category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫ് സര്‍ക്കാരിനും വിജയാശംസകള്‍: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
Contentകൊച്ചി: കേരള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും എല്‍ഡിഎഫ് സര്‍ക്കാരിനും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി വിജയാശംസകള്‍ നേര്‍ന്നു. ജനവിധി നേടിയ എല്‍ഡിഎഫ് സര്‍ക്കാരിന് ജനാധിപത്യരീതിയില്‍ ജനഹിതം നിറവേറ്റുവാന്‍ സാധിക്കട്ടെ. വികസനത്തിന്റെ പാതയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കിയും പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയും കേരളജനതയുടെ പുരോഗതി സാക്ഷാത്കരിക്കാന്‍ സര്‍ക്കാരിനു കഴിയട്ടെ എന്നാശംസിക്കുന്നു. സാമുദായിക വിഭാഗീയതകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിനും ഭാവിയില്‍ സമുദായസൗഹാര്‍ദം അഭംഗുരം കാത്തുസൂക്ഷിക്കുന്നതിനും പുതിയ സര്‍ക്കാരിന് കഴിയുമെന്നു പ്രതീക്ഷിക്കുന്നു. ഈ വിഷയത്തില്‍ കേരളം ഇതരസംസ്ഥാനങ്ങള്‍ക്കും ഒരു മാതൃകയാകട്ടെ. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, വിഷമയമില്ലാത്ത ഭക്ഷ്യ വിഭവങ്ങളുടെ വിതരണം, മാലിന്യ നിര്‍മാര്‍ജനം, കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് ഉചിതമായ വിലനിര്‍ണയം, കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ, ജനനന്മ ഉറപ്പുവരുത്തിക്കൊണ്ടുള്ള പരിസ്ഥിതി സംരക്ഷണം, സര്‍ക്കാര്‍ നടപടികളിലെ സുതാര്യത, സമാധാനപരമായ സാമൂഹിക അന്തരീക്ഷം എന്നിവ പുതിയ സര്‍ക്കാരിന്റെ മുഖ്യ പരിഗണനകളായിരിക്കുമെന്നു കേരളജനതയോടൊപ്പം പ്രതീക്ഷിക്കുന്നു. മദ്യനയം നടപ്പാക്കുന്നതില്‍ എന്തു നടപടിവ്യത്യാസം വന്നാലും അതു മദ്യ ഉപയോഗം ക്രമാനുഗതമായി കുറയ്ക്കുന്നതിനും സമ്പൂര്‍ണ മദ്യരഹിത ജീവിതശൈലി കേരളത്തില്‍ നടപ്പില്‍ വരുത്തുന്നതിനും ലക്ഷ്യം വയ്ക്കുന്നതായിരിക്കണമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-05-26 00:00:00
Keywords
Created Date2016-05-26 00:05:16