Contents
Displaying 1291-1300 of 24954 results.
Content:
1439
Category: 1
Sub Category:
Heading: തൊഴിലാളികളെ ചൂഷണം ചെയ്തു പണം സമ്പാദിക്കുന്ന മുതലാളിമാര്‍ക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: തൊഴിലാളികളെ ചൂഷണം ചെയ്തു പണം സമ്പാദിക്കുന്ന മുതലാളിമാര്‍ക്കെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ ശക്തമായ ഭാഷയിൽ പ്രതികരിക്കുന്നു. തൊഴില്‍ രംഗത്തെ വിവിധ ചൂഷണങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയിലാണു ഫ്രാന്‍സിസ് പാപ്പ തന്റെ പ്രതികരണങ്ങള്‍ നടത്തിയത്. ബൈബിളില്‍ ഇത്തരക്കാരെ കുറിച്ചു പറയുന്ന ഭാഗങ്ങളില്‍ ഊന്നിയായിരുന്നു പാപ്പ തന്റെ പ്രസംഗം നടത്തിയത്. ഡോമസ് സാന്റെ മാര്‍ക്തേ ചാപ്പലില്‍ വിശുദ്ധ ബലി അര്‍പ്പിക്കുന്നതിനിടെ നടത്തിയ പ്രസംഗത്തിനിടെയാണു പാപ്പ ചൂഷണങ്ങള്‍ക്കെതിരെ സംസാരിച്ചത്. "തൊഴിലാളികളുടെ വിയര്‍പ്പിനു തക്കവിധം പ്രതിഫലം നല്‍കാത്തവര്‍ യഥാര്‍ത്ഥ അട്ടകളാണ്. രക്തം ഊറ്റികുടിക്കുന്ന അട്ടകള്‍. അടിമകളെ പോലെയാണ് ഇവര്‍ തങ്ങളുടെ കൂടെ തൊഴില്‍ ചെയ്യുന്നവരെ കാണുന്നത്." പാപ്പ തന്റെ വാക്കുകള്‍ കടുപ്പിച്ചു. അപ്പോസ്‌ത്തോലനായ വിശുദ്ധ പൗലോസ് യാക്കോബിനെഴുതിയ ലേഖനത്തിന്റെ അഞ്ചാം അദ്ധ്യായത്തിലെ ആദ്യ അഞ്ചു വചനങ്ങള്‍ പാപ്പ പ്രത്യേകം സൂചിപ്പിച്ചു. ജോലിക്കാരുടെ കൂലി നല്‍കാത്ത യജമാനന്‍മാരുടെ മേല്‍ വരുന്ന ദൈവമായ കര്‍ത്താവിന്റെ ശിക്ഷയെ കുറിച്ചാണ് അപ്പോസ്‌ത്തോലന്‍ ഈ വാക്യങ്ങളില്‍ ഓര്‍മ്മിപ്പിക്കുന്നത്. താന്‍ അടുത്തിടെ സംസാരിച്ച ഒരു യുവതിയുടെ അനുഭവവും പാപ്പ പറഞ്ഞു. "പതിനൊന്നു മണിക്കൂര്‍ ഓഫീസില്‍ കഷ്ടപ്പെടുന്ന യുവതിക്ക് ഒരു മാസം കിട്ടുന്ന കൂലി വെറും 650 യൂറോയാണ്. ഇത്തരത്തില്‍ ജോലിയെടുപ്പിക്കുന്നത് ശരിക്കും അടിമത്വമാണ്. ആളുകളെ ചൂഷണം ചെയ്യുകയാണിവിടെ. ഇതു സുവിശേഷത്തിന് എതിരാണ്". പാപ്പ വിവരിച്ചു. ലാസറിന്റെയും ധനവാന്റെയും കഥ പാപ്പ വീണ്ടും ഓര്‍മ്മിപ്പിച്ചു. തന്റെ അടഞ്ഞുകിടക്കുന്ന വാതിലിന്റെ അപ്പുറത്ത് വിശപ്പാണെന്നു ധനവാന്‍മാരായവര്‍ മനസിലാക്കണമെന്നും പാപ്പ പറഞ്ഞു. മനുഷ്യക്കടത്തിനേയും നിര്‍ബന്ധിപ്പിച്ചു ജോലികള്‍ ചെയ്യിപ്പിക്കുന്നതിനേയും പാപ്പ വിമര്‍ശിച്ചു. അവധിയും ഇന്‍ഷുറന്‍സും മറ്റ് ആനുകൂല്യങ്ങളും നല്‍കാത്ത കമ്പനികളേയും പാപ്പ പ്രസംഗത്തിനിടെ പരാമര്‍ശിച്ചു. ധനവാനാകുന്നതില്‍ തെറ്റൊന്നുമില്ലെന്നു പറഞ്ഞ പാപ്പ അതു നാശത്തിലേക്കുള്ള വഴിയായി മാറരുതെന്നും പറഞ്ഞു. സൗമ്യതയുടെ പാഠങ്ങളാണു ക്രിസ്തു പഠിപ്പച്ചതെന്നു പറഞ്ഞ മാര്‍പാപ്പ പണത്തിന്റെ പിറകെ മാത്രം പോകുന്നവര്‍ ക്രിസ്തുവിനെ ഉപേക്ഷിച്ചിട്ടാണ് ആ വഴി നടക്കുന്നതെന്ന കാര്യവും ഓര്‍മ്മിപ്പിച്ചു. "ദാഹിക്കുന്നവനു ക്രിസ്തുവിന്റെ നാമത്തില്‍ ഒരു ഗ്ലാസ് വെള്ളം കൊടുക്കുന്നതാണു ചൂഷണത്തിലൂടെ സമ്പാദിച്ച എല്ലാ ധനങ്ങള്‍ക്കും സ്വത്തുക്കള്‍ക്കും മീതെയുള്ള ശരിയായ സമ്പത്ത്". ഈ വാചകങ്ങളോടെയാണു പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
Image: /content_image/News/News-2016-05-20-03:20:48.jpg
Keywords: work,problem,franscis,papa,speach

1440
Category: 1
Sub Category:
Heading: 2018-ല്‍ ഫ്രാന്‍സിസ് മാർപാപ്പ അയർലന്‍ഡ് സന്ദര്‍ശിക്കും; സന്തോഷത്തോടെ ഐറിഷ് ജനത
Content: വത്തിക്കാന്‍: 2018-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അയർലന്‍ഡ് സന്ദര്‍ശിക്കുമെന്നു ഡുബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡിയാര്‍മുയിഡ് മാര്‍ട്ടിന്‍. ലോക കുടുംബദിന സമ്മേളനത്തില്‍ പങ്കെടുക്കുക എന്നതായിരിക്കും മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. ഇതു സംബന്ധിക്കുന്ന തീരുമാനങ്ങളില്‍ വത്തിക്കാനില്‍ നിന്നും അനുകൂല പ്രതികരണമാണ് ഉണ്ടായിരിക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ട്ടിന്‍ അറിയിച്ചു. പാപ്പയെ സ്വീകരിക്കുവാനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ തന്നെ തുടങ്ങിയിരിക്കുകയാണു വിശ്വാസികള്‍. "ഞാന്‍ വരും...ഞാന്‍ എന്തിയില്ലെങ്കില്‍ എന്റെ പിന്‍ഗാമിയാരാണോ അദ്ദേഹം വരും.." അയർലന്‍ഡില്‍ സന്ദര്‍ശനം നടത്തണമെന്ന ആവശ്യത്തോടു ഫ്രാന്‍സിസ് പാപ്പ പ്രതികരിച്ചത് ഇങ്ങനെയാണ്. ഈ വാക്കുകള്‍ ഐറിഷ് ജനതയിലുണ്ടാക്കുന്ന സന്തോഷത്തിന് അതിരുകളില്ല. 2018-ലെ പരിശുദ്ധ പിതാവിന്റെ അജന്‍ഡയിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയമായി ഇതു മാറിയിരിക്കുകയാണ്. 1979-ല്‍ മാര്‍പാപ്പയായിരുന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ അയർലന്‍ഡ് സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ അന്ന് ഉടലെടുത്ത ചില രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണം ജോണ്‍ പോള്‍ രണ്ടാമനു വടക്കന്‍ രാജ്യങ്ങളിലേക്കുള്ള തന്റെ സന്ദര്‍ശനം പൂര്‍ത്തിയാക്കുവാന്‍ സാധിച്ചിരുന്നില്ല. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്കു പൂര്‍ത്തീകരിക്കുവാന്‍ സാധിക്കാതിരുന്ന വടക്കന്‍ രാജ്യങ്ങളുടെ സന്ദര്‍ശനം പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യവും ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുണ്ട്. ഫിലാഡല്‍ഫിയായില്‍ വച്ചാണു ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ അയർലന്‍ഡ് സന്ദര്‍ശനത്തിന്റെ ആദ്യ സൂചനകള്‍ നല്‍കിയത്. അയർലന്‍ഡിലെ ഏറ്റവും പ്രശസ്തമായ ക്‌നോക് ദേവാലയത്തിലും ആശ്രമങ്ങളിലും പാപ്പ സന്ദര്‍ശനം നടത്തുമെന്നും കരുതപ്പെടുന്നു. നിരവധി വിശ്വാസികള്‍ മാര്‍പാപ്പ ആര്‍പ്പിക്കുന്ന വിശുദ്ധ ബലിയില്‍ പങ്കാളികളാകുമെന്ന കാര്യം ഇതിനോടകം തന്നെ ഉറപ്പായിരിക്കുകയാണ്.
Image: /content_image/News/News-2016-05-20-05:14:42.jpg
Keywords: visit,papa,ireland,2018,world,family,day

1441
Category: 1
Sub Category:
Heading: ചൈന വത്തിക്കാനുമായി അടുക്കുന്നു; ചര്‍ച്ചകള്‍ രാജ്യങ്ങള്‍ക്കിടയില്‍ സജീവം
Content: ബെയ്ജിംഗ്: വത്തിക്കാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ ചൈന വേഗത്തിലാക്കി. ഇതിന്റെ ഭാഗമായി വത്തിക്കാനിലേക്കു നയതന്ത്ര പ്രതിനിധികളെ ചൈനീസ് സര്‍ക്കാര്‍ അയച്ചു തുടങ്ങിയിട്ടുണ്ട്. ഇരുകൂട്ടരും ചര്‍ച്ചകളില്‍ വളരെ ആവേശപൂര്‍വ്വമാണു പങ്കെടുക്കുന്നത്. ചൈനയിലേക്കുള്ള പുതിയ ബിഷപ്പിനെ വത്തിക്കാനില്‍ നിന്നും നിയമിക്കുന്നതിനുള്ള നടപടി ക്രമങ്ങളുടെ മുന്നോടിയെന്ന തലത്തിലാണു ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ചൈനയും തായ്‌വാനും തമ്മിലുള്ള ബന്ധങ്ങള്‍ വളര്‍ന്നതും നടപടികള്‍ വേഗം പുരോഗമിക്കുന്നതിനു കാരണമായിട്ടുണ്ട്. 2016-ല്‍ ഇരുകൂട്ടരും തമ്മില്‍ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങള്‍ എടുക്കുവാന്‍ രണ്ടു തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇരുകൂട്ടര്‍ക്കും ഇടയില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനു ചര്‍ച്ചകള്‍ ഏറെ ഫലം ചെയ്തു. വത്തിക്കാനില്‍ നിന്നുള്ള പ്രതിനിധി ചൈനയിലെ ദേശീയ കത്തോലിക്ക സെമിനാരിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ബെയ്ജിംഗ് രൂപതയുടെ ചുമതലയുള്ള ലീ ഷാനാണു വത്തിക്കാനില്‍ നിന്നുള്ള പ്രതിനിധിയെ സ്വീകരിച്ചത്. വിയറ്റ്‌നാമുമായുള്ള വത്തിക്കാന്റെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും ശക്തമായി തുടരുകയാണ്. ഈ കഴിഞ്ഞ മെയ് മാസം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി പിട്രോ പരോളിന്‍ ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ചൈനയുമായി വത്തിക്കാനുള്ളത് 'ഒരു പോസിറ്റീവ്' ബന്ധമാണെന്നു പറഞ്ഞിരുന്നു. ബിഷപ്പുമാരെ നിയമിക്കുന്ന വിഷയങ്ങളിലും ആരാധന സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലും നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുവാന്‍ പുതിയ ചര്‍ച്ചകള്‍ വഴിതുറക്കുമെന്നാണു നിരീക്ഷകര്‍ കരുതുന്നത്.
Image: /content_image/News/News-2016-05-20-05:36:11.jpg
Keywords: vatican,china,relation,progress,discussion

1442
Category: 1
Sub Category:
Heading: മേയ്-24: ചൈനയ്ക്കു വേണ്ടി ആഗോള കത്തോലിക്ക സഭ പ്രാര്‍ത്ഥിക്കേണ്ട ദിനം
Content: ബെയ്ജിംഗ്: ലോകമെമ്പാടുമുള്ള കത്തോലിക്കര്‍ ചൈനയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണ്ട ദിനമാണ് മേയ് 24. മുന്‍ മാര്‍പാപ്പ ബനഡിക്ടറ്റ് പതിനാറാമനാണ് അന്നേ ദിവസം ചൈനയില്‍ സഭ വളരുന്നതിനായി പ്രാര്‍ത്ഥിക്കണമെന്നു നേരത്തെ ആഹ്വാനം ചെയ്തിരിക്കുന്നത്. എല്ലാ പ്രാദേശിക സഭകളും ഒരുമിച്ച് ഒരേ പോലെ ഈ ദിനം ഇതിനായി മാറ്റി വയ്ക്കണം. ചൈനയിലെ ദേവാലയങ്ങള്‍ക്കു വേണ്ടിയും, പുരോഹിതര്‍, ബിഷപ്പുമാര്‍, വിശ്വാസികള്‍ എന്നിവരേയും പ്രാര്‍ത്ഥനയില്‍ പ്രത്യേകം ഓര്‍ക്കണം. ദൈവമാതാവായ കന്യക മറിയത്തോടു മധ്യസ്ഥത അണച്ചുകൊണ്ടാണു പ്രാര്‍ത്ഥനകള്‍ നടക്കുന്നത്. പ്രാര്‍ത്ഥന ഇങ്ങനെയാണ്....എത്രയും ദയയുള്ള മാതാവേ. ദൈവകുമാരന്റെ അമ്മേ...ക്രൈസ്തവരുടെ സഹായകേന്ദ്രമേ...ചൈനയിലെ മുഴുവന്‍ സഭയും അവിടുത്തെ കാരുണ്യത്തിനായി ആഗ്രഹിക്കുന്നു...അവര്‍ ഒരിക്കലും പരാജിതരാകാതെയിരിക്കട്ടെ...ഭയം അവരെ വിട്ടുമാറട്ടെ...അവര്‍ ലോകത്തോടു ക്രിസ്തുയേശുവിനെ കുറിച്ച് പറയട്ടെ...ദൈവകുമാരനെ എടുത്തിരിക്കുന്ന അവിടുത്തെ രൂപത്തിലേക്കു ഞങ്ങള്‍ നോക്കി നില്‍ക്കുന്നു...സ്‌നേഹമായി ലോകത്തെ നോക്കുന്ന അവിടുത്തെ കരുണ ഞങ്ങളിലേക്കു വര്‍ഷിക്കേണമേ...ചൈനയുടെ അമ്മേ....ഏഷ്യയുടെ മുഴുവന്‍ അമ്മേ...ഞങ്ങള്‍ക്കു വേണ്ടി ഇപ്പോഴും എപ്പോഴും പ്രാര്‍ത്ഥിക്കേണമേ.... ചൈനയും വത്തിക്കാനുമായുള്ള ബന്ധം മുമ്പുള്ളതിലും ഏറെ മികച്ചതായി തീര്‍ന്നിട്ടുണ്ട്. ഉടന്‍ തന്നെ ചൈനയ്ക്കു പുതിയ ബിഷപ്പിനെ ലഭിക്കുമെന്നാണു കരുതപ്പെടുന്നത്. ഇതിന്റെ ഭാഗമായി ചര്‍ച്ചകള്‍ വത്തിക്കാനിലും ചൈനയിലും പുരോഗമിക്കുകയാണ്. കമ്യൂണിസ്റ്റ് രാജ്യമായ ചൈനയില്‍ ദൈവവവിശ്വാസം ആദ്യകാലങ്ങളില്‍ അനുവദിച്ചു നല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സ്ഥിതിയില്‍ മാറ്റം വന്നിട്ടുണ്ട്. അടുത്തിടെ ഒറ്റക്കുട്ടി മാത്രമേ പാടുള്ളുവെന്ന നയം ചൈന തിരുത്തിയിരുന്നു.
Image: /content_image/News/News-2016-05-20-04:31:56.jpg
Keywords: china,prayer,may,24,pope,request,christ,mary

1443
Category: 6
Sub Category:
Heading: ഓരോ സ്ത്രീയുടെയും മാതൃത്വത്തിന് ലഭിക്കേണ്ട പരിഗണനയും സ്നേഹവും വാക്കുകൾക്ക് അതീതം
Content: ''കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. ലോകം നമ്മെ അറിയുന്നില്ല; കാരണം, അത് അവിടുത്തെ അറിഞ്ഞിട്ടില്ല'' (1 യോഹ. 3:1). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 20}# മാതൃത്വം ഏറെ സന്തോഷം നൽകുന്ന ഒന്നാണ്. എന്നാൽ ചിലപ്പൊഴൊക്കെ, അത് വലിയ നിരാശയുടേയും വേദനകളിലൂടെയും കടന്ന് പോകുന്നതിന് കാരണമായി തീര്‍ന്നേക്കാം. ഒരു രീതിയിൽ പറഞ്ഞാൽ ഉദരത്തിൽ കുഞ്ഞുങ്ങളെ വഹിക്കുന്ന അമ്മമാർക്ക് മാതൃത്വം ഒരു പരീക്ഷയാണ്, ഒരു മാതൃഹൃദയം ഒരുപാട് വില കൊടുക്കേണ്ടിവരുന്ന ഒരു കഠിന പരീക്ഷ. ഗര്‍ഭാരിഷ്ട്ടതകള്‍ക്ക് എതിരായി എത്ര കഠിനമായാണ് അവര്‍ പോരാടേണ്ടത്? ഓരോ സ്ത്രീയുടെയും മാതൃത്വത്തിന് 'ലഭിക്കേണ്ട' പരിഗണനയും സ്നേഹവും വാക്കുകൾക്ക് അതീതമാണ്. ഗർഭിണിയായിരിക്കുന്ന കാലഘട്ടത്തിൽ അവർ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ സംഘർഷങ്ങൾ "ചെന്നായ്ക്കളുമായി മല്ലിടുന്ന കുഞ്ഞാടുകള്‍ക്ക്" തുല്യമാണ്. ഒരു സ്ത്രീ ഗർഭിണിയായിരിക്കുന്ന കാലഘട്ടം അകമഴിഞ്ഞ സ്നേഹവും പരിഗണനയും ലഭിക്കേണ്ട ഒരു സമയമാണെന്ന കാര്യം നമ്മിൽ പലരും മറക്കുന്നുണ്ട്. മാതൃത്വത്തിന്റെ മഹനീയത പൊതു ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ മാധ്യമങ്ങൾ ശ്രദ്ധ ചെലുത്തുന്നില്ലയെന്നത് വേദനാജനകമാണ്. ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരു സ്ത്രീ മാതൃത്വത്തിനായി ഒരുങ്ങുമ്പോൾ തന്റെ സഹനങ്ങൾ സകലതും സന്തോഷപൂർവ്വം ഉള്‍കൊള്ളേണ്ടിയിരിക്കുന്നു. ദൈവസ്‌നേഹത്തിലാണ്, ഓരോ അമ്മമാരും ശക്തമായ പിന്തുണ തേടേണ്ടത്. തന്റെ കഷ്ട്ടപാടും ദുരിതവും ഒരു ദൈവപൈതലിന് വേണ്ടിയാണെന്ന ചിന്ത ഓരോ അമ്മമാര്‍ക്കും പ്രത്യാശ പകരുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ഒരു ശിശുവിനെ ഗര്‍ഭം ധരിക്കുക, ജന്മം നല്‍കുക, കൗമാരത്തിലേക്കും യൌവനത്തിലേക്കും വളര്‍ത്തിയെടുക്കുക, ഇങ്ങനെ അവള്‍ ചെയ്യുന്നതായി അവകാശപ്പെടുന്ന സകല പ്രവര്‍ത്തികളിലും അവള്‍ക്ക് കഴിവ് നല്‍കുന്നത് പിതാവായ ദൈവത്തിന്റെ സ്‌നേഹമാണ്; വി. യോഹന്നാന്‍ പ്രസ്താവിക്കുന്നതുപോലെ, ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു. ["പ്രിയപ്പെട്ടവരേ, നാം ഇപ്പോള്‍ ദൈവത്തിന്റെ മക്കളാണ്. നാം എന്തായിത്തീരുമെന്ന് ഇതുവരെയും വെളിപ്പെട്ടിട്ടില്ല. എങ്കിലും ഒരു കാര്യം നാമറിയുന്നു: അവിടുന്നു പ്രത്യക്ഷനാകുമ്പോള്‍ നാം അവിടുത്തെപ്പോലെ ആകും. അവിടുന്ന് ആയിരിക്കുന്നതു പോലെ നാം അവിടുത്തെ കാണുകയും ചെയ്യും" (1 യോഹ. 3:2)]. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 24.4.94) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/5?type=6 }}
Image: /content_image/Meditation/Meditation-2016-05-20-05:46:56.jpg
Keywords: ഉദരം

1444
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തെ പീഡനങ്ങളില്‍ ആശ്വാസം നല്കാന്‍..!
Content: “ദൈവമേ നിര്‍മ്മലമായൊരു ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ! അചഞ്ചലമായൊരു നവചൈതന്യം എന്നില്‍ നിക്ഷേപിക്കണമേ! അങ്ങയുടെ സന്നിധിയില്‍ നിന്ന് എന്നെ തള്ളികളയരുതേ! അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്നും എടുത്ത് കളയരുതേ” (സങ്കീര്‍ത്തനങ്ങള്‍ 51:10-11). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-23}# ദൈവത്തെ സ്നേഹിക്കുകയും, എന്നാൽ തങ്ങള്‍ ചെയ്ത പാപങ്ങളെ ഓര്‍ത്ത് പശ്ചാത്തപിക്കാതെയും തങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരം ചെയ്യാതെയും മരിക്കുന്ന ആത്മാക്കള്‍ മരണത്തിന് ശേഷം ശുദ്ധീകരണസ്ഥലത്തെ സഹനങ്ങളാൽ ശുദ്ധീകരിക്കപ്പെടും. കൂടാതെ ജീവിച്ചിരിക്കുന്നവരുടെ നല്ലപ്രവര്‍ത്തികള്‍, പ്രത്യേകിച്ച് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കല്‍, പ്രാര്‍ത്ഥിക്കുകയും ദാനധര്‍മ്മങ്ങള്‍ ചെയ്യലും, സഭാപ്രമാണങ്ങള്‍ അനുസരിച്ച് വിശ്വാസികള്‍ പരസ്പരം കൈമാറുന്ന മറ്റുള്ള ഭക്തി പ്രവര്‍ത്തികളും അവര്‍ക്ക് അവരുടെ പീഡനങ്ങളില്‍ നിന്നും ആശ്വാസം നല്‍കുവാന്‍ പര്യാപ്തമായവയാണ്. (കൗണ്‍സില്‍ ഓഫ് ഫ്ലോറെന്‍സ്). "ശുദ്ധീകരണസ്ഥലം ഉണ്ടെന്നുള്ള കാര്യം നാം എപ്പോഴും ഓര്‍മ്മിക്കണം, അവിടെ തടവിലാക്കപ്പെട്ടിരിക്കുന്ന വിശ്വാസികളുടെ ആത്മാക്കളെ സഹായിക്കുവാന്‍ ജീവിച്ചിരിക്കുന്ന വിശ്വാസികളുടെ പ്രാര്‍ത്ഥനകള്‍ക്കേ കഴിയുകയുള്ളൂ". (കൗണ്‍സില്‍ ഓഫ് ട്രെന്റ്). #{red->n->n->വിചിന്തനം:}# താന്‍ ചെയ്ത പാപങ്ങള്‍ക്ക് ദാവീദ് പരിഹാരം ചെയ്തപ്പോള്‍ ദൈവം അവന് മാപ്പ് നല്‍കി, എന്നിരുന്നാലും അവനെ ശുദ്ധീകരിക്കുവാനായി കുറച്ച് കാലത്തേക്ക് ശിക്ഷ നല്‍കി. ദൈവം നീതിയും കരുണയുമുള്ളവനാണ്. ശുദ്ധീകരണസ്ഥലത്തിന്റെ പ്രമാണങ്ങള്‍ക്ക് നന്ദി ദൈവമേ. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/5?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-05-20-07:50:25.jpg
Keywords: ശുദ്ധീകരണസ്ഥല

1446
Category: 5
Sub Category:
Heading: ട്രിയേഴ്സിലെ മെത്രാനും, കുമ്പസാരകനുമായിരുന്ന വിശുദ്ധ മാക്സിമിനൂസ്
Content: തന്റെ സഭയെ ഏറ്റവും അപകടം നിറഞ്ഞ കാലഘട്ടങ്ങളില്‍ സഹായിക്കുവാന്‍ ദൈവം അയച്ച പ്രേഷിതന്‍മാരില്‍ ഒരാളാണ് വിശുദ്ധ മാക്സിമിനൂസ്. പോയിറ്റിയേഴ്സിലെ, ഉന്നത കുലത്തിലാണ് വിശുദ്ധന്‍ ജനിച്ചത്. വിശുദ്ധ ഹിലാരിക്ക് മുന്‍പ് മെത്രാനായിരുന്ന മാക്സെന്റിയൂസ് വിശുദ്ധന്റെ ബന്ധുവായിരുന്നു. ട്രിയേഴ്സിലെ മെത്രാനായിരുന്ന വിശുദ്ധ അഗ്രിറ്റിയൂസിന്റെ ദിവ്യത്വമാണ് യുവാവായിരുന്ന വിശുദ്ധനെ ട്രിയേഴ്സിലേക്ക് ആകര്‍ഷിച്ചത്. പ്രാഥമിക വിദ്യഭ്യാസത്തിന് ശേഷം വൈദികനായ അദ്ദേഹം, 332-ല്‍ അഗ്രിറ്റിയൂസിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമിയായി അഭിഷിക്തനാവുകയും ചെയ്തു. 336-ല്‍ വിശുദ്ധ അത്തനാസിയൂസിനെ ട്രിയേഴ്സിലേക്ക് നാടുകടത്തിയപ്പോള്‍ വിശുദ്ധ മാക്സിമിനൂസാണ് അദ്ദേഹത്തെ സ്വീകരിച്ചത്. അപമാനിതനായ ഒരു വ്യക്തിയെന്ന നിലയിലല്ല മറിച്ച് ക്രിസ്തുവിന്റെ ഏറ്റവും മഹാനായ സാക്ഷി എന്ന നിലയില്‍, വിശുദ്ധന്റെ സാന്നിദ്ധ്യം വളരെയേറെ സന്തോഷം നല്‍കുന്നതായിരിക്കും എന്ന് വിശുദ്ധ മാക്സിമിനൂസ് അറിയാമായിരുന്നു. രണ്ട് വര്‍ഷത്തോളം വിശുദ്ധ അത്തനാസിയൂസ് വിശുദ്ധന്റെ കൂടെ കഴിഞ്ഞു. ധൈര്യത്തിനും, ജാഗ്രതക്കും, അസാധാരണമായ നന്മക്കും തെളിവാണ് വിശുദ്ധ മാക്സിമിനൂസ്. കോണ്‍സ്റ്റാന്റിനോപ്പിളിലെ മെത്രാനായിരുന്ന വിശുദ്ധ പോളിനെ കോണ്‍സ്റ്റാന്റിയൂസ് നാടു കടത്തിയപ്പോള്‍ ശക്തനായ സംരക്ഷകനായ വിശുദ്ധ മാക്സിമിനൂസിന്റെ പക്കലാണ് അദ്ദേഹം അഭയം പ്രാപിച്ചത്. വിശുദ്ധന്‍ തന്റെ വിലയേറിയ ഉപദേശങ്ങളാല്‍ അരിയാനിസമെന്ന മതവിരുദ്ധ വാദത്തിന്റെ രഹസ്യ സ്വാധീനത്തെക്കുറിച്ചും, പ്രലോഭനത്തെക്കുറിച്ചും കോണ്‍സ്റ്റന്‍സ് ചക്രവര്‍ത്തിക്ക് മുന്നറിയിപ്പ് നല്‍കുകയും, അവയെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. 347-ലെ സര്‍ഡിക്കായിലെ സമ്മേളനത്തില്‍ കത്തോലിക്കാ വിശ്വാസത്തിന്റെ തിളക്കമാര്‍ന്ന ഒരു സംരക്ഷകനായി വിശുദ്ധനെ എല്ലാരും വാഴ്ത്തി. അരിയാനിസക്കാര്‍ മാക്സിമിനൂസിനെ വിശുദ്ധ അത്തനാസിയൂസിന് തുല്ല്യമായി കണ്ട് ഫിലിപ്പോളിസില്‍ വെച്ച് അവര്‍ക്കെതിരെ പ്രതിഷേധിക്കുകയുണ്ടായി. തന്റെ ബന്ധുക്കളെ സന്ദര്‍ശിക്കുവാന്‍ പെട്ടെന്നൊരു യാത്ര നടത്തിയതിനു ശേഷം 349-ല്‍ പോയിടോയില്‍ വെച്ചാണ് വിശുദ്ധ മാക്സിമിനൂസ് മരണപ്പെട്ടതെന്ന് പറയപ്പെടുന്നു. പോയിട്ടിയേഴ്സിനു സമീപമാണ് വിശുദ്ധനെ അടക്കം ചെയ്തതെങ്കിലും, അദ്ദേഹത്തിന്റെ മൃതദേഹം പിന്നീട് ട്രിയേഴ്സിലേക്ക് മാറ്റി. മെയ് 29 വിശുദ്ധന്റെ ഓര്‍മ്മ ദിവസമായി കൊണ്ടാടപ്പെടുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. കപ്പദോച്യാക്കാരായ സീസിനിയൂസും, മാര്‍ത്തീരിയൂസും അലക്സാണ്ടറും 2. ഇക്കോണിയത്തു വച്ചു വധിക്കപ്പെട്ട കോനോണും മകനും 3. ഇംഗ്ലീഷ് തീര്‍ഥാടകനായ എലവുത്തേരിയൂസ് 4. എര്‍വാന്‍ 5. സരഗോസ്സയിലെ വോര്‍ത്തൂസും ഫെലിക്സും ജോണും {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/5?type=5 }} ▛ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IK4V5PbUWIEFjQUN9WxQja}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/DailySaints/DailySaints-2016-05-20-10:22:48.jpg
Keywords: വിശുദ്ധ മാ

1447
Category: 5
Sub Category:
Heading: പാരീസിലെ മെത്രാനും, കുമ്പസാരകനുമായിരുന്ന വിശുദ്ധ ജെര്‍മാനൂസ്
Content: 469-ല്‍ ഓട്ടൂണിലാണ് ഫ്രാന്‍സിലെ സഭയിലെ ഏറ്റവും പ്രസിദ്ധനായ വിശുദ്ധ ജെര്‍മാനൂസ് ജനിച്ചത്. പുരോഹിതനും, തന്റെ ബന്ധുവുമായിരുന്ന സ്കാപിലിയോണിന്റെ പരിപാലനയില്‍ ജെര്‍മാനൂസ് ഒരു നല്ല ദൈവഭക്തനും, അറിവുള്ളവനുമായി വളര്‍ന്നു. യുവാവായിരിക്കെ തന്നെ ഏതു മോശം കാലാവസ്ഥയായിരുന്നാല്‍ പോലും പള്ളിയില്‍ പോകുന്നത് വിശുദ്ധന്‍ മുടക്കാറില്ലായിരുന്നു. ഓട്ടൂണിലെ മെത്രാനായിരുന്ന വിശുദ്ധ അഗ്രിപ്പിനൂസിന്റെ കയ്യില്‍ നിന്നും പൗരോഹിത്യ പട്ടം സ്വീകരിച്ച ജെര്‍മാനൂസ്, നഗരത്തിന്റെ പ്രാന്തപ്രദേശത്തുണ്ടായിരുന്ന വിശുദ്ധ സിംഫോറിയന്റെ ആശ്രമത്തിലെ ആശ്രമാധിപതിയായി നിയമിതനായി. ആ ഭവനം പിന്നീട് പുരോഹിതാര്‍ത്ഥികളുടെ ഒരാശ്രമമാക്കി മാറ്റപ്പെട്ടു. വിശുദ്ധനുമായി ഒരുപാടു ഇടപഴകിയിട്ടുള്ള പോയിട്ടിയേഴ്സിലെ മെത്രാനായിരുന്ന ഫോര്‍റ്റുണാറ്റൂസ് പറഞ്ഞിട്ടുള്ളത്, അക്കാലങ്ങളില്‍ വിശുദ്ധന് പ്രവചന വരവും, അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള കഴിവും ഉണ്ടായിരിന്നുവെന്നാണ്. ഒരു രാത്രിയില്‍ വിശുദ്ധനുണ്ടായ ഒരു സ്വപ്നത്തില്‍ ഒരു വൃദ്ധന്‍ പ്രത്യക്ഷപ്പെട്ടു. വിശുദ്ധന്റെ കയ്യില്‍ പാരീസ് നഗരത്തിന്റെ താക്കോല്‍ ഏല്‍പ്പിച്ചിട്ട് ഇങ്ങനെ പറഞ്ഞു, 'ദൈവം പാരീസ് നിവാസികളെ വിശുദ്ധന്റെ സംരക്ഷണയില്‍ ഏല്‍പ്പിക്കുകയാണ്. അവരെ നാശത്തില്‍ നിന്നും രക്ഷിക്കണം'. നാല് വര്‍ഷത്തിന് ശേഷം പാരീസിലെ മെത്രാനായിരുന്ന യൂസേബിയൂസിന്റെ നിര്യാണത്തോടെ വിശുദ്ധന്‍ പാരീസിലെ മെത്രാനായി അഭിഷിക്തനായി. മെത്രാനായിട്ട് പോലും വിശുദ്ധന്റെ ലാളിത്യത്തില്‍ യാതൊരു മാറ്റവും വന്നിരുന്നില്ല, അത് വിശുദ്ധന്റെ വസ്ത്രങ്ങളിലും, മേശയിലും, മറ്റുള്ള വീട്ടുപകരണങ്ങളിലും പ്രകടമായിരുന്നു. രാത്രി ഒമ്പത് മണിക്ക് പള്ളിയില്‍ പോയാല്‍, പുലരുവോളം വിശുദ്ധന്‍ അവിടെ പ്രാര്‍ത്ഥനയുമായി കഴിയുമായിരുന്നു. ദരിദ്രരുടേയും, ഭിക്ഷക്കാരുടേയും സ്ഥിരം സന്ദര്‍ശന കേന്ദ്രമായിരുന്നു വിശുദ്ധന്റെ ഭവനം. കുറഞ്ഞകാലം കൊണ്ട് വിശുദ്ധന്‍ മുഴുവന്‍ നഗരത്തേയും മാറ്റിയെടുത്തു. ഭൗതീകസുഖങ്ങളില്‍ മുഴുകിയിരുന്ന രാജാവായിരുന്ന ചില്‍ഡെബെര്‍ട്ടിനെ വിശുദ്ധന്‍ ഒരു നല്ല ഭക്തനാക്കി മാറ്റിയെടുത്തു. മാത്രമല്ല മെത്രാന്റെ ഉപദേശത്താല്‍ രാജാവ് നിരവധി ആതുരസ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും, പാവങ്ങളെ സഹായിക്കുവാനായി നല്ലൊരു തുക വിശുദ്ധന്റെ പക്കല്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഒരിക്കല്‍ ചില്‍ഡെബെര്‍ട്ട് രോഗബാധിതനായി, എല്ലാ ചികിത്സകരും പരാജയപ്പെട്ടപ്പോള്‍ വിശുദ്ധ ജെര്‍മാനൂസ് അദ്ദേഹത്തെ സന്ദര്‍ശിക്കുകയും, ആ രാത്രി മുഴുവന്‍ അവിടെ തങ്ങി രാജാവിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ രാജാവിന്റെ ദേഹത്ത് തന്റെ കരം വെച്ച നിമിഷം തന്നെ രാജാവ് പരിപൂര്‍ണ്ണമായും സുഖപ്പെട്ടു. ചില്‍ഡെബെര്‍ട്ട് രാജാവ് തന്നെ ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇതിനു പ്രതിഫലമായി രാജാവ് സെല്ലെസ് ഭൂപ്രദേശം മുഴുവനായും, പാരീസിലെ സഭക്കും വിശുദ്ധ ജെര്‍മാനൂസിനുമായി നല്‍കി. എന്നിരുന്നാലും അധിക കാലം ഈ നല്ല രാജാവ് ജീവിച്ചിരുന്നില്ല. ചില്‍ഡെബെര്‍ട്ടിനു ശേഷം അധികാരത്തില്‍ വന്ന അദ്ദേഹത്തിന്റെ സഹോദരനായ ക്ളോട്ടയര്‍ വിശുദ്ധനോട് കാര്യമായ അടുപ്പം ഉണ്ടായിരിന്നില്ല. ഒരിക്കല്‍ അദ്ദേഹത്തിന് കലശലായ പനി ബാധിച്ചപ്പോള്‍ ആരുടെയോ ഉപദേശപ്രകാരം വിശുദ്ധനെ വിളിച്ച് വരുത്തി. ദൈവത്തിന്റെ ശക്തിയിലും തന്റെ ഭക്തിയിലും പൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്ന വിശുദ്ധന്‍ തന്റെ വസ്ത്രത്തിന്റെ തുമ്പുകൊണ്ട് രാജാവിന്റെ വേദനയുള്ള ഭാഗത്ത് ഉരസിയപ്പോള്‍ അദ്ദേഹത്തിന്റെ വേദന അത്ഭുതകരമായി ശമിച്ചു. ആ നിമിഷം മുതല്‍ രാജാവിന് വിശുദ്ധനോട് വളരെയധികം ആദരവും, ബഹുമാനവും ഉണ്ടായി. 561-ല്‍ ക്ളോട്ടയറും മരിച്ചു. തുടര്‍ന്ന്‍ അദ്ദേഹത്തിന്റെ നാല് മക്കളും ഫ്രാന്‍സിനെ നാല് രാജ്യങ്ങളായി വിഭജിക്കുകയും ഓരോരുത്തര്‍ ഓരോ ഭാഗം ഭരിക്കുകയും ചെയ്തു. പാരീസ് ചാരിബെര്‍ട്ടിനാണ് ലഭിച്ചത്. ചാരിബെര്‍ട്ടാകട്ടെ അധാര്‍മ്മികതയില്‍ മുഴുകിയ, മര്‍ക്കടമുഷ്ടിക്കാരനായിരുന്നു. അദ്ദേഹം തന്റെ ആദ്യത്തെ ഭാര്യയെ ഉപേക്ഷിച്ച് അവളുടെ ദാസിയെ ഭാര്യയായി സ്വീകരിച്ചു, അവളുടെ മരണത്തിന് ശേഷം ആദ്യഭാര്യ ഇരിക്കെതന്നെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. രാജാവിന്റെ ഈ ദുര്‍നടപ്പുകള്‍ക്കെതിരെ നിരവധി തവണ വിശുദ്ധന്‍ അദ്ദേഹത്തെ ഉപദേശിച്ചുവെങ്കിലും ഫലം കണ്ടില്ല. അതിനാല്‍ രാജാവിന്റെ പാപങ്ങള്‍ നിമിത്തവും അദ്ദേഹത്തിന്റെ മാതൃക മറ്റുള്ളവര്‍ പിന്‍തുടരാതിരിക്കുവാനുമായി വിശുദ്ധന്‍ ചാരിബെര്‍ട്ടിനെ സഭയില്‍ നിന്നും പുറത്താക്കുവാന്‍ തീരുമാനിച്ചു. പക്ഷേ ദൈവകോപം രാജാവിന്റെ മേല്‍ പതിഞ്ഞു, അദ്ദേഹത്തിന്റെ പത്നി രോഗിയാകുകയും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മരിക്കുകയും ചെയ്തു, അധികം താമസിയാതെ രാജാവും മരണത്തിന് കീഴടങ്ങി. ചാരിബെര്‍ട്ടിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ രാജ്യം മൂന്ന്‍ സഹോദരന്‍മാര്‍ കൂടി വീതിച്ചെടുത്തു. പാരീസ് മൂന്നുപേരുടേയും കൂട്ടായ സ്വത്തായി മാറി. നഗരത്തില്‍ പൊതു സമാധാനം സ്ഥാപിക്കുവാന്‍ വിശുദ്ധന്‍ തനിക്ക് കഴിവുള്ളതെല്ലാം ചെയ്തു. ഇതില്‍ സിഗ്ബെര്‍ട്ടും, ചില്‍പ്പെറിക്കും തങ്ങളുടെ അസൂയാലുക്കളും, അത്യാര്‍ത്തിയുള്ള ഭാര്യമാരുടെ ഉപദേശത്താല്‍ പരസ്പരം യുദ്ധത്തിനു തയ്യാറായി. ചില്‍പ്പെറിക്ക് പിന്നീട് ടൂര്‍ണെയിലേക്ക് ഓടിപോയി. എന്നാല്‍ തന്റെ ഭാര്യയുടെ ഉപദേശത്താല്‍ ടൂര്‍ണെ ആക്രമിക്കുവാന്‍ പോയ സിഗ്ബെര്‍ട്ടിനെ തടഞ്ഞു കൊണ്ട്, തന്റെ സഹോദരനെ വെറുതെ വിടുവാനും, അല്ലെങ്കില്‍ ദൈവകോപത്തിന് പാത്രമാവേണ്ടി വരുമെന്ന് വിശുദ്ധന്‍ ഉപദേശിച്ചുവെങ്കിലും, ഫലം കണ്ടില്ല. വിശുദ്ധന്‍ പ്രവചിച്ചത് പോലെ തന്നെ, ചില്‍പ്പെറിക്കിന്റെ ഭാര്യയായ ഫ്രെഡഗോണ്ട ഏര്‍പ്പെടുത്തിയ കൊലപാതകികള്‍ അദ്ദേഹത്തെ വധിച്ചു. അധികം താമസിയാതെ ഭാര്യയുടെ ചതിയില്‍പ്പെട്ട് ചില്‍പ്പെറിക്കും വധിക്കപ്പെട്ടു. ജെര്‍മ്മാനൂസ് തന്റെ വാര്‍ദ്ധക്യത്തിലും തന്റെ തീക്ഷ്ണതയും, ഭക്തിയും ഉപേക്ഷിച്ചില്ല. ജീവിതാവസാനമായപ്പോഴേക്കും വിശുദ്ധന്‍ തന്റെ ഭക്തിയെ ഇരട്ടിയാക്കി. വിശുദ്ധന്റെ ഊര്‍ജ്ജ്വസ്വലമായ പ്രവര്‍ത്തികളാല്‍ വിഗ്രഹാരാധന ഫ്രാന്‍സില്‍ പൂര്‍ണ്ണമായും ഇല്ലാതായി. വിശുദ്ധന്റെ ഉപദേശത്താലാണ് തന്റെ സാമ്രാജ്യത്തില്‍ നിന്നും മുഴുവന്‍ വിഗ്രഹങ്ങളും നശിപ്പിക്കുവാന്‍ ചില്‍ഡെബെര്‍ട്ട് രാജാവ് ഉത്തരവിട്ടത്. പാപികളെ മാനസാന്തരപ്പെടുത്തുന്ന തന്റെ ദൗത്യം 576 മെയ് 28ന് തന്റെ 80-മത്തെ വയസ്സില്‍ മരിക്കുന്നത് വരെ വിശുദ്ധന്‍ ധീരമായി തുടര്‍ന്നു. വിശുദ്ധന്റെ മരണത്തേ തുടര്‍ന്ന്‍ ചില്‍പെറിക്ക് രാജാവായിരുന്നു വിശുദ്ധന്റെ സ്മരണ കുറിപ്പ് എഴുതിയത്. വിശുദ്ധന്റെ കബറിടത്തില്‍ നടന്നിട്ടുള്ള അത്ഭുതങ്ങളെ കുറിച്ച് അദ്ദേഹം ഇതില്‍ പറഞ്ഞിട്ടുണ്ട്. അന്ധന് കാഴ്ച ലഭിച്ചതും, സംസാരശേഷിയില്ലാത്തവന് സംസാരിക്കുവാനുള്ള കഴിവ് ലഭിച്ചതും ഇതില്‍ ഉള്‍പ്പെടുന്നു. വിശുദ്ധന്റെ ആഗ്രഹപ്രകാരം വിശുദ്ധ സിംഫോറിയന്റെ ദേവാലയത്തിലാണ് അദ്ദേഹത്തെ അടക്കം ചെയ്തത്. നിരവധി അത്ഭുതങ്ങള്‍ അദ്ദേഹത്തിന്റെ ദിവ്യത്വത്തെ വെളിപ്പെടുത്തുന്നു. അവയെക്കുറിച്ച് ഫോര്‍റ്റുനാറ്റൂസ് രേഖപ്പെടുത്തിയിട്ടുണ്ട്. 754-ല്‍ വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ ചാപ്പലില്‍ നിന്നും സെന്റ് വിന്‍സെന്റ് ദേവാലയത്തിലേക്ക് മാറ്റി, ഈ ദിവസം ഇന്നും വളരെ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. ‘ജെര്‍മൈന്‍ ഡെസ് പ്രേസ്’ എന്ന് വിളിക്കപ്പെടുന്ന സെന്റ് വിന്‍സെന്റ് ദേവാലയത്തില്‍ വിശുദ്ധന്റെ തിരുശേഷിപ്പുകളുടെ ഭൂരിഭാഗവും ഇപ്പോഴും ഉണ്ട്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ക്സാനാഡിലെ ആല്‍ബെര്‍ട്ട് 2. മേന്തോണിലെ ബെര്‍ണാര്‍ഡ് 3. റോമന്‍കാരനായ കരൌനൂസ് 4. റോമന്‍കാരനായ ക്രെഷന്‍, സ്ഡിയോസ്കോറിഡെസ്, പോള്‍, ഹെല്ലാഡിയൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/5?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IK4V5PbUWIEFjQUN9WxQja}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-05-20-10:30:47.jpg
Keywords: വിശുദ്ധ ജെര്‍

1448
Category: 5
Sub Category:
Heading: കാന്റര്‍ബറിയിലെ വിശുദ്ധ അഗസ്റ്റിന്‍
Content: റോമിലാണ് വിശുദ്ധ അഗസ്റ്റിന്‍ ജനിച്ചത്. ബ്രിട്ടണിലെ വിജാതീയര്‍ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുവാന്‍ വിസമ്മതിക്കുന്നുവെന്ന വാര്‍ത്ത ഗ്രിഗറി ഒന്നാമന്‍ പാപ്പയുടെ ചെവിയിലെത്തിയപ്പോള്‍, അദ്ദേഹം ബെനഡിക്ടന്‍ പ്രിയോര്‍ ആയിരുന്ന വിശുദ്ധ അഗസ്റ്റിനേയും, വിശുദ്ധന്റെ കൂടെ ഏതാണ്ട് നാല്‍പ്പതോളം ബെനഡിക്ടന്‍ സന്യാസിമാരേയും ഇംഗ്ലണ്ടിലേക്കയച്ചു. ഈ ദൗത്യത്തില്‍ ഉണ്ടായേക്കാവുന്ന വലിയ അപകടങ്ങളേയും, ബുദ്ധിമുട്ടുകളേയും വകവെക്കാതെ വിശുദ്ധനും കൂട്ടരും ഇംഗ്ലണ്ടില്‍ എത്തി. അവിടെ തങ്ങളുടെ സുവിശേഷ പ്രഘോഷണ ദൗത്യത്തില്‍ പെട്ടെന്ന് തന്നെ വിജയം കാണുകയും ചെയ്തു. 596-ലെ പെന്തക്കോസ്ത് ഞായറാഴ്ച രാജാവായ എതെല്‍ബെര്‍ട്ട് ജ്ഞാനസ്നാനം സ്വീകരിച്ചു, ഭൂരിഭാഗം പ്രഭുക്കളും, ജനങ്ങളും അദ്ദേഹത്തിന്റെ മാതൃകയെ പിന്തുടര്‍ന്നു. മഹാനായ ഗ്രിഗറി പാപ്പയുടെ ഒരു പ്രതിനിധിയായിരുന്നു വിശുദ്ധ അഗസ്റ്റിന്‍. ഗ്രിഗറിയുടെ കാലത്ത് ഐറിഷ് സന്യാസിമാര്‍ ഒഴികെ പ്രേഷിതപ്രവര്‍ത്തനത്തെക്കുറിച്ച് പാശ്ചാത്യ സഭയില്‍ കാര്യമായ അറിവില്ലായിരുന്നു. മഹാനായ ഗ്രിഗറിയുടെ മഹത്വമാണ് ഇതിന് പുനരുജ്ജീവന്‍ നല്‍കിയത്. ഇംഗ്ലണ്ടിലെ വിജാതീയര്‍ക്കിടയില്‍ ഒരു സുവിശേഷ ദൗത്യം ആരംഭിക്കുവാന്‍ പാപ്പാക്ക് ആഗ്രഹമുണ്ടായിരുന്നു. അവിടത്തെ വിജാതീയര്‍ അവിടത്തെ ക്രിസ്ത്യാനികളെ മറ്റുള്ള ക്രിസ്ത്യന്‍ ലോകവുമായി അകറ്റിയാണ് നിര്‍ത്തിയിരുന്നത്. 596-ല്‍ പുതുതായി ആരംഭിച്ച ബെനഡിക്ട്ന്‍ സഭയുടെ നിയമങ്ങള്‍ പിന്തുടരുന്ന ഒരു ഇറ്റാലിയന്‍ സന്യാസിയെ അയക്കുവാന്‍ പാപ്പാ തീരുമാനിച്ചു. അതിന്‍പ്രകാരം വിശുദ്ധ അഗസ്റ്റിന്‍ കുറച്ചു സന്യാസിമാരുമായി ഇംഗ്ലണ്ടിലേക്ക് യാത്രയായി. പക്ഷേ തെക്കന്‍ ഗൗളില്‍ എത്തിയപ്പോള്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാവുകയും വിശുദ്ധ അഗസ്റ്റിന്‍ പാപ്പയുടെ സഹായമപേക്ഷിക്കുകയും ചെയ്തു. ഇതിനു മറുപടിയായി പാപ്പാ വിശുദ്ധ അഗസ്റ്റിനെ അവരുടെ ആശ്രമാധിപതിയാക്കുകയും മറ്റുള്ളവര്‍ അദ്ദേഹത്തെ അനുസരിക്കേണ്ടതാണെന്ന്‍ അറിയിക്കുകയും ചെയ്തു. ഈ അധികാരത്തിന്റെ ബലത്തില്‍ വിശുദ്ധന്‍ 597-ല്‍ വിജയകരമായി ഇംഗ്ലണ്ടില്‍ എത്തി. താനെറ്റ് ദ്വീപിലെ കെന്റിലാണ് അവര്‍ എത്തിയത്. എതെല്‍ബെര്‍ട്ടും, കെന്റിലെ ജനങ്ങളും ആദ്യം ക്രിസ്തുമതത്തെ സ്വീകരിക്കുവാന്‍ വിസമ്മതിച്ചുവെങ്കിലും വിശുദ്ധ മാര്‍ട്ടിന്റെ നാമധേയത്തിലുള്ള ഒരു പുരാതന ദേവാലയം അറ്റകുറ്റ പണികള്‍ നടത്തി വിശുദ്ധന്റെ ഉപയോഗത്തിനായി നല്‍കി. പക്ഷേ അതിനു ശേഷം പെട്ടെന്ന്‍ തന്നെ രാജാവായ എതെല്‍ബെര്‍ട്ട് ജ്ഞാനസ്നാനം സ്വീകരിച്ചു. പിന്നീട് പാപ്പായോട് ആലോചിച്ചതിനു ശേഷം സഭ കേന്ദ്രത്തെ കാന്റര്‍ബറിയില്‍ നിന്നും ലണ്ടനിലേക്ക് മാറ്റുവാന്‍ വേണ്ട പദ്ധതി തയ്യാറാക്കി. കൂടാതെ യോര്‍ക്കില്‍ മാറ്റൊരു പ്രവിശ്യ സ്ഥാപിക്കുവാനും പദ്ധതിയിട്ടു. എന്നാല്‍ ചില സംഭവവികാസങ്ങള്‍ കാരണം ഈ പദ്ധതികള്‍ നടപ്പിലായില്ല. എന്നിരുന്നാലും വിശുദ്ധന്റെ ദൗത്യത്തിന്റെ പുരോഗതി അഭംഗുരം തുടര്‍ന്നു. 604നും 609നും ഇടക്കുള്ള വിശുദ്ധന്റെ മരണം വരെ അത് തുടര്‍ന്നുകൊണ്ടിരുന്നു. വിശുദ്ധ അഗസ്റ്റിന്‍ ഇംഗ്ലണ്ടിലെത്തിയതിനു ശേഷം നേരിട്ട ഏക പരാജയമെന്നത് വെല്‍ഷ് ക്രിസ്ത്യാനികളുമായി അനുരഞ്ജനത്തിലാകുവാനും, ഈസ്റ്റര്‍ ദിനം നിര്‍ണ്ണയിക്കുന്ന കാര്യത്തില്‍ റോമന്‍ പാരമ്പര്യം സ്വീകരിക്കുവാനും,ആചാരങ്ങളിലെ ചില തെറ്റുകള്‍ തിരുത്തി അവരെ തന്റെ അധീനതയില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ വിശുദ്ധന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടു. വിശുദ്ധന്‍ വെല്‍ഷിലെ സഭാനേതാക്കളുമായി കൂടികാഴ്ച നടത്തിയെങ്കിലും, കൂടികാഴ്ചക്കായി അവര്‍ വന്നപ്പോള്‍ തന്റെ ഇരിപ്പിടത്തില്‍ നിന്നും അദ്ദേഹം എഴുന്നേല്‍ക്കാത്തത് അവരെ ചൊടിപ്പിച്ചു. ഇക്കാര്യത്തില്‍ വിശുദ്ധ ബീഡിനേയും വശത്താക്കുവാന്‍ വിശുദ്ധന് കഴിഞ്ഞില്ല. വിശുദ്ധ അഗസ്റ്റിന്‍ ഒരു വീരനായ പ്രേഷിതനോ, നയതന്ത്രജ്ഞനോ ആയിരുന്നില്ല, എന്നിരുന്നാലും വളരെ മഹത്തായ പ്രേഷിത പ്രവര്‍ത്തിയാണ് അദ്ദേഹം ചെയ്തത്. തനിക്കുള്ളതെല്ലാം ഉപേക്ഷിച്ച് ഇറ്റലിയില്‍ അല്ലെങ്കില്‍ ഗൗളിലോ മറ്റ് വിദൂര സ്ഥലങ്ങളിലോ സുവിശേഷ പ്രഘോഷണത്തിന് പോകുവാന്‍ തയ്യാറാകുന്ന ചുരുക്കം ചിലരില്‍ ഒരാളായിരുന്നു വിശുദ്ധ അഗസ്റ്റിന്‍. 604-ല്‍ ഇംഗ്ലണ്ടിലെ കാന്റര്‍ബറിയില്‍ വെച്ചാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. വുഴസുബര്‍ഗ്ഗ ബിഷപ്പായ ബ്രൂണോ 2. ഫ്രാന്‍സിലെ ഓറെഞ്ചു ബിഷപ്പായ ഫ്രെഡറിക്ക് 3. ഫ്രാന്‍സിലെ യൂട്രോപ്പിയസ് 4. ഡൊറുസ്റ്റോറുമ്മിലെ ജൂലിയസ് 5. തേലൂസിലെ റാനുള്‍ഫുസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/5?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-05-20-10:38:47.jpg
Keywords: അഗസ്റ്റിന്‍

1449
Category: 5
Sub Category:
Heading: വിശുദ്ധ ഫിലിപ്പ് നേരി
Content: പതിനാറാം നൂറ്റാണ്ടിലെ റോമിന്റെ അപ്പസ്തോലനും ദൈവസ്നേഹത്താല്‍ ജ്വലിക്കുന്ന ഒരു പ്രത്യേക വ്യക്തി-പ്രഭാവത്തിനുടമയായിരുന്നു വിശുദ്ധ ഫിലിപ്പ് നേരി. ഏതാണ്ട് 50 വര്‍ഷത്തോളം ജ്വലിക്കുന്ന ദൈവസ്നേഹത്തിന്റെ തീവ്രതയുമായി വിശുദ്ധന്‍ തന്റെ പ്രേഷിത ദൗത്യം നിര്‍വഹിച്ചു. ഈ 50 വര്‍ഷകാലയളവില്‍ വിശുദ്ധന്‍ സഭാപുരോഹിതരുടെ ആദ്ധ്യാത്മികതയെ നവീകരിക്കുകയും, മുഴുവന്‍ നഗരത്തിനും പുതിയ ആത്മീയ ചൈതന്യം നല്‍കുകയും ചെയ്തുകൊണ്ട് തന്റെ അപ്പസ്തോലിക ദൗത്യത്തിന് സന്തോഷകരമായ പരിസമാപ്തി നല്‍കുകയും ചെയ്തു. റോമിലും, മറ്റ് പ്രദേശങ്ങളിലെ കത്തോലിക്കാ സമൂഹങ്ങളിലും അവഗണിക്കപ്പെട്ട് കിടന്നിരുന്ന തുടര്‍ച്ചയായി ദിവ്യകാരുണ്യം സ്വീകരിക്കുന്ന പതിവ് തിരികെ കൊണ്ടുവന്നത് വിശുദ്ധ ഫിലിപ്പ് നേരിയാണ്. വിശുദ്ധ ഫിലിപ്പ് നേരി റോമിന്റെ മാദ്ധ്യസ്ഥ വിശുദ്ധരില്‍ ഒരാളാണ്, മാത്രമല്ല അവിടെ ഏറ്റവും കൂടുതല്‍ ജനസമ്മതിയുള്ള വിശുദ്ധരില്‍ ഒരാള്‍ കൂടിയാണ് ഫിലിപ്പ് നേരി. വിശുദ്ധന് യുവാക്കളോട് പ്രത്യേകസ്നേഹമായിരുന്നു. വിശുദ്ധന്റെ വാക്കുകള്‍ ശ്രവിക്കുവാനായി യുവജനങ്ങള്‍ അദ്ദേഹത്തിന് ചുറ്റും തടിച്ചു കൂടുമായിരുന്നു. ഒരു കുമ്പസാരകനെന്ന നിലയില്‍ അനേകരെ മാനസാന്തരത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിനായി. വിശുദ്ധ ഇഗ്നേഷ്യസും ഇക്കൂട്ടത്തില്‍ പെടും. തന്റെ പ്രവര്‍ത്തനങ്ങളുടെ സ്ഥിരതക്കായി വിശുദ്ധന്‍ ഒരു സുവിശേഷ പ്രഘോഷകരുടെ ആത്മീയ സഭക്ക് രൂപം നല്‍കി. മതപരമായ പ്രതിജ്ഞകള്‍ ഇല്ലാത്ത ഒരു ആത്മീയ സഭയായിരിന്നു അത്. സഭാപരമായ പ്രബോധനങ്ങളും, വിനോദപരിപാടികളും ഉള്‍പ്പെടുന്ന സാമൂഹ്യ കൂട്ടായ്മയിലൂടെ വിശ്വാസികളുടെ ഉള്ളിലെ ഭക്തിയെ ജ്വലിപ്പിക്കുക എന്നതായിരുന്നു ഈ സഭയുടെ ലക്ഷ്യം. ആനന്ദവും, ഉല്ലാസവും വിശുദ്ധന്റെ സ്വഭാവത്തിലെ പ്രധാനപ്പെട്ട ഘടകങ്ങളായിരുന്നു. പൂര്‍വ്വ കാലങ്ങളില്‍ “തമാശക്കാരനായ വിശുദ്ധന്‍” എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരിന്നത്. വിശുദ്ധന്റെ അടുക്കല്‍ മനസ്സ് തുറക്കുവാന്‍ കുട്ടികളെ പ്രേരിപ്പിച്ചിരുന്നത് വിശുദ്ധന്റെ ലാളിത്യവും ആഹ്ലാദവുമാണ്. അഗാധ പാണ്ഡിത്യമുണ്ടായിരിന്ന ഫിലിപ്പ് നേരി കുട്ടികളുടെ കുസൃതികളില്‍ പങ്കാളിയായി കൊണ്ട് സ്വയം ഒരു കുട്ടിയായി തീര്‍ന്നു. യുവാവായിരിക്കെ വിശുദ്ധന്‍ റോമിലെ പ്രധാനപ്പെട്ട ദേവാലയങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. പലപ്പോഴും രാത്രി മുഴുവനും രക്തസാക്ഷികളുടെ ഭൂഗര്‍ഭ കല്ലറകളിലും, ശവകുടീരങ്ങളിലും സ്വര്‍ഗ്ഗീയ കാര്യങ്ങളെ കുറിച്ച് ധ്യാനിച്ച് കൊണ്ട് വിശുദ്ധന്‍ സമയം ചിലവിടുമായിരിന്നുവെന്ന് പറയുന്നു. വിശുദ്ധ കുര്‍ബ്ബാനയും, പ്രാര്‍ത്ഥനകളുമായിരുന്നു വിശുദ്ധന്റെ അപ്പോസ്തോലിക ആത്മാവിന്റെ കേന്ദ്രം. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ചെറിയ യക്കൊബിന്‍റെ പിതാവായ അല്‍ഫേയൂസ് 2. ഐറിഷുകാരനായ ബെക്കന്‍ 3. ലാങ്ക്വെഡേക്കിലെ ബെറെന്‍ കാര്‍ഡൂസ് 4. ഇംഗ്ലണ്ടിലെ ഡൈഫാന്‍ 5. എലെവുത്തെരിയൂസ് പാപ്പാ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/5?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-05-20-13:18:13.jpg
Keywords: വിശുദ്ധ ഫിലി