Contents

Displaying 1601-1610 of 24970 results.
Content: 1771
Category: 1
Sub Category:
Heading: ബനഡിക്ടറ്റ് പതിനാറാമന്റെ പ്രാർത്ഥനാ ജീവിതത്തില്‍ നിന്നും നമുക്ക് ഏറെ പഠിക്കുവാനുണ്ടെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: ബനഡിക്ടറ്റ് പതിനാറാമന്റെ പ്രാർത്ഥനാ ജീവിതത്തില്‍ നിന്നും ഏറെ പഠിക്കുവാനുണ്ടെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. മുന്‍ മാര്‍പാപ്പയുടെ പൗരോഹിത്യത്തിന്റെ 65-ാം വാര്‍ഷികത്തില്‍ ഇഗ്നാത്തിയോസ് പ്രസ് പുറത്തിറക്കുന്ന പുസ്തകത്തിന്റെ ആമുഖത്തിലാണ് ഫ്രാന്‍സിസ് പാപ്പ ബനഡിക്ടറ്റ് പതിനാറാമന്റെ മാതൃകാപരമായ ക്രിസ്തീയ ജീവിതത്തെ കുറിച്ച് വിശദീകരിക്കുന്നത്. "എപ്പോഴെല്ലാം ബനഡിക്ടറ്റ് പതിനാറാമന്റെ ലേഖനങ്ങള്‍ വായിക്കുന്നുവോ അപ്പോഴെല്ലാം എനിക്ക് മനസിലാകുന്ന ഒരു കാര്യമുണ്ട്. അദ്ദേഹത്തിന്റെ തീവ്രമായ പ്രാർത്ഥനയുടെ ഫലമാണ് ആഴമായ ഈ ദൈവശാസ്ത്ര ലേഖനങ്ങൾ. ഒരു നല്ല പ്രാര്‍ത്ഥനക്കാരനേയും ഒരു നല്ല വിശ്വാസിയേയും വിശുദ്ധിയെ ഉള്‍ക്കൊണ്ട ഒരു വ്യക്തിയേയും നമുക്ക് ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പയില്‍ ആരംഭ ജീവിതം മുതല്‍ തന്നെ കാണാമായിരുന്നു. സമാധാനത്തിനു വേണ്ടി നിലകൊള്ളുന്ന ദൈവത്തിന്റെ മനുഷനാണ് ബനഡിക്ടറ്റ് പതിനാറാമന്‍". തന്റെ മുന്‍ഗാമിയെ കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ കുറിക്കുന്നു. മികച്ച കാര്യക്ഷമതയും സംഘടനാ പ്രാപ്തിയും ഉണ്ടായിരുന്നാലും ക്രിസ്തുവുമായി വ്യക്തി ബന്ധവും പ്രാര്‍ത്ഥനയും ഇല്ലാതെ ഒരു വൈദികനും ഒന്നും നേടുവാന്‍ സാധിക്കില്ലെന്നും ഫ്രാന്‍സിസ് പാപ്പ ഓര്‍മ്മിപ്പിക്കുന്നു. പ്രണയ ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കാമുകി എപ്പോഴും തന്റെ പ്രിയനേ കുറിച്ച് ചിന്തിക്കുന്നതു പോലെ തന്നെയാണ് ബനഡിക്ടറ്റ് പതിനാറാമന്‍ ദൈവത്തോട് എപ്പോഴും പ്രാര്‍ത്ഥനയില്‍ അടുക്കുന്നതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ഉപമിച്ചു. സ്ഥാനത്യാഗം ചെയ്ത ശേഷം ആദ്യമായി വത്തിക്കാനിലെ അപ്പസ്തോലിക് പാലസിൽ ഈ മാസം 28-ാം തീയതി ബനഡിക്ടറ്റ് പതിനാറാമന്‍ എത്തും. ക്ലമന്റീന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പൗരോഹിത്യത്തിന്റെ 65 വര്‍ഷം പൂര്‍ത്തിയാക്കുന്ന ബനഡിക്ടറ്റ് പാപ്പായേ അനുമോദിക്കും. ഇതിനു മുമ്പും ഇരു മാര്‍പാപ്പമാരും പങ്കെടുത്ത ചുരുക്കം ചില ചടങ്ങുകള്‍ വത്തിക്കാനില്‍ നടന്നിരുന്നു.
Image: /content_image/News/News-2016-06-23-07:36:47.jpg
Keywords: benedict,fransis,papa,meet,june,28,praying,papa,on,knees
Content: 1772
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭയുടെ തനിമയും പാരമ്പര്യവും: എല്‍ആര്‍സി സെമിനാര്‍ ആരംഭിച്ചു.
Content: കൊച്ചി: 'സീറോ മലബാര്‍ സഭയുടെ തനിമയും പാരമ്പര്യവും'എന്ന വിഷയത്തില്‍ സീറോ മലബാര്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ (എല്‍ആര്‍സി) നേതൃത്വത്തിലുള്ള ഗവേഷണ സെമിനാര്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആരംഭിച്ചു. എപ്പിസ്‌ക്കോപ്പല്‍ മെമ്പര്‍ ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയിലാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. എല്‍ആര്‍സി ചെയര്‍മാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. നാളെ ഉച്ചകഴിഞ്ഞു 3.30നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമാപന സന്ദേശം നല്‍കും. എല്‍ആര്‍സി യുടെ 52-ാമത് ഗവേഷണ സെമിനാറാണിത്. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ, സെക്രട്ടറി സിസ്റ്റര്‍ മെറീന എന്നിവര്‍ നേതൃത്വം നല്‍കും. മാര്‍ തോമാശ്ലീഹായില്‍ നിന്നും ലഭിച്ച വിശ്വാസ പൈതൃകം, തോമാ മാര്‍ഗം, മാര്‍തോമാ ക്രിസ്ത്യാനികളുടെ പരമ്പരാഗതമായ ജീവിത ശൈലി, സീറോമലബാര്‍ സഭയുടെ സാമൂഹികവും സാംസകാരികവുമായ തനിമ, ദൈവശാസ്ത്രം, കാനന്‍ നിയമം, സഭാപരം, ആരാധനാക്രമം, ആധ്യാത്മികം എന്നീ തലങ്ങളിലുള്ള സഭയുടെ തനിമ തുടങ്ങിയ വിഷയങ്ങളില്‍ സെഷനുകളുണ്ടാകും. സഭയുടെ തനിമ വിശുദ്ധഗ്രന്ഥ അടിസ്ഥാനത്തിലും, ഇന്റര്‍ കള്‍ച്ചറല്‍, മിഷന്‍ തലങ്ങളില്‍ സീറോ മലബാര്‍ സഭയുടെ തനിമയും വ്യതിരിക്തതയും, സഭയുടെ തനതായ സാന്മാര്‍ഗിക കാഴ്ചപ്പാടുകളും സെമിനാറില്‍ പഠനവിധേയമാക്കും. റവ. ഡോ. ജെയിംസ് പുളിയുറുമ്പില്‍, റവ. ഡോ. ജോമോന്‍ നാല്‍പതിന്‍ചിറ, റവ. ഡോ. ജോസ് കുറിയേടത്ത്, പ്രഫ. ജോര്‍ജ് മേനാച്ചേരി, റവ. ഡോ. സെബി ചാലയ്ക്കല്‍, റവ. ഡോ. ജോസ് ചിറമേല്‍, റവ. ഡോ. സെയ്‌ജോ തൈക്കാട്ടില്‍, റവ. ഡോ. പോളി മണിയാട്ട്, റവ. ഡോ. ജോസഫ് ചാലിശേരി, റവ. ഡോ. ടോണി നീലങ്കാവില്‍, സിസ്റ്റര്‍ ഡോ. റിന്‍സി മരിയ, ഡോ. ലിജി ജേക്കബ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
Image: /content_image/India/India-2016-06-23-13:36:23.jpg
Keywords:
Content: 1773
Category: 18
Sub Category:
Heading: അധ്യാപകസേവനം സഭയുടെ സാമൂഹ്യസാക്ഷ്യമാകണം: മാര്‍ ആലഞ്ചേരി
Content: കൊച്ചി: അധ്യാപകരുടെ സേവനം സഭയുടെ സാമൂഹ്യസാക്ഷ്യമാകണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പ്രതിബദ്ധതയോടും ശുശ്രൂഷാ മനോഭാവത്തോടും കൂടി വിദ്യാഭ്യാസമേഖലയില്‍ സേവനം ചെയ്യാന്‍ അധ്യാപകര്‍ക്കു സാധിക്കേണ്ടതുണ്ടെന്നും മേജര്‍ ആര്‍ച്ച്ബിഷപ് ഓര്‍മിപ്പിച്ചു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയ്ക്ക് ഒരുക്കമായി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടത്തിയ കോളജ് പ്രഫസര്‍മാരുടെയും പ്രഫഷണലുകളുടെയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാരുണ്യത്തില്‍ അടിയുറച്ചതാണു സഭയുടെ ശുശ്രൂഷകളെല്ലാം. കാരുണ്യവും നീതിയും സമന്വയിപ്പിച്ചു മുന്നോട്ടുപോകേണ്ടതുണ്ട്. സംഘര്‍ഷഭരിതമായ ലോകത്തില്‍ കാരുണ്യപൂര്‍ണമായ സമീപനം ക്രൈസ്തവസാക്ഷ്യത്തിന്റെ വലിയ വെല്ലുവിളിയാണ്. ഈ വെല്ലുവിളി ആര്‍ജവത്തോടെ ഏറ്റെടുക്കാന്‍ നമുക്കു സാധിക്കേണ്ടതുണ്ട്. അധാര്‍മികതയുടെ സമ്പത്ത് കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമില്ലെന്നു സധൈര്യം നാം പറയണം. സഭയില്‍ വ്യക്തികളും കുടുംബങ്ങളും പ്രാദേശികസഭകളും സാക്ഷ്യത്തിന്റെ സുവിശേഷമാണു പങ്കുവയ്ക്കുന്നത്. സഭയുടെ സാമൂഹ്യസാക്ഷ്യം ചിലപ്പോഴെങ്കിലും എതിര്‍സാക്ഷ്യങ്ങളാല്‍ തെറ്റിദ്ധരിക്കപ്പെടുകയോ വിസ്മരിക്കപ്പെടുകയോ ചെയ്യുന്നതു ഖേദകരമാണ്. സഭാംഗങ്ങള്‍ സഭാവിഷയങ്ങളിലുള്ള വിമര്‍ശനം സഭാവേദികളിലാണു നടത്തേണ്ടത്. ക്രിസ്തീയമായ വിവേചനയോടെ പ്രശ്‌നങ്ങളെ സമീപിക്കണം. കുടുംബങ്ങളുടെ കൂട്ടായ്മയാണു സഭ എന്നതിനാല്‍ കുടുംബാരൂപി സഭയില്‍ എപ്പോഴും നിലനില്‍ക്കേണ്ടതുണ്ടെന്നും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു. അസംബ്ലി കണ്‍വീനര്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. സീറോ മലബാര്‍ ഹയര്‍ എഡ്യുക്കേഷന്‍ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, അസംബ്ലി സെക്രട്ടറി ഫാ. ഷാജി കൊച്ചുപുരയില്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഫാ. ജോബി മാപ്രങ്കാവില്‍, സിസ്റ്റര്‍ ഗ്രീന എന്നിവര്‍ പ്രസംഗിച്ചു. റവ.ഡോ. ടോണി നീലങ്കാവില്‍, റവ.ഡോ. മാര്‍ട്ടിന്‍ കല്ലുങ്കല്‍, റവ.ഡോ. ഫ്രാന്‍സിസ് എലവുത്തിങ്കല്‍ എന്നിവര്‍ അസംബ്ലിയുടെ മാര്‍ഗരേഖ സംബന്ധിച്ചു വിഷയാവതരണം നടത്തി.
Image: /content_image/India/India-2016-06-23-13:40:29.jpg
Keywords:
Content: 1774
Category: 1
Sub Category:
Heading: സമൂഹത്തേയും സഭയേയും ബാധിക്കുന്ന ഗുരുതര പ്രശ്‌നമായി നീലചിത്രങ്ങള്‍ മാറിയിരിക്കുന്നുവെന്ന് ക്രൈസ്തവ കൂട്ടായ്മ
Content: ലണ്ടന്‍: സമൂഹത്തെ ബാധിച്ചിരിക്കുന്ന ഗുരുതര വിപത്താണ് നീലചിത്രങ്ങള്‍ എന്ന് ക്രൈസ്തവ കൂട്ടായ്മയുടെ വിലയിരുത്തല്‍. ദൈവജനത്തെ നീലചിത്രങ്ങള്‍ അശുദ്ധിയിലേക്കാണ് നയിക്കുന്നതെന്നും യോഗം വിലയിരുത്തി. ക്രൈസ്തവ സന്നദ്ധ സംഘടനയായ 'കെയറും', 'നെയ്ക്കഡ് ട്രൂത്ത്' എന്ന സംഘടനയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങ് വെസ്റ്റ് മിനിസ്റ്ററിലെ ഇമ്മാനുവേല്‍ സെന്ററിലാണ് നടന്നത്. നീലചിത്രമെന്ന വിപത്ത് തടയുന്നതിനായി സഭയിലെ നേതാക്കന്‍മാരേയും മറ്റു ശുശ്രൂഷകരേയും പ്രവര്‍ത്തന സജ്ജരാക്കുക എന്നതാണ് കോണ്‍ഫറന്‍സിന്റെ പ്രധാന ലക്ഷ്യം. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 'കെയര്‍' ഇത്തരത്തിലൊരു ചര്‍ച്ച സംഘടിപ്പിക്കുന്നത്. അനുദിനം സഭയെ തകര്‍ക്കുന്ന ഒരു വിപത്തായി നീലചിത്രങ്ങളുടെ പ്രചാരണം മാറുകയാണെന്നും യോഗം വിലയിരുത്തി. മുമ്പ് ഒരിക്കലും ഇല്ലാത്ത രീതിയില്‍ നീലചിത്രങ്ങള്‍ തങ്ങളുടെ ഇടവകകളിലും കൂട്ടായ്മകളിലും വിശ്വാസികളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നു 93 ശതമാനം പാസ്റ്ററുമാരും പറയുന്നു. നീലചിത്രങ്ങളുടെ അതിപ്രസരണം ഏറെ നാളായി ചര്‍ച്ചകളില്‍ നിന്നും ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട നിലയിലായിരുന്നുവെന്ന്‍ നെയ്ക്കഡ് ട്രൂത്തിന്റെ സ്ഥാപകനായ ഇയാന്‍ ഹെന്‍ഡര്‍സണ്‍ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. കുടുംബ ജീവിതവുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ക്കു നേതൃത്വം വഹിക്കുന്ന സിലാ ലീ വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ യോഗത്തിന് എത്തിയവരോട് സംസാരിച്ചു. "ഏറെ നാളായി ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട ഒരു വിഷയമാണ് നീലചിത്രങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍. ഇന്നത്തെ സമൂഹത്തില്‍ ഇത് ഒരു സാധാരണ സംഭവം എന്ന രീതിയില്‍ വിലയിരുത്തപ്പെടുകയാണ്. എന്നാല്‍ ഇത്തരം ഒരു വിലയിരുത്തലിലൂടെ ഒരു വ്യാജ പ്രചാരണമാണ് സമൂഹത്തില്‍ ഇടംപിടിക്കുന്നത്. 12 വയസു മുതല്‍ 17 വയസുവരെയുള്ള ആണ്‍കുട്ടികള്‍ ഏതാണ്ട് പൂര്‍ണ്ണമായും ഇന്നു നീലചിത്രങ്ങളുടെ അടിമകളായി മാറിയിരിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ക്രൈസ്തവ സഭകള്‍ക്കും ഒഴിവാക്കുവാന്‍ പറ്റാത്ത ഒരു വലിയ വിഷയമായി ഇത് മാറിയിരിക്കുന്നു". സിലാ ലീ പറഞ്ഞു. കെയറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് നോല കോണ്‍ഫറന്‍സില്‍ പറഞ്ഞത് ഇങ്ങനെയാണ്. "സഭയെ ഇന്ന് വല്ലാതെ ബാധിക്കുന്ന പ്രശ്‌നമായി നീലചിത്ര നിര്‍മ്മാണവും അതിന്റെ പ്രചാരണവും മാറിയിരിക്കുന്നു. ഇതിനെതിരെ എന്തെല്ലാം ചെയ്യുവാന്‍ സാധിക്കുമെന്ന് ചര്‍ച്ച ചെയ്യുന്നതിന് ഈ യോഗം വഴിതെളിക്കും. ദൈവവചനം പറയുന്നത് തന്നെ ദൈവം വിശുദ്ധനായിരിക്കുന്നതു പോലെ അവന്റെ ജനവും വിശുദ്ധമായിരിക്കണമെന്നതാണ്. ഇപ്പോള്‍ നമ്മുടെ ഇടയില്‍ വ്യാപിക്കുന്ന ഒരു അശുദ്ധിയാണ് നീലചിത്രത്തിന്റെ പ്രചാരണത്തിന് കാരണവും". നീലചിത്രങ്ങള്‍ക്ക് അടിമകളായി ജീവിതം പൂര്‍ണ്ണമായും തകര്‍ന്നവരുടേയും മുമ്പ് നീലചിത്രത്തില്‍ അഭിനയിച്ചിരുന്നവരുടെയും ചില സാക്ഷ്യങ്ങള്‍ കോണ്‍ഫറന്‍സില്‍ പ്രദര്‍ശിപ്പിച്ചു. യോഗത്തില്‍ പങ്കെടുക്കുവാന്‍ എത്തിയവര്‍ക്ക് വേണ്ടി 24 മണിക്കൂര്‍ പ്രാര്‍ത്ഥനയ്ക്കു സംഘാടകര്‍ പ്രത്യേക സൌകര്യവും ഒരുക്കിയിട്ടുണ്ട്.
Image: /content_image/News/News-2016-06-24-00:09:45.jpg
Keywords: pone,church,issue,conference,discuss,sex,videos
Content: 1775
Category: 1
Sub Category:
Heading: ലോകജനസംഖ്യയുടെ 74 ശതമാനവും കടുത്ത മതനിയന്ത്രണങ്ങള്‍ക്ക് വിധേയരായി ജീവിക്കുന്നുവെന്ന് പഠനം
Content: വത്തിക്കാന്‍: ലോകത്ത് 74 ശതമാനം ആളുകളും മതപരമായ കാര്യങ്ങള്‍ക്ക് കര്‍ശനമായ നിരോധനം നിലനില്‍ക്കുന്ന രാജ്യങ്ങളിലാണ് ജീവിക്കുന്നതെന്ന് പഠന റിപ്പോര്‍ട്ട്. പെവ് റിസര്‍ച്ച് സ്റ്റഡിയാണ് ഇതു സംബന്ധിച്ച കണക്ക് പുറത്തു വിട്ടത്. 2014-2015 കാലഘട്ടത്തില്‍ സര്‍വേ നടത്തിയ 24 ശതമാനം രാജ്യങ്ങളിലും അതികഠിനവും കര്‍ശനവുമായ വിലക്കുകള്‍ മതവിശ്വാസപരമായ കാര്യങ്ങളില്‍ നിലനില്‍ക്കുന്നു. ഇതില്‍ ചില സമ്പന്ന രാജ്യങ്ങളും ഉള്‍പ്പെടുന്നു. ലോക ജനസംഖ്യയുടെ 74 ശതമാനവും മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന രാജ്യങ്ങളുടെ പരിധിയില്‍ തന്നെയാണ് ഉള്ളതെന്നും പഠനം പറയുന്നു. 7.2 ബില്യണ്‍ മനുഷ്യരും, മതപരവും വിശ്വാസപരവുമായ കാര്യങ്ങളില്‍ കടുത്ത നിരോധനമോ, ഭാഗിക നിരോധനമോ ഉള്ള സാഹചര്യങ്ങളിലാണ് ജീവിക്കുന്നത്. എന്നാല്‍ കടുത്ത നിരോധനം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ചെറിയ രീതിയിലുള്ള അയവ് വന്നിട്ടുണ്ടെന്നു റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ വേരൂന്നി വളരുന്ന തീവ്രവാദം, മതവിശ്വാസത്തിന്റെ പേരില്‍ ആളുകളെ കൊലപ്പെടുത്തുന്നതിലേക്ക് കടന്നിരിക്കുകയാണ്. ബോക്കോ ഹറാം, ഇസ്ലാമിക്ക് സ്‌റ്റേറ്റ്, അല്‍ക്വയ്ദ തുടങ്ങിയ നിരവധി തീവ്രവാദ സംഘടനകള്‍ ലോകത്ത് മതവിശ്വാസങ്ങളെ തകിടം മറിക്കുന്ന നിലപാടാണ് നടപ്പിലാക്കുവാന്‍ ശ്രമിക്കുന്നതെന്നും സംഘടനയുടെ റിപ്പോര്‍ട്ട് പറയുന്നു.
Image: /content_image/News/News-2016-06-24-02:14:51.jpg
Keywords: religion,freedom,very,low,in,world,right,for,religion
Content: 1776
Category: 1
Sub Category:
Heading: മാര്‍പാപ്പ അര്‍മേനിയായില്‍: ക്ലേശകരമായ സാഹചര്യത്തെ മറികടന്ന അര്‍മേനിയന്‍ ക്രൈസ്തവരെ താന്‍ മാനിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അര്‍മേനിയന്‍ സന്ദര്‍ശനം ആരംഭിച്ചു. 26 വരെ പോപ്പ് അര്‍മേനിയായിലുണ്ടാകും. കഠിനമായ പ്രതിസന്ധികളിലൂടെ കടന്നു പോയപ്പോഴും വിശ്വാസം കൈവിടാതെ പിടിച്ചു നിന്ന അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ് സഭയോടുള്ള തന്റെ ഐക്യദാര്‍ഡ്യം കൂടിയാണ് ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. അര്‍മേനിയായിലെ വിശ്വാസികളുടെ മനകരുത്തിനെ താന്‍ പ്രശംസിക്കുന്നുവെന്നും പോപ് പറഞ്ഞു. 1915 മുതല്‍ 1918 വരെയുള്ള വര്‍ഷത്തില്‍ ഓട്ടോമാന്‍ ഭരണകാലത്ത് 1.5 മില്യണ്‍ അര്‍മേനിയക്കാരായ ക്രൈസ്തവരാണ് വധിക്കപ്പെട്ടത്. പത്രോസിന്റെ പിന്‍ഗാമി അര്‍മേനിയയിലേക്ക് എത്തുന്നുവെന്ന വാര്‍ത്ത ജൂണ്‍ 22-ാം തീയതി മുതല്‍ തന്നെ അര്‍മേനിയന്‍ ടെലിവിഷന്‍ വലിയ പ്രാധാന്യത്തോടെ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. "ക്ലേശകരമായ സാഹചര്യങ്ങളില്‍ നിന്നും ക്രിസ്തുവിന്റെ ക്രൂശിനെ നോക്കി എങ്ങനെ ഉയര്‍ത്തെഴുന്നേല്‍ക്കണമെന്ന് നിങ്ങള്‍ കാണിച്ചു തന്നിട്ടുണ്ട്. അത് വളരെ വലിയ സാക്ഷ്യമാണ്. നിങ്ങളുടെ ഉള്ളില്‍ വേദനയുണ്ടെന്ന് എനിക്ക് അറിയാം. എന്നാല്‍ വേദന മനസിനെ കീഴ്‌പ്പെടുത്തുവാന്‍ ഒരിക്കലും അനുവദിക്കരുത്. ശത്രുവിന്റെ മുന്നില്‍ തോറ്റോടുവാന്‍ നാം തയാറാകരുത്" പാപ്പ പറഞ്ഞു. 1700-ല്‍ അധികം വര്‍ഷങ്ങളായി ക്രൈസ്തവ രാജ്യമായിട്ടാണ് അര്‍മേനിയ അറിയപ്പെടുന്നത്. നോഹയുടെ പെട്ടകവുമായിട്ടാണ് അര്‍മേനിയന്‍ ക്രൈസ്തവരുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ തന്റെ സന്ദേശത്തില്‍ മാര്‍പാപ്പ ഉപമിച്ചത്. "ജലപ്രളയത്തിനു ശേഷം നോഹയുടെ പെട്ടകം ഉറച്ച അരാറാത്ത് പര്‍വ്വതം നിങ്ങളുടെ അയല്‍രാജ്യമായ തുര്‍ക്കിയിലാണ്. നോഹ സ്വര്‍ഗത്തിലേക്ക് നോക്കി പ്രാവിനെ പറത്തിവിട്ട് ജീവന്റെ തുടിപ്പ് നിലനില്‍ക്കുന്നുണ്ടോ എന്ന് നോക്കിയിരുന്നു. ഒലിവിന്റെ ഇല പ്രാവ് കൊത്തികൊണ്ടു വന്നപ്പോളാണ് ജീവന്റെ തുടിപ്പും പ്രതീക്ഷയും ഇനിയും ലോകത്ത് നിലനില്‍ക്കുന്നുവെന്ന് നോഹ മനസിലാക്കുന്നത്. എല്ലാം തകര്‍ന്നിടത്തു നിന്ന്‍ ദൈവകൃപയില്‍ നോഹ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു" പാപ്പ തന്റെ സന്ദേശത്തില്‍ പറഞ്ഞു. കരുണയുടെ ഈ വര്‍ഷം ഒരു തീര്‍ത്ഥാടകനെ പോലെയാണ് താന്‍ അര്‍മേനിയായില്‍ എത്തിയിരിക്കുന്നതെന്ന് പറഞ്ഞ പാപ്പ നിങ്ങളുടെ വിശ്വാസത്തിന്റെ തെളിനീര്‍ കുടിക്കുവാന്‍ താനും ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. അര്‍മേനിയന്‍ പാത്രീയാര്‍ക്കിസ് കാതോലിക്കോസ് കാരിക്കിന്‍ രണ്ടാമന്റെ അതിഥിയായിട്ടാണ് പാപ്പ അര്‍മേനിയായില്‍ എത്തിയിരിക്കുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനത്തിലൂടെ കത്തോലിക്ക സഭയുമായുള്ള എക്യൂമിനിക്കല്‍ ബന്ധത്തില്‍ ശക്തമായ വളര്‍ച്ച അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ് സഭ നേടുമെന്നാണ് കരുതപ്പെടുന്നത്. .
Image: /content_image/News/News-2016-06-24-04:03:36.jpg
Keywords: pope,visit,Armenia,church,unity,genocide
Content: 1777
Category: 1
Sub Category:
Heading: 60 വടക്കന്‍ കൊറിയന്‍ അഭയാര്‍ത്ഥികള്‍ മാമോദീസ സ്വീകരിച്ച് ക്രിസ്തു മാര്‍ഗത്തോട് ചേര്‍ന്നു
Content: സിയോള്‍: വടക്കന്‍ കൊറിയയില്‍ നിന്നും എത്തിയ അഭയാര്‍ത്ഥികളില്‍, 60 പേര്‍ യേശുക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി സ്വീകരിച്ച് മാമോദീസായിലൂടെ സഭയിലേക്ക് ചേര്‍ക്കപ്പെട്ടു. ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സിയോളിലെ ബാന്‍പോ 4-ഡോംഗ് കത്തോലിക്ക ദേവാലയത്തിലാണ് മാമോദീസ നടന്നത്. വൈദികനായ റെയ്മണ്‍ഡ് ലീ ജോംഗ് നാമ് ആണ് ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചത്. മാമോദീസ സ്വീകരിച്ചവരോട് വിശ്വാസത്തില്‍ എങ്ങനെയാണ് തുടരേണ്ടതെന്ന കാര്യത്തില്‍ ഫാദര്‍ റെയ്മണ്‍ഡ് ലീ ഉപദേശങ്ങള്‍ നല്‍കി. "ഇവിടെ വന്നിരിക്കുന്ന നിങ്ങള്‍ക്ക് എല്ലാം പല വേദനകളും ബുദ്ധിമുട്ടുകളുമുണ്ടെന്ന് എനിക്ക് അറിയാം. നിങ്ങള്‍ ദീര്‍ഘദൂരം സഞ്ചരിച്ചാണ് ഈ രാജ്യത്ത് എത്തിയത്. ഇപ്പോള്‍ നിങ്ങള്‍ ക്രിസ്തുവില്‍ പുതിയ സൃഷ്ടികളാണ്. ദൈവം നിങ്ങളെ അളവില്ലാതെ സ്‌നേഹിക്കുന്നു. മുമ്പോട്ടുള്ള ജീവിതത്തിലേക്ക് നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു". ഫാദര്‍ റെയ്‌സണ്‍ഡ് ലീ പറഞ്ഞു. കമ്മ്യൂണിസ്റ്റ് സേഛ്വാധിപതിയായ കിം ജോങ് ഉന്നിന്റെ ഭരണമാണ് വടക്കന്‍ കൊറിയയില്‍ നടക്കുന്നത്. തന്റെ കീഴിലുള്ള ജനങ്ങളേയും ഉദ്യോഗസ്ഥരേയും കിരാതമായ ഭരണത്തിലൂടെ ദ്രോഹിക്കുന്ന പല നടപടികളും കിം ജോങിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. ഇത് ഭയന്ന് ആയിരങ്ങളാണ് രാജ്യത്ത് നിന്നും പലായനം ചെയ്യുന്നത്.
Image: /content_image/News/News-2016-06-24-04:21:56.JPG
Keywords: north,korea,refugees,baptized,christian,witness
Content: 1778
Category: 4
Sub Category:
Heading: തന്റെ ജീവിതം ക്രിസ്തുവിനു സമര്‍പ്പിച്ച് കൊണ്ട് അനേകം യുവാക്കളെ ക്രിസ്തീയ വിശ്വാസത്തിലേക്ക് ആനയിച്ച് ഒരു ചൈനീസ് യുവതി
Content: തനിക്ക് ലഭിച്ച ഉന്നത വിദ്യാഭ്യാസം, ഉയര്‍ന്ന ജീവിത നിലവാരം നല്‍കുവാന്‍ സാധിക്കുന്ന തരത്തിലുള്ളതാണെന്ന് തിരിച്ചറിഞ്ഞിട്ടും ക്രിസ്തുവിനു വേണ്ടി എല്ലാം ഉപേക്ഷിച്ച ഒരു യുവതിയുണ്ട് ചൈനയില്‍. യുവാക്കളുടെ ഇടയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ജിന്‍ യാനിന്റെ ജീവിതസാക്ഷ്യം ഹോങ്കോംഗ് രൂപതയുടെ 'ട്രൈപ്പോഡ്' എന്ന മാസികയില്‍ അടുത്തിടെ വന്നിരുന്നു. 1980-ല്‍ ചൈനയിലെ ഒരു കത്തോലിക്ക കുടുംബത്തിലാണ് ജിന്‍ യാന്‍ ജനിച്ചത്. ജിന്നിന്‍റെ അമ്മ കത്തോലിക്ക വിശ്വാസിയായിരുന്നതിനാല്‍ ക്രൈസ്തവ വിശ്വാസത്തിലൂന്നിയ ജീവിതമായിരിന്നു അവര്‍ നയിച്ചിരിന്നത്. എല്ലാ ഞായറാഴ്ചകളിലും വിശുദ്ധ ബലിയില്‍ പങ്കെടുക്കുവാന്‍ അവര്‍ ദേവാലയത്തിലേക്ക് പോകുമായിരുന്നു. ശനിയാഴ്ചയിലെ രാത്രി കാലങ്ങളില്‍ തന്റെ മാതാപിതാക്കള്‍ ബൈബിളിലെ പാഠങ്ങള്‍ പറഞ്ഞു തന്നിരുന്നതായും ജിന്‍ യാന്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ബെയ്ജിംഗ് നഗരത്തില്‍, ആ കാലത്ത് ആകെയുണ്ടായിരുന്നത് നാലോ അഞ്ചോ ക്രൈസ്തവ കുടുംബങ്ങളാണ്. അവര്‍ തന്നെ വലിയ ഭയത്തിലും ആശങ്കകളിലുമാണ് ജീവിച്ചിരുന്നത്. സ്ഥിരമായി പള്ളിയില്‍ പോകുന്ന തങ്ങളോട് 'പള്ളിയില്‍ നിന്നും ശമ്പളം തരപ്പെടുന്നുണ്ടോ' എന്ന് ചോദിച്ച് കളിയാക്കിയ സംഭവങ്ങള്‍ അയല്‍ക്കാരുടെ ഭാഗത്തു നിന്നുമുണ്ടായിരുന്നതായും ജിന്‍ ഓര്‍ക്കുന്നു. ചൈനയിലെ സ്‌കൂള്‍ വിദ്യാഭ്യാസം നിരീശ്വരവാദത്തേയും രാഷ്ട്രീയ താല്‍പര്യങ്ങളെയും ഏറെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ക്രമീകരിച്ചിട്ടുള്ളതാണ്. ദൈവത്തിലുള്ള തന്റെ വിശ്വാസം ഒരു ഭാഗത്തും; പുതിയ ആശയങ്ങള്‍ മറുഭാഗത്തും വന്നു നിറഞ്ഞ സമയം തന്റെ മാതാപിതാക്കളാണ് തന്നിലെ വിശ്വാസത്തിന്റെ തിരി അണയാതെ സൂക്ഷിച്ചതെന്ന് യുവതി സാക്ഷ്യപ്പെടുത്തുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ തന്നെ ആത്മീയകാര്യങ്ങളില്‍ ഏറെ താല്‍പര്യമുള്ള വ്യക്തിയായിരുന്നു ജിന്‍ യാന്‍. എന്നാല്‍ തന്റെ സമപ്രായക്കാരായ ആരും തന്നെ വിശ്വാസികള്‍ അല്ലായിരുന്നതിനാല്‍ വിശ്വാസപരമായ ആശയങ്ങള്‍ തന്റെ ഉള്ളില്‍ മാത്രം ഉറങ്ങി കിടന്നു. തന്റെ ഉള്ളിലെ വിശ്വാസബോധ്യങ്ങള്‍ പങ്കുവയ്ക്കുവാന്‍ സമപ്രായക്കാരായ ആരേയും പെണ്‍കുട്ടിക്ക് ആ കാലത്ത് ലഭിച്ചിരുന്നില്ല. ഒരു പരിധി വരെ വിശ്വാസം പലപ്പോഴും കൈവിട്ടു പോകുന്ന തരത്തിലേക്ക് സ്‌കൂളിലെ പല പാഠഭാഗങ്ങളും പെണ്‍കുട്ടിയെ മാറ്റി. എന്നിരിന്നാലും ഞായറാഴ്ചകളില്‍ ദേവാലയത്തില്‍ പങ്കെടുക്കുവാന്‍ പോയിരുന്ന പെണ്‍കുട്ടി തന്റെ ഉള്ളിലെ ദൈവീക വിശ്വാസം അണയാതെ സൂക്ഷിച്ചു. താന്‍ പ്രശ്‌നങ്ങളില്‍ അകപ്പെടുമ്പോള്‍ അവള്‍ ക്രിസ്തുവിനെ വിളിച്ച് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുകയും മാതാപിതാക്കളുടെ സഹായം തേടുകയും ചെയ്തിരുന്നു. സ്‌കൂളില്‍ നിന്നും മികച്ച മാര്‍ക്ക് വാങ്ങി പാസായ ജിന്‍ യാനിന് ഭാഷാ പഠനത്തിനു ചൈനയിലെ പ്രശസ്തമായ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം ലഭിച്ചു. വീട്ടില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും മാറി നില്‍ക്കുവാന്‍ നിര്‍ബന്ധിതയായ തനിക്ക് വലിയ ദുഃഖമാണ് ഈ സമയം നേരിടേണ്ടി വന്നിരുന്നതെന്ന് ജിന്‍ പറയുന്നു. 'തന്റെ വിശ്വാസങ്ങളെ മാനിക്കുന്ന ഒരു പറ്റം വിശ്വാസികളായ സുഹൃത്തുക്കളെ നല്‍കേണമേ' എന്ന് ദൈവത്തോട് ജിന്‍ പ്രാര്‍ത്ഥിച്ചു. അത്ഭുതകരമായി ജിന്നിന്‍റെ പ്രാര്‍ത്ഥന ദൈവം കേട്ടു. ചൈനയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ ഒരു കൂട്ടം ക്രൈസ്തവരായ യുവാക്കളെ നഗരത്തില്‍ അവള്‍ക്ക് സുഹൃത്തുക്കളായി ലഭിച്ചു. അവരുമായുള്ള സൗഹൃദം തന്നെ വിശ്വാസത്തില്‍ കൂടുതല്‍ ഉറപ്പിച്ചതായി ജിന്‍ സാക്ഷ്യപ്പെടുത്തുന്നു. എല്ലാ ആഴ്ചകളിലും ഒരു പ്രാര്‍ത്ഥന കൂട്ടായ്മ സംഘടിപ്പിക്കുവാന്‍ ഇവര്‍ക്ക് കഴിഞ്ഞു. പ്രാര്‍ത്ഥനയിലൂടെ അവര്‍ മുന്നേറി. ദൈവവചനം ആഴത്തില്‍ ധ്യാനിക്കുവാനും പഠിക്കുവാനും തുടങ്ങി. യോഗത്തിനു ശേഷം ചെറിയ ഒരു സ്‌നേഹവിരുന്നോടെ എല്ലാ ആഴ്ചയിലും അവര്‍ പിരിഞ്ഞു. വിശുദ്ധ കുര്‍ബാനയ്ക്ക് അവര്‍ ഒരുമിച്ച് ദേവാലയത്തിലേക്ക് പോയി. സമാന്തരമായി പഠനവും മുന്നേറി. അവധിക്ക് നാട്ടില്‍ എത്തുമ്പോള്‍ രൂപത സംഘടിപ്പിക്കുന്ന സമ്മര്‍, വിന്റര്‍ ക്യാമ്പുകളിലും പങ്കെടുക്കാന്‍ അവള്‍ക്ക് അവസരം ലഭിച്ചു. അങ്ങനെ അവള്‍ക്ക് കൂടുതല്‍ ക്രൈസ്തവ സുഹൃത്തുകളെ ലഭിച്ചു. പഠനം പൂര്‍ത്തീകരിച്ചു വെളിയില്‍ വന്ന ജിന്നിന് ഒരു ജോലി ലഭിക്കുക എന്നത് വെറു നിസാരമായ കാര്യമായിരുന്നു. കാരണം ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം ഉയര്‍ന്ന മാര്‍ക്കോടെ നേടി ജയിച്ച അവള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ തന്നെ വലിയ പ്രതിഫലം ലഭിക്കുന്ന ജോലികള്‍ ഉറപ്പായിരുന്നു. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ നഗരത്തില്‍ വലിയ വീടും കാറും എല്ലാം അവള്‍ക്ക് സ്വന്തമാക്കുവാന്‍ കഴിയുമായിരുന്നു. എന്നാല്‍ നഗര ജീവിതം മടുത്ത് തന്റെ സ്വന്തം നാട്ടിലേക്ക് തിരികെ പോകണമെന്ന് അവള്‍ തീരുമാനിച്ചു. പണവും ഭൗതീക സുഖങ്ങളുമല്ല തന്റെ ശരിയായ ജീവിതലക്ഷ്യമെന്ന് അവള്‍ മനസിലാക്കി. നാട്ടിലേക്ക് തന്റെ പഠനത്തിനു ശേഷം ജിന്‍ യാന്‍ മടങ്ങി. തന്റെ സ്വന്തം രൂപതയുടെ ഓഫീസിലേക്കാണ് അവള്‍ ആദ്യം തന്നെ പോയത്. രൂപതയുടെ പുതിയ ഓഫീസും മറ്റ് സ്ഥാപനങ്ങളും അതിന്റെ പ്രാരംഭ ദിശയിലായിരുന്നു. രൂപതയുടെ കീഴിലുള്ള യുവാക്കളെ സംഘടിപ്പിക്കുകയും അവര്‍ക്ക് ആവശ്യമായ കൂട്ടായ്മ നല്‍കുകയുമായിരുന്നു ജിന്നിനെ രൂപത ഏല്‍പ്പിച്ച ആദ്യ കര്‍ത്തവ്യം. ആദ്യം വളരെ ദുഷ്‌കരമായ ഒരു ദൗത്യമായിട്ടാണ് അത് അവള്‍ക്ക് അനുഭവപ്പെട്ടത്. എന്നാല്‍ അവളെ സഹായിക്കുവാനായി ദൈവം പല സ്ഥലങ്ങളിലും നിരവധി ആളുകളെ ഒരുക്കി. യുവാക്കളെ കണ്ടെത്തുവാനും അവരെ വിശ്വാസത്തിന്റെ പാതയില്‍ നയിക്കുവാനുമുള്ള ചുമതല കാര്യക്ഷമമായി ജിന്‍ നിര്‍വഹിച്ചു. തന്റെ സാക്ഷ്യത്തില്‍ ജിന്‍ യാന്‍ ഇങ്ങനെ പറയുന്നു."എന്റെ മാതാപിതാക്കളുടെ ദൈവം എന്റെ ദൈവമാണ്. കത്തോലിക്ക വിശ്വാസം എന്നില്‍ ആഴത്തില്‍ പാകപ്പെട്ട ഒരു വിത്താണ്. അത് മുളയ്ക്കുക തന്നെ ചെയ്യും. എല്ലാ പ്രതിസന്ധികളുടെ നടുവിലും അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം എന്നെ സഹായിക്കും. അതെനിക്ക് ഉറപ്പാണ്". വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ ധൂര്‍ത്തപുത്രന്റെ കഥയില്‍ പറയുന്ന മൂത്ത പുത്രന്റെ മനോഭാവമായിരുന്നു പലപ്പോഴും തനിക്കെന്ന് ജിന്‍ പറയുന്നു. തന്നെ നയിക്കുവാന്‍ ആരും ഇല്ലായിരുന്നു. ഇതിനാല്‍ തന്നെ താന്‍ വല്ലാത്ത ഒരു മാനസിക അവസ്ഥയിലായിരുന്നു. കരുണയുള്ള ദൈവപിതാവിന്റെ സ്‌നേഹം തനിക്ക് പലപ്പോഴും മനസിലാക്കുവാന്‍ കഴിയാതെ പോയി. എന്നാല്‍ ഒരിക്കല്‍ താന്‍ ഇതിനു വേണ്ടി ശക്തമായി പ്രാര്‍ത്ഥിച്ചു. ഇതേ തുടര്‍ന്നു പിതാവായ ദൈവത്തിന്റെ സ്‌നേഹം മനസിലാക്കിയ അനുഭവത്തിലൂടെ കടക്കുവാന്‍ തനിക്കു കഴിഞ്ഞതായി ജിന്‍ യാന്‍ സാക്ഷ്യപ്പെടുത്തുന്നു. തന്റെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന കുട്ടികളും യുവാക്കളുമല്ല ചൈനയില്‍ ഇപ്പോള്‍ ഉള്ളത്. ഇതിനാല്‍ തന്നെ അവരുടെ ഇടയിലെ പ്രവര്‍ത്തനം വെല്ലുവിളി നിറഞ്ഞതാണ്. ദൈവവചനം പകര്‍ന്ന് നല്‍കാന്‍ ആളില്ലാത്തതിനാല്‍ നിരാശരാകുന്ന വലിയ ഒരു സമൂഹത്തിന്റെ ദാഹം അകറ്റുവാന്‍ ജിന്നിന് ഇന്നു സാധിക്കുന്നുണ്ട്. അവരുടെ ഉള്ളിലേക്ക് പകരുന്ന സുവിശേഷത്തിന്റെ വെളിച്ചത്തില്‍ തന്റെ ജീവിതത്തിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുവാന്‍ ശ്രമിക്കുകയാണ് ജിന്‍യാന്‍. #Repost
Image: /content_image/News/News-2016-06-24-06:24:36.jpg
Keywords: china,catholic,young,girl,dedicated,life,laity
Content: 1779
Category: 6
Sub Category:
Heading: നാമമാത്രമായി ക്രിസ്തീയ വിശ്വാസത്തില്‍ ജീവിക്കുന്നവരല്ലേ നാം?
Content: ''യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്ക് വരുന്നില്ല'' (യോഹന്നാന്‍ 14:6). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 24}# നാമമാത്രമായി ക്രിസ്തീയ വിശ്വാസത്തില്‍ ജീവിതം തീര്‍ക്കുന്നവരാണ് നമ്മില്‍ മിക്കവരും. വേറൊരു രീതിയില്‍ പറഞ്ഞാല്‍, മറ്റുള്ളവര്‍ വിശ്വസിക്കുന്നതു കൊണ്ട് ഞങ്ങളും വിശ്വസിക്കുന്നു എന്ന ചിന്താഗതിയാണ് പലര്‍ക്കും. നിങ്ങള്‍ക്ക് നന്നായി അറിയാവുന്നതുപോലെ, കാലം മാറിയിരിക്കുന്നു. മാധ്യമസ്വാധീനം, നിരീശ്വരവാദ പ്രവണത, ക്രിസ്തുമതവിരുദ്ധ ആശയങ്ങളിലുള്ള കൂട്ടായ സാന്നിദ്ധ്യം ഇവയെല്ലാം അനേകരുടെ വിശ്വാസ ജീവിതത്തെ തളര്‍ത്തി കളഞ്ഞ മേഖലകളാണ്. ഇവയെല്ലാം വ്യക്തിപരമായി ആഴപ്പെടേണ്ട വിശ്വാസത്തിന്റെ ആവശ്യമാണ് എടുത്ത് കാണിക്കുന്നത്. ക്രിസ്തുവിലുള്ള ആഴമായ വിശ്വാസം നേടിയെടുത്ത ശേഷം, അത് പൂര്‍ണ്ണമായും പ്രായോഗിക ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്ന ഒരു വിശ്വാസമാണ് നമ്മുക്ക് ആവശ്യം. നാം ക്രൈസ്തവ വിശ്വാസത്തിന്റെ വ്യക്തവും ശക്തവുമായ ബോധ്യത്തില്‍ എത്തിച്ചേരണമെന്നുള്ള ആവശ്യകതയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്, യേശു വചനാവതാരമാണെന്നും, അവന്‍ സഭയില്‍ ഇന്നും സന്നിഹിതനാണെന്നും, ഒരാള്‍ക്ക് ശരിയായ ബോധ്യമുണ്ടെങ്കില്‍, അയാള്‍ ദൈവവചനം പൂര്‍ണ്ണമായും സ്വീകരിക്കും; വഴിയും സത്യവും ജീവനും അവന്‍ മാത്രമാണ്. ജീവിതത്തിന്റേയും നിത്യതയുടേയും സത്യവും ഏകവുമായ അര്‍ത്ഥം നല്‍കുന്ന ദിവ്യവചനമാണിത്. നിത്യജീവിതത്തിലേക്കുള്ള വചനങ്ങള്‍ യേശുവില്‍ മാത്രമേ ഉള്ളൂവെന്ന്‍ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു! (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 1.11.78). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/6?type=6 }}
Image: /content_image/Meditation/Meditation-2016-06-24-10:41:43.jpg
Keywords: വിശ്വാസം
Content: 1780
Category: 18
Sub Category:
Heading: ഭ്രൂണഹത്യ ഭേദഗതി നിയമം സര്‍ക്കാര്‍ പിന്‍വലിക്കണം: കെസിബിസി
Content: കൊച്ചി: 1971 ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്ട് ഉദാരമാക്കാനുളള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ ഫാമിലി കമ്മീഷന്‍ നേതൃസമ്മേളനം ആവശ്യപ്പെട്ടു. ഭ്രൂണഹത്യയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നതാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം തയ്യാറാക്കിയിരിക്കുന്ന കരട് ബില്‍. ഇപ്പോള്‍ അലോപ്പതി ഡോക്ടര്‍മാര്‍ക്കു മാത്രം കര്‍ശന നിയന്ത്രണത്തിലൂടെ ഗര്‍ഭചിദ്രം നടത്തുവാനുളള സാഹചര്യമാണുളളത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കുന്ന പുതിയ നിയമത്തില്‍ ഗര്‍ഭചിദ്ര ശസ്ത്രക്രിയയ്ക്ക് മിഡ് വൈഫ് നഴ്‌സുമാര്‍ക്കുപോലും അനുമതി നല്‍കുന്നതിനുളള നീക്കമാണുളളത്. ഇത് ഉപേക്ഷിക്കണമെന്ന് കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രൊലൈഫ് സമിതിയുടെയും ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പറഞ്ഞു. എറണാകുളം മേജര്‍ ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ നടന്ന ഫാമിലി കമ്മീഷന്‍ രൂപതാ ഡയറക്ടര്‍മാരുടെയും പ്രൊലൈഫ് സംസ്ഥാനതല പ്രവര്‍ത്തകരുടെയും എറണാകുളം മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പെണ്‍ഭ്രൂണഹത്യയ്ക്കും ഗര്‍ഭച്ഛിദ്രത്തിനും വഴിയൊരുക്കി നരഹത്യയ്ക്ക് സാഹചര്യമൊരുക്കുന്ന നിയമനിര്‍മാണത്തിനെതിരെ വ്യാപകമായ പ്രചരണപ്രവര്‍ത്തനങ്ങളും പൊതു സമ്മേളനങ്ങളും നടത്തുന്നതാണ്. വിവിധ മത, സാംസ്‌ക്കാരിക, രാഷ്ട്രീയ നേതൃത്വവുമായി സഹകരിച്ച് ജീവന്‍ സംരക്ഷണ സന്ദേശ റാലികള്‍ സംഘടിപ്പിക്കുന്നതാണ്. ജനിക്കുവാനുളള അവകാശം നിഷേധിക്കുന്നത് നമ്മുടെ സംസ്‌ക്കാരത്തിന് കളങ്കമേല്‍പ്പിക്കുമെന്ന് സമ്മേളനം വിലയിരുത്തി. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ ബോധവത്കരണ സമ്മേളനങ്ങള്‍ക്ക് ഫാമിലി കമ്മീഷനും പ്രൊലൈഫ് സമിതിയും നേതൃത്വം നല്‍കും. കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശ്ശേരി അധ്യക്ഷത വഹിച്ചു. ഫാ. സിബിച്ചന്‍, ഫാ ജോണ്‍സണ്‍ റോച്ച, ജോര്‍ജ്ജ് എഫ് സേവ്യര്‍, സാബുജോസ്, അഡ്വ. ജോസി സേവ്യര്‍, മാര്‍ട്ടിന്‍ ന്യൂനസ്, കെ.എക്‌സ് ആന്റണി, ജോബി വി.എന്‍, ജാന്‍സി ജോബി, ജോണ്‍സണ്‍ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2016-06-24-14:05:19.jpg
Keywords: