Contents

Displaying 1481-1490 of 24970 results.
Content: 1646
Category: 15
Sub Category:
Heading: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 11
Content: #{red->n->n-> നിത്യപിതാവിന്‍റെ തിരുമനസ്സ് നിറവേറ്റുവാന്‍ ഈശോയുടെ ദിവ്യഹൃദയം കാണിക്കുന്ന തീക്ഷ്ണത}# മനുഷ്യാവതാരം എന്ന മഹാരഹസ്യം ഈശോയ്ക്ക് അവിടുത്തെ പിതാവിന്‍റെ തിരുമനസ്സിനോടുള്ള വിധേയത്വം തെളിവായി പ്രകാശിപ്പിക്കുന്നു. കഷ്ടതകളും വേദനകളും സര്‍വ്വോപരി അപമാനവും ഉണ്ടാകുമെന്നറിഞ്ഞിട്ടും എല്ലാം സ്വീകരിക്കുവാന്‍ സന്നദ്ധനായി ഈശോ മനുഷ്യനായിത്തീരാന്‍ സമ്മതം നല്‍കുന്നു. മനുഷ്യസ്വഭാവം സ്വീകരിച്ചു ലോകത്തില്‍ പിറന്ന ദിവസം മുതല്‍ മരണം വരെ പിതാവിന്‍റെ ഇംഗിതത്തിനനുസരണവും കൃത്യമായും എല്ലാം നിര്‍വ്വഹിക്കുന്നു. മനുഷ്യരക്ഷ എന്ന മഹോന്നതകര്‍മ്മം പിതാവ് നിശ്ചയിച്ച രീതിയില്‍ അനുഷ്ഠിക്കുവാനാണ് അവിടുന്ന്‍ ഒരുങ്ങുന്നത്. സ്വാര്‍ത്ഥതയോ അനുസരണക്കുറവോ അവിടുന്ന്‍ പ്രദര്‍ശിപ്പിക്കുന്നില്ല. ഈശോയുടെ ഈ അനുസരണം നമുക്കെല്ലാം മാതൃകയാണ്. ജീവിതത്തിലുണ്ടാകുന്ന സങ്കടങ്ങളിലും ക്ലേശങ്ങളിലും ആശ്വാസവും ആനന്ദവും സമാധാനവും കണ്ടെത്തുവാനുള്ള പ്രധാന മാര്‍ഗ്ഗം എല്ലാം ദൈവിക പരിപാലനയില്‍ സമര്‍പ്പിക്കുകയെന്നതാണ്. മനുഷ്യര്‍ക്കുണ്ടാകുന്ന എല്ലാ പ്രയാസങ്ങളും വേദനകളും തീര്‍ത്തും ആകസ്മികമായിട്ടല്ല സംഭവിക്കുന്നത്. നിത്യപിതാവിന്‍റെ നിശ്ചയവും ദൈവിക കരങ്ങളുടെ പ്രവര്‍ത്തനവും അതിനുള്ളില്‍ നമുക്കു ദര്‍ശിക്കാം. ഉലയില്‍ ഉരുക്കിയ സ്വര്‍ണ്ണം കറ തീര്‍ന്നതായിത്തീരു‍ന്നതു പോലെ വിഷമതകളുടെ മൂശയില്‍ സംശുദ്ധമാക്കപ്പെട്ട ആത്മാക്കള്‍ പുണ്യജീവിതത്തിന്‍റെ ഉന്നതശ്രേണിയിലേക്ക് കുതിച്ചു കയറുകയാണ് ചെയ്യുന്നത്. സന്താപങ്ങളും വേദനകളും സഹിക്കാന്‍ ഭയപ്പെടുന്നവര്‍ സ്വര്‍ഗ്ഗത്തിനും ഭൂമിക്കും മദ്ധ്യേ കുരിശില്‍ തൂങ്ങിക്കിടക്കുന്ന സര്‍വ്വത്തിന്‍റെയും നാഥനായ ഈശോയിലേക്കു കണ്ണുകള്‍ ഉയര്‍ത്തട്ടെ. നമ്മെ മുഴുവനായും ദൈവത്തിനു സമര്‍പ്പിക്കുവാന്‍ സംശയിക്കേണ്ട. ആകാശത്തിലെ പറവകളെയും ഭൂമിയിലെ മൃഗങ്ങളെയും വയലിലെ പുഷ്പങ്ങളെയും പരിപാലിക്കുന്ന കാരുണ്യവാനായ ദൈവം, നമ്മെയും പരിപാലിക്കും. സര്‍വ്വചരാചരങ്ങളേയും പരിപാലിക്കുന്ന ദൈവം സ്വന്ത ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യരെ ഉപേക്ഷിക്കുമെന്ന് വിചാരിക്കുന്നത് കഠിനമായ തെറ്റുതന്നെയാണ്. അനുസരണത്തിന്‍റെ ആദര്‍ശമായ ഈശോയുടെ ജീവിതം എല്ലാവര്‍ക്കും ഒരു മാതൃകയാണ്. ഗത്സമന്‍ പൂവനത്തില്‍ മാനസിക പീഡകളുടെ ആധിക്യത്താല്‍ രക്തം വിയര്‍ത്തു അവിടുന്നു തളര്‍ന്നു വീണു. വസ്ത്രം രക്തം കൊണ്ട് നനഞ്ഞു. ഭൂമി രക്തത്താല്‍ കുതിര്‍ന്നു. ഭയപരവശനായി അവിടുന്നു പാറമേല്‍ വീണുപോയി. അതിഭീകരമായ ആ വേദനകള്‍ക്കിടയില്‍ നിസ്സഹായനായ അവിടുന്നു പ്രാര്‍ത്ഥിച്ചു: "പിതാവേ! എന്‍റെ പോലെയല്ല, അവിടുത്തെ തിരുമനസ്സു പോലെ സംഭവിക്കട്ടെ." ആത്മസമര്‍പ്പണത്തിന്‍റെ ഏറ്റം ഉദാത്തമായ ഉദാഹരണമാണിത്. ഇത്രയ്ക്ക് സമ്പൂര്‍ണ്ണവും ഉജ്ജ്വലവുമായ ഒരു ത്യാഗം ലോകം ദര്‍ശിച്ചിട്ടില്ല. കാല്‍വരിയിലെ കുരിശില്‍ മണ്ണിനും വിണ്ണിനും മദ്ധ്യേ കടന്നുകൊണ്ട് ജീവിതത്തിന്‍റെ അവസാന നിമിഷങ്ങളില്‍ അവിടുന്ന്‍ ചെയ്ത പ്രാര്‍ത്ഥന ഏറ്റം അര്‍ത്ഥവത്താണ്. "പിതാവേ! അങ്ങേ കരങ്ങളില്‍ എന്‍റെ ആത്മാവിനെ സമര്‍പ്പിക്കുന്നു" എല്ലാം പൂര്‍ത്തിയായപ്പോള്‍ ശിരസ്സ്‌ ചായിച്ച്‌ അവിടുന്നു മരിക്കുന്നു. പിതാവിന്‍റെ ഇഷ്ടം നിവര്‍ത്തിക്കുകയായിരുന്നു ഈശോയുടെ മനുഷ്യാവതാരോദ്ദേശം. പിതാവ് നിശ്ചയിച്ച സമയം അവിടുന്നു ലോകത്ത് പിറന്നു. പിതാവിന്‍റെ പദ്ധതിക്കനുസരണം അവിടുന്നു പ്രവര്‍ത്തിച്ചു. അവസാനം ദൗത്യത്തിന്‍റെ പൂര്‍ത്തിയില്‍ അവിടുന്നു മരിച്ചു. മനുഷ്യര്‍ക്കെല്ലാം മാതൃകയാണ് അവിടുത്തെ ജീവിതം. നമ്മുടെ ജീവിതത്തിലുണ്ടാകുന്ന പ്രയാസങ്ങളുടെയും പ്രശ്നങ്ങളുടെയും പിന്നില്‍ അദൃശ്യമായ ദൈവകരങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുള്ള വിശ്വാസത്തോടെ നമുക്കു ജീവിക്കാം. #{red->n->n->ജപം}# ഞങ്ങളുടെ സമാധാനവും ആശ്വാസവുമായ ഈശോയുടെ ദിവ്യഹൃദയമേ! അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു. പൂര്‍ണ്ണഹൃദയത്തോടെ അങ്ങേ ഞങ്ങള്‍ സ്നേഹിക്കുന്നു. കൃപ നിറഞ്ഞ ഈശോയെ! അങ്ങേ പിതാവിന്‍റെ തിരുമനസ്സിനെ നിറവേറ്റുന്നതിനായി കഠിന പീഡകളും കുരിശുമരണം കൂടെയും സഹിച്ചുവല്ലോ. കര്‍ത്താവേ! ഞങ്ങളും ഞങ്ങള്‍ക്കുണ്ടാകുന്ന കുരിശുകളായ സങ്കടങ്ങള്‍ എല്ലാം നല്ല ക്ഷമയോടും സന്തോഷത്തോടും കൂടി സഹിക്കുവാന്‍ അനുഗ്രഹം ചെയ്യേണമേ. #{red->n->n->പ്രാര്‍ത്ഥന}# കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍. 3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി. സാധുശീലനും വിനീതഹൃദയനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ. #{red->n->n->ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! അനുഗ്രഹിക്കണമേ. കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദാശാ തമ്പുരാനേ, ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ, നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ, ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ, ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ, അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ, ദൈവ ഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ, ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ, നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ, നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ, സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ, സകല ഹൃദയങ്ങള്‍ക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയമേ, ജ്ഞാനത്തിന്റെയും അറിവിന്റെയും നിധിയൊക്കെയും ഉള്‍കൊണ്ടിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, ദൈവത്വത്തിന്‍ പൂര്‍ണ്ണതയൊക്കെയും വസിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, നിത്യപിതാവിന് പ്രസാദിച്ചിരിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങള്‍ക്കെല്ലാവര്‍ക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂര്‍ണ്ണ നിധിയായ ഈശോയുടെ തിരുഹൃദയമേ, നിത്യപര്‍വ്വതങ്ങളുടെ ആശയമായ ഈശോയുടെ തിരുഹൃദയമേ, ക്ഷമയും അധിക ദയയുമുള്ള ഈശോയുടെ തിരുഹൃദയമേ, അങ്ങേ കൃപ അപേക്ഷിക്കുന്ന സകലരെയും ഐശ്വര്യപ്പെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ, ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരമായിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, നിന്ദകളാല്‍ പൂരിതമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ അക്രമങ്ങള്‍ നിമിത്തം തകര്‍ന്ന ഈശോയുടെ തിരുഹൃദയമേ, മരണത്തോളം കീഴ് വഴങ്ങിയ ഈശോയുടെ തിരുഹൃദയമേ, സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ സമാധാനവും അനുരജ്ഞനവുമായ ഈശോയുടെ തിരുഹൃദയമേ, പാപങ്ങള്‍ക്ക് പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ, അങ്ങയില്‍ ആശ്രയിക്കുന്ന രക്ഷയായ ഈശോയുടെ തിരുഹൃദയമേ, അങ്ങില്‍ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ, ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. #{red->n->n->പ്രാര്‍ത്ഥിക്കാം}# സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദ് കൂദാശയുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍. #{red->n->n-> സുകൃതജപം}# ഈശോയുടെ ദിവ്യഹൃദയമേ! അങ്ങേ തിരുമനസ്സനുഷ്ഠിക്കുവാന്‍ എനിക്ക് വരം നല്‍കണമേ. #{red->n->n-> സല്‍ക്രിയ}# ദൈവതിരുമനസ്സിനു നിന്നില്‍ നിറവേറുന്നതിനായി വിശുദ്ധ കുര്‍ബാനയ്ക്കു ഒരു വിസീത്ത കഴിക്കുക. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/6?type=15}} ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2016-06-10-13:24:25.jpg
Keywords: ഈശോയുടെ തിരുഹൃദയത്തിന്റെ
Content: 1647
Category: 1
Sub Category:
Heading: ദയാവധത്തിനു കൂട്ടുനില്‍ക്കുന്നത് ആത്മഹത്യക്കു സഹായം ചെയ്യുന്നതു പോലെ: ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: ദയാവധത്തിനു കൂട്ടുനില്‍ക്കുന്നത് ആത്മഹത്യയ്ക്കു സഹായം ചെയ്യുന്നതു പോലെയാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ഇത്തരത്തില്‍ രോഗികളെ മരിക്കുവാന്‍ അനുവദിക്കുന്നവര്‍ ചെയ്തു നല്‍കുന്ന സഹായങ്ങളെ 'തെറ്റായ അനുകമ്പ' എന്ന വാക്കുകൊണ്ടാണു മാര്‍പാപ്പ വിശേഷിപ്പിച്ചത്. വലിച്ചെറിയല്‍ സംസ്‌കാരത്തിന്റെ ആളുകളാണ് ദയാവധത്തെ ന്യായികരിക്കുവാന്‍ വിവിദ വാദമുഖങ്ങള്‍ പലകോണുകളില്‍ നിന്നും ഉയര്‍ത്തുന്നതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ഒരു മീറ്റിംഗിലാണ് ദയാവധത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ പാപ്പ രംഗത്ത് വന്നത്. "ഒരു വ്യക്തി ഭൂമിയില്‍ നിന്നും മാറ്റപ്പെടുന്നത് അംഗീകരിക്കുവാൻ അനുകമ്പയുള്ളവര്‍ക്കു സാധിക്കുകയില്ല. ആളുകളെ കൊലപ്പെടുത്തുന്നതിനോട് അനുകമ്പയുള്ളവര്‍ യോജിക്കുകയുമില്ല". പാപ്പ പറഞ്ഞു. ആരോഗ്യത്തിനോ സൗന്ദര്യത്തിനോ കുറവു വരുമ്പോള്‍ സാധനങ്ങള്‍ വലിച്ചെറിയുന്നതു പോലെയോ ഒഴിവാക്കുന്നതു പോലെയോ മനുഷ്യ ജീവനെ കാണുന്നത് വലിച്ചെറിയല്‍ സംസ്‌കാരമായി മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളുവെന്നും പാപ്പ പറഞ്ഞു മെഡിക്കല്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന ഡോക്ടറുമാരും നഴ്‌സുമാരും മറ്റു ജീവനക്കാരും യന്ത്രങ്ങളുടെ സഹായത്തോടെ മനുഷ്യ ജീവനുകളെ പരിചരിക്കുന്നവര്‍ മാത്രമല്ലേന്നു പറഞ്ഞ മാര്‍പാപ്പ കരുണ്യപൂര്‍വ്വമുള്ള കരുതല്‍ ആണ് ഇത്തരം ജോലി മേഖലകളില്‍ നിന്നുള്ളവരില്‍ നിന്നും രോഗികള്‍ ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. സാങ്കേതിക വിദ്യകളും ശാസ്ത്ര നേട്ടങ്ങളും എല്ലായ്‌പ്പോഴും മാനുഷിക മൂല്യങ്ങള്‍ക്ക് പരിഗണന നല്‍കണമെന്നില്ലെന്നും പാപ്പ പറഞ്ഞു. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഹൃദയത്തിലെ സ്‌നേഹം അവരുടെ കൈകളില്‍ കൂടി രോഗികളിലേക്ക് പകരുവാന്‍ സാധിക്കണമെന്നും പരിശുദ്ധ പിതാവ് ഓര്‍മ്മിപ്പിച്ചു. രോഗികളോടു കാണിക്കുന്ന കരുതല്‍ വെറും സഹതാപമല്ലെന്ന തിരിച്ചറിവ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണമെന്നു ഫ്രാന്‍സിസ് പാപ്പ ഓര്‍മ്മിപ്പിച്ചു. "സഹതാപമല്ല രോഗികള്‍ക്ക് ആവശ്യം. അവരുടെ അവസ്ഥയിലേക്ക് ഇറങ്ങി, അവരുടെ രോഗവും ബുദ്ധിമുട്ടും നമ്മുടേതാണെന്ന തരത്തില്‍ അതിനെ സ്വീകരിച്ച് അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കണം. അപ്പോള്‍ മാത്രമേ രോഗത്തില്‍ ആയിരിക്കുന്നവരുടെ ശരിയായ അവസ്ഥ നമുക്ക് മനസിലാക്കുവാന്‍ സാധിക്കുകയുള്ളു". പിതാവ് കൂട്ടിച്ചേര്‍ത്തു. രോഗികളെ സുഖപ്പെടുത്തുന്ന ക്രിസ്തുവിന്റെ കാരുണ്യത്തെ കുറിച്ച് പറഞ്ഞാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്. "ക്രിസ്തു നല്ല ഇടയനാണ്. അവന്‍ മുറിവേറ്റ തന്റെ ആടുകളെ ശുശ്രൂഷിക്കുന്നു. അവയെ പരിചരിക്കുന്ന ക്രിസ്തു അവര്‍ക്ക് സൗഖ്യം വരുവോളം കരുതലോടെ അതിനെ ചേര്‍ത്തുപിടിക്കുന്നു. അവന്‍ നല്ല സമരിയാക്കാരനാണ്. മുറിവേറ്റു വഴിയില്‍ കിടക്കുന്നവനെ താങ്ങി എഴുന്നേല്‍പ്പിച്ച് ശുശ്രൂഷിക്കുന്ന ഇടത്തേക്ക് നയിക്കുകയും മുറിവേറ്റവന് എല്ലാം നല്‍കുകയും ചെയ്യുന്ന കര്‍ത്താവാണ്". പാപ്പ കൂട്ടിച്ചേര്‍ത്തു. രോഗികളെ ശുശ്രൂഷിക്കുന്നവരുടെ കരങ്ങളെ താന്‍ അനുഗ്രഹിക്കുന്നുവെന്നു പറഞ്ഞ പാപ്പ കാരുണ്യം അവരിലേക്ക് പകരുവാന്‍ ദൈവം ഇടയാകട്ടെ എന്നും പ്രാര്‍ത്ഥിച്ചു.
Image: /content_image/News/News-2016-06-11-06:44:07.jpg
Keywords: pope,francis,euthanasia,sin,assisted,suicide
Content: 1648
Category: 1
Sub Category:
Heading: മഗ്ദലന മറിയത്തിന്റെ ഓര്‍മ്മദിനം തിരുനാളായി ഉയര്‍ത്തുവാന്‍ മാര്‍പാപ്പ തീരുമാനിച്ചു
Content: വത്തിക്കാന്‍: വിശുദ്ധ മഗ്ദലന മറിയത്തിന്റെ ഓര്‍മ്മദിവസത്തെ തിരുനാളായി ഉയര്‍ത്തുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തീരുമാനിച്ചു. സാധാരണ ഓര്‍മ്മദിനത്തേക്കാളും പ്രാധാന്യം അര്‍ഹിക്കുന്ന ചടങ്ങുകള്‍ തിരുനാളില്‍ നടത്തപ്പെടുന്നു. മരണത്തെ ജയിച്ച് ഉയര്‍ത്ത ക്രിസ്തുവിനെ കല്ലറയ്ക്കല്‍ വച്ച് ആദ്യം കണ്ട വനിതയാണ് വിശുദ്ധ മഗ്ദലന മറിയം. അവരാണ് യേശു ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റുവെന്ന വാര്‍ത്ത ശിഷ്യന്‍മാരോട് അറിയിച്ചത്. കരുണയുടെ വര്‍ഷത്തെ കൂടി കണക്കിലെടുത്താണ് വിശുദ്ധയുടെ ഓര്‍മ്മദിനം തിരുനാളായി ഉയര്‍ത്തുവാന്‍ മാര്‍പാപ്പ തീരുമാനിച്ചിരിക്കുന്നത്. കരുണയുടെ പുതിയ തലത്തിലേക്ക് ഉയരുവാന്‍ കഴിയുന്ന പ്രഖ്യാപനമാണ് മാര്‍പാപ്പ നടത്തിയിരിക്കുന്നതെന്നു വത്തിക്കാനിലെ ആരാധന സമിതിയുടെ അധ്യക്ഷനായ ആര്‍ച്ച് ബിഷപ്പ് ആര്‍തര്‍ റോച്ചേ തീരുമാനത്തെ സ്വാഗതം ചെയ്തു കൊണ്ട് പറഞ്ഞു. "ക്രിസ്തുവിനെ സ്‌നേഹിക്കുകയും ക്രിസ്തു സ്‌നേഹിക്കുകയും ചെയ്ത സ്ത്രീയാണ് മഗ്ദലന മറിയം. പാപിനിയായിരുന്ന അവരുടെ പാപം കാരുണ്യവാനായ ക്രിസ്തു ക്ഷമിച്ച് നല്‍കി. കരുണയുടെ ഈ വര്‍ഷത്തില്‍ ക്രിസ്തുവില്‍ നിന്നും ലഭിച്ച വലിയ കരുണയേ സ്വീകരിച്ച മഗ്ദലന മറിയത്തിന്റെ ഓര്‍മ്മയെ പരിശുദ്ധ പിതാവ് തിരുനാളായി ഉയര്‍ത്തുകയാണ്. കരുണയുടെ തന്നെ സന്ദേശമാണ് നമുക്ക് ഇതില്‍ നിന്നും ലഭിക്കുന്നത്". ബിഷപ്പ് പറഞ്ഞു. വിശുദ്ധനായ തോമസ് അക്വിനാസ് ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ ആദ്യം കണ്ട മഗ്ദലന മറിയത്തെ 'അപ്പോസ്‌ത്തോലന്‍മാരുടെ അപ്പോസ്‌ത്തോല' എന്നാണ് വിശേഷണം ചെയ്തത്. 'നഗരത്തിന്റെ വനിത' എന്ന വിശേഷണമാണ് കത്തോലിക്ക സഭയുടെ പാരമ്പര്യത്തില്‍ മഗ്ദലന മറിയത്തെ സൂചിപ്പിക്കുവാന്‍ വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. കരുണയുടെ വര്‍ഷത്തിലെ മാര്‍പാപ്പയുടെ പുതിയ പ്രഖ്യാപനം സന്തോഷത്തോടെ ആണു വിശ്വാസികള്‍ സ്വീകരിക്കുന്നത്.
Image: /content_image/News/News-2016-06-11-06:55:48.jpg
Keywords: Mary,Magdalene’s,feast,pope,declaration
Content: 1649
Category: 6
Sub Category:
Heading: വിശുദ്ധ കുര്‍ബ്ബാന: ദൈവത്തിന്റെ എളിമ പ്രകടമാകുന്ന കൂദാശ
Content: "നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തില്‍നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കര്‍ത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനം വരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്" (1 കൊറിന്തോസ് 11:26). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 11}# പിതാവിന്റെ ഇഷ്ടം നിറവേറ്റി കൊണ്ട് യേശു മനുഷ്യരില്‍ ഒരാളായി മാറി. മാനവ വംശത്തെ വീണ്ടെടുക്കാനായി തന്റെ സ്‌നേഹത്തിന്റെ ആഴം പ്രകടമാക്കി കൊണ്ട്, സ്വജീവന്‍ ബലിയായി നല്‍കി അവിടുന്ന് സ്ഥാപിച്ച കൂദാശയാണ് വിശുദ്ധ കുര്‍ബാന. അപ്പത്തിന്റേയും വീഞ്ഞിന്റേയും രൂപത്തില്‍ വിശുദ്ധ കുര്‍ബാനയിലൂടെ അവിടുന്ന് സന്നിഹിതനാകുന്നു. കുരിശിലെ മരണത്തില്‍ നിന്ന്‍ ഉയർത്തെഴുന്നേറ്റ യേശു വിശുദ്ധ കുര്‍ബ്ബാനയിലൂടെ ഇന്നും നമ്മോടോത്ത് വസിക്കുന്നു. തന്റെ ശരീരത്തിന്റേയും തന്റെ രക്തത്തിന്റേയുമായ കൂദാശ സ്ഥാപിച്ചുകൊണ്ട് യേശു മാനവ വംശത്തോടുള്ള തന്റെ സ്നേഹം പ്രകടമാക്കി. ഓരോ വിശുദ്ധ കുര്‍ബ്ബാനയിലും പവിത്രീകരിക്കപ്പെടുന്ന യേശുവിന്റെ ശരീര രക്തങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, ക്രിസ്തു കുരിശില്‍ സഹിച്ച പീഡനത്തിന്റെ ആഴത്തെ പറ്റിയാണ്. വി. ജോണ്‍ ക്രിസോസ്റ്റം പറഞ്ഞതുപോലെ, "വിശുദ്ധ കുര്‍ബാനയെന്നത് പദവി മറന്നുള്ള ദൈവത്തിന്റെ എളിമയുടെ ബലികര്‍മ്മമാണ്". (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 13.6.79). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/6?type=6 }}
Image: /content_image/Meditation/Meditation-2016-06-11-03:33:46.jpg
Keywords: കുര്‍ബാന
Content: 1650
Category: 15
Sub Category:
Heading: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 12
Content: #{red->n->n->ഈശോയുടെ ദിവ്യഹൃദയം എളിമയുടെ മാതൃക}# എല്ലാ സദ്‌ഗുണങ്ങളുടെയും വിളനിലമാണ് ഈശോയുടെ ഹൃദയം. എന്നാല്‍ ഈ ദിവ്യഹൃദയം അഗാധമായ എളിമയുടെ അത്ഭുതകരമായ ഒരു‍ മാതൃക കൂടിയാണ്. മനുഷ്യസ്വഭാവം സ്വീകരിച്ച ഈശോ നസ്രത്തെന്ന ഒരു അപ്രസിദ്ധ ഗ്രാമമാണ് സ്വവാസത്തിനു തിരഞ്ഞെടുത്തത്. ജറുസലേം പോലുള്ള പട്ടണത്തിലെ സുന്ദരങ്ങളായ കൊട്ടരങ്ങളൊന്നും അവിടുന്നു സ്വീകരിച്ചില്ല. ദരിദ്രയും ഗ്രാമീണയും എന്നാല്‍ സുശീലയും പുണ്യപൂര്‍ണ്ണയുമായ ഒരു സാധാരണ യഹൂദകന്യകയായിരുന്നു അവിടുത്തെ മാതൃപാദം അലങ്കരിക്കാന്‍ ഭാഗ്യം ലഭിച്ച വനിത. അജ്ഞാതനും ദരിദ്രനുമായ ഒരു മരപ്പണിക്കാരന്‍ ആയിരുന്നു അവിടുത്തെ വളര്‍ത്തു പിതാവായ യൗസേപ്പ്. നീതിനിര്‍വഹണത്തിലുള്ള നിഷ്ഠയും താല്‍പര്യവുമായിരുന്നു അദ്ദേഹത്തിന്‍റെ ഏകധനം. സാധാരണക്കാരായ ഈ രണ്ടു വ്യക്തികളുടെ ഇംഗിതങ്ങള്‍ക്ക് കീഴ്വഴങ്ങി മുപ്പതുവര്‍ഷത്തോളം അവിടുന്ന്‍ ഭൂമിയില്‍ ജീവിച്ചു. മനുഷ്യരെ രക്ഷിക്കുവാന്‍ വന്ന ദൈവപുത്രന്‍റെ ഈ അജ്ഞാതവാസത്തിന്‍റെ രഹസ്യം ഇന്നും ആരും പൂര്‍ണ്ണമായി മനസ്സിലാക്കിയിട്ടില്ല. വിദ്യാഭ്യാസത്തിലോ ധനസ്ഥിതിയിലോ മികച്ച വ്യക്തികളായിരുന്നില്ല ഈശോയുടെ ശിഷ്യന്മാര്‍. ഒന്നാമത്തെ മാര്‍പ്പാപ്പായായി തിരഞ്ഞെടുത്ത വിശുദ്ധ പത്രോസ് അവിശ്വാസിയും, ഗുരുവിനെ പലപ്രാവശ്യം തള്ളി പറഞ്ഞവനുമായിരുന്നു. ദരിദ്രരുടെയും പാപികളുടെയും ഇടയിലാണ് യേശു പ്രവര്‍ത്തിച്ചത്. അവിടുന്നു സ്നേഹിച്ചതും മറ്റാരെയുമല്ല ദരിദ്രരെയും നിരാലംബരേയുമായിരിന്നു. ഗ്രഹിക്കാന്‍ കഴിഞ്ഞ സ്വര്‍ഗ്ഗീയ രഹസ്യങ്ങളെ മീന്‍പിടുത്തക്കാരോടാണ് അവിടുന്ന്‍ ഉപദേശിച്ചത്. ഇതെല്ലാം അവിടുത്തെ എളിമയുടെ ഔന്നത്യം നമ്മെ ഗ്രഹിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു. ഈശോയുടെ പ്രഭാഷണങ്ങളിലെല്ലാം എളിമയെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്. "സാധുശീലവും ഹൃദയ എളിമയും നിങ്ങള്‍ എന്നില്‍ നിന്നു പഠിക്കുവിന്‍. നിങ്ങള്‍ ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല. അഹംഭാവികളോടു ദൈവം മത്സരിക്കുകയും എളിമയുള്ളവര്‍ക്ക് തന്‍റെ ദാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു" ഈ ദിവ്യവചനങ്ങള്‍ എല്ലാം എടുത്ത് കാണിക്കുന്നത് അവിടുത്തെ എളിമയെയാണ്. അഹങ്കാരം സകല ദുര്‍ഗുണങ്ങളുടെയും ആരംഭവും സകല തിന്മകളുടെയും മാതാവുമാണ്. ശുദ്ധത വിലമതിക്കത്തക്ക പുണ്യമാണെങ്കിലും എളിമയാണ് ഏറ്റം ആവശ്യമായ പുണൃമെന്നാണ് വിശുദ്ധ ബര്‍ണ്ണാദ് അഭിപ്രായപ്പെടുന്നു. എളിമയുള്ള ഒരാത്മാവ് സ്വയം മഹാപാപിയെന്നും ദൈവത്തിന്‍റെ പ്രത്യേക സഹായം കൂടാതെ സ്വയം ഒന്നും ചെയ്യാന്‍ സാദ്ധ്യമല്ലെന്നും ഉറപ്പായി വിശ്വസിക്കുന്നു. അവന്‍ അന്യനു ലഭിക്കുന്ന ആദ്ധ്യാത്മികവും ഭൗതികവുമായ നന്മകള്‍ സ്വന്തമെന്ന പോലെ വിചാരിച്ചു സന്തോഷിക്കയും, നേരിടുന്ന മാനസികവും കായികവുമായ വേദനകളില്‍ ദൈവതിരുമനസ്സിനു കീഴ്വഴങ്ങി ഏറ്റം സംതൃപ്തിയോടെ അവയെ സഹിക്കയും ചെയ്യുന്നു. അഹംഭാവത്താല്‍ വ്രണപ്പെട്ട എന്‍റെ ആത്മാവേ! നീ എന്തുകൊണ്ട് ഇത്ര ഗൗരവഭാവം നടിക്കുന്നു? സ്വര്‍ഗ്ഗരാജ്യത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടവരായ വിശുദ്ധാരൂപികളുടെയും പറുദീസായില്‍ വെച്ചു ദൈവം മെനഞ്ഞെടുത്ത ആദിമാതാപിതാക്കളുടെയും അഹംഭാവത്തിനു വന്ന ഘോരശിക്ഷയും നമുക്കു ധ്യാനവിഷയമാക്കാം. ദിവ്യനാഥന്‍റെ വിനീത ജീവിതമായിരിക്കട്ടെ നമ്മുടെ നിരന്തര ധ്യാനവിഷയം. #{red->n->n->ജപം}# രാജാധിരാജനും എല്ലാ സൃഷ്ടികളുടെയും പ്രഭുവുമായ ഈശോയേ! അങ്ങേ ഞാന്‍ ആരാധിക്കുന്നു. സന്തോഷപൂര്‍ണ്ണവും സുഖസമൃദ്ധവുമായ സ്വര്‍ഗ്ഗത്തില്‍ നിന്നും അങ്ങിറങ്ങി ഞങ്ങളുടെ ഇടയില്‍ മനുഷ്യനായി പിറക്കുകയും അവര്‍ണ്ണനീയമായ അപമാനവും ക്ലേശപൂരിതമായ കുരിശുമരണവും ഞങ്ങളോടുള്ള സ്നേഹത്തെപ്രതി അങ്ങു സഹിക്കയുണ്ടായല്ലോ. സ്നേഹം നിറഞ്ഞ ഈശോയെ, അഗാധമായ അങ്ങയുടെ എളിമയുടെ മുമ്പില്‍ അഹങ്കാര പ്രമത്തനായി ഞാനിതാ നില്‍ക്കുന്നു. അങ്ങയുടെ ദിവ്യഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന എളിമയുടെ പ്രകാശക്കതിരുകള്‍ എന്‍റെ ഹൃദയത്തിലും തട്ടുവാന്‍ അനുഗ്രഹം ചെയ്യണമേ. #{red->n->n->പ്രാര്‍ത്ഥന}# കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍. 3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി. സാധുശീലനും വിനീതഹൃദയനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ. #{red->n->n->ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! അനുഗ്രഹിക്കണമേ. കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദാശാ തമ്പുരാനേ, ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ, നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ, ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ, ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ, അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ, ദൈവ ഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ, ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ, നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ, നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ, സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ, സകല ഹൃദയങ്ങള്‍ക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയമേ, ജ്ഞാനത്തിന്റെയും അറിവിന്റെയും നിധിയൊക്കെയും ഉള്‍കൊണ്ടിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, ദൈവത്വത്തിന്‍ പൂര്‍ണ്ണതയൊക്കെയും വസിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, നിത്യപിതാവിന് പ്രസാദിച്ചിരിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങള്‍ക്കെല്ലാവര്‍ക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂര്‍ണ്ണ നിധിയായ ഈശോയുടെ തിരുഹൃദയമേ, നിത്യപര്‍വ്വതങ്ങളുടെ ആശയമായ ഈശോയുടെ തിരുഹൃദയമേ, ക്ഷമയും അധിക ദയയുമുള്ള ഈശോയുടെ തിരുഹൃദയമേ, അങ്ങേ കൃപ അപേക്ഷിക്കുന്ന സകലരെയും ഐശ്വര്യപ്പെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ, ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരമായിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, നിന്ദകളാല്‍ പൂരിതമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ അക്രമങ്ങള്‍ നിമിത്തം തകര്‍ന്ന ഈശോയുടെ തിരുഹൃദയമേ, മരണത്തോളം കീഴ് വഴങ്ങിയ ഈശോയുടെ തിരുഹൃദയമേ, സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ സമാധാനവും അനുരജ്ഞനവുമായ ഈശോയുടെ തിരുഹൃദയമേ, പാപങ്ങള്‍ക്ക് പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ, അങ്ങയില്‍ ആശ്രയിക്കുന്ന രക്ഷയായ ഈശോയുടെ തിരുഹൃദയമേ, അങ്ങില്‍ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ, ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. #{red->n->n->പ്രാര്‍ത്ഥിക്കാം}# സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദ് കൂദാശയുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍. #{red->n->n-> സുകൃതജപം}# ഹൃദയ ശാന്തതയും എളിമയുമുള്ള ഈശോയുടെ ദിവ്യഹൃദയമേ! എന്‍റെ ഹൃദയം അങ്ങേ ഹൃദയത്തിനു സാദൃശ്യമാക്കിയരുളണമേ. #{red->n->n-> സല്‍ക്രിയ}# ആരെങ്കിലും ഇന്നു നമ്മെ പരിഹസിക്കുന്നുവെങ്കില്‍ മൗനമായിരുന്നു ദിവ്യഹൃദയ സ്തുതിക്കായി സഹിച്ചുകൊള്ളുക. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/6?type=15}} ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2016-06-12-02:30:14.jpg
Keywords: ഈശോയുടെ തിരുഹൃദയത്തിന്റെ
Content: 1651
Category: 18
Sub Category:
Heading: എണ്‍മ്പതാം പിറന്നാള്‍ ആഘോഷം ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ അവിസ്മരണീയമായപ്പോൾ
Content: തോപ്പുംപാടി ഔവര്‍ ലേഡീസ് കോണ്‍വന്‍റ് സ്കൂള്‍ നേതൃത്വം കൊടുക്കുന്ന ഹൌസ് ചലഞ്ച് പദ്ധതിയിലൂടെ നിര്‍മ്മിച്ച 35, 36 ഭവനങ്ങളുടെ താക്കോല്‍ ദാനം നാഷണല്‍ ട്രെയ്ഡ്സ് & എജന്‍റ്സ് പ്രൊപ്പറൈറ്റര്‍ ശ്രീ. പി‌ബി ആന്‍റണി നിര്‍വ്വഹിച്ചു. സ്വന്തമായി ഒരു ഭവനം സ്വപ്നം മാത്രമായിരിന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് തന്റെ 80-ആം പിറന്നാളിന്റെ സമ്മാനമായി പി‌ബി ആന്‍റണി മനോഹരമായ ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്കിയത്. ഇന്ന്‍ ജന്മദിനങ്ങള്‍ കേവലം ബാഹ്യമായ ആഘോഷങ്ങളും ആര്‍ഭാടങ്ങളുമായി മാറുമ്പോള്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമായി സമൂഹത്തിനു മുഴുവന്‍ മാതൃകയാകുന്ന പുണ്യകര്‍മ്മമാണ് ഹൌസ് ചലഞ്ചിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്. വിദ്യാലയ അങ്കണത്തില്‍ വെച്ച് നടന്ന സമ്മേളനത്തില്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിസ്സി ചക്കാലക്കല്‍ അധ്യക്ഷത വഹിച്ചു. സര്‍ക്കാരിന്റെ ധനസഹായത്തോടെ നിര്‍മ്മാണം ആരംഭിക്കുകയും പിന്നീട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒട്ടും മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കാത്ത ഒരു ഘട്ടം വരികയും ചെയ്ത ഈ കുടുംബങ്ങളുടെ അവസ്ഥ സിസ്റ്റര്‍ ലിസ്സിയിലൂടെയാണ് പി‌ബി ആന്‍റണി അറിയാനിടയാകുകയും ഈ രണ്ട് കുടുംബങ്ങള്‍ക്കും ആവശ്യമായ മുഴുവന്‍ നിര്‍മ്മാണ സാമഗ്രികള്‍ സംഭാവന ചെയ്തതും. ചടങ്ങില്‍ ഡിവൈന്‍ ഡവലപ്പേഴ്സ് ചെയര്‍മാന്‍ ഡോ. പിജെ എബ്രഹാം, മുന്‍ ഹെഡ്മിസ്ട്രസ് ശ്രീമതി ടീസ ജസീന്ത ജോസഫ്. ജോര്‍ജ്ജ് സേവ്യര്‍, ശ്രീമതി ഷൈനി ഷൈനി ജോര്‍ജ്ജ്, ശ്രീമതി ലിസ്സി പോൾ, ശ്രീമതി ലിജി ജോസഫ്, ശ്രീമതി ലില്ലി പോള്‍, ശ്രീമതി ഷാലിമ ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2016-06-11-03:45:33.jpg
Keywords:
Content: 1652
Category: 1
Sub Category:
Heading: 'ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്' സുവിശേഷം തെറ്റായി പ്രഘോഷിക്കുന്നു: നൈജീരിയന്‍ ആംഗ്ലിക്കന്‍ സഭ
Content: അബൂജ: ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടുമായുള്ള നൈജീരിയന്‍ ആംഗ്ലിക്കന്‍ സഭയുടെ ബന്ധത്തില്‍ വിള്ളല്‍. നൈജീരിയന്‍ ആംഗ്ലിക്കന്‍ സഭയുടെ തലവനായ ആര്‍ച്ച് ബിഷപ്പ് നിക്കോളാസ് ഒക്കോഹ്, ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നടപടികള്‍ക്കെതിരേ രംഗത്തു വന്നു. 'ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്' സുവിശേഷം തെറ്റായി പ്രഘോഷിക്കുകയാണന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലിവര്‍പൂളിലെ ആംഗ്ലിക്കന്‍ രൂപതയിലേക്കു വനിത സഹായക മെത്രാനെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് വാഴിച്ചതിനെ തുടര്‍ന്നാണ് സഭകള്‍ തമ്മിലുള്ള ബന്ധം വഷളായത്. "തെറ്റായ സുവിശേഷമാണ് ഇംഗ്ലണ്ടിലെ സഭ നടപ്പിലാക്കുന്നത്. എല്ലാ കാര്യങ്ങള്‍ക്കും ഒരു നിയന്ത്രണരേഖയുണ്ട്. ഇവിടെ അതു മറികടന്നിരിക്കുന്നു. അമേരിക്കന്‍ എപ്പിസ്‌കോപ്പല്‍ സഭ നടപ്പിലാക്കുന്ന ഇത്തരം നടപടികള്‍ ഇപ്പോള്‍ ഇംഗ്ലണ്ടിലെ സഭകളിലും വ്യാപകമായി തീര്‍ന്നിരിക്കുന്നു. ഇതിനെ എതിര്‍ക്കേണ്ടതുണ്ട്". ആര്‍ച്ച് ബിഷപ്പ് നിക്കോളാസ് ഒക്കോഹ് പുറപ്പെടുവിച്ച കല്‍പ്പനയില്‍ പറയുന്നു. നൈജീരിയായിലെ ഔക്രി രൂപതയ്ക്ക് ഇംഗ്ലണ്ടിലെ ലിവര്‍പൂള്‍ രൂപതയുമായി ഉണ്ടായിരുന്ന എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നതായും അദ്ദേഹം കല്‍പ്പനയില്‍ പറയുന്നു. ഗ്ലോബല്‍ ആംഗ്ലീക്കന്‍ ഫ്യൂച്ചര്‍ കോണ്‍ഫറന്‍സിന്റെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ചെയര്‍മാന്‍ കൂടിയാണ് ആര്‍ച്ച് ബിഷപ്പ് ഒക്കോഹ്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പുതിയ നടപടികളെ യാഥാസ്ഥിതികരായ ആംഗ്ലിക്കന്‍ വിശ്വാസികള്‍ക്ക് ഉള്‍ക്കൊള്ളുവാന്‍ കഴിയാത്തതാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. ആംഗ്ലിക്കന്‍ സഭയുടെ ഹൃദയഭാഗത്തായി ബൈബിളിനെ പ്രതിഷ്ഠിക്കുന്നുവെന്നും ഇതിന്റെ വെളിച്ചത്തില്‍ മാത്രമേ മുന്നോട്ടു നീങ്ങുകയുള്ളുവെന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2016-06-11-03:59:40.jpg
Keywords: church,of,england,relation,collapsed,anglican,women,bishop
Content: 1653
Category: 1
Sub Category:
Heading: ഇന്ത്യന്‍ സാമൂഹിക പ്രവര്‍ത്തകയെ അഫ്ഗാനിസ്ഥാനില്‍ തട്ടിക്കൊണ്ടു പോയി
Content: കാബൂള്‍: കത്തോലിക്ക വിശ്വാസിയും സാമൂഹിക പ്രവര്‍ത്തകയുമായ യുവതിയെ അഫ്ഗാനിസ്ഥാനില്‍ ഒരു സംഘം തട്ടിക്കൊണ്ടു പോയി. കൊല്‍ക്കത്ത സ്വദേശിനിയായ ജൂഡിത്ത് ഡിസൂസയെയാണു തട്ടിക്കൊണ്ടു പോയത്. 'അഗാന്‍ ഖാന്‍ നെറ്റ്‌വര്‍ക്ക്' എന്ന സന്നദ്ധ സംഘടനയിലായിരുന്നു നാല്‍പതുകാരിയായ ജൂഡിത്ത് പ്രവര്‍ത്തിച്ചിരുന്നത്. സ്ത്രീ ശാക്തീകരണത്തിന് വേണ്ട ബോധവല്‍ക്കരണം അഫ്ഗാന്‍ വനിതകള്‍ക്കു നല്‍കുന്ന പ്രവര്‍ത്തനങ്ങളിലാണ് ജൂഡിത്ത് അടങ്ങിയ സംഘം ശ്രദ്ധ പതിപ്പിച്ചിരുന്നത്. സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ കൊല്‍ക്കത്ത ബിഷപ്പ് തോമസ് ഡിസൂസ ജൂഡിത്തിന്റെ തിരിച്ചു വരവിനായി പ്രാര്‍ത്ഥിക്കുകയാണെന്നും പറഞ്ഞു. "അവര്‍ വേഗത്തില്‍ മോചിതയാകുകയും തിരികെ എത്തുകയും ചെയ്യട്ടേ. നിരവധി പേരുടെ ജീവിതങ്ങളില്‍ മാറ്റം സൃഷ്ടിച്ച വനിതയാണ് ജൂഡിത്ത്. അവരുടെ കുടുംബത്തിന് ഞാന്‍ എന്റെ പ്രാര്‍ത്ഥന സഹായം വാഗ്ദാനം ചെയ്യുന്നു". പിതാവ് പറഞ്ഞു. കൊല്‍ക്കത്തയിലെ ഫാത്തിമ ഇടവകയിലെ അംഗമാണ് ജൂഡിത്ത്. കഴിഞ്ഞ മാസം മാതാപിതാക്കളെ കാണുവാന്‍ അവര്‍ നാട്ടില്‍ എത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം തന്നെ ജൂഡിത്തിന്റെ മോചനത്തിനായി ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഫാത്തിമയിലെ മാതാവിന്റെ മധ്യസ്ഥതയില്‍ ജൂഡിത്തിന്റെ മോചനത്തിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നു ബിഷപ്പ് തോമസ് ഡിസൂസ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മാതാവിന്റെ മധ്യസ്ഥതയിലുള്ള പ്രാര്‍ത്ഥ മൂലം ജൂഡിത്തിന്റെ മോചനം വേഗത്തിലാകുമെന്നും പിതാവ് പ്രത്യാശ പ്രകടിപ്പിച്ചു. അഫ്ഗാന്‍ ഇന്ത്യന്‍ എംബസിയും സുരക്ഷാ ഉദ്യോഗസ്ഥരും ജൂഡിത്തിന്റെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
Image: /content_image/News/News-2016-06-11-05:11:54.jpg
Keywords: catholic,Indian,women,kidnapped,Afghanistan
Content: 1654
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്ത്‌ നിന്നും മോചനം ലഭിച്ച ആത്മാക്കൾ വാഴ്ത്തപ്പെട്ട അന്നാ മേരി ടൈഗിയോട് സംസാരിച്ചപ്പോള്‍
Content: “പരസ്പരം ഭാരങ്ങള്‍ വഹിച്ചുകൊണ്ട് കിസ്തുവിന്റെ നിയമം പൂര്‍ത്തിയാക്കുവിന്‍” (ഗലാത്തിയ 6:2). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-11}# “റോമിലെ വാഴ്ത്തപ്പെട്ട അന്നാ മേരി ടൈഗിക്ക്, ശുദ്ധീകരണ സ്ഥലത്തുനിന്നും മോചിപ്പിക്കപ്പെട്ടതിനു ശേഷം തന്നോടു നന്ദി പറയുവാന്‍ വരുന്ന, ആത്മാക്കളെ കാണുവാനുള്ള സവിശേഷ ഭാഗ്യം ലഭിച്ചിരുന്നു. ഒരുദിവസം അവള്‍ രണ്ടു തവണ വിശുദ്ധ കുർബ്ബാനയിൽ പങ്കു കൊണ്ടു. ആദ്യത്തെ കുര്‍ബ്ബാന സെന്റ്‌ ജോണ്‍ ലാറ്ററന്‍ ബസലിക്കയില്‍ അവളുടെ കുമ്പസാരകനായിരുന്നു ചൊല്ലിയത്. അപ്പോൾ അവൾ ദിവ്യകാരുണ്യം സ്വീകരിക്കുകയും, അത് മരിച്ച ഒരു വ്യക്തിയുടെ ആത്മാവിനു വേണ്ടി സമര്‍പ്പിക്കുകയും ചെയ്തു. അവള്‍ക്ക് പൊടുന്നനെ ഒരു വലിയ ആത്മീയ വിഷാദവും, ശാരീരിക വേദനയും അനുഭവപ്പെട്ടു. എന്നിരുന്നാലും അവള്‍ തന്റെ പ്രാര്‍ത്ഥന തുടരുകയും, തന്റെ രോഗം പ്രായശ്ചിത്തമായി ദൈവത്തിന്റെ നീതിയുടെ മുമ്പില്‍, മരിച്ച ആ വ്യക്തിയുടെ ആത്മാവിനു വേണ്ടി സമര്‍പ്പിച്ചു. അടുത്ത കുർബ്ബാന കര്‍ദ്ദിനാളായ പെഡീസിനിയായിരുന്നു ചൊല്ലിയത്. ആ കുര്‍ബ്ബാനക്കിടയില്‍ പെട്ടെന്ന്‍ വിശുദ്ധക്ക് അലൗകീകമായ ആനന്ദവും, ആശ്വാസവും അനുഭവിക്കുവാന്‍ തുടങ്ങി. അതേ തുടര്‍ന്ന്, അപ്പോള്‍ ശുദ്ധീകരണസ്ഥലത്ത്‌ നിന്നും മോചനം ലഭിച്ച ആത്മാവ് അവള്‍ക്ക് പ്രത്യക്ഷപ്പെട്ടു കൊണ്ട് പറഞ്ഞു. “ഞാന്‍ നിനക്ക്‌ നന്ദി പറയുന്നു, എന്റെ സഹോദരീ, നിന്റെ അനുകമ്പയെ ഞാന്‍ ദൈവത്തിന്റെ സിംഹാസനത്തിനു മുന്‍പില്‍ വെച്ച് ഓര്‍മ്മിക്കും; നിന്റെ പ്രാര്‍ത്ഥന കാരണം ഞാന്‍ ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ പോവുകയാണ്, അവിടെ ഞാന്‍ എന്നെന്നേക്കുമായി നിത്യാനന്ദത്തിലായിരിക്കും.” (ഫാദര്‍ ആല്‍ബെര്‍ട്ട് ബെസ്സിയേഴ്സ്, S.J., ഗ്രന്ഥരചയിതാവ്‌). #{red->n->n->വിചിന്തനം:}# അടുത്ത തവണ വിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിക്കുമ്പോള്‍, ദിവ്യകാരുണ്യം സ്വീകരിച്ചുകൊണ്ട് അത് മരിച്ച വ്യക്തികളുടെ ആത്മാക്കൾക്കു വേണ്ടി സമര്‍പ്പിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/6?type=8 }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-06-11-08:07:35.jpg
Keywords: കുർബാന
Content: 1655
Category: 8
Sub Category:
Heading: കുരിശിന്റെ വഴി- ശുദ്ധീകരണാത്മാക്കളുടെ മോചനത്തിന് വേണ്ടിയുള്ള ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്ന്‍
Content: “അവന്‍ എല്ലാവരോടുമായി പറഞ്ഞു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെ ത്തന്നെ പരിത്യജിച്ച് അനുദിനം തന്റെ കുരിശുമെടുത്തു കൊണ്ട് എന്നെ അനുഗമിക്കട്ടെ” (ലൂക്കാ 9:23). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-12}# ഒരിക്കല്‍ ധന്യയായ മേരി ഡി ആന്റിഗ്നാക്കിന് തന്റെ ആശ്രമത്തിലെ മരിച്ചുപോയ ഒരു സന്യാസിനിയുടെ ആത്മാവ് പ്രത്യക്ഷപ്പെട്ടു. " അവിടുത്തേ കന്യാസ്ത്രീകള്‍ ചൊല്ലുന്ന 'കുരിശിന്റെ വഴി' തനിക്ക്‌ വേണ്ടിയും, മറ്റുള്ള ആത്മാക്കള്‍ക്ക്‌ വേണ്ടിയും സമര്‍പ്പിക്കണമെന്ന് ആ ആത്മാവ്, മേരി ഡി ആന്റിഗ്നാക്കിനോട് അപേക്ഷിച്ചു. 'കുരിശിന്റെ വഴിയുടെ പ്രാര്‍ത്ഥന' ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക്‌ വളരെ ഉപകാരപ്രദമാണെന്നും, അത് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി സമര്‍പ്പിക്കുമ്പോള്‍ അവര്‍ തങ്ങളുടെ നിധിശേഖരം വര്‍ദ്ധിപ്പിക്കുകയാണെന്നും ഈ കാര്യം മറ്റുള്ള കന്യാസ്ത്രീകളോടു പറയണമെന്നും യേശുവിന്റെ സ്വരം തന്നോടു ആവശ്യപ്പെടുന്നതായി മേരി ഡി ആന്റിഗ്നാക്ക് കേട്ടു. #{red->n->n->വിചിന്തനം:}# മാതാപിതാക്കള്‍, സഹോദരങ്ങള്‍, സുഹൃത്തുക്കള്‍ തുടങ്ങി നമ്മുടെ ഇടയില്‍ നിന്ന്‍ മരിച്ചു പോയവരുടെ ആത്മാക്കളെ സ്മരിച്ചു കൊണ്ട് 'കുരിശിന്റെ വഴി പ്രാര്‍ത്ഥന' സമര്‍പ്പിക്കുക. കുരിശിന്റെ വഴിയിലെ ഓരോ സ്ഥലങ്ങളെ പറ്റിയുള്ള ചിന്ത നമ്മുടെ കാരുണ്യത്തേയും, അനുകമ്പയേയും പുറത്തേക്ക് കൊണ്ട് വരും. യേശുവിന്റെ തിരുമുറിവുകള്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ സംബന്ധിച്ചിടത്തോളം നിധികളില്‍ വെച്ച് ഏറ്റവും അമൂല്യമായ നിധിയാണ്. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/6?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-06-11-08:31:44.jpg
Keywords: കുരിശിന്റെ വഴ