Contents

Displaying 1501-1510 of 24970 results.
Content: 1667
Category: 15
Sub Category:
Heading: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 13
Content: #{red->n->n->ഈശോയുടെ ദിവ്യഹൃദയം വിനയത്തിന്‍റെ ഉദാത്ത മാതൃക}# വിനയം എല്ലാവര്‍ക്കും അത്യന്താപേക്ഷിതമായ ഒരു പുണ്യമാണ്. ഭാഗ്യപൂര്‍ണ്ണവും സമാധാന സംപുഷ്ടവുമായ ലോകജീവിതം നയിക്കുന്നതിന് വിനയശീലം ആവശ്യമാണെന്നതില്‍ ആര്‍ക്കും സംശയമില്ല. ഈശോയുടെ ദിവ്യഹൃദയമാണ് അതുല്യമായ ഈ സല്‍ഗുണത്തിനും മാതൃക. ജീവിതകാലം മുഴുവനിലും പ്രത്യേകിച്ച് പീഡാനുഭവത്തിലും ഈശോ പ്രദര്‍ശിപ്പിച്ച വിനയശീലം അത്ഭുതകരമാണ്. സ്നേഹനിധിയായ ഈശോ ഒരു കുഞ്ഞാടിനെപ്പോലെ മൗനം അവലംഭിച്ചാണ് തന്റെ സഹനങ്ങളെ സന്തോഷപൂര്‍വ്വം സഹിച്ചത്. അന്തരീക്ഷത്തില്‍ നക്ഷത്രസമൂഹങ്ങളെയും ആഴിയുടെ അടിത്തട്ടില്‍ മത്സ്യങ്ങളെയും ഭൂമിയില്‍ സര്‍വ്വചരാചരങ്ങളേയും സൃഷ്ടിച്ച വിശ്വവിധാതാവായ ദൈവം യഹൂദജനം പ്രദര്‍ശിപ്പിച്ച അപമര്യാദകളും ഉപദ്രവങ്ങളും, അസന്തുഷ്ടിയും ആവലാതിയും കൂടാതെ സഹിച്ചു. മൂന്നു വര്‍ഷത്തോളം ദൈര്‍ഖ്യമുണ്ടായിരിന്ന ഈശോയുടെ പരസ്യജീവിത കാലത്ത് അവിടുന്നു പഠിപ്പിച്ചെടുത്ത ശിഷ്യരില്‍ ഒരുവനായ യൂദാസ് അവിടുത്തെ ഒറ്റിക്കൊടുക്കുന്നതിനായി വന്നപ്പോള്‍ അവരെ ശാസിച്ചു ശിക്ഷിക്കുവാന്‍ അവിടുന്നു തയ്യാറായില്ല. "സ്നേഹിതാ! നീ എന്തിനാണ് വന്നിരിക്കുന്നുവെന്ന്" സ്നേഹപൂര്‍വ്വം ചോദിക്കയാണ് അവിടുന്ന് ചെയ്തത്. അപ്പ്സ്തോല പ്രമുഖനായ പത്രോസ് ഈശോയെ അറിയുകയില്ലെന്നു മൂന്നു പ്രാവശ്യം സത്യം ചെയ്തു പറഞ്ഞു. അദ്ദേഹത്തിന്‍റെ നേരെ വെറുപ്പിന്‍റെ ഒരു അംശം പോലും പ്രദര്‍ശിപ്പിക്കാതെ അനുഗ്രഹ പൂര്‍ണ്ണമായും നോട്ടത്താല്‍ അനുതാപത്തിലേക്ക് ക്ഷണിക്കുകയാണ് അവിടുന്ന് ചെയ്തത്. വിശുദ്ധ തോമാശ്ലീഹ ഈശോയുടെ ഉയിര്‍പ്പിനെപ്പറ്റി അവിശ്വാസം പ്രകടിച്ചപ്പോള്‍ അവിടുന്നു അദ്ദേഹത്തിന് പ്രത്യക്ഷനായി തന്‍റെ മുറിവുകളില്‍ സ്പര്‍ശിക്കുന്നതിനു അനുവദിക്കുകയുണ്ടായി. ക്ലേശപൂര്‍ണ്ണമായ മരണം വരെ ഈശോ വിനയനിധിയായിട്ടാണ് പെരുമാറിയത്. നമ്മുടെ നാഥനും നേതാവുമായ ഈശോയുടെ മാതൃക നമുക്കും അനുകരിക്കാം. ശത്രുക്കളെപ്പോലും സ്നേഹപൂര്‍വ്വം വീക്ഷിച്ച അവിടുത്തെ ശിഷ്യരായ നാം നമ്മുടെ സഹോദരന്മാരുടെ നേരെ പകയും ദ്വേഷവും വച്ചു പുലര്‍ത്തുന്നതു ശരിയാണോ? ശത്രുക്കള്‍‍ക്കുവേണ്ടി അന്ത്യനിമിഷം പ്രാര്‍ത്ഥിച്ച അവിടുത്തെ അനുകരിക്കുവാന്‍ ആത്മാര്‍ത്ഥമായി നാം സന്നദ്ധരാകുന്നുണ്ടോ? ഈശോയുടെ വിനയശീലം അനുകരിക്കാന്‍ നമുക്കു ശ്രമിക്കാം. #{red->n->n->ജപം}# ആരാധനയ്ക്കു യോഗ്യമായ ഈശോയുടെ ദിവ്യഹൃദയമേ! സമാധാനത്തിന്‍റെ ആലയമേ! അങ്ങേ വിനയസ്വഭാവത്തെയും ക്ഷമയും ഓര്‍ത്തു ധ്യാനിക്കയാല്‍ എന്‍റെ ആത്മസ്ഥിതി ഏറ്റം നിര്‍ഭാഗ്യാവസ്ഥയില്‍ ആയിരിക്കുന്നുവെന്നറിഞ്ഞു ഖേദിക്കുന്നു. ഓ! മാധുര്യം നിറഞ്ഞ എന്‍റെ രക്ഷിതാവിന്‍റെ ദിവ്യഹൃദയമേ! ദുര്‍ഗുണങ്ങളാല്‍ നിറഞ്ഞ എന്‍റെ ഹൃദയത്തെ മാറ്റി ഇതില്‍ അങ്ങേ ദിവ്യഹൃദയത്തിലെ വിനയശീലം ധാരാളമായി നല്‍കണമെന്നും അങ്ങേ അനന്തമായ ക്ഷമയും വിനയശീലത്തെയും ഓര്‍ത്തു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. #{red->n->n->പ്രാര്‍ത്ഥന}# കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍. 3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി. സാധുശീലനും വിനീതഹൃദയനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ. #{red->n->n->ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! അനുഗ്രഹിക്കണമേ. കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദാശാ തമ്പുരാനേ, ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ, നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ, ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ, ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ, അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ, ദൈവ ഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ, ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ, നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ, നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ, സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ, സകല ഹൃദയങ്ങള്‍ക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയമേ, ജ്ഞാനത്തിന്റെയും അറിവിന്റെയും നിധിയൊക്കെയും ഉള്‍കൊണ്ടിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, ദൈവത്വത്തിന്‍ പൂര്‍ണ്ണതയൊക്കെയും വസിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, നിത്യപിതാവിന് പ്രസാദിച്ചിരിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങള്‍ക്കെല്ലാവര്‍ക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂര്‍ണ്ണ നിധിയായ ഈശോയുടെ തിരുഹൃദയമേ, നിത്യപര്‍വ്വതങ്ങളുടെ ആശയമായ ഈശോയുടെ തിരുഹൃദയമേ, ക്ഷമയും അധിക ദയയുമുള്ള ഈശോയുടെ തിരുഹൃദയമേ, അങ്ങേ കൃപ അപേക്ഷിക്കുന്ന സകലരെയും ഐശ്വര്യപ്പെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ, ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരമായിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, നിന്ദകളാല്‍ പൂരിതമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ അക്രമങ്ങള്‍ നിമിത്തം തകര്‍ന്ന ഈശോയുടെ തിരുഹൃദയമേ, മരണത്തോളം കീഴ് വഴങ്ങിയ ഈശോയുടെ തിരുഹൃദയമേ, സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ സമാധാനവും അനുരജ്ഞനവുമായ ഈശോയുടെ തിരുഹൃദയമേ, പാപങ്ങള്‍ക്ക് പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ, അങ്ങയില്‍ ആശ്രയിക്കുന്ന രക്ഷയായ ഈശോയുടെ തിരുഹൃദയമേ, അങ്ങില്‍ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ, ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. #{red->n->n->പ്രാര്‍ത്ഥിക്കാം}# സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദ് കൂദാശയുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍. #{red->n->n-> സുകൃതജപം}# വിനയശീലത്തിന്‍റെ മാതൃകയായ ഈശോയുടെ തിരുഹൃദയമേ, എനിക്കു വിനയശീലം തന്നരുളണമേ. #{red->n->n-> സല്‍ക്രിയ}# നമ്മുടെ മനസ്സിന് വിരോധമായി എന്തെങ്കിലും ഇന്നു സംഭവിച്ചാല്‍ അതു ക്ഷമയോടു കൂടെ സഹിക്കുക. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/6?type=15}} ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2016-06-12-15:05:34.jpg
Keywords: ഈശോയുടെ തിരുഹൃദയത്തിന്റെ
Content: 1668
Category: 1
Sub Category:
Heading: ഓര്‍ത്തഡോക്‌സ് സഭകളുടെ ആഗോള സമ്മേളനം തര്‍ക്കം മൂലം പ്രതിസന്ധിയില്‍
Content: ക്രീറ്റ്: ജൂണ്‍-19 ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഓര്‍ത്തഡോക്‌സ് സഭകളുടെ ആഗോള സമ്മേളനം തര്‍ക്കം മൂലം പ്രതിസന്ധിയില്‍. ലോകത്തെ എല്ലാ ഓര്‍ത്തഡോക്‌സ് സഭകളും ഒരുമിക്കുന്ന സമ്മേളനം ആയിരം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടക്കുവാന്‍ പോകുന്നത്. എന്നാല്‍ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യം പ്രകടിപ്പിച്ചിരിന്ന പല ഓര്‍ത്തഡോക്‌സ് സഭകളും ഇതിനോടകം തന്നെ പിന്‍മാറുകയോ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഉറപ്പ് നല്‍കാതെയോ നില്‍ക്കുകയാണ്. ആകെ 14 ഓര്‍ത്തഡോക്‌സ് സഭാ വിഭാഗങ്ങളാണ് ഉള്ളത്. ഇതില്‍ ആറു വിഭാഗം സഭകളും ക്രീറ്റില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുകയില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പായി. കത്തോലിക്ക സഭയില്‍ നിന്നും വിഭിന്നമായി ഓര്‍ത്തഡോക്‌സ് സഭകളെ ഭരിക്കുന്നത് പ്രാദേശിക ബിഷപ്പുമാരാണ്. രാജ്യങ്ങള്‍ മാറുന്നതിനുസരിച്ച് സഭയിലെ തലവന്‍മാരിലും ആരാധന രീതികളിലും ഏറെ വ്യത്യസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കത്തോലിക്ക സഭയില്‍ വിവിധ ആരാധന രീതികള്‍ (റീത്തുകള്‍) നിലനില്‍ക്കുന്നുണ്ടെങ്കിലും എല്ലാ വിഭാഗം കത്തോലിക്കരുടെയും തലവന്‍ മാര്‍പാപ്പയാണ്. പാപ്പയുടെ കീഴില്‍ സഭകള്‍ ഐക്യത്തോടും കെട്ടുറപ്പോടും മുന്നോട്ട് നീങ്ങുന്നു. എന്നാല്‍ ആഗോള തലത്തില്‍ ഒരു സമ്മേളനം നടത്തുവാന്‍ തീരുമാനിക്കുമ്പോള്‍ പോലും ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മില്‍ നിലനില്‍ക്കുന്ന വിവിധ തര്‍ക്കങ്ങള്‍ സഭയുടെ ഐക്യമാണ് കെടുത്തുന്നത്. ക്രീറ്റില്‍ നടക്കുന്ന സമ്മേളനത്തില്‍ ബള്‍ഗേറിയന്‍ ഒര്‍ത്തഡോക്‌സ് സഭയും അന്ത്യോക്യന്‍ പാത്രീയാര്‍ക്കീസ് സഭയും പങ്കെടുക്കുകയില്ലായെന്ന് ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്. ഗ്രീക്ക്, സെര്‍ബിയന്‍ ഓര്‍ത്തഡോക്‌സ് സഭകള്‍ക്കും സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമില്ലായെന്നാണ് സഭാവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഓര്‍ത്തഡോക്‌സ് സഭകളില്‍ ഏറ്റവും വലിയ വിശ്വാസ പ്രാതിനിധ്യമുള്ളത് റഷ്യയിലെ സഭയ്ക്കാണ്. സമ്മേളനം നീട്ടിവയ്ക്കുന്നതിനും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിനും ശ്രമങ്ങള്‍ റഷ്യന്‍ സഭ നടത്തുകയാണ്. തങ്ങളിലേക്ക് തന്നെ ചുരുങ്ങുവാനുള്ള ചില ഓര്‍ത്തഡോക്‌സ് സഭകളുടെ താല്‍പര്യമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നു വിലയിരുത്തപ്പെടുന്നു. ഈ സമ്മേളനം നട ക്കാതെ വരുന്നത് കത്തോലിക്ക സഭയുടെ പ്രതീക്ഷകൾക്കു മങ്ങലേൽപിക്കും. സഭകളുടെ ആഗോളതലത്തിലുള്ള ഐക്യമാണ് കത്തോലിക്ക സഭ ആഗ്രഹിക്കുന്നത്. അതിനാല്‍ തന്നെ സമ്മേളനം നടക്കാതിരിക്കുകയാണെങ്കില്‍ വിവിധ രാജ്യങ്ങളിലായി ചിതറി കിടക്കുന്ന ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ എക്യുമിനിക്കല്‍ ബന്ധത്തിലൂടെ ഒന്നിക്കും എന്ന പ്രതീക്ഷയാണ് കത്തോലിക്ക സഭയ്ക്ക് നഷ്ടമാകുന്നത്.
Image: /content_image/News/News-2016-06-13-04:53:35.jpg
Keywords: orthodox,church,global,meeting,under,crisis
Content: 1669
Category: 18
Sub Category:
Heading: ജനപ്രതിനിധികള്‍ നന്മയുടെ മാതൃകകളാവണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
Content: കൊച്ചി: കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ പൊതുസമൂഹത്തിനു നന്മയും സേവനവും സമ്മാനിക്കുന്നവരാവണം ജനപ്രതിനിധികളെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. എറണാകുളം-അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ യോഗവും എംഎല്‍എമാര്‍ക്കു സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിറഞ്ഞ സംതൃപ്തിയോടും സമര്‍പ്പണ മനോഭാവത്തോടും കൂടി ജനസേവനം ചെയ്യാന്‍ ജനപ്രതിനിധികള്‍ക്കു സാധിക്കണം. സമൂഹത്തില്‍ കാരുണ്യവും കൈത്താങ്ങും അര്‍ഹിക്കുന്നവരെ തിരിച്ചറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കാന്‍ നേതാക്കള്‍ പരിശ്രമിക്കേണ്ടതുണ്ട്. തിരസ്‌കരിക്കപ്പെടുന്നവരിലുള്ള ശുശ്രൂഷകള്‍ സജീവമാകണം. അവഗണിക്കവരെ അടുത്തേക്കു ചേര്‍ത്തുപിടിച്ച സന്യാസിനിയാണു വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തപ്പെടുന്ന മദര്‍ തെരേസ. ജീവിതം സന്ദേശവും സന്ദേശം സാക്ഷ്യവുമാകണം. സാക്ഷ്യത്തിന്റെ ഭാവത്തിനാണു കാലം കൂടുതല്‍ വില കല്പിക്കുന്നത്. പ്രസംഗിക്കുന്നവര്‍ പ്രവര്‍ത്തിക്കുന്നവരുമാകണം. പങ്കാളിത്ത സ്വഭാവം വര്‍ധിപ്പിച്ചു കൂട്ടായ്മയോടെ സഭയുടെയും രാജ്യത്തിന്റെയും പുരോഗതിയില്‍ കൈകോര്‍ക്കാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഓര്‍മിപ്പിച്ചു. കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന സമ്മേളനത്തില്‍ അതിരൂപത സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, പ്രൊക്യുറേറ്റര്‍ ഫാ. ജോഷി പുതുവ, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത്, ജോയിന്റ് സെക്രട്ടറി റെന്നി ജോസ്, നിര്‍വാഹക സമിതി അംഗങ്ങളായ ആന്റണി പട്ടശേരി, ഷാഗിന്‍ കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. എംഎല്‍എമാരായ പി.ടി. തോമസ്, റോജി എം.ജോണ്‍, ഹൈബി ഈഡന്‍, ബി.ഡി. ദേവസി, കെ.ജെ. മാക്‌സി എന്നിവരെ മേജര്‍ ആര്‍ച്ച്ബിഷപ് പൊന്നാടയണിയിച്ച് ആദരിച്ചു. സമൂഹത്തിന്റെ പുരോഗതിയില്‍ എറണാകുളം-അങ്കമാലി അതിരൂപതയും കത്തോലിക്കാസഭയും ചെയ്തുവരുന്ന സേവനങ്ങളോടു സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നു എംഎല്‍എമാര്‍ പറഞ്ഞു. ക്രൈസ്തവസാക്ഷ്യം വ്യക്തി, കുടുംബ, സമൂഹ ജീവിതത്തില്‍ എന്ന വിഷയം അതിരൂപത മതബോധന ഡയറക്ടര്‍ റവ.ഡോ. ജോയ്‌സ് കൈതക്കോട്ടില്‍ അവതരിപ്പിച്ചു. സിസ്റ്റര്‍ ലിറ്റില്‍ തെരേസ്, പ്രഫ. തൊമ്മച്ചന്‍ സേവ്യര്‍, മിനി പോള്‍ എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മതബോധന കമ്മീഷന്‍ കണ്‍വീനര്‍ ബോബി പോള്‍ മോഡറേറ്ററായി. വിവിധ മേഖലകളില്‍ മികവു തെളിയിച്ച സിസ്റ്റര്‍ ജിസ, സിസ്റ്റര്‍ ലിറ്റില്‍ തെരേസ്, ദേവസിക്കുട്ടി പുതുശേരി എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. കിടങ്ങൂര്‍ കര്‍ത്താവിന്റെ ബൈബിള്‍ സ്തുതികള്‍ എന്ന ഗ്രന്ഥം കര്‍ദിനാള്‍ പ്രകാശനം ചെയ്തു. പൊതുചര്‍ച്ച വിദ്യാഭ്യാസ കമ്മീഷന്‍ കണ്‍വീനര്‍ എസ്.ഡി. ജോസ് നയിച്ചു. അതിരൂപത വൈസ് ചാന്‍സലര്‍ റവ.ഡോ. ജോര്‍ജ് കളപ്പുരയ്ക്കല്‍, അങ്കമാലി ഫൊറോന വികാരി റവ.ഡോ. കുര്യാക്കോസ് മുണ്ടാടന്‍, കമ്മീഷന്‍ കണ്‍വീനര്‍മാരായ ആന്റണി പാലിമറ്റം, സാബു ജോസ്, സെമിച്ചന്‍ ജോസഫ്, സിസ്റ്റര്‍ ദിവ്യ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2016-06-13-01:38:57.jpg
Keywords:
Content: 1670
Category: 1
Sub Category:
Heading: രോഗവും വൈകല്യവും നേരിടുന്നവര്‍ക്ക് സ്‌നേഹമാണ് ആവശ്യമെന്ന് ഓര്‍മ്മപ്പെടുത്തി കൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: രോഗവും വൈകല്യവും ക്ഷീണവുമുള്ള വ്യക്തികള്‍ ആഴമായി സ്‌നേഹിക്കപ്പെടേണ്ടവരാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. രോഗവും ക്ഷീണവും വൈകല്യങ്ങളും അനുഭവിക്കുന്നവര്‍ക്കു വേണ്ടി ഇന്നലെ നടന്ന പ്രത്യേക ശുശ്രൂഷകള്‍ക്കിടയിലുള്ള വിശുദ്ധ കുര്‍ബാനയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. വൈകല്യവും രോഗവും ക്ഷീണവുമുള്ളവരെ സമൂഹത്തിൽ നിന്നും ഒഴിച്ചു നിര്‍ത്തുന്നതിനെ മാര്‍പാപ്പ നിശിതമായി വിമര്‍ശിച്ചു. വൈകല്യങ്ങള്‍ അനുഭവിക്കുന്ന വ്യക്തികളെ പരിചരിക്കുവാന്‍ ആവശ്യമായി വരുന്ന വന്‍ സാമ്പത്തിക ചെലവുകള്‍ മൂലം അവരെ കുടുംബാംഗങ്ങള്‍ ഒഴിവാക്കുവാനുള്ള വഴികള്‍ നോക്കുന്നത് ഏറെ ദുഃഖകരമാണെന്നു പിതാവ് പറഞ്ഞു. "രോഗവും ക്ഷീണവും വൈകല്യങ്ങളുമുള്ളവരെ സമൂഹത്തില്‍ നിന്നും ഒഴിവാക്കണമെന്ന ചിന്ത തെറ്റാണ്. വീടുകളില്‍ തന്നെ ഇവര്‍ ഒഴിഞ്ഞ കോണുകളിലേക്ക് മാറ്റി പാര്‍പ്പിക്കപ്പെടുന്നു. വൈകല്യം നേരിടുന്ന വലിയ ഒരു വിഭാഗവും പല സ്ഥാപനങ്ങളിലായി ഏകാന്ത വാസത്തിനു വിധിക്കപ്പെടുന്നു. നമ്മുടെ ഹൃദയത്തില്‍ നിന്നുള്ള സ്‌നേഹമാണ് ഇവര്‍ക്ക് ആവശ്യം. പുഞ്ചിരി കൊണ്ടുള്ള തെറാപ്പി ഇവരുടെ ജീവിതം സുന്ദരമാക്കും. നമ്മുടെ പുഞ്ചിരി അവര്‍ക്ക് ഏറെ ആശ്വാസം നല്കും" പരിശുദ്ധ പിതാവ് പറഞ്ഞു. ജനക്കൂട്ടം കല്ലെറിഞ്ഞു കൊല്ലുവാന്‍ ശ്രമിച്ച പാപിനിയായ സ്ത്രീയുടെ സംഭവ കഥയ്ക്കാണു വചന പ്രഭാഷണത്തില്‍ പാപ്പ ഊന്നല്‍ നല്‍കിയത്. ക്രിസ്തു അവളിൽ മനസ് അലിഞ്ഞ്, പാപം ക്ഷമിച്ച സംഭവം പിതാവ് വിശദീകരിച്ചു. സമൂഹത്തില്‍ നിന്നും ഒഴിവാക്കപ്പെടുന്നവരേ കൂടി ചേര്‍ത്തു നിര്‍ത്തിയ കര്‍ത്താവിനെയാണ് നമുക്ക് ഈ സംഭവത്തിലൂടെ കാണുവാന്‍ സാധിക്കുന്നതെന്നും പിതാവ് പറഞ്ഞു. സമൂഹത്തില്‍ ഒഴിവാക്കപ്പെടേണ്ടവരായി ആരും തന്നെ ഇല്ലെന്ന സന്ദേശമാണ് ക്രിസ്തു ഇതിലൂടെ നല്‍കുന്നതെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. "വിശുദ്ധ പൗലോസ് ശ്ലീഹാ ഗലാത്തിയക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ സൂചിപ്പിക്കുന്നതു പോലെ ക്രിസ്തുവില്‍ സ്‌നാനം സ്വീകരിച്ചിരിക്കുന്ന എല്ലാവരും അവനോടു കൂടി മരിച്ച് അടക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുവില്‍ നമുക്ക് പുനര്‍ജീവന്‍ ലഭിച്ചിരിക്കുകയാണ്. രോഗത്തില്‍ നിന്നും മരണത്തില്‍ നിന്നുമെല്ലാം നാം പുനര്‍ജനിച്ചിരിക്കുന്നു. വലിയ ആശയങ്ങളാണ് ഈ വരികളില്‍ അടങ്ങിയിരിക്കുന്നത്. ഇതിനാല്‍ തന്നെ രോഗികള്‍ക്കും വൈകല്യമുള്ളവര്‍ക്കും ക്ഷീണമുള്ളവര്‍ക്കും ക്രിസ്തുവില്‍ ആശ്വസിക്കാന്‍ കഴിയും". പിതാവ് പറഞ്ഞു. കരുണയുടെ വര്‍ഷത്തില്‍ വിവിധ ചടങ്ങുകളില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കെടുക്കുവാന്‍ വന്ന എല്ലാവരേയും പാപ്പ തന്റെ ആശംസകള്‍ അറിയിച്ചു. റോമിന്റെ വിവിധ ഭാഗങ്ങളില്‍ വിദേശത്തു നിന്നുമെത്തുന്ന വിശ്വാസികള്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കുവാന്‍ സൗജന്യമായി സേവനം ചെയ്യുന്ന ഡോക്ടറുമാരേയും മറ്റ് ആരോഗ്യപ്രവര്‍ത്തകരേയും പിതാവ് തന്റെ നന്ദി അറിയിച്ചു. 'ഹാന്‍സെന്‍സ്' രോഗം നേരിടുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തികളേയും ഫ്രാന്‍സിസ് പാപ്പ തന്റെ പ്രസംഗത്തിന്റെ അവസാനം പ്രത്യേകം പരാമര്‍ശിച്ചു.
Image: /content_image/News/News-2016-06-13-07:27:37.jpg
Keywords: disabled,persons,need,our,love,smile,fransis,papa
Content: 1671
Category: 1
Sub Category:
Heading: 'പാഷന്‍ ഓഫ് ദ ക്രൈസ്റ്റി'ന്റെ അമരക്കാര്‍ വീണ്ടും ഒന്നിക്കുന്നു; പുതിയ ചലച്ചിത്രം ഉയിര്‍ത്തെഴുന്നേല്‍പ്പിനെ കുറിച്ച്
Content: വാഷിംഗ്ടണ്‍: ക്രിസ്തുവിന്റെ പീഡാനുഭവവും ക്രൂശുമരണവും ചിത്രീകരിച്ച 'പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്' എന്ന ഹോളിവുഡ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്റെ സംവിധായകനായ മെല്‍ ഗിബ്‌സണും തിരക്കഥാകൃത്ത് റാന്‍ഡല്‍ വലേസും ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ജീവിതവും സ്വര്‍ഗാരോഹണം വരെയുള്ള സംഭവങ്ങളാണു ചലച്ചിത്രമാക്കുവാന്‍ ഒരുങ്ങുന്നത്. ഇതു സംബന്ധിക്കുന്ന ചര്‍ച്ചകള്‍ ഇതിനോടകം തന്നെ തങ്ങള്‍ നടത്തി കഴിഞ്ഞുവെന്ന് തിരക്കഥാകൃത്ത് വെളിപ്പെടുത്തി. 2004-ല്‍ പുറത്തുവന്ന 'പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്' ലോകമെമ്പാടും വന്‍ സ്വീകാര്യതയാണു നേടിയത്. 30 മില്യണ്‍ യുഎസ് ഡോളര്‍ നിര്‍മ്മാണത്തിനായി ചെലവഴിച്ച ചിത്രം ആകെ 612 മില്യണ്‍ ഡോളറാണ് തിയറ്ററുകളില്‍ നിന്നും വാരികൂട്ടിയത്. "ഉയിര്‍പ്പിന്റെ കഥയും എനിക്ക് പറയണമെന്നുണ്ടായിരുന്നു. പീഡാനുഭവം ഒരു തുടക്കം മാത്രമാണ്. ഉയിര്‍പ്പിലൂടെ സ്വര്‍ഗാരോഹണം ചെയ്യുമ്പോള്‍ മാത്രമേ അത് പൂര്‍ത്തിയാകുകയുള്ളു. വിശ്വാസ സമൂഹം പാഷന്‍ ഓഫ് ദ ക്രൈസ്റ്റിനെ മികച്ച രീതിയിലാണ് സ്വീകരിച്ചത്. അതിലും മികച്ചതായിരിക്കും ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ജീവിതം ചിത്രീകരിക്കുന്ന പുതിയ സിനിമ എന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു" തിരക്കഥാകൃത്തായ റാന്‍ഡല്‍ വലേസ് പറയുന്നു. ഡ്യൂക്ക് സര്‍വകലാശാലയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ പഠനം പൂര്‍ത്തീകരിച്ച വ്യക്തി കൂടിയാണ് വലേസ്. 'പാഷന്‍ ഓഫ് ദ ക്രൈസ്റ്റില്‍' ക്രിസ്തുവിനെ അവതരിപ്പിച്ച ജിം കാവിസെല്‍ തന്നെയാകുമോ പുതിയ ചിത്രത്തിലും വേഷമിടുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അഭിനേതാക്കളെ ആരേയും തീരുമാനിച്ചിട്ടില്ലെന്നാണ് പുറത്തു വരുന്ന വിവരം. യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ഇതിവൃത്തമാക്കി അവസാനം പുറത്തു വന്ന ചലച്ചിത്രം 'റൈസന്‍' ആണ്. റോമന്‍ പടയാളിയുടെ കാഴ്ച്ചപാടിലൂടെ ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥ പറയുന്ന രീതിയിലാണ് 'റൈസന്‍' ചീത്രീകരിച്ചിരിക്കുന്നത്.
Image: /content_image/News/News-2016-06-13-05:18:41.jpg
Keywords: passion,of,the,christ,team,new,movie,resurrection
Content: 1672
Category: 1
Sub Category:
Heading: t
Content: t
Image: /content_image/News/News-2016-06-13-06:27:21.jpg
Keywords:
Content: 1673
Category: 1
Sub Category:
Heading: ഉത്തരേന്ത്യയില്‍ ക്രൈസ്തവര്‍ അനുഭവിക്കുന്ന പീഢനങ്ങളെ പറ്റി 'ഓള്‍ ഇന്ത്യ പീപ്പിള്‍സ് ഫോറം' തയാറാക്കിയ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്.
Content: റായ്പൂര്‍: ക്രൈസ്തവര്‍ക്കു നേരെ ഛത്തീസ്ഗഡില്‍ നടന്ന നിരവധി അക്രമങ്ങളുടെ സത്യസന്ധമായ വിവരങ്ങള്‍ പുറത്ത്. 'ഓള്‍ ഇന്ത്യ പീപ്പിള്‍സ് ഫോറം' എന്ന പേരില്‍ സംസ്ഥാനത്ത് നടന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് പഠിക്കുവാന്‍ നിയമിച്ച സമിതിയുടെതാണ് കണ്ടെത്തലുകള്‍. ക്രൈസ്തവരായ ആളുകള്‍ക്ക് നേരെ നടന്ന നിരവധി ആക്രമണ സംഭവങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും സമിതിയുടെ പരിശോധനയില്‍ കണ്ടെത്തി. ജൂണ്‍ എട്ടാം തീയതി മുതല്‍ 11 വരെയാണ് സംഘം വിവിധ ഗ്രാമങ്ങളില്‍ കൂടി സഞ്ചരിച്ച് ക്രൈസ്തവരും ആദിവാസികളുമായ ആളുകളില്‍ നിന്നും മറ്റു ഗ്രാമീണരില്‍ നിന്നും നേരിട്ട് തെളിവുകള്‍ സ്വീകരിച്ചത്. രണ്ടു സംഘമായി തിരിഞ്ഞ പീപ്പിള്‍സ് ഫോറം അംഗങ്ങള്‍, 1650-ല്‍ അധികം കിലോമീറ്ററുകള്‍ ഗ്രാമത്തിലൂടെ സഞ്ചരിച്ചാണ് വിവരങ്ങള്‍ ശേഖരിച്ചത്. പോലീസുകാരും പാരാമിലിറ്ററി ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ചിലയിടങ്ങളില്‍ ക്രൈസ്തവരുള്‍പ്പെടുന്ന ഗ്രാമവാസികളെ ആക്രമിച്ചിരിക്കുന്നത്. ചില മേഖലകളില്‍ ഗ്രാമപ്രദേശത്തു തന്നെ താമസിക്കുന്ന തീവ്ര ഹൈന്ദവ വാദികളുടെ സംഘടനയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. ബസ്താര്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തില്‍ അഹിന്ദുക്കള്‍ക്കു ആരാധനാലയങ്ങള്‍ പണിയുവാന്‍ അവകാശമില്ലെന്ന നിയമം പല പഞ്ചായത്തുകളും കൂടി പാസാക്കിയതായി സംഘം കണ്ടെത്തി. ഇത്തരം നിയമങ്ങള്‍ പാസാക്കുവാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് ഒരു അവകാശമില്ലെന്ന് ഹൈക്കോടതി നിരവധി തവണ ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുള്ള കാര്യമാണ്. നേരത്തെ ബാഡിസ്ഗാവോണ്‍ എന്ന ഗ്രാമത്തില്‍ ആരാധനയ്ക്കായി കെട്ടിടം നിര്‍മ്മിക്കുവാന്‍ തുടങ്ങിയ പാസ്റ്ററെ അധികാരികള്‍ തടഞ്ഞിരിന്നു. ഇതേ ഗ്രാമത്തില്‍ തന്നെ ജീവിച്ചിരുന്ന ക്രൈസ്തവയായ വൃദ്ധമാതാവിന്റെയും അവരുടെ ഭര്‍ത്താവിന്റെയും മൃതശരീരങ്ങള്‍ ഗ്രാമത്തില്‍ സംസ്‌കരിക്കുവാന്‍ അനുവദിക്കില്ലെന്നു ബജ്‌റങ്കി ദള്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ ഭീഷണി മുഴക്കി. കുരിശു വയ്ക്കാതെയുള്ള ശവമഞ്ചത്തിലാണ് പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇവരുടെ മൃതശരീരങ്ങള്‍ എത്തിച്ചത്. ഇനിയും ക്രൈസ്തവര്‍ ഗ്രാമത്തില്‍ മരിച്ചാല്‍ അവരെ സംസ്‌കരിക്കുവാന്‍ അനുവദിക്കില്ലെന്നും ഹൈന്ദവ സംഘടനകളുടെ ഭീഷണി മുഴക്കിയിട്ടുണ്ട്. ഓള്‍ ഇന്ത്യ പീപ്പിള്‍സ് ഫോറത്തിന്റെ കണ്ടെത്തലുകളില്‍ പറയുന്നു. ജൂണ്‍ അഞ്ചാം തീയതി ഞായറാഴ്ച 25-ല്‍ അധികം വരുന്ന ഹൈന്ദവ തീവ്രവാദ സംഘടനയിലെ ആളുകള്‍ അംമ്പികാപൂര്‍ ജില്ലയിലെ ദേവാലയം തകര്‍ത്തിരിന്നു. ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയ പാസ്റ്ററെ മര്‍ദിച്ച അക്രമികള്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ശേഷം പ്രചരിപ്പിച്ചു. ഈ സംഭവം മറ്റു ക്രൈസ്തവരിലും ഭീതി ഉളവാക്കിയിട്ടുണ്ട്. പാസ്റ്ററേയും ഭാര്യയേയും മറ്റു മൂന്നു വിശ്വാസികളേയും മര്‍ദിച്ച് അവശരാക്കിയ സംഘം അടുത്തുള്ള പോലീസ് സ്‌റ്റേഷനിലേക്ക് ഇവരെ കെട്ടിവലിച്ചുകൊണ്ടു പോയി. നീതി നിര്‍വഹണം നടത്തേണ്ട പോലീസ് ഉദ്യോഗസ്ഥര്‍ നിരപരാധികളായ പാസ്റ്ററേയും സംഘത്തേയും മണിക്കൂറുകള്‍ തടഞ്ഞുവച്ചു. മറ്റുള്ളവരെ വിട്ടയച്ച പോലീസ് ഉദ്യോഗസ്ഥര്‍ പാസ്റ്ററെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചു. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പാസ്റ്റര്‍ക്ക് ജാമ്യം ലഭിച്ചിട്ടില്ല. സിരിസ്ഗൂഡ എന്ന ഗ്രാമത്തില്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കുന്ന ഭക്ഷണ സാധനങ്ങള്‍ ക്രൈസ്തവര്‍ക്ക് നല്‍കുവാന്‍ പാടില്ലെന്ന വിലക്ക് ഒരു വിഭാഗം ഹൈന്ദവ സംഘടനകള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. ഇതേ തുടര്‍ന്ന് പാവപ്പെട്ട ക്രൈസ്തവരായ ഗ്രാമവാസികള്‍ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പോലും മുടങ്ങിയ അവസ്ഥയിലാണ്. പലരും പട്ടിണി മൂലം ക്ഷീണം അനുഭവിക്കുന്നതായും പീപ്പിള്‍സ് ഫോറം പ്രവര്‍ത്തകര്‍ കണ്ടെത്തി. ഗ്രാമത്തില്‍ നിന്നും ആംബുലന്‍സില്‍ ക്രൈസ്തവരെ ആശുപത്രികളിലേക്ക് കൊണ്ടു പോകുന്നതിനും വിലക്കുണ്ട്. പല ഗ്രാമങ്ങളിലും ക്രൈസ്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ നിന്നും വെള്ളം ശേഖരിക്കുന്നതിനും വിലക്കുള്ളതായും സംഘം പറയുന്നു. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഹൈന്ദവരായാല്‍ എല്ലാവിധ സൗകര്യങ്ങളും ഇവര്‍ക്ക് ലഭ്യമാകുമെന്നും ഹൈന്ദവ സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ വിശ്വാസം ഉപേക്ഷിക്കുവാന്‍ ഗ്രാമവാസികള്‍ തയ്യാറല്ല. പോലീസ് ഉദ്യോഗസ്ഥരും സൈന്യവും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ ഇവിടെ പതിവാണ്. മാവോയിസ്റ്റുകള്‍ ആണെന്ന വ്യാജ കുറ്റം ചുമത്തിയാണ് ഇവര്‍ ഗ്രാമീണരായ സ്ത്രീകളേയും പെണ്‍കുട്ടികളേയും മാനഭംഗപ്പെടുത്തുന്നത്. മധ്യപ്രദേശ്, ബംഗാള്‍, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമുള്ള രാഷ്ട്രീയ നേതാക്കളും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമടങ്ങിയ സംഘമാണ് ക്രൈസ്തവര്‍ക്കു നേരെയും ഗ്രാമീണര്‍ക്കു നേരെയും നടക്കുന്ന ആക്രമണങ്ങളുടെ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തു കൊണ്ടു വന്നിരിക്കുന്നത്.
Image: /content_image/News/News-2016-06-13-09:56:15.jpg
Keywords: christian,attacked,reports,north,india,church,destroyed
Content: 1674
Category: 1
Sub Category:
Heading: ഒര്‍ലാന്‍ഡോ കൂട്ടക്കൊല; ഞെട്ടലും ദുഃഖവും രേഖപ്പെടുത്തുന്നതായി മാര്‍പാപ്പ
Content: വത്തിക്കാന്‍: ഒര്‍ലാന്‍ഡോയില്‍ നടന്ന കൂട്ടക്കൊലയില്‍ മാര്‍പാപ്പ തന്റെ ദുഃഖവും ഞെട്ടലും രേഖപ്പെടുത്തി. യുഎസിലെ ഫ്‌ളോറിഡായ്ക്കു സമീപമുള്ള ഒര്‍ലാന്‍ഡോയില്‍ പ്രവര്‍ത്തിക്കുന്ന ഒരു നിശാക്ലബിലാണ് അക്രമി തോക്കുമായി എത്തിയ ശേഷം ആളുകളെ വെടിവച്ചു വീഴ്ത്തിയത്. അമ്പതു പേര്‍ മരിച്ച സംഭവം മാര്‍പാപ്പയെ വേദനിപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്തതായി വത്തിക്കാന്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. വത്തിക്കാന്‍ പ്രസ് ഓഫീസിനു വേണ്ടി ഫാദര്‍ ഫെഡറിക്കോ ലൊമ്പാര്‍ഡിയാണ് മാര്‍പാപ്പയുടെ പ്രതികരണം അറിയിച്ചത്. "നിരപരാധികളായ ആളുകളെ കൊന്നൊടുക്കിയ ഒര്‍ലാന്‍ഡോ കൂട്ടക്കൊലയില്‍ പരിശുദ്ധ പിതാവിനോടൊപ്പം ഞങ്ങളും ദുഃഖത്തിലാണ്. വെറുപ്പും വിദ്വേഷവും ജനിപ്പിക്കുന്ന തരത്തിലുള്ള നരഹത്യയാണ് നടന്നിരിക്കുന്നത്. സംഭവത്തില്‍ മരിച്ച വ്യക്തികളുടെ കുടുംബാംഗങ്ങളുടേയും, പരിക്കേറ്റവരുടേയും ദുഃഖത്തില്‍ പരിശുദ്ധ പിതാവും പങ്കു ചേരുന്നു. അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. ദൈവത്തിന്റെ സന്നിധിയില്‍ നിന്നും ആശ്വാസം അവര്‍ക്കു ലഭിക്കുമാറാകട്ടെ. ഇത്തരം സംഭവങ്ങള്‍ ഇനി മേലില്‍ ആവര്‍ത്തിക്കാതിരിക്കുവാനുള്ള നടപടികള്‍ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും പ്രതീക്ഷിക്കുന്നു. അമേരിക്കന്‍ ജനതയ്ക്കും ലോകം മുഴുവനും ശാന്തിയോടെ വസിക്കുവാന്‍ ഇടവരട്ടെ". വത്തിക്കാനില്‍ നിന്നും പുറപ്പെടുവിച്ച അനുശോചന സന്ദേശത്തില്‍ പറയുന്നു. ഞായറാഴ്ച പുലര്‍ച്ചെ ഉണ്ടായ ആക്രമണത്തില്‍ തോക്കുധാരിയായ അക്രമി ക്ലബില്‍ കയറി വെടിയുതിര്‍ക്കുകയായിരുന്നു. നിശാക്ലബില്‍ നടന്നത് തീവ്രവാദി ആക്രമണം തന്നെയാണെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു കഴിഞ്ഞു. 53 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റതായാണ് കണക്ക്. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. ഇതിനാല്‍ തന്നെ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം എന്നും കരുതപ്പെടുന്നു.
Image: /content_image/News/News-2016-06-13-08:13:18.jpg
Keywords: usa,gunfire,massacre,Orlando,pope,sad,prays,for,victims
Content: 1675
Category: 1
Sub Category:
Heading: നിരപരാധികളായ അനേകം ഗർഭസ്ഥ ശിശുക്കളെ കൊല ചെയ്യാൻ ഗര്‍ഭച്ഛിദ്ര ശസ്ത്രക്രിയ ഇന്ത്യയിൽ വ്യാപകമാക്കുന്നു
Content: ന്യൂഡല്‍ഹി: നിരപരാധികളായ അനേകം ഗർഭസ്ഥ ശിശുക്കളെ കൊല ചെയ്യാൻ ഗര്‍ഭച്ഛിദ്ര ശസ്ത്രക്രിയ ഇന്ത്യയിൽ വ്യാപകമാക്കുന്നു. ഇതിനായി ഗര്‍ഭച്ഛിദ്ര ശസ്ത്രക്രിയ നടത്താൻ അലോപ്പതി ഇതര ഡോക്ടര്‍മാര്‍ക്കും അനുമതി അനുമതിനല്‍കാന്‍ നടപടി വരുന്നു. ഗര്‍ഭമലസിപ്പിക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിന് ആയുര്‍വേദ, ഹോമിയോ, യുനാനി ഡോക്ടര്‍മാര്‍ക്കും അംഗീകാരമുള്ള മിഡ്വൈഫ് നഴ്‌സുമാര്‍ക്കും അനുമതി നല്‍കും. ഇപ്പോള്‍ അലോപ്പതി ഡോക്ടര്‍മാര്‍ക്കുമാത്രമേ ഗര്‍ഭച്ഛിദ്ര ശസ്ത്രക്രിയ ചെയ്യാന്‍ നിയമപ്രകാരം അനുമതിയുള്ളൂ. ഒട്ടേറെ നിബന്ധനകളനുസരിച്ചാണ് ഇപ്പോള്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവാദമുള്ളത്. 1971- ലെ 'മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി നിയമം' ഭേദഗതി ചെയ്യാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. ഭേദഗതിബില്‍ വൈകാതെ മന്ത്രിസഭയുടെ അനുമതിക്ക് സമര്‍പ്പിക്കുമെന്ന് ആരോഗ്യമന്ത്രാലയവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ ഭേദഗതി നിലവിൽ വന്നാൽ അത് നിരപരാധികളായ അനേകം ഗർഭസ്ഥ ശിശുക്കളെ കൊല ചെയ്യാനുള്ള സാദ്ധ്യതകൾ വർദ്ധിപ്പിക്കും. മനുഷ്യജീവന്‍ ഗര്‍ഭധാരണത്തിന്റെ നിമിഷം മുതല്‍ ആദരിക്കപ്പെടുകയും നിരുപാധികമായി സംരക്ഷിക്കപ്പെടുകയും വേണം. അസ്ഥിത്വത്തിന്റെ ആദ്യ നിമിഷം മുതല്‍ മനുഷ്യജീവി ഒരു വ്യക്തിയുടെ അവകാശങ്ങള്‍ ഉള്ളവനായി അംഗീകരിക്കപ്പെടണം. മനഃപൂര്‍വ്വം നടത്തപ്പെടുന്ന ഗര്‍ഭച്ഛിദ്രം ധാര്‍മ്മിക തിന്മയാണെന്ന് സഭ ആദ്യ നൂറ്റാണ്ടു മുതല്‍ ഉറപ്പിച്ച് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ പ്രബോധനം മാറ്റമില്ലാത്തതായി നിലനില്‍ക്കുകയും ചെയ്യുന്നു. ഗര്‍ഭച്ഛിദ്രത്തിന് മനപൂര്‍വ്വം സഹായിക്കുന്നത് ഗൗരവപൂര്‍ണ്ണമായ കുറ്റമാണ്. മനുഷ്യജീവനെതിരെയുള്ള ഈ അപരാധത്തിന് സഭ കാനോനികമായ 'മഹറോന്‍' ശിക്ഷ കല്‍പ്പിച്ചിരിക്കുന്നു. "ഗര്‍ഭച്ഛിദ്രം മനപൂര്‍വ്വം നടത്തുന്ന വ്യക്തി, ആ പ്രവര്‍ത്തി ചെയ്യുന്നത് കൊണ്ട്തന്നെ കാനോന്‍ നിയമത്തില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായ മഹറോനു വിധേയമാകുന്നു. ഇതിലൂടെ കാരുണ്യത്തിന്റെ പരിധി ചുരുക്കുവാനല്ല സഭ ഉദ്ദേശിക്കുന്നത്, പിന്നെയോ, ചെയ്ത തിന്‍മയുടെയും, കൊല്ലപ്പെട്ട നിരപരാധിയോടും അവന്റെ മാതാപിതാക്കളോടും സമൂഹം മുഴുവനോടും ചെയ്ത പരിഹരിക്കാനാവാത്ത ദ്രോഹത്തിന്റെയും ഗൗരവം വ്യക്തമാക്കാനാണ്" (CCC 2272). അത് കൊണ്ട് ഈ മാരകപാപത്തിനെതിരെ സഭയും സമൂഹവും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
Image: /content_image/India/India-2016-06-14-00:17:52.jpg
Keywords:
Content: 1676
Category: 6
Sub Category:
Heading: വിശുദ്ധ ബലിയ്ക്കു മുന്‍പ് ആത്മശോധനക്ക് വിധേയമാക്കുക.
Content: ''ഓരോരുത്തരും ആത്മശോധന ചെയ്തതിനുശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നു പാനം ചെയ്യുകയും ചെയ്യട്ടെ'' (1 കോറിന്തോസ് 11:28). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 13}# വിശുദ്ധ കുര്‍ബ്ബാനയിലൂടെ ഞാന്‍ ക്രിസ്തുവിനെ സ്വീകരിക്കുന്നു; ക്രിസ്തു എന്നേയും സ്വീകരിക്കുന്നു. ഞാനായിരിക്കുന്ന അവസ്ഥയില്‍ എന്നെ സ്വീകരിക്കുവാനും, എന്നെ അംഗീകരിക്കുവാനും യേശുവിന് കഴിയുമോ? ഇവിടെ ഞാന്‍ ഉത്തരം പറയണം. എന്നെ ആത്മശോധനക്കായി വിധേയമാക്കണം. ഓരോ വ്യക്തിയും അവനെത്തന്നെ പരിശോധിക്കണം. ചിലപ്പോഴെങ്കിലും ഈ ചോദ്യത്തില്‍ നിന്നും ഒളിച്ചോടുവാനോ, പിന്‍തിരിയുവാനോ നാം ശ്രമിച്ചെന്ന് വന്നേക്കാം. 'ഓരോരുത്തരും ആത്മശോധന ചെയ്തതിനുശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നു പാനം ചെയ്യുകയും ചെയ്യട്ടെ'യെന്ന യേശുവിന്റെ വാക്കുകള്‍ ഇവിടെ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. വിശുദ്ധ കുര്‍ബാനയിലൂടെ ക്രിസ്തുവിനെ സ്വീകരിക്കുന്നവരുടെ മാനസികാവസ്ഥ ഈ വാക്കുകള്‍ക്ക് കീഴ്പ്പെടുന്നതാകണം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ക്രാക്കോ, 14.4.62). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/6?type=6 }}
Image: /content_image/Meditation/Meditation-2016-06-13-12:01:33.jpg
Keywords: ബല