Contents
Displaying 1561-1570 of 24970 results.
Content:
1729
Category: 5
Sub Category:
Heading: വിശുദ്ധ ജോസഫ് കഫാസോ
Content: 1811-ല്‍ കാസ്റ്റല്‍നുവോവോയിലെ ദൈവഭക്തരായ മാതാപിതാക്കളുടെ മകനായാണ് വിശുദ്ധ ജോസഫ് കഫാസോ ജനിച്ചത്. അവന്റെ പ്രായത്തിലുള്ള കുട്ടികളുടെ വിനോദങ്ങളില്‍ ജോസഫിന് ഒട്ടും തന്നെ താല്‍പ്പര്യം കാണിച്ചിരിന്നില്ല. വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്നതും, മറ്റ് ഭക്തിപരമായ കാര്യങ്ങളില്‍ മുഴുകുന്നതും ആനന്ദമായി കണ്ടിരുന്ന അവന്‍ ദൈവത്തോടു കൂടിയായിരിക്കുവാനാണ് ആഗ്രഹിച്ചിരുന്നത്. ജോസഫിന് 6 വയസ്സ് പ്രായമുള്ളപ്പോള്‍ തന്നെ അവന്‍ വിശുദ്ധന്‍ എന്ന് വിളിക്കപ്പെട്ടിരുന്നു. പഠിച്ച സ്കൂളിലും, സെമിനാരി വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴും, അവന്റെ നിഷ്കളങ്കതയും, ധീരതയും, എളിമയും, നിയമങ്ങളോടുള്ള അനുസരണവും, പ്രാര്‍ത്ഥനയിലുള്ള ഭക്തിയും അവനെ മറ്റുള്ളവരുടെ ബഹുമാനത്തിന് അര്‍ഹനാക്കി. മറ്റൊരു അലോയ്സിയൂസ് ഗോണ്‍സാഗയായിട്ടാണ് ചരിത്രകാരന്മാര്‍ പലപ്പോഴും വിശുദ്ധനെ പറ്റി പരാമര്‍ശിച്ചിട്ടുള്ളത്. വിശുദ്ധന്റെ പൗരോഹിത്യപട്ട സ്വീകരണത്തിന് അധികം നാളുകള്‍ കഴിയുന്നതിന് മുന്‍പ് തന്നെ, പുരോഹിത ശ്രേഷ്ഠനായ അലോയ്സ്യൂസ് ഗുവാല ടൂറിനിലെ ഫ്രാന്‍സിസ് അസ്സീസിയുടെ ദേവാലയത്തോടനുബന്ധിച്ച് ഒരു സെമിനാരി സ്ഥാപിക്കുകയും അവിടെ യുവ പുരോഹിതരെ തങ്ങളുടെ ദൈവവിളിക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകകയും, ജാന്‍സനിസമെന്ന മതവിരുദ്ധവാദത്തിന്റെ തെറ്റുകളെ പ്രതിരോധിക്കുവാന്‍ സജ്ജമാക്കുകയും ചെയ്തു. ജോസഫ് അവിടെ ഒരു അദ്ധ്യാപകനായി നിയമിതനാവുകയും, അതിന്റെ സ്ഥാപകന്റെ മരണത്തോടെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി നിശ്ചയിക്കപ്പെടുകയും ചെയ്തു. സെമിനാരിയുടെ തലവനെന്ന നിലക്ക് വളരെ പെട്ടെന്ന്‍ തന്നെ ജോസഫ് ഫാദര്‍ ഗുവാല തുടങ്ങിവെച്ച ക്ലേശകരമായ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കി. ജാന്‍സനിസത്തിന്റേയും, മറ്റുള്ള നവോത്ഥാനകരുടേയും വിനാശകരമായ സിദ്ധാന്തങ്ങളെ ജോസഫ് വേരോടെ തന്നെ പിഴുതു മാറ്റുകയും, ക്രിസ്തീയ പരിപൂര്‍ണ്ണതയിലേക്കുള്ള മാര്‍ഗ്ഗങ്ങളായ വിശുദ്ധ ഫ്രാന്‍സിസ് ഡി സാലെസിന്റേയും, വിശുദ്ധ അല്‍ഫോന്‍സ് ലിഗോരിയുടേയും പ്രബോധനങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. വിശുദ്ധന്‍ പുരോഹിതനായിരുന്നിടത്തോളം കാലം തന്നില്‍ നിക്ഷിപ്തമായ ചുമതലകളെ സ്വര്‍ഗ്ഗീയ പിതാവ് വിശുദ്ധനെ നേരിട്ട് ചുമതലപ്പെടുത്തിയപോലെ സ്ഥിരതയോടും, ആത്മാര്‍ത്ഥതയോടും കൂടി നിര്‍വഹിച്ചു. വിശുദ്ധ കുര്‍ബ്ബാനയോടുള്ള ഭക്തി പ്രചരിപ്പിക്കുവാനായി വിശുദ്ധന്‍ തന്നേ കൊണ്ടാവുന്നതെല്ലാം ചെയ്തു. വിശുദ്ധ കുര്‍ബ്ബാന മുടക്കാതിരിക്കുവാന്‍ അദ്ദേഹം വിശ്വാസികളോട് സ്ഥിരമായി അഭ്യര്‍ത്ഥിക്കുമായിരുന്നു. ചെറുപ്പം മുതല്‍ക്കേ തന്നെ വിശുദ്ധന് പരിശുദ്ധ മാതാവിനോട് പ്രത്യേകമായൊരു ഭക്തിയുണ്ടായിരുന്നു, മക്കളുടേതിന് സമാനമായ ഭക്തിയോടുകൂടി പരിശുദ്ധ അമ്മയെ സ്നേഹിക്കുവാന്‍ വിശുദ്ധന്‍ വിശ്വാസികളോട് ആവശ്യപ്പെട്ടു. തന്റെ ആവേശം വിശുദ്ധന്‍ അള്‍ത്താര ശുശ്രൂഷകര്‍ക്കും പകര്‍ന്നു കൊടുത്തു; കര്‍ത്താവിനായി ആളുകളെ മാനസാന്തരപ്പെടുത്തുവാന്‍ വിശുദ്ധന്‍ അവരെ പ്രോത്സാഹിപ്പിച്ചു. കൂടാതെ വിശുദ്ധ ജോസഫ് കഫാസോക്ക് ആത്മീയ കാര്യങ്ങളില്‍ ഏറെ ശ്രദ്ധ വെച്ചു പുലര്‍ത്തി. അനാഥര്‍ക്കും, നിര്‍ദ്ധനര്‍ക്കും, രോഗികള്‍ക്കും, തടവില്‍ കഴിയുന്നവര്‍ക്കുമായി വിശുദ്ധന്റെ ഹൃദയം തുടിച്ചു. കഠിനമായ ഒരു പ്രവര്‍ത്തിയും പൂര്‍ത്തിയാക്കാതെ വിശുദ്ധന്‍ ഒഴിവാക്കിയിരുന്നില്ല. തന്റെ ഉപദേശങ്ങളാലും, സഹായങ്ങളാലും വിശുദ്ധന്‍ തന്റെ പ്രിയ ശിക്ഷ്യനായിരുന്ന ഡോണ്‍ ബോസ്കോയെ ‘ദി സൊസൈറ്റി ഓഫ് സെന്റ് ഫ്രാന്‍സിസ്’ അഥവാ സലേഷ്യന്‍ സഭ സ്ഥാപിക്കുവാനായി പ്രോത്സാഹിപ്പിച്ചു. വധശിക്ഷക്ക് വിധിക്കപ്പെട്ട നിര്‍ഭാഗ്യവാന്‍മാരോട് ഹൃദയത്തെ ധൈര്യപ്പെടുത്തുന്നതിനായി വിശുദ്ധന്‍ തന്നാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്തു. വിശുദ്ധന്റെ സ്നേഹം അവരുടെ പിടിവാശിയെ കീഴടക്കുകയും, അവരെ ദൈവവുമായി അടുപ്പിക്കുകയും ചെയ്തു. വിശുദ്ധന്‍ അവരെ അവരുടെ കൊലക്കളം വരെ അനുഗമിച്ചിരുന്നു, ആ മരണത്തെ നിത്യജീവനിലേക്ക് പ്രവേശിക്കുന്നതിനുള്ള താല്‍കാലിക മരണമായിട്ടാണ് വിശുദ്ധന്‍ കണക്കാക്കിയിരുന്നത്. ഇത്തരം മഹത്തായ കാര്യങ്ങള്‍ ചെയ്യുകയും, എല്ലാവരുടേയും ആദരവിനു പാത്രമായതിനു ശേഷം 1860 ജൂണ്‍ 23ന് തന്റെ 49-മത്തെ വയസ്സില്‍, സഭാപരമായ കൂദാശകള്‍ കൊണ്ട് സ്വയം തയ്യാറെടുപ്പുകള്‍ നടത്തിയ ശേഷം വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. ജോസഫ് കഫാസോയുടെ നന്മയും, അദ്ദേഹത്തിന്റെ മാദ്ധ്യസ്ഥത്തില്‍ നടന്നിട്ടുള്ള അത്ഭുതങ്ങളും കണക്കിലെടുത്ത്, 1925-ല്‍ പിയൂസ് പതിനൊന്നാമന്‍ പാപ്പാ വിശുദ്ധനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി. 1947-ല്‍ പിയൂസ് പന്ത്രണ്ടാമന്‍ പാപ്പാ ജോസഫ് കഫാസോയെ വിശുദ്ധനായി പ്രഖ്യാപിച്ചു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. റോമന്‍ കന്യകയായ അഗ്രിപ്പീനാ 2. റോമന്‍കാരനായ കണ്‍കോര്‍ഡിയൂസ് 3. റോമന്‍കാരനായ ജോണ്‍ 4. എഥെല്‍ ഡ്രെഡാ 5. ടസ്കനിയിലെ സൂട്രിയിലെ ഫെലിക്സ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/6?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/DailySaints/DailySaints-2016-06-22-12:07:30.jpg
Keywords: വിശുദ്ധ ജോസ

1730
Category: 5
Sub Category:
Heading: വിശുദ്ധ തോമസ് മൂറും, വിശുദ്ധ ജോണ്‍ ഫിഷറും
Content: #{red->n->n->വിശുദ്ധ തോമസ് മൂര്‍}# ഇംഗ്ലണ്ടിലെ ലണ്ടനിലായിരുന്നു വിശുദ്ധ തോമസ് മൂര്‍ ജനിച്ചത്. ഹെന്‍റി എട്ടാമന്റെ ചാന്‍സലര്‍ പദവി വഹിച്ചിരുന്നയാളായിരുന്നു വിശുദ്ധന്‍. ഒരു പൊതുസേവകനുമെന്ന നിലയില്‍ വിശുദ്ധന്റെ ജീവിതം മാനുഷിക അവബോധത്തിന്റേയും ക്രിസ്തീയ ജ്ഞാനത്തിന്റേയും ഒരു അസാധാരണ സങ്കലനമായിരുന്നു. ഒരു അത്മായ ഭരണാധികാരിക്ക് യേശുവിന്റെ തിരുസഭയില്‍ യാതൊരു അധികാരവുമില്ല എന്ന വിശുദ്ധന്റെ നിലപാടിന് അദ്ദേഹത്തിന് സ്വന്തം ജീവന്‍ തന്നെ ബലികഴിക്കേണ്ടതായി വന്നു. പ്രസിദ്ധനായ വക്കീലും, മാന്യനും, നാല് കുട്ടികളുടെ പിതാവുമായിരുന്ന വിശുദ്ധന്‍ ഇംഗ്ലണ്ടിന്റെ ചാന്‍സലര്‍ ആയിരുന്നു. അഗാധമായ ആത്മീയതയുള്ളവനായിരുന്ന വിശുദ്ധന്‍ ആരഗോണിലെ കാതറീനെ വിവാഹ മോചനം ചെയ്തുകൊണ്ട് ആനെ ബോളിനെ വിവാഹം ചെയ്യുവാനുള്ള ഹെന്‍റി രാജാവിന്റെ തീരുമാനത്തെ എതിര്‍ത്തു. മാത്രമല്ല, മാര്‍പാപ്പായെ നിഷേധിച്ചുകൊണ്ട് റോമില്‍ നിന്നും വേര്‍പിരിഞ്ഞ് ഇംഗ്ലണ്ടിലെ സഭയുടെ പരമാധികാരിയാകുവാനുള്ള രാജാവിന്റെ ശ്രമങ്ങളെ വിശുദ്ധന്‍ അംഗീകരിച്ചതുമില്ല. രാജ്യദ്രോഹകുറ്റത്തിന് വിശുദ്ധന്‍ ലണ്ടന്‍ ടവറില്‍ വിചാരണ ചെയ്യപ്പെട്ടു. കുറ്റവിചാരണയില്‍ തന്റെ മനസ്സാക്ഷിക്കനുസരിച്ചുള്ള തന്റെ പ്രവര്‍ത്തിയില്‍ ക്രൈസ്തവലോകത്തെ സകല സമിതികളുടേയും പിന്തുണ തനിക്കുണ്ടെന്ന് തിരിച്ചറിയുന്നതായും വിശുദ്ധന്‍ പ്രഖ്യാപിച്ചു. ഒരു സുപ്രധാനിയായ നയതന്ത്രജ്ഞന്‍, ഉപദേഷ്ടാവ് എന്നീ നിലകളില്‍ തിളങ്ങിയ വിശുദ്ധന്‍, യഥാര്‍ത്ഥ രാജഭക്തി രാജാവിന്റെ തീരുമാനങ്ങളെ അന്ധമായി സ്വീകരിക്കുന്നതല്ല എന്നറിഞ്ഞുകൊണ്ട് തന്റെ ധാര്‍മ്മിക മൂല്യങ്ങളെ രാജാവിനെ പ്രീതിപ്പെടുത്തുവാനായി ബലികഴിക്കുവാന്‍ തയ്യാറായില്ല. രാജാവായിരുന്ന ഹെന്‍റിക്ക് ഇത് വ്യക്തമായി അറിയാമായിരുന്നുവെങ്കിലും, വിശുദ്ധനെ തന്റെ പക്ഷത്താക്കുവാന്‍ വ്യര്‍ത്ഥമായി ശ്രമിച്ചു, കാരണം തോമസ് മൂറിന്റെ അംഗീകാരത്തിന് അതിന്റേതായ വിലയുണ്ടെന്ന കാര്യവും, അദ്ദേഹം ആരാലും ചോദ്യം ചെയ്യപ്പെടാത്ത വ്യക്തിത്വത്തിനുടമയുമായിരുന്നുവെന്ന കാര്യവും രാജാവിനറിയാമായിരുന്നു. എന്നാല്‍ തനിക്ക് ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാര്യങ്ങള്‍ അംഗീകരിക്കാതെ വിശുദ്ധന്‍ തന്റെ ചാന്‍സലര്‍ പദവിയില്‍ നിന്നും രാജിവെച്ചപ്പോള്‍ രാജാവിന് എങ്ങിനെയെങ്കിലും തോമസിനെ ഒഴിവാക്കേണ്ടതായി വന്നു. ഹെന്‍റി എട്ടാമന്റെ വിവാഹ മോചനത്തിനും, പുനര്‍ വിവാഹത്തിനും, കൂടാതെ മാര്‍പാപ്പായെ നിരാകരിച്ചുകൊണ്ട് ഇംഗ്ലണ്ടിലെ സഭാധികാരിയാകുവാനുമുള്ള ഹെന്‍റി എട്ടാമന്റെ ശ്രമങ്ങള്‍ക്ക് അംഗീകാരം നല്‍കാത്തതിനും 1535 ജൂലൈ 6ന് ലണ്ടനിലെ ടവര്‍ ഹില്ലില്‍ വെച്ച് വിശുദ്ധനെ കഴുത്തറുത്ത് കൊലപ്പെടുത്തി. നാനൂറ് വര്‍ഷങ്ങള്‍ക്കുശേഷം, 1935-ല്‍ വിശുദ്ധ തോമസ് മൂറിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. ഏ.ഡി. 2000-ത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ വിശുദ്ധ തോമസ് മൂറിനെ രാഷ്ട്രീയ നേതാക്കന്‍മാരുടെ മാധ്യസ്ഥനായി നിര്‍ദ്ദേശിച്ചു. #{red->n->n->വിശുദ്ധ ജോണ്‍ ഫിഷര്‍}# ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്നും ദൈവശാസ്ത്രം പഠിച്ച വിശുദ്ധ ജോണ്‍ ഫിഷര്‍ റോച്ചെസ്റ്ററിലെ മെത്രാനായി തീര്‍ന്നു. അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന ‘ബുദ്ധിയിയും, പാണ്ഡിത്യവും കൂടാതെ എല്ലാവരാലും അംഗീകരിക്കപ്പെട്ട നന്മയും ഒരുമിക്കുമ്പോള്‍ അവനുമായി താരതമ്യം ചെയ്യുവാന്‍ ആരുമില്ലെന്നാണ് ഞാന്‍ കണക്കാക്കുന്നത്’ എന്നാണ് വിശുദ്ധ തോമസ് മൂര്‍, ജോണ്‍ ഫിഷറിനെ കുറിച്ച് എഴുതിയിരിക്കുന്നത്. വിശുദ്ധ ജോണ്‍ ഫിഷറും സുഹൃത്തായിരുന്ന വിശുദ്ധ തോമസ് മൂറും സഭയുടെ ഐക്യത്തിനും, വിവാഹ ബന്ധത്തിന്റെ ദൃഡതക്കും വേണ്ടി തങ്ങളുടെ ജീവന്‍ ബലികഴിച്ചു. ജോണ്‍ ഫിഷര്‍ ഇറാസ്മസ്, തോമസ് മൂര്‍ തുടങ്ങിയവരും മറ്റ് നവോത്ഥാന നായകരുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്. അതിനാല്‍ തന്നെ മറ്റ് ചില വിശുദ്ധരുടെ ജീവിതത്തില്‍ കാണപ്പെടുന്നത് പോലെയുള്ള ബാഹ്യമായ ലാളിത്യം വിശുദ്ധന്റെ ജീവിതത്തില്‍ കാണുവാന്‍ കഴിയുകയില്ല. അഗാധമായ പാണ്ഡിത്യമുള്ളവനായിരുന്നു വിശുദ്ധന്‍, തന്റെ കാലഘട്ടത്തിലെ ബുദ്ധിജീവികളും, രാഷ്ട്രീയ നേതാക്കളുമായി ഏറെ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിന്നു. അക്കാലത്തെ സംസ്കാരത്തില്‍ തല്‍പ്പരനായിരുന്ന വിശുദ്ധന്‍ ക്രമേണ കേംബ്രിഡ്ജിലെ ചാന്‍സലര്‍ ആയി തീര്‍ന്നു. തന്റെ 35-മത്തെ വയസ്സില്‍ വിശുദ്ധന്‍ മെത്രാനായി അഭിഷിക്തനായി. ഇംഗ്ലണ്ടിലെ സുവിശേഷ പ്രഘോഷണത്തിന്റെ നിലവാരം ഉയര്‍ത്തുക എന്നതായിരുന്നു വിശുദ്ധന്റെ ലക്ഷ്യങ്ങളിലൊന്ന്. വിശുദ്ധന്‍ സ്വയം ഒരു നല്ല സുവിശേഷകനും, എഴുത്തുകാരനുമായിരുന്നു. വിശുദ്ധന്റെ അനുതാപ-സങ്കീര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ മരണത്തിന് മുന്‍പ് ഏഴ് പ്രാവശ്യം പുനഃപ്രസാദനം ചെയ്യപ്പെട്ടിട്ടുണ്ട്. ലൂതറനിസത്തിന്റെ വരവോട് കൂടി വിശുദ്ധന്‍ വിവാദങ്ങളുടെ നീര്‍ച്ചുഴിയില്‍പ്പെട്ടു. മതവിരുദ്ധവാദത്തിനെതിരായുള്ള വിശുദ്ധന്റെ എട്ട് കൃതികള്‍ യൂറോപ്പിലെ ദൈവശാസ്ത്രജ്ഞര്‍ക്കിടയില്‍ വിശുദ്ധന് നേതൃസ്ഥാനം ലഭിക്കുന്നതിന് കാരണമായി. 1521-ല്‍ ഹെന്‍റി എട്ടാമന്റെ വിവാഹത്തെ കുറിച്ചുള്ള ആശയകുഴപ്പങ്ങളെ കുറിച്ച് അന്വോഷിക്കുവാന്‍ സഭാവൃത്തങ്ങള്‍ വിശുദ്ധനോടാവശ്യപ്പെടുകയുണ്ടായി. കാതറീനുമായുള്ള രാജാവിന്റെ വിവാഹത്തിനാണ് സാധുതയെന്ന് പ്രഖ്യാപിക്കുകയും, ഇംഗ്ലണ്ടിലെ സഭയുടെ പരമാധികാരിയാകുവാനുള്ള രാജാവിന്റെ അവകാശവാദങ്ങളെ നിഷേധിക്കുകയും ചെയ്യുക വഴി വിശുദ്ധന്‍ രാജാവിന്റെ അപ്രീതിക്ക് പാത്രമായി. അതേതുടര്‍ന്ന് വിശുദ്ധനെ ഒഴിവാക്കുവാനായി 'കെന്റിലെ കന്യകാസ്ത്രീയായ എലിസബത്ത് ബാര്‍ട്ടന്റെ മുഴുവന്‍ വെളിപാടുകളും റിപ്പോര്‍ട്ട് ചെയ്തില്ല' എന്ന കുറ്റം രാജാവ് വിശുദ്ധനില്‍ ആരോപിച്ചു. മോശമായ ആരോഗ്യാവസ്ഥയിലും പുതിയ സ്ഥാനാരോഹണ ചടങ്ങില്‍ പ്രതിജ്ഞയെടുക്കുവാന്‍ വിശുദ്ധനെ വിളിച്ചു വരുത്തി. എന്നാല്‍ അത് ഹെന്‍റിയുടെ വിവാഹ മോചനത്തിന് സാധുത നല്‍കുക, ഇംഗ്ലണ്ടിലെ സഭയുടെ പരമാധികാരിയായികൊണ്ടുള്ള രാജാവിന്റെ പ്രഖ്യാപനത്തെ അംഗീകരിക്കുക എന്നീ ഉദ്ദേശങ്ങളോട് കൂടിയായിരുന്നതിനാല്‍ വിശുദ്ധ ജോണ്‍ ഫിഷറും, വിശുദ്ധ തോമസ് മൂറും പ്രതിജ്ഞയെടുക്കുവാന്‍ വിസമ്മതിച്ചു. തുടര്‍ന്ന്‍ അവരെ ലണ്ടന്‍ ടവറിലേക്കയച്ചു; അവിടെ 14 മാസത്തോളം ജോണ്‍ ഫിഷറിന് വിചാരണ കൂടാതെ തടവില്‍ കഴിയേണ്ടതായി വന്നു. അവസാനം അവരെ ജീവപര്യന്തം തടവിനും, വസ്തുവകകള്‍ കണ്ടുകെട്ടുവാനും ഉത്തരവിട്ടു. വീണ്ടും വിചാരണക്കായി ഹാജരാക്കിയപ്പോള്‍ അവര്‍ രണ്ട് പേരും നിശബ്ദരായി നില്‍ക്കുകയാണ് ഉണ്ടായത്. പാപ്പാ ജോണ്‍ ഫിഷറിനെ കര്‍ദ്ദിനാള്‍ ആയി നിയമിച്ചതിനാല്‍ രാജാവ് കൂടുതല്‍ കോപിഷ്ടനാവുകയും രാജ്യദ്രോഹ കുറ്റം ചുമത്തി അദ്ദേഹത്തെ വധിക്കുവാന്‍ ഉത്തരവിടുകയും ചെയ്തു. അദ്ദേഹത്തിന്റെ ശരീരം മുഴുവന്‍ ദിവസവും അവിടെത്തന്നെ ഇടുകയും ശിരസ്സ് ലണ്ടന്‍ പാലത്തില്‍ തൂക്കുകയും ചെയ്തു. അതിനുശേഷം രണ്ടാഴ്ചകള്‍ കഴിഞ്ഞാണ് വിശുദ്ധ തോമസ് മൂറിന്റെ വധശിക്ഷ നടപ്പാക്കിയത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ #{red->n->n->ഇതര വിശുദ്ധര്‍ }# 1. സെസാബ്രേ ദ്വീപിലെ ആറോണ്‍ 2. ബ്രിട്ടനിലെ ആന്‍ബന്‍ 3. ഗോളിലെ കണ്‍സോര്‍ഷിയാ 4. സാല്‍സ്ബര്‍ഗിലെ എബെര്‍ ഹാര്‍ഡ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/6?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-06-19-11:12:33.jpg
Keywords: വിശുദ്ധ തോമ

1731
Category: 5
Sub Category:
Heading: വിശുദ്ധ അലോയ്സിയൂസ് ഗോണ്‍സാഗാ
Content: പതിനാറാം നൂറ്റാണ്ടില്‍ ഇറ്റലിയിലായിരുന്നു വിശുദ്ധന്‍ വളര്‍ന്നു വന്നത്. ഇറ്റലിയിലെ ആ കാലഘട്ടം ജനങ്ങള്‍ വളരെയേറെ അശ്രദ്ധരും, ധാര്‍മ്മികമായി അധപതിച്ച നിലയിലും, ഭോഗാസക്തിയിലും മുഴുകി ജീവിച്ചിരുന്ന നിലയിലായിരിന്നു. തനിക്ക് ചുറ്റുമുള്ള പാപവസ്ഥ അലോയ്സിയൂസ് കാണുകയും, അതില്‍ മനംമടുത്ത വിശുദ്ധന്‍ താന്‍ ഒരിക്കലും അതില്‍ പങ്ക് ചേരുകയില്ല എന്ന് തീരുമാനമെടുക്കുകയും ചെയ്തു. ഒരു കുലീന കുടുംബത്തിലായിരുന്നു ജനനമെന്നതിനാല്‍ വിനോദങ്ങള്‍ക്കായി അവന് ധാരാളം അവസരങ്ങള്‍ ഉണ്ടായിരുന്നു. കുതിരസവാരിയും, കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ നടത്തിയിരുന്ന വലിയ വിരുന്നുകളും അലോയ്സിയൂസിന് വളരെയധികം ഇഷ്ടമായിരുന്നു. എന്നാല്‍ സദാചാരത്തിന് വിരുദ്ധമായ ആഘോഷ രീതികളാണെന്ന് കണ്ടാല്‍ വിശുദ്ധന്‍ ഉടന്‍ തന്നെ അവിടം വിടുമായിരുന്നു. നല്ല വ്യക്തിത്വത്തിന് ഉടമയായിരിക്കുക എന്നത് മാത്രമായിരുന്നില്ല അലോയ്സിയൂസിന്റെ ആഗ്രഹം; ഒരു വിശുദ്ധനായി തീരുവാന്‍ കൂടി അവന്‍ ആഗ്രഹിച്ചിരുന്നു; ഇക്കാര്യത്തില്‍ വിശുദ്ധന്‍ കാര്‍ക്കശ്യമുള്ളവനും, യാതൊരു വിട്ടുവീഴ്ചയില്ലാത്തവനുമായിരുന്നു. നവോത്ഥാനകാലത്തെ ഇറ്റലിയിലെ പ്രസിദ്ധ കുടുംബങ്ങളില്‍ ഒന്നായ ഗോണ്‍സാഗസ് യുദ്ധവീരന്‍മാരുടെ കുടുംബമായിരുന്നു. ആ വംശത്തിലെ മുഴുവന്‍ പേരും മറ്റുള്ളവരെ കീഴടക്കുവാന്‍ ആഗ്രഹിച്ചപ്പോള്‍, തന്നെത്തന്നെ കീഴടക്കുവാനാണ് വിശുദ്ധ അലോയ്സിയൂസ് ആഗ്രഹിച്ചത്. ഒരു പുരോഹിതനാവുക എന്നതായിരുന്നു അലോയ്സിയൂസിന്റെ ആഗ്രഹം. വിശുദ്ധന് 12നും 13നും ഇടയ്ക്ക് വയസ്സുള്ളപ്പോള്‍ തന്റെ ആത്മീയ ജീവിതത്തിനു തയ്യാറെടുക്കാന്‍ വേണ്ട ഒരു പദ്ധതി വിശുദ്ധന്‍ കണ്ടുപിടിച്ചു. രാത്രികളില്‍ വിശുദ്ധന്‍ തന്റെ കിടക്കയില്‍ നിന്നുമിറങ്ങി കല്ല് വിരിച്ച തണുത്ത തറയില്‍ മണിക്കൂറുകളോളം മുട്ടിന്മേല്‍ നിന്നു പ്രാര്‍ത്ഥിക്കുമായിരുന്നു. പലപ്പോഴും വിശുദ്ധന്‍ തന്റെ ശരീരത്തില്‍ നായയുടെ തോല്‍വാര്‍ കൊണ്ട് സ്വയം പീഡനമേല്‍പ്പിക്കുമായിരുന്നു. സ്വന്തം ഇച്ചാശക്തിയിലായിരുന്നു അലോയ്സിയൂസ് ഒരു വിശുദ്ധനാകുവാന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ഒരു സന്യാസാര്‍ത്ഥിയായി ജെസ്യൂട്ട് സഭയില്‍ പ്രവേശിച്ചപ്പോഴാണ് വിശുദ്ധന് ഒരു ആത്മീയ നിയന്താവിനെ ലഭിച്ചത്. വിശുദ്ധ റോബര്‍ട്ട് ബെല്ലാര്‍മിന്‍ ആയിരുന്നു വിശുദ്ധന്റെ ആത്മീയ മാര്‍ഗ്ഗദര്‍ശി. ദിവ്യത്വത്തിനു വേണ്ടി അലോയ്സിയൂസ് പിന്തുടര്‍ന്ന് വന്ന മാര്‍ഗ്ഗങ്ങളെ ബെല്ലാര്‍മിന്‍ തിരുത്തി, സ്വയം നിയന്ത്രണത്തിന്റേയും, എളിമയുടേതുമായ ചെറിയ പ്രവര്‍ത്തികള്‍, മണിക്കൂറുകള്‍ നീണ്ട പ്രാര്‍ത്ഥന തുടങ്ങിയ ജെസ്യൂട്ട് നിയമങ്ങളായിരുന്നു അതിനു പകരമായി ബെല്ലാര്‍മിന്‍ അലോയ്സിയൂസിന് നിര്‍ദ്ദേശിച്ചത്. വിശുദ്ധന്റെ അത്യാവേശം ബെല്ലാര്‍മിനെ പ്രകോപിപ്പിച്ചുവെങ്കിലും അലോയ്സിയൂസിന്റെ ഭക്തി വ്യാജമല്ലെന്നും, ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയാല്‍ അവന്‍ ഒരു വിശുദ്ധനായിതീരുമെന്നും അദ്ദേഹത്തിനറിയാമായിരുന്നു. തന്റെ മര്‍ക്കടമുഷ്ടി ഒരു പ്രശ്നമാണെന്ന കാര്യം അലോയ്സിയൂസ് മനസ്സിലാക്കി. ഒരിക്കല്‍ തന്റെ സഹോദരന് അവന്‍ ഇപ്രകാരം എഴുതുകയുണ്ടായി “ഞാന്‍ അല്‍പ്പം വളഞ്ഞ ഒരു ഇരുമ്പ് കഷണമാണ്, ഈ വളവ് നേരെയാക്കുവാനാണ് ഞാന്‍ ആത്മീയ ജീവിതത്തിലേക്ക് പ്രവേശിച്ചത്.” 1591 ജനുവരിയില്‍ റോമില്‍ ശക്തമായ പ്ലേഗ് ബാധയുണ്ടായി. നഗരത്തിലെ ആശുപത്രികള്‍ മുഴുവന്‍ പ്ലേഗ് ബാധിതരെ കൊണ്ട് നിറഞ്ഞു. ജെസ്യൂട്ട് സഭക്കാര്‍ തങ്ങളുടെ മുഴുവന്‍ പുരോഹിതരേയും, പുരോഹിതാര്‍ത്ഥികളേയും ആശുപത്രികളില്‍ രോഗികളെ ശുശ്രൂഷിക്കുന്നതിനായി നിയോഗിച്ചു. അലോയ്സിയൂസിനെ സംബന്ധിച്ചിടത്തോളം ഇതല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എന്നാല്‍ രോഗികളെ പരിചരിച്ചു തുടങ്ങിയപ്പോള്‍ വിശുദ്ധന്റെ ഭയവും, അറപ്പും സഹതാപമായി മാറി. അവന്‍ യാതൊരു മടിയും കൂടാതെ റോമിലെ തെരുവുകളിലേക്കിറങ്ങി, തന്റെ സ്വന്തം ചുമലില്‍ രോഗികളേയും, മരിച്ചുകൊണ്ടിരിക്കുന്നവരേയും ആശുപത്രികളില്‍ എത്തിച്ചു. അവന്‍ അവരെ വൃത്തിയാക്കുകയും, അവര്‍ക്കായി കിടക്കകള്‍ കണ്ടെത്തുകയും, അവര്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്തു. രോഗികളുമായുള്ള ഈ അടുത്ത ഇടപഴകല്‍ അപകടകരമായിരുന്നു. ആഴ്ചകള്‍ക്കുള്ളില്‍ അവന് പ്ലേഗ് രോഗം ബാധിക്കുകയും, തന്റെ 23-മത്തെ വയസ്സില്‍ വിശുദ്ധന്‍ മരണപ്പെടുകയും ചെയ്തു. രോഗികളിലും, നിസ്സഹായരിലും, മരണശയ്യയില്‍ കിടക്കുന്നവരിലും വിശുദ്ധ അലോയ്സിയൂസ് ക്രൂശിതനായ യേശുവിനെ ദര്‍ശിച്ചു സ്വര്‍ഗീയ സമ്മാനത്തിന് അര്‍ഹനായി. കൗമാരക്കാരുടെ മാദ്ധ്യസ്ഥനെന്ന നിലയില്‍ വിശുദ്ധന്‍ ബഹുമാനിക്കപ്പെടുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. നോര്‍മന്‍റിയിലെ അഗോഫ്രെദൂസ് 2. ജര്‍മ്മനിയില്‍ സുവിശേഷം പ്രസംഗിച്ച ഗ്രീക്കു വൈദികന്‍ ആള്‍ബന്‍ 3. ഡറോയിലെ കോര്‍ബ്മാക്ക് 4. ആഫ്രിക്കയിലെ സിറിയക്കൂസും അപ്പോളിനാരിസും 5. ഡെമെട്രിയാ 6. ഫ്രീസുലന്‍റിലെ എങ്കേല്‍മുണ്ട് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/6?type=5 }} ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-06-19-11:15:52.jpg
Keywords: വിശുദ്ധ

1732
Category: 5
Sub Category:
Heading: വിശുദ്ധ സില്‍വേരിയൂസ്
Content: അഗാപിറ്റൂസിന്റെ മരണ വാര്‍ത്ത റോമില്‍ എത്തിയപ്പോള്‍ രാജാവായിരുന്ന തിയോദാഹദ്, കിഴക്കന്‍ ഗോത്തിക്ക്കാരുടെ ആക്രമണത്തെ ഭയന്ന്, തനിക്ക് അടുപ്പമുള്ള ഒരു ഗോത്തിക്ക് വംശജന്‍ വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിലുണ്ടായിരിക്കണമെന്ന് ആഗ്രഹിച്ചു. പാപ്പായായിരുന്ന ഹോര്‍മിസ്ദാസിന്റെ മകനായ സില്‍വേരിയൂസിനെയായിരുന്നു അതിനായി രാജാവ് അദ്ദേഹം കണ്ടെത്തിയത്. ഐക്യം നിലനിര്‍ത്തുക എന്ന കാരണത്താല്‍ പുരോഹിത വൃന്ദം മനസ്സില്ലാ മനസ്സോടെ രാജാവിന്റെ ആഗ്രഹമനുസരിച്ച് സബ്-ഡീക്കനായിരുന്ന സില്‍വേരിയൂസിനെ പാപ്പായായി തിരഞ്ഞെടുത്തു. റോമില്‍ സില്‍വേരിയൂസിന്റെ അഭിഷേകം നടന്ന് കൊണ്ടിരിക്കുമ്പോള്‍, ചക്രവര്‍ത്തിയുടെ ഭാര്യയായിരുന്ന തിയോഡോറ, ക്രിസ്തുവിന്റെ ഏകസ്വഭാവ സിദ്ധാന്ത വാദിയായിരുന്ന അന്തിമസിനെ കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസായി വാഴിക്കുവാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുകയായിരുന്നു. കോണ്‍സ്റ്റാന്റിനോപ്പിളിലെ പാപ്പാ പ്രതിനിധിയായി വര്‍ത്തിച്ചിരുന്നവനും ബോനിഫസ് രണ്ടാമന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടവനുമായ വിജിലിയൂസിനെ പാപ്പാ പദവി വാഗ്ദാനം ചെയ്തുകൊണ്ട് തിയോഡോറ ചക്രവര്‍ത്തിനി റോമിലേക്കയച്ചു. വിജിലിയൂസ് റോമിലെത്തുമ്പോഴേക്കും സില്‍വേരിയൂസ് പരിശുദ്ധ സഭയുടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുകയും, തന്റെ പുതിയ ദൗത്യനിര്‍വഹണം ആരംഭിക്കുകയും ചെയ്തു തുടങ്ങിയിരുന്നു. ചക്രവര്‍ത്തിയുടെ ജെനറല്‍ ആയിരുന്ന ബെലിസാരിയൂസ് റോമിലേക്ക് പടനീക്കം നടത്തി തുടങ്ങി. കിഴക്കന്‍ സൈന്യം റോമിന്റെ സമീപത്തെത്തിയപ്പോള്‍ റോമാക്കാര്‍ പാപ്പായുടെ ഉപദേശത്തിനായി സില്‍വേരിയൂസിനെ സമീപിച്ചു. കിഴക്കന്‍ സൈന്യത്തെ പ്രതിരോധിക്കുന്നത് കൊണ്ട് യാതൊരു ഗുണവും ഉണ്ടാകില്ലെന്ന് മനസ്സിലാക്കിയ പാപ്പാ കീഴടങ്ങുവനാണ് ഉപദേശിച്ചത്. 536 ഡിസംബര്‍ തുടക്കത്തില്‍ സൈന്യം റോം കീഴടക്കി. ചക്രവര്‍ത്തിനിയുടെ നിര്‍ബന്ധം കാരണം ബെലിസാരിയൂസ്, സില്‍വേരിയൂസ് പാപ്പായെ തന്റെ താവളത്തിലേക്ക് വിളിപ്പിക്കുകയും, പാപ്പാ അവളുടെ താല്‍പ്പര്യമനുസരിച്ച് സ്ഥാനത്യാഗം ചെയ്യണമെന്നും അല്ലെങ്കില്‍ മരിക്കുവാന്‍ തയ്യാറായിക്കൊള്ളുവാനും അറിയിച്ചു. എന്നാല്‍ ജെനറലിന്റെ ആദ്യ തന്ത്രം സില്‍വേരിയൂസിന്റെ അടുക്കല്‍ ഫലിച്ചില്ല. അതിനാല്‍ അദ്ദേഹം, വിറ്റിജെസ് രാജാവിന്റെ കീഴില്‍ തിരിച്ചടിച്ചുകൊണ്ടിരുന്ന ഗോത്തുകള്‍ക്ക് സില്‍വേരിയൂസ് പാപ്പാ നഗരകവാടം തുറന്നു കൊടുത്തു എന്ന് കുറ്റം ആരോപിക്കുകയും അതിനായി കൃത്രിമമായ രേഖകള്‍ തയാറാക്കുകയും ചെയ്തു. തുടര്‍ന്ന്‍ ജെനറല്‍, ചക്രവര്‍ത്തിനിയുടെ ആഗ്രഹമനുസരിച്ച് സില്‍വേരിയൂസ് പാപ്പായോട് സ്ഥാനത്യാഗം ചെയ്യുവാനും, അന്തിമസിനെ പാത്രിയാര്‍ക്കീസാക്കുവാനും ഉത്തരവിട്ടു. എന്നാല്‍ സില്‍വേരിയൂസ് ഇതു നിരാകരിച്ചു. ജനറലാകട്ടെ രണ്ടാമതൊരു അവസരം കൊടുത്തില്ല; വിശുദ്ധനെ പിടികൂടുകയും വിശുദ്ധന്റെ എതിര്‍പ്പിനെ വകവെക്കാതെ വിശുദ്ധന്റെ സഭാവസ്ത്രം ഊരിയെടുക്കുകയും, വിശുദ്ധനെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്തു. പാപ്പാക്ക് സംഭവിച്ച ഈ മര്യാദകേടിനെ കുറിച്ച് ഒരു സബ്-ഡീക്കന്‍ വഴിയാണ് പുരോഹിതവൃന്ദം അറിയുന്നത്. അതേ തുടര്‍ന്ന്‍ ജനറല്‍ പുതിയ പാപ്പാ തിരഞ്ഞെടുപ്പിനുള്ള ഉത്തരവ് ഇറക്കുകയും, തുടര്‍ന്ന് മര്‍ക്കടമുഷ്ടിയിലൂടെ സ്ഥാനമോഹിയായ വിജിലിയൂസ് പാപ്പായായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. വിശുദ്ധ സില്‍വേരിയൂസിനെ ലിസ്യായിലെ തുറമുഖ നഗരമായ പടാരയിലേക്കാണ് നാട് കടത്തിയത്. ഇക്കാര്യങ്ങളറിഞ്ഞ ആ പ്രദേശത്തെ മെത്രാന്‍ അസ്വസ്ഥനാവുകയും അദ്ദേഹം പാപ്പാക്ക് നേരിടേണ്ടി വന്ന അന്യായത്തെ കുറിച്ച് ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയെ നേരിട്ടറിയിക്കുകയും ചെയ്തു. ഇതില്‍ വാസ്തവമുണ്ടെന്ന് തോന്നിയ ചക്രവര്‍ത്തി ന്യായപൂര്‍വ്വമായ വിചാരണക്കായി വിശുദ്ധനെ റോമില്‍ എത്തിക്കുവാന്‍ ഉത്തരവിട്ടു. കൂടാതെ അദ്ദേഹം നിരപരാധിയാണെന്ന് തെളിയുകയാണെങ്കില്‍ അദ്ദേഹത്തിന്‍റെ പാപ്പാ പദവി തിരികെ ഏല്‍പ്പിക്കുവാന്‍ ഉത്തരവിടുകയും ചെയ്തു. എന്നാല്‍ വിശുദ്ധന്‍ റോമിലെത്തിയ ഉടന്‍ തന്നെ, പുതിയ പാപ്പാ അദ്ദേഹത്തെ ഗെയിറ്റാ ഉള്‍ക്കടലിലെ ഒരു ദ്വീപായ പല്‍മാരിയായിലേക്ക് നാടുകടത്തുവാന്‍ ഉത്തരവിട്ടു. ഈ ദ്വീപില്‍ വെച്ചാണ് പാപ്പാ സ്വയം സ്ഥാനത്യാഗം ചെയ്യുന്നത്. നിരവധി ക്രൂരമായ പീഡനങ്ങളും, പട്ടിണിയും സഹിച്ചുകൊണ്ട്, സഭയുടെ ഒരു രക്തസാക്ഷിയായിട്ടാണ് സില്‍വേരിയൂസ് പാപ്പാ മരണപ്പെടുന്നത്. വിശുദ്ധന്‍ നാടുകടത്തപ്പെട്ട ആ ദ്വീപില്‍ തന്നെയാണ് വിശുദ്ധനെ അടക്കം ചെയ്തിരിക്കുന്നത്. പിന്നീട് വിശുദ്ധന്റെ കല്ലറ നിരവധി അത്ഭുതകരമായ രോഗശാന്തികളുടെ കേന്ദ്രമായി മാറി. #{red->n->n->ഇതര വിശുദ്ധര്‍ }# 1. മാഗ്സിബര്‍ഗിലെ ആര്‍ച്ചു ബിഷപ്പായ അഡല്‍ബെര്‍ട്ട് 2. തെറുവാന്‍ ബിഷപ്പായ ബായിന്‍ 3. ബെനിഞ്ഞൂസ് 4. കനിങ്കടലിന് സമീപം ടോമിയില്‍ വച്ചു വധിക്കപ്പെട്ട പോളും സിറിയാക്കൂസും 5. നോര്‍ത്ത് ഹാംപ്ടണ്‍ഷയറിലെ കായിസ്റ്റോറിലെ എഡ്ബുര്‍ഗാ കന്യാസ്ത്രീ ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/6?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/DailySaints/DailySaints-2016-06-19-11:18:52.jpg
Keywords: വിശുദ്ധ സി

1733
Category: 15
Sub Category:
Heading: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 20
Content: #{red->n->n-> ഈശോയുടെ ദിവ്യഹൃദയവും സഹോദരസ്നേഹവും}# "നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനേ സ്നേഹിക്കുക, എല്ലാറ്റിലും ഉപരിയായി ദൈവത്തെയും സ്നേഹിക്കുക" എല്ലാ പ്രമാണങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. ദിവ്യനാഥനായ ഈശോ മനുഷ്യരെ എപ്രകാരം സ്നേഹിക്കുന്നുവെന്ന് ഇന്നു നമുക്ക് ധ്യാനിക്കാം. വിശ്വത്തിലുള്ള സര്‍വ്വചരാചരങ്ങളേയും സൃഷ്ടിച്ച നിത്യദൈവത്തിന്‍റെ സന്നിധിയില്‍ നാം എന്താണ്? സര്‍വ്വ ലോകത്തിന്‍റെയും സ്രഷ്ടാവാണ് ദൈവം. നാം സൃഷ്ടികള്‍ മാത്രം. പ്രപഞ്ചസൃഷ്ട്ടാവായ അവിടുന്നു നിത്യനും സര്‍വ്വശക്തനുമാണ്. നാം നിസ്സാരന്മാരും അഗണ്യരുമാണ്. ഇതിനെല്ലാമുപരിയായി "മനുഷ്യാ നീ പൊടിയാകുന്നു. പൊടിയിലേക്കു തന്നെ പിന്തിരിയും" എന്നു വി.ഗ്രന്ഥം സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. നമ്മില്‍ ഉണ്ടായിരിക്കുന്നതു കോപം, അസൂയ, ചതിവ്, അഹന്ത, അശുദ്ധത മുതലായ ദുര്‍ഗുണങ്ങളാണ്. ഈ വക തിന്മകള്‍ ഈശോയുടെ പരിശുദ്ധ ഹൃദയം വളരെയധികം വെറുക്കുന്നു. മനുഷ്യരുടെ ഘോരമായ നിന്ദയും മാരകമായ പാപങ്ങളും നിത്യത മുതല്‍ കണ്ടറിഞ്ഞിട്ടും എത്ര സ്നേഹ സമന്വിതമായാണ് ദൈവം നമ്മോടു പ്രവര്‍ത്തിക്കുന്നത്. അവിടുന്നു നമ്മെ ദ്വേഷിക്കുകയോ ഉടനുടന്‍ ശിക്ഷിക്കുകയോ ചെയ്യുന്നില്ല. "മനുഷ്യസന്തതികളോടു കൂടെ വസിക്കുന്നതിലത്രേ എന്‍റെ സന്തോഷം" എന്നാണു സ്നേഹസമ്പന്നനായ ഈശോ അരുളിച്ചെയ്യുന്നത്. ദയാനിധിയായ ദൈവം തന്‍റെ സമീപത്തേയ്ക്ക് വരുന്ന ആരെയും അകറ്റി നിര്‍ത്തുന്നില്ല. എല്ലാവരെയും സ്നേഹത്തോടെ ആശ്ലേഷിച്ച് സംഭാഷണം ചെയ്യുന്നു. എല്ലാവരെയും സ്നേഹം നിറഞ്ഞ പുത്രന്മാരെന്നും സഹോദരരെന്നും സ്നേഹിതരെന്നും മഹാ വാത്സല്യത്തോടു കൂടി വിളിക്കുന്നു. മഹാപാപിയായ മേരി മഗ്ദലേനായെ ദയാപൂര്‍വ്വം നോക്കി അവളുടെ പാപങ്ങള്‍ മോചിക്കുന്നു. പാപികളുടെ പിന്നാലെ ചെന്ന്‍ അവരെ ആശ്വസിപ്പിക്കുകയും അവര്‍ക്കു ധൈര്യം കൊടുത്തു തന്‍റെ വിശുദ്ധ സ്നേഹത്തിലേക്കു അവരെ ക്ഷണിക്കുകയും ചെയ്യുന്നു. വിശുദ്ധ പത്രോസിനോടും തോമസിനോടുമുള്ള അവിടുത്തെ പെരുമാറ്റം അവിസ്മരണീയവും അത്ഭുതകരവുമാണ്. ഈശോയുടെ സഹോദരരായ നമുക്കു വേണ്ടി സകലവിധ ക്ലേശങ്ങളും അപമാനങ്ങളും സഹിച്ച ശേഷം കുരിശിന്മേല്‍ മരിച്ചു. കാല്‍വരിയിലെ സ്നേഹബലിക്ക് തുല്യമായ ഒരു ബലിയും ലോകത്തില്‍ നടന്നിട്ടില്ല. മരണത്തോടു കൂടി ക്രിസ്തുവിന്‍റെ സ്നേഹം അവസാനിച്ചില്ല. അവിടുത്തെ ദിവ്യശരീരവും രക്തവും നമ്മുടെ ഭക്ഷണ പാനീയങ്ങളായി അവിടുന്നു നല്‍കി. അനശ്വര സ്നേഹത്തിന്‍റെ നിത്യസ്മാരകങ്ങളായി അവ നില കൊള്ളുന്നു. ഈശോയുടെ ഈ സ്നേഹം നമ്മുടെ വ്യക്തി ജീവിതത്തിലേക്കും പകര്‍ത്താം. ഈശോയെപ്രതി നമ്മുക്ക് എല്ലാവരേയും സ്നേഹിക്കാം. അങ്ങനെ ദിവ്യനാഥനോടുള്ള നമ്മുടെ സ്നേഹം പ്രകടിപ്പിക്കാം. #{red->n->n->ജപം}# ഈശോയുടെ ദയനിറഞ്ഞ ഹൃദയമേ! എന്‍റെ ആശ്വാസമേ, എന്‍റെ ധനമേ, സ്വര്‍ഗ്ഗ വാസികളൊക്കെയോടും കൂടെ അങ്ങയെ ഞാന്‍ ആരാധിക്കുന്നു. എന്‍റെ ശക്തിയൊക്കെയോടും കൂടെ അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു. നാഥാ! അങ്ങയോടുള്ള സ്നേഹത്തെപ്രതി ജീവിക്കുന്നതിനും അങ്ങേയ്ക്കുവേണ്ടി സമസ്തവും ഉപേക്ഷിക്കുന്നതിനും അനുഗ്രഹം ചെയ്യണമേ. സ്നേഹരാജനായ ഈശോയെ! അങ്ങേയ്ക്ക് എന്‍റെ നേരെയുള്ള സ്നേഹം എത്രമാത്രമെന്നു മനസ്സിലാക്കുന്നതിനും അങ്ങയെ ഉപദ്രവിച്ചിടത്തോളം അങ്ങയെ സ്നേഹിക്കുന്നതിനും മറ്റുള്ളവരെ അങ്ങേ സ്നേഹം നിറഞ്ഞ ഹൃദയത്തിലേക്ക് ആകര്‍ഷിക്കുന്നതിനും അനുഗ്രഹം നല്കേണമേ. #{red->n->n->പ്രാര്‍ത്ഥന}# കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍. 3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി. സാധുശീലനും വിനീതഹൃദയനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ. #{red->n->n->ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! അനുഗ്രഹിക്കണമേ. കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദാശാ തമ്പുരാനേ, ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ, നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ, ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ, ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ, അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ, ദൈവ ഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ, ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ, നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ, നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ, സകല പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ, സകല ഹൃദയങ്ങള്‍ക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയമേ, ജ്ഞാനത്തിന്റെയും അറിവിന്റെയും നിധിയൊക്കെയും ഉള്‍കൊണ്ടിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, ദൈവത്വത്തിന്‍ പൂര്‍ണ്ണതയൊക്കെയും വസിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, നിത്യപിതാവിന് പ്രസാദിച്ചിരിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങള്‍ക്കെല്ലാവര്‍ക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂര്‍ണ്ണ നിധിയായ ഈശോയുടെ തിരുഹൃദയമേ, നിത്യപര്‍വ്വതങ്ങളുടെ ആശയമായ ഈശോയുടെ തിരുഹൃദയമേ, ക്ഷമയും അധിക ദയയുമുള്ള ഈശോയുടെ തിരുഹൃദയമേ, അങ്ങേ കൃപ അപേക്ഷിക്കുന്ന സകലരെയും ഐശ്വര്യപ്പെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ, ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരമായിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, നിന്ദകളാല്‍ പൂരിതമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ അക്രമങ്ങള്‍ നിമിത്തം തകര്‍ന്ന ഈശോയുടെ തിരുഹൃദയമേ, മരണത്തോളം കീഴ് വഴങ്ങിയ ഈശോയുടെ തിരുഹൃദയമേ, സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ സമാധാനവും അനുരജ്ഞനവുമായ ഈശോയുടെ തിരുഹൃദയമേ, പാപങ്ങള്‍ക്ക് പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ, അങ്ങയില്‍ ആശ്രയിക്കുന്ന രക്ഷയായ ഈശോയുടെ തിരുഹൃദയമേ, അങ്ങില്‍ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ, ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. #{red->n->n->പ്രാര്‍ത്ഥിക്കാം}# സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദ് കൂദാശയുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍. #{red->n->n-> സുകൃതജപം}# ഈശോയുടെ ദിവ്യഹൃദയമേ! എന്‍റെമേല്‍ കൃപചെയ്യണമേ. #{red->n->n-> സല്‍ക്രിയ}# വിശുദ്ധ കുര്‍ബാനയ്ക്കു വിസീത്ത കഴിച്ച് പാപികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/6?type=15}} ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2016-06-19-15:25:51.jpg
Keywords: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം

1734
Category: 1
Sub Category:
Heading: സിറിയയില്‍ പാത്രീയാര്‍ക്കീസ് ബാവയ്ക്കു നേരെ ചാവേര്‍ ആക്രമണം: മൂന്നു സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു;ബാവ സുരക്ഷിതന്‍
Content: ദമാസ്‌കസ്: സുറിയാനി സഭകളുടെ തലവനായ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രീയാര്‍ക്കീസ് ബാവ ജന്മനാട്ടില്‍ ചാവേര്‍ ആക്രമണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ടു. ബാവയുടെ അംഗരക്ഷകരായ മൂന്നു പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജന്മനാടായ ഖ്വാതിയിൽ 1915ലെ സെയ്ഫോ കൂട്ടക്കൊലയിൽ മരിച്ചവരെ അനുസ്മരിക്കാൻ ചേർന്ന ചടങ്ങിനിടെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരുടെ സ്മാരകം ഉദ്ഘാടനം ചെയ്തശേഷം പ്രാർഥനയ്ക്കു നേതൃത്വം നൽകുകയായിരുന്നു പാത്രിയർക്കീസ് ബാവാ. ശരീരത്തിൽ ബോംബു ഘടിപ്പിച്ചെത്തിയ ചാവേറാണു ബാവയെ വധിക്കാൻ ശ്രമിച്ചത്. 'സോടോറോ' എന്നറിയപ്പെടുന്ന ക്രൈസ്തവരായ സുരക്ഷാ സൈന്യമാണ് ബാവയ്ക്ക് സുരക്ഷ ഒരുക്കിയിരുന്നത്. സംരക്ഷണസേന ചെറുത്തുനിന്നതുകൊണ്ടു ചാവേറിന് അടുത്തെത്താൻ കഴിഞ്ഞില്ല. ലക്ഷ്യത്തിലെത്തും മുൻപു തന്നെ ചാവേർ പൊട്ടിത്തെറിച്ചു. സുതുറോയിലെ ഒരംഗവും സംഭവസ്ഥലത്തു തന്നെ മരിച്ചു. ആക്രമണത്തില്‍ ബാവയ്ക്ക് പരിക്കേറ്റിട്ടില്ലയെന്ന്‍ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നു സോടോറോ സൈനികര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി സുരക്ഷാ സൈന്യം അറിയിച്ചു. തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് ഖ്വാമിഷിലി. ഐഎസ് തീവ്രവാദികള്‍ സ്ഥിരമായി ചാവേര്‍ ബോംബാക്രമണം നടത്തുന്ന പ്രദേശം കൂടിയായ ഖ്വാമിഷിലി കുര്‍ദുകള്‍ അധികമായുള്ള സ്ഥലമാണ്. സര്‍ക്കാര്‍-കുര്‍ദ് സേനകള്‍ തമ്മിലും ഇവിടെ സംഘര്‍ഷം പതിവാണ്. സിറിയയിലെ ക്രൈസ്തവ വിഭാഗങ്ങളില്‍ പ്രധാനമായും ഉള്‍പ്പെടുന്നത് ഓര്‍ത്തഡോക്‌സ് സുറിയാനി സഭയും കത്തോലിക്ക സഭയുമാണ്. സിറിയയിലെ ആകെ ജനസംഖ്യയുടെ 15 ശതമാനം പേരും ക്രൈസ്തവരാണ്. അവിടുത്തെ ക്രൈസ്തവരുടെ ജനസംഖ്യ ഏകദേശം 1.2 മില്യണ് അടുത്ത് വരും. 2014 മേയ് 29നു 123–ാമത്തെ പാത്രിയർക്കീസായി സ്ഥാനമേറ്റ അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ കഴിഞ്ഞ വർഷം ഫെബ്രുവരി ഏഴിനു കേരള സന്ദർശിക്കുവാനായി എത്തിയിരുന്നു. പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായ്ക്കു നേരെയുണ്ടായ ചാവേർ ആക്രമണത്തെ അപലപിക്കുന്നതായും ബാവയെ സ്നേഹിക്കുന്നവരുടെ ഉത്കണ്ഠയിലും ആശങ്കയിലും പങ്കുചേരുന്നെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Image: /content_image/News/News-2016-06-19-23:54:56.jpg
Keywords: attack,syrian,orthodox,head,aprem,baba,isis,escaped

1735
Category: 1
Sub Category:
Heading: വംശഹത്യക്കും അപ്പുറത്തുള്ള ക്രൂരതയാണ് ക്രൈസ്തവര്‍ക്കു നേരെ നടക്കുന്നതെന്ന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ
Content: റോം: ലോകമെമ്പാടും ക്രൈസ്തവരെ കൊലപ്പെടുത്തുന്നതിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് കൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. വംശഹത്യ എന്ന വാക്കില്‍ ഒതുക്കി നിര്‍ത്തുവാന്‍ കഴിയാത്ത വിധം ക്രൈസ്തവര്‍ക്കു നേരെയുള്ള വധശ്രമങ്ങള്‍ ഉയരുകയാണെന്നും ഫ്രാന്‍സിസ് പാപ്പ റോമിലെ നസറേത്ത് യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥികളോട് സംസാരിക്കവേ പറഞ്ഞു. സഭയും സമൂഹവുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്കും മാര്‍പാപ്പ വ്യക്തമായ ഉത്തരം നല്‍കി. "പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന ആക്രമങ്ങളെ വംശഹത്യ എന്ന വാക്കില്‍ ഒതുക്കുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്. അതിലും അപ്പുറമായാണ് ഈ രാജ്യങ്ങളില്‍ സംഭവിക്കുന്ന വസ്തുതകള്‍. ക്രൈസ്തവരായ വ്യക്തികളുടെ വിശ്വാസത്തിലുള്ള വിധേയത്വത്തെ മാത്രം അടിസ്ഥാനപ്പെടുത്തി നടത്തുന്ന ആക്രമണമായി വേണം ഇതിനെ കാണുവാന്‍". പാപ്പ പറഞ്ഞു. ലിബിയന്‍ കടല്‍തീരത്ത് വച്ച് ഐഎസ് തീവ്രവാദികള്‍ ക്രൈസ്തവരെ കഴുത്തറുത്ത് കൊലപ്പെടുത്തിയപ്പോള്‍ 'യേശുവേ രക്ഷിക്കേണമേ' എന്ന വാക്കുകള്‍ പറഞ്ഞ് വിശ്വാസത്തിന്റെ പേരില്‍ രക്തസാക്ഷികളായ കോപ്റ്റിക്ക് ക്രൈസ്തവരെ പാപ്പ തന്റെ മറുപടിയില്‍ പ്രത്യേകം പരാമര്‍ശിച്ചു. "ദൈവശാസ്ത്ര പണ്ഡിതന്‍മാരല്ലായിരുന്നുവെങ്കിലും വിശ്വാസത്തിന്റെ ഉത്തമ സാക്ഷികളായിരുന്നു അവര്‍. വീരോചിതമായിട്ടാണ് അവര്‍ ക്രിസ്തുവിനു വേണ്ടി തങ്ങളുടെ പ്രാണന്‍ വെടിഞ്ഞത്. ലിബിയയുടെ കടല്‍തീരത്ത് മരിച്ചു വീണ വിശ്വാസികള്‍ കാണിച്ചതു ധീരതയാണ്. പരിശുദ്ധാത്മാവാണ് അവര്‍ക്ക് ഈ ധീരത ദാനമായി നല്‍കിയത്". പാപ്പ പറഞ്ഞു. ക്രൈസ്തവ രക്തസാക്ഷികള്‍ക്ക് ആവശ്യമായ രണ്ടു ഗുണങ്ങള്‍ ധീരതയും ദീര്‍ഘക്ഷമയുമാണെന്ന്‍ പൗലോസിന്റെ വാക്ക് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. ക്രൈസ്തവരെന്ന അസ്ഥിത്വത്തില്‍ ഉറച്ചു നിന്നുകൊണ്ട് മുന്നോട്ട് പോകുവാനുള്ള ധൈര്യവും, നിത്യജീവിതത്തില്‍ നമ്മേ തേടിയെത്തുന്ന ഭാരങ്ങള്‍ ചുമന്നു മുന്നോട്ടു പോകുവാനുള്ള ധൈര്യവും നമ്മുക്ക് ആവശ്യമാണെന്നും പാപ്പ പറഞ്ഞു. മറ്റുള്ളവര്‍ക്ക് സഹായം ചെയ്യാന്‍ മനസ്സ് കാണിക്കുന്നവര്‍ ഇപ്പോള്‍ തീരെ കുറഞ്ഞു വരികയാണെന്നും, അപകടകരമായ ഒരു പ്രവണതയാണിതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. അവികസിത രാജ്യങ്ങളില്‍ ജോലി ചെയ്യുവാന്‍ താല്‍പര്യമുള്ളവരുടെ എണ്ണം കുറഞ്ഞു വരികയാണ്. സബ്‌സിഡി എന്ന സഹായത്തെ നോക്കി മുന്നോട്ട് ജീവിക്കുകയാണ് ഈ രാജ്യങ്ങളില്‍ പലരും. സബ്‌സിഡി രീതിയില്‍ ഇവര്‍ക്കു ലഭിക്കുന്ന സഹായം ജോലി ചെയ്യുക എന്ന ഉത്തരവാദിത്വത്തില്‍ നിന്നും പലപ്പോഴും ഇവരെ പിന്നോട്ട് നയിക്കുകയാണെന്നും പാപ്പ പറഞ്ഞു. വിശുദ്ധനായ ഡോണ്‍ ബോസ്‌കോ ജോലിയിലൂടെ കാണിച്ചു തന്ന മാതൃകയും അദ്ദേഹം എടുത്ത് പറഞ്ഞു. "ഒരു പ്രവര്‍ത്തിയും ചെയ്യാതെ വെറുതെ ഇരുന്നാല്‍ പാപം ചെയ്യുവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിനാല്‍ തന്നെ ഉത്തരവാദിത്വങ്ങളും പ്രവര്‍ത്തികളും സാഹസികമായി ഏറ്റെടുക്കണം. ജീവിതത്തിലെ വെല്ലുവിളിയായി ഇതിനെ കണക്കാക്കണം. കൈയില്‍ അഴുക്ക് പറ്റിയാലോ എന്നു കരുതി നാം മാറി നില്‍ക്കരുത്" വിദ്യാര്‍ത്ഥികളോട് മാര്‍പാപ്പ ആഹ്വാനം ചെയ്തു. 'പണം എന്ന ദൈവത്തെ' മാത്രം ചുറ്റിപറ്റിയാണ് നാം ഇന്നു ജീവിക്കുന്നതെന്ന് സാമ്പത്തിക വിഷയത്തിലേ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയുടെ ആമുഖത്തില്‍ പാപ്പ പറഞ്ഞു. ആയുധ വ്യാപാരത്തിനു വേണ്ടിയും മറ്റു ചെലവഴിക്കപ്പെടുന്നത് എത്രയോ വലിയ തുകയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. പലരും അഭയാര്‍ത്ഥികളായി മാറിയതും ആയുധങ്ങള്‍ മൂലമാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. സ്വാഗതം ചെയ്യുന്ന മനസുള്ള ക്രൈസ്തവരായിരക്കണമെന്നതായിരുന്നു വിദ്യാര്‍ത്ഥികളുടെ അവസാന ചോദ്യത്തിനുള്ള പാപ്പയുടെ മറുപടി. "അടഞ്ഞ വാതിലുകളും അടഞ്ഞ ഹൃദയങ്ങളും ഏറെയുള്ള സംസ്‌കാരത്തിലാണ് നാം ഇന്നു ജീവിക്കുന്നത്. ഇത് എന്റേതാണ്, മറ്റുള്ളത് എന്റേതാണ് എന്ന വാക്കുകള്‍ എപ്പോഴും നാം പറയുന്നു. നമുക്ക് മറ്റൊരാളെ സ്വീകരിക്കുവാന്‍ എന്തോരു ഭയമാണ്. നാം മറ്റുള്ളവരെ സ്വാഗതം ചെയ്യുന്ന പുതിയ സംസ്‌കാരത്തിലേക്ക് വാതിലുകളെ തുറന്നിടണം". ഹൃദ്യമായ ഭാഷയില്‍ സഭയുടെയും ക്രൈസ്തവരുടെയും മനോഭാവം എന്താകണമെന്നു പരിശുദ്ധ പിതാവ് പുതുതലമുറയോട് വിശദീകരിച്ചു.
Image: /content_image/News/News-2016-06-20-05:40:35.jpg
Keywords: pope,fransis,speach,university,christian,attacks,open,hearts

1736
Category: 6
Sub Category:
Heading: കാല്‍വരിയില്‍ ക്രൂശിക്കപ്പെട്ട ദിവ്യഹൃദയത്തെ പറ്റിയുള്ള ചിന്ത നമ്മുടെ മനസ്സില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു
Content: ''വിജാതീയരോട് ക്രിസ്തുവിന്റെ ദുര്‍ഗ്രഹമായ സമ്പന്നതയെക്കുറിച്ചു പ്രസംഗിക്കാനും സകലത്തിന്റെയും സ്ര ഷ്ടാവായ ദൈവത്തില്‍ യുഗങ്ങളോളം നിഗൂഢമായി സ്ഥിതിചെയ്തിരുന്ന രഹസ്യത്തിന്റെ പ്രവര്‍ത്തനം എല്ലാവര്‍ക്കും വ്യക്തമാക്കിക്കൊടുക്കാനുമുതകുന്ന വരം വിശുദ്ധരില്‍ ഏറ്റവും നിസ്‌സാരനായ എനിക്കു നല്‍കപ്പെട്ടു'' (എഫേസോസ് 3: 8-9). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 20}# അവിടുത്തെ ശിഷ്യരില്‍, പുരുഷന്മാരായാലും സ്ത്രീകളായാലും, മിക്കവരും ക്രിസ്തുവിന്റെ സ്നേഹം നന്നായി അറിഞ്ഞവരായിരുന്നു. ഒരു പീഢകനില്‍ നിന്നും ഒരപ്പസ്‌തോലനായി മാറിയ ടാര്‍സസിലെ പൗലോസ് ആയിരുന്നു അവരില്‍ പ്രധാനി. പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍, ക്രിസ്തു മനുഷ്യഹൃദയങ്ങളില്‍ വസിക്കുമ്പോള്‍, നമ്മുടെ മനുഷ്യാത്മാവിന് അവിടുത്തെ സ്‌നേഹത്തിന്റെ നീളവും വീതിയും, ഉയരവും ആഴവും ഗ്രഹിക്കാന്‍ ശക്തി ലഭിക്കും. വിശുദ്ധ യോഹന്നാന്‍ ശ്ലീഹാ പറയുന്നു, "ഇതുമൂലം നമ്മള്‍ സത്യത്തില്‍നിന്നുള്ളവരാണെന്നു നാം അറിയുന്നു. നമ്മുടെ ഹൃദയം നമ്മെ കുറ്റപ്പെടുത്തുന്നെങ്കില്‍ത്തന്നെ, ദൈവം നമ്മുടെ ഹൃദയത്തേക്കാള്‍ വലിയവനും എല്ലാം അറിയുന്നവനുമാകയാല്‍, അവിടുത്തെ സന്നിധിയില്‍ നാം സമാധാനം കണ്ടെത്തും" (1 യോഹന്നാന്‍ 3:19 -20). കാല്‍വരിയില്‍ ക്രൂശിക്കപ്പെട്ട അവിടുത്തെ ദിവ്യഹൃദയത്തെ പറ്റിയുള്ള ചിന്ത നമ്മുടെ മനുഷ്യഹൃദയത്തിലുമുണ്ടായിരിക്കണം. വിശുദ്ധ പൗലോസ് ശ്ലീഹായുടെയും വിശുദ്ധ യോഹന്നാന്‍ ശ്ലീഹായുടെയും വചനങ്ങളെ ധ്യാനിച്ചു കൊണ്ട്, അവിടുന്നു നല്‍കുന്ന ഹൃദയശാന്തതയെ പറ്റി നമ്മുക്ക് വിചിന്തനം നടത്താം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 20.6.79). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/6?type=6 }}
Image: /content_image/Meditation/Meditation-2016-06-20-04:05:01.jpg
Keywords: തിരു

1737
Category: 1
Sub Category:
Heading: യുഎന്‍ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ അയര്‍ലണ്ടില്‍ ഗര്‍ഭഛിദ്രത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം നീക്കുവാന്‍ ശ്രമം
Content: ഡബ്ലിന്‍: യുഎന്‍ മനുഷ്യാവകാശ സംഘടനയുടെ പരാമര്‍ശത്തിന്റെ പിന്‍ബലത്തില്‍ ഗര്‍ഭഛിദ്രത്തിനുള്ള നിയമത്തില്‍ ഇളവുകള്‍ വരുത്തുവാന്‍ അയര്‍ലണ്ടില്‍ ശ്രമങ്ങള്‍ വ്യാപകമായി. സ്ത്രീകളോടുള്ള അയര്‍ലണ്ടിലെ നിയമങ്ങള്‍ ക്രൂരമാണെന്ന് യുഎന്‍ മനുഷ്യാവകാശ സംഘടനയുടെ പരാമര്‍ശം വന്നതിന്റെ അടിസ്ഥാനത്തിലാണ് നിയമത്തില്‍ ഇളവുകള്‍ വരുത്തുവാന്‍ അധികാരികള്‍ രംഗത്തെത്തിയിരിക്കുന്നത്. ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞുങ്ങള്‍ക്ക് വൈകല്യങ്ങളോ മാരക രോഗങ്ങളോ ഉണ്ടെങ്കില്‍ ഗര്‍ഭഛിദ്രത്തിന് അനുവാദം നല്‍കണമെന്നതാണ് യുഎന്‍ പറയുന്നത്. എന്നാല്‍ അയര്‍ലണ്ടില്‍ ഇപ്പോഴത്തെ നിയമ പ്രകാരം അമ്മയുടെ ജീവനു ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ മാത്രമേ ഗര്‍ഭഛിദ്രം നടത്തുവാന്‍ അനുമതിയുള്ളൂ. എന്നാല്‍ യുഎന്നിന്റെ പരാമര്‍ശം നിര്‍ബന്ധമായും കണക്കിലെടുക്കേണ്ട ഒന്നല്ലെന്ന് അയര്‍ലണ്ട് പ്രധാനമന്ത്രി എന്‍ഡ കെന്നി പറഞ്ഞു. 1983-ലെ ഭേദഗതിയോടെ 'ജനിക്കാത്തവര്‍ക്കും ജീവിക്കുവാനുള്ള അവകാശം' അയര്‍ലണ്ട് ഭരണഘടന നല്‍കുന്നുണ്ട്. അമ്മയുടെ ജീവന്‍ സംരക്ഷിച്ചു കൊണ്ടു തന്നെ ഇതു ചെയ്യണമെന്നും ഭരണഘടന വ്യവസ്ഥ ചെയ്യുന്നു. അതായത് അമ്മയുടെയും കുഞ്ഞിന്റെയും ജീവന് രാജ്യം വില കല്‍പ്പിക്കുകയും തുല്യമായ പ്രാധാന്യം നല്‍കുകയും ചെയ്യുന്നു. 2011-ല്‍ നടന്ന ഒരു പ്രത്യേക കേസിന്റെ അടിസ്ഥാനത്തിലാണ് പുതിയ സാഹചര്യങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. അമന്റാ മെലറ്റ് എന്ന അയര്‍ലണ്ടു വനിത ഗര്‍ഭിണിയായ ശേഷം നടത്തിയ പരിശോധനയില്‍ കുഞ്ഞിനു ചില വൈകല്യങ്ങള്‍ ഉണ്ടെന്നു കണ്ടു. എന്നാല്‍ വൈകല്യമുള്ള കുട്ടികളെ ഗര്‍ഭഛിദ്രത്തിലൂടെ നശിപ്പിക്കുവാന്‍ അയര്‍ലണ്ടില്‍ സാധ്യമല്ലാത്തതിനാല്‍ മെലറ്റ് വിമാനമാര്‍ഗം യുകെയില്‍ എത്തുകയും അവിടെ ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തു. അയര്‍ലണ്ടിനു പുറത്ത് പോയി ചികിത്സ നടത്തിയതിനാല്‍ ഇവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിച്ചില്ലായിരിന്നു. ഇതേ തുടര്‍ന്ന് ഇവര്‍ ഉന്നയിച്ച പരാതിയാണ് യുഎന്നിന്റെ പുതിയ പരാമര്‍ശത്തിനു കാരണം. ജനിക്കുവാനിരിക്കുന്ന കുഞ്ഞിന്റെ ജീവനും വിലകല്‍പ്പിക്കുന്ന എട്ടാം ഭരണഘടനയിലെ ഭേദഗതികള്‍ ചെന്നെത്തുക, ഗര്‍ഭഛിദ്രം തടസം കൂടാതെ നടത്താമെന്ന സാഹചര്യത്തിലേക്കായിരിക്കും. ഈ മാസം അവസാനം ഇതു സംബന്ധിച്ച് ഒരു വോട്ടെടുപ്പ് നടത്തുവാന്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സഭ തീരുമാനിച്ചിരിക്കുകയാണ്. കത്തോലിക്ക സഭ വിശ്വാസികള്‍ ഏറെയുള്ള അയര്‍ലണ്ടില്‍ ആദ്യമായി ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയത് തന്നെ 2013-ലാണ്. ഇതിന്റെ ചുവട് പിടിച്ച് 'ജീവനെ നിഷേധിക്കുന്നവര്‍' കൂടുതല്‍ ശക്തമായ വാദങ്ങളോടെ പുതിയ നിയമനിര്‍മ്മാണത്തിനു വേണ്ടി തയ്യാറെടുക്കുകയാണ്.
Image: /content_image/News/News-2016-06-20-07:29:34.jpg
Keywords: ireland,new,law,for,abortion,pro,life,no,abortion

1738
Category: 1
Sub Category:
Heading: ന്യൂജനറേഷന്‍ ഭാഷയില്‍ പുതിയ ബൈബിള്‍; വചനം ഇമോജി രൂപത്തില്‍
Content: ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളില്‍ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ഇമോജികള്‍ ഉപയോഗപ്പെടുത്തി കൊണ്ട് ബൈബിള്‍ തയ്യാറാക്കി. ഐബുക്കില്‍ മൂന്നു യുഎസ് ഡോളര്‍ നല്‍കിയാല്‍ ഈ ന്യൂജനറേഷന്‍ ബൈബിള്‍ സ്വന്തമാക്കാം. കിംഗ് ജെയിംസ് ബൈബിള്‍ വേര്‍ഷനിലെ 66 പുസ്തകങ്ങളാണ് 3000-ല്‍ അധികം പേജുകളുമായി, പുതിയ സാങ്കേതിക വിദ്യയുടെ കരുത്തോടെ തയ്യാറാക്കിയിരിക്കുന്ന ഇമോജി ബൈബിളില്‍ ഉള്ളത്. പല വാക്കുകളും എഴുതുന്നതിനു പകരം അതിനു ചേരുന്ന ചെറു ചിത്രങ്ങളാണ് ഇമോജി ബൈബിളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇളംനീല നിറത്തിലാണ് അക്ഷരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് സുപരിചിതമായ ഒന്നാണ് ഇമോജികള്‍. 1990-കളില്‍ ജപ്പാനിലാണ് ഇമോജികള്‍ പിറവിയെടുത്തത്. ഭാഷയുടെ പ്രയോഗം ഇല്ലാതെ തന്നെ ചിത്രങ്ങള്‍ മനസിലാക്കുവാന്‍ കഴിയുമെന്ന തത്വത്തില്‍ അടിസ്ഥാനപ്പെടുത്തിയാണ് ഇമോജികള്‍ ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നത്. പുതിയതായി തയ്യാറാക്കിയിരിക്കുന്ന ബൈബിളില്‍ 10 മുതല്‍ 15 ശതമാനം വരെ ഇമോജികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതിനാല്‍ തന്നെ പുതിയ ബൈബിളില്‍ വാക്യങ്ങള്‍ കുറയും. പുതിയ ആശയത്തോട് അനുകൂലിച്ചും പ്രതികൂലിച്ചും ഇതിനോടകം തന്നെ പല കോണുകളില്‍ നിന്നും പ്രതികരണങ്ങള്‍ വന്നു കഴിഞ്ഞു. ചിലര്‍ പുതിയ ആശയത്തെ സ്വാഗതം ചെയ്യുന്നു. ചിത്രങ്ങളുടെ സഹായത്തോടെയുള്ള ബൈബിള്‍ വാക്യങ്ങള്‍, ആളുകള്‍ക്ക് മനസിലാകുവാന്‍ ഏറെ സഹായകരമാണെന്നും പുതിയ വായനക്കാരില്‍ ഇത് വളരെ ഗുണം ചെയ്യുമെന്നും ഇത്തരക്കാര്‍ വാദിക്കുന്നു. എന്നാല്‍ വാക്കുകള്‍ കൊണ്ടുള്ള ബൈബിള്‍ പല ഭാഷയിലും ലഭ്യമല്ലാത്തപ്പോള്‍ ഇമോജികള്‍ ഉപയോഗിച്ചുള്ള ഒരു പുതിയ പരിഭാഷ ആവശ്യമില്ലെന്നതാണ് ചിലരുടെ വാദം. ഇമോജി ബൈബിളിനു പിന്നില്‍ പ്രവര്‍ത്തിച്ച ശില്‍പ്പിയും ഒരു ഇമോജിക്ക് പിന്നില്‍ മറഞ്ഞ് നില്‍ക്കുകയാണ്. എഴുതിയ വ്യക്തിയുടെ പേരിന്റെ സ്ഥാനത്ത് സണ്‍ഗ്ലാസ് വച്ച് ചിരിക്കുന്ന ഒരു ഇമോജി രൂപം മാത്രമാണ് നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ ചെയ്തിരിക്കുന്നതിന്റെ പ്രധാന ഉദ്ദേശം വിമര്‍ശനങ്ങളെ ഭയന്നിട്ടാണെന്ന് ഇമോജി ബൈബിളിന്റെ ശില്‍പ്പി ഹഫിംഗ്ടണ്‍ പോസ്റ്റ് ദിനപത്രത്തോട് പറഞ്ഞു. ക്രൈസ്തവരുടെ ഭാഗത്തു നിന്നും വിശ്വാസികളല്ലാത്തവരുടെ ഭാഗത്തു നിന്നും തനിക്ക് നേരെ ഒരേ പോലെ വിമര്‍ശനം വന്നുവെന്നും ഇയാള്‍ വെളിപ്പെടുത്തുന്നു. നേരത്തെ ബൈബിള്‍ വചനങ്ങളെ ഇമോജിയായി മാറ്റാനുള്ള ഫീച്ചറുമായി bibleemoji.com എന്ന വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചിരിന്നു.
Image: /content_image/News/News-2016-06-20-09:08:16.jpg
Keywords: new,bible,emoji,emoticon,technology,and,god,word