Contents

Displaying 1391-1400 of 24964 results.
Content: 1556
Category: 1
Sub Category:
Heading: ഈജിപ്ത്തില്‍ ക്രൈസ്തവ വൃദ്ധയെ നഗ്നയാക്കി അപമാനിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കും: ഫത്താ അല്‍ സിസി
Content: കെയ്‌റോ: ഈജിപ്ത്തില്‍ ക്രൈസ്തവ വിശ്വാസിയായ എഴുപതുകാരി വൃദ്ധയെ അപമാനിച്ച സംഭവത്തില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നു പ്രസിഡന്റ്. മിന്യാ പ്രവിശ്യയിലെ കാര്‍മ എന്ന ഗ്രാമത്തില്‍ മേയ് 20-നാണ് ഒരു കൂട്ടം മുസ്ലീം മതവിശ്വാസികള്‍ വൃദ്ധയെ പരസ്യമായി വസ്ത്രങ്ങള്‍ അഴിച്ച് നഗ്നയാക്കിയത്. വൃദ്ധയായ ഇവരുടെ മകന്‍ ഒരു മുസ്ലീം യുവതിയുമായി സ്‌നേഹത്തിലാണെന്ന നുണകഥയുടെ അടിസ്ഥാനത്തിലാണ് ആക്രമണം നടന്നത്. അക്രമാസക്തരായ ജനകൂട്ടം വൃദ്ധയെ പരസ്യമായി നഗ്നയാക്കിയ ശേഷം പരിസരത്തുള്ള ഏഴു ക്രൈസ്തവ ഭവനങ്ങള്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തു. ഈ വിഷയത്തില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസി അറിയിച്ചിരിക്കുന്നത്. ഈജിപ്ത്തിലെ ആകെ ജനസഖ്യയുടെ പതിനഞ്ചു ശതമാനത്തില്‍ അധികവും ക്രൈസ്തവരാണ്. കൊപ്റ്റിക് സഭാ വിശ്വാസികളായ ക്രൈസ്തവരാണ് ഈജിപ്ത്തില്‍ അധികവും ഉള്ളത്. ഇവരുടെ ജനസഖ്യ തന്നെ പത്ത് ശതമാനത്തോളമാണ്. മുസ്ലീം ഭൂരിപക്ഷരാജ്യമായ ഈജിപ്ത്തില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ നിത്യസംഭവങ്ങളാണ്. ക്രൈസ്തവ വൃദ്ധയെ ആക്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നു പറയുന്ന ഇപ്പോഴത്തെ പ്രസിഡന്റ് അല്‍-സിസി തന്നെ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്ത ഒരു സംഭവത്തിനു നേതൃത്വം നല്‍കിയിട്ടുണ്ട്. 2011 ഒക്ടോബറില്‍ നടന്ന 'മാസ്‌പെറോ കൂട്ടക്കൊലയില്‍' 28 ക്രൈസ്തവര്‍ വെടിയേറ്റു മരിച്ചിരുന്നു. തെക്കന്‍ ഈജിപ്ത്തില്‍ പള്ളികള്‍ പൊളിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചതിനാണ് ക്രൈസ്തവരായ പ്രതിഷേധക്കാരെ അന്നു കൊലപ്പെടുത്തിയത്. പള്ളികള്‍ നിരന്തരമായി പൊളിക്കുന്നതില്‍ പ്രതിഷേധിക്കുവാന്‍ ക്രൈസ്തവര്‍ സമാധാനപരമായി റാലി നടത്തി. രാജ്യത്തെ ടെലിവിഷന്‍ ചാനലായ 'മാസ്‌പെറോയുടെ' ഓഫീസു മുന്നില്‍ കൂടി കടന്നു പോകുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥരും സൈന്യവും പ്രതിഷേധക്കാര്‍ക്കു നേരെ നിറയൊഴിച്ചു. 28 ക്രൈസ്തവര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്. 212 പേര്‍ക്ക് ആക്രമണങ്ങളില്‍ ഗുരതരമായി പരിക്കേറ്റു. ആക്രമണം നടത്തിയ സൈന്യത്തിനു നേതൃത്വം നല്‍കിയത് ഇപ്പോഴത്തെ പ്രസിഡന്റും, അന്നത്തെ സൈനീക മേധാവിയുമായിരുന്ന അല്‍ സിസിയായിരുന്നു. പീന്നീട് നടന്ന ഒരു പട്ടാള അട്ടിമറിയിലൂടെയാണ് അല്‍-സിസി രാജ്യത്തിന്റെ ഭരണം പിടിച്ചത്. മാസ്‌പെറോ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് അല്‍-സിസി ഇനി നടപടികള്‍ ഒന്നും തന്നെ സ്വീകരിക്കുവാന്‍ സാധ്യതയില്ല. അന്നു മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും പൂര്‍ണമായും നീതി നിഷേധിക്കപ്പെട്ടു. ഇത്തരം പ്രശ്‌നങ്ങളും നീതി നിഷേധവും നിലനില്‍ക്കുമ്പോള്‍ തന്നെ പ്രതീക്ഷയ്ക്കു വക നല്‍കുന്ന ചില തീരുമാനങ്ങള്‍ അല്‍-സിസി കൈക്കൊണ്ടിട്ടുമുണ്ട്. ദേശീയ അസംബ്ലിയിലേക്ക് കൂടുതല്‍ ക്രൈസ്തവരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2014-ല്‍ ഭരണഘടനയില്‍ നിയമഭേദഗതിയും കൂടുതല്‍ പള്ളികള്‍ പണിയുവാന്‍ അനുവദിക്കുന്ന നടപടികളും അല്‍-സിസി സ്വീകരിച്ചിരുന്നു. പള്ളികള്‍ പണിയുവാനുള്ള നിരോധനം എടുത്തുമാറ്റിയതിലൂടെ ദേവാലയങ്ങള്‍ കൂടുതല്‍ നിര്‍മ്മിക്കപെടുമെന്നാണു കരുതുന്നത്. ദൈവജനത്തിനു ഈജിപ്ത്ത് എല്ലാ കാലത്തും ക്ലേശകരമായ ജീവിതസാഹചര്യങ്ങളാണ് നല്‍കുന്നതെന്ന് ഈ സംഭവങ്ങള്‍ എല്ലാം സൂചിപ്പിക്കുന്നു.
Image: /content_image/News/News-2016-05-30-23:44:52.jpg
Keywords: egypt,christian,mother,naked,public,action,taken
Content: 1557
Category: 1
Sub Category:
Heading: വിശുദ്ധ കുര്‍ബ്ബാനയുടെ തിരുനാള്‍ ഇംഗ്ലണ്ടിലും വിപുലമായി ആഘോഷിച്ചു
Content: ലണ്ടന്‍: ഇംഗ്ലണ്ടിലും വിശുദ്ധ കുര്‍ബ്ബാനയുടെ തിരുനാള്‍ ഭക്തിപൂര്‍വ്വം നടത്തപ്പെട്ടു. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാനയും എഴുന്നള്ളിച്ച് പുരോഹിതരും വിശ്വാസികളും ചേര്‍ന്നു നടത്തിയ പ്രദിഷണത്തില്‍ ആയിരങ്ങള്‍ വിശ്വാസപൂര്‍വ്വം പങ്കെടുത്തു. അപ്പോസ്‌ത്തോലിക് ന്യൂണ്‍ഷോ ആര്‍ച്ച് ബിഷപ്പ് മെനിനിയുടെ നേതൃത്വത്തിലാണ് ലണ്ടനില്‍ ചടങ്ങുകള്‍ നടന്നത്. വാര്‍വിക് സ്ട്രീറ്റിലെ ഔര്‍ ലേഡി ഓഫ് അസംപ്ഷനില്‍ നിന്നും ആരംഭിച്ച ചടങ്ങുകള്‍ സ്പാനീഷ് പാലസിലെ സെന്റ് ജെയിംസ് പള്ളിയില്‍ ആണ് അവസാനിച്ചത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഇംഗ്ലണ്ടില്‍ വിശുദ്ധ കുര്‍ബ്ബാനയുടെ തിരുനാള്‍ ആഘോഷിക്കപ്പെടുന്നത്. സോഹോയിലെ സെന്റ് പാട്രിക്‌സ് ദേവാലയത്തില്‍ നിന്നും ആരംഭിച്ച ചടങ്ങുകള്‍ സെന്റ് ഗിലസിംഗിലാണ് അവസാനിച്ചത്. വഴിവക്കില്‍ കൂടി നിന്നവര്‍ക്ക് വിശുദ്ധ കൂര്‍ബ്ബാനയുടെ തിരുനാളുമായി ബന്ധപ്പെട്ട വിഷങ്ങളില്‍ അറിവ് പകരുന്നതിനായി ചെറു ലേഖനങ്ങള്‍ വിശ്വാസികള്‍ വിതരണം ചെയ്തു. ആശീര്‍വാദ പ്രാര്‍ത്ഥന സെന്റ് ഗിലസിംഗില്‍ വച്ചാണ് നടത്തപ്പെട്ടത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ പങ്കെടുത്ത പ്രദിഷിണമാണ് ഇവിടെ നടത്തപ്പെട്ടത്. ഷിഫിള്‍ഡിലെ സെന്റ് മരിയാസ് കത്തീഡ്രലില്‍ നിന്നും ആരംഭിച്ച ചടങ്ങുകള്‍ക്ക് ബിഷപ്പ് റാല്‍ഫ് ഹെസ്‌കെട്ട് നേതൃത്വം നല്‍കിയപ്പോള്‍, ബിഷപ്പ് എലക്റ്റ് പോള്‍ മേസണ്‍ വെസ്റ്റര്‍ഹാമിലെ സെന്റ് ജോണ്‍ ദ ബാപ്പിസ്റ്റ് ദേവാലയത്തില്‍ നിന്നുള്ള ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചു. ഓക്‌സ്‌ഫോഡില്‍ ബിഷപ്പ് റോബര്‍ട്ട് ബിര്‍നിയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. ആഘോഷപൂര്‍വ്വം നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം വീഥികളിലൂടെ വിശുദ്ധ കുര്‍ബ്ബാനയും വഹിച്ചുള്ള പ്രദിഷിണം നടന്നു. ബ്ലാക്ഫ്രിയേഴ്‌സില്‍ വച്ച് ഫാദര്‍ റോബര്‍ട്ട് ഉംബ്രസ് ധ്യാനപ്രസംഗം നടത്തി. വത്തിക്കാനില്‍ കഴിഞ്ഞ വ്യാഴാഴ്ച ഫ്രാന്‍സിസ് പാപ്പയാണ് വിശുദ്ധ കുര്‍ബ്ബാനയുടെ തിരുനാളിനു നേതൃത്വം വഹിച്ചത്. റോമിന്റെ വീഥികളിലൂടെ എഴുന്നള്ളിച്ച വിശുദ്ധ കുര്‍ബ്ബാനയുടെ മുന്നില്‍ ആയിരങ്ങള്‍ മുട്ടുകുത്തി നിന്നു പ്രാര്‍ത്ഥിച്ചു.
Image: /content_image/News/News-2016-05-30-23:50:28.jpg
Keywords: england,catholic,celebration,feast,holy,mass
Content: 1558
Category: 1
Sub Category:
Heading: സ്ഥാനത്യാഗം ചെയ്യുവാന്‍ ആലോചിച്ചിട്ടില്ലെന്നു മാര്‍പാപ്പ; വിദ്യാഭ്യാസ സംഭാവനയ്ക്കുള്ള പുരസ്‌കാരങ്ങള്‍ വത്തിക്കാനില്‍ നല്‍കപ്പെട്ടു
Content: വത്തിക്കാന്‍: വത്തിക്കാനിന്റെ വിദ്യാഭ്യാസ പ്രോജക്റ്റുകള്‍ക്ക് നല്‍കിയ സംഭാവന മുന്‍നിര്‍ത്തി മൂന്നു പേര്‍ക്ക് പ്രത്യേക മെഡലുകള്‍ നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ ആദരിച്ചു. ലോകപ്രശസ്ത സിനിമ നടന്‍ ജോര്‍ജ് ക്ലൂനി, സല്‍മ ഹയേക്ക്, റിച്ചാര്‍ഡ് ഗിരേ എന്നിവരെയാണ് മെഡലുകള്‍ നല്‍കി പാപ്പ ആദരിച്ചത്. വത്തിക്കാനിലെ സിനഡ് ഹാളില്‍ നടന്ന ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു. ഫ്രാന്‍സിസ് മാര്‍പാപ്പ തുടക്കം കുറിച്ച 'സ്‌കോളാസ് ഒക്കുറന്‍ഡസ്' എന്ന പരിപാടിയുടെ ഭാഗമായിട്ടാണ് അവാര്‍ഡുകള്‍ നല്‍കപ്പെട്ടത്. ആഗോള തലത്തില്‍ വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് 'സ്‌കോളാസ് ഒക്കുറാന്‍ഡസിന്റെ' ലക്ഷ്യം. ചടങ്ങിനോട് അനുബന്ധിച്ച് മാര്‍പാപ്പയോട് ചോദ്യങ്ങള്‍ ചോദിക്കുവാനുള്ള അവസരവും ഉണ്ടായിരുന്നു. ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പയുടെ പാത പിന്‍തുടര്‍ന്ന് പോപ് പദവിയില്‍ നിന്നും വിരമിക്കുമോ എന്ന യുവാവിന്റെ ചോദ്യത്തിനു അത്തരത്തില്‍ ചിന്തിച്ചിട്ടേയില്ലെന്നായിരുന്നു ഫ്രാന്‍സിസ് പാപ്പയുടെ മറുപടി. "നിരവധി ഉത്തരവാദിത്തങ്ങള്‍ എന്നില്‍ ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നു. ഇതിനാല്‍ തന്നെ പോപ് പദവിയില്‍ നിന്നും ഒഴിയുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുപോലുമില്ല". പാപ്പ പറഞ്ഞു. 600 വര്‍ഷത്തെ സഭയുടെ ചരിത്രത്തിനിടെ മാര്‍പാപ്പ സ്ഥാനത്തില്‍ നിന്നും സ്വയം ഒഴിഞ്ഞ വ്യക്തിയാണു ബനഡിക്ടറ്റ് പതിനാറാമന്‍. 2013-ല്‍ ആണു ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തത്. 82 രാജ്യങ്ങളിലായി നാലു ലക്ഷം കുട്ടികളിലേക്ക് വിദ്യാഭ്യാസം എത്തിക്കുക എന്നതാണ് 'സ്‌കോളാസ് ഒക്കുറന്‍ഡസ്' എന്ന പരിപാടി കൊണ്ട് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ കലാപരമായ പരിപാടികളുടെ അംബാസിഡറുമാരാകാമെന്ന് അവാര്‍ഡ് ഏറ്റുവാങ്ങിയ മൂന്നു പേരും മാര്‍പാപ്പയെ അറിയിച്ചു. നിരവധി പേരുടെ സാക്ഷ്യങ്ങളും മധുരകരമായ സംഗീതവും വീഡിയോ ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയ ചടങ്ങാണു വത്തിക്കാന്‍ സിനഡ് ഹാളില്‍ നടന്നത്. മാര്‍പാപ്പയോടു ചോദ്യങ്ങള്‍ നേരിട്ടു ചോദിക്കുവാനുള്ള ഓണ്‍ലൈന്‍ വെബ്‌സൈറ്റിന്റെ ഉത്ഘാടനവും പരിപാടിയോട് അനുബന്ധിച്ചു തന്നെ നടത്തപ്പെട്ടു.
Image: /content_image/News/News-2016-05-31-00:53:24.jpg
Keywords: pope,educational,award,presented,no,retirement
Content: 1559
Category: 1
Sub Category:
Heading: വടക്കന്‍ നൈജീരിയയില്‍ ക്രൈസ്തവര്‍ വംശഹത്യ ചെയ്യപ്പെടുന്നു; എട്ടു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് പതിനായിരങ്ങള്‍
Content: അബൂജ: വടക്കന്‍ നൈജീരിയയില്‍ ക്രൈസ്തവര്‍ പല കാരണങ്ങളാല്‍ കൂട്ടമായി കൊല്ലപ്പെടുന്നതായി റിപ്പോര്‍ട്ട്. കഫാഞ്ചന്‍ രൂപതയുടെ ബിഷപ്പായ ജോസഫ് ബഗോബിരി യുഎന്നില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. 2006 മുതല്‍ 2014 വരെയുള്ള വര്‍ഷങ്ങളില്‍ മാത്രം രാജ്യത്ത് 11,500 ക്രൈസ്തവര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. 1.3 മില്യണ്‍ ക്രൈസ്തവര്‍ക്ക് തങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ പലായനം ചെയ്യേണ്ടി വന്നു. ഇതേ സമയത്ത് 13,000 ദേവാലയങ്ങൾ ഈ മേഖലയില്‍ തകര്‍ക്കപ്പെട്ടു. വടക്കന്‍ നൈജീരിയയുടെ ഭാഗമായ അഡമാവ, ബോര്‍ണോ, കാനോ, യോബി എന്നീ സംസ്ഥാനങ്ങളിലാണ് ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണം രൂക്ഷമായിരിക്കുന്നത്. ഇവിടെയുള്ളവരെ 'ഫുലാനി ഹെര്‍ഡ്‌സ്മന്‍' എന്ന മുസ്ലീം വിഭാഗത്തില്‍പ്പെട്ടവരാണ് ആക്രമിക്കുന്നത്. ആക്രമണം സഹിക്കാന്‍ കഴിയാതെ വന്നതോടെ മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളിലുള്ളവര്‍ ക്രൈസ്തവര്‍ കൂടുതലുള്ള രാജ്യത്തിന്റെ മധ്യമേഖലയിലേക്ക് മാറി താമസിക്കുവാന്‍ തുടങ്ങി. ഇവിടേക്കും മുസ്ലീം മതവിശ്വാസികളായ ഫുലാനികളുടെ ആക്രമണം ഇപ്പോള്‍ ശക്തമായിരിക്കുകയാണ്. ഫുലാനികള്‍ കൂടുതലും കാലിവളര്‍ത്തലിലൂടെയാണ് ഉപജീവന മാര്‍ഗം കണ്ടെത്തുന്നത്. ഇവര്‍ തങ്ങളുടെ കന്നുകാലികളെ ക്രൈസ്തവരുടെ കൃഷിയിടങ്ങളിലേക്ക് ഇറക്കി വിട്ട് കൃഷി മുഴുവനും നശിപ്പിക്കുകയാണ് പതിവ്. ക്രൈസ്തവര്‍ക്ക് പരമ്പരാഗതമായി ലഭിച്ച സ്ഥലങ്ങളിലേക്കും ഇവര്‍ കൈയ്യേറ്റം നടത്തുന്നു. അഗാട്ടു, ഗ്വാന്‍ടു, കഡൂണ തുടങ്ങിയ സ്ഥലങ്ങളില്‍ ക്രൈസ്തവര്‍ക്കു നേരെ ശക്തമായ ആക്രമണം നടക്കുക പതിവാണ്. വംശഹത്യ നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് പല ആക്രമണങ്ങളും നടത്തപെടുന്നത്. ഒറ്റരാത്രി കൊണ്ടു 300 പേരെ വരെയാണ് ആക്രമികള്‍ ഈ സ്ഥലങ്ങളില്‍ കൊലപ്പെടുത്തുന്നത്. വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ അടിയന്തരമായി പതിയണമെന്നും ബിഷപ്പ് ആവശ്യപ്പെടുന്നു. വിശ്വാസത്തിന്റെ പേരില്‍ ഒരു ജനതയെ രാജ്യത്തു നിന്നും തുടച്ചു നീക്കുവാനുള്ള ശ്രമങ്ങള്‍ ഒറ്റക്കെട്ടായി സമൂഹം ചെറുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Image: /content_image/News/News-2016-05-31-02:33:06.jpg
Keywords: attack,christian,Nigeria,genocide,crisis
Content: 1560
Category: 1
Sub Category:
Heading: ഐഎസ് ശക്തി ചോരുന്നു; കുര്‍ദ് സൈന്യം തന്ത്രപ്രധാന മേഖലകള്‍ തിരികെ പിടിക്കുന്നു
Content: ബാഗ്ദാദ്: ഇറാക്കിലെ ഐഎസ് തീവ്രവാദികള്‍ സര്‍ക്കാര്‍ സൈന്യത്തിന്റെ മുന്നില്‍ മുട്ട് മടക്കുന്നു. ഇറാക്കിലെ സര്‍ക്കാര്‍ സൈന്യവും കുര്‍ദ് വിഭാഗത്തിന്റെ സൈനിക ശാഖയായ 'പെഷ്‌മേര്‍ഗയും' ചേര്‍ന്നാണ് ഐഎസ് തീവ്രവാദികള്‍ക്കെതിരെ ശക്തമായ ആക്രമണം നടത്തുന്നത്. അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ഐഎസ് തീവ്രവാദികള്‍ 2014-ല്‍ പിടിച്ചടക്കിയ നിരവധി ഗ്രാമങ്ങള്‍ കുര്‍ദുകളുടെയും സര്‍ക്കാര്‍ സൈന്യത്തിന്റെയും ആക്രമണത്തിലൂടെ തിരിച്ചു പിടിച്ചു കഴിഞ്ഞു. ഫലൂജ പോലെ ഐഎസിന്റെ ശക്തി കേന്ദ്രങ്ങളായി നിലകൊണ്ടിരുന്ന പല സ്ഥലങ്ങളും സൈന്യം ഒരാഴ്ചയായി തുടരുന്ന ആക്രമണത്തിലൂടെ മോചിപ്പിച്ചു വരികയാണ്. ഇതെ രീതിയില്‍ മുന്നേറുവാന്‍ കഴിഞ്ഞാല്‍ ഐഎസിനെ ഇറാക്കിലും സിറിയയിലും ഉടന്‍ തന്നെ തുടച്ചു മാറ്റുവാന്‍ കഴിയുമെന്നാണ് സൈന്യത്തിന്റെ വിശ്വാസം. സിറിയയിലെ പോരാട്ടങ്ങള്‍ക്ക് സൈന്യത്തെ റഷ്യയും മറ്റും സഹായിക്കാറുമുണ്ട്. പെഷ്‌മേര്‍ഗയുടെ ആക്രമണത്തെ ചെറുക്കുവാന്‍ ഐഎസ് ചാവേറുകളെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനങ്ങളില്‍ ഇറക്കിയിരിക്കുകയാണ്. സൈനികരുടെ സമീപത്തേക്ക് ഇത്തരം വാഹനങ്ങള്‍ ഓടിച്ചു കയറ്റിയാണ് അവര്‍ ആക്രമണം നടത്തുന്നത്. എന്നാല്‍ ഇത്തരം ആക്രമണങ്ങളെ ചെറുത്തു തോല്‍പ്പിക്കുവാന്‍ പെഷ്‌മേര്‍ഗയുടെ സൈന്യത്തിനു കഴിയുന്നുണ്ട്. കാനഡ, യുഎസ്എ, യുകെ തുടങ്ങിയ രാജ്യങ്ങളിലെ സൈന്യം ഇതിനുള്ള പ്രത്യേക പരിശീലനം പെഷ്‌മേര്‍ഗയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഇറാക്കി സൈന്യത്തിന്റെ കൈയില്‍ നിന്നും ആക്രമണത്തിലൂടെ ഐഎസ് നിരവധി ആയുധങ്ങള്‍ കൈവശമാക്കിയിട്ടുണ്ട്. ഇതിന്റെ പിന്‍ബലത്തിലാണ് ഐഎസ് പല ആക്രമണങ്ങളും നടത്തുന്നത്. എന്നാല്‍ കുര്‍ദുകളുടെ സൈനിക വിഭാഗമായ പെഷ്‌മേര്‍ഗയ്ക്ക് ആവശ്യത്തിന് ആയുധങ്ങള്‍ ഇല്ലെന്ന പോരായ്മയും ഉണ്ട്. അന്താരാഷ്ട്ര സഹായത്തിലൂടെയാണ് ഐഎസിനെതിരെയുള്ള ആക്രമണത്തില്‍ അവര്‍ മുന്നേറുന്നത്. മസ്തിഷ്‌ക പ്രക്ഷാളനത്തിലൂടെ ഐഎസ് പോരാളികളെ മാറ്റിയെടുക്കുകയാണ്. ആക്രമണത്തില്‍ മരിക്കുന്നവര്‍ക്ക് അള്ളാഹു സ്വര്‍ഗം നല്‍കുമെന്ന് അവര്‍ പോരാളികളെ പറഞ്ഞു പഠിപ്പിക്കുന്നു. ഇതിനാല്‍ തന്നെ തീവ്രവാമായ വികാരത്തോടെയാണ് ഐഎസ് അനുഭാവികള്‍ പോരാട്ട ഭൂമിയില്‍ മരിക്കുവാനും മറ്റുള്ളവരെ കൊലപ്പെടുത്തുവാനും ഇറങ്ങുന്നത്. ഐഎസ് തീവ്രവാദികളുടെ ശക്തി കേന്ദ്രമായ മൊസൂള്‍ തിരിച്ചു പിടിക്കുക എന്നത് കഠിനമായ ജോലിയാണെന്നും സൈന്യം പറയുന്നു. മൊസൂളില്‍ ഉണ്ടായിരുന്ന നിരവധി ക്രൈസ്തവ ആശ്രമങ്ങളും പള്ളികളും ഐഎസ് മുമ്പേ തകര്‍ത്തിരുന്നു. ക്രൈസ്തവരെ പ്രധാനമായും ലക്ഷ്യം വച്ച് ഐഎസ് നിരവധി തവണ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ജൂണ്‍ ഒന്നാം തീയതി സിറിയയിലെ കുട്ടികള്‍, തീവ്രവാദികളില്‍ നിന്നും രാജ്യത്തെ രക്ഷിക്കണമെന്ന പ്രാര്‍ത്ഥന നടത്തുവാന്‍ ഇരിക്കുകയുമാണ്. ഐഎസിന്റെ ശക്തി കുറഞ്ഞു വരുന്നതിനെ സന്തോഷത്തോടെയാണു സമാധാനം ആഗ്രഹിക്കുന്ന എല്ലാവരും നോക്കി കാണുന്നത്.
Image: /content_image/News/News-2016-05-31-03:37:50.png
Keywords: iraq,isis,government,recapture,christians,difficulties
Content: 1561
Category: 1
Sub Category:
Heading: വാഴ്ത്തപ്പെട്ട സ്റ്റാനിസ്ലോസിനെ ജൂണ്‍ അഞ്ചാം തീയതി വിശുദ്ധനായി പ്രഖ്യാപിക്കും
Content: വാര്‍സോ: വാഴ്ത്തപ്പെട്ട സ്റ്റാനിസ്ലോസ് പാപ്‌സിന്‍കിയെ ജൂണ്‍ അഞ്ചാം തീയതി വിശുദ്ധനായി പ്രഖ്യാപിക്കും. പോളണ്ടില്‍ ആദ്യത്തെ വൈദികരുടെ കോണ്‍ഗ്രിഗേഷനായ മരിയന്‍സ് ഓഫ് ഇമാകുലിന്‍ തുടങ്ങിയത് വൈദികനായ സ്റ്റാനിസ്ലോസ് ആണ്. ഇന്ന് 500 വൈദികരുള്ള ഈ സമൂഹം 19 രാജ്യങ്ങളിലായി പടര്‍ന്നു കിടക്കുന്നു. കൊല്ലപണിക്കാരായ മാതാപിതാക്കളുടെ മകനായി 1631-ല്‍ ആണ് വാഴ്ത്തപ്പെട്ട സ്റ്റാനിസ്ലോസ് ജനിച്ചത്. 1654-ല്‍ അദ്ദേഹം സ്‌പേയിന്‍ ആസ്ഥാനമായ പിയറിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ വൈദികനായി പഠനം ആരംഭിച്ചു. 1661-ല്‍ പട്ടം ഏറ്റ അദ്ദേഹം ഒന്‍പതു വര്‍ഷത്തിനു ശേഷമാണ് പോളണ്ടില്‍ വൈദികര്‍ക്കായുള്ള കോണ്‍ഗ്രിഗേഷന്‍ ആരംഭിച്ചത്. യുദ്ധവും പട്ടിണിയും മൂലം പൊറുതി മുട്ടിയ പോളണ്ടില്‍ അദ്ദേഹം ചെയ്ത സേവനങ്ങള്‍ എന്നും ഓര്‍മ്മിക്കപ്പെടും. യുദ്ധത്തില്‍ മരിച്ച ആയിരക്കണക്കിനു പട്ടാളക്കാര്‍ക്ക് തങ്ങളുടെ നാഥനായ ദൈവത്തെ ശരിയായി മനസിലാക്കുവാന്‍ സാധിച്ചിട്ടില്ലെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ സേവന പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചു വിട്ടത്. പതിനേഴാം നൂറ്റാണ്ടില്‍ അദ്ദേഹം വിവിധ സ്ഥലങ്ങളില്‍ രോഗികളെ ചികിത്സിക്കുന്നതിനായി ക്ലിനിക്കുകള്‍ ആരംഭിച്ചു. അശരണരെ പാര്‍പ്പിക്കുന്നതിനു സ്ഥാപനങ്ങള്‍ അദ്ദേഹം പണിതു. മദ്യപാന ആസക്തിയില്‍ മുഴുകിയ യുവാക്കളെ ചികിത്സിക്കുവാനും അവര്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കുവാനുമുള്ള സ്ഥാപനങ്ങളും വാഴ്ത്തപ്പെട്ട സ്റ്റാനിസ്ലോസ് ആരംഭിച്ചു. ഒരു പട്ടാള ക്യമ്പില്‍ ചാപ്ലിനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1683-ല്‍ നടന്ന വിയന്ന യുദ്ധത്തിന്റെ സമയത്ത് രാജാവായിരുന്ന ജാന്‍ സോബിസ്‌കിയുടെ ആത്മീയ ഗുരുവും സ്റ്റാനിസ്ലോസ് ആയിരുന്നു. പോളണ്ടിലെ പള്ളികളില്‍ പുതിയ വിശുദ്ധനെ ലഭിക്കുന്നതിലുള്ള സന്തോഷം അലയടിക്കുകയാണ്. ദൈവത്തിന്റെ കരുണയെ പറ്റി ചിന്തിക്കുകയും ദൈവത്തിന്റെ ഹൃദയം എല്ലാര്‍ക്കുമായി തുറന്നിരിക്കുകയുമാണെന്ന കാര്യം ഈ അവസരത്തില്‍ നാം സ്മരിക്കണമെന്നു പോളണ്ട് ബിഷപ്പ് ആഹ്വാനം ചെയ്തു. ദൈവകൃപയോടു മറുത്തു നില്‍ക്കാതെ അവിടുത്തെ കാരുണ്യത്തില്‍ ശരണം പ്രാപിക്കുന്നവര്‍ക്കാണു രക്ഷ ലഭിക്കുകയെന്നും, ബിഷപ്പ് വിശുദ്ധ പ്രഖ്യാപനത്തിനു മുമ്പ് പള്ളികളിലേക്ക് അയിച്ച ലേഖനത്തില്‍ പറയുന്നു. 2007-ല്‍ ലിച്ചനില്‍ സ്ഥിതി ചെയ്യുന്ന മാതാവിന്റെ ദേവാലയത്തില്‍ വച്ചാണ് സ്റ്റാനിസ്ലോസ് പാപ്‌സിന്‍കിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. ജൂണ്‍ അഞ്ചാം തീയതി നടക്കുന്ന ചടങ്ങു കാണുവാന്‍ വിവിധ സ്ഥലങ്ങളില്‍ വലിയ സ്‌ക്രീനുകള്‍ ഒരുക്കിയിട്ടുണ്ട്.
Image: /content_image/News/News-2016-05-31-04:01:50.png
Keywords: new,saint,Poland,celebrations,June,fifth
Content: 1562
Category: 1
Sub Category:
Heading: ജൂൺ മാസത്തിൽ നമ്മുടെ ജീവിതത്തെ ഈശോയുടെ തിരുഹൃദയത്തിനു മുൻപിൽ തുറന്നു വയ്ക്കാം
Content: ജൂണ്‍ മാസം യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തിക്കുവെണ്ടി തിരുസഭ പ്രത്യേകമാം വിധം നീക്കി വച്ചിരിക്കുന്നു . ക്രിസ്തുവിന്റെ മനുഷ്യാവതാരം, പീഡാസഹനം, മരണം, ഉത്ഥാനം എന്നിവയിലൂടെ ലോകത്തിനു വെളിവാക്കപ്പെട്ട ദൈവീക കാരുണ്യത്തിന്റെ സിംഹാസനമാണ് യേശുവിന്റെ തിരുഹൃദയം. യേശുവിന്റെ തിരുഹൃദയതിരുനാളിന്റെ ആഘോഷത്തെ കുറിച്ച് സംസാരിക്കവേ ബെനഡിക്ട് പതിനാറാമന്‍ മാർപാപ്പാ ഇപ്രകാരം പറയുകയുണ്ടായി: “ബൈബിളിന്റെ ഭാഷയില്‍ “ഹൃദയം” എന്ന വാക്കുകൊണ്ട് സൂചിപ്പിക്കുന്നത് ഒരു വ്യക്തിയുടെ വികാരങ്ങളും, വിചാരങ്ങളും സ്ഥിതിചെയ്യുന്ന കേന്ദ്രഭാഗമാണ്. രക്ഷകന്റെ ഹൃദയത്തോടുള്ള ഭക്തിയിലൂടെ മനുഷ്യവംശത്തോടുള്ള ദൈവത്തിന്റെ അളവില്ലാത്ത സ്നേഹത്തേയും, ലോകം മുഴുവനുമുള്ള സകലരുടേയും മോക്ഷത്തിനുവേണ്ടിയുള്ള അവന്റെ ആഗ്രഹവും, അവന്റെ അനന്തമായ കാരുണ്യത്തേയുമാണ് നാം ആദരിക്കുന്നത്. യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി എന്നത്കൊണ്ട് അര്‍ത്ഥമാക്കുന്നത്, തന്റെ അവസാനം വരെ നമ്മെ സ്നേഹിച്ചുകൊണ്ട് കുരിശില്‍ കിടന്നുകൊണ്ട് കുന്തത്താല്‍ മുറിവേല്‍പ്പിക്കപ്പെടുകയും, അതില്‍ നിന്നും ചോരയും വെള്ളവും ഒഴുക്കിയ, ഒരിക്കലും നശിക്കാത്ത പുതുജീവന്റെ ഉറവിടമായ ആ തിരുഹൃദയത്തെ നാം ആരാധിക്കുന്നു എന്നതാണ്.” (ബെനഡിക്ട് XVI, Angelus 5 June 2005) തിരുഹൃദയഭക്തി നമ്മോടു ആവശ്യപ്പെടുന്നത്, ആദ്യമായി വിശുദ്ധ കുര്‍ബ്ബാനയും, ആരാധനയുമാണ്, കാരണം വിശുദ്ധ കുര്‍ബ്ബാനയില്‍ യേശു സന്നിഹിതനാണ്, കൂടാതെ അവന്‍ തന്റെ തിരുഹൃദയവും, കരുണാമയമായ സ്നേഹവും ഇതിലൂടെ നമുക്ക് വാഗ്ദാനം ചെയ്യുന്നു. വിശുദ്ധ കുര്‍ബ്ബാനയില്‍ സന്നിഹിതനായിരിക്കുന്ന കര്‍ത്താവിനൊപ്പം സമയം ചിലവഴിക്കുകയും, അവനെ ആരാധിക്കുകയും ചെയ്യുക എന്നത് യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ്, 17-മത്തെ നൂറ്റാണ്ടില്‍ വിശുദ്ധ മാര്‍ഗരിറ്റ മേരിയോട്: "മനുഷ്യകുലത്തെ അതിയായി സ്നേഹിക്കുന്ന തിരുഹൃദയത്തെ മുറുകെ പിടിക്കുക”! എന്ന് യേശു ആവശ്യപ്പെട്ടു. തുടര്‍ച്ചയായ ഒമ്പത്‌ മാസങ്ങളിലെ ആദ്യ വെള്ളിയാഴ്ചകളില്‍ വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നവര്‍ക്ക്, യേശുവിന്റെ സ്നേഹം മുഴുവനും കവിഞ്ഞൊഴുകുന്ന തിരു ഹൃദയത്തിന്റെ അമിതമായ കാരുണ്യത്താല്‍ ഭാഗ്യപ്പെട്ട മരണവും മറ്റ് അനുഗ്രഹങ്ങളും അവിടുന്നു വാഗ്ദാനം ചെയ്തു. അവരുടെ അവസാന നിമിഷങ്ങളില്‍ യേശുവിന്റെ ദിവ്യ ഹൃദയം അവരുടെ സുരക്ഷിതമായ അഭയകേന്ദ്രമായി മാറുമെന്ന് അവിടുന്നു വിശുദ്ധ മാര്‍ഗരിറ്റ മേരിയോട് വെളിപ്പെടുത്തി. ഈ സന്ദേശത്തിന്റെ പൂര്‍ത്തീകരണമെന്നവിധം കര്‍ത്താവ് 20-മത്തെ നൂറ്റാണ്ടില്‍ വിശുദ്ധ ഫൗസ്റ്റീനക്ക്‌, തന്റെ അളവില്ലാത്ത കാരുണ്യത്തിന്റെ അഗാധത വെളിപ്പെടുത്തി കൊടുത്തു. “കരുണയുടെ ജീവനുള്ള ഉറവിടമെന്ന നിലയില്‍ ഞാന്‍ എന്റെ ഹൃദയം തുറന്നിരിക്കുന്നു, അപാരമായ ആത്മവിശ്വാസത്തോട് കൂടി ഈ കരുണയുടെ കടലിനെ സമീപിക്കുന്ന എല്ലാവർക്കും പുതുജീവന്‍ ലഭിക്കും, പാപികള്‍ക്ക് മോചനം ലഭിക്കുകയും, നന്മയില്‍ ശക്തിപ്പെടുകയും ചെയ്യും. എന്റെ കാരുണ്യത്തില്‍ വിശ്വസിക്കുന്നവരുടെ ആത്മാക്കളില്‍ അവരുടെ മരണസമയത്ത് ഞാന്‍ ദൈവീക സമാധാനം നിറക്കും. ആയതിനാല്‍ എന്റെ മകളേ, എന്റെ കരുണയോടുള്ള ഭക്തി പ്രചരിപ്പിക്കുന്നത് തുടരുക. പാപികളോട് എന്റെ അതിരുകളില്ലാത്ത കരുണയെക്കുറിച്ചും, അനുകമ്പയെ കുറിച്ചും പറയുകയാണെങ്കില്‍ അവരുടെ ഹൃദയങ്ങൾ മയപ്പെടുമെന്ന്പുരോഹിതരോട് പറയുക. എന്റെ കരുണയെക്കുറിച്ച് പ്രഘോഷിക്കുകയും, പുകഴ്ത്തുകയും ചെയ്യുന്ന പുരോഹിതര്‍ക്ക് ഞാന്‍ അത്ഭുതകരമായ ശക്തിയും, അവരുടെ വാക്കുകളില്‍ സാന്ത്വനവും നല്‍കും, കൂടാതെ അവര്‍ സംസാരിക്കുന്ന ഹൃദയങ്ങളെ ഞാന്‍ പരിവര്‍ത്തനം ചെയ്യിക്കുകയും ചെയ്യും.” കര്‍ത്താവ് വെളിപ്പെടുത്തിയ ലോക പ്രശസ്തമായ ഈ കാര്യങ്ങൾ വിശുദ്ധ ഫൗസ്റ്റീന തന്റെ ഡയറിയില്‍ കുറിച്ചു വച്ചു. (Book 5,21 January 1938) നമ്മെ അവന്‍ എത്രത്തോളം സ്നേഹിക്കുന്നു എന്ന് നാം മനസ്സിലാക്കുമ്പോൾ യേശുവിന്റെ തിരുഹൃദയത്തോടുള്ള നമ്മുടെ അഭിലാഷവും വർദ്ധിക്കുന്നു. എന്ത്കൊണ്ടാണ് സമൂഹത്തിനും, സംസ്കാരത്തിനും, രാഷ്‌ട്രങ്ങൾക്കും ഇക്കാലത്ത്‌ യേശുവിന്റെ ഹൃദയത്തെ അത്യാവശ്യമായി വരുന്നത്? മനുഷ്യന്‍ ദൈവസ്നേഹത്തില്‍ നിന്നും എത്രത്തോളം അകലുന്നുവോ അത്രത്തോളം അവന്‍ 'ഹൃദയ ശൂന്യനായി' തീരുന്നു. കാരണം അവന്‍ ജീവ ജലത്തിന്റെ ഉറവയെ ഉപേക്ഷിച്ചു. അതിനാല്‍ നമ്മളെ ക്രിസ്തുവിനാല്‍ സ്നേഹിക്കപ്പെടാന്‍ അനുവദിക്കുകയും, നമ്മുടെ സ്നേഹം കൊണ്ട് ഇതിനു പ്രതിഫലം നല്‍കുകയും വേണം. ചരിത്രത്തിലുടനീളം നിരവധിതവണ പ്രമുഖരായ മാർപാപ്പാമാര്‍ 'യേശുവിന്റെ തിരുഹൃദയത്തിൽ നിന്നും പ്രവഹിക്കുന്ന കരുണയെക്കുറിച്ച്' മനുഷ്യകുലത്തെ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാർപാപ്പ “ദൈവീക കാരുണ്യത്തിന്റെ അപ്പസ്തോലനാവുക” എന്ന ഉപദേശത്തോടു കൂടി തിരുസഭയെ മൂന്നാം സഹസ്രാബ്ദത്തിലേക്ക്‌ പ്രവേശിപ്പിച്ചു. ക്രിസ്തുവിനുവേണ്ടി നമ്മുടെ ഹൃദയങ്ങളെ തുറക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നിരന്തരം നമ്മെ ഓര്‍മ്മപ്പെടുത്തികൊണ്ട് ബെനഡിക്ട്‌ പതിനാറാമന്‍ മാർപാപ്പാ പറഞ്ഞു- “തുറക്കുക, നിങ്ങളുടെ കവാടങ്ങള്‍ യേശുവിന് വേണ്ടി മലര്‍ക്കെ തുറന്നിടുക”. ഫ്രാൻസിസ് മാർപാപ്പ ഈശോയുടെ തിരുഹൃദയത്തിൽ നിന്നും പുറപ്പെടുന്ന അനന്തമായ കരുണയെക്കുറിച്ച് ലോകത്തോട്‌ പ്രഘോഷിച്ചു കൊണ്ട് കരുണയുടെ വർഷം പ്രഖ്യാപിച്ചു. ജൂൺ മാസത്തിൽ, തിരുഹൃദയ വണക്കമാസ പ്രാർത്ഥനകളിലൂടെയും വിശുദ്ധ കുര്‍ബ്ബാനയിലൂടെയും ദിവ്യ കാരുണ്യ ആരാധനയിലൂടെയും തിരുഹൃദയത്തോടുള്ള ഭക്തി പ്രകടിപ്പിക്കാം. ഈ ഭക്തിയിലൂടെ ദൈവം നല്കുന്ന അനുഗ്രഹങ്ങൾ പ്രാപിക്കുവാനായി നമ്മുടെ ജീവിതത്തെ ഈശോയുടെ തിരുഹൃദയത്തിനു മുൻപിൽ തുറന്നു വയ്ക്കാം. തിരുഹൃദയ വണക്കമാസ പ്രാർത്ഥനകൾ ഇന്നു ജൂൺ ഒന്നാം തിയതി മുതൽ ഓരോ ദിവസവും പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്. വണക്കമാസ പ്രാർത്ഥനകൾക്കായി പ്രവാചക ശബ്ദത്തിലെ 'Christian Prayer' വിഭാഗം സന്ദർശിക്കുക. വണക്കമാസ പ്രാർത്ഥനകൾക്കായി പ്രവാചക ശബ്ദത്തിലെ 'Christian Prayer' വിഭാഗം സന്ദർശിക്കുക. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/6?type=15}} - ▛ {{ ദൈവവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/Editor'sPick/Editor'sPick-2016-05-31-09:59:40.jpg
Keywords: തിരുഹൃദയ
Content: 1563
Category: 1
Sub Category:
Heading: മാതാവിനെ പോലെ സേവന തല്‍പരരും സന്തോഷം നിറഞ്ഞവരുമാകുക: ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: തന്റെ ചാര്‍ച്ചക്കാരിയായ എലിസബത്തിനെ കാണുവാന്‍ ഗര്‍ഭിണിയായ ദൈവമാതാവ് പോയതില്‍ നിന്നും ക്രൈസ്തവര്‍ എന്താണു പഠിക്കേണ്ടത് എന്നത് വിശദീകരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ സാന്താ മാര്‍ത്തയില്‍, വിശുദ്ധ കുര്‍ബാനയ്ക്കിടെ നടന്ന തന്റെ പ്രസംഗത്തിലാണു പരിശുദ്ധ പിതാവ് ഇതിനെ കുറിച്ച് വിശദീകരിച്ചത്. ദൈവമാതാവായ കന്യകാ മറിയം തന്റെ ചാര്‍ച്ചക്കാരിയായ എലിസബത്തിനെ കാണുവാന്‍ പോയതിന്റെ സ്മരണ സഭ ഓര്‍ക്കുന്ന ദിനമാണ് മേയ്-31. എലിസബത്തിനെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് മാതാവില്‍ വിളങ്ങിയ മൂന്നു ഗുണങ്ങളാണ് ഫ്രാന്‍സിസ് പാപ്പ തന്റെ പ്രസംഗത്തില്‍ എടുത്തു പറഞ്ഞത്. "ചെറുപ്പക്കാരിയും ഗര്‍ഭിണിയുമായ ഒരു സ്ത്രീ ആരുടെയും സഹായമില്ലാതെ ദൂരെയുള്ള തന്റെ ബന്ധുവായ എലിസബത്തിനെ കാണുവാന്‍ പോകുന്നു. വഴിമദ്ധ്യേയുള്ള ഒന്നിനേയും അവള്‍ ഭയപ്പെടുന്നില്ല. ഇത് മാതാവിന്റെ ധൈര്യത്തെയാണ് സൂചിപ്പിക്കുന്നത്. സഭയിലും ഇത്തരത്തിലുള്ള സ്ത്രീകളെ ഞാന്‍ കണ്ടിട്ടുണ്ട്. മാതാവിനെ പോലെ ധൈര്യവും തന്റേടവും ഉള്ളവര്‍. കഷ്ടപാടുകള്‍ പലതും സഹിച്ച് ധൈര്യപൂര്‍വ്വം പതറാതെ തന്റെ മക്കളുടെയും കുടുംബത്തിന്റെയും കാര്യങ്ങള്‍ ഭംഗിയായി നോക്കുന്നവര്‍. രോഗികളെ പരിചരിക്കുന്ന സ്ത്രീകള്‍. അവര്‍ വീഴ്ച്ചകള്‍ വകവയ്ക്കാതെ എഴുന്നേല്‍ക്കുന്നു. മറ്റുള്ളവരെ സഹായിക്കുന്നു". ദൈവമാതാവിന്റെ ധൈര്യത്തേയും സഭയില്‍ ഇത്തരം ധൈര്യപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന വനിതകളേയും കുറിച്ചാണ് പിതാവ് ആദ്യം സൂചിപ്പിച്ചത്. ദൈവമാതാവില്‍ വിളങ്ങിയ സന്തോഷത്തെ കുറിച്ചാണ് രണ്ടാമതായി അദ്ദേഹം പറഞ്ഞത്. ദൈവമാതാവ് എലിസബത്തിനു നല്‍കിയ സന്തോഷം വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. "എപ്പോഴും വിഷമം നിറഞ്ഞ മുഖവുമായി ഇരിക്കുന്ന ക്രൈസ്തവരെ ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ ശരിയായ ക്രൈസ്തവരാണെന്നു പറയുവാന്‍ സാധിക്കില്ല. പ്രസന്നമായ പുഞ്ചിരിക്കുന്ന മുഖമുള്ള ദൈവമാതാവിനെ പോലെ തന്നെ മറ്റു ക്രൈസ്തവരും മാറണം. ഇതിലൂടെ മാത്രമേ സന്തോഷം മറ്റുള്ളവര്‍ക്കു പകരുവാന്‍ സാധിക്കൂ". പിതാവ് പറഞ്ഞു. ദൈവമാതാവിന്റെ മൂന്നാമത്തെ ഗുണം മറ്റുള്ളവരിലേക്ക് എത്തിച്ചേരുക എന്നതാണ്. "മറ്റൊരു വ്യക്തിയുടെ അടുത്തേക്ക് ക്രൈസ്തവര്‍ക്കു പോകുവാന്‍ സാധിക്കണം. മറ്റുള്ളവരിലേക്ക് എത്തിച്ചേരുവാനും, മറ്റുള്ളവരെ സേവിക്കുവാനും സാധിക്കണമെങ്കില്‍ നാം സ്വയം ഉപേക്ഷിക്കണം. അപ്പോള്‍ മാത്രമേ നമുക്ക് അന്യരേ പുല്‍കുവാന്‍ സാധിക്കു. മാതാവ് എലിസബത്തിന്റെ അടുത്തേക്ക് എത്തിച്ചേര്‍ന്നു. അവളെ ശുശ്രൂഷിച്ചു". പിതാവ് കൂട്ടിച്ചേര്‍ത്തു. ദൈവമാതാവ് ചെയ്തതു പോലെയുള്ള പ്രവര്‍ത്തനം നമ്മളും ചെയ്യുമ്പോള്‍ നമുക്കും ദൈവത്തിന്റെ സാനിധ്യം അനുഭവിക്കുവാന്‍ സാധിക്കുമെന്നും പിതാവ് ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2016-06-01-01:53:38.jpg
Keywords: mary,life,pope,message,happiness,help,others
Content: 1564
Category: 15
Sub Category:
Heading: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 1
Content: ഇന്ന് ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം ആരംഭിക്കുന്നു. ഓരോ ദിവസത്തെയും പ്രാർത്ഥനകൾ പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്. ക്രിസ്തുവിന്റെ പീഡാസഹനം, മരണം, ഉത്ഥാനം എന്നിവയിലൂടെ ലോകത്തിനു വെളിവാക്കപ്പെട്ട ദൈവീക കാരുണ്യത്തിന്റെ സിംഹാസനമാണ് യേശുവിന്റെ തിരുഹൃദയം. ഈ പ്രാർത്ഥനകളിലൂടെ ദൈവത്തിന്റെ സ്വരം കേൾക്കുവാനും, അവിടുത്തെ പദ്ധതിയനുസരിച്ച് ജീവിക്കുവാനും നമ്മെ ഓരോരുത്തരെയും ദൈവം അനുഗ്രഹിക്കട്ടെ. #{red->n->n->ഈശോയുടെ ദിവ്യഹൃദയത്തെ പ്രത്യേക വിധത്തില്‍ വന്ദിക്കുന്നതിന്‍റെ രഹസ്യം}# ദൈവപുത്രനായ മിശിഹാ മനുഷ്യാവതാരം ചെയ്തുവെന്നുള്ളത് സംശയം കൂടാതെ അംഗീകരിക്കേണ്ട ഒരു വിശ്വാസ രഹസ്യമാണ്. അത്ഭുതകരമായ അവിടുത്തെ ഈ പ്രവൃത്തിയാല്‍ ക്രിസ്തുവിന്‍റെ ദിവ്യഹൃദയം ദൈവ സ്വഭാവത്തോടു ഗാഢമായി ചേര്‍ന്നിരിക്കുന്നു. തന്നിമിത്തം ക്രിസ്തുവിന്‍റെ ഹൃദയം ദൈവിക ഹൃദയം തന്നെയാണ്. ക്രിസ്തുനാഥനു രണ്ടുവിധ സ്വഭാവമുണ്ട്. ദൈവസ്വഭാവവും മനുഷ്യസ്വഭാവവും. ഈശോ ദൈവമായിരിക്കയാല്‍ സ്വര്‍ഗ്ഗത്തില്‍ മാലാഖമാരും സ്വര്‍ഗ്ഗവാസികളും ചെയ്യുന്ന ആരാധനാ സ്തുതിസ്തോത്രങ്ങള്‍ ഭൂമിയില്‍ അനുഷ്ഠിക്കുവാന്‍ മനുഷ്യര്‍ കഷ്ടപ്പെടുന്നുണ്ട്. ദൈവികവും മാനുഷികവുമായ സ്വഭാവങ്ങള്‍ അങ്ങില്‍ ഒന്നുചേര്‍ന്നിരിക്കയാല്‍ സഹോദരനും സ്നേഹിതനുമായ അവിടുത്തെ സമീപം പ്രതീക്ഷയോടും സ്നേഹത്തോടും കൂടി നാം അടുക്കേണ്ടതാവശ്യമാണ്. ഈ ദിവ്യഹൃദയത്തെ സമീപിക്കുവാനും ദൈവത്തിന്‍റെ ഹൃദയത്തോട് സംഭാഷണം നടത്താനുമായി നാം സമീപിച്ചിരുന്നെങ്കില്‍ എത്രമാത്രം ഭയഭക്തി ബഹുമാനാദരവുകള്‍ പ്രദര്‍ശിപ്പിക്കുമായിരുന്നു. ഈ ദിവ്യഹൃദയത്തില്‍ സകല നിക്ഷേപങ്ങളും ദൈവത്വത്തിന്‍റെ പൂര്‍ണ്ണതയും സമഗ്രമായി അടങ്ങിയിരിക്കുന്നു. ഇതിനാല്‍ ഈശോമിശിഹായുടെ ദിവ്യഹൃദയത്തെ ആരാധിക്കുന്നത് അത്യന്തം ഉചിതമായിരിക്കുന്നു. നമുക്കാവശ്യമായതും നാം ആഗ്രഹിക്കുന്നതുമായ സകല നന്മകളും ഈ ദിവ്യഹൃദയത്തിന്‍റെ അനുഗ്രഹം നിറഞ്ഞ സന്നിധിയില്‍ ബോധിപ്പിക്കാവുന്നതാണ്‌. മാനസികമായ വേദനകളാലും സംശയങ്ങളാലും പീഡിപ്പിക്കപ്പെടുന്നുവെങ്കില്‍ "അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരും എന്‍റെ അടുക്കല്‍ വരുവിന്‍" എന്ന്‍ അവിടുത്തെ ദിവ്യഹൃദയം നമ്മോട് പറയുന്നു. ദാരിദ്ര്യത്താലും നിന്ദാപമാനങ്ങളാലും നാം‍ ഞെരുക്കപ്പെടുന്നുവെങ്കില്‍ ലോകസൗഭാഗ്യവും ബഹുമാനങ്ങളും നിസ്സാരങ്ങളെന്നും നിത്യരക്ഷ പ്രാപിക്കുകയാണ് ഏറ്റവും പ്രധാനമായ കാര്യമെന്നും ഈ ദിവ്യഹൃദയം നമ്മെയും ഗ്രഹിപ്പിക്കും. നമ്മുടെ കുടുംബ ജീവിതത്തില്‍ അസമാധാനവും അസന്തുഷ്ടിയും കലഹവാസനയും കളിയാടുന്നുവെങ്കില്‍ ഈശോയുടെ തിരുഹൃദയത്തിന്‍റെ കാരുണ്യം അപേക്ഷിക്കണം. അപ്പോള്‍ ഈ ദിവ്യഹൃദയത്തിന്‍റെ അനുഗ്രഹം ധാരാളമായി നമ്മുടെ ഭവനങ്ങളില്‍ ഉണ്ടാകും. ഈശോയുടെ ദിവ്യഹൃദയം സകല നിക്ഷേപങ്ങളുടെയും അനുഗ്രഹങ്ങളുടെയും ഒരിക്കലും വറ്റാത്ത ഉറവയാണെന്ന ഓര്‍മ്മ നമ്മെ ധൈര്യപ്പെടുത്തുന്നു. ആകയാല്‍ ഈശോയുടെ തിരുഹൃദയത്തിന്‍റെ നേരെ ഭക്തിയുള്ള ആത്മാവേ, നിനക്ക് ആവശ്യമായിരിക്കുന്ന എല്ലാ ആദ്ധ്യാത്മികവും ലൗകികവുമായ നന്മകളും ലഭിക്കുന്നതിന് ഈ മാസാരംഭത്തില്‍ തന്നെ ഈശോയുടെ പരിശുദ്ധ ഹൃദയത്തോട് നിത്യകന്യകയും അമലോത്ഭവവുമായ മറിയത്തിന്‍റെ വിമലഹൃദയം വഴിയായി അപേക്ഷിച്ചു സാധിക്കുന്നതിനു ശ്രമിക്കുക. ഈ മാസത്തില്‍ ചെയ്യുന്ന സകല ഭക്തകൃത്യങ്ങളും ആഗ്രഹിക്കുന്നതും അപേക്ഷിക്കുന്നതുമായ കാര്യങ്ങള്‍ ലഭിക്കുന്നതിനായി നിയോഗിക്കുകയും ചെയ്യുന്നു. #{red->n->n->ജപം}# അനന്തനന്മ സ്വരൂപിയായ സര്‍വ്വേശ്വരാ, ഈശോയുടെ ദിവ്യഹൃദയം വഴിയായി അപേക്ഷിക്കുകയെന്നും ഈ ദിവ്യഹൃദയം വഴിയായി അപേക്ഷിക്കുന്ന സകലവും ലഭിക്കുമെന്നും വിശുദ്ധ മര്‍ഗ്ഗരീത്തായോട് അങ്ങ് വാഗ്ദാനം ചെയ്തുവല്ലോ. അങ്ങയുടെ അനന്ത പ്രതാപത്തിന്‍ മുമ്പാകെ ഞാന്‍ സാഷ്ടാംഗപ്രണാമം ചെയ്യുന്നു. എന്‍റെ ജീവിതകാലം മുഴുവനും ഞാന്‍ അങ്ങേ ദിവ്യപുത്രനെ അറിയുന്നതിനും സ്നേഹിക്കുന്നതിനും പ്രത്യേകമായി ഈ മാസത്തില്‍ വിശുദ്ധ മര്‍ഗ്ഗരീത്തായുടെ മാതൃകയെ അനുകരിക്കുന്നതിനും അനുഗ്രഹം ചെയ്തരുളണമേ. എന്‍റെ ദൈവമേ! അങ്ങില്‍ നിന്നു ബഹുമാനം, ഐശ്വര്യം ആദിയായവ ഞാന്‍ ഇച്ഛിക്കുന്നില്ല. അങ്ങയുടെ ദിവ്യനാദം എല്ലാവരും അറിയുന്നതിനും എല്ലായിടത്തും സ്തുതിക്കപ്പെടുന്നതിനും അങ്ങേ ദിവ്യപുത്രനായ ഈശോ ജനഹൃദയങ്ങളില്‍ ഭരണം നടത്തുന്നതിനും മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ. #{red->n->n->പ്രാര്‍ത്ഥന}# കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍. 3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി. സാധുശീലനും ഹൃദയ എളിമയുള്ളവനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ. #{red->n->n->ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! അനുഗ്രഹിക്കണമേ. കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനേ, ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദശാ തമ്പുരാനേ, ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ, നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ, ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ, ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ, അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ, ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ, ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ, നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ, നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ, സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ, ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. #{red->n->n->പ്രാര്‍ത്ഥിക്കാം}# സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദക്കൂദശായുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍. #{red->n->n-> സുകൃതജപം}# ഈശോയുടെ തിരുഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ. #{red->n->n-> സല്‍ക്രിയ}# ഈ മാസത്തില്‍ ദിവ്യഹൃദയത്തിനു വേണ്ടി ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഭക്തകൃത്യങ്ങള്‍ നിശ്ചയിച്ചു വിശ്വസ്തതയോടെ നിറവേറ്റുക. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/6?type=15}} ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2016-06-01-00:42:45.jpg
Keywords: ഈശോയുടെ തിരുഹൃദയത്തിന്റെ
Content: 1565
Category: 1
Sub Category:
Heading: കാല്‍കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളേയും ഉള്‍പ്പെടുത്തണമെന്ന പാപ്പയുടെ നിര്‍ദേശം സഭയില്‍ സ്വീകരിക്കപ്പെട്ടതായി സര്‍വേ ഫലം
Content: വത്തിക്കാന്‍: കാല്‍കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളെ കൂടി ഉള്‍പ്പെടുത്തണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജനുവരിയിലെ തീരുമാനത്തെ സഭ ശക്തമായി സ്വീകരിച്ചതായി സര്‍വേ ഫലം. ചെറിയ ഒരു വിഭാഗം ആളുകള്‍ മാത്രമാണ് ഇതിനോടു വിയോജിപ്പ് പ്രകടിപ്പിച്ചതെന്നും അനൗദ്യോഗികമായി നടത്തിയ ഒരു സര്‍വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ വർഷം മുതല്‍ പെസഹ വ്യാഴാഴ്ച നടത്തുന്ന കാല്‍കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളെ കൂടി ഉള്‍പ്പെടുത്തണമെന്ന് മാര്‍പാപ്പ നിര്‍ദേശിച്ചിരുന്നു. കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് ശേഷം മാര്‍ച്ച് 28-ാം തീയതിയാണ് 620 പേര്‍ പങ്കെടുത്ത ഈ സര്‍വേ സംഘടിപ്പിച്ചത്. മാര്‍പാപ്പയുടെ പുതിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആരെയെല്ലാമാണ് നിങ്ങളുടെ ദേവാലയത്തില്‍ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ പങ്കെടുപ്പിച്ചതെന്നതായിരുന്നു ആദ്യത്തെ ചോദ്യം. 71.78 ശതമാനം ആളുകളും ഇതിനുള്ള ഉത്തരമായി സ്ത്രീകളേയും പുരുഷന്‍മാരേയും കുട്ടികളേയും തങ്ങളുടെ ദേവാലയത്തിലെ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ പങ്കെടുപ്പിച്ചിരുന്നതായി പറഞ്ഞു. ഒരു ശതമാനം ആളുകള്‍ ചോദ്യത്തിനുള്ള ഉത്തരമായി സ്ത്രീകളെ മാത്രമാണ് തങ്ങളുടെ ദേവാലയത്തിലെ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ പങ്കെടുപ്പിച്ചതെന്നും പറയുന്നു. എട്ടു ശതമാനം പേര്‍ പുരുഷന്‍മാരെ മാത്രമാണ് പങ്കെടുപ്പിച്ചതെന്നും ഉത്തരം നല്‍കി. സര്‍വേയില്‍ പങ്കെടുത്ത 72.34 ശതമാനം പേരും ഇതിനു മുമ്പും തങ്ങളുടെ ദേവാലയങ്ങളില്‍ സ്ത്രീകളുടെ കാലും പെസഹാ വ്യാഴാഴിച്ച കഴുകിയിരുന്നതായി പറഞ്ഞു. ആറു ശതമാനം പേര്‍ പറഞ്ഞത് ആദ്യമായി ഈ വര്‍ഷമാണ് സ്ത്രീകളെ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ പങ്കെടുപ്പിക്കാന്‍ തയ്യാറായതെന്നാണ്. 34.70 ശതമാനം പേരും തീരുമാനം മൂലം കാല്‍കഴുകല്‍ ശുശ്രൂഷയെ കുറിച്ച് ആളുകളില്‍ കൂടുതല്‍ അറിവ് നേടുവാന്‍ സാധിച്ചതായി പറയുന്നു. മാര്‍പാപ്പയുടെ ഈ തീരുമാനം വിവാദങ്ങളിലേക്ക് വഴിവച്ചോ എന്ന ചോദ്യത്തിനു 47 ശതമാനം പേരും തിരുമാനം വിവാദമായിട്ടില്ലെന്നും 'സ്ത്രീകളുടെ കാലു കഴുകാൻ പടില്ല' എന്ന വാദത്തെ തങ്ങള്‍ ശക്തമായി എതിര്‍ക്കുന്നുവെന്നും പറഞ്ഞു. വൈദികരോ മറ്റ് സഭാ അധികാരികളോ നേരിട്ട് സര്‍വേയില്‍ പങ്കെടുത്തതായി പറയുന്നില്ല. എന്നാല്‍ തങ്ങളുടെ കോണ്‍ഗ്രിഗേഷനുകള്‍ വഴി വൈദികരില്‍ ചിലര്‍ അഭിപ്രായം അറിയിച്ചിട്ടുണ്ട്. പാപ്പയുടെ തീരുമാനത്തെ അവരും സ്വാഗതം ചെയ്യുന്നതായി റിപ്പോര്‍ട്ട് പറയുന്നു. വൈദികര്‍ തീരുമാനത്തെ എതിര്‍ക്കുന്നുവെന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ ഒരു ശതമാനത്തില്‍ താഴെ ആളുകളാണ് പറഞ്ഞത്. ലാളിത്യത്തിന്റെയും വിനയത്തിന്റെയും ശുശ്രൂഷയുടെയും പ്രതീകമായി ക്രിസ്തു ശിഷ്യരുടെ കാലുകളെ കഴുകിയ സംഭവത്തെ അനുസ്മരിച്ചാണു പെസഹാ വ്യാഴാഴ്ച ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തുന്നത്.
Image: /content_image/News/News-2016-06-01-02:13:54.jpg
Keywords: pope,francis,leg,washing,accepted,churches