Contents
Displaying 1541-1550 of 24970 results.
Content:
1708
Category: 4
Sub Category:
Heading: മനുഷ്യനേത്രങ്ങളെ ഇന്നും അതിശയിപ്പിക്കുന്ന 4 ദിവ്യകാരുണ്യ അത്ഭുതങ്ങളിലൂടെ ഒരു യാത്ര
Content: വിശുദ്ധ കുര്‍ബാനയിലുള്ള യേശുക്രിസ്തുവിന്റെ നിറ സാന്നിദ്ധ്യം ലോകത്തെ അതിശയിപ്പിക്കുന്ന ഒന്നാണ്. മനുഷ്യനിര്‍മ്മിതമായ ഗോതമ്പ് അപ്പവും മുന്തിരിചാറും അഭിഷിക്തന്റെ ശുശ്രുഷകളാല്‍ കര്‍ത്താവിന്റെ തിരുശരീര രക്തങ്ങളായി മാറുന്ന പ്രക്രിയക്കു തുലനം ചെയ്യാന്‍ മറ്റൊരു അത്ഭുതം ലോകത്തിലില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനേകം ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ നടക്കാറുണ്ട്. മനുഷ്യനേത്രങ്ങളെ സ്തബദരാക്കുന്ന ഈ ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ അനേകം അവിശ്വാസികളെയും അന്യമതസ്ഥരെയും കത്തോലിക്ക വിശ്വാസത്തിലേക്ക് കൂട്ടി കൊണ്ട് വന്നിട്ടുണ്ട്. എന്നിരിന്നാലും വിശുദ്ധ കുര്‍ബാനയില്‍ സന്നിഹിതനായ യേശുവിനെ ആഴമായി വിശ്വസിക്കാത്ത അനേകരുണ്ടെന്നത് ഏറെ വേദനിപ്പിക്കുന്ന ഒന്നാണ്. ഓരോ ദിവ്യകാരുണ്യ അത്ഭുതങ്ങളെയും ശാസ്ത്രീയപരമായ ഗവേഷണങ്ങള്‍ക്ക് വിധേയമാക്കിയാണ് അംഗീകരിക്കുന്നതെങ്കിലും ഓരോ വിശുദ്ധ കുര്‍ബാനയിലും അപ്പവും വീഞ്ഞും യേശുവിന്റെ തിരുശരീര രക്തങ്ങളായി രൂപപ്പെടുന്നുണ്ടെന്ന സത്യം, സഭ അതിന്റെ പാരമ്പര്യത്തോട് ചേര്‍ത്തു മുറുകെപിടിക്കുന്നു. മനുഷ്യന്റെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാവുന്ന നൂറുകണക്കിനു ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടുണ്ടെങ്കില്‍ കൂടി പ്രസിദ്ധമായ 4 ദിവ്യകാരുണ്യ അത്ഭുതങ്ങളിലൂടെയുള്ള ഒരു യാത്രയാണ് ഇവിടെ നാം നടത്താന്‍ പോകുന്നത്. #{red->n->n-> 1) 8-ാം നൂറ്റാണ്ടില്‍ ഇറ്റലിയിലെ ലാന്‍സിയാനോയില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതം}# 8-ാം നൂറ്റാണ്ടില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതമാണിത്. തെക്കൻ ഇറ്റലിയിലെ ലാൻസിയാനോ പട്ടണത്തിൽ സ്ഥിതി ചെയ്തിരുന്ന വി. ലെഗോൻഷിയനും വി. ഡൊമീഷ്യനും പ്രതിഷ്ഠിക്കപ്പെട്ട ദേവാലയത്തിൽ, ഒരു ബ്രസീലിയൻ സന്യാസപുരോഹിതൻ വിശുദ്ധ കർബാന അർപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് കൊണ്ടിരിന്ന വൈദികന് പെട്ടെന്ന് ഒരു സംശയം, "താന്‍ അര്‍പ്പിച്ച് കൊണ്ടിരിക്കുന്ന വിശുദ്ധ കുര്‍ബ്ബാനയില്‍ യേശുവിന്റെ യഥാര്‍ത്ഥ സാന്നിദ്ധ്യമുണ്ടോ?". ദിവ്യബലിയിലെ പ്രധാന ശുശ്രൂഷ കര്‍മ്മമായ തിരുശരീര രക്തങ്ങള്‍ വാഴ്ത്തുന്ന സമയത്ത് ''ഇതെന്റെ ശരീരമാകുന്നു, ഇതെന്റെ രക്തമാകുന്നു'' എന്ന വാക്കുകള്‍ അദ്ദേഹം ഉരുവിട്ടപ്പോള്‍, അപ്പവും വീഞ്ഞും യഥാര്‍ത്ഥ മനുഷ്യമാംസവും രക്തവുമായി മാറുന്നത് ആ വൈദികന്‍ കണ്ടു. കുറച്ച് ദിവസങ്ങൾക്ക് ശേഷം നോക്കിയപ്പോൾ, കട്ടപിടിച്ചരക്തം, പല വ്യത്യസ്ത ആകൃതിയിലും മാതൃകയിലുമുള്ള അഞ്ച് തുള്ളികളായി പിളർന്നിരിക്കുന്നതായി കാണപ്പെട്ടു. ഈ അത്ഭുതത്തെപ്പറ്റിയുള്ള വാര്‍ത്ത പെട്ടെന്ന് തന്നെ പരന്നപ്പോള്‍, നാട്ടിലെ ആര്‍ച്ച് ബിഷപ്പ് ഒരന്വേഷണം നടത്തുകയും, സഭ ഇതൊരു ദിവ്യാത്ഭുതമായി അംഗീകരിക്കുകയും ചെയ്തു. ഇന്നും ഈ മാംസം ഭദ്രമായി സൂക്ഷിച്ചിരിക്കുകയാണ്. 1971-ല്‍ ശരീര ഘടനാശാസ്ത്രജ്ഞനായ പ്രൊഫസര്‍ ഒഡോര്‍ഡോ ലിനോളി മാംസത്തിന്റെ ഒരു ശാസ്ത്രീയ വിശകലനം നടത്തി. മാംസം ഹൃദയപേശിയാണെന്നും, രക്തം പുതുരക്തവും (1200 വര്‍ഷങ്ങളുടെ പഴക്കമുള്ള രക്തത്തിന് വിപരീതമായി) സംരക്ഷക പദാര്‍ത്ഥങ്ങളുടെ അംശം പോലും ഇല്ലായിരുന്നുവെന്നായിരിന്നു അദ്ദേഹത്തിന്റെ നിഗമനം. ഇറ്റലിയിലെ ലാന്‍സിയാനോയിലെ സാന്‍ ഫ്രാന്‍സിസ്‌ക്കോ പള്ളിയിലുള്ള ഈ അത്ഭുത മാംസവും രക്തവും നിങ്ങള്‍ക്ക് സന്ദര്‍ശിക്കാവുന്നതാണ്. {{ലാന്‍സിയാനോയില്‍ നടന്ന ഈ ദിവ്യകാരുണ്യ അത്ഭുതത്തെ പറ്റി 'പ്രവാചകശബ്ദം' നേരത്തെ തന്നെ എഴുതിയിരിന്നു. വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക്ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/431 }} #{red->n->n->2) 13-ാം നൂറ്റാണ്ടില്‍ ബോള്‍സിനായില്‍ നടന്ന ദിവ്യകാരുണ്യാത്ഭുതം}# ഇറ്റലിയിലെ ഓര്‍വെയിത്തോയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് കൊണ്ടിരുന്ന ഒരു പുരോഹിതന് തിരുവോസ്തിയിലെ ക്രിസ്തു സാന്നിദ്ധ്യത്തെപ്പറ്റി സംശയങ്ങളുണ്ടായിരുന്നു. വാഴ്ത്തല്‍ കഴിഞ്ഞ ഉടനെ തിരുവോസ്തിയില്‍ നിന്നും അള്‍ത്താര വിരിയിലേക്ക് തുടര്‍ച്ചയായ രക്തപ്രവാഹം ഉണ്ടായി. പുരോഹിതന്‍ അതിവേഗം പട്ടണത്തിലുണ്ടായിരുന്ന പോപ്പിനെ സന്ദര്‍ശിച്ച് തന്റെ അവിശ്വാസക്കുറ്റം ഏറ്റുപറഞ്ഞു. ഓര്‍വെയിത്തോയിലെ കത്തീഡ്രല്‍ പള്ളിയില്‍ ഈ അത്ഭുത തുണി ഇന്നും പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്. ഈ അത്ഭുതം നടന്നതായി വിശ്വസിച്ചിരുന്ന സമയം മുതല്‍ നൂറ് വര്‍ഷം വരെ ഇതേപ്പറ്റിയുള്ള വാര്‍ത്തകള്‍ പുറത്തുവന്നില്ല എന്ന കാരണത്താല്‍, ചില ചരിത്രകാരന്മാര്‍ ഈ സംഭവത്തിന്റെ സത്യത്തെ ചോദ്യം ചെയ്യുന്നുണ്ട്. എന്നിരുന്നാലും, ഈ സംശയങ്ങള്‍ക്കുള്ള മറുപടിയായി ഈ അള്‍ത്താര വിരിപ്പ് ഇന്നും നിലനില്‍ക്കുന്നു. #{red->n->n->3) 18-ാം നൂറ്റാണ്ടില്‍ സിയന്നായില്‍ നടന്ന ദിവ്യകാരുണ്യാത്ഭുതം}# 1730 ആഗസ്റ്റ് 14-ാം തീയതി, ഇറ്റലിയിലെ സിയന്നായിലെ കത്തോലിക്കാസമൂഹം, സ്വര്‍ഗ്ഗാരോഹണ തിരുന്നാളിന് മുമ്പുള്ള ഒരു സായാഹ്ന ആഘോഷത്തില്‍ ആയിരുന്നപ്പോള്‍, ഒരു സംഘം കള്ളന്മാര്‍ സെന്റ് ഫ്രാന്‍സിസ് പള്ളിയില്‍ കയറി. നൂറുകണക്കിന് വാഴ്ത്തിയ തിരു ഓസ്തി സൂക്ഷിച്ചിരുന്ന ഒരു സ്വര്‍ണ്ണ സക്രാരി അവര്‍ മോഷ്ടിച്ചുകൊണ്ടുപോയി. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം, സിയന്നായിലെ മറ്റൊരു പള്ളിയിലെ നേര്‍ച്ചപെട്ടിയില്‍ വെളുത്ത എന്തോ മുഴച്ചുനില്‍ക്കുന്നതായി ആരോ കണ്ടു. വൈദികര്‍ പെട്ടി തുറന്നപ്പോള്‍, അഴുക്ക് പിടിച്ച് ചിലന്തിവലകളില്‍ കുരുങ്ങിക്കിടക്കുന്നത് കളവ് പോയ തിരുവോസ്തികളാണെന്ന് അവര്‍ കണ്ടെത്തി. അത് ആവുന്നിടത്തോളം ഭംഗിയായി വൃത്തിയാക്കിയതിനുശേഷം, ഓസ്തികള്‍ ഒരു പുതിയ സക്രാരിയിലാക്കി. പരിഹാരകര്‍മ്മത്തിനും ആരാധനാ പ്രാര്‍ത്ഥനകള്‍ക്കായി സെന്റ് ഫ്രാന്‍സിസ് പള്ളിയിലേക്ക് തിരിച്ചുകൊണ്ടുപോകുകയും ചെയ്തു. ഓസ്തികള്‍ വൃത്തിഹീനമായിരുന്നതിനാല്‍, ഭക്ഷിക്കാനനുവദിക്കാതെ, തനിയെ ദ്രവിച്ചുപോകുവാനായി വയ്ക്കുവാനാണ് പുരോഹിതര്‍ തീരുമാനിച്ചത്. ഏതാനും പതിറ്റാണ്ടുകള്‍ക്കുശേഷം കണ്ട കാഴ്ച ഏവരേയും അമ്പരപ്പിച്ചു. ഓസ്തികള്‍ ദ്രവിച്ചുപോയില്ല; പിന്നെയോ, പുതിയതുപോലെ അത് അവശേഷിച്ചിരിക്കുന്നു. 285 വര്‍ഷങ്ങളായി, ഇന്നും ഇതേ ഓസ്തികള്‍ അതേ അവസ്ഥയില്‍ ഇരിക്കുന്നു; ഇറ്റലിയിലെ സെയിനായിലെ ഇപ്പോഴത്തെ സെന്റ് ഫ്രാന്‍സിസ് ബസലിക്കായില്‍ ഇവ ഇന്നും കാണാവുന്നതാണ്. #{red->n->n->4) 13-ാം നൂറ്റാണ്ടില്‍ സാന്റാറമില്‍ നടന്ന ദിവ്യകാരുണ്യാത്ഭുതം}# 13-ാം നൂറ്റാണ്ടില്‍, പോര്‍ച്ചുഗലിലെ സാന്താരില്‍ ജീവിച്ചിരുന്ന ഒരു സ്ത്രീ തന്റെ ഭര്‍ത്താവ് അവിശ്വസ്തനായിരുന്നുതിനാല്‍ ഏറെ അസ്വസ്ഥയായിരുന്നു; ഇതിന് പരിഹാരം കാണാനായി അവള്‍ ഒരു ദുര്‍മന്ത്രവാദിനിയെ സമീപിച്ചു. സേവനങ്ങളുടെ വിലയായി ആ മന്ത്രിവാദിനി ചോദിച്ചത് ഒരു വാഴ്ത്തിയ ഓസ്തിയായിരുന്നു. സെന്റ് സ്റ്റീഫന്‍ പള്ളിയിലെ കുര്‍ബ്ബാനയില്‍ പങ്കെടുത്ത സ്ത്രീ, ഓസ്തി നാവില്‍ സ്വീകരിച്ച ശേഷം, അത് വായില്‍ നിന്നെടുത്ത്, ഒരു തൂവാലയില്‍ പൊതിഞ്ഞ്, പള്ളിയുടെ കവാടത്തിലേക്ക് നീങ്ങി. പക്ഷെ, പുറത്ത് കടക്കും മുമ്പ്, ഓസ്തിയില്‍ നിന്നും രക്തം വരാന്‍ തുടങ്ങി. വീട്ടിലെത്തിയപ്പോള്‍, രക്തം പുരണ്ട ഓസ്തി അവര്‍ ഒരു ലോഹപെട്ടിയിലാക്കി. അന്നു രാത്രിയില്‍ പെട്ടിയില്‍ നിന്നും ഒരത്ഭുത വെളിച്ചം പുറപ്പെട്ടു. ചെയ്തുപോയ തെറ്റില്‍, അവര്‍ പശ്ചാത്തപിച്ചു; പിറ്റേന്ന് രാവിലെ അച്ചനോട് അവള്‍ കുമ്പസാരം നടത്തി. അച്ചന്‍ അവരുടെ വീട്ടിലെത്തി. വീണ്ടെടുത്ത ഓസ്തി, പള്ളിയിലേക്ക് തിരിച്ചു കൊണ്ടു പോകുകയും ചെയ്തു. സൂക്ഷ്മാന്വേഷണങ്ങള്‍ക്ക് ശേഷം, അത്ഭുതമായി അംഗീകാരം ലഭിച്ചുകഴിഞ്ഞപ്പോള്‍, പള്ളിയുടെ പേര് Church Of The Holy Miracle എന്ന് മാറ്റപ്പെടുകയും ചെയ്തു. രക്തം പുരണ്ട ഈ ഓസ്തി ഇന്നും പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്. #{blue->n->n->പ്രവാചക ശബ്ദം മറ്റ് ചില ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ നേരത്തെ തന്നെ ഉള്‍പ്പെടുത്തിയിരിന്നു. അത് താഴെ നല്കുന്നു.}# {{** ഇറ്റലിയിലെ വാഡോയില്‍ വിശ്വാസികളെ സ്തബ്ദരാക്കി കൊണ്ട് ഉയിര്‍പ്പ് ഞായറാഴ്ച നടന്ന ദിവ്യകാരുണ്യാത്ഭൂതത്തെ പറ്റി വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/1071 }} {{** രഹസ്യമായി സൂക്ഷിച്ച വിശുദ്ധ കുര്‍ബാന 5 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തെടുത്തപ്പോള്‍ കണ്ടത് മാംസ കഷണം; ഈ ദിവ്യകാരുണ്യാത്ഭൂതത്തെ പറ്റി വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/1195 }} {{** ഇറ്റലിയിലെ ഫെറായില്‍ ഉയിര്‍പ്പ് ഞായറാഴ്ച നടന്ന ദിവ്യകാരുണ്യാത്ഭൂതത്തെ പറ്റി വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/1069 }} {{**വിശുദ്ധ കുർബ്ബാനമദ്ധ്യേ, ആർച്ച് ബിഷപ്പ് തിരുഓസ്തിയും കാസായും കൈകളിലെടുത്ത് ഉയർത്തിയപ്പോൾ ഓസ്തിക്ക് പകരം ജനങ്ങൾ ദർശിച്ചത് ഒരു ശിശുവിനെ; ഈ ദിവ്യകാരുണ്യാത്ഭൂതത്തെ പറ്റി വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/946 }} #repost
Image: /content_image/Mirror/Mirror-2016-06-19-03:12:08.jpg
Keywords: ദിവ്യകാരുണ്യാത്ഭൂതം

1709
Category: 6
Sub Category:
Heading: ലോകത്തെ ഉപദ്രവിക്കുന്ന എല്ലാ ശക്തികളെയും അതിജീവിക്കാന്‍ കഴിയുന്ന ശക്തമായ ആയുധം- വിശുദ്ധ കുര്‍ബാന
Content: "കാരണം, അവന്‍ നമ്മുടെ സമാധാനമാണ്. ഇരുകൂട്ടരെയും അവന്‍ ഒന്നിപ്പിക്കുകയും ശത്രുതയുടെ മതിലുകള്‍ തകര്‍ക്കുകയും ചെയ്തു" (എഫേസോസ് 2:14). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 17}# കുരിശിലെ തന്റെ ബലിയിലൂടെ മനുഷ്യനെ ദൈവവുമായി അനുരഞ്ജിപ്പിക്കുന്നതു വഴി മാനവവംശത്തോടുള്ള ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുകയാണ് അവിടുന്ന് ചെയ്യുന്നത്. അതായത് അവിടുത്തെ മരണത്തിലൂടെ വെറുപ്പും ശത്രുതയും ഇല്ലായ്മ ചെയ്ത് അവന്‍ മനുഷ്യവര്‍ഗ്ഗത്തെ ആകമാനം 'ഒരു പുതിയ മനുഷ്യനി'ല്‍ പുനരൈക്യപ്പെടുത്തി. മനുഷ്യവംശത്തെ ഐക്യത്തിലേക്ക് അടുപ്പിച്ച ഈ ബലി, ഓരോ വിശുദ്ധ കുര്‍ബ്ബാനയിലൂടെയും പുനരാവിഷ്ക്കരിക്കപ്പെടുന്നു. ഓരോ കുര്‍ബ്ബാനാഘോഷവും സമാധാനത്തിന്റെ ഒരു പുതിയ ഉറവിടമാണ്. പ്രത്യേകിച്ച്, ക്രിസ്തു അവനെ തന്നെ ഭക്ഷണവും പാനീയമായും നല്‍കുമ്പോള്‍, അവന്റെ അവര്‍ണ്ണനീയമായ സ്‌നേഹം മറ്റുള്ളവര്‍ക്ക് നല്‍കപ്പെടുകയും അത് തന്റെ അനുയായികളെ സ്‌നേഹിച്ചതുപോലെ അവര്‍ പരസ്പരം സ്‌നേഹിക്കുവാന്‍ പ്രേരിപ്പിക്കുകയുമാണ്. തല്‍ഫലമായി, വിശുദ്ധ കുര്‍ബാനയിലൂടെ അവിടുന്ന് പ്രകടിപ്പിക്കുന്ന സ്‌നേഹം ഓരോ ക്രിസ്ത്യാനിയിലും യഥാര്‍ത്ഥ സമാധാനം പ്രാപിക്കുവാന്‍ പ്രേരിപ്പിക്കുകയുമാണ്. ലോകത്തെ ഉപദ്രവിക്കുന്ന എല്ലാ ശക്തികളേക്കാളും വളരെ ബലവത്തായ ഒന്നാണ് വിശുദ്ധ കുര്‍ബാനയെന്ന്‍ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 11.3.88). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/6?type=6 }} ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/Meditation/Meditation-2016-06-16-13:32:28.jpg
Keywords: ഉപ

1710
Category: 1
Sub Category:
Heading: വിവാഹിതരാകുന്ന വലിയൊരു ശതമാനം ആളുകള്‍ക്കും അതിന്റെ അര്‍ത്ഥം എന്താണെന്ന് അറിയില്ലന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: വിവാഹം എന്ന വിശുദ്ധ കൂദാശയിലേക്ക് കടക്കുന്ന നല്ലോരു ശതമാനം ആളുകള്‍ക്കും അതിന്റെ അര്‍ത്ഥം എന്താണെന്ന് അറിയില്ലന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇതിനാല്‍ തന്നെ വിവാഹത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ മനസിലാക്കാതെ നടത്തപ്പെടുന്ന പല വിവാഹങ്ങളും പ്രശ്‌നങ്ങളില്‍ അവസാനിക്കുന്നുവെന്നും പാപ്പ പറഞ്ഞു. റോം രൂപതയുടെ പാസ്റ്ററല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു സംസാരിക്കുമ്പോള്‍, ഒരു ചോദ്യത്തിനുള്ള ഉത്തരമായിട്ടാണ് പാപ്പ വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് സംസാരിച്ചത്. വിവാഹ ജീവിതത്തില്‍ എന്തെല്ലാം പ്രതിസന്ധികളാണ് വിശ്വാസികള്‍ നേരിടുന്നതെന്നും, ഇതില്‍ നിന്നും മോചനം ലഭിക്കുവാന്‍ യുവാക്കളെ സഭ എങ്ങനെ ഒരുക്കിയെടുക്കണമെന്നും മാര്‍പാപ്പയോട് ആല്‍മായനായ ഒരു വ്യക്തി ചോദിച്ചു. താന്‍ നേരില്‍ കണ്ട വ്യക്തികളുടെ ജീവിതവും സഹബിഷപ്പുമാരും വൈദികരും തന്നോട് പറഞ്ഞ മറ്റു വ്യക്തികളുടെ അനുഭവങ്ങളും വിശദീകരിച്ചാണ് വിഷയത്തില്‍ പാപ്പ തന്റെ മറുപടി നല്‍കിയത്. നമ്മള്‍ ഇന്നു ജീവിക്കുന്നത് തന്നെ താല്‍ക്കാലികമായ ഒരു സാംസ്‌കാരിക സംമ്പ്രദായത്തിലാണെന്നു പറഞ്ഞ മാര്‍പാപ്പ, വിവാഹത്തെ പലരും താല്‍ക്കാലികമായാണ് കാണുതെന്നും പറഞ്ഞു. ബിരുദ പഠനത്തിനു ശേഷം ഒരു യുവാവ് ബിഷപ്പിനെ കണ്ട് തനിക്ക് പത്ത് വര്‍ഷത്തേക്ക് വൈദികനായിരുന്നാല്‍ കൊള്ളാമെന്ന ആഗ്രഹം അറിയിച്ച സംഭവവും അദ്ദേഹം പറഞ്ഞു. ആര്‍ക്കും ഒരു സ്ഥിരമായ ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ ഇഷ്ടമല്ലെന്നു പറഞ്ഞ പാപ്പ വിവാഹ ജീവിതം ഇത്തരത്തിലുള്ള ഒന്നല്ലെന്നു പ്രത്യേകം ഓര്‍മ്മിപ്പിച്ചു. ജീവിതത്തിന്റെ ഇനിയുള്ള കാലം മുഴുവനും ഒപ്പം ഉണ്ടാകുമെന്ന പ്രതിജ്ഞ ദൈവസന്നിധിയില്‍ നിന്ന് എടുക്കുന്നവര്‍ അത് ശരിയായി മനസിലാക്കുന്നില്ലെന്നും പാപ്പ നിരീക്ഷിച്ചു. താന്‍ ബ്യൂണസ് ഐറിസില്‍ ബിഷപ്പായിരുന്നപ്പോള്‍ ഒരു വനിത തന്നോട് വിവാഹത്തെ കുറിച്ച് പറഞ്ഞ സംഭവം അദ്ദേഹം പങ്കുവച്ചു. "വൈദികരാകുവാന്‍ പഠിക്കുന്നവര്‍ വര്‍ഷങ്ങളോളം അതിനു വേണ്ടി കഷ്ടപ്പെടുന്നു. വൈദികനാകുന്നതിനു മുമ്പ് അവര്‍ക്ക് സഭ ഒരു അവസരം കൂടി നല്‍കുന്നു. നിങ്ങള്‍ക്ക് വൈദികനാകണോ വേണ്ടായോ എന്നുള്ള ചോദ്യം അവരുടെ മുന്നില്‍ വീണ്ടും ചോദിക്കപ്പെടുന്നു. വേണ്ടായെന്നു പറയുന്നവര്‍ക്ക് വിവാഹ ജീവിതത്തിലേക്ക് കടക്കാം. പിന്നീട് പലരും ഇങ്ങനെ വിവാഹ ജീവിതത്തിലേക്ക് കടന്നിട്ടുമുണ്ട്. എന്നാല്‍ ആല്‍മായര്‍ക്ക് വിവാഹ ജീവിതത്തില്‍ ഇത്തരം ഒരു തെരഞ്ഞെടുക്കല്‍ സഭ നല്‍കുന്നില്ല. ഒരിക്കല്‍ വിവാഹം കഴിച്ചാല്‍ പിന്നീട് വീണ്ടും തെരഞ്ഞെടുക്കുവാന്‍ സാധ്യമല്ല". തന്നെ കളിയാക്കുന്ന തരത്തില്‍ സംസാരിച്ച സ്ത്രീയുടെ വിവാഹത്തെ കുറിച്ചുള്ള മനോഭാവം ഇത്തരത്തിലാണെന്നു പിതാവ് വിശദീകരിച്ചു. തന്റെ വിവാഹത്തിനു വധു അണിയുന്ന വസ്ത്രത്തിനു യോജിക്കുന്ന ഒരു പള്ളി കണ്ടെത്തുവാന്‍ സാധിക്കുമോ എന്ന ആവശ്യവുമായി വന്ന യുവാവിന്റെ കഥയും മാര്‍പാപ്പ പറഞ്ഞു. "അത്തരത്തില്‍ ഒരു പള്ളി ഇനി ഉണ്ടെങ്കില്‍ തന്നെ അതിനു മറ്റൊരു പ്രത്യേകത കൂടി ഉള്ളതാവണമെന്ന നിബന്ധനയും യുവാവ് മുന്നോട്ട് വച്ചു. അത് ഭക്ഷണശാലയ്ക്ക് സമീപം തന്നെ സ്ഥിതി ചെയ്യുന്നതായിരിക്കണം. ഇത്തരം ആവശ്യങ്ങളാണ് ഇന്ന് ആളുകള്‍ക്ക് ഉള്ളത്. വിവാഹം സമൂഹത്തില്‍ തങ്ങളുടെ നില ഉയര്‍ത്തികാട്ടുവാന്‍ വേണ്ടി പലരും ഉപയോഗിക്കുന്നു. ഇതെങ്ങനെ മാറ്റിയെടുക്കാമെന്നു നാം ചിന്തിക്കണം". പാപ്പ പറഞ്ഞു. താന്‍ ആര്‍ച്ച് ബിഷപ്പായിരുന്നപ്പോള്‍ ചില വിവാഹങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നില്ലെന്നും പാപ്പ പറഞ്ഞു. വിവാഹ സമയത്ത് വധു ചിലപ്പോള്‍ ഗര്‍ഭിണിയായിരിക്കും. ഇത്തരം വിവാഹങ്ങള്‍ നടത്തി നല്‍കുവാന്‍ സാധ്യമല്ല. തന്റെ രാജ്യത്ത് പല യുവാക്കളും ആദ്യം കുറെ നാള്‍ ഒരുമിച്ച് താമസിക്കും. പിന്നീട് മുന്നോട്ട് ഒരുമിച്ചു തന്നെ പോകുവാന്‍ സാധിക്കുന്നവരാണെന്നു മനസിലായാല്‍ മാത്രം അവര്‍ നിയമപരമായി വിവാഹം കഴിക്കും. അപ്പോഴേക്കും അവരുടെ മൂത്ത കുഞ്ഞ് സ്‌കൂളില്‍ പഠിക്കുവാന്‍ പോകുന്ന സമയമാകും. ഇതെ ദമ്പതിമാര്‍ക്കു കൊച്ചുമക്കള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് സഭാപരമായി അവര്‍ വിവാഹം കഴിക്കുന്നത്. പോപ്പ് തന്റെ രാജ്യത്തെ ചില സംഭവങ്ങള്‍ വിവരിച്ചു. "എന്തുകൊണ്ടാണ് വിവാഹം കഴിക്കാതത്ത്? ഈ ചോദ്യത്തിന് പലരും നല്‍കുന്ന മറുപടി എനിക്ക് കാത്തിരിക്കുവാന്‍ സാധിക്കില്ല. എനിക്ക് ഒന്നിച്ചിരിക്കുവാന്‍ സമയമില്ല. പരസ്പരം സഹായിക്കുവാന്‍ സാധിക്കുകയില്ല. ഒരാളോട് ഇണങ്ങി ജീവിക്കുവാന്‍ സാധിക്കുന്നില്ല തുടങ്ങിയ മറുപടികളാണ്. വിവാഹിതരാകുന്നവര്‍ മനസിലാക്കേണ്ട പ്രധാന കാര്യം അത് ഒരിക്കലും മാറ്റമില്ലാത്ത അഴിക്കപ്പെടുവാന്‍ സാധിക്കാത്ത ബന്ധമാണെന്ന തിരിച്ചറിയലാണ്". പാപ്പ വിവാഹത്തെ കുറിച്ചുള്ള വ്യക്തമായ വിശദീകരണം നല്‍കികൊണ്ട് പറഞ്ഞു. വൈദികരുടെ ശുശ്രൂഷ ജീവിതത്തില്‍ വിവാഹം നടത്തുന്നതും കുടുംബങ്ങളെ ദൈവീക പദ്ധതി പ്രകാരം നടക്കുവാന്‍ ശീലിപ്പിക്കുന്നതും വെല്ലുവിളി നിറഞ്ഞ പ്രയത്നമാണെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2016-06-17-05:15:34.jpg
Keywords: wedding,not,faithful,temporary,agreement,says,pope,fransis

1711
Category: 1
Sub Category:
Heading: സര്‍ക്കസുകാരുടെ കടുവയെ മാര്‍പാപ്പ വാല്‍സല്യത്തോടെ തലോടി
Content: വത്തിക്കാന്‍: സര്‍ക്കസ് കലാകാരന്‍മാരുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മാര്‍പാപ്പ സദസിനു മുന്നില്‍ പ്രദര്‍ശിപ്പിച്ച കടുവയെ വാല്‍സല്യത്തോടെ തലോടി. പരിപാടിയില്‍ പങ്കെടുത്ത ആയിരങ്ങളെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് പാപ്പ കടുവയെ തലോടിയത്. കുപ്പിയില്‍ പാല്‍ കുടിച്ചു കൊണ്ടിരുന്ന കടുവയെ മാര്‍പാപ്പ ഇരുന്ന കസേരയുടെ സമീപത്തേക്ക് പരിശീലകന്‍ കൊണ്ടു വന്നു. പിന്നീട് പാപ്പ അതിനെ സ്പര്‍ശിക്കുവാന്‍ മുന്നോട്ട് വന്നു. കസേരയില്‍ നിന്നും പാപ്പ എഴുന്നേറ്റപ്പോള്‍ തന്നെ സദസില്‍ നിന്നും വലിയ ആരവം ഉയര്‍ന്നു. പാല്‍ കുടിച്ചു കൊണ്ടിരുന്ന കടുവയെ പാപ്പ പുറകില്‍ നിന്നും ആദ്യം ചെറുതായി ഒരുവട്ടം തലോടി. പാല്‍ കുടിക്കുന്നതില്‍ ശ്രദ്ധാലുവായിരുന്ന കടുവ പാപ്പ തന്നെ തൊട്ടപ്പോള്‍ തെല്ലൊന്നു മുന്നോട്ട് ആഞ്ഞു. ചിരിയോടെ പാപ്പ വീണ്ടും വേദിയില്‍ ഒരു നിമഷം കാത്തു നിന്നു. പിന്നീട് വീണ്ടും കടുവയെ തലോടി. തന്നെ തലോടുന്ന പാപ്പയെ പാല്‍കുടിക്കുന്നതില്‍ നിന്നും ശ്രദ്ധ തിരിച്ച് കടുവ നോക്കി. പിന്നീട് വീണ്ടും കടുവ തന്റെ ജോലിയില്‍ മുഴുകി. വിവിധ തരം കലാകാരന്‍മാര്‍ പങ്കെടുത്ത ചടങ്ങില്‍ മാര്‍പാപ്പ പ്രസംഗവും നടത്തി."നിങ്ങള്‍ക്ക് ഒരു കടുവയെ വാല്‍സല്യത്തോടെ, സ്‌നേഹത്തോടെ പരിപാലിക്കുവാന്‍ കഴിയുമെങ്കില്‍ മാര്‍പാപ്പയെ പോലും നിങ്ങള്‍ക്ക് വിറപ്പിച്ചു നിര്‍ത്താം. നിങ്ങള്‍ ശക്തരായ വലിയ മനുഷ്യരാണ്". വലിയ ഹര്‍ഷാരവത്തോടെയാണ് പാപ്പയുടെ ഈ വാക്കുകള്‍ സദസ് സ്വീകരിച്ചത്.
Image: /content_image/News/News-2016-06-17-02:21:37.jpg
Keywords: fransis,papa,touches,tiger,circus,meeting

1712
Category: 8
Sub Category:
Heading: മരണത്തിന്റെ നിമിഷത്തിൽ തന്നെ അത്യുന്നതന്റെ മക്കള്‍ സ്വര്‍ഗ്ഗീയ പിതാവിന്റെ വദനത്തിലേക്ക് ഉറ്റുനോക്കുന്നു
Content: “കര്‍ത്താവേ, എന്റെ ആഗ്രഹങ്ങള്‍ അങ്ങേക്കറിയാമല്ലോ; എന്റെ തേങ്ങല്‍ അങ്ങേക്ക് അജ്ഞാതമല്ല” (സങ്കീര്‍ത്തനങ്ങള്‍ 38:9). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-21}# “ആവിലായിലെ വിശുദ്ധ തെരേസക്ക് ഒരിക്കല്‍ യേശുവിന്റെ ദിവ്യമായ കരം കാണുവാനുള്ള വിശേഷ ഭാഗ്യം ലഭിച്ചു. ഈ ദര്‍ശനം അവളെ ആനന്ദനിര്‍വൃതിയിലാക്കുകയും, സന്തോഷാധിക്യത്തില്‍ അവള്‍ക്ക് ബോധക്ഷയം സംഭവിക്കുകയും ചെയ്തു. യേശുവിന്റെ ഒരിക്കലും മായാത്തതും ഇതുവരെ കാണപ്പെടാത്തതുമായ മനോഹാരിത. അത് നമ്മുടെ ഹൃദയത്തിന്റെ ഏറ്റവും അടിത്തട്ടില്‍ വരെ ഇറങ്ങി ചെല്ലുകയും, ഉച്ചസൂര്യനേക്കാളും ഭയാനകമാം വിധം നമ്മുടെ സത്തയുടെ ഓരോ അണുവിലും അവനോടുള്ള ആഗ്രഹത്തിന്റെ അഗ്നിയെ ജ്വലിപ്പിക്കുകയും ചെയ്യുന്നു. ഒരു ആത്മാവ് ശുദ്ധീകരണസ്ഥലത്തേക്ക് പ്രവേശിക്കുമ്പോഴും ഇത് തന്നെയാണ് സംഭവിക്കുന്നത്. മരണത്തിന്റെ നിമിഷത്തിൽ തന്നെ അത്യുന്നതന്റെ മക്കള്‍ സ്വര്‍ഗ്ഗീയ പിതാവിന്റെ വദനത്തിലേക്ക് ഉറ്റുനോക്കുന്നു, പൂർണ്ണ ഹൃദയത്തോടുകൂടി അവനെ ആഗ്രഹിക്കുകയും ചെയ്യുന്നു. ആത്മാവിന്റെ ഈ ആഗ്രഹം നിഷേധിക്കപ്പെട്ടാല്‍ അതിന് ശുദ്ധീകരണസ്ഥലത്തെ യാതനകള്‍ അനുഭവിക്കേണ്ടതായി വരും. ഒരിക്കലും മതിവരാത്ത ഒരാഗ്രഹം ആത്മാവില്‍ നിറയുന്നു. ഒരു ജ്വലിക്കുന്ന ദുഃഖം, മനുഷ്യരുടെ അഗ്നിയെന്ന വാക്കിനാല്‍ തൃപ്തികരമായി പറഞ്ഞറിയിക്കുവാന്‍ കഴിയാത്ത തരത്തിലുള്ള ഒരു ആത്മീയ ജ്വരം”. (അസംപ്ഷനിസ്റ്റും, ബൈസന്റൈന്‍ പണ്ഡിതനും, ഗ്രന്ഥരചയിതാവുമായ ഫാദര്‍ മാര്‍ട്ടിന്‍ ജൂഗിയും ഐറിഷ് ഗ്രന്ഥ രചയിതാവായ മോണ്‍സിഞ്ഞോര്‍ ജോണ്‍ എസ്. വോഗനും). #{red->n->n->വിചിന്തനം:}# ദൈവീക സ്നേഹത്തിന്റെ അഗ്നിക്കായും, യേശുവിനോടുള്ള അത്യധികമായ സ്നേഹം നമ്മുടെ ഹൃദയത്തില്‍ ജ്വലിപ്പിക്കുവാനും പരിശുദ്ധാത്മാവിനോട് അപേക്ഷിക്കുക. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/6?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-06-21-11:53:56.jpg
Keywords: ആവിലായിലെ വിശുദ്ധ തെരേസ

1713
Category: 1
Sub Category:
Heading: മഗ്ദലന മറിയത്തിന്റെ ഓര്‍മ്മദിനം തിരുനാളായി ഉയര്‍ത്തിയ മാര്‍പാപ്പയുടെ നടപടി ഭാരത സഭ സ്വാഗതം ചെയ്തു
Content: മുംബൈ: വിശുദ്ധ മഗ്ദലന മറിയത്തിന്റെ ഓര്‍മ്മദിനത്തെ തിരുനാളായി ഉയര്‍ത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നടപടിക്ക് ഭാരത കത്തോലിക്ക സഭയില്‍ വന്‍ സ്വീകരണം. മികച്ച പ്രതികരണമാണ് പാപ്പയുടെ നടപടിയോട് സഭയുടെ വിവിധ കോണുകളില്‍ നിന്നും എത്തുന്നത്. ഭാരത സംസ്‌കാരത്തില്‍ മഗ്ദലന മറിയത്തെ 'ശിഷ്യ' എന്നു തന്നെയാണ് വിശേഷിപ്പിക്കുന്നത്. ക്രിസ്തു തന്റെ പരസ്യജീവിതത്തില്‍ 12 ശിഷ്യന്‍മാരെയാണ് തെരഞ്ഞെടുത്തത്. മഗ്ദലനക്കാരത്തി മറിയയും കര്‍ത്താവിന്റെ പരസ്യ ശുശ്രുഷയുടെ ഒരു ഭാഗമായി മാറുകയും കര്‍ത്താവിന്റെ ശിഷ്യയാകുകയും ചെയ്തിരുന്നു എന്ന വസ്തുതയില്‍ നിന്നുമാണ് കര്‍ത്താവിന്റെ ശിഷ്യയായി മഗ്ദലനക്കാരത്തി മറിയയെ ഭാരത ക്രൈസ്തവര്‍ വിശേഷിപ്പിച്ചു പോരുന്നത്. ഫ്രാന്‍സീഷ്യന്‍ ഫാമിലി കോണ്‍ഗ്രിഗേഷന്റെ ചുമതല വഹിക്കുന്ന ഫാദര്‍ നിത്യസഹായം മാര്‍പാപ്പയുടെ നടപടിയെ ഹൃദ്യമായി സ്വാഗതം ചെയ്തു. പാപം ചെയ്തു ദൈവത്തില്‍ നിന്നും അകന്ന ഒരു വ്യക്തിക്ക് തിരികെ ദൈവത്തിലേക്ക് ചേരുമ്പോള്‍ ലഭിക്കുന്ന കൃപകളും രൂപാന്തരവും ദൃശ്യമാക്കുന്നതാണ് മഗ്ദലനക്കാരത്തി മറിയയുടെ ജീവിതമെന്ന് അദ്ദേഹം സൂചിപ്പിച്ചു. വിശ്വസിക്കുന്നവരെ കേന്ദ്രീകരിച്ചു വളരുന്നതാണ് സഭയെന്നതിന്റെ ഒരു ഉത്തര ഉദാഹരണമായി പാപ്പയുടെ പുതിയ നടപടിയെ കാണുവാന്‍ സാധിക്കുമെന്നും ഫാദര്‍ നിത്യസഹായം പറയുന്നു. സഭ ലിംഗ സമത്വമെന്ന ആശയം ഉയര്‍ത്തിപിടിക്കുന്നുവെന്നതിന്റെ വലിയ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "വിശ്വാസ തീഷ്ണതയോടെ സഭയില്‍ സേവനം ചെയ്യുന്ന എല്ലാ വനിതകള്‍ക്കും ലഭിച്ച ഒരു അംഗീകാരം കൂടിയാണിത്. സുവിശേഷ ദൗത്യത്തിനു വേണ്ടി സമര്‍പ്പിക്കപ്പെട്ട സ്ത്രീകളാണ് ഇതു മൂലം മാനിക്കപ്പെടുന്നത്. സ്ത്രീകളുടെ സഭയിലെ പ്രവര്‍ത്തനം ഇടവക തലം മുതല്‍ കൂടുതല്‍ ശക്തമാകുവാന്‍ പരിശുദ്ധ പിതാവിന്റെ പുതിയ തീരുമാനം ഇടയാകട്ടെ എന്നും പ്രത്യാശിക്കുന്നു". ഫാദര്‍ നിത്യസഹായം പറയുന്നു. സ്ത്രീകള്‍ക്ക് വലിയ മാനം സഭയില്‍ ലഭിക്കുന്ന നടപടിയാണ് മാര്‍പാപ്പയുടെ പുതിയ തീരുമാനത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് സിസ്റ്റര്‍ ജൂലി ജോര്‍ജ് അഭിപ്രായപ്പെട്ടു. സഭയില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുവാന്‍ സാധിക്കുന്ന തലത്തിലേക്ക് വനിതകളെ ഉയര്‍ത്തുന്നതിനുള്ള ആദ്യ പടിയായിട്ടാണ് താന്‍ ഇതിനെ കാണുന്നതെന്നും അവര്‍ പറഞ്ഞു. സ്ത്രീവാണി എന്ന സംഘടനയുടെ അധ്യക്ഷനും അഭിഭാഷകനുമായ ജോര്‍ജും പാപ്പയുടെ പുതിയ നടപടിയെ സ്വാഗതം ചെയ്തു. പെസഹ ശുശ്രൂഷയില്‍ വനിതകളുടെ കാല്‍ കൂടി കഴുകണമെന്ന പാപ്പയുടെ തീരുമാനത്തെ അദ്ദേഹം ഓര്‍മ്മിപ്പിക്കുകയും ചെയ്തു. പ്രമുഖ സാഹിത്യകാരനും ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ മുന്‍ പ്രസിഡന്റുമായ ജോണ്‍ ദയാലും പാപ്പയുടെ നടപടി സ്വീകര്യമാണെന്നും ഏറെ നാളായി പ്രതീക്ഷിച്ചിരുന്ന തീരുമാനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും പറഞ്ഞു. കത്തോലിക്ക സഭയുടെ ഇന്ത്യയിലെ ശക്തികേന്ദ്രമായ കേരളത്തില്‍ 1544-ല്‍ തന്നെ മഗ്ദലന മറിയത്തിത്തിന്റെ നാമത്തിൽ പള്ളി നിര്‍മ്മിച്ചിരുന്നതായാണ് വിശ്വാസം. സെന്റ് ഫ്രാന്‍സിസ് സേവിയര്‍ നിര്‍മ്മിച്ച ഓലകൊണ്ടു മേഞ്ഞ പള്ളി പിന്നീട് മുക്കുവന്‍മാര്‍ പുനര്‍നിര്‍മ്മിച്ചിരുന്നു. ഇവിടെ സ്ഥാപിച്ചിരുന്ന മഗ്ദലനമറിയത്തിന്റെ രൂപം കടല്‍ തിരമാലകൾ കൊണ്ടുപോയതായും പറയപ്പെടുന്നു.
Image: /content_image/News/News-2016-06-17-04:58:08.jpg
Keywords: Mary,Magdalene’s,feast,pope,declaration,indian,church,welcome

1714
Category: 1
Sub Category:
Heading: ഭാരതത്തിലെ കത്തോലിക്ക റീത്തുകള്‍ കൂട്ടായ്മയുടെ ശരിയായ സാക്ഷ്യം നല്‍കുന്നു: ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: ഭാരതത്തിലെ വിവിധ കത്തോലിക്ക റീത്തുകള്‍ കൂട്ടായ്മയുടെ ശരിയായ സാക്ഷ്യമാണ് നല്‍കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പുനരൈക്യപ്പെട്ട സഭകളുടെ വിവിധ ഏജന്‍സികളുടെ യോഗത്തില്‍ സംസാരിക്കുമ്പോളാണ് പരിശുദ്ധ പിതാവ് ഭാരതത്തിലെ സഭയെ പ്രശംസിച്ചത്. ബത്‌ലഹേമിലെ അറ്റകുറ്റപണികള്‍ നടക്കുന്ന 'ചര്‍ച്ച് ഓഫ് നേറ്റിവിറ്റി'യുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിലാണ് പാപ്പ ഭാരതത്തിലെ സഭയുടെ ഐക്യവും സാക്ഷ്യവും പ്രത്യേകം എടുത്തു പറഞ്ഞത്. "ദേവാലയത്തിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിക്കുക എന്നതാണ് ഏക ലക്ഷ്യം. അടിയുറച്ച് നാം ഒരുമയോടെ ഇതിനായി മുന്നോട്ട് നീങ്ങണം. ദൗതീകമായ കാര്യങ്ങളും യുദ്ധവും മറ്റു പല പ്രശ്‌നങ്ങളും പ്രകടമായി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും പദ്ധതികള്‍ കൊണ്ടും നാം പുനരുത്ഥാരണ ശ്രമങ്ങളിൽ പങ്കാളികളാകണം. ഇപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ സഭയുടെ മുഖഛായ മാറ്റുന്നതിനു സഹായിക്കും. ഒരുമയുള്ള നമ്മുടെ നടപടികള്‍ ലോകത്തിനു മുന്നില്‍ ക്രിസ്തുവിന്റെ പിറവിയുടെ സാക്ഷ്യം നൽകുന്ന ദേവാലയം പ്രകാശമുള്ളതായി തീരുവാന്‍ സാഹായിക്കും". പാപ്പ പറഞ്ഞു. വിവിധ സഭാ വിഭാഗങ്ങള്‍ തമ്മില്‍ ഇസ്രായേലില്‍ പല വിഷയങ്ങളിലും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. "ആത്മീയ കാര്യങ്ങളില്‍ വേര്‍തിരിവില്ലാതെ ഐക്യമായി ഭാരതത്തിലെ വിവിധ റീത്തുകള്‍ നീങ്ങുന്നു. നമ്മുടെ മുന്‍ഗാമികളായിരുന്ന പാപ്പമാര്‍ ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചു. കിഴക്കന്‍ സഭയെന്നോ പടിഞ്ഞാറന്‍ സഭയെന്നോ വ്യത്യാസം അവര്‍ക്കിടയിലില്ല. ലോകത്തിനു മാതൃകയായി അവര്‍ രക്ഷകനും നാഥനുമായ ക്രിസ്തുവിന്റെ സാക്ഷികളായി ജീവിക്കുന്നു. അടുത്ത തലമുറയും ഇതിനെ മാതൃകയാക്കട്ടെ". പാപ്പ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ആഗോള കത്തോലിക്ക സഭയുടെ മുന്നില്‍ ഭാരത സഭയുടെ ശ്രേഷ്ഠതയെ ഉയര്‍ത്തിക്കാട്ടിയ പരിശുദ്ധ പിതാവിന്റെ വാക്കുകള്‍ വിശ്വാസികള്‍ക്ക് ഏറെ സന്തോഷം പകരുന്നതാണ്.
Image: /content_image/News/News-2016-06-17-06:24:01.jpg
Keywords: indian,church,catholic,unity,eastern,western,tradition

1715
Category: 7
Sub Category:
Heading: കടുവയെ വാല്‍സല്യത്തോടെ തലോടുന്ന ഫ്രാൻസിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: സര്‍ക്കസ് കലാകാരന്‍മാരുമായി കൂടിക്കാഴ്ച്ച നടത്തിയ ഫ്രാൻസിസ് മാര്‍പാപ്പ, സദസിനു മുന്നില്‍ പ്രദര്‍ശിപ്പിച്ച കടുവയെ വാല്‍സല്യത്തോടെ തലോടി. ആയിരങ്ങളെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് പാപ്പ കടുവയെ തലോടിയത്. കുപ്പിയില്‍ പാല്‍ കുടിച്ചു കൊണ്ടിരുന്ന കടുവയെ മാര്‍പാപ്പ ഇരുന്ന കസേരയുടെ സമീപത്തേക്ക് പരിശീലകന്‍ കൊണ്ടു വന്നു. പിന്നീട് പാപ്പ അതിനെ സ്പര്‍ശിക്കുവാന്‍ മുന്നോട്ട് വന്നു. കസേരയില്‍ നിന്നും പാപ്പ എഴുന്നേറ്റപ്പോള്‍ തന്നെ സദസില്‍ നിന്നും വലിയ ആരവം ഉയര്‍ന്നു. പാല്‍ കുടിച്ചു കൊണ്ടിരുന്ന കടുവയെ പാപ്പ പുറകില്‍ നിന്നും ആദ്യം ചെറുതായി ഒരുവട്ടം തലോടി. പാല്‍ കുടിക്കുന്നതില്‍ ശ്രദ്ധാലുവായിരുന്ന കടുവ പാപ്പ തന്നെ തൊട്ടപ്പോള്‍ തെല്ലൊന്നു മുന്നോട്ട് ആഞ്ഞു. ചിരിയോടെ പാപ്പ വീണ്ടും വേദിയില്‍ ഒരു നിമഷം കാത്തു നിന്നു. പിന്നീട് വീണ്ടും കടുവയെ തലോടി. തന്നെ തലോടുന്ന പാപ്പയെ പാല്‍കുടിക്കുന്നതില്‍ നിന്നും ശ്രദ്ധ തിരിച്ച് കടുവ നോക്കി. പിന്നീട് വീണ്ടും കടുവ തന്റെ ജോലിയില്‍ മുഴുകി. വിവിധ തരം കലാകാരന്‍മാര്‍ പങ്കെടുത്ത ചടങ്ങില്‍ മാര്‍പാപ്പ പ്രസംഗവും നടത്തി. "നിങ്ങള്‍ക്ക് ഒരു കടുവയെ വാല്‍സല്യത്തോടെ, സ്‌നേഹത്തോടെ പരിപാലിക്കുവാന്‍ കഴിയുമെങ്കില്‍ മാര്‍പാപ്പയെ പോലും നിങ്ങള്‍ക്ക് വിറപ്പിച്ചു നിര്‍ത്താം. നിങ്ങള്‍ ശക്തരായ മനുഷ്യരാണ്". കലാകാരന്മാരോടായി മാർപാപ്പ പറഞ്ഞ ഈ വാക്കുകള്‍ വലിയ ഹര്‍ഷാരവത്തോടെയാണ് സദസ് സ്വീകരിച്ചത്.
Image:
Keywords:

1716
Category: 1
Sub Category:
Heading: ക്രൈസ്തവരെ ലക്ഷ്യം വച്ചുള്ള ആക്രമണം പാക്കിസ്ഥാനില്‍ തുടരുന്നു; തൊട്ടുകൂടാന്‍ പാടില്ലാത്ത ജനവിഭാഗമാണ് ക്രൈസ്തവരെന്നും പ്രചരിപ്പിക്കപ്പെടുന്നു
Content: ലാഹോര്‍: പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്കു നേരെ വര്‍ധിച്ചു വരുന്ന അക്രമ സംഭവങ്ങളില്‍ സര്‍ക്കാര്‍ തുടരുന്ന മൗനം വെടിയണമെന്ന് കാത്തലിക് ചര്‍ച്ച് ജസ്റ്റിസ് ആന്റ് പീസ് കമ്മീഷന്‍ ആവശ്യപ്പെട്ടു. ന്യൂനപക്ഷ സംരക്ഷണം സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നു കമ്മീഷന്‍ ചെയര്‍മാന്‍ സെലീല്‍ ചൗധരി പറഞ്ഞു. പോലീസ് ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നും പക്ഷപാതപരമായാണ് പോലീസില്‍ നിന്നും നടപടികള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ക്രൈസ്തവര്‍ തൊട്ടുകൂടാന്‍ പാടില്ലാത്ത ഒരു കൂട്ടം മനുഷ്യരാണെന്ന വ്യാപകമായ പ്രചാരണവും പാക്കിസ്ഥാനില്‍ നടക്കുന്നുണ്ട്. ജൂണ്‍ 12-ാം തീയതി ഫസ്ലീയ കോളനിയില്‍ ഒരു പാസ്റ്റര്‍ക്ക് നേരെ പോലീസ് അതിക്രമം നടന്നിരുന്നു. ക്രൈസ്തവരും മുസ്ലീം മത വിശ്വാസികളും ഇടകലര്‍ന്നു താമസിക്കുന്ന ഒരു സ്ഥലമാണിത്. പാസ്റ്റര്‍ റിയാസ് റെഹ്മത്തിനെ വിശ്വാസികളായ 150-ല്‍ അധികം ആളുകളുടെ മുന്നില്‍ പരസ്യമായി പോലീസ് ഉദ്യോഗസ്ഥന്‍ കരണത്തടിച്ചു. ഉച്ചഭാഷിണി ഉപയോഗിച്ചു എന്ന കുറ്റം ചുമത്തിയാണ് ഇദ്ദേഹത്തിനു നേരെ ആക്രമണം നടന്നത്. വേഗത്തില്‍ തന്നെ സംഭവം പ്രദേശത്ത് എല്ലാവരും അറിഞ്ഞു. രാത്രിയില്‍ ആരെങ്കിലും വന്നു തന്നെ കൊലപ്പെടുത്തുമെന്ന ഭീതിയിലായിരുന്നുവെന്ന് പാസ്റ്റര്‍ പറയുന്നു. സമീപത്തുള്ള 500-ല്‍ അധികം ക്രൈസ്തവര്‍ പാസ്റ്റര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കുവാനായി എത്തിയിരുന്നു. സമാനമായ ആക്രമണം പാക്കിസ്ഥാനില്‍ പലസ്ഥലങ്ങളിലും ക്രൈസ്തവര്‍ക്ക് നേരെ നടന്നിരുന്നു. ഒരു മാസം മുമ്പ് കസൂര്‍ ജില്ലയില്‍ ഖലീല്‍ മാസിക്ക് എന്ന ക്രൈസ്തവനായ ഐസ്‌ക്രീം വ്യാപാരിയെ ഒരു സംഘം മുസ്ലീം യുവാക്കള്‍ മര്‍ദിച്ച് അവശനാക്കി. മുസ്ലീം കുട്ടികള്‍ക്ക് മാസിക്ക് ഐസ്‌ക്രീം നല്‍കി എന്നതിനാലാണ് അദ്ദേഹത്തെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് ആക്രമിച്ചത്. ആന്തരികമായി ക്ഷതങ്ങളും മുറിവുകളും പറ്റിയ മാസിക്കിന് ഇപ്പോള്‍ ഭക്ഷണം പോലും കഴിക്കുവാന്‍ സാധിക്കുന്നില്ല. ലാഹോറിലെ സെന്റ് ജോസഫ് കത്തീഡ്രല്‍ പള്ളിയില്‍ അടുത്തിടെ അക്രമി വെടിവയ്പ്പ് നടത്തിയിരുന്നു. മൊത്തം ജനസംഖ്യയുടെ രണ്ടു ശതമാനത്തില്‍ താഴെ മാത്രം ക്രൈസ്തവരെ പാക്കിസ്ഥാനില്‍ ഉള്ളു. ന്യൂനപക്ഷങ്ങള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ ലഘൂകരിച്ചു കാണുന്നതിനാലാണ് വീണ്ടും ഇത്തരത്തില്‍ ആക്രമണം നടക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാവായ ഷെറി റഹ്മാന്‍ പറയുന്നു. ഈസ്റ്റര്‍ ദിനം ലാഹോറിലെ ഒരു പാര്‍ക്കില്‍ ക്രൈസ്തവരെ ലക്ഷ്യം വച്ചു നടന്ന തീവ്രവാദി ആക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ 29 പേര്‍ കുട്ടികളാണ്.
Image: /content_image/News/News-2016-06-17-05:53:13.jpg
Keywords: attack,Christians,Pakistan,rising,no,action,from,police

1717
Category: 15
Sub Category:
Heading: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 18
Content: #{red->n->n-> ഈശോയുടെ ദിവ്യഹൃദയം രക്ഷയുടെ മാതൃക}# ദൈവത്തെ സ്നേഹിക്കുവാനും ധീരതയോടെ അവിടുത്തേക്ക് ശുശ്രൂഷ ചെയ്യുവാനും ആഗ്രഹിക്കുന്ന ഒരാത്മാവിനു അനേകരുടെ അപമാന വാക്കുകളും പരിഹാസങ്ങളും സഹിക്കേണ്ടി വരും. ഈശോയെ അനുകരിച്ചു ജീവിക്കാനാഗ്രഹിക്കുന്നവര്‍ ക്ലേശങ്ങള്‍ സഹിക്കേണ്ടിവരുമെന്നു വി.ഗ്രന്ഥം തന്നെ സാക്ഷ്യപ്പെടുത്തുന്നു. ദൈവത്തിലും ദൈവത്തിനായിട്ടും ജീവിക്കുന്നവരും ഇന്നുവരെയും ജീവിച്ചിരുന്നവരും ഇനിയും ജീവിക്കാനിരിക്കുന്നവരും പ്രലോഭനങ്ങളാലും ദുരിതങ്ങളാലും പരിശോധിക്കപ്പെട്ട ശേഷം മാത്രമേ നിത്യസൗഭാഗ്യ കേന്ദ്രമായ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കയുള്ളൂ. സ്വാര്‍ത്ഥതയ്ക്കെതിരായി സമരം ചെയ്യുന്നവര്‍ മാത്രമേ സ്വര്‍ഗ്ഗം കരസ്ഥമാക്കുകയുള്ളൂവെന്നു വി. ഗ്രന്ഥം തന്നെ വ്യക്തമായി പഠിപ്പിക്കുന്നു. വേദനകളും ഞെരുക്കങ്ങളും സഹിക്കുന്നതിന് ആവശ്യമായ ഗുണം ക്ഷമയാണെന്നുള്ളതില്‍ സംശയമില്ല. ക്ഷമയെന്ന പുണ്യത്തില്‍ ഒരാള്‍ എന്തുമാത്രം വര്‍ദ്ധിക്കുമോ അത്രയും ദൈവസ്നേഹത്തിലും മറ്റു പുണ്യങ്ങളിലും അഭിവൃദ്ധിപ്പെടും. നമ്മുടെ സ്രഷ്ടാവും രക്ഷകനുമായ ഈശോ തന്നെയാണ് ക്ഷമയുടെ അഭ്യസനത്തിലും നമുക്ക് മാതൃക. ശിശുവായ ഈശോ അരിഷ്ടതകളുടെ ഇടയിലാണ് വളര്‍ന്നത്. ഹേറോദേസ് ഉണ്ണീശോയേ കൊല്ലുവാന്‍ അന്വേഷിച്ചപ്പോള്‍ അവിടുന്നു ഓടി ഒളിക്കുന്നു. മുപ്പതു വത്സരത്തോളം രണ്ടു സൃഷ്ടികള്‍ക്കു സമ്പൂര്‍ണ്ണമായും കീഴ്വഴങ്ങി ജീവിക്കുന്നു. യഹൂദജനം പരിഹസിക്കയും കഷ്ടപ്പെടുത്തുകയും ചെയ്യുന്ന അവസരത്തില്‍ അവരെ അവിടുന്നു ദ്വേഷിക്കുന്നില്ല. കല്ലെറിഞ്ഞു കൊല്ലുവാനൊരുങ്ങിയവരില്‍ നിന്ന്‍ അവിടുന്ന്‍ മറഞ്ഞുകളഞ്ഞു. ദൈവിക രഹസ്യങ്ങളെപ്പറ്റി യാതൊരു ജ്ഞാനവുമില്ലാതിരുന്ന ശിഷ്യരെ സ്നേഹത്തോടും ക്ഷമാശീലത്തോടും കൂടി അവയെല്ലാം പഠിപ്പിക്കുന്നു. അവസാനം അന്യായമായി തന്നെ വധിക്കുകയും ക്രൂരമായി കുരിശില്‍ തൂക്കുകയും ചെയ്ത ഘാതകരോടു വിദ്വേഷമോ ശത്രുതയോ പ്രദര്‍ശിപ്പിക്കാതെ അവര്‍ക്കുവേണ്ടി തന്‍റെ പരമപിതാവിനോടു പ്രാര്‍ത്ഥിക്കുന്നു. കോപവും വിരോധവും നിറഞ്ഞ ഹൃദയത്തോടെ ജീവിക്കുന്ന നമുക്കെല്ലാവര്‍ക്കും ക്ഷമയുടെയും സമാധാനത്തിന്‍റെയും പ്രഭുവായ ഈശോ മാതൃകയാണ്. മനുഷ്യര്‍ക്കെല്ലാം മാതൃക നല്‍കിയ ഈശോയെ നാം കണ്ടു പഠിക്കുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗപ്രവേശം അസാദ്ധ്യമാകും എന്ന്‍ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. #{red->n->n->ജപം}# സ്നേഹം നിറഞ്ഞ ഈശോയുടെ ദിവ്യഹൃദയമേ! ഞാനിതാ അങ്ങേ സന്നിധിയില്‍ സാഷ്ടാംഗമായി വീണ് എന്‍റെ പൂര്‍ണ്ണഹൃദയത്തോടെ അങ്ങേ ആരാധിക്കുന്നു. അങ്ങേ ദിവ്യഹൃദയത്തില്‍ എന്‍റെ ആത്മാവിനെ ഞാന്‍ ഭരമേല്‍പ്പിക്കുന്നു. സമാധാനപ്രവാചകനായ ഈശോയെ! പാപത്താല്‍ വിരൂപമായിരിക്കുന്നതും കോപാഗ്നിയാല്‍ ജ്വലിക്കുന്നതുമായ എന്‍റെ ഹൃദയത്തെ കടാക്ഷിക്കണമേ.കോപിച്ചിരുന്ന കടലിനെ അങ്ങേ തിരുവചനത്താല്‍ ശാന്തമാക്കിയല്ലോ. ലോകരക്ഷിതാവായ എന്‍റെ നല്ല ഈശോയെ! എന്‍റെ എല്ലാ ദുര്‍ഗുണങ്ങളും നീങ്ങുന്നതിനും അങ്ങേ സ്നേഹശീലവും ക്ഷമയും കണ്ടുപഠിക്കുന്നതിനും വേണ്ട അനുഗ്രഹം തന്നരുളണമേ. #{red->n->n->പ്രാര്‍ത്ഥന}# കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍. 3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി. സാധുശീലനും വിനീതഹൃദയനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ. #{red->n->n->ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! അനുഗ്രഹിക്കണമേ. കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദാശാ തമ്പുരാനേ, ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ, നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ, ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ, ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ, അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ, ദൈവ ഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ, ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ, നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ, നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ, സകല പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ, സകല ഹൃദയങ്ങള്‍ക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയമേ, ജ്ഞാനത്തിന്റെയും അറിവിന്റെയും നിധിയൊക്കെയും ഉള്‍കൊണ്ടിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, ദൈവത്വത്തിന്‍ പൂര്‍ണ്ണതയൊക്കെയും വസിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, നിത്യപിതാവിന് പ്രസാദിച്ചിരിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങള്‍ക്കെല്ലാവര്‍ക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂര്‍ണ്ണ നിധിയായ ഈശോയുടെ തിരുഹൃദയമേ, നിത്യപര്‍വ്വതങ്ങളുടെ ആശയമായ ഈശോയുടെ തിരുഹൃദയമേ, ക്ഷമയും അധിക ദയയുമുള്ള ഈശോയുടെ തിരുഹൃദയമേ, അങ്ങേ കൃപ അപേക്ഷിക്കുന്ന സകലരെയും ഐശ്വര്യപ്പെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ, ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരമായിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, നിന്ദകളാല്‍ പൂരിതമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ അക്രമങ്ങള്‍ നിമിത്തം തകര്‍ന്ന ഈശോയുടെ തിരുഹൃദയമേ, മരണത്തോളം കീഴ് വഴങ്ങിയ ഈശോയുടെ തിരുഹൃദയമേ, സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ സമാധാനവും അനുരജ്ഞനവുമായ ഈശോയുടെ തിരുഹൃദയമേ, പാപങ്ങള്‍ക്ക് പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ, അങ്ങയില്‍ ആശ്രയിക്കുന്ന രക്ഷയായ ഈശോയുടെ തിരുഹൃദയമേ, അങ്ങില്‍ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ, ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. #{red->n->n->പ്രാര്‍ത്ഥിക്കാം}# സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദ് കൂദാശയുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍. #{red->n->n-> സുകൃതജപം}# ഈശോയുടെ ദിവ്യഹൃദയമേ! ക്ഷമയെന്ന പുണ്യം അഭ്യസിക്കുവാന്‍ കൃപ ചെയ്യണമേ. #{red->n->n-> സല്‍ക്രിയ}# നമ്മുടെ വിരോധികള്‍ക്കു വേണ്ടി 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി. ചൊല്ലുക. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/6?type=15}} ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/ChristianPrayer/ChristianPrayer-2016-06-17-13:10:47.jpg
Keywords: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം