Contents

Displaying 1341-1350 of 24959 results.
Content: 1491
Category: 1
Sub Category:
Heading: മദര്‍തെരേസയുടെ ലോകം കണ്ടിട്ടില്ലാത്ത എഴുത്തുകള്‍ ആഗസ്റ്റില്‍ പ്രസിദ്ധീകരിക്കും
Content: വത്തിക്കാന്‍: വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുവാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ മദര്‍തെരേസയുടെ ലോകം ഇന്നു വരെ കണ്ടിട്ടില്ലാത്ത എഴുത്തുകള്‍ പ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു. ആഗസ്റ്റ് 16-ാം തീയതി ക്രൗണ്‍ പബ്ലിഷിംഗ് ഗ്രൂപ്പാണു മദറിന്റെ എഴുത്തുകള്‍ പ്രസിദ്ധീകരിക്കുക. കരുണയിലേക്കുള്ള ഒരു വിളി, സ്‌നേഹത്തിനായി ഒരു ഹൃദയം, സേവനത്തിനായി ഒരു കരം എന്നതാണു പ്രസിദ്ധീകരണ ദിനത്തിലെ പ്രധാന ചിന്തയും. മദര്‍തെരേസയുടെ എഴുത്തുകള്‍ പ്രസിദ്ധീകരിക്കുന്നുവെന്ന വാര്‍ത്ത ക്രൗണ്‍ പബ്ലിഷിംഗ് ഗ്രൂപ്പാണു പ്രശസ്ത വാര്‍ത്താ എജന്‍സിയായ അസോസിയേറ്റ് പ്രസിനെ അറിയിച്ചത്. 2016 സെപ്റ്റംബര്‍ നാലാം തീയതിയാണു വാഴ്ത്തപ്പെട്ട മദര്‍തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. മദറിന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ച വൈദികനായ ബ്രിയാന്‍ കൊളൊഡിചൂക് ആണ് എഴുത്തുകള്‍ സമാഹരിച്ചതും പ്രസിദ്ധീകരണത്തിനായി ഒരുക്കുന്നതും. എഴുത്തുകള്‍ പ്രധാനമായും പരാമര്‍ശിക്കുന്നതു കരുണയേ കുറിച്ചും ദയയേ കുറിച്ചുമാണെന്നു വൈദികനായ ബ്രായാന്‍ പറയുന്നു. മദര്‍തെരേസ എഴുതിയ എഴുത്തുകളുടെ സമാഹാരമായ 'കം ബീ മൈ ലൈറ്റ്' എന്ന പുസ്തകവും എഴുതിയത് ഫാദര്‍ ബ്രിയാനാണ്. 2007-ല്‍ പുറത്തുവന്ന പുസ്തകത്തിനു വലിയ പ്രചാരണമാണു ലഭിച്ചത്. പാവങ്ങളുടെ അമ്മ എന്ന നാമത്തില്‍ ലോകം മുഴുവന്‍ തന്റെ സേവനത്തിലൂടെ പ്രശസ്തയായ മദര്‍തെരേസ അല്‍ബേനിയായില്‍ ജനിച്ചു ഇന്ത്യക്കാരിയായി മാറിയ കന്യാസ്ത്രീയാണ്. സ്വതന്ത്ര ഭാരതത്തില്‍ ആദ്യമായി നോബല്‍ സമ്മാനം ലഭിക്കുന്ന വ്യക്തിയും മദര്‍തെരേസയാണ്. ഇന്ത്യന്‍ ഭരണകൂടം പരമ്മോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത് രത്‌ന നല്‍കിയാണു മദറിനെ ആദരിച്ചത്. ബംഗാള്‍ മുഖ്യമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട മമതാ ബാനര്‍ജി മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതു കാണുവാന്‍ വത്തിക്കാനില്‍ എത്തുമെന്നു ദിവസങ്ങള്‍ക്കു മുമ്പ് അറിയിച്ചിരുന്നു.
Image: /content_image/News/News-2016-05-25-04:23:53.jpg
Keywords: mother,theresa,letter,new,release,canonization
Content: 1492
Category: 18
Sub Category:
Heading: ദയാവധം- യഥാര്‍ത്ഥ വെല്ലുവിളി ദുരുപയോഗം: കെസിബിസി പ്രൊ-ലൈഫ് സമിതി
Content: കൊച്ചി: നമ്മുടെ നാട്ടില്‍ ദയാവധം നിയമമാക്കുമ്പോള്‍ പതിയിരിക്കുന്ന വലിയ അപകടം അതിന്റെ ധാരാളമായ ദുരുപയോഗം ആയിരിക്കും എന്ന് കെസിബിസി പ്രൊ-ലൈഫ് സമിതി വിലയിരുത്തി. കാരുണ്യവധം നടത്താനുളള നിയാമാനുവാദം നല്‍കണമെന്ന് വാദിക്കുന്നവര്‍ അതൊരു ധാര്‍മ്മിക പ്രശ്‌നമായി കാണുന്നില്ലായെന്ന് കെസിബിസി ആസ്ഥാനമായ പാലാരിവട്ടം പി.ഒ.സിയില്‍ ഫാ. പോള്‍ മാടശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം വിലയിരുത്തി. ഒരു വ്യക്തി തന്റെ സ്വതന്ത്രമായ തീരുമാനപ്രകാരം രൂപപ്പെടുത്തിയതല്ല സ്വന്തം ജീവന്‍. അതുകൊണ്ട് തന്നെ ഒരു കാരണവശാലും അതിന് വിരാമമിടാനും ആ വ്യക്തിക്ക് അവകാശമില്ല. ദൈവദാനമായ ജീവന്‍ സംരക്ഷിക്കാനും നിലനിര്‍ത്താനും ദൈവം മനുഷ്യനെ ചുമതലപ്പെടുത്തിയിരിക്കുന്നു. ദയാവധം നിയമമാക്കുന്നതിലെ സങ്കീര്‍ണ്ണത മനസ്സിലാക്കി പൊതുജനാഭിപ്രായം ആരാഞ്ഞുകൊണ്ട് സര്‍ക്കാരിന്റെ ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നത്. കെസിബിസി പ്രൊ-ലൈഫ് സമിതി പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബുജോസ്, യുഗേഷ് തോമസ്, ജെയിംസ് ആഴ്ചങ്ങാടന്‍, അഡ്വ. ജോസി സേവ്യര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2016-05-25-05:05:05.jpg
Keywords:
Content: 1493
Category: 1
Sub Category:
Heading: മുപ്പത്തിയഞ്ചു വര്‍ഷം തടവിലായിരുന്ന വൈദികനെ വിയറ്റ്‌നാം മോചിപ്പിച്ചു
Content: ഹാനോയി: ഇരുപതു വര്‍ഷം ജയിലിലും 15 വര്‍ഷം വീട്ടുതടങ്കലിലും കഴിഞ്ഞ വൈദികനെ വിയറ്റ്‌നാം സര്‍ക്കാര്‍ മോചിപ്പിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് 80-കാരനായ ഫാദര്‍ തദിയൂസ് നിഗ്യുന്‍ വാന്‍ ലീ മോചിതനായത്. രാജ്യത്ത് കമ്യൂണിസ്റ്റ് ഭരണകൂടം നടത്തുന്ന മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തിയതിനാണ് 35 വര്‍ഷത്തോളം പീഡനങ്ങള്‍ക്കു വൈദികനെ വിധേയനാക്കിയത്. ഫാദര്‍ ലീ ഹ്യൂ ആര്‍ച്ച് ബിഷപ്പിന്റെ മുന്‍പാകെ മുട്ടുകുത്തി നില്‍ക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. വൈദികന്റെ ആരോഗ്യത്തിനു പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നു രൂപതയുടെ വക്താക്കള്‍ അറിയിച്ചു. 1974-ല്‍ വൈദികനായി തീര്‍ന്ന ഫാദര്‍ ലീ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തി. അഭിപ്രായ സ്വാതന്ത്ര്യം ജനങ്ങളുടെ അവകാശമാണെന്നു വാദിച്ചു. സഭയുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ പലസ്ഥലങ്ങളിലും കണ്ടുകെട്ടിയപ്പോള്‍ ഫാദര്‍ ലീ ഇതിനെതിരെ സമരങ്ങള്‍ ചെയ്തു. ഇവയെല്ലാം കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കണ്ണിലെ കരടായി ഫാദര്‍ ലീയെ മാറ്റി. 2007 ഫെബ്രുവരി 19-നാണു സര്‍ക്കാര്‍ ലീയെ അവസാനമായി അറസ്റ്റ് ചെയ്തത്. തലയ്ക്കു ട്യൂമര്‍ ബാധിച്ചതിനു ചികിത്സ സ്വീകരിക്കുന്നതിനായി 2010-ല്‍ കുറച്ചു നാള്‍ ലീയെ പുറത്തു വിട്ടു. പിന്നീട് വീണ്ടും തടവിലാക്കി. ഒബാമയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ചു നിരവധി ഗ്രൂപ്പുകള്‍ ഫാദര്‍ ലീയുടെ മോചനം സാധ്യമാക്കണമെന്ന് യുഎസ് ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതെ തുടര്‍ന്നു വിയറ്റ്‌നാം സര്‍ക്കാരിന്റെ മുന്നില്‍ യുഎസ് ഭരണകൂടം വൈദികന്റെ മോചനം എന്ന ആവശ്യം മുന്നോട്ടു വച്ചു. യുഎസിന്റെ ആവശ്യം നിരസിച്ചാല്‍ ലഭിക്കാന്‍ സാധ്യതയുള്ള വന്‍ ധനസഹായം മുടങ്ങുമെന്നു വിയറ്റനാം സര്‍ക്കാരിനു തോന്നി. ഇതാണു സര്‍ക്കാരിനെ കൊണ്ടു മനസില്ലാ മനസോടെയാണെങ്കിലും വൈദികനെ മോചിപ്പിക്കാം എന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. ഹോ-ചീ-മിന്‍ എന്ന കമ്യൂണിസ്റ്റ് നേതാവിന്റെ 126-ാം ജന്‍മദിനത്തോട് ബന്ധപ്പെട്ടാണു വൈദികനെ മോചിപ്പിക്കുന്നതെന്നാണു സര്‍ക്കാര്‍ ആര്‍ച്ച് ബിഷപ്പിനെ അറിയിച്ചിരിക്കുന്നത്. കുറച്ചു നാളുകള്‍ക്കു ശേഷം എന്തെങ്കിലും കള്ള കാരണങ്ങള്‍ ഉണ്ടാക്കി ഫാദര്‍ ലീയെ വീണ്ടും തടവിലടയ്ക്കുവാനുള്ള സാധ്യതയും വിശ്വാസികള്‍ കാണുന്നു. പ്രാര്‍ത്ഥനയോടെ ലീയുടെ മോചനത്തിനു നന്ദി അര്‍പ്പിക്കുന്ന ദൈവജനം വീണ്ടും ലീയെ ജയിലില്‍ അടയ്ക്കുവാന്‍ ഇടവരില്ല എന്ന പ്രതീക്ഷയിലാണ്.
Image: /content_image/News/News-2016-05-25-05:54:56.jpg
Keywords: Vietnam,clergy,released,jail,30,years,obama,visit
Content: 1494
Category: 1
Sub Category:
Heading: "കുടുംബത്തിന്റെ സുവിശേഷം, ലോകത്തിന്റെ സന്തോഷം": 2018-ല്‍ ഡബ്ലിനില്‍ നടക്കുന്ന അന്താരാഷ്ട്ര കുടുംബ സമ്മേളനത്തിന്റെ ആപ്തവാക്യം
Content: ഡബ്ലിന്‍: ഐര്‍ലെന്‍ഡിലെ ഡബ്ലിനില്‍ നടക്കുന്ന അന്താരാഷ്ട്ര കുടുംബ സമ്മേളനത്തിന്റെ തീം പ്രഖ്യാപിച്ചു. 'കുടുംബത്തിന്റെ സുവിശേഷം, ലോകത്തിന്റെ സന്തോഷം' എന്നതാണു 2018-ല്‍ നടക്കുന്ന സമ്മേളനത്തിന്റെ ആപ്തവാക്യം. ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡിയാര്‍മൂയിഡ് മാര്‍ട്ടിന്‍ വത്തിക്കാനില്‍ നടത്തിയ പത്രസമ്മേളനത്തിലാണു കുടുംബദിനത്തിന്റെ ആപ്തവാക്യം പരസ്യപ്പെടുത്തിയത്. "വിവാഹം, കുടുംബജീവിതം എന്നിവ സംബന്ധിച്ച് സഭയുടെ പ്രബോധനങ്ങളില്‍ വരുത്തേണ്ട കാലോചിതമായ പരിഷ്‌കാരങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും. അപ്പോസ്‌ത്തോലിക ഉപദേശങ്ങളുടെ വെളിച്ചത്തിലാകും ഇവ ചര്‍ച്ച ചെയ്യപ്പെടുക". ആര്‍ച്ച് ബിഷപ്പ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഡുബ്ലിനില്‍ നടക്കുന്ന കുടുംബ സമ്മേളനത്തില്‍ ഫ്രാന്‍സിസ് പാപ്പ പങ്കെടുക്കുമെന്നാണു വത്തിക്കാനില്‍ നിന്നും അറിയിച്ചിരിക്കുന്നത്. ഐര്‍ലെന്‍ഡ് സന്ദര്‍ശനവും ഇതോടൊപ്പമാകും നടത്തുക. 1979-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ഐര്‍ലെന്‍ഡില്‍ അവസാനം സന്ദര്‍ശനം നടത്തിയ മാര്‍പാപ്പ. വടക്കന്‍ രാജ്യങ്ങളിലേക്കു ചില രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മൂലം ജോണ്‍ പോള്‍ രണ്ടാമനു കടക്കുവാന്‍ കഴിഞ്ഞിരുന്നില്ല. കുടുംബ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ എത്തുന്ന ഫ്രാന്‍സിസ് പാപ്പ, ജോണ്‍ പോള്‍ രണ്ടാമനു പൂര്‍ത്തീകരിക്കുവാന്‍ കഴിയാതെ പോയ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനം നടത്തുമെന്നും കരുതപ്പെടുന്നു.
Image: /content_image/News/News-2016-05-25-06:58:21.jpg
Keywords: family,day,2018,dublin,ireland,theme
Content: 1495
Category: 18
Sub Category:
Heading: മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫ് സര്‍ക്കാരിനും വിജയാശംസകള്‍: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
Content: കൊച്ചി: കേരള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും എല്‍ഡിഎഫ് സര്‍ക്കാരിനും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി വിജയാശംസകള്‍ നേര്‍ന്നു. ജനവിധി നേടിയ എല്‍ഡിഎഫ് സര്‍ക്കാരിന് ജനാധിപത്യരീതിയില്‍ ജനഹിതം നിറവേറ്റുവാന്‍ സാധിക്കട്ടെ. വികസനത്തിന്റെ പാതയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കിയും പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയും കേരളജനതയുടെ പുരോഗതി സാക്ഷാത്കരിക്കാന്‍ സര്‍ക്കാരിനു കഴിയട്ടെ എന്നാശംസിക്കുന്നു. സാമുദായിക വിഭാഗീയതകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിനും ഭാവിയില്‍ സമുദായസൗഹാര്‍ദം അഭംഗുരം കാത്തുസൂക്ഷിക്കുന്നതിനും പുതിയ സര്‍ക്കാരിന് കഴിയുമെന്നു പ്രതീക്ഷിക്കുന്നു. ഈ വിഷയത്തില്‍ കേരളം ഇതരസംസ്ഥാനങ്ങള്‍ക്കും ഒരു മാതൃകയാകട്ടെ. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, വിഷമയമില്ലാത്ത ഭക്ഷ്യ വിഭവങ്ങളുടെ വിതരണം, മാലിന്യ നിര്‍മാര്‍ജനം, കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് ഉചിതമായ വിലനിര്‍ണയം, കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ, ജനനന്മ ഉറപ്പുവരുത്തിക്കൊണ്ടുള്ള പരിസ്ഥിതി സംരക്ഷണം, സര്‍ക്കാര്‍ നടപടികളിലെ സുതാര്യത, സമാധാനപരമായ സാമൂഹിക അന്തരീക്ഷം എന്നിവ പുതിയ സര്‍ക്കാരിന്റെ മുഖ്യ പരിഗണനകളായിരിക്കുമെന്നു കേരളജനതയോടൊപ്പം പ്രതീക്ഷിക്കുന്നു. മദ്യനയം നടപ്പാക്കുന്നതില്‍ എന്തു നടപടിവ്യത്യാസം വന്നാലും അതു മദ്യ ഉപയോഗം ക്രമാനുഗതമായി കുറയ്ക്കുന്നതിനും സമ്പൂര്‍ണ മദ്യരഹിത ജീവിതശൈലി കേരളത്തില്‍ നടപ്പില്‍ വരുത്തുന്നതിനും ലക്ഷ്യം വയ്ക്കുന്നതായിരിക്കണമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
Image: /content_image/India/India-2016-05-25-14:35:16.jpg
Keywords:
Content: 1496
Category: 15
Sub Category:
Heading: പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: ഇരുപത്തി ആറാം തീയതി
Content: "മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു" (ലൂക്ക 1:38). #{red->n->n->പ.കന്യകയുടെ സ്വര്‍ഗ്ഗാരോപണം}# ദൈവജനനിയായ പ.കന്യക അവളുടെ ഭൗതികജീവിത പരിസമാപ്തിയില്‍ ആത്മശരീരത്തോടെ സ്വര്‍ഗ്ഗത്തിലേക്ക് ആരോപിതയായി എന്നുള്ള വിശ്വാസം ശ്ലൈഹികകാലം മുതല്‍തന്നെ തിരുസ്സഭയില്‍ നിലനിന്നിരുന്നു. വി.ഗ്രന്ഥത്തില്‍ സ്പഷ്ടമായ വാക്കുകളില്‍ പ.കന്യകയുടെ സ്വര്‍ഗ്ഗാരോപണം നമുക്കു കാണുവാന്‍ സാധിക്കുന്നില്ല. എന്നിരുന്നാലും പരോക്ഷമായ പല വസ്തുതകളുണ്ട്. പ.കന്യകയുടെ അമലോത്ഭവം തന്നെ സ്വര്‍ഗ്ഗാരോപണത്തിന് ഏറ്റവും വലിയ തെളിവാണ്. പിതാവായ ദൈവത്തിന്‍റെ ഓമല്‍കുമാരിയും പുത്രനായ ദൈവത്തിന്‍റെ മാതാവും പരിശുദ്ധാത്മാവിന്‍റെ മണവാട്ടിയും അമലമനോഹരിയുമായ പ.കന്യകയുടെ ശരീരം മറ്റു മനുഷ്യശരീരം പോലെ മണ്ണൊട് മണ്ണിടിഞ്ഞ് കൃമികള്‍ക്ക് ആഹാരമായിത്തീരുക ദൈവമഹത്വത്തിനു ചേര്‍ന്നതല്ല. പ.കന്യക അവളുടെ അമോലോത്ഭവം നിമിത്തം മരണനിയമത്തിനു പോലും വിധേയയല്ല. അതിനാല്‍ തീര്‍ച്ചയായും അവളുടെ പുത്രനും ലോകപരിത്രാതാവുമായ ഈശോമിശിഹാ പുനരുത്ഥാനം ചെയ്തതുപോലെ മേരിയും മരണശേഷം പുനരുത്ഥാനം ചെയ്തു സ്വപുത്രനോടുകൂടി സ്വര്‍ഗ്ഗീയ മഹത്വം അനുഭവിച്ചു എന്ന് പറയാം. അവള്‍ പരിത്രാണത്തിന്‍റെ പ്രഥമ ഫലവും പരിപൂര്‍ണമാതൃകയുമാണ്. ഈശോമിശിഹായുടെ പുനരുത്ഥാനം കൊണ്ടുമാത്രം നമ്മുടെ പുനരുത്ഥാനത്തിനുള്ള പ്രത്യാശ പൂര്‍ണമായിരിക്കുകയില്ല. മറിച്ച് പ.കന്യകയുടെ പുനരുത്ഥാനവും നമുക്ക് ഒരിക്കല്‍ ലഭിക്കാനുള്ള പുനരുത്ഥാനത്തിന് കൂടുതല്‍ ഉറപ്പു നല്‍കുന്നു. പ.കന്യകയുടെ സ്വര്‍ഗ്ഗാരോപണം നമ്മുടെ ഓരോരുത്തരുടേയും സ്വര്‍ഗ്ഗാരോപണത്തിന്‍റെ മാതൃകയും പ്രതീകവുമാണ്. കന്യകയുടെ മരണത്തിനു ശേഷം മൂന്നാം ദിവസം അവള്‍ സ്വര്‍ഗ്ഗീയ മാലാഖവൃന്ദം സഹിതം സ്വര്‍ഗ്ഗീയഭവനത്തിലേക്ക് എടുക്കപ്പെട്ടു. ഈശോമിശിഹായും സകല‍ സ്വര്‍ഗ്ഗവാസികളും പ.കന്യകയെ സ്വീകരിച്ച് സ്വര്‍ഗ്ഗത്തിലേക്ക് ആനയിച്ചപ്പോള്‍ ആ നാഥ അനുഭവിച്ച പരമാനന്ദം വര്‍ണ്ണനാതീതമാണ്. മാതാവിന്‍റെ സ്വര്‍ഗ്ഗാരോപണവും ആധുനിക ലോകത്തിന് ഏറ്റവും വലിയ പ്രത്യാശ നല്‍കുന്നു. മനുഷ്യമഹത്വം പദാര്‍ത്ഥത്തിന്‍റെ മേന്മയിലല്ല; ഇന്നത്തെ ഭൗതിക വാദത്തിനെതിരായുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് പ.കന്യകയുടെ സ്വര്‍ഗ്ഗാരോപണം. ഇന്നത്തെ ഭൗതിക വാദികളോടു തിരുസ്സഭ ഇപ്രകാരം പ്രഖ്യാപിക്കുന്നു. നിങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്ക് ആത്മീയ ദൃഷ്ടികള്‍ ഉയര്‍ത്തുവിന്‍, അവിടെ മഹത്വപൂര്‍ണ്ണമായ രണ്ടു ശരീരങ്ങള്‍ നിങ്ങള്‍ക്കു കാണുവാന്‍ സാധിക്കും. ഒന്നാമത്തേത് ലോകപരിത്രാതാവായ ക്രിസ്തുനാഥന്‍റേത്. മറ്റൊന്ന് അമല മനോഹരിയായ മറിയത്തിന്‍റേത്. മാതാവിന്‍റെ പദാര്‍ത്ഥ ലോകത്തില്‍ നിന്നുള്ള വിമോചന ദിനമാണ് നമ്മുടെ മാതൃഭൂമി നൂറ്റാണ്ടുകളായി നീണ്ടുനിന്ന പാരതന്ത്ര്യത്തില്‍ നിന്നു രാഷ്ട്രീയമായി സ്വാതന്ത്ര്യം പ്രാപിച്ചത്. ദൈവപരിപാലനയുടെ നിഗൂഢരഹസ്യങ്ങള്‍ അത് ഉള്‍ക്കൊള്ളുന്നു. നമ്മുടെ മാതൃഭൂമിയുടെ ആദ്ധ്യാത്മിക വിമോചനം സ്വര്‍ഗ്ഗാരോപിതയായ നാഥ വഴി വേണമെന്നുള്ളതാണ്. #{red->n->n->സംഭവം}# പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ ജീവിതകാലമത്രയും തീക്ഷ്ണതയുള്ള ഒരു മരിയ ഭക്തനായിരുന്നു. പച്ചേലി എന്ന നാമമാണ് മാര്‍പാപ്പയാകുന്നതിനു മുമ്പ് അദ്ദേഹം സ്വീകരിച്ചിരുന്നത്. ഒരിക്കല്‍ നിരീശ്വരനായ അക്രമകാരികള്‍ യുദ്ധകാലത്ത് അദ്ദേഹത്തിന്‍റെ മുറിയില്‍ കയറി. അവിടെയുള്ള സാധനങ്ങളെല്ലാം വാരിക്കൂട്ടി. കത്തോലിക്കാ മതം ഉപേക്ഷിക്കുകയില്ലെങ്കില്‍ ഉടനെ വെടിവച്ചു കൊല്ലുമെന്ന് അക്രമികളുടെ തലവന്‍ ഭീഷണിപ്പെടുത്തി. മാര്‍പാപ്പ ആശങ്കാകുലനായില്ല. വിശ്വാസത്തിനു വേണ്ടി മരണം വരിക്കാന്‍ അദ്ദേഹം സന്നദ്ധനായിരുന്നു. പോക്കറ്റില്‍ നിന്ന് ജപമാലയും കുരിശും എടുത്ത് ചുംബിച്ചുകൊണ്ട് ധൈര്യവാനായി അദ്ദേഹം പറഞ്ഞു: ഇതാ നിങ്ങള്‍ക്കു വെടി വയ്ക്കാന്‍ തയ്യാറുണ്ടെങ്കില്‍ എന്‍റെ ചങ്കിനു നേരെ വെടിവയ്ക്കുക. വിശ്വാസത്തിനു വേണ്ടി ജീവന്‍ ഉപേക്ഷിക്കാന്‍ ഞാന്‍ സന്നദ്ധനാണ്. അക്രമികളുടെ മുമ്പില്‍ ജപമാലയും കൈയിലേന്തി, മുട്ടില്‍ നിന്ന പച്ചേലിയെ വെടിവയ്ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. പിന്നീട് അദ്ദേഹം സഭയുടെ തലവനും മിശിഹായുടെ ഭൂമിയിലെ പ്രതിനിധിയുമായി. പന്ത്രണ്ടാം പീയൂസെന്ന നാമത്തില്‍ തിരുസ്സഭയെ ഭരിച്ചപ്പോള്‍ മരിയഭക്തി പ്രചരിപ്പിക്കുവാന്‍ എപ്പോഴും ഉത്സാഹിച്ചിരുന്നു. പ.കന്യകാമറിയം സ്വര്‍ഗ്ഗാരോപിതയാണെന്ന് പ്രഖ്യാപനം ചെയ്തത് പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പയാണ്. #{red->n->n->പ്രാര്‍ത്ഥന}# സ്വര്‍ഗ്ഗാരോപിതയായ ദിവ്യകന്യകയെ, അങ്ങ് ആത്മശരീരസമന്വിതയായി സ്വര്‍ഗ്ഗത്തിലേക്ക് ആരോപിതയായപ്പോള്‍ അനുഭവിച്ച മഹത്വവും നിസ്സീമമായ ആനന്ദവും അഗ്രാഹ്യമാണ്‌. നാഥേ, അങ്ങേ സ്വര്‍ഗാരോപണം ഞങ്ങള്‍ക്ക് ഏറ്റവും വലിയ ധൈര്യവും പ്രത്യാശയും നല്‍കുന്നു. അങ്ങേ അമലോത്ഭവവും പാപരഹിതമായ ജീവിതവും ദൈവമാതൃത്വവുമാണ് അതിന് അങ്ങേ അര്‍ഹയാക്കിത്തീര്‍ത്തത്. ഞങ്ങള്‍ അങ്ങേ മാതൃക അനുസരിച്ച് പാപരഹിതമായി ജീവിച്ച് സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരുവാനുള്ള അനുഗ്രഹം ലഭിച്ചു തരേണമേ. സ്വര്‍ഗ്ഗമാണ് ഞങ്ങളുടെ യഥാര്‍ത്ഥ ഭവനമെന്നുള്ള വസ്തുത ഞങ്ങള്‍ ഗ്രഹിക്കട്ടെ. അതിനനുസരണമായി ജീവിക്കുവാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നതാണ്. ഞങ്ങളുടെ ബലഹീനത പരിഹരിക്കുവാനായി അനുഗ്രഹിക്കണമേ. #{red->n->n-> വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം}# എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്‍ നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു. നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കാത്തുകൊള്ളണമേ. ആമ്മേനീശോ. *  ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന്  ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ. 1  സ്വര്‍ഗ്ഗ.  1 നന്മ.   1 ത്രിത്വ. (മൂന്നു പ്രാവശ്യം ചൊല്ലുക). #{red->n->n->ദൈവമാതാവിന്റെ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! അനുഗ്രഹിക്കണമേ, കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,  ഞങ്ങളെ അനുഗ്രഹിക്കണമേ. ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദീശാ തമ്പുരാനേ, എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) ദൈവകുമാരന്‍റെ പുണ്യജനനി, കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ, മിശിഹായുടെ മാതാവേ, ദൈവപ്രസാദവരത്തിന്‍റെ മാതാവേ, എത്രയും നിര്‍മ്മലയായ മാതാവേ, അത്യന്ത വിരക്തിയുള്ള മാതാവേ,   കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ, കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ, സ്നേഹഗുണങ്ങളുടെ മാതാവേ, അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ, സദുപദേശത്തിന്‍റെ മാതാവേ, സ്രഷ്ടാവിന്‍റെ മാതാവേ, രക്ഷിതാവിന്‍റെ മാതാവേ, വിവേകൈശ്വര്യമുള്ള കന്യകേ, പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ, സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ, വല്ലഭമുള്ള കന്യകേ, കനിവുള്ള കന്യകേ, വിശ്വാസവതിയായിരിക്കുന്ന കന്യകേ, നീതിയുടെ ദര്‍പ്പണമേ, ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,   ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,   ആത്മജ്ഞാന പൂരിത പാത്രമേ,   ബഹുമാനത്തിന്‍റെ പാത്രമേ, അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,   ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ, ദാവീദിന്‍റെ കോട്ടയെ, നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ, സ്വര്‍ണ്ണാലയമേ, വാഗ്ദാനത്തിന്‍റെ പെട്ടകമേ, ആകാശ മോക്ഷത്തിന്‍റെ വാതിലേ, ഉഷകാലത്തിന്‍റെ നക്ഷത്രമേ, രോഗികളുടെ സ്വസ്ഥാനമേ, പാപികളുടെ സങ്കേതമേ, വ്യാകുലന്‍മാരുടെ ആശ്വാസമേ, ക്രിസ്ത്യാനികളുടെ സഹായമേ, മാലാഖമാരുടെ രാജ്ഞി, ബാവാന്മാരുടെ രാജ്ഞി, ദീര്‍ഘദര്‍ശികളുടെ രാജ്ഞി, ശ്ലീഹന്‍മാരുടെ രാജ്ഞി, വേദസാക്ഷികളുടെ രാജ്ഞി, വന്ദനീയന്‍മാരുടെ രാജ്ഞി, കന്യാസ്ത്രീകളുടെ രാജ്ഞി, സകല‍ പുണ്യവാന്മാരുടെയും രാജ്ഞി, അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി, സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി, പരിശുദ്ധ ജപമാലയുടെ രാജ്ഞി, സമാധാനത്തിന്‍റെ രാജ്ഞി, കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി. ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ, (കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ) ഭൂലോക പാപങ്ങളെ നീക്കുന്ന.... (കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.) ഭൂലോക പാപങ്ങളെ നീക്കുന്ന..... (കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.) #{red->n->n->പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ}# പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ.   പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ.  #{red->n->n->സുകൃതജപം}# പാപികളുടെ സങ്കേതമായ മറിയമേ, പാപികളായ ഞങ്ങള്‍ക്കു നീ മദ്ധ്യസ്ഥയാകേണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/5?type=15}}
Image: /content_image/India/India-2016-05-25-15:16:06.jpg
Keywords: ദൈവമാതാവിന്റെ വണക്കമാസം
Content: 1497
Category: 19
Sub Category:
Heading: ലോകമെമ്പാടും മരിയ ഭക്തി വര്‍ദ്ധിക്കുന്നു; പ്രശസ്തമായ നാലു മരിയന്‍ ദേവാലയങ്ങളിലൂടെ ഒരു സഞ്ചാരം
Content: വത്തിക്കാന്‍: ലോകമെമ്പാടും മരിയ ഭക്തി നാള്‍ക്കു നാള്‍ വര്‍ധിച്ചു വരുകയാണ്. ദൈവകുമാരനെ ഉദരത്തില്‍ വഹിച്ച കന്യകയുടെ പേരില്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ പ്രശസ്തമായ ആയിരക്കണക്കിനു ദേവാലയങ്ങള്‍ സ്ഥാപിതമായിട്ടുണ്ട്. പല സ്ഥലങ്ങളിലെ ദേവാലങ്ങളും മാതാവിന്റെ നേരിട്ടുള്ള പ്രത്യക്ഷതയുടെ ഫലമായി സ്ഥാപിക്കപ്പെട്ടതാണ്. മറ്റു പലതും മാതാവിന്റെ മധ്യസ്ഥതയാല്‍ സംഭവിച്ച അത്ഭുതങ്ങളുടെ അടയാളം എന്നതിന്റെ നന്ദി സ്മാരകങ്ങളായി നിലനില്‍ക്കുന്നു. വൈദികനായ മാത്യൂ പിറ്റം ലോകത്തിലെ പ്രശസ്തമായ നാലു മാതാവിന്റെ ദേവാലയങ്ങളിലൂടെ താന്‍ കടന്നു പോയതിന്റെ വിവരം 'കാത്തലിക് ഹെറാള്‍ഡ്' എന്ന ഓണ്‍ ലൈന്‍ മാധ്യമത്തില്‍ വിവരിച്ചിട്ടുണ്ട്. ഭാരതീയര്‍ക്ക് അഭിമാനിക്കാവുന്ന ഒരു സംഗതിയും ഇതില്‍ ഉണ്ട്. പ്രശസ്തമായ നാലു മാതാവിന്റെ നാമത്തിലുള്ള ദേവാലയങ്ങളില്‍ ഒന്നാമതായി അദ്ദേഹം വിവരിക്കുന്നത് തമിഴ്‌നാട്ടിലെ വേളാങ്കണ്ണി പള്ളിയെ കുറിച്ചാണ്. ഓസ്‌ട്രേലിയായിലെ പെന്‍ട്രോസ് പാര്‍ക്ക്, സ്‌പെയിനിലെ വെലാന്‍സിയ, യുഎസിലെ വിസ്‌കോന്‍സിന്‍ എന്നിവിടങ്ങളിലെ ദേവാലയങ്ങളാണു മറ്റുള്ളവ. 'ഔര്‍ ലേഡി ഓഫ് ഗുഡ് ഹെല്‍പ്പ്' എന്ന നാമത്തിലാണു വേളാങ്കണ്ണി ബസലിക്ക പള്ളി ലോകമെമ്പാടും അറിയപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടില്‍ തന്നെ സ്ഥാപിതമായ ദേവാലയമാണിത്. പോര്‍ച്ചുഗീസുകാരാണ് ആദ്യം ഇവിടെ ദേവാലയം പണിതത്. തീരപ്രദേശത്തോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ദേവാലയമാണിത്. കടലില്‍ നിന്നും നേരിടേണ്ടി വന്ന ആപത്തുകളില്‍ നിന്നും തങ്ങളെ രക്ഷിച്ചതിനുള്ള നന്ദിയുടെ സ്മാരകം എന്ന രീതിയിലാണ് ആദ്യം ഇവിടെ ദേവാലയം പണിയപ്പെട്ടത്. ഓലകളാല്‍ മേഞ്ഞ ഒരു ചെറു ദേവാലയമാണ് അന്ന് ഇവിടെ സ്ഥാപിതമായത്. ദൈവകുമാരനേയും വഹിച്ചു കൊണ്ട് മാതാവ് ഇവിടെ മൂന്നു തവണ പ്രത്യക്ഷത നല്‍കിയിട്ടുണ്ടെന്നാണു തലമുറകളായി പറഞ്ഞു വരുന്ന വിശ്വാസം. എന്നാല്‍, വത്തിക്കാനില്‍ നിന്നും മാതാവിന്റെ പ്രത്യക്ഷതയ്ക്ക് ഔദ്യോഗികമായ അംഗീകാരം ലഭിച്ചിട്ടില്ല. 1962-ല്‍ പോപ് ജോണ്‍ പതിമൂന്നാമന്‍ മൈനര്‍ ബസലിക്ക എന്ന പദവി ദേവാലയത്തിനു കല്‍പിച്ചു നല്‍കി. പതിനാറാം നൂറ്റാണ്ടില്‍ ഒരു ഹിന്ദു പാല്‍ക്കാരന്‍ ബാലനു മുന്നിലാണു മാതാവ് ദൈവകുമാരനുമായി ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പ്രഭുവിന്റെ വീട്ടിലേക്കു പാലുമായി പോയ ബാലന്റെ മുന്നില്‍ തന്റെ കുഞ്ഞിനു നല്‍കുവാന്‍ കുറച്ചു പാല്‍ തരുമോ എന്ന് ചോദിച്ചു തേജസ്വിനിയായ ഒരു അമ്മ കുഞ്ഞുമായി എത്തി. പാലില്‍ കുറച്ച് അമ്മയ്ക്കു നല്‍കിയ ശേഷം ബാലന്‍ പ്രഭുവിന്റെ വീട്ടില്‍ എത്തി. താന്‍ വരാന്‍ വൈകിയതിന്റെയും പാല്‍ കുറയുവാന്‍ എന്താണു കാരണമെന്നും അവന്‍ പ്രഭുവിനോടു പറഞ്ഞു. പാത്രം പരിശോധിച്ച പ്രഭു കണ്ടത് നിറഞ്ഞ പാല്‍പാത്രമാണ്. ഇതേ തുടര്‍ന്നു പാല്‍ക്കാരന്‍ ബാലനുമൊത്തു കുഞ്ഞിനേയും അമ്മയേയും കണ്ട സ്ഥലത്തേക്ക് പ്രഭു ചെന്നു നോക്കി. ബാലന്‍ പാല്‍ അമ്മയ്ക്കും കുഞ്ഞിനും നല്‍കിയ സ്ഥലത്തെ കുളത്തിനു സമീപം മാതാവ് വീണ്ടും തന്നെ തേടി വന്ന പ്രഭുവിനും പാല്‍ക്കാരന്‍ ബാലനും പ്രത്യക്ഷത നല്‍കി. 'മാതാകുളം' എന്ന പേരില്‍ ഇന്നും ഇവിടെ ആ പഴയ കുളം സ്ഥിതി ചെയ്യുന്നു. ഇതിനു സമീപത്തായി ഒരു ചാപ്പല്‍ പണികഴിപ്പിച്ചു. രണ്ടു മില്യണില്‍ അധികം വിശ്വാസികളാണ് ഒരോ വര്‍ഷവും ഇവിടെ വരുന്നത്. 'ഔര്‍ ലേഡി ഓഫ് മേഴ്‌സി' എന്ന ഓസ്‌ട്രേലിയായിലെ മാതാവിന്റെ പള്ളിയാണു മറ്റൊരു പ്രശസ്ത ദേവാലയം. പെന്റോസ് പാര്‍ക്ക് എന്ന ഒറ്റപ്പെട്ട സ്ഥലത്താണു ദേവാലയം സ്ഥിതി ചെയ്യുന്നത്. 1382-ല്‍ തന്നെ ഇവിടെ മാതാവിന്റെ രൂപം പോളിന്‍ സഭാ വൈദികരുടെ നേതൃത്വത്തില്‍ സ്ഥാപിച്ചിരുന്നു. 'ഔര്‍ ലേഡി ഓഫ് ജാസ്‌ന ഗോര' എന്ന മാതാവിന്റെ രൂപമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. 'ബ്ലാക്ക് മഡോണ' എന്ന പേരിലും ഈ രൂപം പ്രശസ്തമാണ്. എല്ലാ മാസത്തിലെ 13-ാം തീയതിയും ഇവിടെ പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തി ഫാത്തിമ മാതാവിന്റെ തിരുനാള്‍ ആഘോഷിക്കാറുണ്ട്. ഏകാന്തമായ ഈ പ്രദേശത്തെ ദേവാലയത്തില്‍ ഒരോ വര്‍ഷവും മുക്കാല്‍ ലക്ഷത്തോളം ആളുകള്‍ എത്താറുണ്ട്. സ്‌പെയിനിലെ വെലാന്‍സിയായില്‍ സ്ഥിതി ചെയ്യുന്ന 'ഔര്‍ ലേഡി ഓഫ് ഫോര്‍സേയ്ക്കണ്‍' ബസലിക്കയാണ് ഫാദര്‍ മാത്യൂ പിറ്റം മൂന്നാമതായി സന്ദര്‍ശനം നടത്തിയ പ്രശസ്ത ദേവാലയം. സ്‌പെയിനിനു പുറത്തേക്കു വലിയ രീതിയില്‍ അറിയപ്പെടാതെ കിടക്കുന്ന ഒരു ദേവാലയമാണിതെന്നും ഫാദര്‍ തന്റെ ലേഖനത്തില്‍ പറയുന്നു. ഗോഥിക് ശൈലിയില്‍ പണികഴിപ്പിച്ച മാതാവിന്റെ തിരുസ്വരൂപമാണ് ഇവിടെ വച്ചിരിക്കുന്നത്.രണ്ടു കുട്ടികള്‍ മാതാവിന്റെ രൂപത്തിനു താഴെയായി ഇരിക്കുന്ന രീതിയിലാണ് ഇതിന്റെ ക്രമീകണം. ഇരുവശങ്ങളിലേക്കും ചലിക്കുന്ന രീതിയില്‍ യന്ത്രങ്ങളും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. റോമന്‍ ക്ഷേത്രം മുന്‍പ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് ഈ ദേവാലയം പണികഴിപ്പിച്ചിരിക്കുന്നത്. ആളൊഴിഞ്ഞ ഒരു സമയം പോലും ദേവാലയത്തില്‍ ഇല്ലെന്നു ഫാദര്‍ സാക്ഷ്യപ്പെടുത്തുന്നു. മാര്‍ച്ചില്‍ നടക്കുന്ന വിശുദ്ധ യൗസേപ്പിന്റെ തിരുനാളും മേയിലെ മാതാവിന്റെ തിരുനാളുമാണ് ഇവിടെ നടത്തപ്പെടുന്ന പ്രധാന ആഘോഷങ്ങള്‍. അമേരിക്കയില്‍ മാതാവ് പ്രത്യക്ഷപ്പെട്ട ഏക സ്ഥലത്താണു വിസ്‌കോന്‍സിലെ 'ഔര്‍ ലേഡി ഓഫ് ഗുഡ് ഹെല്‍പ്പ്' എന്ന ദേവാലയം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ബെല്‍ജിയത്തില്‍ നിന്നും 1855-ല്‍ കുടിയേറിയ എഡീലി ബ്രിസി എന്ന യുവതിക്കാണു മാതാവ് പ്രത്യക്ഷപ്പെട്ടത്. ഈ ദേവാലയമാണ് നാലാമതായി ഫാദര്‍ മാത്യൂ പിറ്റം സന്ദര്‍ശിച്ചത്. 1859-ലെ ഒക്ടോബര്‍ മാസം വിശുദ്ധ ബലിയില്‍ സംബന്ധിക്കുവാന്‍ ദൂരെയുള്ള ദേവാലയത്തിലേക്കു നടന്നു പോകുകയായിരുന്നു എഡീലി ബ്രിസിക്ക് മാതാവ് രണ്ടു മരങ്ങളുടെ നടുവില്‍ പ്രത്യക്ഷപ്പെട്ടു. ദേവാലയത്തിലേക്കു പോകുമ്പോള്‍ അവര്‍ മരങ്ങളുടെ ഇടയില്‍ നിന്നിരുന്ന സ്ത്രീയോട് ഒന്നും സംസാരിച്ചില്ല. എന്നാല്‍, തിരികെ വരുമ്പോളും അവരെ നോക്കി അവിടെ തന്നെ നിന്നിരുന്ന സ്ത്രീയുടെ അടുത്തേക്കു കടന്നു ചെന്നു നിങ്ങള്‍ ആരാണെന്നു ബ്രിസി ചോദിച്ചു. 'സ്വര്‍ഗത്തിലെ രാജ്ഞിയാണ് ഞാനെന്നും പാപികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് എന്റെ മുഖ്യ ജോലിയെന്നും' മാതാവ് ബ്രിസിയോടു പറഞ്ഞു. നീയും അങ്ങനെ തന്നെ ചെയ്യണമെന്നു മാതാവ് ബ്രിസിയോടു ആവശ്യപ്പെട്ടു. പിന്നീട് ഇവിടെ ഒരു ചെറിയ ചാപ്പല്‍ പണികഴിപ്പിക്കപ്പെട്ടു. 1871-ല്‍ ചാപ്പല്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് വന്‍ അഗ്നിബാധയുണ്ടായി. രണ്ടായിരം പേര്‍ അന്നു തീയില്‍ വെന്തുമരിച്ചു. ചാപ്പലിനുള്ളില്‍ ഈ സമയം പ്രവേശിച്ച എഡീലി ബ്രിസി ശക്തിയായി പ്രാര്‍ത്ഥിച്ചു. എല്ലാവരും അവരോടു പുറത്തുവരുവാന്‍ ആവശ്യപ്പെട്ടുവെങ്കിലും അവര്‍ വിസമ്മതിച്ചു. ചാപ്പല്‍ സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് മാത്രം തീപിടിച്ചില്ല. ചാപ്പലിന് തീപിടിത്തത്തില്‍ ഒരു കേടും സംഭവിച്ചില്ല. 1880-ല്‍ പഴയ ചാപ്പല്‍ നിന്നിരുന്ന അതെ സ്ഥലത്ത് ഇഷ്ടികയില്‍ തീര്‍ത്ത പുതിയ ദേവാലയം പണികഴിപ്പിച്ചു. ലക്ഷങ്ങളാണ് ഇന്ന് ഇവിടെയ്ക്കു പ്രാര്‍ത്ഥിക്കുവാന്‍ കടന്നു വരുന്നത്. #Repost
Image: /content_image/News/News-2016-05-26-02:21:22.jpg
Keywords: മരിയ, മാതാവ
Content: 1498
Category: 6
Sub Category:
Heading: യഥാര്‍ത്ഥ അദ്ധ്യാത്മികത- കഷ്ടതയും ബുദ്ധിമുട്ടും അനുഭവിക്കുന്ന എല്ലാവര്‍ക്കും ആശ്വാസം അരുളുവാന്‍ കഴിയുന്നത്
Content: ''താന്‍ പ്രകാശത്തിലാണെന്ന് പറയുകയും, അതേസമയം തന്റെ സഹോദരനെ ദ്വേഷിക്കുകയും ചെയ്യുന്നവന്‍ ഇപ്പോഴും അന്ധകാരത്തിലാണ്'' (1 യോഹ. 2:9). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 26}# ദാരിദ്ര്യം, രോഗം, അജ്ഞത, ദുരിതം എന്നിവയാല്‍ നിറഞ്ഞിരിക്കുന്ന ഈ ലോകത്തില്‍, യഥാര്‍ത്ഥ ആത്മീയതയ്ക്ക് മനുഷ്യമനസ്സിനെ മാത്രമല്ല, ഈ ലോകത്തെ മുഴുവനും പൂര്‍ണ്ണമായ നന്മയിലേക്ക് മാറ്റിമറിക്കാന്‍ കഴിയും. കഷ്ടതയും ബുദ്ധിമുട്ടും അനുഭവിക്കുന്ന എല്ലാവര്‍ക്കും ആശ്വാസം അരുളുവാന്‍ വെമ്പല്‍ കൊള്ളുന്നതാണ് യഥാര്‍ത്ഥ അദ്ധ്യാത്മികത. ലോകത്തിലെ വിവിധ മതങ്ങളെ പിന്തുടരുന്ന എല്ലാ അനുയായികളും പിന്തുടരേണ്ട ഒരു വാക്യം ബൈബിളില്‍ പറയുന്നുണ്ട്, "താന്‍ പ്രകാശത്തിലാണെന്ന് പറയുകയും, അതേസമയംതന്റെ സഹോദരനെ ദ്വേഷിക്കുകയും ചെയ്യുന്നവന്‍ ഇപ്പോഴും അന്ധകാരത്തിലാണ്" (1 യോഹ. 2:9). തമിഴ്‌നാട്ടിലെ യോഗീവര്യനായ പട്ടിനാത്താര്‍ എഴുതിയ മനോഹരമായ വാക്യങ്ങള്‍ ഇവിടെ സ്മരിക്കുന്നു. *ദൈവം ഉള്ളവനെന്ന് വിശ്വസിക്കുക. * മറ്റെല്ലാ മുതലും ഒന്നുമല്ലെന്നറിയുക. * വിശക്കുന്നവരെ ഊട്ടുക; * നീതിയും സല്‍സമ്പര്‍ക്കവും ഉപകരിക്കുമെന്നറിയുക; * ദൈവഹിതം നിറവേറ്റുന്നതിൽ തൃപ്തിയടയുക. ലൗകികമായ സുഖ സൗകര്യങ്ങള്‍ക്ക് മുകളിലേക്ക് ഉയരുവാന്‍ 'ആത്മീയത' മനുഷ്യനെ സഹായിക്കുന്നു. ഓരോ മനുഷ്യനും, എത്രമാത്രം ദരിദ്രനോ ഭാഗ്യദോഷിയോ ആണെങ്കിലും, അവന്റെ ആത്മീയ പ്രകൃതി കൊണ്ടുമാത്രം ബഹുമാനത്തിനും സ്വാതന്ത്ര്യത്തിനും അര്‍ഹനാണ്. നാം മനുഷ്യനിലും, അവന്റെ മൂല്യത്തിലും, അവന്റെ ജന്മനാലുള്ള ഗുണങ്ങളിലും വിശ്വസിക്കുന്നതിനാല്‍, നാം അവനെ സ്‌നേഹിക്കുന്നു. അവന് സേവനം ചെയ്യുന്നു, അവന്റെ ദുരിതങ്ങള്‍ ഇല്ലായ്മ ചെയ്യുവാന്‍ വഴിതേടുന്നു. (വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാര്‍പാപ്പ, മദ്രാസ്, 5.2.86). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/5?type=6 }}
Image: /content_image/Meditation/Meditation-2016-05-26-00:29:26.png
Keywords: കഷ്ട്ടത
Content: 1499
Category: 1
Sub Category:
Heading: മടുപ്പു കൂടാതെ പ്രാര്‍ത്ഥിക്കുക; പ്രാര്‍ത്ഥനയ്ക്കു ദൈവം തീര്‍ച്ചയായും ഉത്തരമരുളും: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: പലപ്പോഴും നാം ഉദ്ദേശിക്കുന്ന തരത്തിലുള്ള ഉത്തരങ്ങള്‍ പ്രാര്‍ത്ഥനയില്‍ ലഭിക്കുന്നില്ലെങ്കിലും മടുപ്പു കൂടാതെ നാം പ്രാര്‍ത്ഥിക്കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. 'അത്ഭുതങ്ങള്‍ മാത്രം എപ്പോഴും സംഭവിക്കുവാന്‍ വേണ്ടിയല്ല നാം പ്രാര്‍ത്ഥിക്കേണ്ടത്. നമുക്ക് താല്‍പര്യമുള്ളപ്പോള്‍ മാത്രവുമല്ല നാം പ്രാര്‍ത്ഥിക്കേണ്ടത്. കര്‍ത്താവ് പറഞ്ഞതു പോലെ എപ്പോഴും പ്രാര്‍ത്ഥിക്കണം. മടുപ്പു കൂടാതെ പ്രാര്‍ത്ഥിക്കണം'. സെന്റ് പീറ്റേഴ്‌സ് സ്വകയറില്‍ തന്റെ പ്രസംഗം കേള്‍ക്കുവാന്‍ വന്ന ആയിരങ്ങളോടായി ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. പ്രാര്‍ത്ഥനയില്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ദൈവത്തില്‍ നിന്നും ലഭിക്കാതെ വരുമ്പോള്‍ എല്ലാവര്‍ക്കും നിരാശയും ദുഃഖവും സ്വാഭാവികമായി ഉണ്ടാകുമെങ്കിലും പ്രാർത്ഥിക്കുന്നതിൽ നമുക്കു മടുപ്പ് തോന്നരുത് എന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. വി. ലൂക്കായുടെ സുവിശേഷത്തിലെ ന്യായാധിപന്റെയും വിധവയുടേയും ഉപമയില്‍ ഊന്നിയാണു പിതാവ് തന്റെ പ്രസംഗം നടത്തിയത്. "ദൈവം തന്റെ മക്കളുടെ പ്രാര്‍ത്ഥനകള്‍ക്ക് തത്സമയം ഉത്തരം നല്‍കുന്നുണ്ട്. നമ്മള്‍ ആഗ്രഹിക്കുന്ന അതെ തരത്തിലാകണമെന്നില്ല ഉത്തരങ്ങള്‍ ലഭിക്കുക. ചിലപ്പോള്‍ നമ്മള്‍ ലഭിക്കണമെന്നു പ്രതീക്ഷിക്കുന്ന ഉത്തരം ദൈവത്തില്‍ നിന്നും ലഭിക്കുകയില്ല. മറ്റൊരു പദ്ധതിയിലൂടെ ആകും ദൈവം നമ്മെ അനുഗ്രഹിക്കുവാന്‍ ഉദ്ദേശിക്കുന്നത്. ചില ഉത്തരങ്ങള്‍ വൈകിയാകും ലഭിക്കുക. അത് നമ്മുടെ നന്മയ്ക്കായിട്ടുള്ള ദൈവത്തിന്റെ ഇടപെടലുകള്‍ മാത്രമാണ്". പാപ്പ സൂചിപ്പിച്ചു. "പഴയനിമയത്തില്‍ ന്യായാധിപനു് വലിയ ഗുണങ്ങള്‍ വേണമെന്നു നിഷ്‌കര്‍ഷിക്കുന്നുണ്ട്. ദൈവഭക്തിയും, പ്രാര്‍ത്ഥനയും, സ്‌നേഹവും, നീതിയിലുള്ള വിശ്വാസവുമെല്ലാം. പുതിയ നിയമത്തിലെ, വി. ലൂക്കായുടെ സുവിശേഷത്തിലെ ന്യായാധിപനില്‍ ഈ ഗുണങ്ങള്‍ ഒന്നും തന്നെയില്ല. അയാള്‍ തികച്ചും ദുഷ്ടനാണ്. എന്നിട്ടും വിധവയായ സ്ത്രീ അയാളോടു നിരന്തരം അഭ്യര്‍ത്ഥിക്കുന്നു. മടത്തുപോകാതെ തന്റെ വ്യവഹാരം നേടിയേടുക്കുവോളം അവള്‍ ആ ന്യായാധിപന്റെ മുന്നില്‍ എത്തുന്നു. അവസാനം ദുഷ്ടനായിരുന്ന ന്യായാധിപന്‍ പോലും, തന്റെ അടുക്കല്‍ വന്ന് അഭ്യര്‍ത്ഥന നടത്തിയ സ്ത്രീയുടെ പ്രശ്‌നം തീര്‍ത്തു കൊടുക്കുന്നു. അങ്ങനെയെങ്കില്‍ സ്‌നേഹവാനായ ദൈവം തന്നെ വിളിച്ചപേക്ഷിക്കുന്ന സ്വന്തം മക്കളുടെ പ്രാര്‍ത്ഥനയ്ക്ക് എങ്ങനെ ഉത്തരം നല്‍കാതെ ഇരിക്കും". പാപ്പ സുവിശേഷം വ്യാഖ്യാനിച്ച് ചോദിച്ചു. പഴയ നിയമത്തിലെ ന്യായാധിപന്‍മാരുടെ ഗുണങ്ങള്‍ ഇന്നത്തെ നമ്മുടെ ന്യായാധിപന്‍മാര്‍ക്കും ഉള്ളത് നല്ലതാണെന്ന പാപ്പയുടെ പരാമര്‍ശം കേള്‍വിക്കാരില്‍ ചിരി പടര്‍ത്തി. ക്രിസ്തുവിന്റെ പ്രാര്‍ത്ഥനയെ കുറിച്ചും ദൈവപിതാവ് എങ്ങനെയാണു യേശുവിന് ഉത്തരം നല്‍കിയതെന്നും പിന്നീട് പിതാവ് വിശദ്ധീകരിച്ചു. "കഴിയുമെങ്കില്‍ മരണമാകുന്ന പാനപാത്രത്തില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നു ക്രിസ്തു പ്രാര്‍ത്ഥിക്കുന്നുണ്ട്. ദൈവപിതാവ് ക്രിസ്തുവിനെ ഇതില്‍ നിന്നും ഒഴിവാക്കിയതായി നമുക്ക് കാണാം. അപ്പോള്‍ നിങ്ങള്‍ ചിന്തിക്കും ക്രിസ്തു ക്രൂശില്‍ പീഡനങ്ങള്‍ സഹിച്ചു മരിച്ചിരുന്നുവല്ലോ എന്ന്. ശരിയാണ്. മരണത്തില്‍ നിന്നും ഒഴിവാക്കണമെന്ന ക്രിസ്തുവിന്റെ പ്രാര്‍ത്ഥന പിതാവ് കേട്ടതു ക്രിസ്തുവിനെ മരണത്തിനു വിട്ടുനല്‍കിയാണ്. മരിച്ച ക്രിസ്തു മരണത്തെ പൂര്‍ണ്ണമായും പരാജയപ്പെടുത്തി ഉയര്‍ത്തു. ഇനി ഒരിക്കലും മരിക്കാത്തവനായി ജീവിക്കുകയും ചെയ്യുന്നു". പരിശുദ്ധ പിതാവ് പറഞ്ഞു. വിശ്വാസം നഷ്ടപ്പെടാതെ ജീവിക്കണമെങ്കില്‍ പ്രാര്‍ത്ഥന ഏറ്റവും അത്യാവശ്യമാണെന്നും പിതാവ് ഓര്‍മ്മിപ്പിച്ചു. നഷ്ടപ്പെട്ട കുട്ടികള്‍ക്കുവേണ്ടിയുള്ള അന്താരാഷ്ട്ര ദിനമായ മേയ് 25-ല്‍ കുട്ടികള്‍ക്കായും വേദന അനുഭവിക്കുന്ന അവരുടെ മാതാപിതാക്കള്‍ക്കായും പ്രാര്‍ത്ഥിക്കുന്നതായും പിതാവ് പറഞ്ഞു. കഴിഞ്ഞ ദിവസം സിറിയയില്‍ രണ്ടു സ്‌ഫോടനങ്ങളിലായി കൊല്ലപ്പെട്ട 160 പേര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നുവെന്നും പിതാവ് പറഞ്ഞു.
Image: /content_image/News/News-2016-05-26-01:32:39.jpg
Keywords: prayer,papa,fransis,speech,answer,from,lord
Content: 1508
Category: 1
Sub Category:
Heading: ഇറാഖില്‍ നിന്നുമുള്ള അഭയാര്‍ത്ഥികളായ കുട്ടികള്‍ ലബനോനില്‍ ആദ്യ കുര്‍ബാന സ്വീകരിച്ചു
Content: ബെയ്‌റൂട്ട്: ലബനോനിലെ ബെയ്‌റൂട്ടില്‍ സ്ഥിതി ചെയ്യുന്ന 'ഔര്‍ ലേഡി ഓഫ് അനൗണ്‍സിയേഷന്‍' ദേവാലയത്തില്‍ കഴിഞ്ഞ ദിവസം ഒരു ആദ്യ കുര്‍ബാന നടന്നു. ഇറാഖില്‍ നിന്നും വേദനയോടെ കടന്നു വന്ന ഒരു കൂട്ടം കുട്ടികള്‍ തങ്ങളുടെ നാഥനും രക്ഷകനുമായ ഈശോയെ നാവില്‍ സ്വീകരിച്ചു. വീടും രാജ്യവും നഷ്ടപ്പെട്ട, മാതാപിതാക്കളേയും, സഹോദരങ്ങളേയും നഷ്ടപ്പെട്ട ആ കുഞ്ഞുങ്ങള്‍ക്ക് അത് സന്തോഷത്തിന്റെ ദിനമായിരുന്നു. സിറിയന്‍ കാത്തലിക് പാത്രിയാര്‍ക്കീസായ ഇഗ്നേസ് ജോസഫ് യൗനാന്‍ മൂന്നാമന്റെ കരങ്ങളില്‍ നിന്നും അവര്‍ വിശുദ്ധ കുര്‍ബാന സ്വീകരിച്ചു. 30 കുട്ടികള്‍ക്കാണ് ആദ്യ കുര്‍ബാന നല്‍കപ്പെട്ടത്. ഇറാഖിലെ ഇര്‍ബിലില്‍ നിന്നും പലായനം ചെയ്തവര്‍ ലബനോനില്‍ അഭയം തേടുകയായിരുന്നു.യൂറോപ്പില്‍ എത്തപ്പെടണമെന്നതായിരുന്നു ഇവരുടെ ആഗ്രഹം. എന്നാല്‍ ലബനോനില്‍ എത്തിയ ഇവര്‍ക്ക് അതിനു സാധിച്ചിട്ടില്ല. ലബനോനിലെ സഭയാണ് ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കിയത്."പ്രിയപ്പെട്ട മക്കളെ. സ്വന്തം രാജ്യത്തു നിന്നും വീടുകളില്‍ നിന്നും ഇറക്കപ്പെട്ട നിങ്ങളുടെ ഹൃദയ വേദന എനിക്ക് മനസിലാകും. വേദനപ്പെട്ട നിങ്ങളുടെ ഹൃദയങ്ങളിലേക്ക് ഇന്ന് ഈശോ കടന്നു വരികയാണ്. നിങ്ങളുടെ മനസിന്റെ മുറിവുകളെ അവിടുന്നു സൗഖ്യമാക്കും. നിങ്ങള്‍ക്ക് അവിടുന്ന് ആശ്വാസം നല്‍കും". പാത്രീയാര്‍ക്കീസ് പറഞ്ഞു. കന്യാസ്ത്രീയായ വാഫാ യൂസിഫ് ഷാസ്ഹായും വൈദികനായ യൂസഫ് സക്കാത്തുമാണു കുട്ടികളെ വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാനായി ഒരുക്കിയത്. ഇവര്‍ ഇരുവരും ഇറാഖില്‍ നിന്നും പലായനം ചെയ്തവരാണ്. കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും മനസിനെ അവര്‍ക്ക് ശരിക്കും മനസിലാകും. സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും പലായനം ചെയ്ത ക്രൈസ്തവര്‍ക്ക് ആത്മീയമായ സേവനങ്ങള്‍ ചെയ്തു നല്‍കുന്നത് വൈദികനായ യൂസഫ് സക്കാത്താണ്. "ഈ കുഞ്ഞുങ്ങളുടെ ഹൃദയം ശുദ്ധമാണ്. ഒരു വെള്ള പേപ്പര്‍ പോലെയാണ് അവ. അതില്‍ നമുക്ക് എന്തുവേണമെങ്കിലും എഴുതാം. ക്ഷമയുടെയും ദയയുടെയും സ്‌നേഹത്തിന്റെയും സന്ദേശം ഇന്ന് ഇവിടെ ഈ കുട്ടികള്‍ക്ക് നല്‍കപ്പെടുകയാണ്. തിരുശരീര രക്തങ്ങള്‍ അവര്‍ സ്വീകരിക്കുന്നതിലൂടെ നിത്യജീവനും നല്ല ഗുണങ്ങളും അവരിലേക്കു വരുന്നു". ഫാദര്‍ യൂസഫ് സക്കാത്ത് പറയുന്നു. കുഞ്ഞുങ്ങളുടെ ഭാവിയും അവരുടെ ജീവിതവുമോര്‍ത്ത് തങ്ങള്‍ പലപ്പോഴും കരയാറുണ്ടെന്നു മാതാപിതാക്കള്‍ പറയുന്നു. അഭയാര്‍ത്ഥികളായ കുട്ടികള്‍ക്ക് പലപ്പോഴും ശരിയായ വിദ്യാഭ്യാസവും ലഭിക്കുന്നില്ല. തങ്ങളുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കുഞ്ഞുങ്ങള്‍ ധാരുണമായി കൊല്ലപ്പെട്ട രാജ്യത്തു നിന്നും രക്ഷപെടുവാന്‍ സാധിച്ചതില്‍ നേരിയ ആശ്വാസം കുട്ടികളുടെ മാതാപിതാക്കള്‍ക്കുണ്ട്. വിശുദ്ധ കുര്‍ബാന അവര്‍ക്ക് സ്വീകരിക്കുവാന്‍ കഴിഞ്ഞതു തന്നെ വലിയ ദൈവകൃപയാണെന്നും വേദനകള്‍ക്കിടയിലും അവര്‍ സാക്ഷ്യപ്പെടുത്തുന്നു. 'എന്റെ നാമം നിമിത്തം നിങ്ങള്‍ ഉപദ്രവങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഏല്‍പ്പിക്കപ്പെടു'മെന്ന ക്രിസ്തു വാക്യം ഇവര്‍ ഓര്‍ക്കുന്നു. പതറാതെ വീണ്ടും രക്ഷകനില്‍ പ്രതീക്ഷ അര്‍പ്പിച്ചു ജീവിക്കുവാന്‍ അവര്‍ ശീലിച്ചു കഴിഞ്ഞു.
Image: /content_image/News/News-2016-05-26-04:18:56.jpg
Keywords: first,holy,communion,refugee,children,lebanon