category_idNews
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingക്രൈസ്തവരെ ലക്ഷ്യം വച്ചുള്ള ആക്രമണം പാക്കിസ്ഥാനില്‍ തുടരുന്നു; തൊട്ടുകൂടാന്‍ പാടില്ലാത്ത ജനവിഭാഗമാണ് ക്രൈസ്തവരെന്നും പ്രചരിപ്പിക്കപ്പെടുന്നു
Contentലാഹോര്‍: പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്കു നേരെ വര്‍ധിച്ചു വരുന്ന അക്രമ സംഭവങ്ങളില്‍ സര്‍ക്കാര്‍ തുടരുന്ന മൗനം വെടിയണമെന്ന് കാത്തലിക് ചര്‍ച്ച് ജസ്റ്റിസ് ആന്റ് പീസ് കമ്മീഷന്‍ ആവശ്യപ്പെട്ടു. ന്യൂനപക്ഷ സംരക്ഷണം സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നു കമ്മീഷന്‍ ചെയര്‍മാന്‍ സെലീല്‍ ചൗധരി പറഞ്ഞു. പോലീസ് ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നും പക്ഷപാതപരമായാണ് പോലീസില്‍ നിന്നും നടപടികള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ക്രൈസ്തവര്‍ തൊട്ടുകൂടാന്‍ പാടില്ലാത്ത ഒരു കൂട്ടം മനുഷ്യരാണെന്ന വ്യാപകമായ പ്രചാരണവും പാക്കിസ്ഥാനില്‍ നടക്കുന്നുണ്ട്. ജൂണ്‍ 12-ാം തീയതി ഫസ്ലീയ കോളനിയില്‍ ഒരു പാസ്റ്റര്‍ക്ക് നേരെ പോലീസ് അതിക്രമം നടന്നിരുന്നു. ക്രൈസ്തവരും മുസ്ലീം മത വിശ്വാസികളും ഇടകലര്‍ന്നു താമസിക്കുന്ന ഒരു സ്ഥലമാണിത്. പാസ്റ്റര്‍ റിയാസ് റെഹ്മത്തിനെ വിശ്വാസികളായ 150-ല്‍ അധികം ആളുകളുടെ മുന്നില്‍ പരസ്യമായി പോലീസ് ഉദ്യോഗസ്ഥന്‍ കരണത്തടിച്ചു. ഉച്ചഭാഷിണി ഉപയോഗിച്ചു എന്ന കുറ്റം ചുമത്തിയാണ് ഇദ്ദേഹത്തിനു നേരെ ആക്രമണം നടന്നത്. വേഗത്തില്‍ തന്നെ സംഭവം പ്രദേശത്ത് എല്ലാവരും അറിഞ്ഞു. രാത്രിയില്‍ ആരെങ്കിലും വന്നു തന്നെ കൊലപ്പെടുത്തുമെന്ന ഭീതിയിലായിരുന്നുവെന്ന് പാസ്റ്റര്‍ പറയുന്നു. സമീപത്തുള്ള 500-ല്‍ അധികം ക്രൈസ്തവര്‍ പാസ്റ്റര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കുവാനായി എത്തിയിരുന്നു. സമാനമായ ആക്രമണം പാക്കിസ്ഥാനില്‍ പലസ്ഥലങ്ങളിലും ക്രൈസ്തവര്‍ക്ക് നേരെ നടന്നിരുന്നു. ഒരു മാസം മുമ്പ് കസൂര്‍ ജില്ലയില്‍ ഖലീല്‍ മാസിക്ക് എന്ന ക്രൈസ്തവനായ ഐസ്‌ക്രീം വ്യാപാരിയെ ഒരു സംഘം മുസ്ലീം യുവാക്കള്‍ മര്‍ദിച്ച് അവശനാക്കി. മുസ്ലീം കുട്ടികള്‍ക്ക് മാസിക്ക് ഐസ്‌ക്രീം നല്‍കി എന്നതിനാലാണ് അദ്ദേഹത്തെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് ആക്രമിച്ചത്. ആന്തരികമായി ക്ഷതങ്ങളും മുറിവുകളും പറ്റിയ മാസിക്കിന് ഇപ്പോള്‍ ഭക്ഷണം പോലും കഴിക്കുവാന്‍ സാധിക്കുന്നില്ല. ലാഹോറിലെ സെന്റ് ജോസഫ് കത്തീഡ്രല്‍ പള്ളിയില്‍ അടുത്തിടെ അക്രമി വെടിവയ്പ്പ് നടത്തിയിരുന്നു. മൊത്തം ജനസംഖ്യയുടെ രണ്ടു ശതമാനത്തില്‍ താഴെ മാത്രം ക്രൈസ്തവരെ പാക്കിസ്ഥാനില്‍ ഉള്ളു. ന്യൂനപക്ഷങ്ങള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ ലഘൂകരിച്ചു കാണുന്നതിനാലാണ് വീണ്ടും ഇത്തരത്തില്‍ ആക്രമണം നടക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാവായ ഷെറി റഹ്മാന്‍ പറയുന്നു. ഈസ്റ്റര്‍ ദിനം ലാഹോറിലെ ഒരു പാര്‍ക്കില്‍ ക്രൈസ്തവരെ ലക്ഷ്യം വച്ചു നടന്ന തീവ്രവാദി ആക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ 29 പേര്‍ കുട്ടികളാണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-06-17 00:00:00
Keywordsattack,Christians,Pakistan,rising,no,action,from,police
Created Date2016-06-17 15:23:13