Contents

Displaying 1581-1590 of 24970 results.
Content: 1750
Category: 15
Sub Category:
Heading: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 22
Content: #{red->n->n->ഈശോയുടെ ദിവ്യഹൃദയത്തോടുള്ള വണക്കം}# സ്നേഹിതന്മാര്‍ വേര്‍പിരിയുമ്പോള്‍ ഫോട്ടോകള്‍ കൈമാറുക സാധാരണമാണ്. അവ ഭവനത്തില്‍ ബഹുമാന്യമായയ സ്ഥാനത്ത് സ്ഥാപിക്കുന്നത് സ്നേഹിതന്‍റെ ഓര്‍മ്മ നിലനിറുത്തുവാന്‍ സഹായകരമാണ്. മനുഷ്യസന്തതികളെ, തന്‍റെ ഹൃദയത്തിലെ അവസാനതുള്ളി രക്തം വരെയും ചിന്തി, മരിച്ചു പൂട്ടി മുദ്രവയ്ക്കപ്പെട്ട സ്വര്‍ഗ്ഗം പാപികളായ നമുക്കായി തുറന്നുതന്ന വിശ്വ സ്രഷ്ടാവും ലോകരക്ഷകനുമായ ഈശോയുടെ ദിവ്യഹൃദയത്തിന്‍റെ ഛായാപടം അഥവാ രൂപം നമ്മുടെ ഭവനത്തിലുണ്ടായിരിക്കുക അത്യന്തം ആവശ്യമാണ്‌. നമ്മുടെ മേല്‍ അവിടുത്തെയ്ക്കുള്ള സ്നേഹത്തെയും അനന്തമായ ഔദാര്യത്തേയും ഓര്‍മ്മപ്പെടുത്തുവാന്‍ ഛായാപടം സഹായകമാണ്. നല്ല ഇടയനും സ്നേഹിതനും അത്മാവിന്‍റെ മണവാളനുമായ ഈശോയുടെ ഛായാപടം കാണുമ്പോള്‍ അവിടുന്നു നമുക്കുവേണ്ടി ചെയ്തതും സഹിച്ചതുമായ കാര്യങ്ങള്‍ ഓര്‍മ്മയില്‍ വരുവാന്‍ സഹായകരമാണ്. ഈശോ സുവിശേഷത്തിലൂടെ ഉപദേശിച്ചിട്ടുള്ളതും പഠിപ്പിച്ചിട്ടുള്ളതുമായ സ്വര്‍ഗ്ഗീയ വിഷയങ്ങള്‍ നമ്മുടെ ഓര്‍മ്മയില്‍ വരാതിരിക്കയില്ല. ഒരിക്കല്‍ ദിവ്യനാഥന്‍ മര്‍ഗ്ഗരീത്തായ്ക്കു ദൃശ്യനായി. അവിടുത്തെ ദിവ്യഹൃദയ രൂപം പരസ്യമായി സ്ഥാപിക്കുന്നതിനും ഇപ്രകാരം ചെയ്യുവാന്‍ മറ്റുള്ളവരെ ഉപദേശിക്കുന്നതിനും ആവശ്യപ്പെടുകയുണ്ടായി. ഈ ഛായാപടം വയ്ക്കുന്ന ഭവനങ്ങളിലും സ്ഥലങ്ങളിലും ഈശോയുടെ ആശീര്‍വാദവും അനുഗ്രഹവും ധാരാളമായി ഉണ്ടാകുമെന്നും ഈ ദിവ്യഹൃദയത്തിന്‍റെ വണക്കം അവിടുത്തേയ്ക്ക് ഏറ്റം ഇഷ്ടപ്പെട്ടതാണെന്നും പറയുകയുണ്ടായി. അതുകൊണ്ട് ഈ ദിവ്യഹൃദയത്തിന്‍റെ രൂപം നമ്മുടെ ഭവനങ്ങളിലും സ്ഥാപനങ്ങളിലും വച്ചു വണങ്ങുന്നതു കൂടാതെ മറ്റുള്ളവരേയും ഇതിലേക്ക് ആകര്‍ഷിക്കുന്നതിനു കഴിവതും പ്രയത്നിക്കാം. #{red->n->n->ജപം}# സകല ഹൃദയങ്ങളുടെ നിക്ഷേപവും സകല നന്മയുമായ ഈശോയുടെ പരിശുദ്ധ ഹൃദയമേ! സകല‍ സ്വര്‍ഗ്ഗവാസികളുടെയും ദീര്‍ഘ ദര്‍ശികളുടെയും ശരണവും, ശ്ലീഹന്‍മാരുടെ ബലവും, വേദപാരംഗതന്‍മാരുടെ പ്രകാശവും, കന്യകകളുടെ സംരക്ഷണവും, യുവാക്കളുടെ നേതാവും, സമസ്ത ജനത്തിന്‍റെയും രക്ഷിതാവുമായ ഈശോയേ! അങ്ങയെ ഞാന്‍ ആരാധിക്കുന്നു. എന്‍റെ പൂര്‍ണ്ണഹൃദയത്തോടെ സ്നേഹിക്കുന്നു. പരിശുദ്ധ കുര്‍ബാനയില്‍ സത്യമായി എഴുന്നള്ളിയിരിക്കുന്ന അങ്ങേ തിരുസന്നിധിയില്‍ അടുക്കുമ്പോഴും അങ്ങേ പ്രതിമയെ കാണുമ്പോഴും അങ്ങേ സര്‍വ്വ ശക്തിയെയും മഹിമയേയും ഓര്‍ത്തു ഞാന്‍ സാഷ്ടാംഗ പ്രണാമം ചെയ്യുന്നു. സകല സല്‍ഗുണങ്ങളും ദൈവത്തിന്‍റെ അനന്തനന്മയും നിറഞ്ഞിരിക്കുന്ന അങ്ങേ ദിവ്യഹൃദയത്തെ ആരാധിക്കാതിരിക്കുന്നത് ഏറ്റം നന്ദിഹീനതയായിരിക്കുന്നു. ആരാധനയ്ക്കു പാത്രമായ ഈശോയുടെ ദിവ്യഹൃദയമേ! അങ്ങ് എന്‍റെ ഹൃദയത്തിന്‍റെ ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും വ്യക്തമായി അറിയുന്നുവെന്നു ഞാന്‍ വിശ്വസിക്കുന്നു. എന്നെ മുഴുവനായും അങ്ങു തന്നെ നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യണമേ. കര്‍ത്താവേ! സകല ജനങ്ങളും അങ്ങയെ അറിയാനും സ്നേഹിപ്പാനും ആരാധിപ്പാനും ഇടവരുത്തണമേ. #{red->n->n->പ്രാര്‍ത്ഥന}# കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍. 3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി. സാധുശീലനും വിനീതഹൃദയനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ. #{red->n->n->ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! അനുഗ്രഹിക്കണമേ. കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദാശാ തമ്പുരാനേ, ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ, നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ, ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ, ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ, അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ, ദൈവ ഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ, ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ, നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ, നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ, സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ, സകല ഹൃദയങ്ങള്‍ക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയമേ, ജ്ഞാനത്തിന്റെയും അറിവിന്റെയും നിധിയൊക്കെയും ഉള്‍കൊണ്ടിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, ദൈവത്വത്തിന്‍ പൂര്‍ണ്ണതയൊക്കെയും വസിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, നിത്യപിതാവിന് പ്രസാദിച്ചിരിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങള്‍ക്കെല്ലാവര്‍ക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂര്‍ണ്ണ നിധിയായ ഈശോയുടെ തിരുഹൃദയമേ, നിത്യപര്‍വ്വതങ്ങളുടെ ആശയമായ ഈശോയുടെ തിരുഹൃദയമേ, ക്ഷമയും അധിക ദയയുമുള്ള ഈശോയുടെ തിരുഹൃദയമേ, അങ്ങേ കൃപ അപേക്ഷിക്കുന്ന സകലരെയും ഐശ്വര്യപ്പെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ, ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരമായിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, നിന്ദകളാല്‍ പൂരിതമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ അക്രമങ്ങള്‍ നിമിത്തം തകര്‍ന്ന ഈശോയുടെ തിരുഹൃദയമേ, മരണത്തോളം കീഴ് വഴങ്ങിയ ഈശോയുടെ തിരുഹൃദയമേ, സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ സമാധാനവും അനുരജ്ഞനവുമായ ഈശോയുടെ തിരുഹൃദയമേ, പാപങ്ങള്‍ക്ക് പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ, അങ്ങയില്‍ ആശ്രയിക്കുന്ന രക്ഷയായ ഈശോയുടെ തിരുഹൃദയമേ, അങ്ങില്‍ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ, ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. #{red->n->n->പ്രാര്‍ത്ഥിക്കാം}# സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദ് കൂദാശയുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍. #{red->n->n-> സുകൃതജപം}# ഈശോയുടെ മാധുര്യമേറുന്ന ദിവ്യഹൃദയമേ! എന്‍റെമേല്‍ കരുണയായിരിക്കണമേ. #{red->n->n-> സല്‍ക്രിയ}# നിങ്ങളുടെ ഭവനത്തില്‍ ഈശോമിശിഹായുടെ ദിവ്യഹൃദയരൂപം സ്ഥാപിച്ചിട്ടില്ലെങ്കില്‍ ഒരു രൂപം സ്ഥാപിക്കുക. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/6?type=15}} ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/ChristianPrayer/ChristianPrayer-2016-06-21-13:40:53.jpg
Keywords: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം
Content: 1751
Category: 6
Sub Category:
Heading: യേശുക്രിസ്തു എനിക്ക് ആരാണ്? എന്ന ചോദ്യത്തിന് അനേകര്‍ നല്കിയ മറുപടി..!
Content: ''ഞാന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു. ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്. എന്റെ ഇപ്പോഴത്തെ ഐഹികജീവിതം, എന്നെ സ്‌നേഹിക്കുകയും എനിക്കു വേണ്ടി തന്നെത്തന്നെ ബലിയര്‍പ്പിക്കുകയും ചെയ്ത ദൈവപുത്രനില്‍ വിശ്വസിച്ചു കൊണ്ടുള്ള ജീവിതമാണ്'' (ഗലാത്തിയ 2:20). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 22}# ''യേശു ക്രിസ്തു എനിക്ക് ആരാണ്?'' ഈ പുസ്തകത്തെപ്പറ്റി അല്‍പം കൂടി ഞാന്‍ പറഞ്ഞുകൊള്ളട്ടെ. എഴുതിയവരുടെ കൂട്ടത്തില്‍, യുവജനങ്ങളും പ്രായമായവരും, സംസ്‌ക്കാര സമ്പന്നരും, സാധാരണക്കാരുമുണ്ട്; മഹാഭൂരിപക്ഷവും ഓരോ തരത്തിലുള്ള ദുരിതങ്ങള്‍ നേരിടുന്ന അല്‍മായരാണ്. എന്നാല്‍ അവരില്‍ ഭൂരിഭാഗവും വിശ്വാസികളാണ്; എന്നാല്‍, കുറെ സംശയാലുക്കളുടേയും അവിശ്വാസികളുടേയും മറുപടികളും വന്നിരുന്നു. ''യേശുക്രിസ്തു നിങ്ങള്‍ക്കാരാണ്?'' എന്ന ചോദ്യത്തിന് ഒരു യുവജോലിക്കാരന്റെ മറുപടി ഇങ്ങനെയായിരിന്നു, ''അദ്ദേഹം ഞങ്ങളില്‍ ഒരാളായിരുന്നു; എന്റെ ജീവിതത്തില്‍ പൂര്‍ണ്ണമായും അവന്‍ വ്യാപരിക്കുന്നു. അവന്‍ എന്നെ സ്‌നേഹിക്കുന്നെന്ന് എനിക്കറിയാം. ഓരോ മനുഷ്യജീവിയിലും ഞാന്‍ അവനെ കാണുന്നു. സ്‌നേഹിക്കുന്നതെങ്ങനെയെന്ന് അവനെന്നെ പഠിപ്പിച്ചു. എന്നെ കേള്‍ക്കുകയും, ഉത്തരം നല്‍കുകയും ചെയ്യന്നത് എന്റെ ക്രിസ്തുവാണ്.'' വളരെ ലളിതവും ആഴമായ അര്‍ത്ഥമുള്ള ഒരു വര്‍ണ്ണനയാണിത്. പുസ്തകത്തിലുടനീളം ഇതുപോലെയുള്ള മറുപടികള്‍ കാണാം. ''മനുഷ്യന്റെ ഒരു പരിപൂര്‍ണ്ണ മാതൃക, മനുഷ്യരിലെ ഏറ്റവും മാനുഷികന്‍, ഒരു സുഹൃത്ത്, സമാധാനത്തിന്റെ ദാതാവ്, എനിക്കുവേണ്ടി കാത്തിരിക്കുന്നവന്‍, എന്നെ നയിക്കുന്നവന്‍, ഞാന്‍ വിശ്വാസം അര്‍പ്പിക്കുന്നവന്‍, ഒരു വഴികാട്ടിയും ഒരധികാരിയും, നിറസാന്നിദ്ധ്യം, ജീവിതത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും, അതിരറ്റ അനുകമ്പ, പ്രത്യാശയും രഹസ്യവും, ഒരു ദൃഢമായ യാഥാര്‍ത്ഥ്യം, ഈ വിവരണങ്ങളാണ് യേശുക്രിസ്തുവിന് അനേകര്‍ നല്കിയ വിശേഷണം. 28 വയസ് പ്രായമുള്ള ഒരു സര്‍വ്വകലാശാല അദ്ധ്യാപകന്‍ എഴുതിയത് ഇങ്ങനെയാണ്, ''ആരേയും ഒഴിവാക്കാതെ എല്ലാവരേയും കാത്തിരിക്കുകയും, ക്ഷമിക്കുകയും, ആലിംഗനം ചെയ്യുന്നതുമായ പരമോന്നത സ്‌നേഹമാണ് ക്രിസ്തു''. (എസ്‌.ഓ‌ഫ്‌.സി) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/6?type=6 }}
Image: /content_image/Meditation/Meditation-2016-06-22-00:01:47.jpg
Keywords: ക്രിസ്ത
Content: 1752
Category: 6
Sub Category:
Heading: നാമായിരിക്കുന്ന അവസ്ഥയില്‍ ക്രിസ്തുവിനെ മഹത്വപ്പെടുത്തുക.
Content: "യേശു ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ'' (മത്തായി 16:24). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 23}# യേശു ക്രിസ്തു എനിക്കു ആരാണെന്ന പുസ്തകത്തെ പറ്റി വീണ്ടും നമ്മുക്ക് വിചിന്തനം നടത്താം. ക്രിസ്തുവിന്റെ പ്രബോധങ്ങള്‍ക്ക് അനുകൂലമായി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന്റെ ആവശ്യകതയെ ഊന്നിപ്പറഞ്ഞുകൊണ്ട് ഒരു നിയമജ്ഞന്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: ''എന്റെ വഴികാട്ടിയും, എന്റെ വിശ്വാസത്തിന്റെ അടിസ്ഥാനവും ഈ കാലത്തിന് ഏറ്റവും പ്രസക്തനുമായവനാണ് യേശു. യേശുവെന്ന എന്റെ യജമാനന്റെ ഈ വാക്കുകള്‍ എക്കാലത്തും ഞാന്‍ മനസ്സില്‍ സൂക്ഷിക്കും. ആര്‍ക്കും രണ്ട് യജമാനന്മാരെ സേവിക്കുവാന്‍ കഴിയുകയില്ല; കാരണം, ഒന്നുകില്‍ അവന്‍ ഒരാളെ വെറുക്കുകയും, മറ്റവനെ സ്‌നേഹിക്കുകയും ചെയ്യും, അല്ലെങ്കില്‍ ഒരാളിനോട് പറ്റിച്ചേരുകയും മറ്റവനെ കാണാതിരിക്കുകയും ചെയ്യും. എന്റെ അഭിമാനം പാലിക്കുവാനും, എന്റെ ജോലിയിലും, ഭവനത്തിലും, എന്റെ സുഹൃത്തുക്കളുടേയും പരിചയക്കാരുടേയുമിടയില്‍ ഞാനായിരിക്കുവാനും എന്നെ പ്രേരിപ്പിക്കുന്നത് അവിടുത്തെ വചനമാണ്. എന്റെ ദൈവത്തോട് എന്നും നന്ദിയുള്ളനായിരിക്കുവാന്‍ ഞാന്‍ ശ്രമിക്കുന്നു. അതിന്റെ അര്‍ത്ഥം ഏത് സമയത്തും, ഏത് സ്ഥലത്തും, പരസ്യമായിട്ടായാലും, സ്വകാര്യമായിട്ടായാലും ക്രിസ്തുവിനെ ബഹുമാനിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണെന്നാണ്". ക്രിസ്തു മാര്‍ഗ്ഗം സ്വീകരിക്കുന്നത് തങ്ങള്‍ക്ക് എളുപ്പമല്ലെന്നാണ് കത്തയച്ചവരില്‍ ഭൂരിഭാഗവും തുറന്ന് എഴുതിയിരിക്കുന്നത്. പ്രയാസങ്ങള്‍ അടിക്കടി ഉണ്ടാകുമ്പോള്‍ നാമൊരുത്തര്‍ക്കും കുരിശ് ദിനം തോറും എടുക്കേണ്ടതായിവരുന്നു. അവിടുന്ന് നല്‍കുന്ന കുരിശുകള്‍ക്ക് മുന്‍പില്‍ നാം ശിരസ്സ് നമിക്കുമ്പോള്‍, ഒരു യഥാര്‍ത്ഥ യജമാനന്റെ ശിഷ്യനാണെന്ന് ഞാന്‍ അനുഭവിച്ച് അറിയുന്നു. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/6?type=6 }}
Image: /content_image/Meditation/Meditation-2016-06-22-01:14:53.jpg
Keywords: യേശു
Content: 1753
Category: 1
Sub Category:
Heading: 'ലൗദാത്തോ സീ' പുറത്തിറങ്ങിയിട്ട് ഒരു വര്‍ഷം; വാര്‍ഷികത്തില്‍ വത്തിക്കാന്‍ പുതിയ ഓണ്‍ലൈന്‍ സൈറ്റ് ആരംഭിച്ചു
Content: വത്തിക്കാന്‍: 'ലൗദാത്തോ സീ' എന്ന മാര്‍പാപ്പയുടെ ചാക്രിക ലേഖനം പുറത്തിറങ്ങിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഇതുമായി ബന്ധപ്പെട്ട പുതിയ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യ്തു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ക്രൈസ്തവരുടെ ഉത്തരവാദിത്വവും കാര്യവിചാരകത്വവും സംബന്ധിക്കുന്ന പരാമര്‍ശങ്ങള്‍ അടങ്ങിയ 'ലൗദാത്തോ സീ'ക്ക്, ലോകജനതകളുടെ ഇടയില്‍ വലിയ സ്വീകരണമാണ് ലഭിച്ചത്. ദീര്‍ഘനാള്‍ നീണ്ട പരിസ്ഥിതി ചര്‍ച്ചകള്‍ക്കും, പുതിയ പ്രവര്‍ത്തനങ്ങളുടെ രൂപരേഖകള്‍ തയ്യാറാക്കുവാനും തുടങ്ങി ലൗദാത്തോ സീ ഏവര്‍ക്കും വെളിച്ചമായ വാക്കുകളായി മാറി. പൊന്തിഫിക്കന്‍ കൗണ്‍സില്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് ആണ് പുതിയ വെബ്‌സൈറ്റ് പുറത്തിറക്കിയിരിക്കുന്നത്. www.laudatosi.va എന്നാണ് ഈ വെബ്‌സൈറ്റിന്റെ അഡ്രസ്. മോണ്ടിസാന്റോ സെന്റ് മേരീസ് ബസലിക്കയില്‍ നടന്ന ചടങ്ങില്‍ ആണ് ലൗദാത്തോ സീ പുറത്തിറക്കിയതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചത്. കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്ക്‌സണ്‍, നിരവധി പ്രമുഖരായ ശാസ്ത്രജ്ഞര്‍ തുടങ്ങിയവരുടെ അഭിപ്രായങ്ങളും പുതിയ വൈബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കലാവസ്ഥാ മാറ്റം പഠിക്കുവാന്‍ വേണ്ടിയുള്ള യുഎന്‍ സമിതിയുടെ അധ്യക്ഷയുള്‍പ്പെടെ നിരവധി പ്രമുഖര്‍ പാപ്പയുടെ ലേഖനത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ കാഴ്ചപാട് വിശദീകരിക്കുന്നുണ്ട്. പാപ്പയുടെ ലേഖനം എങ്ങനെയാണ് ആഗോള തലത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന് ആഹ്വാനം ചെയ്യുന്നതെന്നും പലരും വിശദീകരിക്കുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 'ലൗദാത്തോ സീ'യുടെ വെളിച്ചത്തില്‍ നിന്നുകൊണ്ട് എക്യുമിനിക്കല്‍ പാത്രീയാര്‍ക്കീസ് ബര്‍ത്തലോമോ ഒന്നാമന്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യത്തെ കുറിച്ചും ക്രൈസ്തവരുടെ ദൗത്യത്തെ കുറിച്ചും പരാമര്‍ശിക്കുന്ന ലേഖനം തയ്യാറാക്കിയിരുന്നു. ഇതിന്റെ ഇറ്റാലിയന്‍ പരിഭാഷ പ്രസിദ്ധപ്പെടുത്തിയ ശേഷം ഓര്‍ത്തഡോക്‌സ് വൈദികനായ അന്തിനഗോരാസ് ഫാസിലോ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്."പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം സഭയില്‍ ഒരിക്കലും അവസാനിക്കുന്നില്ല. ഇതിന്റെ ഭാഗമായിട്ടാണ് ദൈവീക സൃഷ്ടിയുടെ പരിപാലനയില്‍ സഭാ പിതാക്കന്‍മാര്‍ക്ക് ഐക്യത്തോടെ കാര്യങ്ങളെ നോക്കി കാണുവാന്‍ സാധിക്കുന്നത്".
Image: /content_image/News/News-2016-06-22-01:17:25.png
Keywords: mar,papa,new,website,lowdato se,
Content: 1754
Category: 1
Sub Category:
Heading: യുദ്ധം മറന്ന് രാജ്യപുരോഗതിക്കായി ഒന്നിക്കുവാന്‍ ജനങ്ങളോട് ദക്ഷിണ സുഡാന്‍ ബിഷപ്പുമാരുടെ ആഹ്വാനം; സുഡാനികളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നും ആവശ്യം
Content: ജുബ: ദക്ഷിണ സുഡാനില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണമെന്ന ആഹ്വാനവുമായി കത്തോലിക്ക ബിഷപ്പുമാരുടെ പുതിയ ഇടയലേഖനം. ജൂണ്‍ 16-ാം തീയതി പുറത്തു വന്ന ഇടയലേഖനത്തില്‍ മറ്റുള്ളവര്‍ ദക്ഷിണ സുഡാന്‍കാരെ മോശമായി ചിത്രീകരിക്കുന്നതിനെതിരെയും ബിഷപ്പുമാര്‍ രംഗത്തു വന്നിട്ടുണ്ട്. സമൂഹിക മാധ്യമങ്ങളില്‍ ദക്ഷിണ സുഡാനിലുള്ളവര്‍ പ്രാകൃതരായ മനുഷ്യരാണെന്ന രീതിയിലുള്ള പ്രചരണം പലരും നടത്തുന്നുണ്ട്. ഇതിനെല്ലാം എതിരെ ദക്ഷിണ സുഡാന്‍ ജനത ഉണരണമെന്നും തങ്ങളുടെ ഐക്യവും ശക്തിയും ലോകത്തിനു മുമ്പില്‍ ഉയര്‍ത്തി കാട്ടണമെന്നും ലേഖനം ആഹ്വാനം ചെയ്യുന്നു. ലേഖനത്തിന്റെ ആദ്യ ഭാഗത്തില്‍ മറ്റുള്ളവര്‍ തങ്ങള്‍ക്കു നേരെ നടത്തുന്ന പലതരം പ്രചാരണങ്ങള്‍ നിര്‍ത്തണമെന്നാണ് ബിഷപ്പുമാര്‍ കൂട്ടായി ആവശ്യപ്പെടുന്നത്.'ദക്ഷിണസുഡാനിലുള്ളവര്‍ ഗോത്രവര്‍ഗക്കാരാണെന്നും വെറും പ്രാകൃതമായ രീതിയിലാണ് അവര്‍ ജീവിക്കുന്നതെന്നുമുള്ള കാഴ്ചപാട് ദയവായി മാറ്റുക. മാധ്യമങ്ങളിലും അന്താരാഷ്ട്ര സമൂഹത്തിനു മുന്നിലും ഈ കാഴ്ചപാടാണ് നിലനില്‍ക്കുന്നത്. ഇത്തരം ഇല്ലാവചനങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ അതില്‍ നിന്നും ദയവായി ഒഴിഞ്ഞുമാറുക'. ഇടയലേഖനം പറയുന്നു. ശക്തമായ ആഭ്യന്തരയുദ്ധത്തിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ പല ഭാഗത്തും വീണ്ടും നടക്കുന്നതിനെതിരേയാണ് ഇടയലേഖനം രണ്ടാമതായി പരാമര്‍ശിക്കുന്നത്. ചിതറി തകര്‍ന്നു കിടക്കുന്ന രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി നാം ഒരുമയോടെ പ്രവര്‍ത്തിക്കണമെന്ന് ലേഖനം ആവശ്യപ്പെടുന്നു. യുദ്ധത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ അവസാനിപ്പിക്കുവാനും പുതിയ സംസ്‌കാരത്തിലേക്ക് കാലത്തിനൊപ്പം നീങ്ങുവാനും ബിഷപ്പുമാര്‍ ആഹ്വാനം ചെയ്യുന്നു. 'ഭയക്കരുത്; ഉയര്‍ന്ന് നമ്മെ തന്നെ പ്രചരിപ്പിക്കുക' എന്നതാണ് ഇടയലേഖനത്തിന്റെ തലക്കെട്ട്. സുഡാന്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി എന്ന സംഘടന വെടിവച്ച് കൊലപ്പെടുത്തിയ സ്ലോവാക്യന്‍ കന്യാസ്ത്രീയായ വെറോണിക്ക തെരേസിയ റാക്കോവായേ ലേഖനത്തില്‍ പ്രത്യേകം ഓര്‍ക്കുന്നു. അവര്‍ സേവനം ചെയ്ത ആളുകള്‍ക്കിടയില്‍ അവര്‍ ഇപ്പോഴെ ഒരു രക്തസാക്ഷിയാണെന്ന് പറയുന്ന ഇടയലേഖനം കന്യാസ്ത്രീയുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. നീണ്ട ആഭ്യന്തര സംഘര്‍ഷത്തിനു ശേഷം 2011-ല്‍ ആണ് സുഡാനില്‍ നിന്നും മാറി പുതിയ രാഷ്ട്രമായി ദക്ഷിണ സുഡാന്‍ രൂപം കൊണ്ടത്. 1.7 മില്യണ്‍ ആളുകള്‍ ആഭ്യന്തര യുദ്ധത്തില്‍ മരിച്ചതായാണ് കണക്കുകള്‍. 2015 ആഗസ്റ്റില്‍ പുതിയ പ്രസിഡന്റ് സാല്‍വാ കീര്‍ രാജ്യത്തെ 28 സംസ്ഥാനങ്ങളായി വിഭചിക്കുവാന്‍ പോകുന്നുവെന്ന പ്രഖ്യാപനം നടത്തിയതു മുതലാണ് പുതിയ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നത്.
Image: /content_image/News/News-2016-06-22-02:13:40.jpg
Keywords: sudan,bishop,new,letter,unity,church,country
Content: 1755
Category: 8
Sub Category:
Heading: ദൈവീകസ്നേഹാഗ്നിയില്‍ ജ്വലിച്ച വിശുദ്ധര്‍
Content: “എന്റെ ആത്മാവു കര്‍ത്താവിന്റെ അങ്കണത്തിലെത്താന്‍ വാഞ്ഛിച്ചു തളരുന്നു; എന്റെ മനസ്‌സും ശരീരവും ജീവിക്കുന്നവനായ ദൈവത്തിന് ആനന്ദഗാനമാലപിക്കുന്നു” (സങ്കീര്‍ത്തനങ്ങള്‍ 84:2). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-22}# സ്നേഹത്തിന് ചിലപ്പോള്‍ മനുഷ്യരുടെ നെഞ്ചില്‍ ഭൗതീകമായ അഗ്നിയുടേതായ ഫലങ്ങള്‍ ഉളവാക്കുവാന്‍ സാധിക്കും. ചില വിശുദ്ധരുടെ ജീവചരിത്രത്തില്‍ നമുക്കിത് വായിക്കുവാന്‍ കഴിയും. സ്നേഹത്തിന്റെ ഒരിക്കലും നിലക്കാത്ത അരുവിയായി പരിശുദ്ധാത്മാവ്‌ അവരിലേക്ക്‌ വരുന്നു, ദഹിപ്പിക്കുന്ന അഗ്നിയെ പോലെ, ജീവന്റെയും മരണത്തിന്‍റെതുമായ സ്നേഹത്തിന്റെ മുറിവിനെപോലെ. വിശുദ്ധ മേരി മഗ്ദലന്‍ ഡി പാസ്സി ഇപ്രകാരം വിലപിക്കുന്നത് കേള്‍ക്കാമായിരുന്നു “ഓ സ്നേഹമേ, നീ എന്നെ ദഹിപ്പിക്കുകയും, ഉരുക്കുകയും ചെയ്തിരിക്കുന്നു. നീ എന്നെ ജീവിക്കുവാനായി ഇല്ലാതാക്കിയിരിക്കുന്നു.” “എനിക്കൊരു ജ്വലിക്കുന്ന ആഗ്രഹമുണ്ട്”. അതുപോലെ വിശുദ്ധ ഫിലിപ്പ്‌ നേരിക്ക് അദ്ദേഹത്തിന്റെ ഉള്ളില്‍ ജ്വലിക്കുന്ന ദൈവസ്നേഹത്തിന്റെ അഗ്നിയുടെ തീവ്രതയെ താങ്ങുവാന്‍ കഴിഞ്ഞില്ല. 1545-ല്‍ ഭൂഗര്‍ഭ കല്ലറകളില്‍ ഭക്തിപൂര്‍വ്വം പ്രാര്‍ത്ഥിക്കുന്നതിനിടക്ക് വിശുദ്ധന് ഒരു തരത്തിലുള്ള ആനന്ദ നിര്‍വൃതിയുണ്ടായി, ആഹ്ലാദവും, ആനന്ദവും, സന്തോഷവും ഭക്തിയും ഉള്‍കൊള്ളുവാനായി അദ്ദേഹത്തിന്റെ ഹൃദയം വികസിച്ചപ്പോള്‍ രണ്ടു വാരിയെല്ലുകള്‍ ഒടിയുകപോലുമുണ്ടായി. ഈ ജ്വലനത്തെ ശമിപ്പിക്കുവാനായി വിശുദ്ധന് കൊടിയ തണുപ്പിലും തന്റെ മാറിടത്തില്‍ നിന്നും വസ്ത്രം മാറ്റേണ്ടതായി വന്നു. വിശുദ്ധ ഫൌസ്റ്റീന ഇപ്രകാരം പറഞ്ഞിരിക്കുന്നു: “എന്റെ ഹൃദയത്തിനുള്ളില്‍ ഒരു തരത്തിലുള്ള അഗ്നിയെ ഞാന്‍ അനുഭവിക്കുന്നു...അസാധാരണമായ രീതിയിലുള്ള സന്തോഷാത്മകമായ ഒരു സഹനം എന്റെ ആത്മാവിനെ കീഴടക്കിയിരിക്കുന്നു, ഇതിനെ മറ്റൊന്നുമായി ഉപമിക്കുവാന്‍ എനിക്ക് കഴിയുന്നില്ല” (ഡയറി, 432). ധന്യയായ വിശുദ്ധ മേരി നമ്മോടു പങ്ക് വെക്കുന്നു: “ഇന്നെനിക്ക് എന്റെ കരങ്ങള്‍ അഗ്നിയില്‍ പൊള്ളുന്നതായി തോന്നുന്നു, ഞാന്‍ ദഹിച്ചുകൊണ്ടിരിക്കുകയാണ്! ..എന്റെ ദൈവമേ, നിന്നോടുള്ള സ്നേഹത്താല്‍ ഞാന്‍ ജ്വലിക്കുന്നു! എന്റെ ഹൃദയത്തിനുള്ളില്‍ സങ്കല്‍പ്പിക്കുവാനാകാത്തവിധം ദൈവത്തിനായുള്ള വിശപ്പും ദാഹവും ഞാന്‍ അനുഭവിക്കുന്നു.” #{red->n->n->വിചിന്തനം:}# നമുക്ക് സങ്കല്‍പ്പിക്കുവാനാവാത്തവിധം, ദൈവത്തിനായുള്ള വിശപ്പും ദാഹവും മൂലം ജ്വലിക്കുന്ന ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി ഇന്നത്തെ നമ്മുടെ സഹനങ്ങൾ കാഴ്ച്ചവയ്ക്കാം. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/6?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-06-22-02:16:58.jpg
Keywords: സ്നേഹാഗ്നി
Content: 1756
Category: 8
Sub Category:
Heading: മരണശയ്യയില്‍ കിടക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുക
Content: “എഫേസോസില്‍ വച്ച് അവന്‍ ചെയ്ത സേവനളെപ്പറ്റിയെല്ലാം നിനക്കു നന്നായറിയാമല്ലോ. അവസാനദിവസം കര്‍ത്താവില്‍നിന്നു കാരുണ്യം ലഭിക്കാന്‍ അവിടുന്നു അവന് അനുഗ്രഹം നല്കട്ടെ” (2 തിമോത്തി 1:18). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-23}# “മരണശയ്യയില്‍ കിടക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. ഓരോ ദിവസവും ലോകം മുഴുവനുമായി നിരവധി പേര്‍ വേണ്ട വിധം തയ്യാറെടുക്കാന്‍ പോലും അവസരം കിട്ടാതെ മരണപ്പെടുന്നു. നമ്മുടെ പ്രാര്‍ത്ഥനകള്‍ വഴി നാം അവരെ സഹായിക്കേണ്ടതായുണ്ട്. നമ്മുടെ ഈ പ്രാര്‍ത്ഥനകള്‍ മൂലം സന്തോഷകരമായ ഒരു മരണത്തിനു വേണ്ട ദൈവീകാനുഗ്രഹം അവർക്ക് നല്‍കപ്പെടും. നമ്മുടെ അയല്‍ക്കാരോട് നാം കാണിക്കുന്ന കാരുണ്യത്തിലുള്ള കുറവിനെ ഇത് പരിഹരിക്കും” (1924-ല്‍ സ്ഥാപിക്കപ്പെട്ട വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള ഭക്തസംഘടനയുടെ സ്ഥാപകനായ വിശുദ്ധ ലൂയിസ് ഗുവാനെല്ലായുടെ വാക്കുകള്‍) #{red->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലം ഒഴിവാക്കുവാനായി ഈ പ്രാര്‍ത്ഥന നിത്യവും ചൊല്ലുക: “യേശുവിന്റെ ദിവ്യ-ഹൃദയമേ, പാപികളെ മാനസാന്തരപ്പെടുത്തണമേ, മരിച്ചുകൊണ്ടിരിക്കുന്നവരെ സഹായിക്കണമേ, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ മോചിപ്പിക്കണമേ.” #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/6?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-06-22-03:27:34.jpg
Keywords: മരണ
Content: 1757
Category: 8
Sub Category:
Heading: തന്റെ അമ്മയാല്‍ ആത്മാക്കളെ സമ്മാനിക്കപ്പെടുമ്പോള്‍ യേശു എത്രമാത്രം സന്തോഷവാനായിരിക്കും
Content: “സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍. ശിരസ്‌സില്‍ പന്ത്രണ്ട് നക്ഷത്രങ്ങള്‍ കൊണ്ടുള്ള കിരീടം” (വെളിപാട് 12:1). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-26}# "തന്റെ അമ്മയാല്‍ ആത്മാക്കളെ സമ്മാനിക്കപ്പെടുമ്പോള്‍ യേശു എത്രമാത്രം സന്തോഷവാനായിരിക്കും എന്ന് ആലോചിച്ചു നോക്കൂ. മാതാവ്‌ തന്റെ അചഞ്ചലമായ വിശ്വാസത്തിൽ നിന്നും ഉളവാകുന്ന ഫലങ്ങളാൽ അവരെ സംരക്ഷിക്കുകയും, തന്റെ വിശുദ്ധിയുടെ പരിമളം അവര്‍ക്ക്‌ നല്‍കുകയും, തന്റെ ശുദ്ധിയുടെ നിഷ്കളങ്കതയും, അവളുടെ കാരുണ്യമാകുന്ന വെളുത്ത ഉടയാടയും അവര്‍ക്ക്‌ നല്‍കുകയും ചെയ്യുന്നു എന്നതാണിതിനു കാരണം. ഏതെങ്കിലും വിധത്തിലുള്ള പാപത്തിന്റെ കറ ആത്മാവില്‍ അവശേഷിക്കുകയാണെങ്കില്‍, അവള്‍ തന്റെ മാതൃത്വപരമായ കരങ്ങളാല്‍ അത് തുടച്ച് മാറ്റുകയും, സ്വര്‍ഗ്ഗത്തിലെ നിത്യാനന്ദത്തിലേക്ക്‌ പ്രവേശിക്കുവാന്‍ വേണ്ട തിളക്കം നമുക്ക്‌ നല്‍കുകയും ചെയ്യുന്നു. പരിശുദ്ധ മാതാവിനോടുള്ള ഭക്തിയില്‍, അവളുടെ അമലോത്ഭവ ഹൃദയത്തിനടുത്തു നിന്നുകൊണ്ട് മരിക്കുന്നവര്‍ അനുഗ്രഹീതരാണ്. അവര്‍ തങ്ങളുടെ പ്രയത്നങ്ങളില്‍ വിശ്രമം കണ്ടെത്തുകയും, അവളുടെ നന്മകള്‍ അവരെ അനുഗമിക്കുകയും ചെയ്യും” (ഡോ. തോമസ്‌ പെട്രിസ്കോ, ഗ്രന്ഥരചയിതാവ്‌). #{red->n->n->വിചിന്തനം:}# ആരാധനയിലും, യാചനകളിലും മുഴുവന്‍ ഹൃദയത്തോടുകൂടി ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുക. അത് തീര്‍ച്ചയായും ദൈവത്തെ സന്തോഷിപ്പിക്കും. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/6?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-06-22-03:45:29.jpg
Keywords: അമ്മ
Content: 1758
Category: 18
Sub Category:
Heading: "ആധുനിക ലോകത്തിലെ വെല്ലുവിളികള്‍ക്ക് സഭയുടെ പ്രത്യുത്തരം"; സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലിയുടെ മാര്‍ഗരേഖ പ്രസിദ്ധീകരിച്ചു.
Content: മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെയിടയില്‍ നിലവിലിരുന്ന "യോഗം" എന്ന്‍ വിളിക്കപ്പെടുന്ന പുരാതന സഭാ സംവിധാനത്തിന്‍റെ പുനരുദ്ധരിച്ചതും നവീകൃതവുമായ രൂപമാണ് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലി. സാധാരണയായി മേജര്‍ ആര്‍ച്ച് ബിഷപ്പ് അഞ്ചു വര്‍ഷത്തിലൊരിക്കല്‍ അസംബ്ലി വിളിച്ചു കൂട്ടുകയും, സഭാശുശ്രൂഷകളുടെയും, സേവനങ്ങളുടെയും വിവിധ മേഖലകള്‍ പുനരവലോകനം ചെയ്ത്, കൂടുതല്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ ആരായുകയും ചെയ്യുന്നു. കാലത്തിന്‍റെ ചുവരെഴുത്തുകള്‍ മനസ്സിലാക്കി ആനുകാലിക ലോകത്തില്‍ കൂടുതല്‍ ക്രിയാത്മകമായി വര്‍ത്തിക്കുന്നതിന് ഉപകരിക്കുന്ന കാര്യങ്ങള്‍ 2016 ഓഗസ്റ്റ്‌ 25 മുതല്‍ 28 വരെ നടത്തപ്പെടുന്ന അടുത്ത അസംബ്ലിയില്‍ ചര്‍ച്ച ചെയ്യുന്നു. ഇത്തവണത്തെ അസംബ്ലി, മൗണ്ട് സെന്‍റ് തോമസിന് പുറത്ത്, ഇരിങ്ങാലക്കുട രൂപതയിലെ ചാലക്കുടിയില്‍ വെച്ച് നടത്തുന്നു. ജീവിതത്തിലെ ലാളിത്യം, കുടുംബത്തിലെ സാക്ഷ്യം, പ്രവാസികളുടെ ദൗത്യം എന്നീ മൂന്ന്‍ ആനുകാലിക പ്രസക്തമായ വിഷയങ്ങള്‍ ഇന്നിന്‍റെ വെല്ലുവിളികള്‍‍ക്കുള്ള സഭയുടെ പ്രത്യുത്തരമെന്ന നിലയില്‍ 2015 ഓഗസ്റ്റില്‍ ചേര്‍ന്ന മെത്രാന്‍ സിനഡ് തിരഞ്ഞെടുത്തു. ഇതിനെ ആസ്പദമാക്കി 110 പേജുകള്‍ വരുന്ന മാര്‍ഗരേഖ (Lineamenta) പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്ന്‍ വിഭാഗങ്ങളായി അവതരിപ്പിച്ചിരിക്കുന്ന ഈ മാര്‍ഗരേഖ സഭാത്മക ജീവിതവുമായി ബന്ധപ്പെട്ട വിവിധ മേഖലകളുടെ സമ്പൂര്‍ണ്ണമായ അവതരണമോ നവീകരണമോ ഉള്‍ക്കൊള്ളുന്നില്ലെങ്കിലും അവ അസംബ്ലിയിലെ ചര്‍ച്ചകള്‍ക്ക് ദിശാബോധം നല്‍കുവാന്‍ പര്യാപ്തമാണെന്നതില്‍ സംശയമില്ല. അപ്രകാരം സഭയില്‍ പൊതുവായും, അസംബ്ലിയില്‍ പങ്കെടുക്കുന്ന അംഗങ്ങള്‍ക്ക് പ്രത്യേകമായും ആശയങ്ങളുടെയും, അനുഭവങ്ങളുടെയും, ആദ്ധ്യാത്മികദാനങ്ങളുടെയും പരസ്പരം പങ്കുവയ്ക്കലിന് ജനം വഴി തെളിക്കും. "ജീവിതത്തിലെ ലാളിത്യം" എന്നതാണ് വിഷയങ്ങളില്‍ ഒന്നാമതായി ഈ മാര്‍ഗരേഖയില്‍ വിശകലനം ചെയ്യുന്നത്. ക്രിസ്തു ശിഷ്യരുടെ കൂട്ടായ്മയെന്ന നിലയില്‍ ക്രൈസ്തവ സഭ, നസ്രത്തിലെ ഈശോയുടെയും ശിഷ്യരുടെയും മാതൃക അനുകരിച്ച് നിരന്തരമായി ലളിതജീവിത ശൈലിയിലേയ്ക്ക് തിരിയണം. ആധുനിക കാലഘട്ടത്തില്‍ ഫ്രാന്‍സിസ് പാപ്പ സുവിശേഷ മൂല്യങ്ങളുടെ ഉള്‍ക്കാമ്പിനെക്കുറിച്ചുള്ള ചിന്തകള്‍ തമ്മില്‍ ഉണര്‍ത്തിക്കൊണ്ട് ലാളിത്യത്തിന്‍റെ ആള്‍രൂപമായിത്തീര്‍ന്നിരിക്കുന്നു. അത്യാവശ്യത്തിനു പോലും ലഭിക്കാതെ വരുമ്പോഴും "മതി" എന്നു പറയാനുള്ള ആത്മീയ കരുത്താണ് ലാളിത്യം. എന്നിരുന്നാലും ലാളിത്യമെന്നത് ആത്മീയ പിശുക്ക് അല്ല! മറിച്ച് ഭൗതിക വസ്തുക്കളുടെ നീതിപൂര്‍വ്വകവും മിതവുമായ ഉപയോഗത്തിനും, ആവശ്യക്കാരുമായുള്ള ഔദാര്യപൂര്‍ണ്ണമായ പങ്കുവയ്ക്കലിനും അത് ഒരുവനെ നിര്‍ബന്ധിക്കുന്നു. ആത്യന്തികമായി, എല്ലാം സൃഷ്ടിച്ചവനും എല്ലാറ്റിന്‍റെയും ഉടയവനുമായ ദൈവത്തോടുള്ള ആനന്ദപൂര്‍ണ്ണമായ അടുപ്പം വഴിയാണ് ലളിത ജീവിതം വളര്‍ത്തേണ്ടതും നിലനിര്‍ത്തേണ്ടതുമെന്ന് മാര്‍ഗരേഖ ചൂണ്ടിക്കാണിക്കുന്നു. ഈശോ അഭിലഷിക്കുന്നതു പോലെയും ഒപ്പം കാലികലോകം ആഗ്രഹിക്കുന്നതു പോലെയും, ക്രിസ്ത്യാനികള്‍ തങ്ങളുടെ മനോഭാവത്തിലും പ്രവര്‍ത്തനശൈലികളിലും, സഭയുടെ ഘടനകളിലും കൂടുതല്‍ ലാളിത്യം പുലര്‍ത്തണം. സമൃദ്ധിയുടെ സംസ്ക്കാരത്തില്‍, ഈശോയുടെ ജീവിതത്തിലെ ലാളിത്യമെന്ന നന്മയെക്കുറിച്ച് ധ്യാനിക്കുവാന്‍, അതിന്‍റെ വെളിച്ചത്തില്‍ തന്‍റെ യഥാര്‍ത്ഥ ജീവിതത്തിന്‍റെ വഴികളെ വിലയിരുത്തുവാന്‍ ഒരുവന് അസാമാന്യമായ ആത്മാര്‍ത്ഥതയും ധീരതയും ആവശ്യമാണ്‌. ഉപഭോഗവാദം, വ്യക്തിവാദം എന്നിവയില്‍ സ്വാധീനിക്കപ്പെട്ട ഈ ലോകത്തില്‍, "ജീവിതത്തിലെ ലാളിത്യം" എന്ന തലക്കെട്ടോടു കൂടിയ ഒന്നാം ഭാഗം നമ്മെ ആത്മവിചിന്തനത്തിലേയ്ക്കും നവീകരണത്തിലേയ്ക്കും നയിക്കുന്നു. "കുടുംബത്തിലെ സാക്ഷ്യം" എന്ന വിഷയമാണ് മാര്‍ഗരേഖയുടെ രണ്ടാം വിഭാഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. വിശുദ്ധ ഗ്രന്ഥം, സഭാ പാരമ്പര്യങ്ങള്‍, സഭാ പ്രബോധനങ്ങള്‍ എന്നിവയ്ക്കാണ് ഈ മാര്‍ഗരേഖയിലെ കുടുംബത്തെക്കുറിച്ചുള്ള പ്രഥമ ഭാഗം ഊന്നല്‍ കൊടുക്കുന്നത്. ത്രിത്വൈക സ്നേഹം മൂര്‍ത്തവത്ക്കരിക്കുന്നുവെന്ന രീതിയില്‍ ദൈവശാസ്ത്ര യാഥാര്‍ത്ഥ്യമായും ഗാര്‍ഹിക സഭ എന്ന രീതിയില്‍ സഭാ യാഥാര്‍ഥൃ‍മായും കുടുംബത്തെ വിലയിരുത്തുവാന്‍ ആദ്യഭാഗം നമ്മെ ക്ഷണിക്കുന്നു. സമകാലിക കുടുംബങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളെ തിരിച്ചറിയുന്നതിനുള്ള പരിശ്രമമാണ് ഇതിന്‍റെ രണ്ടാംഭാഗത്തുള്ളത്. ആധുനിക കാലഘട്ടത്തില്‍ കുടുംബജീവിതത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുവാനും ചില പ്രായോഗിക നിര്‍ദ്ദേശങ്ങളാണ് മൂന്നാം ഭാഗം മുന്നോട്ടു വയ്ക്കുന്നത്. സമകാലിക കുടുംബങ്ങള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ തിരിച്ചറിയുവാനും, നമ്മുടെ കുടുംബങ്ങളെ തിരുക്കുടുംബങ്ങളാക്കി രൂപാന്തരപ്പെടുത്തുവാനുമുള്ള പ്രായോഗിക മാനങ്ങള്‍ കണ്ടെത്തുവാനും, ഈ മാര്‍ഗരേഖയെ ചുവടു പിടിച്ചുള്ള ചര്‍ച്ച ഉപകരിക്കുമെന്ന് പ്രത്യാശിക്കുന്നു. "പ്രവാസികളുടെ ദൗത്യം" എന്നതാണ് മൂന്നാമതായി ഈ മാര്‍ഗരേഖയില്‍ ചര്‍ച്ച ചെയ്യുന്നത്. സീറോ മലബാര്‍ വിശ്വാസികളുടെ പ്രേഷിതപ്രവര്‍ത്തനവും ഭാരതത്തിന്‍റെയും, ലോകത്തിന്‍റെ തന്നെയും വിവിധ ഭാഗങ്ങളിലേയ്ക്കുള്ള കുടിയേറ്റവും മൂലം, സഭയ്ക്ക് ആഗോളമാനം കൈവന്നിരുന്നു. തത്വത്തില്‍, മിഷന്‍ പ്രവര്‍ത്തനവും, കുടിയേറ്റവും ഓരോ നാണയത്തിന്‍റെ ഇരുവശങ്ങള്‍ പോലെയാണ്. വിശ്വാസത്തിന്‍റെയും, പാരമ്പര്യങ്ങളുടെയും കൈമാറ്റത്തിലും, കുടുംബങ്ങളുടെ പവിത്രതയിലും സഭയിലെ വിശ്വാസികള്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ അതിജീവിക്കുവാന്‍, ലോകത്തിന്‍റെ എല്ലാ ഇടങ്ങളിലും മെച്ചപ്പെട്ട അജപാലന ശുശ്രൂഷ നല്‍കുവാന്‍ സീറോ മലബാര്‍ സഭ നിര്‍ബന്ധിക്കപ്പെടുന്നു. സഭയുടെ ആത്മവിചിന്തനത്തിനും, വ്യക്തികള്‍, കുടുംബങ്ങള്‍, സ്ഥാപനങ്ങള്‍ എന്നീ തലങ്ങളിലുള്ള നവീകര‍ണത്തിനുമായി ഒരുക്കുന്ന അമൂല്യ അവസരമാണ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലി. ഇന്നിന്‍റെ വെല്ലുവിളികള്‍ക്കുള്ള സഭയുടെ പ്രത്യുത്തരം, വിശിഷ്യാ അനുദിന ജീവിതത്തിലെ ലാളിത്യം, നമ്മുടെ കുടുംബങ്ങളിലെ ക്രിസ്തീയ സാക്ഷ്യം, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സീറോ മലബാര്‍ പ്രവാസികളുടെ ദൗത്യം എന്നിവ പ്രതിപാദിക്കുന്ന ഈ മാര്‍ഗരേഖയുടെ ശ്രദ്ധാപൂര്‍വമായ പഠനവും തുറന്ന ചര്‍ച്ചകളും ഇപ്പോള്‍ രൂപതകളിലും സഭാസംവിധാനത്തിലെ വിവിധ തലങ്ങളിലും നടന്നു വരുന്നു. (ലേഖകനായ സാബു ജോസ് കെ.സി.ബി.സി പ്രൊലൈഫ് സമിതിയുടെ ജനറല്‍ സെക്രട്ടറിയും, കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റിയുടെ മാനേജിംഗ് കൗണ്‍സില്‍ അംഗവും മുന്‍ ജോയിന്‍റ് സെക്രട്ടറിയും സീറോ മലബാര്‍ സഭയുടെ പൊതുകാര്യ കമ്മീഷന്‍ അംഗവും പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ എറണാകുളം അതിരൂപതാ സമിതി കണ്‍വീനറും ആണ്).
Image: /content_image/India/India-2016-06-22-04:11:48.jpg
Keywords:
Content: 1759
Category: 15
Sub Category:
Heading: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 23
Content: #{red->n->n->ഈശോമിശിഹായുടെ ദിവ്യഹൃദയത്തില്‍ കാണപ്പെടുന്ന കുരിശിന്‍റെ സാരം}# ദിവ്യരക്ഷിതാവായ ഈശോമിശിഹാ ഒരിക്കല്‍ വാഴ്ത്തപ്പെട്ട മര്‍ഗ്ഗരീത്താ എന്ന പുണ്യവതിക്കു പ്രത്യക്ഷപ്പെട്ട് "മനുഷ്യപുത്രരേ സ്നേഹിക്കുന്ന ഹൃദയം ഇതാ" എന്ന്‍ അരുളിച്ചെയ്തു. ഇങ്ങനെ തുറന്നു കാണിച്ച ദിവ്യഹൃദയത്തില്‍ ഒരു കുരിശും ഒരു മുള്‍മുടിയും ഹൃദയമദ്ധ്യത്തില്‍ ഒരു മുറിവും ഹൃദയത്തിനു ചുറ്റും പ്രകാശവും ഉണ്ടായിരുന്നു. ഇവയായിരുന്നു ഈ ദിവ്യഹൃദയത്തിന്‍റെ ആഭരണങ്ങള്‍. ഇന്നേദിനം ഈശോയുടെ പരിശുദ്ധ ഹൃദയത്തില്‍ കാണപ്പെടുന്ന കുരിശിന്‍റെ സാരം എന്തെന്ന് അല്‍പം വിചിന്തനം ചെയ്യാം. ജീവിതകാലം മുഴുവനും മിശിഹായ്ക്ക് കുരിശുകളല്ലാതെ ലൗകികമായ യാതൊരു സന്തോഷവും ഉണ്ടായിരുന്നില്ല. സ്വജനം ഈ ദിവ്യരക്ഷകനെ കൈക്കൊള്ളുന്നില്ലായെന്നു മാത്രമല്ല, സകലവിധ പീഡകളും അപമാനങ്ങളും നല്‍കുന്നത് തുടര്‍ന്നു കൊണ്ടിരിന്നു. ഈശോ പലപ്രാവശ്യം വ്യാകുലപ്പെട്ടതായും ദുഃഖസാഗരത്തില്‍ മുഴുകിയതായും സുവിശേഷത്തില്‍ പലഭാഗങ്ങളിലും സൂചിപ്പിക്കുന്നു. ദിവ്യരക്ഷിതാവിന്‍റെ ഹൃദയത്തിലെ ഇളക്കങ്ങളും നാഡികളുടെ അടികളും മനുഷ്യവര്‍ഗ്ഗത്തെപ്രതി സ്ലീവാമേല്‍ മരിക്കുവാന്‍ ഇടവരുന്നതിനെക്കുറിച്ചായിരുന്നു. അവിടുന്ന്‍ നമ്മോടുള്ള സ്നേഹത്തെപ്രതി ഇത്രയധികമായ പീഡകളും കുരിശുമരണം അനുഭവിച്ചത് പോലെ, തന്‍റെ ഈ കഠിന പീഢകളെയും അനന്തമായ സ്നേഹത്തെയും ഓര്‍ക്കുന്നവര്‍ക്കു വേണ്ടി ഇനിയും സാധ്യമായിരുന്നാല്‍ ഇതിലധികമായ പീഡകള്‍ അനുഭവിപ്പാന്‍ തയ്യാറായിരിക്കുന്നുവെന്ന് ഈ ദിവ്യഹൃദയത്തില്‍ കാണപ്പെടുന്ന കുരിശ് നമ്മെ പഠിപ്പിക്കുന്നു. അതിനാല്‍ കര്‍ത്താവിന്‍റെ ദിവ്യഹൃദയത്തെ സ്നേഹിക്കാനഗ്രഹിക്കുന്ന ആത്മാക്കളേ! നിങ്ങള്‍ ഈ ദിവ്യഹൃദയത്തിലെ ആശകളേയും വേദനകളെയും ധ്യാനിച്ചു അവിടുത്തെ കുരിശുകള്‍ക്കു കാരണമായിരിക്കുന്ന സകല ദുഷ് പ്രവര്‍ത്തികളെയും ത്യജിച്ച്, നിങ്ങളെ അലട്ടുന്ന ബുദ്ധിമുട്ടുകളും ഞെരുക്കങ്ങളും ഈ ഉത്തമപിതാവിന്‍റെ ഹൃദയത്തിനു തൃപ്തി വരുത്തുന്നതിനായി സന്മനസ്സോടെ സഹിക്കുകയും ചെയ്തുകൊണ്ട് ഈശോയുടെ പിന്നാലെ ചെല്ലുവാന്‍ പ്രയത്നിക്കുവിന്‍. #{red->n->n->ജപം}# സ്ലീവാമരത്തിന്മേല്‍ തൂങ്ങിക്കിടക്കയില്‍ കുന്തത്താല്‍ കുത്തിത്തുറക്കപ്പെട്ടു അവസാന തുള്ളി കൂടെ എനിക്കായി ചിന്തിയ കൃപ നിറഞ്ഞ ഈശോയുടെ ദിവ്യഹൃദയമേ! അങ്ങേ പരിശുദ്ധ ഹൃദയത്തില്‍ കാണപ്പെടുന്ന ആ കുരിശ് എന്‍റെ കഠിന പാപങ്ങളാല്‍ ഉണ്ടായതാണെന്നു ഞാന്‍ അനുസരിച്ചു പറയുന്നു. എന്‍റെ നന്ദിഹീനതയാലും പാപത്താലും വ്രണപ്പെട്ട ഈശോയുടെ തിരുഹൃദയമേ! ഞാന്‍ മരിക്കുന്നതിനു മുമ്പ് എന്‍റെമേല്‍ ദയയായിരിക്കേണമേ. കര്‍ത്താവേ! ഞാന്‍ മരിക്കുന്നതിനു മുമ്പ് എന്‍റെ പാപങ്ങളെ ഓര്‍ത്ത് മനസ്താപപ്പെടുന്നതിനും അവയ്ക്കു തക്കതായ പരിഹാരം ചെയ്ത് അങ്ങില്‍ നിദ്ര പ്രാപിക്കുന്നതിനും അങ്ങേ എത്രയും ദുഃഖകരമായ കുരിശുമരണത്തെക്കുറിച്ച് എന്നെ ദയാപൂര്‍വ്വം തൃക്കണ്‍പാര്‍ത്തരുളണമേ. #{red->n->n->പ്രാര്‍ത്ഥന}# കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍. 3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി. സാധുശീലനും വിനീതഹൃദയനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ. #{red->n->n->ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! അനുഗ്രഹിക്കണമേ. കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദാശാ തമ്പുരാനേ, ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ, നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ, ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ, ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ, അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ, ദൈവ ഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ, ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ, നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ, നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ, സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ, സകല ഹൃദയങ്ങള്‍ക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയമേ, ജ്ഞാനത്തിന്റെയും അറിവിന്റെയും നിധിയൊക്കെയും ഉള്‍കൊണ്ടിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, ദൈവത്വത്തിന്‍ പൂര്‍ണ്ണതയൊക്കെയും വസിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, നിത്യപിതാവിന് പ്രസാദിച്ചിരിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങള്‍ക്കെല്ലാവര്‍ക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂര്‍ണ്ണ നിധിയായ ഈശോയുടെ തിരുഹൃദയമേ, നിത്യപര്‍വ്വതങ്ങളുടെ ആശയമായ ഈശോയുടെ തിരുഹൃദയമേ, ക്ഷമയും അധിക ദയയുമുള്ള ഈശോയുടെ തിരുഹൃദയമേ, അങ്ങേ കൃപ അപേക്ഷിക്കുന്ന സകലരെയും ഐശ്വര്യപ്പെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ, ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരമായിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, നിന്ദകളാല്‍ പൂരിതമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ അക്രമങ്ങള്‍ നിമിത്തം തകര്‍ന്ന ഈശോയുടെ തിരുഹൃദയമേ, മരണത്തോളം കീഴ് വഴങ്ങിയ ഈശോയുടെ തിരുഹൃദയമേ, സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ സമാധാനവും അനുരജ്ഞനവുമായ ഈശോയുടെ തിരുഹൃദയമേ, പാപങ്ങള്‍ക്ക് പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ, അങ്ങയില്‍ ആശ്രയിക്കുന്ന രക്ഷയായ ഈശോയുടെ തിരുഹൃദയമേ, അങ്ങില്‍ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ, ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. #{red->n->n->പ്രാര്‍ത്ഥിക്കാം}# സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദ് കൂദാശയുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍. #{red->n->n-> സുകൃതജപം}# എന്‍റെ രക്ഷയുടെ അടിസ്ഥാനമായ ദിവ്യഹൃദയത്തിന്‍ കുരിശേ! ഞാന്‍ നിന്നെ ആരാധിക്കുന്നു. #{red->n->n-> സല്‍ക്രിയ}# നിനക്ക് ഇന്നു നേരിടുന്ന കുരിശുകളെ നല്ല ക്ഷമയോടുകൂടെ സഹിക്കുന്നുണ്ടെന്നു പ്രതിജ്ഞ ചെയ്തു കൊള്‍ക. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/6?type=15}} ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2016-06-22-04:50:06.jpg
Keywords: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം