്‍ പത്രോസ് എന്നത് ഒരാളാണ്. ഇതിനാല്‍ തന്നെ ബനഡിക്ടറ്റ് പാപ്പ, ഫ്രാന്‍സിസ് പാപ്പ എന്നിങ്ങനെ രണ്ടു പാപ്പാമാരില്ല. ഫ്രാന്‍സിസ് പാപ്പ എന്ന ഒരേ ഒരു മാര്‍പാപ്പ മാത്രമാണ് കത്തോലിക്ക സഭയുടെ ഇപ്പോഴത്തെ തലവന്‍. പ്രായമായ ഒരു ബിഷപ്പ് ചുമതലകളില്‍ നിന്നും വിരമിക്കുമ്പോള്‍ എത്തരത്തിലാണോ സേവനം ചെയ്യുന്നത് ഇതു പോലെ തന്നെ ബനഡിക്ടറ്റ് പതിനാറാമന്‍ എമെരിറ്റസ് പാപ്പയും സേവനം ചെയ്യുന്നു. 2013 ഫെബ്രുവരി 28-ാം തീയതി രാത്രി എട്ടു മണിക്ക് ബനഡിക്ടറ്റ് പതിനാറാമന്‍ എന്ന മാര്‍പാപ്പ, കത്തോലിക്ക സഭയുടെ ഭരണതലപ്പത്തു നിന്നും മാര്‍പാപ്പ എന്നുള്ള എല്ലാ അധികാരങ്ങളില്‍ നിന്നും മാറി. അദ്ദേഹം അന്നു മുതല്‍ ഒരു ഡമ്മി പോപ്പ് അല്ല. പ്രാര്‍ത്ഥനയ്ക്കു വേണ്ടി മാത്രമായി നിലകൊള്ളുന്ന പോപ്പുമല്ല. വിശ്രമ ജീവിതത്തിലേക്കു കടക്കുന്ന ബിഷപ്പുമാരെ പോലെ തന്നെയുള്ള ഒരു വ്യക്തി. എന്നാല്‍ ജീവിച്ചിരിക്കുന്ന മുന്‍ മാര്‍പാപ്പ എന്ന രീതിയിലുള്ള എല്ലാ ബഹുമാനങ്ങളും അദ്ദേഹത്തിനു നല്‍കണം. അത് ആവശ്യമാണ്. സഭയില്‍ പുതിയ ചരിത്രമായി മാറിയ സംഭവത്തെ ഇത്തരത്തില്‍ വേണം മാധ്യമ പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്യുവാന്‍.
Image: /content_image/News/News-2016-06-12-02:56:30.jpg
Keywords:
Content: 1666
Category: 6
Sub Category:
Heading: വിശുദ്ധ കുര്‍ബ്ബാന- ക്രിസ്തുവും മനുഷ്യവംശവും തമ്മിലുള്ള പങ്കുചേരല്‍
Content: ''അവര്‍ ഭക്ഷിച്ചു കൊണ്ടിരിക്കുമ്പോള്‍ യേശു അപ്പമെടുത്ത് ആശീര്‍വദിച്ചു മുറിച്ച് ശിഷ്യന്‍മാര്‍ക്കു കൊടുത്തു കൊണ്ട് അരുളിച്ചെയ്തു: വാങ്ങി ഭക്ഷിക്കുവിന്‍; ഇത് എന്റെ ശരീരമാണ്. അനന്തരം പാനപാത്രമെടുത്ത് കൃതജ്ഞതാസ്‌തോത്രം ചെയ്ത് അവര്‍ക്കു കൊടുത്തു കൊണ്ട് പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍നിന്നു പാനം ചെയ്യുവിന്‍" (മത്തായി 26: 26-27). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 12}# മഹാനായ കവി മിക്കിവോക്‌സ് ഇങ്ങനെ പാടുന്നു: ''നിന്നോട് ഞാന്‍ സംസാരിക്കുന്നു, സ്വര്‍ഗ്ഗം വാണരുളുന്നവനേ! ഒപ്പം എന്നാത്മാവിന്‍ വീട്ടിലെ വിരുന്നുകാരനെ; നിന്നോടു ഞാന്‍ സംസാരിക്കുന്നു! നിന്നെ വര്‍ണ്ണിക്കാന്‍ വാക്കുകളുതകുന്നില്ല, എന്റെ ചിന്തകളോരോന്നും നിന്റെ ചിന്ത ശ്രവിക്കുന്നു; ദൂരെയിരുന്നു ഭരിക്കുന്നു, അരികില്‍ തന്നെ ഉപകാരം, കുരിശില്‍ ചാരുന്നെന്നിലും, സ്വര്‍ഗ്ഗത്തിലും നീ തന്നെ രാജാവ്". ക്രിസ്തുവും മനുഷ്യവംശവും തമ്മിലുള്ള പങ്കുചേരലിന്റെ കൂദാശയാണ് വിശുദ്ധ കുര്‍ബ്ബാന. ക്രിസ്തു അവനെ തന്നെ നമുക്കോരോരുത്തര്‍ക്കായി നല്‍കുന്നത് വിശുദ്ധ കുര്‍ബാനയിലൂടെയാണ്. നാം അവിടുത്തെ തിരുവോസ്തിയും തിരുരക്തവും പാനം ചെയ്യുമ്പോള്‍ യേശുവിലുള്ള പങ്കുചേരലായി അത് മാറുന്നു. മനുഷ്യന്‍ ക്രിസ്തുവിനെ സ്വീകരിക്കുന്ന ആത്മീയ ഐക്യത്തിന്റെ അടയാളമെന്നും വിശുദ്ധ കുര്‍ബാനയെന്ന് വിശേഷിപ്പിക്കാം; അവന്റെ ആത്മാവില്‍ നമ്മുടെ പങ്കാളിത്തവും, അവനില്‍ പിതാവുമായുള്ള അടുത്ത ബന്ധത്തിന്റെ പുതുക്കലുമാണ് ഈ ഐക്യം വഴി നല്‍കപ്പെടുന്നത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 13.6.79). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/6?type=6 }}
Image: /content_image/Meditation/Meditation-2016-06-12-09:30:47.jpg
Keywords: കുര്‍ബ