Contents
Displaying 1521-1530 of 24970 results.
Content:
1687
Category: 8
Sub Category:
Heading: മരണത്തിനു ശേഷം ചില ശുദ്ധീകരണങ്ങള്‍ ആവശ്യമുണ്ട്
Content: “അവിടുന്ന് അരുളിച്ചെയ്തു: അടുത്തു വരരുത്. നിന്റെ ചെരുപ്പ് അഴിച്ചുമാറ്റുക. എന്തുകൊïെന്നാല്‍, നീ നില്‍ക്കുന്ന സ്ഥലം പരിശുദ്ധമാണ്” (പുറപ്പാട് 3:5). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-15}# “സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതിനായി ഒരാത്മാവ് പരിപൂര്‍ണ്ണമായും ശുദ്ധിയുള്ളതായിരിക്കണം. പരിപൂര്‍ണ്ണ ശുദ്ധിയുടെ അവസ്ഥയില്‍ എത്തിയാല്‍ മാത്രമേ ഒരു ആത്മാവിന് ധന്യമായ ആ ദര്‍ശനം ലഭിക്കുകയുള്ളു. പാപത്തിന്റേതായ കുറ്റാരോപണത്തില്‍ നിന്നും പരിപൂര്‍ണ്ണനല്ലെങ്കില്‍... ഭൂമിയിലെ തീര്‍ത്ഥ യാത്രക്കിടയില്‍ നാം നേടിയ പാപത്തിന്റെ കറകളെ എന്നെന്നേക്കുമായി ശുദ്ധീകരിക്കുകയും, മനുഷ്യന്റെ ആഗ്രഹങ്ങളെ ദൈവത്തിന്റേതുമായി താദാത്മ്യപ്പെടുത്തുകയും ചെയ്യുന്ന വേദനാജനകമായ ശുദ്ധീകരണം ആവശ്യമായി വരും. വിശുദ്ധ ലിഖിതങ്ങളില്‍ നമ്മുടെ സ്വന്തം പാപം മൂലമുണ്ടാകുന്ന അനന്തരഫലങ്ങളെ കുറിച്ചുള്ള സൂചനകള്‍ ഉണ്ട്. സാമുവലിന്റെ പുസ്തകത്തിൽ കുറ്റവും, ശിക്ഷയേയും വേര്‍തിരിച്ചുകൊണ്ടുള്ള ഒരു ഉദാഹരണം നമുക്ക് കാണാവുന്നതാണ് (2 സാമുവല്‍ 12: 1-25). ദൈവത്തിന്റെ ക്ഷമ തന്റെ പാപത്തിനുള്ള ശിക്ഷയില്‍ നിന്നും ദാവീദിനെ പോലും ഒഴിവാക്കുന്നില്ല. ദാവീദ് നാഥാനോട് പറയുന്നു, 'ഞാന്‍ കര്‍ത്താവിനെതിരായി പാപം ചെയ്തിരിക്കുന്നു'. അപ്പോള്‍ നാഥാന്‍ ദാവീദിനോടു പറഞ്ഞു, “ദൈവം നിന്റെ പാപാപം ക്ഷമിക്കും; നീ മരിക്കുകയില്ല. എന്നിരുന്നാലും ഈ പ്രവര്‍ത്തിയാല്‍ നീ ദൈവത്തെ നിന്ദിച്ചിരിക്കുന്നു, നിനക്ക് ജനിക്കുന്ന മകന്‍ മരണപ്പെടും." തന്മൂലം ഈ സാഹചര്യത്തില്‍ മരണത്തിനു ശേഷം ചില ശുദ്ധീകരണങ്ങള്‍ ആവശ്യമുണ്ട്. ഒരു പിതാവെന്ന നിലയില്‍ ദൈവം തന്റെ കരുണാമയമായ സ്നേഹത്താല്‍ നീട്ടിവയ്ക്കലിന്റേതായ സഹനം വഴി നമുക്ക് പൂര്‍ണ്ണമായ ആനന്ദം നല്‍കുവാന്‍ പ്രാപ്തനാകുന്നു. മനുഷ്യരുടെ തെറ്റുകള്‍ ദൈവം നികത്തുകയും, ഭൂമിയിലെ തന്റെ ജീവിതത്തില്‍ മനുഷ്യന് പൂര്‍ത്തിയാക്കുവാന്‍ കഴിയാതിരുന്ന പ്രവര്‍ത്തിയെ ദൈവം പൂര്‍ത്തിയാക്കുകയും ചെയ്യുന്നു”. (കെന്നെത്ത് ജെ. ബേക്കര്‍ S.J., ഗ്രന്ഥരചയിതാവ്). #{red->n->n->വിചിന്തനം:}# നമുക്ക് പ്രിയപ്പെട്ട ഒരാള്‍ക്കും ശുദ്ധീകരണസ്ഥലത്ത് പോകേണ്ടി വന്നിട്ടില്ല എന്ന് കരുതുവാന്‍ നമുക്ക് സാധിക്കുകയില്ല. അതിനാല്‍ പ്രാര്‍ത്ഥനാ പൂര്‍വ്വം നമുക്ക് നമ്മുടെ പ്രിയപ്പെട്ടവരെ ഓര്‍മ്മിക്കാം. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/6?type=8 }} -- ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-06-14-11:45:52.jpg
Keywords: സ്വര്‍ഗ

1688
Category: 1
Sub Category:
Heading: ബനഡിക്ടറ്റ് പതിനാറാമന്‍ വൈദികനായതിന്റെ 65-ാം വാര്‍ഷികം ജൂണ്‍ 28-നു ആഘോഷിക്കും
Content: വത്തിക്കാന്‍: ബെനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പ വൈദികനായതിന്റെ 65-ാം വാര്‍ഷികം ജൂണ്‍-28 ന് ആഘോഷിക്കും. ആഘോഷങ്ങളുടെ ഭാഗമായി വത്തിക്കാന്‍ കൊട്ടാരത്തിലെ ക്ലെമെന്റൈന്‍ ഹാളില്‍ ഫ്രാന്‍സിസ് പാപ്പയും ബെനഡിക്ടറ്റ് പാതിനാറാമനും ഒന്നിച്ചു പങ്കെടുക്കുന്ന പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. ചടങ്ങില്‍ ബനഡിക്ടറ്റ് പതിനാറാമന്റെ വൈദിക ജീവിതത്തെ കുറിച്ചുള്ള പ്രത്യേക പ്രസിദ്ധീകരണവും അദ്ദേഹത്തിനു കൈമാറും. സ്ഥാനത്യാഗം ചെയ്ത ശേഷം വത്തിക്കാനിലെ തന്നെ ഒരു സന്യാസ ആശ്രമത്തില്‍ വിശ്രമ ജീവിതം നയിക്കുകയാണ് ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പ. ബനഡിക്ടറ്റ് പതിനാറാമന്‍ താമസിക്കുന്ന ഈ ആശ്രമത്തില്‍ എത്തി പലവട്ടം അദ്ദേഹത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിച്ചിട്ടുണ്ട്. ഇവര്‍ ഇരുവരും ആശ്രമത്തിനു പുറത്തു പങ്കെടുക്കുന്ന പരിപാടിയെന്ന നിലയില്‍ ജൂണ്‍ -28ലെ ചടങ്ങ് ശ്രദ്ധേയമാകും. 1951 ജൂണ്‍ 29-നാണ് ജോസഫ് അലോഷിയസ് റാറ്റ്‌സിംഗര്‍ എന്ന ബനഡിക്ടറ്റ് പതിനാറാമന്‍ വൈദികനായി അഭിഷിക്തനായത്. പത്രോസ് പൗലോസ് ശ്ലീഹന്‍മാരുടെ തിരുനാള്‍ ഇതെ ദിവസം തന്നെയായിരുന്നു. മ്യൂണിച്ച് ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ മിഖായേല്‍ വോണ്‍ ഫൗല്‍ഹാബിറാണ് തന്റെ മുന്നില്‍ വൈദികനായി സ്ഥാനമേല്‍ക്കുവാന്‍ എത്തിയ യുവാവായ ജോസഫ് അലോഷിയസ് റാറ്റ്‌സിംഗറിന്റെ ശിരസില്‍ കൈവച്ചു പ്രാര്‍ത്ഥിച്ചത്. അന്നേ ദിവസം തിരുപട്ടം സ്വീകരിച്ച 40 പേരില്‍ ജോസഫ് അലോഷിയസ് റാറ്റ്‌സിംഗറിന്റെ മൂത്ത സഹോദരന്‍ ജോര്‍ജും ഉണ്ടായിരുന്നു. വൈദികനായ ജോര്‍ജ് ഇപ്പോഴും ദീര്‍ഘായുസോടെ ഇരിക്കുന്നു. 2005-ല്‍ പുറത്തു വന്ന ബനഡിക്ടറ്റ് പതിനാറാമന്റെ ആത്മകഥയായ 'മൈല്‍സ്റ്റോണ്‍,മെമ്മറീസ് 1927-1977' എന്ന പുസ്തകത്തില്‍, വൈദികനായ ദിവസത്തെ കുറിച്ച് അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെയാണ്. "ഒരിക്കലും മറക്കുവാന്‍ കഴിയാത്ത മനോഹരമായ വേനല്‍ക്കാലദിനമായിരുന്നു അന്ന്. ഞങ്ങള്‍ 40 പേര്‍ തിരുപട്ടം ഏല്‍ക്കുവാന്‍ ഉണ്ടായിരുന്നു. വൈദികരാകുവാന്‍ ഞങ്ങളെ വിളിച്ചപ്പോള്‍ ഒരേ സ്വരത്തില്‍ എല്ലാവരും പറഞ്ഞു, 'ഇതാ ഞാന്‍' എന്ന്. ബിഷപ്പ് എന്റെ തലയില്‍ കൈവച്ച പ്രാര്‍ത്ഥിക്കുന്ന സമയം ആ വലിയ അള്‍ത്താരയുടെ ഉള്ളിലൂടെ ഒരു വാനമ്പാടി പക്ഷി പറന്നു നടന്നു. കാതുകള്‍ക്ക് ഇമ്പം പകരുന്ന തരത്തില്‍ ശബ്ദം അത് പുറപ്പെടുവിച്ചിരുന്നു. ഇതു നന്നായിട്ടുണ്ട്. നീ ശരിയായ വഴിയിലാണെന്ന് പക്ഷി തന്റെ പാട്ടിലൂടെ എന്നോട് പറയുന്നതു പോലെ തോന്നി. ബിഷപ്പ് വീണ്ടും തലയില്‍ കൈവച്ച് ഞാന്‍ നിങ്ങളെ സേവകരെ പോലെ അല്ല, സുഹൃത്തുക്കളെ പോലെ വിളിക്കുന്നുവെന്ന വാക്യം പറഞ്ഞപ്പോള്‍ ക്രിസ്തുവിന്റെ കൂട്ടുകാരനാകുവാനും അവനെ കുറിച്ച് പ്രസംഗിക്കുവാനും കിട്ടിയ ഭാഗ്യത്തെ ഓര്‍ത്ത് ഞാന്‍ സന്തോഷിച്ചു". വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ വിയാനിയുടെ 150-ാം ചരമവാര്‍ഷികം ആചരിക്കപ്പെട്ട 2010 തന്നെ, വൈദികരുടെ വര്‍ഷമായി ആഘോഷിക്കുവാനുള്ള തീരുമാനം ബനഡിക്ടറ്റ് പതിനാറാമന്‍ പാപ്പ കൈക്കൊണ്ടിരുന്നു. ദൈവജനത്തിന്റെ പരിപാലനത്തില്‍ ഇടവക വൈദികർ വഹിക്കുന്ന പങ്കിനെ കുറിച്ച് ബനഡിക്ടറ്റ് പാപ്പ ഏറെ ബോധവാനായിരുന്നു.
Image: /content_image/News/News-2016-06-14-23:40:26.jpg
Keywords: 65,years,priesthood,celebration,benedict,pope

1689
Category: 1
Sub Category:
Heading: വനിതകളുടെ ഡീക്കന്‍ പദവി; പഠനം നടത്തുവാന്‍ മാര്‍പാപ്പ പുതിയ കമ്മീഷനെ നിയോഗിച്ചു
Content: വത്തിക്കാന്‍: വനിതകള്‍ക്ക് ഡീക്കന്‍ പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പഠനം നടത്തുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ കമ്മീഷനെ നിയോഗിച്ചു. സഭയില്‍ വനിതകളേയും ഡീക്കന്‍മാരായി ഉയര്‍ത്തുവാന്‍ സാധിക്കുമോ എന്ന് ഒരു കന്യാസ്ത്രീ സന്യസ്തരുടെ സമ്മേളനത്തില്‍ മാര്‍പാപ്പയോട് ചോദിച്ചിരുന്നു. ഇതു സംബന്ധിച്ച് പഠനം നടത്തുവാന്‍ താന്‍ ഒരു കമ്മീഷനെ നിയോഗിക്കാം എന്ന് പാപ്പ അവര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. 2002-ലും ഒരു വിദഗ്ധ സംഘത്തെ ഇതു സംബന്ധിച്ച പഠനം നടത്തുവാന്‍ വത്തിക്കാന്‍ നിയോഗിച്ചിരുന്നു. എന്നാല്‍ അന്ന് സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ വനിതകള്‍ക്ക് ഡീക്കന്‍ പദവി നല്‍കേണ്ട ആവശ്യമില്ലെന്നാണ് തീരുമാനിച്ചിരുന്നത്. ഡീക്കന്‍മാരായി സഭയില്‍ വനിതകള്‍ സേവനം ചെയ്തിരുന്നതിന്റെ ചരിത്രത്തെ കുറിച്ചായിരിക്കും ഈ കമ്മീഷന്‍ പ്രധാനമായും പഠിക്കുകയെന്ന് കര്‍ദിനാള്‍ ജര്‍ഹാര്‍ഡ് മുള്ളര്‍ പറഞ്ഞു. ആദിമ സഭയില്‍ ഡീക്കന്‍മാരായി സേവനം ചെയ്തിരുന്ന വനിതകളും ഇപ്പോള്‍ ഡീക്കന്‍മാരായി സേവനം ചെയ്യുന്നവരും തമ്മില്‍ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നതായിരുന്നു മുമ്പ് പഠനം നടത്തിയ കമ്മിറ്റിയുടെ കണ്ടെത്തല്‍. സ്ത്രീകളുമായി ബന്ധപ്പെട്ട ചില ശുശ്രൂഷകളില്‍ സഹായം ചെയ്യുക എന്നതായിരുന്നു ആദിമ സഭയില്‍ വനിത ഡീക്കന്‍മാര്‍ ചെയ്തിരുന്ന സേവനം. ഡീക്കന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നവര്‍ക്ക് വിവാഹം ആശീര്‍വദിക്കുവാനും മാമോദീസ നടത്തി നല്‍കുവാനുമുള്ള അധികാരം ലഭിക്കും. മൃതശരീരം സംസ്‌കരിക്കുമ്പോള്‍ കാര്‍മീകരായിരിക്കുവാനും ഡീക്കന്‍മാര്‍ക്ക് സാധിക്കും.
Image: /content_image/News/News-2016-06-15-07:22:46.jpg
Keywords: women,deacons,catholic church,pope,appoint,commission

1690
Category: 18
Sub Category:
Heading: ഭ്രൂണഹത്യക്ക് ലൈസന്‍സ് കൊടുക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകരുത്: കെസിബിസി പ്രൊ-ലൈഫ് സമിതി
Content: കൊച്ചി: ഭ്രൂണഹത്യക്ക് അനുകൂല്യമായ സാഹചര്യമൊരുക്കി അയോഗ്യരായവര്‍ക്ക് ലൈസന്‍സ് കൊടുക്കുന്ന തരത്തിലുളള നിയമനിര്‍മാണ നീക്കത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യറാകരുതെന്ന് കെസിബിസി പ്രൊ-ലൈഫ് സമിതി ആവശ്യപ്പെട്ടു. ഇപ്പോള്‍ അലോപ്പതി ഡോക്ടര്‍മാര്‍ക്കുമാത്രം കര്‍ശന നിയന്ത്രണത്തിലൂടെ ഗര്‍ഭചിദ്രം നടത്തുവാനുളള സാഹചര്യമാണുളളത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കുന്ന പുതിയ നിയമത്തില്‍ ഗര്‍ഭചിദ്ര ശസ്ത്രക്രിയയ്ക്ക് മിഡ് വൈഫ് നഴ്‌സുമാര്‍ക്കു പോലും അനുമതി നല്‍കുന്നതിനുളള നീക്കമാണുളളത്. 1971 ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട്, കൂടുതല്‍ കര്‍ശനമാക്കുകയോ, റദ്ദു ചെയ്യുകയോ ആണ് വേണ്ടത്. അതിനു പകരം കൂടുതല്‍ ഉദാരമാക്കി ഭ്രൂണഹത്യയ്ക്ക് കൂടുതല്‍ അനുകൂലമായ സാഹചര്യമൊരുക്കുവാന്‍ കേന്ദ്ര ആരോഗ്യ വകുപ്പ് നിയമനിര്‍മാണ ഭേദഗതി ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രൊലൈഫ്- സമിതി ഈ ആവശ്യം ഉന്നയിച്ചത്. ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ പരിശ്രമിക്കുന്നതിനു പകരം ശാസ്ത്രീയമായ ശസ്ത്രക്രിയാ സമ്പ്രദായമില്ലാത്ത ആയുര്‍വേദം, ഹോമിയോ തുടങ്ങിയ മേഖലകളിലേക്ക് ഗര്‍ഭചിദ്രത്തിനുളള അനുമതി നല്‍കിയാല്‍ അമ്മയുടെയും കുഞ്ഞിന്റെയും കൂടുതല്‍ മരണങ്ങള്‍ക്ക് അത് സാഹചര്യം സൃഷ്ടിക്കുമെന്നും സമിതി വിലയിരുത്തി. മാതൃമരണനിരക്ക് വര്‍ദ്ധിക്കുന്നതുവഴി കുടുംബ സംരക്ഷണത്തിനും സ്ത്രീ സരക്ഷയ്ക്കും ഭീഷണിയുയര്‍ത്തും. അമ്മയും കുഞ്ഞും സംരക്ഷിക്കപ്പെടുവാനുളള തലത്തിലുളള കുടുംബസംരക്ഷണ നയമാണ് സര്‍ക്കാര്‍ നടപ്പിലാക്കേണ്ടത്. #{red->n->n->തീരുമാനങ്ങള്‍}# 1. കേന്ദ്രത്തിലെ മുഴുവന്‍ എം.പിമാര്‍ക്കും നിവേദനം നല്‍കും. കേരളത്തില്‍നിന്നുളള എംപിമാരെ നേരില്‍കണ്ട് ബോധ്യപ്പെടുത്തും. ആവശ്യമെങ്കില്‍ പ്രധാനമന്ത്രി, കേന്ദ്ര ആരോഗ്യമന്ത്രി, മുഖ്യമന്ത്രി എന്നിവരെ കണ്ട് സംസാരിക്കുവാന്‍ പ്രതിനിധി സംഘത്തെ അയയ്ക്കും. 2. ഒരു ലക്ഷത്തോളം കത്തുകളും ഇ-മെയിലുകളും അയയ്ക്കും. 3. ബോധവത്കരണത്തിന്റെ ഭാഗമായി പ്രതിഷേധറാലി, സമ്മേളനങ്ങള്‍ എന്നിവ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കും. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഫാ. വര്‍ഗ്ഗീസ് വളളിക്കാട്ട് അധ്യക്ഷത വഹിച്ചു. പ്രൊലൈഫ് സംസ്ഥാന സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരി വിഷയാവതരണം നടത്തി. പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബുജോസ്, യുഗേഷ് തോമസ്, ജെയിംസ് ആഴ്ചങ്ങാടന്‍, അഡ്വ. ജോസി സേവ്യര്‍, മാര്‍ട്ടിന്‍ ന്യൂനസ്, ബ്രദര്‍ മാവുരൂസ് മാളിയേക്കല്‍, സിസ്റ്റര്‍ മേരി ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2016-06-15-01:06:45.jpg
Keywords:

1691
Category: 18
Sub Category:
Heading: ദൈവനിയോഗം സഭയ്ക്ക് അനുഗ്രഹകരം: കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി
Content: "സീറോ മലബാര്‍ സഭയുടെ ചരിത്രത്തിലെ ഒരു പ്രധാന സംഭവത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. ജോയ്സ് ജെയിംസ് പള്ളിക്കുമാലില്‍ കുടുംബജീവിതത്തോടൊപ്പം സ്ഥിരം ഡീക്കനായി തന്‍റെ ശുശ്രൂഷയ്ക്ക് തുടക്കം കുറിക്കുന്നു. ഇത് ദൈവനിയോഗവും സഭയ്ക്ക് അനുഗ്രഹകരവുമാണ്." ജൂണ്‍ 6-ന് എറണാകുളം സെന്‍റ് മേരീസ് ബസലിക്കയില്‍ നടന്ന മ്ശംശാന പട്ടത്തിന്‍റെ സുവിശേഷ പ്രസംഗത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. മാമോദീസായിലൂടെ ഓരോ വിശ്വാസിക്കും ലഭിക്കുന്ന ദൈവവിളിയെക്കുറിച്ചും ശുശ്രൂഷാ ദൗത്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കര്‍ത്താവിന്‍റെ 12 ശിഷ്യന്മാരുടെ പ്രവര്‍ത്തന കാലഘട്ടത്തില്‍ത്തന്നെ 7 പേരും ഡീക്കന്‍മാരായി നിയമിച്ചു. അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ നാമിത് വായിക്കുന്നു. ഡീക്കനായിരുന്ന സ്തേഫാനോസാണ് കല്ലെറിഞ്ഞു കൊല്ലപ്പെട്ട രക്തസാക്ഷി. പൗരസ്ത്യ സുറിയാനി സഭയുടെ പൈതൃകത്തിലും മ്ശംശാന ശുശ്രൂഷയ്ക്കായി വ്യക്തികളെ നിയോഗിച്ചിരുന്നു. വി. എഫ്രേം ഡീക്കനായിരുന്നു. ആ പാരമ്പര്യത്തിന്‍റെ തുടര്‍ച്ചയാണ് ശെമ്മാശ ശുശ്രൂഷയിലൂടെ നടക്കുന്നത്. നമ്മുടെ സഭയില്‍ ആര്‍ച്ച് ഡീക്കന്‍മാര്‍ ഉണ്ടായിരുന്നു. ഇതിനോട് ചേര്‍ന്ന്‍ അവര്‍ ഭരണം നടത്തിയിരുന്നു. അവര്‍ ഡീക്കനടുത്ത ശുശ്രൂഷകള്‍ ചെയ്തിരുന്നിരിക്കാം. എന്നാല്‍ പിന്നീട് ആ ശുശ്രൂഷകള്‍ തുടര്‍ന്നില്ല. എന്നാല്‍ സീറോമലബാര്‍ സഭയ്ക്കു സ്വയം ഭരണം ലഭിച്ചതിനു ശേഷം, സഭയുടെ സിനഡ് സീറോ മലബാര്‍ സഭയിലും സ്ഥിരം ഡീക്കന്‍മാരെ നിയമിക്കുവാന്‍ തീരുമാനിച്ചു. ആ തീരുമാനം പരിശുദ്ധ പിതാവ് അംഗീകരിച്ചു. ലത്തീന്‍ സഭയില്‍ ധാരാളം ഡീക്കന്മാര്‍ ഉണ്ട്. കഴിഞ്ഞ ആഴ്ച ഞാന്‍ പോയ പാരീസിലെ ഒരു രൂപതയില്‍തന്നെ 150 ഓളം സ്ഥിരം ഡീക്കന്മാര്‍ ശുശ്രൂഷ ചെയ്യുന്നു. വൈദികരുടെ കുറവ് മൂലം ആണ് അങ്ങനെയൊരു സാഹചര്യം അവിടെ വേണ്ടി വന്നത്". കര്‍ദ്ദിനാള്‍ ആലഞ്ചേരി പറഞ്ഞു. സീറോമലബാര്‍ സഭയില്‍ വൈദികര്‍ ഏറെയുണ്ടെന്നുള്ളതിന് ദൈവത്തിന് നന്ദി പറയാം. എറണാകുളം അതിരൂപതയില്‍ ഈ വര്‍ഷം 39 പേരെ തെരഞ്ഞെടുത്തു. അതില്‍ 5 പേര്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ കഴിഞ്ഞവരും 20 പേര്‍ പ്രീഡിഗ്രിക്കു ശേഷം എത്തിയവരും ആയിരുന്നു. ദൈവകൃപ സഭയ്ക്ക് ലഭിക്കുന്നുവെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. പ്രവാസികളിലും തനി മിഷന്‍ രൂപതകളിലും കേരളത്തിനു പുറത്ത് സ്ഥിരം ഡീക്കന്‍ ശുശ്രൂഷ പുന:സ്ഥാപിക്കാന്‍ സഭയ്ക്ക് വളരെ നേട്ടമായിരുന്നു. കര്‍ദ്ദിനാള്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഉജ്ജയിന്‍ രൂപതയുടെ അധികാരിയായ മാര്‍ സെബാസ്റ്റ്യന്‍ വടക്കേന്‍ പിതാവാണ് ആദ്യമായി ഈ ആശയം മുന്നോട്ടു വന്നത്. മറ്റു പ്രദേശങ്ങളിലും രൂപതകളിലും കനേസ ഡീക്കന്മാര്‍ ഉണ്ടാകുവാന്‍ ശുശ്രൂഷ ഏറ്റെടുക്കുന്ന ശ്മാശന്‍ ജോയ്സ് ജയിംസിനെ പ്രവര്‍ത്തന സാക്ഷ്യം സഹായിക്കുമെന്നും പിതാവ് പറഞ്ഞു. ജോയ്സിന്‍റെ മാതാപിതാക്കളും ജോയ്സും മാതൃകാ കുടുംബജീവിതം നയിക്കുന്നുവരാണെന്നും പിതാവ് അനുസ്മരിച്ചു. സഭ ഒരു കൂട്ടായ്മയാണ്. സഭയില്‍ ശുശ്രൂഷകളുടെ കൂട്ടായ്മയുമുണ്ട്. മാമോദീസ സ്വീകരിച്ച എല്ലാവര്‍ക്കും ശുശ്രൂഷാവിധിയുണ്ട്. അല്‍മായരുടെ പൗരോഹിത്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കര്‍ത്താവ് പറഞ്ഞത് ഇങ്ങനെയാണ്, "നിങ്ങള്‍ എന്നെ തിരഞ്ഞെടുത്തില്ല, ഞാന്‍ നിങ്ങളെ തിരഞ്ഞെടുത്തതാണ്". ദൈവവിളി സ്വയമേവ ആരും തിരഞ്ഞെടുക്കുന്നതല്ല. എല്ലാ വിളികളും ശുശ്രൂഷകള്‍ക്കാണ്. എന്‍റെ ശുശ്രൂഷകള്‍ കൊണ്ട് ദൈവജനത്തിന് എന്ത് അനുഗ്രഹം ലഭിക്കുന്നുവെന്നാണ് ഓരോരുത്തരും ചിന്തിക്കേണ്ടത്. കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു. ഓരോരുത്തരും സ്വയം വിശുദ്ധീകരിക്കണം. ഒപ്പം മറ്റുള്ളവരെയും വിശുദ്ധീകരിക്കപ്പെടാന്‍ ഇടയാക്കണം. കൂദാശ പരികര്‍മ്മത്തില്‍ സഹായിച്ചും, വിശ്വാസ പരിശീലനം നല്‍കിയും, കുടുംബ കൂട്ടായ്മകള്‍ വളര്‍ത്താന്‍ സഹായിച്ചും സംസ്ക്കാര ശുശ്രൂഷകളില്‍ സഹായിച്ചും വചനം പങ്കുവച്ചും മറ്റും വൈദികരോടു ചേര്‍ന്ന്‍ വേണ്ട എല്ലാ ശുശ്രൂഷകളും ചെയ്യേണ്ടതാകുന്നു. കര്‍ദ്ദിനാള്‍ പറഞ്ഞു. പുതിയ അദ്ധ്യായം സഭയുടെ ചരിത്രത്തില്‍ എഴുതി ചേര്‍ക്കപ്പെട്ട ചടങ്ങുകള്‍ക്കു സാക്ഷ്യം വഹിക്കുവാന്‍ എത്തിയ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ പിതാവിനും, വൈദികര്‍, സന്യസ്തര്‍, അല്‍മായ പ്രേഷിതര്‍ എന്നിവര്‍ക്കു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നന്ദിയും അഭിനന്ദനവും അറിയിച്ചു. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം നടന്ന സ്നേഹവിരുന്നിലും കര്‍ദ്ദിനാള്‍ പങ്കെടുത്തു. സ്ഥിരം ഡീക്കനായി നിയമിക്കപ്പെട്ടതിന്‍റെ നിയമനപത്രിക കര്‍ദ്ദിനാള്‍ നല്‍കി. ഡീക്കന്‍ മാതാപിതാക്കള്‍ക്കും ബന്ധുമിത്രാദികള്‍ക്കും വിശ്വാസികള്‍ക്കും വി.കുര്‍ബ്ബാന നല്‍കി. #{red->n->n->ചിത്രങ്ങള്‍}#
Image: /content_image/India/India-2016-06-15-02:32:37.jpg

1692
Category: 18
Sub Category:
Heading: ചില്‍ഡ്രന്‍ ഓഫ് ഇമ്മാകുലേറ്റ് ഹാര്‍ട്ട് ഓഫ് ഹോളി മേരി പ്രസിദ്ധീകരിക്കുന്ന 'യേശു ക്രിസ്തു ജീവ ജലത്തിന്റെ വാഹകന്‍' ബിഷപ്പ് ജേക്കബ്ബ് മനത്തോടത്ത് പ്രകാശനം ചെയ്തു.
Content: അട്ടപ്പാടി: നവയുഗ ആത്മീയതകളായ യോഗ, റെയ്കി. പ്രാണിക് ഹീലിംങ്, ഹോളി സ്റ്റിക്ക് ഹീലിംങ്, തുടങ്ങിയവയോടും സദൃശ്യമായ മറ്റുള്ളവയോടുമുള്ള ക്രൈസ്തവന്റെ സമീപനവും നിലപാടും എന്തായിരിക്കണമെന്ന് വ്യക്തമായി നിഷ്കര്‍ഷിക്കുന്ന സഭയുടെ ഔദ്യോഗിക പഠനരേഖകളുടെ മലയാള പരിഭാഷ, ചില്‍ഡ്രന്‍ ഓഫ് ഇമ്മാകുലേറ്റ് ഹാര്‍ട്ട് ഓഫ് ഹോളി മേരി പ്രസിദ്ധീകരിക്കുന്ന 'യേശു ക്രിസ്തു ജീവ ജലത്തിന്റെ വാഹകന്‍' പ്രകാശനം ചെയ്തു. താവളം അഭിഷേകാഗ്നി കുരിശുമലയില്‍ നടന്ന ചടങ്ങില്‍ പാലക്കാട് രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ജേക്കബ്ബ് മനത്തോടത്ത് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. 1989-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ബിഷപ്പുമാര്‍ക്കയച്ച ഒറാസിയോന്നിസ് ഫോര്‍മാസ്, 2003-ല്‍ പുറത്തിറക്കിയ ജീസസ് ക്രൈസ്റ്റ് ദ ബെയറര്‍ ഓഫ് ദ വാട്ടര്‍ ഓഫ് ലൈഫ് എന്നീ പ്രബോധനങ്ങള്‍ ഇന്നത്തെ കാലഘട്ടത്തില്‍ അജപാലക- വിശ്വാസ സമൂഹങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്ന്‍ പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് ബിഷപ്പ് അഭിപ്രായപ്പെട്ടു. കേരളത്തിലെയും മറ്റ് മിഷന്‍ പ്രദേശങ്ങളിലെയും വിവിധ രൂപതകളില്‍ നിന്നും വന്ന നിരവധി വൈദികര്‍ സന്നിഹിതരായിരുന്ന ചടങ്ങില്‍ സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍, ചില്‍ഡ്രന്‍ ഓഫ് ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് ഹോളി മേരി സ്പിരിട്ച്ച്വല്‍ ഡയറക്റ്റര്‍ ഫാ.ഫ്രാന്‍സിസ് ഏഴാനിക്കാട്ട് എംഎസ്‌ടി, മാര്‍ട്ടിന്‍ തോമസ് പഞ്ഞിക്കാരന്‍ എന്നിവര്‍ സംസാരിച്ചു. കേരളത്തിലെ പ്രമുഖ ബുക്ക്സ്റ്റാളുകളില്‍ പുസ്തകം ലഭ്യമാക്കുമെന്ന് ചില്‍ഡ്രന്‍ ഓഫ് ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് ഹോളി മേരി പ്രവര്‍ത്തകര്‍ അറിയിച്ചു.
Image: /content_image/India/India-2016-06-15-03:27:55.jpg

1693
Category: 8
Sub Category:
Heading: എന്റെ പ്രിയപ്പെട്ടവര്‍ എല്ലാവരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നത് വരെ ഞാന്‍ സ്വര്‍ഗ്ഗീയ കവാടത്തില്‍ നില്‍ക്കും; വിശുദ്ധ പാദ്രെ പിയോയുടെ ജീവിതത്തില്‍ നിന്ന്‍
Content: “ജെറൂസലേമേ ഇതാ ഞങ്ങള്‍ നിന്റെ കവാടത്തില്‍ എത്തിരിയിരിക്കുന്നു” (സങ്കീര്‍ത്തനങ്ങള്‍ 122:2). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-16}# എല്ലാ മനുഷ്യരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കപ്പെടണമെന്ന് വിശുദ്ധ പാദ്രെ പിയോ ആഗ്രഹിച്ചിരുന്നു. അതിനാല്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞിരിക്കുന്നു: “ഞാന്‍ ദൈവവുമായി ഒരുടമ്പടിയുണ്ടാക്കിയിരിക്കുന്നു. എന്റെ ആത്മാവ് ശുദ്ധീകരണസ്ഥലത്ത് ശുദ്ധീകരിക്കപ്പെട്ട് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാനുള്ള യോഗ്യതനേടിയതിനു ശേഷം സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്ന വേളയില്‍ ഞാന്‍ അകത്ത് പ്രവേശിക്കാതെ സ്വര്‍ഗ്ഗീയ കവാടത്തില്‍ തന്നെ നില്‍ക്കും. എന്റെ എല്ലാ സഹോദരീ-സഹോദരന്‍മാരും ആത്മീയ മക്കളും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നത് വരെ ഞാന്‍ അവിടെ തന്നെ നില്‍ക്കും.” #{red->n->n->വിചിന്തനം:}# വിശുദ്ധ പാദ്രെ പിയോക്കൊപ്പം ഈ പ്രാര്‍ത്ഥന ചൊല്ലുക: “പ്രിയപ്പെട്ട യേശുവേ, മലിനമായതൊന്നും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, പ്രിയപ്പെട്ട രക്ഷകാ, നിത്യതയുടെ സുപ്രഭാതം കാണുവാനും, നീ ഞങ്ങള്‍ക്കായി തയ്യാറാക്കിയിട്ടുള്ള സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുവാന്‍ തക്കവിധം ഞങ്ങളെ ശുദ്ധിയുള്ളവരാക്കി മാറ്റേണമേ. - ഇത് വളരെപ്പെട്ടെന്ന്‍ തന്നെ ആക്കണണമേ എന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു.” വിശുദ്ധ പാദ്രെ പിയോയുടെ ആത്മീയ മക്കളില്‍ നിങ്ങളുടെ കുടുംബത്തേയും ചേര്‍ക്കുക. അവന്റെ ആത്മീയ മക്കള്‍ സ്വര്‍ഗ്ഗത്തിലെ പ്രവേശിക്കാതെ താന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ലെന്ന് വിശുദ്ധന്‍ വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/6?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IWLJraW9Ng5E4IAIXedVau}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-06-15-03:54:26.jpg
Keywords: സ്വര്‍ഗ്ഗ

1694
Category: 1
Sub Category:
Heading: നേതൃഗുണവും പൗരോഹിത്യവും വിശദമായി പരാമര്‍ശിക്കുന്ന കത്ത് കത്തോലിക്ക ബിഷപ്പുമാര്‍ക്ക് വത്തിക്കാനില്‍ നിന്നും അയച്ചു
Content: വത്തിക്കാന്‍ സിറ്റി: സഭയുടെ ദൗത്യ നിര്‍വഹണത്തിനു പുരോഹിത ആധിപത്യവും നേതൃത്വപരമായ അധികാരങ്ങളേയും എങ്ങനെ കാണണമെന്നതു സംബന്ധിച്ച് കത്തോലിക്ക സഭയിലെ എല്ലാ മെത്രാന്‍മാര്‍ക്കും വിശ്വാസ പ്രമാണങ്ങളുടെ സമിതി (ഡോക്ട്രിന്‍ ഓഫ് ദ ഫെയ്ത്ത്) വിശദമായ കത്ത് നല്‍കി. 'ഡോക്ട്രിന്‍ ഓഫ് ദ ഫെയ്ത്തിന്റെ' ചുമതലകള്‍ വഹിക്കുന്ന കര്‍ദിനാള്‍ ലുഡ് വിഗ് മുള്ളര്‍, ആര്‍ച്ച് ബിഷപ്പ് ലൂയിസ് ലഡാറിയ എന്നിവരുടെ കയ്യെഴുത്തോടെയാണ് കത്ത് പുറപ്പെടുവിച്ചിട്ടുള്ളത്. കത്തിന്റെ ആമുഖത്തില്‍ സഭയുടെ ദൗത്യനിര്‍വഹണത്തിനായുള്ള പരിശുദ്ധാത്മാവിന്റെ ദാനങ്ങളെ കുറിച്ചും, വിവിധ സഭകളുടെ രൂപീകരണങ്ങളെ കുറിച്ചും, ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന കത്തിന്റെ ഉദ്ദേശത്തെ കുറിച്ചുമാണ് പറയുന്നത്. അഞ്ച് പ്രധാന കാര്യങ്ങളില്‍ ഊന്നിയാണ് കത്ത് തയ്യാറാക്കിയിട്ടുള്ളത്. നേതാക്കളെ സംബന്ധിച്ചുള്ള പുതിയ നിയമത്തിലെ പഠിപ്പിക്കലുകളാണ് ആദ്യമായി പറയുന്ന കാര്യം. പൗരോഹിത്യ അധിപത്യവും നേതൃത്വഗുണവും തമ്മില്‍ സഹവര്‍ത്തിത്വമുള്ള വിഷയങ്ങളാണെന്നും സഭയുടെ ജീവകരമായ പ്രവര്‍ത്തനത്തിനു ഇത് അത്യാവശ്യ ഘടകമാണെന്നും ഈ ഭാഗം വിശദീകരിക്കുന്നു. രണ്ടു തരത്തിലാണ് സഭയുടെ ദൗത്യത്തിനുള്ള വിളി ലഭിക്കുക. ആദ്യത്തേത് പൗരോഹിത്യവും സന്യസ്ത ജീവിതവും സ്വീകരിക്കുമ്പോള്‍ ലഭിക്കുന്ന കൈവയ്പ്പിനാല്‍ ആണ്. രണ്ടാമതായി പരിശുദ്ധാത്മ ദാനം വഴിയായി സൗജന്യമായി ഇത് നല്‍കപ്പെടുന്നു. രണ്ടാമതായി പൗരോഹിത്യ അധിപത്യവും നേതൃത്വഗുണമെന്ന ദാനവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച് സഭയുടെ പഠിപ്പിക്കലുകള്‍ എന്താണെന്നു കത്തില്‍ പറയുന്നു. ക്രൈസ്തവ മൂല്യങ്ങളുടെ പ്രചാരണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാക്കളും സംഘടനകളും സഭയോട് ചേര്‍ന്നു പോകുന്നതിനെ കുറിച്ച് വിശദമായി ഈ ഭാഗം പഠിപ്പിക്കുന്നു. സഭയിലെ തന്നെ ഫലവത്തായ ഇത്തരം പ്രസ്താനങ്ങള്‍ അവര്‍ക്കു ലഭിച്ചിരിക്കുന്ന നേതൃഗുണവും കൃപയും നല്ലരീതിയില്‍ ഉപയോഗിക്കണം. സഭയുടെ നിലപാടുകളില്‍ നിന്നും നിയമങ്ങളില്‍ നിന്നും ഒഴിവാകുവാന്‍ ഇത്തരം പ്രസ്താനങ്ങള്‍ക്ക് കഴിയുകയില്ല. സ്ഥാപനം എന്ന തലത്തില്‍ സഭ ചില ഇടപെടലുകള്‍ നടത്തും. കരുണയുടെ തീവ്രവക്താക്കളെന്ന നിലയിലും സഭ ഇടപെടും. ഇതിനെ വിഭിന്നമായ സഭയുടെ മുഖമായി കാണരുത്. പരസ്പര പൂരകങ്ങളായി വേണം ഇതിനെ കാണുവാന്‍. സഭയുടെ പുരോഹിതരേയും അവരുടെ വാക്കുകളേയും അനുസരണയോടെ വേണം സ്വീകരിക്കുവാന്‍, നേതൃത്വഗുണമെന്ന കൃപ സഭയില്‍ നിന്നും ഒരിക്കലും നഷ്ടമാകുവാന്‍ ഇടയാകരുതെന്നും കത്തില്‍ പറയുന്നു. പക്വമായ സഭയെന്ന ലക്ഷ്യത്തിലേക്ക് നേതൃത്വഗുണം മൂലം എത്തുവാന്‍ സാധിക്കണം. സന്തോഷമുള്ളതും ഉപകാരമുള്ളതുമായി സഭ അതിന്റെ ഉള്ളില്‍ തന്നെ തീരണം. സഭയുടെ സുവിശേഷ ദൗത്യത്തിന്റെ ഭാഗമാകുവാനും അതിനെ വളര്‍ത്തുവാനും ഇടയന്‍മാരായവര്‍ക്ക് കഴിയണം. മൂന്നാമതായി നേതൃത്വഗുണവും പൗരോഹിത്യത്തിന്റെ ആധിപത്യവും തമ്മിലുള്ള ദൈവശാസ്ത്ര പരമായ ബന്ധങ്ങളെ കുറിച്ചാണ് കത്ത് പരാമര്‍ശിക്കുന്നത്. നേതൃത്വഗുണം സഭയുടെ ദൗത്യത്തിന്റെ ഒരു ഉപകരണമാകുവാന്‍ കഴിയും വിധം ഉപയോഗിക്കുവാന്‍ സാധിക്കണമെന്ന് ഈ ഭാഗം പരാമര്‍ശിക്കുന്നു. വിശ്വാസത്തില്‍ ഉറച്ച് കത്തോലിക്ക സഭയുടെ പഠിപ്പിക്കലുകള്‍ മനസിലാക്കി മുന്നോട്ട് നീങ്ങുവാന്‍ കഴിയണം. പരിശുദ്ധാത്മ വരങ്ങളായ സന്തോഷം,സമാധാനം, ധാനധര്‍മ്മം തുടങ്ങിയവ നേതൃത്വഗുണത്തിലൂടെയുള്ള ദൈവകൃപയാല്‍ പ്രാപിക്കണം. സഭയുടെ ദൗത്യത്തില്‍ നേതൃത്വഗുണവും പൗരോഹിത്യവും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ് നാലാമതായി കത്ത് പരാമര്‍ശിക്കുന്നത്. സഭയുടെ ദൗത്യത്തിന്റെ ഭാഗമായി നേതൃത്വഗുണം ഉപയോഗിക്കുന്നതിനെ കുറിച്ച് വിശദീകരിക്കുന്ന ഈ ഭാഗത്തില്‍ സഭയ്ക്ക് സമാന്തരമായി പ്രവര്‍ത്തിക്കുന്ന രീതികളും പൗരോഹിത്യത്തിനെ ബഹുമാനിക്കാതെ എതിര്‍ത്ത് നില്‍ക്കുന്ന സാഹചര്യങ്ങളും ഒഴിവാക്കണമെന്ന് നിര്‍ദേശിക്കപ്പെടുന്നു. അവസാനമായി പൗരോഹിത്യ അധിപത്യവും നേതൃത്വഗുണവും സഭയുടെ ചട്ടകൂടുമായി എങ്ങനെ വേണം ഒത്തു പോകുവാന്‍ എന്നു വിശദീകരിക്കുന്നു. സാര്‍വത്രിക സഭയുമായുള്ള ബന്ധത്തെ ഇവിടെ സൂചിപ്പിക്കുന്നു. പൗരോഹിത്യം, സന്യാസം, വിവാഹം തുടങ്ങിയ ജീവിത അന്തസുകളിലേക്ക് പ്രവേശിച്ചവര്‍ ക്രിസ്തുവിന്റെ സാക്ഷികളായി അതാതു തലങ്ങളില്‍ സഭയ്ക്കു വേണ്ടി ജീവിക്കേണ്ടതിനെ കുറിച്ചും ഇവിടെ പരാമര്‍ശിക്കുന്നു. പരിശുദ്ധ ദൈവമാതാവിന്റെ അനുസരണവും വിനയവും ദൈവഹിതത്തിനു വേണ്ടിയുള്ള ത്യാഗവും ഓര്‍മ്മിപ്പിച്ചാണ് കത്ത് അവസാനിക്കുന്നത്. ദൈവമാതാവിന്റെ മധ്യസ്ഥതയാല്‍ പൗരോഹിത്യവും നേതൃത്വ ഗുണവും മറ്റെല്ലാ ദൈവീക ദാനങ്ങളും ക്രിസ്തുവിനായി കൂടുതല്‍ ഫലം കായ്ക്കുന്ന വിധത്തില്‍ മാറട്ടെ എന്ന് എഴുത്ത് അവസാനഭാഗത്ത് ആശംസിക്കുന്നു.
Image: /content_image/News/News-2016-06-15-05:42:00.jpg
Keywords: letter,to,catholic,bishops,vatican,charismatic,gifts,hierarchy

1695
Category: 15
Sub Category:
Heading: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 16
Content: #{red->n->n->ഈശോയുടെ ദിവ്യഹൃദയം-അനുസരണത്തിന്‍റെ മാതൃക}# ദിവ്യരക്ഷകനായ ഈശോ ഈ ലോകത്തില്‍ ജീവിച്ചിരുന്ന കാലത്തു തന്‍റെ പരമപിതാവിന്‍റെ തിരുമനസ്സു നിറവേറ്റിയിരുന്നുവെന്നു സുവിശേഷത്തിന്‍റെ പല ഭാഗങ്ങളിലും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആകാശത്തിനും ഭൂമിക്കും മദ്ധ്യേ കുരിശില്‍ തൂങ്ങിക്കിടന്ന വേളയില്‍ അവിടുത്തെ അവസാനത്തെ നെടുവീര്‍പ്പും വചനവും "സകലതും അവസാനിച്ചു:" എന്നതായിരുന്നു. ലോകത്തില്‍ ആഗതനായ ക്ഷണം മുതല്‍ ദുഃഖവും അപമാനവും നിറഞ്ഞ കുരിശുമരണം വരെയും പിതാവിന്‍റെ ആഗ്രഹം പൂര്‍ത്തിയാക്കുന്നതിലായിരുന്നു അവിടുത്തെ സന്തോഷവും സംതൃപ്തിയും. ലോകത്തില്‍ ജീവിച്ചിരുന്ന അവസരത്തില്‍ തന്‍റെ പരമപിതാവിനു മാത്രമല്ല അവിടുത്തെ നാമത്തിലും അധികാരത്തിലും ആരെല്ലാം ഉണ്ടായിരുന്നുവോ അവരെയെല്ലാം ലഘുവായ കാര്യങ്ങളില്‍ കൂടെയും മഹാസന്തോഷത്തോടും തൃപ്തിയോടും കൂടെ അനുസരിക്കയും അവര്‍ക്കു ശുശ്രൂഷ നടത്തുകയും ചെയ്തിരുന്നു. ഇപ്പോഴും ഏതു വിധത്തിലുമുള്ള ആളായിരുന്നാലും എത്ര പ്രാവശ്യം ഒരു വൈദികന്‍ ബലിപീഠത്തില്‍ പൂജ അര്‍പ്പിക്കുന്നതിനായി കയറുമോ ആ പ്രാവശ്യങ്ങളിലൊക്കെയും അദ്ദേഹത്തിന്‍റെ വചനങ്ങള്‍ക്കു കീഴ്വഴങ്ങി അവിടുന്നു ആഗതനാകുന്നു. വിസ്മയനീയമായ അനുസരണം! നിസ്സാരരായ സൃഷ്ടികള്‍ അവരുടെ പിതാവും നാഥനുമായ സ്രഷ്ടാവിനെ അനുസരിക്കുവാന്‍ മനസ്സാകുന്നില്ല. പൊടിയും പൊടിയിലേക്ക് പിന്തിരിയുന്നവനുമായ മനുഷ്യാ! നീ എന്തിനു അഹങ്കരിക്കുന്നു. നിന്‍റെ സ്രഷ്ടാവും രാജാവും പിതാവുമായ ദൈവപുത്രന്‍റെ അത്ഭുതകരമായ അനുസരണം നിന്നെ ലജ്ജാഭാരിതനാക്കുന്നില്ലേ? സര്‍വ്വചരാചരങ്ങളുടെയും നാഥനായ ദൈവം മനുഷ്യരെ അനുസരിക്കുന്നുവെങ്കില്‍, ഈ പരമപിതാവിന്റെ സ്ഥാനപതികള്‍ക്കു നിന്‍റെ ശിരസ്സു നമിച്ച് അനുസരിക്കാതെയിരിക്കുന്നത് എന്തുകൊണ്ട്? ഈശോയുടെ ദിവ്യപ്രമാണങ്ങളെയും അവിടുത്തെ മൗതിക ശരീരമായ സഭയുടെ കല്‍പനകളെയും അനുസരിക്കുന്നതില്‍ വിമുഖത കാണിക്കുന്നതെന്തുകൊണ്ട്? അനുസരണമുള്ളവനു മാത്രമേ വിജയം വരിക്കുവാന്‍ സാധിക്കയുള്ളൂവെന്ന് വി.ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതിനാല്‍ ദിവ്യപ്രമാണങ്ങള്‍ അനുസരിച്ച് നിത്യസൗഭാഗ്യം പ്രാപിക്കുവാന്‍ നമുക്കു യത്നിക്കാം. #{red->n->n->ജപം}# അത്ഭുതകരമായ അനുസരണമുള്ള ഈശോയുടെ ദിവ്യഹൃദയമേ! മനുഷ്യനായി പിറന്നതു മുതല്‍ കുരിശില്‍ തലചായിച്ചു മരിച്ച ക്ഷണം വരെയും അങ്ങേ നിത്യപിതാവിനെ അനുസരിച്ചതു കൂടാതെ, ലോകാവസാനം വരെയും വിശുദ്ധ കുര്‍ബാനയില്‍ മനുഷ്യനായ വൈദികന്‍റെ വചനത്തെ അനുസരിച്ച് അങ്ങ് ആഗതനാകുകയും ചെയ്യുന്നുവല്ലോ. സ്നേഹവും കാരുണ്യവും നിറഞ്ഞ ഈശോയെ! മഹാ പാപിയായ ഞാന്‍ അങ്ങയുടെ ദൃഷ്ടാന്തത്തെ കണ്ടുപിടിച്ചു എല്ലാ പ്രമാണങ്ങളും അനുസരിച്ചു നടപ്പാന്‍ അനുഗ്രഹം ചെയ്യണമേ. #{red->n->n->പ്രാര്‍ത്ഥന}# കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍. 3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി. സാധുശീലനും വിനീതഹൃദയനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ. #{red->n->n->ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! അനുഗ്രഹിക്കണമേ. കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദാശാ തമ്പുരാനേ, ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ, നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ, ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ, ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ, അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ, ദൈവ ഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ, ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ, നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ, നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ, സകല പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ, സകല ഹൃദയങ്ങള്‍ക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയമേ, ജ്ഞാനത്തിന്റെയും അറിവിന്റെയും നിധിയൊക്കെയും ഉള്‍കൊണ്ടിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, ദൈവത്വത്തിന്‍ പൂര്‍ണ്ണതയൊക്കെയും വസിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, നിത്യപിതാവിന് പ്രസാദിച്ചിരിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങള്‍ക്കെല്ലാവര്‍ക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂര്‍ണ്ണ നിധിയായ ഈശോയുടെ തിരുഹൃദയമേ, നിത്യപര്‍വ്വതങ്ങളുടെ ആശയമായ ഈശോയുടെ തിരുഹൃദയമേ, ക്ഷമയും അധിക ദയയുമുള്ള ഈശോയുടെ തിരുഹൃദയമേ, അങ്ങേ കൃപ അപേക്ഷിക്കുന്ന സകലരെയും ഐശ്വര്യപ്പെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ, ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരമായിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, നിന്ദകളാല്‍ പൂരിതമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ അക്രമങ്ങള്‍ നിമിത്തം തകര്‍ന്ന ഈശോയുടെ തിരുഹൃദയമേ, മരണത്തോളം കീഴ് വഴങ്ങിയ ഈശോയുടെ തിരുഹൃദയമേ, സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ സമാധാനവും അനുരജ്ഞനവുമായ ഈശോയുടെ തിരുഹൃദയമേ, പാപങ്ങള്‍ക്ക് പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ, അങ്ങയില്‍ ആശ്രയിക്കുന്ന രക്ഷയായ ഈശോയുടെ തിരുഹൃദയമേ, അങ്ങില്‍ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ, ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. #{red->n->n->പ്രാര്‍ത്ഥിക്കാം}# സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദ് കൂദാശയുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍. #{red->n->n-> സുകൃതജപം}# കുരിശുമരണം വരെയും അനുസരിച്ച ഈശോയുടെ തിരുഹൃദയമേ! എന്‍റെ മേല്‍ കൃപയായിരിക്കണമേ. #{red->n->n-> സൽക്രിയ}# ലഘുവായ വിഷയങ്ങളിൽ കൂടെയും മേലധികാരിയെ അനുസരിക്കുവാൻ ശ്രമിക്കുക. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/6?type=15}} ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2016-06-15-11:49:42.jpg
Keywords: ഈശോയുടെ തിരുഹൃദയത്തിന്റെ

1696
Category: 6
Sub Category:
Heading: ഇഹലോക ജീവിതത്തെ ക്രിസ്തുവിനുള്ള സമ്മാനമാക്കി മാറ്റുക
Content: ''അവന്‍ എല്ലാവരോടുമായി പറഞ്ഞു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് അനുദിനം തന്റെ കുരിശുമെടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ'' (ലൂക്കാ 9:23). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 16}# നാനാവിധ പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്: ഇവയില്‍ ഏറ്റവും അപകടകരമായ ഒന്ന് മനുഷ്യനു നഷ്ടമായ ജീവിതബോധ്യമാണ്. നമ്മുടെ പ്രിയപ്പെട്ടവര്‍ പലരും ശരിയായ ജീവിതബോധ്യം നഷ്ടപ്പെട്ട് ഉപഭോഗവസ്തുക്കളിലും, മയക്കുമരുന്നിലും, മദ്യത്തിലും, ലൈംഗികതയിലും സുഖം തേടുകയാണ്. ഇക്കൂട്ടര്‍ തേടുന്നത് സന്തോഷമാണെങ്കിലും, നേടുന്നത് അഗാധദുഃഖവും, നിരാശയുമാണ്. ഒരാള്‍ക്ക് സ്വന്തം ജീവിതം പാഴായിപ്പോകാതെ, എങ്ങനെ ശരിയായി നയിക്കുവാന്‍ കഴിയും? ഒരാള്‍ക്ക് സ്വന്തം ജീവിതപദ്ധതി ഏത് അടിത്തറയിലാണ് പണിയുവാന്‍ കഴിയുക? നമ്മുടെ ഈ അന്വേഷണങ്ങള്‍ക്കും, ആകുലതകള്‍ക്കുമുള്ള ഉത്തരങ്ങളാണ് യേശുക്രിസ്തു നമ്മുക്ക് നല്‍കുന്നത്. അവിടുന്ന് പറയുന്നു: ''ജീവന്റെ അപ്പമാകുന്നു ഞാന്‍. ഓരോരുത്തരേയും വഴി നയിക്കുവാന്‍ കഴിവുള്ള ലോകത്തിന്റെ വെളിച്ചവും നിത്യതയിലേക്ക് തിരിക്കുവാനുള്ള ഉയര്‍പ്പും ജീവനും ഞാന്‍ തന്നെയാകുന്നു". തീര്‍ച്ചയായും, ക്രിസ്തുവിനെ പിന്‍തുടരുന്നത് നിസ്സാര കാര്യമല്ല; അത് ഒരു സാഹസികമായ പ്രവര്‍ത്തി തന്നെയാണ്. യേശുക്രിസ്തുവിനും അവന്റെ സുവിശേഷത്തിനും, നമ്മുടെ അയല്‍ക്കാരനോടുള്ള നിസ്വാര്‍ത്ഥ സ്‌നേഹത്തിനും വേണ്ടി നമ്മുടെ ഭൌതിക സുഖങ്ങളെ നാം മാറ്റി വെക്കേണ്ടിയിരിക്കുന്നു. ഇപ്രകാരം അനീതിയേയും സ്വാര്‍ത്ഥതയേയും തോല്‍പ്പിക്കുവാനുള്ള വെല്ലുവിളി സ്വന്തം ജീവിതത്തില്‍ സ്വീകരിച്ച് കൊണ്ട് ക്രിസ്തുവിനുള്ള സമ്മാനമായി ജീവിതം സമര്‍പ്പിക്കാനുള്ള പ്രചോദനം കര്‍ത്താവ് എല്ലാവര്‍ക്കും നല്‍കുമാറാകട്ടെ. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റെജിയോ എമീലിയ, 5.6.88). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/6?type=6 }}
Image: /content_image/Meditation/Meditation-2016-06-15-14:02:30.jpg
Keywords: ഇഹ