Contents

Displaying 1451-1460 of 24970 results.
Content: 1616
Category: 1
Sub Category:
Heading: അര്‍ജന്റീനയില്‍ വീട്ടമ്മയ്ക്കു മാതാവ് പ്രത്യക്ഷപ്പെട്ട സംഭവം: പ്രാദേശിക ബിഷപ്പ് അംഗീകാരം നല്‍കി
Content: ബ്യൂണസ്‌ഐറിസ്: അര്‍ജന്റീനയില്‍ ഒരു വീട്ടമ്മയ്ക്കു മാതാവ് പ്രത്യക്ഷപ്പെട്ട സംഭവം വിശ്വാസ്യ യോഗ്യമാണെന്നു പ്രാദേശിക ബിഷബിഷപ്പിന്റെ പ്രഖ്യാപനം. 'ഔര്‍ ലേഡി ഓഫ് റോസറി സെന്റ് നിക്കോളാസ്' എന്ന പേരിലാണ് മാതാവിന്റെ ഇവിടുത്തെ പ്രത്യക്ഷത അറിയപ്പെടുന്നത്. ഒരു വീട്ടമ്മയായ ഗ്ലാഡിസ് ക്യൂറോഗ ഡീ മോട്ടയ്ക്കാണ് 1990 വരെ പലവട്ടം മാതാവ് പ്രത്യക്ഷപ്പെട്ട് സന്ദേശങ്ങള്‍ നല്‍കിയത്. ഇവ വിശ്വാസ്യ യോഗ്യമാണെന്നാണ് ഇപ്പോള്‍ ബ്യൂണസ്‌ഐറിസിന്റെ ബിഷപ്പായിരിക്കുന്ന ഹെക്ടര്‍ കര്‍ഡേലി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 1990 വരെയുള്ള സംഭവങ്ങള്‍ പഠിച്ച ശേഷമാണ് ബിഷപ്പ് പ്രത്യക്ഷതയ്ക്ക് അംഗീകാരം നല്‍കിയത്. വത്തിക്കാനില്‍ നിന്നും വേണം ഇതിനുള്ള അവസാന അംഗീകാരം ലഭിക്കുവാന്‍. മാതാവിന്റെ നാമത്തില്‍ ഈ പ്രദേശത്ത് പണി കഴിപ്പിച്ച ദേവാലയത്തിൽ വച്ചാണ് ബിഷപ്പ് മാതാവിന്റെ പ്രത്യക്ഷതയ്ക്ക് അംഗീകാരം നല്‍കുന്നതായ പ്രഖ്യാപനം നടത്തിയത്. രണ്ടു കുട്ടികളുടെ അമ്മയായ, നാലാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള ഗ്ലാഡീസിന് സഭയുടെ ദൈവശാസ്ത്രപരമായ കാര്യങ്ങളില്‍ അറിവ് തീരെ ഇല്ലാതിരുന്ന വ്യക്തിയായിരുന്നു. നിത്യവും പ്രാര്‍ത്ഥിക്കുന്ന ഗ്ലാഡിസിനു മുമ്പില്‍ ആദ്യമായി മാതാവിന്റെ പ്രത്യക്ഷതയുണ്ടാകുന്നത് 1983 സെപ്റ്റംബര്‍ 25-ാം തീയതിയാണ്. ഗ്ലാഡിസ് താമസിച്ചിരുന്ന വീട്ടിലും സമീപങ്ങളിലുള്ള വീട്ടിലും ജപമാലകള്‍ തിളങ്ങുന്നതായി ആദ്യം കണ്ടു. ഇതെ തുടര്‍ന്ന് കൂടുതൽ പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങിയ ഗ്ലാഡിസിനു മുമ്പില്‍ നീലകുപ്പായവും കിരീടവും ധരിച്ച് കൈയില്‍ തന്റെ പുത്രനേയും വഹിച്ച് മാതാവ് പ്രത്യക്ഷപ്പെടുകയായിരുന്നു. ഒരു മാസത്തിനു ശേഷം വീണ്ടും ഗ്ലാഡിസിനു പ്രത്യക്ഷയായ മാതാവ് ഒരു വെള്ള ജപമാല അവര്‍ക്ക് നല്‍കിയ ശേഷം ഇങ്ങനെ പറഞ്ഞു. "ഈ ജപമാല എന്റെ കൈയില്‍ നിന്നും സ്വീകരിക്കുക. ഇത് എന്നേക്കുമായി സൂക്ഷിച്ചുവയ്ക്കുക. നീ അനുസരണയുള്ളവളാണ്. അതിനാല്‍ എനിക്ക് വലിയ സന്തോഷവുമുണ്ട്. ദൈവം നിന്നോടു കൂടെയുണ്ട്". മാര്‍പാപ്പ ആശീര്‍വദിച്ച തന്റെ രൂപം എവിടെയാണെന്നു തേടി കണ്ടെത്തുവാന്‍ പിന്നീട് മാതാവ് ഗ്ലാഡിസിനോട് ആവശ്യപ്പെട്ടു. 1983 നവംബര്‍ 27-നു തന്റെ രൂപതാ ദേവാലയത്തിന്റെ മണിഗോപുരത്തിന്റെ മുകളിലായി മാതാവിന്റെ രൂപം ഗ്ലാഡിസ് അന്വേഷിച്ചു കണ്ടെത്തി. തനിക്ക് പ്രത്യക്ഷപ്പെട്ട മാതാവിന്റെ അതെ രൂപത്തിലുള്ള ശില്‍പ്പം ലിയോ പതിമൂന്നാമന്‍ പാപ്പ അശീര്‍വദിച്ചതാണെന്നു പിന്നീട് രൂപതാ അധികാരികളിൽ നിന്നും ഗ്ലാഡീസ് മനസിലാക്കി. ഇവയില്‍ നിന്നും വിശ്വാസ്യ യോഗ്യമായ പ്രത്യക്ഷപെടല്‍ തന്നെയാണ് തനിക്ക് ഉണ്ടായതെന്നു ഗ്ലാഡിസിനു മനസിലായി. 68 തവണ ക്രിസ്തുവിന്റെ സന്ദര്‍ശനവും സന്ദേശവും ഗ്ലാഡീസിനു ലഭിച്ചിട്ടുണ്ട്. തന്റെ സാക്ഷ്യത്തെ ആദ്യം സഭയിലെ ആരും തന്നെ അംഗീകരിച്ചിരുന്നില്ല. വിദ്യാഭ്യാസം കുറവായ ഒരു സ്ത്രീ വെറുതെ പറയുന്ന കാര്യങ്ങളായിട്ടാണ് ഗ്ലാഡിസിന്റെ വാക്കുകളെ എല്ലാവരും കണ്ടത്. എന്നാല്‍ ഒരു ബാലന്റെ തലയിലെ ട്യൂമര്‍ സുഖപ്പെടുന്നുവെന്ന സന്ദേശം ലഭിച്ച ഗ്ലാഡിസിന്റെ വാക്കുകള്‍ മെല്ലെ ആളുകള്‍ സ്വീകരിക്കുവാന്‍ തുടങ്ങി. 1800-ല്‍ അധികം സന്ദേശം ഗ്ലാഡിസിനു കന്യകമറിയാമില്‍ നിന്നും ലഭിച്ചിട്ടുണ്ട്. അനുതാപം പ്രാപിക്കേണ്ടതിന്റെയും തെറ്റുകളില്‍ നിന്നും തിരിയേണ്ടതിന്റെയും പ്രാര്‍ത്ഥന ശക്തമാക്കേണ്ടതിന്റെയും തുടങ്ങി എല്ലാ സന്ദേശവും ദൈവവുമായി മനുഷ്യനെ അടുപ്പിക്കുന്നവയായിരുന്നു. മനുഷ്യ സമൂഹത്തിനു ഭാവിയില്‍ നേരിടേണ്ടി വരുന്ന രൂക്ഷമായ പ്രശ്‌നങ്ങളെ കുറിച്ചും ഗ്ലാഡിസിനു വെളിപ്പെടുത്തലുകള്‍ ലഭിച്ചു. ഗ്ലാഡിസിനു ക്രിസ്തുവില്‍ നിന്നും ലഭിച്ച ഒരു വെളിപ്പെടുത്തല്‍ ഇത്തരത്തിലാണ്."പല ഹൃദയങ്ങളും പ്രാര്‍ത്ഥനയ്ക്കും അനുതാപത്തിനുമായുള്ള എന്റെ വിളി സ്വീകരിക്കുന്നില്ല. എന്റെ അമ്മയുടെ വാക്കുകള്‍ ഈ തലമുറ കേള്‍ക്കുന്നില്ല എങ്കില്‍ ഞാന്‍ അവരോട് മുഖം തിരിക്കും. മനുഷ്യരുടെ തിരിച്ചുവരവ് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന കാര്യമാണ്. എന്റെ അമ്മ സ്വീകരിക്കപ്പെടണം. ക്രൈസ്തവര്‍ക്കു പുണ്യങ്ങള്‍ അവളിലൂടെയാണ് എത്തുന്നതെന്ന് അളുകള്‍ അറിയണം". 1983 മുതല്‍ 1990 വരെയുള്ള പ്രത്യക്ഷപ്പെടലുകളാണ് ഇപ്പോള്‍ പഠനവിധേയമാക്കിയ ശേഷം വിശ്വാസ്യ യോഗ്യമാണെന്നു പ്രഖ്യാപച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോഴും ഗ്ലാഡിസിനു സന്ദേശം ലഭിച്ചു കൊണ്ടേ ഇരിക്കുന്നു. പഞ്ചക്ഷതങ്ങള്‍ തന്റെ കൈയിലും തോളിലും കാലുകളിലും ഗ്ലാഡിസിനു ലഭിച്ചിട്ടുമുണ്ട്. കന്യകമറിയാമിന്റെ പ്രത്യക്ഷതയെ കുറിച്ച് വിശദമായി പഠനം നടത്തുന്ന ഫാദര്‍ റീനി ലൗറന്റീനും, ഗവേഷകനായ മൈക്കിള്‍ ഒലേനിയും ഗ്ലാഡിസിന്റെ സംഭവം വിശദമായി പഠിച്ചവരാണ്. ഇത്തരത്തിലുള്ള തുടര്‍ച്ചയായ പ്രത്യക്ഷപ്പെടലുകള്‍ ആദ്യമായിട്ടാണെന്ന് ഇവര്‍ ഇരുവരും പറയുന്നു. സഭ ഇത്തരം പ്രത്യക്ഷപെടലുകളുടെ വെളിപ്പെടുത്തലുകള്‍ സാധാരണയായി പ്രത്യക്ഷത പൂര്‍ണ്ണമായും അവസാനിച്ചു കഴിഞ്ഞ ശേഷമോ, പ്രത്യക്ഷ ലഭിച്ച ആള്‍ മരിച്ചു പോയ ശേഷമോ ആണു നടത്താറ്. എന്നാല്‍ ഗ്ലാഡിസിന്റെ സംഭവം ഇതില്‍ നിന്നും വിഭിന്നമാണ്. ഗ്ലാഡിസിനോട് മാതാവ് പള്ളി നിര്‍മ്മിക്കുവാന്‍ ആവശ്യപ്പെട്ട സ്ഥലത്ത് ബിഷപ്പിന്റെ കല്‍പ്പന പ്രകാരം 1990-ല്‍ പള്ളി നിര്‍മ്മിച്ചിരുന്നു. മേയ്-22 നു ലക്ഷക്കണക്കിനു വിശ്വാസികളാണ് ഇവിടേയ്ക്ക് തിരുനാള്‍ ആഘോഷിക്കുവാന്‍ കടന്നു വരുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ ബിഷപ്പായിരുന്നപ്പോള്‍ ഗ്ലാഡിസിന്റെ രൂപതയുടെ ചുമതല വഹിച്ചിട്ടുള്ള വ്യക്തിയാണ്.
Image: /content_image/News/News-2016-06-06-07:56:17.jpg
Keywords: miracle,mary,jesus,apparition,Argentina,gladis,
Content: 1617
Category: 1
Sub Category:
Heading: ബിഷപ്പുമാരുടെ വീഴ്ച്ചയെ കുറിച്ച് അന്വേഷിക്കാന്‍ മാര്‍പാപ്പയുടെ ഉത്തരവ്; കുറ്റക്കാരാണെന്നു കണ്ടാല്‍ സ്ഥാനം നഷ്ടമാകും
Content: വത്തിക്കാന്‍: കുട്ടികളെ ദുരുപയോഗം ചെയ്ത ചില വൈദികര്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ തയാറാകാതിരുന്ന ബിഷപ്പുമാര്‍ക്കെതിരെ നടപടി വരുന്നു. ഇവര്‍ക്കെതിരെ അന്വേഷണം നടത്തിയ ശേഷം ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കുമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ശനിയാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. സഭയിലെ അംഗങ്ങളായ ചിലരോട് അപമര്യാദപൂര്‍വ്വം പെരുമാറിയ വൈദികര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നു വിശ്വാസികള്‍ ഏറെ നാളായി ബിഷപ്പുമാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോപണവിധേയരായ വൈദികരെ പള്ളികളില്‍ മാറ്റി നിയമിച്ച ശേഷം താല്‍ക്കാലികമായി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന തരത്തിലുള്ള ക്രമീകരണം മാത്രമാണു ചില ബിഷപ്പുമാര്‍ സ്വീകരിച്ചത്. ഇതെ തുടര്‍ന്നു വിശ്വാസികളും പ്രശ്‌നങ്ങള്‍ നേരിട്ട് അനുഭവിച്ചവരും മാര്‍പാപ്പയെ കണ്ടു തങ്ങളുടെ പ്രശ്‌നം ഉന്നയിച്ചു. പരാതി പരിഗണിച്ച പാപ്പ ബിഷപ്പുമാര്‍ സംഭവത്തില്‍ മനപൂര്‍വ്വം വീഴ്ച്ച വരുത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് പദവികൾ നഷ്ടമാകുമെന്നു പറഞ്ഞിരുന്നു. ഇതിന്മേലുള്ള നടപടി ക്രമങ്ങള്‍ക്കാണ് മാര്‍പാപ്പ ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നത്. കാനോനിക നിയമപ്രകാരം ഗൗരവകരമായ വീഴ്ച്ച വരുത്തിയ ബിഷപ്പുമാരെ പുറത്താക്കുവാന്‍ സഭയ്ക്കു സാധിക്കും. വിശ്വാസ സംരക്ഷണ സമിതിയില്‍ ഒരു പ്രത്യേക ട്രൈബൂണല്‍ ഉണ്ടാക്കിയ ശേഷം ഇത്തരത്തിലുള്ള കേസുകള്‍ പരിഗണിച്ചു തീര്‍പ്പു കല്‍പ്പിക്കണമെന്നു മാര്‍പാപ്പ കഴിഞ്ഞ വര്‍ഷം നിര്‍ദേശിച്ചിരുന്നു. കുറ്റക്കാരായ വൈദികർക്കെതിരെ നടപടി എടുക്കുന്നതിൽ വീഴ്ച്ച വരുത്തി, പൊതുസമൂഹത്തില്‍ സഭയ്ക്ക് അവഹേളനം വരുത്തുന്നവര്‍ക്കുള്ള ശക്തമായ താക്കിതായിട്ടാണ് പാപ്പയുടെ പുതിയ തീരുമാനം വിലയിരുത്തപ്പെടുന്നത്. അതൊടൊപ്പം നീതി നിഷേധിക്കപ്പെടുന്നവര്‍ക്കു വേണ്ടിയുള്ള നീതി പൂര്‍വ്വമായ തീരുമാനമായും ഇതിനെ കാണാം. സഭ നടത്തുന്ന അന്വേഷണത്തിനൊടുവില്‍ ബിഷപ്പുമാര്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ അവരോട് പദവിയില്‍ നിന്നും രാജിവയ്ക്കുവാന്‍ ആവശ്യപ്പെടും. ഇതിനായി 15 ദിവസത്തെ സമയവും നല്‍കും. ഇതിനുള്ളില്‍ രാജി നല്‍കിയില്ലെങ്കില്‍ സഭ അവരെ പുറത്താക്കി കല്‍പ്പന പുറപ്പെടുവിക്കും. എല്ലാ തീരുമാനങ്ങള്‍ക്കും മാര്‍പാപ്പയുടെ അംഗീകാരം ആവശ്യമാണ്.
Image: /content_image/News/News-2016-06-06-08:31:39.jpg
Keywords: pope,declare,bishops,enquire,children,abused,priest
Content: 1618
Category: 9
Sub Category:
Heading: സഭൈക്യത്തിന്റെ വിശ്വാസപ്രഖ്യാപനവുമായി രണ്ടാം ശനിയാഴ്ച കൺവെൻഷൻ ജൂൺ 11 ന്
Content: പാരമ്പര്യ സഭകളുടെ അതിർവരമ്പുകൾക്കുള്ളിൽ നിന്നുകൊണ്ട് വ്യത്യസ്ത ആചാരാനുഷ്ടാനങ്ങൾ പിൻതുടരുമ്പോഴും ക്രിസ്തുവിൽ നാം ഒന്നാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷൻ ജൂൺ 11 ന് ബർമിംങ്ഹാം ബഥേൽ സെന്ററിൽ നടക്കും. യാക്കോബായ സിറിയൻ ഓർത്തഡോക്സ് സഭയുടെ ഇടുക്കി രൂപതാധ്യക്ഷനും, പ്രമുഖ വചനപ്രഘോഷകനും വാഗ്മിയും ക്രൈസ്തവ ചാനലുകളിൽ ആത്മീയ പ്രഭാഷണരംഗത്തെ സ്ഥിരം സാന്നിദ്ധ്യവുമായ, ബിഷപ്പ് സഖറിയാസ് മാർ പീലക്സിനോസ് തന്റെ നർമ്മം കലർന്ന വാക്കുകളിൽ ദൈവസ്നേഹം പങ്കുവയ്ക്കുമ്പോൾ, ശക്തവും കൃത്യവുമായ വചന സന്ദേശത്തിലൂടെ ഇംഗ്ലണ്ടിലെ കേരളാ ലത്തീൻ കത്തോലിക്കാ സഭയുടെ ചാപ്ലയിൻ ഫാ ജോൺസൺ അലക്സാണ്ടറും വചനവേദിയിൽ സോജിയച്ചനോടൊപ്പം ഒരുമിക്കുമ്പോൾ അത് യൂറോപ്പിന്റെ നവസുവിശേഷവത്കരണത്തിൽ ക്രൈസ്തവ സഭകളുടെ ഒരുമിച്ചുള്ള പ്രവർത്തനങ്ങളുടെ തുടക്കമായിത്തീരും. ദേശ ഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങൾ പങ്കെടുക്കുന്ന യൂണിവേഴ്സൽ ബൈബിൾ കൺവെൻഷനിലേക്ക് ഇത്തവണ ,പ്രോ ലൈഫ് രംഗത്തെ ശുശ്രൂഷകളിലൂടെയും, ജയിലുകളിൽ കുറ്റവാളികൾക്കുവേണ്ടിയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും യൂറോപ്പിന്റെ മദർ തെരേസയെന്ന വിശേഷണത്തിനർഹയായിത്തീർന്ന പ്രശസ്ത സുവിശേഷപ്രവർത്തക റോസ് പവലും എത്തിച്ചേരും. ഒരേസമയം മലയാളത്തിലും,ഇംഗ്ലീഷിലും നടക്കുന്ന നടക്കുന്ന കൺവെൻഷന്റെ ഏറ്റവും പ്രധാന സവിശേഷത യുവതീയുവാക്കൾക്കും കുട്ടികൾക്കും വേണ്ടി വിവിധ ക്ലാസ് അടിസ്ഥാനത്തിൽ നടത്തപ്പെടുന്ന ശുശ്രൂഷകൾതന്നെയാണ്. സെഹിയോൻ മിനിസ്ട്രി ശുശ്രൂഷകളുടെ പ്രധാന പ്രാർത്ഥനാ കേന്ദ്രമായ സിസ്റ്റർ. ഡോ. മീന നേതൃത്വം നൽകുന്ന ബർമിംങ്ഹാമിലെ നിത്യാരാധനാ ചാപ്പലിൽ സെഹിയോൻ ടീമംഗങ്ങൾ ഉപവാസപ്രാർഥനകളിലൂടെ യും,യൂറോപ്പിന്റെ വിവിധയിടങ്ങളിൽ ആളുകൾ അഖണ്ഡ ജപമാലയിലൂടെയും കൺവെൻഷന്റെ ആത്മീയ വിജയത്തിനായി ഒരുങ്ങുകയാണ്. ജൂൺ 11 ന് ശനിയാഴ്ച രാവിലെ 8 മണിക്ക് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രൂഷകൾ ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ വൈകിട്ട് 4 ന് അവസാനിക്കും. ഈശോയുടെ തിരുഹൃദയത്തെ ഏറെ ഒരുക്കത്തോടെ അനുസ്മരിക്കുന്ന ജൂൺ മാസത്തിലെ രണ്ടാം ശനിയാഴ്ച കൺവെൻഷനിലേക്ക് യേശുനാമത്തിൽ എല്ലാവരെയും സെഹിയോൻ കുടുംബം വീണ്ടും ക്ഷണിക്കുന്നു... അഡ്രസ്സ്. Bethel Convention Centre Kelvin Way, West Bromwich, Birmingham B70 7JW കൂടുതൽ വിവരങ്ങൾക്ക് ഷാജി 07878149670 അനീഷ് 07760254700
Image: /content_image/Events/Events-2016-06-08-19:55:20.jpg
Keywords:
Content: 1619
Category: 1
Sub Category:
Heading: ചൈനയില്‍ അക്രമികൾ ദേവാലയങ്ങളിലെ സക്രാരികൾ തകർത്ത് തിരുവോസ്തി നിലത്തെറിഞ്ഞു; പ്രാര്‍ത്ഥിക്കുവാന്‍ അനുമതി നിഷേധിച്ചുകൊണ്ട് പോലീസ്
Content: ഹാന്‍ഡന്‍: ചൈനയിലെ ഡി-സിയോഡി-ബാ എന്ന ഗ്രാമത്തില്‍ മൂന്നു കത്തോലിക്ക ദേവാലയങ്ങള്‍ക്കു നേരെ ആക്രമണം ഉണ്ടായി. അക്രമികൾ ദേവാലയങ്ങളിലെ സക്രാരികൾ തകർത്ത് തിരുവോസ്തി നിലത്തെറിഞ്ഞു. തങ്ങളുടെ ജാഗ്രത കുറവു മൂലമായിരിക്കാം ആരാധനാലയങ്ങള്‍ക്കു നേരെ ആക്രമണം ഉണ്ടായതെന്ന് വിശ്വാസികള്‍ കരുതി. ഇതെ തുടര്‍ന്ന് പ്രായശ്ചിത്തമായി പ്രാര്‍ത്ഥനകളും നൊവേനകളും നടത്തുവാന്‍ ബിഷപ്പ് സ്റ്റീഫന്‍ യാംഗ് സിയാംഗ്ടല്‍ ആഹ്വാനം ചെയ്യുകയായിരുന്നു. ജൂണ്‍ നാലാം തീയതി വിശ്വാസികള്‍ ഒത്തു കൂടി പ്രാര്‍ത്ഥനകളും അനുതാപ പൂര്‍വ്വം പ്രായശ്ചിത്തവും ചെയ്യണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു. എന്നാല്‍ പ്രാര്‍ത്ഥനകള്‍ നടത്തുവാനുള്ള അനുമതി പോലീസ് നിഷേധിക്കുകയായിരുന്നു. മോഷണ ശ്രമത്തിന്റെ ഭാഗമായി നടന്ന ആക്രമണം എന്ന തരത്തിൽ മാത്രമാണ് പോലീസ് ഉദ്യോഗസ്ഥരും അധികാരികളും ഇതിനെ കാണുന്നത്. 1989 ജൂണ്‍ നാലാം തീയതിയാണ് ജനാതിപത്യത്തെ കശാപ്പ് ചെയ്ത 'ടിയാന്‍മിന്‍ സ്വകയര്‍' കൂട്ടകൊല കമ്യൂണിസ്റ്റ് ഭരണകൂടം നടത്തിയത്. ഈ ദിവസം തന്നെ പ്രാര്‍ത്ഥനകള്‍ നടത്തുവാന്‍ വിശ്വാസികള്‍ ഒത്തുകൂടേണ്ടായെന്ന് പോലീസും ഭരണകൂടവും തീരുമാനിക്കുകയായിരുന്നു. ഭരണകൂടത്തിന്റെ നിലപാടിനെ വിമര്‍ശിച്ച് പലരും രംഗത്ത് എത്തിയിട്ടുണ്ട്. ദേവാലയങ്ങള്‍ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് 19-കാരനായ ഒരു യുവാവ് പിടിയിലായിട്ടുണ്ട്. ചൈനയിലെ ക്രൈസ്തവ വിശ്വാസികളുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയില്‍ കമ്യൂണിസ്റ്റ് ഭരണകൂടത്തിനു കടുത്ത അതൃപ്തിയുണ്ട്. എന്നിരുന്നാലും വത്തിക്കാനുമായുള്ള ബന്ധം മുന്‍ കാലങ്ങളേക്കാളും ശക്തമായി നിലനിര്‍ത്തുവാനുള്ള ശ്രമങ്ങളും ചൈനയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്.
Image: /content_image/News/News-2016-06-07-08:01:56.jpg
Keywords: china,catholic,church,attacked,police,not,given,support
Content: 1620
Category: 1
Sub Category:
Heading: പരിശുദ്ധ കന്യകാ മറിയത്തെ നാം വണങ്ങുന്നത് പ്രത്യക്ഷപ്പെടലുകളുടെ അടിസ്ഥാനത്തിലല്ല: ആര്‍ച്ച് ബിഷപ്പ് സോക്രട്ടീസ് വില്ലിഗാസ്
Content: മാനില: 1948-ല്‍ ഫിലിപ്പിയന്‍സില്‍ മാതാവ് പ്രത്യക്ഷപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് വത്തിക്കാന്റെ അംഗീകാരം ലഭിച്ചില്ല. ഇതിനെ 'പ്രകൃത്യതീതമായ പ്രത്യക്ഷപ്പെടലുകളുടെ' ഗണത്തിൽ പെടുത്താനാവില്ല എന്ന് ഇതിനെ കുറിച്ച് പഠിച്ച വത്തിക്കാന്റെ വിദഗ്ദ സംഘം അറിയിച്ചു. മാതാവിന്റെ സാനിധ്യം ഇവിടെ ഉണ്ടെന്ന വിശ്വാസം 60 വര്‍ഷത്തില്‍ അധികമായി പ്രചരിച്ചുവരുന്ന വസ്തുതയാണ്. വത്തിക്കാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കുന്നുവെന്നും, മാതാവിന്റെ രൂപത്തിനു മുന്നില്‍ മധ്യസ്ഥതയും പ്രാര്‍ത്ഥനകളും വണക്കവും നടത്തുന്നതിന് വത്തിക്കാന്റെ ഈ തീരുമാനം തടസമാകില്ലന്നും ഫിലിപ്പിയന്‍സിലെ ആര്‍ച്ച് ബിഷപ്പ് സോക്രട്ടീസ് വില്ലിഗാസ് അറിയിച്ചു. പരിശുദ്ധ കന്യകാ മറിയത്തെ നാം വണങ്ങുന്നത് പ്രത്യക്ഷപ്പെടലുകളുടെ അടിസ്ഥാനത്തിലല്ലന്നും, അവൾ ദൈവമാതാവായതു കൊണ്ടാണന്നും ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി. "ലോകരക്ഷിതാവായ യേശുക്രിസ്തുവിന്റെ അമ്മയായി അവള്‍ എപ്പോള്‍ മാറിയോ അപ്പോള്‍ മുതല്‍ തന്നെ അവള്‍ വണക്കത്തിനു യോഗ്യയായി കഴിഞ്ഞു" അദ്ദേഹം പറഞ്ഞു. മാതാവ് നേരിട്ട് പ്രത്യക്ഷത നല്‍കിയ പലസ്ഥലങ്ങളും ലോകത്ത് ഉണ്ട്. ഫാത്തിമയിലെ പോലെ തന്നെ വിവിധ ഭാഗങ്ങളിലുള്ള ഇത്തരം മാതാവിന്റെ പ്രത്യക്ഷപെടലുകള്‍ക്ക് പരിശോധനകള്‍ക്കു ശേഷം അംഗീകാരം നല്‍കുന്നത് വത്തിക്കാനാണ്. ഭാരതത്തില്‍ ലക്ഷക്കണക്കിനു വിശ്വാസികള്‍ പ്രാര്‍ത്ഥനയ്ക്കായി എത്തുന്ന വേളാങ്കണ്ണിയിലും ദൈവമാതാവ് പ്രത്യക്ഷയായതായി ഒരു ഹൈന്ദവനായ ബാലനും നാട്ടുപ്രമാണിയും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇതിനെല്ലാം ഔദ്യോഗിക അംഗീകാരം ദീര്‍ഘനാളത്തെ പഠനത്തിനു ശേഷം വത്തിക്കാനില്‍ നിന്നുമാണ് ലഭിക്കേണ്ടത്.
Image: /content_image/News/News-2016-06-07-08:40:04.jpg
Keywords: mary,god,mother,Philippians,apparition,no,supernatural
Content: 1621
Category: 1
Sub Category:
Heading: നിശബ്ദതയെ ബലഹീനതയായി കാണരുത്: ഫിലിപ്പിയന്‍സിലെ നിയുക്ത പ്രസിഡന്റിന്റെ പ്രസ്താവനകള്‍ക്ക് സഭാ നേതൃത്വത്തിന്റെ മറുപടി
Content: മാനില: ഫിലിപ്പിയന്‍സിന്റെ നിയുക്ത പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്യേര്‍ട്ടിയുടെ സഭാ വിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധം. വിഷയത്തില്‍ സഭ നിശബ്ദത പാലിക്കുന്നത് ഡ്യുട്യേര്‍ട്ടിനെ ഭയമുള്ളതു കൊണ്ടാണെന്നു കരുതരുതെന്ന് ആര്‍ച്ച് ബിഷപ്പ് സോക്രട്ടീസ് വില്ലിഗാസ് പറഞ്ഞു. കത്തോലിക്ക മെത്രാന്‍ സമിതിയുടെ അധ്യക്ഷനാണ് അദ്ദേഹം. സഭ ഒരിക്കലും നിശബ്ദമാകുകയല്ല ചെയ്യുന്നതെന്നും നമ്മെ ഉപദ്രവിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. "എന്റെ നിശബ്ദത നമ്മെ ശത്രുക്കളായി കാണുന്ന വ്യക്തികള്‍ക്കു വേണ്ടി സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനകളാണ്. അവരുടെ സന്തോഷത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. എന്റെ നിശബ്ദത മനസിലാക്കണമെങ്കില്‍ നിശബ്ദത എന്താണ് പഠിപ്പിക്കുന്നതെന്ന ബോധ്യം ശത്രുക്കള്‍ക്ക് ആവശ്യമാണ്. എന്റെ ഗുരു നിശബ്ദമായ, ശാന്തമായ ഒരു രാത്രിയില്‍ കാലിത്തൊഴിത്തില്‍ ജനിച്ചവനാണ്. പീലാത്തോസിന്റെ മുന്നില്‍ ഒരു കുറ്റവും ചെയ്യാതിരുന്നിട്ടും നിശബ്ദനായി നിന്നവനാണ്. എന്റെ നിശബ്ദത മനസിലാകണമെങ്കില്‍ സ്‌നേഹിക്കുവാന്‍ മാത്രം അറിയുന്ന ക്രിസ്തുവിന്റെ ഭാഷ മനസിലാകണം". ബിഷപ്പ് സോക്രട്ടീസ് വില്ലിഗാസ് പറഞ്ഞു. കത്തോലിക്ക സഭയിലെ പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും എതിരെ ദുരാരോപണങ്ങള്‍ തുടര്‍ച്ചയായി ഡ്യൂട്യേര്‍ട്ട് ഉന്നയിച്ചിരുന്നു. പുരോഹിതരും സന്യസ്തരും ബ്രഹ്മചര്യം കാത്തു സൂക്ഷിക്കുന്നില്ലെന്നും അവര്‍ അത് വെറുതെ പറയുന്നതാണെന്നും ഡ്യുട്യേര്‍ട്ട് ആരോപിച്ചിരുന്നു. മുമ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ ഫിലിപ്പിയന്‍സ് സന്ദര്‍ശിച്ചപ്പോള്‍ പിതാവിനെതിരെ മോശം ഭാഷയില്‍ സംസാരിച്ച ഡ്യുട്യേര്‍ട്ട് വിശ്വാസികളുടെ മനസില്‍ ആഴത്തില്‍ മുറിവുണ്ടാക്കിയിരുന്നു. എന്നാല്‍ ഇതിനു മാര്‍പാപ്പയെ നേരില്‍ കണ്ട് ക്ഷമ പറയുമെന്നു ഡ്യുട്യേര്‍ട്ട് തന്നെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ മുന്‍ ആര്‍ച്ച് ബിഷപ്പ് ഓസ്‌കാര്‍ ക്രൂസിന്റെ പ്രതികരണം ഇങ്ങനെയാണ്. "സഭയെ കുറിച്ച് അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്ന നിയുക്ത പ്രസിഡന്റിന് ശക്തമായ ഭാഷയില്‍ എനിക്ക് മറുപടി നൽകാമായിരുന്നു. എന്നാല്‍ ഡ്യുട്യേര്‍ട്ടിന്റെ വക്താവ് നേരില്‍ വന്നു കണ്ട ശേഷം പുതിയ പ്രസിഡന്റിന് ഒരവസരം നല്‍കണമെന്നു പറയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സഭ കൂടുതല്‍ വിവാദപരമായ പരാമര്‍ശങ്ങളോട് ഒന്നും പ്രതികരിക്കാതെ ഇരുന്നത്. എന്നാല്‍ ഇപ്പോള്‍ ഡ്യുട്യേര്‍ട്ടിന്റെ നടപടി പ്രതിഷേധം ക്ഷണിച്ചു വരുത്തുന്നതാണ്. തിരുസഭയെ മുഴുവനും ഡ്യുട്യേര്‍ട്ട് അവഹേളിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നു മനസിലാകുന്നില്ല". ബിഷപ്പ് ഓസ്‌കാര്‍ ക്രൂസ് പറയുന്നു. ഗര്‍ഭഛിദ്രവും വധശിക്ഷയും ഉള്‍പ്പെടെ നിരവധി വിവാദപരമായ തീരുമാനങ്ങള്‍ക്ക് ഡ്യുട്യേര്‍ട്ട് അനുകൂലമാണ്. ഇതിനെതിരെ സഭ സജീവമായി രംഗത്തുള്ളതാണ് ഡ്യുട്യേര്‍ട്ടിനെ ചൊടിപ്പിക്കുന്നത്. ഡ്യുട്യേര്‍ട്ട് ചെയ്യുന്ന എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയുണ്ടാകുമെന്നു മുമ്പ് തന്നെ ഫിലിപ്പിയന്‍സിലെ കത്തോലിക്ക സഭ പ്രഖ്യാപിച്ചിട്ടുണ്ട്.
Image: /content_image/News/News-2016-06-07-04:44:22.jpg
Keywords: philipinos,catholic church,president,allegations,replay
Content: 1622
Category: 1
Sub Category:
Heading: 'ഫാമിലി ആന്റ് ലൈഫ്' എന്ന പേരില്‍ പുതിയ കോണ്‍ഗ്രിഗേഷനു മാര്‍പാപ്പ അംഗീകാരം നല്‍കി
Content: വത്തിക്കാന്‍: ലത്തീന്‍ ക്രമത്തില്‍ പുതിയ ഒരു കോണ്‍ഗ്രിഗേഷന്‍ കൂടി രൂപീകരിക്കുവാന്‍ മാര്‍പാപ്പ അനുവാദം നല്‍കി. ഫാമിലി ആന്റ് ലൈഫ് എന്നതാണ് പുതിയ കോണ്‍ഗ്രിഗേഷന്റെ പേര്. തന്റെ ഒന്‍പതംഗ ഉപദേശക സമിതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പാപ്പ പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. കുടുംബത്തിന്റെയും ജീവന്റെയും അടിസ്ഥാന തത്വങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന രീതിയിലാണ് പുതിയ കോണ്‍ഗ്രിഗേഷന്‍ ലത്തീന്‍ ക്രമത്തില്‍ ആരംഭിക്കുക. സെപ്റ്റംബര്‍ ഒന്നാം തീയതി മുതലാണ് ഔദ്യോഗികമായി പുതിയ കോണ്‍ഗ്രിഗേഷന്‍ നിലവില്‍ വരിക. വത്തിക്കാനിലെ ഏറ്റവും ഉയര്‍ന്ന കോണ്‍ഗ്രിഗേഷന്‍ എന്ന പ്രത്യേകതയും ഫാമിലി ആന്റ് ലൈഫ് കോണ്‍ഗ്രിഗേഷന് ഉണ്ട്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് പുതിയ കോണ്‍ഗ്രിഗേഷനു കര്‍ദിനാളുമാരുടെ സംഘം അന്ത്യമ രൂപം നല്‍കിയത്. ഒരു മുഖ്യപുരോഹിതന്റെ അധ്യക്ഷതയില്‍ നിലവില്‍ വരുന്ന പുതിയ കോണ്‍ഗ്രിഗേഷന്റെ ചുമതലകളില്‍ സഹായിക്കുവാന്‍ ഒരു സഹായക സെക്രട്ടറിയും മൂന്നു അണ്ടര്‍ അസിസ്റ്റന്‍ഡ് സെക്രട്ടറിമാരും കാണും. സെക്രട്ടറിയുടെയും അണ്ടര്‍ സെക്രട്ടറിമാരുടെയും പദവി ആല്‍മായരായിരിക്കും വഹിക്കുക. ഒരു ആര്‍ച്ച് ബിഷപ്പോ, കര്‍ദിനാളോ ആണ് അധ്യക്ഷ പദവില്‍ എത്തുക. സെക്രട്ടറിമാരുടെ സ്ഥാനത്തേക്കു വിവാഹിതരായ ദമ്പതിമാരെ പരിഗണിക്കുവാനും പാപ്പ ആലോചിക്കുന്നതായാണ് വത്തിക്കാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. വിശുദ്ധ വിവാഹത്തിലൂടെ സ്ഥാപിതമായിരിക്കുന്ന കുടുംബം എന്ന ദൈവത്തിന്റെ പദ്ധതിക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനത്തിനായിരിക്കും ഫാമിലി ആന്റ് ലൈഫ് കോണ്‍ഗ്രിഗേഷന്‍ ശ്രദ്ധ പതിപ്പിക്കുക. ഗര്‍ഭഛിദ്രവും സമാനമായ പലതിന്മകളും നിലനില്‍ക്കുന്ന സമൂഹത്തില്‍ ജീവന്റെ സംരക്ഷണത്തിനു കോണ്‍ഗ്രിഗേഷന്‍ അതിന്റെ ശുശ്രൂഷയിലൂടെ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും. പ്രത്യുല്‍പാദത്തില്‍ പ്രകൃതിയുടെ നിയമം പിന്‍തുടരുകയെന്നതിനുള്ള പ്രചാരണവും സഭ പുതിയ കോണ്‍ഗ്രിഗേഷനിലൂടെ നല്‍കും.
Image: /content_image/News/News-2016-06-07-07:23:36.jpeg
Keywords: new,congregation,catholic,church,latin,rite
Content: 1623
Category: 1
Sub Category:
Heading: മാതാപിതാക്കളില്‍ നിന്നും പകരുന്ന മൂല്യങ്ങള്‍ വരും തലമുറയുടെ ഭാവി നിര്‍ണയിക്കുന്നു: യുഎന്‍
Content: ന്യൂയോര്‍ക്ക്: കുട്ടികളുടെ ഭാവി നിര്‍ണയിക്കുന്നതില്‍ കുടുംബത്തിന്റെയും മാതാപിതാക്കളുടെയും പങ്ക് വളരെ വലുതാണെന്ന് യുഎന്‍. അന്തര്‍ദേശിയ രക്ഷകര്‍ത്തൃദിനം യുഎന്‍ വിവിധ പരിപാടികളോട് കൂടി സമുചിതമായി ആഘോഷിച്ചു. കുട്ടികളുടെ വളര്‍ച്ചയില്‍ കുടുംബത്തിന്റെയും മാതാപിതാക്കളുടെയും പങ്കിനെ കുറിച്ച് യുഎന്നില്‍ നടന്ന സമ്മേളനത്തില്‍ പ്രത്യേകം ചര്‍ച്ചകളും നടക്കപ്പെട്ടു. വിവിധ രാജ്യങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്ത ചടങ്ങിന്റെ സഹസംഘാടനകര്‍ വത്തിക്കാനായിരുന്നു. ജൂണ്‍ ഒന്നാം തീയതിയാണ് യുഎന്‍ മാതാപിതാക്കള്‍ക്കു വേണ്ടി ആഗോളതലത്തില്‍ ദിനാചരണം സംഘടിപ്പിച്ചത്. വത്തിക്കാനില്‍ നിന്നുള്ള യുഎന്‍ നിരീക്ഷകനായ ആര്‍ച്ച് ബിഷപ്പ് ബെര്‍ണാര്‍ഡിറ്റോ ഔസ ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു. "കുട്ടികളുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ മാതാപിതാക്കളുടെ പങ്ക് കുറച്ചു കാണുവാന്‍ ഒരിക്കലും കഴിയുകയില്ല. മാനവരാശിയുടെ നിലനില്‍പ്പു തന്നെ അമ്മയും അപ്പനും തങ്ങളുടെ മക്കളെ എങ്ങനെയാണ് വളര്‍ത്തുന്നതെന്നതിനെ ആശ്രയിച്ചിരിക്കുന്നു. മാതാപിതാക്കള്‍ അവര്‍ക്കു പകര്‍ന്നു നല്‍കുന്ന മൂല്യങ്ങള്‍ അവരെ വാര്‍ത്തെടുക്കുന്നു. പരസ്പര സ്‌നേഹവും ബഹുമാനവും കരുതലും അവര്‍ തങ്ങളുടെ മാതാപിതാക്കളില്‍ നിന്നും പഠിക്കുന്നു. വിശ്വാസ്യതയും, കരുണയും, ഐക്യവും, ദയയും തുടങ്ങി മാനവരാശിയുടെ നിലനില്‍പ്പിന് ആവശ്യമായ എല്ലാ കാര്യങ്ങളും കുടുംബത്തില്‍ നിന്നും അവര്‍ക്ക് പകര്‍ന്നു ലഭിക്കുന്നു". ആര്‍ച്ച് ബിഷപ്പ് യോഗത്തില്‍ പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പ പുറത്തിറക്കിയ 'സ്‌നേഹത്തിന്റെ സന്തോഷം' എന്ന അപ്പസ്തോലിക ആഹ്വാനത്തിൽ കുടുംബത്തിലെ മാതാപിതാക്കളുടെ സ്ഥാനത്തെ കുറിച്ച് പ്രത്യേകം പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്. ഇതില്‍ നിന്നുള്ള ഭാഗങ്ങളും ആര്‍ച്ച് ബിഷപ്പ് തന്റെ പ്രസംഗത്തിനിടയില്‍ സൂചിപ്പിച്ചു. മാതാപിതാക്കള്‍ ഒരുമിച്ച് കുട്ടികളെ വളര്‍ത്തി വലുതാക്കേണ്ട ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറുവാൻ, വിവാഹ മോചനം പോലുള്ള സാഹചര്യങ്ങൾ കാരണമാകുന്നതിൽ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കുവച്ച ആശങ്കയെ കുറിച്ചും ബിഷപ്പ് തന്റെ പ്രസംഗത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു.' കുടുംബം സ്‌നേഹത്തിന്റെ വിദ്യാലയങ്ങള്‍' എന്ന ആശയത്തില്‍ പ്രവര്‍ത്തിക്കുന്ന 'Universal Peace Federation' എന്ന സംഘടനയുടെ പ്രസിഡന്റ് തോമസ് വാല്‍ഷും യോഗത്തില്‍ സംസാരിച്ചു. പിതാവിന്റെ സ്‌നേഹം ലഭിക്കാതെ വരുന്ന കുട്ടികള്‍ക്ക് മാതാവില്‍ നിന്നും മാത്രം ലഭിക്കുന്ന സ്‌നേഹത്തെ കുറിച്ചും യോഗം പ്രത്യേകം ചര്‍ച്ച ചെയ്തു. ഒരുമിച്ച് താമസിക്കുകയും കുട്ടികളെ വളര്‍ത്തുകയും ചെയ്യുന്ന മാതാപിതാക്കള്‍ സാമ്പത്തികം, സമയം, കുട്ടികള്‍ക്കു നല്‍കുന്ന ശ്രദ്ധ തുടങ്ങിയ നിരവധി കാര്യങ്ങളില്‍ മുന്‍പന്തിയിലാണെന്നുള്ള പഠനവും യോഗം വിശകലനം ചെയ്തു. മാതാപിതാക്കളേയും അവരുടെ സ്‌നേഹത്തിന്റെ പരിലാളനയില്‍ വളരുന്ന കുഞ്ഞുങ്ങളേയും ചില മാധ്യമങ്ങള്‍ വികലമായി ചിത്രീകരിക്കുന്നുവെന്ന കണ്ടെത്തലും യോഗത്തില്‍ നടന്നു. സാങ്കേതിക വിദ്യ ഏറെ പുരോഗമിച്ചു കഴിഞ്ഞ ഈ കാലഘട്ടത്തില്‍ കുട്ടികളെ കരുതലോടെ മാത്രമേ മുന്നോട്ട് നയിക്കുവാന്‍ കഴിയുകയുള്ളുവെന്നും യോഗം വിലയിരുത്തി.
Image: /content_image/News/News-2016-06-07-07:35:18.jpg
Keywords: family,day,celebrated,united,nations,role,parents
Content: 1624
Category: 1
Sub Category:
Heading: സീറോമലബാർ സഭയിൽ സ്ഥിരം ഡീക്കൻ പട്ടം: അല്മായർക്കായി പുതിയ വാതിലുകൾ തുറക്കുന്നു
Content: എറണാകുളം: സീറോമലബാർ സഭയുടെ ചരിത്രത്തിലാദ്യമായി ഒരു അല്മായന് അതും നാലുമക്കളുടെ കുടുംബനാഥന് 'സ്ഥിരം ഡീക്കൻ' പട്ടം അഥവാ Permanent Diaconate നൽകി. എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ നടന്ന ദിവ്യബലി മധ്യേ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് ഈ പട്ടം നൽകിയത്. കോതമംഗലം രൂപതയിലെ മുതലക്കുളം സെന്റ് ജോർജ് ഫൊറോന ഇടവകാംഗമായ പള്ളിക്കമ്യാലിൽ ജയിംസ്- ഫിലോമിനയുടെ നാലാമത്തെ മകൻ ജോയിസ് ജയിംസിനാണ് 'സ്ഥിരം ഡീക്കൻ' പട്ടം ലഭിച്ചത്. ഉജ്ജയിൻ രൂപതക്ക് വേണ്ടി സ്ഥിരം ഡീക്കൻ പട്ടം സ്വീകരിച്ച ജോയിസ് വർഷങ്ങളായി ലണ്ടനിൽ വിദ്യാഭ്യസരംഗത്ത് പ്രവർത്തിക്കുന്നു. ജോയ്‌സ് ജയിംസ് മദ്ബഹയിൽ ശുശ്രൂഷ ചെയ്യാൻ നിയോഗിക്കപ്പെട്ടപ്പോൾ ഭാര്യ ജിബിയും മക്കളായ ജസി, ജയിംസ് ജോസഫ് എന്നിവർ പ്രാർത്ഥനയോടെ തിരുക്കർമ്മങ്ങളിൽ പങ്കാളിയായി. #{red->n->n->എന്താണ് സ്ഥിരം ഡീക്കൻ പട്ടം അഥവാ പെർമനന്റ് ഡിയാക്കനേറ്റ്?}# ഇന്ത്യക്ക് പുറത്ത്, വിദേശ രാജ്യങ്ങളിൽ സാധാരണ വിവാഹിതരായ പുരുഷൻമാർക്ക് നല്കുന്ന തിരുപട്ട കൂദാശയാണ് പെർമനന്റ് ഡിയാക്കനേറ്റ്. പൗരോഹിത്യത്തിനു വേണ്ടിയല്ല, ശുശ്രൂഷക്കു വേണ്ടിയാണ് അവർക്ക് കൈവയ്പു നല്കുന്നത്. ഡീക്കൻ പട്ടം നൽകുമ്പോൾ മെത്രാൻ മാത്രമാണ് ആർഥിയുടെ മേൽ കൈകൾ വക്കുന്നത്. ഡീക്കനു മെത്രാനുമായുള്ള പ്രത്യേക അടുപ്പമാണ് ഇത് സൂചിപ്പിക്കുന്നത്. ക്രിസ്തുവിന്റെ ദൗത്യതിലും കൃപയിലും ഡീക്കന്മാർ പ്രത്യേകമായ വിധത്തിൽ പങ്കു പറ്റുന്നു. ഈ തിരുപട്ട കൂദാശ അവരിൽ മായ്ക്കാനാവാത്ത ഒരു മുദ്ര പതിപ്പിക്കുന്നു. ഈ മുദ്ര എല്ലാവരുടെയും ദാസൻ ആയി മാറിയ ക്രിസ്തുവുമായി അവരെ അനുരൂപപ്പെടുത്തുന്നു. ദൈവിക രഹസ്യങ്ങളുടെ ആഘോഷത്തിൽ, പ്രത്യേകിച്ച് വി. കുർബാനയിൽ വൈദികനെയും മെത്രാനെയും സഹായിക്കുക, വി. കുർബാന വിതരണം ചെയ്യുക. വിവാഹ ശുശ്രൂഷയിൽ സഹായിക്കുകയും അത് ആശീർവദിക്കുകയും ചെയ്യുക, സുവിശേഷം പ്രഘോഷിക്കുകയും പ്രസംഗിക്കുകയും ചെയ്യുക, മൃതസംസ്കാര ശുശ്രൂഷക്കു നേതൃത്വം കൊടുക്കുക, വിവിധ പരസ്നേഹ പ്രവർത്തനങ്ങൾക്കായി സ്വയം സമർപ്പിക്കുക എന്നിവയെല്ലാം ഡീക്കന്മാരുടെ കർത്തവ്യങ്ങളിൽ പെടുന്നു. ബൈബിളിൽ അപ്പസ്തോല പ്രവർത്തനങ്ങളിലും ആദിമ സഭയിലും ഡീക്കന്മാരെ നമുക്ക് കണ്ടെത്തുവാൻ സാധിക്കും. സഭയിലെ ആദ്യത്തെ രക്തസാക്ഷിയായ വിശുദ്ധ സ്തേഫാനൂസ് ഒരു ഡീക്കനായിരുന്നു എന്ന് ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു. ആദിമ സഭയിൽ ശക്തമായി നിലനിന്നിരുന്ന ഡീക്കൻ പദവികൾ പിന്നീട് സഭയിൽ നിന്നും കാല ക്രമേണ ഇല്ലാതായി എന്നു തന്നെ പറയാം. വർഷങ്ങൾക്ക് ശേഷം, രണ്ടാം വത്തിക്കാൻ കൗൺസിലിലൂടെയാണ് ഡീക്കൻ പട്ടം സഭയിൽ പുനസ്ഥാപിക്കപ്പെട്ടത്. വിവാഹിതരായ പുരുഷന്മാർക്കാണ് ഈ പട്ടം സാധാരണ നല്കുന്നതെങ്കിലും വിവാഹിതരല്ലാത്ത പുരുഷന്മാർക്കും സ്ഥിരം ഡീക്കൻ പട്ടം നല്കാറുണ്ട്. ഇത് ഒരു തിരുപട്ട കൂദാശയായതു കൊണ്ട് ഈ പട്ടം സ്വീകരിച്ചു കഴിഞ്ഞാൽ പിന്നെ വിവാഹം കഴിക്കാൻ അനുവാദമില്ല. ഡീക്കൻ പട്ടം ലഭിച്ചവരുടെ ശുശ്രൂഷകളെ സംബന്ദ്ധിച്ച് കത്തോലിക്കാ സഭയിൽ ഇപ്പോഴും പല അവ്യക്തകളും നിലനില്ക്കുന്നുണ്ട് എന്നത് ഒരു വാസ്തവമാണ്. ഓരോ റീത്തുകളിലും ഇവരുടെ കർത്തവ്യങ്ങളിൽ വ്യത്യാസമുണ്ടാകും. ഉദാഹരണമായി ഒരു 'സ്ഥിരം ഡീക്ക'ന് ലത്തീൻ സഭയിൽ വിവാഹം ആശീർവദിക്കാൻ അനുവാദമുണ്ട്. എന്നാൽ 'സ്ഥിരം ഡീക്ക'ന് സീറോ മലബാർ സഭയിൽ ഒരു വിവാഹം ആശീർവദിക്കുക സാധ്യമല്ല. കാരണം കാനോൻ നിയമപ്രകാരം രണ്ടു റീത്തുകളിലെയും 'വിവാഹ ആശീർവാദ'ങ്ങൾക്ക് തമ്മിൽ വ്യത്യാസമുണ്. ഡീക്കൻ പട്ടം ലഭിച്ചവരുടെ ശുശ്രൂഷകളെ സംബന്ദ്ധിച്ച അവ്യക്തകൾ നിമിത്തം വിദേശ രാജ്യങ്ങളിൽ ചില ഇടവകകളിൽ പുരോഹിതരും സ്ഥിരം ഡീക്കന്മാരും തമ്മിൽ ആശയപരമായ വൈരുദ്ധ്യങ്ങളും അതെ തുടർന്നുള്ള നീരസങ്ങളും നിലനിൽക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ സാധാരണ നിലനില്കുന്ന സ്ഥിരം ഡീക്കൻ പട്ടം സീറോമലബാർ സഭയിൽ ആദ്യമായാണ് നല്കപ്പെടുന്നത്. ജോയിസ് ജയിംസ് സീറോമലബാർ സഭയിൽനിന്നും ഡീക്കൻ പട്ടം സ്വീകരിച്ചപ്പോൾ അത് ചരിത്ര മുഹൂർത്തമായി മാറി. ഇത് സീറോ മലബാർ സഭയിലെ എല്ലാ രൂപതകൾക്കും അൽമായ വിശ്വാസികൾക്കും ഒരു പ്രചോദനമാകുമെന്നു കരുതുന്നു.
Image: /content_image/News/News-2016-06-07-20:18:47.jpg
Keywords:
Content: 1625
Category: 1
Sub Category:
Heading: ഇന്ന് ലോകം ഒരു മിനിറ്റ് നിശ്ചലമാകും: ഒരു മണിക്ക് ഒരു മിനിറ്റ് പ്രാർത്ഥിക്കാൻ മാർപാപ്പയുടെ ആഹ്വാനം
Content: വത്തിക്കാന്‍: ഇന്ന്, ജൂണ്‍ എട്ടാം തീയതി ഉച്ചക്ക് ഒരു മണിക്ക്, ഒരു മിനിറ്റ് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും സമാധാനത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം. ലോകമെമ്പാടും ഇത്തരത്തില്‍ ഒരു മിനിറ്റ് സമാധാനത്തിനായി പ്രാര്‍ത്ഥിക്കുന്നതിനുള്ള ക്രമീകരണം വത്തിക്കാനില്‍ നിന്നും ഏര്‍പ്പെടുത്തിയിരിക്കുന്നതിന്റെ രണ്ടാം വാര്‍ഷികം കൂടിയാണ് ഈ വട്ടം നടത്തപ്പെടുക. ഫ്രാന്‍സിസ് മാര്‍പാപ്പ ഈ വര്‍ഷം ഇസ്രായേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസ്, പാലസ്തീന്‍ നേതാവ് അബു മാസന്‍ എന്നിവര്‍ക്കൊപ്പം പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കും. ആഗോളതലത്തില്‍ കത്തോലിക്ക സഭയുടെ വിവിധ ഏജന്‍സികള്‍ വഴിയാണ് ഒരു മിനിറ്റ് സമാധാനത്തിനായി നടത്തപ്പെടുന്ന പ്രാര്‍ത്ഥനയ്ക്കുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നത്. പ്രാര്‍ത്ഥന നടക്കുന്ന ഉച്ചക്ക് ഒരു മണിക്ക് ആളുകള്‍ എവിടെയാണോ, അവിടെ തന്നെ നിന്ന് പ്രാര്‍ത്ഥനയില്‍ പങ്കു ചേരുവാന്‍ സാധിക്കും. വീട്ടില്‍ ഇരുന്നും, ജോലി സ്ഥലങ്ങളില്‍ നിന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും, തെരുവില്‍ നിന്നും, യാത്രക്കിടയിലൂം തുടങ്ങി വിവിധ സ്ഥലത്തു നിന്നും ജനങ്ങള്‍ ഒരു മിനിറ്റ് ദൈവത്തോട് ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കും. ടോങ്കാ ദ്വീപുകളിലായിരിക്കും ആദ്യമായി പ്രാര്‍ത്ഥന നടത്തപ്പെടുക. 'വേള്‍ഡ് യൂണിയന്‍ ഓഫ് കാത്തലിക് ആക്ഷന്‍ വുമണ്‍ ഓര്‍ഗനൈസേഷനാണ്' ദ്വീപിന്റെ തലസ്ഥാനമായ 'നുക്കുഅലോഫയില്‍' ഉച്ചക്ക് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുക. ഇറ്റലിയില്‍ ഈ സമയം ജൂണ്‍ എട്ടാം തീയിതി ആരംഭിക്കുകയേ ഉള്ളു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാധാനത്തിനായി തുടര്‍ച്ചയായി പ്രാര്‍ത്ഥന നടത്തപ്പെടുന്നുവെന്ന പ്രത്യേകതയും ഈ പ്രാര്‍ത്ഥനാ ശൃംഖലയ്ക്ക് ഉണ്ട്. അര്‍ജന്റീനയില്‍ ഉച്ചക്ക് ഒരു മണിക്ക് ദേവാലയങ്ങളിലെ മണികള്‍ കൂട്ടമായി മുഴക്കും. ഇതിനെ തുടര്‍ന്നാണ് ഇവിടെ പ്രാര്‍ത്ഥന നടത്തുക. ഇസ്ലാമിക് സെന്റര്‍ ഓഫ് അര്‍ജന്റീനയും മാര്‍പാപ്പ ആഹ്വാനം ചെയ്ത പ്രാര്‍ത്ഥനയുടെ ഭാഗമാകുമെന്ന് അറിയിച്ചിട്ടുണ്ട്. റോമിലെ സെന്റ് പീറ്റേഴ്‌സ് സ്വകയറില്‍ ഒരു സംഘം യുവാക്കളായിരിക്കും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാന്‍ പ്രധാനമായും എത്തുക. ബെത്‌ലഹേമില്‍ പ്രാദേശിക കത്തോലിക സഭയുടെ പ്രാര്‍ത്ഥന ഈ സമയത്ത് നേറ്റിവിറ്റി ഗ്രോട്ടോയുടെ മുന്നില്‍ നടക്കും. സമാധാനത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയുടെ അഭ്യര്‍ത്ഥന ഈ വട്ടം 30 ഭാഷകളില്‍ ലഭ്യമാണ്. അഭയാര്‍ത്ഥികളേയും യുദ്ധം മൂലം ബുദ്ധിമുട്ടുന്നവരേയും ഭവനം നഷ്ടപ്പെട്ടവരെയും എല്ലാം ഈ വര്‍ഷം പ്രത്യേകം പ്രാര്‍ത്ഥനയില്‍ ഓര്‍ക്കും. ഇവരോടെല്ലാമുള്ള ഐക്യദാര്‍ഠ്യം പ്രഖ്യാപിക്കല്‍ കൂടിയായി ഈ തവണത്തെ സമാധാനത്തിനായുള്ള ഒരു മിനിറ്റ് പ്രാര്‍ത്ഥന മാറും.
Image: /content_image/News/News-2016-06-08-02:20:05.jpg
Keywords: one,minute,prayer,june,8,world,peace