Contents

Displaying 1591-1600 of 24970 results.
Content: 1760
Category: 15
Sub Category:
Heading: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 24
Content: #{red->n->n->ഈശോമിശിഹായുടെ ദിവ്യഹൃദയത്തിലെ മുള്‍മുടി}# ഈശോമിശിഹായുടെ ദിവ്യഹൃദയത്തില്‍ കാണപ്പെടുന്ന കുരിശിന്‍റെ സാരം എന്തെന്ന് സംക്ഷേപമായി ധ്യാനിച്ചതിന്‍റെ ശേഷം ഇന്നേ ദിവസം തന്‍റെ ദിവ്യഹൃദയത്തിലെ രണ്ടാമത്തെ ആഭരണമായ മുള്‍മുടിയേക്കുറിച്ച്അല്പനേരം ധ്യാനിക്കാം. ഈ ദിവ്യഹൃദയത്തില്‍ കാണപ്പെടുന്ന മുള്‍മുടി, തന്‍റെ പാടുപീഡകളെയും വ്യാകുലാധിക്യത്തെയും സൂചിപ്പിക്കുന്നു. അവിടുത്തെ മുള്‍മുടി തന്‍റെ പീഡാനുഭവത്തിന്‍റെ കാലങ്ങളിലും തന്‍റെ തിരുത്തലയില്‍ യൂദജനം മുള്‍മുടി വച്ചു തന്നെ രാജാവെന്ന് വിളിച്ച് അപമാനിച്ച സമയങ്ങളിലും മാത്രമല്ല ധരിച്ചിരുന്നത്. പരിശുദ്ധ കന്യകയുടെ ഉദരത്തില്‍ ഉത്ഭവിച്ച ക്ഷണം മുതല്‍ കുരിശുമരണം വരെയും, എപ്പോഴും വിശുദ്ധ കുര്‍ബാനയിലും പാപമെന്ന മുള്ളുകള്‍ സദാ ഈശോയെ വ്യാകുലപ്പെടുത്തിവരുന്നു. ഓ! മിശിഹായുടെ തിരുഹൃദയ പീഡയേ! അറുതിയില്ലാത്ത സ്നേഹമേ! അങ്ങയെ മനുഷ്യര്‍ ശരിയായി അറിഞ്ഞിരുന്നുവെങ്കില്‍ എങ്ങനെ സ്നേഹിക്കാതിരിക്കും. ജീവിതകാലത്തില്‍ അങ്ങേ ദൈവിക മഹിമയേയും വല്ലഭത്വത്തെയും രാജകീയാധികാരത്തെയും മറച്ചുകളയുകയും സദാ വിശുദ്ധ കുര്‍ബാനയില്‍ എപ്പോഴും മറയ്ക്കയും ചെയ്യുന്നുവല്ലോ. എങ്കിലും അങ്ങേ വല്ലഭത്വത്തോടും അധികാരത്തോടും എതിര്‍ക്കുവാന്‍ ആര്‍ക്കു കഴിയും. കര്‍ത്താവേ! അങ്ങുമാത്രം സര്‍വ്വലോകത്തിന്‍റെയും ഏക രാജാവായിരിക്കുന്നുവെന്നു ഞാന്‍ അനുസരിച്ചു പറയുന്നു. മിശിഹായേ, സ്നേഹിക്കുന്ന ആത്മാവേ, സര്‍വ്വവല്ലഭ രാജാവായ ഈശോ തന്‍റെ മുറിവിനെ മറച്ചു നിന്‍റെ സ്നേഹത്തെപ്രതി വ്യാകുലതകളാലും അപമാനങ്ങളാലും നിറഞ്ഞ ഒരു രാജാവായി ചമഞ്ഞ് ഈ മുള്‍മുടി ധരിച്ചുവെന്നു ഓര്‍ക്കുക. അവിടുത്തെ ഹൃദയത്തില്‍ ധരിച്ചിരിക്കുന മുള്‍മുടി നിന്‍റെ പാപങ്ങളാലും മനസ്സാക്ഷിക്കു വിരോധമായ പ്രവൃത്തികളാലും, ദുഷ്ടവിചാരങ്ങള്‍ ആലോചനാദികളാലും ഉണ്ടാക്കപ്പെട്ട് നിന്‍റെ കരങ്ങളാല്‍ തന്നെ ധരിപ്പിച്ചുവെന്നു സംശയലേശം കൂടാതെ നിന്‍റെ ബോധത്തില്‍ ധരിച്ചുകൊള്ളുക. നിന്‍റെമേലുള്ള സ്നേഹാധിക്യത്താല്‍ എരിയുന്നവനും നിനക്കുവേണ്ടി ഇത്രയധികമായ പീഡകള്‍ സഹിക്കുന്നവനുമായ നിന്‍റെ രക്ഷകന്‍റെ ഹൃദയത്തെ ആശ്വസിപ്പിപ്പാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിന്നില്‍ ഉണ്ടായിരിക്കുന്ന അശുദ്ധാഗ്രഹങ്ങള്‍, ആലോചന ആദിയായ തിന്മകളെ നീക്കി നിന്‍റെ ശക്തിയൊക്കെയോടും കൂടെ ഈ ദിവ്യപരമപിതാവിനെ സ്നേഹിക്കുന്നതിനു ശ്രമിച്ചു കൊള്‍ക. #{red->n->n->ജപം}# സകല‍ നിക്ഷേപങ്ങളുടെയും ഭണ്ഡാഗാരമായ ഈശോയെ! അങ്ങേ ദിവ്യഹൃദയം മുള്‍മുടി ധരിച്ചതായി ഞാന്‍ കാണുകയാല്‍ തളര്‍ന്നു ബോധാരഹിതനാകാതിരിക്കുന്നതെങ്ങനെ? എന്‍റെ ആയുസ്സും ശരണവും ആശ്വാസവുമായ ഈശോയെ! അങ്ങയെ ഞാന്‍ ആരാധിക്കുന്നു. എന്‍റെയും ലോകമൊക്കെയുടെയും പാപങ്ങള്‍ അങ്ങേ ദിവ്യഹൃദയത്തെ എത്രമാതം ദുഃഖിപ്പിക്കുന്നു. ഹാ! എന്‍റെ ഹൃദയത്തിന്‍റെ സന്തോഷമായ ഈശോയെ! ഞാന്‍ മരിക്കുന്നതിനു മുമ്പ് എന്‍റെ ഹൃദയകണ്ണുനീരാല്‍ എന്നിലുള്ള പാപാശുദ്ധതകളെ കഴുകി അങ്ങേ സന്നിധിയില്‍ കൃപ ലഭിപ്പാന്‍ എനിക്ക് ഇടവരുത്തിയരുളണമേ. ആമ്മേന്‍. #{red->n->n->പ്രാര്‍ത്ഥന}# കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍. 3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി. സാധുശീലനും വിനീതഹൃദയനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ. #{red->n->n->ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! അനുഗ്രഹിക്കണമേ. കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദാശാ തമ്പുരാനേ, ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ, നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ, ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ, ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ, അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ, ദൈവ ഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ, ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ, നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ, നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ, സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ, സകല ഹൃദയങ്ങള്‍ക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയമേ, ജ്ഞാനത്തിന്റെയും അറിവിന്റെയും നിധിയൊക്കെയും ഉള്‍കൊണ്ടിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, ദൈവത്വത്തിന്‍ പൂര്‍ണ്ണതയൊക്കെയും വസിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, നിത്യപിതാവിന് പ്രസാദിച്ചിരിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങള്‍ക്കെല്ലാവര്‍ക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂര്‍ണ്ണ നിധിയായ ഈശോയുടെ തിരുഹൃദയമേ, നിത്യപര്‍വ്വതങ്ങളുടെ ആശയമായ ഈശോയുടെ തിരുഹൃദയമേ, ക്ഷമയും അധിക ദയയുമുള്ള ഈശോയുടെ തിരുഹൃദയമേ, അങ്ങേ കൃപ അപേക്ഷിക്കുന്ന സകലരെയും ഐശ്വര്യപ്പെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ, ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരമായിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, നിന്ദകളാല്‍ പൂരിതമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ അക്രമങ്ങള്‍ നിമിത്തം തകര്‍ന്ന ഈശോയുടെ തിരുഹൃദയമേ, മരണത്തോളം കീഴ് വഴങ്ങിയ ഈശോയുടെ തിരുഹൃദയമേ, സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ സമാധാനവും അനുരജ്ഞനവുമായ ഈശോയുടെ തിരുഹൃദയമേ, പാപങ്ങള്‍ക്ക് പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ, അങ്ങയില്‍ ആശ്രയിക്കുന്ന രക്ഷയായ ഈശോയുടെ തിരുഹൃദയമേ, അങ്ങില്‍ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ, ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. #{red->n->n->പ്രാര്‍ത്ഥിക്കാം}# സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദ് കൂദാശയുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍. #{red->n->n-> സുകൃതജപം}# മുള്‍മുടി ധരിപ്പിക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ! എന്‍റെ പാപങ്ങളിന്മേല്‍ മനസ്താപപ്പെടുന്നതിന് കൃപ ചെയ്തരുളണമേ. #{red->n->n-> സല്‍ക്രിയ}# നിന്‍റെ തഴക്കദോഷങ്ങള്‍ ഏതെന്നറിഞ്ഞ് അവയില്‍ നിന്നു ഒഴിയുവാന്‍ ഈശോയുടെ ദിവ്യഹൃദയാനുഗ്രഹത്തെ യാചിച്ചു കൊള്‍ക. + {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/6?type=15}} ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2016-06-22-05:02:14.jpg
Keywords: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം
Content: 1761
Category: 1
Sub Category:
Heading: അന്വേഷിച്ച് നടന്ന പല ചോദ്യങ്ങളുടെയും ഉത്തരം ലഭിച്ചത് മദര്‍ തെരേസയുടെ ജീവിതത്തില്‍ നിന്ന്‍: പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തക റെഗ്ഗി ലിറ്റില്‍ ജോണ്‍
Content: കൊല്‍ക്കത്ത: ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള നിരവധി തിന്മകള്‍ സ്ഥിരമായി നടക്കുന്ന ചൈനയിലെ പ്രശസ്തയായ മനുഷ്യാവകാശ പ്രവര്‍ത്തകയാണ് റെഗ്ഗി ലിറ്റില്‍ ജോണ്‍. നിരവധി തവണ യുഎസ് കോണ്‍ഗ്രസിലും മറ്റ് പ്രധാനപ്പെട്ട ആഗോള സംഘടനകളിലും സംസാരിക്കുവാനും തന്റെ ആശയങ്ങള്‍ പങ്കുവയ്ക്കുവാനും കഴിഞ്ഞ ലിറ്റില്‍ ജോണിനെ സേവന പാതയിലേക്ക് കൊണ്ടുവന്നത് മറ്റാരുമല്ല, ദരിദ്രരുടെയും രോഗികളുടെയും അഭയമായിരിന്ന മദര്‍ തെരേസ. മദര്‍തെരേസയുമൊത്തുള്ള തന്റെ അനുഭവം അടുത്തിടെ വത്തിക്കാനില്‍ വച്ച് ഓണ്‍ലൈന്‍ മാധ്യമമായ ലൈഫ് സ്റ്റൈല്‍ ന്യൂസിനോട് പറയുകയുണ്ടായി. 1987-ല്‍ വിവാഹം കഴിഞ്ഞ റെഗ്ഗി, യേല്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയായിരിന്നു. വിവാഹം കഴിഞ്ഞ വര്‍ഷം ഒരു വര്‍ഷത്തെ അവധിയെടുത്ത് ഭര്‍ത്താവുമൊത്ത് അവര്‍ ലോക സഞ്ചാരത്തിന് ഇറങ്ങി. അങ്ങനെയാണ് അതേ വര്‍ഷം അവര്‍ കൊല്‍ക്കത്തയിലും എത്തിപ്പെടുന്നത്. ഒന്നരമാസം കൊല്‍ക്കത്തയിലെ മദര്‍തെരേസയുടെ ആശ്രമത്തില്‍ സേവനം ചെയ്യാമെന്ന തീരുമാനം അവരുടെ ജീവിതത്തിനെ മാറ്റി മറിച്ചു. താനും ഭര്‍ത്താവും വന്നപ്പോള്‍ മദര്‍ നേരിട്ട് എത്തിയാണ് സ്വീകരിച്ചതെന്ന് റെഗ്ഗി ലിറ്റില്‍ ജോണ്‍ ഓര്‍ക്കുന്നു. "മദര്‍ തന്റെ വലത്തെ കൈ ഞങ്ങളുടെ കൈവെള്ളയിലേക്ക് എടുത്തു വച്ചു. പിന്നീട് മദറിന്റെ കൈകള്‍ ഞങ്ങളുടെ ഇരുകരങ്ങളെയും പൊതിഞ്ഞു. നിങ്ങള്‍ ഇവിടെ വന്നതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു. നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു എന്ന വാക്കുകളോടെയാണ് മദര്‍ തന്നെ സ്വീകരിച്ചത്". റെഗ്ഗി ലിറ്റില്‍ അവിസ്മരണീയമായ നിമിഷങ്ങള്‍ പങ്ക് വെക്കാന്‍ തുടങ്ങി. അന്ന് താന്‍ വീട്ടിലേക്ക് എഴുതിയ കത്തില്‍ മദറിനെ വിശേഷിപ്പിച്ച വാക്കുകളും അഭിമുഖത്തില്‍ റെഗ്ഗി ജോണ്‍ ഓര്‍ത്തെടുത്തു. പൊക്കം കുറഞ്ഞ മദറിന്റെ മുഖത്ത് സ്‌നേഹത്തിന്റെ നിരവധി വരകളുമുണ്ടെന്ന് ലിറ്റില്‍ ജോണ്‍ അന്ന്‍ കത്തില്‍ എഴുതിയിരിന്നു. ചേരി പ്രദേശത്ത് സേവനം ചെയ്യുവാന്‍ പോയപ്പോള്‍ തനിക്ക് നേരെ അക്രമം നടന്നതിനേയും അവര്‍ ഓര്‍ത്തെടുത്തു. താന്‍ അതിനെ എതിര്‍ത്തു നിന്ന കാര്യം മദറിനോട് അവര്‍ പറഞ്ഞു. സംഭവത്തില്‍ തനിക്ക് വേദനയുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുവാന്‍ വേണ്ടിയാണ് മഠത്തില്‍ നിന്നും എപ്പോഴും രണ്ടു പേര്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് പോകുന്നതെന്നും മദര്‍ മറുപടി പറഞ്ഞതായും ലിറ്റില്‍ജോണ്‍ ഓര്‍ത്തു. യുഎസില്‍ നിന്നും തന്നെ കാണുവാന്‍ കൊല്‍ക്കത്തയില്‍ മാതാപിതാക്കള്‍ വന്നിരുന്നു. തന്റെ പിതാവിന് മദറിനോടൊപ്പം നിന്നൊരു ഫോട്ടോ എടുക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. താന്‍ തെല്ലു ഭയത്തോടെയാണ് ഈ കാര്യം അറിയിക്കുവാന്‍ മദര്‍തെരേസയുടെ മുറിയിലേക്ക് പോയത്. കതകില്‍ ചെന്നു തട്ടിയപ്പോള്‍ ചെറിയ മയക്കത്തില്‍ നിന്നും എഴുന്നേറ്റു വന്ന മദര്‍ സന്തോഷത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്ത കാര്യവും മറക്കാനാകില്ലെന്ന് അവര്‍ പറയുന്നു. എന്തു തിരക്കിലായിരുന്നാലും ഒരു ഫോട്ടോ എടുക്കണം എന്നു പറഞ്ഞാല്‍ നമ്മുടെ സന്തോഷത്തില്‍ പങ്കുചേരുവാന്‍ മദര്‍ എത്തുമായിരുന്നുവെന്നും ലിറ്റില്‍ ജോണ്‍ പറയുന്നു. മദര്‍ ഒരിക്കലും ആരേയും വഴക്കു പറഞ്ഞിരുന്നില്ല. മറ്റുള്ളവര്‍ക്കു വേണ്ടി സേവനം ചെയ്യുവാന്‍ മദര്‍ സദാ സന്നദ്ധയായിരുന്നതായും റെഗ്ഗി ലിറ്റില്‍ ജോണ്‍ അനുസ്മരിച്ചു. "ഒരു ദിവസം എച്ചില്‍ തള്ളുന്ന കുപ്പയില്‍ നിന്നും ഒരു പെണ്‍കുട്ടിയെ മദര്‍ മഠത്തില്‍ എത്തിച്ചു. അവള്‍ക്ക് ഭക്ഷണം നല്‍കുവാനുള്ള ചുമതല മദര്‍ എന്നെയാണ് എല്‍പ്പിച്ചത്. കൗമാരപ്രായക്കാരിയായ പെണ്‍കുട്ടിക്ക് മൂന്നു വയസുകാരിയുടെ വളര്‍ച്ചയെ ഉണ്ടായിരുന്നുള്ളു. അവളുടെ തല എപ്പോഴും വശങ്ങളിലേക്ക് വീണു പോകുമായിരുന്നു. ശരീരത്തിന്റെ അവശത കാര്യമായി നേരിട്ടിരുന്ന ആ പെണ്‍കുഞ്ഞിന് അല്പസ്വല്പം ഇംഗ്ലീഷും അറിയാമെന്ന് ഒരു സിസ്റ്റര്‍ പറഞ്ഞപ്പോള്‍ അത് എന്നെ അത്ഭുതപ്പെടുത്തി. എങ്ങനെയുണ്ട് ഭക്ഷണമെന്ന്‍ ഞാന്‍ അവളോട് ചോദിച്ചു. ആ മുഖത്ത് വന്ന ആഹ്ലാദം, അത് പറഞ്ഞ് അറിയിക്കാന്‍ പറ്റാത്ത ഒന്നാണ്. ഈ സംഭവം എന്നെ ഒരുപാട് സ്പര്‍ശിച്ചു". ലിറ്റില്‍ ജോണ്‍ പഴയ സ്മരണകള്‍ അയവിറക്കി. തന്റെ ജീവിതത്തില്‍ താന്‍ ഉത്തരം അന്വേഷിച്ച് നടന്ന പല ചോദ്യങ്ങളുടെയും ഉത്തരം മദറില്‍ നിന്നുമാണു ലഭിച്ചതെന്നു ലിറ്റില്‍ ജോണ്‍ സാക്ഷ്യപ്പെടുത്തുന്നു. വലിയ പദ്ധതികളോടെ അല്ല മദര്‍ തന്റെ കോണ്‍ഗ്രിഗേഷന്‍ ആരംഭിച്ചത്. എന്നാല്‍ തന്റെ മഹത്വകരമായ പ്രവര്‍ത്തനം മൂലം വലിയ സേവനം ചെയ്യുവാന്‍ ഇന്നും ആ സംഘടനയ്ക്കു കഴിയുന്നു. തന്റെ ജീവിതത്തെ മാറ്റി മറിച്ച വ്യക്തിത്വമായ മദര്‍ തെരേസ ഉടന്‍ വിശുദ്ധയാകുന്നുവെന്ന വാര്‍ത്ത തന്നെ ഏറെ സന്തോഷിപ്പിക്കുന്നതായും ലിറ്റില്‍ ജോണ്‍ പറയുന്നു. ചൈനയില്‍ കുഞ്ഞുങ്ങളെ ഗര്‍ഭഛിദ്രത്തിനു വിധേയരാക്കേണ്ടി വരുന്ന അമ്മമാരുടെ ഇടയില്‍ സേവന സന്നദ്ധയായി പ്രവര്‍ത്തിക്കുന്ന റെഗ്ഗി ലിറ്റില്‍ ജോണ്‍ വലിയ ആശ്വാസമാണ് അവിടുത്തെ അമ്മമാര്‍ക്ക് പകര്‍ന്നു നല്‍കുന്നത്. ഗര്‍ഭഛിദ്രം, വംശഹത്യ, മനുഷ്യക്കടത്ത് തുടങ്ങി ചൈനയില്‍ സജീവമായി നടക്കുന്ന പല കുറ്റകൃത്യങ്ങള്‍ക്കെതിരെയും മനുഷ്യാവകാശ പ്രവര്‍ത്തകയായ ലിറ്റില്‍ ജോണ്‍ പ്രതികരിക്കുന്നു. വുമണ്‍സ് റൈറ്റ്‌സ് വിത്ത് ഔട്ട് ഫ്രണ്ടിയേഴ്‌സ് എന്ന സംഘടനയുടെ അധ്യക്ഷയാണ് ലിറ്റില്‍ ജോണ്‍. സേവ് എ ഗേള്‍ എന്ന ക്യാമ്പയിനു ചൈനയില്‍ നേതൃത്വം നല്‍കുന്ന ഇവര്‍ ചൈനീസ് സര്‍ക്കാരിന്റെ പല നടപടികള്‍ക്കെതിരെയും പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്.
Image: /content_image/News/News-2016-06-22-05:41:17.jpg
Keywords: mother,Teresa,little,john,china,women,activist
Content: 1762
Category: 1
Sub Category:
Heading: യോഗ ക്രൈസ്തവര്‍ അഭ്യസിക്കേണ്ടതില്ലെന്ന് മിസോറാമിലെ ക്രൈസ്തവ കൂട്ടായ്മ
Content: സില്‍ചാര്‍: ക്രൈസ്തവര്‍ യോഗ അഭ്യസിക്കേണ്ടതില്ലെന്ന് മിസോറാമിലെ ക്രൈസ്തവരുടെ കൂട്ടായ സംഘടനയായ മിസോറാം കോഹ്‌റന്‍ ഹ്രുവൈറൂട് കമ്മിറ്റിയുടെ ആഹ്വാനം. സംഘടനയുടെ സെക്രട്ടറി ആര്‍.ലാല്‍റിംഗ്‌സംഗയാണ് തീരുമാനം പ്രഖ്യാപിച്ചത്. ഹിന്ദുത്വ ആചാരങ്ങളാണ് യോഗയിലൂടെ പ്രചരിപ്പിക്കപ്പെടുന്നതെന്നും ക്രൈസ്തവര്‍ ഇതിനെ പിന്‍തുടരേണ്ടതായില്ലെന്നും സംഘടന പറയുന്നു. ക്രൈസ്തവര്‍ക്ക് ഭൂരിപക്ഷമുള്ള ഇന്ത്യന്‍ സംസ്ഥാനമാണ് മിസോറാം. ജനസംഖ്യയുടെ 87 ശതമാനവും മിസോറാമില്‍ ക്രൈസ്തവരാണ്. കഴിഞ്ഞ വര്‍ഷം മുതലാണ് ഐക്യരാഷ്ട്ര സംഘടന ജൂണ്‍-21 യോഗ ദിനമായി പ്രഖ്യാപിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇതിന്റെ അടിസ്ഥാനത്തില്‍ അന്നെ ദിവസം പ്രത്യേകം ആചരിക്കണമെന്ന നിര്‍ദേശവും നടപ്പിലാക്കി വരികയാണ്. എന്നാല്‍, ആദ്യമായി യോഗ ദിനം ആചരിച്ച 2015 ജൂണ്‍ 21 ഒരു ഞായറാഴ്ച ആയിരുന്നു. അന്നും യോഗ ദിനം മിസോറാമില്‍ ക്രൈസ്തവര്‍ ആചരിച്ചിരുന്നില്ല. ഞായറാഴ്ചയുള്ള ആഘോഷത്തെ ബഹിഷ്‌കരിക്കുവാനും സംഘടന പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം യോഗ ദിനം ബഹിഷ്‌കരിക്കുവാനുള്ള ആഹ്വാനം കമ്മിറ്റി നല്‍കിയിട്ടില്ല. യോഗ ക്രൈസ്തവര്‍ ചെയ്യേണ്ടതില്ലെന്ന പ്രഖ്യാപനം മാത്രമാണ് കമ്മിറ്റി നടത്തിയിരിക്കുന്നത്. "ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട യാതൊന്നും യോഗയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നില്ല. എന്നാല്‍ ഹൈന്ദവ വിശ്വാസങ്ങളില്‍ ഇതിനെ സംബന്ധിക്കുന്ന പരാമര്‍ശങ്ങള്‍ പലതും ഉണ്ട്. യോഗ ദിനത്തിന്റെ പേരില്‍ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും മറ്റുള്ളവരിലേക്ക് പകരപ്പെടുകയാണ്". ലാല്‍ റിംഗ്‌സംഗ് പറഞ്ഞു. മിസോറാമിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും യോഗയോടുള്ള ക്രൈസ്തവ സംഘടനയുടെ പ്രതികരണത്തോട് മൗനം പാലിക്കുകയാണ്. ആയുഷ് വകുപ്പ് എന്ന പേരില്‍ പ്രത്യേക മന്ത്രാലയം ഉണ്ടാക്കിയാണ് യോഗ പ്രചരിപ്പിക്കുവാന്‍ കേന്ദ്രം ശ്രമങ്ങള്‍ നടത്തുന്നത്. കഴിയുന്നത്ര സംസ്ഥാനങ്ങളില്‍ കേന്ദ്ര മന്ത്രിമാര്‍ തന്നെ നേരിട്ട് എത്തിയാണ് യോഗയ്ക്ക് വേണ്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
Image: /content_image/News/News-2016-06-22-06:18:22.jpg
Keywords: christians,no,need,to,practice,yoga,hindhutha
Content: 1763
Category: 1
Sub Category:
Heading: 146 വര്‍ഷം പഴക്കമുള്ള യുഎസ് സെമിനാരി മാറ്റി സ്ഥാപിക്കുവാനൊരുങ്ങുന്നു
Content: ഫിലാഡല്‍ഫിയ: യുഎസിലെ ഫിലാഡല്‍ഫിയായില്‍ പ്രവര്‍ത്തിക്കുന്ന 146 വര്‍ഷം പഴക്കമുള്ള സെന്റ് ചാര്‍ളസ് ബോറോമിയോ സെമിനാരി മാറ്റി സ്ഥാപിക്കുവാന്‍ ഒരുങ്ങുന്നു. 1832-ല്‍ ബിഷപ്പ് ഫ്രാന്‍സിസ് പാട്രിക് ഹെല്‍ട്രിക്കാണ് ഇന്നു കാണുന്ന സ്ഥലത്തേക്ക് ഈ സെമിനാരി മാറ്റി സ്ഥാപിച്ചത്. 75 ഏക്കറില്‍ അധികം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സെമിനാരി നഗരത്തിന്റെ തന്നെ മുഖമുദ്രയായി മാറി. കഴിഞ്ഞ 146 വര്‍ഷങ്ങള്‍ക്കിടെ സെമിനാരിയില്‍ നിന്നും ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം സഭയുടെ സേവനത്തില്‍ പ്രവേശിച്ചു. അതിരൂപതയുടെ ആസ്ഥാനത്തുള്ള സര്‍വകലാശാലയിലേക്കോ സമീപമുള്ള കോളജിലേക്കോ സെമിനാരി മാറ്റുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നത്. ഇപ്പോള്‍ സെമിനാരി നില്‍ക്കുന്ന സ്ഥലത്തെ കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കുവാനുള്ള മുന്‍തീരുമാനം അധികാരികള്‍ ഉപേക്ഷിച്ചിരിക്കുകയാണ്. കോടി കണക്കിനു ഡോളര്‍ ആവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനുള്ള സാമ്പത്തികമായ ബുദ്ധിമുട്ടും ഒരു പരിധി വരെ പദ്ധതികളുടെ താളം തെറ്റിക്കുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള പണം കണ്ടെത്തുവാന്‍ കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ചില എന്‍ഡോള്‍മെന്റുകള്‍ സെമിനാരി നിര്‍ത്തി വച്ചിരുന്നു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കുന്നതിനായി സെമിനാരിയില്‍ സൂക്ഷിച്ചിരുന്ന വര്‍ഷങ്ങള്‍ പഴക്കം വരുന്ന പുസ്തകങ്ങളും ലേലത്തില്‍ വിറ്റിരുന്നു. സെമിനാരിയുടെ തന്നെ കുറച്ചു ഭാഗം വില്‍പ്പന നടത്തിയ ശേഷം സ്വരൂപിക്കുന്ന പണം കൊണ്ട് നിര്‍മ്മാണങ്ങള്‍ നടത്തുവാനും പദ്ധതിയുണ്ട്. ഇത്തരം നിരവധി സാഹചര്യങ്ങളാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള സെമിനാരി മാറ്റി സ്ഥാപിക്കുന്നതിലേക്കുള്ള തിരുമാനം എടുക്കുവാന്‍ അധികാരികളെ പ്രേരിപ്പിക്കുന്നത്. സെമിനാരിയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളായിരുന്ന പലരും ബിഷപ്പുമാരും സഭയിലെ സീനിയര്‍ പദവി വഹിച്ചിരുന്ന വൈദികരും ആയിട്ടുണ്ട്. ഇവരുടെ താല്‍പര്യം പഴയ സ്ഥലത്ത് തന്നെ സെമിനാരി നിലനിര്‍ത്തണമെന്നതു തന്നെയാണ്. വിശ്വാസികളില്‍ നിന്നും ലഭിക്കുന്ന പണവും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വഴി കണ്ടെത്തുന്ന പണവും ഉപയോഗിച്ച് ഇതിനുള്ള ശ്രമത്തിലാണ് അധികാരികള്‍.
Image: /content_image/News/News-2016-06-22-06:27:32.jpg
Keywords: old,seminary,usa,shifting,new,place
Content: 1764
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ യോഗ അഭ്യസിക്കരുതെന്ന് മിസോറാമിലെ ക്രൈസ്തവ കൂട്ടായ്മ
Content: സില്‍ചാര്‍: ക്രൈസ്തവര്‍ യോഗ അഭ്യസിക്കരുതെന്ന് മിസോറാമിലെ ക്രൈസ്തവരുടെ കൂട്ടായ സംഘടനയായ മിസോറാം കോഹ്‌റന്‍ ഹ്രുവൈറൂട് കമ്മിറ്റിയുടെ ആഹ്വാനം. സംഘടനയുടെ സെക്രട്ടറി ആര്‍.ലാല്‍റിംഗ്‌സംഗയാണ് തീരുമാനം പ്രഖ്യാപിച്ചത്. ഹിന്ദുത്വ ആചാരങ്ങളാണ് യോഗയിലൂടെ പ്രചരിപ്പിക്കപ്പെടുന്നതെന്നും ക്രൈസ്തവര്‍ ഇതിനെ പിന്‍തുടരേണ്ടതായില്ലെന്നും സംഘടന പറയുന്നു. ക്രൈസ്തവര്‍ക്ക് ഭൂരിപക്ഷമുള്ള ഇന്ത്യന്‍ സംസ്ഥാനമാണ് മിസോറാം. ജനസംഖ്യയുടെ 87 ശതമാനവും മിസോറാമില്‍ ക്രൈസ്തവരാണ്. കഴിഞ്ഞ വര്‍ഷം മുതലാണ് ഐക്യരാഷ്ട്ര സംഘടന ജൂണ്‍-21 യോഗ ദിനമായി പ്രഖ്യാപിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇതിന്റെ അടിസ്ഥാനത്തില്‍ അന്നെ ദിവസം പ്രത്യേകം ആചരിക്കണമെന്ന നിര്‍ദേശവും നടപ്പിലാക്കി വരികയാണ്. എന്നാല്‍, ആദ്യമായി യോഗ ദിനം ആചരിച്ച 2015 ജൂണ്‍ 21 ഒരു ഞായറാഴ്ച ആയിരുന്നു. അന്നും യോഗ ദിനം മിസോറാമില്‍ ക്രൈസ്തവര്‍ ആചരിച്ചിരുന്നില്ല. ഞായറാഴ്ചയുള്ള ആഘോഷത്തെ ബഹിഷ്‌കരിക്കുവാനും സംഘടന പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം യോഗ ദിനം ബഹിഷ്‌കരിക്കുവാനുള്ള ആഹ്വാനം കമ്മിറ്റി നല്‍കിയിട്ടില്ല. യോഗ ക്രൈസ്തവര്‍ ചെയ്യേണ്ടതില്ലെന്ന പ്രഖ്യാപനം മാത്രമാണ് കമ്മിറ്റി നടത്തിയിരിക്കുന്നത്. "ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട യാതൊന്നും യോഗയിൽ നിലനില്‍ക്കുന്നില്ല. എന്നാല്‍ ഹൈന്ദവ വിശ്വാസങ്ങളില്‍ ഇതിനെ സംബന്ധിക്കുന്ന പരാമര്‍ശങ്ങള്‍ പലതും ഉണ്ട്. യോഗ ദിനത്തിന്റെ പേരില്‍ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും മറ്റുള്ളവരിലേക്ക് പകരപ്പെടുകയാണ്". ലാല്‍ റിംഗ്‌സംഗ് പറഞ്ഞു. മിസോറാമിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും യോഗയോടുള്ള ക്രൈസ്തവ സംഘടനയുടെ പ്രതികരണത്തോട് മൗനം പാലിക്കുകയാണ്. ആയുഷ് വകുപ്പ് എന്ന പേരില്‍ പ്രത്യേക മന്ത്രാലയം ഉണ്ടാക്കിയാണ് യോഗ പ്രചരിപ്പിക്കുവാന്‍ കേന്ദ്രം ശ്രമങ്ങള്‍ നടത്തുന്നത്. കഴിയുന്നത്ര സംസ്ഥാനങ്ങളില്‍ കേന്ദ്ര മന്ത്രിമാര്‍ തന്നെ നേരിട്ട് എത്തിയാണ് യോഗയ്ക്ക് വേണ്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. യോഗ എന്നത് മനുഷ്യന്റെ ഉള്ളിലേക്ക് സാത്താന് പ്രവേശിക്കാനുള്ള ഒരു മാർഗ്ഗമാണ് എന്ന് സഭയിലെ പ്രശസ്തരായ പല ഭൂതോച്ചാടകരും അഭിപ്രായപെട്ടിട്ടുണ്ട്. അതിനാൽ തന്നെ വൈദികരും സഭാ അധികാരികളും ഈ വിഷയത്തിൽ വിശ്വാസികളെ കൂടുതലായി ബോധവത്കരിക്കേണ്ടതാണ്.
Image: /content_image/News/News-2016-06-22-11:01:21.jpg
Keywords:
Content: 1765
Category: 18
Sub Category:
Heading: ചെറുപുഷ്പ മിഷന്‍ലീഗ് അതിരൂപത നേതൃത്വ പരിശീലന ക്യാമ്പ് - പ്രേഷിതദര്‍ശന്‍ 2016
Content: ചെറുപുഷ്പമിഷന്‍ലീഗ് അതിരൂപത തലത്തില്‍ ജൂനിയര്‍ വിഭാഗത്തിനായി നടത്തിയ നേതൃത്വ പരിശീനല ക്യാമ്പ് - പ്രേഷിതദര്‍ശന്‍ 2016 മലയാറ്റൂര്‍ സെന്‍റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വച്ച് സംഘടിപ്പിച്ചു. അതിരൂപത ഡയറക്ടര്‍ ഫാ. ടോം മുള്ളന്‍ചിറ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. വി. ഷാജു അദ്ധ്യക്ഷത വഹിച്ചു. സി. അംബിക, സി. ദിയ, മനോജ് കരുമത്തി, ജോയ് പടയാട്ടില്‍, സെമിച്ചന്‍ ജോസഫ്, തോമസ് ടോമി, റോഷന്‍ ജോസഫ്, ആന്റണി മുട്ടംതൊട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. സിബിന്‍ ആന്റണി, ഫാ. ജോയ്‌സന്‍ പുതുശ്ശേരി, ഡേവിസ് വല്ലൂരാന്‍, ജോയ്‌സണ്‍ ജോസഫ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നയിച്ചു. മലയാറ്റൂര്‍ തീര്‍ത്ഥാടനം, ദൈവദാന്‍ അഗതിമന്ദിര സന്ദര്‍ശനം, ദിവ്യബലി, ആരാധന, ക്യാമ്പ് ഫയര്‍, ഓപ്പണ്‍ ഫോറം, നേത്രദാനം-മഹാദാനം- ബോധവല്‍ക്കരണം എന്നിവ ക്യാമ്പ് ഭാഗമായി നടന്നു. സമാപനസമ്മേളനത്തില്‍ കാഞ്ഞൂര്‍ ഫൊറൊന വികാരി ഫാ. വര്‍ഗീസ് പൊട്ടയ്ക്കല്‍ സമാപന സന്ദേശം നല്‍കി. വൈസ് പ്രസിഡന്റ് സിനി ബിജു അദ്ധ്യക്ഷത വഹിച്ചു. അതിരൂപതയുടെ വിവിധ ഇടവകളില്‍ നിന്നും 100 ലധികം തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുത്തു. ജസ്റ്റിന്‍ പെരുമായന്‍, റോഷന്‍ ജോസഫ്, സിനോ ബൈജു, നിക്കോളാവാസ് മലയാറ്റൂര്‍, മരിയ മാര്‍ട്ടിന്‍, തോമസ് ടോമി, അരുണ തോമസ്, സി. കെ. ജോസ്, തോമസ് പുത്തന്‍പുര, ലിജോ പത്രോസ് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
Image: /content_image/India/India-2016-06-22-11:55:46.jpg
Keywords:
Content: 1767
Category: 1
Sub Category:
Heading: കുറ്റവാളികളെ വെടിവെച്ചു കൊലപ്പെടുത്തുന്ന ഫിലിപ്പിയന്‍സ് പോലീസിനെതിരെ കത്തോലിക്ക മെത്രാൻമാർ രംഗത്ത്
Content: മാനില: ഫിലിപ്പിയന്‍സില്‍ കുറ്റവാളികളെ അകാരണമായി വെടിവെച്ച് കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ക്കെതിരെ കത്തോലിക്ക മെത്രാൻമാർ രംഗത്ത്. മാനില കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ എഴുത്തിലൂടെ നിയമപാലകരോട് ഇത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതു കൂടാതെ ഈ കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഒന്‍പതു ദിവസത്തേക്ക് പ്രത്യേക നൊവേനകള്‍ നടത്തിയുള്ള പ്രാര്‍ത്ഥനയ്ക്കും ഫിലിപ്പിയന്‍സില്‍ തുടക്കം കുറിച്ചിട്ടുണ്ട്. രാജ്യത്ത് പുതിയതായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഭരണാധികാരികള്‍ അധികാരത്തില്‍ പ്രവേശിക്കുന്നതിനു മുമ്പ് നൊവേന അവസാനിക്കുന്ന രീതിയിലുള്ള ക്രമീകരണമാണ് ചെയ്തിരിക്കുന്നത്. ആളുകളെ വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ വെടിവയ്ക്കുവാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഇത് ചെയ്യുന്നത് ന്യായീകരിക്കുവാന്‍ കഴിയാത്ത പ്രവര്‍ത്തിയാണെന്ന് ബിഷപ്പ് തന്റെ കത്തില്‍ സൂചിപ്പിക്കുന്നു. വ്യക്തമായ കാരണവും അതിലുമുപരി മനുഷ്യത്വപരമായ സമീപനവും മുന്‍നിര്‍ത്തിയെ പോലീസ് വെടിവയ്പ്പ് നടത്തുവാന്‍ പാടുള്ളു എന്നു കത്തില്‍ സൂചിപ്പിക്കുന്നു. മൂന്നു കാരണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ വെടിവയ്പ്പ് നടത്തുവാന്‍ പാടുള്ളുവെന്ന് നിയമം വ്യക്തമായി നിഷ്‌കര്‍ഷിക്കുന്നുണ്ട്. കാരണം കൂടാതെ ഒരു വ്യക്തി വേഗത്തില്‍ അക്രമം അഴിച്ചു വിടുക. മറ്റുള്ളവരുടെ ജീവന് ഭീഷണിയായി ഒരാള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുക, തോക്കു ചൂണ്ടി മറ്റുള്ളവരെ ഭീഷണിപ്പെടുത്തുമ്പോള്‍ ഇതിനെ മറികടക്കുവാന്‍ വേണ്ടി, ഭീഷണിപ്പെടുത്തുന്ന ആളിനു നേരെ വെടിയുതിര്‍ക്കുക. ഈ സാഹചര്യങ്ങള്‍ ഒന്നും നിലനില്‍ക്കാതെ തന്നെ പോലീസ് പലപ്പോഴും കുറ്റവാളികള്‍ എന്നു മുദ്രകുത്തി ആളുകളെ കൊലപ്പെടുത്തുന്നുവെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. ഉടന്‍ തന്നെ അധികാരമേല്‍ക്കുന്ന പുതിയ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ടിനെ സന്തോഷിപ്പിക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് പോലീസ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് റോയിറ്റേഴ്‌സ് ഉള്‍പ്പെടെയുള്ള പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ പ്രസിഡന്റായി ഡ്യുട്ടേര്‍ട്ട് വന്‍ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത് മേയ് ഒന്‍പതാം തീയതിയാണ്. അതിനു ശേഷം 39 പേര്‍ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. എന്നാല്‍ ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ ഡ്യൂട്ടേര്‍ട്ട് തെരഞ്ഞെടുക്കപ്പെട്ട മേയ് ഒന്‍പതു വരെ 29 പേരാണ് പോലീസിന്റെ വെടിയേറ്റ് രാജ്യത്ത് കൊല്ലപ്പെട്ടിരുന്നത്. ഡ്യൂട്ടേര്‍ട്ട് തെരഞ്ഞെടുക്കപ്പെട്ട് ഒരു മാസം കഴിഞ്ഞപ്പോഴേക്ക് തന്നെ, അഞ്ചു മാസങ്ങളില്‍ ആകെ കൊല്ലപ്പെട്ട ആളുകളെക്കാള്‍ അധികം പേര്‍ പോലീസിന്റെ നരനായാട്ടില്‍ മരിച്ചു വീണു. കത്തോലിക്ക സഭയുമായി ശക്തമായ എതിര്‍പ്പുള്ള വ്യക്തിയാണ് ഡവായോ മുന്‍ മേയര്‍ കൂടിയായ റോഡ്രിഗോ ഡ്യുട്ടേര്‍ട്ട്. 2014-ല്‍ അദ്ദേഹം മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മിന്‍ഡനാവോയ്ക്ക് സ്വയംഭരണാവകാശം നല്‍കുവാന്‍ നടത്തിയ പദ്ധതികള്‍ ഭരണതലത്തില്‍ പരാജയപ്പെട്ടിരുന്നു. രാജ്യത്ത് ഭ്രൂണഹത്യക്കും, ഗര്‍ഭനിരോധനത്തിനും ഇപ്പോള്‍ ഉള്ളകിലും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഡ്യൂട്ടേര്‍ട്ട് വധശിക്ഷയുടെ കാര്യത്തില്‍ ഇപ്പോള്‍ ഉള്ള മൊറട്ടോറിയം പിന്‍വലിക്കുകയും കൂടുതല്‍ പേരെ തൂക്കിലേറ്റുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Image: /content_image/News/News-2016-06-23-05:48:48.jpg
Keywords: philipians,catholic church,president,capital punishment,bishop,letter
Content: 1768
Category: 1
Sub Category:
Heading: ഇവർ നമ്മുടെ സോദരർ : അഭയാര്‍ത്ഥികളെ കൂടെ ചേര്‍ത്തു നിര്‍ത്തികൊണ്ട് ഫ്രാൻസിസ് മാർപാപ്പ
Content: വത്തിക്കാന്‍: തന്റെ പ്രസംഗം കേള്‍ക്കുവാന്‍ ബുധനാഴ്ച വത്തിക്കാനില്‍ എത്തിയ പതിനായിരങ്ങളുടെ മുമ്പില്‍, മാര്‍പാപ്പ അഭയാര്‍ത്ഥികളായ ഒരു പറ്റം യുവാക്കളെ വിളിച്ച് തന്നോട് ചേര്‍ത്തു നിര്‍ത്തി. വത്തിക്കാനില്‍ നിന്നും നടത്തുന്ന ഒരു സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംരക്ഷിക്കപ്പെടുന്ന അഭയാര്‍ത്ഥികളാണ് ഇവര്‍. വത്തിക്കാന്റെ കൊടിയും ചില ബാനറുകളും ഇവരുടെ കൈവശം ഉണ്ടായിരുന്നു. താന്‍ പ്രസംഗിക്കുന്ന വേദിയുടെ താഴെ തന്നെ അഭയാര്‍ത്ഥികളെ ഇരുത്തിയ ശേഷമാണ് പഫ്രാൻസിസ് മാർപാപ്പ തന്റെ പ്രസംഗം നടത്തിയത്. യൂറോപ്പ് കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യണമെന്ന് മാര്‍പാപ്പ ആവശ്യപ്പെട്ടു. അഭയാര്‍ത്ഥികള്‍ അവരുടെ സ്വന്തം നാട്ടില്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരായതിനാലാണ് നമ്മുടെ സഹായം അവര്‍ തേടുന്നതെന്നും പാപ്പ പറഞ്ഞു."അവര്‍ നമ്മുടെ സോദരരാണ്. ഒരു ക്രൈസ്തവനും ആരേയും തള്ളിക്കളയുവാന്‍ സാധിക്കില്ലെന്ന കാര്യം ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. എല്ലാവരേയും നമുക്ക് സ്വാഗതം ചെയ്യാം". പാപ്പ പറഞ്ഞു. ഗ്രീസില്‍ നിന്നും അഭയാര്‍ത്ഥികളായ 12 പേരെ ഏപ്രിലില്‍ മാര്‍പാപ്പ വത്തിക്കാനിലേക്ക് കൊണ്ടുവന്നിരുന്നു. തന്റെ പ്രതിവാര പ്രസംഗത്തില്‍ ലൂക്കായുടെ സുവിശേഷത്തില്‍ കുഷ്ഠരോഗിയെ കര്‍ത്താവ് സുഖപ്പെടുത്തുന്ന സംഭവമാണ് മാര്‍പാപ്പ വിശദീകരിച്ചത്."കര്‍ത്താവിലുള്ള വിശ്വാസത്തില്‍ മാത്രം ആശ്രയിച്ച് മുന്നോട്ട് പോയ കുഷ്ഠരോഗി ജനക്കൂട്ടത്തെ ഭയന്നിരുന്നില്ല. യേശുവിനു സമീപം എത്തിയ അവന്‍ തന്നെ ശുദ്ധമാക്കണമെന്ന് യാചിച്ചു. പൊതുസമൂഹത്തില്‍ കുഷ്ഠരോഗികള്‍ പ്രവേശിക്കരുതെന്ന നിയമം നിലനില്‍ക്കുമ്പോളാണ് അവന്‍ ഇത്തരത്തില്‍ വിശ്വാസത്താല്‍ പ്രവര്‍ത്തിച്ചത്. കുഷ്ഠരോഗികളെ സ്പര്‍ശിക്കുവാന്‍ വിലക്കുള്ള ആ കാലഘട്ടത്തില്‍ യേശു അതിനെ തിരുത്തി കുഷ്ഠരോഗിക്ക് സൗഖ്യം വരുത്തി". പാപ്പ പറഞ്ഞു. യേശുക്രിസ്തു സമൂഹത്തില്‍ ആരേയും മാറ്റി നിര്‍ത്തിയിരുന്നില്ലെന്നും തൊട്ടുകൂടരുതെന്ന് സമൂഹം കല്‍പ്പിച്ചിരുന്ന പലരിലേക്കും അവിടുന്ന് കടന്നു ചെന്നിരുന്നതായും ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പ്രസംഗത്തിലൂടെ പറഞ്ഞു. ദേവാലയത്തില്‍ ചെന്നു കാഴ്ചകൾ അര്‍പ്പിക്കുക എന്ന ഉപദേശവും സൗഖ്യമാക്കപ്പെട്ട കുഷ്ഠരോഗിക്ക് ദൈവം നല്‍കുന്നുണ്ട്. ഇതിലൂടെ പാപികളുടെ മോചനം കൂടി ലക്ഷ്യംവയ്ക്കുന്ന അത്ഭുതങ്ങളാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് കര്‍ത്താവ് കാണിച്ചു തരുന്നുവെന്നും പിതാവ് വിശദീകരിച്ചു.
Image: /content_image/News/News-2016-06-23-03:06:45.jpg
Keywords: fransis,papa,refugees,love,them,welcome,europe
Content: 1769
Category: 1
Sub Category:
Heading: മതസ്വാതന്ത്ര്യത്തിനു വേണ്ടി നാം അവസാനം വരെ പോരാടണം: ആര്‍ച്ച് ബിഷപ്പ് വില്യം ലൊറി
Content: വാഷിംഗ്ടണ്‍: മതസ്വാതന്ത്ര്യത്തിനു വേണ്ടി അവസാനം വരെയും പോരാടണമെന്ന് ആര്‍ച്ച് ബിഷപ്പ് വില്യം ലൊറി. ഇംഗ്ലണ്ടില്‍ രക്തസാക്ഷികളായ തോമസ് മോര്‍, ജോണ്‍ ഫിഷര്‍ എന്നിവരുടെ തിരുശേഷിപ്പുകള്‍ യുഎസിന്റെ പലഭാഗങ്ങളിലും വണക്കത്തിനു വേണ്ടി എത്തിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടന്ന 'ഫോര്‍ട്ട്‌നൈറ്റ് ഫോര്‍ ഫ്രീഡം' എന്ന പ്രത്യേക ഉപവാസ പ്രാര്‍ത്ഥനയില്‍ നടത്തിയ പ്രസംഗത്തിലാണ് ബിഷപ്പ് മതവിശ്വാസങ്ങള്‍ക്കു നേരെ യുഎസില്‍ നടക്കുന്ന കടന്നുകയറ്റങ്ങള്‍ക്കെതിരെ രംഗത്ത് വന്നത്. യുഎസ് കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു രണ്ടാഴ്ചയായി നടന്നു വന്ന ഫോര്‍ട്ട്‌നൈറ്റ് ഫോര്‍ ഫ്രീഡം എന്ന ഉപവാസ പ്രാര്‍ത്ഥന സംഘടിപ്പിച്ചത്. യുഎസില്‍ പുതിയതായി ഏര്‍പ്പെടുത്തുന്ന പല നിയമങ്ങളും സഭയ്ക്കും വിശ്വാസത്തിനും എതിരെ നിലകൊള്ളുന്നതാണ്. സഭയുടെ കീഴില്‍ സേവനം ചെയ്യുന്നവരെ ജോലിക്കാരെ പോലെ കണക്കിലാക്കി അവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണമെന്ന ശുപാര്‍ശ ഇപ്പോള്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. പരമ്പരാഗതമായ വിവാഹത്തെ പിന്തുണയ്ക്കുന്ന മെഡിക്കല്‍, ബിസിനസ്, സേവന രംഗത്തുള്ളവര്‍ക്കെതിരേയുള്ളെ നടപടികൾ ക്രൈസ്തവ വിശ്വാസങ്ങളെ തകിടം മറിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം ചെയ്യുന്നവയാണ്. ലോകമെമ്പാടും ക്രൈസ്തവര്‍ക്കു നേരെ മര്യാദയുടെ മുഖംമൂടി അണിഞ്ഞ ശിക്ഷാനടപടികള്‍ നടപ്പില്‍ വരുത്തുകയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ മുന്‍പ് പറഞ്ഞ വാക്കുകള്‍ ബിഷപ്പ് വില്യം ലൊറി യോഗത്തില്‍ ഓര്‍മ്മിപ്പിച്ചു."കത്തോലിക്കരനെന്നോ അകത്തോലിക്കരെന്നോ വ്യത്യാസമില്ലാതെ നാസിസം നടപ്പിലാക്കിയ സമയത്ത് ആളുകളെ കൂട്ടക്കൊല ചെയ്തു. രക്തസാക്ഷിത്വത്തില്‍ അവര്‍ സഭയുടെ ഐക്യം വിളിച്ചോതിയെന്ന മാര്‍പാപ്പയുടെ വാക്കുകള്‍ ശ്രദ്ധയോടെ നാം കേള്‍ക്കണം. വിശ്വാസത്തിനു നേരെയുള്ള എല്ലാതരം കടന്നു കയറ്റങ്ങളും ക്രൈസ്തവ സമൂഹത്തെ ലക്ഷ്യമിടുന്നതാണെന്നും നാം തിരച്ചറിയണം". ബിഷപ്പ് പറഞ്ഞു. "മുമ്പ് രക്തം ചിന്തി വിശ്വാസത്തിനു വേണ്ടി ആയിരങ്ങള്‍ തങ്ങളുടെ പ്രാണന്‍ വിട്ടു. ഇന്നും സമാനമായ സംഭവങ്ങള്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നടക്കുന്നു. ക്രിസ്തു തന്റെ ദൗത്യം നിര്‍വഹിക്കുന്നതിനു വേണ്ടി ക്ഷമാപൂര്‍വ്വം ക്രൂശുമരണം സഹിക്കുകയും മനുഷ്യര്‍ക്ക് രക്ഷ നല്‍കുകയും ചെയ്തു. ക്രിസ്തു നിലകൊണ്ടത് സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്. ക്രൈസ്തവരും സ്വാതന്ത്ര്യത്തിനു വേണ്ടി അവസാനം വരെയും നിലകൊള്ളണം'. ബിഷപ്പ് ആഹ്വാനം ചെയ്തു.
Image: /content_image/News/News-2016-06-23-06:33:34.jpg
Keywords: laws,against,faith,catholic,church,usa
Content: 1770
Category: 1
Sub Category:
Heading: ബന്ധുക്കളെ കൂട്ടക്കൊല ചെയ്ത വ്യക്തികളോട് ക്ഷമിക്കുവാനുള്ള ആഹ്വാനവുമായി നൈജീരിയന്‍ ബിഷപ്പ്
Content: അബൂജ: തങ്ങളുടെ ബന്ധുക്കളെ കൂട്ടക്കൊല ചെയ്ത വ്യക്തികളോട് പൂര്‍ണ്ണമായും ക്ഷമിക്കുവാനുള്ള ആഹ്വാനവുമായി നൈജീരിയന്‍ ബിഷപ്പ്. തെക്കുകിഴക്കന്‍ നൈജീരിയായില്‍ മുസ്ലീം വംശത്തില്‍പ്പെടുന്ന ഫുലാനി ഹെഡ്‌സ്‌മെന്‍ എന്ന ഗോത്രത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒന്‍പതു പേരുടെ സംസ്‌കാരത്തില്‍ പങ്കെടുക്കുമ്പോളായിരുന്നു എന്‍സൂക്ക രൂപതയുടെ ബിഷപ്പ് ഗോഡ്ഫ്രീ ഇഗ്വിബൂയിക്ക് ഒനാഹ്, ശത്രുക്കളോട് ക്ഷമിക്കണമെന്ന് ആവശ്യപെട്ടത്. ഈ വര്‍ഷം ഏപ്രില്‍ 25-നാണ് നൈജീരിയന്‍ ക്രൈസ്തവരെ ഞെട്ടിച്ച കൂട്ടക്കൊല നടന്നത്. നിംബോയിലെ സെന്റ് മേരിസ് കത്തോലിക്ക ദേവാലയത്തില്‍ ജൂണ്‍-17 നാണ് കൊല്ലപ്പെട്ടവരില്‍ ഒന്‍പതു പേരുടെ മൃതശരീരം സംസ്‌കരിച്ചത്. മറ്റ് ക്രൈസ്തവ സഭകളുടെ അധ്യക്ഷന്‍മാരും പങ്കെടുത്ത ചടങ്ങില്‍ വച്ചാണ് ബിഷപ്പ് തന്റെ പ്രസംഗം നടത്തിയത്. "ദുഃഖത്തില്‍ ആയിരിക്കുന്നവരെ നിങ്ങള്‍ ദൈവത്തിങ്കലേക്ക് തിരിയുക, നന്ദിയോടെ വിശ്വാസത്തോടെ അവനിലേക്ക് നോക്കുക. നമ്മുടെ വിശ്വാസം നമുക്ക് നല്‍കുന്ന ഉറപ്പ് ഞാന്‍ വീണ്ടും ഓര്‍മ്മിപ്പിക്കട്ടെ. ക്രിസ്തുവില്‍ പ്രത്യാശയോടെ മരിക്കുന്നവര്‍ എല്ലാ ദുഃഖത്തില്‍ നിന്നും മോചിതരാണ്. അവര്‍ സ്വര്‍ഗീയ സന്തോഷത്തിലേക്ക് വിളിക്കപ്പെട്ടവരാണ്. ഇതിനാല്‍ നാം നമ്മോട് തെറ്റു ചെയ്തവരോട് പൂര്‍ണമായും നാം ക്ഷമിക്കണം". ബിഷപ്പ് പറഞ്ഞു. ഏപ്രില്‍ 25 എന്ന വേദന നിറഞ്ഞ ദിവസത്തിന്റെ ഓർമ്മയിൽ നിന്നും കരകയറുവാൻ ജനങ്ങളെ ശക്തരാക്കേണമേ എന്ന് അദ്ദേഹം ദൈവത്തോട് പ്രാര്‍ത്ഥിച്ചു."നമുക്ക് നേരെ ശത്രുക്കള്‍ വന്നപ്പോള്‍ നമ്മില്‍ കുറച്ചു പേരെ അവര്‍ കൊല്ലാതെ വെറുതെ വിട്ടതിനായി ദൈവത്തോട് നമുക്ക് നന്ദി പറയാം. മുഴുവന്‍ പേരും കൊല്ലപ്പെട്ടിരുന്നുവെങ്കില്‍ ഇന്ന് ഇവരെ ആരു സംസ്‌കരിക്കുമായിരുന്നു. ആര്‍ ഇവര്‍ക്കുവേണ്ടി കണ്ണുനീര്‍ വാര്‍ക്കുമായിരുന്നു. ദൈവം നമ്മോടു കാണിച്ച വലിയ കൃപയാണിത്". ബിഷപ്പ് ഒനാഹ് തന്റെ പ്രസംഗത്തിലൂടെ മറ്റുള്ളവരെ ആശ്വസിപ്പിച്ചു. ക്രൈസ്തവരായ ആളുകളുടെ കൃഷി ഭൂമി കൈയ്യേറുന്ന സംഭവങ്ങള്‍ നൈജീരിയായുടെ തെക്കുകിഴക്കന്‍ ഭാഗത്ത് സജീവമാണ്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ തലത്തില്‍ വ്യക്തമായ നടപടി സ്വീകരിക്കണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു. ഫുലാനി ഹെഡ്‌സ്‌മെന്‍ ഗോത്രത്തിന്റെ ആക്രമണത്തില്‍, മുമ്പും നിരവധി ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
Image: /content_image/News/News-2016-06-23-05:14:15.jpg
Keywords: Nigeria,christian,massacre,forgive,culprits,bishop