Contents

Displaying 1411-1420 of 24964 results.
Content: 1576
Category: 6
Sub Category:
Heading: സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായ യേശുവിനെ നാം അനുകരിക്കേണ്ടിയിരിക്കുന്നു
Content: ''ഇപ്പോള്‍ നമ്മള്‍ കണ്ണാടിയിലൂടെ അവ്യക്തമായി കാണുന്നു; അപ്പോഴാകട്ടെ മുഖാഭിമുഖം ദര്‍ശിക്കും. ഇപ്പോള്‍ ഞാന്‍ ഭാഗികമായി അറിയുന്നു; അപ്പോഴാകട്ടെ ദൈവം എന്നെ പൂര്‍ണമായി അറിയുന്നതുപോലെ ഞാനും പൂര്‍ണമായി അറിയും. വിശ്വാസം, പ്രത്യാശ, സ്‌നേഹം ഇവ മൂന്നും നിലനില്‍ക്കുന്നു. എന്നാല്‍, സ്‌നേഹമാണ് സര്‍വോത്കൃഷ്ടം'' (1 കോറിന്തോസ് 13:12-13). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 2}# സ്നേഹത്തെ പറ്റി വി. പൗലോസ് ശ്ലീഹായുടെ വളരെ ലളിതവും അതേസമയം വളരെ ആഴമുള്ളതുമായ വാക്കുകളാണിത്. സ്‌നേഹത്തിന്റെ യഥാര്‍ത്ഥ പ്രവാചകനാണ് യേശു. യഥാര്‍ത്ഥ സ്‌നേഹം എന്താണെന്നും, എന്താണ് അതിന്റെ സ്വഭാവ സവിശേഷതകളെന്നും മനസ്സിലാക്കാന്‍, നാം യേശുവിലേക്കും, അവന്റെ ജീവിതത്തിലേക്കും തിരിഞ്ഞു നോക്കേണ്ടിയിരിക്കുന്നു. യേശു ക്രിസ്തുവിന്റെ ജീവിതത്തിലും പെരുമാറ്റത്തിലും നാം കാണുന്ന സമ്പൂര്‍ണ്ണമാതൃക നമ്മുടെ ജീവിതത്തിലേക്കും നാം പകര്‍ത്തേണ്ടിയിരിക്കുന്നു. നമ്മുടെ പൂര്‍വ്വികര്‍ ഈ മാതൃകയെ കുറ്റമറ്റരീതിയില്‍ പിന്‍തുടര്‍ന്നിട്ടുള്ളവരാണ്. അങ്ങനെതന്നെ ചെയ്യുവാന്‍ നാം എല്ലാം വിളിക്കപ്പെട്ടിരിക്കുന്നു. യേശു വന്നത്, നമ്മെ സ്നേഹിക്കുവാന്‍ പഠിപ്പിക്കാനാണ്. അവന്‍ നമുക്കായി നല്‍കിയ ഏറ്റവും മഹത്തായ കല്പനയുടെ സത്ത ഇതാണ് ഉള്‍ക്കൊള്ളുന്നത്. അത് ശീലമാക്കാന്‍ നമ്മള്‍ പഠിച്ചുകഴിഞ്ഞാല്‍, നമ്മുടെ ലക്ഷ്യമായ നിത്യജീവിതത്തില്‍ നാം എത്തിച്ചേരും. പൌലൊസ് അപ്പോസ്‌തോലന്‍ പഠിപ്പിക്കുന്നതുപോലെ, സ്‌നേഹം ഒരിക്കലും അവസാനിക്കുന്നില്ല. നിത്യജീവിതത്തിന്റെ അത്യന്താപേക്ഷിതമായ അടിത്തറയും ഉള്ളടക്കവും സ്നേഹമാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 3.2.80). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/6?type=6 }}
Image: /content_image/Meditation/Meditation-2016-06-02-08:59:37.jpg
Keywords: സ്നേഹം
Content: 1577
Category: 15
Sub Category:
Heading: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 3
Content: #{red->n->n->ഈശോയോടുള്ള തിരുഹൃദയഭക്തി ദൈവസ്നേഹം വര്‍ദ്ധിപ്പിക്കുന്നു}# ക്രിസ്തുനാഥന്‍റെ സകല‍ ഉപദേശങ്ങളും സ്നേഹത്തിന്റെ പ്രമാണത്തില്‍ അടങ്ങിയിരിക്കുന്നു. ദൈവത്തിലേക്ക് മനുഷ്യനെ ആകര്‍ഷിക്കുന്നതിനു സ്നേഹത്തെക്കാള്‍ ഉചിതമായ മാര്‍ഗ്ഗം ഇല്ല. ദൈവം നമ്മുടെ മേല്‍ പല കടമകളെ ചുമത്തിയിട്ടുണ്ടെങ്കിലും സ്നേഹത്തെക്കാള്‍ ഗൗരവമായും ശക്തിയായും അവിടുന്ന്‍ ഒന്നും ആജ്ഞാപിച്ചിട്ടില്ല. ഈ സ്നേഹം മൂലം നാം അവിടുത്തെ ശിഷ്യരെന്നും സ്നേഹിതരെന്നും അറിയപ്പെടുന്നതിനിടയാകും. മാധുര്യം നിറഞ്ഞ ഈശോയെ, അങ്ങയെ സ്നേഹിക്കുന്നതിനു പാപികളായ ഞങ്ങളെ ക്ഷണിക്കുന്നത് സ്മരിക്കുമ്പോള്‍ വി.ആഗസ്തീനോസിനോടു കൂടെ ഞങ്ങള്‍ ഇപ്രകാരം പറയുന്നു: "കര്‍ത്താവേ, അങ്ങയെ സ്നേഹിക്കുന്നതിനു ഞങ്ങള്‍ക്കു അനുവാദം തരുന്നുവെങ്കില്‍ അതു തന്നെ വലിയ കാര്യമാണ്. എന്നാല്‍ ഞങ്ങള്‍ക്കു അനുവാദം തരിക മാത്രമല്ല, അങ്ങയെ സ്നേഹിക്കുന്നതിനു കല്‍പ്പിക്കുക കൂടെയും ചെയ്യുമ്പോള്‍ ഞങ്ങളുടെ നേരെയുള്ള അങ്ങേ സ്നേഹം അനന്തമാണെന്നുള്ളതിനു സംശയമില്ല". ഈശോയെ സ്നേഹിക്കാന്‍ ആഗ്രഹിക്കുന്ന ഭക്തരെ, നിങ്ങള്‍ അനുഭവിക്കുന്ന സങ്കടങ്ങളും, ചെയ്യുന്ന സകല അദ്ധ്വാനങ്ങളും ദൈവസ്നേഹം ലഭിക്കുന്നതിനായി നിയോഗിച്ചിരുന്നുവെങ്കില്‍ എത്രയോ എളുപ്പത്തില്‍ അത് വര്‍ദ്ധിക്കുമായിരുന്നു. വഞ്ചനയും ആപത്തും നിറഞ്ഞ ലൗകികവസ്തുക്കളുടെ പിന്നാലെ നാം ബദ്ധപ്പെട്ടു പാഞ്ഞു കൊണ്ടിരിക്കയാണ്. എന്ത്‌ നേട്ടമാണ് നമുക്കുണ്ടാവുക? ഈശോ വിശുദ്ധ മര്‍ഗ്ഗരീത്തായോട് ഇപ്രകാരം പറഞ്ഞു, "എന്‍റെ ഹൃദയത്തെ സ്നേഹിക്കുന്നവരുടെ ഹൃദയങ്ങളില്‍ ദൈവസ്നേഹം ഞാന്‍ ജ്വലിപ്പിക്കും. എന്‍റെ ദിവ്യഹൃദയഭക്തി കഠിനഹൃദയങ്ങളെ ഇളക്കി, അവയില്‍ ദിവ്യസ്നേഹം ഉദിപ്പിക്കും. തീക്ഷ്ണതയില്ലാത്തവരുടെ ഹൃദയങ്ങളെ ദിവ്യസ്നേഹത്താല്‍ പ്രഭാപൂര്‍ണ്ണമാക്കും." ആകയാല്‍ സഹോദരങ്ങളെ! തിരുസ്സഭയുടെ പൂന്തോട്ടത്തില്‍ നട്ടിരിക്കുന്ന തിരുഹൃദയഭക്തി എന്ന ഈ വിശുദ്ധ വൃക്ഷത്തില്‍ നിന്നും എടുക്കേണ്ട ഫലം ദിവ്യസ്നേഹമാണ്. ഈ ദിവ്യസ്നേഹത്തില്‍ നാം എത്രമാത്രം ആഴപ്പെടുന്നോ അത്രയ്ക്കു തന്നെ കഷ്ടാനുഭവങ്ങള്‍ സഹിക്കുന്നതിനുള്ള ശക്തിയും ധൈര്യവും നമ്മില്‍ വര്‍ദ്ധിക്കുകയും ചെയ്യും. ഇതുവഴി നമ്മുടെ ഹൃദയം ഈശോയുടെ ദിവ്യഹൃദയത്തിനു അനുരൂപമാകുമെന്നു മാത്രമല്ല പരിശുദ്ധ ത്രിത്വത്തിന്‍റെ വസതി കൂടി ആയിത്തീരും. അതുകൊണ്ട് ഈ ഭക്തിയില്‍ അനുദിനം വര്‍ദ്ധിച്ചുവരുന്നതിനും മറ്റുള്ളവരും ഈ ഭക്തി അഭ്യസിക്കുന്നതിനും നമുക്കു ശ്രമിക്കാം. #{red->n->n->ജപം}# ഈശോയുടെ ഏറ്റം പരിശുദ്ധ ദിവ്യഹൃദയമേ, അങ്ങയുടെ അനന്ത സ്നേഹത്തെപ്പറ്റി ധ്യാനിക്കുമ്പോള്‍ എന്‍റെ ഹൃദയം അങ്ങയുടെ നേരെയുള്ള സ്നേഹത്താല്‍ കത്തിജ്വലിക്കുന്നു. എന്‍റെ ജീവനും സര്‍വ്വസമ്പത്തുമായ ഈശോയേ! ഞാന്‍ മുഴുവനും അങ്ങേയ്ക്കുള്ളവനായിത്തീരുവാന്‍ ആഗ്രഹിക്കുന്നു. എന്‍റെ നാവ് അങ്ങയെക്കുറിച്ച് മാത്രം സംസാരിക്കുവാനും എന്‍റെ ഹൃദയം അങ്ങയെ മാത്രം സ്നേഹിക്കുവാനും എപ്പോള്‍ ഇടയാകും? നാഥാ എന്‍റെ ജീവിതം അങ്ങയുടെ സ്നേഹത്തെപ്രതി ആകയില്ലെങ്കില്‍ എനിക്കെന്തു ഫലം? സ്നേഹം നിറഞ്ഞ ഈശോയേ! ഞാന്‍ മുഴുവനും അങ്ങേയ്ക്കുള്ളവനാകുവാനും അങ്ങില്‍ ജീവിക്കാനും അവസാനം എന്‍റെ ആത്മാവിനെ അവിടുത്തെ ദിവ്യഹൃദയത്തില്‍ സമര്‍പ്പിക്കുവാനും എനിക്ക് അനുഗ്രഹം ചെയ്യണമേ. #{red->n->n->പ്രാര്‍ത്ഥന}# കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍. 3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി. സാധുശീലനും വിനീതഹൃദയനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ. #{red->n->n->ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! അനുഗ്രഹിക്കണമേ. കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദാശാ തമ്പുരാനേ, ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ, നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ, ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ, ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ, അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ, ദൈവ ഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ, ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ, നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ, നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ, സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ, ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. #{red->n->n->പ്രാര്‍ത്ഥിക്കാം}# സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദ് കൂദാശയുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍. #{red->n->n-> സുകൃതജപം}# ഈശോയുടെ തിരുഹൃദയമേ! എന്‍റെമേല്‍ ദയയായിരിക്കണമേ. #{red->n->n-> സല്‍ക്രിയ}# ഈശോയുടെ ദിവ്യഹൃദയസ്തുതിക്കായി ഒരു കുര്‍ബ്ബാന കണ്ടു കാഴ്ച വയ്ക്കുക. ▛ {{ ദൈവവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/6?type=15}} ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2016-06-02-14:00:15.jpg
Keywords: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം
Content: 1578
Category: 6
Sub Category:
Heading: സ്നേഹം പരിത്യജിക്കപ്പെടുന്ന ഒരു കാലഘട്ടമല്ലേ ഇത്?
Content: "സ്‌നേഹമായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം. അതേസമയം ആത്മീയ ദാനങ്ങള്‍ക്കായി, പ്രത്യേകിച്ച് പ്രവചനവരത്തിനായി, തീക്ഷ്ണതയോടെ ആഗ്രഹിക്കുവിന്‍" (1 കോറിന്തോസ് 14:1). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 3}# സ്നേഹത്തെപ്പറ്റിയുള്ള വി. പൗലോസിന്റെ ഈ വാക്കുകള്‍ ധ്യാനിക്കുമ്പോള്‍ നാം തൊട്ടറിയുന്നത് നമ്മുടെ ജീവിതത്തേയും, മറ്റുള്ളവരുടെ ജീവിതത്തേയും പറ്റി തന്നെയാണ്. വ്യക്തിപരമോ, കുടുംബപരമോ ആയ പ്രശ്നങ്ങള്‍ മാത്രമല്ല, പരമ പ്രാധാന്യമേറിയ ഇന്നത്തെ സാമൂഹ്യ പ്രശ്നങ്ങള്‍ കൂടിയാണ് അപ്പോസ്തോലന്‍ എടുത്ത് പറയുന്നത്. സമൂഹത്തിനും മനുഷ്യരാശിക്കും ഭീഷണിയായ അപകടകരമായ സാഹചര്യം നിറഞ്ഞ ഒരു കാലത്തല്ലേ നാം ജീവിക്കുന്നത്? സ്നേഹത്തെപ്പറ്റിയുള്ള സുവിശേഷ സത്യം പഴഞ്ചനായി കരുതപ്പെടുന്ന ഒരു കാലമല്ലേ ഇത്? ഈ ലോകത്തേയും ജീവിതത്തേയും ഒരു വിശ്വാസ പ്രമാണത്തിലൂടെ നോക്കിക്കാണുന്നതില്‍ നിന്നും സ്നേഹത്തെ പുറത്താക്കപ്പെട്ട ഒരു കാലമല്ലേ ഇത്? വിദ്യാഭ്യാസത്തില്‍ നിന്നും, സാമൂഹ്യ ആശയവിനിമയ വാര്‍ത്താ മാധ്യമങ്ങളില്‍ നിന്നും, സംസ്ക്കാരത്തില്‍ നിന്നും, രാഷ്ട്രീയത്തില്‍ നിന്നും സ്നേഹത്തെ ഒഴിവാക്കിയിട്ടുള്ള ഒരു കാലമല്ലേ ഇത്? ഇപ്രകാരമുള്ള വ്യവസ്ഥിതിയില്‍ ഭീകരപ്രവര്‍ത്തനങ്ങളും, ലോകമെമ്പാടുമുള്ള വര്‍ദ്ധിച്ച സൈനിക പിരിമുറുക്കങ്ങളും, ഇപ്പോള്‍ തന്നെ വേണ്ടുവോളം ഒഴുക്കും ശക്തിയും പ്രാപിച്ചുകഴിഞ്ഞില്ലേ? ഓരോ മനുഷ്യനും മാനവ വംശം മുഴുവനും "സ്നേഹത്തിനും വെറുപ്പിനും" മദ്ധ്യത്തിലാണ് ജീവിക്കുന്നത്. സ്നേഹിക്കാന്‍ അറിയാത്തവന്റെ ഉള്ളില്‍, തിന്മ നിഷ് പ്രയാസം ഹൃദയത്തിലേക്ക് ഇഴഞ്ഞുകയറി, വിഷകനി പുറപ്പെടുവിക്കുമെന്ന്‍ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 3.2.80) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/6?type=6 }}
Image: /content_image/Meditation/Meditation-2016-06-02-15:17:46.jpg
Keywords: സ്നേഹ
Content: 1579
Category: 1
Sub Category:
Heading: തിരുകച്ചയുടെ തനിപകര്‍പ്പ് മേരിവെയ്ല്‍ ഇന്‍സ്റ്റിട്യൂട്ടില്‍; പീഡാനുഭവത്തിന്റെ നേര്‍കാഴ്ച്ചകള്‍ കാണുവാനും അവസരം
Content: ബെര്‍മിംഗ്ഹാം: ക്രിസ്തുവിന്റെ മൃതശരീരം പൊതിഞ്ഞ തിരുകച്ചയുടെ തനിപതിപ്പ് ജൂണ്‍ അഞ്ചാം തീയതി വരെ മേരിവെയ്ല്‍ ഇന്‍സ്റ്റിട്യൂട്ടില്‍ നടക്കുന്ന എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കും. ക്രിസ്തുവിന്റെ മുറിവേറ്റ മുഖം തിരുകച്ചയില്‍ ആഴമായി പതിഞ്ഞിട്ടുണ്ട്. ഓള്‍ഡ് ഓസ്‌കോട്ട് ഹില്ലിലെ മേരിവേയില്‍ ഇന്റര്‍നാഷണല്‍ കാത്തലിക് കോളജില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ക്രിസ്തുവിന്റെ പീഡാനുഭവ സമയത്ത് നടന്ന കാര്യങ്ങളുടെ ഒരു പുനരാവിഷ്‌കാരം തന്നെ നടത്തിയിട്ടുണ്ട്. നാലു സുവിശേഷങ്ങളിലും ക്രിസ്തുവിന്റെ ക്രൂശുമരണവും ഉയര്‍പ്പുമായി ബന്ധപ്പെട്ടു പറയുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. ക്രിസ്തുവിനെ പടയാളികള്‍ അടിക്കുവാന്‍ ഉപയോഗിച്ച ചാട്ടയുടേയും, ക്രൂശില്‍ തറയ്ക്കുവാന്‍ ഉപയോഗിച്ച ആണിയുടേയും, അവന്റെ വയറില്‍ കുത്തിയ കുന്തത്തിന്റേയും ശരിയായ മാതൃകകള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പീഡാനുഭവത്തിന്റെ സ്ഥലങ്ങളും സംഭവങ്ങളും ഒരോന്നായി വിവരിക്കുന്ന പ്രദര്‍ശനത്തില്‍ ഏറ്റവും അവസാനമായി ക്രിസ്തുവിന്റെ ഉയര്‍പ്പിനെ ചിത്രീകരിച്ചിരിക്കുന്നു. കാഴ്ച്ചക്കാര്‍ക്കായി അവിടെ ഒരു ചോദ്യവും ഒരുക്കിയിട്ടുണ്ട്. "എങ്ങനെയാണു ക്രിസ്തുവിന്റെ മുഖം തിരുകച്ചയില്‍ വ്യക്തമായി പതിഞ്ഞത്?". പ്രദര്‍ശനം കണ്ട് മടങ്ങുന്നവര്‍ക്ക് അഭിപ്രായങ്ങള്‍ കുറിക്കുവാനായി ഒരു ബുക്കും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. കര്‍ദിനാള്‍ നിക്കോള്‍സ് ബുക്കില്‍ എഴുതിയ വാചകങ്ങള്‍ ഇങ്ങനെയാണ്.' ക്രിസ്തുവിന്റെ പീഡാസഹനങ്ങളെ ആഴത്തില്‍ മനസിലാക്കുന്നതിനു ഞങ്ങളെ സഹായിക്കേണമേ ദൈവമേ'. കരുണയുടെ ജൂബിലി വര്‍ഷത്തില്‍ ഇംഗ്ലണ്ടിലുള്ളവര്‍ക്ക് സന്ദര്‍ശിക്കുവാന്‍ ഉത്തമമായ സ്ഥലമാണ് മേരിവെയ്ല്‍ ഇന്‍സ്റ്റിട്യൂട്ട്. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിനങ്ങളില്‍ രാവിലെ 8.30 മുതല്‍ വൈകുന്നേരം അഞ്ചു വരെയും ശനിയാഴ്ച ഉച്ചക്ക് 12.30 വരെയും ഇവിടെ ആളുകള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 7.30നു വിശുദ്ധ കുര്‍ബാന ഇവിടെ അര്‍പ്പിക്കുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തിരുകച്ചയെ കുറിച്ച് പറഞ്ഞ വാചകങ്ങള്‍ കൂടി ഇവിടെ സൂചിപ്പിക്കട്ടെ. "സുവിശേഷത്തിന്റെ പ്രതിഫലനം ഉള്‍ക്കൊണ്ട ഒരു കണ്ണാടിയാണ് തിരുകച്ച". ഇറ്റലിയിലെ സെന്റ് ജോണ്‍ ദ ബാപ്പിസ്റ്റ് കത്തീഡ്രലില്‍ ആണ് തിരുകച്ച സൂക്ഷിച്ചു വരുന്നത്. ഇംഗ്ലണ്ടിലുള്ളവര്‍ക്ക് ഇതിന്റെ തനിപകര്‍പ്പ് കാണുവാനുള്ള അവസരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
Image: /content_image/News/News-2016-06-03-00:41:49.png
Keywords: shroud,turin,exhibition,england,maryvale,institute
Content: 1580
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ നമ്മുടെ രണ്ടാം കാവല്‍ മാലാഖ
Content: “ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അന്വേഷിക്കുവിന്‍, നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍, നിങ്ങള്‍ക്കു തുറന്നുകിട്ടും” (മത്തായി 7:7). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-5}# "ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ ശുദ്ധിയുള്ളവരും, ദൈവത്തിന് പ്രിയപ്പെട്ടവരുമാണ്. അവർക്കുവേണ്ടിയുള്ള നമ്മുടെ പ്രാർത്ഥനകളും കാരുണ്യപ്രവര്‍ത്തികളും നമ്മെ സ്നേഹിക്കുവാന്‍ അവരെ ഉത്സുകരാക്കുന്നു, കൂടാതെ നമ്മുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപകടങ്ങൾ അവർ തിരിച്ചറിയുന്നു. അതിനാൽ നമ്മെ സഹായിക്കാൻ അവർക്കു സാധിക്കും." (ഫ്രാന്‍സിസ്കോ സുവാരസ്, S.J., സ്പാനിഷ്‌ തത്വചിന്തകന്‍, ദൈവശാസ്ത്രജ്ഞന്‍). #{red->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ നമ്മുടെ രണ്ടാം കാവല്‍ മാലാഖയെപോലെയാണ്. അവരോടുള്ള നമ്മുടെ സ്നേഹം നാം പ്രകടിപ്പിക്കുകയും, നമ്മുടെ പ്രാര്‍ത്ഥനകള്‍ വഴി അവരെ സഹായിക്കുകയും ചെയ്യുന്നത് പോലെ, അവര്‍ നമ്മളേയും സഹായിക്കുന്നു. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/6?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/0HX6Dj5JBTq0xT2Nb3JxCY}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-06-03-01:14:17.jpg
Keywords: ആത്മാക്കള്‍
Content: 1581
Category: 1
Sub Category:
Heading: ഫ്രാന്‍സിലും ബെല്‍ജിയത്തിലും കത്തോലിക്കര്‍ക്കു നേരെയുള്ള ആക്രമണം പതിവാകുന്നു
Content: പാരീസ്: ഫ്രാന്‍സിലും ബെല്‍ജിയത്തിലും കത്തോലിക്ക പള്ളികള്‍ക്കും പുരോഹിതര്‍ക്കും നേരെ ഐഎസ് തീവ്രവാദികളുടെ ആക്രമണം രൂക്ഷമാകുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ആക്രമണം കൂടുതല്‍ ശക്തി പ്രാപിച്ച നിലയില്‍ തുടരുകയാണ്. ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കുകയും തീവയ്ക്കുകയും പുരോഹിതരെ ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഇരു രാജ്യങ്ങളിലും പതിവായിരിക്കുകയാണ്. ഇതിനോടകം കത്തോലിക്ക സഭയുമായി ബന്ധപ്പെട്ട നൂറില്‍ അധികം വെബ്‌സൈറ്റുകള്‍ ടുണേഷ്യയില്‍ നിന്നുള്ള തീവ്രവാദി സംഘം ഹാക്കു ചെയ്തു നശിപ്പിച്ചു കളഞ്ഞിട്ടുണ്ട്. ദേവാലയങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ വസ്തുക്കള്‍ തീവ്രവാദികള്‍ നശിപ്പിച്ചതായും ഇ‌ഡബ്ല്യു‌ടി‌എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ പാരീസില്‍ നിന്നും 800 കിലോമീറ്റര്‍ തെക്കുമാറി സ്ഥിതി ചെയ്യുന്ന സെന്റ് മഡ്‌ലീനി ഡീ-ലീ ദേവാലയത്തിന്റെ അള്‍ത്താര അക്രമികള്‍ തീവച്ചു നശിപ്പിച്ചിരുന്നു. ഇതേ മേഖലയില്‍ തന്നെ സ്ഥിതി ചെയ്യുന്ന മറ്റൊരു കത്തോലിക്ക ദേവാലയത്തിനു നേരെ മേയ്-15ന് ആക്രമണം നടന്നിരുന്നു. ദേവാലയം അഗ്നിക്കിരയാക്കിയതിനെ കുറിച്ചു വൈദികനായ ബിനോള്‍ട്ട് ഡെലാബ്രേ ഫ്രഞ്ച് മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നത് ഇങ്ങനെയാണ്, "ദേവാലയത്തിന്റെ അള്‍ത്താര മാര്‍ബിള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. അഗ്നി മൂലം ദേവാലയത്തിനു വലിയ നാശം സംഭവിക്കാതിരുന്നത് ഇതിനാലാണ്. ദേവാലയം നിര്‍മ്മിച്ചത് തടികൊണ്ടായിരുന്നെങ്കില്‍ അപകടം എത്രയോ മടങ്ങ് ഭീകരമായേനെ". കഴിഞ്ഞ ഞായറാഴ്ച ഫാദര്‍ ബിനോള്‍ട്ടിന് നേരെ തീവ്രവാദികളുടെ ആക്രമണം നടന്നിരിന്നു. "വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന ഇത്തരം അക്രമങ്ങള്‍ വളരെ ഗൗരവമുള്ളതാണ്. കത്തോലിക്ക വിശ്വാസത്തെ ബഹുമാനിക്കുവാന്‍ എല്ലാവരും തയാറാകണം. മറ്റു മതവിശ്വാസികള്‍ക്കു ലഭിക്കുന്ന അതേ ബഹുമാനവും സ്വാതന്ത്ര്യവും കത്തോലിക്ക സഭയും അവകാശപ്പെടുന്നു. പൊതുസമൂഹത്തിനു ദോഷം വരുന്ന ഒരു നടപടികളും വിശ്വാസികള്‍ ചെയ്യുന്നില്ല" ഫാദര്‍ ബിനോള്‍ട്ട് ഡെലാബ്രേ പറയുന്നു. പതിനാറാം നൂറ്റാണ്ടില്‍ പണിത ദേവാലയത്തിനു നേരെയാണ് ബെല്‍ജിയത്തില്‍ ആക്രമണം ഉണ്ടായത്. ദേവാലയത്തിന്റെ അള്‍ത്താരയ്ക്കു പിന്നിലായി സ്ഥിതി ചെയ്യുന്ന സങ്കീര്‍ത്തിയിലാണ് അക്രമികള്‍ ആദ്യം അഗ്നിക്കിരയാക്കിയത്. തീ അണയ്ക്കുവാന്‍ ശ്രമിക്കുന്നതിനിടെ ദേവാലയത്തിന്റെ മേല്‍ക്കൂരയ്ക്കും അക്രമികള്‍ തീയിട്ടു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുടര്‍ച്ചയായി ദേവാലയങ്ങള്‍ക്കും വൈദികര്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങള്‍ മൂലം വിശ്വാസികള്‍ ഭീതിയിലാണ്.
Image: /content_image/News/News-2016-06-03-06:42:04.jpg
Keywords: attacking,catholic,church,France,Belgium
Content: 1582
Category: 8
Sub Category:
Heading: ഇഹലോക ജീവിതത്തില്‍ പുണ്യങ്ങള്‍ ചെയ്തു കൊണ്ട് നിത്യമായ ജീവിതത്തിനു വേണ്ടി ഒരുങ്ങുക.
Content: “അവിടുത്തെ ആശ്രയിക്കുന്നവര്‍ സത്യം ഗ്രഹിക്കും; വിശ്വസ്തര്‍ അവിടുത്തെ സ്‌നേഹത്തില്‍ വസിക്കും. അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവരുടെമേല്‍ അവിടുന്ന് കരുണയും അനുഗ്രഹവും വര്‍ഷിക്കും; വിശുദ്ധരെ അവിടുന്ന് പരിപാലിക്കുന്നു” (ജ്ഞാനം 3:9). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-6}# നമ്മുടെ ഇഹലോക ജീവിതത്തിൽ നന്മ ചെയ്യുവാനും മറ്റുള്ളവരോടു കരുണ കാണിക്കുവാനും ദൈവം ധാരാളം അവസരങ്ങൾ തരാറുണ്ട്. എന്നാൽ നാം അവയെയെല്ലാം എത്രമാത്രം ഗൗരവത്തോടെയാണ് കാണുന്നത്? അവ വെറും 'നല്ല പ്രവർത്തികൾ' മാത്രമല്ല. ദൈവ നാമ മഹത്വത്തിനായി നാം ചെയ്യുന്ന ഓരോ പുണ്യപ്രവർത്തിയും സ്വർഗ്ഗരാജ്യത്തേക്കുള്ള ഓരോ നിക്ഷേപങ്ങളാണ്. നമുക്കുവേണ്ടി മാത്രമല്ല, ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി കൂടി നാം ദൈവ സന്നിധിയിൽ നമ്മുടെ പുണ്യപ്രവർത്തികൾ കാഴ്ച വക്കുമ്പോൾ അത് ഇരട്ട പ്രതിഫലമായി മാറുന്നു. നേപ്ലസിലെ വിശുദ്ധ അല്‍ഫോണ്‍സസ് തന്റെ ജീവിത കാലത്ത് ഈ വിധത്തിൽ പുണ്യങ്ങള്‍ നേടുന്നതിൽ ഉത്സുകനായ ഒരു വ്യക്തിയായിരുന്നു. #{red->n->n->വിചിന്തനം:}# ഇന്നുമുതൽ നാം ചെയ്യുന്ന ഓരോ പുണ്യപ്രവർത്തിയും ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടികൂടി കാഴ്ച വക്കുവാൻ നമുക്ക് തീരുമാനമെടുക്കാം #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/6?type=8 }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-06-03-04:03:22.jpg
Keywords: ഇഹലോക
Content: 1583
Category: 8
Sub Category:
Heading: ഉലയില്‍ സ്വര്‍ണ്ണമെന്നപോലെ ആത്മാക്കളെ വിശുദ്ധീകരിക്കുന്ന കര്‍ത്താവ്
Content: “ഉലയില്‍ സ്വര്‍ണ്ണമെന്നപോലെ അവിടുന്ന്‍ അവരെ ശോധനചെയ്ത് ദഹന ബലിയായി സ്വീകരിച്ചു” (ജ്ഞാനം 3:6). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-7}# “എത്ര മനോഹരമായ ആശയമാണ് ഈ വാക്കുകളില്‍ അടങ്ങിയിരിക്കുന്നത്. സ്വര്‍ണ്ണത്തിന്റേയും, വെള്ളിയുടേയും ശുദ്ധികര്‍ത്താവ് ലോഹം ഉരുക്കുന്ന മൂശയില്‍ നിന്നും ഉയര്‍ന്ന് വരുന്ന ആവിയെ നിരീക്ഷിക്കുകയും, ഉരുകി തിളച്ച് മറിയുന്ന ലോഹത്തിന്റെ ലായനിയില്‍ തന്റെ സ്വന്തം മുഖം ഒരു കണ്ണാടിയിലെന്ന വണ്ണം തിളക്കത്തോടെ പ്രതിഫലിക്കുന്ന വരെ കാത്തിരിക്കുകയും ചെയ്യുന്നു. അപ്പോള്‍ അവനു അറിയാം തന്റെ ജോലി പൂര്‍ത്തിയായെന്ന്. സ്വര്‍ഗ്ഗീയ ശുദ്ധികര്‍ത്താവും ഇപ്രകാരമല്ലേ ചെയ്യുന്നത്?" ജെര്‍മ്മനിയിലെ മെത്രാനും (റോട്ടന്‍ബര്‍ഗ്) ഗ്രന്ഥരചയിതാവുമായിരുന്ന പോള്‍ വോണ്‍ കെപ്ലര്‍ #{red->n->n->വിചിന്തനം:}# നമ്മില്‍ പ്രതിഫലിക്കുന്ന ദൈവ ചൈതന്യത്തെ മറ്റുള്ളവര്‍ക്ക് കാണുവാന്‍ സാധിക്കുമോ? എപ്രകാരം നമുക്ക്‌ നമ്മുടെ പ്രവർത്തികളിലൂടെ ഈ പ്രതിരൂപത്തെ ദൃഷ്ടികേന്ദ്രത്തിലേക്ക്‌ കൂടുതല്‍ വ്യക്തമാക്കിയെടുക്കാം? #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/6?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/0HX6Dj5JBTq0xT2Nb3JxCY}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-06-03-04:22:04.jpg
Keywords: കര്‍ത്താവ്
Content: 1584
Category: 1
Sub Category:
Heading: ജീവിതം ഹ്രസ്വമാണ്; അതിനാല്‍ ക്ഷമിക്കുകയും അനുരഞ്ജനപ്പെടുകയും ചെയ്യുക: വൈദികരോട് ഫ്രാന്‍സിസ് മാർപാപ്പ
Content: വത്തിക്കാന്‍: ജീവിതം വളരെ ചെറുതാണെന്നും, ഇതിനാല്‍ തന്നെ സഹജീവികളോടു സര്‍വ്വവും ക്ഷമിക്കുകയും, അനുരഞ്ജനപ്പെടുകയും, കരുണയുടെ പ്രവര്‍ത്തികള്‍ ചെയ്യുകയും വേണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. റോമില്‍ നടന്ന വൈദികരുടെ ധ്യാനത്തില്‍ ക്ലാസുകള്‍ നയിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. റോമിലെ നാലു ദേവാലയങ്ങളിലാണ് വൈദികരുടേയും, സെമിനാരി വിദ്യാര്‍ത്ഥികളുടെയും ധ്യാനം നടക്കുന്നത്. ഒരു മണിക്കൂര്‍ വീതം നീണ്ടുനിന്ന മൂന്നു ക്ലാസുകളാണ് വൈദികര്‍ക്കു വേണ്ടി മൂന്നു സ്ഥലങ്ങളിലായി പാപ്പ നടത്തിയത്. ഇന്റര്‍നെറ്റിലൂടെ വിവിധ രാജ്യങ്ങളില്‍ തല്‍സമയം വൈദികര്‍ പാപ്പയുടെ ധ്യാനത്തില്‍ പങ്കു ചേര്‍ന്നു. സെന്റ് ജോണ്‍ ലാറ്ററന്‍ ദേവാലയത്തില്‍ ആണ് പാപ്പ ആദ്യം ധ്യാനം നയിച്ചത്. റോം രൂപതയിലെ മെത്രാന്‍മാരും വൈദികരും സെമിനാരി വിദ്യാര്‍ഥികളുമാണ് ഈ ധ്യാനത്തില്‍ പങ്കെടുത്തത്. കരുണയുടെ പ്രവര്‍ത്തികള്‍ നമ്മില്‍ നിന്നും പാപ സ്വഭാവത്തെ നീക്കുമെന്നും തിന്മയുടെ ശക്തിയില്‍ നിന്നുള്ള മോചനനം നേടിത്തരുമെന്നും കരുണയുടെ വര്‍ഷത്തിലെ ധ്യാനത്തില്‍ ആമുഖമായി പാപ്പ പറഞ്ഞു."ദൈവത്തിന്റെ കരുണയും സ്‌നേഹവും അളവില്ലാത്തതാണ്. വൈദികരായ നിങ്ങള്‍ക്ക് ദൈവം നല്‍കുന്ന ഈ മരുന്ന് ആവശ്യമുള്ളവരെ അറിയാം. അവരിലേക്ക് വിലമതിക്കുവാന്‍ കഴിയാത്ത ഈ മരുന്ന് എത്തിക്കുന്നവരായി നിങ്ങള്‍ മാറണം. സ്‌നേഹം ആവശ്യപ്പെട്ടു കരുയുന്നവരുടെ ഉള്ളിലെ വികാരം നാം മനസിലാക്കണം". പാപ്പ പറഞ്ഞു. വൈദികര്‍ തങ്ങളുടെ തന്നെ പാപം വെറുത്ത് ഉപേക്ഷിക്കണമെന്നു പറഞ്ഞ മാര്‍പാപ്പ അപ്പോള്‍ മാത്രമേ ധൂർത്ത പുത്രന്റെ വികാരത്തോടെ തങ്ങളുടെ അടുത്തു വരുന്ന പലരേയും ഹൃദയപൂര്‍വ്വം സ്വീകരിക്കുവാന്‍ സാധിക്കുകയുള്ളുവെന്നും വിശദീകരിച്ചു."വിവിധങ്ങളായ പാപങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍ നിന്നും നാം നമ്മേ തന്നെ വെടിപ്പാക്കണം. ദൈവം നമ്മേ തന്റെ ജനത്തെ പരിപാലിക്കുവാന്‍ വേണ്ടി തെരഞ്ഞെടുത്തിരിക്കുന്നുവെന്ന കാര്യം ഓര്‍ക്കണം". പാപ്പ പറഞ്ഞു. വ്യക്തികളെ വെറും കേസുകളായി മാത്രം നാം പരിഗണിക്കരുതെന്നും പാപ്പ പറഞ്ഞു."ഞാനും പലപ്പോഴും വ്യക്തികളെ കേസുകളായി പരിഗണിച്ചിട്ടുണ്ട്. വൈദികര്‍ തങ്ങളില്‍ നിന്നും മാറി നില്‍ക്കുന്ന വ്യക്തികളാണെന്നു ജനങ്ങള്‍ ഇതു മൂലം കരുതും. ഇത്തരത്തിലുള്ള ഒരു ശുശ്രൂഷ ജീവിതം എന്തിനാണ് ഉപകരിക്കുക എന്നത് നാം ഓര്‍ക്കണം". പാപ്പ കൂട്ടിച്ചേര്‍ത്തു. ഉച്ചക്കു ശേഷം സെന്റ് മേരീസ് മേജര്‍ ദേവാലയത്തില്‍ എത്തിയ മാര്‍പാപ്പ മാതാവിന്റെ ചിത്രത്തിനു മുന്നില്‍ ചുവന്ന റോസാ പുഷ്പങ്ങള്‍ അര്‍പ്പിച്ച ശേഷം പ്രാര്‍ത്ഥന നടത്തി. ഇറ്റലിക്കു പുറത്തു നിന്നുള്ള വൈദികരായിരുന്നു ഉച്ചക്കു ശേഷമുള്ള ധ്യാനത്തില്‍ പങ്കെടുത്തത്. "മനുഷ്യ ഹൃദയങ്ങളെ കീഴ്‌പ്പെടുത്തുവാന്‍ നമുക്ക് കഴിയുന്നത്, നാം ദൈവത്തിന്റെ ആര്‍ദ്രതയിലേക്കു നമ്മേ തന്നെ തിരിക്കുമ്പോളാണ്. ദൈവമാതാവ് ദൈവത്തെ തന്നിലേക്ക് സ്വഗതം ചെയ്താണു ദൈവകുമാരനെ സ്വീകരിച്ചത്. ഒരു ചടങ്ങിനു വേണ്ടി മാത്രമുള്ള സ്വീകരണമല്ല അത്". പാപ്പ ധ്യാനത്തില്‍ പറഞ്ഞു. വിശുദ്ധരായി മാറിയ പലരും തങ്ങളുടെ ജീവിതത്തില്‍ വലിയ പാപങ്ങള്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ദൈവത്തിന്റെ ആര്‍ദ്ര കരുണ അവരെ കഴുകി വെടിപ്പാക്കിയെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2016-06-03-07:08:03.jpg
Keywords: pope,priest,message,mercy,pardon,everyone
Content: 1585
Category: 1
Sub Category:
Heading: ആണവായുധങ്ങള്‍ നിരോധിക്കണമെന്ന ആവശ്യവുമായി കത്തോലിക്ക മെത്രാന്‍മാര്‍ ലണ്ടനില്‍ യോഗം ചേര്‍ന്നു
Content: ലണ്ടന്‍: ആണവായുധങ്ങള്‍ നിരോധിക്കേണ്ട ആവശ്യഗതയെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുന്നതിനു ലണ്ടനില്‍ ബിഷപ്പുമാരുടെ പ്രത്യേക യോഗം നടന്നു. കത്തോലിക്ക സഭയിലെ 40 ബിഷപ്പുമാരാണ് യോഗത്തില്‍ പങ്കെടുത്തത്. ജര്‍മ്മനി, ഓസ്ട്രിയ, ഫ്രാന്‍സ്. യുഎസ്എ, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ബിഷപ്പുമാരെ കൂടാതെ വിഷയത്തില്‍ ശാസ്ത്രീയമായി പഠനം നടത്തിയവരും ശാസ്ത്രജ്ഞരും യോഗത്തില്‍ പങ്കെടുത്തു. യോഗത്തിനു രണ്ടു ഭാഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. പൊതുജനങ്ങളെ പങ്കെടുപ്പിച്ച ഒരു പരിപാടിയും, ബിഷപ്പുമാരും ക്ഷണിക്കപ്പെട്ടവരും മാത്രം പങ്കെടുത്ത ഒരു ചര്‍ച്ചയും. ഇംഗ്ലണ്ടിലെ കാത്തലിക്ക് ബിഷപ്പ് കോണ്‍ഫറന്‍സിന്റെ അധ്യക്ഷനായ കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സണ്‍ യോഗങ്ങളുടെ നടപടികള്‍ക്ക് നേതൃത്വം വഹിച്ചു."ആണവായുധങ്ങള്‍ നിരോധിക്കേണ്ടതിന്റെ ആവശ്യം വര്‍ധിച്ചു വരുന്ന ഒരു ലോകത്തിലാണു നാം ജീവിക്കുന്നത്. വളരെ പ്രധാനപ്പെട്ട ഈ ദൗത്യത്തിന്റെ ധാര്‍മികമായ മൂല്യങ്ങള്‍ എന്താണെന്നു നാം കണക്കിലെടുക്കണം". കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സണ്‍ പറഞ്ഞു. ക്രോക്ക് ഇന്‍സ്റ്റിട്യൂട്ടും, കാത്തലിക്ക് ബിഷപ്പ് കോണ്‍ഫറന്‍ ഓഫ് ഇംഗ്ലണ്ടും, ഫ്രാന്‍സ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലെ ചില സംഘടനകളുമാണ് യോഗം സംഘടിപ്പിച്ചത്. "തങ്ങളുടെ പൗരന്‍മാരുടെ സുരക്ഷയുടെ ഉത്തരവാദിത്വം ലോകനേതാക്കളുടെ കൈയിലാണുള്ളത്. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ അഭിപ്രായം പറയുവാനും ഇടപെടലുകള്‍ നടത്തുവാനും വിശ്വാസ സമൂഹത്തിനും സഭയ്ക്കും കഴിയും.".യുകെ പ്രതിരോധ മന്ത്രാലയത്തിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ലോര്‍ഡ് ബ്രൗണി യോഗത്തില്‍ പങ്കെടുത്തു തന്റെ അഭിപ്രായം വ്യക്തമാക്കി. കത്തോലിക്ക വിശ്വാസികളായ പുതുതലമുറയെ ആണവ ആയുധങ്ങളുടെ അപകടങ്ങളെ കുറിച്ചും ഇതിനെ എല്ലാ കാലത്തേക്കുമായി ഉപേക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ചും പറഞ്ഞു മനസിലാക്കണമെന്നായിരുന്നു ബിഷപ്പ് ഓസ്‌കാര്‍ ക്യാന്റുവിന്റെ അഭിപ്രായം. ആണവായുധങ്ങള്‍ ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ച് അടുത്തിടെ യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയും തന്റെ ഹിരോഷിമ സന്ദര്‍ശനത്തിനിടെ സൂചിപ്പിച്ചിരുന്നു. കത്തോലിക്ക സഭ വര്‍ഷങ്ങളായി ലോകനേതാക്കളോട് ആവശ്യപ്പെടുന്ന വിഷയമാണ് ആണവായുധങ്ങളുടെ നിരോധനം എന്നത്.
Image: /content_image/News/News-2016-06-03-04:50:00.jpg
Keywords: catholic,meeting,atomic,weapon,ban,england