Contents
Displaying 1571-1580 of 24970 results.
Content:
1739
Category: 4
Sub Category:
Heading: വിശുദ്ധ കുര്‍ബാന സ്വീകരിച്ച ശേഷം മരണം വരിക്കുവോളം പ്രാര്‍ത്ഥനയില്‍ മുഴുകിയ ഒരു കുഞ്ഞ് മാലാഖ
Content: വിശുദ്ധ കുര്‍ബാന സ്വീകരിച്ച ശേഷം മരണം വരിക്കുവോളം പ്രാര്‍ത്ഥനയില്‍ മുഴുകിയ ഒരു കുഞ്ഞ് മാലാഖയാണ് ഇറ്റലിയിലെ ബോളോഗ്നായില്‍ ജനിച്ച ഇമെല്‍ഡ ലംബേര്‍ട്ടിനി. 1322-ല്‍ കത്തോലിക്ക വിശ്വാസികളായ മാതാപിതാക്കള്‍ക്ക് ജനിച്ച ലംബേര്‍ട്ടിനിക്ക് ചെറുപ്പം മുതല്‍ തന്നെ ദൈവീക കാര്യങ്ങളില്‍ തീഷ്ണമായ താല്‍പര്യമായിരുന്നു. ആ കാലഘട്ടത്തില്‍ 15 വയസ് പൂര്‍ത്തീകരിക്കുന്നവര്‍ക്കു മാത്രമാണ് ആദ്യ കുര്‍ബാന സ്വീകരിക്കുവാന്‍ അനുവാദം ഉണ്ടായിരുന്നത്. എന്നാല്‍ അഞ്ചാം വയസു മുതല്‍ ദിവ്യകാരുണ്യ നാഥനായ ഈശോയെ തനിക്ക് നാവില്‍ സ്വീകരിക്കണമെന്ന താല്‍പര്യം കുഞ്ഞ് ലംബേര്‍ട്ടിനിക്കുണ്ടായിരുന്നു. ഈശോയെ ഹൃദയത്തില്‍ സ്വീകരിച്ച ശേഷം ആര്‍ക്കെങ്കിലും മരിക്കുവാന്‍ സാധിക്കുമോ എന്ന ചോദ്യം അവള്‍ സ്ഥിരമായി മറ്റുള്ളവരോട് ചോദിച്ചിരുന്നു. അവള്‍ക്ക് 11 വയസ്സായിരിക്കുന്ന സമയം. പുരോഹിതന്‍ വിശുദ്ധ കുര്‍ബാന കൈയിലെടുത്തു വാഴ്ത്തുകയും വിശ്വാസികള്‍ക്ക് ദിവ്യകാരുണ്യം നല്‍കുവാന്‍ ഒരുങ്ങുകയുമായിരുന്നു. ഈ സമയം കുഞ്ഞ് ലംബേര്‍ട്ടിനി മുട്ട്കുത്തി നിന്നു തീവ്രമായി പ്രാര്‍ത്ഥിച്ചു കൊണ്ടിരിന്നു. പുരോഹിതനെ സഹായിക്കുവാന്‍ അള്‍ത്താരയിലുണ്ടായിരുന്ന സഹവൈദികനാണ് പെട്ടെന്നു തന്നെ ആ അത്ഭുതം ദര്‍ശിച്ചത്. കുഞ്ഞ് ലംബേര്‍ട്ടിനിയുടെ ശിരസിനു ചുറ്റും അത്ഭുതകരമായ ഒരു വെളിച്ചം തെളിയുന്നു. അദ്ദേഹം മുഖ്യകാര്‍മ്മികനെ വിളിച്ച് ഈ കാര്യം കാണിച്ചു കൊടുത്തു. അത്ഭുതകരമായ ആ ദൃശ്യം കണ്ട പുരോഹിതന്‍ ആദ്യകുര്‍ബാന സ്വീകരണത്തിന് തയ്യാറെടുപ്പുകളൊന്നുമില്ലാതെ വന്ന ലംബേര്‍ട്ടിനിയുടെ അടുത്ത് എത്തി. അവള്‍ക്ക് വിശുദ്ധ കുര്‍ബാന നല്‍കി. ഈശോയെ കുഞ്ഞ് ലംബേര്‍ട്ടിനി നാവില്‍ സ്വീകരിച്ചു. നന്ദിയുള്ള ഹൃദയത്തോടെ വിശുദ്ധ കുര്‍ബാന സ്വീകരിച്ച ലംബേര്‍ട്ടിനി തന്റെ ഇരിപ്പിടത്തിലേക്ക് മടങ്ങിയ ശേഷം അവിടെ വീണ്ടും മുട്ടിന്മേല്‍ നിന്ന് പ്രാര്‍ത്ഥനയില്‍ മുഴുകി. ദേവാലയത്തില്‍ നിന്നും ആളുകള്‍ മടങ്ങിയ ശേഷവും അതേ ഇരിപ്പില്‍ ലംബേര്‍ട്ടിനി തന്റെ നാഥനെ സ്തുതിച്ചു കൊണ്ടിരുന്നു. ദീര്‍ഘനേരം ഒരേ ഇരിപ്പില്‍ തന്നെ നിലയുറപ്പിച്ച് പ്രാര്‍ത്ഥിക്കുന്ന ലംബേര്‍ട്ടിനിയെ അവളുടെ സഹോദരി ഭക്ഷണം കഴിക്കുവാനായി വിളിക്കുവാന്‍ ചെന്നു. ശരീരത്ത് തട്ടിയശേഷം എഴുന്നേറ്റു വരുവാന്‍ ആവശ്യപ്പെട്ട സഹോദരി, തന്റെ കുഞ്ഞ് പെങ്ങള്‍ മാലാഖമാരുടെ കൂടെ ദൈവ സന്നിധിയിലേക്ക് യാത്രയായെന്ന കാര്യം പെട്ടെന്ന് തിരിച്ചറിഞ്ഞു. വിശുദ്ധ കുര്‍ബാന സ്വീകരിച്ച ശേഷം ഒരു കളങ്കവും പറ്റാത്ത ആ മാലാഖ കുഞ്ഞ് ദേവാലയത്തില്‍ തന്നെ മരിച്ചു വീണു. 1826-ല്‍ പോപ് ലിയോ പന്ത്രണ്ടാമന്‍ ഇമെല്‍ഡ ലംബേര്‍ട്ടിനിയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ഇറ്റലിയിലെ സാന്‍ സിഗ്‌സ്‌മോണ്ടോ ദേവാലയത്തിലാണ് വാഴ്ത്തപ്പെട്ട ഇമെല്‍ഡ ലംബേര്‍ട്ടിനിയുടെ മൃതശരീരം സംസ്‌കരിച്ചിരിക്കുന്നത്. ആദ്യകുര്‍ബാന സ്വീകരിക്കുന്ന കുട്ടികളുടെ മധ്യസ്ഥ സഹായിയായി ലംബേര്‍ട്ടിനി പിന്നീട് മാറി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CGQ5pMYsyYz9zj42omATA7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/FaithAndReason/FaithAndReason-2016-06-20-07:33:58.jpg
Keywords: ദിവ്യകാരുണ്യ

1740
Category: 15
Sub Category:
Heading: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 21
Content: #{red->n->n->ഈശോയുടെ പീഡാനുഭവവും അവിടുത്തെ ഹൃദയവേദനയും}# ലോകനാഥനായ മിശിഹായുടെ തിരുശരീരത്തില്‍ അനുഭവിച്ച പാടുപീഡകളെല്ലാം അവിടുത്തെ ജീവിതകാലം കൊണ്ട് അവസാനിച്ചു. ഈ പീഡകളെല്ലാം ജെറുസലേം നീവാസികളില്‍ നിന്നത്രേ അനുഭവിച്ചത്. എന്നാല്‍ ആരാധ്യമായ ഈശോയുടെ ദിവ്യഹൃദയം അവിടുത്തെ ഉത്ഭവം മുതല്‍ ലോകാവസാനം വരെയും വേദന അനുഭവിച്ചു കൊണ്ടാണിരിക്കുന്നത്. ഈ ഹൃദയ വേദനകള്‍ക്കു കാരണക്കാര്‍ അവിടുത്തെ സ്വന്തക്കാരായ വൈദികര്‍, സന്യാസിനീ സന്യാസികള്‍, അല്‍മായര്‍, ഭരണാധികാരികള്‍, മുതലാളികള്‍, തൊഴിലാളികള്‍, എന്നിവരെല്ലാമാണ്. ദേവാലയങ്ങള്‍, കുടുംബങ്ങള്‍, തീയേറ്ററുകള്‍, ഹോട്ടലുകള്‍, നൃത്തകേന്ദ്രങ്ങള്‍, നഗരങ്ങള്‍ എന്നിവിടങ്ങളില്‍ വച്ചെല്ലാം കഠിനഹൃദയരായ പാപികള്‍ മാരകമായ പാപങ്ങള്‍ ചെയ്യുമ്പോഴെല്ലാം ഈശോയുടെ ദിവ്യഹൃദയമാണ് വേദനിക്കുന്നത്. പരി. കന്യകയും വി.യൗസേപ്പിനും വാസസ്ഥലം കിട്ടാതിരുന്ന സമയത്തും ഹേറോദേശ് സ്നേഹനിധിയായ സമാധാന പ്രഭുവിനെ ക്രൂരമായി വധിക്കുവാന്‍ ഒരുങ്ങിയപ്പോഴും ഈജിപ്തിലേക്ക് ഒളിച്ചോടിയ അവസരത്തിലും യഹൂദജനം പരിഹാസ ശരങ്ങള്‍ ഏല്‍പ്പിച്ചപ്പോഴും അവര്‍ കല്ലെറിഞ്ഞു കൊല്ലുവാന്‍ ഒരുങ്ങിയ അവസരത്തിലും ഈശോയുടെ ഹൃദയം വേദനിക്കയുണ്ടായി. ഗത്സേമന്‍ തോട്ടത്തില്‍ വച്ചു രക്തം വിയര്‍ത്തപ്പോഴും സ്വശിഷ്യരില്‍ ഒരുവനായ യൂദാസ് ഒറ്റിക്കൊടുത്തപ്പോഴും ഈശോ ഹൃദയ പീഡകള്‍ അനുഭവിക്കയുണ്ടായി. വി. കുര്‍ബാനയുടെ സ്ഥാപനം മുതല്‍ ലോകാവസാനം വരെ ദൈവദോഷത്തോടെ കുര്‍ബാന സ്വീകരിക്കുക, ഈ വിശുദ്ധ രഹസ്യത്തെ നിഷേധിക്കുക, അവഹേളിക്കുക എന്നിങ്ങനെയുള്ള മഹാപാപങ്ങളെല്ലാം സഹിച്ച് അത്ഭുതകരമായ ഭയത്തോടെ മനുഷ്യരെ സ്നേഹിക്കുവാന്‍ ഈശോയുടെ ഹൃദയത്തിന് കഴിയുന്നു. മനുഷ്യരുടെ ചിന്തയ്ക്കും ഭാവനയ്ക്കും എത്തിച്ചേരുവാന്‍ സാധ്യമല്ലാത്തവിധം അത്രയ്ക്കഗാധവും സ്നേഹസാന്ദ്രവുമാണ് ഈശോയുടെ ദിവ്യഹൃദയം. ഈശോയുടെ പീഡാനുഭവത്തെപ്പറ്റി ധ്യാനിച്ചിരുന്ന പുണ്യവാന്‍മാര്‍ സ്നേഹാഗ്നിയാല്‍ എരിയുക മാത്രമല്ല ബോധരഹിതരാവുക കൂടി ചെയ്തിരുന്നുവെന്ന് അവരുടെ ചരിത്രങ്ങളില്‍ നിന്നു വ്യക്തമാവുന്നു. വിശുദ്ധരുടെ ജീവിത പ്രവര്‍ത്തനങ്ങള്‍ ആഗ്രഹിക്കുന്ന നാം ഈശോയുടെ ക്ലേശപൂരിതമായ പീഡകളെപ്പറ്റി ധ്യാനിക്കുന്നതില്‍ ഉത്സുകരാകാം. ദിവസത്തില്‍ ഏതാനും മിനിട്ടുകള്‍ ഇതിനുവേണ്ടി ചെലവഴിക്കുകയും ഈ ദിവ്യഹൃദയം അനുഭവിക്കുന്ന നിന്ദാപമാനങ്ങള്‍ക്കു പരിഹാരം അനുഷ്ഠിക്കുകയും ചെയ്യാം. #{red->n->n->ജപം}# എന്‍റെ നേരെയുള്ള സ്നേഹത്താല്‍ ജ്വലിക്കുന്ന ഈശോയുടെ ദിവ്യഹൃദയമേ! അങ്ങയെ എന്‍റെ പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ സ്നേഹിക്കുന്നു. സ്വര്‍ഗ്ഗത്തില്‍ മാലാഖമാരും പുണ്യാത്മാക്കളും അങ്ങേയ്ക്കു ചെയ്യുന്ന ആരാധനകളും സ്തുതിസ്തോത്രങ്ങളും സ്നേഹപ്രകരണങ്ങളും, ഭൂമിയില്‍ നീതിമാന്‍മാര്‍ അങ്ങേ ദിവ്യഹൃദയത്തിനു നല്‍കുന്ന ആരാധനകളും, സല്‍കൃത്യങ്ങളും എന്‍റെയും എന്‍റെ സഹോദരങ്ങളുടെയും ലോകമൊക്കെയുടെയും പാപങ്ങള്‍ക്കും, അങ്ങു സഹിക്കുന്ന നിന്ദാപമാനങ്ങള്‍ക്കും പരിഹാരമായി അങ്ങേയ്ക്കു ഞാന്‍ കാഴ്ച സമര്‍പ്പിക്കുന്നു. കര്‍ത്താവേ, അങ്ങയുടെ അളവറ്റ കരുണയാല്‍ ഇവ സ്വീകരിച്ച് ഞങ്ങളുടെമേല്‍ ദയയായിരിക്കണമേ. #{red->n->n->പ്രാര്‍ത്ഥന}# കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍. 3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി. സാധുശീലനും വിനീതഹൃദയനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ. #{red->n->n->ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! അനുഗ്രഹിക്കണമേ. കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദാശാ തമ്പുരാനേ, ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ, നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ, ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ, ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ, അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ, ദൈവ ഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ, ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ, നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ, നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ, സകല പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ, സകല ഹൃദയങ്ങള്‍ക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയമേ, ജ്ഞാനത്തിന്റെയും അറിവിന്റെയും നിധിയൊക്കെയും ഉള്‍കൊണ്ടിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, ദൈവത്വത്തിന്‍ പൂര്‍ണ്ണതയൊക്കെയും വസിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, നിത്യപിതാവിന് പ്രസാദിച്ചിരിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങള്‍ക്കെല്ലാവര്‍ക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂര്‍ണ്ണ നിധിയായ ഈശോയുടെ തിരുഹൃദയമേ, നിത്യപര്‍വ്വതങ്ങളുടെ ആശയമായ ഈശോയുടെ തിരുഹൃദയമേ, ക്ഷമയും അധിക ദയയുമുള്ള ഈശോയുടെ തിരുഹൃദയമേ, അങ്ങേ കൃപ അപേക്ഷിക്കുന്ന സകലരെയും ഐശ്വര്യപ്പെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ, ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരമായിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, നിന്ദകളാല്‍ പൂരിതമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ അക്രമങ്ങള്‍ നിമിത്തം തകര്‍ന്ന ഈശോയുടെ തിരുഹൃദയമേ, മരണത്തോളം കീഴ് വഴങ്ങിയ ഈശോയുടെ തിരുഹൃദയമേ, സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ സമാധാനവും അനുരജ്ഞനവുമായ ഈശോയുടെ തിരുഹൃദയമേ, പാപങ്ങള്‍ക്ക് പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ, അങ്ങയില്‍ ആശ്രയിക്കുന്ന രക്ഷയായ ഈശോയുടെ തിരുഹൃദയമേ, അങ്ങില്‍ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ, ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. #{red->n->n->പ്രാര്‍ത്ഥിക്കാം}# സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദ് കൂദാശയുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍. #{red->n->n-> സുകൃതജപം}# നിത്യദൈവമേ! എന്‍റെയും ലോകമൊക്കെയുടെയും പാപങ്ങള്‍ക്കു പരിഹാരമായി അങ്ങേ ദിവ്യപുത്രന്‍റെ തിരുരക്തത്തെ അങ്ങയ്ക്ക് ഞാന്‍ കാഴ്ച സമര്‍പ്പിക്കുന്നു. #{red->n->n-> സല്‍ക്രിയ}# ഈശോയുടെ ദിവ്യഹൃദയ ഭക്തി പ്രചരിപ്പിക്കുന്നതിനു 3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി. ചൊല്ലുക. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/6?type=15}} ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/ChristianPrayer/ChristianPrayer-2016-06-20-13:50:41.JPG
Keywords: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം

1741
Category: 1
Sub Category:
Heading: ഒക്ടോബര്‍ 16-ന് അഞ്ചു പേരെ കൂടി കത്തോലിക്ക സഭ വിശുദ്ധരായി പ്രഖ്യാപിക്കും
Content: വത്തിക്കാന്‍: വാഴ്ത്തപ്പെട്ട എലിസബത്ത് ട്രിനിറ്റി ഉള്‍പ്പെടെ അഞ്ചു പേരെ കൂടി വിശുദ്ധരായി ഉയര്‍ത്തുന്നതിനുള്ള തീയതി മാര്‍പാപ്പ പ്രഖ്യാപിച്ചു. ഈ വര്‍ഷം ഒക്ടോബര്‍ 16-ാം തീയതിയാണ് സഭ അഞ്ചു പേരെ കൂടി വിശുദ്ധരായി ഉയര്‍ത്തുന്നത്. ഇതില്‍ വാഴ്ത്തപ്പെട്ട എലിസബത്ത് ഒഴികെ മറ്റു നാലു പേരും പുരുഷന്‍മാരാണ്. വാഴ്ത്തപ്പെട്ടവരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള സമിതിയിലെ അംഗങ്ങളും കര്‍ദിനാളുമാരും പങ്കെടുത്ത യോഗത്തിലാണ് മാര്‍പാപ്പ തീയതി പ്രഖ്യാപിച്ചത്. ഇതോടെ ഈ അഞ്ചു പേരെയും വിശുദ്ധരായി ഉയര്‍ത്തുന്നതിനുള്ള നീണ്ട നടപടി ക്രമങ്ങള്‍ അവസാനിച്ചു. ഇനി പ്രഖ്യാപനം മാത്രം നടത്തിയാല്‍ മതിയാകും. ഫ്രഞ്ച് കര്‍മ്മലൈറ്റ് സന്യാസിനിയായിരുന്ന വാഴ്ത്തപ്പെട്ട എലിസബത്ത് നല്ലൊരു ചിന്തകയും എഴുത്തുകാരിയും ആയിരുന്നു. ദിവ്യകാരുണ്യത്തിനോടുള്ള അതീവഭക്തിയിലൂടെ പ്രശസ്തനായ സ്‌പെയിനില്‍ നിന്നുള്ള ബിഷപ്പ് മാനുവേല്‍ ഗോണ്‍സാലസ് ഗാര്‍സിയ, പാരീസിലെ സെപ്റ്റംബര്‍ കൂട്ടക്കൊലയില്‍ രക്തസാക്ഷിയായ ഗുലൈമി നിക്കോളാസ് ലൂയിസ് ലെക്‌ലര്‍ക്ക്, ഇറ്റാലിയന്‍ വൈദികനും മേരി ഇമാക്യുലേറ്റ് സഭയുടെ സ്ഥാപകനുമായ ലഡോവിക്കോ പവോനി, ബാപ്റ്റിസ്റ്റൈന്‍ സിസ്റ്റേഴ്‌സ് ഓഫ് നസറീന്‍ സ്ഥാപകനും വൈദികനുമായ അല്‍ഫോണ്‍സോ മരിയ ഫൂസ്‌കോ എന്നിവരാണ് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന മറ്റ് വിശുദ്ധര്‍. കര്‍ദിനാള്‍ തിരുസംഘത്തിലെ ചിലര്‍ക്കുള്ള സ്ഥാനകയറ്റവും മാര്‍പാപ്പ യോഗത്തില്‍ പ്രഖ്യാപിച്ചു. കര്‍ദിനാള്‍ ഡീക്കന്‍ പദവിയിലുള്ള നാലു പേരെ കര്‍ദിനാള്‍ പ്രീസ്റ്റ് എന്ന പദവിയിലേക്ക് പാപ്പ ഉയര്‍ത്തി. കര്‍ദിനാളുമാര്‍ക്ക് മൂന്നു തരം സ്ഥാനങ്ങള്‍ സഭയില്‍ നല്‍കപ്പെട്ടിട്ടുണ്ട്. കര്‍ദിനാള്‍ ഡീക്കന്‍, കര്‍ദിനാള്‍ പ്രീസ്റ്റ്, കര്‍ദിനാള്‍ ബിഷപ്പ് എന്നിവയാണ് ഈ മൂന്നു കര്‍ദിനാള്‍ സ്ഥാനങ്ങള്‍. കര്‍ദിനാള്‍ പദവിയില്‍ എത്തിയ ശേഷമുള്ള കാലം കണക്കാക്കിയാണ് ഈ സ്ഥാനം നിര്‍ണയിക്കപ്പെടുന്നത്. 10 വര്‍ഷം കര്‍ദിനാളായി സേവനം ചെയ്യുമ്പോള്‍ ഒരു സ്ഥാനത്തില്‍ നിന്നും മറ്റൊന്നിലേക്ക് ഉയര്‍ത്തപ്പെടുകയാണ് പതിവ്. കര്‍ദിനാളുമാരായ ഫ്രാങ്ക് റോഡ്, ആന്‍ഡ്രിയ കൊര്‍ഡീറോ ഡീ മോണ്ടിസിമോളോ, വില്യം ലിവാഡേ, ആല്‍ബര്‍ട്ട് വാന്‍ഹോയി എന്നിവര്‍ക്കാണ് ഇത്തവണ കര്‍ദിനാള്‍ പ്രീസ്റ്റ് എന്ന സ്ഥാന കയറ്റം മാര്‍പാപ്പ നല്‍കിയിരിക്കുന്നത്.
Image: /content_image/News/News-2016-06-21-03:54:21.jpg
Keywords: new,saints,date,canonization,october,5,papa,declared

1742
Category: 1
Sub Category:
Heading: ഫാദര്‍ ടോം ഉഴുന്നാലിന്റെ ഫേസ്ബുക്ക് അക്കൌണ്ടില്‍ നിന്നും സന്ദേശങ്ങള്‍; ടോം അച്ചന് വേണ്ടി സംസാരിക്കുന്നുവെന്ന് അജ്ഞാതന്‍
Content: തെക്കന്‍ യെമനില്‍ നിന്നും ഭീകരര്‍ തട്ടി കൊണ്ടു പോയ വൈദികന്‍ ഫാ.ടോം ഉഴുന്നാലിന്‍റെ ഫെയ്സ്ബുക്ക് അക്കൌണ്ട് അജ്ഞാതന്‍ ഹാക്ക് ചെയ്തു. ഫാ.ഉഴുന്നാലില്‍ ഉപയോഗിച്ച് കൊണ്ടിരിന്ന ഫെയ്സ്ബുക്ക് അക്കൌണ്ടില്‍ കഴിഞ്ഞ ദിവസം മുതലാണ് അദ്ദേഹത്തിന്റെ പേരില്‍ പോസ്റ്റുകള്‍ വന്ന്‍ തുടങ്ങിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഫാ.ടോം ഉഴുന്നാലിന്റെ സുഹൃത്തുക്കള്‍ ഈ പോസ്റ്റുകളുടെ ആധികാരികത ചോദ്യം ചെയ്തു മറുപടി പോസ്റ്റുകള്‍ ഇട്ടു തുടങ്ങിയിരിന്നു. തുടര്‍ന്നു താന്‍ ടോമിന്റെ സുഹൃത്താണെന്നും അദ്ദേഹം പറഞ്ഞിട്ടാണ് പോസ്റ്റുകള്‍ ചെയ്യുന്നതെന്നുമായി വാദം. യൂറോപ്യന്‍ പുരോഹിതന്‍ അല്ലാത്തതിനാലാണ് തന്നെ രക്ഷിക്കാന്‍ നടപടികള്‍ ഇല്ലാത്തതെന്ന് പോസ്റ്റുകളില്‍ പറയുന്നു. ഇതില്‍ ഫാ.ടോം അത്യധികം വേദനയിലാണെന്നും ഇതേ പോസ്റ്റില്‍ പറയുന്നു. ഇന്ത്യന്‍ ഗവണ്‍മെന്റും ക്രിസ്ത്യന്‍ മാധ്യമങ്ങളും ടോം ഉഴുന്നാലില്‍ മോചിതനാകുമെന്ന് പറയുന്നുണ്ടെങ്കിലും ആരും ഒന്നും ചെയ്യില്ലെന്നും തുടര്‍ പോസ്റ്റുകളിലൂടെ ആരോപിക്കുന്നുണ്ട്. ആരാണ് ഇത് ചെയ്തതെന്ന ഫെയ്സ്ബുക്ക് സുഹൃത്തുക്കളുടെ ചോദ്യത്തിന് സുരക്ഷകാരണങ്ങളാല്‍ വെളിപ്പെടുത്താനാകിലെന്നാണ് പോസ്റ്റ് ചെയ്യുന്ന ആളുടെ മറുപടി. ഒരു മെസ്സേജിലൂടെ അക്കൌണ്ട് പാസ്വേഡ് ഫാ.ടോം ഉഴുന്നാലില്‍ തന്നെ അറിയിച്ചതാണെന്നും ഇപ്പോള്‍ ആ മൊബൈല്‍ നമ്പര്‍ നിലവിലിലെന്നുമാണ് ഇയാള്‍ നല്‍കുന്ന വിശദീകരണം. ടോമിന്റെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ ശബ്ദം ഈ ലോകത്തെ അറിയിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നാണ് പുതിയ പോസ്റ്റ്.
Image: /content_image/News/News-2016-06-21-00:03:20.jpg
Keywords:

1743
Category: 1
Sub Category:
Heading: ഓര്‍ത്തഡോക്‌സ് സഭകളുടെ ആഗോള സമ്മേളനത്തിന് പ്രാര്‍ത്ഥനാശംസകള്‍ അറിയിക്കുന്നതായി മാര്‍പാപ്പ
Content: വത്തിക്കാന്‍: ക്രീറ്റില്‍ ആരംഭിച്ച ആഗോള ഓര്‍ത്തഡോക്‌സ് സഭകളുടെ കൗണ്‍സില്‍ യോഗത്തിനു ആശംസകള്‍ അറിയിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ. ഓര്‍ത്തഡോക്‌സ് സഭകളുടെ ആഗോള സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിച്ച മാര്‍പാപ്പ, ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികളായ സഹോദരര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മറ്റുള്ളവരോട് ആഹ്വാനം ചെയ്തു. സെന്റ് പീറ്റേഴ്‌സ് സ്വകയറില്‍ തന്റെ പ്രസംഗം കേള്‍ക്കുവാന്‍ ഒത്തുകൂടിയ ആയിരങ്ങളോട് കൂടെ, ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ ഓര്‍ത്തഡോക്‌സ് സഭകളുടെ മഹാസമ്മേളനത്തിനു വേണ്ടി പാപ്പ പ്രാര്‍ത്ഥിച്ചു. കൌണ്‍സിലിന് ട്വിറ്ററില്‍ പാപ്പ തന്റെ ആശംസകളും പ്രാര്‍ത്ഥനയും കുറിക്കുകയും ചെയ്തു. "ഓര്‍ത്തഡോക്‌സ് സഭകളുടെ മഹാസമ്മേളനത്തിന്റെ നടത്തിപ്പിനു വേണ്ടി നമുക്ക് ഒരുമിച്ച് പ്രാര്‍ത്ഥിക്കാം. പരിശുദ്ധാത്മാവിന്റെ അഭിഷേക വരങ്ങളാല്‍ പാത്രീയാര്‍ക്കീസുമാരും, ആര്‍ച്ചുബിഷപ്പുമാരും, ബിഷപ്പുമാരും നിറയുവാന്‍ നമുക്കും നാഥനോട് അപേക്ഷിക്കാം" പാപ്പ പറഞ്ഞു. ജൂലിയന്‍ കലണ്ടര്‍ പിന്തുടരുന്ന ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികളുടെ പെന്തകൊസ്ത് ദിനം കൂടിയാണ് സമ്മേളനത്തിന്റെ ആരംഭ ദിനമെന്ന കാര്യവും മാര്‍പാപ്പ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. എക്യൂമിനിക്കല്‍ പാത്രീയാര്‍ക്കീസും സമ്മേളനത്തിന്റെ അധ്യക്ഷനുമായ കോണ്‍സ്‌റ്റെന്റിനോപ്പോളിലെ ബിഷപ്പ് ബര്‍ത്തോമി മാര്‍പാപ്പയുടെ ട്വിറ്റര്‍ സന്ദേശം റീ-ട്വീറ്റ് ചെയ്തിട്ടുണ്ട്. ക്രീറ്റിലെ ഹെരാക്ലിയോനിലുള്ള സെന്റ് മിനാസ് ദേവാലയത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയുടെ മധ്യേ എക്യൂമിനിക്കല്‍ പാത്രീയാര്‍ക്കീസ് ബര്‍ത്തോമി ഓര്‍ത്തഡോക്‌സ് സഭകള്‍ എല്ലാം ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. "സഭ ക്രിസ്തുവില്‍ ഒന്നാണ്. എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ ശാഖകള്‍ എന്നപോലെ മാത്രം ഓര്‍ത്തഡോക്‌സ് സഭകള്‍ പ്രവര്‍ത്തിക്കുന്നു. സഭയെ വിഭജിക്കുവാനോ ഒന്നില്‍ നിന്നും മറ്റൊന്നിനെ അടര്‍ത്തിമാറ്റുവാനോ ആരാലും സാധ്യമല്ല" പാത്രീയാര്‍ക്കീസ് ബര്‍ത്തോമി കൂട്ടിച്ചേര്‍ത്തു. ബള്‍ഗേറിയ, റഷ്യ, ജോര്‍ജിയന്‍- അന്ത്യോക്യന്‍ ഓര്‍ത്തഡോക്‌സ് സഭകള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ല. ഇത് സംബന്ധിക്കുന്ന ഒരു പരാമര്‍ശവും ബര്‍ത്തോമി പാത്രീയാര്‍ക്കീസ് തന്റെ പ്രസംഗത്തില്‍ നടത്തിയില്ല. യോഗത്തിന്റെ മുന്നോടിയായി ജനുവരിയില്‍ വിളിച്ചു കൂട്ടിയ സമ്മേളനത്തില്‍ 14 ഓര്‍ത്തഡോക്‌സ് സഭകളും പങ്കെടുക്കാമെന്ന ഉറപ്പ് നല്‍കിയിരുന്നതാണ്. ചില മേഖലകളില്‍ നില നില്‍ക്കുന്ന അധികാര തര്‍ക്കങ്ങള്‍ മൂലമാണ് നാലു സഭകളും സമ്മേളനത്തില്‍ നിന്നും പിന്മാറിയത്. കൗണ്‍സില്‍ ആരംഭിക്കുന്നതിനു മുമ്പ് സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച നാലു ഓര്‍ത്തഡോക്‌സ് സഭകളോടും സമ്മേളനത്തില്‍ പങ്കെടുക്കുന്ന 10 സഭകളുടെ പാത്രീയാര്‍ക്കീസുമാരും മെത്രാന്‍മാരും പ്രത്യേകം ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇതും ഫലം കണ്ടില്ല. സഭകളില്‍ ഇപ്പോഴും തുടരുന്ന ചില തെറ്റായ നടപടികള്‍ അവസാനിപ്പിക്കുവാനുള്ള തീരുമാനം ഈ കൗണ്‍സിലില്‍ തന്നെ സ്വീകരിക്കുമെന്നാണ് ബര്‍ത്തോമി പാത്രീയാര്‍ക്കീസ് അറിയിച്ചിരിക്കുന്നത്. വിവിധ ആശയങ്ങളും ആചാരങ്ങളും വ്യത്യസ്ത അഭിപ്രായങ്ങളും നിലനില്‍ക്കുവെങ്കിലും ക്രിസ്തുവില്‍ സഭ ഒന്നാണെന്നു പാത്രീയാര്‍ക്കീസ് ബര്‍ത്തോമി കൂട്ടിച്ചേര്‍ത്തു. മുമ്പ് സമ്മേളനത്തില്‍ നിന്നും കൂടുതല്‍ സഭകള്‍ പിന്മാറുന്നുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്റെ ആശങ്ക മാര്‍പാപ്പ പ്രകടിപ്പിക്കുകയും സമ്മേളനത്തിന്റെ നല്ല രീതിയിലുള്ള നടത്തിപ്പിനായി പ്രാര്‍ത്ഥിക്കണമെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു.
Image: /content_image/News/News-2016-06-21-01:05:49.png
Keywords: world,orthodox,council,marpapa,prayerful,wishes,church,unity

1744
Category: 1
Sub Category:
Heading: ക്രൈസ്തവരും മുസ്ലീങ്ങളും മറ്റുള്ളവരോട് കരുണയുള്ളവരായിരിക്കണമെന്നതാണ് ദൈവഹിതം: കര്‍ദിനാള്‍ ജിയാന്‍ ലൂയിസ്
Content: വത്തിക്കാന്‍: മറ്റുള്ളവരോട് കരുണയുള്ളവരും, കരുതലുള്ളവരും, ക്ഷമിക്കുന്നവരുമായി ക്രൈസ്തവരും മുസ്ലീങ്ങളും തീരണമെന്നതാണ് ദൈവത്തിന്റെ താല്‍പര്യമെന്ന് കര്‍ദിനാള്‍ ജിയാന്‍ ലൂയിസ് ടുറാന്‍. റംസാന്‍ നോമ്പ് ആചരിക്കുന്ന മുസ്ലീം സഹോദരങ്ങളോടുള്ള തന്റെ പ്രത്യേക ആശംസ സന്ദേശത്തിലാണ് കര്‍ദിനാള്‍ ഇങ്ങനെ പറഞ്ഞത്. മതങ്ങള്‍ തമ്മില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കു വേണ്ടി നിലകൊള്ളുന്ന വത്തിക്കാന്‍ സമിതിയുടെ പ്രസിഡന്റാണ് കര്‍ദിനാള്‍ ജിയാന്‍ ലൂയിസ് ടുറാന്‍. മുസ്ലീം മതവിശ്വാസികള്‍ നോമ്പു പൂര്‍ത്തിയാക്കി ജൂലൈ ആദ്യവാരം ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുവാനിരിക്കെയാണ് തന്റെ ആശംസ സന്ദേശം കര്‍ദിനാള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. "ക്രൈസ്തവരും മുസ്ലീങ്ങളും: ദൈവത്തിന്റെ കരുണയുടെ ഗുണഭോക്താക്കളും ഉപകരണങ്ങളും" എന്ന ശീര്‍ഷകത്തോടെയാണ് ലേഖനം പുറത്തുവന്നിരിക്കുന്നത്. "ക്രൈസ്തവരും മുസ്ലീങ്ങളുമായി ദൈവം നമ്മേ വിളിച്ചിരിക്കുന്നത് തന്നെ ദൈവത്തിനെ മാതൃകയാക്കി ജീവിക്കുവാനാണ്. കരുണയുള്ളവനായ ദൈവം നാമും കരുണയുള്ളവരായി തീരണമെന്ന് ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് കരുണ ആവശ്യമായിരിക്കുന്ന ജനവിഭാഗത്തോട് നാം ഇതു കാണിക്കേണ്ടതുണ്ട്. പരസ്പരം ക്ഷമിക്കുവാനും ഉള്‍ക്കൊള്ളുവാനും നമുക്ക് സാധിക്കണം. ദൈവത്തിന്റെ കല്‍പ്പനകളെ മാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ജനവിഭാഗമാണ് നമ്മള്‍ ഇരു കൂട്ടരും. ഇതിനാല്‍ തന്നെ ദൈവത്തിന്റെ ഉത്തമ സാക്ഷികളായി ജീവിക്കുവാനും നമുക്ക് കഴിയണം" സന്ദേശത്തില്‍ കര്‍ദിനാള്‍ കുറിക്കുന്നു. അക്രമവും അരാചകത്വവും അഴിഞ്ഞാടുന്ന ലോകത്തില്‍ ക്ലേശപൂര്‍ണ്ണമായ ജീവിതമാണ് വലിയ ഒരു ജനവിഭാഗം നയിക്കുന്നതെന്നും കര്‍ദിനാള്‍ തന്റെ സന്ദേശത്തില്‍ സൂചിപ്പിക്കുന്നു. കുഞ്ഞുങ്ങളും സ്ത്രീകളും പ്രായംചെന്നവരുമാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നവര്‍. പ്രകൃതി ദുരന്തവും മനുഷ്യകടത്തും രോഗവും തൊഴിലില്ലായ്മയും വലിയ ഒരു വിഭാഗത്തെ ക്ലേശത്തില്‍ ആഴ്ത്തിയിരിക്കുന്നു. ഇതിനെതിരെ ക്രൈസ്തവരും മുസ്ലീങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ഇവരുടെ കണ്ണിരൊപ്പുവാന്‍ ശ്രമിക്കണമെന്നും കര്‍ദിനാള്‍ തന്റെ സന്ദേശത്തില്‍ കൂട്ടിചേര്‍ത്തു. ആളുകള്‍ക്ക് പ്രയോജനകരമായി രീതിയില്‍ പ്രവര്‍ത്തിക്കുവാനുള്ള കൃപ ദൈവം നമ്മുക്ക് നല്‍കട്ടെ എന്ന ആശംസയോടെയാണ് ആശംസ കുറിപ്പ് അവസാനിക്കുന്നത്.
Image: /content_image/News/News-2016-06-21-02:08:07.jpg
Keywords: Christians,Muslim,unity,in,mercy,to,world,eid,wishes,Vatican

1745
Category: 6
Sub Category:
Heading: യേശു ക്രിസ്തു എനിക്ക് ആരാണ്?
Content: ''അറിവിനെ അതിശയിക്കുന്ന ക്രിസ്തുവിന്റെ സ്‌നേഹം നിങ്ങള്‍ ഗ്രഹിക്കാനും അതുവഴി ദൈവത്തിന്റെ സംപൂര്‍ണതയാല്‍ നിങ്ങള്‍ പൂരിതരാകാനും ഇടയാകട്ടെ'' (എഫേസോസ് 3:19). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 21}# 1975-ല്‍ ഒരു പുസ്തകം ക്ലാക്കോയില്‍ പ്രസിദ്ധീകരിച്ചു. ''യേശുക്രിസ്തു എനിക്ക് ആരാണ്?'' എന്നാണ് ആ പുസ്തകത്തിന്റെ പേര്. മുപ്പതുവര്‍ഷക്കാലമായി സാമൂഹ്യ-സാംസ്‌ക്കാരികവിഷയങ്ങളില്‍ കേന്ദ്രീകരിച്ചിരുന്ന ഒരു കത്തോലിക്കാ ആഴ്ചപ്പതിപ്പ് അവര്‍ നടത്തിയ വിവരാന്വേഷണങ്ങളുടെ ഫലം ഒരു ചോദ്യാവലിയുടെ രൂപത്തില്‍ പുറത്തിറക്കിയതായിരുന്നു അതിന്റെ ഉള്ളടക്കം. അത് കൊണ്ട് തന്നെ ഈ പുസ്തകം പോളണ്ടില്‍ ഏറെ ശ്രദ്ധ പിടിച്ച് പറ്റി. ചോദ്യങ്ങളുടെ ഉത്തരമായി നൂറുകണക്കിന് മറുപടികള്‍ അവര്‍ക്ക് ലഭിച്ചു. അവ വിവിധ വിഷയ തലക്കെട്ടുകളിലായി ചേര്‍ത്ത് പ്രസിദ്ധീകരിച്ച ആ പുസ്തകം അനേകം ജനങ്ങളുടെ സ്വകാര്യജീവിതങ്ങളുടെ ഹൃദയഹാരിയായ ഒരു ചിത്രമാണ് വരച്ചുകാട്ടിയത്. പ്രസ്തുത പുസ്തകം വായിച്ചുകഴിഞ്ഞപ്പോള്‍, ഒരു മെത്രാനും ഇടയനുമെന്ന നിലയ്ക്ക്, ഞാന്‍ അത്യധികം പരവശനായി. കാരണം, മനുഷ്യരിലും, അവരുടെ ചിന്തകളിലും, അവരുടെ ഹൃദയങ്ങളിലും സജീവമായിരിക്കുന്ന ക്രിസ്തുവിലെ മനുഷ്യവ്യക്തിയെപ്പറ്റിയുള്ള സത്യത്തിന്റെ അടിസ്ഥാനപരമായ പ്രാധാന്യമാണ് ഓരോ മറുപടിയും ഉറപ്പാക്കിയത്. ഈ ജനങ്ങള്‍ക്ക് യേശുക്രിസ്തു ആരാണ്? പത്രാധിപര്‍ക്ക് കിട്ടിയ എല്ലാ മറുപടികളും പേരുവയ്ക്കാത്തവയായിരുന്നു; എങ്കിലും, അവയെക്കെല്ലാം ശരിയായ പശ്ചാത്താപത്തിന്റെ സ്വഭാവമുണ്ടായിരുന്നു, കാരണം അവ എഴുതിയ ആളിന്റെ സ്വന്തം മതപരവും സാന്മാര്‍ഗ്ഗികവുമായ അനുഭവത്തില്‍ നിന്നും ഉയര്‍ന്നുവന്ന ആഴത്തിലുള്ള ആത്മീയ പ്രശ്‌നങ്ങളാണ് ഓരോ ഉത്തരവും വെളിവാക്കിയത്. ഈ മറുപടികളിലെ ആത്മാര്‍ത്ഥതയും സത്യസന്ധതയും, ഒരു മെത്രാനും ഇടയനുമെന്ന നിലയ്ക്ക് എനിക്ക് കാണിച്ചുതന്നത് ദൈവീക കൃപ എത്രമാത്രം സമൃദ്ധമാണെന്നാണ്; ''ക്രിസ്തുവിന്റെ സ്‌നേഹം സകല അറിവിനും അതീത''മാണെന്നുമാണ് ഈ പുസ്തകം എന്നെ പഠിപ്പിച്ചത്. (എസ് ഓഫ് സി). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/6?type=6 }}
Image: /content_image/Meditation/Meditation-2016-06-21-02:29:05.jpg
Keywords: യേശ

1746
Category: 1
Sub Category:
Heading: ശ്രീലങ്കയില്‍ നിന്നും ഗള്‍ഫിലേക്ക് വീട്ടുജോലിക്കായി പോകുന്ന സ്ത്രീകളുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പു വരുത്തണം: കാരിത്താസ്
Content: കൊളംമ്പോ: ശ്രീലങ്കയില്‍ നിന്നും വീട്ടുജോലിക്കായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് സ്ത്രീകളെ കൊണ്ടുപോകുന്നതു നിയന്ത്രിക്കണമെന്ന് കാരിത്താസ്. നിയമപരമായ രേഖകള്‍ ഒന്നുമില്ലാതെയാണ് പലരും ശ്രീലങ്കയില്‍ നിന്നും ഉപജീവനം തേടി ഗള്‍ഫ് നാടുകളിലേക്ക് വീട്ടുജോലിക്കായി പോകുന്നത്. സര്‍ക്കാര്‍ ഇടപെട്ട് ഇത്തരക്കാരെ തടയണമെന്നും കാരിത്താസ് ആവശ്യപ്പെടുന്നു. ലങ്കയില്‍ നിന്നും വീട്ടുജോലിക്കായി പോകുന്ന സ്ത്രീകള്‍ വിദേശത്ത് ലൈംഗീക, ശാരീരിക, മാനസിക പീഡനങ്ങള്‍ക്ക് ഒരേ പോലെ ഇരയാകുന്നതായി കണ്ടെത്തിയിരുന്നു. ലങ്കയിലേക്ക് മടങ്ങി എത്തുന്ന പലരും മാനസികമായി തകര്‍ന്ന അവസ്ഥയിലാണ്. ഇവരുടെ പുനരധിവാസത്തിനായി കാരിത്താസ് പ്രത്യേകം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. കഴിഞ്ഞയാഴ്ച ലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ഇതേ കുറിച്ച് അന്വേഷിക്കുവാന്‍ ഒരു പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ലങ്കയില്‍ നിന്നും വിദേശത്തേക്ക് സ്ത്രീകള്‍ ജോലിക്ക് പോകുന്നതിനോട് സര്‍ക്കാരിനു താല്‍പര്യമില്ലെന്നും നാട്ടിലെ തൊഴിലില്ലായ്മയും കുടുംബപ്രശ്‌നങ്ങളും നിമിത്തമാണ് പലരും വിദേശത്തേക്ക് പോകുന്നതെന്നും സര്‍ക്കാര്‍ വക്താവ് രജീത സെനരക്തനെ പറയുന്നു. എന്നാല്‍ ശ്രീലങ്കന്‍ വീട്ടുജോലിക്കാരുടെ പുനരധിവാസത്തിന്റെ ചുമതല വഹിക്കുന്ന കാരിത്താസ് വക്താവ് സിസ്റ്റര്‍ തുസാരി ഫെര്‍ണാണ്ടോ സര്‍ക്കാര്‍ വാദങ്ങള്‍ തള്ളികളഞ്ഞു. "സര്‍ക്കാര്‍ വിഷയത്തില്‍ നേരിട്ട് ഇടപെടുകയാണ് വേണ്ടത്. ജോലി തേടി പുറത്തേക്ക് പോകുന്നവരെ തടയുന്നതിനാല്‍ മാത്രം പ്രശ്‌നങ്ങള്‍ നേരെയാകുന്നില്ല. ജോലി സംബന്ധിച്ച് എത്തുന്നവര്‍ക്കു വേണ്ടി പ്രത്യേക കരാര്‍ മറ്റു രാജ്യങ്ങളുമായി ശ്രീലങ്ക ഉണ്ടാക്കണം" സിസ്റ്റര്‍ തുസാരി പറയുന്നു. അംഗീകൃത ഏജന്‍സികളിലൂടെ മാത്രമേ വിദേശത്ത് ജോലിക്കു പോകാവൂ എന്ന നിര്‍ദേശം കാരിത്താസ് സ്ത്രീകള്‍ക്ക് നല്‍കുന്ന ബോധവല്‍ക്കരണ ക്ലാസുകളില്‍ പ്രത്യേകം പറയാറുള്ളതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തമിഴിലും സിംഗളയിലും തയ്യാറാക്കിയ കോണ്‍ട്രാക്റ്റുകളും ജോലിക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കണമെന്നും കാരിത്താസ് ആവശ്യപ്പെടുന്നു. കഴിഞ്ഞ വര്‍ഷം വ്യഭിചാരകുറ്റത്തിനു പിടിക്കപ്പെട്ട ലങ്കന്‍ വനിതയെ സൗദി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാല്‍ ലങ്കന്‍ സര്‍ക്കാര്‍ ഇടപെട്ടതു മൂലം ശിക്ഷ ജീവപര്യന്തമായി കുറഞ്ഞിരിന്നു. 2010-ല്‍ സൗദിയിലെ ദമ്പതിമാര്‍ തങ്ങളുടെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന ലങ്കന്‍ വനിതയുടെ ശരീരത്തില്‍ 24 ആണികള്‍ തറച്ചു കയറ്റി ഉപദ്രവിച്ചിരുന്നു. നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന കുറ്റത്തിനു ലങ്കന്‍ വനിതയുടെ തലവെട്ടി സൗദി വധശിക്ഷ നടപ്പിലാക്കിയ സംഭവവും സമീപകാലത്തുണ്ടായിട്ടുണ്ട്. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും സമാനമായ സാഹചര്യം നിലനില്‍ക്കുന്നു. വിദേശത്ത് നിന്നും മടങ്ങിയെത്തുന്ന ഇത്തരം വനിതകളെ കാരിത്താസ് പ്രത്യേകം പുനരധിവസിപ്പിക്കുകയും അവര്‍ക്ക് ആവശ്യമായ സഹായം നല്‍കുകയും ചെയ്യുന്നു. ഇവര്‍ക്ക് ആവശ്യമായ വൈദ്യസഹായവും വീടുകള്‍ നിര്‍മ്മിക്കുവാനുള്ള സഹായവും കാരിത്താസ് ലഭ്യമാക്കുന്നുണ്ട്. നാലു മില്യണ്‍ ലങ്കന്‍ വനിതകള്‍ ഗള്‍ഫിലും യൂറോപ്പിലൂമായി വീട്ടു ജോലികള്‍ ചെയ്യുന്നതായി സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. എന്നാല്‍ ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും സുരക്ഷയും ഉറപ്പു വരുത്തുവാന്‍ ലങ്കന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ല.
Image: /content_image/News/News-2016-06-21-04:34:58.jpg
Keywords: Lankan,carithas,house,maid,job,problem,catholic,church

1747
Category: 1
Sub Category:
Heading: മറ്റുള്ളവരെ വിധിക്കുന്നതിനു മുമ്പ് ആദ്യം സ്വയം കണ്ണാടിയിൽ നോക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: മറ്റുള്ളവരെ വിധിക്കുന്നതിനു മുമ്പ് നാം ആദ്യം കണ്ണാടിയിൽ നോക്കി സ്വയം വിലയിരുത്തണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. അതിനു ശേഷം മാത്രമേ മറ്റുള്ളവരെ കുറ്റപ്പെടുത്തുവാനോ ന്യായംവിധിക്കുവാനോ ശ്രമിക്കാവു എന്ന് അദ്ദേഹം പറഞ്ഞു. സാന്താ മാര്‍ത്ത ഹൗസില്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേയുള്ള വചന സന്ദേശത്തിലാണ് പരിശുദ്ധ പിതാവ് ഇങ്ങനെ പറഞ്ഞത്. സ്വന്തം കണ്ണിലെ തടികഷ്ണം എടുക്കാതെ സഹോദരന്റെ കണ്ണില്‍ വീണ ചെറിയ കരടിനെ കുറിച്ച് കുറ്റപ്പെടുത്തുന്നവരെ പറ്റി ക്രിസ്തു പറഞ്ഞ വാക്കുകള്‍ പാപ്പ പ്രത്യേകം സൂചിപ്പിച്ചു. ഇതിന്റെ വെളിച്ചത്തില്‍ നിന്നാണ് അദ്ദേഹം തന്റെ പ്രസംഗം നടത്തിയത്. "നാം എല്ലാവരും കണ്ണാടിയില്‍ ഒന്നു നോക്കണം. മുഖത്ത് ചായങ്ങളോ അലങ്കാര വസ്തുക്കളോ കൊണ്ടുള്ള മിനുക്കു പണികള്‍ ഒന്നും നടത്തരുത്. മുഖത്തെ നിങ്ങളുടെ ചുളിവുകള്‍ കാണുക എന്ന ലക്ഷ്യത്തിലേക്ക് എത്തുവാന്‍ വേണ്ടിയല്ല ഞാന്‍ ഇതു പറയുന്നത്. കണ്ണാടിയില്‍ നോക്കി നിങ്ങള്‍ നിങ്ങളിലേക്ക് തന്നെ ഇറങ്ങി ചെല്ലണം. അപ്പോള്‍ മാത്രമേ ഏതെല്ലാം മേഖലയില്‍ നമ്മള്‍ കുറ്റവും കുറവുമുള്ളവരാണെന്നു മനസിലാക്കുവാന്‍ സാധിക്കുകയുള്ളു". പരിശുദ്ധ പിതാവ് പറഞ്ഞു. "ന്യായവിധികള്‍ നടത്തുവാന്‍ അധികാരമുള്ളത് ദൈവത്തിനു മാത്രമാണ്. അവിടുന്ന് കരുണയുള്ള ന്യായാധിപനാണ്. നാം ദൈവത്തിന്റെ സ്ഥാനത്ത് കയറി ഇരുന്ന് ന്യായംവിധിക്കുവാന്‍ അവിടുന്ന് താല്‍പര്യപ്പെടുന്നില്ല. കാരണം നമ്മള്‍ ന്യായംവിധിക്കുന്നത് മനുഷ്യരേ പോലെയാണ്. കരുണ തീരെയില്ലാത്ത വിധികള്‍ മാത്രമേ നമ്മള്‍ നടത്തുകയുള്ളു. എന്നാല്‍ സ്‌നേഹത്തിന്റെ അടിസ്ഥാനത്തിലും ദയയിലും കരുണയിലും അടിസ്ഥാനപ്പെടുത്തിയായിരിക്കും ക്രിസ്തു ന്യായം വിധിക്കുക". പിതാവ് ഓര്‍മ്മിപ്പിച്ചു. നാം അളക്കുന്ന അതേ അളവിനാല്‍ നമുക്കും അളന്നു ലഭിക്കുമെന്ന ദൈവവചനവും പരിശുദ്ധ പിതാവ് ഓര്‍മ്മിപ്പിച്ചു. ഈ കാര്യങ്ങളെ കുറിച്ച് എല്ലാം നമുക്ക് കൂടുതലായി മനസിലാക്കുവാനുള്ള കൃപ ദൈവം നല്‍കുമാറാകട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് പിതാവ് തന്റെ ലഘു പ്രസംഗം അവസാനിപ്പിച്ചത്.
Image: /content_image/News/News-2016-06-21-11:28:11.jpg
Keywords: pope,francis,not,to,judge,others,god,mercy

1749
Category: 18
Sub Category:
Heading: ഭീകരതയ്‌ക്കെതിരെ ലോകം ഉണരണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി; പാത്രിയര്‍ക്കീസ് ബാവയ്ക്കു കര്‍ദിനാള്‍ കത്തെഴുതി
Content: കൊച്ചി: ഭീകരതയ്‌ക്കെതിരെ ഐക്യരാഷ്ട്രസഭയും ലോകരാഷ്ട്രങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഭീകരതയ്ക്ക് ഇരകളായി ആയിരക്കണക്കിനു നിരപരാധികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊല്ലപ്പെടുന്നത് ആശങ്കാജനകമാണെന്നും കര്‍ദിനാള്‍ പറഞ്ഞു. സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാതലവന്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയ്ക്കു നേരെ ജന്മനാടായ സിറിയയിലെ ഖാമിഷ്‌ലിയിലുണ്ടായ ചാവേറാക്രമണത്തില്‍ ദുഖവും നടുക്കവും അറിയിച്ച്, അദ്ദേഹത്തിനെഴുതിയ കത്തിലാണു കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഇക്കാര്യം വ്യക്തമാക്കിയത്. പാത്രിയര്‍ക്കീസ് ബാവ സുരക്ഷിതനാണെന്നറിയുന്നതില്‍ സന്തോഷമുണ്ട്. 1915 ല്‍ ഖാമിഷ്‌ലി ഖാതിയിലുണ്ടായ സെയ്‌ഫോ കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട നിരപരാധികള്‍ക്കുവേണ്ടി സംഘടിപ്പിക്കപ്പെട്ട പ്രാര്‍ഥനാചടങ്ങില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണു പാത്രിയര്‍ക്കീസ് ബാവയ്ക്കു നേരെ ആക്രമണം ഉണ്ടായതെന്നതു ആശങ്കയുണര്‍ത്തുന്നു. സംഭവത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി പ്രാര്‍ഥിക്കുന്നു. ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയ്ക്കു പ്രാര്‍ഥനകള്‍ നേരുന്നതായും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി കത്തില്‍ അറിയിച്ചു. #{red->n->n->കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പാത്രിയര്‍ക്കീസ് ബാവയ്ക്കു അയച്ച കത്ത്}#
Image: /content_image/India/India-2016-06-21-11:25:17.jpg