category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingചെറുപുഷ്പ മിഷന്‍ലീഗ് അതിരൂപത നേതൃത്വ പരിശീലന ക്യാമ്പ് - പ്രേഷിതദര്‍ശന്‍ 2016
Contentചെറുപുഷ്പമിഷന്‍ലീഗ് അതിരൂപത തലത്തില്‍ ജൂനിയര്‍ വിഭാഗത്തിനായി നടത്തിയ നേതൃത്വ പരിശീനല ക്യാമ്പ് - പ്രേഷിതദര്‍ശന്‍ 2016 മലയാറ്റൂര്‍ സെന്‍റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വച്ച് സംഘടിപ്പിച്ചു. അതിരൂപത ഡയറക്ടര്‍ ഫാ. ടോം മുള്ളന്‍ചിറ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. വി. ഷാജു അദ്ധ്യക്ഷത വഹിച്ചു. സി. അംബിക, സി. ദിയ, മനോജ് കരുമത്തി, ജോയ് പടയാട്ടില്‍, സെമിച്ചന്‍ ജോസഫ്, തോമസ് ടോമി, റോഷന്‍ ജോസഫ്, ആന്റണി മുട്ടംതൊട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. സിബിന്‍ ആന്റണി, ഫാ. ജോയ്‌സന്‍ പുതുശ്ശേരി, ഡേവിസ് വല്ലൂരാന്‍, ജോയ്‌സണ്‍ ജോസഫ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നയിച്ചു. മലയാറ്റൂര്‍ തീര്‍ത്ഥാടനം, ദൈവദാന്‍ അഗതിമന്ദിര സന്ദര്‍ശനം, ദിവ്യബലി, ആരാധന, ക്യാമ്പ് ഫയര്‍, ഓപ്പണ്‍ ഫോറം, നേത്രദാനം-മഹാദാനം- ബോധവല്‍ക്കരണം എന്നിവ ക്യാമ്പ് ഭാഗമായി നടന്നു. സമാപനസമ്മേളനത്തില്‍ കാഞ്ഞൂര്‍ ഫൊറൊന വികാരി ഫാ. വര്‍ഗീസ് പൊട്ടയ്ക്കല്‍ സമാപന സന്ദേശം നല്‍കി. വൈസ് പ്രസിഡന്റ് സിനി ബിജു അദ്ധ്യക്ഷത വഹിച്ചു. അതിരൂപതയുടെ വിവിധ ഇടവകളില്‍ നിന്നും 100 ലധികം തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുത്തു. ജസ്റ്റിന്‍ പെരുമായന്‍, റോഷന്‍ ജോസഫ്, സിനോ ബൈജു, നിക്കോളാവാസ് മലയാറ്റൂര്‍, മരിയ മാര്‍ട്ടിന്‍, തോമസ് ടോമി, അരുണ തോമസ്, സി. കെ. ജോസ്, തോമസ് പുത്തന്‍പുര, ലിജോ പത്രോസ് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-06-22 00:00:00
Keywords
Created Date2016-06-22 21:25:46