CALENDAR

20 / June

category_idMeditation.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകാല്‍വരിയില്‍ ക്രൂശിക്കപ്പെട്ട ദിവ്യഹൃദയത്തെ പറ്റിയുള്ള ചിന്ത നമ്മുടെ മനസ്സില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു
Content''വിജാതീയരോട് ക്രിസ്തുവിന്റെ ദുര്‍ഗ്രഹമായ സമ്പന്നതയെക്കുറിച്ചു പ്രസംഗിക്കാനും സകലത്തിന്റെയും സ്ര ഷ്ടാവായ ദൈവത്തില്‍ യുഗങ്ങളോളം നിഗൂഢമായി സ്ഥിതിചെയ്തിരുന്ന രഹസ്യത്തിന്റെ പ്രവര്‍ത്തനം എല്ലാവര്‍ക്കും വ്യക്തമാക്കിക്കൊടുക്കാനുമുതകുന്ന വരം വിശുദ്ധരില്‍ ഏറ്റവും നിസ്‌സാരനായ എനിക്കു നല്‍കപ്പെട്ടു'' (എഫേസോസ് 3: 8-9). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 20}# അവിടുത്തെ ശിഷ്യരില്‍, പുരുഷന്മാരായാലും സ്ത്രീകളായാലും, മിക്കവരും ക്രിസ്തുവിന്റെ സ്നേഹം നന്നായി അറിഞ്ഞവരായിരുന്നു. ഒരു പീഢകനില്‍ നിന്നും ഒരപ്പസ്‌തോലനായി മാറിയ ടാര്‍സസിലെ പൗലോസ് ആയിരുന്നു അവരില്‍ പ്രധാനി. പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍, ക്രിസ്തു മനുഷ്യഹൃദയങ്ങളില്‍ വസിക്കുമ്പോള്‍, നമ്മുടെ മനുഷ്യാത്മാവിന് അവിടുത്തെ സ്‌നേഹത്തിന്റെ നീളവും വീതിയും, ഉയരവും ആഴവും ഗ്രഹിക്കാന്‍ ശക്തി ലഭിക്കും. വിശുദ്ധ യോഹന്നാന്‍ ശ്ലീഹാ പറയുന്നു, "ഇതുമൂലം നമ്മള്‍ സത്യത്തില്‍നിന്നുള്ളവരാണെന്നു നാം അറിയുന്നു. നമ്മുടെ ഹൃദയം നമ്മെ കുറ്റപ്പെടുത്തുന്നെങ്കില്‍ത്തന്നെ, ദൈവം നമ്മുടെ ഹൃദയത്തേക്കാള്‍ വലിയവനും എല്ലാം അറിയുന്നവനുമാകയാല്‍, അവിടുത്തെ സന്നിധിയില്‍ നാം സമാധാനം കണ്ടെത്തും" (1 യോഹന്നാന്‍ 3:19 -20). കാല്‍വരിയില്‍ ക്രൂശിക്കപ്പെട്ട അവിടുത്തെ ദിവ്യഹൃദയത്തെ പറ്റിയുള്ള ചിന്ത നമ്മുടെ മനുഷ്യഹൃദയത്തിലുമുണ്ടായിരിക്കണം. വിശുദ്ധ പൗലോസ് ശ്ലീഹായുടെയും വിശുദ്ധ യോഹന്നാന്‍ ശ്ലീഹായുടെയും വചനങ്ങളെ ധ്യാനിച്ചു കൊണ്ട്, അവിടുന്നു നല്‍കുന്ന ഹൃദയശാന്തതയെ പറ്റി നമ്മുക്ക് വിചിന്തനം നടത്താം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 20.6.79). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/6?type=6 }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-06-20 00:00:00
Keywordsതിരു
Created Date2016-06-20 13:35:01